4
Friday
December 2020

4
Friday
December 2020

വാർത്ത

നാദാപുരത്ത് ലീഗ് നേതാവ് ഇടതു പിന്തുണയോടെ മൽസരിക്കും

19th of November 2020

നാദാപുരം :ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 
മുസ്ലിം ലീഗ് നേതാവ് ഇടതു പിന്തുണയോടെ മൽസരിക്കും. 
മണ്ഡലം ലീഗ് സെക്രട്ടറി മണ്ടോടി ബഷീറാണ് പാർട്ടി സ്ഥാനം രാജിവെച്ച് ഇടതു പിന്തുണയിൽ പത്രിക നൽകിയത്. സ്വന്തം വാർഡായ  നരിക്കാട്ടേരിയിലാണ് അദ്ദേഹം മൽസരിക്കുന്നത്. ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ എ കെ സുബൈർ മാസ്റ്ററാണ്. 
കഴിഞ്ഞ ദിവസം ലീഗ് തീരുമാനിച്ച  സ്ഥാനാർത്ഥീ കളിൽ ചേലക്കാട് വാർഡിൽ ബഷീറിനെയാണ് പ്രഖ്യാപിച്ചിരുന്നത്. ഇത് പ്രകാരം ഈ വാർഡിലെ വീടുകളിൽ കയറി ബഷീർ അനുഗ്രഹം തേടുകയും ചെയ്തു. എന്നാൽ, ചേലക്കാട് വാർഡിൽ ബഷീറിനെ നിർത്തിയാൽ പ്രശ്നമാണെന്ന് ഒരു വിഭാഗം പ്രവർത്തകർ നേതൃത്വത്തെ അറിയിച്ചു. ഇതോടെ , ബഷീറിനോട് തൽക്കാലം മാറി നിൽക്കാൻ ആവശ്യപ്പെടുകയും ഇവിടെ  എം സി സുബൈറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു.

Related UPdates