21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

വിലങ്ങാട് മലയോരത്ത് വീണ്ടും കാട്ടാന ശല്യം; കണ്ണീരോടെ കർഷകർ

14th of September 2021

വാണിമേൽ: വിലങ്ങാട് മലയോരം വീണ്ടും കാട്ടാന ഭീതിയിൽ. മലയങ്ങാട്  ജനവാസ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം  കാട്ടാനകൂട്ടം ഇറങ്ങി വ്യാപകമായി കാർഷിക വിളകൾ  നശിപ്പിച്ചു. രാത്രി സമയത്താണ്  അഞ്ചോളം  കാട്ടാനകൾ കൃഷിസ്ഥലത്ത് ഇറങ്ങി വിളകൾ  നശിപ്പിച്ചത്  25ഓളം തേങ്ങുകൾ, 70 കവുങ്ങുകൾ, കുരുമുളക് കൊടികൾ, നിരവധി വാഴകൾ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. 2മാസം മുമ്പ് ഇതേ സ്ഥലത്ത് കാട്ടാന ഇറങ്ങി വിളകൾ  നശിപ്പിച്ചിരുന്നു അന്ന് പടക്കം പൊട്ടിച്ചു നാട്ടുകാർ ആനയെ കാട്ടിലേക്ക് ഓടിക്കുകയായിരുന്നു. 50 വർഷത്തോളമായി ആളുകൾ താമസിക്കുന്ന ഇവിടെ കാട്ടാന ആദ്യമായി ഇറങ്ങുന്നത് ഈ വർഷമാണ്. കവൂർ  മൊയ്‌തു ഹാജി, എള്ളുകുന്നേൽ ജെയിമ്സ്, അബു വാണിമേൽ, അന്ത്രു ഒറ്റപ്ലാക്കൽ, രഞ്ജിത് എള്ളുകുന്നേൽ, മൊയ്തു പൂവുള്ള പറമ്പത്ത് എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. ഇതിനു പുറമെ വിലങ്ങാട്ടെ മലയോര മേഖലകളായ തരിപ്പ, പാലൂർ, മാടഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്. കാട്ടാന കൃഷിയിടത്തിൽ ഇറങ്ങുന്നത് തടയാൻ സോളാർ ഫെൻസിങ് സ്ഥാപിക്കണമെന്നും ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പുവരുത്തണമെന്നും യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഫോറെസ്റ്റ് ഓഫിസ് ഉപരോധം ഉൾപ്പവടെയുള്ള സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും സ്ഥലം സന്ദർശിച്ച യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി, ബിപിൻ തോമസ് ജെയിമ്സ് ടോംസ്, ടിജോ എടാട്ട് തുടങ്ങിയവർ അറിയിച്ചു.

Related UPdates