23
Saturday
January 2021

23
Saturday
January 2021

വാർത്ത

അർബൺ ബാങ്ക് ഭരണസമിതി ജനപ്രതിനിധികളെ ആദരിച്ചു

12th of January 2021

നാദാപുരം: ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട നാദാപുരം അർബൺ ബാങ്ക് ഡയരക്ടർ മാർക്കും ജീവനക്കാരനും ഭരണ സമിതി സ്വീകരണം നൽകി. നാദാപുരം സ്ഥിരം സ്ഥിതി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എം.സി.സുബൈർ, നാദാപുരം  പഞ്ചായത്ത് മെമ്പർ പി.വാസു, വാണിമേൽ പഞ്ചായത്ത് മെമ്പർ വി.കെ. മൂസ്സ എന്നിവർക്കാണ് സ്വീകരണം നൽകിയത്.
ചടങ്ങിൽ ബാങ്ക് ചെയർമാൻ ബംഗ്ലത്ത് മുഹമ്മദ് അധ്യക്ഷനായി. സൂപ്പി നരിക്കാട്ടേരി, വയലോളി അബ്ദുല്ല, എം.പി. സൂപ്പി, 
കോടികണ്ടി മൊയ്തു, കെ.എൻ.അബ്ദുൽ റഷീദ്, ഇസ്മായിൽ വാണിമേൽ, ശ്രീജിത്ത് അരൂർ ,ശ്രീവിദ്യ തുടങ്ങിയവർ സംസാരിച്ചു 

Related UPdates