17
Tuesday
May 2022

17
Tuesday
May 2022

വാർത്ത

ചിക്കൻ കഴിച്ചവർക്ക് വയറിളക്കം: വളയം റോഡിലെ ഹോട്ടൽ ആരോഗ്യ വകുപ്പ് പൂട്ടി.

14th of May 2022

നാദാപുരം: ചിക്കൻ അൽഫാമും ഹമൂസും കഴിച്ചതിനെ  തുടർന്ന്   വയറിളക്കവും  ഛർദിയും   അനുഭവപ്പെട്ടതിനാൽ  സ്ഥാപനം   ആരോഗ്യ  വിഭാഗം   അടപ്പിച്ചു.
കല്ലാച്ചി വളയം റോഡിലെ  ഓത്തിയിൽ  സ്പൈസി വില്ലേജ് റസ്റ്റോറന്റ് ആണ് അടച്ചുപൂട്ടാൻ നിർദ്ദേശം  നൽകിയത്. അൽഫാമും ഹമൂസും കഴിക്കുകയും പിറ്റേദിവസം വയറിള ക്കവും ശർദ്ദിയും അനുഭവപ്പെടുകയും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇന്ന് നടത്തിയ  പരിശോധ നയിൽ ഹോട്ടലിൽ ഉപയോഗിക്കുന്ന കുടിവെള്ളം  ഗുണ നിലവാര പരിശോധന നടത്താതെ ഉപയോഗിക്കുന്നതായും ഹോട്ടൽ  ജോലിയിലുള്ള ഇതര സംസ്ഥാനക്കാരായ ഇരുപതോളം ജോലിക്കാർക്ക് ആവശ്യമായ ഹെൽത്ത് കാർഡ് ഇല്ല എന്നും കണ്ടെത്തുകയായിരുന്നു. പഴകിയ പാൽ, വൃത്തിഹീനമായ രീതിയിൽ സൂക്ഷിച്ച ഐസ്ക്രീം, എന്നിവയും  അടുക്കളയിലുള്ള മലിനജല ടാങ്ക് കുഴി നിറഞ്ഞു അടുക്കളയിൽ ദുർഗന്ധം വമിക്കുന്നതായും കണ്ടെത്തി.. പരിശോധനയ്ക്ക് നാദാപുരം താലൂക്ക് ആശുപത്രി  ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്.കെ എന്നിവർ നേതൃത്വം നൽകി.

Related UPdates