20
Thursday
January 2022

20
Thursday
January 2022

വാർത്ത

സർഗ്ഗാത്മക രാഷ്ട്രീയത്തിൻ്റെ പ്രസക്തിയേറി: സി.വി.എം

14th of January 2022

വാണിമേൽ: മുസ്ലിം ലീഗ് വിഭാവനം ചെയ്യുന്ന സർഗ്ഗാത്മക രാഷ്ട്രീയത്തിൻ്റെ പ്രസക്തിയേറി വരികയാണെന്നും ഭരണകൂടങ്ങളുടെ ജനവിരുദ്ധ നടപടികൾക്കെതിരെ മുസ് ലിം ലീഗ് ഉയർത്തിപ്പിടിക്കുന്ന സമരമുറകൾ പൊതു സമൂഹം ഏറ്റെടുത്തതിൻ്റെ തെളിവുകൾ പ്രകടമാണെന്നും
മുസ്ലിം ലീഗ് പ്രവർത്തക സമിതിയംഗം സി വി എം വാണിമേൽ. വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളന പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ പി കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷനായി. സി കെ സുബൈർ,  എൻ കെ മൂസ മാസ്റ്റർ,  എം കെ മജീദ്, അഷ്റഫ് കൊറ്റാല, കെ കെ നവാസ്, വി കെ മൂസ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം സി വി എം നജ്മ തുടങ്ങിയവർ പ്രസംഗിച്ചു.

Related UPdates