29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

റഫീഖിന്റെ ഖബറടക്കം 4.30 ന്: 3 മുതൽ 5 വരെ നാദാപുരത്ത് ഹർത്താൽ

23rd of June 2022

നാദാപുരം : ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിര്യാതനായ  നാദാപുരത്തെ വ്യാപാരിയും സാമൂഹ്യ പ്രവർത്തകനുമായ 
പൂലത്ത് റഫീഖിന്റ മൃതദേഹം ഇന്ന് വൈകീട്ട്
4.30 ന് നാദാപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ്  ചെയ്യും. മൻസൂർ ടൈൽ സെന്റർ മാനേജിങ് പാർട്നറായ റഫീഖിന്റെ മരണത്തിൽ ആദര സൂചകമായി ഇന്ന്  വൈകുന്നേരം 3 മണിമുതൽ 5 മണി വരെ നാദാപുരം ടൗണിൽ കടകളടച്ചു ഹർത്താൽ ആചരിക്കുമെന്നു വ്യാപാരി സംഘട ഭാരവാഹികൾ അറിയിച്ചു. നാട്ടിലെ സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവ സാനിധ്യമായിരുന്ന
റഫീഖിന്റെ ആകസ്മിക വേർപാട് നാദാപുരം പ്രദേശത്തിന്  ദുഃഖമായി മാറി.

Related UPdates