4
Saturday
December 2021

4
Saturday
December 2021

വാർത്ത

കൈവരി നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് യൂത്ത് ലീഗ്

25th of November 2021

നാദാപുരം: നിരവധി വിദ്യാർത്ഥികളും ജീവനക്കാരും നടന്നു പോവുന്ന നാദാപുരം ടൗണിലെ കൈവരി നിർമാണം അശാസ്ത്രീയമാണെന്ന് പഞ്ചായത്ത് യൂത്ത് ലീഗ് യോഗം കുറ്റപ്പെടുത്തി. ഏറെക്കാലത്തെ മുറവിളിക്ക് ശേഷം പൊതുമരാമത്ത് അനുവദിച്ച കൈവരി ഗവ.യു.പി സ്കൂൾ പരിസരത്ത് അപകടകരമായ രീതിയിലാണ് നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്നത്.ഗ്രാമ പഞ്ചായത്ത് ഇടപെട്ട് യുപി സ്കൂൾ സ്ഥലം അനുവദിച്ചിട്ടും അത് ഉപയോഗപ്പെടുത്താതെ നിലവിലുള്ള റോഡിലാണ് കൈവരി നിർമ്മാണം നടക്കുന്നത്.ഇവിടെ റോഡിന് വീതി കുറവായത് കൊണ്ട് തന്നെ അപകടവും പതിവാകും.
50 ലക്ഷം അനുവദിച്ചിട്ടും അശാസ്ത്രീയമായ രീതിയിലുള്ള നിർമ്മാണം അവസാനിപ്പിച്ച് സുരക്ഷിതമായ രീതിയിൽ  കൈവരി കാലതാമസമില്ലാതെ പൂർത്തിയാക്കണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭം നടത്തുമെന്നും  യൂത്ത് ലീഗ്  യോഗം മുന്നറിയിപ്പ് നൽകി. .റഫീഖ് കക്കംവെള്ളി, വി.പി ഫൈസൽ, ഷാക്കിർ എ.കെ, സവാദ് ചേലക്കാട്, നൗഫൽ നരിക്കാട്ടേരി സംസാരിച്ചു.
 

Related UPdates