4
Saturday
December 2021

4
Saturday
December 2021

വാർത്ത

മഹല്ലുകൾ നവോത്ഥാന മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകണം

25th of November 2021

വാണിമേൽ: മുസ്ലിംകളേയും ഇസ്ലാമിനേയും വികലമാക്കി ചിത്രീകരിക്കാനും അറബ് പദങ്ങൾ ദുരുപയോഗം നടത്തി ഇസ്ലാമിക സംസ്കൃതിയെ സമൂഹമദ്ധ്യേ മോശമായി ചിത്രീകരിക്കാനും ഗൂഢ നീക്കങ്ങൾ നടക്കുമ്പോൾ മാനവ രാശിയുടെ സമ്പൂർണ്ണ ജീവിതവിജയം  വിഭാവനം ചെയ്യുന്ന ഇസ്ലാമിൻ്റെ ആശയ പ്രചാരണത്തിന്നായി നവോത്ഥാന മുന്നേറ്റങ്ങൾ അനിവാര്യമാണെന്നും ഏതെങ്കിലും ഇരുട്ടിൻ്റെ ശക്തികൾക്ക് തകർക്കാൻ കഴിയുന്നതല്ല ഇസ്ലാമെന്നും  മാധ്യമ പ്രവർത്തകൻ സി വി എം വാണിമേൽ അഭിപ്രായപ്പെട്ടു.
വാണിമേൽ വാദി സുറൂർ ഓഡിറ്റോറിയം നിർമാണവുമായി ബന്ധപ്പെട്ട് നടന്ന  മഹല്ല്  കൺവൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.കെ.ആലി ഹസ്സൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അലി കണ്ണോത്ത്, മൊയ്തു ചെന്നാട്ട്, പി.വി. അമ്മത് മാസ്റ്റർ, വി.കെ.കുഞ്ഞാലി മാസ്റ്റർ, പടിക്കലക്കണ്ടി അബ്ദുല്ല, സി.വി. അശ്റഫ് മാസ്റ്റർ, കുന്നത്ത് അന്ത്രു മാസ്റ്റർ , ചാമ അമ്മത് ഹാജി, പി.കെ.കുഞ്ഞമ്മദ്, റസാഖ് പറമ്പത്ത്, ഉവൈസ് എ.കെ. സംസാരിച്ചു. അഷ്റഫ് കൊറ്റാല സ്വാഗതവും എൻ കെ  ആലി ഹസ്സൻ ഹാജി നന്ദിയും പറഞ്ഞു.

Related UPdates