18
Monday
October 2021

18
Monday
October 2021

വാർത്ത

കേന്ദ്ര സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു എൽ.വൈ.ജെ.ഡി

12th of October 2021

എടച്ചേരി: കേന്ദ്ര സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും കർഷകരെയും, തൊഴിലാളികളെയും ദ്രോഹിക്കുന്ന കേന്ദ്ര നിലപാടിനെതിരെ പൊതു സമൂഹം രംഗത്ത് വരണമെന്നും എൽ വൈ ജെ ഡി സംസ്ഥാന ജന.സെക്രട്ടറി ഇ.കെ സജിത്ത് കുമാർ പ്രസ്താവിച്ചു.  പൊതു മേഘലാ സ്ഥാപനങ്ങൾ വിറ്റ് തീർക്കുന്ന  നയത്തിനെതിരെ, കർഷകവേട്ടയ്ക്ക് എതിരെ, ഇന്ധന, പാചകവാത വിലവർദ്ദന വിനെതിരെ ലോക്താന്ത്രിക്ക് യുവജനതാദൾ നാദാപുരം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ: റാം മനോഹർ ലോഹ്യയുടെ ചരമദിനത്തിൽ എടച്ചേരിയിൽ നടത്തിയ പ്രതിഷേധ സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ വൈ ജെ ഡി നാദാപുരം മണ്ഡലം പ്രസിഡൻ്റ് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു എൽ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് പി എം നാണു, എടച്ചേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീജ പാലപറമ്പത്ത്, ടി പ്രകാശൻ, പ്രജീഷ് വള്ളിൽ, രജ്ഞിത്ത് എം പി, ടി വാസു എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

Related UPdates