13
Thursday
May 2021

13
Thursday
May 2021

വാർത്ത

കുറ്റ്യാടിയും യു. ഡി എഫിനെ കൈവിട്ടു. പിരിമുറുക്കത്തിന് ഒടുവിൽ കുഞ്ഞമ്മദ് കുട്ടിക്ക് ജയം

2nd of May 2021

കുറ്റ്യാടി:  നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളമാകെ ആഞ്ഞടിച്ച ഇടതു തരംഗം കുറ്റ്യാടി യിലും. കഴിഞ്ഞതവണ യുഡിഎഫ് പിടിച്ചെടുത്ത ഇവിടെ സി പി എം നേതാവ് കെ പി കുഞ്ഞമ്മദ് കുട്ടിയാണ് ജയിച്ചത്. കഴിഞ്ഞ തവണ യു ഡി എഫിലെ  പാറക്കൽ അബ്ദുള്ള വിജയിച്ച ഈ മണ്ഡലത്തിൽ ഇത്തവണയും അദ്ദേഹം തന്നെയാണ് യുഡിഎഫ് സ്ഥാനാർഥിയായത്.  പിരിമുറുക്കത്തിന് ഒടുവിലാണ് അവസാനനിമിഷം 
കെ പി കുഞ്ഞമ്മദ് കുട്ടി വിജയിച്ചതായി പ്രഖ്യാപിച്ചത് സ്ഥാനാർഥിനിർണയവുമാ യി ബന്ധപ്പെട്ട്  കുറ്റ്യാടി നിയോജക മണ്ഡലത്തിൽ വലിയ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. 
ഈ നിയോജകമണ്ഡലം കേരള കോൺഗ്രസിന് വിട്ടുനൽകാൻ ഇടതുമുന്നണി തീരുമാനിച്ചതോടെ സിപിഎം അണികൾ ഒന്നടങ്കം രംഗത്തിറങ്ങി പാർട്ടി നേതൃത്വത്തെ തിരുത്തുകയായിരുന്നു. ഇതേതുടർന്നാണ് സിപിഎം നേതാവ് കെ പി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

Related UPdates