4
Saturday
December 2021

4
Saturday
December 2021

വാർത്ത

വളയം - വാണിമേൽ റോഡ് തകർന്നു: യൂത്ത് ലീഗ് സമരത്തിന്

25th of November 2021

നാദാപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള  വളയം വാണിമേൽ റോഡ് തകർന്നു. വർഷങ്ങൾക്ക് മുൻപ് നവീകരിച്ച ഈ റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതം ദുഷ്കരമായി മാറി. മഴ പെയ്തതോടെ റോഡിൽ പലയിടങ്ങളിലായി ചെളിയും നിറഞ്ഞിട്ടുണ്ട്. റോഡ് റീ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് വളയം പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭം തുടങ്ങാൻ തീരുമാനിച്ചു.
ആദ്യ ഘട്ടമായി  നാളെ രാവിലെ 10 മണിക്ക് കുയ്തേരിയിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് പ്രസിദ്ധണ്ട് ഇ.വി അറഫാത്ത് അറിയിച്ചു.

Related UPdates