23
Saturday
January 2021

23
Saturday
January 2021

വാർത്ത

വിദ്യാർത്ഥികൾ നന്മയുടെ പ്രചാരകരാവുക: എം.എസ്.എം

13th of January 2021

വാണിമേൽ: പഠനത്തിൻ്റെയും ചിന്തയുടേയും വിദ്യാർത്ഥി കാലഘട്ടം വികല ചിന്തകളുടെ വിളനിലമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുജാഹിദ് സ്റ്റുഡൻറ്സ് മൂവ് മെൻ്റ് (എം.എസ്.എം) വാണിമേലിൽ സംഘടിപ്പിച്ച നിശാ പഠന ക്യാംപ് ആവശ്യപ്പെട്ടു. ലഹരിയുടേയും അശ്ലീല ലൈംഗികതയുടേയും മാധ്യമമായി  മാറാതെ, സാമൂഹിക പരിവർത്തനത്തിൻ്റെ ചാലകശക്തിയായി വിദ്യാർത്ഥികൾ  മാറണമെന്ന് കേമ്പ് ആവശ്യപ്പെട്ടു.
കെ.എൻ.എം. നാദാപുരം മണ്ഡലം ജനറൽ സിക്രട്ടറി അസ്ലം കളത്തിൽ ഉദ്ഘാടനം ചെയ്തു. ഹാഫിസ് പി കെ അധ്യക്ഷനായിരുന്നു. ''സൂരക്ഷിത കൗമാരം, കരുത്തുറ്റ കാവൽ' എന്ന ക്യാംപയിനിൻ്റെ ശാഖാതല ഉദ്ഘാടനം എം എസ്.എം ജില്ലാ സിക്രട്ടറി മുഹമ്മദ് പി.വി നിർവ്വഹിച്ചു. ടി.എം.എ നാസർ മുഖ്യ പ്രഭാഷണം നടത്തി. സുഹൈൽ കടമേരി, മുബാറക്ക് എൻ, ജുനൈദ് ടി എന്നിവർ പ്രസംഗിച്ചു. ഉമൈദ് എം.വി സ്വാഗതവും ഷുറൂഫ് നസൽ നന്ദിയും പറഞ്ഞു.

Related UPdates