4
Friday
December 2020

4
Friday
December 2020

ചരമം

കോൺഗ്രസ് നേതാവ് കടമേരി ബാല കൃഷ്ണൻ നിര്യാതനായി

20th of November 2020

നാദാപുരം: മുതിർന്ന കോൺഗ്രസ് നേതാവും കവിയും  സാംസ്കാരിക പ്രവർത്തകനുമായ കടമേരി ബാല കൃഷ്ണൻ നിര്യാതനായി. കുറച്ചു കാലമായി രോഗ ബാധിതനായിരുന്നു. റിട്ട. അധ്യാപകനായിരുന്ന അദ്ദേഹം  ദീർഘകാലം കെ പി സി സി നിർവാഹക സമിതി അംഗമായിരുന്നു. 
ഒരു തവണ കുറ്റ്യാടി നിയോജക മണ്ഡലത്തിൽ നിന്ന് നിയമ സഭയിലേക്ക് മൽസരിച്ചിരുന്നു. കോഴിക്കോട് ജില്ലാ കൗൺസിൽ അംഗമായിട്ടുണ്ട്. യു ഡി എഫ് കുറ്റ്യാടി മണ്ഡലം ചെയർമാനും ഏറെക്കാലം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയുമായിരുന്നു.
മികച്ച പ്രഭാഷകനായിരുന്ന പരേതൻ നല്ലൊരു കവി കൂടിയായിരുന്നു. മുരിക്ക്, ബാല രാമായണം എന്നീ കവിതകൾക്ക് പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Related UPdates
newsletter

Subscribe to our email newsletter