18
Monday
October 2021

18
Monday
October 2021

വാർത്ത

കുഞ്ഞമ്മദ് ഹാജിക്ക് നാടിൻ്റെ യാത്രാ മൊഴി: വിടപറഞ്ഞത് സംശുദ്ധ രാഷ്ട്രീയത്തിൻ്റെ പ്രതീകം

13th of October 2021

വാണിമേൽ: ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ തൈക്കണ്ടി കുഞ്ഞമ്മദ് ഹാജിയുടെ വിയോഗം നാടിന് നൊമ്പരമായി . ഇന്ന് പുലർച്ചെ നാല് മണിയോടെ നിര്യാതനായ കുഞ്ഞമ്മദ് ഹാജിയുടെ മയ്യിത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി . ദീർഘ 
കാലം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗമായിരുന്ന പരേതൻ മത സാമൂഹിക രംഗങ്ങളിലും നിറഞ്ഞു നിന്നു . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലക്ക്
വാണിമേലിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് നേതൃ പരമായ പങ്ക് വഹിച്ചിട്ടുണ്ട്.
വാണിമേൽ മഹല്ല് കമ്മിറ്റി യുടെ പ്രവർത്തനത്തിലും നിറത്തു നിന്നിരുന്നു . എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന ഹാജി 
അശരണരെ സഹായിക്കുന്ന കാര്യത്തിലും ശ്രദ്ധ പുലർത്തി .അദ്ദേഹത്തിൻ്റെ വിയോഗത്തിൽ
രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ അഗാധമായ ദുഖം രേഖപ്പെടുത്തി . ഖബറsക്കത്തിന് ശേഷം വയൽ പീടികയിൽ നടന്ന സർവ കക്ഷി അനുശോചന യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം ടി ഹരിദാസൻ അധ്യക്ഷനായി. സി വി കുഞ്ഞി കൃഷ്ണൻ, എൻ കെ മൂസ മാസ്റ്റർ, വയലോളി അബ്ദുല്ല , എം കെ ബാലൻ, ടി പി കുമാരൻ, കോരങ്കോട്ട് മൊയ്തു, എം കെ മജീദ്, എം എ വാണിമേൽ, പി എ ആന്റണി, വി കെ മൂസ മാസ്റ്റർ, മൊയ്‌തീൻ ഹാജി, സി കെ ജലീൽ , കെ ബാല കൃഷ്ണൻ പ്രസംഗിച്ചു.

Related UPdates