17th of September 2019
വാണിമേൽ: 27 വർഷം മുമ്പ് അധ്യാപക പരിശീലന ക്ലാസിൽ ഒന്നിച്ചിരുന്ന് പഠിച്ചവർ സഹപാഠിയെ അനുമോദിക്കാൻ ഒത്തുകൂടിയത് വേറിട്ട അനുഭവമായി മാറി. വിശിഷ്ട സേവനത്തിനുള്ള രാഷ്ടപതിയുടെ പോലീസ് മെഡൽ നേടിയ നാദാപുരം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പ്രജീഷ് തോട്ടത്തിലിനെ അനുമോദിക്കാനാണ് 92 ൽ ബാംഗ്ലൂരിലെ എസ്.ജെ.ഇ.എസ് കോളേജിലെ സഹപാഠികൾ ഒന്നിച്ചിരുന്നത്.
വാണിമേൽ ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ രാഷ്ട്രപതിയുടെ മെഡൽ നേടുന്നതിലേക്ക് നയിച്ചമികച്ച പ്രവർത്തനങ്ങൾ എ.സി.പി. വിശദീകരിച്ചു. കോളേജ് ജീവിത കാലയളവിലെ കയ്പേറിയതും മധുരിക്കുന്നതുമായ ഓർമ്മകൾ അവർ അയവിറക്കി. അധ്യാപകരായ
കെ.സി. പവിത്രൻ, കെ.കുഞ്ഞബ്ദുല്ല, സി.പി.അശോകൻ, ഇ.പി.മുഹമ്മദലി, കെ.സജീവൻ, സി.കെ.മൊയ്തു, പോലീസ് ഓഫീസറായ വി.കെ.പ്രകാശൻ എന്നിവർ പങ്കെടുത്തു. സഹപാഠികളുടെ
ഉപഹാരം ഹയർ സെക്കന്ററി പ്രിൻസിപ്പൽ എൻ.കെ.മൂസ പ്രജീഷ് തോട്ടത്തിലിനു നൽകി. വീണ്ടും വിപുലമായ ഒത്തുകൂടലിന് രൂപരേഖ തയ്യാറാക്കിയാണവർ പിരിഞ്ഞത്.
Subscribe to our email newsletter