13
Thursday
May 2021

13
Thursday
May 2021

വാർത്ത

നാദാപുരത്ത് ചരിത്രം ആവർത്തിച്ച് എൽഡിഎഫ്: ഇ.കെ വിജയന് മൂന്നാമൂഴം

2nd of May 2021

നാദാപുരം:  നിയമസഭാ തിരഞ്ഞെടുപ്പിൽ നാദാപുരം നിയോജക മണ്ഡലത്തിൽ ഇടതുമുന്നണിക്ക് വീണ്ടും വിജയം. കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ഇടതുപക്ഷമുന്നണി ജയിച്ചു കയറുന്ന ഈ മണ്ഡലത്തിൽ ഇത് മൂന്നാം തവണയാണ് ഇ കെ വിജയൻ വിജയിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ പ്രവീൺ കുമാറുമായ കടുത്ത മത്സരമാണ് നാദാപുരം മണ്ഡലത്തിൽ നടന്നത്. നാടിൻറെ വികസന തുടർച്ചയ്ക്ക് വീണ്ടും തന്നെ വിജയിപ്പിച്ച വോട്ടർമാർക്ക് ഇ കെ വിജയൻ നന്ദി പ്രകാശിപ്പിച്ചു.

Related UPdates