17
Tuesday
May 2022

17
Tuesday
May 2022

വാർത്ത

വാണിമേലിൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധന: നാല് കടകൾക്കെതിരെ നടപടിക്ക് ശുപാർശ.

13th of May 2022

വാണിമേൽ : ഗ്രാമ പഞ്ചായത്തിലെ ടൗണുകളിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളിൽ ആരോഗ്യ വകുപ്പ് മിന്നൽ പരിശോധന നടത്തി.
മെഡിക്കൽ ഓഫീസർ ഡോ: ജെബി മോൻ്റെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ്  പരിശോധന നടത്തിയത്.
19 കടകളിൽ നടത്തിയ പരിശോധനയിൽ ശുചിത്വ നിലവാരം കുറഞ്ഞ നാല് കsകൾക്കെതിരെ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ശുപാർശ ചെയ്തു. ചില സ്ഥാപനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പും നൽകി.പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ, ജൂനിയർ ഇൻസ്പെക്ടർ ബാബു, പഞ്ചായത്ത് ജീവനക്കാരൻ  സിജു പീറ്റർ എന്നിവർ പങ്കെടുത്തു.

Related UPdates