11
Sunday
April 2021

11
Sunday
April 2021

വാർത്ത

സി.പി.എം ഓഫീസുകൾക്ക് തീയിട്ടു: കടകൾ തകർത്തു

7th of April 2021

പെരിങ്ങത്തൂർ:  കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ച  പെരിങ്ങത്തൂരിൽ സി.പി.എം ഓഫീസുകൾക്ക് തീയിട്ടു. . പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസാണ്  തീവച്ച് നശിപ്പിച്ചത്. 
പാനൂർ ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫീസും ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസും അഗ്നിക്കിരയാക്കി.
കടവത്തൂർ സി.പി.ഐ (എം)ബ്രാഞ്ച് ഓഫീസായ ഗംഗാധരൻ നമ്പ്യാർ സ്മാരക മന്ദിരം ബോംബെറിഞ്ഞ ശേഷം തീയിട്ടു. കൺസ്യൂർ &  നീതി സ്റ്റോർ  തകർത്ത് സാധനങ്ങൾ റോഡിലിട്ട് കത്തിച്ചു. എൻ.കെ. അനിരുദ്ധന്റെ വീടിന്റെ സിറ്റൗട്ട് ഗ്ലാസ് എറിഞ്ഞു തകർത്ത സംഘം കടവത്തൂർ ടൗണിലെ കൂത്തുപറമ്പ്
രക്തസാക്ഷി സ്മാരക ബസ് ഷെൽട്ടറും തകർത്തു.

Related UPdates