29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

ഹരിയാലി ഹരിത കർമസേനയുടെ പ്രവർത്തനങ്ങൾ ഇനി വെബ്സൈറ്റിലൂടെ

23rd of June 2022

വടകര : വടകര നഗരസഭ യുടെ ഹരിയാലി ഹരിത കർമസേനയുടെ വെബ്സൈറ്റ് നഗരസഭ കൗൺസിൽ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ നഗര സഭ ചെയർപേഴ്സൻ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. ഹരിത കർമ സേനയുടെ സേവനങ്ങൾ ഈ വെബ്സൈറ്റ് വഴി പൊതു ജനങ്ങൾക്കു കിട്ടുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഈ പോർട്ടലിലൂടെ ഹരിത കർമസേന അംഗങ്ങൾക്കു മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു കിട്ടുന്ന കാര്യങ്ങൾ എളുപ്പത്തിൽ എത്തി പരിഹരിച്ചു കൊടുക്കാൻ കഴിയും. വൈസ് ചെയർപേഴ്സൺ  കെ കെ വനജ അധ്യക്ഷത  വഹിച്ച ചടങ്ങിൽ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ  എ പി പ്രജിത, എം ബിജു സെക്രട്ടറി എൻ കെ  ഹരീഷ്, ഹരിത കർമ സേന കോഡിനേറ്റർ മണലിൽ മോഹനൻ വെബ്സൈറ്റ് ഡിസൈൻ ചെയ്ത ദിനേശ് എന്നിവർ സംസാരിച്ചു.

Related UPdates