20
Thursday
January 2022

20
Thursday
January 2022

വാർത്ത

വാണിമേലിൽ പ്ലാവിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു

14th of January 2022

നാദാപുരം : ആടിന് ഭക്ഷണം തേടി പ്ലാവിൽ കയറുന്നതിനിടെ വീണ് ഗുരുതര പരിക്കേറ്റ വാണിമേൽ സ്വദേശി മരിച്ചു. പുതുക്കയത്തെ പെയിലു പറമ്പത്ത് ചന്ദ്രൻ ( 52 ) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ്  അന്ത്യം സംഭവിച്ചത് . മെഡിക്കൽ കോളജ് മോർച്ചറിയിൽ പോസ്റ്റ് പോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം. ആന്തരിക അവയവങ്ങൾക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതിനിടെ കോവിഡ് പരിശോധന ഫലം പോസറ്റീവാകുകയും ചെയ്തു. 
കല്ലാച്ചി പയന്തോങ്ങിലെ ആലിയോട്ട് ചന്ദ്രിയാണ് ഭാര്യ. 
മക്കൾ: രാഗിൽ ചന്ദ്രൻ , രാഹുൽ ചന്ദ്രൻ (ഇരുവരും ഗൾഫ് ) 
മരുമകൾ : ശിശിര (താഴെ നരിപ്പറ്റ ).

Related UPdates