23rd of June 2022
നാദാപുരം: നാദാപുരം ടൗണിലെ വ്യാപാരിയും സാമൂഹ്യ പ്രവർത്തകനുമായ പൂലത്ത് റഫീഖ് (49) നിര്യാതനായി. പരേതനായ പോക്കർ മുൻഷിയുടെ മകനാണ്.
ഭാര്യ: നബീന വാണിമേൽ.
മക്കൾ: ഷഹാന (തൃശൂർ എൻജിനീയറിങ് കോളജ് വിദ്യാർത്ഥിനി ), ഹന ( ടി ഐ എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ). സഹോദരങ്ങൾ: റഊഫ് , റസാഖ് , റഈസ്
പാറക്കടവ്: പരേതനായ കൊയിലോത്ത് കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (80) നിര്യാതയായി.
മക്കൾ: തറുവൈ ഹാജി , അമ്മദ് ഹാജി , മൊയ്തു, ഇസ്മായിൽ , ഇബ്രാഹിം, റാഷിദ്, (എല്ലാവരും ദുബൈ), ആയിശു , ഖദീജ, റംല.
മരുമക്കൾ: ചേക്കൂട്ടി ഹാജി, ഹംസ (ഓർക്കാട്ടേരി ), പരേതനായ കുഞ്ഞമ്മദ് ഹാജി (കല്ലുമ്മൽ ), ആയിശ (ഉമ്മത്തൂർ ), സാറ, ജൂമാന, സബീദ , അസ്മ, ആയിഷ.
സഹോദരങ്ങൾ: അമ്മദ് , ആലി മാസ്റ്റർ (ഫാറൂഖ് കോളജ് ), ഇബ്രാഹിം (വളയം ), കുഞ്ഞമ്മദ് കുട്ടി (കൊഴിക്കോട്). അബൂബക്കർ , ബിയ്യാത്തു ഹജ്ജുമ്മ, കുഞ്ഞാമി ഹജ്ജുമ്മ.
ഇരിങ്ങണ്ണൂർ: ചെറുകുളത്തെ കൊളോത്ത് നാണി (മന്ദി - 74) നിര്യാതയായി.
ഭർത്താവ്: സുകുമാരൻ.
മക്കൾ: സുരേഖ, സുരേന്ദ്രൻ മരുമക്കൾ രാജൻ, ഷീന.
സഹോദരങ്ങൾ: ജാനു, ബാലൻ ,ചന്ദ്രൻ പരേതരായ കുമാരൻ ,കണ്ണൻ, നാണു.
നാദാപുരം: വിഷ്ണുമംഗലം ഓത്തിയിൽ മുക്കിലെ ചിരക്കര കോടികണ്ടി അന്ത്രു (62) നിര്യാതനായി.
ഭാര്യ: റംല.
മക്കൾ: സാജിദ് (ദുബായ്), റാഹില, റംസില.
മരുമക്കൾ: യുസുഫ് കാർത്തികപ്പള്ളി, മുഹമ്മദ് കുമ്മങ്കോട്, അമീറ.
സഹോദരങ്ങൾ: മമ്മൂട്ടി, ഉസ്മാൻ ഹാജി, ജമീല, സൂപ്പി, മറിയം,പരേതരായ കുഞ്ഞി പ്പാത്തു, കുഞ്ഞമ്മത്, കുഞ്ഞബ്ദുള്ള, മൊയ്തു.
നാദാപുരം: ടി ഐ എം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന് സമീപം വൈലൂർകണ്ടി സി കെ ഖാദർ (74) നിര്യാതനായി.
ഭാര്യ:
മക്കൾ: നിസാർ, ആയിഷ, സുൽഫത്ത്, ഹന്നത്ത്.
മരുമക്കൾ: ആരിഫ, മമ്മൂട്ടി, ഫൈസൽ, ജാസിർ.
സഹോദരങ്ങൾ: ഹസ്സൻ, ഇസ്മായിൽ, ആയിശ, സൈന, റംല.
നാദാപുരം: പുളിക്കൂൽ പുളീക്കണ്ടിയിൽ താമസിക്കും അമ്പലക്കുനി മമ്മു (75) നിര്യാതനായി.
ഭാര്യ: സൈനബ പുല്ലൂക്കര.
മക്കൾ : റസിയ, സറീന, റസാഖ് ഖത്തർ, സക്കീർ ( ന്യൂ അൽഷാൻ നാദാപുരം)
മരുമക്കൾ : മമ്മൂട്ടി ചീറോത്ത് മുക്ക്, ഷംന ടീച്ചർ ( വയലിൽ സ്കൂൾ) സൗജത്ത് ചിയ്യൂർ.
സഹോദരി: ഐശു വയൽ പുനത്തിൽ.
നരിപ്പറ്റ: നമ്പ്യത്താംകുണ്ടിലെ കുമ്പളംകണ്ടി കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ കദിയ ഹജ്ജുമ്മ നിര്യാതയായി.
മക്കൾ: പരേതനായ കുഞ്ഞബ്ദുല്ല, കുട്ട്യാലി, റഷീദ്, സുലൈഖ, സാറ, ആസ്യ. ജാമാതാക്കൾ: പരേതനായ കാരയുള്ളപറമ്പത്ത് കുഞ്ഞമ്മദ്, പടിക്കപൊയിൽ കുഞ്ഞബ്ദുല്ല, കിഴക്കയിൽ ആലികുട്ടി വാണിമൽ.
സഹോദരങ്ങൾ: മേപ്പാറ കുട്ട്യാലി ഹാജി (കൊടിയുറ), മറിയം.
കെ.എം.സി.സി നേതാവ് ശരീഫ് നരിപ്പറ്റ, യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം അൻസാർ ഓറിയോൺ എന്നിവർ ചെറുമക്കളാണ്.
പുറമേരി: പരേതരായ കുളമുള്ളത്തിൽ ഇമ്പിച്ചിക്കൊയ തങ്ങളുടെയും ആറ്റ ബീവിയുടെയും മകൻ പുളിക്ക് മീത്തൽ താമസിക്കും തെക്കയിൽ കുഞ്ഞി ക്കോയ തങ്ങൾ(70) നിര്യാതനായി.
ഭാര്യ: ആയിഷ ബീവി.
മക്കൾ: സൈന ബീവി, പരേതനായ ഖാദർ.
മരുമക്കൾ: പരേതനായ കുഞ്ഞാറ്റ തങ്ങൾ, ഷമീന ബീവി.
സഹോദരങ്ങൾ: സൈനു തങ്ങൾ, ഹൈദു തങ്ങൾ , മുല്ല ബീവി, സൂറ ബീവി, പരേതരായ കുഞ്ഞാറ്റ തങ്ങൾ, മുത്തൂട്ടി തങ്ങൾ, മുത്തു ബീവി, ചെറു ബീവി.
ഏറാമല : കണ്ടക്കന്റവിട പ്രശാന്ത് (53) മുംബൈയിൽ നിര്യാതനായി.
ഭാര്യ: സ്മിത (ഹെഡ് പോസ്റ്റ് ഓഫീസ് വടകര).
മകൻ: സഞ്ജയ്.
പിതാവ്: പരേതനായ മാണിക്കോത്ത് ദാമോദരകുറുപ്പ് (റിട്ടയേർഡ് എ. ഇ. ഓ). മാതാവ്: പി. ദേവി അമ്മ (റിട്ടയേർഡ് ടീച്ചർ കെ ആർ എച് എസ് പുറമേരി ).
സഹോദരങ്ങൾ: മഞ്ജുള. ഡി (പ്രധാനാധ്യാപിക. ഏറാമല യൂ പി സ്കൂൾ ), പ്രതാപ്. ഡി.
ഇരിങ്ങണ്ണൂർ: പോത്തേരി മീത്തൽ നാണു (73) നിര്യാതനായി. ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ കാന്റീൻ നടത്തിയിരുന്നു.
ഭാര്യ: ചന്ദ്രി.
മക്കൾ: സുനിൽ , സുധി , സുബിന.
മരുമക്കൾ: ബെന്നി , ഷിംന.
സഹോദരങ്ങൾ: നാണി, കുമാരൻ, മാതു , ലീല പരേതയായ ദേവകി .
നാദാപുരം: പെരുമുണ്ടച്ചേരി ചമ്പോളി സ്കൂളിന് സമീപം ചെറുവറ്റ ബാലകൃഷ്ണ കുറുപ്പ് (74) നിര്യാതനായി.
ഭാര്യ: സരോജിനി അമ്മ.
മക്കൾ: ബിജേഷ്, ബിജില (കെഎസ്ഇബി എടച്ചേരി), ബിനി ത (അധ്യാപിക നരിക്കുന്ന് യുപിഎ സ് ).
മരുമക്കൾ: ജിഷ, ഷാജി (കുന്നുമ്മക്കര) ദീപേഷ് (അധ്യാപകൻ നരിക്കുന്ന് യുപി).
സഹോദരങ്ങൾ: പത്മനാഭൻ (വ്യാപാരി പെരുമുണ്ടച്ചേരി) ദേവി, കമല, ലത, സതി, പരേതനായ പ്രഭാകരൻ.
വാണിമേൽ: പുതുക്കയം നെല്ലിയുള്ള പറമ്പത്ത് അബ്ദുള്ള (61) നിര്യാതനായി.
ഭാര്യ : ആയിഷു പള്ളിക്കണ്ടി ചെറുമോത്ത്. മക്കൾ: ഷഫീർ, സജീർ (എസ്.വൈ.എസ് നാദാപുരം സോൺ എക്സിക്യൂട്ടീവ്), സഹദ്, അബ്ദുൽ സമദ്, സഈദ്, ഷമീന.
മരുമകൻ : അബ്ദുൽ സലാം തുവ്വക്കുന്ന്
സഹോദരങ്ങൾ: ഹസ്സൻ, അഷറഫ്, ഹുസൈൻ, പാത്തു, നഫീസ
കുറ്റ്യാടി: ചെറിയകുമ്പളം പുഞ്ചങ്കണ്ടി ബഷീർ (54) നിര്യാതനായി.
ഭാര്യ: സാറ വാണിമേൽ.
പിതാവ് : സൂപ്പി, മാതാവ് : മറിയം.
മക്കൾ : ഹനീഫ് , അഫിയ (ചേലക്കാട്), സ്വാലിഹ്.
മരുമകൻ : റിയാസ് ചേലക്കാട്.
സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള , മജീദ് , അബ്ബാസ് , ബീവി , സുഹറ , സുലൈഖ.
നരിപ്പറ്റ: തിനൂരിലെ ആശരിക്കണ്ടി അന്ത്രു (62) നിര്യാതനായി.
ഭാര്യ: റുഖിയ
മക്കൾ: അസ്മിന, ജുനൈദ് ഫാളിലി, മുഹമ്മദ് ജുറൈജി.
മരുമക്കൾ: അഷ്കർ (പാറക്കടവ്), ഫാത്തിമ (നാദാപുരം), മിസ്രിയ (നരിപ്പറ്റ).
സഹോദരങ്ങൾ: അയിഷ ഹജ്ജുമ്മ, ഖദീശ, മൊയ്തു, ബിയ്യ, സൂപ്പി, മൂസ, ആസ്യ, ബഷീർ, പരേതരായ അമ്മദ്, ഇബ്രാഹിം
വാണിമേൽ: ദീർഘകാലം പ്രവാസിയായിരുന്ന ഭൂമി വാതുക്കലിലെ താഴെ കണ്ടി മായൻ കുട്ടി (70) നിര്യാതനായി.
ഭാര്യ: മറിയം
മക്കൾ: സുബൈർ, സജീർ, സഹീറ, ഷംസീന.
മരുമക്കൾ: റഫീഖ് ആയഞ്ചേരി, സുബൈർ കുറുവന്തേരി , ഷംസീന, റാഷിന.
നാദാപുരം: ദീർഘ കാലം നാദാപുരം അങ്ങാടിയിൽ വ്യാപാരിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന മുത്താറി കുനി അന്ത്രു നിര്യാതനായി.
മക്കൾ: ആയിഷ ,സാറ, സീനത്ത് , സാദിഖ്.
മരുമക്കൾ: അബ്ദുല്ല പാലേരി , ഗഫൂർ പാലേരി , ഹംസ നാദാപുരം ,ആയിഷ ഉമ്മത്തൂർ.
വാണിമേൽ : പാതിരിപ്പറ്റ സ്വദേശി വാണിമേൽ താവോട്ട് മുക്കിൽ താമസിക്കുന്ന കിഴക്കയിൽ അമ്മദ് ഹാജി (75) നിര്യാതനായി.
ഭാര്യ: കുഞ്ഞാമി.
മക്കൾ: അബ്ദുൽ അസീസ് ( ഖത്തർ ), അബ്ദുൽ ജലീൽ , അബ്ദുൽ മജീദ് ( ത്തെർ ), ആയിശ, സൈനബ.
മരുമക്കൾ: തയ്യുള്ളതിൽ മജീദ് കുമ്മങ്കോട്,
മടോംപൊയിൽ സലീം വാണിമേൽ.
നാദാപുരം: കുന്നുമ്മൽ കാവുന്നായി മീത്തൽ സൂപ്പി ഹാജി (77) നിര്യാതനായി.
ഭാര്യ: കദീജ. താനിയൂള്ളതിൽ
(കോവു ക്കുന്ന്)
മക്കൾ: സമീർ കെ എം (ബഹ്റൈൻ), ഷാഹിന, ഹാജറ.
മരുമക്കൾ: മുഹമ്മദ് ചാത്തോത്ത് (പെരു മുണ്ടശ്ശേരി), മൊയ്തു മുതുവനകണ്ടി (ആയഞ്ചേരി), നുസ്രത്ത് ചാലിൽ ( കാക്കുനി).
സഹോദരങ്ങൾ: അമ്മദ് ഹാജി (പാറ പോയിൽ,പോക്കർ ഹാജി. മധു കുന്നുമ്മൽ, ഇബ്രാഹിം ഹാജി ചേലക്കാന്റെവിട,
പരേതയായ ഐഷ തൊട്ടിൽപ്പാലം
നരിപ്പറ്റ: മുള്ളമ്പത്ത് മണ്ടോക്കണ്ടിയിലെ മാക്കാവുമ്മൽ സൂപ്പി മുസ്ല്യാർ (60) നിര്യാതനായി.
ഭാര്യ: സാറ (കുയ്തേരി).
മക്കൾ: ഹസീബ് , ഹസനത്ത്.
മരുമക്കൾ: ഫാത്തിമ (വെള്ളിയോട്), ഷിയാസ് (മുള്ളമ്പത്ത്).
മണ്ടോകണ്ടി മദ്രസ്സ അദ്ധ്യാപകനും ഭൂമിവാതുക്കൽ ടൗണിലെ ഒട്ടോ ഡ്രൈവറും കൂടിയായ ഇദ്ദേഹം അസുഖ ബാധിതനായി വീട്ടിൽ വിശ്രമത്തിലായിരുന്നു.
എടച്ചേരി: എടച്ചേരിയിലെ കണ്ണോത്ത് ശാന്തകുമാരി (84) നിര്യാതയായി.
ഭർത്താവ്: പരേതനായ കെ ബാലൻ മാസ്റ്റർ ( മുൻ കോഴിക്കോട് ജില്ലാ കൗൺസിൽ പ്രസിഡൻറ്).
മക്കൾ: റോജ, സുധീർകുമാർ (സീനിയർ മാനേജർ കേരള ബാങ്ക് വടകര ), അഡ്വ. സുനിൽകുമാർ, അഡ്വ. വിനോദ്.
മരുമക്കൾ: എം കെ പവിത്രൻ മാവിലായി, രശ്മി (അസിസ്റ്റൻറ് മാനേജർ കേരള ബാങ്ക് ഓർക്കാട്ടേരി ), അഡ്വ ബിന്ദു, ശാലിനി.
കുറ്റ്യാടി: കോൺഗ്രസിൻ്റെ മലബാറിലെ ആദ്യകാല നേതാവും സാമൂഹിക, സാംസ്ക്കാരിക മേഖല
യിലെ നിറസാന്നിധ്യവു മായിരുന്ന പുത്തൂർ പത്മനാഭൻ (85) നിര്യാതനായി.
പിളർപ്പിനെ തുടർന്ന്കോൺഗ്രസ് (എസ് ) എൻ.സി.പി എന്നീ പാർട്ടികളിൽ ദീർഘകാലം പ്രവർത്തിച്ച് ഇടത് മുന്നണിയുടെ കരുത്തനായ നേതാക്കളിൽ ഒരാളായിരുന്നു. മാതൃഭൂമിയുടെ ആദ്യകാലത്തെ കല്ലാച്ചി ലേഖകനും, വട്ടോളി നേഷണൽ ഹൈസ്കൂൾ അധ്യാപകനുമായിരുന്നു.
കല്ലാച്ചി പയന്തോങ്ങ് പുത്തൂർ തറവാട്ടിലെ അംഗമായ മാസ്റ്റർ1993 മുതൽ മരുതോങ്കരയിൽ സ്ഥിര താമസമായി. പിന്നീട് മതോങ്കരയിലെ സാംസക്കാരിക രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിധ്യമായി.
സംസ്ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക്
പുറമേരി: കനാലിൽ വീണ് പരിക്ക് പറ്റി ചികിത്സയിലായിരുന്ന പെരുമുണ്ടശ്ശേരിയിലെ ക്ഷീരകർഷക കുന്നർഒതയോത്ത് സൈനബ ഹജ്ജുമ്മ(59) നിര്യാതയായി.
അതിരാവിലെ സോസൈറ്റി വണ്ടിയിൽ പാൽ നൽകുന്നതിന് വരിക്കോളി മാണിക്കോത്ത് പാലത്തിൽ എത്തിയ സൈനബ ഹജ്ജുമ്മ കനാലിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്തരിക അവയവങ്ങൾക്കുണ്ടായ ഗുരുതര പരിക്ക് കാരണം ജീവൻ രക്ഷിക്കാനായില്ല. രണ്ട് ദിവസമായി ചികിത്സയിലായിരുന്നു.
ഭർത്താവ്: പരേതനായ അമ്മദ്,
പിതാവ്: പരേതനായ അരിയാക്കൂൽ താഴെ സൂപ്പി
മാതാവ്: പാത്തു.
മക്കൾ: റഫീഖ് (ദുബൈ), റസീന, സീനത്ത്.
മരുമക്കൾ: കരീം കൊട്ടപ്പള്ളി, അഷ്റഫ് തിരുവള്ളൂർ, ജസീറ
സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ജമീല.
പാറക്കടവ്: ഉമ്മത്തൂരിലെ പൊതുവാണ്ടിയിൽ അബൂബക്കർ ഹാജി (82) നിര്യാതനായി.
ഭാര്യ ബിയ്യാത്തു.
മക്കൾ: സുബൈദ , ഇസ്മായിൽ (ദുബൈ) ആയിഷ, നുസ്രത്ത് , റാഷിദ് (ബാംഗ്ലൂര്‍).
മരുമക്കൾ: ഒറവുകണ്ടിയിൽ കുഞ്ഞബ്ദുല്ല ചെക്യാട്, പാലോത്ത് അഷ്റഫ് ഇയ്യംകോട്, ഇഖ്ബാല്‍ ചെക്യാട്, കോമത്ത് സമീറ, നസ്മ.
സഹോദരങ്ങൾ: മൊയ്തു, പരേതരായ അമ്മദ്, കുഞ്ഞബ്ദുല്ല, ആമിന.
കുറ്റ്യാടി: കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ചേരാപുരം കാക്കുനിയിലെ എം.എ കുഞ്ഞബ്ദുള്ള മാസ്റ്റർ (58)നിര്യാതനായി. മേപ്പയൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് , പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് , ഷാർജ കെഎംസിസി ജില്ലാ സെക്രട്ടറി , പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ച എം എ കുഞ്ഞബ്ദുല്ല മാസ്റ്റർ വേളം ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും 2015 മുതൽ വേളം ഗ്രാമപഞ്ചായത്ത് പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ സ്ഥാനവും വഹിച്ചു വരുന്നു. രാഷ്ട്രീയ മത സാമൂഹ്യ ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന കുഞ്ഞബ്ദുള്ള മാസ്റ്റർ ദയ ചാരിറ്റബിൾ ട്രസ്റ്റ് മുഖ്യ രക്ഷാധികാരിയും ചേരാപുരം സംയുക്ത മഹല്ല് രക്ഷാധികാരിയും കാരക്കുന്ന് മഹല്ല് വർക്കിംഗ് പ്രസിഡണ്ട് സ്ഥാനവും വഹിച്ചു വരികയായിരുന്നു .
ഭാര്യ : ഷമീമ മുതുവടത്തൂർ
മക്കൾ : ഫഹ്മിത (ടെക്നിക്കൽ അസിസ്റ്റൻറ് വേളം ഗ്രാമപഞ്ചായത്ത്) , ഫാസിൽ (ദുബായ്) , ഡോ. ഫൈഹാദ് , ഡോ. ഫസ്ന.
പിതാവ് : മമ്മുഹാജി, മാതാവ്: ഖദീജ ഹജ്ജുമ്മ .
മരുമക്കൾ: മുഹമ്മദ് കുണ്ടു കുളങ്ങര , നവാബ് റംഷീദ്.
സഹോദരങ്ങൾ : എം എ ബഷീർ മാസ്റ്റർ , ആസ്യ , ജലീൽ , ജമാൽ.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8:30 കരക്കുന്ന് മസ്ജിദ്
ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂരിലെ പരേതനായ പുതിയോട്ടിൽ കൃഷ്ണൻ മാസ്റ്റരുടെ മകൻ സുരേന്ദ്രൻ(58) നിര്യാതനായി.
മാതാവ്: കുഞ്ഞി പാർവതി അമ്മ.
ഭാര്യ: രമ. മകൾ: വർണ്ണ.
സഹോദരങ്ങൾ: ദീപ സുരേഷ് കൂടത്താങ്കണ്ടിയിൽ ( പ്രധാന അധ്യാപിക പെരുമുണ്ടശ്ശേരി എൽ.പി.സ്കൂൾ), വിനോദൻ ( കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ കണ്ണൂർ ). ജില്ലാ പഞ്ചായത്തംഗം കൂടത്താങ്കണ്ടി സുരേഷ് സഹോദരി ഭർത്താവാണ്.
ശവസംസ്ക്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ട് വളപ്പിൽ.
നാദാപുരം: ചേലക്കാട് പരേതനായ പറമ്പത്ത് അബ്ദുല്ല ഹാജിയുടെ ഭാര്യ ചാമക്കാലിൽ ബുഷ്റ (55) നിര്യാതയായി.
മക്കൾ: സുമയ്യ, സുനൈന , സുഫൈന
മരുമക്കൾ: ഇസ്ഹാഖ് താനിയുള്ളതിൽ (ചേലക്കാട്), ത്വൽഹത്ത് കരുവന്റവിട (കുന്നുമ്മൽ).
സഹോദരങ്ങൾ: കവുന്നായിയിൽ അമ്മത്, അയിശു , സാറ പരേതരായ പാത്തു, നഫീസ, മറിയം.
ഖബറടക്കം രാവിലെ 9 മണിക്ക് ചേലക്കാട് ജുമാസ്ജിദ്.
നരിപ്പറ്റ: നരിപ്പറ്റ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ് കൂടാളി രാഘവൻ (92) നിര്യാതനായി.
ഭാര്യ: ദേവി. (റിട്ട. പഞ്ചായത്തു ജീവനക്കാരി. )
മക്കൾ: മല്ലിക, ലളിത (കാർഷിക വികസന ബേങ്ക് മുൻ. സെക്രട്ടറി) അജിത, ഇന്ദിര, ചിത്ര ( കടവത്തൂർ ), ജയ പ്രകാശൻ (കെ.എസ്.ഇ.ബി വടകര.).
മരുമക്കൾ: നാണു പാറേന്റമീത്തൽ (പാതിരിപ്പറ്റ), ചാത്തു മാസ്റ്റർ പാറക്കൽ (നരിപ്പറ്റ), കൃഷ്ണൻ താഴികപുറം (അരൂര്‍), കണാരൻ വി.പി. (കായക്കൊടി), പ്രേമാനന്ദൻ അരീക്കര പാറേമ്മൽ, ശ്രീ ജിഷ (ആശാ വർക്കർ, നരിപ്പറ്റ).
നാദാപുരം: വടക്കെ പുളിക്കൂൽ അമ്മാക്കുനി
അമ്മദ് (90) നിര്യാതനായി.
ഭാര്യ: പരേതയായ സൈനബ.
മക്കൾ: മഹമൂദ് റഫീഖ് ഹാരിസ് ( നദാപുരം പഞ്ചായത്ത് എസ് ടി യു ജോ സെക്രട്ടറി ), ജാഫർ, സാദിഖ്, ഹസീന, ആയിശ, ജാസ്മീൻ.
മരുമക്കൾ: കരീം വടകര, റഫീഖ് കുടൽ ,തൻവീർ ചാലപ്പുറം, സുലൈഖ, ആയിശ, റൈഹാനത്ത്, ജമീല, സുഹറ.
സഹോദരങ്ങൾ: സൂപ്പി, പരേതയായ മാമി , മറിയം
നരിപ്പറ്റ: മുള്ളമ്പത്ത് മാക്കാവുമ്മൽ തവരം കണ്ടി അമ്മദ് (77) നിര്യാതനായി.
ഭാര്യ: കുഞ്ഞയിഷ
മക്കൾ: മുനീർ, നസീമ, സകീന, ജാഫർ.
മരുമക്കൾ: അഷ്റഫ് വെള്ളിയോട്, മുനീർ വെള്ളിയോട്, സമീറ തളീക്കര, ഫൗസിയ പുതുക്കയം.
വാണിമേൽ: കോടിയുറയിലെ നാരങ്ങോളിക്കുനി അമ്മദ് ഹാജി (65) നിര്യാതനായി.
ഭാര്യ: ജമീല.
മക്കൾ: നൗഫൽ, നസീറ, ജുവൈരിയ.
മരുമക്കൾ: നൗഷാദ് തൂണേരി, റഹ്മാൻ കുമ്മങ്കോട്.
സഹോദരങ്ങൾ: അന്ത്രു നാരങ്ങോളി
( പ്രവാസി ലീഗ് വാണിമേൽ പഞ്ചായത്ത് ജന:സിക്രട്ടരി ), പാത്തു, ആസ്യ.
നാദാപുരം: എളയടം കൊമ്മിണിക്കണ്ടി ഹമീദിൻ്റെ ഭാര്യ സുലൈഖ (47) ടെറസിന് മുകളിൽ നിന്ന് ചക്ക പറിക്കാനുള്ള ശ്രമത്തിനിടെ താഴെ വീണ് മരണപ്പെട്ടു.
പിതാവ്: പരേതനായ അമ്മത് കളരി കെട്ടിയ പറമ്പത്ത് കൈതക്കുണ്ട്.
മാതാവ്: കുഞ്ഞയിശ.
മക്കൾ :നൈസാം ( എഞ്ചിനിയർ, ബാംഗ്ലൂർ), മിസ് ഹബ്, ഹിസാന, മിദ്ഹ ഫാത്തിമ.
മരുമക്കൾ: മുജീബ് പറമ്പത്ത് ചേലക്കാട് (ദുബൈ), സജിന മയ്യന്നൂർ.
സഹോദരങ്ങൾ: ഷൗക്കത്ത്, അഫ്സൽ, സീനത്ത്, പരേതനായ ഫൈസൽ .
വാണിമേൽ: കുയ്തേരിയിലെ പരേതനായ പൊറ്റോത്തുങ്കൽ അന്ത്രുഹാജിയുടെ മകൻ ഇസ്മയിൽ (50) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
നന്തിയിലെ ജോലി സ്ഥലത്ത് വെച്ചാണ് നെഞ്ചു വേദന അനുഭവപ്പെട്ടത്.
മാതാവ്: പാത്തു .
ഭാര്യ: ഭൂമിവാതുക്കലിലെ വാണിയം വീട്ടിൽ മൊയ്തു ഹാജിയുടെ മകൾ താഹിറ.
മക്കൾ: മുസൈന, മുഹമ്മദ് , ഹിഷാം.
മരുമകൻ: ഷഫീഖ് പൊയിലൂർ.
സഹോദരങൾ: അഹമ്മദ് . സലിം, ഹമീദ്. ഹുസൈൻ. ഹസീന. പരേതനായ കുഞ്ഞബ്ദുല്ല.
നരിപ്പറ്റ: തിനൂർ മോന്തോമ്മലിലെ നന്തോത്ത് മൊയ്ദു (പി.കെ - 68)നിര്യാതനായി.
ഭാര്യ: ബിയ്യാത്തു
മക്കൾ: ഹസീന, ഹാരിസ് (ദുബായ്), സീനത്ത്, മുഹമ്മദലി (ദുബായ്), നസീറ.
മരുമക്കൾ: മജീദ് (നാദാപുരം), മുബീന (കടിയങ്ങാട്), അസീസ് (നിട്ടൂർ), ഹാഷിദ (ചേലക്കാട്), അഷ്റഫ് (തിനൂർ).
സഹോദരങ്ങൾ: അമ്മദ് ഹാജി, കുഞ്ഞാലി, മാമി (കല്ലാച്ചി), കുഞ്ഞിപ്പാത്തു (തെരുവംപറമ്പ്).
കായക്കൊടി : കോൺഗ്രസ് നേതാവും വട്ടോളി നാഷണൽ ഹൈസ്കൂൾ മുൻ അധ്യാപകനുമായിരുന്ന പരപ്പുമ്മൽ കുഞ്ഞബ്ദുല്ല മാസ്റ്റർ (88) നിര്യാതനായി. കായക്കൊടി ഗ്രാമപഞ്ചായത്ത് മെമ്പർ, കായക്കൊടി മഹല്ല് പ്രസിഡണ്ട്, കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ട്, ഡി.സി.സി മെംബർ, കായക്കൊടി ഹൈസ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.
മക്കൾ: ജമീല, സുലൈഖ, ഹാജറ, സാജിദ് (ഷാർജ ഇലക്ട്രിസിറ്റി), സാബിറ.
മരുമക്കൾ: കളത്തിൽ അബ്ദുൽ ഹമീദ് (വാണിമേൽ), എട്ടുതെങ്ങിൽ മുഹമ്മദ് കോയ (വെള്ളിയൂർ), കൊളക്കണ്ടത്തിൽ ബഷീർ (പാറക്കടവ്, പാൻഗൾഫ് ഫർണിച്ചർ ദുബൈ ), ഒതിയോത്ത് ചക്കര അബ്ദുൽ ഗഫൂർ (കുറ്റ്യാടി- വളയന്നൂർ), താഴെവടക്കേടത്ത് ജസീറ (ചെമ്മരത്തൂർ).
സഹാദരങ്ങൾ: ബിയ്യാത്തു, പരേതരായ കുഞ്ഞിപ്പാത്തു, കുഞ്ഞമ്മദ്, അന്ത്രു, പോക്കർ, മാമി
മയ്യത്ത് നിസ്കാരം കാലത്ത് 10 മണിക്ക് കായക്കൊടി ജുമാ മസ്ജിദിൽ.
വാണിമേൽ: പ്രമുഖ കർഷകനായിരുന്ന വാണിമേൽ വില്ലേജ് ഓഫീസിന് സമീപത്തെ നാളോഞ്ചാലിൽ കണ്ടിയൻ അബ്ദുല്ല ഹാജി (80) നിര്യാതനായി.
ഭാര്യ: തുണ്ടിയിൽ മാമി ഹജ്ജുമ്മ.
മക്കൾ: നൗഷാദ്, നൗഫൽ, മുഹമ്മദ്. ജമീല, ഹലീമ, സാബിറ, സുഹറ, പരേതരായ ആസ്യ, ഹാജറ.
മരുമക്കൾ: അബ്ദുറഹിമാൻ നടുവണ്ണൂർ, കെ.ടി.കെ അഹമദ് ഹാജി ചാലപ്പുറം, മായൻകുട്ടി മംഗലാട്, കുഞ്ഞമ്മദ് കുട്ടി കുറുവന്തേരി, ബഷീർ നാദാപുരം, അശ്റഫ് ഓർക്കാട്ടേരി, റംഷീന ചിയൂര്‍, റുബീന കൈവേലി, ത്വയ്യിബ നമ്പ്യത്താംകുണ്ട്.
സഹോദരങ്ങൾ: മമ്മു, മൊയ്തു ഹാജി, സൂപ്പി, കുഞ്ഞാലി, ഹമീദ്, കുഞ്ഞമ്മദ്, കദീശ,ആസ്യ, ശാഹിന, സുബൈദ, പരേതയായ മാമി.
നാദാപുരം: കുമ്മങ്കോട് അഹമദ്മുക്കിലെ ചാലാട്ട് ഇബ്രാഹീം (80) നിര്യാതനായി.
ഭാര്യ: ഖദീജ.
മക്കൾ: മുഹമ്മദ്, ലത്തീഫ്, ഹലീമ, ഹന്നത്, റുബീന.
ജമാതാക്കൾ: അഹമദ് പറമ്പത്ത്, അൻസാർ (കോട്ടക്കൽ), സമീർ (കടമേരി).
സഹോദരങ്ങൾ: പരേതനായ മൊയ്ദു മുസ്ലിയാർ, അബ്ദുല്ല, ആയിഷ കല്ലുംപുറം, പരേതയായ പാത്തു (തിരുവള്ളൂർ).
നാദാപുരം: കുയ്തേരിയിലെ കണ്ടംവലിയത്ത് മുസ്സഹാജി നിര്യാതനായി.
മക്കൾ: നാസർ, മുഹമ്മദലി, റസിയ, സുബൈദ.
മരുമക്കൾ: ഇസ്മയിൽ കുഞ്ഞിപ്പീടികയിൽ
(ചെറുമോത്ത്), ഒന്തത്ത് അബ്ദുല്ല (വാണിമേൽ ), മൈമുനത്ത്, ശമീന.
നാദാപുരം: തൂണേരി വേറ്റുമ്മൽ കരുവന്റെ കിഴക്കയിൽ കുമാരൻ(64) നിര്യാതനായി. കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ആണ്.
ഭാര്യ : ജാനു.
മക്കൾ: ഷാലിമ, ഷാലിനി, ഷാജിനി, ഷാജിമ.
മരുമക്കൾ : പ്രദീപൻ (വേറ്റുമ്മൽ), ശ്രീജിത്ത് (കുറുവന്തേരി), ബിനു (എടച്ചേരി), മോഹനൻ (കോട്ടേമ്പ്രം).
സഹോദരങ്ങൾ : കല്യാണി (കോടഞ്ചേരി), ബാലൻ, പരേതരായ ചെക്കായി, ഒ.കെ. തൂണേരി (മുൻ പത്രാധിപർ, പടയണി), കുഞ്ഞിരാമൻ.
പാറക്കടവ്: ദീർഘകാലം കുവൈറ്റിൽ പ്രവാസിയായിരുന്ന തൈക്കണ്ടി അബൂബക്കറിന്റെ മരണം ഉമ്മത്തൂരിനെ കണ്ണീരിലാഴ്ത്തി. കുവൈറ്റിൽ കെ.എം.സി.സിയുടെ പ്രവർത്തകനും മുസ്ലിം ലീഗ് പ്രവർത്തകനുമായ തൈക്കണ്ടി അബൂബക്കർ(64) ഹൃദയാഘാതം മൂലം ബാംഗ്ലൂരിൽ വെച്ചാണ് മരണപ്പെട്ടത്. പരേതരായ തൈക്കണ്ടി കുഞ്ഞബ്ദുള്ള കദീജ എന്നിവരുടെ മകനാണ്.
ഭാര്യ: ജമീല.
മക്കൾ: നയീമ, ഹാജറ, ഹസ്ന, താഹിറ.
ജാമാതാക്കൾ: യഅഖൂബ് മുക്രിക്കണ്ടി, റഷീദ് കൂവത്തിടയിൽ, ഫൈസൽ കാളിയെടുത്ത്, അൻസാർ കൈതേരിവീട്ടിൽ.
സഹോദരങ്ങൾ: പരേതയായ ആമി, അഹമദ്, അലി, ഉസ്മാൻ, ആയിശ.
സയ്യിദ് യൂസുഫ് ഹൈദ്രൂസി കൊയിലാണ്ടി, അഹമദ് പുന്നക്കൽ, ടി.കെ ഖാലിദ് മാസ്റ്റർ, അഹമദ് കുറുവയിൽ, സി.എച്ച് ഹമീദ് മാസ്റ്റർ , ഹാരിസ് കൊത്തിക്കുടി എന്നിവർ വസതി സന്ദർശിച്ചു.
ഇരിങ്ങണ്ണൂർ: പരേതനായ കാര്യാട്ട് എം.കെ കുഞ്ഞപ്പ നമ്പ്യാരുടെ ഭാര്യ കമലാദേവി അമ്മ (95) നിര്യാതയായി.
മക്കൾ: സുമതി, രവീന്ദ്രൻ (റിട്ട. റീജിയണൽ മാനേജർ കേരള ഗ്രാമീൺ ബാങ്ക്), രമ , ശ്രീലത (റിട്ട. സെയിൽ ടാക്സ് ഓഫീസർ ), ഹേമലത (റിട്ട. അധ്യാപിക ശിവപുരം ഹൈസ്കൂൾ ).
മരുമക്കൾ: പരേതനായ കെ.സി ബാലസുബ്രഹ്മണ്യം (റിട്ട. അസി.എക്സി. എഞ്ചിനിയർ സി.പി.ഡബ്ല്യു ഡി ), സി.എച്ച് വിജയൻ (ഹെഡ് മാസ്റ്റർ പന്തക്കൽ ), പരേതയായ കെ.പി സുധ, അരവിന്ദാക്ഷൻ , വിനോദ് കുമാർ (റിട്ട.എ. ഒ വാട്ടർ അതോറിറ്റി).
സഹോദരി: പരേതയായ നളിനാക്ഷി അമ്മ.
ശവസംസ്ക്കാരം 23 തിങ്കളാഴ്ച 3 മണിക്ക് കാര്യാട്ട് വീട്ട് പറമ്പിൽ.
നാദാപുരം: പുറമേരിയിലെ പരേതനായ പത്തായക്കോടൻ പോക്കറുടെ ഭാര്യ രണ്ടരപ്പാൻ കണ്ടി താഴകുനി ഫാത്തിമ (94) നിര്യാതയായി.
മക്കൾ: മൊയ്തു, ആർ കെ.അബ്ദുള്ള, മമ്മു, മുഹമ്മദ്, മറിയം, ഖദീജ.
മരുമക്കൾ: ഖദീജ, താഹിറ തയ്യുള്ളതിൽ,
റാബിയ കല്ലുള്ളതിൽ , നുസ്രത്ത് എം കെ, പരേതനായ പോക്കർ, അഹമ്മദ് കുട്ടി.
സഹോദരങ്ങൾ: പരേതനായ അബ്ദുള്ള പാറക്കെട്ടിൽ, അമ്മത് പാറക്കെട്ടിൽ, അലീമ കെ പി, ബിയ്യാത്തു പാറകെട്ടിൽ, പരേതയായ കുഞ്ഞാമിന, മറിയം മൂളുമ്മൽ.
കുറ്റ്യാടി മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ആർ കെ റഫീഖ് പൗത്രനാണ്.
അരൂർ: കടുവിതച്ചാലിൽ മാതു (94) നിര്യാതയായി.
ഭർത്താവ്: പരേതനായ ചാത്തു.
മക്കൾ: നാരായണി, കുഞ്ഞിക്കണ്ണൻ, ലീല, ശ്രീധരൻ, ജാനകി, പുരുഷോത്തമൻ, പരേതനായ അശോകൻ.
മരുമക്കൾ : കണ്ണൻ, കുഞ്ഞിക്കണ്ണൻ (ചേരാപുരം), ചന്ദ്രി, വാസു, ഉഷ, കമല, പരേതയായ ദേവി.
സഹോദരങ്ങൾ : പരേതരായ കണ്ണൻ, ചാത്തു, കുഞ്ഞിരാമൻ, കേളപ്പൻ.
നാദാപുരം: നരിക്കാട്ടേരി കിഴക്കെ നരിക്കൂട്ടിൽ നഫീസ (65) നിര്യാതയായി.
ഭർത്താവ്: പരേതനായ എടക്കണ്ടി മൊയ്തു ഹാജി.
മക്കൾ: സുലൈഖ, മുഹമ്മദ് ശാഫി, റംല, ജമാൽ, സഈദ്, മുഹമ്മദ് റാഫി.
മരുമക്കൾ: ഇബ്രാഹിം മുസ്ല്യാർ ഒൻപതു കണ്ടം, ടി.കെ.മൊയ്തീൻ പള്ളിയത്ത്, റഹ്മത്ത്, സൽമ, ജുനൈഹ, ഷംന.
സഹോദരങ്ങൾ: അമ്മദ്, അബു ഹാജി, ബിയ്യാത്തു, ആസ്യ, സൈനബ.
നാദാപുരം: കക്കട്ടിൽ ഇന്ന് ഉച്ചക്കുണ്ടായ വാഹന അപകടത്തിൽ തീക്കുനി സ്വദേശി ആറ്റലാം കണ്ടി ഗംഗാധരൻ (68) മരണപ്പെട്ടു. ഇയാൾ സഞ്ചരിച്ച സ്കൂട്ടിയിൽ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. മൃതദേഹം വടകര ജില്ലാ ഗവ: ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ വീട്ടുവളപ്പിൽ സംസ്കരിക്കും.
ഭാര്യ: വിജയലക്ഷ്മി.
മക്കൾ: അശ്വതി, അഞ്ജലി.
നാദാപുരം: ഉമ്മത്തൂരിലെ പൗരപ്രമുഖനായ വാച്ചാൽ കണ്ണാട്ടുങ്കൽ അബൂബക്കർ ഹാജി(75) നിര്യാതനായി. ഏറെക്കാലം ഖത്തറിൽ ആയിരുന്നു.
ഭാര്യ: കുയിതേരിയിലെ മാടംവെള്ളി സാറ.
മക്കള്‍: ഷഫീഖ് വാച്ചാൽ (വൈറ്റ് ഗാർഡ് സംസ്ഥാന ക്യാപ്റ്റൻ), റഷീദ് (ഖത്തർ), ഖൈറുന്നിസ, ഫൗസിയ, ഷഹീർ, ഡോ. മുനീർ (ഖത്തര്‍).
മരുമക്കൾ: സിജില മയ്യന്നൂർ, സറീന പാലക്കൂൽ ജാതിയേരി, സലീം നെല്ലിയുള്ളതിൽ കുറ്റ്യാടി, ബഷീർ പാലക്കുളങ്ങര മുടവന്തേരി, മൻസൂറ മാടംവെള്ളി, അമൽ അഹമ്മദ് അടിയോട്ടിൽ. സഹോദരങ്ങൾ: ഖദീജ എടക്കുടി കടവത്തൂർ, കുഞ്ഞിപ്പാത്തു നെല്ല്യാക്കര മുടവന്തേരി, ബിയ്യാത്തു കണ്ണാട്ടുങ്കൽ ഉമ്മത്തൂർ, പരേതരായ വെള്ളിലാട്ട് കുഞ്ഞാമി ഹജ്ജുമ്മ, പാറേമ്മൽ കുഞ്ഞമ്മദ് ഹാജി, കണ്ണാട്ടുങ്കൽ മൊയ്തു ഹാജി.
നാദാപുരം: പെരുമുണ്ടച്ചേരി നൂറുൽ ഇസ്ലാം മഹല്ല് മുൻ വൈസ് പ്രസിഡൻ്റും പൗര പ്രമുഖനുമായ ചെട്ടിയാംവീട്ടിൽ കുഞ്ഞബ്ദുല്ല ഹാജി (85) നിര്യാതനായി.
ഭാര്യ:ഖദീജ ഹജുമ്മ
മക്കൾ: ബിയ്യാത്തു, അമ്മദ് ,അസീസ്( ബഹ്റൈൻ) ആയിഷ,സഫിയ, റഫീക്, ഷബീർ (ഖത്തർ) ജസീല, ജംസീല.
മരുമക്കൾ: പരേതനായ മൂസ (വിലാതപുരം), അസീസ്, കുഞ്ഞബ്ദുല്ല, അബ്ദുൽ റഹ്മാൻ, മുഹമ്മദ് , ആയിഷ,.റസീന, സാബിറ, ആയിഷ.
സഹോദരങ്ങൾ: പരേതരായ മൊയ്തു ഹാജി,ആയിഷ മലോംചാൽ, ബിയ്യാത്തു എടക്കണ്ടി.
നാദാപുരം: അരൂര്‍ കല്ലുംപുറത്തെ അങ്ങാടി പറമ്പത്ത് നാണു മാസ്റ്റർ(59) നിര്യാതനായി.
35 വർഷക്കാലത്തോളം അധ്യാപകനായും , പത്തുവർഷത്തോളം പ്രധാന അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. കലാ സാമൂഹ്യ- സാംസ്കാരിക മേഖല യിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം ഒരു പൊതു പ്രവർത്തകനുമായിരുന്നു. ഭാര്യ: വിമല.
മക്കൾ: അപർണ, വിഷ്ണു.
എടച്ചേരി: പുതിയങ്ങാടിയിലെ സജീവ മുസ്ലിം ലീഗ് പ്രവർത്തകനും പ്രവാസിയുമായ കേളന്റെ തുണ്ടിയിൽ ഉമ്മർ (57) നിര്യാതനായി.
മക്കൾ: സിദ്ധീഖ്, ഇസ്ഹാഖ്, ഫാത്തിമ, മുഹമ്മദ് ഫയാസ് .
മരുമക്കൾ: ജസീല ( എടച്ചേരി ), തസ്നി (വെള്ളൂർ ).
സഹോദരങ്ങൾ: പരേതനായ കുഞ്ഞബ്ദുള്ള, മൊയ്തു, ഇബ്രാഹീം, കുഞ്ഞാലി, ഫാത്തിമ.
കക്കട്ടിൽ: മൊകേരി ഗവ.കോളേജ് റിട്ട. അധ്യാപകൻ കുഴിക്കണ്ടി മൊയ്തു നിര്യാതനായി.
ഭാര്യ: റസീന
മക്കൾ: സാലിഹ്, സാക്കിർ, ബാക്കിർ.
മരുമക്കൾ: റുഖിയ ഷഹനാസ്, ജസീല,
നുബ് ല,
സഹോദരങ്ങൾ: ഡോ. അഹമ്മദ്, മാമി, സുബൈദ, ഇസ്മായിൽ.
മയ്യിത്ത് നിസ്ക്കാരം നാളെ രാവിലെ 9:30 ന് മൊകേരി ജുമാ മസ്ജിദിൽ
നാദാപുരം: അന്തമാനിലെ വ്യാപാരിയും തൂണേരിയിലെ പൗരപ്രമുഖനുമായ ബി.എസ് അബ്ദുല്ല ഹാജി (78) നിര്യാതനായി. അന്തമാനിലെ ബി.എസ് എമ്പോറിയം, തൂണേരിയിലെ ബി.എസ് സ്റ്റോർ എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥനാണ്.
പരേതനായ സൂപ്പിഹാജിയുടെ മകനാണ്
ഭാര്യ: ആയിഷ ഹജ്ജുമ്മ.
മക്കൾ: സുലൈഖ, സമീറ, മുഹമ്മദ്, സാബിറ, അസീസ്, സാജിദ.
മരുമക്കൾ: അഹമ്മദ് നടുക്കണ്ടി ( ഹൈക്ലാസ് ഹൗസ്ഹോൾഡ്, തൂണേരി), ഇ.കെ മുഹമ്മദ് (ഇരിങ്ങണ്ണൂർ), മുഹമ്മദ് അറക്കൽ ( കടവത്തൂർ ), മുഹമ്മദ് ഷഫീഖ് ((കരിയാട്), അസ്മ (താനക്കോട്ടൂർ), റാഷിദ (കല്ലിക്കണ്ടി).
സഹോദരൻ : പരേതനായ കുഞ്ഞമ്മദ് ഹാജി.
നാദാപുരം: വിഷ്ണുമംഗലം ഓത്തിയിൽ മുക്കിലെ പയന്തോങ്ങിൽ അബ്ദുല്ല (കാളാചേരി) നിര്യാതനായി.
മക്കൾ: അനസ്, സലീന, റംല, ഹന്നത്ത്.
മരുമക്കൾ: കോമ്മോടങ്കണ്ടി അലി വാണിമേൽ, ജംഷി കരുവന്റവിട, അസീമ.
പേരാമ്പ്ര: മുസ്ലിം ലീഗ് റാലി നടക്കുന്നതിനിടെ നേതാവ് കുഴഞു വീണു മരിച്ചു .
പേരാമ്പ്ര നിയോജക മണ്ഡലം മുസ് ലിം ലീഗ് പ്രവർത്തക സമിതി അംഗവും, പോരാമ്പ്ര പഞ്ചായത്ത് മുസ് ലിം ലീഗ് വൈസ് പ്രസിഡന്റും, വയലാളി മഹല്ല് കമ്മിറ്റി വൈസ് പസിഡന്റുമായ വി.കെ കോയക്കുട്ടി (60)യാണ് മരണപ്പെട്ടത്.
ഇന്ന് വൈകീട്ട് നാലരക്ക് റാലി തുടങ്ങിയ ഉടൻ ഇദ്ദേഹം കുഴഞു വീഴുകയായിരുന്നു .
ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: നഫീസ (തിരുവോട് ), മക്കൾ: റിയാസ് (ബാംഗളൂര്‍), റിഷാദ് (ഖത്തർ), റിഷാന. മരുമക്കൾ: ജലീൽ (കിഴക്കൻ പേരാമ്പ്ര), നാസില (മഞ്ഞക്കുളം), ഹാഷിബ (പയ്യോളി ). സഹോദരങ്ങൾ: മുസ്തഫ, ഹമീദ്, റഷീദ്, റസീന, പരേതരായ കുഞ്ഞമ്മദ്, ബീവി. മയ്യിത്ത് നിസ്ക്കാരം (നാളെ രാവിലെ 9 മണിക്ക് വയലാളി മസ്ജിദു തഖ് വയിൽ). ഖബറടക്കം ചേനോളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
നാദാപുരം: വിലാതപുരത്തെ മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ അച്ചാറമ്പത്ത് അമ്മദ് (85) നിര്യാതനായി.
ഏറെക്കാലം വിലാതപുരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ ഭാരവാഹിയും സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്നു.
ഭാര്യ: നാമത്ത് ഫാത്വിമ ഹജ്ജുമ്മ.
മക്കൾ: നഫീസ, അബ്ദുള്ള ( ബഹ്റിൻ), ഹമീദ് ( ദുബൈ കെ.എം.സി.സി നാദാപുരം മണ്ഡലം സെക്രട്ടറി), അഷ്റഫ് ( ദുബൈ), അബദുൽ അസീസ് ( ദുബൈ), നസീർ ( ഖത്തർ), റാഷിദ് ( ദുബൈ).
മരുമക്കൾ: തട്ടാൻ്റെവിട മമ്മൂട്ടി ഹാജി ( ദുബൈ), വാര്യം കണ്ടി സൗദ കുനിങ്ങാട്, കുടിയമ്മംകണ്ടി സറീന കക്കംവെള്ളി, പനയുള്ളതിൽ ഷബ്ന വില്ല്യാപ്പള്ളി, ഷാഹിന കോവുക്കൽ കുറ്റ്യാടി,
ഷാഹിന കോവുമ്മൽ ഏറാമല, സഹല വള്ളികുളങ്ങര കുനിങ്ങാട്.
സഹോദരങ്ങൾ: അബദുള്ള, ഇബ്രാഹിം, കുഞ്ഞിപ്പാത്തു.
നാദാപുരം: കടമേരി ആർ എ സി എച്ച് എസ് എസ് പത്താം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ.
എളയടം പാറക്കൽ രാജുവിന്റെ മകൻ ശ്യംരാജ് (15) ആണ് സന്ധ്യക്ക് വീട്ടിനകത്ത് തൂങ്ങി മരിച്ചതായി കണ്ടത്.
അമ്മ: ഷിജിന.
സഹോദരൻ: സായ്രാജ്.
വാണിമേൽ: കുളപ്പറമ്പ് ബാലവാടിക്ക് സമീപം മരക്കിഴങ്ങിൽ അന്ത്രു (63) നിര്യാതനായി.
ഭാര്യ: മാമി.
മക്കൾ: ഇസ്മയിൽ, ഹാജറ , സഫീറ, അസ്ലം, പരേതയായ നസീറ.
മരുമക്കൾ: അഷ്റഫ് വളയം, അലി കുളപ്പറമ്പ്, റാഹില വയനാട്.
പാറക്കടവ്: ചെക്യാട്ടെ കോക്കണ്ടേരി പോക്കർ ഹാജി (90) നിര്യാതനായി.
ഭാര്യ: പരേതയായ ബിയ്യാത്തു.
മക്കൾ: ആയിഷ, നബീസു ,സുബൈദ, മഹമൂദ് ( ഖത്തർ), ഇസ്മായിൽ, ബഷീർ, സാറ, ഹഫ്സ.
മരുമക്കൾ: പരേതനായ അമ്മത് (താനക്കോട്ടൂർ), അബൂബക്കർ (വള്ളിക്കാട്), നല്ലൂർ അബദുറഹ്മാൻ ദാരിമി (ചെക്യാട്), അഷ്റഫ് (ചെക്യാട്), യൂനുസ് (ചെറുമോത്ത്), സൽമ (വാണിമേൽ), താജുന്നിസ (ചിയ്യൂർ).
ഖബറടക്കം നാളെ രാവിലെ 8 മണി പാറക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
നാദാപുരം: വരിക്കോളി ഒമ്പത് കണ്ടത്തിൽ എടക്കലപ്പുറത്ത് മജീദ് (43) നിര്യാതനായി.
പരേതരായ ഹംസയുടെയും കുഞ്ഞാമിയുടെയും മകനാണ്.
ഭാര്യ: സജിന കൊച്ചിലം കണ്ടി ( ഊരത്ത് ).
മക്കൾ: മിൻഹാജ് , മിജ്വാദ് , മിദ്ഹ ഫാത്തിമ , മിസ് ഹബ്.
നാദാപുരം: കല്ലാച്ചിയിലെ പഴയ കാല വ്യാപാരി പൂലാറോത്ത് കുഞ്ഞമ്മദ് (56) നിര്യാതനായി.
ഭാര്യ: ആത്തിഖ താനിയുള്ളതിൽ (ചേലക്കാട്).
മക്കൾ: റാഷിദ്, ആഷിർ (അബുദാബി), ഷബീറ.
മരുമക്കൾ: ഷാന (പയന്തോങ്ങ്), സി.പി റാഷിദ് (കോടിയൂറ).
സഹോദരങ്ങൾ: അഷ്റഫ്, മാമി, ആസ്യ, സഫിയ, ആയിഷ, റസീന, പരേതനായ ജമാൽ.
നാദാപുരം : പാച്ചാക്കൂൽ താമസിക്കും മുക്രിയന്റവിട മൊയ്തു(80) നിര്യാതനായി.
ഭാര്യ: കണ്ടിയിൽ നഫീസ.
മക്കൾ: മഹ്മൂദ്, സഫീർ , ഷംസീർ , കബീർ, കദീജ, സബീദ .
മരുമക്കൾ :സാബിർ , റഷീദ ,സമീന ,റിഷാന
സഹോദരങ്ങൾ: കണ്ണോളി പോക്കർ ഹാജി, മുക്രിയന്റവിട കുഞ്ഞബ്ദുല്ല ഹാജി, ആലി ആലിക്കുട്ടി , പുത്തം പുരയിൽ കുഞ്ഞേറ്റി ഹാജി, പാത്തു ഹജജുമ്മ പിലാട്യമ്പത്ത്, മാമി തായമ്പത്ത്, അയിശു മുക്രിയന്റവിട .
ഖബറടക്കം ഇന്ന് രാവിലെ പതിനൊന്ന് മണി നാദാപുരം ജുമുഅത്ത് പള്ളിയിൽ.
കുറ്റ്യാടി: മൊകേരിയിലെ പരേതനായ നടുപ്പറമ്പത്ത് കുഞ്ഞമ്മദിന്റെ ഭാര്യ ഖദീജ (95) നിര്യാതയായി.
മക്കൾ: പരേതനായ മൊയ്ദു (കെ.എസ്.ആർ.ടി.സി), എൻ.പി.കെ അബ്ദുല്ല ഫൈസി (മൊകേരി മഹല്ല് ഖാസി), സഫിയ (കടമേരി), കുഞ്ഞാമി (മൊകേരി).
മരുമക്കൾ: അന്ത്രു ചീളിൽ, ഇബ്രാഹിം കടമേരി, സുലേഖ പാതിരിപ്പറ്റ, കദീജ ചങ്ങരംകുളം.
സഹോദരങ്ങൾ: അടേങ്ങാട്ട് കുഞ്ഞബ്ദുല്ല (കടമേരി), പരേതയായ പാത്തു (അമ്പലകുളങ്ങര), ഹലീമ (കടമേരി).
നാദാപുരം: മുസ്ലിം ലീഗ് ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റും യു.എ.ഇ കെ.എം.സി.സി സ്ഥാപക നേതാവുമായ സി.എച്ച് മുഹമ്മദ് ഹാജി (69) നിര്യാതനായി.
യു.എ.ഇ കെ.എം.സി.സി വൈസ് പ്രസിഡന്റ്, അജ്മാൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ്, ജില്ലാ മുസ്ലിം ലീഗ് കൗൺസിലർ, ജാതിയേരി ഇർഷാദുൽ മുസ്ലിമീൻ മദ്റസ കമ്മിറ്റി സെക്രട്ടറി, ജാതിയേരി എം.എൽ.പി സ്കൂൾ പി.ടിഎ വൈസ് പ്രസിഡന്റ്, കല്ലുമ്മൽ ശാഖാ എസ്.വൈ.എസ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: കദീജ ഹജജുമ്മ.
മക്കൾ: സഫീർ (ഖത്തർ), ശരീഫ.
മരുമക്കൾ: ഹമീദ് കൊടക്കാട്ട് (പുളിയാവ്), സിഎച്ച് സമീറ (ചെക്യാട് ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്സൺ).
സഹോദരങ്ങൾ: പരേതരായ സൂപ്പി, കദീശ, ബിയ്യാത്തു.
ഖബറടക്കം നാളെ രാവിലെ 8 മണിക്ക് പുളിയാവ് മഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
കടമേരി: കീരിയങ്ങാടിയിലെ ചേക്കണ്ടി അമ്മദ് (70) നിര്യാതനായി.
മക്കൾ: ഹാരിസ്, അസ്ലം, അസീറ,, ഹാജറ, ആരിഫ ജമീല.
മരുമക്കൾ : നൗഷാദ് എളയടം, മജീദ് തൊട്ടിൽ പാലം, നാസർ വിലാതപുരം, പരേതനായ അബ്ദുല്ല, ഫൗസിയ, നസ്ല.
സഹോദരങ്ങൾ: മഠത്തിൽ കുഞ്ഞാമി, പരേതരായ ചേക്കണ്ടി മൊയ്തു, മഠത്തിൽ കരീം.
ഖബറടക്കം രാവിലെ പത്ത് മണിക്ക് കടമേരി ജുമാ മസ്ജിദിൽ നടക്കും.
നാദാപുരം: ചാലപ്പുറത്തെ പൗരപ്രമുഖനും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ ബോഡി അംഗവുമായ കോംബിന്റെ മീത്തൽ ടി.കെ മൊയ്തു മുസ്ലിയാർ (87) നിര്യാതനായി.
ചാലപ്പുറം വി.എം.എൽ.പി.സ്കൂൾ മാനേജർ, കുണ്ടാഞ്ചേരി പള്ളി കമ്മറ്റി ട്രഷറർ, ജാമിഅ: ഫലാഹിയ്യ: മാനേജിംഗ് കമ്മറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പ്രശസ്ത അസ്മാഅ് ചികിത്സകനുമായിരുന്നു. ദീർഘകാലം ദുബൈയിൽ പള്ളി ഇമാം ആയി സേവനം ചെയ്തിരുന്ന അദ്ദേഹം അവിടെയെത്തുന്ന നാട്ടുകാർക്ക് ഒരു അത്താണിയായിരുന്നു. തൂണേരി ടൗൺ മസ്ജിദ് ഖാസിയായായും തൂണേരി സിറാജുൽ ഹുദാ, ചാലപ്പുറം ഹിദായത്തുൽ ഇസ്ലാം മദ്രസകളിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: മുച്ചിലോട്ടുമ്മൽ കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ മകൾ അയിഷ ഹജ്ജുമ്മ.
മക്കൾ: ഇസ്മായിൽ മൗലവി, ജാഫർ, ലത്തീഫ്, സുബൈർ (എല്ലാവരും ദുബൈ), നഫീസ, സഫിയ.
മരുമക്കൾ: ഖാദർ (ഉമ്മത്തൂർ), സാറ (പുറമേരി), റസീന (പുറമേരി), മൈമൂനത്ത് (വളയം), ജംഷീന (ചേലക്കാട്), പരേതനായ നാസർ.
സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ് മുസ്ലിയാർ, കുഞ്ഞബ്ദുല്ല, ഇബ്രാഹിം, പാത്തു.
വാണിമേൽ: താവോട്ട് മുക്കിലെ അച്ചാണിന്റ വിട അമ്മത് (101) നിര്യാതനായി.
ഭാര്യ: പരേതയായ ആയിഷ.
മക്കൾ: അബൂബക്കർ, ഹമീദ്, ഖദീജ, ഫാത്തിമ, സുഹ്റ.
മരുമക്കൾ: പരേതനായ അബ്ദുറഹ്മാൻ കുറ്റ്യാടി,
പരേതനായ അബ്ദുല്ല ഹാജി ഭൂമിവാതുക്കൽ,
ഹമീദ് ഹാജി കുറ്റ്യാടി.
സഹോദരങ്ങൾ: മറിയം, പരേതയായ അയ്ശു
മയ്യത്ത് നിസ്ക്കാരം രാത്രി 10.15 ന് വാണിമേൽ ജുമുഅത്ത് പള്ളിയിൽ
നാദാപുരം: കക്കംവെള്ളി ശാദുലി റോഡിലെ പെരച്ചന്റവിട കുഞ്ഞിക്കോയതങ്ങള്‍ (75) നിര്യാതനായി.
മക്കള്‍: മുഹമ്മദ് കോയ തങ്ങൾ, മുസ്തഫ തങ്ങൾ, റംലാബി, ശരീഫബീവി.
ഭാര്യമാര്‍: അയിഷബീവി, ആയിഷ തളീക്കര.
സഹോദരങ്ങള്‍: ഹൈദ്രൂസ് തങ്ങള്‍, കുഞ്ഞാറ്റ, ഇമ്പിച്ചിക്കോയ തങ്ങള്‍, കുഞ്ഞിബീവി, പരേതനായ ചെറുകുഞ്ഞിക്കോയ.
മരുമക്കള്‍: ആറ്റക്കോയ (നരിപ്പറ്റ), പൂക്കോയ (തളീക്കര), സുമയ്യ ബീവി, സറീന ബീവി.
നാദാപുരം: തൂണേരി മുടവന്തേരിയിലെ പഴയ കാല കോൺഗ്രസ്സ് നേതാവായിരുന്ന ചന്ദ്രോത്ത് കുഞ്ഞമ്മദ്ക്കുട്ടി (78) നിര്യാതനായി.
ഭാര്യ: കുഞ്ഞിപ്പാത്തു മിഞ്ചേരിക്കൂയിൽ.
മക്കൾ: മൊയ്തു, മഹമൂദ്, നിസാർ, ഇല്യാസ്, ആയിഷ, ആമിന, ഹാജറ.
മരുമക്കൾ: ജസീറ (നാദാപുരം), സാജിദ (തൃപ്പങ്ങോട്ടൂർ), ഫസീല (പെരിങ്ങത്തൂർ), ഷസ്ന (മുടവന്തേരി), അബ്ദുല്ല (നാദാപുരം), അഷ്റഫ് (താനക്കോട്ടൂർ), സമീർ (കല്ലാച്ചി).
സഹോദരങ്ങൾ: അഹ്മദ് ഹാജി, സാറ (പാലത്തായി).
വളയം: കുയ്തേരിയിലെ പൊറ്റോത്തുങ്ങൽ അന്ത്രു ഹാജി നിര്യാതനായി.
മക്കൾ: അമ്മദ് (ഒമാൻ), ഇസ്മായിൽ, സലീം (ഖത്തർ), ഹമീദ്,ഹസീന ഹുസൈൻ (ഒമാൻ).
ഖബറടക്കം ഇന്ന് വൈകുന്നേരം 4.30ന് ചെറുമോത്ത് പള്ളിയിൽ.
നാദാപുരം: കുമ്മങ്കോട് ഫാറൂഖ് മസ്ജിദിന് സമീപം കോമ്പിയുള്ളതിൽ അന്ത്രു ഹാജി (90) നിര്യാതനായി.
ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ.
മക്കൾ : അബ്ദുല്ല, പരേതനായ അമ്മദ്, മൊയ്തു , ഇഖ്ബാൽ (ഉമ്മുൽ ഖുവൈൻ) , അഷ്റഫ് ( അൽ ഐൻ), ജലീൽ (ഷാർജ ), മറിയം , ആയിഷ, ഹസീന, സാജിദ.
മരുമക്കൾ : റാബിയ, റംല, സമീറ, സുഹൈറ , നസ്റിൻ, അബ്ദുൽ റഹീം , മൊയ്തു, ജാഫർ , കുഞ്ഞമ്മദ് .
സഹോദരങ്ങൾ: പരേതയായ കുറ്റിയിൽ കുഞ്ഞാമി വിലാതപുരം , ആയിഷ ചിറക്കൽ (കുമ്മങ്കോട്), മറിയം പട്ടാടൻ വീട്ടിൽ (ദേവർകോവിൽ).
ഇരിങ്ങണ്ണൂർ: കമ്മള്ളി രാഘവൻ നമ്പ്യാരുടെ ഭാര്യ ചോഴൻ രയരോത്ത് കതിരൂർ ഗൗരിയമ്മ (82) നിര്യാതയായി.
മക്കൾ: പരേതനായ ജയറാം, ജയലേഖ (റിട്ട.അധ്യാപിക ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ), ജയലക്ഷ്മി [എച്ച്.എം കുറുവന്തേരി യു.പി സ്ക്കൂൾ], ജയശ്രീ [ അധ്യാപിക ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ ].
മരുമക്കൾ: പത്മനാഭൻ , ശശിധരൻ , സുബ്രഹ്മണ്യൻ, റീജ.
ശവസംസ്ക്കാരം ഞായർ വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ .
നാദാപുരം: സംസ്ഥാന പാതയിൽ ബൈക്ക പകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. നാദാപുരം ചേറ്റുകെട്ടിയിലെ നന്തോത്ത് അബ്ദുല്ല ( 59 )യാണ് മരണപ്പെട്ടത്. ഇന്ന് കാലത്ത് പള്ളിയിൽ നിന്ന് പ്രഭാത നിസ്കാരം കഴിഞ്ഞു വീട്ടിലേക്ക് പോകുന്നതിനിടെ നാദാപുരം പൊലീസ് സ്റ്റേഷന് സമീപം ഇല്ലത്ത് ഹോട്ടലിനു മുന്നിൽ വെച്ച് അബ്ദുല്ല സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ബൈക്കിന് മുന്നിലേക്ക് കാട്ടു പന്നി ചാടിവീണ തിനെ തുടർന്നാണ് അപകടം നടന്നതെന്ന് പറയപെടുന്നു. സാരമായി പരിക്കേറ്റ അബ്ദുല്ലയെ നാട്ടുകാർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തി ച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
ഭാര്യ; സുഹ്റ.
മക്കൾ: മുഹമ്മദ് ജൗഹർ ( അബുദാബി ), അദീബ് ,ആമിന
മരുമകൾ: സാലിഹ
സഹോദരങ്ങൾ; ;അസീസ് സുബൈർ, മിസ്ഹബ്, നിസാർ, സഫിയ, ഷാഹിദ,സുഹ്റ, ആസ്യ, ജുവൈരിയ. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ ( വ്യാഴം ) ഖബറടക്കും.
നരിപ്പറ്റ: തിനൂർ മോന്തോമ്മലിലെ പരേതനായ പൊടിക്കളത്തില് സൂപ്പിഹാജിയുടെ ഭാര്യ അയിശു ഹജ്ജുമ്മ (80) നിര്യാതയായി.
മക്കൾ: അമ്മദ്, അബൂബക്കർ ഹാജി, അഷ്റഫ്, ഇസ്മാഈല്‍ ഹാജി, മുനീര്‍, ഹാരിസ്, മറിയം.
മരുമക്കൾ: സൈനബ (വാണിമേൽ ), റംല (തിനൂർ), സൽമ (വെള്ളിയോട്), ജമീല (വാണിമേൽ), സഫീന (നരിക്കാട്ടേരി), നസീറ (വാണിമേൽ), അന്ത്രു (ചീക്കോന്ന്).
വാണിമേൽ: കുനിയിൽ പീടികയിലെ തയ്യുള്ളതിൽ കുഞബ്ദുല്ല ഹാജി (82) നിര്യാതനായി.
ഭാര്യമാർ: പരേതയായ കദിയ ഹജ്ജുമ്മ ഏയാറ്റിൽ, റാബിയ.
മക്കൾ: മുഹമ്മദ് ( ഇന്ത്യൻ റെയിൽവെ ) , സുബൈർ , സുലൈഖ.
മരുമക്കൾ: കോഴിക്കര മൊയ്തു എടച്ചേരി, സുലൈഖ കല്ലിക്കണ്ടി, ശരീഫ .
സഹോദരങ്ങൾ: മൊയ്തു ഹാജി , മൂസ ഹാജി , ആലി , മാമി , ആലിഹസൻ , സൂപ്പി , പരേതനായ ഇബ്രാഹിം , അന്ത്രു, പരേതയായ ഹലീമ.
ചേരാപുരം: പൂമുഖം നടുവിലകണ്ടി പരേതനായ ചെറിയ അബ്ദുല്ല ഹാജിയുടെ ഭാര്യ ആയിഷ ഹജജുമ്മ (80) നിര്യാതയായി.
മക്കൾ: മൊയ്തു ,മുഹമ്മദ് ഇരുവരും സലാല കെ.എം സി സി പ്രവർത്തകർ ) സഫിയ, സൗദ, ഫൗസിയ, ജസീല.
മരുമക്കൾ,: കുന്നുമ്മക്കണ്ടി സൂപ്പി (തിരുവള്ളൂർ) പുത്തലത്ത് താഴക്കുനി ലത്തീഫ് (മയ്യന്നൂർ) ചേക്കണ്ടി ഹാരിസ് (കടമേരി ) ആശാരികണ്ടി റിയാസ് (കുറ്റ്യാടി ) മാണിക്കോത്ത് സാജിദ (ചേലക്കാട്) നെല്ലോൽച്ചി കണ്ടി സൗദ ( പൈക്കളങ്ങാടി).
സഹോദരങ്ങൾ: കുട്ടൻ പറസത്സ് മൂസ (മുക്കുടുംത്തുംവയൽ ) പള്ളിയടച്ചാൻ കണ്ടി കുഞ്ഞബ്ദുല്ല (ആയഞ്ചേരി ) അമ്മത് പൈങ്ങാ കുളങ്ങര ജമീല (ജിലാനി ).പരേതയായ ഒഴിഞ്ഞിലോട്ട് നഫീസ .
നാദാപുരം: ചിയ്യൂരിലെ കത്രക്കണ്ടി അമ്മതിന്റെ മകൾ നൗസീന(38) നിര്യാതയായി.
അസുഖബാധിതയായി ചികിത്സയിലായിരുന്നു.
ഭർത്താവ്: എടോത്ത് യാസർ അറാഫത്ത് (സബ്ബ് ഇൻസ്പെക്ടർ, തിരുവനന്തപുരം).
മകൾ: തമന്ന.
മാതാവ്: നഫീസ കോക്കണ്ടേരി (നാദാപുരം).
ഖബറടക്കം നാളെ രാവിലെ ചിയ്യൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നാദാപുരം: തൂണേരി വെസ്റ്റിലെ പൊട്ടത്തയുള്ളതിൽ താമസിക്കും എടക്കണ്ടിയിൽ കണ്ണൻ (78) നിര്യാതനായി.
ഭാര്യ: കല്യാണി.
മക്കൾ: ബാബു (ആധാരം എഴുത്ത് തൂണേരി ), സുധീഷ് (മൈസൂർ), അജിത (അധ്യാപിക). മരുമക്കൾ: രജിന കുമാരി (കോട്ടേമ്പ്രം), ബിബിഷ (തുരുത്തി), സുരേഷ് (ചെക്യാട്).
സഹോദരൻ: ഗോവിന്ദൻ എടക്കണ്ടിയിൽ.
പുറമേരി മുതുവടത്തൂർ രാമത്ത് വീട്ടിൽ കുമാരൻ രാമത്ത് (69) നിര്യാതനായി. സംസ്കാര സാഹിതി ജില്ലാ ജോയിന്റ് കൺവീനറും കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാണ്. കെ.എസ്.യു. മുൻ ജില്ലാ - താലൂക്ക് സെക്രട്ടറിയായിരുന്നു. കവിയും പ്രഭാഷകനുമായിരുന്നു. പ്രിയദർശിനി മാഗസിൻ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: നിർമല .
മക്കൾ : ഷിംന (ചെമ്പിലോട് ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക), ഷാനിമ .
മരുമക്കൾ : സുമോദ് പിണറായി (ബിസിനസ്), നിധീഷ് വടകര (മസ്ക്കറ്റ് ) .
നാദാപുരം: ചിയ്യൂരിലെ ഒ.ടി മമ്മു ഹാജി (84) നിര്യാതനായി.
മക്കൾ: ഇസ്മായിൽ (ദുബൈ), റഷീദ് (ദുബൈ), സഫിയ, താഹിറ.
മരുമക്കൾ: കുഞ്ഞബ്ദുള്ള അരൂകുണ്ടിൽ
(വ്യാപാരി- ഭൂമിവാതുക്കൽ) , കെ.കെ കുഞ്ഞമ്മദ് എടച്ചേരി (ഖത്തർ), സൗദ, സൽമ.
നാദാപുരം: വിഷ്ണുമംഗലം ഓത്തിയിൽ മുക്കിലെ കൊയിലങ്കണ്ടി അമ്മദ് ഹാജി (73) നിര്യാതനായി. ഭാര്യ: പരേതയായ ബീച്ചു കല്ലൻറവിട.
മക്കൾ: നസീമ, ഷക്കീല, അൻവർ, സാജിദ്, നസീം.
മരുമക്കൾ; കുഞ്ഞമ്മദ് (ചീക്കോന്ന്), മൈമൂന, ജസീല (വാണിമേൽ), ഷിബ്ന (കുറുക്കണ്ടി).
വളയം: ബി.ജെ.പി.നേതാവ് വളയത്തെ പി.ഗംഗാധരൻ മാസ്റ്റർ കോറോത്ത് (71) അന്തരിച്ചു. റിട്ട. പ്രധാന അദ്ധ്യാപകൻ വളയം നോർത്ത് എൽ.പി.സ്കൂൾ , രാഷ്ട്രിയ സ്വയം സേവക് സംഘം വടകര ജില്ലാ സംഘ ചാലക് . ഭാര്യ: പ്രസന്ന കുമാരി ,
മക്കൾ : ജീജാ ഭായ് (അദ്ധ്യാപിക കെ കെ വി എച്ച് എസ് എസ് പാനൂർ ) ജ്യോതി കൃഷ്ണൻ (ടി സി എസ് ഏറണാകുളം)
മരുമക്കൾ : പ്രശാന്ത് കുമാർ പാനൂർ , നിധിഷ കൈതേരി ,
സഹോദരങ്ങൾ: ഓമന അമ്മ പുറമേരി , പത്മാവതി അമ്മ ചെണ്ടയാട്, രാജഗോപാലക്കുറുപ്പ്, പരേതരായ ദാമോദരക്കുറുപ്പ്, ലീല അമ്മ ഏറാമല .
ശവസംസ്കാരo വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് വളയത്തെ വീട്ടുവളപ്പിൽ .
നാദാപുരം: കായക്കൊടിയിലെ പൗരപ്രമുഖനും പഴയകാല മുസ്ലിം ലീഗ് നേതാവുമായ കണ്ടോത്ത് മൊയ്തു ഹാജി നിര്യാതനായി.
സ്വതന്ത്ര കർഷ സംഘം വടകര താലൂക്ക് സിക്രട്ടരിയും. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡണ്ടു മായിരുന്നു
ഭാര്യ: സഫിയ മുണ്ടൊലക്കണ്ടി (വാണിമേൽ).
മക്കൾ: സുമയ്യ, ഫസൽ (അധ്യാപകൻ വാണിമേൽ എം.യൂ.പി സ്കൂൾ), ഇല്യാസ്, (അധ്യാപകൻ, കുറ്റ്യാടി അടുക്കത്ത് യൂ.പി സ്കൂൾ), ഖലീമുല്ലാഹ്, സാദിഖ്.
മരുമക്കൾ: സൂപ്പി വാഴയിൽ നാദാപുരം, ഷാഹിദ (അധ്യാപിക, വാണിമേൽ എം.യൂ.പി സ്കൂൾ), ജസീല (അധ്യാപിക കായക്കൊടി എൽ.പി സ്കൂൾ ), റംഷാന.
ഇരിങ്ങണ്ണൂർ: എടക്കുടി മഹല്ലിലെ പുത്തൻ പീടികയിൽ കുഞ്ഞബ്ദുല്ലയുടെ മകൻ ഹാഷിർ (22) നിര്യാതനായി.
മാതാവ് ഹലീമ,
സഹോദരങ്ങൾ ആഷിക്ക് , അർഷിന. മൃതദേഹം പെരിങ്ങത്തൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്നു
വാണിമേൽ: വില്ലേജ് ഓഫീസിന് സമീപം പരേതനായ കോപ്പനാങ്കണ്ടി മൊയ്തു ഹാജിയുടെ ഭാര്യ മാമി ഹജ്ജുമ്മ (70) നിര്യാതയായി.
മക്കൾ: സുബൈർ, മുജീബ് ( ഇരുവരും മസ്കത്ത് ).
മരുമക്കൾ: ലൈല, ഷഹനാസ്.
സഹോദരങ്ങൾ: അമ്മദ്, അസീസ്, ആയിഷ, പരേതനായ ഉസ്മാൻ.
നാദാപുരം: പുളിയാവിലെ മീത്തലെ വല്ലടംകണ്ടി പോക്കർ (65) നിര്യാതനായി. പുളിയാവ് ശാഖാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായിരുന്നു.
മാതാവ്: ഖദീജ.
ഭാര്യ: റസിയ (കല്ലാച്ചി).
മക്കൾ: നജ്മ, നസ്രിയ, നാജിയ.
ജാമാതാക്കൾ: ശംസു (കായപ്പനച്ചി), സുബൈർ (പന്തിരിക്കര), മുസ്തഫ (ഉമ്മത്തൂർ).
സഹോദരങ്ങൾ: അമ്മദ് ഹാജി, യൂസഫ്, ഹംസ, ഇബ്രാഹിം, അഷ്റഫ്, നസീർ, റാഷിദ്, ആയിശു , പാത്തു, മാമി, മറിയം.
കുറ്റ്യാടി: മന്ത്രി അഹമ്മദ് ദേവർകോവിലിൻ്റെ മാതാവ് പുത്തലത്ത് മറിയം (80) നിര്യാതയായി.
ഭർത്താവ്: അമ്മദ് ഹാജി.
മറ്റു മക്കൾ: ഖദീജ, ആയിശ, സൗദ, സറീന, പരേതനായ കുഞ്ഞബ്ദുല്ല.
മരുമക്കൾ: പി.പി മൊയ്തു മാസ്റ്റർ, ജമാൽ പുളിയാവിൽ, അബ്ദുല്ല, അലി തളിക്കര, സാബിറ ചെറുമോത്ത്.
നാദാപുരം: പാറക്കടവ് വേവം സ്വദേശി നൗഷാദ് ചേത്തക്കോട്ട് (38) ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ഭാര്യ : റഈസ.
മക്കൾ: സിയ മിർസ, റീന സുൽത്താന.
സഹോദരിമാർ : ഹസീന, സമീറ, നജ്മ, സഫരിയ.
മാതാപിതാക്കൾ : പരേതരായ സൂപ്പി ഹാജി, ജമീല ഹജ്ജുമ്മ.
നാദാപുരം: വരിക്കോളി മറിയം മസ്ജിദ് മഹല്ലിലെ പരേതനായ തുണ്ടിയിൽ അമ്മദിൻ്റെ മകൻ ചെറിയ രയരോത്ത് താഴക്കുനി അബ്ദുല്ല (68) നിര്യാതനായി.
മാതാവ്: കുഞ്ഞാമി
ഭാര്യ: സുലൈഖ
മക്കൾ: ജാസർ (ഖത്തർ), സമീറ, ഷഫ്ന, സഹല.
മരുമക്കൾ. മുനീർ വളയം, യൂനുസ് കുമ്മങ്കോട്.
സഹോദരിമാർ: മറിയം.സി.ടി.കെ, പാത്തു മലോൽ, സുലൈഖ പറമ്പത്ത്, സൈനബ ചേലക്കാട്, അയിശു കക്കംവെളളി.
ഖബറടക്കം ഇന്ന് വൈകീട്ട് 3.30ന് നാദാപുരം ജുമാ മസ്ജിദിൽ
എടച്ചേരി: എടച്ചേരി നോർത്തിലെ മഠത്തിൽ നസീറിന്റെ മകൻ തൈക്കണ്ടിയിൽ നിഹാൽ (22) മണിപ്പാലിൽ നിര്യാതനായി. മണിപ്പാൽ കസ്തൂർഭാ മെഡിക്കൽ കോളേജിൽ കാർഡിയോ വാസ്കുലാർ വിദ്യാർത്ഥിയായിരുന്നു.
ഉമ്മ: നുസ്റത്ത് പുനത്തിൽ.
സഹോദരങ്ങൾ: മുഹമ്മദ് റിഹാൻ, അയ്ദിൻ. മയ്യിത്ത് ഇന്നലെ രാത്രി നാട്ടിലെത്തിച്ച് നെല്ലൂർ ജുമ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു.
നാദാപുരം: കസ്തൂരിക്കുളത്തെ പരേതനായ കണ്ടോത്ത് പോക്കർ ഹാജിയുടെ മകൻ കണ്ടോത്ത് മുനീർ (40) നിര്യാതനായി.
മാതാവ് : കുഞ്ഞാമി ഹജ്ജുമ്മ.
സഹോദരങ്ങൾ : അമ്മദ് , കുഞ്ഞാലി , അബ്ദുല്ല , ഫിറോസ് , റാഷിദ് , സാബിറ , അസ്മിറ.
നാദാപുരം: ചാലപ്പുറത്തെ പരേതനായ കണ്ണമ്മങ്കണ്ടി കുഞ്ഞാലി ഹാജിയുടെ ഭാര്യ പറമ്പത്ത് ബിയ്യാത്തു ഹജ്ജുമ്മ (85)നിര്യാതയായി.
മക്കൾ: മൊയ്തു, അമ്മത്, മൂസ്സ, അബ്ദുല്ല, ഹമീദ് ( എല്ലാവരും ഷാർജ ), നാസർ ( ചെന്നൈ ), ഇസ്മായിൽ (അധ്യാപകൻ, ജി.എച്ച്.എസ്.എസ്. ഓർക്കാട്ടേരി ) മറിയം, ആയിശു. ജാമാതാക്കൾ: മീത്തലെ പറമ്പത്ത് മൊയ്തു (കല്ലിക്കണ്ടി), ടി.പി ഇബ്രാഹിം.
സഹോദരങ്ങൾ: പരേതനായ മൊയിലോത്ത് മൂസ ഹാജി, അബ്ദുല്ല, കുഞ്ഞേറ്റി ഹാജി, കുഞ്ഞാമി ഹജ്ജുമ.
നാദാപുരം: ഉമ്മത്തൂരിലെ പരേതനായ മാറാട്ടിൽ കുഞ്ഞിക്കുട്ടിയുടെ മകൻ മലയനാണ്ടിയിൽ കുമാരൻ (87) നിര്യാതനായി.
ഭാര്യ: ജാനു.
മക്കൾ: പുരുഷോത്തമൻ, ചന്ദ്രൻ , അശോകൻ , രാജീവൻ , അനീഷ് , രജില.
മരുമക്കൾ: ചന്ദ്രി , ബിന്ദു , മിനി ,സിന്ധു , ഷൈനി , വിനോദൻ.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എ കെ ഉമേഷിന്റെ മുത്തച്ചനാണ്.
വാണിമൽ: പരപ്പുപാറയിലെ കുഞ്ഞിപ്പറമ്പത് ബാലൻ നായർ നിര്യാതനായി.
ഭാര്യ: രാധ.
മക്കൾ: റീന (അംഗനവാടി വർക്കർ വാണിമൽ ), റീഷ്മ.
മരുമക്കൾ: മുരളീധരൻ (കടമേരി ), പ്രദീപൻ (വട്ടോളി ).
സഹോദരങ്ങൾ: ശങ്കരൻ, സൗമിനി, തങ്ക, മാലതി, പരേതനായ സുര.
നാദാപുരം: നരിക്കാട്ടേരിയിലെ മീത്തലെ വലിയ പീടികയിൽ അന്ത്രു ഹാജി (90) നിര്യാതനായി. കക്കട്ടിലെ മുൻ വ്യാപാരിയായിരുന്നു (പുളകം ടെക്സ്റ്റൈൽസ് ).
ഭാര്യ: മറിയം ഹജ്ജുമ്മ കാരയിൽ.
മക്കൾ : കുഞ്ഞമ്മദ്, മൊയ്തുഹാജി ,സാറ, സൈന, സൗദ.
മരുമക്കൾ : ടി.സി അമ്മദ് ഹാജി (നരിക്കാട്ടേരി ) , അന്ത്രു എടവലത്ത് ( തിനൂർ ), സലാം ഇടിവെട്ടി (പാലേരി), സുഹറ (ദേവർകോവിൽ), മൈമൂനത്ത് (വയനാട് ) .
സഹോദരങ്ങൾ: പരേതരായ ആയിഷ ഹജ്ജുമ്മ, ബിയ്യാത്തു ഹജ്ജുമ്മ.
പാറക്കടവ്: അധ്യാപകനും മത പണ്ഡിതനുമായ ഉമ്മത്തൂരിലെ പുല്ലാച്ചോളിൽ കുഞ്ഞമ്മദ് ബാഖവി (പള്ളിപ്പറമ്പത്ത് - 76) നിര്യാതനായി. ഉമ്മത്തൂർ - പാറക്കടവ് ദേശത്ത് ദീനീ വൈജ്ഞാനിക രംഗത്ത് നിറ സാന്നിധ്യമായിരുന്നു. ഉമ്മത്തൂർ സഖാഫതുൽ ഇസ്ലാം കോളജ് അധ്യാപകനായിരുന്നു.
ഭാര്യ: മറിയം കണ്ണങ്കണ്ടി (ചെറ്റക്കണ്ടി).
മക്കൾ: സാലിം(ഖത്തർ) സുമയ്യ, സമീറ, സൽമ, ഇബ്രാഹിം (ഖത്തർ), സമദ് മാസ്റ്റർ (GMUP, പാറക്കടവ്) അസ്ലം (ഖത്തർ) മിസ്വർ.
മരുമക്കൾ: അഹമ്മദ് ചീക്കോന്ന്, റഷീദ് ടി.വി (നാദാപുരം), റഫീഖ് (നരിപ്പറ്റ), നസീറ, ജംഷീന, നജ, ശഹാന.
സഹോദരങ്ങൾ: പരേതനായ എൻ പി അബ്ദുല്ല മൗലവി ചീക്കോന്ന്, പള്ളിപ്പറമ്പത്ത് മൊയ്തു ബാഖവി, പരേതനായ പള്ളിപ്പറമ്പത്ത് അബൂബക്കർ മുസ്ലിയാർ, പാത്തു, അയിഷു.
ഖബറടക്കം രാവിലെ 10 മണിക്ക് പാറക്കടവ് ജുമാ മസ്ജിദിൽ.
നാദാപുരം: പാറക്കടവിലെ കൈതേരിവീട്ടിൽ മമ്മു ഹാജി നിര്യാതനായി.
ഭാര്യ: സാറ.
മക്കൾ: ജമീല തട്ടാന്റെ പൊയിൽ,ജലീൽ ഖത്തർ, ജാസിം ദുബായ്, ജാബിർ മാസ്റ്റർ, ജാഫർ ദുബായ്, ജസീന,
മരുമക്കൾ: റഫീക്ക് ദേവർകോവിൽ,ആമിർ പേരിങ്ങത്തൂർ, മുംതാസ്, റഹീന, നജീബ, ആശിഫ.
കക്കട്ടിൽ: കുത്തിവെപ്പിനെ തുടർന്ന് മരിച്ച തേജ് ദേവിൻ്റെ മരണാനന്തര ചഫാങ്ങുകൾക്ക് ശേഷം വീട്ടിൽ നിന്ന് മടങ്ങിയ പിതൃസഹോദരൻ മരിച്ചു. തേജ് ദേവിൻ്റെ അച്ഛൻ പടിക്കലകണ്ടി രജീഷിൻ്റെ സഹോദരൻ വാഴയിൽ ബാബു മാസ്റ്റർ (54) ആണ് മരിച്ചത്.
ഇന്നലെ രാത്രി പതിനൊന്നോടെ തേജ്ദേവിൻ്റെ വീട്ടിൽ നിന്ന് മടങ്ങി വട്ടോളിയിലെ സ്വന്തം വീട്ടിൽ എത്തിയ ഉടനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുറ്റ്യാടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വട്ടോളി നേഷണൽ സ്ക്കൂൾ അധ്യാപകനാണ് ബാബു.
ഭാര്യ: റീന (അധ്യാപിക , ദാറുൽ ഹുദ സ്കൂൾ പാറക്കടവ്).
മക്കൾ: ദീപ്തജ് (വിദ്യാർഥി ഗവ: കോളജ് മടപ്പള്ളി ), ദേവാംഗന (എട്ടാം ക്ലാസ് വിദ്യാർഥി നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വട്ടോളി ).
നാദാപുരം: പാറക്കടവിലെ പറമ്പത്ത് താമസിക്കും തലപ്പൊയിൽ മൂസ്സ (90) നിര്യാതനായി.
ഭാര്യ: കുഞ്ഞിപ്പാത്തു.
മക്കൾ: മഹമൂദ്, അഷ്റഫ്, ആയിഷ, സുലൈഖ, നുസ്രത്ത്.
മരുമക്കൾ: ജാഫർ പേരോട്, ബഷീർ മുടവന്തേരി, റസീന തില്ലങ്കേരി, ഫസ്ജ കായക്കൊടി.
ഇരിങ്ങണ്ണൂർ: കച്ചേരി കുന്നോത്ത് ചിന്നു അമ്മ(79) നിര്യാതയായി.
ഭർത്താവ്: ബാലകൃഷ്ണ കുറുപ്പ് (വിമുക്ത ഭടൻ).
മക്കൾ: വേണുഗോപാൽ(സ്റ്റാറ്റിസ്റ്റിക്കൽ ഡിപാർട്ട്മെൻ്റ് ), സുമ, സുധീർ കുമാർ (ഹെഡ് മാസ്റ്റർ നരിക്കോട്ടുമല ഗവ.എൽപി സ്കൂൾ).
മരുമക്കൾ: ഹരിദാസൻ കിടഞ്ഞി , ഷീജ (പിണറായി)ലേഖ (പൊയിലൂർ).
സഹോദരങ്ങൾ: പരേതനായ ബാലകൃഷ്ണ കുറുപ്പ്, ഓമന അമ്മ, ബാബു, സുലോചന.
സംസ്ക്കാരം വെള്ളി രാവിലെ 9 മണി
നാദാപുരം: എളയടത്തെ പൗരപ്രമുഖനായ അമ്പലക്കണ്ടി മമ്മു ഹാജി (78) നിര്യാതനായി.
ഭാര്യ: അയിശു ആയിനിപിലാവുള്ളതിൽ കുനി ങ്ങാട്.
മക്കൾ: മുഹമ്മദ് (ഖത്തർ), സലാം, ഫൈസൽ (ഖത്തർ), സബൂറ.
മരുമക്കൾ: ആയിഷ ചോയി മഠത്തിൽ കല്ലാച്ചി, ശുഹൈബ് കല്ല് വളപ്പിൽ എടച്ചേരി, ഹുസ്ന പുളിക്കൂൽ മംഗലാട്, ഖാലിദ് നാമത്ത് തറോപ്പൊയിൽ.
വാണിമേൽ: വെള്ളിയോട് ജുമുഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പറമ്പത്ത് പൊയിൽ ആലി (78) നിര്യാതനായി. സജീവ മുസ്ലിം ലീഗ് പ്രവർത്തകനും വെള്ളിയോട് ജുമുഅത്ത് പള്ളി കമ്മിറ്റി മെമ്പറുമാണ്.
ഭാര്യ: മറിയം താഴെ വീട്ടിൽ.
മക്കൾ : കുഞ്ഞമ്മദ്, സുഹ്റ.
ജാമാതാവ്: മൊയ്തു എടത്തറോൽ.
സഹോദരങ്ങൾ: അബ്ദുല്ല, സൂപ്പി, കുഞ്ഞാമി, കദീശ പരേതയായ ഹലീമ.
നരിപ്പറ്റ: മുള്ളമ്പത്ത് പരേതനായ കുഞ്ഞോളി അബ്ദുല്ലയുടെ ഭാര്യ പാത്തു (92) നിര്യാതയായി.
മക്കൾ: ആസ്യ, മൊയ്തു, അയിശു, ഹമീദ്, അബുബക്കർ, റാബിയ, ബഷീർ, നസീമ.
മരുമക്കൾ: കുഞ്ഞമ്മദ് വാരിപ്പൊയിൽ, അബൂബക്കർ വയനാട്, കുഞ്ഞബ്ദുല്ല കാക്കുനി, ആസ്യ, റംല, ജമീല, സലീന.
വാണിമേൽ: പരേതനായ പുതുപ്പനാകണ്ടി ആറങ്ങാടൻ മൂസ്സയുടെ മകൻ പുതുപ്പനാകണ്ടി അബ്ദുല്ല(73) നിര്യാതനായി.
ഭാര്യ : ജമീല കാളാം വീട്ടിൽ
മക്കൾ : ജാഫർ വാണിമേൽ (എം ഐ എം പേരോട് ), അസ്കർ (ക്രെസെന്റ് HS വാണിമേൽ )റഷീദ ,റസീന.
ജാമാതാക്കൾ : അലി വില്യപ്പള്ളി , ശരീഫ വടകര(വി എം യു പി വാണിമേൽ ), സാഈദ ശാന്തി നഗർ വേളം, പരേതനായ പി എം ഷൗക്കത്ത്അലി കണ്ടോത്ത് കുനി.
സഹോദരങ്ങൾ : ബിയ്യാത്തു കണ്ടവലിയത്ത് , ആലിക്കുട്ടി , ഹമീദ് , പരേതനായ അഡ്വ :പി കെ അഹമ്മദ് കുട്ടി , പരേതയായ മാമി പി കെ. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .പി. സുരയ്യ സഹോദരീ പുത്രിയാണ്
കല്ലാച്ചി: വാണിയൂർ റോഡിന് സമീപം പ്യാർ ഹൗസിൽ രുഗ്മിണി പത്മനാഭൻ (86) നിര്യാതയായി.
ഭർത്താവ്: പരേതനായ പത്മനാഭൻ (റിട്ട: IPS).
മക്കൾ: പ്രദീപ് രാജ് (റിട്ട. GM SIDCO), പ്രവീൺ രാജ് (റിട്ട: മനേജർ ഇന്ത്യൻ ബേങ്ക്), പ്രമോദ് രാജ് (റിട്ട: കോട്ടക്കൽ ആര്യവൈദ്യശാല ), പ്രിഥ്വിരാജ് (റിട്ട: മാനേജർ കേരള ഗ്രാമീൺ ബേങ്ക്).
മരുമക്കൾ: ഇന്ദിര ഏറാമല, ഇന്ദിര കക്കട്ടിൽ, ലൈല പെരുവണ്ണാമൂഴി, സീന മുള്ളമ്പത്ത്.
ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂരിലെ മനക്കൽ ദേവി അമ്മ (85) നിര്യാതയായി.
ഭർത്താവ്: പരേതനായ മനക്കൽ ബാലൻ അടിയോടി.
മക്കൾ: ലത, സുരേഷ് കുമാർ (കഡ്ല പോർട്ട്) ഷൈലജ, സജയൻ (പി.എൻ.ബി ഗാന്ധിധാം).
മരുമക്കൾ: പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ (റിട്ട. കനറ ബാങ്ക് തൂണേരി), രാജേശ്വരി (കഡ്ല പോർട്ട് ), സുരേന്ദ്രൻ നായർ (റിട്ട.ഐ.എം.സി ലിമിറ്റഡ് ഗാന്ധി ധാം), ബിന്ദു (എസ്.ബി.ഐ ഗാന്ധി ധാം).
സഹോദരങ്ങൾ: ജാനകി അമ്മ കോയമ്പത്തൂർ, ബാലകൃഷ്ണക്കുറുപ്പ് പാറക്കടവ്, സരോജിനി, രാധാകൃഷ്ണൻ, പരേതരായ മനക്കൽ ബാലക്കുറുപ്പ് (ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ റിട്ട. സ്റ്റാഫ്), ഭാസ്ക്കരകുറുപ്പ് (റിട്ട.ആർ.എം.എസ് വടകര).
സഞ്ചയനം തിങ്കളാഴ്ച വീട്ടുവളപ്പിൽ.
നാദാപുരം: ജാതിയേരി കല്ലുമ്മൽ പരേതനായ കല്ലുവീട്ടിൽ സൂപ്പിയുടെ മകൻ ഉണിക്കോരച്ചാണ്ടി അമ്മദ് ഹാജി (65) നിര്യാതനായി.
മാതാവ്: കാനംമ്പറ്റ പാത്തു ഹജജുമ്മ.
ഭാര്യ: പാത്തൂട്ടി ഹജജുമ്മ
മക്കൾ: ഫൈസൽ, ഫായിസ് (ഖത്തർ) ഫസീല
മരുമക്കൾ: ഗഫൂർ കുഞ്ഞിപറമ്പത്ത്, അഫ്സത്ത് പലോൽ പാറക്കടവ്.
സഹോദരൻമാർ: കുഞ്ഞബ്ദുല്ല, ആലിഹസ്സൻ,അസീസ്, മറിയം, ജമീല, സുബൈദ.
നാദാപുരം: കുമ്മങ്കോട് അൽഫാറൂഖ് ജുമാ മസ്ജിദിൽ ഇരുപത് വർഷമായി മുഅദ്ദിനായി ജോലി ചെയ്തിരുന്ന കോമ്പിയുള്ളതിൽ താഴ കുനി പോക്കർ (70) നിര്യാതനായി.
ഭാര്യ: മറിയം കോടഞ്ചേരി.
മക്കൾ: റസിയ, സിദ്ദീഖ്, പരേതനായ ബഷീർ.
ജമാതാവ്: ബഷീർ വണ്ണാന്റവിട (തളീക്കര).
സഹോദരങ്ങൾ: മൊയ്തു ഹാജി വാഴപ്പൊയിൽ (കുമ്മങ്കോട്), ആയിഷ(തൊട്ടിൽപ്പാലം).
വാണിമേൽ: റിട്ട. അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന വയൽ പീടികയിലെ അരയാക്കണ്ടി മായൻകുട്ടി മാസ്റ്റർ നിര്യാതനായി.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
മക്കൾ: നസീബ, നവാസ്, നബീന, നസീറ.
നരിപ്പറ്റ: ചീക്കോന്നിലെ കാണംകണ്ടി മമ്മു ഹാജി (84) നിര്യാതനായി.
ഭാര്യ: പരേതയായ ജമീല.
മക്കൾ: ശരീഫ്, ഫാറൂഖ്, റാഫി, അലി, അസ്ലം.
ഖബറടക്കം: ഇന്ന് ഉച്ചക്ക് 2.30ന് ചീക്കോന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നാദാപുരം: ഭാര്യാ മാതാവിൻ്റെ ഖബറടക്കം കഴിഞ്ഞ് രണ്ടു മണിക്കൂറിനകം മരു മകനും മരിച്ചു. നാദാപുരം ടൗണിൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന വടക്കെ പുളിക്കൂൽ
സൂപ്പി 54 ആണ് നിര്യാതനായത്. അസുഖത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇദ്ദേഹം അർധരാത്രിക്ക് ശേഷമാണ് മരണപ്പെട്ടത്.
സൂപ്പിയുടെ ഭാര്യാമാതാവ്
കുറിഞ്ഞാലിയോട് മലയിൽ പാത്തു ഇന്നലെ രാത്രി മരണപ്പെട്ടിരുന്നു.
ഇവരുടെ ഖബറടക്കം കഴിഞ്ഞ് രാത്രി 11 മണിക്കായിരുന്നു.
12 30 ഓടെയാണ് സൂപ്പി മരണപ്പെടുന്നത്.
ഭാര്യ: ജമീല.
മക്കൾ: സുൽഫിക്കർ, സഅദ് ( അൽ ഐൻ), സാലിഹ് ( അൽ ഐൻ).
സഹോദരങ്ങൾ: മൊയ്തു, അയിശു, പരേതനായ അബ്ദുല്ല.
വടകര: ഓർക്കാട്ടേരിയിലെ കൊയിലോത്ത് കണ്ടി ഗോപാലൻ നമ്പ്യാർ (76) നിര്യാതനായി.
ദാക്ഷായണി അമ്മയാണ് ഭാര്യ.
മക്കൾ: സന്തോഷ് കുമാർ, അഭിലാഷ്, സുജല.
മരുമക്കൾ: നിഷ, സൗമ്യ, സുരേന്ദ്രൻ.
സഞ്ചയനം ബുധനാഴ്ച.
നാദാപുരം: മുടവന്തേരി ആവടിമുക്കിന് സമീപം വാര്യംപിലാവിൽ കുഞ്ഞാലി (72) നിര്യാതനായി.
ഭാര്യ: സഫിയ (കരിയാട്).
മക്കൾ: പരേതനായ അബ്സർ, അൻസാർ (ജിദ്ദ ), അഷ്കർ (ഖത്തർ ), ഹഫ്സത്ത്, അസ്ലത്ത്.
മരുമക്കൾ: പരേതനായ പറമ്പത്ത് റഫീഖ് (വളയം), ഇസ്മായിൽ (ചെക്യാട്), ഷബ്ന (ചാലപ്പുറം), റംഷീന (കടവത്തൂർ).
സഹോദരങ്ങൾ: കുഞ്ഞിമൂസ, മഹമൂദ്, അസീസ്, ഹനീഫ, സുലൈഖ, ആയിഷ, ഹലീമ, മറിയം, സൈന, കദീജ.
കബറടക്കം നാളെ രാവിലെ 8 മണിക്ക് പാറക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഇരിങ്ങണ്ണൂർ: കക്കുഴി പറമ്പത്ത് നാണി (85) നിര്യാതയായി.
ഭർത്താവ്: പരേതനായ അച്ചൂട്ടി.
മക്കൾ: ദേവി, ശാന്ത, കുമാരൻ, ശോഭ, ഗീത, പ്രകാശൻ, അനിൽ, ഗിരീഷ്.
മരുമക്കൾ: രാഘവൻ, മണിലാൽ, സുകുമാരൻ, മുകുന്ദൻ, ഷൈമ, പ്രനിഷ്മ, റീന ഷിജില.
സഹോദരങ്ങൾ: കണ്ണൻ, ജാനു പരേതരായ ചാത്തു, മാതു.
കായപ്പനച്ചി : ചെറുകുളത്തെ വേങ്ങേരി ഇല്ലത്ത് വാമനൻ നമ്പൂതിരി (77) നിര്യാതനായി. വേങ്ങേരി ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ആയിരുന്നു.
ഭാര്യ: പ്രേമകുമാരി.
മകൾ: ശ്രീനിധി.
മരുമകൻ: കൃഷ്ണകുമാർ.
സഹോദരങ്ങൾ : പദ്മനാഭൻ നമ്പൂതിരി, സാവിത്രി.
നാദാപുരം: തെരുവമ്പറമ്പിലെ കാഞ്ഞരക്കണ്ടി ഇബ്രാഹിം (58) നിര്യാതനായി.
ഭാര്യ: ശാഹിദ പൊയിലൂർ.
മക്കൾ: ഹിജാസ്, ഷംനാസ് (ഇരുവരും അബുദാബി) ഷംന, ശഫാന.
മരുമക്കൾ: ഹാരിസ് കൊയമ്പ്രം പാറക്കടവ്, സബാഹ് മഠത്തിൽ കുമ്മങ്കോട്, അസ്നത്ത് വെളുത്താണ്ടി വളയം, അൻഷിദ ചാത്തോത്ത് കടമേരി.
സഹോദരങ്ങൾ: സലാം, ഹമീദ്, നാസർ, ബഷീർ, (മൂവരും ദുബായ്) മാമി കല്ലാച്ചി, ജമീല ഉമ്മത്തൂർ,സഫിയ വയനാട്, പരേതനായ അമ്മദ്.
കബറടക്കം രാവിലെ 11.30 ചിയ്യൂർ ജുമാ മസ്ജിദിൽ.
കുറ്റ്യാടി: തീക്കുനി പൂമുഖത്തെ ചെറിയവരപ്പുറത്ത് കുഞ്ഞബ്ദുല്ല മുസ്ല്യാർ (86) നിര്യാതനായി.
ഭാര്യ: പാത്തു.
മക്കൾ: സി.വി സലാം മൗലവി തീക്കുനി (മദ്രസ്സ അധ്യാപകൻ.), പരേതനായ അമ്മത്, സുലൈഖ.
നാദാപുരം: കല്ലാച്ചിയിലെ പഴയ കാല വ്യാപാരി ചെന്ന്യാർമ്പത്ത് സി.പി. പോക്കർ ഹാജി (78) നിര്യാതനായി. താഴെ നരിപറ്റ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റും, ദീർഘകാലം കരുവാങ്കണ്ടി മസ്ജിദ് പ്രസിഡന്റും, നരിപ്പറ്റ പഞ്ചായത്ത് ലീഗ് കമ്മിറ്റി അംഗവുമായിരുന്നു.
ഭാര്യ: ഈന്തുള്ളതിൽ അയിശു.
മക്കൾ: അമ്മദ്,സലീം, ഫൈസൽ (സൗദി ), ആസ്യ, സറീന.
മരുമക്കൾ: കുഞ്ഞമ്മദ് കിഴക്കേപറമ്പത്ത് നരിപ്പറ്റ, ഹമീദ് ചേണികണ്ടി, ഹഫ്സ ചേലയിൽ, സാബിറ പൂക്കോട്ട് കുറുവന്തേരി, ജസീറ പടിഞ്ഞാറത്ത് ചീക്കോന്ന്.
സഹോദരങ്ങൾ: അയിഷ പുതിയെടുത്ത്, മാമി പുനച്ചിയത്ത്.
തൂണേരി: വെള്ളൂരിലെ സജീവ ലീഗ് പ്രവർത്തകൻ കോമത്ത് അബ്ദുള്ള (58) നിര്യാതനായി.
ഭാര്യ: സാറ.
മക്കൾ: അൻസാർ (ബഹറൈൻ), സഫൂറ, സഫ ഷെറിൻ.
മരുമക്കൾ: അൻസിറ (ചെറുമോത്ത്), യാസർ (എടച്ചേരി).
വളയം: അങ്ങാടിപ്പറമ്പത്ത് നഫീസ ഹജ്ജുമ (65) നിര്യാതയായി.
ഭർത്താവ്: പരേതനായ അമ്മദ്ഹാജി
മക്കൾ: ഇബ്രാഹിം ( വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി) , ഇസ്മായിൽ ( ഖത്തർ കെ എം സി സി വളയം പഞ്ചായത്ത് പ്രസിഡന്റ്), ഷറഫു ( ഖത്തർ) , ഹവ്വ, ഹാജറ, സംസത്ത്.
മരുമക്കൾ: ഇസ്മായിൽ ചെറുമോത്ത്, കുഞ്ഞബ്ദുല്ല മാസ്റ്റർ വാണിമേൽ, ഹാരിസ് മൊകേരി, ശബ്ന മുളിവയൽ,സ്വാലിഹ കല്ലാച്ചി, ആയിശ തൂണേരി.
ഇരിങ്ങണ്ണൂർ: പരേതനായ പള്ളിപ്രാംകണ്ടിയിൽ കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ എരഞ്ഞോളി പെണ്ണു എന്ന ഉമ്മാച്ചു ഹജ്ജുമ്മ (95) നിര്യാതയായി.
മക്കൾ: ബിയ്യാത്തു, കദീശ, ജമീല.
ജാമാതാക്കൾ : പുളിയൻ്റവിട മുഹമ്മദ് (മുടവന്തേരി), കുന്നോത്ത് മൂസ്സ (തൂണേരി) പരേതനായ മൂസ്സ (എടച്ചേരി).
സഹോദരങ്ങൾ: പാത്തു (എലാങ്കോട്), പരേതരായ കക്കുഴിപ്പറമ്പത്ത് കുഞ്ഞ്യേത് , കളയംകുളത്ത് പക്രൻ ഹാജി , അബ്ദു (താമരശ്ശേരി), അമ്മദ് (അടിവാരം).
നരിപ്പറ്റ: തിനൂർ പൊടിക്കളത്തിൽ താമസിക്കും പള്ളിയേരിയിൽ നാണു (62) നിര്യാതനായി.
ഭാര്യ: നാരായണി. മക്കൾ: ലിസി, ലിബേഷ്. മരുമകൻ: സുധി (നിട്ടൂർ). സഹോദരങ്ങൾ: അശോകൻ, ബാബു, സുര, മാതു.
പാറക്കടവ്: മസ്ജിദു സ്സലഫി ഭരണ സമിതിയംഗമായിരുന്ന ആലോലക്കണ്ടി മുഹമ്മദ് (67) നിര്യാതനായി.
ഭാര്യ: റുഖിയ.
മക്കൾ: റംല, റംഷീന , റസീല, റഹീന, മുഹമദ് താഹിർ , ഫാത്തിമ.
മരുമക്കൾ: നിസാർ (ചാലപ്പുറം), നിയാസ് (വില്ല്യാപ്പള്ളി), അസീസ് (പുതുക്കയം), നാസർ (ചേലക്കാട്).
സഹോദരങ്ങൾ: പരേതയായ കുഞ്ഞിപ്പാത്തു ( നടുപ്പൊയിൽ).
നാദാപുരം: കക്കംവെള്ളിയിലെ പരേതനായ ഇയ്യാംകൂടി കുഞ്ഞാലി മുസ്ല്യാരുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (83) നിര്യാതയായി.
മക്കൾ: കുഞ്ഞബ്ദുല്ല ഹാജി, മുഹമ്മദ്, അബ്ദുൽ റഹീം മൗലവി (ഖാസി, വണ്ണാറത്ത് മഹല്ല്), അബ്ദുറഹിമാൻ , അബ്ദുൽ റഷീദ് , അബ്ദുസ്സമദ് (മൂവരും ദുബൈ), കുഞ്ഞിപ്പാത്തു, മറിയം, ആയിശ, ആസ്യ, മൈമൂനത്ത്, പരേതനായ അബ്ദുൽ റസാഖ്.
മരുമക്കൾ: പാലോള്ളതിൽ അബ്ദുല്ല കുമ്മങ്കോട്, എടോളി മമ്മു, എടക്കുടി പൊയിൽ മുഹമ്മദ് ഏറാമല, കണ്ണോത്ത് സുബൈർ, പരേതനായ തിയ്യപ്പാടി കുഞ്ഞമ്മദ് മാസ്റ്റർ.
സഹോദരങ്ങൾ: പരേതരായ എം.പി അബ്ദുറഹിമാൻ മുസല്യാർ എടച്ചേരി, എം.പി കുഞ്ഞബ്ദുല്ല മുസല്യാർ എടച്ചേരി, എം.പി കുഞ്ഞാലി മുസല്യാർ, കോയിമാണ്ടിയിൽ മറിയം ഹജ്ജുമ്മ എടച്ചേരി, ചെമ്പ്രം കണ്ടി ഖദീജ ഹജ്ജുമ്മ കുമ്മങ്കോട്.
നാദാപുരം: കക്കംവെള്ളിയിലെ പരേതനായ ഇയ്യാംകൂടി കുഞ്ഞാലി മുസ്ല്യാരുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (83) നിര്യാതയായി.
മക്കൾ: കുഞ്ഞബ്ദുല്ല ഹാജി, മുഹമ്മദ്, അബ്ദുൽ റഹീം മൗലവി (ഖാസി, വണ്ണാറത്ത് മഹല്ല്), അബ്ദുറഹിമാൻ , അബ്ദുൽ റഷീദ് , അബ്ദുസ്സമദ് (മൂവരും ദുബൈ), കുഞ്ഞിപ്പാത്തു, മറിയം, ആയിശ, ആസ്യ, മൈമൂനത്ത്, പരേതനായ അബ്ദുൽ റസാഖ്.
മരുമക്കൾ: പാലോള്ളതിൽ അബ്ദുല്ല കുമ്മങ്കോട്, എടോളി മമ്മു, എടക്കുടി പൊയിൽ മുഹമ്മദ് ഏറാമല, കണ്ണോത്ത് സുബൈർ, പരേതനായ തിയ്യപ്പാടി കുഞ്ഞമ്മദ് മാസ്റ്റർ.
സഹോദരങ്ങൾ: പരേതരായ എം.പി അബ്ദുറഹിമാൻ മുസല്യാർ എടച്ചേരി, എം.പി കുഞ്ഞബ്ദുല്ല മുസല്യാർ എടച്ചേരി, എം.പി കുഞ്ഞാലി മുസല്യാർ, കോയിമാണ്ടിയിൽ മറിയം ഹജ്ജുമ്മ എടച്ചേരി, ചെമ്പ്രം കണ്ടി ഖദീജ ഹജ്ജുമ്മ കുമ്മങ്കോട്.
ഇരിങ്ങണ്ണൂർ: പുറമേരി വെള്ളൂർ കേളോത്ത് ലക്ഷ്മി അമ്മ (95) ഇരിങ്ങണ്ണൂരിലെ കക്കുറയിൽ വീട്ടിൽ നിര്യാതയായി. പരേതനായ കേളു അടിയോടിയുടെ ഭാര്യയാണ്.
മക്കൾ: ബാലകൃഷ്ണൻ നമ്പ്യാർ, കാർത്ത്യായനി(മദ്രാസ്), കമലമേപ്പയൂർ, ശ്രീധരൻ നമ്പ്യാർ[ ഓട്ടോ ഡ്രൈവർ ] ഇരിങ്ങണ്ണൂർ.
മരുമക്കൾ: ദേവകി, ബാലാമണി പരേതരായ നാരായണക്കുറുപ്പ്, ശാലിനി ഗോപാലൻ മേപ്പയ്യൂർ.
സഞ്ചയനം തിങ്കളാഴ്ച ഇരിങ്ങണ്ണൂരിലെ വീട്ടുവളപ്പിൽ.
നരിപ്പറ്റ: പരേതനായ കേളോത്ത് സൂപ്പിഹാജി യുടെ ഭാര്യ കുഞ്ഞിപ്പാത്തു (75) നിര്യാതയായി.
മക്കൾ: ജമീല തൈക്കണ്ടി (ദേവർകോവിൽ), മുഹമ്മദ് (ദുബായ്), റാബിയ കല്ലാച്ചി,
റംല പാലോറമ്മൽ, അബ്ദുല്ലത്തീഫ് (എം യു പി എസ് വാണിമേൽ), ആയിഷ നരിപ്പറ്റ, ഫൈസൽ (ഖത്തർ),
മരുമക്കൾ: കുഞ്ഞബ്ദുള്ള തൈക്കണ്ടി (ദേവർകോവിൽ)
മൂസ്സ കൊഞ്ഞൻ്റവിട (പുളിയാവ്) അന്ത്രുഹാജി പലോറമ്മൽ, മൊയ്തു ഹാജി തയ്യിൽ, ഷക്കീല,റഷീദ മീത്തലെ കേളോത്ത്, സഹീറ.
സഹോദരങ്ങൾ: അമ്മദ് മാസ്റ്റർ മുണ്ടൊലകണ്ടി, കുഞ്ഞബ്ദുള്ള, ബിയ്യത്തൂ, സഫിയ, മൈമൂനത്ത്'
കുറ്റ്യാടി: മരുതോങ്കരയിലെ കക്കട്ടിൽ കേളപ്പൻ (95) നിര്യാതനായി.
ഭാര്യ: പരേതയായ മാണിക്കം.
മക്കൾ: വിനോദാൻ (വിമുക്തഭടൻ), ഗീത, പവിത്രൻ.
മരുമക്കൾ: ബീന, രാജൻ മാസ്റ്റർ (റിട്ട. അധ്യാപകൻ), മിനി.
നാദാപുരം: കാർത്തികപ്പള്ളി പുത്തലത്ത് പൊയിൽ പക്രൻ ഹാജിയുടെ മകൻ കുഞ്ഞിപ്പുരയിൽ നസീർ (55) നിര്യാതനായി.
സഹോദരങ്ങൾ: ഉസ്മാൻ , കുഞ്ഞബ്ദുള്ള, അഷറഫ്, അസിസ്, ഹമിദ് , നഫീസ, സാറ, റസിയ.
ഇരിങ്ങണ്ണൂർ: കായപ്പനച്ചിയിലെ പുതിയോട്ടും താഴക്കുനി ചാത്തു (76) നിര്യാതനായി.
ഭാര്യ: ജാനു.
മക്കൾ: മനോജ്, സുജിത്ത് (ഗുജറാത്ത്), സുനിഷ, മജിഷ, പരേതനായ സുരേഷ്.
മരുമക്കൾ: ജിഷ, സജീവൻ, ഷാജി, രബിഷ.
സഹോദരങ്ങൾ: കണ്ണൻ, ജാനു, നാണി, പരേതയായ മാതു.
നാദാപുരം: ജാതിയേരിയിലെ കനവത്ത് പോക്കർ (90) നിര്യാതനായി .
ഭാര്യ: കുഞ്ഞിപാത്തു ഹജ്ജുമ്മ.
മക്കൾ: മറിയകുട്ടി, കുഞ്ഞാലി, അഹമ്മദ്, റാബിയ,ഇസ്മായിൽ, അബൂട്ടി, ബഷീർ, നാസർ, നസീർ, സറീന, ഷമീന, നസീറ, പരേതനായ സലാം.
മരുമക്കൾ: ആലി ചെറുവലത്ത് (കുയ്തേരി), പോക്കർ വയലോളി, റഷീദ് നരന്തയിൽ, റഫീഖ് ചാത്തോത്, സിദ്ധീഖ് പുതിയൊട്ടിൽ, നിഷീദ, സറീന, നസീറ, ഹാജറ, അസീല, റസാനത്, ആരിഫ.
സഹോദരങ്ങൾ: അയിശു, കുഞ്ഞാമി, പരേതനായ അബു.
നാദാപുരം: നരിക്കാട്ടേരിയിലെ കളത്താട്ടിൽ ജമീല (55) നിര്യാതയായി.
ഭർത്താവ്: അമ്മദ് ഹാജി (ക്ഷീര സംഘം പ്രസിഡന്റ് നരിക്കട്ടെരി ).
മക്കൾ: ഹാരിസ്, (എഞ്ചിനീയർ ദുബൈ ), ഡോ. ഹസ്ന.
മരുമക്കൾ: ഡോ. മുഹമ്മദ് മാടപ്പീടിക (കടവത്തൂർ), ഹസീന കാണങ്ങണ്ടിയിൽ (കണ്ടോതുകുനി).
സഹോദരങ്ങൾ: കുഞ്ഞമദ്, അബ്ദു റഹിം, ജാബിർ, ആസ്യ, കുഞ്ഞികദിയ, സുബൈദ , സഫിയ, നസിമ.
ഖബറടക്കം ഇന്ന് 2.30 ന് കുന്നുമ്മൽ ജുമാമസ്ജിദിൽ.
വടകര: കേരളത്തിലെ ആദ്യ പ്രാദേശിക ചാനലായ ജി എസ് വി (ഗോകുലം സ്റ്റാർ നെറ്റ് വിഷൻ ) മാനേജിംഗ് ഡയറക്ടർ സി രാജൻ
(65) നിര്യാതനായി. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
ഭാര്യ: രമ
മക്കൾ: രജ്ഞിമ , ഡോ .അജ്ഞന, അക്ഷയ.
മൃതദേഹം ഉച്ചക്ക് രണ്ട് മണിക്ക് പാക്കയിൽ വണ്ണാത്തിഗെയിറ്റിന് സമീപം വീട്ടുവളപ്പിൽ സംസ്കരിക്കും.
ഇരിങ്ങണ്ണൂർ: പരേതനായ കുനിയിൽ സി.സി. കുഞ്ഞാബുവിൻ്റെ ഭാര്യ മറിയം (82) നിര്യാതയായി.
മക്കൾ: താജുദ്ദീൻ, ശംസുദ്ദീൻ, ഖദീജ, നിസാമുദ്ദീൻ, നൂറുദ്ദീൻ.
മരുമക്കൾ: ഖാലിദ് കൊപ്പരക്കണ്ടിയിൽ, ആയിഷ വാണിമേൽ, നജ്മ തൂണേരി, സുനീറ വയനാട്, ഷംസീറ പുളിയാവ്.
സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള നാദാപുരം, കുഞ്ഞി പാത്തു നാദാപുരം പരേതരായ മമ്മു നാദാപുരം, കുഞ്ഞാലി നാദാപുരം, കുഞ്ഞാമി പറമ്പത്ത് കല്ലാച്ചി.
വാണിമേൽ: മഹല്ല് ഖാദിയായിരുന്ന പരേതനായ കരിപ്പുള്ളിൽ അഹമ്മദ് മുസ്ലിയാരുടെ മകൾ ചെട്ടിയാം വീട്ടിൽ ഹലീമ ഹജ്ജുമ്മ നിര്യാതയായി.
ഭർത്താവ്: പരേതനായ മൂസ ഹാജി.
മക്കൾ: ഇക്ബാൽ, മൈമൂനത്ത്, സഫിയ , സാബിറ, സമീറ.
എടച്ചേരി: കച്ചേരിയിലെ പഴയ കാല കമ്യൂണിസ്റ്റ് നേതാവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ പി കെ കണാരൻ (82) അന്തരിച്ചു. ഇരിങ്ങണ്ണൂരിൽ റേഷൻ കട വ്യാപാരി ആയിരുന്നു.
ഭാര്യ: നാണി.
മക്കൾ: വിജയൻ , ബാബു അജിത , ചന്ദ്രി, കെ.പി ബിന്ദു (വടകര മുനിസിപ്പൽ ചേർപേഴ്സൺ), ബീന.
മരുമക്കൾ: നാണു കച്ചേരി, രവീന്ദ്രൻ പൊട്ടൻ്റവിട, അജിത്ത് വടകര , വിജയൻ വള്ളിക്കാട്, പ്രിയ, അനില.
സഹോദരങ്ങൾ: കുഞ്ഞിരാമൻ, മാത പരേതനായ കുഞ്ഞിക്കണ്ണൻ.
ശവസംസ്ക്കാരം വ്യാഴം രാവിലെ 10 മണിക്ക്.
വളയം: ചെറുമോത്ത് പള്ളി മുക്കിലെ കുറുന്തലക്കണ്ടിയിൽ കൊടക്കാടൻകണ്ടി അമ്മദ് (60) നിര്യാതനായി.
മക്കൾ: ബഷീർ, നസീർ, അനസ്, ഹസീന.
വടകര: ചോറോട് റോസ് വില്ല താഴെ മഠത്തിൽ അഹമ്മദ് (കെ.ആർ.എസ് വടകര - 80) നിര്യാതനായി.
ഭാര്യ: നസീമ.
മക്കൾ: ഷംസീർ (കെ ആർ എസ് വടകര), ഷാനവാസ് (വുഡ് ക്ലാസ് ഫർണിച്ചർ) ഓർക്കാട്ടേരി, സജിന, ഷമീന.
മരുമക്കൾ: ഷബ്ന (വടകര), സുനീറ (തച്ചൻകുന്ന്), നസീർ (പുതുപ്പണം), റസ്ബിൻ
(കൊയിലാണ്ടി).
നരിപ്പറ്റ: നരിപ്പറ്റയിലെ പരേതനായ മുറിച്ചാണ്ടി ഇബ്രാഹീമിന്റെ മകൻ മുറിച്ചാണ്ടി മൊയ്തു (പറമ്പത്ത്) നിര്യാതനായി.
മാതാവ്: പരേതയായ മറിയം.
ഭാര്യ: പാത്തു.
മക്കൾ: അയ്യൂബ്, അശ്റഫ് , ഇസ്മായിൽ
സമിയത്ത്, മൈമൂനത്ത്, ഹാജറ, സുമയ്യ
മരുമക്കൾ: പരേതനായ അബൂബക്കർ വലകെട്ടിൽ, ഫിറോസ് കുറ്റ്യാടി, അഷ്റഫ് പുളിയുള്ള പറമ്പത്ത് വാണിമേൽ, ഫൈസൽ കെ.സി. പരപ്പുപാറ, നിസാർ മത്തത്ത് കല്ലാച്ചി,
ഹാഷിറ , റൂബിയ, റഈസ.
നാദാപുരം: ജാതിയേരിയിലെ പരേതനായ പൂവുള്ളതിൽ മൂസ ഹാജിയുടെ ഭാര്യ ജാതിയേരി പീടികയിൽ ബിയ്യാത്തു ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ആയിശ, സുഹറ, സിദ്ദീഖ്. മരുമക്കൾ: കൊടക്കാടൻ കണ്ടി മമ്മു, മൊയ്തു കൊടക്കാടൻകണ്ടി, റഹീന കുറുക്കനാറിയിൽ. സഹോദരൻമാർ: പരേതരായ മണാട്ടുകുണ്ടയിൽ അമ്മദ് ഹാജി, കുഞ്ഞബ്ദുല്ല, അയിശു കടയൻകോട്ട്.
നാദാപുരം: ചാലപ്പുറത്തെ പൗരപ്രമുഖൻ കുഞ്ഞിപ്പറമ്പത്ത് താമസിക്കും കനവത്ത് അബ്ദുല്ല (86) നിര്യാതനായി.
ഭാര്യ: പരേതയായ അയിശു.
മക്കൾ: മുഹമ്മദലി, മറിയം, സുലൈഖ, റഷീദ്, റിയാസ് (അധ്യാപകൻ, എം.ഐ.എം.എച്ച്.എസ്.എസ് പേരോട് ).
മരുമക്കൾ: എടവലത്ത് കണ്ടി കുട്ട്യാലി (പുറമേരി), മാനന്തേരി പൊയിൽ മൊയ്തു (ചാലപ്പുറം), ആയിഷ (വിളക്കോട്ടൂർ), മുബീന (വാണിമേൽ), മുഹ്സിന (നരിപ്പറ്റ).
സഹോദരങ്ങൾ: അന്ത്രു, കുഞ്ഞാലി, പാത്തു, ബിയ്യാത്തു, ഇബ്രാഹിം, പരേതരായ കുഞ്ഞാമി, മൊയ്തു, മറിയം, ഹമീദ്.
വാണിമേൽ: വാണിമേൽ എം.യു.പി സ്കൂൾ പരിസരത്ത് ദീർഘകാലം ചായക്കട നടത്തിയിരുന്ന പുത്തമ്പുരയിൽ സൂപ്പി (75) നിര്യാതനായി.
ഭാര്യ: അയിശു.
മക്കൾ ; സറീന ടീച്ചർ, ജംഷിദ.
ജാമാതാക്കൾ: ജമാൽ കുറ്റ്യാടി (എഞ്ചിനീയർ), റഷീദ് ചീക്കോന്ന്.
നാദാപുരം: ജാതിയേരി കല്ലുമ്മൽ കുനീലാണ്ടിയിൽ താമസിക്കും താഴെ മേനക്കോത്ത് അന്ത്രു (68) നിര്യാതനായി.
ഭാര്യ: നടുവിലക്കണ്ടി ആസ്യ.
മക്കൾ: ബശീർ, അനസ്, ഹന്നത്ത്, ഹഫ്സത്ത്.
മരുമക്കൾ: സെക്കീർ തലായി, ഷംസു നാദാപുരം, അസ്മ എടത്തിൽ.
സഹോദരൻമാർ: ബിയ്യാത്തു വയനാട്, പരേതരായ കുഞ്ഞാമി വയനാട്, അബൂബക്കർ നാദാപുരം, മൊയ്തു വാണിമേൽ, മമ്മു കല്ലാച്ചി.
ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂരിലെ തൈക്കണ്ടിയിൽ താമസിക്കുന്ന തയ്യുള്ളതിൽ ജാനു (60) നിര്യാതയായി.
പരേതരായ കണ്ണൻ നായരുടെയും കല്യാണിയുടെയും മകളാണ്.
ഭർത്താവ്: പരേതനായ നാരായണൻ.
മക്കൾ: രേഖ, രജീഷ്.
മരുമക്കൾ: രാമചന്ദ്രൻ, സജില.
സഹോദരങ്ങൾ: രാമകൃഷ്ണൻ, ചന്ദ്രൻ പരേതരായ നാരായണൻ, സുരേഷ്.
നാദാപുരം: കുമ്മങ്കോട് അഹമ്മദ് മുക്കിലെ പരേതനായ കുറൂളിക്കണ്ടി അബ്ദുല്ലയുടെ മകൻ പുത്തലത്തുകണ്ടി അഷ്റഫ് (54) നിര്യാതനായി. നാദാപുരം പുളിക്കൂൽ റോഡിൽ ചായക്കട നടത്തുകയായിരുന്നു.
ഭാര്യ: നസീമ.
മക്കൾ: അർഷാദ്, അർഷിന, റംഷിന
മരുമകൻ: സുനീർ വടകര ( ബഹ്റൈൻ )
ചങ്ങരംകണ്ടി പോക്കർ
കല്ലാച്ചി : പെരുവങ്കരയിലെ ചങ്ങരം കണ്ടിയിൽ പോക്കർ (78)
നിര്യാതനായി. ജാതിയേരിയിൽ ഹോട്ടൽ നടത്തിയിരുന്നു.
ഭാര്യ: ബിയ്യാത്തു വലിയ കുന്നാണ്ടി.
മക്കൾ : ബഷീർ, മുനീർ, സമീറ, സറീന.
മരുമക്കൾ : മുഹമ്മദ് മുസ്ല്യാർ നിട്ടൂർ, ഇസ്മായിൽ വാണിമേൽ,
പരേതനായ കണ്ടിയിൽ കുഞ്ഞാലി,
റംല, നസീമ.
സഹോദരങ്ങൾ : ഖദിയ, പാത്തു, അയിശു, പരേതനായ ചങ്ങരംകണ്ടി അബ്ദുള്ള
നരിപ്പറ്റ: തിനൂർ മോന്തോമ്മൽ മഹല്ല് പ്രസിഡന്റ് കൊറ്റോത്ത് അമ്മദ് മുസ്ലിയാരുടെ ഭാര്യ നഫീസ (59) നിര്യാതയായി.
മക്കൾ: മുനീർ(ഖത്തർ), ബഷീർ, നിസാർ.
മരുമക്കൾ: ഫൗസിയ (വെള്ളിയോട്), ബരീറ (കുമ്മങ്കോട്).
ഖബറടക്കം ഇന്ന് രാത്രി 8.30ന് നമ്പ്യത്താംകുണ്ട് ജുമാമസ്ജിദിൽ.
നാദാപുരം: നാദാപുരത്തെ പൗരപ്രമുഖനും സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായ കക്കംവെള്ളി മാത്തോട്ടത്തിൽ അബ്ദുല്ല ഹാജി (88) നിര്യാതനായി.
ഭാര്യ: അയിശു ഹജ്ജുമ്മ.
മകൻ: ഹാരിസ് മാത്തോട്ടം (വാർഡ് വികസന സമിതി കൺവീനർ).
മരുമകൾ: സമീറ (തലായി).
സഹോദരങ്ങൾ: പരേതരായ പോക്കർ ഹാജി, സൂപ്പി, അയിശു, മറിയം, പാത്തു.
ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് നാദാപുരം ജുമുഅത്ത് പള്ളിയിൽ.
ഇരിങ്ങണ്ണൂർ: തേറട്ടോളി കുനിയിൽ മാത (91) നിര്യാതയായി.
ഭർത്താവ്: പരേതനായ പൊക്കൻ.
മക്കൾ: ലക്ഷ്മി കായപ്പനച്ചി, ടി.കെ ഭാസ്കരൻ (റിട്ട. പോസ്റ്റ് മാസ്റ്റർ), ടി.കെ ബാലൻ, ടി.കെ ശ്രീധരൻ (വ്യാപാരി ഇരിങ്ങണ്ണൂർ).
മരുമക്കൾ: കെ. ചന്ദ്രിക (മുൻ തൂണേരി പഞ്ചായത്തംഗം), രജിന, ഗീത, പരേതനായ ചാത്തു.
സഹോദരങ്ങൾ: ജാനു, ദേവകി, ഗോവിന്ദൻ, മാതു പരേതരായ കുഞ്ഞിക്കണ്ണൻ, കല്യാണി, നാണി.
കുറ്റ്യാടി : കുറ്റ്യാടി അങ്ങാടിക്ക് സമീപം ഉണ്ടായ വാഹന അപകടത്തിൽ ഒരാൾ മരിച്ചു. ഊരത്ത് വടക്കേ മണ്ണിൽ മുഹമ്മദലിയുടെ മകൻ നൗഷാദ് വി എം (45 ) ആണ് മരിച്ചത്.
ഇന്ന് രാവിലെ കുറ്റ്യാടി സിമോറ ടൈൽസിന് മുന്നിൽ വെച്ചാണ് അപകടം.
നാദാപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വാഹനാപ കടത്തിൽ പരിക്കേറ്റ വൃക്കരോഗി മരിച്ചു. തെരുവൻ പറമ്പിലെ കവുങ്ങുംതോട്ടത്തിൽ കുടുംബാംഗം മൊയാട്ട് താമസിക്കും പുതിയൊട്ടിൽ കുട്ടിയാലിയാണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ഡയാലിസിസ് ചെയ്യാനായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച വാഹനം എലത്തൂരിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. പരിക്കേറ്റ കുട്ടിയാലി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു.
ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
മൃതദേഹം പോസ്റ്റ് മോർത്തിനായി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
ഭാര്യ: ഖദീജ
മക്കൾ : അസ്മ , സൽമ , നജ്മ , ഷമീമ.
മരുമക്കൾ : പരേതനായ പിലാറായി മൊയ്തു , ദാവൂദ് കൊമത്ത് ( താനക്കോട്ടൂർ ), റഹീം വയലുംകര ( വാണിമേൽ ) സഹോദരങ്ങൾ : പരേതനായ പി വി കുഞബ്ദുല്ല ഹാജി , കതിയ മരുതേരി , അസ്യ പാറോള്ളതിൽ , മാമി മരുതേരിപറമ്പത്ത് , ഹമീദ് പുതിയൊട്ടിൽ ..
നാദാപുരം: ചേലക്കാട് ടൗണിൽ വെച്ച് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ പരേതനായ കല്ലാച്ചിക്കുനി സൂപ്പിയുടെ മകൻ അബ്ദുല്ല (65) നിര്യാതനായി.
ഭാര്യ: ഫൗസിയ (കുമ്മങ്കോട്).
മക്കൾ: നസീമ, അസ്കർ (ഖത്തർ).
മരുമക്കൾ: ഫസ്ലു കരിപ്പിൽ (കുമ്മങ്കോട്), റീമ (പയ്യോളി).
സഹോദരങ്ങൾ: പോക്കർ, അമ്മത്, അലീമ , ബിയ്യാത്തു, സാറ, പരേതരായ മമ്മു, അയിശു, മൊയ്തു.
നാദാപുരം: തൂണേരി ഒലിപ്പിൽ മുടവന്തേരിയിലെ നെല്ലാങ്കൂൽ പോക്കർ (79) നിര്യാതനായി. ഭാര്യ: പി.ടി ഖദീജ. മക്കൾ: എൻ.കെ സാറ (തൂണേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), ആയിശ, സുബൈദ, ശാഹിദ, സൗദ, യൂസുഫ്, റൈഹാനത്ത്, മൈമൂനത്ത്.
മരുമക്കൾ: അബൂബക്കർ (ഖത്തർ), അമ്മദ് (വേറ്റുമ്മൽ), അമ്മദ് (കുറ്റ്യാടി), ഇസ്മായിൽ (പാറക്കടവ്), അമ്മദ് (എടച്ചേരി), അൻവർ (പുറമേരി), യൂസുഫ് (പടന്നക്കര), ഹാജറ (പുതുക്കയം).
നാദാപുരം: ചേറ്റുകെട്ടിയിലെ വണ്ണാങ്കണ്ടി മൂസ്സ ഹാജി (82) നിര്യാതനായി.
ഭാര്യ: നഫീസ ഹജ്ജുമ്മ.
മക്കൾ: സമീർ, റംല.
മരുമക്കൾ: പരേതനായ ഹമിദ് ഹാജി ചേണികണ്ടി, സക്കീന മുടവന്തേരി.
വാണിമേൽ: താവോട്ടു മുക്കിലെ താഴെ ചേലാങ്കണ്ടി കുഞ്ഞബ്ദുല്ല (63) നിര്യാതനായി.
ഭാര്യ: അയ്ശു .
മക്കൾ: അഫ്സൽ, മുഹമ്മദ്, അഫ്സിന , ഹഫ്സത്ത്.
മരുമക്കൾ: ഇസ്മായിൽ തൂണേരി, ഇസ്മായിൽ വാണിമേൽ, ഫായിസത്തുൽ മിസ്രിയ്യ.
സഹോദരങ്ങൾ: മൊയ്തു, മായൻ കുട്ടി, മജീദ് ,മാമി , കദീജ, ഹാജറ.
വടകര: ഏഷ്യാനെറ്റ് - സ്റ്റാർ ഡിസ്നി ഇന്ത്യാ മേധാവി കെ മാധവന്റെ അമ്മ വൈക്കിലിശേരിയിലെ സത്യഭാമ (92) അന്തരിച്ചു. പരേതനായ കെ ശങ്കരൻ നമ്പ്യാരുടെ ഭാര്യയാണ്. കണ്ണൂർ ചെറുകുന്ന് പോത്തേര കുടുംബാംഗമാണ്.
മകൾ: ഗൗരി.
നാദാപുരം: ചിയ്യൂരിലെ പൗര പ്രമുഖനും മഹല്ല് മുതവല്ലിയുമായ കുണ്ടുപാലത്തിങ്കൽ അമ്മത് (80) നിര്യാതനായി.
ചിയൂർ പി.എം.ഐ.സി മദ്രസ്സാ കമ്മിറ്റി പ്രസിഡണ്ടും ദീർഘകാലം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ടുമായിരുന്നു.
ഭാര്യ: അയിശു ചേലക്കാട്
മക്കൾ: ഇസ്മായിൽ, കുഞ്ഞാലിക്കുട്ടി (ഫുഡ് പാർക്ക് വയനാട് ), അൻസാർ, നഫീസ, നസീമ, നജ്മ, ഹാജറ.
മരുമക്കൾ: അമ്മത് കാർത്തികപള്ളി,
മൊയ്തു കുമ്മങ്കോട്, ഇബ്രാഹിം കടമേരി, സലീം ചാലപ്പുറം, ഹാജറ, റസീന
നസീറ.
സഹോദരങ്ങൾ: മൊയ്തു, ആയിശ, ബിയ്യാത്തു, മറിയം.
മയ്യത്ത് നിസ്കാരം നാളെ രാവിലെ 8 മണിക്ക് ചിയ്യൂർ ജുമാമസ്ജിദിൽ.
നാദാപുരം: അരൂർ കല്ലുമ്പുറത്ത് പരേതനായ ഉരുട്ടിന്റെവിട ഇബ്രാഹീം ഹാജിയുടെ ഭാര്യ ബിയ്യാത്തു (95) നിര്യാതയായി.
മക്കൾ: കുഞ്ഞബ്ദുള്ള, മൊയ്തു, ഇസ്മായിൽ, അസീസ്, നഫീസ, സഫിയ പരേതനായ കുഞ്ഞമ്മത് ഹാജി.
മരുമക്കൾ: കുഞ്ഞയിശ കടമേരി, ആയിശ അരൂർ, സഫിയ കോട്ടപ്പള്ളി, റംല ചേലക്കാട്, സഫിയ തൊട്ടിൽപാലം, ഹാശിം തങ്ങൾ ആയഞ്ചേരി, അമ്മദ് കടമേരി.
നാദാപുരം: കോടഞ്ചേരിയിലെ പൗരപ്രമുഖൻ പടിക്കലക്കണ്ടി മൂസ ഹാജി (81) നിര്യാതനായി. ഏറെക്കാലം കോട്ടേമ്പ്രം കോടഞ്ചേരി ജുമാമസ്ജിദ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: കദീശ ഹജ്ജുമ്മ.
മക്കൾ: പി.കെ.സി ഹമീദ് (കോടഞ്ചേരി ശാഖാ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി), സുലൈഖ, ഹനീഫ്, ആയിശ.
മരുമക്കൾ: അമ്മത് (തൂണേരി), അബ്ദുല്ല (വേവം), ആയിശ, സമീറ.
നാദാപുരം: കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ റിട്ട.ചിത്രകലാ അധ്യാപകൻ വിലാതപുരം വള്ളിൽ ചന്തു മാസ്റ്റർ (81) നിര്യാതനായി.
ഭാര്യ: കാർത്യായനി ടീച്ചർ.
മക്കൾ: പ്രസീത, പ്രമോദ്, ഗാർഡനർ പ്രതാപ് (മെഡിക്കൽ കോളജ് കോഴിക്കോട്), പ്രജീഷ് ( ബാഗ്ലൂർ).
മരുമക്കൾ: പുഷ്പൻ കോവൂർ കോഴിക്കോട്, മിനി, ദിജിന,രേഖ.
സഹോദരി: ജാനു.
നാദാപുരം: ഉമ്മത്തൂരിലെ വല്ലം കണ്ടത്തിൽ കണ്ണൻ (90) അന്തരിച്ചു.
ഭാര്യ: പരേതയായ പാറു.
മക്കൾ: മോഹനൻ പാറക്കടവ് (ഡി.സി.സി ജനറൽ സെക്രട്ടറി), ബാബു, സുരൻ, ശാന്ത, നളിനി, മല്ലിക.
മരുമക്കൾ: അഡ്വ ശശില, സുജാത , മജീഷ, ഭാസ്കരൻ, കുഞ്ഞിക്കണ്ണൻ, ബാബു .
വളയം: കോമ്പി മുക്കിലെ തൈവച്ചപറമ്പത്ത് അമ്മദ് ഹാജി (65) നിര്യാതനായി.
ഭാര്യ: ഖദീജ ഹജജുമ.
മക്കൾ: റിയാസ് ( ഖത്തർ) , ഡോ. റാഷിഖ്, സൻസീറ, മുനീറ, റുബീന, റഹീസ.
മരുമക്കൾ: ഹാരിഫ് കുറ്റ്യാടി, കുഞ്ഞബ്ദുല്ല ഇയ്യംകോട്.
സഹോദരങ്ങൾ: പരേതനായ മൊയ്തു,
എ എം എസ് അബ്ദുല്ല ഹാജി, ഹമീദ്, മജീദ്, സഹോദരി,ആയിശു, മാമി.
നാദാപുരം: നാദാപുരം കണ്ട്രോൾ റൂം എസ്.ഐ പാതിരിപ്പറ്റ മീത്തൽവയലിലെ മാവുള്ള പറമ്പത്ത് കെ.പി രതീഷ് (44) ഷട്ടിൽ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ഇന്ന് രാവിലെയാണ് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു.
അച്ഛൻ: പരേതനായ നാണു
അമ്മ: ജാനു.
ഭാര്യ: ഷാനിമ
മകൾ: ഹാഷിമ.
നാദാപുരം: നാദാപുരത്തെ പരേതനായ വണ്ണാൻവീട്ടിൽ കുഞ്ഞേറ്റിയുടെ ഭാര്യ മാണിക്കോത്ത് കുഞ്ഞിപ്പാത്തു (95) നിര്യാതയായി.
മക്കൾ: ഖദീജ, മാമി, മറിയം, പരേതനായ അബൂട്ടി.
മരുമക്കൾ: പരേതനായ അന്ത്രു ഹാജി വലിയ കണ്ണോത്ത്, സൂപ്പി കൊട്ടാളന്റ വിട, അബ്ദുല്ല ഹാജി ഉണ്യേത് കണ്ടിയിൽ (ജാതിയേരി).
മീഡിയ വിഷൻ ഡയറക്ടറും ഷാർജ കെ.എം.സി.സി സംസ്ഥാന സെക്രട്ടറിയുമായി യു.കെ റാഷിദിന്റെ ഉമ്മാമയാണ്.
ഇരിങ്ങണ്ണൂർ: പരേതനായ മഞ്ഞോത്ത് ഗോപാലൻ നമ്പ്യാരുടെ ഭാര്യ മണീക്കണ്ടിയിൽ വിജയലക്ഷ്മി അമ്മ (84) നിര്യാതയായി. സംസ്കാരം തിങ്കൾ ഉച്ചക്ക് ഒരു മണിക്ക് വീട്ട് വളപ്പിൽ.
മക്കൾ: ഇരിങ്ങണ്ണൂർ ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക എം.പി. വീണ, അംബിക, ഉമാദേവി, എം.പി. രേവ ( മലയമ്മ യു.പി.സ്കൂൾ) കാവിലുംപാറ വില്ലേജ് ഓഫീസർ എം.പി. നന്ദകുമാർ.
മരുമക്കൾ: രവി ദാസ് ( പന്ന്യന്നൂർ) സുധാകരൻ, രവീന്ദ്രൻ (മട്ടന്നൂർ) കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ധർമ്മരത്നം, ഇരിങ്ങണ്ണൂർ എൽ.പി സ്കൂൾ അദ്ധ്യാപിക ഷീന.
നരിപ്പറ്റ: ചീക്കോന്നിലെ പരേതനായ പൂവുള്ള പറമ്പത്ത് മായൻ കുട്ടിയുടെ ഭാര്യ ബിയ്യാത്തു (63) നിര്യാതയായി.
മകൾ: റൈഹാനത്ത്.
ജാമാതാവ്: മീമുള്ള കണ്ടി ആമത് (നമ്പ്യത്താംങ്കുണ്ട്).
സഹോദരങ്ങൾ: വി അബ്ദല്ല മാസ്റ്റർ, അമ്മത് ഹാജി, പര്യയി, പരേതയായ ആയിഷ.
വാണിമേൽ: വില്ലേജ് ഓഫീസിന് സമീപം പരേതനായ നാലുപുരക്കൽ അബ്ദുല്ലയുടെ ഭാര്യ കുനിയിൽ മാമി ഹജ്ജുമ്മ (90) നിര്യാതയായി.
മക്കൾ : സൂപ്പി ഹാജി, മൊയ്തു, കുഞ്ഞമ്മദ്, അഷ്റഫ്, അയിശു, ആസിയ.
മരുമക്കൾ: മൂസ നരിപ്പറ്റ, സൂപ്പി നാദാപുരം, സൈന, ബിയ്യാത്തു, നസീമ, സുമയ്യ.
നാദാപുരം: പുളിയാവിലെ കുറ്റിയാംവെള്ളി ആലി (72) നിര്യാതനായി.
ഭാര്യ: അയിശു വണ്ണാന്റവിട.
മക്കൾ: റഫീഖ് (ദുബൈ), ശുഹൈബ്, നഫീസ, ഫാത്തിമ.
മരുമക്കൾ: വണ്ണത്താംവീട്ടിൽ അമ്മദ് ഹാജി (ജാതിയേരി), പീടികയിൽ അമ്മദ്, സഫീറ (ഇയ്യങ്കോട്), റൈഹാനത്ത് (ചാലപ്പുറം).
വാണിമേൽ: ഭൂമിവാതുക്കലിലെ കെ.സി അബ്ദുല്ല (ഖത്തർ) യുടെ ഭാര്യ കൊളോളിച്ചാലിൽ സുലൈഖ (48) നിര്യാതയായി.
മക്കൾ: ഷാനിബ, മിഷാൽ (ഖത്തർ), ഷബ്ന.
മരുമക്കൾ: ഷാഹിദ് കൂമുള്ളി, ഷൗക്കത്ത് ചിയ്യൂർ.
ഇരിങ്ങണ്ണൂര്‍: കായപ്പനിച്ചിയിലെ പരേതനായ പാറേക്കാട്ടില്‍ ചാത്തുവിന്റെ ഭാര്യ പുഷ്പക് ടിമ്പർ ആൻറ് സോമിൽ ഉടമ പാറു അമ്മ (94) നിര്യാതയായി.
മക്കള്‍: ഹരിന്ദ്രന്‍ മാസ്ററര് [ റിട്ട. ഹെഡ്മാസ്റ്റർ കച്ചേരി നോർത്ത് എൽ.പി സ്കൂൾ ], ഗീത വട്ടോളി, പരേതരായ കൃഷ്ണന്,ഗംഗാധരന്.
മരുമക്കൾ: ഇന്ദിര ആവോലം, ദാമു മാസ്ററര് വട്ടോളി [ റിട്ട. അധ്യാപകൻ കല്ലാച്ചി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ] , സതി, ശോഭ.
നാദാപുരം: ചേലക്കാട്ടെ പൗരപ്രമുഖൻ ചേണികണ്ടി അന്ത്രു ഹാജി (70) നിര്യാതനായി.
ഭാര്യ: ജമീല ഹജ്ജുമ്മ ഒതയോത്ത് നരിപ്പറ്റ
മക്കൾ : സമീർ, നൗഷാദ്, മുനീർ (ഖത്തർ), ഷമീന
മരുമക്കൾ: കെ.കെ. ഫൈസൽ മാസ്റ്റർ (അധ്യാപകൻ ടി.ഐ എം ജി.എച്ച്. എസ് എസ് നാദാപുരം), റഫീന ചെറുമോത്ത്, ഷഫീന ചിയ്യൂർ, ഷഫീന പാതിരിപ്പറ്റ.
സഹോദരങ്ങൾ: പോക്കർ ഹാജി, കുഞ്ഞാമി ഹജ്ജുമ്മ ചിറക്കൽ, പരേതരായ കുഞ്ഞബ്ദുല്ല ഹാജി, മൊയ്തു ഹാജി, സൂപ്പി ഹാജി, മമ്മു ഹാജി, കദീജ ഹജ്ജുമ്മ, ബിയ്യാത്തു ഹജ്ജുമ്മ.
നാദാപുരം: പാറക്കടവിലെ സജീവ മുസ്ലിം ലീഗ് പ്രവർത്തകനായ കിഴക്കയിൽ അബൂബക്കർ (67) നിര്യാതനായി.
ഭാര്യ: മാമി.
മക്കൾ: നവാസ്, നൗഷാദ്, ആയിഷ, ആരിഫ, വഹീദ, ജഹീദ, നസ് ല.
മരുമക്കൾ: ജമാൽ (വില്യാപ്പള്ളി), അഫ്സൽ (പുറമേരി), ഷംസീർ (കൂത്ത്പറമ്പ്), റാസിഖ് (വേറ്റുമ്മൽ), ആയിഷ (വയനാട്), ജംഷീറ (തുവ്വക്കുന്ന്).
സഹോദരങ്ങൾ: അമ്മത്, അഷ്റഫ്, അബദുല്ല, ലത്തീഫ്, നബീസു, ശരീഫ.
ഇരിങ്ങണ്ണൂർ: കായപ്പനച്ചിയിലെ കേളോത്ത് വി. പത്മനാഭൻ നായർ (77) നിര്യാതനായി.
ഭാര്യ: ഓടോത്ത് സരള.
മക്കൾ: മനോജ് നായർ, മഹേഷ് നായർ.
മരുമക്കൾ: മഞ്ജുള, മഞ്ജുഷ.
സഞ്ചയനം വ്യാഴാഴ്ച.
നാദാപുരം: ജാതിയേരി മാമുണ്ടേരി പള്ളിക്ക് സമീപം പരേതനായ നരങ്ങോളിന്റെ വിട അമ്മതിന്റെ ഭാര്യ മറിയം (85) നിര്യാതയായി.
മക്കൾ: അബൂബക്കർ, അയിശു.
മരുമക്കൾ: സാറ, മണിയാലെമ്മൽ അമ്മദ്.
ഖബറടക്കം ഇന്ന് കാലത്ത് 11 മണിക്ക് ചെറുമൊത്ത് ജുമാമസ്ജിദിൽ.
നാദാപുരം: നരിക്കാട്ടേരിയിലെ പരേതനായ എടക്കണ്ടി താഴകുനി കോടിയങ്കോത്ത് മൂസയുടെ ഭാര്യ മറിയം ഹജ്ജുമ്മ (80) നിര്യാതയായി.
മക്കൾ: അബ്ദുൽ സലാം, ( റയാൻ സൂപ്പർ മാർക്കറ്റ് കക്കട്ടിൽ) , ആയിഷ അരൂര്‍, ജമീല ജാതിയേരി, സാറ മംഗലാട്, സൈന അരൂര്‍, പരേതരായ അമ്മത് ഹാജി, അന്ത്രു, സക്കീന.
മരുമക്കൾ : സൂപ്പി ഈരായിന്റവിട അരൂര്‍, ഹസ്സൻ ചാരുമ്മൽ ജാതിയേരി, അബ്ദുള്ള ചങ്ങോത്ത് മംഗലാട്, മുഹമ്മദ് പൂവന്റവിട അരൂര്‍ ,ലത്തീഫ് കുയ്യാൽ തണ്ണീർ പന്തൽ, റസിയ മൈലിശേരി ചെറിയ കുമ്പളം, സൗദ ചന്ദ്രോത് കക്കട്ടിൽ ,ഹാജറ കളരി ക്കണ്ടി കുമ്മങ്കോട്.
വാണിമേൽ : താവോട്ട് മുക്കിലെ പരേതനായ കരുവൻ കുനി ഇബ്രാഹീം കുട്ടിയുടെ മകനും സജീവ മുസ്ലിം ലീഗ് പ്രവർത്ത കനുമായ കുഞ്ഞബ്ദുല്ല ( 42) നിര്യാതനായി.
മാതാവ് : ബിയ്യാത്തു.
ഭാര്യ: അസ്മ (പുളിയാവ്)
മക്കൾ : ലുബാ ഷറിൻ , ലസിൻ ഫർസാൻ ( ഇരുവരും വാണിമേൽ എം.യു.പി. സ്കൂൾ വിദ്യാർത്ഥികൾ ), ആദം.
സഹോദരങ്ങൾ: മുഹമ്മദ് റാഫി (മസ്കത്ത് ), ആയിശ( ചേലമുക്ക് ).
നാദാപുരം: പുറമേരിയിലെ മഠത്തിൽ മുഹമ്മദ് (42) നിര്യാതനായി.
പിതാവ് : കുഞ്ഞബ്ദുല്ല
മാതാവ് : മറിയം .
ഭാര്യ: താഹിറ.
സഹോദരങ്ങൾ: യൂസഫ്, യൂനുസ്, സക്കീന.
നാദാപുരം: കുമ്മങ്കോട് പരേതനായ പാലോള്ളതിൽ ഇബ്രാഹിമിന്റെ ഭാര്യ പൂലത്ത് കുഞ്ഞാമിന ഹജ്ജുമ്മ (85) നിര്യാതയായി.
മക്കൾ: അഹമ്മദ് ഹാജി, അബ്ദുൽ അസീസ് ഹാജി, ഇസ്മായിൽ (മൂവരും അബുദാബി), മറിയം, പരേതയായ പാത്തു.
മരുമക്കൾ: മമ്മുഹാജി കാര്യപറമ്പത്ത്, കുഞ്ഞബ്ദുല്ല ഹാജി താഴെ തയ്യുള്ളതിൽ, ജമീല എടയോത്ത്, സുഹറ കടോളി, സഫിയ താഴെ തയ്യുള്ളതിൽ.
വളയം: ചെറുമോത്ത് പരേതനായാ ആവലത്ത് കുഞ്ഞാലിയുടെ ഭാര്യ കുഞ്ഞാമി (85) നിര്യാതയായി.
മക്കൾ : ഹമീദ് . ഇസ്മയിൽ (ബഹ്റൈൻ ), അബ്ദു സലാം (ഖത്തർ ), ഖദിശ, സുബൈദ, ആയിശ ഹാജറ.
മരുമക്കൾ: അമ്മത് (ജാതിയേരി ), മൊയ്തു ( തിനുര് ), ഹമീദ് ( ദേവർ കേവിൽ ), അമ്മദ് (ഭൂമിവാതുക്കൽ ), സഫിയ (കല്ലുമ്മൽ ), ആമിന (വിളക്കോട്ടൂർ ), ഹൈറുനിസ (കുറുവന്തേരി).
കടമേരി: കീരിയങ്ങാടിയിലെ ചേക്കണ്ടി മൊയ്തു (70) നിര്യാതനായി.
ഭാര്യ: പാത്തൂട്ടി പറമ്പൻ കുളങ്ങര കുമ്മങ്കോട്.
മക്കൾ : മുഹമ്മദ്, റഹീം, നസീമ, സാബിറ, സീനത്ത്, സുമയ്യ, സെമീറ, സൗദ.
മരുമക്കൾ : മജീദ് കീഴൽ, യൂസുഫ് കടിയങ്ങാട്, സാജിദ് കടമേരി, അബ്ദുള്ള വള്ളിയാട്, മുഹമ്മദ് കുറ്റിയിൽ, അസ്മിന കുമ്മങ്കോട്, അസ്മിന മേമുണ്ട.
ഖബറടക്കം വൈകിട്ട് 3.30ന് കടമേരി ജുമാമസ്ജിദിൽ നടക്കും.
കുറ്റ്യാടി: വേളം ശാന്തിനഗറിലെ
തുണ്ടിയിൽ മാര്യൻകണ്ടി അമ്മദ് മുസ്ലിയാരുടെ (പാലേരി) ഭാര്യ ഫാത്തിമ (58) നിര്യാതയായി.
മക്കൾ: ഹാജറ (പയ്യോളി), സുലൈഖ (നരിപ്പറ്റ), സുഹൈല (കുമ്മങ്കോട്), ശഫീഖ്.
മരുമക്കൾ: ഇസ്മാഈൽ, റഫീഖ് അഹ്മദ് (ഇരുവരും കുവൈറ്റ്), മുഹ്സിൻ (ചെന്നൈ).
നരിപ്പറ്റ: തിനൂർ മോന്തോമ്മലിലെ ചെറിയ പറമ്പത്ത് താമസിക്കും മണ്ടോടി അമ്മത് ഹാജി (85) നിര്യാതനായി.
ഭാര്യ: കുഞ്ഞാമി.
മക്കൾ: ഹമീദ്, ആസിയ, റാബിയ, റംല.
മരുമക്കൾ: കുനിപ്പാത്തു (വാണിമേൽ), മായൻകുട്ടി (പുതുക്കയം), അമ്മദ് (വേളം), മമ്മു (പാതിരിപ്പറ്റ).
നാദാപുരം: താനക്കോട്ടൂർ കോമത്ത് ഉസ്മാൻ ഹാജി (പന്നിവെട്ടിച്ചാൽ - 82) നിര്യാതനായി.
ഭാര്യ: ആയിഷ തുണ്ടിയിൽ (വിളക്കോട്ടൂർ).
മക്കൾ: മഹമൂദ് (ഖത്തർ), അനസ് (ഖത്തർ), ലൈല, സമീറ, ജുവൈരിയ.
മരുമക്കൾ: സമീറ (പൂളക്കൂൽ), ഷഫീല (പയ്യോളി), ഫൈസൽ (വളയം), സാദിഖ് (ചെണ്ടയാട്).
നാദാപുരം: കുമ്മങ്കോട് ഫാറൂഖ് മസ്ജിദ് മഹല്ലിലെ പുത്തലത്ത്കണ്ടി താഴ പോക്കർ (77) നിര്യാതനായി.
ഭാര്യ: അയിശ.
മക്കൾ: അമ്മദ് , സുബൈദ, സഫിയ, സാജിദ, മുനീർ , ഫൗസ്യ.
മരുമക്കൾ : ആരിഫ, അഷ്റഫ്, അഷ്റഫ് സിവിപി , ജംഷിദ, പരേതരായ കുഞ്ഞബ്ദുല്ല, റഫീഖ്.
സഹോദരങ്ങൾ: കുനിപ്പാത്തു, പരേതരായ അയിശ, കുഞ്ഞാമി, അബ്ദുല്ല, അമ്മദ്.
വളയം: ചെറുമോത്ത് പുലപ്പാടി പോക്കർ (85) നിര്യാതനായി.
ഭാര്യ: ബിയ്യാത്തു.
മക്കൾ: കുഞ്ഞമ്മത്, ബഷീർ, മുനീറ, റംല, നജ്മ, നദീറ.
മരുമക്കൾ: സീനത്ത്, ഷാഹിദ.,ഹമീദ് കുറ്റ്യാടി, അഷ്റഫ് നാദാപുരം, കുഞ്ഞബ്ദുല്ല വളയം, അബ്ദുല്ല പേരോട്.
നാദാപുരം: ജാതിയേരിയിലെ പരേതനായ ഇല്ലത്ത് മൊയ്തു മാസ്റ്ററുടെ ഭാര്യ മറിയം (103) നിര്യാതയായി.
മക്കൾ: മാമി, കുഞ്ഞബ്ദുല്ല മാസ്റ്റർ (ഖത്തർ കെ.എം.സി.സി മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് ), അമ്മദ് ഹാജി (പെരുവങ്കര ശാഖാ മുസ്ലിം ലീഗ് മുൻ ജനറൽ സെക്രട്ടറി), അബൂബക്കർ, ഇബ്രാഹി കുട്ടി, ഹമീദ് (ദുബൈ).
മരുമക്കൾ: കുളമുള്ളതിൽ പോക്കർ, കുഞ്ഞാമി ചെറിയ കുമ്പളം, സുലൈഖ ജാതിയേരി, ജമീല പുതുക്കയം, മാമി പെരുവങ്കര, നസീമ ഇയ്യങ്കോട് .
സഹോദരങ്ങൾ: തറുവൈ ഹാജി നെല്ലിയുള്ളതിൽ ചെറുമോത്ത് , അമ്മദ് ഹാജി നെല്ലിയുള്ളതിൽ ചെറുമോത്ത്, പരേതനായ നെല്ലിയുള്ളതിൽ മൊയ്തു, കുഞ്ഞാമി, ബിയ്യാത്തു.
നാദാപുരം: ചെക്യാട് നെരോത്ത് താമസിക്കും കല്ലേരി കുഞ്ഞമ്മദ് ഹാജിയുടെയും പരേതയായ ബിയ്യാത്തുവിന്റെയും മകൻ റാഷിദ് (43) ഹൃദയാഘാതം മൂലം ദുബായിൽ മരണപ്പെട്ടു. ഭാര്യ: പരേതരായ എലിക്കുന്നുമ്മൽ അബ്ദുല്ല ഹാജ്ജിയുടെ മകൾ അസ്മ (പൊയിലൂർ).
മക്കൾ: ദാനിഷ് (വിദ്യാർഥി, നാദാപുരം സിറാജുൽ ഹുദാ), റഷാ ഫാത്തിമ. സഹോദരൻ: ഖാലിദ് നെരോത്ത്.
നാദാപുരം: കോടഞ്ചേരി മുണ്ടക്കുറ്റി അബ്ദുല്ല ഹാജി (75) നിര്യാതനായി.
ഭാര്യ: മറിയം
മക്കൾ: മുനീർ, റാഷിദ്, റസീന, ആസ്യ, ജമീല, മാമി, നബീസ, ആയിഷ.
മരുമക്കൾ: മൊയ്തു (വൈക്കിലശേരി), ബഷീർ (കുമ്മങ്കോട്), ഹമീദ് (വൈക്കിലശേരി), ഇഖ്ബാൽ (വെള്ളികുളങ്ങര), സൂപ്പി (കുറ്റ്യാടി), ലത്വീഫ് (തൂണേരി), അസ്മ (പേരോട്), അസ്മിറ (കല്ലിക്കണ്ടി).
സഹോദരി: അയിശു (ഓർക്കാട്ടേരി).
വാണിമേൽ: നരിപ്പറ്റയിലെ ആനപ്പാറ അഹ്മദ് കുട്ടി (98 ) നിര്യാതനായി.
ഭാര്യ: പരേതയായ ബിയ്യാത്തു.
മക്കൾ : കാരപ്പറമ്പത്ത് അബ്ദുല്ല, ആലി, സൂപ്പി ( ദുബൈ), മജീദ് (അൽ ഐൻ), ജമീല .
മരുമക്കൾ : ജമീല നാദാപുരം, സക്കീന വാണിമേൽ, ഹാജറ ചേലക്കാട്, റൈഹാനത്ത് വാണിമേൽ, പരേതനായ മൊയ്തു കുളങ്ങരത്ത്.
സഹോദരങ്ങൾ: ആനപ്പാറ സൂപ്പി , ബിയ്യാ ത്തു, പരേതരായ ആലിഹാജി, മൊയ്തു, കദിയ, കുഞ്ഞാമി.
മയ്യത്ത് നിസ്കാരം നാളെ രാവിലെ 8.30 ന് വാണിമേൽ പള്ളിയിൽ.
നാദാപുരം: തുണേരിയിലെ കൊത്തിക്കുടിയന്റവിട കുഞ്ഞാലി (100) നിര്യാതനായി.
ഭാര്യ : പാത്തുമ്മ
മക്കൾ : റാഷിദ്, മഹമൂദ്, ജമാൽ, യശീറ, റഹീസ.
മരുമക്കൾ: താഹിറ, അനീസ, നദീറ, മൻസൂർ, നിസാർ.
സഹോദരങ്ങൾ: പരേതരായ തുണ്ടിയിൽ കുഞ്ഞബ്ദുള്ള, കനവത്ത് അയിശു.
വളയം: ചെറുമോത്ത് പുലപ്പാടി മൊയ്തു ഹാജി (88) നിര്യാതനായി.
ഭാര്യ: പരേതയായ ബിയ്യാത്തു.
മക്കൾ: കുഞ്ഞമ്മദ്, ഷൗഖത്ത് (ഇരുവരും ഖത്തർ), ആശിഖ്, സിദ്ദീഖ് (അബുദാബി), സഫിയ. മരുമക്കൾ: അസീസ് കുന്നുമ്മൽ ചെക്യാട് (ദുബൈ), റാബിയ കുഴിക്കണ്ടി, സമീറ വടകര, ഷാഹിന മലപ്പുറം, ഹഫ്സത്ത് മുടവന്തേരി.
സഹോദരങ്ങൾ: പോക്കർ, പരേതരായ അബ്ദുല്ല, ബിയ്യാത്തു, കദീശ.
വാണിമേൽ: ക്രസന്റ് ഹൈസ്കൂളിന് സമീപം കൊളോളിച്ചാലിൽ ചിറയൻ അമ്മത് (63) നിര്യാതനായി.
പിതാവ്: പരേതനായ ചിറയൻ അബ്ദുല്ല ഹാജി.
മാതാവ്: തുണ്ടിയിൽ കുഞ്ഞാമി.
സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല തുണ്ടിയിൽ, പാത്തു, സാറ, ജമീല.
മയ്യത്ത് വാണിമേൽ ജൂമാമസ്ജിദിൽ ഖബറടക്കി
നാദാപുരം : ആവോലം പുതിയതെരുവിൽ പരേതനായ പി.ടി. കേളുവിന്റെ ഭാര്യ ചീരാങ്കണ്ടി ജാനകി (85) നിര്യാതയായി.
മക്കൾ : വത്സല, ശ്രീലത (റിട്ട. അദ്ധ്യാപിക,
സി. സി.യു.പി.സ്കൂൾ), ദേവദാസ് (ആതിര ടെക്സ്റ്റയിൽസ് , ഇരിങ്ങണ്ണൂർ ), ഷീജ (അദ്ധ്യാപിക ,പറയഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ), പരേതയായ സജിത.
മരുമക്കൾ : നാരായണൻ (പള്ളൂർ ), രവീന്ദ്രൻ (വട്ടോളി ), കിഷോർ (കണ്ണഞ്ചേരി ), ഗീത (വടകര).
നരിപ്പറ്റ: കണ്ടോത്ത്കുനിയിലെ പുത്തലത്ത് അലി (52) നിര്യാതനായി.
ഭാര്യ: സമീറ.
മക്കൾ: ഷംനാദ്, ഷാനിദ്, ഹാഷിൽ, സുലൈമാൻ.
സഹോദരങ്ങൾ: പുത്തലത്ത് കുഞ്ഞബ്ദുല്ല, ആമദ് ഹാജി, സുലൈഖ തൊട്ടിൽപാലം, നസീമ വയനാട്, മാമി വാണിമേൽ.
എളയടം: പ്രമുഖ പണ്ഡിതനും എളയടം മഹല്ല് ഖാസിയുമായ രയരോത്ത് കുഞ്ഞബ്ദുല്ല മുസ്ലിയാർ (77) അന്തരിച്ചു. കീഴന ഓറുടെ പ്രധാന ശിഷ്യനുമായിരുന്നു. ആയിരക്കണക്കിന് ശിഷ്യ ഗണങ്ങൾ ഉള്ള അദ്ദേഹം നാട്ടിലെ സർവ്വരാലും ആദരിക്കപ്പെടുന്ന വ്യക്തി ആയിരുന്നു. കടമേരി ജുമാ മസ്ജിദിൽ വൻ ജനാവലി യുടെ സാന്നിധ്യത്തിൽ ഖബറടക്കി.
ഭാര്യ: മാമി കുനിയിൽ കുമ്മങ്കോട്.
മക്കൾ : മുഹമ്മദ് (അബൂദാബി ), അബ്ദുസലാം (അൽ സലാം സേവാ കേന്ദ്രം ) , അബ്ദു റഹീം (ഖത്തർ ), ജാബിർ ഫലാഹി (മസ്ജിദുൽ അമാൻ എളയടം), ആയിശ , സൈനബ, റഷീദ.
മരുമക്കൾ: ഹമീദ് മുസ്ല്യാർ കല്ലുപ്പുറം, മൊയ്തു മുസ്ല്യാർ നമ്പിയത്താംക്കുണ്ട് , അബ്ദുല്ല മുസ്ലിയാർ കല്ലുപ്പുറം.
സഹോദരൻ : രയരോത്ത് അബ്ദുറഹ്മാൻ മുസ്ലിയാർ.
നാദാപുരം: കുമ്മങ്കോട് പരേതനായ പഷ്ണംകുനി അന്ത്രുവിൻ്റെ മകനും സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായ കുഞ്ഞബ്ദുല്ല (58) നിര്യാതനായി.
ഭാര്യ: റസിയ (പേരോട്).
മക്കൾ: റമീസ, ഷമീന, സഹല.
മരുമക്കൾ: സഹീർ മുരുടക്കുനി, ഇസ്ഹാഖ് (പേരോട്).
സഹോദരങ്ങൾ: സൂപ്പി, അയിഷ , ഖദീജ, പരേതരായ അമ്മദ്, കുഞ്ഞാമി.
നാദാപുരം: വെള്ളൂരിലെ പരേതനായ പി.കെ കൃഷ്ണൻ നായരുടെ മകനും കുന്നുമ്മൽ ഉപജില്ല റിട്ട. വിദ്യാഭ്യാസ ഓഫീസറും ആയിരുന്ന പുത്തൻപുരയിൽ വി.കെ ഭാസ്കരൻ (64 ) നിര്യാതനായി.
ഭാര്യ: ശ്രീജയ.
മക്കൾ: ശ്രീനാഥ് ( ബഹ്റൈൻ), ജയേഷ് (മാനേജർ, എസ്.ബി.ഐ പിണറായി). മാതാവ്: ജാനകി അമ്മ.
സഹോദരങ്ങൾ: ശോഭന, വനജ, പി.പി സുരേഷ് കുമാർ ( മുൻ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്).
ശവസംസ്കാരം നാളെ കാലത്ത് 8ന് വീട്ടുവളപ്പിൽ.
നാദാപുരം: കുമ്മങ്കോട്ടെ നുച്ചിക്കാട്ട് കെ.പി കണ്ണൻ (78) നിര്യാതനായി.
ഭാര്യ: കല്യാണി.
മക്കൾ: ശ്രീധരൻ ( ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാകമ്മിറ്റി അംഗം), ലീല, സതി.
മരുമക്കൾ: സി.ടി വാസു, ശ്യാമള, ഷാജി (നിടുമണ്ണൂർ).
സഹോദരങ്ങൾ: പരേതനായ നാണു, കൃഷ്ണൻ, ജാനു, ദേവി, നാരായണി.
നാദാപുരം: ചേലക്കാട്ടെ കരുവാങ്കണ്ടിയിൽ അലി (63) നിര്യാതനായി.
ഭാര്യ: ലൈല (ചിയ്യൂർ).
മക്കൾ: ജസീല, ജസ്ന, ജംഷിന, മുഹമ്മദ് നിഹാൽ.
മരുമക്കൾ : നിസാർ (ചീക്കോന്ന്),/ഷമീം (നാദാപുരം), കരീം (പുളിക്കൂൽ - കുമ്മങ്കോട്).
വളയം: കൂയ്തേരിയിലെ ചെറിയപറമ്പത്ത് മജീദ് (53) നിര്യാതനായി.
പിതാവ്: പരേതനായ അബ്ദുല്ല.
മാതാവ്: അയിശു.
ഭാര്യ: മൈമൂനത്ത് പാറാട്.
മക്കൾ,: ഫിദാ ഫാത്തിമ, ഫഹ്മില, ജുമാന, സൈദ്.
മരുമകൻ: സുബൈർ പുത്തൂർ.
സഹോദരങ്ങൾ: അഷ്റഫ് ,മുഹമ്മദ്, റഫീഖ്.
എടച്ചേരി: തലായിയിലെ പരേതനായ ചെക്കിക്കുന്നുമ്മല്‍ മൊയ്തുവിന്റെ ഭാര്യ പീറ്റേന്റവിട (പുനത്തില്‍) മറിയം (90) നിര്യാതയായി.
മകന്: കുഞ്ഞബ്ദുള്ള.
മരുമകള്‍: ടി.വി.ഖദീജ.
സഹോദരങ്ങള്‍: മൂസ്സഹാജി, അയിശു, പരേതരായ മൊയ്തുഹാജി, അമ്മദ്, കുഞ്ഞബ്ദുള്ള , ഇബ്രാഹിം, ഖദീജ , പാത്തു, കുഞ്ഞാമി.
നാദാപുരം: ജാതിയേരി കല്ലുമ്മൽ പരേതനായ മണാട്ടുകുണ്ടയിൽ മൊയ്തുവിന്റെ ഭാര്യ നഫീസ (64) നിര്യാതയായി.
മക്കൾ: അലീമ, ഹമീദ്, ഹാരിസ് (ഇരുവരും വിജയവാഡ), ഹാജറ.
മരുമക്കൾ: അസീസ് പുത്തൂർ (കണ്ടോത്ത്കുനി), മൊയ്തു ചെറിയമലയിൽ (ആയഞ്ചേരി), സീനത്ത് കളത്തിൽ (ചെറുമോത്ത്), ഹാജറ തയ്യുള്ളതിൽ (താനക്കോട്ടൂർ).
സഹോദരൻമാർ: ഇബ്രാഹിം, അബ്ദുല്ല, അലീമ, കുഞ്ഞാമി, റുഖിയ, സാറ, പരേതരായ മമ്മു, അന്ത്രു, അയിശു.
കുറ്റ്യാടി: മുസ്ലിം ലീഗ് നേതാവും റിട്ട. അധ്യാപകനുമായ ദേവർ കോവിൽ കെ കെ ഉമ്മർ മാസ്റ്റർ (70) നിര്യാതനായി.
കായക്കൊടി പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് , ദേവർ കോവിൽ നുസ്രത്തുൽ ഇസ്ലാം സംഘം എക്സിക്യൂട്ടീവ് മെമ്പർ, മഹല്ല് കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. നേരത്തെ നാദാപുരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
മികച്ച പ്രാസംഗികനായിരുന്നു. തൂണേരി ഇ വി യു പി സ്കൂളിൽ ഉർദു അധ്യാപകനായിരുന്നു.
ഭാര്യ: നഫീസ.
മക്കൾ: സലാൽ , സുഹൈൽ, സബീൽ മാസ്റ്റർ.
മരുമക്കൾ: നജ്മ നരിക്കാട്ടേരി, റംഷീന , ഹാജറ കുളങ്ങരത്താഴ.
സഹോദരങ്ങൾ: കെ.കെ. ഹുസൈൻഹാജി. അഹമ്മദ് കുട്ടി മുസ്ല്യാർ ( കട്ടിപ്പാറ, മർകസ് മുശാവറ അംഗം), കെ.കെ.അബ്ദുല്ല. കെ.കെ. ഉസ്മാൻ , കെ.കെ ഹംസ ഹാജി, പരേതനായ കെ.കെ അബൂ ഹാജി, ഫാതിമ , ഖദീജ, മറിയം.
നാദാപുരം: പേരോട് താഴെ വെള്ളാട്ട് അബൂബക്കർ (73) നിര്യാതനായി.
ഭാര്യ: സുഹ്റ.
മക്കൾ: നിസ, നസരി, നാദിയ.
മരുമക്കൾ: വി എ റഷീദ് (കക്കംവള്ളി), നിസാർ (തീക്കുനി), റാഷിദ് (മരുന്നൂർ).
സഹോദരികൾ: ആയിഷ (താനക്കോട്ടൂർ), മറിയം (ജാതിയേരി).
കടമേരി : മംഗലാട് കിഴക്കയിൽ അമ്മത് ഹാജി (86) നിര്യാതനായി.
ഭാര്യ: മാമി പിലാട്ടിയത്ത് (കുമ്മങ്കോട്)
മക്കൾ: അബ്ദുള്ള , ഹമീദ് , മൂസ്സ (മൂവരും ഖത്തർ), ഇബ്രാഹിം (ദുബൈ), അസീസ് (ഖത്തർ), ആയിശ , സൗദ , ഫൈസൽ (ദുബൈ) അബ്ദുല്ലത്തീഫ് (ദുബൈ).
മരുമക്കൾ: ഹമീദ് ഒത്തായിൻ്റവിട (കുമ്മങ്കോട് ) , മുഹമ്മദ് കവുന്തമ്മൽ (തോടന്നൂർ), വഹീദ (കുറ്റ്യാടി), സാബിറ (തോടന്നൂർ), സാജിത (നരിക്കാട്ടേരി ), ഹസീന (വള്ള്യാട്), മുംതാസ് (മുടപ്പിലായി) ,ഷമീമ (കല്ലാച്ചി) , നൂറുന്നിസ്സ നെരോത്ത്.
സഹോദരങ്ങൾ: സൂപ്പി ഹാജി.ഫാത്തിമ ,
പരേതരായ മുസ്സ , ഇബ്രാഹിം ,ആയിശ.
നാദാപുരം: പ്രമുഖ പണ്ഡിതൻ വരിക്കോളിസിറ്റി പാലത്തിനടുത്ത് ചാത്തോത്ത് മൊയ്തു മുസല്യാർ (90) നിര്യാതനായി.
38 വർഷത്തോളം ഹിദായത്തുസ്സുബിയാൻ മദ്രസയിൽ സേവനം അനുഷ്ഠിച്ചിരുന്ന ഇദ്ദേഹത്തിന് നിരവധി ശിഷ്യ ഗണങ്ങളുണ്ട്.
ഭാര്യ: പരേതയായ ആമിന.
മക്കൾ. മുഹമ്മദ് , കുഞ്ഞബ്ദുല്ല,യൂസുഫ്, മറിയം,ആസ്യ.
മരുമക്കൾ: മൂസ്സ കൂട്ടാക്കൂൽ, ഹമീദ്' വട്ടോളി, ഷാഹിന, റംല, സഫീറ.സി.ആർ.
വാണിമേൽ: മുൻ വാണിമേൽ ഗ്രാമ പഞ്ചായത്ത് അംഗം പരേതനായ ആലത്താങ്കണ്ടി അബ്ദുല്ല ഹാജിയുടെ ഭാര്യ വണ്ണത്താങ്കണ്ടി മാമി (92) നിര്യാതയായി.
മക്കൾ: അബ്ദുറഹ്മാൻ, ജാഫർ ( ഖത്തർ കെ എം സി സി മണ്ഡലം സെക്രട്ടറി), ഫാത്തിമ, സുഹ്റ, മറിയം, റുഖിയ.
മരുമക്കൾ: രാമത്ത് കുഞ്ഞമ്മദ് തിരുവള്ളൂർ, കേളോത്താങ്കണ്ടി പോക്കർ ഹാജി കുയ്തേരി, വള്ളിൽ അസീസ് നരിക്കുനി, വി പി ഹമീദ് അടുക്കത്ത്, മറിയം ഭൂമിവാതുക്കൽ, ഷമീമ കുയ്തേരി .
സഹോദരങ്ങൾ: പരേതരായ കുന്നത്ത് കുഞ്ഞമ്മദ് ഹാജി, ആലിഹാജി, ബിയ്യാത്തു.
വാണിമേൽ: വാണിമേൽ വില്ലേജ് ഓഫീസിന് സമീപം പരേതനായ കണ്ണോത്താൻ്റെവിട അബ്ദുല്ല ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (66) നിര്യാതയായി.
പിതാവ്: പരേതനായ വാതുക്കൽ പറമ്പത്ത് അബ്ദുല്ല.
മാതാവ്: മാമി.
മക്കൾ: ഷാക്കിർ ( സഊദി ) , റാഷിദ് ( സഊദി ) , ഉവൈസ്.
മരുമക്കൾ: ഷരീഫ ചാലപ്രം, മുംതാസ് മലനാങ്കണ്ടി, അസ്മിന കുളങ്ങരത്ത്.
സഹോദരങ്ങൾ: അമ്മദ്, മൊയ്തു, യൂസുഫ്, കുഞ്ഞിപാത്തു.
ഖബറടക്കം നാളെ ( വ്യാഴം ) രാവിലെ 9 ന് വാണിമേൽ ജുമുഅത്ത് പള്ളിയിൽ.
വളയം: വണ്ണാർകണ്ടിയിലെ താഴെ കുനിയിൽ കാർത്തിയായനിയമ്മ (89) നിര്യാതയായി.
ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ മാസ്റ്റർ
(റിട്ട. പ്രധാന അധ്യാപകൻ ഭൂമിവാതുക്കൽ എൽ.പി സ്കൂൾ)
മക്കൾ; കെ.വിനോദൻ (റിട്ട. എസ് ബി ഐ ബാങ്ക് ജീവനക്കാരൻ ), വിജയലക്ഷ്മി, പത്മജ, ചന്ദ്രിക (റിട്ട. അധ്യാപിക കുറുവന്തേരി യു.പി).
മരുമക്കൾ: മീരാ ഭായ് കെ (ചെമ്മരത്തൂർ) കെ.കുഞ്ഞികൃഷ്ണൻ (റിട്ട. ജീവനക്കാരൻ കെ.എസ് ഇ.ബി) കെ.പത്മനാഭൻ (റിട്ട. പിഡബ്ല്യുഡി ) പി. രാധാകൃഷ്ൻ (ചിത്രകാരൻ - റിട്ട. ഇന്ത്യൻ ബാങ്ക്).
സഹോദരി: പരേതയായ അമ്മാളു അമ്മ.
സംസ്ക്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ.
നാദാപുരം: പാറക്കടവ് ടൗണിൽ മലഞ്ചരക്ക് വ്യാപാരിയായിരുന്ന വേവത്തെ വളപ്പിൽ പുതിയോട്ടിൽ കുഞ്ഞമ്മദ് കുട്ടി നിര്യാതനായി.
ഭാര്യ: ബിയ്യാത്തു.
മക്കൾ: വളപ്പിൽ അബ്ദുല്ല ( മുൻ ചെക്യാട് പഞ്ചായത്ത് മെമ്പർ ),
ഫൈസൽ, കുഞ്ഞിപ്പാത്തു . സുബൈദ, സക്കീന.
മരുമക്കൾ: മുടവമ്പറത്ത് കുഞ്ഞമ്മത്, കരക്കുളത്ത് ബഷീർ, വീട്ടി പൊയിൽ ജലീൽ പൊയിലൂർ.
സഹോദരങ്ങൾ: പുതിയ വീട്ടിൽ മാമ, അമ്മദ്, ബിയ്യാത്തു, ഹസ്സൻ മാസ്റ്റർ.
നാദാപുരം: കല്ലാച്ചി പയന്തോങ്ങ് റോഡിൽ തുണ്ടിയിൽ മമ്മു ഹാജിയുടെ ഭാര്യ വലിയ കൊയിലോത്ത് ബിയ്യാത്തു ഹജ്ജുമ്മ (74) നിര്യാതയായി.
മക്കൾ: കുഞ്ഞബ്ദുല്ല, നസീമ, വി വി ബഷീർ.
മരുമക്കൾ: തയ്യുള്ളതിൽ അസീസ് കല്ലാച്ചി, വഹീദ കായക്കൊടി, സജീല തണ്ണീർ പന്തൽ.
സഹോദരങ്ങൾ: വലിയ പറമ്പത്ത് കുഞ്ഞബ്ദുല്ല മുള്ളമ്പത്ത്, കാസിം ചീക്കോന്ന്, മറിയം വയനാട് , സുബൈദ ചീക്കോന്ന്, പരേതരായ അന്ത്രു, കുഞ്ഞമ്മദ്, സൂപ്പി, കുഞ്ഞയിശ, പാത്തു.
നാദാപുരം: തൂണേരിയിലെ ചാലിൽ ആലി ഹാജി (79) നിര്യാതനായി.
ഭാര്യ: പാത്തു ഹജ്ജുമ്മ.
സഹോദങ്ങൾ: കുഞ്ഞമ്മദ്, ഖദീജ, കുഞ്ഞിപാത്തു.
എണവള്ളൂർ ജുമാമസ്ജിദിൽ ഖബറടക്കം നടത്തി
പാറക്കടവ്: ഉമ്മത്തൂരിലെ പൗര പ്രമുഖൻ പൊന്നാണ്ടി മൂസ്സ ഹാജി (85) നിര്യാതനായി.
ഭാര്യ: പരേതയായ പൊന്നത്ത് അയിശു.
മക്കൾ: മഹമൂദ് , അബ്ദുല്ല, ഇസ്മായിൽ, നഫീസ , സുലൈഖ.
സഹോദരങ്ങൾ: ഹസ്സൻ , കുഞ്ഞബ്ദുള്ള , കുഞ്ഞാലി , പരേതയായ കുഞ്ഞാമി, മറിയം.
മരുമക്കൾ: ആലി പറമ്പത്ത് ഇരിങ്ങണ്ണൂർ , അബ്ദുല്ല പറമ്പത്ത് പാറക്കടവ്, മറിയം, ഹസീന, സൗദ.
നരിപ്പറ്റ: മീത്തൽവയലിലെ കൂമുള്ളമ്മൽ എം.ടി കുഞ്ഞമ്മത് (72) നിര്യാതനായി.
ഭാര്യ: കുഞ്ഞയിശ.
മക്കൾ: സമീർ (ഖത്തർ), നുസൈബ, സഫീറ.
മരുമക്കൾ: നാസർ (മുള്ളമ്പത്ത്), അബുബക്കർ (കല്ലാച്ചി), ജംഷിദ (തിരുവള്ളൂർ).
സഹോദരങ്ങൾ: എം.ടി.മൊയ്തു മാസ്റ്റർ (കായക്കൊടി), അന്ത്രു, മാമി, പാത്തുട്ടി, ആസ്യ, പരേതയായ അയിഷു.
വാണിമേൽ: ചേലമുക്കിലെ നെല്ലിക്കുന്നുമ്മൽ മമ്മു ഹാജി (72) നിര്യാതനായി.
മക്കൾ: അസീസ്, കുഞ്ഞാലികുട്ടി. , ശൗകത്ത് .
മരുമക്കൾ: ഉസ്മാൻ (ചേലക്കാട്), റഷീദ് ( പൂനൂർ), ആരിഫ ( തണ്ണീർപന്തൽ ), റൈബ (ചങ്ങരംകുളം ), അസ്ന (ദേവർ കോവിൽ).
നരിപ്പറ്റ: റിട്ടയേർഡ് പോസ്റ്റ്മാൻ തിനൂര് താഴേ ചാത്തങ്കോട്ടില്ലത്ത് പുതിയടം നാരായണൻ നമ്പൂതിരി (84) നിര്യാതനായി.
ഭാര്യ: പാറയില്ലത്ത് കനകവല്ലി അന്തർജ്ജനം (പേരാമ്പ്ര).
മക്കൾ: പ്രേമകുമാരി ( കുഞ്ഞില്ലം കണ്ണൂർ), കേശവൻ നമ്പൂതിരി,
വാസുദേവൻ നമ്പൂതിരി (ബാംഗ്ലൂർ), സതിശൻ നമ്പൂതിരി, ശ്രീശൻ നമ്പൂതിരി (കോട്ടകുളങ്ങര സ്വാമിനാഥ ക്ഷേത്രം വടകര).
മരുമക്കൾ: നാരായണൻ നമ്പൂതിരി (കുഞ്ഞില്ലം, കണ്ണൂർ), രാധാമണി (കോടല്ലൂരില്ലം, തളിപ്പറമ്പ്), ശ്രീരേഖ ( ചെപ്പന്നൂരില്ലം, കണ്ണൂർ ), സരിത (കരിമ്പന ഇല്ലം, മട്ടന്നൂർ).
നാദാപുരം: കല്ലാച്ചിയിലെ കോയ്ച്ചി പറമ്പത്ത് ഹമീദ് (58) നിര്യാതനായി.
ഭാര്യ: റാബിയ (വാണിമേൽ).
മക്കൾ: ശംഷീർ, ശംഷാദ്, ഷമീന.
മരുമക്കൾ: ഫഹദ് (ഉമ്മത്തൂർ), ഇക് ലിമ (ഭൂമിവാതുക്കൽ), ജുമാന (കക്കംവെള്ളി).
സഹോദരങ്ങൾ: മമ്മു ഹാജി, അന്ത്രു ഹാജി, ഇബ്രാഹീം ഹാജി
മൊയ്തു, ഖദീജ മലോൽ. പരേതരായ
കുഞ്ഞബ്ദുല്ല ഹാജി, പോക്കർ, കുഞ്ഞേറ്റി ഹാജി, കുഞ്ഞിപ്പാത്തു, അയ്ശു.
നാദാപുരം : അബുദാബി കെ.എം.സി.സി മുൻ സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുള്ള ഹാജിയുടെ മാതാവ് ഖദിയ ഹജ്ജുമ്മ (85) നിര്യാതയായി. പരേതനായ പി.കെ അന്ത്രുഹാജിയുടെ (ഭീമാസ്) ഭാര്യയാണ്
മറ്റു മക്കൾ : മമ്മു, അയിശു, മറിയം, ഹമീദ്, നഫീസ, റംല, സിദ്ധീഖ്.
മരുമക്കൾ: പോക്കർ കുന്നുമ്മൽ, അന്ത്രു പുതുക്കുടി, അഹമ്മദ് തണ്ടിയാം കണ്ടി, ആസ്യ ചെൽട്ടൻ കണ്ടി, ഹാജറ ജാതിയേരി, ഹഫ്സ നരിക്കൂട്ടും ചാലിൽ, നജ്മ തളീക്കര, പരേതനായ കുട്ട്യാലി തലായി.
നാദാപുരം: സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ കുമ്മങ്കോട് കണ്ടച്ചാറമ്പത്ത് പറമ്പത്ത് സൂപ്പി ഹാജി (74) നിര്യാതനായി.
ഭാര്യ: മറിയം.
മക്കൾ: ഹാരിസ്, ആഷിഫ് (ഇരുവരും അൽഐൻ), ഹസ്നത്ത്, അസ്മത്ത്.
മരുമക്കൾ: ഷിഹാബ് (ചേലക്കാട്, ഖത്തർ), യാസർ (ഇരിങ്ങണ്ണൂർ, ദുബൈ), മൈമൂനത്ത്, നാദിയ. സഹോദരങ്ങൾ: പരേതരായ മമ്മു ഹാജി, കുഞ്ഞാമി, മറിയം.
നാദാപുരം: ഒമ്പത് കണ്ടം ഏറാഞ്ചേരി അന്ത്രു (72) നിര്യാതനായി.
സഹോദരങ്ങൾ: അബ്ദുല്ല ഹാജി, കുഞ്ഞാലി ഹാജി, അയിശ, ബിയ്യാത്തു, ഇബ്രാഹിം, സൂപ്പി, സുബൈദ, പരേതരായ തറുവൈ, കുഞ്ഞാമി.
നാദാപുരം: നരിക്കാട്ടേരിയിലെ പ്രാദേശിക മുസ്ലിം ലീഗ് നേതാവും, പൗര പ്രമുഖനുമായ തയ്യിൽ മൊയ്തുഹാജി 68 നിര്യാതനായി . മുസ്ലിം ലീഗ് നേതാവും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ
സൂപ്പി നരിക്കാട്ടേരിയുടെ ജ്യേഷ്ഠ സഹോദരനാണ്.
ഭാര്യ കുറുങ്ങോട്ട് സാറ.
മക്കൾ. ഫൈസൽ, സാജിദ, സൗദ
ജാമാതാക്കൾ. നാസർ മാസ്റ്റർ വടക്കയിൽ. (ദേവർകോവിൽ കെ.വി. കെ.എം. യു.പിസ്കൂൾ ), നവാസ് എടവത്ത് കണ്ടി (കായക്കൊടി ), സൈഫുന്നിസ്സ ( കുറുവന്തേരി).
മറ്റുസഹോദരങ്ങൾ.
അമ്മ ഹാജി, കദീശ, പാത്തു, ആയിഷ, നഫീസ.
ഇരിങ്ങണ്ണൂർ :കയനോളിയിലെ പരേതനായ പൊന്നം കുളത്തിൽ കുഞ്ഞമ്മതിന്റെ ഭാര്യ കദിയ ഹജ്ജുമ്മ (85) നിര്യാതയായി.
മക്കൾ: ഇസ്മയിൽ , മജീദ് ഹാജി, ഫൈസൽ, റഫീക്ക്, മുസ്തഫ, നബീസു, സമീറ, പരേതയായ ആയിഷ.
മരുമക്കൾ: വണ്ണാന്റവിട അബൂബക്കർ കൊച്ചാന്റവിട മൂസ്സ കടവത്തൂർ, ഷാഹിദ കുയ് തേരി , സാറ എടച്ചേരി, ഹാജറ വയനാട്, അസ്മ, ഷമീമ അണിയാറം.
കുറ്റ്യാടി: കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ വണ്ണത്താം വാതുക്കൽ മുല്ല കുഞ്ഞബ്ദുള്ള (81) നിര്യാതനായി.
ഭാര്യ : ഖദീജ പറയൻകണ്ടി ചാലപ്പുറം.
മക്കൾ : ഫാത്തിമ, ആയിഷ.
മരുമക്കൾ: ഷംസുദ്ധീൻ (സിറാജുൽ ഹുദ കുറ്റ്യാടി), നാസർ ആയഞ്ചേരി.
ഖബറടക്കം വൈകിട്ട് 5 ന് സിറാജുൽ ഹുദ മസ്ജിദിൽ.
വാണിമേൽ: കോടിയൂറയിലെ കുറ്റിക്കടവത്ത് സൂപ്പി (80) നിര്യാതനായി.
ഭാര്യ: ബിയ്യാത്തു
മക്കൾ: അസീസ്, കാസിം, ലൈല, ബുഷ്റ.
മരുമക്കൾ: ഹമീദ് ദേവർ കോവിൽ, റമീസ്, സാഹിദ, സുബൈദ, ജമീല.
സഹോദരങ്ങൾ: അബ്ദുല്ല, മൊയ്തു, മൂസ്സ, പാത്തു, കുഞ്ഞയിശ, പരേതരായ അന്ത്രു, പോക്കർ.
നാദാപുരം: ചാലപ്പുറത്തെ പുത്തൻപുരയിൽ താമസിക്കും വാങ്ങോളി കുഞ്ഞാലി ( 66) നിര്യാതനായി.
ഭാര്യ: ജമീല.
മകൾ: ഹസീന.
ജാമാതാവ്: കല്ലറ സുബൈർ ചാലപ്പുറം.
സഹോദരങ്ങൾ: അമ്മദ്, മൊയ്തു, ജമീല , ബിയ്യാത്തു.
വാണിമേൽ: പുതുക്കയത്തിലെ മണ്ണോൽ യൂസഫിൻ്റെ മകൻ അബ്ദുല്ല കുട്ടി (39) നിര്യാതനായി.
ഉമ്മ: ചേലാങ്കണ്ടി മാമി.
ഭാര്യ: റാബിയ .
മക്കൾ: ശാമിൽ, ശാദിയ.
സഹോദരികൾ: അസ്ലമി, അസ്മ .
ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂരിലെ പഴയകാല സോഷ്യലിസ്റ്റ് പുല്ലാക്കുടിയിൽ കൃഷ്ണൻ (86) നിര്യാതനായി.
ഭാര്യ: ജാനു.
മക്കൾ: സജീവൻ, സുധീപൻ, സജിത, സരിത, പുഷ്പലത, ലസിന.
മരുമക്കൾ: രജനി, പ്രസിജ, കുഞ്ഞിരാമൻ തൂണേരി, സി.എച്ച് ചന്ദ്രൻ, ചന്ദ്രൻ വി.കെ, രാജീവൻ മത്തത്ത്.
സഹോദരങ്ങൾ: പരേതരായ പി.കെ കണാരൻ, ചാത്തു പുറക്കാലുമ്മൽ, നീലിയേലത്ത് കണ്ണൻ, മാത കുമ്മത്തിൽ, ചീരു.
നാദാപുരം: വരിക്കോളി പരേതനായ തയ്യിൽ കുഞ്ഞുണ്ണി നമ്പ്യാരുടെ ഭാര്യ ചേന്ദമംഗലം പനങ്ങാട് രാധ അമ്മ (74) നിര്യാതയായി.
മക്കൾ: ഷീല, പ്രസന്നൻ, പ്രഭാകരൻ (അമൃത ഹോസ്പിറ്റൽ ഏറണാകുളം)
മരുമക്കൾ: രവീന്ദ്രൻ (റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ, (മണിയൂർ),സ്മിത (തൊട്ടിൽ പാലം), ഷീന (അമൃത ഹോസ്പിറ്റൽ, ഏറണാകുളം)
സഹോദരങ്ങൾ: പരേതനായ ദാമോദരൻ, പരേതനായപ്രഭാകരൻ, വേണു ( ചേന്ദമംഗലം)
ചെറുവണ്ണൂർ: കക്കറമുക്ക് ജൂമാ മസ്ജിദ് മുൻ ട്രഷററും പൗരപ്രമുഖനുമായ കരുവാര പൊയിൽ സൂപ്പി ഹാജി 80 നിര്യാതനായി.
ഭാര്യ: പരേതയായ കുഞ്ഞാമി.
മക്കൾ: അബ്ദുറഹിമാൻ (ദമാം), മൂസ്സ ( ദമാം) മറിയം, ഹാജറ.
മരുമക്കൾ: അബ്ദുറഹിമാൻ തണ്ണീറ്റും പുറത്ത് (ദുബൈ), ഹമീദ് ചാലിൽ (സഊദ്യ അറബ്യ), സുബൈദ വേളം, ഹാജറ തെങ്ങലക്കണ്ടി വാണിമേൽ
നാദാപുരം: ജാതിയേരി വയലോളി താഴെയിലെ സജീവ ലീഗ് പ്രവർത്തകൻ ചെറുവാക്കൽ കുനിയിൽ അബ്ദുല്ല (60) നിര്യാതനായി. പെയിൻ്റിംഗ് തൊഴിലാളിയായിരുന്നു.
ഭാര്യ: മറിയം.
മക്കൾ: ഹാരിസ്, ആരിഫ്, ഖാലിദ് (ദുബൈ), മുഹമ്മദ് (ദുബൈ) , ഫാതിമ, ആയിഷ.
മരുമക്കൾ: ആഷിക് നാദാപുരം, സാജിർ നീലേച്കുന്ന്. ഷബ്ന വാണിമേൽ, ഹാജറ വളയം, അസ്മിന പെരുവങ്കര.
ഇരിങ്ങണ്ണൂർ: കോട്ടേമ്പ്രത്തെ ഇടത്തിൽ രാജൻ (56)നിര്യാതനായി.
അച്ഛൻ: പരേതനായ ഇടത്തിൽ കണ്ണൻ.
അമ്മ: മാതു.
ഭാര്യ: അജിത
മക്കൾ: രജിഷ, അരുൺ, അനുശ്രീ.
മരുമക്കൾ: പ്രജീഷ് നരിപ്പറ്റ, സൂര്യ.
സഹോദരങൾ: ചാത്തു, രാധ, സുകുമാരൻ,
സജീവൻ, അനിത, ചന്ദ്രൻ, പരേതരായ ബാലൻ, അജിത.
കക്കട്ടിൽ: സജീവ മുസ്ലിം ലീഗ് പ്രവർത്തകനും വൈറ്റ്ഗാർഡ് അംഗവുമായ കുന്നുമ്മലിലെ എക്കോൻ്റവിട അബ്ദുൽ ഹമീദ് (40) നിര്യാതനായി. പരേതനായ എക്കോ ൻറവിട അമ്മത് ഹാജിയുടെ മകനാണ്.
ഭാര്യ: സലീന മണ്ണാർക്കാട്
മക്കൾ: അംന ഫാത്തിമ, മിൻഹഫാത്തിമ.
നാദാപുരം: ഇയ്യങ്കോട് പരേതനായ പൊട്ടൻ മീത്തൽ കുഞ്ഞിരാമൻ മാസ്റ്ററുടെയും മീനാക്ഷി അമ്മയുടെയും മകൻ റിട്ട എസ്.ഐ പുരുഷോത്തമൻ (66) നിര്യാതനായി.
ഭാര്യ: വത്സല.
മക്കൾ: വിപിൻ, വിദ്യ.
മരുമക്കൾ: വിനയ, ഉമേഷ് (വടകര).
സഹോദരങ്ങൾ: ചന്ദ്രൻ, പവിത്രൻ, വത്സൻ പണിക്കർ, രാജീവൻ, പ്രസന്ന, പ്രീത.
വളയം: ചെറുമോത്ത് വാണിയം വീട്ടിൽ സൂപ്പിയുടെ ഭാര്യ മാമി നിര്യാതയായി.
പിതാവ്: പരേതരായ ചോയിന്റെ വീട്ടിൽ സൂപ്പി. മാതാവ്:ബിയ്യാത്തു.
മക്കൾ: നാസർ,നൗഫൽ, നസീമ,നസീറ.
മരുമക്കൾ: അഷറഫ് വാണിമേൽ,റഫീഖ് പെരുവങ്കര,സുമയ്യ പുറമേരി,ജുഹാന വാണിമേൽ
സഹോദരങ്ങൾ: സി.വി ഹമീദ്, ബഷീർ, കുഞ്ഞബ്ദുല്ല, സുബൈദ, നഫീസ, സുഹ്റ,
വാണിമേൽ: ദീർഘകാലമായി വാണിമേൽ വയൽ പീടികയിൽ റേഷൻ കട നടത്തിവരുന്ന ചന്ദ്രൻ (55) നിര്യാതനായി.
നെഞ്ചുവേദനയെ ത്തുടർന്ന് ഇന്ന് രാവിലെ കല്ലാച്ചി വിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് മരണപ്പെടുകയായിരുന്നു.
ഭാര്യ: വസന്ത.
മക്കൾ: സജിൻ (ആലപ്പുഴ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ജീവനക്കാരൻ), സജിന (അധ്യാപിക, ചിയ്യൂർ എൽ.പി സ്കൂൾ).
മരുമക്കൾ: വിജയകൃഷ്ണൻ (പേരാമ്പ്ര), വിദ്യ (അധ്യാപിക, കൂത്താളി).
സഹോദരങ്ങൾ: രവി, രാധ,കർത്യാനി, പത്മാവതി.
നാദാപുരം : ദിവസങ്ങൾക്ക് മുമ്പ് മരണപ്പെട്ട നാദാപുരത്തെ ചാത്രമ്പത്ത് പുതിയോട്ടിൽ അബ്ദുള്ളയുടെ മകൻ അസ്ലം (38) മരണപെട്ടു.
പിതാവിന്റെ മരണവാർത്തയറിഞ്ഞാണ് അൽ-ഐനിൽ ജോലി ചെയ്തുവരുന്ന അസ്ലം നാട്ടിലെത്തിയത്.
മാതാവ്: പത്തൂട്ടി
ഭാര്യ : ഇസ്മത്
മക്കൾ: ഹംദ, ഹംദാൻ
സഹോദരങ്ങൾ : ഫിറോസ് ഇഞ്ചിനീയർ ( ന്യൂയോർക്ക്)
മുബീന, ജുവൈറിയ
മയ്യത്ത് നിസ്കാരം രാവിലെ പത്തിന് മുദാക്കര ജുമാമസ്ജിദിൽ നടക്കും.
ഇരിങണ്ണുർ: ഇരുപത് വർഷമായി കായപ്പനച്ചി ചെറുകുളത്ത് താമസിച്ച് കെട്ടിട നിർമ്മാണത്തിലേർപ്പെട്ടിരുന്ന സിന്തിൽ കുമാർ(52) കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം കല്ലട സ്വദേശിയാണ്.
അച്ഛൻ: തങ്കപ്പൻ
അമ്മ: ഓമന
ഭാര്യ: ശോഭന
മക്കൾ: ഹരിപ്രിയ, ഗായത്രി
സഹാദരങ്ങൾ: തുളസി,സുധർമ്മ,ഷീല പരേതരായ സുശീൽ കുമാർ,മുരളിധരൻ.
നാദാപുരം: മുടവന്തേരി ചെരിപ്പോളി പള്ളിക്ക് സമീപം പരേതനായ തുണ്ടിയിൽ കുഞ്ഞമ്മത് കുട്ടിയുടെ ഭാര്യ താനിയുള്ളതിൽ കുഞ്ഞാമി (94) നിര്യാതയായി.
മക്കൾ: പാത്തു, പരേതരായ അയിശു, അബ്ദുല്ല.
മരുമക്കൾ: നടക്കേന്റവിട അമ്മദ് ഹാജി (തുണേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്), പുന്നോൾ പക്രൻ (കോളവല്ലൂർ).
സഹോദരങ്ങൾ: പൊന്നാണ്ടി മൂസ്സ, ഹസ്സൻ, കുഞ്ഞാലി, മറിയം, കുഞ്ഞബ്ദുല്ല.
നാദാപുരം: കല്ലാച്ചിയിൽ മരക്കച്ചവടക്കാരനായിരുന്ന കരിമ്പിൽ താമസിക്കും ചക്കരപുറത്ത് ഹബീബ് തങ്ങൾ (95) നിര്യാതനായി.
ഭാര്യ: കുഞ്ഞിബി (കൊയിലാണ്ടി). മക്കൾ : ഹാഷിം തങ്ങൾ, മുത്തു ബീവി, സഫിയ ബീവി, സൗദ ബീവി, സി.എച്ച് നജ്മ ബീവി ( തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെംബർ), ആബിദ് തങ്ങൾ (ഖത്തർ), ശരീഫ ബീവി.
മരുമക്കൾ: കുഞ്ഞിബി, അബ്ദുല്ല (നാദാപുരം), ഹുസൈൻ കോയ (കൊയിലാണ്ടി), സയ്യിദ് ഉമ്മർ (കല്ലാച്ചി), അബ്ദുല്ല കോയ (ചക്കരപ്പുറം),
ശാജിഹ, കുഞ്ഞിക്കോയ (ആയഞ്ചേരി).
ഖബറടക്കം നാളെ രാവിലെ 9 ന് നാദാപുരം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
കുറ്റ്യാടി: ജമാഅത്തെ ഇസ്ലാമി നേതാവ് ടി.കെ. അബ്ദുല്ല സാഹിബ് നിര്യാതനായി.
ഇസ്ലാമിക ചിന്തകന്‍, വാഗ്മി. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൗണ്‍സില്‍ അംഗവും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ കൂടിയാലോചനാ സമിതിയംഗവുമാണ്. ആള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗം. ഐ.പി.എച്ച് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്റര്‍. 1972-1979, 1982-1984 കാലയളവുകളില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീറായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ തുടക്കം മുതല്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗവും 1972 മുതല്‍ കേന്ദ്ര കൂടിയാലോചനാ സമിതിയംഗവുമാണ്. ഇത്തിഹാദുൽ ഉലമാ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൂടിയാണ്.
ജീവിത രേഖ: കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയില്‍ പ്രശസ്ത മതപണ്ഡിതനായിരുന്ന തറക്കണ്ടി അബ്ദുര്‍റഹ്മാന്‍ മുസ്ലിയാരുടെയും ഫാത്വിമയുടെയും മകനായി 1929ല്‍ ജനിച്ചു. വാഴക്കാട് ദാറുല്‍ ഉലൂം, തിരൂരങ്ങാടി ജുമുഅഃ മസ്ജിദ്, പുളിക്കല്‍ മദീനതുല്‍ ഉലൂം, കാസര്‍ഗോഡ് ആലിയ അറബിക് കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. ഇവിടെ വിദ്യാര്‍ഥിയായിരിക്കെ പ്രബോധനം പ്രതിപക്ഷപത്രത്തില്‍ ചേര്‍ന്നു. മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ ഉറുദു പരിഭാഷയുടെ ആദ്യഭാഗം ടി. ഇസ്ഹാഖ് അലി മൗലവിയോടൊപ്പം വിവര്‍ത്തനം ചെയ്തു.1959ല്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി. അതേ വര്‍ഷം ഹാജി സാഹിബിന്റെ മരണത്തെ തുടര്‍ന്ന് ടി. മുഹമ്മദ് സാഹിബ് പത്രാധിപരും ടി.കെ അബ്ദുല്ലാ സഹപത്രാധിപരുമായി. 1964ല്‍ പ്രബോധനം വാരികയും മാസികയുമായി പുറത്തിറങ്ങിയപ്പോള്‍ പ്രബോധനം വാരികയുടെ പ്രഥമപത്രാധിപരായി ചുമതലയേറ്റു. 1992ല്‍ ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ട സാഹചര്യത്തില്‍ നിരോധിക്കപ്പെട്ട പ്രബോധനം 1994ല്‍ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ ടി.കെ അബ്ദുല്ല ചീഫ് എഡിറ്ററായി. 1995 അവസാനത്തില്‍ കെ.സി. അബ്ദുല്ല മൗലവിയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രബോധനത്തില്‍ നിന്ന് വിട്ട് ബോധനം ത്രൈമാസികയുടെ മുഖ്യപത്രാധിപസ്ഥാനം ഏറ്റെടുത്തു. അടിയന്തരാവസ്ഥയില്‍ ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. കേരള മജ്ലിസുത്തഅ്ലീമില്‍ ഇസ്ലാമിയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഐ. പി. ടി മെമ്പര്‍, അല്‍ മദീന ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പര്‍, ദല്‍ഹി ദഅ്വ ട്രസ്റ്റ് മെമ്പര്‍, അലിഗഢ് ഇദാറെ തഹ്കീകാതെ ഇസ്ലാമി അംഗം, , ഐ. എസ്. ടി. മെമ്പര്‍, ഐ. എം. ടി. മെമ്പര്‍, വിജ്ഞാന കോശം ചീഫ് എഡിറ്റര്‍, ബോധനം ത്രൈ മാസിക ചീഫ് മുന്‍ എഡിറ്റര്‍, ഐ. പി. എച്ച്. ഉപദേശക സമിതി അംഗം, കുറ്റിയാടി ഇസ്ലാമിയ കോളേജ് ട്രസ്റ്റ് ചെയര്മാന് എന്നീ ഉത്തരവാദിത്തങ്ങള്‍ വഹിക്കുകയായിരുന്നു. രചനകള്‍: നടന്നു തീരാത്ത വഴികളില്‍ എന്ന പേരില്‍ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലേഖന സമാഹരാണ് നവോത്ഥാന ധര്‍മ്മങ്ങള്‍ . പ്രസിദ്ധമായ പ്രഭാഷണങ്ങള്‍ ‘നാഴികക്കല്ലുകള്‍’ എന്ന പേരില്‍ സമാഹരിച്ചിട്ടുണ്ട്. ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച ഇഖ്ബാലിനെ കണ്ടെത്തല്‍ എന്ന കൃതി കോഴിക്കോട് നടന്ന പ്രഭാഷണങ്ങളുടെ സമാഹാരമാണ്. അല്ലാമാ ഇഖ്ബാലിന്റെ കവിതകള്‍ പ്രഭാഷണങ്ങളിലെ ശ്രദ്ധേയമായ ഒരിനമാണ്. ശരീഅത്ത് വിവാദ കാലത്ത് കേരളത്തില്‍ സജീവമായി ഇസ്ലാമികപക്ഷത്ത് നിന്ന് ഇടപെട്ട പ്രഭാഷകനായിരുന്നു. കമ്മ്യൂണിസത്തെ സൈദ്ധാന്തിക തലത്തില്‍ നിരൂപണം ചെയ്യുന്ന പ്രഭാഷണങ്ങളും ശ്രദ്ധേയമാണ്. മലയാളത്തെ പോലെ തന്നെ ദേശീയതല ജമാഅത്ത് പരിപാടികളില്‍ ടി.കെ നടത്തിയ ഉറുദു പ്രഭാഷണങ്ങളും ശ്രദ്ധയാകര്‍ഷിക്കുന്നവയായിരുന്നൂ.
കുടുംബം: ഭാര്യ: കുഞ്ഞാമിന. മക്കള്‍: ടി. കെ. എം. ഇഖ്ബാല്‍, .ടി. കെ ഫാറൂഖ് , സാജിദ.
കക്കട്ടിൽ: പാതിരിപ്പറ്റയിലെ രയരോത്ത് കൊല്ലനാണ്ടി ശേഖരൻ (94) നിര്യാതനായി.
ഭാര്യ: സരോജിനി വടേക്കണ്ടിയിൽ ഉള്ള്യേരി.
മക്കൾ: രവീന്ദ്രൻ , സുരേഷ് (സൗദി), ശ്യാമള, ഇന്ദിര, പരേതനായ അശോകൻ.
സഹോദരങ്ങൾ: പരേതരായ ലക്ഷമണൻ, രാഘവൻ, മാധവൻ, ദാമോധരർ, ലീല, കൊല്ലനാണ്ടി കൗസു, സുഖുമാരൻ , ബാലകൃഷ്ണൻ മാസ്റ്റർ.
മരുമക്കൾ: പരേതരായ അരയില്ലത്ത് അശോകൻ , രാഘവൻ കൊയിലാണ്ടി, തോട്ടുകര വിനീത, ജയശ്രി ഉള്ളിയേരി.
വടകര: ചോറോട് ഈസ്റ്റിൽ കക്കാട്ട് ജുമുഅ മസ്ജിദിന് സമീപം പനങ്ങോട്ട് ഷംസുദ്ദീൻ ( 76) നിര്യാതനായി. പരേതരായ ഒ സി പക്കർ ഹാജിയുടെയും പുത്തൻപുരയിൽ രണ്ടുപുരയിൽ മാമയുടെയും മകനാൺ. കൂത്ത്പറമ്പ് കോട്ടയത്തങ്ങാടി സ്വദേശിയാണ്.
ഭാര്യ.: ബിയ്യാത്തു.
മകൾ: ഹാജറ.
ഇരിങ്ങണ്ണൂർ: പാലപ്പറമ്പത്ത് കുഞ്ഞിക്കണ്ണൻ്റെ മകൻ പാലപ്പറമ്പത്ത് രാജേഷ് (37) കോവിഡ് ബാധിച്ച് നിര്യാതനായി. ഭാര്യ സുബിഷ ,മകൻ അധർവ്, അമ്മ ദേവി സഹോദരങ്ങൾ രാജീവൻ, പ്രേമ.
ഇരിങ്ങണ്ണൂർ: പാലപ്പറമ്പത്ത് കുഞ്ഞിക്കണ്ണൻ്റെ മകൻ പാലപ്പറമ്പത്ത് രാജേഷ് (37) കോവിഡ് ബാധിച്ച് നിര്യാതനായി. ഭാര്യ സുബിഷ ,മകൻ അധർവ്, അമ്മ ദേവി സഹോദരങ്ങൾ രാജീവൻ, പ്രേമ.
നാദാപുരം : ആവോലത്ത് പുതിയതെരുവിൽ
പനയന്റവിട രാമൻ (86) നിര്യാതനായി.
ഭാര്യ: നാരായണി
മക്കൾ: സുശിൽകുമാർ, ശ്രീജിത്ത്.
മരുമക്കൾ : ബിനി, സീന.
സഹോദരങ്ങൾ: ജാനകി, പരേതനായ നാരായണൻ.
വാണിമേൽ :മുൻ ഡി സി സി മെമ്പറും നാദാപുരം ജുമാ മസ്ജിദ് പള്ളി കാരണവരും വാണിമേൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ തൈക്കണ്ടി കുഞ്ഞമ്മദ് ഹാജി 90 അന്തരിച്ചു.
ഭാര്യ : ഇല്ലത്ത് കുഞ്ഞി പത്തു ഹജ്ജുമ്മ.
മക്കൾ ടി കെ മൊയ്തുട്ടി (കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് സെക്ടറി ), മാമി ,സുബൈദ ,വഹീദ ,
റസിയ .മരുമക്കൾ :കോയക്കുട്ടി ബാലുശ്ശേരി ,നാസർ കണ്ടോത്ത് കുനി ,കവൂർ കുഞ്ഞമ്മദ് (സൽവ ), ലത്തീഫ് ചോറോട് . സഹോദരങ്ങൾ തൈക്കണ്ടി അബ്ദുല്ല ഹാജി ,ആലിഹസ്സൻ ഹാജി ,കുഞ്ഞാമി ഇല്ലത്ത് പരേതനായ മായൻ ഹാജി
വാണിമേൽ: ഭൂമിവാതുക്കൽ കൊപ്രക്കളം മരമില്ലിന് സമീപം മൂലകാപ്പിൽ ചേക്ക് ഹാജി (78) നിര്യാതനായി.
ഭാര്യ : പരേതയായ കുഞ്ഞായിശ.
മക്കൾ: ഇസ്മായിൽ, കുഞ്ഞമ്മദ്, ഇബ്രാഹിം കുട്ടി , കുഞ്ഞിപ്പാത്തു, മൈമൂന, റാബിയ, ഹസീന.
ജാമാതാക്കൾ: കുഞ്ഞാലി പരപ്പുപാറ, അന്ത്രു അച്ചംകണ്ടി, കാസിം ഒർക്കാട്ടേരി, റഫീക്ക് തളീക്കര.
നാദാപുരം: ഈയ്യങ്കോട് വയലാട്ട് കാർത്ത്യായനി അമ്മ (101) അന്തരിച്ചു. കോവിഡ് ബാധിതയായി ചികിത്സയിലായിരുന്നു. പു.ക.സ മുൻ സംസ്ഥാന സെക്രട്ടറിയും കേരള കലാമണ്ഡലം മുൻ സെക്രട്ടറിയുമായ ഇയ്യങ്കോട് ശ്രീധരൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജില്ലാ കമ്മിറ്റി അംഗം എം.പി.സി നമ്പ്യാർ, പരിഷത്ത് ആവോലം യൂനിറ്റ് സെക്രട്ടറി വി. രാജലക്ഷ്മി എന്നിവർ മക്കളാണ്.
കുറ്റ്യാടി: തൊട്ടിൽപ്പാലം ചീത്തപ്പാട്ടിൽ യൂനുസ് (43) നിര്യാതനായി. കിഡ്നി അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സാ സഹായ സമിതി രൂപീകരിച്ച് ചികിത്സ തുടരുന്നതിനിടയിലാണ്
മരണപ്പെട്ടത്.
ഭാര്യ: ജുമൈലത്ത് (കുണ്ടുതോട്).
മക്കൾ: ഷംനാദ്, മുഹമ്മദ് ഷാഫി, ഫാത്തിമ റുഷ്ദ.
പരേതരായ ചീത്തപ്പാട്ടിൽ മൊയ്തു സൈനബ എന്നിവർ മാതാപിതാക്കളാണ്.
കുണ്ടുതോട് ഖബറിസ്ഥാനിൽ ഖബറടക്കം നടത്തി.
നരിപ്പറ്റ: ചീക്കോന്നിലെ (കണ്ടോത്ത്കുനി) മുസ്ലിം ലീഗ് നേതാവും വലിയ ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന പരേതനായ മീത്തലെ കേളോത്ത് മൊയ്തു ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (85) നിര്യാതയായി.
മക്കൾ: ബഷീർ, മജീദു, നാസ്സർ മാസ്റ്റർ, ഗഫൂർ, സാറ, റിയാസ്, പരേതനായ അമ്മത്
മരുമക്കൾ: എൻ..കെ.കുഞ്ഞമ്മദ് (വടകര), ഷറഫുന്നിസ, ലൈല, സഫിയ, ആരിഫ, സഫീറ, സലീക്ക
സഹോദരന്മാർ: കദീശ ഹജ്ജുമ്മ കല്ലുള്ളതിൽ, പരേതരായ എടവലത്ത് കണ്ടി കുഞ്ഞാമി ഹജ്ജുമ്മ, മൗപ്പൊയിൽ കുഞ്ഞയിശ ഹജ്ജുമ്മ ,മുറിച്ചാണ്ടി കുഞ്ഞമ്മദ്, കാട്ടിൽ ചെക്കൻ എന്ന കുഞ്ഞബ്ദുല്ല, കെ.അബ്ദുൾ റഹിമാൻ (മുൻ വോളിബോൾ, കലിക്കറ്റ് യൂണിവേഴ്സിറ്റി).
ഖബറടക്കം ഉച്ചക്ക് 1.30ന് ചീക്കോന്ന് വലിയ ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ
നാദാപുരം : ചെറുമോത്ത് പരേതനായ പുനത്തിൽ മൊയ്തു മൗലവിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (84) നിര്യാതയായി.
മക്കൾ: പരേതനായ അഹമ്മദ് , ഉമർ, അനീസ, ശരീഫ.
മരുമക്കൾ: കിഴക്കയിൽ സഫിയ ചെക്യാട്, റംല മീത്തലെ കേളോത്ത് ഇയ്യങ്കോട്, ഉസ്മാൻ തെക്കൻ വേലിക്കകത്ത് ചെറുമോത്ത്, മണലിൽ അഹ്മദ് ഹാജി തിനൂർ.
സഹോദരങ്ങൾ: തറവട്ടത്ത് അബ്ദുല്ല മൗലവി, പരേതനായ തുണ്ടിയിൽ അബ്ദുറഹ്മാൻ മുസ്ലിയാർ, വയലിൽ കുഞ്ഞിപ്പാത്തു.
നാദാപുരം: കക്കംവെള്ളിയിൽ കാറ്ററിങ് സർവീസ് നടത്തുന്ന പിലാക്കണ്ടി സലാം ഹാജി (51) നിര്യാതനായി.
ഭാര്യ: പരേതനായ മേനക്കൊത്ത് മൊയ്തു ഹാജിയുടെ മകൾ നസീമ. മാതാവ്: ആയിഷ. മക്കൾ: മുഹമ്മദ് സഫ്വാൻ, സഫ്ന ഫാത്തിമ , ശഫാന ഫാത്തിമ. സഹോദരങ്ങൾ: മജീദ്, സകീർ, സറീന.
പുല്ലൂക്കര: ബെംഗളൂരുവിൽ വ്യാപാരിയായിരുന്ന കൊച്ചിയങ്ങാടി ചെറുകുന്നുമ്മൽ അബൂബക്കർ ( 70 ) അന്തരിച്ചു.
ഭാര്യ: സക്കീന.
മക്കൾ : ഷാഹിന ( അധ്യാപിക, സി സി യുപി സ്കൂൾ, നാദാപുരം), ഷമീന (അധ്യാപിക, തളിപ്പറമ്പ് കുപ്പം യു പി സ്കൂൾ), മുഹമ്മദ് ആരിഫ് ( ബംഗളൂരു), മുഹമ്മദ് ആഷിഖ് (സോഫ്റ്റ് വെയർ എൻജിനീയർ, സിമൻസ്, ബംഗളൂരു).
മരുമക്കൾ: എരത്ത് റഹീം (പ്രധാനാധ്യാപകൻ, ജാതിയേരി എം എൽ പി സ്കൂൾ), ഷംസുദ്ദീൻ ( അധ്യാപകൻ, സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, തളിപ്പറമ്പ്), നുഫ്സീറ.
സഹോദരങ്ങൾ: മൊയ്തു ഹാജി, മൂസ ഹാജി, ഇബ്രാഹിം, ആയിശു , പരേതരായ ഡോ. അഹമ്മദ്, കുഞ്ഞാമി.
വാണിമേൽ : താഴെ വെള്ളിയോട് വെങ്ങാടൻ കോയിലോത്ത് കുഞ്ഞബ്ദുള്ള ( ഖത്തർ ) യുടെ മകൻ ശമ്മാസ് 22 നിര്യാതനായി,
ശാഖാ യൂത്ത് ലീഗ് സെക്രട്ടറി ആയിരുന്നു.
മാതാവ് ; ഹസീന
സഹോദരങ്ങൾ , സാബിത്ത്, അദ്നാൻ
നാദാപുരം: നാദാപുരത്തെ പരേതനായ വിയാട്ടിൽ അന്ത്രു ഹാജിയുടെ ഭാര്യ മറിയം (ഉമ്മി - 85 ) നിര്യാതയായി.
മക്കൾ: അമ്മദ്, അബ്ദുള്ള ( ഇരുവരും ദുബായ് ), പാത്തൂട്ടി, സക്കീന, ആയിഷ.
മരുമക്കൾ: അബ്ദുള്ള. ഒ. പി നാദാപുരം , ഇഖ്ബാൽ ജാതിയേരി , റംല കുമ്മങ്കോട് , സറീന ചെക്കിയാട്.
കുറ്റ്യാടി: കായക്കൊടിയിലെ പഴയ കാല വ്യാപാരി കിഴക്കേക്കര അമ്മദ് (78) നിര്യാതനായി.
ഭാര്യ: ചരപ്പറമ്പത് ഫാത്തിമ.
മക്കള്‍: മജീദ്, സലാം (കടമേരി റഹ്മാനിയ), മുനീര്‍ (സലാല), സുലൈഖ (കരണ്ടോട്). മരുമക്കള്‍: നജ്മ കല്ലുവെട്ടുകുയില്, സഹീറ പുത്തന്‍കോയിലോത്ത്, അബ്ദുല്ല പൊലയനംകണ്ടി.
സഹോദരങ്ങള്‍: ആയിശു, പാത്തു, പരേതരായ അബ്ദുല്ല, മൊയ്തു, മൂസ, കുഞ്ഞി കദിയ, കുഞ്ഞാമി.
നാദാപുരം: എടച്ചേരി തലായിയിൽ വച്ച് കാർ ഇടിച്ചു സാരമായി പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. തലായിയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് മീത്തലെ പറമ്പത്ത് മജീദിൻ്റെ മകനും
ശാഖാ യൂത്ത് ലീഗ് ഭാരവാഹിയുമായ എം.പി നീഹാലാണ് ( 21 ) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇന്നലെ വൈകീട്ട് തലായി ടൗണിൽ എത്തിയ നിഹാൽ പിന്നാലെ ഓടിയ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ റോഡ് ക്രോസ് ചെയ്ത് ഓടുന്നതിനിടെ അതുവഴിയെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുക യായിരുന്നു. ദൂരേക്ക് തെറിച്ചു വീണ നിഹാലിനെ നാട്ടുകാർ പെട്ടെന്നു തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി . എന്നാൽ ഇന്നലെ രാത്രിയോടെ നിഹാലിൻ്റെ സ്ഥിതി വഷളാവുകയും ഇന്ന് മരണപ്പെടുകയുമായിരുന്നു.
നാദാപുരം: വിദ്യാഭ്യാസ പ്രവർത്തകനും മജിഷ്യനുമായ കല്ലാച്ചി പയന്തോങ്ങ് ആലിയോട്ട് ധന്യ നിവാസിൽ ടി.പി സത്യനാഥൻ (74) നിര്യാതനായി.
കല്ലാച്ചി, വട്ടോളി യു.പി സ്കൂളുകളിലെ പ്രധാന അധ്യാപകനായിരുന്നു. ഭാര്യ: ശാരദ (റിട്ട. പ്രധാന അധ്യാപിക കുറ്റ്യാടി യു .പി സ്കൂൾ ). മക്കൾ: ഷർമീസ് (ആസ്റ്റർ മിഡി കെയർ ദുബായ്), ഷാനോജ് (അസി. ലക്ച്ചറർ ശാസ്താംകോട്ട ദേവസം കോളേജ് ). മരുമക്കൾ: ഗീഷ്മ (കോഴിക്കോട്), ശില്പ ( ലക്ച്ചറർ അമൃത ഏജ്ജിനിയറിംഗ് കോളേജ് കൊല്ലം ). സഹോദരങ്ങൾ: ടി.പി സദാനന്ദൻ, ടി.പി ഹരിദാസൻ, ടി.പി വസന്ത, പരേതരായ ടി.പി പത്മനാഭൻ, ടി.പി ചന്ദ്രൻ.
നാദാപുരം: ഏറെക്കാലമായി നാദാപുരത്ത് ബൈക്ക് റിപ്പയർ കട നടത്തിവരുന്ന ചാത്രമ്പാത്ത് പുതിയോട്ടിൽ അബ്ദുല്ല (62) നിര്യാതനായി. പരേതരായ തട്ടാൻ കുന്നുമ്മൽ മമ്മുവിൻ്റേയും പാത്തുവിൻ്റെയും മകനാണ്.
ഭാര്യ: പാത്തുട്ടി (മൊകേരി).
മക്കൾ: അസ്ലം ( അൽഐൻ) , ഫിറോസ് ( അമേരിക്ക ), മുബീന, ജുവൈരിയ.
മരുമക്കൾ: നസീർ ചാലക്കര (ചെറിയകുമ്പളം), റാഷിദ് കല്ലുവെച്ചപറമ്പത്ത് (വളയം), ഇസ്മത്ത് (വാണിമേൽ), ആയിശ (കുറ്റ്യാടി).
സഹോദരങ്ങൾ: മൊയ്തു, സൂപ്പി, അയിശു.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ പത്ത് മണിക്ക് മൊതാക്കര ജുമാ മസ്ജിദിൽ .
നാദാപുരം: ചേലക്കാട് പൊയിൽ താമസിക്കും കൂടത്തിൽ അബ്ദുല്ല ഹാജി (68) നിര്യാതനായി.
ഭാര്യ: കദീജ ഹജജുമ്മ (കോടിയൂറ).
മക്കൾ: മുനീർ ( ഖത്തർ ), സമീർ ( ഖത്തർ ), സഫിയ, ആരിഫ, നൂർജഹാൻ.
മരുമക്കൾ: ശാഹിദ (കുനിങ്ങാട്), നസീറ (ശാന്തിനഗർ ), അന്ത്രു ( എടച്ചേരി), അമ്മത് (കടിയങ്ങാട്), മുനീർ (കുമ്മങ്കോട്).
സഹോദരങ്ങൾ: ഖാദർ ഹാജി, സൈനബ, പരേതനായ അമ്മദ്.
തൂണേരി - മുടവന്തേരിയിലെ പരേതനായ പെരുളി അന്ത്രു വിന്റെ ഭാര്യ കദീശ 78 നിര്യാതയായി.
മക്കൾ: മൂസ്സ, അബ്ബാസ്(ബഹ്റൈൻ) മുഹമ്മദ് ഷെമീർ (അദ്യാപകൻ) ജാഫർ, ആയിഷ, സീനത്ത് (അദ്യാപിക).
മരുമക്കൾ: അഹമ്മദ് ടി.വി ഉമ്മത്തൂർ, മുനീർ മഠത്തിൽ പയന്തോങ്ങ് ,താഹിറ കല്ലി ക്കണ്ടി, ഷരീഫ പൊയിലൂർ, സറീജ പൂനൂര് ഷെമീന ഓർക്കാട്ടേരി.
നാദാപുരം: കുമ്മങ്കോട് കക്കാട്ട് ഏരത്ത് മമ്മു (78) നിര്യാതനായി.
ഭാര്യ : ചെറിയകമ്മാരങ്കണ്ടി കുഞ്ഞിപ്പാത്തു.
മക്കൾ : റംല, മറിയം, സഫിയ, സൗദ, നാസർ,
സുമിയത്ത് , ജാഫർ, നിസാർ, സുഹൈൽ, ഷമീം.,
മരുമക്കൾ : പരേതനായ പൂവുള്ളതിൽ പോക്കർ , കാസിം എടക്കലപ്പുറത്ത് , മൂസ ഭീമുംകുഴിയിൽ, അബ്ദുള്ള കക്കാട്ട്, ശരീഫ പൂവുള്ളതിൽ , സുബൈർ ഉണ്ണിക്കണ്ടി , ആമിറ കിഴക്കേമടത്തിൽ, ജസീല വള്ളിൽ, ഫർഹത്ത് മഠത്തിൽ, മുഹ്സിന പള്ളിപ്പറമ്പത്ത്.
സഹോദരി: പരേതയായ രയരോത്ത് കുഞ്ഞാമി.
വാണിമേൽ: പരേതനായ കറത്തോട്ടി അന്ത്രു ഹാജിയുടെ ഭാര്യ ഹലീമ ഹജ്ജുമ്മ (87) നിര്യാതയായി.
മക്കൾ: അമ്മദ്, മൊയ്തു ദുബൈ, ബഷീർ , ആസ്യ, ബിയ്യാ ത്തു ഖദീജ, സാറ, സൈനബ.
ജാമാതാക്കൾ: അബ്ദുസ്സലാം മൗലവി, വയനാട്, മൊയ്തു ഹാജി നരിപ്പറ്റ , ഹമീദ് പാണ്ടിക്കടവ്, ബഷീർ പള്ളിക്കണ്ടത്തിൽ.
സഹോദരങ്ങൾ: അമ്മദ് ഹാജി, മാമി ഹജ്ജുമ്മ, ഖദീജ ഹജ്ജുമ്മ.
സഊദി: മക്ക നവരിയിലെ കഫ്റ്റീരിയ ജീവനക്കാരൻ അടി പിടിക്കിടെ കുഴഞ്ഞു വീണുമരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി അജ്മൽ 30 ആണ് മരിച്ചത്. കൂടെ ജോലി ചെയ്യുന്ന മറ്റൊരു മലയാളിയുമായി ഉണ്ടായ വാക്കുതർക്കം അടി പിടിയിൽ കലാശിക്കുക യായിരുന്നു. ഇതിനിടെ അജ്മലിന് പരിക്കേൽ ക്കുകയും അൽപം കഴിഞ്ഞ് കടയിൽ തന്നെ കുഴഞ്ഞു വീണു മരിക്കുകയുമായിരുന്നു.
പാറക്കടവ്: പുളിയാവിലെ ചെറിയ കൊയപ്പള്ളി മാമി ഹജ്ജുമ്മ (മാമ ഹജ്ജുമ്മ - 90) നിര്യാതയായി.
പരേതനായ അബ്ദുല്ല ഹാജിയുടെ ഭാര്യയാണ്.
മക്കൾ: അമ്മദ് ഹാജി, കുഞ്ഞാലി ഹാജി, യൂസുഫ് കോൺട്രാക്ടർ , പരേതനായ ഇബ്രാഹിം, ഫാത്തിമ, ആയിഷ, സൈന.
മരുമക്കൾ: പരേതനായ കണ്ണാടിന്റെ വിട മൊയ്തു ഹാജി വേവം, പരേതനായ കുഞ്ഞബ്ദുല്ല കണ്ടോത്ത് മുടന്തേരി , പുള്ളച്ചാണ്ടി ഹംസ ഹാജി ജാതിയേരി, സഫിയ, സുലൈഖ, ജമീല, റംല.
നരിപ്പറ്റ: നമ്പ്യാത്താംകുണ്ടിലെ നടേമ്മൽ കെ.പി കദിയ (76) നിര്യാതയായി.
മക്കൾ: സുലൈഖ, ജമീല, സൗദ, അൻസർ.
മരുമക്കൾ: അബ്ദുല്ല പൊടിക്കളത്തിൽ , നാസർ എറമല , ഹസൈനാർ വയനാട്.
സഹോദരങ്ങൾ: അന്ത്രു , അബ്ദുള്ള , മമ്മു , അമ്മദ് ,ഹമീദ് ,മാമി ,പാത്തു.
നരിപ്പറ്റ : ചീക്കോന്നിലെ പീടികക്കണ്ടി സൂപ്പി (70) (ഡ്രൈവർ) നിര്യാതനായി.
ഭാര്യ ആസ്യ മുള്ളമ്പത്ത് .
മക്കൾ: അനസ് (ഡ്രൈവർ), സമീറ.
മരുമക്കൾ: ഓലിയോട്ട് ബഷീർ വാണിമേൽ, നൗഷിദ കുമ്മങ്കോട് .
സഹോദരങ്ങൾ: കവുങ്ങിൽ മൊയ്തു, മജീദ്, സാറ , ബിയ്യാത്തു, ആസ്യ, സറീന
വാണിമേൽ: മുളിവയലിലെ നിടുവാലിപ്പൊയിൽ മൊയ്തു (60) നിര്യാതനായി.
ഭാര്യ: ആയിശ.
മക്കൾ: നുഫൈൽ, മുഹമ്മദ്, ഫൗസിയ, ഫസീല.
മരുമക്കൾ: റാഷിദ് (പുളിയാവ്), അഫ്സൽ (ആയഞ്ചേരി). സഹോദരങ്ങൾ: സുപ്പി ഹാജി (ചെറുമോത്ത്), ഇബ്റാഹിം, നാസർ, ജമാൽ, കദിയ( നാലു പേരും ചാത്തൻകോട്ട്നട), പോക്കർ (വടയം), ആസിയ (കടിയങ്ങാട്)
നാദാപുരം: കുമ്മങ്കോട്ട് വെള്ളാരി പൊക്കി (90) നിര്യാതയായി.
ഭർത്താവ്: പരേതനായ കേളപ്പൻ.
മക്കൾ : കുമാരൻ , ഗോപാലൻ (സി.പി.ഐ.എം നാദാപുരം ലോകൽ കമ്മിറ്റി അംഗം, ജനറൽ വർക്കേഴ്സ് യുനിയൻ ഏരിയാ പ്രസിഡണ്ട് , CITU നാദാപുരം മേഖലാ പ്രസിഡണ്ട്), അശോകൻ (രജിസ്ടാഫിസ് എടച്ചേരി), ജാനു,, കമല (അംഗൻവാടി ഹെൽപ്പർ കല്ലാച്ചി), ബാബു.
മരുമക്കൾ : നാരായണി, ശാന്ത, ഷൈമ (സി.പി ഐ എം വരിക്കോളി വെസ്റ്റ് ബ്രാഞ്ച് അംഗം), രാജൻ കല്ലാച്ചി (സി.പി.ഐ എം കല്ലാച്ചി ബ്രാഞ്ച് അംഗം), റീന (ആശാ വർക്കർ).
കുറ്റ്യാടി: നാല് ദിവസം മുമ്പ് ചെറിയ കുമ്പളത്ത് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൊകേരി ചങ്ങരംകുളത്തെ സി.എച്ച് ഇബ്രാഹീം നിര്യാതനായി.
ഭാര്യ: തെറ്റത്ത് സൈനബ .
മക്കൾ: സുമയ്യ, സുജ്റ ,മുഹമ്മദ് സാലിഹ് .
മരുമക്കൾ: മനാഫ് ( പുറമേരി ) ,അലി കോമത്ത് (തീക്കുനി ), അസ്മിന (കടിയങ്ങാട്)
നാദാപുരം: കല്ലാച്ചി അമരിയ ട്രാവൽസ് ഉടമയും ജീവ കാരുണ്യ സാമൂഹ്യ പ്രവർത്തന രംഗങ്ങളിൽ സജീവ സാന്നിധ്യവുമായ
പീടിക കണ്ടിയിൽ താമസിക്കും കരിങ്ങിനിയാമ്പറ്റ കെ പി ഇബ്രാഹിം 58 നിര്യാതനായി. അർബുദ ബാധിതനായി ഏതാനും മാസങ്ങളായി ചികിൽസയിലായിരുന്നു.
നാദാപുരം ന്യൂക്ലിയസ് ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെയാണ് മരിച്ചത്.
ഭാര്യ: ഖദീജ.
മക്കൾ: ഷമീം, ഉനൈസ് റഹ്മാൻ, ഇജാസ്,
ബാസിമ തമന്ന.
കക്കട്ടിൽ: കുളങ്ങരത്തെ പൊയിൽ കുഞ്ഞബ്ദുല്ല ഹാജി (90) നിര്യാതനായി.
ഭാര്യ: പരേതയായ കുഞ്ഞാമി
മക്കൾ: അയിശു, സൈനബ, സഫിയ, പരേതനായ ഹമീദ്.
മരുമക്കൾ: അമ്മത് (കടമേരി ) പരേതരായ സി. കെ അബ്ദുല്ല, ഹസ്സൻ (മുടവന്തേരി)
സഹോദരങ്ങൾ: പരേതരായ ഖാദർ ,കുഞ്ഞാമി, ബിയ്യാത്തു.
ഖബറടക്കം ശനി രാവിലെ ഏഴു മണിക്കു ചേലക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
തൂണേരി: ആവടിമുക്ക് ശാഖാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും എണവള്ളൂർ ജുമാ മസ്ജിദ് കമ്മിറ്റി അംഗവുമായ കുയ്യേരിക്കണ്ടി അബ്ദുള്ള (65) നിര്യാതനായി.
ഭാര്യ : സുലൈഖ ബവുന്നയിൽ
മകൾ: ഉമ്മുകുൽസു.
സഹോദരങ്ങൾ: അസീസ്, അലീമ, ആയിഷ, ഖദീജ, നബീസ, മറിയം, സാറ, ആസ്യ, സൈന.
കക്കട്ടിൽ: ചീക്കോന്നിലെ (കണ്ടോഞ്ഞ് കുനി ) പ്രമുഖ കുടുംബാംഗമായ താഴെകേളോത്ത് ഹലീമ ഹജ്ജുമ്മ (85) നിര്യാതയായി.
പരേതനായ മൊയ്തു ഹാജിയുടെ ഭാര്യയാണ്.
മക്കൾ: മാമി, സഫിയ, ഷക്കീല, ഇബ്രാഹിം കുട്ടി (കണ്ടോത്ത് കുനി എസ്. വൈ .എസ് പ്രസിഡണ്ട്) ഡോ.മുജീബ് റഹ്മാൻ
മരുമക്കൾ: മൊയ്തീൻ എ, മേപ്പയൂർ, നൗഷീറ പാലേരി, ഹാജറ കണ്ണൂർ, പരേതരായ തയ്യുള്ളതിൽ അന്ത്രുഹാജി, അമ്മത് മാസ്റ്റർ.പി, നടുവണ്ണൂർ, .
ദോഹ: ഖത്തർ കെ എം സി സി യുടെ പഴയ കാല നേതാവ് പെരിങ്ങത്തൂർ കരിയാട് സ്വദേശി സി എം മൊയ്തു (72) നിര്യാതനായി.
ഏറെക്കാലം ദോഹ ബാങ്കിൽ ജീവനക്കാര നായിരുന്ന ഇദ്ദേഹം ജോലി ഒഴിവാക്കി അടുത്ത കാലത്ത് നാട്ടിലേക്ക് പോയതായിരുന്നു.
മുസ്ലിം ലീഗ് കരിയാട് പുതുശ്ശേരി വാർഡ് വൈസ് പ്രസിഡണ്ട് കൂടിയാണ്.
ഭാര്യ :ഖദീജ
മക്കൾ :ഹക്കീം , സമീർ
സി എം , ഹസീന, ഫൗസ്യ.
കക്കട്ടിൽ : പൂത്തറേമ്മൽ താമസിക്കും വളപ്പിൽ നാണു (71) അന്തരിച്ചു.
ഭാര്യ: യശോദ .
മക്കൾ: രഞ്ജിത്ത് ( ഒമാൻ), രജീഷ് (വില്ലേജ് ഓഫീസ് (തൃപ്പങ്ങോട്ടൂർ).
മരുമക്കൾ: നിഷ, ഷെലിത (വട്ടോളി സംസ്കൃതം ഹൈസ്ക്കൂൾ).
സഹോദരങ്ങൾ: ജാനു, വാസു, രാജൻ, പരേതയായ നാണി.
നാദാപുരം: എടച്ചേരിയിലെ പൗര പ്രമുഖനും പഴയ കാല മുസ്ലിം ലീഗ് നേതാവുമായ
പുതിയോട്ടിൽ ചെക്കൻ ഹാജി നിര്യാതനായി.
എടച്ചേരി നൂർ മസ്ജിദ് പ്രസിഡൻ്റും നല്ലൂര് മഹല്ല് വൈസ് പ്രസിഡൻ്റുമായിരുന്നു .
ഭാര്യ: മറിയം ഹജ്ജുമ്മ.
മക്കൾ : അശ്രഫ് , പരേതനായ അസീസ് ,
ലത്തീഫ് , ഇഖ്ബാൽ ( ഷാർജ കെ എം സി സി നാദാപുരം മണ്ഡലം സെക്രട്ടറി ) ജമീല , ശരീഫ , ഹൈറുന്നിസ.
നാദാപുരം: തൂണേരിയിലെ മുസ്ലീംലീഗിന്റെ മുന്‍കാല നേതാവും പൗരപ്രമുഖനും സന്നദ്ധപ്രവര്‍ത്തകനുമായ ചെറുവത്ത് ആലിക്കുട്ടി (72) നിര്യാതനായി. അസുഖബാധിതനായി കണ്ണൂര്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പരേതനായ ചെറുവത്ത് മഠത്തി അമ്മദ് ഹാജിയുടെയും നാദാപുരം കോമ്പി കുഞ്ഞിപ്പാത്തുമ്മയുടെയും മകനാണ്. വെല്‍ഫെയര്‍ പാര്‍ട്ടി നാദാപുരം മണ്ഡലം ട്രഷററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സലഫി മസ്ജിദിന്റെ സ്ഥാപകനായിരുന്നു. ഭാര്യമാര്‍: ഓര്‍ക്കാട്ടേരി ചെട്ടിയാം വീട്ടില്‍ കുഞ്ഞാമിന, ഫാത്തിമ. മക്കള്‍: അഷ്റഫ് തൂണേരി (ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്റര്‍), പരേതനായ മുഹമ്മദലി സിറാജ്, മുഹമ്മദലി ഷിഹാബ് (എച്ച്.ആര് ഓഫീസര്‍, ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്, ഖത്തര്‍), സിദ്ദീഖുല്‍ അക്ബര്‍ (ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്, ഖത്തര്‍). മരുമക്കള്‍: സൗദമോള് (കാലിക്കടവ്), ഷബീബ (കുറ്റ്യാടി), ഫര്സാനത്ത് (തലശ്ശേരി). സഹോദരങ്ങള്‍: പരേതരായ മറിയം, അബ്ദുല്ല, സൂപ്പി ഹാജി, ബിയ്യാത്തു, അഡ്വ സി. മൊയ്തു, ഹമീദ്, ഐഷു. എണവള്ളൂര്‍ ജുമാ മസ്ജിദില്‍ ഇന്നു രാവിലെ പതിനൊന്നിന് ഖബറടക്കും.
വാണിമേൽ: കൊവിഡ് ബാധിച്ച് ചികിൽസ യിലിരിക്കെ സഹദരികൾ മരിച്ചു. വാണിമേൽ വില്ലേജ് ഓഫീസിന് സമീപം മടോമ്പൊയിൽ മറിയം ഹജ്ജുമ്മ (74) യാണ് ഇന്നലെ രാത്രി 11 മണിയോടെ മരണപ്പെട്ടത്.
സഹോദരി വില്യാപ്പളളിയിലെ പുത്തൻപുരയിൽ കുഞ്ഞി പാത്തു ദിവസങ്ങൾക്ക് മുൻപാണ് മരിച്ചത് . ഇരുവരും ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു . വാണിമേൽ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറായിരുന്നു മറിയം ഹജ്ജുമ്മ .
മക്കൾ: സലീം , നൗഫൽ ,
ഷാഹിദ , മുനീറ ( മുൻ പഞ്ചായത്ത് മെമ്പർ ).
മരുമക്കൾ : നസീർ മയ്യന്നൂർ, പരേതനായ കരിയാട്ട് ആമത്, സൈനബ മീത്തൽ വയൽ, മുഹ്സിന കൈവേലി.
വാണിമേൽ : വാണിമേലിലെ ചെറിയപറമ്പത്ത് പൊക്കൻ (72 )അന്തരിച്ചു.
ഭാര്യ: ചന്ദ്രി.
മക്കൾ: ബിന്ദു, സ്വർണ്ണ, പരേതയായ നിധിനി.
മരുമക്കൾ : രാജൻ (മുള്ളമ്പത്ത്), രജി (നരിക്കാട്ടേരി)
വാണിമേൽ : വാണിമേലിലെ ചെറിയപറമ്പത്ത് പൊക്കൻ (72 )അന്തരിച്ചു.
ഭാര്യ: ചന്ദ്രി.
മക്കൾ: ബിന്ദു, സ്വർണ്ണ, പരേതയായ നിധിനി.
മരുമക്കൾ : രാജൻ (മുള്ളമ്പത്ത്), രജി (നരിക്കാട്ടേരി)
നാദാപുരം: ഇയ്യങ്കോട് തോടന്റവിട ഷാഹിദിന്റെ ഭാര്യ ജംഷിദ (38) അബുദാബിയിൽ നിര്യാതയായി.
മക്കൾ: ശാദിൽ, നദ്വ.
മാതാവ്: സുലൈഖ. പിതാവ്: കുഞ്ഞമ്മദ്.
സഹോദരികൾ: ജുഹൈന, സിയാന.
നാദാപുരം: കുമ്മങ്കോട് ഈങ്ങോളി താമസിക്കും നടുക്കണ്ടി അബ്ദുള്ള (60) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ.
മക്കൾ: മുഹമ്മദ്, നസീറ. മരുമകൻ: ഒ.കെ അഷ്റഫ് (പാറക്കടവ്). സഹോദരങ്ങൾ: മൊയ്തു, ബഷീർ, അഷ്റഫ്, സുബൈദ പരേതനായ അമ്മദ്.
കടമേരി : പൗരപ്രമുഖനും കടമേരി മാപ്പിള യു.പി സ്കൂൾ മാനേജരുമായ തുമ്പിയോട്ടുകുന്നുമ്മൽ ഇബ്രാഹിം ഹാജി (94) നിര്യാതനായി. കടമേരി മിഫ്താഹുൽ ഉലൂം സെക്കണ്ടറി മദ്റസ പ്രസിഡണ്ട്, തുമ്പിയോട്ടുകുന്നുമ്മൽ ജുമുഅത്ത് പള്ളി മഹല്ല് പ്രസിഡണ്ട്, കടമേരി റഹ്മാനിയ്യഃ അറബിക് കോളേജ് വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
ഭാര്യ പരേതയായ കുഞ്ഞാമി കുനിങ്ങാട്.
മക്കൾ: മറിയം, കുഞ്ഞബ്ദുല്ല (ബഹ്റൈൻ), മൂസ്സ, ബഷീർ (ആർ എ സി ഹൈസ്കൂൾ കടമേരി), മജീദ്, പരേതനായ അമ്മദ്. മരുമക്കൾ. കുന്നോത്ത് അമ്മദ് ഹാജി, അട്ടക്കുളങ്ങര അമ്മദ് ഹാജി (നരിക്കാട്ടേരി), വണ്ണാർ കണ്ടിയിൽ റസിയ ( പുറമേരി ), ഏരത്ത് മീത്തൽ സമീറ (കുമ്മങ്കോട്), കറ്റോടിപറമ്പത്ത് ബുഷ്റ (വെള്ളികുളങ്ങര), തച്ച കുന്നത്ത് സുഹൈബ ബീവി (ചേലക്കാട്). സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞാമി, ചെക്രു, മൊയ്തീൻ.
പാറക്കടവ്: താനക്കോട്ടൂരിലെ വ്യാപാരിയും മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന മാവുള്ളതിൽ മൊയ്ദു (80) നിര്യാതനായി. ഭാര്യ: ജാതിയേരി കടുവന്റവിട മറിയം.
മക്കൾ: കദീജ, സുഹറ, അഹമ്മദ്, ആയിശ, അബൂബക്കർ.
മരുമക്കൾ: അബ്ദുറഹ്മാൻ (കടമേരി°, ഹമീദ് (കല്ലാച്ചി), അഷ്റഫ് (നാദാപുരം).
സഹോദരങ്ങൾ: പരേതരായ കല്പറ്റ ചാത്തോത്ത് അമ്മദ്, അന്ത്രു, അബ്ദുല്ല ഹാജി, മാവുള്ളതിൽ ഹസ്സൻ, മറിയം കല്ലാച്ചി , ആയിഷ, ഫാത്തിമ ഹജ്ജുമ്മ.
നാദാപുരം: ചാലപ്പുറം ആണ്ടാളിയിൽ അന്ത്രു (82) നിര്യാതനായി.
മക്കൾ: നാസർ , സിറാജ് (ഹൗസ് ഓഫ് ടീ , അബൂദാബി), ആയിശ, സൗദ, നുസ്രത്ത്, റൈഹാനത്ത്.
മരുമക്കൾ: ഹമീദ്, കുഞ്ഞാലി , അലി , അന്ത്രു ,സൗജത്ത്, റാഷിദ.
സഹോദരങ്ങൾ : കുഞ്ഞബ്ദുല്ല, പരേതനായ നിടുംബ്രത്ത് സൂപ്പിഹാജി, മൊയ്തു, കുഞ്ഞാമി, കുഞ്ഞിപ്പാത്തു.
വാണിമേൽ: വെള്ളിയോട് പരേതനായ കാടങ്കിയിൽ മൂസ്സ ഹാജിയുടെ ഭാര്യ അയിശു (71) നിര്യാതയായി.
മക്കൾ : ആമദ് (ഖത്തർ), ഖാസിം (ഖത്തർ), കുഞ്ഞബ്ദുല്ല (ദുബായ് ), ഫൈസൽ (സൗദി അറേബ്യ ), നൗഷാദ് ( ദുബൈ ), സുബൈർ (ഖത്തർ ).
മരുമക്കൾ : ഹാജറ, സറീന, ശമീമ, ശബീന, ജമീല, സജീറ.
സഹോദരി : മാമി.
നാദാപുരം : കുമ്മങ്കോട് അയിമങ്കണ്ടി കുഞ്ഞാലിയുടെ മകൻ മുഹമ്മദ് റിസാ സിനീന്റെ (16) ആക്സ്മിക വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. പേരോട് എം.ഐ.എം ഹൈസ് കൂളിൽ നിന്ന് എസ് എസ് എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ് റിസാസിനിൻ തുടർ പഠനത്തിനുള്ള ശ്രമത്തിലായിരുന്നു.
മുഹമ്മദ് റിസാസിനിന്റെ അകാല വിയോഗത്തിൽ അനുശോചിച്ച് പേരോട് എം ഐഎം ഹൈസ്കൂൾ സപ്പോർട്ടിങ് ക്ലാസുകൾക്ക് ഇന്ന് അവധി നൽകി.
നാദാപുരം ജുമാമസ്ജിദിൽ ഖബറടക്കം നടത്തി.
മാതാവ് :റാബിയ
സഹോദരങ്ങൾ : ശഹറാസ്,
അമീറ
എടച്ചേരി: കെട്ടുങ്ങൽ മഹല്ല് മുൻ പ്രസിഡണ്ടും പൗര പ്രമുഖനുമായ കണ്ടോത്ത് അമ്മോട്ടി ഹാജി നിര്യാതനായി.
ഭാര്യ - പരേതയായ കദിയ ഹജ്ജുമ്മ
മക്കൾ - അമ്മദ് ഹാജി (കെട്ടുങ്ങൽ മഹല്ല് പ്രസിഡണ്ട് ), മായൻ ഹാജി (ചെയർമാൻ മുസാഫിർ ചാരിറ്റബിൾ ട്രസ്റ്റ് ) , അശ്റഫ് ഹാജി, ഗഫൂർ , ജാഫർ , ആയിശ, റംല, ലൈല
മരുമക്കൾ. മൊയ്തു ഹാജി (ഏറാമല ) , അമ്മദ് കീക്കിരി കണ്ടി എടച്ചേരി, ഹമീദ് ( അരൂര്‍ ), റാബിയ തലായി , ആയിശ ( ഏറാമല ) , റൈഹാനത്ത് ചെക്യാട്, നസീമ ഓർക്കാട്ടേരി, ശാനിബകടമേരി
വാണിമേൽ: എം യു പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ കെ.ടി.കുഞ്ഞബ്ദുല്ല മാസ്റ്റർ നിര്യാതനായി. നരിപ്പറ്റ കൊയ്യാലിലെ കുളമുള്ളതിൽ അമ്മദിന്റെയും ആയിശുവിന്റെയും മകനാണ്.
ഭാര്യമാർ: പരേതരായ ആയിശ, സുബൈദ.
മക്കൾ : ജസ്രിയ്യ, ജസീന, സഫീന
ജാമാതാക്കൾ: കരിപ്പുളളിയിൽ മൊയ്തു വാണിന്മേൽ, നൗഷാദ് ഇരിങ്ങണ്ണൂർ, മാജിദ് വിലാതപുരം.
വാണിമേൽ: വാണിമേലിലെ മത,സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യമായ വയലും കര അമ്മത് ഹാജി (77) നിര്യാതനായി. വാണിമേൽ ശംസുൽ ഹുദാ മദസ്സ കമ്മിറ്റി പ്രസിഡണ്ട് , വാണിമേൽ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി മെമ്പർ , റൈഞ്ച് മദ്രസ്സാ മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. ദീർഘകാലം വാർഡ് മുസ്റ്റിം ലീഗ് കമ്മിറ്റിയുടെ ഭാരവാഹി കൂടിയായിരുന്നു.
ഭാര്യ: സാറ ഹജ്ജുമ്മ വാവളോട്ട് (കടമേരി ).
മക്കൾ: മൊയ്തു (ഖത്തർ), അബ്ദു റഹീം(ദുബൈ), ആസ്യ, നസീമ, റൈഹാനത്ത്, അസ്മ.
മരുമക്കൾ: ലൈല (ഭൂമിവാതുക്കൽ ), ഷമീമ ( ചിയ്യൂർ), ഹമീദ് ( കണ്ടോത്ത് കുനി ), അബ്ദുല്ല മുടവന്തേരി (വയൽ പീടിക), അബ്ദുൽ അസീസ് മാടോള്ളതിൽ ( കുയ്തേരി), അഷ്റഫ് (ആവോലം).
സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, ആലിക്കുട്ടി ഹാജി, മൂസ്സ, ബിയ്യാത്തു ഹജ്ജുമ്മ, ആയിശു ഹജ്ജുമ്മ, നഫീസ ഹജ്ജുമ്മ.
കക്കട്ടിൽ: കുളങ്ങരത്ത് ചങ്ങംകണ്ടിയിൽ ആയിഷ ഹജ്ജുമ്മ (90) നിര്യാതയായി.
ഭർത്താവ്: പരേതനായ അമ്മത് ഹാജി.
മക്കൾ: ബിയ്യാത്തു (പയന്തോങ്ങ്), മൊയ്തു ഹാജി, നബീസ (കുന്നുമ്മൽ ) പരേതനായ അബ്ദുല്ല ഹാജി.
മരുമക്കൾ: മാമി, അബ്ദുല്ല, ആസ്യ, പരേതനായ കുഞ്ഞബ്ദുല്ല.
സഹോദരൻ: പരേതരായ എടക്കണ്ടി മൊയ്തു ഹാജി, ചക്കതോട്ടത്തിൽ അമ്മത് ഹാജി
കക്കട്ടിൽ: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. വട്ടോളി പാതിരിപ്പറ്റ കല്ലുള്ള പറമ്പത്ത് വിബിഷ (28) മരിച്ചത്. കുഞ്ഞ് രക്ഷപ്പെട്ടു. കൈവേലി കായക്കൂൽ അരീക്കര അജീഷിൻ്റെ ഭാര്യയാണ്. മകൾ: അയിമി.
അച്ഛൻ: ദിനേശൻ (മിനിവട്ടോളി).
അമ്മ: ബിന്ദു .
തൂണേരി: സി.പി.ഐ പ്രവർത്തകനും മുൻ തൂണേരി ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന വെള്ളൂര്‍ അടുംങ്കുടി ദാമു (69) നിര്യാതനായി.
ഭാര്യ: വിമല.
മക്കൾ: വിനീത, വിജീഷ്, ദീപ.
മരുമക്കൾ: അനിൽ കുമാർ (ഒളവിലം), ദിലീഷ് (ഇരിങ്ങണ്ണൂർ), അഷിഖ.
സഹോദരങ്ങൾ: പരേതരായ പാറു, കണാരൻ, മാതു, ദേവു, മാധവി, ബാലൻ.
സഞ്ചയനം: ബുധനാഴ്ച.
ഇരിങ്ങണ്ണൂർ: വള്ളില്‍ മാതു (75) നിര്യാതയായി. പരേതനായ വള്ളില്‍ കുഞ്ഞ്യേക്കനാണ് ഭര്‍ത്താവ്.
മക്കൾ: ചന്ദ്രി എടച്ചേരി, മോളി (ബിന്ദു) വിലങ്ങാട്, ദിനേശന്, രമേശന്, ബിനീഷ്.
മരുമക്കൾ: കുമാരന് എടച്ചേരി, ഭരതന് വിലങ്ങാട്. ശ്രീലിനി, ജിഷ, പ്രീതു.
കച്ചേരി: പിലാത്തോടത്തിൽ കമലാക്ഷിയമ്മ (94) നിര്യാതയായി .
ഭർത്താവ് പരേതനായ കുഞ്ഞികുങ്കൻ നമ്പ്യാർ(റിട്ട.വില്ലേജ് ഓഫീസർ ).
മക്കൾ: ശ്യാമ ടീച്ചർ( റിട്ട.പ്രിൻസിപ്പൽ ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി), പ്രേമ , പരേതരായ വിജയൻ , രമ.
മരുമക്കൾ: രാധാകൃഷ്ണൻ(റിട്ട. ഇന്ത്യൻ ആർമി), രാമചന്ദ്രൻ കിടാവ് . സഞ്ചയനം ചൊവ്വാഴ്ച .
നാദാപുരം: കോടഞ്ചേരിയിലെ പ്രശസ്ത കോൽക്കളി ഗുരുക്കൾ മുണ്ടക്കൽ
കുഞ്ഞ്യേക്കൻ (90) കോവിഡ് ബാധിച്ച് മരിച്ചു.
ഭാര്യ: പാറു, മക്കൾ: കമല, ചന്ദ്രൻ, പ്രകാശൻ, പ്രസീത, അനില, പരേതയായ ചന്ദ്രി.
മരുമക്കൾ: പരേതനായ നാണു [എടച്ചേരി] മനോജൻ(ചാലപ്രം), രാജൻ(കുനിങ്ങാട്), ഷൈമ, സുനില
സഹോദരങ്ങൾ: പൊക്കി,
പരേതരായ ചാത്തു, കണ്ണൻ, രാമോട്ടി, മുണ്ടക്കൽ കുഞ്ഞിരാമൻ
[മുൻ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ]
ഇരിങ്ങണ്ണൂർ: കച്ചേരിയിലെ കുയിമ്പിൽ സോമൻ (54) കോവിഡ് ബാധിച്ച് നിര്യാതനായി. കോവിഡ് ബാധിതനായ സഹോദരനും അമ്മക്കും പിന്നാലെയാണ് സോമനും മരണത്തിന് കീഴടങ്ങിയത്. അമ്മ ലക്ഷ്മിക്കുട്ടി ആഴ്ചക്ക് മുമ്പും സഹോദരൻ സതീശൻ 2 ദിവസം മുമ്പും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സക്കിടെ മരണപ്പെട്ടതായിരുന്നു.
ഭാര്യ: സനില.
മക്കൾ: സാരംഗ്, സംഗീത്
മരുമകൾ: ശാലിനി.
അച്ഛൻ: പരേതനായ കുയിമ്പിൽ കൃഷ്ണൻ.
ദേവി, ചന്ദ്രി, വത്സൻ എന്നിവരാണ് മറ്റ് സഹോദരങ്ങൾ.
ഒരു പ്രദേശത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയാണ് ഒരു കുടുംബത്തിലെ 3 പേർ ദിവസങ്ങൾക്കുള്ളിൽ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.
നാദാപുരം: പേരോട് അരിയേരിക്കുനി സൂപ്പി (74) നിര്യാതനായി.
ഭാര്യ: സാറ.
മക്കൾ: നൗഷാദ്, നവാസ് (ഇരുവരും ദുബൈ), ഹൈറുന്നുസ, നജീറ.
മരുമക്കൾ: കുഞ്ഞമ്മദ് തുണ്ടിയിൽ (കായക്കൊടി), ഇസ്മായിൽ കോട്ടക്കുന്നത്ത് (കുറുവന്തേരി).
സഹോദരങ്ങൾ: ഹസ്സൻ ഹാജി, ഐഷു കൊത്തിക്കുടി, പരേതരായ അമ്മദ്, ഖദീജ.
ഇരിങ്ങണ്ണൂർ: കച്ചേരിയിലെ
കുയിമ്പിൽ സതീശൻ ( 42) കോവിഡ് ബാധിച്ച് നിര്യാതനായി. പരേതരായ ലക്ഷ്മിക്കുട്ടി കൃഷ്ണൻ എന്നിവർ മാതാപിതാക്കളാണ്. ഭാര്യ: ഷൈന. സഹോദരങ്ങൾ: ദേവി, ചന്ദ്രി, സോമൻ, വത്സൻ.
നാദാപുരം: കുമ്മങ്കോട് ഹെൽത്ത് സെന്ററിനു സമീപം ചാലിൽ കമല (61)
നിര്യാതയായി.
ഭർത്താവ്: പരേതനായ പൊക്കൻ.
അച്ഛൻ: പരേതനായ ചാത്തു, അമ്മ: കല്യാണി.
മക്കൾ: ശ്രീജ, സുധീഷ്, ഷീബ.
മരുമക്കൾ: ബാബു (എടച്ചേരി),
ഷിജി, വാസു (കടമേരി).
സഹോദരങ്ങൾ: പവിത്രൻ, സുരേന്ദ്രൻ, ലീല, രാധ, വസന്ത, ചന്ദ്രി.
ഇരിങ്ങണ്ണൂർ: വൻമേരി പുതിയോട്ടിൽ കുഞ്ഞിരാമൻ (77) നിര്യാതനായി.
ഭാര്യ: ശാരദ.
മക്കൾ: കരുണൻ (ഗാനം ലൈറ്റ് ആൻ്റ് സൗണ്ട്സ് ഇരിങ്ങണ്ണൂർ), റീന. സഹോദരങ്ങൾ: അനന്ദൻ, ജാനു , കല്യാണി, പരേതനായ കണാരൻ, മരുമക്കൾ: ബിന്ദു, അശോകൻ.
ഇരിങ്ങണ്ണൂർ: കായപ്പനിച്ചി തൊട്ടോളിയിലെ കെ സി അബ്ദുല്ല മൗലവി നിര്യാതനായി. ദീർഘകാലം ദുബായ് റാഷിദിയ ബര്‍ദുബായി പോർട്ട് റാഷിദ് പോലിസ് സ്റ്റേഷൻ പള്ളികളിൽ ഇമാം ആയിരുന്നു
ഭാര്യമാർ: മറിയം മുടവന്തേരി, സുഹറ വാഴക്കാട്.
മക്കൾ: സാലിഹ്, അബുബക്കർ, സൽമ, മൈമൂന, മാജിദ, സൗദ, ആയിഷ, ആബിദ, ആരിഫ.
നാദാപുരം : പ്രമുഖ പണ്ഡിതനും പ്രഭാഷകനും ജമാഅത്തെ ഇസ്ലാമി നേതാവുമായിരുന്ന കായപ്പനച്ചി പുതുക്കൂല്‍ കെ.ടി അന്ത്രു മൗലവി (76) നിര്യാതനായി. ജമാഅത്തെ ഇസ്ലാമിയുടെ പ്രദേശിക, ഏരിയ, ജില്ലാ തലങ്ങളില്‍ വിവിധ നേതൃപദവികള്‍ വഹിച്ചിരുന്നു. ചൊക്ളി മസ്ജിദുല്‍ ഹുദാ ട്രസ്റ്റിെൻറ മുന്‍ ചെയര്‍മാനുമായിരുന്നു. ചൊക്ളി വി.പി ഓറിയൻറല്‍ സ്കൂൾ റിട്ട. അധ്യാപകനാണ്.
പരേതരായ പുറമേരി കാട്ടിയത്ത് ഉമര്‍ മുസ്ലിയാരുടെയും ആയിശകുട്ടിയുടെയും മകനാണ്.
ഭാര്യ: പീറ്റക്കണ്ടി മറിയം.
മക്കള്‍: ശിഹാബുദ്ധീന്‍ (ജമാഅത്തെ ഇസ്ലാമി പാനൂര്‍ ഏരിയ പ്രസിഡൻറ്), ഉമര്‍ ഫാറൂഖ് (അദ്ധ്യാപകന്), മുഹമ്മദ് സവാദ് (കച്ചവടം), ഹിന്ദ്, ആയിഷ. മരുമക്കള്‍: അബ്ദുല്‍ ഗഫൂര്‍ (കച്ചവടം സിദ്ധാപുരം), സിറാജ് വടകര കോട്ടക്കല്‍ (കച്ചവടം), സറീന, സാജിത, ജുവൈരിയ.
തൂണേരി: മുടവന്തേരി ചെരിപ്പോളി പള്ളിക്ക് സമീപം കൊയമ്പറത്ത് മമ്മു ഹാജി (102) നിര്യാതനായി.
ഭാര്യ: അയിശു പൂക്കോട്ട് കുറുവന്തേരി.
മക്കൾ: അബ്ദുള്ള, മഹമൂദ് (ദുബായ്) മാമി, സൗദ, ഹാജറ, ഷാഹിദ.
മരുമക്കൾ: അന്ത്രുഹാജി ഉമ്മത്തൂർ,അബ്ദുള്ള കുഞ്ഞിപ്പുര മുക്ക്, അസീസ് കുറുവന്തേരി, റസാഖ് നാദാപുരം, ആയിഷ മുടവന്തേരി, ആയിഷ ഉമ്മത്തൂർ
നാദാപുരം: കുമ്മങ്കോട് ഹെൽത്ത് സെൻ്ററിന് സമീപം മത്തത്ത് താഴ കുറ്റിയിൽ ടി.പി ഇബ്രാഹിം (85) നിര്യാതനായി.
ഭാര്യ: അയിശു .
മക്കൾ: ജമീല, റാബിഹ, സുബൈദ, സക്കീന, റംല.
മരുമക്കൾ: അമ്മദ് പുതുക്കുടി, മുസ്തഫ പെരിങ്ങത്തൂര്‍, അയ്യുബ് നാദാപുരം, കോയക്കുട്ടി വലിയ കത്ത്, കുഞ്ഞിമൂസ്സ വില്യാപ്പള്ളി.
നാദാപുരം: കക്കംവള്ളിയിലെ ഉപ്പിന്റവിട അബ്ദുള്ള ഹാജി(80) നിര്യാതനായി.
ഭാര്യ: പരേതയായ കുഞ്ഞാമി.
മക്കൾ: കുഞ്ഞമ്മദ്, മജീദ്, റഹീം, ഇസ്മായിൽ, റഹീസ്, റിയാസ്, ജമീല, സമിയത്ത്.
മരുമക്കൾ: സലാം പൊതുകണ്ടി തലായി, മൊയ്ദു മൊകേരി.
വാണിമേൽ: ബിൽഡിങ്ങ് ഓണേഴ്സ് അസോസിയേഷൻ വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് ബൂത്ത് സെക്രട്ടറിയുമായ ചള്ളയിൽ ഹമീദ് ഹാജി (55) നിര്യാതനായി.
ഭാര്യ: ശരീഫ ഹജ്ജുമ്മ പാലോം കുനി ചീക്കോന്ന്
മക്കൾ: ശഫാദ്, അൻശിഫ്, ഫാത്തിമ, മുഹമ്മദ് ശാമിൽ, ആഇശ.
മരുമക്കൾ: സഫീന കല്ലാച്ചി, നാസർ കുറുവന്തേരി
സഹോദരങ്ങൾ: കുഞ്ഞാലി ഹാജി (ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാണിമേൽ മണ്ഡലം സെക്രട്ടറി), മൊയ്തു, ഹാഷിം, പരേതയായ ബിയ്യാത്തു, അയിശു, നഫീസ, സാറ.
നാദാപുരം: വരിക്കോളിയിലെ പരേതനായ വെളുത്ത പറമ്പത്ത് അമ്മദിൻ്റെ ഭാര്യ പാത്തു (80) നിര്യാതയായി.
മക്കൾ: ബഷീർ , ഹനീഫ , സഹദ് ,സെലാം (ദുബൈ) അബ്ദുറഹ്മാൻ, മുസ്തഫ, റൈഹാനത്ത്, സമീന, സീനത്ത്, പരേതയായ ജമീല.
മരുമക്കൾ: അബ്ദുല്ല കല്ലാട്, ബഷീർ , ഉബൈദ് , ഫൈസൽ, ആസ്യ, നൗഷീറ, ഹഫ്സത്ത്, രിസാന, അമീറ, ഹർഷി.
വാണിമേൽ: ഭൂമിവാതുക്കലിലെ പാലക്കൂൽ അബ്ദുല്ല നിര്യാതനായി.
ഭാര്യ: നസീമ (നാദാപുരം).
മക്കൾ ; മുഹ്സിൻ, മുർഷിദ്, മുഫീദ, മുസൈജ.
മരുമക്കൾ; ഷഫീഖ്(വടയം), ഫെമിന.
സഹോദരങ്ങൾ; പോക്കർ ഹാജി, മായൻകുട്ടി മാസ്റ്റർ, അലീമ ബിത്തികുളങ്ങര, അയിശു പായിക്കുണ്ടിൽ, കദീശ കുണ്ടഞ്ചാലിൽ.
നാദാപുരം : എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കുഞ്ഞിക്കണ്ണൻ വാണിമേലിലെ മാതാവ് തയ്യുള്ളതിൽ മാണിക്കം നിര്യാതയായി . വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കുറച്ചു നാളുകളായി കിടപ്പിലായിരുന്നു . മൊകേരിയിലെ പ്രാർത്ഥനാ നിവാസിലാണ് അന്ത്യം . ഭർത്താവ് : പരേതനായ ചാത്തൻ .
മരുമകൾ: അജിത .
വളയം: മൃഗ സംരക്ഷണ വകുപ്പിൽ നിന്ന് വിരമിച്ച ആലത്തറേമ്മൽ മാധവൻനായർ (84) നിര്യാതനായി.
ഭാര്യ ; മാതു (റിട്ടേയഡ് .എച്, ഐ ആരോഗ്യ വകുപ്പ് ).
മക്കൾ; സാവിത്രി (ഇ.എസ്. ഐ, ചക്കോരത്തു കളം ) സന്തോഷ് (അബുദാബി.).
മരുമക്കൾ ..വിജയൻ (ഉള്ളിയേരി ) രമ്യ (മൊകേരി ).
സഹോദരങ്ങൾ, മീനാക്ഷിയമ്മ (പരേത. വയനാട്) നാരായണൻ നായർ (പരേതൻ. പന്തലായനി )
ദാക്ഷയണിയമ്മ പന്തലായനി ,ശങ്കരൻ നായർ (കൂട്ടാലിട)
വാണിമേൽ: പുതുക്കയം മണ്ണോൽ കുഞ്ഞബ്ദുല്ലയുടെ ഭാര്യ സാജിദ (49) നിര്യാതയായി.
മക്കൾ: മുബീന, മുഹ്സിന, ഹഫ്സത്ത്
മരുമക്കൾ: ജാഫർ കുയ്യലത്ത്, സമീർ പയന്തോങ്ങ്, ലംഷീർ നരിക്കാട്ടേരി സഹോദരങ്ങൾ: നാസർ വയൽകുനി,
ഹമീദ്, യാസർ അറഫാത്ത്.
നാദാപുരം: പേരോട് അരിയേരി ആലിക്കുട്ടി ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (74) നിര്യാതയായി. നാദാപുരത്തെ പരേതനായ പുത്തൻ പീടികയിൽ പൊരളോത്ത് കോമ്പി സൂപ്പി ഹാജിയുടെ മകളാണ്. മക്കൾ: അബ്ദുൽ ഗഫൂർ, മുഹമ്മദ് ബഷീർ, പാത്തൂട്ടി ഹജ്ജുമ്മ, റാബിയ ഹജ്ജുമ്മ, ഫൗസ്യ. മരുമക്കൾ: പോക്കർ ഹാജി, അന്ത്രു ഹാജി ( പാറക്കടവ്), ഇ.വി അലി (നാദാപുരം), റൈഹാനത്ത്, സൈനബ. സഹോദരങ്ങൾ: അലീമ ഹജ്ജുമ്മ, ഖദീജ ഹജ്ജുമ്മ, പരേതരായ ഇ.വി മമ്മു ഹാജി, പോക്കർ ,കുഞ്ഞമ്മദ് കുട്ടി, കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞാമി ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ, അയിശു ഹജ്ജുമ്മ. ഖബറടക്കം നാളെ (ശനി) രാവിലെ 10-ന് നാദാപുരം ജുമാമസ്ജിദ് ഖബറിസ്ഥാനിൽ. പടം ഉണ്ട്
ചേരാപുരം : വലകെട്ടിലെ തിരുവങ്ങോത്ത് കണ്ടി കുഞ്ഞഹമ്മദ് മുസ്ലിയാർ (75) നിര്യാതനായി. വലകെട്ട് മഹല്ല് കമ്മിറ്റി ഉപദേശക സമിതി അംഗവും മുൻ ഭാരവാഹിയുമായിരുന്നു. മയ്യന്നൂർ, പൂക്കോം, കീഴ്മാടം, പൂവ്വാട്ട് കുനി മഹല്ലുകളിൽ ഖത്തീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലമായി പൂക്കോം ദാറുൽ ഇസ്ലാം മദ്റസയിൽ അധ്യാപകനായിരുന്നു.
ഭാര്യ : കുഞ്ഞാമി ഹജ്ജുമ്മ
മക്കൾ : ടി.കെ യൂനുസ് വഹബി(മസ്ക്കറ്റ് കെ. എം. സി. സി കുറ്റ്യാടി മണ്ഡലം സെക്രട്ടറി), ശുഅയ്ബ്, മിദ്ലാജ്, നസീബ, ജുവൈരിയ, ആയിശ, ആലിയത്ത്.
മരുമക്കൾ : പി.എ ലത്തീഫ്(വലകെട്ട്), മുഹമ്മദ് സഖാഫി (കടിയങ്ങാട്), അബ്ദുല്ല സഖാഫി (ചിയ്യൂർ), അബ്ദുറഹ്മാൻ (ജാതിയേരി കല്ലുമ്മൽ), ജുവൈരിയ, സഅദ, ലാല ഫാത്തിമ.
സഹോദരങ്ങൾ : പാത്തു ഹജ്ജുമ്മ, ഖദീജ ഹജ്ജുമ്മ, മർഹൂം ടി.കെ മമ്മു മുസ്ലിയാർ, അന്ത്രു മുസ്ലിയാർ.
നാദാപുരം: സോമിൽ ഓണഴ്സ് അസോസിയേഷൻ വടകര താലൂക്ക് ട്രഷററും പുറമേരി സോമിൽ ഉടമയുമായ ആറോത്ത് മഠത്തിൽ അരുൺ കുമാർ (62) നിര്യാതനായി.
റിട്ട. ഡെപ്യൂട്ടി ലേബർ കമ്മീഷണർ
പരേതനായ ആറോത്ത് ഗോപാല ന്റെയും കൂരാരത്ത് ലക്ഷ്മിയുടെയും മകനാണ്.
ഭാര്യ: പ്രീത., മകൾ: ആര്യ. മരുമകൻ: അതുൽ (വള്ളിക്കാട് ). സഹോദരങ്ങൾ രാജഗോപാലൻ, സുഷമ, സുരേഷ്കുമാർ , ഷീല, അനിത. സംസ്കാരം നാളെ ( ചൊവ്വ ) രാവിലെ 6 മണി.
കുറ്റ്യാടി: ദീർഘകാലം കാരക്കുന്ന് മഹല്ല് കമ്മിറ്റി മെമ്പറായിരുന്ന ചേരാപുരം കാരക്കുന്ന് പള്ളിക്ക് സമീപം കുണ്ടുകളങ്ങര അമ്മദ് ഹാജി (80) നിര്യാതനായി. ഖത്തറിൽ ആദ്യകാല മുസ്ലിംലീഗ് സംഘടനയായ ഖത്തർ വേളം പഞ്ചായത്ത് സാംസ്കാരിക വേദിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു. ഭാര്യ: ജമീല. മക്കൾ: നൗഷാദ്,നസീം (ഇരുവരും ഖത്തർ), നഷീദ,നജീറ. മരുമക്കൾ: ഷജീല (അധ്യാപിക, ചീക്കിലോട്ട് യു.പി സ്കൂൾ), ഷഹന,സിറാജ് (കോട്ടപ്പളളി), നവാസ് (തിരുവളളൂർ).
സഹോദരങ്ങൾ: കെ.കെ അന്ത്രു
(വേളം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മുൻ അധ്യക്ഷൻ), കുഞ്ഞാമി, പരേതയായ പാത്തു, സാറ, ഹമീദ്.
ഇരിങ്ങണ്ണൂർ: എടക്കുടി പള്ളിക്ക് സമീപം എടക്കുടി കുനിയിൽ മൊയ്തു (73) നിര്യാതനായി.
ഭാര്യ: ഖദീജ.
മക്കൾ: സലീന, സാബിറ.
മരുമക്കൾ: മജീദ് ഓർക്കാട്ടേരി, റിയാസ് വരിക്കോളി.
സഹോദരങ്ങൾ: കുഞ്ഞാമി കടവത്തൂർ, ഇ കെ അബൂബക്കർ, ഇ കെ അബ്ദുള്ള, പരേതരായ മൂസ്സ ഹാജി, നബീസു കുറ്റ്യാടി.
ഖത്തറിൽ നിര്യാതനായി.
വാണിമേൽ: പരപ്പുപാറയിലെ മയങ്ങിയിൽ അബുവിന്റെ മകൻ ജംഷിദ് ( 37 ) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി.
മാതാവ്: ജമീല.
ഭാര്യ: മുഹ്സിന.
മക്കൾ: ഫാത്തിമ മസിയ്യ, ഹവ്വാ മെഹ്റിഷ്, മുഹമ്മദ്.
സഹോദരങ്ങൾ: ജമീല, ജലീൽ, റായിബ, റൗബിയ, അർഷാദ്, അർഷാന.
നരിപ്പറ്റ: കക്കട്ടിലെ ടൈൽസ് ഇന്ത്യ ലിമിറ്റന്റ്, കെ.ജീസ് ബേക്കറി എന്നീ സ്ഥാപനങ്ങളുടെ ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി കക്കട്ടിൽ യൂണിറ്റ് വൈസ്. പ്രസിഡന്റ്മായിരുന്ന നരിപ്പറ്റ കണ്ടോത്ത്കുനിയിലെ കെ.പി കുഞ്ഞമ്മദ് (75) നിര്യാതനായി. ദീർഘകാലം ചീക്കോന്ന് വലിയ ജുമാഅത്ത് പള്ളി, എം.ഇ.എസ് ചീക്കോന്ന് യൂനിറ്റ്, അൻസാറുൽ ഉലും മദ്രസ്സ എന്നിവയുടെ ഭാരവാഹിയായിരുന്നു. കെ.എൻ.എം യൂണിറ്റ് കമ്മറ്റി മെമ്പറായിരുന്നു.
ഭാര്യ: പുത്തലത്ത് കുഞ്ഞിക്കദിയ.
മക്കൾ: കെ.പി. ഷക്കീർ (ഖത്തർ ), ഷാഹിന (പെരിങ്ങത്തൂർ).
മരുമക്കൾ: മജീദ് (പെരിങ്ങത്തൂർ), ഷംല കല്ലാറ (കുറ്റ്യാടി).
സഹോദരങ്ങൾ: നാസർ, സുബൈർ (കോഹിനൂർ കക്കട്ടിൽ).
നാദാപുരം: കക്കംവള്ളിയിലെ പരേതനായ പീറ്റക്കണ്ടി അബുവിന്റെ മകൻ പടിഞ്ഞാറയിൽ അഷ്റഫ് 54 നിര്യാതനായി.
മാതാവ്: നബീസു.
സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മഹ്മൂദ്, ആബിദ് ( മൂവരും ദുബൈ ), സുമിയത്ത്.
നാദാപുരം: വരിക്കോളി ഒമ്പത്കണ്ടത്തിലെ എടക്കലപ്പുറത്ത് അബ്ദുല്ല (66) നിര്യാതനായി. പരേതനായ എടക്കലപ്പുറത്ത് മമ്മു മുസല്യാരുടെ മകനാണ്.
ഭാര്യ: നാദാപുരം മേനക്കോത്ത് കുഞ്ഞേറ്റി മുസല്യാർ (മർഹൂം) മകൾ സഫിയ മൗവ്വത്തിങ്കൽ.
മക്കൾ: മഹമൂദ് ,റഹീം (യു എ ഇ ), സൽമ.
ജാമാതാവ്: എടത്തിൽ അഷറഫ് (വിഷ്ണുമംഗലം).
സഹോദരങ്ങൾ: എടക്കലപ്പുറത്ത് കുഞ്ഞമ്മദ് കുട്ടി, യൂസഫ്, പരേതനായ അബൂബക്കർ, അസീസ്, ലത്വീഫ്, ആസിയ , മറിയം (നിരവിൽപുഴ), സുഹ്റ (പുളിയാവ്), ജമീല (ജാതിയേരി).
മുസ്ലിം ലീഗ് നേതാവ് എടക്കലപ്പുറത്ത് അബൂബക്കർ ഹാജി, അഷ്റഫ് ഹാജി, ഖാസിം ഹാജി, അനസ് ഹാജി എന്നിവരുടെ പിതാവിൻ്റെ സഹോദരി പുത്രനാണ് അബ്ദുല്ല.
ഖബറടക്കം ഉച്ചക്ക് 2 മണിക്ക് ഒമ്പത്കണ്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
നാദാപുരം: പാറക്കടവിലെ ലൈറ്റ് ആന്റ് സൗണ്ട് രംഗത്തെ വ്യാപരിയും മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിറസാനിധ്യവുമായിരുന്ന പുത്തൻപുരയിൽ ശിഹാബ് (43) നിര്യാതനായി.
പിതാവ്: പരേതനായ അബ്ദുല്ല.
മാതാവ്: മറിയം
സഹോദരങ്ങൾ: ത്വയ്യിബ്, ഷാജഹാൻ ഹസനി, ഹാജറാ റഫീഖ് (തൂണേരി).
നാദാപുരം: നാദാപുരം ബാറിലെ മുതിർന്ന അഭിഭാഷകൻ അനന്തോത്ത് കുഞ്ഞിക്കണ്ണൻ (96) നിര്യാതനായി. നാദാപുരം ബാർ അസോസിയേഷൻ പ്രസിഡന്റും ലയൺസ് ക്ലബ്ബ് നാദാപുരം ചാപ്റ്റർ പ്രസിഡന്റുമായിരുന്നു.
ഭാര്യ: പരേതയായ കല്യാണി.
മക്കൾ: രാജീവൻ (വ്യാപാരി, നാദാപുരം), തൂണേരി ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. എ. സജീവൻ (നാദാപുരം ബ്ബോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്), സബിത ( കോഴിക്കോട്), അഡ്വ. സന്തോഷ് (വടകര ബാർ ), പരേതനായ സതീശൻ.
മരുമക്കൾ: ലത (കൂത്തുപറമ്പ്), ലീന (വടകര), ലീന (കോടിയേരി ), സുധാകരൻ (കോഴിക്കോട്).
കക്കട്ടിൽ: പൗരപ്രമുഖനും കുളങ്ങരത്തെ ആദ്യകാല വ്യാപാരിയുമായിരുന്ന ചേണികണ്ടി മമ്മു ഹാജി (75) നിര്യാതനായി.
ഭാര്യ: മാമി (തയ്യുള്ളതിൽ, ഭൂമി വാതുക്കൽ ).
മക്കൾ: അൻവർ സാദത്ത് (ഖത്തർ), ആസ്യ, ഷരീഫ, സൗദ.
മരുമക്കൾ: ജമീല, മമ്മു, ഹമീദ് പുതിയെടുത്ത്, അബ്ബാസ്(ഖത്തർ).
സഹോദരങ്ങൾ: കുഞ്ഞാമി ഹജ്ജുമ്മ, പോക്കർ ഹാജി, അന്ത്രു ഹാജി, പരേതരായ ഖദീജ ഹജ്ജുമ്മ, കുഞ്ഞബ്ദുല്ല ഹാജി, മൊയ്തു ഹാജി, ബിയ്യാത്തു ഹജ്ജുമ്മ, സൂപ്പി ഹാജി.
തിരുവള്ളൂർ: സംസ്ഥാന മുസ്ലിം ലീഗ് കൗൺസിലറും മുൻ പഞ്ചായത്ത് പ്രസിഡന്റും സുന്നി മഹല്ല് ഫെഡറേഷൻ കോഴിക്കോട് ജില്ലാ സാരഥിയും തിരുവള്ളൂർ മഹല്ല് പ്രസിഡണ്ടുമായിരുന്ന കണ്ടിയിൽ അബ്ദുല്ല ഹാജി(90) നിര്യാതനായി.
ഭാര്യ:പരേതയായ ഖദീജ.
മക്കൾ :മൊയ്തു, അബ്ദുൽ കരീം, ബഷീർ, അബ്ദുൽഗഫൂർ, അശ്റഫ് (അഞ്ചുപേരും അബുദബി), സാജിൽ, പരേതയായ കുഞ്ഞാമി, ആസ്യ, ഫൗസിയ, ഹസീന.
മരുമക്കൾ: മൊയ്തു കൂമുള്ളി, ബശീർ മണിയൂർ, അബ്ദുലത്തീഫ് ബാവുപ്പാറ, ഖാലിദ് വേളം, മയ്യിത്ത് നിസ്കാരം നാളെ കാലത്ത് പത്തിന് തിരുവള്ളൂർ കോട്ടയുള്ള പറമ്പ് ജുമുഅ മസ്ജിദ്
വാണിമേൽ: പരേതനായ തലോപ്പാണ്ടി മമ്മു ഹാജിയുടെ ഭാര്യ അലീമ (86)
(നിരത്തുമ്മൽപീടിക) മരണപ്പെട്ടു.
മക്കൾ ; സൂപ്പി , അബ്ദുല്ല , അയിശു, ബിയ്യാത്തു, കദീജ.
മരുമക്കൾ: പൊയിൽ അബ്ദുല്ല (ഇയ്യങ്കോട് ) ,മമ്പള്ളിൽ മുഹമ്മദ് (കടവത്തൂർ) , ലൈല , സൈനബ, പരേതനായ അബ്ദുല്ല .
സഹോദരങ്ങൾ :മൂസ്സ പരേതരായ അബ്ദുല്ല , മൊയ്തു, അന്ത്രു, സൂപ്പിഹാജി, കുഞ്ഞാലി.
നാദാപുരം: തട്ടാത്ത് സ്രാമ്പിക്ക് സമീപം നായരുകണ്ടിയിൽ കുഞ്ഞമ്മദിന്റെ ഭാര്യ കരുവാരിയിൽ കുഞ്ഞിപ്പാത്തു 70 നിര്യാതയായി. മക്കൾ; പോക്കർ, മെഹ്ബൂബ് ( ഇരുവരും ദുബായ് ), അയ്യൂബ് ( ഖത്തർ ) ലൈല ( ദുബായ് ), സീനത്ത്, സഫൂറ.
മരുമക്കൾ; ഷാഹിദ പുല്ലൂക്കര, നൂറ ചെമ്മരത്തൂർ, സുൽഫിയ കരിയാട്, കിഴക്കയിൽ അബ്ദുല്ല ( ദുബായ് ), പെരുന്തോടി ബഷീർ
( കക്കംവെള്ളി ), പരേതനായ പെരുവണ്ണൂർ അബ്ദുറഹ്മാൻ ( ചിയ്യൂർ ).
സഹോദരങ്ങൾ; ആയിഷക്കുട്ടി എളവന, പരേതരായ കാളാചേരി കുഞ്ഞബ്ദുല്ല, അമ്മദ്കുട്ടി , പോക്കർ ( എല്ലാവരും ചേരാപുരം ), കുണ്ടി വീട്ടിൽ കുഞ്ഞാമി ( ഊരത്ത് ), തോലാത്തിയിൽ ബിയ്യാത്തു
( പൈങ്ങോട്ടായി )
വാണിമേൽ: ഭൂമിവാതുക്കൽ താഴെ അങ്ങാടിയിലെ ശ്രിപതി ആയുർവേദ വൈദ്യശാല ഉടമ പാക്കോയി റോഡിലെ പീടികയുള്ള പറമ്പത്ത് കടുങ്ങൻ വൈദ്യർ 78 നിര്യാതനായി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം പിന്നീട് നെഗറ്റീവ് ആയെങ്കിലും ന്യൂമോണിയ ബാധിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്ന വൈദ്യർ ഇന്ന് ഉച്ചയോടെയാണ് മരണപ്പെട്ടത്.
ഭാര്യ: പരേതയായ ചിരുത. മക്കളില്ല. സഹോദരങ്ങൾ: കണ്ണൻ, ഗോപാലൻ, ശങ്കരൻ, ജാനു, ശങ്കരൻ, പരേതയായ പാറു.
നാദാപുരം : കുമ്മങ്കോട് പരേതനായ കോട്ടാലതാഴക്കുനി മൊയ്തീന്റെ ഭാര്യ മറിയം (95) നിര്യാതയായി.
മക്കൾ : അമ്മത്, കുഞ്ഞബ്ദുള്ള, പോക്കർ, ഹമീദ്(ദുബായ് ), മാമി, ആസ്യ, കുഞ്ഞിപ്പാത്തു, നഫീസ.
മരുമക്കൾ : കുഞ്ഞബ്ദുള്ള മുസ്ലിയാർ (ഖാസി ഇളയടം മസ്ജിദുൽ അമാൻ), അമ്മത് ഹാജി വടക്കയിൽ (പെരുമുണ്ടശ്ശേരി), മൂസ വലിയാണ്ടി (കുനിങ്ങാട്), മഹമൂദ് ചീക്കിലോട്ട് (ഇളയടം), ആയിഷ (ചേരാപുരം), മറിയം (ചേലക്കാട്), ഷാഹിന (കടമേരി).
വാണിമേൽ ചേലമുക്കിലെ പാറമേൽ ഷിനോജ് (31) നിര്യാതനായി.
അച്ഛൻ: നാണു. അമ്മ: ശോഭ.
സഹോദരങ്ങൾ: ഷിബിൻ. ഷിജിന. സംസ്കാരം ഇന്ന് കാലത്ത് 10മണിക്ക്.
നാദാപുരം : കുമ്മങ്കോട്ടെ പരേതനായ പശ്നംകുനി സൂപ്പിയുടെ മകൻ മുരുടക്കുനി അബ്ദുള്ള (60) നിര്യാതനായി.
ഭാര്യ : ആയിഷ
മക്കൾ: റുക്സാന, ശിഹാബ്, ഇസാം,
മരുമകൻ : സിറാജ് കുയിതേരി
സഹോദരങ്ങൾ : അമ്മദ്, അന്ത്രു, മൊയ്ദു, മറിയം, ആയിഷ, ജമീല.
കുമ്മങ്കോട് പഷ്ണംകുനി മസ്ജിദിൽ മയ്യത്ത് നിസ്കാരം കഴിഞ്ഞ് നാദാപുരം ജുമാമസ്ജിദിൽ ഖബറടക്കം നടത്തി.
കക്കട്ടിൽ: കക്കട്ടിൽ ടൗണിൽ വ്യാഴാഴ്ച കാലത്ത് ഉണ്ടായ വാഹന അപകടത്തിൽ കാൽനട യാത്രികനായ ഒരാൾ മരിച്ചു. ടൗണിലെ പൂളക്കണ്ടി ഹോട്ടൽ ഉടമ ഷാജി (39) ആണ് മരിച്ചത്. കുറ്റ്യാടി ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ കാർ വടകര ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് തൊട്ടു മുമ്പേ വെച്ച് ഷാജിയെ ഇടിച്ചിട്ടശേഷം മറുവശത്തെ വൈദ്യുതി തൂണിൽ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ തൂൺ തകർന്നു. ഷാജിയെ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷീബയാണ് ഷാജിയുടെ ഭാര്യ. മകൾ :ആദ്യ , സഹോദരി: ജിത.
കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
നാദാപുരം : കല്ലാച്ചിക്കടുത്ത തെരുവൻ പറമ്പിൽ പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ പ്രാദേശിക സി പി എം നേതാവ് മരിച്ചു. ദീർഘകാലം സി പി എം നാദാപുരം ലോക്കൽ കമ്മറ്റിയംഗവും, കർഷക തൊഴിലാളി യൂണിയൻ നാദാപുരം ഏരിയാ കമ്മറ്റി അംഗവുമായിരുന്ന പുതിയോട്ടിൽ കുഞ്ഞിരാമൻ (70) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ വീട്ടിൻ്റെ പരിസരത്ത് വച്ചായിരുന്നു അപകടം. ഇന്ന് പുലർച്ചെ മൂന്നരക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ: നാദാപുരം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവായിരുന്ന പരേതയായ മാതു.
മക്കൾ ; അനന്തൻ ( വടകര മുൻസിപ്പാലിറ്റി), അനിൽകുമാർ (സിപി എം ലോക്കൽ കമ്മറ്റി അംഗം), അജയകുമാർ, ശ്രീജ.
മരുമക്കൾ: വിനോദൻ (വടകര), സിന്ധു.
സഹോദരങ്ങൾ : കുമാരൻ, നാണു, വാസു, പരേതരായ രാഘവൻ, ഗോപാലൻ.
ഇരിങ്ങണ്ണൂർ: വള്ളിൽ ഗോപാലൻ (77) നിര്യാതനായി. റിട്ട. തലശ്ശേരി മുനിസിപ്പാലിറ്റി ജീവനക്കാരനായിരുന്നു. മാതൃഭൂമി, മലയാള മനോരമ പത്രം ഏജൻ്റാണ്.
ഭാര്യ: നാണി.
മക്കൾ: പവിത്രൻ (എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് സെക്രട്ടറി, ഇരിങ്ങണ്ണൂർ സഹ.ബാങ്ക് ജീവനക്കാരൻ ), പ്രേമൻ , ഗംഗാധരൻ ,പ്രദീപൻ.
മരുമക്കൾ: ലജിഷ, വിജിന, ഉഷ, പ്രവിഷ.
സഹോദരങ്ങൾ: പാറക്കുന്നത്ത് നാരായണി, പരേതരായ വള്ളിൽ കുഞ്ഞേക്കൻ, വള്ളിൽനാണു, കല്യാണി പിള്ള പറമ്പത്ത്, വല്ലം കണ്ടത്തിൽ പാറു, മാതു എടവനച്ചാലിൽ.
വാണിമേൽ: ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കരുകുളം പതിനൊന്നാം വാർഡിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ച യുവതി പൊള്ളലേറ്റ് മരിച്ചു .
കല്ലുമ്മൽ സുരേഷിന്റെ ഭാര്യ രേഷ്മ 35 യാണ് മരിച്ചത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്ന് സൂചനയുണ്ട്. ഇന്നലെ വൈകീട്ടാണ് വീടിനകത്ത് രേഷ്മയെ പൊള്ളലേറ്റ നിലയിൽ കണ്ടത്. നാട്ടുകാർ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.
വളയം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നരിപ്പറ്റ: ചീക്കോന്നിലെ കളംകെട്ടിയ പറമ്പത് സി.പി പര്യയി ഹാജി (84) നിര്യാതനായി.
ഭാര്യമാർ: പരേതയായ മന്തോളി കുളങ്ങര മറിയം, നബീസ.
മക്കൾ: നൗഷാദ്(ഒമാൻ), അഷ്റഫ് (ഖത്തർ), സുഹറ, പരേതയായ സാറ.
മരുമക്കൾ: പരേതനായ കിഴക്കയിൽ ഇബ്രാഹിം, മൊയ്തു (കായക്കൊടി), സമീറ സി.പി, നജ്മ (തീക്കുനി).
സഹോദരങ്ങൾ: അബ്ദുല്ല ഹാജി, കുഞ്ഞയിശ, പാത്തു, പരേതരായ സി.പി കുഞ്ഞമ്മദ്, മായൻകുട്ടി.
നാദാപുരം: പുളിയാവിലെ കാഞ്ഞരക്കണ്ടി മൊയ്തു (61) നിര്യാതനായി.
ഭാര്യ: ജമീല വാണിമേൽ.
മക്കൾ: മുഹമ്മദ് യാസർ, സാബിർ (ബഹ്റൈൻ), ഫസീല (ദുബൈ). മരുമക്കൾ: ജമാൽ പാലോൽ, ആയിഷ (ചീക്കോന്ന്), റുബീന (വാണിമേൽ)
സഹോദരൻ: പരേതനായ പോക്കർ ഹാജി.
നാദാപുരം: പരേതനായ നങ്ങിൽകണ്ടി കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ അയിശു ഹജ്ജുമ്മ (78) നിര്യാതയായി.
മക്കൾ: എൻ.കെ മുഹമ്മദ് (അൽ ഈമാൻ ഫാർമസി ഗ്രൂപ്പ് - ദുബൈ), കുഞ്ഞാലി മാസ്റ്റർ ( ജാമിഅ ഫലാഹിയ സെക്രട്ടറി), അബ്ദുൽ മജീദ് (റിട്ട. എഞ്ചിനീയർ വാട്ടർ അതോറിറ്റി), സുബൈർ മാസ്റ്റർ (പ്രധാനാധ്യാപകൻ, കുമ്മൻകോട് സൗത്ത് എം.എൽ.പി ), സഹദ് (ഷഹറാസ് മെഡിക്കൽ സ് കല്ലാച്ചി), റാബിയ ഹജജുമ്മ, സഫിയ ഹജ്ജുമ്മ.
മരുമക്കൾ: ചെറിയ വയലോളി പോക്കർ (പുളിയാവ്), നാമത്ത് പോക്കർ ഹാജി (സവാക്കി ഗോൾഡ് - നാദാപുരം), റംല (പാറാട്), സക്കീന (പുളിയാവ്), സുഹറ (പാറക്കൽ), കെ.പി റംല, ഖദീജ ബീവി.
വാണിമേൽ: മുളിവയലിലെ പീടികയുള്ള പറമ്പത്ത് പരേതനായ അമ്മത് ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ 95 നിര്യാതയായി.
മക്കൾ: കുഞ്ഞാമി, കദിയ, കുഞ്ഞബ്ദുല്ല, മൊയ്തീൻ, മഹമൂദ്, സുപ്പി മാസ്റ്റൽ , അയിശു, സൈനബ, അബ്ദുൽ സലാം, മറിയം, പരേതരായ പോക്കർ, ആലി.
വളയം: കുയ്തേരിയിലെ മുതിരക്കാലിൽ താമസിക്കും തറവട്ടത്ത് സുബൈർ (അബുദാബി) ൻ്റെ മകൻ മുബശ്ശിർ (13) നിര്യാതനായി. വാണിമേൽ എം.യു.പി സ്കൂളിലും കുയ്തേരി ബദ്റുൽ ഹുദാ മദ്റസയിലും ഏഴാം തരം വിദ്യാർത്ഥിയായിരുന്നു.
മാതാവ്: സഫീറ. സഹോദരങ്ങൾ: മുസമ്മിൽ, ഫാത്വിമ, ആയിഷ ഫസീഹ.
വാണിമേൽ: പ്രമുഖ ഇസ്ലാമിക പണ്ഡിതനും സൂഫി വാര്യനുമായ വെള്ളിയോട് പുത്തൻ പുരയിൽ അന്ത്രു മുസ്ലിയാർ 92 നിര്യാതനായി.
ഭാര്യ : പാത്തുമ്മ കുയ്തേരി
മക്കൾ. കുഞ്ഞബ്ദുള്ള ഹാജി കുഞ്ഞമ്മദ്. ഹലീമ. ആയിഷ ,ഖദീജ.
മരുമക്കൾ: ഫാത്തിമ വെള്ളിയോട് , റസിയ ഉമ്മത്തൂർ, ഹമീദ് വെള്ളിയോട്, മൊയ്തു കരുകുളം, അഷ്റഫ് ഫൈസി മീത്തൽ വയൽ പാതിരിപറ്റ.
കക്കട്ടിൽ: ചീക്കോന്ന് പാതിരിപ്പറ്റയിലെ പൗരപ്രമുഖനും മുസ്ലിം ലീഗ് പ്രർത്തകനും ചീക്കോന്ന് മഹല്ലു മുൻ പ്രസിഡണ്ടുമായിരുന്ന മീത്തലെ കേളോത്ത് അന്ത്രു ഹാജി (85) നിര്യാതരായി.
ഭാര്യ: ഹലീമ (നരിപ്പറ്റ).
മക്കൾ: ഹാജറ ഹജജുമ്മ, അബ്ദുൾ സലാം (ബഹ്റൈൻ) ഖമറുന്നിസ, സൗമിയ, സഹിയ.
മരുമക്കൾ: മുഹമ്മദ് ഹാജി (റിട്ട. എ. ഇ , കെ.എസ്.ഇ.ബി) എരവട്ടൂർ, സറീന (കുറ്റ്യാടി), ജമാൽ ( കളളാട് - ഖത്തർ), ആനാറത്ത് അമ്മത് ഹാജി (വില്യാപ്പള്ളി - ബഹ്റൈൻ), അഷ്റഫ് (ഊരത്ത് - ഒമാൻ).
സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, പാത്തു, കുഞ്ഞാമി, മൊയ്തു ഹാജി, ആയിഷ, ബിയ്യാത്തു.
ചീക്കോന്ന് പള്ളി ഖബറിസ്ഥാനിൽ ഖബറടക്കി.
നരിപ്പറ്റ: തിനൂർ മോന്തോമ്മലിലെ പരേതനായ കോറോത്ത് കുമാരന്റെ ഭാര്യ നാരായണി (90) നിര്യാതയായി.
മക്കൾ: കരുണാകരൻ, ചന്ദ്രി, സാവിത്രി, രതി, രാജൻ.
മരുമക്കൾ: പുഷ്പ (തിനൂർ), ശ്രീധരൻ (പുറമേരി), വിനീത ചെമ്മരത്തൂർ, പരേതരായ കുഞ്ഞിരാമൻ (വാണിമേൽ), സദാനന്ദൻ (വട്ടോളി).
നരിപ്പറ്റ: തിനൂർ മോന്തോമ്മൽ ജുമാ മസ്ജിദിന് സമീപത്തെ കാപ്പുംകര ആർ.ടി അമ്മദ് (70) നിര്യാതനായി.
ഭാര്യ: കുഞ്ഞയിഷ മൊട്ടേമ്മൽ.
മക്കൾ: അസീസ് (ദുബൈ), റഫീഖ്, ഷാഹിന
മരുമക്കൾ: സലീന (തിനൂർ), സാജിറ (വാണിമേൽ), നാസർ (വാണിമേൽ).
സഹോദരി: അയിഷു തിനൂർ.
ഖബറടക്കം ഇന്ന് രാത്രി 7.15ന് നമ്പ്യാത്താംകുണ്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നരിപ്പറ്റ: പാതിരിപ്പറ്റ മീത്തൽ വയലിലെ ചമ്പിലോറ പക്രൻ (75) നിര്യാതനായി.
ഭാര്യ: ആയിഷ കൈവേലി.
മക്കൾ: സാജിദ് (ദുബൈ), സൗദ.
മരുമക്കൾ: മജീദ് (നരിക്കാട്ടേരി), സജീറ (കൈവേലി).
സഹോദരങ്ങൾ: മൊയ്തു, അന്ത്രു, സൂപ്പി, മറിയം, പരേതരായ ബിയ്യാത്തു, ഖദീജ, ഇബ്രാഹീം, അബ്ദുല്ല.
ദീർഘകാലമായി മീത്തൽ വയലിൽ കച്ചവടക്കാരനായിരുന്നു. കഴിഞ്ഞ ആഴ്ച ഇദ്ദേഹത്തിന്റെ സഹോദരൻ അബ്ദുല്ല മരണപ്പെട്ടിരുന്നു.
നാദാപുരം: നരിക്കാട്ടേരി യിലെ പരേതനായ അണിയാരീമ്മൽ അസീസിന്റെ മകൾ ഫാത്തിമ ഹഫീഫ (13) നിര്യാതയായി. കോവിഡ് ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. മാതാവ്: പറമ്പത്ത് റഫിയത്ത്.
സഹോദരങ്ങൾ: അൻസിഫ്, ഫാത്തിമ ഹാഫിയ.
നാദാപുരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കല്ലാച്ചിയിലെ റിട്ടയേര്‍ഡ് അധ്യാപകൻ മരിച്ചു.
കല്ലാച്ചി സിവില്‍ സ്റ്റേഷന് സമീപത്ത് താമസിക്കുന്ന പങ്കജാക്ഷന് മാസ്റ്റര്‍ (60) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. നരിപ്പറ്റ ആര്.എന്‍.എം ഹയര്‍ സെക്കൻഡറി സ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനാണ്.
ഭാര്യ: ശോഭനകുമാരി ( റിട്ട. അധ്യാപിക ക്രസന്റ് ഹൈസ്കൂള്‍ വാണിമല്‍ ).
മക്കള്‍: വിഷ്ണു എസ് പങ്കജ്, മനു എസ് പങ്കജ്, മരുമകള്‍: അഞ്ജിത.
നാദാപുരം: പാറക്കടവിലെ പരേതനായ കണ്ട്യന്റെവിട അബ്ദുല്ല ഹാജിയുടെ ഭാര്യ തയ്യുള്ളതിൽ അയിഷു ഹജ്ജുമ്മ (72) നിര്യാതയായി.
താനക്കോട്ടൂരിലെ പരേതനായ നാലുകുറ്റി മൊയ്തു ഹാജിയുടെ മകളാണ്. മകൻ: അബ്ദുല്ല (ബഹ്റൈൻ). മരുമകൾ: റംല.
സഹോദരിമാർ: കുഞ്ഞിപ്പാത്തു ഹജ്ജുമ്മ, ഖദീജ ഹജ്ജുമ്മ.
ജാതിയേരി: ഇല്ലത്ത് ഹസൻ (60) നിര്യാതനായി.
പരേതരായ ആലിക്കുട്ടിയുടെയും ആമിന ഹജ്ജുമ്മയുടെയും മകനാണ്.
ഭാര്യ: ചീളിയിൽ റംല (കുളങ്ങരത്താഴ)
മക്കൾ: ശഫീഖ് (ഗോൾഡ് പാലസ്), റഈസ് ( മസ്ക്കറ്റ്), മുഹമ്മദലി (ദുബൈ), ജുമൈലത്ത് ബീവി ( ഡിഗ്രി വിദ്യാർഥിനി).
മരുമകൾ: സഹല ( കടമേരി)
സഹോദരങ്ങൾ: അമ്മദ്, അശ്റഫ്, ശരീഫ്, സുഹ്റ, സുലേഖ, റംല, നസീമ, ആരിഫ, സാഹിറ, പരേതനായ അബൂബക്കർ.
നരിപ്പറ്റ: തിനൂരിലെ ആശാരിക്കണ്ടി സൂപ്പി ഹാജിയുടെ ഭാര്യ മാമി ഹജ്ജുമ്മ നിര്യാതയായി. നാദാപുരം ചാലപ്പുറത്തെ പരേതരായ കുന്നോത്ത് കുഞ്ഞമ്മദ് ഹാജിയുടെയും പാത്തു ഹജ്ജുമ്മയുടെയും മകളാണ്.
മക്കൾ: സുബൈർ, റുക്സാന, ഫുആദ്
മരുമക്കൾ: റൈഹാനത്ത്, നവാസ്, ലുബ്ന.
സഹോദരങ്ങൾ: മൊയ്ദു, അയിശു, നാസർ, ഗഫൂർ, അലി, ആബിദ, സക്കീന.
നരിപ്പറ്റ: കൈവേലി ചമ്പിലോറ അബ്ദുല്ല (79) നിര്യാതനായി.
ഭാര്യ: പാത്തു (ചേലക്കാട്).
മക്കൾ: കുഞ്ഞമ്മത് (സഊദി), റസിയ, സക്കീന, ജലീൽ (സഊദി), സമീറ, ലതീഫ് (ദുബൈ).
മരുമക്കൾ: മൊയ്തു (അരുർ), അഷ്റഫ് (തൊട്ടിൽപാലം), അബ്ദുറഹിമാൻ (മീത്തൽവയൽ), ഹസീന (തിനൂർ), ഷാഹിദ (കുറുവന്തേരി), ഹസ്ന (തൊട്ടിൽപാലം).
സഹോദരങ്ങൾ: മൊയതു, പക്രൻ, അന്ത്രു, സൂപ്പി, മറിയം, പരേതരായ ബിയ്യാത്തു, ഖദീജ, ഇബ്രാഹിം.
എടച്ചേരിയിലെ പൗരപ്രമുഖനും കുവൈറ്റിലെ വ്യാപാരിയും, ആശ മെഡിക്കൽ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറുമായ തുണ്ടിയിൽ നജീബ് ഹാജി (55) ഹൃദയാഘാതംമൂലം കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ നിര്യാതനായി . എടച്ചേരിയിലെ മത-സാമൂഹിക രംഗങ്ങളിലെ നിറസാന്ന്യധ്യമായിരുന്ന പരേതൻ എടച്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും മത- സാമൂഹിക- സാംസ്കാരിക സ്ഥാപനങ്ങളുടെ അഭ്യുദയ കാംക്ഷി കൂടിയായിരുന്നു. വടകര, വില്യാപ്പള്ളി , ഓർക്കാട്ടേരി , എടച്ചേരി എന്നിവിടങ്ങളിൽ ആശാ ഗ്രൂപ്പ് സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ച പരേതൻ വടകര മേഖലയിൽ ആതുര ശുശ്രൂഷാ രംഗത്തെ മുന്നേറ്റത്തിൽ നേതൃപരമായ പങ്ക് വഹിച്ചു. പുതിയങ്ങാടി മഹല്ല് പ്രവാസി റിലീഫ് കമ്മിറ്റി ചെയർമാനായിരുന്നു. കുവൈറ്റിലെ വ്യാപാര പ്രമുഖനായിരുന്ന പരേതനായ കുഞ്ഞമ്മദ് കുട്ടിഹാജിയാണ് പിതാവ് . മാതാവ് : ഏരത്ത് അയിശു ഹജ്ജുമ്മ
ഭാര്യ: നെല്ലോളി നസീമ .
മക്കൾ :നമീർ (ആശ ഹോസ്പിറ്റൽ ഓർക്കാട്ടേരി) , നൗഫൽ (കുവൈറ്റ് )
മരുമക്കൾ :ഷാഹിന (വള്ള്യാട് ) , ഫിദ ഫാത്തിമ (മുതുവട ത്തൂർ).
സഹോദരങ്ങൾ : ജലീൽ തുണ്ടിയിൽ , ഡോ: സലീം തുണ്ടിയിൽ ( നാദാപുരം ഗവ ഹോസ്പിറ്റൽ).
ഓർക്കാട്ടേരി: മണപ്പുറം കൊവ്വൽ താഴകുനി സരോജിനി (76) നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ പണിക്കർ (റിട്ട. എസ്.ഐ, എം.എസ്.പി).
മക്കൾ: സുധ, സുധീരൻ (റിപ്പോർട്ടർ സുപ്രഭാതം വടകര).
മരുമകൻ; എം.വിജയൻ (റിട്ട. പ്രധാനാധ്യാപകൻ ചേരാപുരം യു.പി).
തിരുവള്ളൂർ: തിരുവള്ളൂരിലെ പ്രമുഖ തെയ്യം കലാകാരനും നാദസ്വര വിദ്വാനുമായ കുഞ്ഞിക്കണ്ണൻ പണിക്കർ (94) നിര്യാതനായി.
35 വർഷക്കാലം തലശ്ശേരി ജഗനാഥ ക്ഷേത്രത്തിൽ നാദസ്വര വാദകനായിരുന്നു.
മലബാറിലെ ഒട്ടേറെ ക്ഷേത്രങ്ങളിലും കാവുകളിലും തെയ്യം കെട്ടിയിട്ടുണ്ട്. കാലൻ പാട്ട്, വേടൻ പാട്ട്, ബലിക്കള, മാന്ത്രികം എന്നീ പരമ്പരാഗത കലകളിലും അറിവുകളിലും പ്രാവീണ്യമുണ്ടായിരുന്നു. തെയ്യം കലയിലെ പ്രാമാണികരായിരുന്ന പരേതരായ കരുവാം കുന്നത്ത് ചാത്തുപണിക്കർ, ആണ്ടിപ്പണിക്കർ എന്നിവർ സഹോദരൻമാരാണ്.
ഭാര്യ: മാതു.
മക്കൾ: നന്ദകുമാർ (തകിൽ വാദകൻ, തലശ്ശേരി ജഗന്നാഥ ക്ഷേത്രം), ബാബു ( തകിൽ വാദകൻ), ഷെജി(നാദസ്വര വാദകൻ).
മരുമക്കൾ: മഹിഷ്മ, ലിജിമോൾ, ബമ്യ, ഉദയകുമാർ(കോട്ടയം).
സഹോദരികൾ: ദേവി കല്ലോട്, ജാനു പാലോളിപ്പാലം, ശാന്ത ഇരിങ്ങൽ.
കുറ്റ്യാടി : കുറ്റ്യാടിയിലെ ഗ്ലോബൽ ഗോൾഡ് മാനേജിംഗ് പാർട്ണർ വണ്ണാർകണ്ടി അബുബക്കർ നിര്യാതനായി. 64 വയസ്സായിരുന്നു. ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. നൻമ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹിയായിരുന്നു. കടിയങ്ങാട് തണൽ - കരുണ സെന്റർ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പരേതരായ വണ്ണാർകണ്ടി എടുത്തുംകര മമ്മുവിന്റേയും കുഞ്ഞാമിയുടേയും മകനാണ്.
ഭാര്യ കുറ്റ്യാടിയിലെ ആദ്യ കാല മുസ്ലിം ലീഗ് നേതാവ് പരേതനായ പി.സി.മൊയ്തുവിന്റെ മകൾ മുംതാസ്. കുറ്റ്യാടിയിലെ വ്യാപാരികളായ അനീസ്, റമീസ്, റിൻസ ഫാത്തിമ എന്നിവർ മക്കളാണ്. മരുമകൾ ഷഹന വിഷ്ണുമംഗലം. മൊയ്തു, ഹമീദ്, സലാം, നഫീസ, റാബിയ,
പരേതരായ അമ്മത്, ആയിഷു എന്നിവർ സഹോദരങ്ങളാണ്.
നാദാപുരം: കുമ്മങ്കോട്ടെ മീത്തലെ കോമത്ത് കണ്ടി അബ്ദുള്ള (70) നിര്യാതനായി.
ഭാര്യ : അയിശു നമ്പോടൻകണ്ടി
മക്കൾ : അയ്യൂബ്, നാസർ, റിയാസ്, നൗഷാദ്, സലീന
നരിപ്പറ്റ: തിനൂരിലെ പൊടിക്കളത്തിൽ ഹംസ (60) നിര്യാതനായി.
ഭാര്യ: ജമീല. മാനന്തവാടി കുഴിനിലം സ്വദേശിയായിരുന്നു.
മക്കൾ: ഷൗക്കത്ത്, ഷഫീഖ് സഅദി, അൻവർ സാദത്ത്.
മരുമക്കൾ: സുലയ്യ (വയനാട്), നസ്രീന (വടകര), ഫാസീല (വടകര).
പാറക്കടവ് : കുറുവന്തേരിയിലെ അറക്കേന്റവിട അബൂബക്കർ(45) നിര്യാതനായി. അബുദാബി കെ. എം. സി. സി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.നാട്ടിലും വിദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മുസ്ലിം ലീഗ് കുറുവന്തേരി ശാഖാ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. നിലവിൽ മണ്ഡലം ലീഗ് കൗൺസിൽ അംഗമാണ്.
ഭാര്യ: ഷമീമ ചെറുവളത്ത്(കീഴ്മാടം).
മക്കൾ: സുൽത്താൻ, ശൈഹ, ഹയ. മാതാപിതാക്കൾ പരേതരായ കുഞ്ഞബ്ദുല്ല ഹാജി, അയ്ശു.
സഹോദരങ്ങൾ, മൊയ്തു,ഖദീജ, മഹമൂദ്, ഇബ്രാഹിം, യൂസഫ്.
നാദാപുരം: ദീർഘകാലം ചെക്യാട് ഒന്നാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റും താനക്കോട്ടൂർ ശിഹാബ് തങ്ങൾ നൂറുൽ ഹുദാ മദ്റസ സെക്രട്ടറിയും ആയിരുന്ന തൊടുവയിൽ സൂപ്പി (65) നിര്യാതനായി.
പിതാവ്: പരേതനായ ഹസ്സൻ. മാതാവ്: പരേതയായ കുഞ്ഞിപ്പാത്തു.
ഭാര്യമാർ: പരേതയായ വലിയപറമ്പത്ത് ഹാജറ, നെല്ലിയാക്കര സൈനബ.
മക്കൾ: സഹദ്, അനസ്, ഹഫ്സത്ത്, ഫാത്തിമ, ഉവൈസ്, ഇജ്ലാൻ.
മരുമക്കൾ: യഹ്യ (ചേലക്കാട്), റഫീഖ് (പൊയിലൂർ), ആയിഷ, തസ്നി.
സഹോദരങ്ങൾ: അമ്മദ്, കുട്ട്യാലി, പരേതയായ ആമി.
നാദാപുരം: കല്ലാച്ചി സൂര്യ മെഡിക്കൽസ് ഉടമ ഏരാംവീട്ടിൽ ടി കെ ചാത്തു (70) നിര്യാതനായി.
ഭാര്യ: ശാന്ത ( റിട്ട. അധ്യാപിക, ആർ.എൻ.എം.എച്ച്.എസ് നരിപ്പറ്റ).
മക്കൾ: നീതു കൃഷ്ണ, നിധിൻ കൃഷ്ണ (പഞ്ചാബ് നാഷണൽ ബാങ്ക്).
മരുമകൻ: രാഹുൽ കോഴിക്കോട്.
വാണിമേൽ: പരേതനായ പണിക്കർ വീട്ടിൽ മൊയ്തു വിന്റെ ഭാര്യ ചുണ്ടയുള്ള പറമ്പത്ത് മറിയം(87) നിര്യാതയായി.
മക്കൾ: ജമീല, മാമി, സാലിഹ്, റാബിയ, ബിയ്യാത്തു, ഇസ്മായിൽ, കുഞ്ഞബ്ദുല്ല.
മരുമക്കൾ: പരേതരായ മമ്മുമീത്തലെവീട്ടിൽ
(ചീക്കോന്ന്), ഖാലിദ്( പൂനൂർ),
ബഷീർ (ചീക്കോന്ന്) അസൈനാർ (നടുവണ്ണൂർ)
കക്കട്ടിൽ: പരേതനായ കച്ചേരി കെട്ടിയ പറമ്പത്ത് ഗോപാലൻ്റെ ഭാര്യ സരോജിനി(63) നിര്യാതയായി.
മക്കൾ: ഉമേഷ് (ശ്രുതി ഇലക്ട്രോണിക്സ് കക്കട്ടിൽ) ഉഷ.
മരുമക്കൾ:പവിത്രൻ ( സെക്രട്ടറി, കായക്കൊടി സർവ്വീസ് സഹകരണ ബേങ്ക്), അനുഷ (വില്യാപ്പളളി)
സഹോദരങ്ങൾ: ബാബു (കെ. ഡി.സി. ബാങ്ക്, കല്ലാച്ചി) രാജു (ഡ്രൈവർ).
സഞ്ചയനം: തിങ്കൾ
നാദാപുരം: ചെക്യാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ കുറുവന്തേരിയിലെ ബിംബുംകുഴിയിൽ ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ അമ്മാളു അമ്മ (78) നിര്യാതയായി. മക്കൾ: സത്യൻ, പത്മിനി, പ്രേമ, ബീന, ബിന്ദു, തുളസിദാസ് (ബഹ്റൈൻ ഒ.ഐ.സി.സി നാദാപുരം മണ്ഡലം കമ്മറ്റി പ്രസിഡന്റ് ), ഗൗതമൻ (ഖത്തർ ഓവറ്സീസ് കോൺഗ്രസ് സെക്രട്ടറി). മരുമക്കൾ: നളിനി, രാഘവക്കുറുപ്പ് (റിട്ട: കെ.ഡി.സി ബാങ്ക് മാനേജർ, കല്ലേരി), രവീന്ദ്രൻ (റിട്ട: പോസ്റ്റ്മാൻ, ഇയ്യങ്കോട്), രാമചന്ദ്രൻ (റിട്ട. എസ്.ഐ, മേമുണ്ട), വിജയൻ (ചെറുവണ്ണൂർ), നാൻസി (കെ.യു.പി സ്കൂൾ), ഷൈജ.
വാണിമേൽ : മുളിവയൽ ഉണ്ണിയോട്ട് കുഞ്ഞബ്ദുല്ല 68 നിര്യാതനായി.
മക്കൾ: സാജിദ്, മുഹമ്മദ് , സലീം അബ്ദുസ്സലാം, സീനത്ത്, ഷാഹിന.
ഭാര്യ: ഫാതിമ.
മരുമക്കൾ: കെ.സി ഹാരിസ് ചെറുമോത്ത്, ഇ വി മുഹമ്മദ് ചെറുമോത്ത്, മാശിത , മുബീന, തസ്നീമ
നാദാപുരം: ചേലക്കാട്ടെ പുത്തലത്ത് താമസിക്കും കരുവാൻ കണ്ടി അബൂബക്കർ ഹാജി (72) നിര്യാതനായി. ഭാര്യ. പോലേരി സൈനബ.
മക്കൾ. ഉനൈസ്, യൂനുസ്( ഖത്തർ), മുഹമ്മദ്, സുൽഫത്ത്.
മരുമക്കൾ. ഹാരിസ് ചെറുമോത്ത്, റിയാ മറിയം കുന്നുമ്മക്കര, ശബ്ന പുറമേരി
സഹോദരങ്ങൾ. ഉസ്മാൻ. അലി. റഹീം. ആയിഷ. ജമീല.
നാദാപുരം: ചേലക്കാട് പരേതനായ പറമ്പത്ത് അന്ത്രു ഹാജിയുടെ മകൻ അബ്ദുൾ സലാം (60) നിര്യാതനായി.
ഭാര്യ:ഹഫ്സ കോയിമംകണ്ടി എടച്ചേരി
മക്കൾ: മുജീബ് - ദുബൈ, മുർഷിദ് - ദുബൈ,
മുനീബ് (ചേലക്കാട് ശാഖാ യൂത്ത്ലീഗ് ട്രഷറർ), പരേതനായ മുനീർ
മരുമക്കൾ: ഹിസാന - എളയടം, ഷഹന - ആവോലം, ഫാത്തിമത്തുസഹറ - വില്ല്യാപ്പള്ളി.
സഹോദരങ്ങൾ: പരേതനായ കുഞ്ഞബ്ദുള്ള ഹാജി, സമദ് - ദുബൈ, അസീസ് (സിറാജുൽഹുദ കുറ്റ്യാടി), ഫസൽ, സൈനബ, സുബൈദ, ഹഫ്സ, റസിയ.
വാണിമേൽ: പൗര പ്രമുഖൻ പുതിയോട്ടിൽ കാളാം വീട്ടിൽ സൂപ്പിഹാജി 90 നിര്യാതനായി.
ഭാര്യ: ബിയ്യാത്തു.
മക്കൾ: മുഹമ്മദലി, സാദിഖ് (ഗൾഫ് ടൈംസ് ഖത്തർ ), ജമീല , കദീശ , സാറ. മരുമക്കൾ : അബ്ദുല്ല പുതുപ്പനാങ്കണ്ടി , അബ്ദുല്ല വാവള്ളോട്ട് (എളയടം), മമ്മു കളത്തിൽ, സലീന കുറ്റിയാടി, ഷമീമ നമ്പിയത്താങ്കുണ്ട്. സഹോദരങ്ങൾ : കുഞ്ഞബ്ദുല്ല, മൊയ്തുഹാജി, പി തറുവൈ ഹാജി, ആലി ഹാജി, മൂസ്സ ഹാജി, പാത്തു, ബിയ്യാത്തു, ബിയ്യ.
വളയം: മുസ്ലിം ലീഗ് പ്രാദേശിക നേതാവും
മത സാമൂഹ്യ പ്രവർത്തകനുമായ
തയ്യിൽ ആലിഹാജി 75 നിര്യാതനായി. വളയം ടൗൺ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്. വളയം ടൗൺ ജുമാ മസ്ജിദ് കമ്മിറ്റിവൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിക്കുകയാണ്.
ഭാര്യ : സാറ. മക്കൾ: ഹാരിസ് ( ദുബൈ) ,റഷീദ് ( ദുബൈ,) ഇർഷാദ് ( ദുബൈ) , റസീന. മരുമകൻ: അബൂബക്കർ പാറക്കടവ് .
വാണിമേൽ: വില്ലേജ് ഓഫീസിന് സമീപം ചെറിയ മടോമ്പൊയിൽ കുഞ്ഞമ്മദ് 65 നിര്യാതനായി.
ഭാര്യ: ആയിഷ കടമേരി.
മക്കൾ: മുസ്തഫ ( ദുബൈ ) , ഫൈറൂസ് ( ഖത്തർ) , ജസീല, മുഹ്സിന , പരേതനായ ജലീൽ. മരുമകൾ: ജെസ്ന തൊട്ടിൽ പാലം, ഷാനവാസ് വെള്ളിയോട് ( ഖത്തർ ), സമീർ ചേലക്കാട് ( ദുബൈ ).
സഹോദരങ്ങൾ: ഉസ്മാൻ, മൊയ്തു , ബഷീർ, റഷീദ്, സൈനബ, ജമീല, നസീമ, ഷാനിബ.
നാദാപുരം: പാറക്കടവിലെ കളത്തിക്കണ്ടി റഫീഖ് (44) ദുബായില്‍ നിര്യാതനായി. ഭാര്യ ഹർഷിദ അണിയാരം. മക്കൾ: മുഹമ്മദ് ആഷിഖ്, മുഹമ്മദ് സിനാൻ, മുഹമ്മദ് ജിഫ്രാൻ, ഫാത്വിമ.
പിതാവ്: പരേതനായ കുഞ്ഞമ്മദ്, മാതാവ്: പരേതയായ ആമി. സഹോദരങ്ങൾ കുഞ്ഞബ്ദുല്ല,ഷരീഫ്, മുംതാസ്, പരേതരായ സുബൈദ, സുഹറ, ഇസ്മായിൽ.
വാണിമേൽ: പി എസ് സി മുൻ റീജണൽ ഓഫീസർ ഭൂമിവാതുക്കലിലെ എൻ പി സുപ്പി 72 നിര്യാതനായി. ഭാര്യ ജമീല മക്കൾ സലിംനൗഷാദ് ബഹ്റൈൻ, നൗനി ജാസ്മിൻ, സീനത്ത്, നജ്ലത്ത് മരുമക്കൾ: അഷ്റഫ് നാദാപുരം, മഹമൂദ് തൂണേരി ,സക്കീർ തൂണേരി, ഫർസാന സഹോദരങ്ങൾ: എൻ പി അബ്ദുൽ മജീദ് മുൻ ഹെഡ്മാസ്റ്റർ ക്രസൻ്റ് ഹൈസ്കൂൾ വാണിമേൽ, ലത്തീഫ് ,ബഷീർ പരേതരായ മൊയ്തു, ഹമീദ്, സഫിയ, ജമീല
വാണിമേൽ: വയൽ പീടിക യിലെ പരേതനായ കരിപ്പുള്ളിൽ അബ്ദുല്ലക്കുട്ടി മുസ്ല്യാരുടെ മകൻ വലിയ ഇടത്തിൽ മുഹമ്മദ് ബഷീർ (പാറക്കടവ്) നിര്യാതനായി. നാദാപുരം എൻ കെ കോംപ്ലക്സിൽ വ്യാപാരിയായിരുന്നു.
മാതാവ്: ആയിഷ.
ഭാര്യ: മൈമൂനത്ത്.
മക്കൾ: മുഹ്സിൻ ബഷീർ, മുഖ്താർ ബഷീർ.
സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ,
നജീബ് , ശരീഫ്,റഫീഖ്.
നരിപ്പറ്റ: ചീക്കോന്നുമ്മൽ കല്ലുള്ള പറമ്പത്ത് കരീമിൻ്റെ ഭാര്യ സൈനബ (തറവട്ടത്ത് -65) നിര്യാതയായി.
മക്കൾ: സാഹിദ, സാഹിയ, സഫീറ, ഷവാദ്, (മൾട്ടി ഹാൻ്റ്സ് ദുബൈ).
മരുമക്കൾ: ഇസ്മായിൽ ( സീതി സാഹിബ് എച്ച്.എസ്.എസ്. തളിപ്പറമ്പ്), അൻവർ കറപ്പയിൽ, (തൊട്ടിൽപ്പാലം) ഇ.വി മൊയ്തു (കുറ്റ്യാടി),സജീറ നദാപുരം.
സഹോദരങ്ങൾ: പറമ്പത്ത് ഹമീദ്, മജീദ് (ഖത്തർ) അഷ്റഫ് (ഖത്തർ) നാസർ കക്കട്ടിൽ ( വട്ടോളി നാഷനൽ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ) സുബൈദ, (പരേതനായ പറമ്പത്ത് ഹംസ ).
വാണിമേൽ: ഭൂമിവാതുക്കലിലെ നാളോൻചാലിൽ നടുക്കണ്ടി ചെറിയ അബ്ദുള്ള നിര്യാതനായി.
മക്കൾ. അമ്മദ്, അശ്റഫ്, മൊയ്തു, ബിയ്യാത്തു , മാമി , കദീശ, സുൽഫത്ത് പരേതയായ ജമീല. മരുമക്കൾ: അമ്മദ് കുണ്ടൻചാൽവാണിമേൽ, കോപറമ്പത്ത് സൂപ്പി മൊകേരി, വടക്കെക്കള്ളി പക്രൻ , പെരുവൻ വീട്ടിൽ മൊയ്തു ജാതിയേരി, എടവത്ത്കണ്ടി ഫസ്ൽ ചങ്ങരംകുളം ,സുലൈഖ കല്ലുമ്മൽ , താഹിറ ചാലപുറം , ഹഫ്സത്ത് മുളിവയൽ.
നാദാപുരം: കുമ്മങ്കോട്ടെ പറോളി മമ്മൂട്ടി 67 നിര്യാതനായി. കല്ലാച്ചിയിലെ പരേതനായ പുത്തൻപുരയിൽ മൊയ്തുവിന്റെ മകനാണ്. നാദാപുരം ജുമാമസ്ജിദിൽ ഖബറടക്കം നടത്തി.
ഭാര്യ: തീർച്ചിലോത്ത് സൈനബ കുമ്മങ്കോട്
മക്കൾ: സയദ്, സമദ്
ഹഫ്സ, ആബിദ, ഫൈറൂസ
മരുമക്കൾ: മുഹമ്മദ് കാർത്തികപ്പള്ളി, ജാസിം നരിപ്പറ്റ,
റമീസ് പുളിക്കൂൽ ഫസ്ന, അഫീദ എടച്ചേരി,
സഹോദരങ്ങൾ: അഷ്റഫ്, ജാഫർ, നവാസ്, ഫൈസൽ, ജമീല, മറിയം.
നാദാപുരം ഖാസിയും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ മേനക്കോത്ത് അഹമ്മദ് മൗലവി (72) അന്തരിച്ചു. ജംഇയ്യത്തുൽ ഉലമ ജില്ലാ ട്രഷറർ, കേരള സുന്നീ ജമാഅത്ത് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്, എസ് വൈ എഫ് കേന്ദ്ര സമിതി അംഗം, ജാമിഅ: ഫലാഹിയ്യ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, അരൂർ ദാറുൽ ഖൈർ, മഞ്ചേരി ദാറുസ്സുന്ന ഇസ്ലാമിക കേന്ദ്രം, നാദാപുരം ശംസുൽ ഉലമാ കീഴന ഓർ സ്മാരകകേന്ദ്രം എന്നിവയുടെ ഉപദേശക സമിതി അംഗം പുളിക്കൂൽ തൻവീറുൽ ഈമാൻ മദ്രസ കമ്മിറ്റി പ്രസിഡണ്ട് തുടങ്ങിയ പദവികൾ വഹിക്കുന്നു. നിരവധി മദ്രസ കമ്മിറ്റികളുടെ ഉപദേശകസമിതി അംഗമാണ്. 40 വർഷമായി നാദാപുരം ഖാസിയായി സേവനമനുഷ്ഠിക്കുന്നു. നാദാപുരത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു പരേതൻ. റൈഹാനത്ത്, ഹഫ്സത്ത്, പരേതനായ മുഹമ്മദ് ഖൈസ് മക്കളാണ്. അലി ദാരിമി വെള്ളമുണ്ട, നാസർ ഇയ്യാങ്കുടി, താഹിറ കുമ്മങ്കോട് ജാമാതാക്കളാണ്. നാദാപുരം എം വൈ എം യത്തീംഖാന, ടി ഐ എം കമ്മിറ്റി, ഐഡിയൽ ഇസ്ലാമിക് സൊസൈറ്റി എന്നിവയുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. വടകര താലൂക്ക് ജംഇയ്യത്തുൽ ഖുളാത്തിൻറെ പ്രസിഡണ്ടായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
നാദാപുരം: നരിപ്പറ്റ തിനൂരിലെ മണലിൽ കുഞ്ഞബ്ദുല്ല മുസ്ലിയാർ 72 നിര്യാതനായി. ഭാര്യ: നഫീസ മുച്ചിലോട്ടുമ്മൽ.
മക്കൾ: മുഹമ്മദലി തിനൂർ
( സുപ്രഭാതം റിപ്പോർട്ടർ നാദാപുരം, മീഡിയ വിഷൻ എക്സി. എഡിറ്റർ ),
ആയിശ, സൈനബ, റുഖിയ, സഫിയ.
മരുമക്കൾ: ആമദ് തുണ്ടിപറമ്പത്ത് (തിനൂർ), അബ്ദുൽ ഹമീദ് സഖാഫി (ചീക്കോന്ന്), ഹമീദ് പൊയിൽ പീടികയിൽ (കുനിങ്ങാട്), നസീർ കാര്യപറമ്പത്ത് (തോട്ടിൽപാലം), ഫാത്തിമത് സ്വാലിഹ (മീത്തൽവയൽ).
സഹോദരൻ: പി.പി കുഞ്ഞമ്മത് മുസ്ലിയാർ.
തൂണേരി: മുടവന്തേരിയിലെ വടക്കേതുണ്ടിയിൽ മണി എന്ന ശാംജിത്ത് ( 36 ) ബേഗ്ലൂരിൽ വെച്ചു മരണപ്പെട്ടു. ഭാര്യ ധന്യ ബേഗ്ലൂർ മകൾ ധിഷ വിദ്യാർത്ഥിനി, അച്ഛൻ ഗോപാലൻ നായർ, അമ്മ ലീല മല്ലുവശ്ശേരി, സഹോദരങ്ങൾ ഷാജി മൈസൂർ, ഷീല കണ്ണവം ,ഷീജ കണ്ണങ്കോട്, ഷീമ പനവല്ലി വയനാട്.
മരണാനന്ത ചടങ്ങുകൾ ബേഗ്ലൂരിൽ തന്നെയാണ് നടത്തുന്നത്.
കക്കട്ടിൽ: മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി. അമ്മത് മാസ്റ്ററുടെ സഹോദരൻ കുന്നുമ്മലിലെ പൂവുള്ളതിൽ പോക്കർ ഹാജി (65) നിര്യാതനായി.
ഭാര്യ: സാറ (ഇല്ലത്ത് )
മക്കൾ: മുഹമ്മദ് സാദിഖ് (ബഹ്റൈൻ), മുഹമ്മദ് സഫ് വാൻ (കെ.പി.ഇ.എച്ച്.എസ്.എസ് കായക്കൊടി ), സവാദ് ,സബീലുള്ള (ബാംഗ്ലൂർ)
മരുമക്കൾ: ജുവൈരിയ, ജുമൈല,ജസിമോൾ, റമീസ.
നാദാപുരം:ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥി മരിച്ചു.ആലപ്പുഴ ഗവ: മെഡിക്കൽ കോളേജ് എം.ബി.ബി.എസ് വിദ്യാർത്ഥി വളയം, താനിമുക്കിലെ മീത്തലെ മടാക്കൽ അനുഷിൽ പ്രഭാകർ (20) ആണ് മരിച്ചത്. പിതാവ് : പ്രഭാകരൻ (റിട്ട: പ്രധാനഅധ്യാപകൻ ചുഴലി ഗവ: എൽ.പി സ്കൂൾ).
മാതാവ് :ബീന ( ചുഴലി ഗവ:എൽ.പി സ്കൂൾ). സഹോദരൻ :ആയുഷ് പ്രഭാകർ .
ആലപ്പുഴയിൽ നിന്ന് ബൈക്ക് അപകടത്തിൽപ്പെട്ടു ദിവസങ്ങളായി എറണാകുളം ആസ്റ്റർ മിംസിൽ ചികിത്സയിലാരുന്നു.
നാദാപുരം: തെരുവൻപറമ്പിലെ കരിമ്പാലങ്കണ്ടി താമസിക്കും മുറിച്ചാണ്ടി മൊയ്തു (70) നിര്യാതനായി. കല്ലാച്ചി ടൗണിലെ പഴയ കാല വ്യാപാരി ആയിരുന്നു.
ഭാര്യ: ബിയ്യാത്തു.
മക്കൾ: സലീന, ഹാജറ, നജ്മ, നവാസ്, ജലീൽ, റയീസ്
മരുമക്കൾ: കുഞ്ഞമ്മദ് ഇയ്യങ്കോട്, ഹമീദ് പുളിയാവ്, ലത്തീഫ് വാണിമേൽ, സബീന മുളിവയൽ, ആബിദ ചിയൂർ, ഫാത്തിമ തെരുവൻപറമ്പ്.
സഹോദരങ്ങൾ: അന്ത്രു, സൂപ്പി, നബീസു.
എടച്ചേരി: റിട്ട. സബ് ഇൻസ്പെക്ടർ കെ സുധാകരൻ (59) നിര്യാതനായി. എടച്ചേരി, വളയം പൊലീസ് സ്റ്റേഷനുകളിൽ സബ് ഇൻസ്പെക്ടറായിരുന്നു അച്ഛൻ: പരേതനായ ചോയി. അമ്മ: പാറു.
ഭാര്യ: നിഷ (മാഹി)
മകൾ: ആര്യ.
മരുമകൻ അരുൺദേവ് (വണ്ടൂർ )
സഹോദരങ്ങൾ: പരേതനായ ശ്രീധരൻ. ഭാസ്കരൻ, വിജയൻ, രാജൻ, മോഹനനൻ, പത്മജ, രമ
നാദാപുരം: ദീർഘ കാലം ഖത്തറിൽ വ്യാപാരിയും പൗര പ്രമുഖനുമായ ചെക്യാട് ചാത്തോത്ത് അമ്മദ് ഹാജി 70 നിര്യാതനായി. സജീവ കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: ആയിശ പൊയിലൂർ
മക്കൾ: കുഞ്ഞബ്ദുല്ല, ഇസ്മയിൽ, ജസീറ, നദീറ,
ആരിഫ, സുഹൈല, ആഷിഫ.
മരുമക്കൾ: ഇസ്മായിൽ വാണിമേൽ, സിറാജ് കായക്കൊടി, ബഷീർ കുറുവന്തേരി, സജീർ വളയം, അൽത്താഫ് കടവത്തൂർ, റഷീദ, അർഷിന.
സഹോദരികൾ: ആയിശ, കദീജ , കുഞ്ഞിപാത്തു
നപുരം: ചിയ്യൂരിലെ താന മഠത്തിൽ മമ്മു 70 നിര്യാതനായി. ഭാര്യ: കുഞ്ഞാമി കടമേരി.
മക്കൾ: ഇസ്മായിൽ ( ദുബൈ) , ഫൈസൽ, ആഇശ, മൈമുനത്ത് . മരുമക്കൾ: ഹമീദ് വിളക്കോട്ടൂര്‍, അശ്ക്കർ മണ്ണൂര്‍ , ജാസ്മിൻ ഇയ്യങ്കോട്.
നാദാപുരം: പൊലിസ് ബാരക്സിന് സമീപം പരേതനായ നന്തോത്ത് കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ അണ്ടത്തോടന്‍ മറിയം ഹജ്ജുമ്മ (68) നിര്യാതയായി. പരേതനായ പെരിങ്ങത്തൂര്‍ പുത്തലത്ത് സൂപ്പി ഹാജിയുടെയും കഴുങ്ങും പറമ്പത്ത് അയിശുവിന്റെയും മകളാണ്. മക്കൾ: അബ്ദുല്‍ നാസർ (പ്രിന്‍സിപ്പല്‍, ഗവ.എച്ച്.എസ്.എസ് കുറ്റ്യാടി), ഹാരിസ്, അബ്ദുല്‍ റഹൂഫ് (ഇരുവരും ദുബൈ). മരുമക്കള്‍: ഓത്തിയിൽ സലീന, ബുഷ്റ (മംഗലാട്), നസ്ലി (തിരുവള്ളൂർ). സഹോദരങ്ങൾ: വെള്ളോട്ടുകണ്ടി കുഞ്ഞി പോക്കര് ഹാജി (പുല്ലൂക്കര), കഴുങ്ങും പറമ്പത്ത് അമ്മദ്, മാമി.
നാദാപുരം: ചിയ്യൂർ ഒലിപ്പിൽ ജുമുഅത്ത് പള്ളി ഖാസി വെള്ളിയോടങ്കണ്ടിയിൽ വി.കെ കുഞ്ഞാറ്റ തങ്ങൾ (65) നിര്യാതനായി.
ഭാര്യ: വട്ടക്കണ്ടി ശരീഫാ ബീവി.
മക്കൾ: ഷംസീറാ ബീവി, ഷാഹിദാ ബീവി, റഫിയത്ത് ബീവി, ഉമ്മുകുൽസു ബീവി.
മരുമക്കൾ: ശിഹാബ് സഖാഫി (കുറ്റ്യാടി), സൈഫുദ്ദീൻ ഏകരൂൽ (ദുബായ്), ഹാഷിം പള്ളിക്കൽ (വയനാട്, ദുബായ്).
സഹോദരങ്ങൾ: കുഞ്ഞിക്കോയ തങ്ങൾ, അബ്ദുൽ നാസർ തങ്ങൾ (മസ്കറ്റ്), അബ്ദുൽ മുനീർ തങ്ങൾ (മസ്കറ്റ്), ബീകുഞ്ഞിബാവി (ഒളവിലം), മുതുബീവി (വെള്ളിയോട്), മൈമൂനത്ത് ബീവി (നരിപ്പറ്റ), റൈഹാനത്ത് ബീവി (പയന്തോങ്ങ്).
കുനിങ്ങാട് -കൈതക്കുണ്ട് പൂവ്വള്ളതിൽ പാത്തു ഹജ്ജുമ്മ (74) നിര്യാതയായി.
ഭർത്താവ് : പരേതനായ പോക്കർ ഹാജി.
പരേതനായ കുന്നീച്ചാലിൽ സൂപ്പി ഹാജിയുടെ മകളാണ്.
മക്കൾ: കുഞ്ഞയിശ, അമ്മദ്(ഖത്തർ ), കുഞ്ഞാമി, കദീശ, ആസ്യ, അഷ്റഫ് (ബഹ്റൈൻ ), സറീന, സമീർ, ഹാജറ, സാബിറ.
മരുമക്കൾ : പുത്തൻ പുരയിൽ മൊയ്തു ഹാജി ( വില്യാപ്പള്ളി ), കൂനാറമ്പത്ത് മൊയ്തു ഹാജി (കുനിങ്ങാട്), അബ്ദുള്ള മംഗലശ്ശേരി (കക്കംവള്ളി ), കോരന്റവിട അസീസ് (കുന്നുമ്മക്കര ), കുഞ്ഞമ്മദ് അമ്പിടാട്ടിൽ (കുമ്മങ്കോട്), പറമ്പത്ത് ഹമീദ് (കാർത്തികപ്പള്ളി), കല്യാർമ്പത്ത് അൻവർ (കണ്ടോത്ത്കുനി ), വഹീദ (വടകര), ആബിദ (ചേരാപുരം), അസ്മ.ഒ.പി. (കുനിങ്ങാട്).
ആസിഫ് (കോഴിക്കോട് എയർപോർട്ട് )
പേരമകനാണ്.
നരിപ്പറ്റ: നമ്പ്യത്താംകുണ്ടിലെ കിഴക്കയിൽ മൊയ്തു (കരിമ്പാലങ്കണ്ടി - 75) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: അഷ്റഫ്, ഫൗസിയ, നാസർ, ഷാഹിന, ഷൗക്കത്ത്.
മരുമക്കൾ: ബുഷ്റ, അസ്മ, ഖാസിം (തീക്കുനി), സൗദ, പരേതനായ അസീസ്.
ഖബറടക്കം: രാവിലെ 8 മണിക്ക് നമ്പ്യത്താംകുണ്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നാദാപുരം: കൊവിഡ് സ്ഥിരീകരിച്ച വീട്ടമ്മയെ പൊതു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുനിങ്ങാട്ടെ തുണ്ടിയിൽ നാരായണി 67 യെയാണ് മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇവർക്കും മകനും മരുമകൾക്കും കൊവിഡ് പോസിറ്റീവായിരുന്നു. ഇന്നലെ രാവിലെ നാരായണിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ പൊതു കിണറിൽ മൃതദേഹം കണ്ടത്.
ഭർത്താവ്: പരേതനായ കേളപ്പൻ
മക്കൾ: ചന്ദ്രി, ബീന, നാണു.
മരുമക്കൾ : അശോകൻ കല്ലാച്ചി, രാജൻ കുനി ങ്ങാട് ,അനിത കേട്ടേമ്പ്രം.
സഹോദരങ്ങൾ: പരേതരായ കണാരൻ, മാണി.
നാദാപുരം: ജാതിയേരിയിലെ പാലകൂൽ അമ്മദ് ഹാജി (72) നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ ചെറുവത്ത്. മക്കൾ: ബഷീർ, ഹസീന, ഫർസാന, സൗദ. മരുമക്കൾ: ബഷീർ (കല്ലാച്ചി), കുഞ്ഞാലി (പുളിക്കൂൽ), അസീസ് (കക്കംവെള്ളി), ഷമീന (നാദാപുരം).
നാദാപുരം : നരിക്കാട്ടേരി തറമൽ താമസിക്കും കണ്ണങ്കോട്ട് കുഞ്ഞബ്ദുള്ള (70) നിര്യാതരനായി.
ഭാര്യ: ജമീല,
മക്കൾ: സാജിദ് (ഖത്തർ ), സൽമത്ത് , സാലിം
മരുമക്കൾ : അഷ്റഫ് തുമ്പോളി ( വരിക്കോളി )
റസീന (വാണിമേൽ ), ഷബ്ന (കുമ്മങ്കോട്)
നാദാപുരം: കോട്ടേമ്പ്രം ബാപ്രത്ത് ഗോവിന്ദൻ (85) നിര്യാതനായി.
ഭാര്യ: സുമതി. മക്കൾ: ബി. രവീന്ദ്രൻ (ഹെഡ്മാസ്റ്റർ നാദാപുരം സി സി യു പി സ്കൂൾ ), ഗീത, സുരേഷ് ബാബു (ദുബായ്), ശ്രീജ . മരുമക്കൾ : ഷീജ (അധ്യാപിക സി സി യു പി സ്കൂൾ നാദാപുരം), സി കെ ബാലകൃഷ്ണൻ (റിട്ട പഞ്ചായത്ത് സെക്രട്ടറി) സോജ (ദുബായ്) രമേശൻ (ദുബായ്) സഹോദരങ്ങൾ ലക്ഷ്മി (പുറമേരി), പരേതരായ നരായണൻ ,ഗോപാലൻ. സഞ്ചയനം വെള്ളിയാഴ്ച്ച.
നാദാപുരം. തെരുവമ്പറമ്പ് എൽ പി സ്കൂളിന് പിൻവശം താമസിക്കുന്ന കല്ലിൽ ജെ പി അമ്മദ് (76)നിര്യാതനായി.
ഭാര്യ കുഞ്ഞയിഷ. മക്കൾ.നൗഷാദ്, ഷൗക്കത്ത്, റംല,സാജിദ, ഷാഹിന.
സഹോദരങ്ങൾ. സൂപ്പി, അയിഷു, ബിയ്യാത്തു, കുഞ്ഞാമി, പരേതനായ ജെ പി പോക്കർ.
മരുമക്കൾ.ബഷീർ പുത്തലത്ത്, കുഞ്ഞബ്ദുള്ള വളയം, അലി വാണിമേൽ,സൽമത്ത് വേറ്റുമ്മൽ, തൻസീഹ നരിപ്പറ്റ.
നരിപ്പറ്റ: മുള്ളമ്പത്ത് സ്വദേശി ഖത്തറില്‍ നിര്യാതനായി. മുള്ളമ്പത്ത് പള്ള്യാറയിലെ
കെ.കെ.അശോകന് (54) ആണ് മരിച്ചത്. മുപ്പത്തഞ്ച് വർഷത്തിലേറെയായി ഖത്തറിൽ ഖലീഫാത്ത് ജദീദില് ടൈലറിംഗ് സ്ഥാപനം നടത്തുകയായിരുന്നു
ഭാര്യ : മിനി.
മക്കള്‍ : വൈഷ്ണ, വിഷ്ണു.
സഹോദരങ്ങൾ: പരേതനായ ചന്ദ്രന്, യശോദ, നാണു, ദേവി, സുലോചന, പ്രസാദ്.
സംസ്കാരം ഖത്തറില്‍ തന്നെ നടത്തും.
ഇരിങ്ങണ്ണൂർ: നരിപ്പറ്റയിലെ പാറോള്ള പറമ്പത്ത് പരേതനായ കണാരപണിക്കരുടെ മകൻ ഇരിങ്ങണ്ണൂർ പുറേരി യിൽ ഗോകുലത്തിൽ താമസിക്കുന്ന ചന്ദ്രൻ (67) നിര്യാതനായി.
ഭാര്യ ചന്ദ്രിക.
മക്കൾ രാഹുൽ (കണ്ണൂർ), അഖിൽ (എയർ ഫോഴ്സ് ).
ജാമാതാക്കൾ: സിവി, ഗീതു സഹോദരങ്ങൾ കാർത്യായനി [കടമ്പൂർ ], രാധാകൃഷ്ണൻ ,ശശി, ബാലഗോപാലൻ [ നരിപ്പറ്റ], പരേതയായ രാധ. സഞ്ചയനം 27 ചൊവ്വ. ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷേത്രം നവീകരണ കമ്മറ്റി അംഗമായ ചന്ദ്രൻ്റെ നിര്യാണത്തിൽ കമ്മറ്റി അനുശോചിച്ചു.
കക്കട്ടിൽ: അക്ബർ കക്കട്ടിലിൻ്റെ സഹോദരി ബിയ്യാത്തു (75) നിര്യാതയായി. കക്കട്ടിലെ പഴയകാല വ്യാപാരി പരേതനായ പി.പി പോക്കറുടെ ഭാര്യയാണ്.
മക്കൾ: നബീസ ലൈല, സുലൈഖ പരേതരായ ഹമീദ്, മജീദ്.
മരുമക്കൾ: കോടിയങ്കോത്ത് അമ്മത് ഹാജി, ഹംസ മാസ്റ്റർ കീടക്കാട്ട്, റഹ്മാൻ പേരാമ്പ്ര, ആയിശ തൂണേരി.
നാദാപുരം: തെരുവംപറമ്പിലെ ഷാപ്പുകെട്ടിയ പറമ്പത്ത് ജമാൽ 48 ഖത്തറിൽ മരണപെട്ടു. കൊവിഡ് ബാധിതനായി ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു
ഭാര്യ: ഭീമുള്ളതിൽ ഫൗസിയ.
മക്കൾ: ജാസ്സിൽ, ജസ്ന, ജഹാന, ജെഫ്രി.
മരുമകൻ: റാസിഖ് കണ്ണോളി
നാദാപുരം: നരിക്കാട്ടേരിയിലെ കരയത്ത് മൂസഹാജി(67) നിര്യാതനായി.
ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ.
മക്കൾ: സിറാജ്, സഫരിയ, പരേതനായ ഷബീർ.
മരുമക്കൾ: നസീർ ചീക്കോന്ന്, ഹസീന.
നാദാപുരം: പുളിക്കൂൽ തോട്ടിൽ യുവാവ് മുങ്ങി മരിച്ചു. നാദാപുരം പുളിക്കൂൽ തോട്ടിൽ യുവാവ് മുങ്ങി മരിച്ചു. കസ്തൂരികുളത്തെ നടുവിലക്കണ്ടി അബൂബക്കറിനെ മകൻ അഫ്സൽ (28) ആണ് മുങ്ങിമരിച്ചത്. മാതാവ്: നബീസു. സഹോദരങ്ങൾ: അമീർ, അബ്ദുല്ല, അമീറ, ഫാത്തിമ.
കല്ലാച്ചി: കുറ്റിപ്രം സൗത്തിലെ പിലാവുള്ളതിൽ രാജൻ (58) നിര്യാതനായി.
ഭാര്യ. ശൈലജ
മക്കൾ : രഗിഷ, രാഗിൽ
മരുമകൻ : വിനീഷ് കടമേരി
സഹോദരങ്ങൾ: ബാലൻ, ചന്ദ്രി
നാദാപുരം: പുളിയാവിലെ തയ്യുള്ളതിൽ മൊയ്തു വിന്റെ ഭാര്യ പാത്തു 72 നിര്യാതയായി. കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
മക്കൾ: അമ്മദ്, അഷ്റഫ്, ഹാരിസ്, ആയിശ, സൈനബ, സൗദ.
മരുമക്കൾ: പരേതനായ ചുണ്ടയിൽ മൂസ ഹാജി, പാനൂക്കാരന്റെവിട മൂസ, മൊയ്തു നെല്ലിയുള്ളതിൽ ചെറുമോത്ത്. സുഹ്റ ഉമ്മത്തൂർ, ഹസീന ചെറുമോത്ത്,
നാദാപുരം: വരിക്കോളി ഒമ്പത്കണ്ടം മഹല്ല് ഖാസിയും പ്രഗത്ഭ മത പണ്ഡിതനും സൂഫീ വര്യനുമായ ഇഞ്ചീൻ്റെവിട മമ്മു മുസ്ലിയാർ (65) നിര്യാതനായി.
കീഴന ഓറുടെ ശിഷ്യനായിരുന്ന മമ്മു മുസ്ല്യാർ പ്രദേശത്തെ സർവ്വജനങ്ങളുടെയും ആദരവും അംഗീകാരവുമുള്ള മത പണ്ഡിതനായിരുന്നു.
ഭാര്യ: ആയിശ അരൂർ
മക്കൾ: അബ്ദുല്ല , ഹമീദ് (ഖത്തർ ), ഹാരിസ് മാസ്റ്റർ (പുളിയാവ് നാഷണൽ കോളജ് അധ്യാപകൻ).
മരുമക്കൾ: സൗദ (ജാതിയേരി), ഷംസീറ (കാർത്തികപള്ളി), റിയാന മറിയം (മുക്കുടത്തം വയൽ).
ഇന്ന് രാത്രി 12ന് ഒമ്പത് കണ്ടം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
നാദാപുരം: കുറുവന്തേരിയിലെ ബീവുള്ളകണ്ടി മൂസ ഹാജിയുടെ മകൻ അമ്മദ് (60) നിര്യാതനായി.
ഭാര്യ: ജമീല.
മക്കൾ: ഹൈറുന്നിസ, അൻവർ, ഹലീമ, ആയിശ.
ജാമാതാക്കൾ: സലാം, മുനീർ, സിറാജ്.
സഹോദരങ്ങൾ: ആമിന, തലഹത്ത്.
നാദാപുരം : നാദാപുരം പൊലീസ് കണ്ട്രോള് റൂം എസ് ഐ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയും നാദാപുരം പോലീസ് കണ്ട്രോള് റൂം എസ്ഐയുമായ കൈതവളപ്പില്‍ താഴെ സതീഷ് (52 ) ആണ് മരിച്ചത്.
ഇന്ന് കാലത്ത് പേരാമ്പ്രയില്‍ വെച്ചാണ് ജോലിക്കിടെ കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ പേരാമ്പ്രയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കോവിഡ് പരിശോധന കള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകും.
നാദാപുരം: പുളിക്കൂൽ ചങ്ങനോത്ത് അയിശു ഹജ്ജുമ്മ (78)നിര്യാതയായി. പരേതനായ ചങ്ങനോത്ത് മമ്മു ഹാജിയുടെ ഭാര്യയാണ്. ചേലക്കാട് കണ്ടോത്ത് കുടുംബാംഗമാണ്.
മക്കൾ: അബ്ദുല്ല, ഹമീദ്, ഇസ്മാഈൽ, ഹാരിസ്, മുഹ്സിൻ , ഹഫ്സ, ഹാജറ സഫീറ.
സഹോദരങ്ങൾ: പരേതനായ കണ്ടോത്ത് അബ്ദുല്ല ഹാജി , അമ്മദ് , ഖാദർ .
മരുമക്കൾ: അകവളപ്പിൽ നസീർ ചെറുമോത്ത്, തിരുവോത്ത് ഹാശിം വില്യാപ്പള്ളി, ചാത്തോത്ത് നാസർ കുറ്റ്യാടി . റംല, സറീന, റംസി , ഫർസാനാബി ഷഹദിയ .
കബറടക്കം ഉച്ചക്ക് 12ന് ചേലക്കാട് ജുമാമസ്ജിദിൽ നടക്കും
നാദാപുരം: തൂണേരിയിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റ പണിക്കിടെ ലൈൻ മാൻ ഷോക്കേറ്റ് മരിച്ചു. തൂണേരി ഇലക്ട്രിക് സെക്ഷനിലെ ജീവനക്കാരനും വിലാതപുരം സ്വദേശിയുമായ ആർ.കെ രജീഷ് (40) ആണ് മരിച്ചത്. തൂണേരി പട്ടാണിയിൽ അറ്റകുറ്റ പണിക്കിടെയാണ് ഷോക്കേറ്റത്. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ.
നാദാപുരം: കുമ്മങ്കോട്ടെ പാദാരത്ത് നാസർ (48) നിര്യാതനായി. ഭാര്യ: റഹ്മത്ത് (വില്യാപ്പള്ളി). മക്കൾ: റുഖ്സാന, ജസ്വിൻ, നഹല ഫാത്തിമ. പിതാവ്: അബ്ദുല്ല പാദാരത്ത് ( മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ്). മാതാവ്: പരേതയായ മറിയം. സഹോദരങ്ങൾ: മുനീർ, സുമയ്യത്ത്, റൈഹാനത്ത്.
ഖബറടക്കം ഇന്ന് രാത്രി 11 മണിക്ക് നാദാപുരം ജുമാമസ്ജിദിൽ.
വാണിമേൽ: വയൽ പീടികയിലെ പരേതനായ മുണ്ടിയോട്ടുമ്മൽ അന്ത്രുവിന്റെ ഭാര്യ കുഞ്ഞാമി നിര്യാതയായി.
മക്കൾ : മൊയ്തു, അഷ്റഫ്, മുസ്തഫ, അയിശു, സുബൈദ, പരേതനായ ആമദ്.
മരുമക്കൾ: നഫീസ,റാഹില, സറീന , ഷമീന, പരേതരായ പിലായി ഇബ്രാഹിം, കണേമ്പത്ത് അന്ത്രു.
വളയം: കുറുവന്തേരി തറവട്ടത്ത് പക്രൻ ഹാജി (65) നിര്യാതനായി.
ഭാര്യ: ആയിഷ കടന്നക്കണ്ടി കുറുവന്തേരി.
മക്കൾ : റഷീദ് ( ഖത്തർ കെ.എം.സി.സി വളയം പഞ്ചായത്ത് വൈ.പ്രസിഡന്റ്), മഹമൂദ് (ഖത്തർ), മഹറൂഫ് (ഒമാൻ).
ചേലമുക്കിലെ തയ്യുള്ളപറമ്പത്ത് മമ്മി നിര്യാതനായി.
ഭാര്യ: നബീസു
മക്കൾ: റഷീദ് ചേലമുക്ക് (ഡ്രൈവർ), റസിയ ചിയ്യൂർ, റജീന കുമ്മങ്കോട്, റസീന വില്യാപളളി, ഫൗസിയ കണ്ടോത്ത് കുനി
മരുമക്കൾ: നസീബ ആവള, അശ്റഫ് പികെ, സുബൈർ, ഷൗക്കത്ത്, അൻവർ
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 8.45 ന് വാണിമേൽ ജുമാ മസ്ജിദിൽ
-
കക്കട്ടിൽ: കുളങ്ങരത്തെ പ്രമുഖ അടയ്ക്കാ വ്യാപാരി പി.സി. കുഞ്ഞബ്ദുല്ല ഹാജി (92) നിര്യാതനായി.
ഭാര്യ:പരേതയായ ബിയ്യാത്തു
മക്കൾ: മൊയ്തു ഹാജി (സൗദി അറേബ്യ), സുലൈഖ, ജമീല, മറിയം, റംല, അബ്ദുറഹ്മാൻ (മസ്കത്ത്) റസിയ, സമീർ (സൗദി അറേബ്യ), നൗഫൽ, പരേതനായ അമ്മത്.
മരുമക്കൾ: സഫിയ, പോക്കർ , മൊയ്തു, ഇബ്രാഹിം, മഹമൂദ്, ആരിഫ, ഹമീദ് (കായിക അധ്യാപകൻ, ഗവ: ഹയർ സെക്കൻ്ററി സ്കൂൾ, കുറ്റ്യാടി) സഫീന, സമീറ .
ഖബറടക്കം: വ്യാഴാഴ്ച 8:30 ന് ചേലക്കാട് ഖബർസ്ഥാനിൽ
ഇ.കെ വിജയൻ എം.എൽ.എ യുടെ മാതാവ് ഇ.കെ. കമലാക്ഷി അമ്മ (86) നിര്യാതയായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.
ഭർത്താവ്: പരേതനായ കോമത്ത് ബാലകൃഷ്ണൻ കിടാവ്.
മറ്റ് മക്കൾ: ഇകെ.നിർമ്മല (ചിങ്ങപുരം), ഇ.കെ.അജിത് (റിട്ട. അധ്യാപകൻ സി.കെ. ജി ഹൈസ്കൂൾ ചിങ്ങപുരം, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കൊയിലാണ്ടി നഗരസഭ).
മരുമക്കൾ : പി ബാലകൃഷ്ണൻ (റിട്ട എ ടി ഒ ), പി അനിത (ഫിഷറീസ് ഓഫീസർ തിക്കോടി), പി കെ ഷീല .
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് കൊല്ലം കോമത്ത് വീട്ടുവളപ്പിൽ.
വാണിമേൽ: പരേതനായ പൊയിൽ കുഞ്ഞബ്ദുല്ലയുടെ മകൻ അമ്മത് (63) നിര്യാതനായി.
ഭാര്യ: കുഞ്ഞിപാത്തു പാറക്കടവ് .
മക്കൾ : നൗഷാദ് (ഖത്തർ), നൗഫൽ (ഖത്തർ)
മരുമക്കൾ : നജീറ പാറക്കടവ്, ഹസ്ന പെരിങ്ങത്തൂർ
സഹോദരങ്ങൾ: കുഞ്ഞാലി, മൊയ്തു, അയിശു.
കക്കട്ടിൽ: മുതിർന്ന മാധ്യമ പ്രവർത്തകനും ഖത്തർ കെ.എം.സി.സി സീനിയർ നേതാവുമായ അഹമ്മദ് പാതിരിപ്പറ്റയുടെ മകൻ ഷഹീൻ അഹമ്മദ് (42) നിര്യാതനായി.
ഭാര്യ: അജിഷ മാതാവ്: സുബൈദ. മക്കൾ: ഹിസ ഷഹീൻ, റീം ഷഹീൻ സഹോദരങ്ങൾ: റുബീന യാസർ , ഫാരിസ് അഹമ്മദ്, ഡോ. ഫൈറൂസ അഹമ്മദ്. കബറടക്കം: ഇന്ന് രാവിലെ 9 മണിക്ക് ചീക്കോന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
വാണിമേൽ: തലോപ്പാങ്കണ്ടിയിൽ മമ്മു ഹാജി (96) അന്തരിച്ചു.
ഭാര്യ: നിരത്തുമ്മൽ ഹലീമ ഹജ്ജുമ്മ
മക്കൾ: അയിശു ,സൂപ്പി, ബിയ്യാത്തു, ഖദീശ, അബ്ദുല്ല .
മരുമക്കൾ: വി.പി ലൈല (കുളപ്പറമ്പ്) പൊയിൽ അബ്ദുല്ല (ഇയ്യങ്കോട് ) മമ്പള്ളിയിൽ മുഹമ്മദ് (കടവത്തൂർ) കുനിയിൽ സൈനബ ( ഇയ്യങ്കോട് ) പരേതനായ പുത്തൻപുരയിൽ അബ്ദുല്ല (ചേലമുക്ക് )
സഹോദരങ്ങൾ: മൊയ്തു ഹാജി, ടി. കുഞ്ഞബ്ദുല്ല (റിട്ട.ഹെഡ്മാസ്റ്റർ വാണിമേൽ ക്രസൻ്റ് ഹയർ സെക്കൻഡറി സ്കൂൾ) പരേതനായ ടി.പി.അന്ത്രു (റിട്ട. ഹെഡ്മാസ്റ്റർ വെള്ളിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ)
ഖബറടക്കം ഇന്ന് രാത്രി 8.45 വാണിമേൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ
നാദാപുരം: വളയം വണ്ണാര്ക്കണ്ടിയില് കരുവാന്‍ കണ്ടി കുമാരന് (63 ) നിര്യതനായി. സംസ്കാരം ഇന്ന് വൈകീട്ട് 5.30 ന് കരുവാന്‍കണ്ടി വസതിയില്‍ നടക്കും.
ഭാര്യ: ദേവി. മക്കള്‍:
കെ കെ ശ്രീജിത്ത് ( ട്രൂവിഷന്‍ ന്യൂസ് എഡിറ്റര്‍), സുജിത്ത് (കെല്‍ട്രോണ്‍)
ബിജിത്ത് ( ഗോള്‍ഡ് സിറ്റി) .
സഹോദരങ്ങള്‍: ജാനു (തെരുവന്‍ പറമ്പ്), ദേവി ( ചുഴലി)
മരുമക്കള്‍ : അനുഷ്ക(കക്കട്ട്) , ജിന്‍സി( വിളക്കോട്ടൂര്‍) , ഡോ . ജെസി (മേക്കുന്ന് പ്രഥാമികാരോഗ്യ കേന്ദ്രം).
നാദാപുരം: പരേതനായ കൊടുവേരി കുഞ്ഞികൃഷ്ണകുറുപ്പിൻ്റെ ഭാര്യ വലിയപറമ്പത്ത് മീനാക്ഷി അമ്മ (90) പുളിയുള്ളതിൽ നിര്യാതയായി.മക്കൾ ശാന്ത, നാരായണൻ, ലീല, സതി, ഗീത, മനോജ്. സഹോദരങ്ങൾപരേതരായ ദാമോദരൻ നമ്പ്യാർ, പുളിയുള്ളതിൽ കുഞ്ഞപ്പ നമ്പ്യാർ. മരുമക്കൾ പരേതനായ രാമചന്ദ്രൻ നായർ പേരാമ്പ്ര, പത്മനാഭൻ അടിയോടി മുക്കാളി, കുഞ്ഞിക്കണ്ണൻ മണിയൂർ, ശ്രീനിവാസൻ അയനിക്കാട്, ഷീലമുക്കാളി, ഷിനില മുടപ്പിലായി. സഞ്ചയനം വ്യാഴം രാവിലെ 9 മണി.
പാറക്കടവ്: വേവത്തെ പൗര പ്രമുഖനും മുസ്ലിം ലീഗിന്റെ ജില്ലാ കൗൺസിലറും ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡന്റുമായ കരിന്ദ്രങ്കോട്ട് യൂസുഫ് (67) നിര്യാതനായി.
ഭാര്യ: ആസ്യ
മക്കൾ : സഫീർ ദുബൈ (ഭാര്യ സഫീറ). മുനീർ ഖത്തർ (ഭാര്യ സാലിഹ). ഇർഷാദ് ഖത്തർ. നസിയ (ഭർത്താവ് അബ്റാർ )
ഖബറടക്കം 8 മണിക്ക് പാറക്കടവ് ജുമാ മസ്ജിദിൽ.
നാദാപുരം: പുളിക്കൂൽ തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി പാറക്കൽ പുതിയപുരയിൽ തസ്ലീം (22) ആണ് ഇന്ന് വൈകിട്ട് മരണപ്പെട്ടത്. പാപ്പിനിശ്ശേരി അസ്അദിയ്യ കോളജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ തസ്ലീമും കൂട്ടുകാരും ബി.എ അറബിക് അഞ്ചാം സെമസ്റ്റർ പരീക്ഷ എഴുതാനെത്തിയതായിരുന്നു. മടപ്പള്ളി കോളജിൽ സെന്റർ ലഭിച്ച ഇവർ നാദാപുരത്ത് താമസിച്ചാണ് പരീക്ഷക്ക് പോയിരുന്നത്. ഇന്ന് കുളിക്കാനായി പുളിക്കൂൽ തോട്ടിലെത്തിയപ്പോഴാണ് സംഭവം. നാട്ടുകാർ ചേർന്ന് നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
നാദാപുരം: വിലാതപുരത്തെ നെരോത്ത് അമ്മദ് (62) നിര്യാതനായി.
ഭാര്യ: റംല ഞാണോത്ത്.
മക്കൾ: നൂരിയ, അർഷിന.
മരുമക്കൾ: പീടികക്കണ്ടി റിയാസ് വാണിമേൽ, ഇറുമ്പൻ്റവിട റിയാസ്
ചെറുമോത്ത്.
സഹോദരങ്ങൾ: ഉസ്മാൻ ഹാജി, ബഷീർ, റാബിയ, സുഹറ, റംല, ഹാജറ.
നാദാപുരം: ടി.ഐ.എം കമ്മിറ്റി മുൻ സെക്രട്ടറി പരേതനായ കുന്നത്ത് അമ്മദ് മുൻഷിയുടെ ഭാര്യ ആയിശു ഹജ്ജുമ്മ (65) നിര്യാതയായി.
മക്കൾ: കുഞ്ഞബ്ദുള്ള ( ദുബായ് ), ജലിൽ ( ടി ഐ എം ഹയർ സെക്കണ്ടറി സ്കൂൾ), മാമി , സുഹറ, സുമയ്യ, ആബിദ .
മരുമക്കൾ: കുഞ്ഞബ്ദുള്ള തൂവക്കുന്ന്, ഹമീദ് അടുക്കത്ത്, ഇബ്രാഹിം മുളിവയൽ, അൻവർ ദേവർകോവിൽ.
സഹോദങ്ങൾ: പരേതരായ അമ്മദ്, പോക്കർ,. മൊയ്തീൻ, മജീദ്.
നാദാപുരം: ഇയ്യങ്കോട് എടോമർകണ്ടിയിൽ താമസിക്കും മാരാംവീട്ടിൽ റഫീഖ് (45) ദുബായ് അജ്മാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ഭാര്യ: ഫൗസിയ.
മക്കൾ: റിഫാ ഫാത്തിമ, മുഹമ്മത് റിസ്വാൻ, റിസ്മാ മഹറിൻ.
പിതാവ്: പരേതനായ മമ്മു.
മാതാവ്: മറിയം.
സഹോദരങ്ങൾ: ഹമീദ്, നൌഷാദ്, ആയിഷ, ജമീല, സുബൈദ, പരേതനായ നാസർ.
കബറടക്കം നാളെ രാവിലെ നാദാപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നാദാപുരം: ചേലക്കാട് പരേതനായ പറമ്പത്ത് അന്ത്രു ഹാജിയുടെ ഭാര്യ കുഞ്ഞയിഷ ഹജ്ജുമ്മ ( 85) നിര്യാതയായി.
മക്കൾ : പരേതനായ കുഞ്ഞബ്ദുള്ള ഹാജി, സൈനബ, സലാം, സമദ്, സുബൈദ, അസീസ് (സിറാജുൽ ഹുദാ കുറ്റ്യാടി) ഫസൽ,ഹഫ്സ, റസിയ.
മരുമക്കൾ : വി പി എം ഫൈസി വില്യാപ്പള്ളി (കാരന്തൂർ മർകസ് ), പാറക്കുനി കുഞ്ഞാലി വിലാതപുരം, വണ്ണാന്റവിട മൊയ്ദു മുയിപ്ര, ആസാദ് പന്തളം കണ്ടി കുറ്റ്യാടി, കവുന്നായിൽ ബുഷ്റ കുന്നുമ്മൽ, ഹഫ്സ കോയിമ്മംകണ്ടി എടച്ചേരി,ആയിഷ വള്ള്യാട്ട് ആയിഷ പൂലാറോത്ത്, നസീറ കുന്നുമ്മൽ.
സഹോദരിമാർ: ചാമക്കാലിൽ കുഞ്ഞിപ്പാത്തു, മറിയം.
വി പി മുഹമ്മദ് സഖാഫി ( കാരന്തൂർ മർകസ് ) പൗത്രനും, കുവൈറ്റ് കെ എം സി സി ജില്ലാ വൈസ്പ്രസിഡന്റ് വി ടി കെ മുഹമ്മദ്, നാദാപുരം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, തളീക്കര ടൗൺ ജുമാ മസ്ജിദ് ഖാസി സി കെ സുഹൈൽ അഷ്അരി സഹോദര പുത്രൻമാരാണ്.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ചേലക്കാട് ജുമാമസ്ജിദിൽ.
വാണിമേൽ: പരേതനായ കൊറ്റാലയിൽ കുഞ്ഞബ്ദുല്ലയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (88) നിര്യാതയായി
മക്കൾ: അമ്മദ് ക്ലാസിക്ക് ഫർണ്ണിച്ചർ, മൊയ്തു, മൂസ്സ, അഷ്റഫ് (അധ്യാപകൻ വാണിമേൽ ക്രസൻ്റ് ഹൈസ്കൂൾ, വാണിമേൽപഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), കുഞ്ഞാമി (മുൻ വാണിമേൽ ഗ്രാമപഞ്ചായത്ത് അംഗം), കുഞ്ഞയിശ, മറിയം ,സാറ, ജമീല, സക്കീന, നസീമ.
മരുമക്കൾ; കുഴിക്കണ്ടി മമ്മു (കുയ്തേരി), കെ സി കുഞ്ഞാലി ഹാജി (ഭൂമിവാതുക്കൽ ), കുങ്കനിരവുമ്മൽ അബൂബക്കർ ഹാജി (കുങ്കനിരവ്), കോട്കണ്ടി മീത്തൽ മൊയ്തു (ഈയ്യങ്കോട്), ചപ്പാളി ആമദ്(മുള്ളമ്പത്ത്), അബ്ദുറഹ്മാൻ (വിലാതപുരം),
പരേതനായി ഒപി മൊയ്തു (ഭൂമിവാതുക്കൽ), ജമീല, ഹസീന കുറുമാനിയിൽ, ബുഷ്റ മന്നംക്കണ്ടി , ആയിഷ മടോംപൊയിൽ.
സഹോദരങ്ങൾ: കുഞ്ഞയിശ അരൂര്‍, പരേതരായ കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞമ്മദ് ഹാജി ഇരുവരും ചീക്കോന്നുമ്മൽ, കുഞ്ഞാമി ഹജ്ജുമ്മ കുയ് തേരി, പാത്തു ചീക്കോന്നുമ്മൽ
നാദാപുരം. തെരുവമ്പറമ്പ് സബ് സ്റ്റേഷന് സമീപം താമസിക്കുന്ന താഴെ പുതിയോട്ടിൽ ടി പി അന്ത്രു (53) നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. ജീവകാരുണ്യ മേഖലയിൽ സജീവ ഇടപെടൽ നടത്തിയിരുന്ന പരേതൻ തെരുവമ്പറമ്പ് ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ ദീർഘ കാല ജനറൽ സെക്രട്ടറി ആയിരുന്നു.
ഭാര്യ: ആയിഷ കുണ്ട് കണ്ടത്തിൽ ചെറുമോത്ത്.
മക്കൾ: ഹാരിസ് നിയമ ട്രാവൽസ് കല്ലാച്ചി, ആഷിഫ് അബുദാബി, ഹബീബ, മുഹമ്മദ് അദ്നാൻ.
മരുമക്കൾ: ശിഹാബ് മമ്മള്ളി, അസ്മ കുന്നുമ്മൽ, ഷമീമ കളരിച്ചാലിൽ.
സഹോദരങ്ങൾ: കുഞ്ഞാലി, കുട്ട്യാലി, മറിയം, കുഞ്ഞിപ്പാത്തു, ബിയ്യാത്തു. പരേതരായ അയിഷ, കുഞ്ഞബ്ദുള്ള സഹാറ.പുന്നോള്ളതിൽ മൂസ ആവോലം.
മയ്യത്ത് നിസ്ക്കാരം രാവിലെ 9 മണിക്ക് ചിയ്യൂർ ജുമാ മസ്ജിദിൽ.
നാദാപുരം: ജാതിയേരി കല്ലുമ്മലിലെ പരേതനായ നെല്യോട്ട് അമ്മത് ഹാജിയുടെ ഭാര്യ തയ്യുള്ളതിൽ മറിയം ഹജ്ജുമ്മ (78) നിര്യാതയായി.
മക്കള്‍: തയ്യുളളതില്‍ ഹമീദ്, കുഞ്ഞബ്ദുല്ല, മൂസ ഹാജി, അഷ്റഫ്, റഫീഖ്, നഫീസ ഹജ്ജുമ്മ, മൈമൂനത്ത്, റംല.
മരുമക്കൾ: ടി.വി.പി അബ്ദുല്ല ഹാജി, സലാം പറോളി, കെ.കെ അഷറഫ് (കുറുവന്തേരി), നസീമ (വാണിമേൽ), സൗദ (വെള്ളൂർ), സെക്കീന വല്ലടംകണ്ടി, ഹഫ്സത്ത് വരയിൽ (പാറക്കടവ്), സഫിയ അമ്പലതറക്കൽ.
സഹോദരങ്ങൾ: മൂസ മാസ്റ്റർ എരോർക്കൽ, മമ്മു മാസ്റ്റർ, ബിയ്യാത്തു, പരേതനായ ഏരോർക്കൽ സൂപ്പി.
വാണിമേൽ: കൊവിഡ് ബാധിച്ച് ഖത്തറിൽ ചികിൽസയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. വാണിമേലിലെ പാലോറ മുഹമ്മദാണ് ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഖത്തറിലെ ഹോസ്പിറ്റലിൽ കഴിയുകയായിരുന്നു.
ഇടക്ക് അസുഖം ഭേദമായെങ്കിലും കഴിഞ ദിവസം വീണ്ടും മൂർഛിക്കുകയായിരുന്നു.
ഖബറടക്കം ഇന്ന് ഉച്ച തിരിഞ് ദോഹയിൽ നടത്തും.
ഭാര്യ: നസീമ.
മക്കൾ: നഹദ ഫാത്തിമ,
നഹൽഷാ മുഹമ്മദ്.
നരിപ്പറ്റ: നരിപ്പറ്റയിലെ തൈവെച്ച പറമ്പത്ത് കണാരൻ (83) നിര്യാതനായി.
ഭാര്യ: ജാനു.
മക്കൾ: ചന്ദ്രൻ(അദ്ധ്യാപകൻ എ.യു.പി.എസ് കൊടക്കാട്,മലപ്പുറം), ഉഷ, റീജ.
മരുമക്കൾ: മിനി(അദ്ധ്യാപിക ഗവ.ഹയർ സെക്കന്ററി സ്കൂൾ വെള്ളിയോട്), നാണു, പവിത്രൻ.
സഹോദരങ്ങൾ:കണ്ണൻ, കേളപ്പൻ, ശങ്കരൻ, മാതു, മാത.
നരിപ്പറ്റ: തിനൂർ - മോന്തോമ്മൽ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് കല്ലുംപുറത്ത് അമ്മത് ഹാജിയുടെ ഭാര്യ പാത്തു (58) നിര്യാതയായി.
മക്കൾ: സുലൈമാൻ, അസ്മ, ഹസീന, റമീസ്.
മരുമക്കൾ: മുംതാസ് (പുറമേരി), അന്ത്രു (കുമ്മങ്കോട്), ഹൈദർ (വാണിമേൽ).
ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് നമ്പ്യാത്താംകുണ്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നാദാപുരം: തെരുവംപറമ്പിലെ ഈന്തുള്ളതിൽ അസീസ് 52 നിര്യാതനായി.
പിതാവ്: അബ്ദുറഹ്മാൻ.
മാതാവ്: അയിശു.
ഭാര്യ : സലീന അടുക്കത്ത്.
മക്കൾ: തസ്നീം ( ഖത്തർ), തസ്ലീന, സനാ ഫാത്തിമ.
മരുമകൻ: നാഫി ആയഞ്ചേരി.
സഹോദരങ്ങൾ: അൻസാർ, ഹസീന, പരേതനായ അസ്ലം.
ഖബറടക്കം വൈകിട്ട് 3 മണി ചിയ്യൂർ ജുമുഅത്ത് പള്ളി.
നാദാപുരം: വിലാതപുരത്തെ പരേതനായ പുതുക്കുടി അമ്മദിൻ്റെ മകൻ അജ്മൽ (34) നിര്യാതനായി. അജ്മാനിൽ ജോലി സ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്ന് രണ്ടര മാസമായി ചികിത്സയിലായിരുന്നു. രണ്ടാഴച മുമ്പാണ് കോഴിക്കോട് മിംസിലേക്ക് മാറ്റിയത്.
ഭാര്യ: നെല്ലിയുള്ള പറമ്പത്ത് ആസ്യ (ഭൂമിവാതുക്കൽ)
മക്കൾ: മുഹമ്മദ് ഷാമിൽ, സഹ്റ ഫാത്വിമ, ഹൈറ മറിയം.
സഹോദരങ്ങൾ: അഫ്സൽ ഒമാൻ, അസ്മിന, അഫീദ
മയ്യത്ത് നമസ്കാരം ഇന്ന് രാത്രി 12 മണിക്ക് വിവിലാതപുരം ചെട്ട്യാംകണ്ടി മസ്ജിദിലും, ഖബറടക്കം 12.30 ന് മുതുവടത്തൂർ ഏരിയൽ ജുമാ മസ്ജിദിലും നടക്കും.
നാദാപുരം: ജാതിയേരിയിലെ പരേതനായ മാന്താറ്റിൽ സൂപ്പി ഹാജിയുടെ ഭാര്യ മറിയം (83) നിര്യാതയായി.
മക്കൾ: ആയിശ, ഫാത്തിമ, ഹാജറ, അമ്മത് ( ഫുജൈറ)
മരുമക്കൾ: അമ്മത് കൈതോറയിൽ പുളിയാവ്, മുഹമ്മദ് താഴെരത്ത് ഉമ്മത്തൂര്‍, ഹാഫിസ് കരിയാട് .
നാദാപുരം: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ആവോലം കരിമ്പന്‍ നടക്കല്‍ കണ്ണന് (75) ആണ് മരിച്ചത്. കഴിഞ്ഞ പതിനേഴാം തിയ്യതി വൈകുന്നേരം ആവോലത്ത് വെച്ചാണ് അപകടം. റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കണ്ണനെ നാദാപുരം ഗവണ്മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാഴ്ചയായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകുന്നേരം മരണ മടയുകയായിരുന്നു.
ഭാര്യ: ശാന്ത.
മക്കള്‍: ചിത്ര, ബിന്‍സി, വിനീത്.
മരുമക്കള്‍: സുരേഷ് (ഉമ്മത്തൂര്‍), സുഭാഷ് (മുടവന്തേരി).
സഹോദരി: മാണി, പരേതയായ പൊക്കി. സംസ്കാരം ഇന്ന് വീ്ട്ടുവളപ്പില്.
നാദാപുരം: വീട്ടിനു മുമ്പിൽ ടിപ്പർ ലോറി ഇടിച്ച് എൽ.കെ.ജി വിദ്യാർഥിയായ അഞ്ചു വയസുകാരൻ മരിച്ചു. വരിക്കോളി കുറ്റിയിൽ പള്ളിക്ക് സമീപം മലോക്കണ്ടി റഫീഖിന്റെയും ആയിഷയുടെയും മകൻ ശിഹാബ് ആണ് മരണപ്പെട്ടത്. വീട്ടിന് സമീപത്തെ റോഡിൽ വെച്ച് സൈക്കിളിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
സഹോദരങ്ങൾ: ഷിയാസ്, ഹെൈറുന്നിസ, മുഹമ്മദ്.
പാറക്കടവ്: ദീർഘകാലം അബൂദാബിയിലെ ബിസിനസുകാരനായിരുന്ന പുളിയാവിലെ കല്ലിൽ ഇബ്രാഹിം ഹാജി (82) നിര്യാതനായി. ഭാര്യ: കുഞ്ഞാമി വണ്ണാന്റെവിട.
മക്കൾ: ഇസ്മായിൽ (യു.എ.ഇ), ഇസ്ഹാഖ് (ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ്), മൈമൂനത്ത്, റംല, ഹഫ്സ, ആയിശ, നസീമ, ഫസീല.
മരുമക്കൾ: ഇബ്രാഹീം ഇരുമ്പന്റവിട, യൂസഫ് ചെറിയ കൊഴപ്പള്ളി (പുളിയാവ്) , ഫൈസൽ ഇല്ലത്ത് (തെരുവംപറമ്പ്), മുനീർ ചെമ്പരങ്കണ്ടി (പേരോട്), ഹാരിസ് കണ്ടോത്ത് (മുടവന്തേരി), ശരീഫ (ചാലപ്പുറം), തസ്നീന (എടച്ചേരി).
മയ്യത്ത് ഇന്ന് രാത്രി 10 മണിക്ക് പുളിയാവ് മഞ്ചേരി പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.
നാദാപുരം: കുമ്മങ്കോട് പരേതനായ നീലിയേരത്ത് അമ്മദിൻ്റെ ഭാര്യ മത്തത്ത് അയിശു വണ്ണാറമ്പത്ത് (68) നിര്യാതയായി.
മക്കൾ: ശഹീർ, ഫൗസ്യയ സാജിദ സഹോദരങ്ങൾ വണ്ണാറമ്പത്ത്' മമ്മൂട്ടി, കുഞ്ഞിപ്പോക്കർ, നഫീസ പുളിയച്ചേരി പുളിയാവ്, ജാമാതാക്കൾ : പരേതനായ കൈവേലിക്കൽ മൊയ്തു, ഗഫൂർകിണറുള്ള പറമ്പത്ത് ഭൂമി വാതുക്കൽ
നാദാപുരം: ചിയ്യൂരിലെ പരേതനായ കോറോത്ത് അന്ത്രു വിൻ്റെ ഭാര്യ വണ്ണാൻ്റവിട ആഇശ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: ഹമീദ് , മൊയ്തു, ജാബിർ, ജഅഫർ, സൗദ, ലിയാഖത് അലി. ജാമാതാക്കൾ: പറമ്പത്ത് ബഷീർ കല്ലാച്ചി, സാറ പരപ്പുപാറ, ആസ്യ സി.എച്ച്. ജാതിയേരി, ജസീല നരിക്കാട്ടേരി, മുബിദ മുള്ളമ്പത്ത്, ഫൗസിയ ഭൂമിവാതുക്കൽ. സഹോദരങ്ങൾ: കുണ്ടുപാലത്തിങ്കൽ അമ്മത് (ചിയ്യൂർ ജുമാ മസ്ജിദ് മുതവല്ലി) മൊയ്തു, ബിയ്യാത്തു കോവുക്കൽ നാദാപുരം, മറിയം ഭൂമിവാതുക്കൽ. ഖബറടക്കം രാവിലെ 9 മണിക്ക് ചിയ്യൂർ ജുമാ മസ്ജിദിൽ
കുറ്റ്യാടി: കളിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ് യുവാവ് മരിച്ചു. ചങ്ങരംകുളം താവോട്ടുകണ്ടി മൂസ്സയുടെ മകൻ ഹാഫിസ് ( 21 ) ആണ് മരണപ്പെട്ടത്.
സഹോദരൻ: ഹരീദ് മാസ്റ്റർ ( ഉമ്മത്തൂർ എം.എൽ .പി സ്ക്കൂൾ)
വളയം: ചുഴലിയിലെ വട്ടച്ചോലയിൽ ദേവി [75] നിര്യാതയായി. ഭർത്താവ് പരേതനായ കുമാരൻ.
മക്കൾ: വി.പി ശശിധരൻ മാസ്റ്റർ [വളയം ഗ്രാമ പഞ്ചായത്ത് അംഗം], സത്യൻ, ബിന്ദു.
മരുമക്കൾ: ഷാജില [റിട്ട: അദ്ധ്യാപിക ജാതിയേരി എം.എൽ.പി] , ചന്ദ്രൻ കൈവേലി [റിട്ട: വാട്ടർ അതോറിറ്റി], ശ്രീജ
സഹോദരൻ: പരേതനായ ചാത്തു [ കൈവേലി ]
നാദാപുരം: ഇയ്യങ്കോട് ചക്കാലക്കൽ അബ്ദുള്ള (71) നിര്യാതനായി.
മക്കൾ: ആബിദ, നസീമ, നസീബ, ലുഉലു, നവാസ്.
മരുമക്കൾ: അസീസ് (കുയ്തേരി), സലീം (വെള്ളിയോട്), നൗഫൽ (നാദാപുരം), ഫൈസൽ (കടവത്തൂർ), ആബിദ (തുവ്വക്കുന്ന്).
നാദാപുരം: ചാലപ്പുറത്തെ ആണ്ടാളി റാഷിദിന്റെ ഭാര്യ സഫീറ (35) നിര്യാതയായി. മക്കൾ: റന ഫാത്തിമ (ടി ഐ എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ) മുഹമ്മദ് റാനിഷ് ( വെള്ളൂർ എം എൽ പി സ്കൂൾ വിദ്യാർത്ഥി ).
മാതാവ് : മാമി.
സഹോദരങ്ങൾ : ഷരീഫ, ഷാഹിദ, സാബിറ , നവാസ്.
നാദാപുരം: കക്കംവള്ളി കേളോത്ത് അമ്മത് ഹാജി (72) നിര്യാതനായി.
ഭാര്യ: ആമിന.
മക്കൾ: റഈസ് അബദുല്ല (ഖത്തർ), ഖലീൽ ഇബ്രാഹീം (സ്വർണ മഹൽ കല്ലാച്ചി), ഫാത്വിമ സുഹറ, റാബിഅ, ആയിഷ, നാഫിഅ, റാഷിദ, സഹ് ല.
മരുമക്കൾ: ഖാലിദ് അമ്പലക്കുനിയിൽ (നാദാപുരം), ഫൈസൽ (കുനിങ്ങാട്), സഅദ് തച്ചിലത്ത് (ചെക്യാട്), ജലീൽ (തിനൂർ), തൻവീർ (കല്ലാച്ചി), സഹ് ലത്ത് (കുമ്മങ്കോട്), ശാക്കിറ (ചിയ്യൂർ).
സഹോദരൻ: ഇബ്രാഹീം തൈക്കണ്ടിയിൽ (പുറമേരി).
നാദാപുരം: ചേലക്കാട് പുത്തൻ പീടികയിൽ താമസിക്കും കല്ലാച്ചിക്കുനി മമ്മു ( 70 ) നിര്യാതനായി.
പേരാട്ടേരി അയിഷുവാണ് ഭാര്യ
മക്കൾ : സുലൈഖ, സുമയ്യ, സുജില, സുനൈന, നിജാസ്.
മരുമക്കൾ : ഖാലിദ് കുറ്റ്യാടി, ജാഫർ അയിമ്പാടി ചേലക്കാട്, ആർ കെ മുബീർ പേരാമ്പ്ര, റഷീദ് കുറുവന്തേരി.
സഹോദരങ്ങൾ: അബ്ദുല്ല, പോക്കർ, അമ്മദ്, ബിയ്യാത്തു, ഹലീമ, സാറ, പരേതയായ അയിശു.
നരിപ്പറ്റ: തിനൂരിലെ പരേതനായ മണലിൽ ഹസൻ മുസ്ലിയാരുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (74) നിര്യാതയായി.
മക്കൾ: മണലിൽ അഹമദ് ഹാജി, മണലിൽ കുഞ്ഞബ്ദുല്ല (ഹിദായ പാർദാസ്, കല്ലാച്ചി), പാത്തു, അയിശു, ജമീല, റംല.
മരുമക്കൾ: നാമത്ത് അന്ത്രു (ചേലക്കാട്), പരേതനായ മൊയ്തു, പുലിക്കൊമ്പത്ത് ഖാസിം (കൊടിയൂറ), പാറോളതിൽ അസീസ് (തിനൂർ), ശരീഫ (ചെറുമോത്ത്), സമീറ (തിനൂർ).
സഹോദരങ്ങൾ: കുഞ്ഞമ്മത്, കുട്ട്യാലി, മൊയ്തു, , ഹസ്സൻ, ആയിഷ, മറിയം, ഖദീശ, അലീമ, ബിയ്യ, ഉപ്പെണ്ണ്. പരേതരായ അന്ത്രു, കുഞ്ഞബ്ദുല്ല.
ഖബറടക്കം ഇന്ന് രാത്രി 8.30ന് നമ്പ്യത്താംകുണ്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നരിപ്പറ്റ: തൂണേരി കൃഷി അസിസ്റ്റൻ ഡയറക്ടറും പാതിരിപ്പറ്റ സ്വദേശിയുമായ കെ.എൻ ഇബ്രാഹിം (45) നിര്യാതനായി.
ദീർഘകാലം മീത്തൽ വയൽ മഹല്ല് സെക്രട്ടറിയായിരുന്നു.
ഭാര്യ: ഫഹീമ (വട്ടോളി സംസ്കൃതം ഹൈസ്കൂൾ).
മക്കൾ: ഹനീൻ, റഫ്ന.
സഹോദരങ്ങൾ: അഷ്റഫ് ഫൈസി, സീനത്ത്, ഹാജറ, ആയിഷ.
ഖബറടക്കം നാളെ രാവിലെ 9 മണിക്ക് മീത്തൽ വയൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ
കുറ്റ്യാടി: കൊവിഡ് ചികിത്സയിലിരിക്കെ കുറ്റ്യാടി സ്വദേശിനി ദുബൈയില്‍ മരിച്ചു. പെരിങ്ങത്തൂരിലെ പ്രവാസി വ്യവസായി കരിയാട് റോഡിലെ വാണിയന്റെ വിട വി.ഒ.പി മഹമൂദ് ഹാജിയുടെ ഭാര്യ കുറ്റ്യാടിയിലെ നരിക്കുന്നുമ്മല്‍ മറിയം ഹജ്ജുമ്മ(58) ആണ് മരിച്ചത്. ദുബായ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുറ്റ്യാടി തളീക്കരയിലെ പരേതരായ പൂളക്ക അബ്ദുല്ലയുടെയും അലീമയുടെയും മകളാണ്. മക്കള്‍: ബുഷ്റ, സാജിദ, താഹിറ, റഫ്ന, സഫ് വാന്‍(ഇരുവരും ദുബൈ). മരുമക്കള്‍: നെല്ലിപുറത്ത് റയീസ്(ദുബൈ), സലീം (മേക്കുന്ന്), നൗഷാദ് (ചൊക്ലി), കോക്കാട്ട് ഷാക്കിര്‍(പെരിങ്ങത്തൂര്‍). സഹോദരങ്ങള്‍: നരിക്കുന്നുമ്മല്‍ സലീം (കുറ്റ്യാടി), അലി, സാറ, ആയിശ, നബീസ, ജമീല, ഫാത്തിമ, പരേതനായ മൊയ്തു. ഖബറടക്കം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ദുബൈ സോനാപൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി.
നരിപ്പറ്റ: പരേതനായ പാലോൽ അബ്ദുല്ല ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (80) നിര്യാതയായി.
മക്കൾ: പാലോൽ കുഞ്ഞമ്മത് ഹാജി (മുൻ ഗ്രാമപഞ്ചായത്ത് മെംബർ, ചന്ദ്രിക കോർഡിനേറ്റർ, സ്വതന്ത്ര കർഷക സംഘം പഞ്ചായത്ത് സെക്രട്ടറി), ഹമീദ് ഹാജി പാലോൽ (എസ്.എം.എഫ് പഞ്ചായത്ത് പ്രസിഡന്റ്), മാമി, പരേതയായ കുഞ്ഞയിഷ.
മരുമക്കൾ: സാജിദ വാണിമേൽ, ലൈല വില്യാപ്പള്ളി, കുഞ്ഞമ്മത് ഹാജി നാരിക്കാട്ടേരി, പരേതനായ മമ്മു.
ഖബറടക്കം നാളെ രാവിലെ 9 മണിക്ക് ചീക്കോന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നാദാപുരം : പരേതനായ കുറുവംബത്ത് കുഞ്ഞാലി ഹാജിയുടെ ഭാര്യ
പുതിയോട്ടിൽ സാറ ഹജ്ജുമ്മ (75) നിര്യാതയായി.
ഡോ: അബ്ദുൽ ഹമീദ്, മറിയം കരുവാരി , ജമീല അമ്പലത്തറക്കൽ, നബീസ പനോളി പീടിയിൽ എടച്ചേരി, സുബൈദ എടോളി, സുഹറ കണ്ടിയിൽ എന്നിവർ മക്കളാണ്.
പരേതനായ കുഞ്ഞബ്ദുള്ള, അന്ത്രു ഹാജി, കുഞ്ഞബ്ദുള്ള ഹാജി, കുഞ്ഞബ്ദുള്ള, കുഞ്ഞാലി എന്നിവർ ജാമാതാക്കളാണ്.
നരിപ്പറ്റ: തിനൂരിലെ കൊല്ലനാണ്ടി അമ്മത് (63) നിര്യാതനായി.
ഭാര്യമാർ: പരേതയായ സുബൈദ, സമീറ.
മക്കൾ: അജ്മൽ, സുമയ്യ, ഹഫീഫ.
ജമാതാവ്: ജഹാംഗീർ
സഹോദരങ്ങൾ: മൊയ്തു, ജമീല, ഹാജറ, റംല, നബീസ, പാത്തു, ആസ്യ.
നാദാപുരം : കേരള മുസ്ലിം ജമാഅത് ചിയ്യൂർ യുണിറ്റ് വൈസ് പ്രസിഡന്റ് അമ്മി പറമ്പത്ത് അമ്മദ് ഹാജി (68) നിര്യാതനായി.
ഭാര്യ: ആയിഷ.
മക്കൾ: അഷ്റഫ് (ഖത്തർ ), അഫ്സൽ (ദുബൈ ), അസ്നത്ത്.
മരുമക്കൾ: അബ്ദുല്ല ജാതിയേരി, അഫ്സത്ത് പുളിയാവ്, ഹാജറ പുളിയാവ്. പൗത്രന്മാർ: സിനാൻ സൻഹ ഫാത്തിമ ശാക്കിബ് കേരള മുസ്ലിം ജമാഅത് നാദാപുരം സോൺ എക്സിക്യൂട്ടീവ് മെമ്പർ കൂടിയാണ്.
അരൂര്‍ : നടക്ക് മീത്തലിലെ കുറ്റിയില്‍ സൂപ്പി (85) നിര്യാതനായി.
ഭാര്യ: കുഞ്ഞാമി.
മക്കള്‍: അബ്ദുറഹിമാന്(ദുബൈ), റാബിയ, ഗഫൂര്‍, സാറ, സുഹറ, പാത്തു.
മരുമക്കള്‍: മൊയ്തു(നരിപ്പറ്റ), അമ്മത്(പെരുമുണ്ടച്ചേരി), അഷറഫ്(പരപ്പുപാറ), അബ്ദുല്‍കരീം(വെള്ളിയോട്), ജമീല, നുസ്രത്ത്.
സഹോദരങ്ങള്‍: കുഞ്ഞിപ്പറമ്പത്ത് അമ്മത്, പുളിച്ചേരി മൊയ്തു, കക്കാട്ട് അന്ത്രു, കദിയ, ബിയ്യാത്തു, പരേതയായ പാത്തു.
നാദാപുരം: കുമ്മങ്കോട് പനയുള്ളതിൽ താമസിക്കും അക്കരക്കാരൻ അമ്മദ് (75)നിര്യാതനായി.
ഭാര്യമാർ: സൈനബ തിരുവള്ളൂർ, പരേതയായ ടി. ടി കെ സൈനബ വളയം.
മക്കൾ: ഇസ്മായിൽ(അബുദാബി ), മൊയ്തു (അൽ ഐൻ ), റഫീഖ് (ഖത്തർ ), മുനീർ (ഖത്തർ ), നസീമ. മരുമക്കൾ: ഗഫൂർ പുന്നോളി, ജസീല നാദാപുരം, ഫസീല ഓർക്കാട്ടേരി, സഫീന പുളിയാവ്, സഹല വള്ളിയാട്.
സഹോദരങ്ങൾ: അമ്മദ് കുട്ടി മലപ്പുറം, മറിയം വിലാതപുരം.
എടച്ചേരി : ചെട്ടീന്റവിട മമ്മിഹാജി നിര്യാതനായി.
മക്കൾ : മഹറൂഫ് , നൗഫൽ ,റിയാസ് ,റാബിയ ,സവാദ് , സി എച്ച് മൊയ്ദു മാസ്റ്റർ (നരിക്കുന്ന് യൂ പി ) , മുഹമ്മദ്
മരുമക്കൾ : റഷീദ് നാദാപുരം , റസിയ , സമീറ , നുസ്റത്ത് ,റൈഹാനത്ത് ,മാജിദ.
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് എടച്ചേരി ടൗൺ ജുമാമസ്ജിദിൽ.
വളയം: കുറുവന്തേരിയിലെ വയലില്‍ മായന്‍ഹാജി നിര്യാതനായി.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദുബായിയില്‍ നിന്നും നാട്ടിലെത്തിയതായിരുന്നു.
മക്കൾ: റംല,അബ്ദുല്ല, മുനീര്‍, സറീന.
ജാമാതാക്കൾ: ആലത്താങ്കണ്ടി മുജീബ് വാണിമേൽ, അബ്ദുല്ല പുതിയെടുത്ത് (താനക്കോട്ടൂര്‍).
നാദാപുരം : കുമ്മങ്കോട് കുനിച്ചം വീട്ടിൽ അന്ത്രു (80) നിര്യാതനായി. നാദാപുരം ജുമാമസ്ജിദിൽ ഖബറടക്കം നടത്തി.
ഭാര്യ: മറിയം
മക്കൾ : മമ്മൂട്ടി (ദുബായ്), സലാം, ശംസുദ്ധീൻ (കുവൈറ്റ്), മാമി, ആയിഷ
ബിയ്യാത്തു, ഷാഹിന, റംല, റസിയ, ബരീറ, സാബിറ, സാജിദ.
മരുമക്കൾ: സൂപ്പി ഹാജി ചേരാപുരം, അസീസ് ചത്തോത്ത്, ഹാരിസ് സഖാഫി വള്യാട്, റാഷിദ് ചേരാപുരം
സഹോദരങ്ങൾ : കുഞ്ഞമ്മദ്, പരേതരായ കുഞ്ഞബ്ദുല്ല, കുഞ്ഞാലി.
നാദാപുരം: ചേലക്കാട്ടെ പരേതനായ വാഴവിലങ്ങിൽ അബ്ദുല്ലഹാജിയുടെ
ഭാര്യ കദിയ ഹജ്ജുമ്മ (80) നിര്യാതയായി.
മക്കൾ: അമ്മത്, നാസർ (ബഹ്റൈൻ), ജമാൽ (മാനേജർ, ജാമിഅ ഫലാഹിയ്യ: നാദാപുരം), ആസ്യ.
മരുമക്കൾ: കുഞ്ഞബ്ദുല്ല കായക്കൊടി (റിട്ട. പോസ്റ്റ് മാസ്റ്റർ), ജമീല (പുറമേരി), സൈനബ(വിലാതപുരം), ജസീറ (ഏറാമല).
കുറ്റ്യാടി: റിവർ റോഡ് നഷ്മ മൻസിലിൽ കണ്ണോത്ത് കുഞ്ഞബ്ദുല്ല (കെ.കെ കുറ്റ്യാടി - 72) അന്തരിച്ചു. മുൻമണ്ഡലം കോൺഗ്രസ് പ്രസിഡൻ്റും ഐഎൻടിയുസി നേതാവും സാംസ്കാരിക പ്രവർത്തകനുമായിരുന്നു.
ഭാര്യ: നഫീസ.
മക്കൾ: നഷ്മ, നിഷാദ്, നിഷിദ. മരുമക്കൾ: അബ്ദുറഹിമാൻ (വേളം), നജില (വേളം), ഫായിസ് (കുറ്റ്യാടി).
നാദാപുരം: കല്ലാച്ചി സംസ്ഥാന പാതയിൽ കസ്തൂരികുളത്ത് ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു. കല്ലാച്ചി സ്വദേശി പാലോഞ്ചോല കൊയിലോത്ത് വിജേഷ് (31) ആണ് മരിച്ചത്.തിങ്കളാഴ്ച്ച രാവിലെ 9 മണിയോടെയാണ് സംഭവം, നാദാപുരത്തേക്ക് ബൈക്കിൽ വരുമ്പോൾ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു, ഗുരുതരമായി പരിക്കേറ്റ വിജേഷിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണപ്പെട്ടു.നാദാപുരത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്, പിതാവ് കൃഷ്ണൻ, മാതാവ് വി ശാലാക്ഷി .
വാണിമേൽ: കിടഞ്ഞോത്ത് മുക്കിലെ പരേതനായ കുണ്ടൻ ചാലിൽ മൊയ്തു ഹാജിയുടെ ഭാര്യ മാമി (65) നിര്യാതയായി.
മക്കൾ: അഷ്റഫ്, കുഞ്ഞബ്ദുല്ല, മുഹമ്മദ്, ഹുസൈൻ, ഹൈറുന്നിസ.
മരുമക്കൾ: അയ്യൂബ് ചാലപ്രം, ഹാജറ ചെറുമോത്ത്, റംല കല്ലാച്ചി, റഷീദ കുയ്തേരി, റഹീന ചേലക്കാട്.
സഹോദരങ്ങൾ: കാപ്പാട്ട് കരീം, പാത്തു , മറിയം, പരേതയായ അയിശു.
ചേരാപുരം : കാക്കുനിയിലെ കായത്തിരിക്കല്‍ നാരായണന് നായര്‍(70)നിര്യാതനായി.
ഭാര്യ: പത്മനി അമ്മ.
മക്കള്‍: വിജീഷ്(ഇന്ത്യന്‍ ആര്‍മി), വിനീത.
മരുമക്കള്‍: നീതു, പ്രദീപന്(ഇന്ത്യന്‍ ആര്‍മി).
സഹോദരങ്ങള്‍: കൊയിലോത്ത്കണ്ടി കൃഷ്ണന് നായര്‍ (പെരുമുണ്ടച്ചേരി), പരേതരായ ബാലന്, രാഘവന്.
വളയം: സ്വാതന്ത്ര്യ സമര സേനാനി പരേതനായ കണിയാർ പൊയിൽ
കെ പി കുഞ്ഞിരാമന്റെ ഭാര്യ മാത (92) നിര്യാതയായി. മഹിളാ കോൺഗ്രസ് വളയം മണ്ഡലം മുൻ പ്രസിഡണ്ടായിരുന്നു. മക്കൾ; ജാനു, സേവി, കുമാരൻ, ലക്ഷ്മി, ബാലകൃഷ്ണൻ, രാധ.
മരുമക്കൾ; കുഞ്ഞിരാമൻ, കുമാരൻ, രാജൻ, ചന്ദ്രി, ബീന, രാജൻ.
തൂണേരി: മുടവന്തേരിയിലെ പി.കെ പാത്തു (70) നിര്യാതയായി.
ഭർത്താവ്: അമ്മത് ഹാജി.
മക്കൾ: ആയിഷ, സുബൈദ, മാമി, ആരിഫ.
ജാമാതാക്കൾ: അസീസ് (തെരുവൻപറമ്പ്) , അമ്മത് വമ്പൻ (നാദാപുരം), നാസർ (കായക്കൊടി ), ഫൈസൽ (നാദാപുരം).
സഹോദരങ്ങൾ: അബ്ദുല്ല (ദേവർ കോവിൽ ) ,കുഞ്ഞാമി (കുമ്മങ്കോട്), അലീമ (ദേവർകോവിൽ).
കുറ്റ്യാടി സ്വദേശി ഖത്തറില്‍ മരിച്ചു.
കുറ്റ്യാടി : ഊരത്ത് നാളോങ്കണ്ടി മുജീബ്(47) ഖത്തറിൽ മരണപ്പെട്ടു.
വര്‍ഷങ്ങളായി ഖത്തറില്‍ ഡ്രൈവിങ് മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ: സല്‍മ.
മക്കള്‍: ജസീല്‍, ജാസ്മിന ഹാരിസ്, ജസ്ന. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
നാദാപുരം: പാറക്കടവിൽ വ്യാപാരിയായ വേവത്തെ കാണാമ്പത്ത് മൂലംവെള്ളി അമ്മത് 73 നിര്യാതനായി. ഇന്ന് വൈകുന്നേരം പ്രാർത്ഥനക്കായി പള്ളിയിൽ എത്തിയ ഇയാൾക്ക് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്നാണ് മരണപ്പെട്ടത്.
ആദര സൂചകമായി നാളെ
രാവിലെ 10 മണി വരെ പാറക്കടവ് ടൗണിൽ ഹർത്താൽ ആചരിക്കും.
ഭാര്യ: ആമി .
മക്കൾ: അസീസ്, അജ്മൽ ( ഇരുവരും ദുബൈ) ,പരേതനായ അസ്ലം, ഹാജറ, ആരിഫ, ഹസീന.
മരുമക്കൾ: അബുബക്കർ കടവത്തൂർ കരീം ചെറുപ്പറമ്പ് , സലീം വാണിമേൽ, ഫർസാന പേരോട്, റസീന വളയം.
സഹോദരങ്ങൾ: മൊയ്തു, പരേതനായ പോക്കർ , ആസൃ, ആമി.
നരിപ്പറ്റ: നമ്പ്യത്താങ്കുണ്ടിലെ മൊട്ടേമ്മൽ അന്ത്രു ഹാജി (70) നിര്യാതനായി.
ഭാര്യ: ആസ്യ മുരിങ്ങോളി.
മക്കൾ: ജാബിർ ( ദുബൈ) , സുമയ്യത്ത് , സൽമ.
മരുമക്കൾ: അബ്ദുസ്സലാം ജാതിയേരി, അഷ്റഫ് വാണിമേൽ, സമീന പള്ളിയത്ത്
സഹോദരിമാർ: പരേതയായ പാത്തു, കുഞ്ഞയിശ.
വാണിമേലിലെ പൗരപ്രമുഖനായ എടപ്പള്ളി മൊയ്തു ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (64) നിര്യാതയായി. പരേതനായ കിഴക്കയിൽ സൂപ്പി ഹാജിയുടെ മകളാണ്.
മക്കൾ: കുഞ്ഞബ്ദുല്ല, മുഹമ്മദ് , റഷീദ് , റഫീഖ്, സൗജത്ത്, സാബിറ.
മരുമക്കൾ: അബ്ദുസ്സലാം പെരുന്തോടി നാദാപുരം, അശ്റഫ് ചാത്തോത്ത് കടമേരി, ഹസീന കടമേരി, റംഷീന പുതുശ്ശേരി കല്ലാച്ചി, അഫീറ ഉമ്മത്തൂർ, റാനിയ കല്ലിക്കണ്ടി.
സഹോദരങ്ങൾ: കുഞ്ഞിമായൻ ഹാജി , മറിയം ഹജ്ജുമ്മ , പരേതരായ അബ്ദുല്ല ഹാജി, മാമി ഹജ്ജുമ്മ.
വടകര: മുസ്ലിം ലീഗ് നേതാവും കലാ സാംസ്കാരിക പ്രവർത്തകനുമായ വടകരയിലെ എസ് വി അബ്ദുല്ല നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക്.
എം എസ് എഫിൻ്റെ ആവിർഭാവ കാലഘട്ടത്തിൽ സംസ്ഥാന പ്രസിഡണ്ടായിരുന്ന പരേതൻ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഇ അഹമ്മദ് സാഹിബിൻ്റെ സമകാലികനായിരുന്നു, നിലവിൽ പ്രവാസി ലീഗ് ദേശീയ ട്രഷററാണ്.
പുറമേരി : കുനിങ്ങാട് കാങ്ങാട്ട് കുഞ്ഞമ്മദ് മുസ്ലിയാർ (63)നിര്യാതനായി.
പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായിരുന്ന മർഹും കാങ്ങാട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാരുടെ മകനാണ്.
ഭാര്യ: മറിയം കല്ലാച്ചി.
മാതാവ്: പരേതയായ കുഞ്ഞിപ്പാത്തു.
മക്കൾ: അബ്ദുറഹ്മാൻ, അബ്ദള്ള റഹ്മാനി അബ്ദു സമദ് ,ആസിയ, ഫാത്തിമ, സഹ്ല
മരുമക്കൾ :മുനീർ നിട്ടൂർ, മുഹമ്മദ് കുന്നുമ്മക്കര, ആഷിഫ തൊടന്നുർ, അസ്ന ഹന്നത്ത് തിരുവള്ളൂർ.
സഹോദരങ്ങൾ :
പരേതയായ കദീജ, ആയിശു, മറിയം, മാമി, ഹലീമ, നഫീസ
നാദാപുരം: ജാതിയേരിയിലെ പൗരപ്രമുഖനും ചെക്യാട് ഗ്രാമപഞ്ചായത്ത് മെംബറുമായിരുന്ന പരേതനായ വയലോളി കുഞ്ഞാലിയുടെ ഭാര്യ ആട്ടർ പാംകുന്നത്ത് താമസിക്കും വയലോളി അയിശു ഹജ്ജുമ്മ (90) നിര്യാതയായി.
മക്കൾ: മമ്മൂട്ടി (ദുബൈ), അബ്ദുറഹിമാൻ, പോക്കർ ,മറിയക്കുട്ടി ഹജ്ജുമ്മ, മാമി, സാറ, ഹാജറ.
മരുമക്കൾ: സഫിയ, ഹാജറ, ബിയ്യാത്തു, റാബിയ, ചെറിയ വയലോളി അബ്ദുല്ല ഹാജി, താനിയുള്ളതിൽ കുഞ്ഞാലി ഹാജി (ഖത്തർ), അബ്ദുല്ല നാദാപുരം, പുളിയുള്ളതിൽ അമ്മദ് ഹാജി (കല്ലാച്ചി), പരേതനായ കടവത്ത് മൊയ്തു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറും നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ട്രഷററുമായ അബ്ദുല്ല വയലോളിയുടെ പിതാവിന്റെ രണ്ടാം ഭാര്യയാണ്.
നാദാപുരം: ജാതിയേരിയിലെ കുനിയിൽ പുത്തൻ പീടികയിൽ അമ്മദ് ഹാജി 75 നിര്യാതനായി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ഭാര്യ: ഹലീമ ഹജ്ജുമ്മ കാളിയിൽ മുടവന്തേരി.
മക്കൾ: നൗഷാദ്, നൗഫൽ നൗഷിറ, നവാസ്, നസീമ.
മരുമക്കൾ: അൻവർ വില്യാപള്ളി, മുഹമ്മദ് ജാതിയേരി, ഷക്കീല, റജീന സുഫൈറ.
തുണേരി: ദീർഘകാലം തുണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ആയിരുന്ന പൊതുകണ്ടി ഗോപാലൻ അടിയോടി (72)അന്തരിച്ചു.
ഭാര്യ: ജാനകി അമ്മ.
മക്കൾ: ഉണ്ണികൃഷ്ണൻ (ശ്രീലക്ഷ്മി എന്റെർപ്രൈസസ് ഓർക്കാട്ടേരി ), ഉഷാറാണി( അധ്യാപിക).
ജമാതാവ്: മനോജ് (സെക്രട്ടറി കോ-ഓപ്പറേറ്റീവ് ബാങ്ക് വള്ളിക്കുന്ന് )
വാണിമേൽ: ഭൂമിവാതുക്കൽ കൊപ്രക്കളത്തിലെ പാലോറ ചെട്ട്യാംവീട്ടിൽ മൊയ്തു ഹാജി (78) നിര്യാതനായി.
ഭാര്യ: മാമി ഹജ്ജുമ്മ.
മക്കൾ: ടി പി അഹമ്മദ് മാസ്റ്റർ ( വെള്ളിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ), റഫീഖ് ( ദുബൈ വാണിമേൽ പ്രവാസി ഫോറം ട്രഷറർ ) , ഇസ്മായിൽ ( ഖത്തർ ), ശിഹാബ് ( ഒമാൻ ) , യൂനസ് ( ഖത്തർ ), ആയിശ, സമീറ, റുബീന.
മരുമക്കൾ: തുലാംപറമ്പത്ത് ജമാൽ ( ഒമാൻ ), മൊയ്തു തളിക്കര, റഫീഖ് പെരിങ്ങത്തൂർ ( ദുബൈ ), ജിഷ്റ നരിപ്പറ്റ, റജിന തളീക്കര, റസീന , ഫായിസ, ഫാരിഹ.
സഹോദരങ്ങൾ: ബിയ്യാത്തു, മറിയം, ഹലീമ, പരേതരായ കുഞ്ഞാമി, അബ്ദുല്ല.
കുമ്മങ്കോട് അഹമദ് മുക്കിലെ ആര്യപാറ്റ മമ്മു (100) നിര്യാതനായി.
ഭാര്യ: ബിയ്യാത്തു നരിക്കോൾ.
മക്കൾ: അബ്ദുള്ള, അബൂബക്കർ, കുനിപ്പാത്തു, മാമി, ഖദീജ.
ജമാതാക്കൾ: സലാം ഇളന്തോടത്തിൽ, കുഞ്ഞബ്ദുല്ല കട്ടിലിയേരി (തിരുവള്ളൂർ).
മുസ്ലിം ലീഗ് നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നരിക്കോൾ അബ്ദുള്ള ഭാര്യ സഹോദരനാണ്. നരിക്കോൽ ഹമീദ് ഹാജി (ചന്ദ്രിക ഗവണിംഗ് ബോഡി അംഗം) ഭാര്യ സഹോദര പുത്രനാണ്.
മേപ്പയ്യൂർ: മഞ്ഞക്കുളം പ്രതീക്ഷയിൽ താഴെ പൊയ്യത്ത് ബാലൻ നായർ (63) നിര്യാതനായി.
ഭാര്യ: പ്രേമ (തിരുവള്ളൂർ).
മക്കൾ: അനൂപ് (ബഹ്റൈൻ), അരുൺ. മരുമകൾ: നീതു (മേപ്പയ്യൂർ).
സഹോദരങ്ങൾ: ശ്രീധരൻ നായർ, സത്യൻ, കമലാക്ഷി, ഗീത, പരേതനായ രാധാകൃഷ്ണൻ.
സംസ്കാരം രാത്രി 8 ന് വീട്ടുവളപ്പിൽ.
കക്കട്ടിൽ: കുന്നുമ്മലിലെ പൗരപ്രമുഖനും പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടുമായിരുന്ന പെരേലക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി (95) നിര്യാതനായി.
നിലവിൽ കുന്നുമ്മൽ മഹല്ല് പ്രസിഡണ്ടുമാണ്.
മക്കൾ: അബ്ദുൽ മജീദ് ബഹ്റൈൻ, ആഷിഖ് പി.കെ, അമ്മത് ചാലപ്പുറം, ബിയ്യാത്തു എടച്ചേരി.
ഖബറടക്കം രാവിലെ 11 മണിക്ക് കുന്നുമ്മൽ ജുമാ മസ്ജിദിൽ.
കുമ്മങ്കോട്: പരേതനായ തറവീട്ടിൽ കുഞ്ഞബ്ദുള്ളയുടെ ഭാര്യ
മറിയം (65) നിര്യാതയായി.
മക്കൾ: മഹമൂദ് (മസ്കത്ത്), ഹാരിസ് (ഖത്തർ), മാമി, ഹഫ്സ.
മരുമക്കൾ: അസീസ് കുനിങ്ങാട്, പരേതനായ മുഹമ്മദ് കുനിങ്ങാട്, സാജിത, ഹസ്ന.
സഹോദരി: റംല
മുസ്ലിം ലീഗ് നേതാവും, മത സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.കെ.സി അബ്ദുറഹ്മാൻ (85) മരണപ്പെട്ടു. മയ്യത്ത് നിസ്കാരം ഇന്ന് 3 മണിക്ക് കുമ്മങ്കോട് സലഫി മസ്ജിദിൽ നടക്കും.
ഖബറടക്കം നാദാപുരം ജുമുഅത് പള്ളിയിൽ
മക്കൾ : അബ്ദുൽ ഹമീദ്, (അബുദാബി) അബ്ദുൽ ജലീൽ (അബുദാബി) മുനീർ (ബഹ്റൈൻ) ജാഫർ പേരോട് എംഐഎംഎച്എസ്) ഹൻളലത് (കുമ്മങ്കോട് ഈസ്റ്റ് എൽപിഎസ്), സഫ്വാൻ (ജനകീയ വേദി), ദാവൂദ് (ദുബൈ), അബ്ദുൽ സമദ് (ദുബൈ), സഫിയ
മരുമക്കൾ: സക്കീന കുമ്മങ്കോട്, ആയിഷ കുമ്മങ്കോട്, അസഫ കക്കംവെള്ളി,
മൈമൂനത് ജാതിയേരി, മുബീന കടവത്തൂർ, ഷബ്ന, ഹാജറ കുമ്മങ്കോട്, അബ്ദുൽ സമദ് ചെറുവാങ്കണ്ടി (ഖത്തർ)
ഇരിങ്ങണ്ണൂർ: കച്ചേരിയിലെ ഏറോത്ത്
ജാനകിയമ്മ (92) നിര്യാതയായി.
ഭർത്താവ്: പരേതനായ ഗോപാലൻ നമ്പ്യാർ.
മക്കൾ: പത്മാവതി, വിജയൻ ഡി.ആർ.ഡി.ഒ ബാംഗ്ലൂർ, പ്രേമൻ ബാംഗ്ലൂർ, സുരേഷ് കുമാർ (റിട്ടയേഡ് പ്രധാനാധ്യാപകൻ വടയം സൗത്ത് എൽ പി ), ശിവദാസൻ KEB ബാംഗ്ലൂർ.
മരുമക്കൾ: കുഞ്ഞിക്കണ്ണൻ നമ്പ്യാർ മണിയൂർ, രാധ, സജിത, ശ്രീലത, രമ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9മണി വീട്ടുവളപ്പിൽ.
നാദാപുരം: കുമ്മങ്കോട് നോട്ടീന്റവിട സൂപ്പി ഹാജി (80) നിര്യാതനായി.
ഭാര്യ: ബിയ്യാത്തു.
മക്കൾ: അമ്മദ് (ഖത്തർ ), അഷ്റഫ് (അബുദാബി ), റഫീഖ് (അൽ ഐൻ ), ഇർഷാദ് (ഖത്തർ ), കദീജ, ആയിഷ, സഫിയ, സൗദ, ഷാഹിദ.
മരുമക്കൾ: കുഞ്ഞമ്മദ് (പാതിരിപ്പറ്റ ), സൂപ്പി (കൽപറ്റ ), ബഷീർ (തളീക്കര ), യൂസഫ് (കുമ്മങ്കോട് ), സലാം (കുണ്ടുതോട് ), റംല (കുമ്മങ്കോട്), റംല (മംഗലാട്), സമീറ (പാറക്കടവ്), ജസീല (ഏറാമല).
സഹോദരങ്ങൾ: പരേതരായ കുഞ്ഞാമി, ആച്ചൂട്ടി, മറിയം, മമ്മു പറമ്പത്ത്.
എടച്ചേരി :എടച്ചേരി തണൽ അഗതിമന്ദിരത്തിലെ അന്തേവാസിയായിരുന്ന തമ്പി ദുരൈ (55) മരണപ്പെട്ടു.
കോയമ്പത്തൂർ സ്വദേശിയായ ഇദ്ദേഹം വർഷങ്ങൾക്ക് മുമ്പ് വടകരയിൽ എത്തിയതാണ് എന്ന് പറയപ്പെടുന്നു. കഴിഞ്ഞ ഡിസംബർ ഇരുപത്തി മൂന്നിനാണ് തണലിൽ എത്തിയത്.
ലിവർ സിറോസിസ് ,മഞ്ഞപ്പിത്തം എന്നിവ കാരണം അവശനായ ഇദ്ദേഹത്തെ ജനമൈത്രി പോലീസാണ് തണലിൽ എത്തിച്ചത് .
മൃതദേഹം വടകര ഗവൺമെൻ്റ് ആശുപത്രി മേൾച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇദ്ദേഹത്തെയും ബന്ധുക്കളെയും കുറിച്ചറിയാവുന്നവർ താഴെ പറയുന്ന നമ്പറുകളിൽ എടച്ചേരി പോലീസ് സ്റ്റേഷനിലോ എടച്ചേരി തണലിലോ അറിയിക്കണമെന്ന് എടച്ചേരി പോലീസ് അറിയിച്ചു .
04962547022 എടച്ചേരി പോലീസ് സ്റ്റേഷൻ
04962549954 തണൽ എടച്ചേരി
നാദാപുരം: നരിപ്പറ്റ അരിപ്പൂൽ പാക്കറ്റിന്റവിട പൂക്കോയ തങ്ങളുടെ മകൻ ചെറിയകോയ തങ്ങൾ ഒമാനിൽ നിര്യാതനായി.
ഭാര്യ: വെള്ളിയോടൻകണ്ടി മൈമൂനത്ത് ബീവി.
മക്കൾ :സയ്യിദ് മൻസൂർ , മഹീറ ബീവി , മസ്റൂറ ബീവി, സയ്യിദ് മഷ്ഹൂദ് , സയ്യിദ് മർസൂഖ് , സയ്യിദ് മിൻഹാജ്.
മരുമക്കൾ :മെഹനാസ് (തച്ചംപൊയിൽ ), സയ്യിദ് ഇജാസ് (നാദാപുരം റോഡ് ), സയ്യിദ് ജംഷാദ് ആയഞ്ചേരി.
സഹോദരങ്ങൾ :സയ്യിദ് ആറ്റക്കോയ, സയ്യിദ് കുഞ്ഞിക്കോയ, ആറ്റബീവി, സയ്യിദ് ഹാഷിം കോയ, കുഞ്ഞിബീവി, സയ്യിദ് മുത്തുക്കോയ, സയ്യിദ് നാസർ.
കുറ്റ്യാടി: പൈക്കളങ്ങാടിയിലെ മരുതുള്ളപറമ്പത്ത് കെ.കെ.സി അബ്ദുല്ല (68).
ഭാര്യ: മറിയം.
പിതാവ്: പരേതനായ അമ്മദ്, മാതാവ്: ബിയ്യാത്തു.
മക്കൾ: ശംസുദ്ദീൻ, ഖമറുദ്ദീൻ, ശറഫുദ്ദീൻ, മുഹമ്മദ് അലി, സഹീറ.
മരുമക്കൾ: സീനത്ത് (കായക്കൊടി), ഫൈറു (പൈക്കളങ്ങാടി), നാജുന ശർവ്വിൻ (ദേവർകോവിൽ), ജുമൈലത്ത് (ദേവർകോവിൽ), സാജിദ് ചെറുവോട്ട് കുന്നുമ്മൽ.
സഹോദരങ്ങൾ: ഹസ്സൻകുട്ടി, ഹമീദ്
ഖാദർ, ആയിഷ, അലി, മൊയ്തു (വേളം).
ഇരിങ്ങണ്ണൂർ: പരേതനായ പാറോളിക്കണ്ടിയിൽ മൊയ്തുവിൻ്റെ ഭാര്യ കദീജ ഹജ്ജുമ്മ(90) നിര്യാതയായി.
മക്കൾ: അബൂബക്കർ, അബ്ദുൽ അസീസ്, കുഞ്ഞാമി, നഫീസ ജാമാതാക്കൾ: മൂസ്സ (തൃപ്പംങ്ങട്ടൂർ), ജമീല, സൈനബ, പരേതനായ അബ്ദുറഹിമാൻ. സഹോദരങ്ങൾ: പരേതരായ ഇബ്രാഹിം ( ഉമ്മത്തൂർ), കുഞ്ഞമ്മദ് (കടവത്തൂർ).
കല്ലാച്ചി: കുറ്റിപ്രത്തെ പയന്തോങ്ങിൽ ദാമോധരൻ (84) (റിട്ട: സെയിൽ ടാക്സ് വടകര) നിര്യാതനായി.
ഭാര്യ: ചന്ദ്രമതി.
മക്കൾ: പ്രീത ചന്ദ്രൻ ,രാജേഷ് കുമാർ (വിദേശം) ദിനീഷ് കുമാർ (ഇലക്ടീഷ്യൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ).
മരുമക്കൾ: ചന്ദ്രൻ കുഴിക്കാട്ട്, ദിവ്യ, ജിനു പ്രിയ.
നാദാപുരം: നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ദീർഘകാല പ്രസിഡന്റായിരുന്ന കുന്നത്ത് അമ്മത് (70) നിര്യാതനായി.
കല്ലാച്ചി സലഫി മസ്ജിദ് പ്രസിഡന്റും നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു.
ഭാര്യ: ബിയ്യാത്തു.
മക്കൾ: ഷാഹിന കുന്നത്ത് (തൂണേരി ബ്ലോക്ക് പഞ്ചായത്ത് മുൻ മെംബർ), ഷംസീന (പുറമേരി), സഫ്ന (വടകര).
ജാമാതാക്കൾ: ഇസ്മായിൽ (ദേവർകോവിൽ), ഫൈസൽ (ഖത്തർ), ബാസിൽ ഹുബൈൽ (ദുബൈ).
സഹോദരങ്ങൾ: അബ്ദുറഹ്മാൻ, പരേതനായ മൊയ്തു, മറിയം, ആയിഷ, സഫിയ.
നാദാപുരം: തൂണേരി ഇ.വി.യു.പി സ്കൂൾ റിട്ട. അധ്യാപിക ചെക്യാട് പൂക്കോട്ട് രമണി ടീച്ചർ (67) നിര്യാതയായി.
ഭർത്താവ്: വെള്ളൂർ നോർത്ത് എൽ.പി സ്കൂൾ അധ്യാപകനായിരുന്ന പരേതനായ പി. പ്രേമചന്ദ്രൻ.
മകൾ: ഡോ. പൂർണിമ പി .ചന്ദ്രൻ (മൊകേരി ഗവ. ആയുർവേദ ഡിസ്പെൻസറി ).
മരുമകൻ: റിജിൽ (മാനേജർ ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചക്കിട്ടപാറ)
നാദാപുരം: പരേതനായ മേക്കിലേരി പോക്കർ ഹാജിയുടെ മകൾ നസീമ (45) നിര്യാതയായി. കക്കംവെള്ളി ഉപ്പിന്റവിട കുഞ്ഞമ്മദിന്റെ ഭാര്യയാണ്.
മക്കൾ : അസ്ലം (ദുബൈ ) അർഷാദ്, മരുമകൾ ശസ്ന പാലേരി.
സഹോദരി: സക്കീന.
നാദാപുരം: വെള്ളൂരിലെ വള്ളിത്തുടയിൽ മൂസ്സ ഹാജി ( 51 ) നിര്യാതനായി.
ഭാര്യ: ഹൈറുന്നിസ. മക്കൾ: അർഷാദ്,
അർഷിന, അഫറ ഫാത്തിമ.
മരുമകൻ: ജാസിർ എടച്ചേരി.
സഹോദരങ്ങൾ: തറുവൈ ഹാജി, കുഞ്ഞാമി, പരേതരായ അമ്മദ് ഹാജി, അബ്ദുള്ള, കുഞ്ഞാലി.
ഇരിങ്ങണ്ണൂർ: റിട്ട. സബ്ട്രഷറി ഓഫീസറും നിടുമ്പ്രം കൊട്ടാരത്ത് ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രസമിതി സെക്രട്ടറിയുമായ കെ.കെ മോഹൻ ദാസ് (72) ഇരിങ്ങണ്ണൂർ " കൃഷ്ണ കൃപ "യിൽ നിര്യാതനായി.
ഭാര്യ: കെ.കെ വിമല (റിട്ട. ഹെഡ്മിസ്ട്രസ്സ് ഇരിങ്ങണ്ണുർ ഹൈസ്കൂൾ).
മക്കൾ: രേഖ ( നരിക്കുനി ഗവ.ഹയർ സെക്കൻററി സ്കൂൾ), ധന്യ (ആക്സഞ്ചർ ബാംഗ്ലൂർ).
മരുമക്കൾ: രാജേഷ് (ടി.സി.എസ് കൊച്ചി), ശ്യാം (ജനിസിസ് ബാംഗ്ലൂർ).
സഹോദരങ്ങൾ: കെ.കെ രാധാകൃഷ്ണൻ (റിട്ട. എച്ച്.എം രാമകൃഷ്ണ ഹൈസ്കൂൾ ഒളവിലം), കെ.കെ കൃഷ്ണവേണി ( നിടുമ്പ്രം), പരേതരായ കെ.കെ ഗൗരിനാഥൻ നമ്പ്യാർ, കെ.കെ ജയരാജൻ നമ്പ്യാർ, കെ.കെ ആനന്ദവല്ലി.
സംസ്ക്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് ഇരിങ്ങണ്ണൂരിലെ വീട്ടുവളപ്പിൽ.
നാദാപുരം: തോലോന്റവിട മർഹൂം പോക്കർക്കർ ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (90) നിര്യാതയായി.
മക്കൾ: കുഞ്ഞമ്മദ് ഹാജി, സൂപ്പി ഹാജി , അഷറഫ്, റസാഖ് , ഖാലിദ് , ഹകീം, ആയിഷ.
മരുമക്കൾ: മാമി പെലാട്ടിയമ്പത് , സജിത ജി .പി , ഫൗസിയ ഓർക്കാട്ടേരി , സകീന തൂവ്വകുന്ന്, സാബിറ മുതുവടത്തൂർ സാജിത വയനാട്, ഡോക്ടർ അഹമ്മദ് കല്ലിക്കണ്ടി.
സഹോദരങ്ങൾ: പരേതരായ അമ്മദ് ജി പി, ബിയ്യാത്തു പൂലത്ത് , സൂപികുട്ടി ജി പി , കുഞ്ഞാമി പുളീകണ്ടി, ഡോക്ടർ കുഞ്ഞാലികുട്ടി ജി പി .
ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല പ്രവർത്തകനും വാണിമേൽ എം യു .പി സ്കൂൾ അധ്യാപകനു മായിരുന്ന പരേതനായ സി എം സൂപ്പി മാസ്റ്ററുടെ
ഭാര്യ വാണിമേൽ വില്ലേജ് ഓഫീസിന് സമീപത്തെ കല്ലിൽ ഖദീജ 85 നിര്യാതയായി.
സഹോദരങ്ങൾ: കുഞ്ഞാമി, പരേതരായ
കുഞ്ഞമ്മദ് അബ്ദുല്ല, ബിയ്യാത്തു.
നരിപ്പറ്റ: പരേതനായ നടുക്കാവിൽ മൊയ്ദുവിന്റെ ഭാര്യ കുനിയിൽ അയിശു (75) നിര്യാതയായി.
മക്കൾ: റഷീദ്, റസീന, റൈഹാനത്ത്, സമീറ, സാബിറ.
മരുമക്കൾ: കാസിം വെള്ളിയോട്, നസീർ കുളങ്ങരത്ത്, ഫൈസൽ ചന്ദങ്കണ്ടി കുമ്മങ്കോട്, അഷ്റഫ് ആയഞ്ചേരി, റബീഹ.
സഹോദരങ്ങൾ :അരക്കണ്ടി മൊയ്ദു, അമ്മദ്, ആലിഹസ്സൻ,കാസിം, വാതുക്കൽ പറമ്പത്ത് മാമി.
പാതാരത്ത് മറിയം ഹജ്ജുമ്മ.
നാദാപുരം: കുമ്മങ്കോട്ടെ പതിനാറാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റും, നാദാപുരം ടൗണിലെ വ്യാപാരിയുമായ പാതാരത്ത് അബ്ദുള്ള ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (64) മരണപ്പെട്ടു. നാദാപുരം ജുമാമസ്ജിദിൽ ഖബറടക്കം നടത്തി.
മക്കൾ : നാസർ, മുനീർ, സുമയ്യത്ത്, റൈഹാനത്ത്
മരുമക്കൾ:
റജബ് നാസർ കുമ്മങ്കോട്,
ഫൈസൽ രാമത്ത് വില്യാപ്പള്ളി, റഹ്മത്ത് വില്യാപ്പള്ളി, ഹാജറ തലായി
സഹോദരങ്ങൾ : പോക്കർ, കുഞ്ഞാമി നഫീസ, പരേതരായ കുഞ്ഞാലി, പാത്തു
വാണിമേൽ: പഴയ കാല കോൺഗ്രസ് നേതാവായിരുന്ന കുയ് തേരിയിലെ കണ്ടം വലിയത്ത് മമ്മു ഹാജി (75) നിര്യാതനായി.ഭാര്യ: പുതുപ്പ നാങ്കണ്ടി ബിയ്യാത്തു. മക്കൾ: റംല, സീനത്ത്,മുഹമ്മദ് (അബൂദബി) നൗഫൽ (എൻ..ഐ.എം.എച്ച്. പേരോട് ) ഷാനിബടീച്ചർ (ഇരിങ്ങണ്ണൂർ ഹൈസ്കൂൾ) മരുമക്കൾ: നാസർ (നരിപ്പറ്റ) അമ്മദ് (ഇരിങ്ങണ്ണൂർ) ജമാൽ ( കല്ലിക്കണ്ടി) ഹാജറ, സബീന. സഹോദരങ്ങൾ: മൂസ ഹാജി, കുഞ്ഞാമി, കുഞ്ഞയിശു ,പരേതരായ കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞമ്മദ് ഹാജി, മൊയ്തു .
നാദാപുരം: മുതിർന്ന കോൺഗ്രസ് നേതാവും കവിയും സാംസ്കാരിക പ്രവർത്തകനുമായ കടമേരി ബാല കൃഷ്ണൻ നിര്യാതനായി. കുറച്ചു കാലമായി രോഗ ബാധിതനായിരുന്നു. റിട്ട. അധ്യാപകനായിരുന്ന അദ്ദേഹം ദീർഘകാലം കെ പി സി സി നിർവാഹക സമിതി അംഗമായിരുന്നു.
ഒരു തവണ കുറ്റ്യാടി നിയോജക മണ്ഡലത്തിൽ നിന്ന് നിയമ സഭയിലേക്ക് മൽസരിച്ചിരുന്നു. കോഴിക്കോട് ജില്ലാ കൗൺസിൽ അംഗമായിട്ടുണ്ട്. യു ഡി എഫ് കുറ്റ്യാടി മണ്ഡലം ചെയർമാനും ഏറെക്കാലം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയുമായിരുന്നു.
മികച്ച പ്രഭാഷകനായിരുന്ന പരേതൻ നല്ലൊരു കവി കൂടിയായിരുന്നു. മുരിക്ക്, ബാല രാമായണം എന്നീ കവിതകൾക്ക് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
നാദാപുരം: ആവോലം ചാപ്പന് നായര്കണ്ടി റാഷിദിന്റേയും ജുഫൈരയുടേയും മകള്‍ റിസ ഫാത്തിമ (12) നിര്യാതയായി.
സഹോദരിമാര്‍: റിഫാ ഫാത്തിമ, ഹംന അലീമ, ഹമ്ര മറിയം.
നാദാപുരം: ദീർഘകാലം ഖത്തറിൽ ഹോട്ടൽ വ്യാപാരിയും മുതുവടത്തൂരിലെ പൗര പ്രമുഖനുമായ ചെറിയ കനോത്ത് സീ കെ അമ്മദ് ഹാജി നിര്യാതനായി.
പളളി, മദ്രസ്സകളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പരേതൻ മഹല്ല് മദ്രസ്സ കമ്മിറ്റികളുടെ മുൻ കാല ഭാരവാഹിയും കടമേരി റഹ്മാനിയ കമ്മറ്റി മുൻ അംഗവും ,രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുമായിരുന്നു.
ഭാര്യ: ഫാത്തിമ ഹജ്ജുമ്മ'
മക്കള്‍:- മൊയ്തു ഹാജി ,നാസര്‍ ഹാജി, ഫൈസൽ ( വൈ പ്രസി: മനാറുൽ ഹുദാ മദ്റസ കമ്മറ്റി ) സീ കെ അൻവർ (സെക്രട്ടറി മുസ്ലിം ലീഗ് പുറമേരി പഞ്ചായത്ത്, ) ഇസ്മായിൽ ( യൂത്ത് ലീഗ് മുൻ ശാഖാ സെക്രട്ടറി), സറീന, സബീന.
മരുമക്കൾ: അബ്ദുളള ഹാജി നിട്ടൂര്‍ (ഖത്തർ) നാസര്‍ ഇല്ലത്ത് കുമ്മങ്കോട് (ബാംഗ്ലൂര്‍), സക്കീന വാണിമേല്‍, സുലൈഖ വാണിമേല്‍, റസിയ ഏറാമല, റസീന ചേലക്കാട്, മുബീന വില്ല്യാപ്പള്ളി.
സഹോദരങ്ങൾ :
അബ്ദുല്ല ഹാജി, ഇബ്രാഹിം ഹാജി, മൂസ്സ ഹാജി, അയിഷ കല്ലിൽ, ബിയ്യാത്തു മൂടാടി.
നാദാപുരം: ചാലപ്പുറത്തെ വണ്ണത്താൻ വീട്ടിൽ കുഞ്ഞമ്മദ് ഹാജി (82) നിര്യാതനായി.
ഭാര്യ: കുഞ്ഞാമി.
മക്കൾ: സാറ, ആയിഷ, സുബൈദ, ഇസ്മായിൽ, സമീറ, ഷാഹിദ , നുസൈബ, അഷറ.
മരുമക്കൾ: ഇബ്രാഹിം കാഞ്ഞിരോളി (കക്കംവെള്ളി), പൊന്നങ്കോട്ട് കരീം (എളയടം), അസീസ് തയ്യുള്ളതിൽ (കുനിങ്ങാട്), അബു മുളക്പാടത്തിൽ (നാദാപുരം), നദീറ (വേവം), റഷീദ് നടക്കൽ, യൂനുസ് കിഴക്കയിൽ (ഒമ്പത്കണ്ടം), അഷ്റഫ് വണ്ണാർകണ്ടി (കുറുവന്തേരി).
സഹോദരി: ബിയ്യാത്തു നമ്പിക്കുന്നുമ്മൽ.
വാണിമേൽ : ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ മുളിവയലിലെ കുന്നുമ്മൽ അബ്ദുല്ല ഹാജി 75 നിര്യാതനായി. മുളിവയൽ പള്ളി മദ്റസാ കമ്മിറ്റികളുടെ പ്രസിഡണ്ടും വാദിനുർ കോളജ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്നു.
ഭാര്യ : പാത്തു
മക്കൾ : മുഹമ്മദ് ( ദുബൈ ) , ഹാജറ , സൗദ , സുമയ്യ , സുൽഫത്ത്.
മരുമക്കൾ : പരേതനായ കാപ്പിൽ അസീസ് ചെറുമോത്ത്, സി കെ പി അലി മൗലവി , നായിക്കരിമ്പിൽ അശ്റഫ് , ഷാഹിന, മൊയ്തുട്ടി വളയം.
സഹോദരങ്ങൾ : മൂസ , ബിയ്യാത്തു , മാമി, മറിയം ,ഖദീജ , സൈന , ഹലീമ , കദിയ,
പരേതരായ അമ്മദ് , പോക്കർ , മൊയ്തു , ഷുകൂർ.
വാണിമേൽ: വാണിമേലിലെ ചെറിയ പറമ്പത്ത് ആലിക്കുട്ടി (67) നിര്യാതനായി.
ഭാര്യ: സുലൈഖ.
മക്കൾ: ഹസീബ്, ഹസീബ.
നാദാപുരം : ടി.ഐ.എം ഗേൾസ് ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപകനും, സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ നെയ്റ്റ്യാറ്റിൽ എൻ . മൊയ്തുമാസ്റ്റർ 75 നിര്യാതനായി.
പൗര പ്രധാനിയും മുസ്ലിം ലീഗ് നേതാവുമായിരുന്നു.
മികച്ച ഇംഗ്ലിഷ് അധ്യാപകൻ കൂടിയായ അദ്ദേഹം യുവാക്കളിൽ ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടാക്കാൻ പരിശ്രമിച്ചിരുന്നു.
ഉന്നതങ്ങളിൽ വിരാജിക്കുന്ന നിരവധി ശിഷ്യന്മാർ അദ്ദഹത്തിൻ്റെ മുതൽ കൂട്ടാണ്.
ഭാര്യ : പരേതയായ ബിയ്യാത്തു
മക്കൾ :മുനീർ (ചെന്നൈ) സിദ്ധീഖ് (ദുബായ് ) സൗദ, ആയിഷ
മരുമക്കൾ : സൈനബ ചിരികണ്ടചാലിൽ (ജാതിയേരി)
നസീറ നെല്ലോളി (എടച്ചേരി)
ഹാഷിം പുതിയാടത്തിൽ (മുതുവടത്തൂർ)
ഹമീദ് പാറോള്ളതിൽ (വിലാതപുരം)
സഹോദരങ്ങൾ :
എൻ അബുബകർ ഹാജി കുമ്മങ്കോട്, മറിയം, ജമീല
പാറക്കടവ്: പുളിയാവിലെ പടിഞ്ഞാറെ ആട്ടർപാൻകുന്നത്ത് അയിശു (65) കോവിഡ് ബാധിച്ചു മരിച്ചു. വൃക്ക രോഗിയായ ഇവർ ഡയാലിസിസ് ചെയ്തു വരികയായിരുന്നു.
ഭർത്താവ്: പരേതനായ അബ്ദുല്ല നാദാപുരം.
മക്കൾ: അഷ്റഫ്, ഷാഹിദ, മുംതാസ്, അമീർ, ഹസീന.
മരുമക്കൾ: അബു കേളോത്ത്
( പെരുവങ്കര), അഷ്റഫ് (വാണിമേൽ), അഷ്റഫ് മത്തോത്ത് ( വേവം), സീനത്ത്, ജസ്ന.
സഹോദരങ്ങൾ: മമ്മു, ആലി, മൊയ്തു, പോക്കർ, മമ്മി, കുഞ്ഞബ്ദുള്ള, കദീജ പാലോൽ, ബിയ്യാത്തു ആട്ടർപ്പാൻകുന്നത്ത്
ആയഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറും പൗരപ്രമുഖനുമായ കുനിങ്ങാട് വാഴയിൽ പീടികയിൽ അമ്മത് ഹാജി (75 ) നിര്യാതനായി. ഭാര്യ: ബിയ്യാത്തു ഹജ്ജുമ്മ കോടച്ചാണ്ടിയിൽ (എളയടം).
തെക്കയിൽ മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റ് ആണ്. മുസ്ലിം ലീഗ് ജില്ലാ കൗൺസിലർ,കൈതക്കുണ്ട് ശാഖാ മുസ്ലിംലീഗ് പ്രസിഡൻറ്, കുനിങ്ങാട് ഹയാത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റി പ്രസിഡൻറ്, കൈതക്കുണ്ട് മഹല്ല് വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മക്കൾ: കുഞ്ഞയിശ്ശ, കുനിപാത്തു, ലൈല, നസീമ, റാഷിദ് (അബൂദാബി KMCC കോഴിക്കോട് ജില്ല സർഗധാര ചെയർമാൻ), ഫൈസൽ(അബൂദാബി).
മരുമക്കൾ:
അലി മാസ്റ്റർ നമ്പോടൻകണ്ടി (ചീക്കോന്ന്). കുഞ്ഞമ്മദ് കെ ജി ( ചീക്കോന്ന്), അലി കാട്ടു നുപ്പറ്റ (ആയഞ്ചേരി)., റസാഖ് ചെറുവറ്റ (കുറുന്തോടി), ഫൈറൂസ കേളോത്ത് നരിപ്പറ്റ (RACHSS കടമേരി ), ഷഹനാസ് ചള്ളയിൽ (കുന്നുമ്മക്കര).
സഹോദരങ്ങൾ: അബ്ദുള്ള ഹാജി, മൊയ്തു, കദീശഹജ്ജുമ്മ തെക്കയിൽ (കുനിങ്ങാട്), മാമ്പുഹജ്ജുമ്മ കോറോത്ത് (കല്ലേരി ) അലീമ പുനത്തിൽ (പുതുപ്പണം) പരേതയായ കുനിപാത്തു കാറോറത്ത്, ദുബൈ KMCC കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻ്റ് മുഹമ്മദ് തെക്കയിൽ സഹോദരീ പുത്രനാണ്. കുറ്റ്യാടി മണ്ഡലം MSF സെക്രട്ടറി വി പി ഷക്കീൽ സഹോദരപുത്രനുമാണ്.