18
Thursday
August 2022

18
Thursday
August 2022

വാർത്ത

പാതിരിപ്പറ്റയിലെ ലിതാരയുടെ ദുരൂഹ മരണം: സർക്കാർ ഇടപെടൽ സജീവമാക്കിയെന്ന് മുഖ്യമന്ത്രി

29th of June 2022

കുറ്റ്യാടി: ബിഹാറിലെ ധനാപൂരിൽ  സംശയകരമായ സാഹചര്യത്തിൽ  മരണപെട്ട പാതിരിപ്പറ്റ സ്വദേശി കെ.സി ലിതാരയുടെ മരണ വുമായി ബന്ധപ്പെട്ട് 
കേരള സർക്കാർ ബീഹാർ സർക്കാറുമായി ബന്ധപെട്ടു വരുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കെ.പി.കുഞ്ഞമ്മദ് കുട്ടി  എം.എൽ.എയാണ് ചോദ്യോത്തര വേളയിൽ ഈ വിഷയം സഭയിൽ ഉനയിച്ചത്.
ബീഹാറിലെ ധനാപൂർ ഡിവിഷണൽ റെയിൽവേ മാനേജർ ഓഫീസിൽ ക്ലർക്കായി ജോലി ചെയ്തു വന്ന, മികച്ച ബാസ്ക്കറ്റ്ബോൾ പ്ലയറായിരുന്ന ലിതാര ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയായിരുന്നു.  രാസപരിശോധനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിച്ചു വരുന്നു ണ്ടെന്ന് ബിഹാർ ഗവൺമെൻറ് അറിയിച്ചതായും , 
ബിഹാർ പോലീസ് നീതിയുക്തമായ രീതിയിൽ കേസ് അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു .

Related UPdates