28th of June 2022
കുറ്റ്യാടി: ലോക ലഹരി ദിനത്തോടനുബന്ധിച്ചു ജില്ലാ ഭരണകൂടവും നശമുക്ത് ഭാരത് അഭിയാനും സംയുക്തമായി സംഘടിപ്പിച്ച "പുതു ലഹരിക്കൊരു വോട്ട് "എന്ന പരിപാടിയുടെ ക്യാമ്പസ് തല തിരഞ്ഞെടുപ്പ് ഐഡിയൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നടന്നു. തെരഞ്ഞെടുപ്പിൽ കലാ, സംസാരികം, കായികം, ഭക്ഷണം, യാത്ര, വായന, സാമൂഹിക സേവനം, സിനിമ, സൗഹൃദം എന്നീ തലകെട്ടുകളിലാണ് മത്സരം നടന്നത്. നൂറ്റിഒൻപത് വോട്ടുകൾ നേടി 'യാത്ര' ഒന്നാമതെത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. ജാവഹർലാൽ ഉദ്ഘാടനം ചെയ്തു. തഹസീൽദാർ നൂറുദ്ധീൻ പോളിംഗ് സ്റ്റേഷൻ സന്ദർശിച്ചു. അധ്യാപകരായ നസീം , നസീഫ്, രജിന, തുടങ്ങിയവർ നേതൃത്വം നൽകി.
നരിപ്പറ്റ : നരിപ്പറ്റ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ചിങ്ങം1, കർഷക ദിനം ആഘോഷിച്ചു. പരിപാടി ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അധ്യക്ഷനായി. പരിപാടിയോടനുബന്ധിച്ച് പഞ്ചായത്ത് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കൃഷിദർശൻ ജാഥ നടന്നു.
ചടങ്ങിൽ പഞ്ചായത്തിലെ മികച്ച കർഷകരായ ഗോപാലൻ പയ്യക്കണ്ടി, ചന്ദ്രി കെ പി, കേളപ്പൻ ചെറുവത്ത്, തരിപ്പയിൽ കേളപ്പൻ, വിധു കൃഷ്ണ, കുഞ്ഞബ്ദുള്ള കരുവാരാത്ത് എന്നിവരെ ആദരിച്ചു.
കർഷക ദിനാഘോഷത്തിന്റെ ഭാഗമായി ഒരു ലക്ഷം കൃഷിയിടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്നും 6 കർഷകരെ തിരഞ്ഞെടുക്കുകയും അവർക്ക് വഴക്കന്നുകൾ നൽകുകയും ചെയ്തു. ഓരോ കർഷകനും 10 വഴക്കന്നുകൾ വീതമാണ് നൽകിയത്.പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കൃഷി ഓഫീസർ അമിത ഗോപാൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ ബീന, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി നാണു, ക്ഷേമകാര്യ ചെയർപേഴ്സൺ ടി കെ ഷീജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷാജു ടോം പ്ലാക്കൽ,ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ കെ ലീല, ബ്ലോക്ക് മെമ്പർമാർ, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
എടച്ചേരി: സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഇനിയും തയ്യാറാവാത്തത് കർഷകദ്രോഹ നടപടിയാണന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ കൂടത്താങ്കണ്ടി സുരേഷ് അഭിപ്രായപ്പെട്ടു.കർഷക ദിനാചരണ ഉദ്ഘാടനം ചെയ്തും മികച്ച കർഷകരെ ആദരിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും എടച്ചേരി ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് എടച്ചേരിയിൽ കർഷക ദിനത്തിൽ പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ടീച്ചർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ മാരായ കൊയിലോത്ത് രാജൻ, എൻ. നിഷ, ശ്രീജ പാലപ്പറമ്പത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ഡാനിയ, പഞ്ചായത്ത് സെക്രട്ടറി മോഹൻ രാജ് , എ.ഡി.എ സുമാറാണി , വാർഡ് മെമ്പർ ടി.കെ മോട്ടി, രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.കെ ബാലൻ,ടി.വി ഗോപാലൻ, എം.കെ പ്രേംദാസ് , സി. സുരേന്ദ്രൻ , വത്സരാജ് മണലാട്ട് , യു.പി മൂസ, പി.നാരായണൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു വാർഡ് മെമ്പർ ഷിബിൻ ടി.കെ സ്വാഗതവും കൃഷി അസിസ്റ്റന്റ് എ.വി വിനിഷ നന്ദിയും പറഞ്ഞു. തെരഞ്ഞടുക്കപ്പെട്ട കർഷകരെ ചടങ്ങിൽ വച്ച് പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.
കക്കട്ടിൽ : വടക്കൻ പാട്ടിന്റെ ഈരടികളുമായി പുതുവത്സരത്തെ പാടി വരവേറ്റ് കുന്നുമ്മൽ എൽ. വി. എൽ. പി സ്കൂളിലെ വിദ്യാർത്ഥികൾ. കർഷക ദിനത്തിൽ കുട്ടികൾ കർഷകരായാണ് സ്കൂളിൽ എത്തിയത്. സ്കൂൾ അങ്കണത്തിൽ ജൂൺ മാസത്തിൽ നട്ട കാരനെല്ലിന് കളപറിച്ചു കൊണ്ട് വിദ്യാർത്ഥികൾ കൃഷിയിൽ ഏർപ്പെട്ടു. ശേഷം നെല്ലിന് വളവും സംരക്ഷണ വേലിയും തീർത്തു. പഴയകാല കർഷക മാക്കൂട്ടത്തിൽ ദേവിയെ ചടങ്ങിൽ ആദരിച്ചു. ദേവി കുട്ടികൾക്കായി വടക്കൻ പാട്ടുകൾ പാടി ചടങ്ങ് ആവേശഭരതമാക്കി. തുടർന്ന് മുഴുവൻ കുട്ടികൾക്കും വീടുകളിൽ അടുക്കള തോട്ടം ഒരുക്കാനുള്ള പച്ചക്കറി വിത്തും നൽകി.
എടച്ചേരി:കർഷക ദിനത്തോടനുബന്ധിച്ച് കരനെൽ കൃഷി വ്യാപന പദ്ധതി എടച്ചേരിയിൽ ആരംഭിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനം പതിനാറാം വാർഡിലെ കെ.പി കരുണ ൻ്റെ കൃഷിയിടത്തിൽ വിത്ത് വിതച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വി.ശരീഫ , ടിമോഹനൻ, കടുക്കാങ്കി അമ്മത്, അശോകൻ പുതിയോട്ടിൽ, യു.പി.മൂസ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
പാനൂർ: കോമൺ വെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ അബ്ദുള്ള അബൂബക്കറിന് കല്ലിക്കണ്ടി എൻ.എ.എം കോളജിൽ ഊഷ്മള വരവേൽപ്പ്. മെഡൽ ജേതാവായതിന് ശേഷം നാട്ടിൽ എത്തിയ അബ്ദുള്ള അബൂബക്കറിന് ലഭിക്കുന്ന ആദ്യ സ്വീകരണമാണ് എൻ.എ.എം കോളേജിൽ ഒരുക്കിയത്.ബേൻ്റ് വാദ്യങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യാപക - അനധ്യാപകരും കോളജ് മാനേജ്മെൻറ് കമ്മിറ്റി ഭാരവാഹികളും ചേർന്നാണ് സ്വീകരണം നൽകിയത്. ജനറൽ സിക്രട്ടറി പി പി എ ഹമീദും പ്രിൻസിപ്പാളും ചേർന്ന് ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു. വിദ്യാർത്ഥികൾ ഇരു വശവും നിന്ന് പുഷ്പവൃഷ്ടി നടത്തി.ചടങ്ങിൽ എം ഇ എഫ് ജനറൽ സിക്രട്ടറി പി.പി എ ഹമീദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ ടി മജീഷ്, ഇന്ത്യൻ വോളിബോൾ അസിസ്റ്റൻറ് കോച്ച് അബ്ദുൽ നാസർ, കോമൺവെൽത്ത് ടീം ഇന്ത്യൻ കോച്ച് ഹരികൃഷ്ണൻ, പി പി അബൂബക്കർ, കെ.എം അശ്റഫ്, എൻ എ കരീം, ടി പി മുസ്തഫ , സമീർ പറമ്പത്ത്, ടി അബൂബക്കർ,റിയാസ് നൊച്ചോളി, മഹമൂദ് പൂന്തോട്ടം,ജാസർ ആച്ചോത്ത്,ഡോ. ഇ കെ മുനീറ ബീവി, അലി കെ, ഡോ. ഷമീർ എ പി, ഡോ. അഷ്റഫ് ഇ, ഡോ. ഹസീബ് വി വി, അലൂമ്നി അസോസിയേഷൻ ട്രഷറർ മുഹമ്മദ് സാലി കെ, സിക്രട്ടറി ഫിർദൗസ് എൻ, എം സുബൈർ, മുഹമ്മദ് അബ്ദുള്ള പ്രസംഗിച്ചു.എൻഎ എം കോളജ് അലൂമ്നി അസോസിയേഷൻ അമ്പതിനായിരം രൂപയുടെ ക്വാഷ് അവാർഡും ഉപഹാരവും നൽകി.
നാദാപുരം : വീട്ടുവളപ്പിൽ ധാരാളം കാർഷിക ഉൽപ്പന്നങ്ങൾ നട്ടുവളർത്തി കാർഷിക അഭിവൃദ്ധി വർദ്ധിപ്പിണമെന്നും പുതിയ തലമുറക്ക് കാർഷിക അവബോധം നൽകാൻ വിവിധ പരിപാടികൾ ആവിഷ്ക്കരിക്കണമെന്നും
ഇ കെ വിജയൻ എം എൽ എ പറഞ്ഞു.കർഷക ദിനത്തിന്റെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു.എൻ പി ജാനകി ,നിഷില ചിറക്കുനി , റസൽ സമീർ ,ചാത്തു പാറേമ്മൽ ,അബ്ദുല്ല കുടത്തിൽ ,,പി വി വിജയ കുമാർ എന്നീ
പഞ്ചായത്തിലെ മികച്ച കർഷകരെ
എംഎൽഎ ഉപഹാരം നൽകി അനുമോദിച്ചു.
വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ,
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി ,പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ
സി കെ നാസർ ,എം സി സുബൈർ ,ജനിദ ഫിർദൗസ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വക്കറ്റ് എ സജീവൻ, ഗ്രാമപഞ്ചായത്ത് മെമ്പർ പി പി ബാലകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം പി സൂപ്പി ,സി എച്ച് മോഹനൻ ,അഡ്വക്കേറ്റ് കെ എം രഘുനാഥ്, സി എച്ച് ദിനേശൻ, കെ ടി കെ ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ,കെ വി നാസർ ,
കെ കെ കുഞ്ഞമ്മദ് കുട്ടി ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ കെ കെ നസീമ, കൃഷി ടെക്നിക്കൽ അസിസ്റ്റൻറ്മാരായ രാഹുൽ, ശ്രീഹരി എന്നിവർ ക്ലാസ്സെടുത്തു .കൃഷി ഓഫീസർ സജീറ ചാത്തോത്ത് സ്വാഗതവും കെ ബീന നന്ദിയും പറഞ്ഞു .
പാറക്കടവ്: ചെക്യാട് പഞ്ചായത്ത് തല സ്വാതന്ത്ര്യ ക്വിസ് മത്സരത്തിൽ താനക്കോട്ടൂർ യു.പിക്ക് വിജയം. താനക്കോട്ടൂർ യു.പി.സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി ഹുസ്ന സദഫാണ് മുഴുവൻ സ്കോറും നേടി വിജയിച്ചത്. 19ന് നാദാപുരത്ത് വെച്ച് നടക്കുന്ന തൂണേരി BRC തല ക്വിസ് മത്സരത്തിലേക്ക് ഹുസ്ന സദഫ് അർഹത നേടി. ഹുസ്ന സദഫിനെ താനക്കോട്ടൂർ യു.പി സ്കൂൾ പി.ടി.എ, സ്ററാഫ് അനുമോദിച്ചു. പ്രധാനാധ്യാപകൻ കെ.പി ജയകുമാർ, പി.ടി.എ പ്രസിഡന്റ് സലിം ചെക്യാട്, വി.കെ.അബൂബക്കർ, യു.കെ വിനോദ് സംസാരിച്ചു.
നാദാപുരം : കല്ലാച്ചി ന്യൂമെറിക്ക് വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ നിന്ന് വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് വിതരണം ചെയ്തു.
ആസാദിക അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടന്ന .പരിപാടി കേരള പത്രപ്രവർത്തക അസോസിയേഷൻ താലൂക്ക് പ്രസിഡണ്ട്
എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു . ന്യൂമെറിക്ക് മാനേജിങ് ഡയറക്ടർ ടി എൻ കെ ഹസീന അധ്യക്ഷയായി. വി പി സജിനി ,
വി സൽമ ,വി പി നജ്മത്ത് ,ഫസീല എന്നിവർ സംസാരിച്ചു. കമ്പ്യൂട്ടർ ,ഫാഷൻ ഡിസൈനിങ് ,ടൈലറിംഗ് ,പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ്, സ്പോക്കൺ ഇംഗ്ലീഷ് എന്നി കോഴ്സു കൾ പാസായ കുട്ടികൾക്കാണ് സർട്ടിഫിക്കറ്റ് നൽകിയത്.
കുറ്റ്യാടി : ബഫർ സോണിൽ നിന്നും ജനവാസ കേന്ദ്രങ്ങളെയും കാർഷിക മേഖലയെയും ഒഴിവാക്കുക, ബഫർ സോൺ വിഷയത്തിൽ സർക്കാരിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക, നാളികേര സംഭരണത്തിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കർഷക കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവിലും പാറ കൃഷിഭവനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണ കെ പി രാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സോജൻ ആലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കോരങ്കോട്ട് മൊയ്തു മുഖ്യ പ്രഭാഷണം നടത്തി.
നാദാപുരം : കർഷക ദിനത്തോടനുബന്ധിച്ച്, മികച്ച ക്ഷീര കർഷകനായ പി പി അനിൽകുമാറിനെ ഒമ്പതാം വാർഡ് വികസന സമിതി ആദരിച്ചു.വാർഡ് മെമ്പറും, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ എം സി സുബൈർ പൊന്നാട അണിയിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർ എ ദിലീപ് കുമാർ,ആർ നാരായണൻ മാസ്റ്റർ, കെ വി അബ്ദുള്ള, നന്തോത്ത് മുഹമ്മദ്, ഇല്ലിക്കൽ കുഞ്ഞി സൂപ്പി, കെ സി വാസു,ഫൈസൽ എ ടി,വി വി ഹാഷിം ഹാജി, ശിഹാബ് കണ്ടോത്ത്, സുഹൈൽ പി കെ സംബന്ധിച്ചു. വാർഡ് കൺവീനർ നിസാർ എടത്തിൽ സ്വാഗതം പറഞ്ഞു.കഴിഞ്ഞ 10 വർഷമായി മുഴു സമയ ക്ഷീര കർഷകനായ ഇദ്ദേഹം, ഈ രംഗത്തെ നല്ലൊരു സംരംഭകൻ കൂടിയാണ്.'പരിശുദ്ദം' എന്ന പേരിൽ നെയ്യ്,തൈര്, മോര്, എന്നിവ ഇയ്യിടെയാണ് വിപണിയിലിറക്കിയത്.
തന്റെ ഉത്പന്നങ്ങൾക്ക് മികച്ച ഗുണ നിലവാരവും, മിതമായ നിരക്കും അനിൽകുമാർ ഉറപ്പ് നൽകുന്നു.
വെച്ചൂർ, ജഴ്സി,
എച്ച് എഫ് ഇനത്തിൽ
പെട്ട ഇരുപതോളം പശുക്കളാണ് നിലവിൽ ഇവരുടെ ഫാമിലുള്ളത്. പശുക്കൾക്ക് യഥേഷ്ടം വെള്ളം കുടിക്കാനുള്ള സംവിധാനം,കറവ യന്ത്രം,പശുക്കൾക്ക് പാട്ടു കേൾക്കാൻ എഫ് എം റേഡിയോ തുടങ്ങി സംവിധാനമുള്ള തൊഴുത്ത് തീർത്തും ആധുനിക രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.മാലിന്യ സംസ്കാരണ ത്തിനുള്ള ബയോഗ്യാസ് പ്ലാന്റ്റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
നാദാപുരം: ഇന്റീരിയർ ഡിസൈൻ രംഗത്തെ വർഷങ്ങളുടെ പാരമ്പര്യമുള്ള അൽ വഫ ഇന്റീരിയർസിന്റെ ചേലക്കാട്ടെ പുതിയ ഷോറൂം നാളെ ഉദ്ഘാടനം ചെയ്യും. നാളെ കാലത്ത് 9.30ന് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനകർമം നിർവഹിക്കും. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ഇന്റീരിയർ വർക്കുകൾക്ക് ആവശ്യമായ ഹാർഡ് വെയർ ഐറ്റംസ്, പ്ലൈവുഡ്, മൾട്ടി വുഡ്, ജിപ്സം ബോർഡ്, നാച്ചുറൽ വെനീർ, പി.വി.സി ലാമിനേറ്റ്സ്, ആക്രിലിക്, മോഡലാർ കിച്ചൻ, ഗ്ലാസ് ഫിറ്റിങ്, വി ബോർഡ്സ്, ലോക്കുകൾ, ഹിഞ്ചുകൾ തുടങ്ങിയവ ഇവിടെ ലഭ്യമാണ്.
ലോകോത്തര ബ്രാൻഡഡ് കമ്പനികളുടെ വിവിധ ഉൽപന്നങ്ങൾ മിതമായ നിരക്കിൽ ഗ്രാമപ്രദേശങ്ങളിൽ ലഭ്യമാക്കുകയാണ് അൽ വഫ ലക്ഷ്യയമിടുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 94968 22228, 9645 229 229.
നാദാപുരം: രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് ഗവൺമെൻ്റിന് മാപ്പെഴുതി സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത ആർ.എസ്സ്.എസ്സുകാർ രാജ്യസ്നേഹികളായി സ്വയം അവതരിക്കുകയും ഇന്ത്യയുടെ ചരിത്രത്തെ തിരുത്തി എഴുതാൻ ശ്രമിക്കുകയുമാണെന്ന് സി.പി.ഐ ദേശീയ എക്സി: അംഗം കെ.ഇ ഇസ്മയിൽ പറഞ്ഞു. മതനിരപേക്ഷ ഇന്ത്യയ്ക്കായ് ഒരുമിക്കാം തൊഴിലിനു വേണ്ടി പോരാടാം എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് നാദാപുരത്ത് സംഘടിപ്പിച്ച മതേതര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡണ്ട് അഡ്വ: കെ.പി ബിനൂപ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി സ്വാതന്ത്ര്യസംരക്ഷണ പ്രതിജ്ഞ ചൊല്ലി. സി.പി.ഐ മലപ്പുറം ജില്ലാ അസി: സെക്രട്ടറി അജിത്ത് കൊളാടി മുഖ്യപ്രഭാഷണം നടത്തി.
സി. പി. ഐ സംസ്ഥാന കൗൺസിൽ അംഗം ഇ.കെ വിജയൻ എം.എൽ.എ, ജില്ലാ എക്സി: അംഗങ്ങളായ അഡ്വ: പി.ഗവാസ്, പി.സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, നാദാപുരം മണ്ഡലം സെക്രട്ടറി എം.ടി ബാലൻ എ.ഐ.എസ്.എഫ് സംസ്ഥാന ജോ: സെക്രട്ടറി സി.കെ ബിജിത്ത് ലാൽ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അഭിജിത്ത് കോറോത്ത്, നാദാപുരം മണ്ഡലം സെക്രട്ടറി ലിനീഷ് അരുവിക്കര പ്രസംഗിച്ചു.
കല്ലാച്ചിയിൽ നിന്ന് ആരംഭിച്ച മതേതര സംഗമ റാലിയ്ക്ക് ധനേഷ് കാരയാട്, എ.ടി റിയാസ് അഹമ്മദ്, എൻ.അനുശ്രീ, പി.പി ശ്രീജിത്ത്, ദിലീപ് അടിവാരം, ബി.ദർശിത്ത്, അനുകൊമ്മേരി, അശ്വിൻ മനോജ്, വിമൽ കുമാർ കണ്ണങ്കൈ എന്നിവർ നേതൃത്വം നൽകി.
നാദാപുരം: ജയ്ഹിന്ദ് ക്ലിനിക്ക് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. നാദാപുരം സർക്കിൽ ഇൻസ്പെക്ടർ ഫായിസ് അലി പതാക ഉയർത്തി. തുടർന്ന് നടന്ന പരിപാടിയിൽ അനുപാട്യം സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യദിന പുലരി കണ്ടവരായ ചാത്തു, ബാലകൃഷ്ണൻ നമ്പ്യാർ കുഞ്ഞിരാമൻ മാസ്റ്റർ കരയത്ത് അബ്ദുല്ല ഹാജി എന്നിവരെ ആദരിച്ചു. ചടങ്ങിൽ മാനേജർ സക്കീർ സ്വാഗതം പറഞ്ഞു. മാനേജിങ് ഡയറക്ടർ ജമാലുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡോ. ടി എസ് ബാലൻ, ഡോ. പ്രശാന്ത്, ഡോ. സെറീൻ സൂപ്പി എന്നിവർ സംസാരിച്ചു. ഡയറക്ടർമാരായ അബൂബക്കർ കടോളി, മൂസ മൊയ്ലോത്, സുബൈർ എന്നിവർ പങ്കെടുത്തു. ഫായിസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു പി.ആർ.ഒ നിതിൻ റോഷൻ നന്ദി പ്രകാശിപ്പിച്ചു.
നാദാപുരം: ഷാർജയിൽ നിന്ന് നാട്ടിലെത്തിയ യുവാവ് ഒരു കിലോ സ്വർണവുമായി വിമാനത്താവളത്തിൽ പിടിയിൽ. നാദാപുരം ചാലപ്പുറം സ്വദേശി പുതിയോട്ടിൽ മുഹമ്മദ് ആസിഫ് ആണ് ഇന്ന് രാവിലെ എട്ടുമണിയോടെ പിടിയിലായത്.എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ a 1 995 നാല് ക്യാപ്സൂളുകളിലായി 1.19കിലോഗ്രാം സ്വർണ്ണവുമായിഎത്തിയത്.അടുത്തകാലത്തായി നാദാപുരം മേഖലയിൽ വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവർസ്വർണ്ണക്കടത്ത് സംഘത്തിന്റെ വലയിൽ പെടുന്നതായി വാർത്തകൾ വരുന്ന സാഹചര്യത്തിലാണ് ചാലപ്പുറം സ്വദേശിയായ മറ്റൊരു യുവാവും പിടിയിലാകുന്നത്.
കുറ്റ്യാടി : ഗ്രാമീണ ജനതയുടെ സാമ്പത്തിക നിലനില്പിന് സഹകരണ മേഖല സംരക്ഷിക്കപ്പെടണമെന്നും ഇതിനായി സഹകാരികൾ ഒന്നിക്കണമെന്നും കെ.മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവൺമെന്റിന്റെ പുതിയ സഹകരണ ബിൽ ഭാവിയിൽ കേരളത്തിലെ സഹകരണ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ചെറിയ കുമ്പളം അഗ്രികൾച്ചറിസ്റ്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ കടിയങ്ങാട് പാലം ആരംഭിച്ച സഹകരണ നീതി മെഡിക്കൽ ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി പ്രസിഡന്റ് എൻ.പി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. പാളയാട്ട് ബഷീർ, എം.കെ.കുഞ്ഞനന്തൻ മാസ്റ്റർ, കെ.കെ. അശോകൻ, കെ.വി.രാഘവൻ മാസ്റ്റർ, സെഡ്.എ സൽമാൻ , മെഡിക്കൽ ഓഫീസർ ഇ.വി. ആനന്ദ്, മുബഷിറ . കെ , ഗീത.വി.കെ, ഇ.വി.രാമചന്ദ്രൻ ,കെ.എം അഭിജിത്ത്, സി.കെ.രാഘവൻ , പി.ജെ. ഷാലിയ , പപ്പൻ കന്നാട്ടി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ഉബൈദ് വാഴയിൽ സ്വാഗതവും എൻ.രാജീവൻ നന്ദിയും പറഞ്ഞു
കുറ്റ്യാടി : യാത്രക്കാര്‍ക്കായി കുറ്റ്യാടി തൊട്ടില് പാലം റോഡില്‍ നിര്‍മ്മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം നോക്കു കുത്തിയാകുന്നു.കുറ്റ്യാടി തൊട്ടില് പാലം റോഡില്‍ ടൗണിനോട് ചേര്‍ന്നാണ് ബസ് കാത്തിരിപ്പ് കേന്ദ്രമുള്ളത്. എന്നാല്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ അടക്കം ഇതിനു മുന്നില്‍ നിർത്താതെ നൂറ്റി അന്‍പതോളം മീറ്റര്‍ പിന്നിലായി അതേ ഭാഗത്തുള്ള ട്രാന്‍സ്ഫോര്‍മറിനോട് ചേര്‍ന്ന് നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ഇതു മൂലം ബസ് കയറാന്‍ വരുന്നവര്‍ വെയിലും മഴയുമേറ്റ് നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. അതേ സമയം ട്രാന്‍സ്ഫോമറിന് സമീപത്ത് നിന്ന് ചിലപ്പോള്‍ ചീറ്റലും പുകച്ചിലും കാണാറുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. ഇത് അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്.
ചെറിയ മഴയില്‍ പോലും വെള്ളം കയറുന്ന ഈ റോഡില്‍ കൂടിയുള്ള യാത്ര തന്നെ അപകട സാദ്ധ്യത ഉണ്ടാവുന്നതരത്തിലാണ്. വെള്ളം കയറിയാല്‍ മുട്ടിന് മേലെയാണ് ജലനിരപ്പ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ ഈ ഭാഗത്ത് മഴയും വെയിലും നനയാതെ ഇരിക്കാനുള്ള സൗകര്യത്തോടെയുള്ള പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല ഈ വഴി കടന്ന് പോകുന്ന ബസുകള്‍ യാത്രക്കാരെ ബസ് കാത്തിരിരപ്പുകേന്ദ്രത്തില് നിന്നു തന്നെ കയറ്റണമെന്ന ആവശ്യവും ശക്തമാണ്. കായക്കൊടി, മുരിപാലം, തളീക്കര ഭാഗങ്ങളിലേക്കുള്ള ജീപ്പു സര്‍വീസുകള്‍ ഈ ഭാഗത്താണ് നിര്‍ത്തിയിടുന്നതെങ്കിലും, പാതയോരത്ത് ആവശ്യമായ സൗകര്യങ്ങളും കുറവാണ്.
കല്ലാച്ചി : പൊതു ജന പങ്കാളിത്തത്തോടെജാതിയേരി എം എൽ പി സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷം നവ്യാനുഭവമായി.
ഹെഡ് മാസ്റ്റർ എ.റഹിം ദേശീയ പതാക ഉയർത്തി. പി.ടി എ പ്രസിഡണ്ട് കുറുവയിൽ അഹ്മദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി.കെ അഹ്മദ് ബാഖവി സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്വാതന്ത്ര്യ ദിന പതിപ്പ് സ്കൂൾ മാനേജർ എ.പി ആലിക്കുട്ടി ഹാജി പ്രകാശനം ചെയ്തു. എം.ടി.ഇബ്രാഹിം ഹാജി, ടി.കെ അബ്ദുൾ കരീം, വി.കെ അബ്ദുന്നാസിർ പ്രസംഗിച്ചു.
വിദ്യാർത്ഥികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും അണിനിരന്ന ഘോഷയാത്രയും നടന്നു. ആലായി ജാഫർ , സി.വി താഹിറ, പി. അമിത് , ഇല്യാസ് അമ്പിടാട്ടിൽ നേതൃത്വം നൽകി.
കടമേരി: ആർ എ സി മുക്ക് എം എസ് എഫ് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് വെള്ളിലാട്ട് പാതാക ഉയർത്തി. സയീദ് വിപി സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. പി കെ കുഞ്ഞബ്ദുള്ള സംസാരിച്ചു. യൂത്ത് ലീഗ്, എം.എസ്.എഫ് ഭാരവാഹികളും പ്രവർത്തകരും സംബന്ധിച്ചു.
നാദാപുരം: കുമ്മങ്കോട്ഈസ്റ്റ് എൽപിസ്കൂൾഎഴുപത്തിഅഞ്ചാംസ്വാതന്ത്ര്യദിനാഘോഷംവിപുലമായിആചരിച്ചു.കുട്ടികങ്ങളുടെഘോഷയാത്ര, കരവിരുന്ന്, ഫുട്മ്പോൾ പ്രദർശന മത്സരം, തുടങ്ങിയവ സംഘടിപ്പിച്ചു. മാനേജർ കോരങ്കണ്ടി കുഞ്ഞബ്ദുള്ള ഹാജി പതാക ഉയർത്തി.എസ് എം അഷ്റഫ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.ആലക്കൽ മമ്മു, കോമത്ത് കണ്ടി മമ്മുഹാജി, ഹെഡ്മിസ്ട്രസ് ദീപ്തി,പി ദാമു മാസ്റ്റർ, പി മജീദ് ഹാജി, ഹൻളലത്ത് കെ.കെ.സി പ്രസംഗിച്ചു.സ്കൂളിൽ രൂപീകൃതമായ സ്പോർട്സ് ക്ലബിന്
ജൗഹറാത്ത് അൽ അറബ് സ്പോൺസർ ചെയ്ത ജേഴ്സി മാനേജിങ് പാട്ണർ അബ്ദുള്ള പിലാക്കാട്ട് കൈമാറി.2022-23പുതിയ പിടിഎ കമ്മിറ്റിയെ സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു.പൂർവ വിദ്യാർത്ഥി സിദ്ധീഖ് ചാലിൽ ഗാനമാലപിച്ചു.ബാവ മഹമൂദ്, നാസർ ഓതയോത്ത്, റൗഫ് കെവിസി എന്നിവർ വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യ ദിന റാലി നിയന്ത്രിച്ചു.
പുറമേരി: തൻ്റെ പതിനാറാം വയസ്സിൽ സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി തൻ്റെ ആഭരണങ്ങൾ മഹാത്മാഗാന്ധിക്കു നൽകിയ സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന കൗമുദി ടീച്ചറുടെ ദീപ്തമായ ഓർമയിൽ പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ സ്വാതന്ത്ര്യ ദിനം കൊണ്ടാടി.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജിമേഷ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
പി ടി എ പ്രസിഡന്റ് കെ.കെ ദിനേശൻ, ഹെഡ്മിസ്ട്രസ്
സുധാവർമ, വിദ്യാർത്ഥികളായ, ഹരിശങ്കർ , ദേവനന്ദ ജെ.കെ.
ആഞ്ജലിക ജയരാജ് എന്നിവർ ആശംസകൾ നേർന്നു. സംഗീത സംവിധായകൻ ടി.രാമചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ സംഗീതം പത്മനാഭൻ്റെ സംവിധാനത്തിൽ രക്ഷിതാക്കളും അധ്യാപകരുമടങ്ങിയ
75 പേരുടെ ദേശഭക്തിഗാനം, വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം, കലാപരിപാടികൾ എന്നീ പരിപാടികൾ നടന്നു. .വിദ്യാർത്ഥികൾക്കായി വിവിധ മൽസരങ്ങൾ നടന്നു. എൻ സി സി ,എസ് പി സി ജെ ആർ സി , എൻ എസ് എസ് ഉൾപ്പെടെ വിദ്യാർത്ഥികളുടെ
സ്വാതന്ത്ര്യ ദിന റാലിക്ക് സുപ്രിയ വർമ, രജിത്ത്, ഷൈനി
മുഹമ്മദ് റാഫി, അജീഷ്, റിഷ, രമ്യ, ശ്യാമ തുടങ്ങിയവർ നേതൃത്വം നൽകി.
നാദാപുരം:വളയംപഞ്ചായത്തിൽഇന്ത്യൻനാഷണൽകോൺഗ്രസ്സിൻ്റെനേതൃത്വത്തിൽസ്വാതന്ത്യദിനാഘോഷംനടത്തി.പതാകഉയർത്തിയും, പ്രതിജ്ഞ ചെയ്തും,മധുരം വിതരണം ചെയ്തും കോൺഗ്രസ്സ് പ്രവർത്തകർ സ്വാതന്ത്യദിനാഘോഷത്തിൽ പങ്കാളികളായി . വളയം ടൗണിൽ നാദാപുരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി രവീഷ് വളയം പതാക ഉയർത്തി. ബ്ലോക്ക് സെക്രട്ടറി എ.പി ബാബു ,ടി സുരേഷ്, വാസു എൻ.കെ ,ആർ.സി രാജൻ, പി ബാലൻ ,ടി. വി ജാനു,ടി.വി കുമാരൻ, ശ്രിജിൽ, രവീന്ദ്രൻ എം.കെ എന്നിവർ പങ്കെടുത്തു
ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ എൽ.പി സ്കൂൾ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ ഇരിങ്ങണ്ണൂർ ടൗണിലൂടെ വർണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു. ഭാരതാംബയുടെയും , മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു ,ഝാൻസി റാണി തുടങ്ങിയ ദേശീയ നേതാക്കളുടെയും വേഷം ധരിച്ചും വിദ്യാർത്ഥികൾ സ്വയം നിർമിച്ച ദേശീയ പതാക ഏന്തിയും ദേശഭക്തിഗാനങ്ങൾ ആലപിച്ചും വിദ്യാർത്ഥികൾ ഘോഷയാത്രയിൽ അണിനിരന്നു. ഹെഡ് മാസ്റ്റർ പി.കെ ശ്രീജിത്ത്, പി.ടി.എ പ്രസിഡണ്ട് രാജീവൻ കെ എന്നിവർ നേതൃത്വം നൽകി. അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. ഹെഡ് മാസ്റ്റർ ശ്രീജിത്ത് പി.കെ സ്വാതന്ത്ര്യദിന സന്ദേശം നൽകി.വാർഡ് മെമ്പർ കെ.പി സലീന മുഖ്യാതിഥി ആയിരുന്നു വിദ്യാർത്ഥികളുടെ വിവിധ കലാപ്രകടനങ്ങളും അരങ്ങേറി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
നാദാപുരം: മൂന്നര വയസുകാരന്റെ ജീവൻ രക്ഷിച്ച് നാടിന്നഭിമാനയായി മാറിയ ചെക്യാട്ടെ മയൂഖ വി ഉത്തം ജീവൻ പുരസ്കാരം ഏറ്റുവാങ്ങി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി
തിരുവന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നാണ് പതിനൊന്നുകാരിയായ മയൂഖ പുരസ്കാരം ഏറ്റുവാങ്ങിയത്.
2020 ഓഗസ്റ്റ് 4ന് ചെക്യാട് ചെറുവരെ തോട്ടിൽ ഒഴുക്കിൽ പെട്ട മുഹമ്മദ് എന്ന് മൂന്നര വയസുകാരനെ അന്ന് ചെക്യാട് ഈസ്റ്റ് എൽ.പി സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥി ആയിരുന്ന മയുഖ.വി സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. ഇപ്പോൾ വളയം ഹയർ സെക്കന്ററി ആറാം ക്ലാസ്സ് വിദ്യാർത്ഥിയായ ഈ മിടുക്കിയേ തേടി നാടിന്റെ ഭാഗങ്ങളിൽ നിന്നും അഭിനദന പ്രവഹമാണ്. 2022 ലെ റിപ്ലബിക് ദിനത്തിലാണ് രാഷ്ട്രപതി ധീരത പുരസ്കാരതിന് അർഹയായി മയുഖയെ പരിഗണിച്ചത്. വെങ്ങോൽ മനോജൻ, പ്രേമ ദമ്പതികളുടെ മകളാണ്.
കുറ്റ്യാടി: സ്വാതന്ത്ര്യ ദിനത്തിൽ കായക്കൊടി ഗ്രാമപഞ്ചയാത്തിലെ ഏക സർക്കാർ വിദ്യാലയമായ കരണ്ടോട് ഗവ. എൽ.പി സ്കൂളിന് മഹാത്മാ ഗാന്ധിയുടെ ഛായാചിത്രം നൽകി കായക്കൊടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിഷ എടക്കുടി. സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിലാണ് പി.ടി.എ. പ്രസിഡണ്ട് ഇ മുഹമ്മദ് ബഷീറിന് ഗാന്ധി ചിത്രം കൈമാറിയത്. വാർഡ് മെമ്പർ എം.കെ അബ്ദു ലതീഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കരുണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി.പി ശ്രീജിത്ത്, എൻ.പി ഷാജി, പി.ടി.റഫീഖ്, കെ.ടി അബ്ദുല്ല, എൻ.പി.ഗോപി ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
പുറമേരി : അരൂർ യു. പി സ്കൂളിൽ സ്വാതന്ത്ര ദിനം ആഘോഷിച്ചു.ഹെഡ് മാസ്റ്റർ സജിലാൽ പതാക ഉയർത്തി.രക്ഷിതാക്കളും , നാട്ടുകാരും, കുട്ടികളും,സ്വാതന്ത്ര്യ ദിന റാലിയിൽ പങ്കുചേർന്നു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം അഖിലേന്ദ്രൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു. കളത്തിൽബാബു അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ പി. ശ്രീലത, എം. കെ അശ്വതി,കരിക്കീറി നാണു, വി. പി സുനി, ടി. കെ രാജൻ, പി. കെ രാധാകൃഷ്ണൻ,എൽ.ആർ സജിലാൽ,അനുപമ,എന്നിവർ സംസാരിച്ചു. അരൂരിൽ വിവിധ തലങ്ങലിൽ വ്യക്തി മുദ്ര പതിപ്പിച്ച വാതുക്കൽ പറമ്പത്ത് കുഞ്ഞമ്മദ്,
പി. സി കണ്ണൻ , ടി. കെ കൃഷ്ണൻ,
പി. പി ചാത്തു,ആലക്കൽ ചന്തുപണിക്കർ,ഹമീദ് എന്നിവരെ ആദരിച്ചു.
തുടർന്ന് കുട്ടികളുടെ കലാപരിപാടികളോടെ പരിപാടി സമാപിച്ചു.
കുറ്റ്യാടി : ഐതിഹാസികമായ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം വികൃതമാക്കി ഭാവിതലമുറക്ക് തെറ്റായ സമര ചരിത്രം പഠിപ്പിക്കുന്ന ഫാസിസ്റ്റ് ഗൂഡ തന്ത്രം തിരിച്ചറിയാതെ പോകരുതെന്ന് തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല പ്രൊഫസറായ ഡോ. കെ.എം ഭരതൻ പറഞ്ഞു .അടുക്കത്ത് അൽ ഹിലാൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയർമാൻ അരീക്കര അസീസ് അദ്ധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ - സാംസ് ക്കാരിക പ്രവർത്തകൻ സി.കെ. കരുണാകരൻ പ്രതിഞ്ജ ചൊല്ലി. മഹാത്മഗാന്ധിയെ നേരിൽ കാണാൻ ഭാഗ്യം കിട്ടിയ ആലക്കാട്ട് സൂപ്പി ഉൾപ്പെടെ പ്രദേശത്തേ വന്ദ്യവയോധികരായ സ്വാതന്ത്ര്യപുലരി കണ്ട പത്തോളം ആളുകൾക്ക് സ്വാതന്ത്ര പതാകയുടെ നിറമുള്ള ഷാളും പൂക്കളും നൽകി കുറ്റ്യാടിയിലെ പഴയകാല ഡോക്ടർ കെ. മൂസ ആദരിച്ചു.കിളയിൽ ജമാൽ, സി.വി. അശ്രഫ് ,വി .പി . അൻവർ ,ടി.വി. ഹമീദ് വി.കെ. ഹമീദ് , എന്നിവർ പ്രസംഗിച്ചു. പി.സി. മുഹമ്മദലി ദേശീയപതാക ഉയർത്തി.
നാദാപുരം: നാദാപുരത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി, ഉദ്യോഗസ്ഥർ ,കുടുംബശ്രീ ,ഹരിതകർമ്മ സേന എന്നിവരുടെ നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷം സമുചിതമായി സംഘടിപ്പിച്ചു .പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി പതാക ഉയർത്തി ,സ്വതന്ത്രദിന സന്ദേശം നൽകി .തുടർന്ന് സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ അനുസ്മരിച്ച് 75 എന്ന അക്ഷരക്രമത്തിൽ അണിനിരന്ന് ദേശീയ പതാകയെ സല്യൂട്ട് ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ആസാദി ഗാനം ആലപിച്ചു. തുടർന്ന് കല്ലാച്ചി ടൗണിൽ തിരംഗ റാലി സംഘടിപ്പിച്ചു. പ്രസിഡണ്ട് വി വി മുഹമ്മദലി, വൈസ് പ്രസിഡണ്ട് അഖില മര്യാട്ട്, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ സി കെ നാസർ , എം സി സുബൈർ, ജനീദ ഫിർദൗസ് എന്നിവർ നേതൃത്വം നൽകി . തുടർന്ന് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആസാദി ക്വിസ് പരിപാടിയും ദേശഭക്തിഗാനലാപനവും സംഘടിപ്പിച്ചു. മെമ്പർമാരായ വി എ സി മസ്ബൂബ ഇബ്രാഹിം . എ കെ ബിജിത്ത് ,നിഷാ മനോജ് ,സുനിത എടവത്ത്കണ്ടി, എ കെ ദുബീർ മാസ്റ്റർ ,പി ലിന ,വി അബ്ദുൽ ജലീൽ, സി ടി കെ സമീറ, ആയിഷ ഗഫൂർ ,സുമയ്യപാട്ടത്തിൽ, അബ്ബാസ് കണേക്കൽ, സിഡിഎസ് ചെയർപേഴ്സൺ പി പി റീജ ,അസിസ്റ്റൻറ് സെക്രട്ടറി ടി പ്രേമാനന്ദൻ ,ജെ എസ് എൻ വിനോദ് ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കുറ്റ്യാടി: അടുക്കത്ത് എം.എൽ.പി.സ്കൂൾ, എം.എ.എം.യു.പി. സ്കൂൾ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യ ദിനം വിപുലമായി ആഘോഷിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്ക് ചേർന്നു. പി.കെ.ഹമീദ് പതാക ഉയർത്തി. ജമാൽ പാറക്കൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ കെ.പി. ദിനേശൻ, ഹെഡ്മിസ്ട്രസ്സ് കെ.സി. സുമതി, പി.ടി.എ. പ്രസിഡണ്ടുമാരായ കെ.കെ.മുഹമ്മദ് ഷെരീഫ്, കെ.പി. അസിത എന്നിവർ പ്രസംഗിച്ചു.
പെരുമുണ്ടശ്ശേരി : വരക്കൽ മുല്ലക്കോയ തങ്ങൾ വാഫി കോളേജ് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടി ശ്രദ്ധേയമായി. രാഷ്ട്രീയ സാമുദായിക രംഗത്തെ പ്രമുഖരും അധ്യാപകരും വിദ്യാർഥികളും നാട്ടുകാരുമടങ്ങുന്ന വലിയൊരു ജനാവലി ചടങ്ങിൽ സംബന്ധിച്ചു. നമ്മുടെ ഇന്ത്യ എന്ന പ്രമേയത്തിൽ നടന്ന സെമിനാർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ഡോ: ജലീൽ വാഫി സന്ദേശം കൈമാറി. അബ്ദുല്ല വാഫി ജാതിയേരി മുഖ്യ പ്രഭാഷണം നടത്തി.
ചിറയിൽ മൂസ ഹാജി, മുഹമ്മദ് മാടോത്ത്, അബ്ദുൽ മജീദ് വാഫി കോടിയൂറ, ജുനൈദ് വാഫി, കൂട്ടാക്കൂൽ മൊയ്തു ഹാജി, ചിറയിൽ ഖാസിം, എം. സി. കെ അമ്മദ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
നാദാപുരം: സോളാർ ഉൽപ്പനങ്ങളുടെ അപൂർവ്വ ശേഖരവുമായി ശക്തി സോളാർ സിസ്റ്റംസ് നാദാപുരത്ത് പ്രവർത്തനം തുടങ്ങി.
ഇലക്ട്രിക് ബിൽ കുത്തനെ കൂടുന്ന സാഹചര്യത്തിൽ സോളാർ ഉൽപ്പന്നങ്ങൾ വലിയ ആശ്വാസമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്.
ഇൻവെർട്ടൻ, യുപിഎസ്, ബാറ്ററികൾ, സോളാർ എനർജി, സോളാർ ഹീറ്റർ,സോളാർ സ്ട്രീറ്റ് ലൈറ്റ്, സിസിടിവി, ഫാനുകൾ, തുടങ്ങിയവ ഇവിടെ ലഭ്യമാണ്.
ഷോറൂമിന്റെ ഉദ്ഘാടനം സയ്യിദ് ഹസൻ സഖാഫ് കൊടക്കൽ നിർവഹിച്ചു. വ്യാപാരി വ്യവസായി നാദാപുരം യൂണിറ്റ് പ്രസിഡന്റ് ഏരത്ത് ഇഖ്ബാൽ ആദ്യ വില്പന നടത്തി.
ടികെ മൊയ്തു ഹാജി പുളിയാവ് ഏറ്റു വാങ്ങി.
നാദാപുരം ഖാസി മേനക്കോത്ത് കുഞ്ഞബ്ദുള്ള മുസ്ലിയാർ, പുറമേരി ഖാസി മമ്മു മുസ്ലിയാർ,
അബു ചിറക്കൽ, വിഎ മായൻ ഹാജി, തുടങ്ങിയവർ സംബന്ധിച്ചു.
ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് ഇവിടെ ലോൺ സംവിധാനവും ഒരുക്കിയിട്ടുണ്ട്. 25 വർഷത്തെ സേവന പരിചയമുള്ള സോളാർ സിസ്റ്റംസ് നാദാപുരത്തെ ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പ് നൽകുമെന്ന് മാനേജിങ് പാട്ണർമാരായ സികെ ജമാൽ പുറമേരി, എസ് സജീവ് എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് +919495786171 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
നാദാപുരം: കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ അബ്ദുല്ല അബൂബക്കറിന് ജന്മനാട്ടിൽ നൽകുന്ന സ്വീകരണത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്ത് നിർവഹിച്ചു.
സ്വാഗത സംഘം കമ്മിറ്റി വൈസ് ചെയർമാൻ അബ്ദുല്ല വയലോളി അധ്യക്ഷത വഹിച്ചു. ടി.കെ ഖാലിദ്, സി.എച്ച് സമീറ, റംല കുട്ട്യാപ്പണ്ടി, അഹമ്മദ് കുറുവയിൽ, ടി.ടി.കെ അമ്മദ് ഹാജി, ദാമു പുളിഞ്ഞോളി, സി.എച്ച് ഹമീദ്, ശ്രീധരൻ തയ്യിൽ, സി.സി ജാതിയേരി, നസീർ വളയം, എം.ടി ഫിർദൗസ്, കെ.കെ അബൂബക്കർ ഹാജി, മമ്മി കരകുളത്ത്, കെ.വി അർഷാദ്, എസ്.എം സക്കീർ, എ.പി ഇബ്രാഹിം, കോറോത്ത് അഹമ്മദ് ഹാജി, ചാരുമ്മൽ ഇബ്രാഹീം തുടങ്ങിയവർ പങ്കെടുത്തു.
നാദാപുരം: സ്വാതന്ത്രത്തിൻ്റെ 75 ആം വാർഷികത്തിൽ നാദാപുരം സി സി യു പി സ്കൂൾ സ്കൗട്ട് വിദ്യാർഥികൾ സ്വാതന്ത്ര്യ സമര പോരാളികൾക്ക് സ്മരണ പുതുക്കി ദീപം തെളിയിച്ചു. എഴുപത്തി അഞ്ചാം വാർഷികത്തിൽ 75 ദിപം തെളിയിച്ച് ആസാദി കാ അമൃത് മഹോത്സവത്തിൻ്റ ഭാഗമായാണ് ദീപം തെളിയിച്ചത്. എഴുപത്തി അഞ്ച് സ്കൗട്ട് വിദ്വാർത്ഥികൾ അണിനിരന്ന് ബാൻ്റ വാദ്യത്തിൻ്റെ അകമ്പടിയോടെയാണ് ദീപം തെളിയിച്ചത്.പരിപാടി വീക്ഷിക്കാൻ എട്ട് മണിയോടെ നിരവധി പേരാണ് എത്തിയത്. സ്കൂൾ അധ്യാപകരും വിദ്യാർഥികളോടൊപ്പം അണിനിരന്നു. ഹെഡ് മിസ്ട്രസ് കെ കെ ലീലാവതി, കെ മോഹൻ ദാസ് ,ടി കെ രമേശൻ ,കെ ബിമൽ ,കെ വിശ്വൈഖ്, കെ നിഖിൽ കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
യുഎഇയില്‍ അപകടകരമായ കാലാവസ്ഥയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാജ്യത്ത് ശക്തമായി പൊടിയും മണലും വീശുന്നതിനാല്‍ ദൂരക്കാഴ്ച 500 മീറ്ററില്‍ താഴെയാണെന്ന് അതോറിറ്റി അറിയിച്ചു. അതിനാല്‍ അധികൃതര്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കി.
യെല്ലോ, ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചതിനാല്‍ വെളിയില്‍ പോകുന്നത് ഒഴിവാക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നിവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദൂരക്കാഴ്ച 500 മീറ്ററില്‍ താഴെയായതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. മുന്നറിയിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു
നാദാപുരം : സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ നാദാപുരത്തു പ്രവർത്തിക്കുന്ന മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഉപകേന്ദ്ര ത്തിൽ മാപ്പിളപ്പാട്ട് പരിശീലന കോഴ്സ് തുടങ്ങി. മൂന്ന് വർഷത്തെ കോഴ്സിനു ഈ വർഷം ഇരുപത് കുട്ടികളാണ് പ്രവേശനം നേടിയത്.
പ്രവേശനോത്സവം
ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
അക്കാദമി വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദരലി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. എ സജീവൻ, വാർഡ് മെമ്പർ സി ടി കെ സമീറ,ഉപകേന്ദ്രം ചെയർമാൻ വി സി ഇഖ്ബാൽ, കേരള മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫ്, കരയത്ത് ഹമീദ് ഹാജി, ഇ സിദ്ധീഖ് മാസ്റ്റർ, രാഘവൻ മാടമ്പത്ത്,അനു പാട്യംസ്, പരിശീലകൻ മുക്കം ഹമീദ് പ്രസംഗിച്ചു.
ഉപകേന്ദ്രം കൺവീനർ
സി എച്ച് മോഹനൻ സ്വാഗതവും ട്രഷറർ കുരുമ്പിയത്ത് കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു.
ഇരിങ്ങണ്ണൂർ: പഞ്ചായത്ത് റോഡ് വ്യാപാരി വ്യവസായി സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു.കൂട്ടായ്മയുടെ പ്രഥമ കൺവെൻഷൻ റയിൽബോ എഡ്യുപാർക്ക് പ്രിൻസിപ്പൽ കെ. പി ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം എം രാഘവൻ അധ്യക്ഷത വഹിച്ചു.പി ശ്രീജിത്ത് നന്ദി പറഞ്ഞു. കൂട്ടായ്മയുടെ ഭാരവാഹികളായി പ്രസിഡണ്ട് എം എം രാഘവൻ ,വൈ. പ്രസിഡണ്ട് കെ ഹാഷിം ,സെക്രട്ടറി പി ശ്രീജിത്ത് ,ജോ. സെക്രട്ടറി പി പ്രദീപൻ ,ഖജാൻജി ടി പി രാജൻ മുഖ്യ രക്ഷാധികാരി കെ.പി ശ്രീധരൻ മാസ്റ്റർ ,13 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
കുറ്റ്യാടി: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തി ഭാഗമായി വിദ്യാർഥികൾക്ക് വീടുകളിൽ ഉയർത്താനായി പതാകകൾ എത്താതിൽ കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കുന്നുമ്മൽ ഉപജില്ലയിലെ മിക്ക സ്കൂളുകളിലും പതാക ലഭിച്ചിട്ടില്ല. സർക്കാർ നിർദ്ദേശ പ്രകാരം കുടുംബശ്രീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി പതാക വിതരണം ചെയ്യാനായിരുന്നു നിർദ്ദേശം. എന്നാൽ ആഘോഷത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ പോലും പതാകകൾ എത്താത്തിനെ തുടർന്ന് കുട്ടികളോട് പതാകയ്ക്കായി വാങ്ങിച്ച പൈസ ചില സ്കൂളുകൾ മടക്കി നൽകി. ഇതിനിടെ വിതരണം ചെയ്ത സ്കൂളുകളിൽ നിബന്ധനകൾ തെറ്റിച്ച് നിർമ്മിച്ച പതാകകളാണെന്ന പരാതിയും ശക്തമായതായി യോഗം ചൂണ്ടിക്കാട്ടി. മനോജ് കൈവേലി അധ്യക്ഷനായി. പി.സാജിദ്, കെ.പി.ഗിരീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. കെ.പി.എസ്.ടി.എ വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം വി.വിജേഷ് ഉദ്ഘാടനം ചെയ്തു. ടി.വി രാഹുൽ അധ്യക്ഷനായി. മനോജ് കൈവേലി, ടി.ഇ.നന്ദകുമാർ, ജി.ജി.സുധീരൻ, തുടങ്ങിയവർ സംസാരിച്ചു.
കുറ്റ്യാടി: കുറ്റ്യാടി എഡ്യുക്കേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സി.സി. സൂപ്പി മാസ്റ്റർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഡോ: കെ. മൂസ്സ ഉൽഘാടനം ചെയ്തു. ടി.കെ. റിയാസ് അധ്യക്ഷത വഹിച്ചു. എ. അബ്ദുൽ അസീസ്, ഓർമ റഫീക്, പി.കെ. നവാസ്, സി.കെ. കുഞ്ഞബ്ദുള്ള, അബ്ദുല്ല സൽമാൻ, എൻ.അമ്മത്, പി.പി. ആലിക്കുട്ടി, ജമാൽ പാറക്കൽ, വി.പി. ഹമീദ് എന്നിവർ പ്രസംഗിച്ചു. കെ.ഇ.ടി.യുടെ തുടക്കം മുതൽ തന്നെ ഏറെ പിന്തുണ നൽകിയ സൂപ്പി മാസ്റ്റർ, ദീർഘ കാലം വൈസ് ചെയർമാനായി സേവനം അനുഷ്ഠിച്ചിരുന്നു.
നാദാപുരം : ഇൻകാസ് അബുദാബി കോഴിക്കോട് ജില്ല വർക്കിംഗ് പ്രസിഡൻറ്റായി തെരഞ്ഞടുക്കപ്പെട്ട ബഷീർ അത്യങ്കലിന് മുടവന്തേരി നോർത്ത് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി സ്വീകരണം നല്കി.ഡി സി സി സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.
ഖത്തർ ഇൻകാസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി തുണ്ടിയിൽ മൂസഹാജി ഉപഹാരം സമർപ്പിച്ചു. അഹമ്മദ് ഹാജി കൊയിലോത്ത് അധ്യക്ഷത വഹിച്ചു. യു കെ വിനോദ് കുമാർ, അനസ് നങ്ങാണ്ടി, ആശോകൻ തുണേരി, കെ രാമ ചന്ദ്രൻ , അഡ്വ.വി അലി, എം ടി കെ അഹമ്മദ്, ജസീൽ നടക്ക, ജി മോഹനൻ, ലിഷ കുഞ്ഞിപ്പുരയിൽ എന്നിവർ പ്രസംഗിച്ചു.
എംഎല്‍എ. യുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു.
ഉമ്മത്തൂർ : ജനങ്ങൾ സൗജന്യമായി സ്ഥലം വിട്ടു നൽകി 10 മീറ്റര്‍ വീതിയിൽ പുനര്‍നിര്‍മ്മാണം നടത്തുന്ന പാറക്കടവ് - മുണ്ടത്തോട് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ചേർന്ന യോഗത്തില്‍ ചെവ്വാഴ്ച പണി ആരംഭിക്കാനായി തീരുമീനമായി . പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം അധ്യക്ഷതയില്‍ ഇ. കെ വിജയന് എം.എല്‍.എ ഉൽഘാടനം ചെയ്തു. വടകര എ എക്സ് ഇ അബ്ദുള്ഗഫൂറ് , കുറ്റ്യാടി എ ഇ കരാറുകാരനായ ഗണേഷ്, തുടങ്ങിയവർ സംബന്ധിച്ചു. വാര്‍ഡ് മെമ്പര്‍ ടി. കെ. ഖാലിദ് മാസ്റ്റർ , റോഡ് ജനകീയ കമ്മിറ്റി ചെയർമാൻ അഹമ്മദ് പുന്നക്കൽ, എ. കെ. ഉമേഷ്, പി.കുഞ്ഞബ്ദുല്ല, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മോഹനൻ പാറക്കടവ്, സി. എച്ച് ഹമീദ് മാസ്റ്റർ, ടി. വി. ഷിജിൻ, ഹാരിസ് കൊത്തിക്കുടി, കിഴക്കയിൽ അഹമ്മദ്, പ്രൊഫ.നാസർ, ടി എ സലാം തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ചു . പരമാവധി കൃത്യതയോടെയും മികവിലും ജനകീയ കമ്മിറ്റിയുടെ കൂടി മേൽ നോട്ടത്തിൽ പ്രവൃത്തി നടത്താനാണ് ധാരണ.അടുത്ത ചൊവ്വാഴ്ച പ്രവൃത്തി തുടങ്ങും. 7 ഓവുചാലുകളുടെ നിർമ്മാണമാണ് ആദ്യം നടത്തുക. നാളെ മുതൽ ലെവൽസ് എടുക്കും. ആർക്കും ഒരു തരത്തിലുള്ള ആശങ്കയ്ക്കും പ്രയാസങ്ങള്‍ക്കും ഇട നൽകാതെ പ്രവൃത്തി നടത്താൻ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്കും കോൺട്രാക്ടർക്കും കർശന നിർദ്ദേശം നൽകി.
നാദാപുരം: എസ്.എസ്.എഫ് നാദാപുരം ഡിവിഷൻ ഇരുപത്തി ഒമ്പതാം എഡിഷൻ സാഹിത്യോത്സവിന് കുറുവന്തേരി പുന്നോറത്ത് ആലി ഹസ്സൻ ഹാജി നഗറിൽ ഇന്ന് തുടക്കം. രണ്ട് ദിനങ്ങളിലായി നടക്കുന്ന പരിപാടിയിൽ ഏഴ് സെക്ടറുകളിൽ നിന്നായി വിവിധ വിഭാഗങ്ങളിലായി നൂറിൽപരം മത്സര ഇനങ്ങളിൽ മുന്നൂറോളം പ്രതിഭകൾ മാറ്റുരക്കും. ഫാമിലി, ബ്ലോക്ക് ,യൂനിറ്റ്, സെക്ടർ ഘടകങ്ങളിൽ നിന്ന് വിജയികളായ വിദ്യാർത്ഥികളാണ് ഡിവിഷൻ സാഹിത്യോത്സവിൽ പങ്കെടുക്കുന്നത്. എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. ഫാറൂഖ് നഈമി അൽബുഖാരി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കോഴിക്കോട് ജില്ലാ ഫിനാൻസ് സെക്രട്ടറി മുനീർ സഖാഫി പതാക ഉയർത്തി. സഞ്ചാര സാഹിത്യത്തിനുള്ള എസ് കെ പൊറ്റക്കാട് അവാർഡ് ജേതാവ് അനു പാട്യംസ് മുഖ്യാതിഥിയായി. ചിയ്യൂർ അബ്ദു റഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. പൂകോയ തങ്ങൾ, ഇബ്റാഹീം സഖാഫി കുമ്മോളി, ഇസ്മായിൽ മിസ്ബാഹി ചെറു മോത്ത്, മുഹമ്മദ് മുസ്ലിയാർ കുയ്തേരി, സലീം നഈമി, നെല്ലൂർ അബ്ദു റഹ്മാൻ ദാരിമി, സി.എം സ്വബിർ സഖാഫി, ആയങ്കി കുഞ്ഞബ്ദുള്ള കാമിൽ സഖാഫി, അബ്ദുൽ ഗഫൂർ ദാരിമി സംബന്ധിച്ചു. സമാപന സംഗമം സി കെ റാഷിദ് ബുഖാരി ഉദ്ഘാടനം ചെയ്യും.
നാദാപുരം : ഇംഗ്ളീഷ് അധ്യാപിക കെ സലീനയുടെ എന്റെ ആകാശം എന്റെ കടലും എന്ന കവിതാ സമാഹാരം പ്രകാശിതമായി. നാദാപുരം എം വൈ എം യതീംഖാന ഓഡിറ്റോറി യത്തിൽ നടന്ന പ്രൗഡമായ ചടങ്ങിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് പ്രകാശനം നിർവഹിച്ചത്. സലീനയുടെ പിതാവ് എം എ മമ്മു, മാതാവ് മാമി എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. സാംസ്ക്കാരിക വിദ്യാഭ്യാസ കൂട്ടായ്മയായ നാദാപുരം ഫ്രണ്ട്സ് ഫോറമാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി ചടങ്ങ് ഉദ്ഘാടനം ചെയ്തു . മാക്ബത്ത് പബ്ലിക്കേഷൻസ്
ചെയർ പേഴ്സൻ എം എ ഷഹനാസ് അധ്യക്ഷയായി.
ജനറൽ കൺവീനർ പ്രൊഫ.എം ഹമീദ് സ്വാഗതം പറഞ്ഞു. എം സിദ്ധീഖ് പുസ്തക പരിചയം നടത്തി. മുഹമ്മദ് ബംഗ്ലത്ത്, സി എച്ച് മോഹനൻ, അഡ്വ എ സജീവൻ, വി എ മുഹമ്മദ് ഹാജി, കരയത്ത് ഹമീദ് ഹാജി, സനൽ കുമാർ അരി ക്കുളം, ഡോ. സെഡ്.എ അഷ്റഫ്, എ പി നിസാം , കൃഷ്ണദാസ്, രാജൻ തുണ്ടിയിൽ, എം സിദ്ദിഖ്, സീന കെ പി , സനൽകുമാർ, വി സി ഇഖ്ബാൽ, സെഡ് എ സൽമാൻ , നാസർ ഹാജി, സലീനയുടെ ഭർത്താവ് സാജിദ് മേപ്പയൂർ തുടങ്ങിയവർ സംബന്ധിച്ചു.
കുറ്റ്യാടി ഗവ.ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയായ സലീന നാദാപുരം കക്കംവെള്ളി സ്വദേശിയാണ്.ആനുകാലികങ്ങളിൽ കവിത എഴുതാറുണ്ട്.
വടകര പാലൊളിപ്പാലത്ത് മിനി പാർസൽ വാൻ അഗ്നിക്കിരയായി. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ടെയാണ് സംഭവം നടന്നത്. കോഴിക്കോട് നല്ലളത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് വൈറ്റ് സിമന്റും,സാനിറ്ററി ഉപകരണങ്ങളുമായി പോവുകയായിരുന്ന വാനിനാണ് തീ പിടിച്ചത്. വാഹനം മൂരാട് പാലം കഴിഞ്ഞ് പാലയാട്ട് നട എത്തിയ ഉടനെ ഓഫായതായി ഡ്രൈവർമാർ പറയുന്നു. വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കവേ പുക ഉയരുന്നതുകണ്ട് ക്ലീനർ വണ്ടിയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് ഡ്രൈവറും പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഇരുവരും അത്ഭുതകരമായാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. തുടർന്ന് ഇവർ സമീപത്തെ വീട്ടിൽ നിന്നും വെള്ളം എടുത്ത് തീ അണക്കാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം തന്നെ വണ്ടി മുഴുവൻ തീ ആളിപ്പടരുകയായിരുന്നു. ഉടനെ ഡ്രൈവർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. വടകരയിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഉടൻതന്നെ സ്ഥലത്തെത്തി തീയണച്ചു. ദേശീയപാതയുടെ പണി നടക്കുന്നതിനാൽ വൻ ഗതാഗതക്കുരുക്കാണ് മൂരാട് മുതൽ കോട്ടക്കടവ് ഭാഗം വരെ അനുഭവപ്പെടുന്നത്. റോഡ് അരികിൽ വാഹനം കത്തിയതോടെ ഗതാഗത കുരുക്ക് ഇരട്ടിയായി. തുടർന്ന് വടകര പോലീസു സ്ഥലത്തെത്തി ഗതാഗതം നിയന്ത്രണവിധേയമാക്കി സംഭവമറിഞ്ഞ് നിരവധി പ്രദേശവാസികളും നാട്ടുകാരും സംഭവസ്ഥലത്ത് കടിച്ചുകൂടി
തൊട്ടില്‍പാലം : കിഴക്കന്‍ മലയോര മേഖലയിലെ കെ.എസ്.ആര്.ടി.സി തൊട്ടില് പാലം ഡിപ്പോ എടുത്ത് മാറ്റപെടുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് കാവിലുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോര്‍ജ്ജ്.കെ.എസ്.ആര്.ടി.സി യുടെ ഭീമമായ കടബാധ്യതകള്‍ സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം നല്‍കിയാണ് നികത്തുന്നത്.ഈ അവസ്ഥയില്‍ നിന്ന് കെ.എസ്.ആര് ടി സിയെ മോചിപ്പിക്കുക എന്ന ലക്ഷ്യവുമായി കേരളത്തിലെ ഉള്‍നാടന്‍ ഡിപ്പോകളില്‍ നിന്നും അധിക ചെലവ് വരുന്ന സംവിധാനങ്ങള്‍ ജില്ല കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്.ഇതിന്റെ ഭാഗമായി തൊട്ടില്‍പാലം ഡിപ്പോയിലെ എസ്റ്റാബ്ലിഷ്മെന്റ് ജീവനക്കാരുമായി ബന്ധപെട്ട ജോലികള്‍ കോഴിക്കോട്ടേക്ക് മാറുകയാണ്. അല്ലാതെ കെ.എസ്ആര്‍.ടി.സി തൊട്ടില് പാലം ഡിപ്പോ എടുത്തു മാറ്റപെടുമെന്ന പ്രചരണം ശരിയല്ലന്നും അദ്ദേഹം പറഞ്ഞു.
കുറ്റ്യാടി: ഇന്ത്യ സ്വതന്ത്രമായതിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര ചരിത്ര സ്മൃതി സംഗമം ഇന്ന് നാല് മണിക്ക് മൊകേരിയില്‍ നടക്കും.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ ദിനേശന് ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു, എല്‍.ജെ.ഡി ജില്ലാ കമ്മിറ്റി അംഗം നീലിയോട്ട് നാണു, എന്‍.സി.പി ബ്ലോക്ക് പ്രസിഡന്റ് പി.രാധാകൃഷ്ണന് എന്നിവർ പങ്കെടുക്കും. കുന്നുമ്മല്‍ മേഖലയിലെ സ്വാതന്ത്യസമര സേനാനികളുടെ കുടുംബങ്ങളെ സംഗമത്തില്‍ ആദരിക്കുമെന്നും സംഘാടകസമിതി ചെയര്മാന് എം.പി കുഞ്ഞിരാമന്, കണ്‍വീനര്‍ കെ.ശശീന്ദ്രന് എന്നിവർ അറിയിച്ചു.
കുറ്റ്യാടി: വർത്തമാന കാലത്ത് ജനാധിപത്യവും, പത്രപ്രവർത്തന സ്വാതന്ത്ര്യവും വലിയ പ്രതിസന്ധികളും, ഭീഷണികളും നേരിടുകയാണെന്നും അധർമ്മത്തിനും, അനീതിക്കുമെതിരെയുള്ള ജിഹ്വകളായി ജേർണലിസ്റ്റ് വിദ്യാർഥികളുടെ വാക്കും, നാക്കും, ഗവേഷണ ചിന്തയും മാറണമെന്നും കേരള സംസ്ഥാന തുറമുഖ - മ്യൂസിയം വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ അഭിപ്രായപ്പെട്ടു. കുറ്റ്യാടി ഐഡിയൽ കോളേജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസിൽ മീഡിയ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി ശാക്കിർ മുഖ്യപ്രഭാഷണം നടത്തി. എക്സലൻസ് അവാർഡ് നേടിയ പ്രതിഭകൾക്ക് വിശിഷ്ടാതിഥികൾ സമ്മാനദാനം നിർവഹിച്ചു. മാനേജിങ്ങ് കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി എം എം ജാഫർ മന്ത്രിക്ക് കൈമാറി. മാനേജിങ്ങ് കമ്മിറ്റി ചെയർമാൻ റസാഖ് പാലേരി, ബ്ലോക് പഞ്ചായത്ത് മെമ്പർ കെ കെ വിനോദൻ , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന ടി പി, പഞ്ചായത്ത് മെമ്പർ അബ്ദുല്ല സൽമാൻ , പ്രവീൺ കുമാർ പി എസ് , എസ് പി കുഞ്ഞഹമ്മദ്, പി ടി വിജയൻ മാസ്റ്റർ, ഒ ടി രാജൻ മാസ്റ്റർ, പി ടി സുരേന്ദ്രൻ , ടി ടി കുഞ്ഞഹമ്മദ്, കിഴക്കയിൽ ബാലൻ, എം കെ ഖാസിം, എ പി മുഹമ്മദ്, ഐഡിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ എ കെ ഹാരിസ്, കെ എസ് കബീർ, കുല്ലിയത്തുൽ ഖുർആൻ പ്രിൻസിപ്പൽ മുഹമ്മദ് അൻവർ , കോളേജ് മാനേജ്മെന്റ് കമ്മറ്റി ഗൾഫ് പ്രതിനിധികൾ അബ്ദുൽ ഹമീദ്, നവാസ് വടക്കേയിൽ, അഡ്വ : എൻ. ഷഫീഖ്, ഐഡിയൽ കോളേജ് പ്രിൻസിപ്പൽ ഡോ: ജവഹർലാൽ പി എം, സ്റ്റാഫ് സെക്രട്ടറി കെ പി അരുൺ മാസ്റ്റർ, വിദ്യാർഥി പ്രതിനിധി അദീല എന്നിവർ സംസാരിച്ചു. ഐഡിയൽ കോളേജിന്റെ മ്യൂസിക് ക്വയർ പ്രാർഥനാ ഗാനമാലപിച്ചു. വൈസ് പ്രിൻസിപ്പൽ നസീം അടുക്കത്ത് , അധ്യാപകരായ നസീഫ് അലി, നിസാം എ, അമൃത, മുഹമ്മദ് സിറാജ്, അൻസാർ ടി പി, സൽമ എംഎം ലിജി പി പി , ഷബ്ന പി , സുബൈർ, വിദ്യാർഥികളായ ദിൽഷൻ ജമാൽ, മുഹമ്മദ് സഫ്വാൻ, ഹനീന റഹ്മാൻ, മനാൽ എന്നിവർ നേതൃത്വം നൽകി.
കുറ്റ്യാടി: വർത്തമാന കാലത്ത് ജനാധിപത്യവും, പത്രപ്രവർത്തന സ്വാതന്ത്ര്യവും വലിയ പ്രതിസന്ധികളും, ഭീഷണികളും നേരിടുകയാണെന്നും അധർമ്മത്തിനും, അനീതിക്കുമെതിരെയുള്ള ജിഹ്വകളായി ജേർണലിസ്റ്റ് വിദ്യാർഥികളുടെ വാക്കും, നാക്കും, ഗവേഷണ ചിന്തയും മാറണമെന്നും കേരള സംസ്ഥാന തുറമുഖ - മ്യൂസിയം വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ അഭിപ്രായപ്പെട്ടു. കുറ്റ്യാടി ഐഡിയൽ കോളേജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസിൽ മീഡിയ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി ശാക്കിർ മുഖ്യപ്രഭാഷണം നടത്തി. എക്സലൻസ് അവാർഡ് നേടിയ പ്രതിഭകൾക്ക് വിശിഷ്ടാതിഥികൾ സമ്മാനദാനം നിർവഹിച്ചു. മാനേജിങ്ങ് കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി എം എം ജാഫർ മന്ത്രിക്ക് കൈമാറി. മാനേജിങ്ങ് കമ്മിറ്റി ചെയർമാൻ റസാഖ് പാലേരി, ബ്ലോക് പഞ്ചായത്ത് മെമ്പർ കെ കെ വിനോദൻ , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന ടി പി, പഞ്ചായത്ത് മെമ്പർ അബ്ദുല്ല സൽമാൻ , പ്രവീൺ കുമാർ പി എസ് , എസ് പി കുഞ്ഞഹമ്മദ്, പി ടി വിജയൻ മാസ്റ്റർ, ഒ ടി രാജൻ മാസ്റ്റർ, പി ടി സുരേന്ദ്രൻ , ടി ടി കുഞ്ഞഹമ്മദ്, കിഴക്കയിൽ ബാലൻ, എം കെ ഖാസിം, എ പി മുഹമ്മദ്, ഐഡിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ എ കെ ഹാരിസ്, കെ എസ് കബീർ, കുല്ലിയത്തുൽ ഖുർആൻ പ്രിൻസിപ്പൽ മുഹമ്മദ് അൻവർ , കോളേജ് മാനേജ്മെന്റ് കമ്മറ്റി ഗൾഫ് പ്രതിനിധികൾ അബ്ദുൽ ഹമീദ്, നവാസ് വടക്കേയിൽ, അഡ്വ : എൻ. ഷഫീഖ്, ഐഡിയൽ കോളേജ് പ്രിൻസിപ്പൽ ഡോ: ജവഹർലാൽ പി എം, സ്റ്റാഫ് സെക്രട്ടറി കെ പി അരുൺ മാസ്റ്റർ, വിദ്യാർഥി പ്രതിനിധി അദീല എന്നിവർ സംസാരിച്ചു. ഐഡിയൽ കോളേജിന്റെ മ്യൂസിക് ക്വയർ പ്രാർഥനാ ഗാനമാലപിച്ചു. വൈസ് പ്രിൻസിപ്പൽ നസീം അടുക്കത്ത് , അധ്യാപകരായ നസീഫ് അലി, നിസാം എ, അമൃത, മുഹമ്മദ് സിറാജ്, അൻസാർ ടി പി, സൽമ എംഎം ലിജി പി പി , ഷബ്ന പി , സുബൈർ, വിദ്യാർഥികളായ ദിൽഷൻ ജമാൽ, മുഹമ്മദ് സഫ്വാൻ, ഹനീന റഹ്മാൻ, മനാൽ എന്നിവർ നേതൃത്വം നൽകി.
നാദാപുരം: കൈവേലിക്ക് അടുത്ത് അർദ്ധരാത്രി റോഡരികിൽ മർദ്ദനമേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 11 മണി യോടെയാണ് നരിപ്പറ്റ പഞ്ചായത്തിലെ കൈവേലി ചമ്പിലോറ റോഡിൽ യുവാവിനെ ഗുരുതര പരിക്കോടെ അബോധാവസ്ഥയിൽ നാട്ടുകാർ കണ്ടെത്തിയത്.
നാദാപുരം വളയം ചുഴലി സ്വദേശി നിലാണ്ടുമ്മൽ പാറയുള്ള പറമ്പത്ത് വിഷ്ണു (26) വാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. തലയ്ക്ക് ഗുരുതര മായി പരിക്കേറ്റ വിഷ്ണു വിനെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിറകിൽ നിന്നുള്ള മർദ്ദന മാണെന്നാണ് കരുതുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു.
നാദാപുരം: 'ആസാദ് കി അമൃത് മഹോത്സവ്' സ്വാതന്ത്ര്യദിനാഘോഷത്തിന് നാദാപുരം ഗ്രാമപഞ്ചായത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. പഞ്ചായത്ത് പരിധിയിലെ അംഗനവാടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി ഹർഗർ തരംഗ് വിജയിപ്പിക്കുന്നതിന് ആവശ്യമായ കൊടികളുടെ വിതരണം പൂർത്തിയായി. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഉയർത്താനുള്ള കൊടികൾ വിദ്യാലയങ്ങൾ വഴിയും കുടുംബശ്രീ മുഖേനയുമാണ് വിതരണം ചെയ്യുന്നത്. വ്യാപാരികളുടെ പങ്കാളിത്തത്തോടുകൂടി നാദാപുരം , കല്ലാച്ചി ടൗണിലെ എല്ലാ കടകളും അലങ്കരിക്കുന്നതിനു കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും, കുടുംബശ്രീ, ഹരിതകർമസേന പ്രതിനിധികളുടെ നേതൃത്വത്തിൽ റാലിയും സംഘടിപ്പിക്കും. ഇതുസംബന്ധമായ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ സി.കെ നാസർ, എം.സി സുബൈർ, ജനീദ ഫിർദൗസ്, സെക്രട്ടറി ടി ഷാഹുൽ ഹമീദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.പി സൂപ്പി, കെ.പി കുമാരൻ, പി.കെ ദാമു, കെ.ടി.കെ ചന്ദ്രൻ, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി.പി ബാലകൃഷ്ണൻ, കരിമ്പിൽ ദിവാകരൻ, കെ.സി കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.
നാദാപുരം: പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂളിൽ മികച്ച വിജയം നേടിയ ഹ്യൂമാനിറ്റീസ് 34 ലെ വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങ് ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജെർണലിസം, സോഷ്യോളജി, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങൾ ഉൾകൊള്ളുന്ന ഹ്യൂമാനിറ്റീസ് 34 ബാച്ചിലാണ് മികച്ച വിജയം നേടിയത്. ഹ്യൂമാനിറ്റീസ് 34 ബാച്ചിൽ എല്ലാ വിഷയങ്ങളിലും എ - പ്ലസ് നേടിയ ഉന്നത വിജയം നേടിയ റൗഹ അഷ്റഫിനുള്ള ഉപഹാരം എം.എൽ.എ സമ്മാനിച്ചു.
മാനേജർ പി.ബി. കുഞ്ഞമ്മദ് ഹാജി അധ്യക്ഷനായി. പ്രിൻസിപ്പൾ മൊയ്തു പറമ്പത്ത്, എൻ.വി.അഹമ്മദ് മുൻഷി, കെ.കെ.നാസർ, മരുന്നോളി കുഞ്ഞബ്ദുല്ല, പി.റഫീഖ്, ചെറുന്നലോട്ട് അബ്ദുൽ ഹമീദ്, ഇസ്മായിൽ വാണിമേൽ, ഒ.സഫിയ, സൗദ മാണിക്കോത്ത്, ആർ. രോഹൻ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥികളായ സ്വാതി കൃഷ്ണ, കെ.എം.ഹർഷ, ഹരിപ്രസാദ്, ഫിദ ഫാത്തിമ, യു.കെ. മുഹമ്മദ്, എ.ടി.ഫായിസ്, നജ യൂസഫ്, ലന ഫാത്തിമ, അയിഷ നസ്മിൻ, ആദില, സഫ ഫാത്തിമ അബ്ദുല്ല, ഷർജിൽ, ആഫിദ് അൽ ജിഫ്റിൻ, സന ഹർഹത്ത്, ഷെറിൻ, കെ.ഫവാസ്, നാഫിയ എന്നിവർ സംസാരിച്ചു
നാദാപുരം : ചെക്യാട് യുവതിയും കുട്ടികളും ഉറങ്ങിക്കിടക്കുകയായിരുന്ന മുറിയിൽ പുലർച്ചെയോടെ തീ പടർന്നു . യുവതി ഉറക്കമുണർന്നതിനാൽ അപകടം കൂടാതെ രക്ഷപ്പെട്ടു . ഫാൻ പൂർണമായും കത്തുകയും യുവതിയും കുട്ടികളും ഉറങ്ങുകയായിരുന്ന കിടക്കയ്ക്കും കമ്പിളി പുതപ്പിനും തീപിടിച്ച നിലയിലാണ് . മുറിയിലുണ്ടായിരുന്ന ഏതാനും തുണികളും കത്തി നശിച്ചു . ചെക്കിയാട്ടെകോൺഗ്രസിന്റെ പ്രാദേശിക നേതാവ് ആലോലിക്കണ്ടി യിൽ ഹസ്സന്റെ വീടിന്റെ കിടപ്പു മുറിയിലാണ് വെള്ളിയാഴ്ച പുലർച്ചെ രണ്ടരമണിയോടെ തീപടർന്നത് . ഹസ്സന്റെ മകന്റെ ഭാര്യ ജാസ്മിനും നാലും ഒന്നും വയസ്സുള്ള മക്കളും ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം . അമിതമായ ചൂടേറ്റ് ഉറക്കം ഞെട്ടിയ ജാസ്മിൻ ശബ്ദമുണ്ടാക്കി മറ്റുള്ളവരെ വിളിച്ചു ഉണർത്തുകയായിരുന്നു . വൈദുതി നിലച്ച റൂമിന്റെ വാതിൽ തുറന്ന് കുട്ടികളുമായി പുറത്ത് ചാടുകയായിരുന്നു ജാസ്മിൻ . പിന്നീട് വീട്ടുകാർ ചേർന്ന് വെള്ളമൊഴിച്ചു തീ കെടുത്തി.
നാദാപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാതൃക പരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നാദാപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദിന് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം ലഭിച്ചു . നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ , ഹരിത കേരള മിഷൻ , കുടുംബശ്രീ , ക്ലീൻ കേരള കമ്പനി എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് വെച്ച് നടത്തിയ ജില്ലാതല ഹരിത സംഗമത്തിൽ വെച്ച് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിന്ന് പുരസ്കാരം ഷാഹുൽ ഹമീദ് ഏറ്റു വാങ്ങി. അമ്പത് മാസക്കാലം അഴിയൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുമായി ചേർന്ന് നടത്തിയ മികവാർന്ന പ്രവർത്തനങ്ങളുടെയും നൂതന പദ്ധതികൾ നടപ്പിലാക്കി മികച്ച ശുചിത്വ മാതൃകകൾ സൃഷ്ടിച്ചതും കൊണ്ടാണ് പുരസ്കാരം ലഭിച്ചത് . ഇതിനും മുമ്പും കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും ക്ലീൻ കേരള കമ്പനിയുടെയും അംഗീകാരം ലഭിച്ചിരുന്നു. കൂടാതെ മികച്ച ഉദ്യോഗസ്ഥന്മാർക്ക് സേവന കാലത്തു സർക്കാർ നൽകുന്ന ഗുഡ് സർവീസ് എന്ററിയും ലഭിച്ചിട്ടുണ്ട് . കോഴിക്കോട് നിയമ കലാലയത്തിൽ നിന്ന് നിയമ ബിരുദം നേടുകയും , കുടുംബശ്രീ മിഷനിൽ വിവിധ തസ്തികകളിൽ ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട് . കണ്ണൂർ ജില്ലയിലെ എടക്കാട് സ്വദേശി ആണ് ശാഹുൽ ഹമീദ്.
വടകര: ഹൈസ്കൂളുകളിൽ തസ്തിക നിലനിർത്താനുള്ള 1:40 അനുപാതം എടുത്തുകളഞ്ഞ സർക്കാർ നടപടിക്കെതിരെ കെ.പി.എസ്.ടി.എ വടകര വിദ്യാഭ്യാസ ജില്ല കമ്മിറ്റി ഡി.ഇ.ഒ ഓഫീസ് ധർണ്ണ നടത്തി. സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ ഒമ്പത്, പത്ത് ക്ലാസുകളിലെ അധ്യാപക-വിദ്യാർഥി അനുപാതം 1:45 എന്ന അടിസ്ഥാനത്തിൽ തിരു മാനിച്ച് തസ്തിക നിർണയി ക്കുന്നതോടെ പൊതുവിദ്യാലയങ്ങളിലെ ആയിരം അധ്യാപകരെങ്കിലും പുറത്താകുമെന്നാണ് സൂചന. ഇവ കൂടാതെ എയ്ഡഡ് സ്കൂളുകളിൽനിന്ന് പുറത്താവുന്ന അധ്യാപകർ സർക്കാർമേഖലയിൽപുനർവിന്യസിക്കപ്പടുമ്പോൾ നിയമനത്തിനായി കാത്തിരിക്കുന്നവർക്കുകൂടിതിരിച്ചടിയാകുന്നതാണ്ഇപ്പോഴത്തെസ്ഥിതിവിശേഷമെന്ന്ധർണ്ണസമരംഉദ്ഘാടനംചെയ്തുകൊണ്ട് കെ.പി.എസ്.ടി എ സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ അരവിന്ദൻഅഭിപ്രായപ്പെട്ടു.
1997 മുതൽ ലഭിച്ചുകൊണ്ടിരുന്ന ഈ ആനുകൂല്യമാണ് ഇപ്പോൾ പിൻവലിച്ചത്. എയ്ഡഡ് സ്കൂളുകളിലെ ഒട്ടേറെ അധ്യാപകർക്ക് നിയമ അംഗീകാരം ലഭിക്കാതിരിക്കുന്ന സാഹചര്യത്തിൽ അവർ ജോലിയിൽ നിന്ന് പുറത്താവുന്ന സ്ഥിതിയാണുണ്ടാവുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.നൂറിൽപരം അധ്യാപകരെ അണിനിരത്തി വടകര പഴയ സ്റ്റാന്റ് പരിസരത്ത് പ്രതിഷേധ മാർച്ചോടു കൂടിയാണ് ധർണ്ണ ആരംഭിച്ചത്. സമരത്തിൽ കെ.പി എസ്.ടി.എവടകര വിദ്യാഭ്യാസ ജില്ല കമ്മിറ്റി പ്രസിഡണ്ട് ശ്രീ കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. സിക്രട്ടറി പി.രാജീവൻ സ്വാഗതം ചെയ്ത ചടങ്ങിൽ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ സജീവൻ വടകര, സജീവൻ കുഞ്ഞോത്ത്, പി.കെ കോയ എന്നിവരും, സംസ്ഥാന കൗൺസിലർമാരായ രഞ്ജിത്ത്കുമാർ, കെ.എം.മണി , പി.വി.ശ്രീജ, സി.വി. നഫീസ എന്നിവരും സംസാരിച്ചു. വടകര വിദ്യാഭ്യാസ ജില്ല ട്രഷറർ ആർ. ഷോഭിത് നന്ദിയും പറഞ്ഞു.
എടച്ചരി : സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും കോർപറേറ്റ് മാധ്യങ്ങളുടെയുംശ്രമങ്ങൾക്കെതിരെ സഹകരണ സംരക്ഷണ സദസ്സ് നടത്തി. കോഓപ്പറേറ്റീവ് എംപ്ലോയിസ്യൂനിയൻ എടച്ചേരി യൂനിറ്റിന്റെനേതൃത്വത്തിൽ എടച്ചേരി സർവ്വീസ് സഹകരണബേങ്കിൽ നടന്ന സഹകരണ സംരക്ഷണ സദസ്സ് ബേങ്ക് പ്രസിഡന്റ് പി.കെ.ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി.സതീശൻ അധ്യക്ഷതവഹിച്ചു.രാജീവ് വള്ളിൽ നിധീഷ് ഒ.പി , ബിജുമലയിൽ, രജീഷ് വി.കെ , ദിനേശൻ സി.കെ എന്നിവർ സംസാരിച്ചു എം.സുജിത്ത് കുമാർ സ്വാഗതം പറഞ്ഞു.
കുറ്റ്യാടി : കായക്കൊടി എ എം യു പി സ്കൂളിൽ ഹിരോഷിമ ദിനാചരണവും സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനവും നടന്നു. ക്ലബ്ബ് സെക്രട്ടറി ആൻഷി വി.കെ സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട് ഹാഫിസ് പൊന്നേരി അധ്യക്ഷത വഹിച്ചു.പ്രോഗ്രാമിന്റെ ഉദ്ഘാടനവും കുട്ടികൾക്കുള്ള യുദ്ധ വിരുദ്ധ സന്ദേശം നൽകലും കായക്കൊടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ കെ. അബൂബക്കർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ടി സുജാത, സീനിയർ അസിസ്റ്റന്റ് ആസാദ് ,സോഷ്യൽ സയൻസ് ക്ലബ് കോർഡിനേറ്റർ സുഹറ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കുട്ടികൾ അവതരിപ്പിച്ച യുദ്ധവിരുദ്ധ ഗാനം ശ്രദ്ധേയമായി.സ്റ്റാഫ് സെക്രട്ടറി റിയാസ് എഫ് , സൈനുദ്ദീൻ ടി , വിനോദൻ യൂ വി എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലബ്ബ് ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷാൻ നന്ദി പ്രകാശിപ്പിച്ചു. ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം കുട്ടികൾ നിർമിച്ച സുഡാക് കൊക്കുകളുടെ പ്രദർശനം എന്നിവയും തുടർന്ന് നടന്നു.
നാദാപുരം: കെ.സലീനയുടെ 'എന്റെ ആകാശം എന്റെ കടലും . എന്ന തലക്കെട്ടിൽ കോഴിക്കോട് മാക്ബത്ത് പബ്ലിക്കേഷൻ പുറത്തിറക്കുന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം ശനിയാഴ്ച [ 13/ 8/ 2022 ] നാദാപുരത്ത് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10-ന് എം വൈ എം യതീംഖാന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം നിർവഹിക്കും. സലീനയുടെ മാതാപിതാക്കൾ ചേർന്ന് പുസ്തകം ഏറ്റുവാങ്ങും. സാംസ്ക്കാരിക വിദ്യാഭ്യാസ കൂട്ടായ്മയായ നാദാപുരം ഫ്രണ്ട്സ് ഫോറമാണ് പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി ഉദ്ഘാടനം ചെയ്യും. മാക്ബത്ത് പബ്ലിക്കേഷൻസ് ചെയർ പേഴ്സൻ എം എ ഷഹനാസ് അധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ പ്രൊഫ.എം ഹമീദ് സ്വാഗതം പറയും. എഴുത്തുകാരൻ ലിജീഷ് കുമാർ പുസ്തക പരിചയം നിർവഹിക്കും. സിജി കേരള ഭാരവാഹികളായ ഡോ. ഇസഡ് എ അഷ്റഫ്, എപി നിസാം , പ്രിൻസിപ്പൽ കൃഷ്ണദാസ്, രാജൻ തുണ്ടിയിൽ, എം സിദ്ദിഖ്, സീന കെ പി, സനൽകുമാർ , സി എച്ച് മോഹനൻ , മുഹമ്മദ് ബംഗ്ലത്ത്, വിസി ഇഖ്ബാൽ,അഡ്വ എ സജീവൻ , ഇസഡ് എ സൽമാൻ , നാസർ ഹാജി തുടങ്ങിയവർ സംബന്ധിക്കും. കുറ്റ്യാടി ഗവ.ഹയർ സെക്കന്ററി സ്കൂൾ ഇംഗ്ലിഷ് അധ്യാപികയായ കെ.സലീന നാദാപുരത്തെ എം എ മമ്മുവിന്റെയും മാമിയുടെയും മകളാണ്. ആനുകാലികങ്ങളിൽ കവിത എഴുതാറുണ്ട്.
വാർത്താ സമ്മേളനത്തിൽ ഫ്രണ്ട്സ് ഫോറം പ്രതിനിധികളായ ഡോ. ഹമീദ്, പ്രൊഫ. ഹമീദ്, ഇ സിദ്ദീഖ്, ഇവി ബഷീർ, കെ.സലീന, എം എ മമ്മു സംബന്ധിച്ചു.
നാദാപുരം: പുറമേരി വേറ്റുമ്മൽ റോഡിൽ ഇരുനില കെട്ടിടം അപകടാവസ്ഥയിൽ .പുറമേരിയിൽ നിന്ന് വേറ്റുമ്മൽ റോഡിലേക്ക് കയറുന്ന സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത് ഈ കഴിഞ്ഞ മഴക്കാലത്ത് പുറക് വശം പൂർണ്ണമായും വീണ നിലയിലാണ് ഉള്ളത് കെട്ടിടം ഏത് നിമിഷവും വീഴാവുന്ന സ്ഥിതിയാണ്, ഇവിടെയാണ് വെള്ളൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നിർത്തിയിടുന്നതും സ്കൂൾ വിദ്യാർത്ഥികൾ വാഹനങ്ങൾക്ക് കാത്ത് നിൽക്കുന്നതും കെട്ടിടം അടിയന്തിരമായി പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് ടാക്സി ഡ്രൈവർമാരും, നാട്ടുകാരും പഞ്ചായത്ത് അധികാരികൾക്ക് നിവേദനം നൽകിയിട്ടുണ്ട്.
ഇക്കാര്യത്തിൽ അധികൃതർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് മുൻ തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന
ഇ കെ സജിത്ത്കുമാർ ആവശ്യപ്പെട്ടു.
വാണിമേൽ : നാദാപുരം ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായ വാണിമേൽ എം യു പി സ്കൂളിൽ ഡിജി പ്ലസ് പദ്ധതിയുടെ സമർപ്പണം നാളെ ഉച്ച തിരിഞ്ഞു രണ്ടു മണിക്ക് തുറമുഖ പുരാ വസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും.
ചടങ്ങിൽ നാദാപുരം എംഎൽഎ ഇ കെ വിജയൻ മുഖ്യാതിഥി ആയിരിക്കും. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ , സ്കൂൾ മാനേജർ എം കെ അമ്മദ് എന്നിവർ ഉപഹാര സമർപ്പണം നടത്തും.
ജന പ്രതിനിധികൾ വിദ്യാഭ്യാസ സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തി യായതായി പിടിഎ പ്രസിഡണ്ട് എം കെ അഷ്റഫ്, ഹെഡ്മാസ്റ്റർ സി വി അഷ്റഫ് എന്നിവർ അറിയിച്ചു.
വളയം: ചെറുമോത്ത് എം.എൽ.പി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ് കവിയും ചരിത്രാധ്യാപകനുമായ അഷ്റഫ് പടയൻ ഉദ്ഘാടനം ചെയ്തു. പി.കെ ഖാലിദ് സ്വാഗതം പറഞ്ഞു. സീനിയർ അധ്യാപിക കെ പി ജമീല അധ്യക്ഷത വഹിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ കെ.കെ റുബീന, കെ. രഞ്ജിനി, വിദ്യാർഥി പ്രതിനിധികളായ ആയിഷ മെഹബിൻ, ഹന്ന ഫാത്തിമ എന്നിവർ സംസാരിച്ചു.
പാറക്കടവ്: ആസാദീ കാ അമൃത് മഹോത്സവിന്റെ ഭാഗമായി ചെക്യാട് ഗ്രാമപഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന മുരിങ്ങ പ്ലാന്റ്റേഷൻ പ്രവൃത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം അധ്യക്ഷത വഹിച്ചു. വൈസ് പ്രഡിഡന്റ് കെപി കുമാരൻ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.എച്ച് സമീറ, റംല കുട്ട്യാപ്പണ്ടി, തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ പങ്കെടുത്തു.
വടകര : ആഗസ്റ്റ് 9 വ്യാപാരി ദിനത്തോടനുബന്ധിച്ച് വടകര മർച്ചന്റ്സ് അസോസിയേഷൻ മെമ്പർമാരുടെ മക്കളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ എസ് എസ് എൽ സി , പ്ലസ് ടു വിദ്യാർത്ഥികളെ ആദരിച്ചു. ചടങ്ങ് വടകര ഡി .വൈ എസ്. പി ഹരിപ്രസാദ്ഉദ്ഘാടനം ചെയ്തു. ഗ്രന്ഥകർത്താവും ജീവകാരുണ്യ പ്രവർത്തകനുമായ ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. വ്യാപാരികൾക്ക് വേണ്ടിയുള്ള കുടുംബ സുരക്ഷ പദ്ധതിയായ ആശ്വാസ്, പരസ്പര സഹായ നിധി ഭദ്രത തുടങ്ങിയ പദ്ധതികൾക്കും ചടങ്ങിൽ ആരംഭം കുറിച്ചു. പ്രസിഡണ്ട് എം. അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എ.ടി. മഹേഷ്, മണലിൽ മോഹനൻ , എൻ. കെ ഹനീഫ് , എ. ടി.കെ സാജിദ് , എം.കെ രാഘൂട്ടി എന്നിവർ ആശംസകൾ നേർന്നു.
ഇരിങ്ങണ്ണൂർ: ചരിത്രം തിരുത്തി എഴുതരുത് ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ വർഗീയ വാദികൾക്ക് ഒരുപങ്കുമില്ല എന്ന മുദ്രാവാക്യമുയർത്തി 14 ന് കോഴിക്കോട്ട് നടക്കുന്ന സാമൂഹിക ജാഗരൺ സംഗമത്തിന്റെ ഭാഗമായി പ്രചരണ ജാഥ നടത്തി.കർഷക സംഘം ,സി.ഐ.ടി.യു , കെ.എസ്.കെ.ടി യു സംയുക്തമായിട്ടാണ് ജനജാഗരൺ ജാഥ നടത്തിയത്. ഇരിങ്ങണ്ണുർ മേഖലാ പ്രചരണ ജാഥ സി.പി.എം ഇരിങ്ങണ്ണൂർ ലോക്കൽ സെക്രട്ടറി ടി അനിൽകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ.രാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷൻ സംസാരിച്ചു. ജാഥാ ലീഡർ കെ.ബാലൻ സ്വീകരണത്തിന് നന്ദിയും എം രാജൻ സ്വാഗതവും പറഞ്ഞു .വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഇരിങ്ങണ്ണൂരിൽ സമാപിച്ച പ്രചരണ ജാഥയിൽ എ.ഡാനിയ ഉപ ലീഡറും കെ രാജൻ പൈലറ്റുമായിരുന്നു.
ഇരിങ്ങണ്ണൂർ: ചരിത്രം തിരുത്തി എഴുതരുത് ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ വർഗീയ വാദികൾക്ക് ഒരുപങ്കുമില്ല എന്ന മുദ്രാവാക്യമുയർത്തി 14 ന് കോഴിക്കോട്ട് നടക്കുന്ന സാമൂഹിക ജാഗരൺ സംഗമത്തിന്റെ ഭാഗമായി പ്രചരണ ജാഥ നടത്തി.കർഷക സംഘം ,സി.ഐ.ടി.യു , കെ.എസ്.കെ.ടി യു സംയുക്തമായിട്ടാണ് ജനജാഗരൺ ജാഥ നടത്തിയത്. ഇരിങ്ങണ്ണുർ മേഖലാ പ്രചരണ ജാഥ സി.പി.എം ഇരിങ്ങണ്ണൂർ ലോക്കൽ സെക്രട്ടറി ടി അനിൽകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ.രാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷൻ സംസാരിച്ചു. ജാഥാ ലീഡർ കെ.ബാലൻ സ്വീകരണത്തിന് നന്ദിയും എം രാജൻ സ്വാഗതവും പറഞ്ഞു .വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഇരിങ്ങണ്ണൂരിൽ സമാപിച്ച പ്രചരണ ജാഥയിൽ എ.ഡാനിയ ഉപ ലീഡറും കെ രാജൻ പൈലറ്റുമായിരുന്നു.
വടകര: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കലാസാംസ്കാരിക രംഗത്തും ഒട്ടേറെ സംഭാവനകള്‍ നല്കിയ രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് 'ഇപ്റ്റ' ദേശീയ ഉപാദ്ധ്യക്ഷനും സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ടി.വി ബാലന് പറഞ്ഞു.സി.പി.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായ 'വാക്കൗട്ട്' സാംസ്കാരിക പ്രതിരോധം വടകരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം സോമന് മുതുവന അദ്ധ്യക്ഷത വഹിച്ചു. കവിയും എഴുത്തുകാരനും വാഗ്മിയുമായ എം.എം സജീന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി. കവി വീരാന്‍ കുട്ടി, പാര്‍ട്ടി ജില്ലാ അസി.സെക്രട്ടറി ടി.കെ രാജന്, അഡ്വ.പി ഗവാസ്, ഡോ.പി കെ സബിത്ത്, പി സുരേഷ് ബാബു, ആര് സത്യന്, കെ പി പവിത്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു. പാര്‍ട്ടി വടകര മണ്ഡലം സെക്രട്ടറി എന്‍.എം ബിജു സ്വാഗതം പറഞ്ഞു.
വാണിമേൽ : ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ അടുപ്പില്‍ കോളനി നിവാസികളുടെ പുനരധിവാസത്തിനുള്ള രജിസ്ട്രേഷന് പൂര്‍ത്തിയായി.കോളനിയില്‍ താമസിക്കുന്ന 65 കുടുംബങ്ങളെയാണ് പുനരധിവാസ പദ്ധതിയിലൂടെ മാറ്റിപ്പാര്‍പ്പിക്കുന്നത്. റീ-ബില്‍ഡ് പദ്ധതി പ്രകാരമാണ് പുനരധിവാസം. ഓരോ കുടുംബത്തിനും വീടാണ് നിര്‍മിച്ചു നല്‍കുന്നത്.ഭൂമി വാങ്ങാന്‍ ഒരു കുടുംബത്തിന് ആറ് ലക്ഷം രൂപയും വീട് നിര്‍മ്മിക്കാന്‍ നാല് ലക്ഷം രൂപയുമാണ് പദ്ധതിയിലൂടെ നല്‍കുക. മൂന്നര കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഇതിന് പുറമെ പട്ടിക ജാതി വികസന വകുപ്പില്‍ നിന്ന് രണ്ട് ലക്ഷം രൂപ ഭവന നിര്‍മ്മാണത്തിന് ലഭിക്കും. രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായതിനാല്‍ ഭവന നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. . ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിക്കാണ് നിര്‍മ്മാണച്ചുമതല.കോളനി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയാണ് പുതിയ സ്ഥലം. കുട്ടികള്‍ക്ക് കളിക്കാന്‍ മൈതാനം, പ്രാഥമിക ആരോഗ്യ കേന്ദ്രം, അങ്കണവാടി, കുടിവെള്ള പദ്ധതി, തുടങ്ങിയ സൗകര്യങ്ങളെല്ലാം പുനരധിവാസത്തിന്റെ ഭാഗമായി ഒരുക്കും.ഉരുള്‍ പൊട്ടലില്‍ വീടുകള്‍ തകര്‍ന്നതുള്‍പ്പെടെ വ്യാപകമായ നാശനഷ്ടങ്ങള്‍ ഇവിടെ സംഭവിച്ചിരുന്നു. ഇതിനുള്ള പരിഹാരമെന്ന നിലയിലാണ് കുടുംബങ്ങളെ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി മാറ്റി താമസിപ്പിക്കുവാന്‍ പദ്ധതി തയ്യാറാക്കിയത്.
കുറ്റ്യാടി: കുന്നുമ്മല്‍ പഞ്ചായത്തില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സാമൂഹിക് ജാഗരണ്‍ ജാഥ നടത്തി. ചരിത്രം തിരുത്തി എഴുതരുത്,സ്വാതന്ത്ര്യസമരപോരാട്ടങ്ങളില്വര്ഗീയവാദികള്ക്ക് യാതൊരു പങ്കുമില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ പ്രചാരണ ജാഥക്ക് ജാഥാലീഡര്‍ കെ.ടി.രാജന് നേതൃത്വം നല്കി.പൈലറ്റ് കെ.ടി.ചന്ദ്രന് , ഉപ ലീഡര്‍ കെ. ഗനീഷ്, മാനേജര്‍ ഒ.ബാലന് എന്നിവര്‍ ജാഥാംഗങ്ങളായി. പ്രചാരണ ജാഥ കുന്നുമ്മല്‍ കണാരന് ഉദ്ഘാടനം ചെയ്തു. സമാപന യോഗത്തില്‍ സി പി എം നേതാവ് എ.എം റഷീദ് പ്രസംഗിച്ചു. പി. നാണു മാസ്റ്റര്‍, കെ.കെ. ദിനേശന് . കെ ശശീന്ദ്രന് എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
പാറക്കടവ്: യൂത്ത് ലീഗ് പാറക്കടവ് ശാഖ കമ്മിറ്റി ദ്വിദിന പ്രദിനിധി ക്യാമ്പ് സംഘടിപ്പിച്ചു. ശനി, ഞായർ ദിവസങ്ങളിൽ വയനാട്ടിലെ കൽപ്പറ്റയിൽ സംഘടിപ്പിച്ച ക്യാമ്പ് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ ഉൽഘാടനം നിർവഹിച്ചു,യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് അജ്മൽ പികെ അധ്യക്ഷൻ ആയ ക്യാമ്പിൽ സകരിയ എംകെ സ്വാഗതവും ട്രെഷറർ ഹാരിസ് സിഎച് നന്ദിയും രേഖപ്പെടുത്തി വിവിധ സെഷനുകളിൽ ആയി നടന്ന ക്യാമ്പിൽ ഷിബു മീരാൻ, , പികെ നവാസ് , സികെ നജാഫ്, ബിലാൽ മുഹമ്മദ് പാലക്കാട് ,നവാസ് പാലേരി, എന്നിവർ ക്ലാസ് എടുത്തു, പഞ്ചായത് യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് ആർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, ക്യാമ്പിൽ ശാഖയിൽ നിന്നും തിരഞ്ഞെടുത്ത അൻപതോളം പ്രതിനിധികൾ പങ്കെടുത്തു
കുറ്റ്യാടി: എസ്.എം.എ രോഗം ബാധിതനതായ പാലേരിയിലെ ഇവാൻ മോന്റെ ചികിത്സ ഫണ്ടിലേക്ക് സിറാജുൽ ഹുദാ മണ്ണൂർ മഹല്ല് കമ്മിറ്റി സ്വരൂപിച്ച തുക കൈമാറി. മഹല്ല് പ്രസിഡന്റ് കോരങ്കോട്ട് ജമാൽ ചികിത്സാ കമ്മിറ്റി പ്രതിനിധി മേനികണ്ടി അബ്ദുല്ല മാസ്റ്റർക്ക് നൽകി. ബശീർ അസ്ഹരി, അൻവർ സഖാഫി, തോണിക്കടവത്ത് സൂപ്പി ഹാജി, അഹമ്മദ് പാളിയാടൻ, അമ്മത് മണ്ടോൾ കണ്ടി , പിസി നജീബ് എന്നിവർ പങ്കെടുത്തു.
കുറ്റ്യാടി: കുറ്റ്യാടി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് പട്ടികളുടെ ശല്യം കാരണം പൊതുജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത ഭീതി ജനകമായ ഒരു സാഹചര്യമാണ് ഉള്ളതെന്നും ഈ വിഷയത്തിൽ അടിയന്തിര പരിഹാരം കാണണമെന്നാ വശ്യപ്പെട്ട് കൊണ്ട് കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന കലക്ടർക്ക് നിവേദനം നൽകി.
ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഉൾപ്പടെ ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. രണ്ട് ദിവസം മുമ്പ് കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് നായയുടെ കടിയേറ്റതിനെ തുടർന്ന് വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റലിൽ പേവിഷബാധയേറ്റു വരുന്ന രോഗികൾക്ക് ആവശ്യമായ ചികിത്സ ലഭ്യമാകാത്തത് ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട്. മലയോര പ്രദേശങ്ങളായ നിരവധി പഞ്ചായത്തുകളിലെ പാവപ്പെട്ട രോഗികൾക്ക് ആശ്വാസമാകേണ്ട കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റലിൽ ഇതിനാവശ്യമായ സൗകര്യമൊരുക്കണമെന്നും ചെയർമാൻ ബഷീർ നരയങ്കോടും കൺവീനർ ഇ മുഹമ്മദ് ബഷീറും കലക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
നാദാപുരം: യൂത്ത് കോൺഗ്രസ് തുണേരി മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ അറുപത്തി രണ്ടാമത് സ്ഥാപക ദിനാചരണവും ക്വിറ്റ് ഇന്ത്യ ദിനാചരണവും നടത്തി. മണ്ഡലം പ്രസിഡന്റ് ഇ.പി സുജിത് അധ്യക്ഷനായി. അശോകൻ തുണേരി, ഫസൽ മാട്ടാൻ, ടി.പി ജസീർ, എൻ.കെ അഭിഷേക്, പി.പി സുരേഷ് കുമാർ, വി.കെ രജീഷ്, രജില കിഴക്കുംകരമൽ, ഗോപി കൃഷ്ണൻ ആവോലം, കെ.പി റഷീദ്, രാഹുൽ കോടഞ്ചേരി, തുഷാർ രാജ് എന്നിവർ സംസാരിച്ചു.
നാദാപുരം : നാദാപുരം മർച്ചന്റ് അസോസിയേഷൻ ദേശീയ വ്യാപാരി ദിനം ആഘോഷിച്ചു .നാദാപുരം ടൗണിൽ യൂണിറ്റ് പ്രസിഡന്റ് ഏരത് ഇക്ബാൽ പതാക ഉയർത്തി .തുടർന്ന് നാദാപുരം പാലിയേറ്റീവിന് രണ്ട് വീൽ ചെയറുകൾ നാദാപുരം ഡി.വൈ.എസ്. പി. വി.വി ലതീഷ് പാലിയേറ്റീവ് പ്രവർത്തകരായ ഡോ. കെ.പി സൂപ്പി ,റഹീം മാസ്റ്റർ എന്നിവർക്ക് കൈമാറി.ചടങ്ങിൽ കണേക്കൽ അബ്ബാസ്, ടി പി ഇബ്രാഹിം ,കക്കാടൻ കുഞ്ഞബ്ദുള്ള മാസ്റ്റർ ,നാസർ കെ വി ,സൈദ് കോറോത്ത് ,ഹാരിസ് മാതോട്ടത്തിൽ ,ചന്ദ്രൻ ഐശ്വര്യ ,ബാബു കെ എം, സുരേഷ് സിൽവർ ,റഫീഖ് ഗൾഫ് ബസാർ ,ജയേഷ് എ പി,സിദ്ധീഖ് കുപ്പേരി ,ജാഫർ വയങ്ങോട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു.
നാദാപുരം : കോമൺവെൽത്ത് ഗെയിംസ് ജേതാവ് അബ്ദുല്ല അബൂബക്കറിന് സ്വീകരണം നൽകാനുള്ള ആലോചനാ യോഗം ഇ.കെ വിജയൻ എം. എൽ. എ ഉദ്ഘാടനം ചെയ്യ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം അധ്യക്ഷത വഹിച്ചു. വിപുലമായ സ്വാഗത സംഘം യോഗം 11-08-2022 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ജാതിയേരി കോമ്പിമുക്ക് കോറോത്ത് ഓഡിറ്റോറിയത്തിൽ വെച്ച് ചേരാന്‍ ചടങ്ങിൽ തീരുമാനിച്ചു.
നരിപ്പറ്റ: റോഡിലെ കുഴികൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി വാഴ നട്ട് പ്രതിഷേധിച്ചു. പാതിരപ്പറ്റ മീത്തൽ വയൽ റോഡിലെ കുഴികളിൽ ആണ് വാഴ നട്ടത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്നതും മീത്തൽവയൽ സ്കൂൾ, പള്ളി, മദ്രസ, ക്ഷേത്രം, പാൽ സൊസൈറ്റി
തുടങ്ങി നിരവധി ആളുകൾ കാൽനടയായും വാഹനങ്ങളിലായും യാത്ര ചെയ്യുന്ന ഈ റോഡ് കുണ്ടും കുഴിയും നിറഞ്ഞ് വെള്ളം കെട്ടി നിന്ന് പുഴ സമാനമായി കിടക്കുകയാണ്. നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരം കാണുന്നില്ല. റോഡിൽ നിന്നും തോട്ടിലേക്ക് വെള്ളം ഒഴുകിപ്പോകുന്ന ഓവ് ചാലുകൾ സ്വകാര്യ വ്യക്തികൾ നികത്തി പറമ്പാക്കി മാറ്റിയിരിക്കയാണ്.
ആ ഓവുചാലുകൾ പുനർ നിർമിച്ച് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാഴ നട്ട് പ്രതിഷേധത്തിന് മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം സെക്രട്ടറി സി.കെ അബു മാസ്റ്റർ, നരിപ്പറ്റ പഞ്ചായത്ത് സെക്രട്ടറി കെ. എം ഹമീദ്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ റഈസ് മാസ്റ്റർ, സെക്രട്ടറി അൻസാർ ഓറിയോൺ, കെ.എം സ്വാലിഹ്, അസ്ലം വി, ജെ.പി ജമാൽ തുടങ്ങിയവർ നേതൃത്വം നൽകി.
വട്ടോളി - പാതിരിപ്പറ്റ - വണ്ണാത്തിൽ പ്പൊയിൽ റോഡ് കടന്ന് പോകുന്ന മീത്തൽ വയൽ അങ്ങാടിയിലെ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മീത്തൽ മയൽ ശാഖാ യുത്ത് ലീഗ് കമ്മിറ്റി പ്രക്ഷോഭ സമരം സംഘടിപ്പിച്ചു. സി.കെ അബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.എം ഹമീദ്, പി.കെ റഈസ് മാസ്റ്റർ, അൻസാർ ഓറിയോൺ, നൗഷാദ് പാലയാട്, ജെ. പി ജമാൽ , എം.വി. മമ്മി., പി.പി മൊയ്തു, അസ്ലം. വി, കെ.എം. സ്വാലിഹ് തുടങ്ങിയവർ സംസാരിച്ചു.
വാണിമേൽ: വിലങ്ങാട് മലയോരത്തുണ്ടായ ചുഴലികാറ്റിൽ ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് പ്രാഥമിക നിഗമനം. ഇന്ന് കാലത്താണ് പ്രദേശത്ത് കാറ്റ് അടിച്ചു വീശിയത്. ചിലമ്പിക്കുന്നേൽ ജോയി (അഗസ്റ്റ്യൻ), കൊച്ചു പറമ്പിൽ രാജു , കൊച്ചു പറമ്പിൽ ജോസ്, വടക്കേ മുറിമാണി, കാണി റാഗം അപ്പച്ചൻ എന്നിവരുടെ വീടുകളുടെ ഭാഗത്താണ് വൻ നാശനഷ്ടം ഉണ്ടായത്.
പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും വില്ലേജ് അധികൃതരും സ്ഥലത്ത് സന്ദർശനം നടത്തുന്നുണ്ട്. നാശനഷ്ടങ്ങളുടെ പൂർണമായ കണക്ക് വ്യക്തമല്ല. എന്നാൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതാണ് പ്രാഥമിക നിഗമനം. ഇവരുടെ കണക്കെടുപ്പിന് ശേഷം കൃത്യമായ വിവരങ്ങൾ ലഭ്യമാകും. കനത്ത മഴയിൽ അനുഭവിക്കുന്ന ദുരിതത്തിന് പിന്നാലെയാണ് നാശം വിതച്ച് ചുഴലിക്കാറ്റും എത്തിയത്. കനത്ത മഴയിൽ വിലങ്ങാട് പാലം വെള്ളത്തിൽ മുങ്ങി.
കുറ്റ്യാടി : ഡി.വൈ.എഫ്.ഐ കുറ്റ്യാടി മേഖല കമ്മറ്റി കെ.ഇ. ടി സ്പോർട്സ് അരേനയിൽ സംഘടിപ്പിച്ച നൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ടീം എഫ്.സി കുറ്റ്യാടി വിജയികളായി.
ബിഗ് മാർക്കറ്റ് കുറ്റ്യാടി സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസിനും മലയാളി സഖാക്കൾ വാട്സ് ആപ്പ് കൂട്ടായ്മ സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിയും കരസ്ഥമാക്കുന്നതിനായി നടന്ന വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങൾക്കൊടുവിലാണ് ടീം എഫ്. സി കുറ്റ്യാടി വിജയികളായത്.
ഇരുപത്തി രണ്ട് ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൻ്റെ ഫൈനലിൽ തിരുനെല്ലി ഡി.വൈ.എഫ്.ഐ തൃശ്ശിലേരി യൂണിറ്റ് ടീമിനെ പരാജയപ്പെടുത്തിയാണ് എഫ്.സി കുറ്റ്യാടി വിജയികളായത്.
റണ്ണേഴ്സ് അപ് ടീം തൃശ്ശിലേരിക്ക് ഗ്യാലിക്സി ഹൈപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസും, കടത്തനാടൻ സഖാക്കൾ വാട്സ് ആപ്പ് കൂട്ടായ്മ്മ സ്പോൺസർ ചെയ്ത ട്രോഫിയും നൽകി. കെ.വി രാജൻ മെമ്മോറിയൽ ട്രോഫിക്ക് മികച്ച പ്ലയർ ആദിൽ അർഹനായി. പി.സി ചാപ്പൻ പണിക്കർ മെമ്മോറിയൽ ഗോൾഡൻ ബൂട്ട് കൂടുതൽ ഗോളുകൾ നേടിയ ടീം തൃശ്ശിലേരിയുടെ ആദിത്യൻ കരസ്ഥമാക്കി.
എൻ.സി കണ്ണൻ മാസ്റ്റർ മെമ്മോറിയൽ ഗോൾഡൻ ഗ്ലോവ് എഫ്. സി കുറ്റ്യാടിയുടെ ജെഷിൻ കരസ്ഥമാക്കി.
ഫുട്ബോൾ ടൂർണ്ണമെൻ്റ് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഒ.ടി നഫീസ ടീച്ചർ, സി.പി. ഐ. എം ലോക്കൽ സെക്രട്ടറി സി.എൻ ബാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ മോഹൻദാസ് മാസ്റ്റർ, പി.സി.രവീന്ദ്രൻ മാസ്റ്റർ, വാർഡ് മെമ്പർ പി.കെ സബിന, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോ.സെക്രട്ടറി മഹേഷ് കരിങ്ങാട്, ബ്ലോക്ക് വനിത സബ് കമ്മറ്റി കൺവീനർ അശ്വനി ടി.കെ, തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി കെ.രജിൽ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡൻ്റ് കെ.പി ഷിജിൽ അധ്യക്ഷനായി. ട്രഷറർ ഷിയാദ് നന്ദി രേഖപ്പെടുത്തി.
ആഗസ്ത് 15 ന് ഡി.വൈ.എഫ്.ഐ കോഴിക്കോട് കടപ്പുറത്ത് എൻ്റെ ഇന്ത്യ എവിടെ ജോലി എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന ഫ്രീഡം സ്ട്രീറ്റ് പ്രചരണാർത്ഥമാണ് കുറ്റ്യാടി മേഖലാ കമ്മറ്റി ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചത്.
നാദാപുരം : കക്കംവള്ളിയിൽ കെട്ടിടം പൊളിക്കുന്നതിനിടയിൽ കോൺക്രീറ്റ് സ്ളാബ് മുറിഞ്ഞുവീണ് മൂന്നു തൊഴിലാളികൾക്ക് സാരമായ പരിക്ക്. അല്പസമയം മുൻപാണ് അപകടം നടന്നത്. സംസ്ഥാന പാതയോരത്തെ ഒരു വീടിന്റെ കോൺക്രീറ്റ് സ്ളാബ് പൊളിച്ചു നീക്കുന്നതിനിടയിലാണ് അപകടം. സാരമായി പരിക്കേറ്റ മൂന്നു തൊഴിലാളികളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കോൺക്രീറ്റ് സ്ളാബിനടിയിൽ കുടുങ്ങിയവരെ പൊലീസും ഫയർ ഫോഴ്സും ചേർന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.
നാദാപുരം : നാദാപുരം കവലയിൽ വാഴ നട്ട് യൂത്തലീഗ് പ്രധിഷേധിച്ചു. നാദാപുരം ടൗണിൽ കുഴി കാരണം വലിയ ഗതാഗതകുരുക്കാണ്
അനുഭവപ്പെടുന്നത്. ദേശീയ പാതയിലും സംസ്ഥാന പാതയിലും കുഴികൾ നിറഞ്ഞിരിക്കുന്നതിനാൽ നിരവധി അപകടങ്ങളാണ് അനുദിനം ഉണ്ടാകുന്നതെന്നും നടപടിയെടുക്കേണ്ട അധികാരികൾ നിഷ്ക്രിയരായി നിൽക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.
നാദാപുരം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടൗണിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചത്.
ജില്ലാ സെക്രട്ടറി വി അബ്ദുൽ ജലീൽ , റഫീഖ് കക്കംവെള്ളി , വി.പി ഫൈസൽ , നിസാം തങ്ങൾ , ശാക്കിർ എ.കെ, സിപി അജ്മൽ , നൗഫൽ നരിക്കാട്ടേരി ,ജാസിം വലിയാണ്ടി , മുഹമ്മദ് അലി ഇയ്യങ്കോട് ,സി ആർ ഗഫൂർ , കാസിം കുന്നുമ്മൽ , മഹറൂഫ് തുടങ്ങിയവർ പങ്കെടുത്തു
നാദാപുരം : നാദാപുരം നിയോജക മണ്ഡലത്തിലെ മലയോര പ്രദേശമായ കാവിലുംപാറ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും സാധാരണക്കാരായ ആളുകൾ യാത്രയ്ക്കായി ആശ്രയിക്കുന്ന തൊട്ടിൽപ്പാലം കെ എസ് ആർ ടി സി ഡിപ്പോ ഘട്ടം ഘട്ടമായി നിർത്തലാക്കാനുളള സർക്കാറിൻെറ നീക്കം ഉപേക്ഷിക്കണമെന്ന് നാദാപുരം നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ അഹമ്മദ് പുന്നക്കൽ ആവശ്യപ്പെട്ടു.തെക്കൻ ജില്ലകളിൽ നിന്ന് പോലുമുളള കുടിയേറ്റക്കാർ താമസിക്കുന്ന കാവിലുംപാറ പഞ്ചായത്തിലെ ജനങ്ങൾ പിറന്ന നാട്ടിലേക്കുളള യാത്രയ്ക്ക് പ്രധാനമായും ആശ്രയിച്ചിരുന്നത് കെ എസ് ആർ ടി സി ബസ്സുകളെ ആയിരുന്നും.സ്വകാര്യ വാഹനങ്ങൾ സർവ്വീസ് നടത്താത്ത വയനാട്ടിലേക്കും ഏക ആശ്രയം കെ എസ് ആർ ടി സി ബസ്സുകളാണ്.കാവിലുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറായിരുന്ന യു ഡി എഫ് നേതാവ് കളത്തൂർ ചെറിയാൻെറ ശ്രമ ഫലമായിരുന്നു തൊട്ടിൽപ്പാലം കെ എസ് ആർ ടി സി ഡിപ്പോ.തൊട്ടിൽപ്പാലത്ത് ഡിപ്പോ വന്നതോടെയാണ്. വയനാട്ടിലേക്കും മറ്റും കൂടുതൽ ബസ്സുകൾ സർവ്വീസ് ആരംഭിച്ചത് ഇപ്പോൾ ഡിപ്പോയുടെ മെയിൻ ഓഫീസ് കോഴിക്കോടേക്ക് മാറ്റിയിരിക്കുകയാണ്.താമസിയാതെ ഡിപ്പോ തന്നെ നിർത്തലാക്കുമെന്ന ആശങ്കയിലാണ് മലയോര നിവാസികൾ.ഡിപ്പോയെ തകർക്കാനുളള ശ്രമത്തിൽ നിന്നും സർക്കാർ പിൻവാങ്ങിയില്ലെങ്കിൽ യു ഡി എഫ് ശക്തമായ സമര പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും അഹമ്മദ് പുന്നക്കൽ മുന്നറിയിപ്പ് നൽകി.
നാദാപുരം : ആഴ്ച്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പ്രവാസി യുവാവ് റിജേഷ് പൊലീസിന് മുമ്പാകെ ഹാജറായി. തിരോധാന പരാതിയിൽ വളയം പൊലീസ് ഇപ്പോൾ ഇയാളെ ചോദ്യം ചെയ്യുകയാണ്.
ഗൾഫിനിന്ന് നാട്ടിലെത്തിയ വളയം സ്വദേശി റിജേഷിൻ്റെ തിരോധാനത്തിൽ കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച തിനിടയിലാണ് റിജേഷ് പൊലീസ് മുമ്പാകെ ഹാജരായത്. സ്വർണം പൊട്ടിക്കൽ സംഘമാണ് തിരോധാനത്തിന് പിന്നിലെന്ന് ആരോപണം ഉണ്ടായിരുന്നു. എന്നാൽ താൻ ബംഗ്ലുരുവിൽ സഹോദരിയുടെ വീട്ടിലായിരുന്നുവെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. എന്നാൽ അടുത്തിടെയായി കണ്ണൂരിൽ നിന്നും മലപ്പുറത്ത് നിന്നുമുള്ള വാഹനങ്ങൾ പ്രദേശത്ത് വരികയും യുവാവിന്റെ കൈവശം കൊടുത്തയച്ച സാധനം കിട്ടിയില്ലെന്നു പറഞ്ഞ് പലരും ബന്ധുക്കളെ സമീപിച്ചതായും പറയപ്പെട്ടു. ഇതു കൊണ്ടു തന്നെയാണ് സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കൂടെയാണ് ഇയാളെന്ന സംശയവും ബലപ്പെട്ടത്. എന്നാൽ യുവാവിന് സാമ്പത്തിക ബാധ്യതയുള്ളതിനാൽ ഇയാൾ സ്വയം മാറിനിന്നതാണോയെന്ന കാര്യവും ഇന്നലെ പുറത്ത് വന്നിരുന്നു.
ഇത് പോലീസ് പരിശോധിച്ചു
വരികയാണ്.
വളയം പോലീസ് ഇൻസ്പെക്ടർ
എ. അജീഷിന്റെ നേതൃത്വത്തിലാണ് റിജേഷിൻ്റെ മൊഴിയെടുക്കൽ നടക്കുന്നത്.
നാദാപുരം: ഇലക്ട്രോണിക്സ് ആൻറ് ഹോം അപ്ലയൻസസ് രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ഐ മാക്സിൻ്റെ അഞ്ചാമത് ഷോറൂം നാദാപുരത്ത് പ്രവർത്തനം തുടങ്ങി.നാദാപുരം ഗവ ആശുപത്രിക്ക് എതിർവശത്താണ് ഐ മാസ്ക് ഇന്ന് കാലത്ത് പത്തിന് പ്രവർത്തനമാരംഭിച്ചത് .ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫാറുകളാണ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ഗൃഹോപകരണങ്ങൾ പലിശ ഇല്ലാതെ തവണ വ്യവസ്ഥയിൽ ഐ മാക്സിൽ ലഭ്യമാണ്.
തിരുവള്ളൂർ, കൊയിലാണ്ടി, പയ്യോളി ,ഉള്ള്യേരി എന്നിവിടങ്ങളിലെ വൻ വിജയത്തിന് ശേഷമാണ് ഐ മാക്സ് നാദാപുരത്ത് ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരവുമായി നാദാപുരത്ത് ഷോറൂം തുടങ്ങിയത്.ഐ ഡി പ്രൂഫ് ,ബാങ്ക് പാസ്സ് എന്നിവ കരുതിയാൽ ആവശ്യമായ സാധനങ്ങൾ ഇവിടെ നിന്നും ലോൺ ലഭ്യമാകും.കൂടുതൽ വിവരങ്ങൾക്ക് -0496-2206220 7912 894 194
വടകര : വടകര നഗരസഭ ഗ്രീൻ ടെക്നോളജി സെന്ററിൽ ഹരിയാലിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന മണ്ണ് - ജല പരിശോധന ലബോറട്ടറി തദ്ദേശസ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷയായി.
മാലിന്യ നിർമാർജനത്തിന് നഗരവും ഗ്രാമവും മരുമിച്ച് ഒരേ മനസോടെ പ്രവർത്തിക്കണമെന്ന് അവർ പറഞ്ഞു. മാലിന്യ സംസ്കരണ രംഗത്ത് കേരളം വടകര നഗരസഭയുടെ പ്രവർത്തനങ്ങളെ ഉറ്റുനോക്കുന്നതായും അവർ പറഞ്ഞു. ഏറ്റവും അത്യാധുനിക സാങ്കേതിക ഉപകരണങ്ങളാണ് മണ്ണ് ജല പരിശോധനയ്ക്ക് ഒരുക്കിയത്. മണ്ണറിഞ്ഞ് കൃഷി ചെയ്യാൻ മണ്ണിൽ അവശ്യം വേണ്ട പിഎച്ച്, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങി അനിവാര്യമായി വേണ്ട മൂലകങ്ങളും പരിശോധിക്കും. ജല പരിശോധനയിൽ ടോട്ടൽ കോളിഫോം, ഫീക്കൽ കോളിഫോം ഉൾപ്പെടെ 16 തരം പരിശോധനകളും ഇവിടെ ലഭിക്കും. ഇത്രയും പരിശോധനയ്ക്ക് 900 രൂപയും, മണ്ണ് പരിശോധനയ്ക്ക് 200 രൂപയുമാണ് ഈടാക്കുക. വെള്ളം പരിശോധനയ്ക്ക് കൊണ്ട് വരുന്നവർ 100 മില്ലി ലിറ്റർ സ്റ്റെറിലൈസ്ഡ് ബോട്ടിലും 1 ലിറ്റർ കാനിലും വെള്ളം കൊണ്ടുവരണം. ടെക്നോളജി സെന്ററിലെ സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ സ്വയംതൊഴിൽ സംരംഭം തുടങ്ങാൻ ആവശ്യമായ ഏറ്റവും നൂതനമായ സോളാർ ടെക്നീഷ്യൻ കോഴ്സ് നിലവിലുള്ളതിൽ അഞ്ചിൽ ഒന്നു വൈദ്യുതി മാത്രം ഉപയോഗിക്കുന്ന ബിഎൽഡിസി ഫാൻ നിർമ്മാണം, എൽഇഡി ബൾബ് റിപ്പയറിങ്ങും നിർമ്മാണവും, കിണർ റീചാർജിങ് ആൻഡ് പ്ലംബിംഗ്, ഹൈടെക് കാർഷിക നഴ്സറി നിർമ്മാണം, ഗ്രാഫ്റ്റിംഗ്, ബഡ്ഡിങ്, ലയറിങ്, ഫാഷൻ ടെക്നോളജി, ടൈലറിംഗ്, വാഴയിൽ നിന്നും ചക്കയിൽ നിന്നും നൂറിലധികം ഉൽപ്പന്നങ്ങളുടെ നിർമ്മാണം തുടങ്ങിയ കോഴ്സുകളും നടത്തും. ഹരിയാലിയുടെ സാങ്കേതിക സഹായം തേടുന്ന പഞ്ചായത്തുകൾക്ക് സംരംഭങ്ങളുടെ പരിശീലനം സൗജന്യമായി നൽകും. കൂടാതെ ആദ്യം എത്തുന്ന 50 പേർക്ക് സൗജന്യ നിരക്കിൽ ജലപരിശോധന നടത്തുമെന്ന് ചെയർമാൻ പ്രഖ്യാപിച്ചു.
വൈസ് ചെയർപേഴ്സൺ കെ കെ വനജ, പയ്യോളി നഗരസഭ ചെയർപേഴ്സൺ വടക്കയിൽ ഷഫീക്, പഞ്ചായത്ത് പ്രസിഡണ്ടായ കെ കെ ബിജുള, ചോറോട് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ,സ്ഥിരം സമിതി അധ്യക്ഷന്മാരായ പി വിജയി, പി സജീവ് കുമാർ, എ പി പ്രജിത, എം ബിജു, സിന്ധു പ്രേമൻ, നവകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പ്രകാശ്, ഹരിയാലി കോർഡിനേറ്റർ മണലിൽ മോഹനൻ, ടി പി ഗോപാലൻ, സി രാമകൃഷ്ണൻ, കെ കെ മഹമൂദ്, കെ പ്രകാശൻ, പി പി വ്യാസൻ, സി കുമാരൻ, സി സോമശേഖരൻ, ചോക്രന്റവിട ചന്ദ്രൻ, എം. പി. അബ്ദുള്ള സെക്രട്ടറി എൻ കെ ഹരീഷ് തുടങ്ങിയവർ സംസാരിച്ചു
വടകര : സി.പി.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടിയായ വാക്കൗട്ട് സാംസ്കാരിക പ്രതിരോധം നാളെ വടകരയിൽ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പാർലമെന്റ് വാക്കുകൾക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ചു കൊണ്ടുള്ള പരിപാടിയിൽ ടി.വി. ബാലൻ, കെ.പാപ്പൂട്ടി, വീരാൻ കുട്ടി തുടങ്ങിയവർ സംബന്ധിക്കും. വടകര പുതിയ ബസ്റ്റാന്റ് പരിസരത്ത് സംഘടിപ്പിക്കുന്ന പരിപാടിയിൽ പാർലമെന്റ് വിലക്കിയ വാക്കുകൾ പ്രത്യേകം ബാനറിൽ പ്രദർശിപ്പിക്കും. കെ. പാപ്പൂട്ടി വാക്കുകളോടുള്ള ഭരണകൂട വിയോജിപ്പിനെതിരെ കൈയ്യൊപ്പു ചാർത്തിക്കൊണ്ട് പ്രതിരോധ സദസിന് തുടക്കം കുറിക്കും. വടകരയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലുള്ളവർ സംബന്ധിക്കും. വൈകുന്നേരം 4 മണിക്ക് നാടൻ പാട്ട് സായാഹ്നം നടക്കും.
വടകര : വടകര അടക്കാത്തെരു മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച എസ് എം എഫ് പ്രീമാരിറ്റൽ കോഴ്സിൻ്റെ രണ്ടാം ഘട്ട ജില്ലാതല ഉദ്ഘാടനം നൂറുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് നടന്നു. സയ്യിദ് ശുഐബ് തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിന് മീനത്ത് മീത്തൽ മുഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു .മഹല്ല് പ്രസിഡണ്ട് പി.കെ.സി അബ്ദുറഹ്മാൻ ഹാജി അദ്ധ്യക്ഷത വഹിച്ചു .എസ് എം എഫ് ജില്ലാ പ്രസിഡണ്ട് കുട്ടിഹസ്സൻ ദാരിമി ഉദ്ഘാടനം നിർവ്വഹിച്ചു.നാല് ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെടുന്ന കോഴ്സിൽ വിവാഹ ഒരുക്കം , പ്രാധാന്യം എന്ന വിഷയത്തിൽ എസ് എൻ എഫ് റിസോഴ്സ് പേഴ്സൺ സാജിഹു ഷമീർ അസ്ഹരി ആദ്യ ക്ലാസെടുത്തു .അറുപതോളം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു .മഹല്ല് ഭാരവാഹികളായ പി.കെ.സി റഷീദ് ഹാജി ,പി.കെ.സി അഷ്റഫ് ഹാജി ,പുറത്തയിൽ അബ്ബാസ് ഹാജി ,വടക്കയിൽ അബ്ദു റഹ്മാൻ ഹാജി ,മീത്തലെ കുന്നത്ത് മുസ്തഫ ,അബ്ദുസ്സലാം തട്ടാച്ചേരി ,എരഞ്ഞിക്കൽ ബഷീർ ,എരഞ്ഞിക്കൽ റഫീഖ് എസ് എം എഫ് ,എസ് വൈ എസ് സംഘടനാ ഭാരവാഹികളായ മുഹമ്മദ് മൗലവി പടിഞ്ഞാറെ തറ,ഇബ്രാഹിം ഹാജി ,അബ്ദുള്ള ദാരിമി ,മുസ്തഫ അഹ്സനി,അസീസ് ദാരിമി ,അഷ്റഫ് മാസ്റ്റർ മണിയൂർ എന്നിവർ സംബന്ധിച്ചു .കുളൂർക്കണ്ടി ഇഖ്ബാൽ നന്ദി പ്രകാശിപ്പിച്ചു .
കുറ്റ്യാടി: ഫാസിസ്റ്റ് ഭരണഘൂടം നിരോധനങ്ങളിലൂടേയും നിയന്ത്രണങ്ങളിലൂടെയും ഇല്ലായ്മ ചെയ്യുന്നത് രാജ്യത്തെ ജനാധിപത്യവും സ്വാതന്ത്രവുമാണെന്ന് എം.എസ്.എഫ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി തിരുവള്ളൂരില്‍ സംഘടിപ്പിച്ച 'വാക്ക്' സര്‍ഗ പ്രതിരോധം പരിപാടി അഭിപ്രായപ്പെട്ടു.
'നിരോധങ്ങളുടെ കാലം അതിജയിക്കുന്ന അക്ഷരങ്ങള്‍' പ്രമേയത്തില്‍ സംഘടിപ്പിച്ച പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ് ഉദ്ഘാടനം ചെയ്തു. എന്‍.പി സഫീര്‍ അധ്യക്ഷനായി. മാധ്യമ പ്രവര്ത്തകന് നിഷാദ് റാവുത്തര്‍, കെ.ടി അബ്ദുറഹ്മാന്, രമേഷ് കാവില്‍ എന്നിവര്‍ വിഷയാവതരണം നടത്തി. വി.എം റഷാദ്, എം.പി ഷാജഹാന്, അനസ് കടലാട്ട് കണ്ണോത്ത് സൂപ്പി ഹാജി, കെ.മുഹമ്മദ് സാലി, മുഹമ്മദ് പുറമേരി, ആര്.കെ മുഹമ്മദ്, മന്‍സൂര്‍ ഇടവലത്ത്, സി.എ നൗഫല്‍, ഇ.പി സലിം, ഷാഫി മേമുണ്ട, ഷബീര്‍ കോട്ടപ്പള്ളി, ഷാനിബ് ചമ്പോട്, സി.അസ്ലം എന്നിവര്‍ സംസാരിച്ചു.
തൊട്ടിൽപ്പാലം: കാവിലുംപാറയിലെ മലയോര മേഖലയിലെ സാധാരണ ജനങ്ങളുടെ ആശയും ആശ്രയവുമായ തൊട്ടിൽപ്പാലം കെ എസ് ആർ ടി സി ഡിപ്പോയെ തകർക്കാനുള്ള ഗൂഢ നീക്കത്തിൽ നിന്നും അധികൃതർ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നടത്തിയ ഡിപ്പോ മാർച്ചിൽ പ്രതിഷേധം അലയടിച്ചു. തൊട്ടിൽപ്പാലം ലീഗ് ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് കെ എസ് ആർ ടി സി ഡിപ്പോക്ക് മുന്നിൽ പോലീസ് തടഞ്ഞു.
നാദാപുരം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വി പി കുഞ്ഞബ്ദുള്ള മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി എച്ച് സെയ്ദലവി അധ്യക്ഷത വഹിച്ചു. കുടിയേറ്റ കർഷക മേഖലയായ കാവിലുംപാറ പഞ്ചായത്ത് നിവാസികളുടെ ആവശ്യാർത്ഥം വർഷങ്ങൾക്ക് മുമ്പ് കളത്തൂർ ചെറിയാന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് ഭരണസമിതിയാണ് ഈ ഡിപ്പോ തൊട്ടിൽപ്പാലത്ത് സ്ഥാപിക്കാനാവശ്യമായ മുഴുവൻ നടപടികളും കൈകൊണ്ടത്. അന്ന് ഈ പദ്ധതി കൊണ്ട് വരാൻ തടസ്സം നിന്നവർ തന്നെയാണ് ഇതിനെ തകർക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. സമൂഹത്തിലെ ഉന്നതർക്കായി മാത്രം നിർമ്മിക്കാൻ ഉദ്ദേശിച്ച കെ റെയിൽ പദ്ധതിപോലുള്ള കോടികൾ മുടക്കിയുള്ള പദ്ധതികൾക്കായി സർക്കാർ മുന്നിട്ടിറങ്ങുമ്പോഴാണ് സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമായ കെ എസ് ആർ ടി സി ഡിപ്പോയിലെ സർവീസുകൾ വീട്ടിച്ചുരുക്കി സ്ഥാപനത്തെ തന്നെ തകർക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം നീക്കങ്ങളിൽ നിന്നും അധികാരികൾ പിന്മാറണമെന്നും വെട്ടിച്ചുരുക്കിയ സർവ്വീസുകൾ ഉടൻ പുന:സ്ഥാപിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി യൂത്ത് ലീഗ് മുന്നിട്ടിറങ്ങുമെന്ന് മുന്നറിയിപ്പ് നൽകി. മണക്കര സൂപ്പി, വി സൂപ്പി, കെ പി സി മൊയ്തു, കെ പി ഷംസീർ മാസ്റ്റർ, വി എം അസീസ്, പൈക്കാടൻ മൊയ്ദു, നിസാം കെ, അൻസാർ കുണ്ടുതോട് സൈഫുദ്ധീൻ ടി കെ, ഫൈസൽ കൊളവൻ, ആഷിഫ് എൻ ടി, റഊഫ് ജി വി തുടങ്ങിയവർ സംസാരിച്ചു. ഫാസിൽ മാസ്റ്റർ സ്വാഗതവും കെ സുനീർ നന്ദിയും പറഞ്ഞു.
നാദാപുരം: കോമൺവെൽത്ത് ഗെയിംസിൽ നാദാപുരം സ്വദേശി അബ്ദുല്ല അബൂബക്കറിന് ട്രിപ്പിൾ ജമ്പിൽ വെള്ളി മെഡൽ. ചെറുമൊത്ത് നാരങ്ങൊളിയിൽ അബ്ദുല്ല അബൂബക്കർ 17.02 മീറ്റർ ചെടിയാണ് മെഡൽ നേടിയത്. വളയം നാരങ്ങൊളിയിൽ അബ്ദുല്ലയുടെയും ചെറുമോത്ത് കുനിയപൊയിൽ സാറയുടെയും മകനാണ്.
ഭുവനേശ്വറിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രീയിൽ സ്വർണം നേടിയിരുന്നു.
നാദാപുരം : വിദേശത്തുനിന്ന് നാദാപുരത്തെത്തിയ യുവാവിനെ കാണാനില്ലെന്നു പരാതി. നാദാപുരം ചാലപ്രം സ്വദേശി ചക്കര ക്കണ്ടിയിൽ അനസിനെ (28) കാണാനില്ലെന്ന് മാതാവ് സുലൈഖ നാദാപുരം പോലീസിൽ പരാതി നൽകി.കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യുവാവ് വീട്ടിലെ ത്തിയില്ലെന്നാണു കുടുംബത്തിന്റെ പരാതി. അഞ്ച് മാസം മുൻപാണ് അനസ് വിദേശത്തേക്കു പോയത്. ഇക്കഴിഞ്ഞ ജൂലൈ 21ന് മലപ്പുറം സ്വദേശിയെന്ന് സ്വയം പരിചയപ്പെടുത്തി ഒരാൾ കല്ലാച്ചി ഈയ്യങ്കോട്ടെ അനസിന്റെ ബന്ധുവീട്ടിൽ അനസിനെ തിരക്കിയെ ത്തിയിരുന്നു. അനസ് വിദേശത്താണെന്നു അറിയച്ചപ്പോൾ, ജൂലൈ 20ന് അനസ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയെന്നു പറഞ്ഞതായി പരാതിയിൽ പറയുന്നു.
രണ്ടാഴ്ച കഴിഞ്ഞിട്ടും മകൻ വീട്ടിലെത്താ ത്തതിൽ ദുരൂഹത യുണ്ടെന്നും അനസിന്റെ മാതാവ് സുലൈഖ പരാതിയിൽ പറയുന്നു.
യുവാവ് നാട്ടിലെത്തിയിട്ടും വീട്ടുകാരിൽനിന്നും ബന്ധുക്കളിൽ നിന്നും മാറിനിൽക്കുന്നതാണോ, അതോ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടാണോ യുവാവിന്റെ തിരോധാനത്തിനു പിന്നിൽ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമെന്നു പൊലീസ് അറിയിച്ചു.
കുറ്റ്യാടി : സഹകരണ മേഖലയിലെ ജീവനക്കാരുടെ സംഘടനയായ കെ സി ഇ എഫ് പേരാമ്പ്ര മേഖല കമ്മിറ്റി നിലവിൽ വന്നു. തണൽ ഓഡിറ്റോറിയത്തിൽ ചേർന്ന രൂപീകരണ യോഗം സംസ്ഥാന സിക്രട്ടറി സി.വി അജയൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് സുധീർ കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മധു കൃഷ്ണൻ മാസ്റ്റർ , നിക്സൺ തോമസ് എന്നിവർ സംസാരിച്ചു. ഉബൈദ് വാഴയിൽ സ്വാഗതവും അനൂപ് എൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ജിതിൽ ബാലൻ (പ്രസിഡണ്ട്) , രാഗി (വൈസ്.പ്രസിഡണ്ട്), മുനീർ കെ.കെ (ജനറൽ സിക്രട്ടറി), ഭൂപേഷ് (ട്രഷറർ), ജിസോ കല്ലാനോട്, ഖുഷ്ബു , മിനി വട്ടക്കണ്ടി ( എക്സിക്യൂട്ടീവ് അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.
കുറ്റ്യാടി: കായക്കൊടി ഗ്രാമപഞ്ചായത്തിലെ കരണ്ടോട് പ്രദേശത്ത് കഴിഞ്ഞ നാല് വർഷം മുമ്പ് വീടിന് മുകളിൽ തെങ്ങ് വീണ് നട്ടെല്ലിന് സാരമായ പരിക്ക് പറ്റി കിടപ്പിലായ 25 വയസ്സ് മാത്രം പ്രായമുള്ള നിത ദീപ്തി എന്ന സഹോദരിക്ക് അത്യാധുനിക സംവിധാനമുള്ള വീൽ ചെയർ കുറ്റ്യാടി നൻമ ചാരിറ്റബിൾ ട്രസ്റ്റ് കൈമാറി. കരണ്ടോട് എടക്കുടി കുഞ്ഞിരാമൻ ഇന്ദിര ദമ്പതികളുടെ മൂത്ത മകളാണ് നിത ദീപ്തി. നിതക്ക് 6 വയസ്സുള്ള ഭിന്നശേഷിക്കാരനായ ഒരു മകൻ കൂടിയുണ്ട്. മരുതോങ്കര പഞ്ചായത്തിലെ വേട്ടോറയിലെ ഭർതൃവീട്ടിൽ നിന്നാണ് ദുരന്തം നിതയെ തേടിയെത്തിയത്. കൂലിപ്പണിക്കാരനായ ഭർത്താവും നിതയുടെ കുടുംബവും നാട്ടുകാരും ചേർന്ന് വെല്ലൂർ ഉൾപ്പടെ ചികിത്സ നടത്തിയാണ് കട്ടിലിൽ നിന്നും എഴുന്നേറ്റ് വീൽ ചെയറിൽ ഇരിക്കാനുള്ള രൂപത്തിൽ എത്തിച്ചത്. ഇപ്പോൾ ആയൂർവേദ ചികിത്സയും ഫിസിയോ തറാപ്പിയും നടക്കുന്നു. പഴയ വീൽചെയർ കേട് വന്നപ്പോഴാണ് ഇവർ നൻമയെ സമീപിക്കുന്നത്. ട്രസ്റ്റ് അടിയന്തിരമായി ഇടപെടുകയും 20000 രൂപ വിലവരുന്ന വീൽചെയർ സംഘടിപ്പിക്കുകയും ചെയ്തത്. ഇന്ന് കാലത്ത് നിതയുടെ കരണ്ടോട്ടുള്ള വീട്ടിൽ എത്തിച്ച് കൈമാറിയത്. ട്രസ്റ്റ് ചെയർമാൻ കെ.ബഷീർ, കായക്കൊടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സജിഷ എടക്കുടിക്ക് വീൽ ചെയർ കൈമാറി.
ട്രസ്റ്റ് ജനറൽ സിക്രട്ടറി ഉബൈദ് വാഴയിൽ , വൈസ് ചെർമാൻമാരായ കിണറ്റും കണ്ടിഅമ്മദ്, ജമാൽ കണ്ണോത്ത്, സി.കെ ഹമീദ്, ടി.കെ.ബൈജു കരണ്ടോട് എന്നിവർ പങ്കെടുത്തു.
വടകര: കഴിഞ്ഞ വ്യാഴാഴ്ച ട്രെയിൻ യാത്രക്കിടയിൽ കാണാതായ വില്യാപ്പള്ളി ചേരിപ്പൊയിൽ മുന്നൂറ്റാ പറമ്പത്ത് പത്മനാഭൻ്റെ ( 62 ) മൃതദേഹം ആലുവ പുഴയിൽ നിന്ന് കണ്ടെടുത്തു.ആലുവ ഉളിയന്നൂർ ഭാഗത്ത് പുഴയിലൂടെ മൃതദേഹം ഒഴുകി പോകുന്നത് ഇന്നലെ ഉച്ചക്ക് രണ്ടേകാലോടെയാണ് നാട്ടുകാർ കണ്ടത്. നാട്ടുകാർ കരക്കെത്തിച്ച മൃതദേഹം ആലുവ താലൂക്ക് ഗവ: ആശുപത്രിയിൽ വെച്ച് ബന്ധുക്കൾ തിരിച്ചറിഞ്ഞു. സുഹൃത്തിൻ്റെ മകൻ്റെ കല്ലാണത്തിൽ പങ്കെടുത്ത് വ്യാഴാഴ്ച രാത്രി മലബാർ എക്സ്പ്രസിൽ വടകരക്ക് തിരിക്കുന്നതിനിടയിൽ കോട്ടയത്തിനും തൃശൂരിനും ഇടയിൽ വെച്ചാണ് കാണാതായത്.പുറത്തേക്ക് തെറിച്ച് വീണെന്നാണ് അനുമാനം.ഇയാളുടെ ബേഗും പണമടങ്ങിയ പഴ്സും മറ്റും റെയിൽ വെയിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി. പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം ചലക്കുടി ഗവ. പ്രസിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഗീത. മക്കൾ: സത്യേഷ് (സൗദി) സദാനന്ദൻ (എയർ ഫോഴ്സ് ) മരുമക്കൾ: അമൃത, വൈഷണ 'സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, കല്യാണി അമ്മ, അമ്മുക്കുട്ടി അമ്മ, ഗീത അമ്മ. സംസ്കാരം സന്ധ്യയോടെ വീട്ടുവളപ്പിൽ.
നാദാപുരം: പതിറ്റാണ്ടുകളായി അന്യാധീനപ്പെട്ടു
കിടക്കുന്ന കോടികൾ വിലവരുന്ന ഭൂമി പൊതു സ്വത്താക്കി മാറ്റാൻ ബഹുജന കൂട്ടായ്മ.
വളയം പഞ്ചായത്തിലെ ഒന്നാം വാർഡിലെ മഞ്ഞപ്പള്ളി മൈതാനം സംരക്ഷിക്കാൻ ഇന്നലെ ചേർന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.
മൂന്നര ഏക്കർ വിസ്തീർണമുള്ള പൊതുസ്ഥലം കൈവശപ്പെടുത്താൻ ചില സ്വകാര്യ വ്യക്തികളും ഭൂമാഫിയയും നടത്തുന്ന ശ്രമം തടയാൻ പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗം തീരുമാനിച്ചു. ജനങ്ങളെ അണിനിരത്താനും
നിയമ നടപടികൾ സ്വീകരിക്കാനും സ്ഥലം റവന്യു വകുപ്പ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യു മന്ത്രി തുടങ്ങിയവരെ കാണാനും 25നു മുമ്പ് മഞ്ഞപ്പള്ളി മൈതാനത്ത് ബഹുജന സംഗമം സംഘടിപ്പിക്കാനും തീരുമാനമായി.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥലത്ത് ആരംഭിക്കുന്ന ജൈവ കൃഷി പദ്ധതിയുടെ പ്രഖ്യാപനവും നടത്തും. പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് അധ്യക്ഷനായി.
രാഷ്ട്രീയ പാർടി നേതാക്കളായ പി പി ചാത്തു, കെ ചന്ദ്രൻ, സി വി കുഞ്ഞബ്ദുള്ള, സി എച്ച് ശങ്കരൻ, ഗോവിന്ദൻ നെല്ലിയുള്ളതിൽ, എം ദിവാകരൻ, എ കെ രവീന്ദ്രൻ, കെ വിനോദൻ, സംരക്ഷണ സമിതി ഭാരവാഹികളായ കെ പി കുമാരൻ, പി പി അനൂപ്, പി കുമാരൻ, സുനിൽ കാവുന്തറ എന്നിവർ സംസാരിച്ചു.
നാദാപുരം: ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ യുവാവിന്റെ തിരോധാനത്തിൽ ദുരൂഹത നിലനിൽക്കേ വളയം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ജാതിയേരി കോമ്പിമുക്കിലെ വാതുക്കല് പറമ്പത്ത് റിജേഷിനെ 35 യാണ് കാണാതായത്. ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന് സഹോദരന് പരാതിയിൽ പറയുന്നു. ഗൾഫിൽ നിന്ന് വന്ന ഭീഷണി കോളിന് പിന്നാലെ ചില ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സഹോദരൻ വ്യക്തമാക്കി. ജൂൺ പത്തിന് ബന്ധുക്കളുമായി ഫോണിൽ സംസാരിച്ച റിജേഷ് ജൂൺ 16 ന് കണ്ണൂർ എയർപോർട്ട് വഴി നാട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ അതിനു ശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെയായി. ഖത്തറിലെ സുഹൃത്തുകളെ വിളിച്ചപ്പോൾ നാട്ടിൽ പോയെന്നാണ് അറിയിച്ചത്. ഇതിനിടയിൽ അജ്ഞാതർ പല തവണ റിജേഷിനെ അന്വേഷിച്ച് വീട്ടിലെത്തിയതോടെ വീട്ടുകാരുടെ സംശയം വർധിച്ചു. . ഇതോടെയാണ് പരാതിയുമായി ഇവർ പൊലീസിനെ സമീപിച്ചത്.
അജ്ഞാതർ അന്വേഷിച്ചെത്തിയത് റിജേഷ് വഴി കടത്തിയ സ്വർണ്ണത്തിന് വേണ്ടിയാണെന്നാണ് പോലിസ് കരുതുന്നത്. സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ശേഷം കൊല്ലപ്പെട്ട ഇർഷാദിൻ്റെ വാർത്ത പുറത്ത് വന്ന ശേഷമാണ് ബന്ധുക്കൾ സംഭവ ത്തിന്റെ ഗൗരവം മനസ്സിലാക്കി പോലിസിന് മുൻപാകെ എത്തിയത്.
റിജേഷിൻ്റെ യാത്രാ വിവരങ്ങൾ അടക്കം ശേഖരിച്ച് ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളുടെ വീട്ടിലെത്തിയ വരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു വരുന്നുണ്ട്,
തൊട്ടിൽപാലം : ഡീസൽ ക്ഷാമത്തെത്തുടർന്ന് തൊട്ടിൽപാലം ഡിപ്പോയിൽ നിന്നും വെട്ടിക്കുറച്ച ഷെഡ്യൂളുകൾ പുനസ്ഥാപിക്കണമെന്ന് മലബാർ ഡെവലപ്മെൻറ് ഫോറം കുറ്റ്യാടി ചാപ്റ്റർ ആവശ്യപ്പെട്ടു. മറ്റ് ഡിപ്പോകളേക്കാൾ ഷെഡ്യൂളുകളാണ് ഇവിടെ നിന്നും വെട്ടിക്കുറച്ചത്. ഇത് മലയോര മേഖലയിലെ യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുട്ടാക്കിയിറ്റുണ്ട്. അധികൃതരുടെ ഇടപെടൽ ഉണ്ടാകണം. യാത്രക്കാരുടെ പ്രയാസങ്ങൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജമാൽ പാറക്കൽ അധ്യക്ഷത വഹിച്ചു. കെ.ഹരീന്ദ്രൻ, വി. നാണു, ഷാഹിന ഗഫൂർ, എൻ.പി.സക്കീർ, ഒ.വി.ലത്തീഫ്, എം.ഷഫീക്, വി.വി. അനസ്, സന്ധ്യ കരണ്ടോട്, പി.പ്രമോദ് കുമാർ,മേനിക്കണ്ടി അബ്ദുല്ല, ഉബൈദ് വാഴയിൽ, വി.കെ.റഫീക്, സി.സുബൈർ, എൻ.കെ.സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
നാദാപുരം : സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി മിഷൻ സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതിയുമായി സഹകരിച്ച് നടത്തുന്ന ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായ ഗവേഷണ പഠനം ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറിയിൽ ആരംഭിച്ചു. സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടിയും ബോധവൽ വൽക്കരണ പരിപാടികൾ ഊർജ്ജിതപെടുത്തുന്നതിന്റേയും ഭാഗമായാണ് സംസ്ഥാനത്ത് ഉടനീളം വിപുലമായ സർവ്വേ നടക്കുന്നത്. കേരളത്തിലെ സ്റ്റുഡന്റ് പൊലിസ് കാഡറ്റുകളാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി, കോളേജ് വിദ്യാർത്ഥികൾ , അധ്യാപകർ, വീട്ടമ്മമാർ , സർക്കാർ ഉദ്യോഗസ്ഥർ, അഥിതി തൊഴിലാളികൾ, ആദിവാസി വിഭാഗം, ആശാ വർക്കർമാർ , അംഗൺ വാടി ടീച്ചർമാർ , ഓട്ടോ ടാക്സി ഡ്രൈവർമാർ , നിർമ്മാണ തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലെ ആളുകളിൽ നിന്നും വിവരം ശേഖരിക്കും. ഓരോ സ്കൂളിലും പ്രത്യേകം വിഭാഗമാണ് നൽകിയിട്ടുളളത്.എസ്.ഐ ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി കാഡറ്റുകൾ ബ്ലോക്കിലെ മുഴുവൻ അംഗൺ വാടി ടീച്ചർമാറിൽ നിന്നും ഇതിന്റെ ഭാഗമായി സർവ്വേ നടത്തും. വളയം ഇൻസ്പെക്ടർ ഓഫ് പൊലിസ് അജീഷ് , കമ്യൂണിറ്റി പൊലീസ് ഉദ്യോഗസ്ഥരായ പി.പി അബ്ദുൽ ഹമീദ് , പി.കെ സജില , രജീഷ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
വടകര : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വടകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വടകര മുൻസിപ്പാലിറ്റി ഓഫീ സിൽ സ്വാതന്ത്ര സംരക്ഷണ സദസ്സ് നടത്തി.രാജ്യം ഏഴുപത്താഞ്ചാമത് സാതന്ത്ര്യം ആഘോഷിക്കുമ്പോൾ സ്വാതന്ത്രത്തിൻ്റെ മൂല്യം ഉയർത്തി പിടിക്കാൻ സദസ്സ് ആഹ്വാനം ചെയ്തു.ദേശീയ ചിഹ്നങ്ങൾ പോലും വീഭാഗിയതക്ക് ഉപയോഗിക്കുന്ന കേന്ദ്ര ഭരണാധികാരികളെ തിരിച്ചറിഞ്ഞ് സ്വാതന്ത്രത്തെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് സദസ്സ് പ്രതിജ്ഞയെടുത്തു.കെ.ജി.ഒ.എ ജില്ലാ കമ്മറ്റി മെമ്പർ എൻ കെ ഹരീഷ് സദസ്സ് ഉദ്ഘാടനം ചെയ്തു. ഏരിയ സിക്രട്ടറി സുധീഷ് പുത്തൻപുരയിൽ , കെ എം സി എസ് യു ജില്ല ജോയിൻ്റ് സിക്രട്ടറി ബീനീഷ് എന്നിവർ സംസാരിച്ചു. ജില്ലാ കൗൺസിൽ അംഗം സജീവൻ ടി സി നന്ദി പറഞ്ഞു കെ.ജി .ഒ.എ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ രാജീവൻ വിളയാട്ടൂർ ,ജില്ല കമ്മറ്റി അംഗം ടി രാജൻ എന്നിവർ നേതൃത്വം നൽകി.
നാദാപുരം പഞ്ചായത്തിലെ കല്ലാച്ചി ടൗണിൽ പ്രവർത്തിക്കുന്ന ത്രിഷ്ന ഫൂട്ട് വെയർ എന്ന സ്ഥാപനത്തിനെതിരെ ഉപയോഗശൂന്യമായ ചെരിപ്പുകൾ റോഡരികിൽ അലക്ഷ്യമായി നിക്ഷേപിച്ചതിന് സ്ഥാപന ഉടമക്ക് നോട്ടീസ് നൽകുകയും 1000/ രൂപ പിഴ ഈടാക്കുകയും ചെയ്തു .ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബുവിന്റെ ഫീൽഡ് പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ആണ് പിഴ ചുമത്തിയത് , തുക ഉടമ പഞ്ചായത്തിൽ അടച്ചു .പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന മുഖേന അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിന് നിലവിൽ പഞ്ചായത്ത് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മുഴുവൻ സ്ഥാപനങ്ങളും അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറേണ്ടതാണെന്നും അല്ലാത്ത പക്ഷം സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.വ്യപാര സ്ഥാപനങ്ങളിൽ നിന്ന് അജൈവ മാലിന്യം ശേഖരിക്കുന്നതിന് കല്ലാച്ചി ടൌൺ ,പഞ്ചായത്ത് ഓഫീസ് പരിസരം എന്നിവിടങ്ങളിൽ രണ്ട് പുതിയ മിനി മെറ്റിരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ (MCF ) അടുത്ത ദിവസം ഉത്ഘാടനം ചെയ്യുന്നതാണ്.
നാദാപുരം: വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചു വരുന്ന പാറക്കടവ് എം പി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള പാറക്കടവ് എജുക്കേഷനൽ ട്രസ്റ്റ് അവാർഡ് ദാന ചടങ്ങ് പ്രൗഢമായി. ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ചെക്യാട് പഞ്ചായത്തിലെയും പരിസര പ്രദേശങ്ങ ളിലെയും വിദ്യാർത്ഥികളെയും വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയുമാണ് അനുമോദിച്ചത്. പാറക്കടവ് ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രതിപക്ഷ
ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ മുഖ്യാഥിതികളായി.
ട്രസ്റ്റ് ചെയർമാൻ എം പി അബ്ദുള്ള ഹാജി അധ്യക്ഷനായി. ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം, വൈസ് പ്രസിഡന്റ് കെ പി കുമാരൻ, വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹ്യ നേതാക്കളായ അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, പ്രൊഫ. പി മമ്മു, എം ഉസ്മാൻ, സി കെ സുബൈർ, ടി ടി കെ അമ്മദ് ഹാജി, ടി കെ ഖാലിദ് മാസ്റ്റർ, സി എച്ച് ഹമീദ് മാസ്റ്റർ, മോഹനൻ പാറക്കടവ്, അബ്ദുറഹ്മാൻ പഴയങ്ങാടി, അബൂബക്കർ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
എസ് എം എ രോഗ ബാധിതനായ പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് എം പി ട്രസ്റ്റ് നൽകുന്ന ഫണ്ട് മുനവ്വറലി ശിഹാബ് തങ്ങൾ ചികിത്സാ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി. രാവിലെ നടന്ന ചടങ്ങിൽ നിസാർ പട്ടുവം മോട്ടിവേഷൻ ക്ലാസിനു നേതൃത്വം നൽകി.
വടകര: സുഹൃത്തിൻ്റെ മകൻ്റെ കല്യാണത്തിന് പോയ ആളെ ട്രെയിൻ യാത്രക്കിടയിൽ വിമുക്ത ഭടന കാണാതായി. വില്യാപ്പള്ളി ചേരിപ്പൊയിലിനടുത്ത മുന്നൂറ്റൻപറമ്പത്ത് പത്മനാഭൻ നായരെ (59 ) യാണ് കാണാനില്ലെന്ന് പരാതി. വ്യാഴാഴ്ച കല്യാണത്തിന് കോട്ടയത്ത് പങ്കെടുക്കാൻ ബുധനാഴ്ച രാത്രിയാണ് വടകര നിന്ന് പോയത്. കല്യാണത്തിൻ പങ്കെടുത്ത് ബുധനാഴ്ച രാത്രി വടകരയിലേക്ക് കോട്ടയത്ത് നിന്ന് ട്രെയിൻ കയറിയതാണ്. ഇന്നലെ പുലർച്ചെ വടകര എത്തേണ്ടതായിരുന്നു. രാത്രിയിൽ ഒരു തവണ ഫോണിൽ കിട്ടിയിരുന്നു.പിന്നെ പലതവണ ശ്രമിച്ചെങ്കിലും കിട്ടിയില്ല. മറ്റൊരു കമ്പാർട്ട്മെൻ്റിൽ ഉണ്ടായിരുന്ന സുഹൃത്തിന് വിളിച്ച് ഫോണിൽ പത്മനാഭന കിട്ടുന്നില്ലെന്ന് അറിയിച്ചപ്പോൾ അയാൾ പത്മനാഭൻ്റെ കമ്പാർട്ട് മെൻ്റിൽ എത്തിയപ്പോൾ കണ്ടില്ല. അതിലുള്ളവരോട് അന്വേഷിച്ചപ്പോൾ കണ്ടില്ലെന്നാണ് തൃശൂരിൽ നിന്ന് കയറിയ ആൾ പറഞ്ഞത്. എന്നാൽ ബേഗ് ബർത്തിൽ ഉണ്ടായിരുന്നു.എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ട്രെയിനിൽ യാത്ര ചെയ്യുന്ന ആളാണ് പത്മനാഭൻ' ബന്ധുക്കൾേ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണമാരംഭിച്ചു.
കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്ത് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം, കെ.എം.സി.ടി മെഡിക്കല്‍ കോളേജ് (മുക്കം) നാഷണല്‍ ഹോസ്പിറ്റല്‍ എന്നിവ സംയുക്തമായി ആഗസ്റ്റ് 14 ഞായറാഴ്ച വടയം സൗത്ത് എല്‍.പി.സ്കൂളില്‍ സ്നേഹസ്പര്‍ശം മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അഡ്മിറ്റ് ചെയ്യുന്ന രോഗികള്‍ക്ക് കെ.എ.എസ്.പി ആരോഗ്യ സുരക്ഷ സംവിധാനം ലഭിക്കും, ഇതോടൊപ്പം ആയുര്‍വേദ ചികില്‍സ, സൗജന്യ കേള്‍വി പരിശോധന, കേള്‍വി സഹായി എന്നിവ 20% വിലക്കുറവില്‍ ലഭിക്കുമെന്ന് സംഘാടകരായ കുഞ്ഞിക്കേളുനമ്പ്യാർ വി.കെ.ഇബ്രാഹിം, മേനിക്കണ്ടി അബ്ദുള്ള, ടി.എം അമ്മത്, പി.വി.മൂസ, കുഞ്ഞിരാമന് കെ., കെ.പി.ചന്ദ്രന് ,രാജന് ഒ.പി, മൂസ ടി.എം. എന്നിവര്‍ പറഞ്ഞു.
ആയഞ്ചേരി : തറോപൊയിൽ റഹ്മാനിയ്യ ഹയർ സെക്കന്ററി സ്കൂളിന് സമീപം വെള്ളം കെട്ടികിടക്കുന്നതിനാൽ വിദ്യാർത്ഥികളും കാൽനട യാത്രക്കാരും ദുരിതമനുഭവിക്കുന്നതായി പരാതി. എൽ കെ ജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന്റെ സമീപമാണ് ഈയൊരവസ്ഥ. വിദ്യാർത്ഥികൾക്ക് സ്കൂളിന്റെ ഗേറ്റ് കടക്കണമെങ്കിൽ ഈ ഒരു വഴി മാത്രമേ ഉള്ളൂ .അതുപോലെ ഈ റോഡ് വഴിയാണ് മദ്രസയിലേക്കും റേഷൻ കടയിലേക്കും പോകേണ്ടത്. മഴക്കാലം തുടങ്ങിയതു മുതൽ വിദ്യാർത്ഥികളും പ്ര.ദേശവാസികളും ദുരിതമനുഭവിക്കുകയാണ്ഇതിനൊരു പരിഹാരം കാണണമെന്ന് അവശ്യപെട്ടുകൊണ്ട് ഡി വൈ എഫ് ഐ തറോപൊയിൽ യൂണിറ്റ് സെക്രട്ടറി അശ്വിൻ വാർഡ് മെമ്പർ ആയിഷ ടീച്ചർക്ക് നിവേദനം സമർപ്പിച്ചു.
നാദാപുരം : എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ നാദിയ തസ്നീം പി കെ കുയ്തേരിക്ക് കല്ലാച്ചി ഒറിയാൻ പ്രിന്റിംഗ് വില്ലേജിന്റെ സ്നേഹാദരം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉപഹാരം നൽകി.അൻസാർ ഓറിയോൺ,അജിനാസ് പാലയാട്ട് ,വിഷ്ണു വിലങ്ങാട് ,റയീസ് ഒറിയോൺ, നിയാസ് കുയ്തേരി എന്നിവർ സംബന്ധിച്ചു.
നാദാപുരം: വളയം ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ സ്റ്റാഫ് റൂം ലൈബ്രറി പ്രശസ്ത സാഹിത്യകാരനും കവിയുമായ ഡോ സോമന് കടലൂര്‍ നിര്‍വ്വഹിച്ചു. കുട്ടികളോടൊപ്പം അധ്യാപകരും വായനക്ക് പ്രാധാന്യം നല്‍കണമെന്നും ഇതിനായി സ്റ്റാഫ് റൂമില്‍ ലൈബ്രറി സ്ഥാപിക്കണമെന്നും കോഴിക്കോട് ഡി ഡി ഇയുടെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ ധാരാളം ബുക്കുകള്‍ സമാഹരിക്കുകയും ചെയ്തു. നാദാപുരം ഉപജില്ലയിലെ ആദ്യത്തെ സ്റ്റാഫ് റൂം ലൈബ്രറിയാണ് വളയം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ ഹെഡ്മിസ്ട്രസ് പി കെ സുമ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ സി കെ ഖാലിദ്, സ്റ്റാഫ് സെക്രട്ടറി പി രഞ്ജിത്ത് കുമാര്‍, എം എം മുഹമ്മദലി , നയിം, എം സി അബ്ദുള്‍ ഗഫൂര്‍, പി ഹരീഷ്,വി പി പ്രദീപ്കുമാര്‍, റംല ടീച്ചര്‍,പി പി സജിലേഷ് കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
കുറ്റ്യാടി: കുറ്റ്യാടി റിവർ റോഡിൽ നിറയെ കുഴികൾ. നന്നാക്കിയിട്ടും കാര്യമില്ല. നിരവധി തവണ ടാര്‍ ചെയ്ത് യാത്രായോഗ്യമാക്കിയാലും ഒരു മാസത്തിനുള്ളില്‍ പൊട്ടിപൊളിഞ്ഞ് കുഴികളാവുന്ന സ്ഥിതിയാണ് കുറ്റ്യാടി റിവര്‍ റോഡിന്റേത്. കഴിഞ്ഞ വര്‍ഷം ടാറിംഗ് നടത്തി കേടുപാടുകള്‍ പരിഹരിച്ചെങ്കിലും ഇപ്പോള്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. മാര്‍ക്കറ്റിലെത്തുന്ന നൂറ് കണക്കിന് വാഹനങ്ങളും ജനങ്ങളുമാണ് ഈ റോഡിലൂടെ ദിവസവും സഞ്ചരിക്കുന്നത്. റിവര്‍ റോഡിലെ നടപ്പാത പൂര്‍ണ്ണമായും കൈ അടക്കിയ രീതിയിലാണ്. നടന്ന് പോകാന്‍ നടപ്പാതയില്ലാത്തതിനാല്‍ കാല്‍നട സഞ്ചാരികള്‍ റോഡിലിറങ്ങി നടന്ന് പോകേണ്ട അവസ്ഥയിലാണ്. റോഡിന്റെ ഇരുവശങ്ങളിലുള്ള നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്കും തകര്‍ന്ന റോഡ് ഭീഷണി ഉയര്‍ത്തുകയാണ്. വേഗതയിലോടുന്ന വാഹനങ്ങളുടെ ടയറുകളില്‍ പെട്ട് കല്ലുകള്‍ തെറിച്ച് വീഴുന്നതിനൊപ്പം ചെളിവെള്ളം യാത്രക്കാരുടെയും കടകളിലേക്കും തെറിച്ചു വീഴുകയാണ്. റിവര്‍ റോഡ് പൂര്‍ണ്ണമായും ടൈലുകള്‍ പാകി സുരക്ഷിതമാക്കണമെന്നാണ് ജനങ്ങളുടെ അഭിപ്രായം.
വടകര : ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ എസ് എസ് എൽ സി, പ്ലസ് ടു വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും, എൽ.എസ് എസ്, യു എസ് എസ്, എൻ എം.എം.എസ് സ്കോളർഷിപ്പ് നേടിയവരെയും, കലാകായിക രംഗത്തെ പ്രതിഭകളെയും വാർഡ് വിദ്യാഭ്യാസ വികസന സമിതിയുടെ നേതൃത്വ ത്തിൽ അനുമോദിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പ്രസാദ് വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.എല്ലാ പ്രതിഭകൾക്കും പ്രസിഡണ്ട് ഉപഹാരം നൽകി. വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത മോഹൻ, ബി മധു, വി. അനിൽകുമാർ മാസ്റ്റർ, എം.അശോകൻ, ചന്ദ്രൻ കെ .ടി.കെ, സുരേന്ദ്രൻ എം.ടി.കെ, ചന്ദ്രൻ സി.പി, പി.കെ.ശശി, എൻ.കെ മോഹനൻ, എം.സി.കരീം, എൻ.ടി.ഷാജി എന്നിവർ പ്രസംഗിച്ചു. അമ്പതോളം പ്രതിഭകളെ ആദരിച്ച പരിപാടി ശ്രദ്ധേയമായി. എല്ലായിടങ്ങളിലും ഏ പ്ലസ് നേടിയവരെ മാത്രം ആദരിക്കപ്പെട്ടപ്പോൾ പതിനൊന്നാം വാർഡിൽ വിജയികളെ മുഴുവനായും ആദരിച്ചു.
വാണിമേൽ : ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയായ ചിറ്റാരി പ്രദ്ദേശത്തെ 24 കുടുംബങ്ങളെ അടിയന്തിരമായി മാറ്റി പാർപ്പിക്കുന്നതിന് നടപടി തുടങ്ങി. ഗ്രാമപഞ്ചായത്ത് ജന പ്രതിനിധികളും വില്ലേജ് റവന്യൂ ഉദ്ദ്യോഗസ്ഥരും ഇന്നലെ വീടുകൾ സന്ദർശിച്ച് ഇതിനുള്ള നിർദ്ദേശം നൽകി. മഴ കനക്കുന്നതോടെ പ്രദേശത്ത് ഉരുൾ പൊട്ടൽ സാധ്യത കണക്കി ലെടുത്താണ് ഇവരെ മാറ്റി പാർപ്പിക്കുന്നതിന് ഇന്നലെ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയത് .
മുൻപും ഈ പ്രദേശത്ത് ഉരുൾ പൊട്ടിയത് കാരണം രണ്ടു പേരുടെ ജീവൻ നഷ്ടപ്പെടുകയും നിരവധി വീടുകൾക്ക് കേടുപാടുകളും വൻ നാശനഷ്ടങ്ങളും സംഭവിക്കുകയും ചെയ്തിരുന്നു.ജനപ്രതിനിധികൾ ,പഞ്ചായത്ത് വില്ലേജ് റവന്യൂ ഉദ്ദ്യോഗസ്ഥൻമാർ എസ് ടി പ്രമോട്ടർമാർ എന്നിവരടങ്ങുന്ന സംഘമാണ് വീടുകൾ സന്ദർശിച്ച് മാറി താമസിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയത്. മാറി താമസിക്കുന്നവർക്ക് ചിറ്റാരി ഗവൺമെൻ്റ് എൽ പി സ്കൂളിൽ ക്യാമ്പ് ചെയ്യുന്നതിനുള്ള സൗകര്യവും ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. ഭൂരിഭാഗം കുടുംബങ്ങളും സുരക്ഷിതമായി അവരുടെ ബന്ധുവീടുകളിലേക്ക്താമസം മാറും എന്ന് അറിയിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായസി കെ ശിവറാം, കുഞ്ഞമ്മദ് ചേലക്കാൻ, ഗ്രാമപഞ്ചായത്ത് സിക്രട്ടറി സജീവൻ എം സി, ക്ലർക്ക് ഷിജു പീറ്റർ, വാണിമേൽ വില്ലേജ് ഓഫീസർ ദിനേഷ് മീറങ്ങാട്ട് സ്പെഷ്യൽ വില്ലേജ് ഓഫീസർ അനീഷ് ഇളന്നിച്ചാലിൽ വില്ലേജ് അസിസ്റ്റൻ്റ് രാജൻ കെ.പി. ,പ്രമോട്ടർമാരായ ബിന്ദു. ഓമന എന്നിവർ സംഘത്തിലുണ്ടായിരുന്നു
( Note :
ഈ വാർത്തക്കൊപ്പമുള്ള
പടം ഇന്നലെ അടുപ്പിൽ കോളനി എന്ന് തെറ്റി പ്രസിദ്ധീകരിച്ചതിൽ ഖേദിക്കുന്നു.
ചീഫ് എഡിറ്റർ)
വടകര : എം.യു.എം ഹയര്‍ സെക്കണ്ടറിയില്‍ എ.ഐ സഭയുടെ സഹകരണത്തോടെ ആരംഭിക്കുന്ന മിഡിപ്പ് വിദ്യാഭ്യാസ പ്രോത്സാഹന പരിപാടി കെ.മുരളീധരന് എം.പി ഉല്‍ഘാടനം ചെയ്തു. താഴങ്ങാടിയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് ആരംഭിക്കുന്ന പ്രോജക്ടില്‍ സിവില്‍ സര്‍വീസ് കോച്ചിങ്ങ് ,സി.എ ഫൗണ്ടേഷന് കോച്ചിങ്ങ്, എന്‍ട്രൻസ് കോച്ചിങ്ങ്, കൊമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവ ഉള്‍പ്പെടുന്നു. സിവില്‍ സര്‍വ്വീസ് കോച്ചിങ് പ്രഖ്യാപനം ഡോ. ഇദ്രീസ്, ഷാഹിദ് തിരുവള്ളൂര്‍ എന്നിവര്‍ ചേര്‍ന്ന് എം.ഐ സഭ മാനേജര്‍ എം.പി അബ്ദുള്‍ കരീമിന് ലോഗോ നല്കി നിര്‍വ്വഹിച്ചു.ചടങ്ങില്‍ വെച്ച് എന്‍ട്രന്‍സ് കോച്ചിങ്ങ് ഡോ; ഇദ്രീസും, സി.എ ഫൗണ്ടേഷന് കോഴ്സ് എം.ഐ സഭ പ്രസിണ്ടന്റ് മുഹമ്മദ് പി യും, കൊമേഴ്സ് ആഡ് ഓണ്‍ കോഴ്സ് പി.ടി.എ പ്രസിണ്ടന്റ് പി.വി നിസാറും ലോഗോ അധ്യാപകര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു. സ്കൂളിന് പുതുതായ് ആരംഭിച്ച വെബ് സൈറ്റ് (mumvhss.com) ഉല്‍ഘാടനം എം.ഐ സഭ സിക്രട്ടറി കെ.എം.പി അഷറഫും, ഹയര്‍ സെക്കണ്ടറി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രഖ്യാപനം മുന്‍ മാനേജര്‍ പ്രൊ. കെ.കെ. മഹമൂദും നിര്‍വ്വഹിച്ചു.പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആഭരിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ കെ. സജീവന് അധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം ലത്തീഫ് തറയൂര് നിര്‍വ്വഹിച്ചു. എം.സി ഇബ്രാഹിം, വഹാബ്മാസ്റ്റര്, അഷറഫ് കിഴക്കയില്‍,എം ഫെമിന തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ അപകടഘട്ടങ്ങളിൽ ഓടിയെത്തി സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ചുരം ഹെൽപ്പ് കെയർ കൂട്ടായ്മക്ക് കുറ്റ്യാടി റെഡ് ക്രോസ് സൊസൈറ്റിയുടെ ഉപഹാരമായി കട്ടർ മെഷീൻ നൽകി.
തൊട്ടിൽപ്പാലം അങ്ങാടിയിൽ വച്ച് നടന്ന ചടങ്ങിൽ റെഡ് ക്രോസ് കുറ്റ്യാടി യൂണിറ്റ് സെക്രട്ടറി കെ.പി.സുരേഷ്, ചുരം ഹെൽപ്പ് ഡെസ്ക്ക് ഭാരവാഹികൾക്ക് മെഷീൻ കൈമാറി. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കുറ്റ്യാടി യൂണിറ്റ് ചെയർമാൻ സെഡ്. എ.സൽമാൻ അധ്യക്ഷത വഹിച്ചു. പി.പി. നാരായണൻ, കെ.ജി. മഹേഷൻ , എം.ഷഫീഖ്, ചുരം ഹെൽപ്പ് ഡസ്ക്ക് ഭാരവാഹികളായ ഷിബിൻ, രാജു, റിനീഷ്,റോബിൻ, ഷൈജു എന്നിവർ സംസാരിച്ചു.
മഴ കനത്ത് വരുന്നതോടെ ചുരം റോഡിൽ മരങ്ങൾ കടപ്പുഴകി വീഴുന്നതും ഗതാഗതം തടസ്സപ്പെടുന്നതും നിത്യസംഭവമാണ്. ഇത്തരം ഘട്ടങ്ങളിൽ ചുരം ഹെൽപ്പ് ഡസ്ക്ക് അംഗങ്ങൾ ചുരത്തിൽ വരുന്ന അത്യാഹിതങ്ങൾക്ക് പെട്ടെന്ന് പരിഹാരം കാണാൻ ചുരം റോഡിൽ തന്നെ സന്നദ്ധരായിട്ടുണ്ടാവും. കട്ടിംഗ് മെഷ്യൻ ഈ ഘട്ടത്തിൽ വലിയ സഹായമാണെന്ന് ഭാരവാഹികൾ സൂചിപ്പിച്ചു
നാദാപുരം : കേരള നദ്വതുൽ മുജാഹിദീൻ സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ നാദാപുരം കക്കംവള്ളിയിൽ പ്രവർത്തിക്കുന്ന ജാമിഅ അൽഫുർഖാൻ ക്യാമ്പസിൽ മൂസ വാണിമേൽ ഇസ്ലാമിക് ചെയർ പ്രവർത്തനമാരംഭിച്ചു. കെ എൻ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടർ ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. സി കെ പോക്കർ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷനായി. വടക്കയിൽ മുഹമ്മദ് സ്വാഗതം പറഞ്ഞു. മൂസാ വാണിമേൽ ജീവിതവും ദർശനവും എന്ന വിഷയം ജാഫർ വാണിമേൽ അവതരിപ്പിച്ചു. മുഹമ്മദ് ഇഖ്ബാൽ കളത്തിൽ പുസ്തക സമർപ്പണം നടത്തി. ഡോക്ടർ ഹുസൈൻ മടവൂർ അവാർഡ് ദാനവും ജമാൽ മൂസ സമ്മാനവിതരണവും നടത്തി. ഡോക്ടർ കെ പി സൂപ്പി, കെ അബ്ദു, സലാം മാസ്റ്റർ, സഈദ് തളിയിൽ, എൻ അബ്ദുള്ള, വി എ റഹീം, കരിപ്പുള്ളിൽ കുഞ്ഞമ്മദ് മാസ്റ്റർ, എ റഹീം മാസ്റ്റർ, സൂപ്പി എൻജിനീയർ തുടങ്ങിയവർ സംസാരിച്ചു.
വാണിമേൽ : അടുപ്പിൽ ആദിവാസി കോളനിയിലെ അവശേഷിക്കുന്ന കുടുംബങ്ങളെയും പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇന്ന് രാവിലെ വളയം പോലീസിന്റെ സാന്നിധ്യത്തിലാണ് റവന്യൂ വകുപ്പ് അധികൃതർ സ്ഥലത്തെത്തി ഇവരെ ക്യാമ്പിലേക്ക് മാറ്റാനുള്ള തീരുമാനം എടുത്തത്. നേരത്തെ വിലങ്ങാട് മലയോരത്തുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് അടുപ്പിൽ കോളനിയിലെ 64 കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനം നടപ്പിലാകാത്ത സാഹചര്യത്തിൽ സർക്കാരിനെതിരെ ആദിവാസി കുടുംബങ്ങൾ കടുത്ത പ്രതിഷേധത്തിലായിരുന്നു. ഇതേ തുടർന്നാണ് ഈ വർഷത്തെ കനത്ത മഴയിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചപ്പോൾ അടുപ്പിൽ കോളനിയിലെ കുടുംബങ്ങൾ ക്യാമ്പിൽ പോകാൻ സന്നദ്ധരരെന്ന് അറിയിച്ചത്. കോളനിയിലെ ചില കുടുംബങ്ങൾ നേരത്തെ പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയെങ്കിലും പത്തോളം കുടുംബങ്ങൾ ഒരു വിധത്തിലും ദുരിതാശ്വാസ ക്യാമ്പിൽ പോകാൻ കൂട്ടാക്കിയില്ല. എന്നാൽ കഴിഞ്ഞ ദിവസം kozhikode ജില്ലാ കളക്ടറുടെ പ്രത്യേക നിർദേശത്തെ തുടർന്ന് റവന്യൂ വകുപ്പ് അധികൃതർ ഇവരെ ക്യാമ്പിലേക്ക് മാറ്റാൻ പോലീസിന്റെ സഹായം തേടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് രാവിലെ വളയം പോലീസ് ആദിവാസി കോളനിയിലെത്തി അവശേഷിക്കുന്ന കുടുംബങ്ങളെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്.ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകാൻ വിസമ്മതിച്ചാൽ പോലീസിന് ബലം പ്രയോഗിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ വൈകിട്ട് ക്യാമ്പിൽ പോകാമെന്നു കുടുംബങ്ങൾ സമ്മതിക്കുകയായിരുന്നു. ഇതോടെ വിലങ്ങാട് പാരിഷ് ഹാളിലും പാനൂർ ഗവ. എൽ പി സ്കൂളിലും പന്നിയേരി ക്യാമ്പിലും ഇരുന്നൂറിലേറെ കുടുംബങ്ങളാണ് ഇപ്പോൾ കഴിയുന്നത്
നാദാപുരം : കഴിഞ്ഞദിവസം നാദാപുരത്ത് എത്തിയ ഡി വൈ എഫ് ഐ സംസ്ഥാന ജാഥയുടെ പ്രചാരണാർത്ഥം നാദാപുരം ബസ്റ്റാൻഡിൽ സ്ഥാപിച്ച കമാനം സ്വകാര്യ ബസ് ഇടിച്ച് തകർന്നു. റോഡ് ക്രോസ് ചെയ്ത് കമാനം സ്ഥാപിക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും ഇതൊന്നും വക വെക്കാതെ രാഷ്ട്രീയ പാർട്ടികൾ അവരുടെ കമാനങ്ങൾ സ്ഥാപി ക്കുന്നത് നിത്യ സംഭവമാണ്. ഡിവൈഎഫ്ഐയുടെ ജാഥയുടെ പ്രചരണാർത്ഥം
കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി നാദാപുരത്തും കല്ലാച്ചിയിലും നിരവധി കമാനങ്ങൾ ഇങ്ങനെ ഉയർന്നിട്ടുണ്ട്. ഇതിനെതിരെ ചില ഭാഗത്തുനിന്ന് പ്രതിഷേധമുയർന്നെങ്കിലും പോലീസ് കണ്ണടക്കുകയായിരുന്നു. പരിപാടി കഴിഞ്ഞ് മൂന്നു ദിവസം കഴിഞ്ഞിട്ടും ഈ കമാനങ്ങൾ അതേപടി നിൽക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്ന് വൈകിട്ട് ബസ്റ്റാൻഡിലെ കമാനം സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചത്. ഇരുമ്പ് പൈപ്പുകളും
മറ്റും പൊട്ടി ഘോര ശബ്ദത്തോടെ റോഡിലേക്ക് പതിക്കുകയായിരുന്നു.
ഈ സമയത്ത് ബസ്റ്റാൻഡിൽ ആളുകൾ കുറവായതിനാൽ വലിയ ദുരന്തം ഒഴിവായി.
വടകര : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വടകര താലൂക്ക് ബ്രാഞ്ച് വളണ്ടിയർമാർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. എം യു എം ഹയർസെക്കൻഡറി സ്കൂളിൽ റെഡ് ക്രോസ് താലൂക് ചെയർമാൻ കെ കെ മെഹമൂദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തഹസിൽദാർ കെ കെ പ്രസീൽ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് ജില്ലാ സെക്രട്ടറി ദീപു റെഡ് ക്രോസ് സന്ദേശം നൽകി.റെഡ് ക്രോസ് താലൂക്ക് സെക്രട്ടറി കെ പി ചന്ദ്രശേഖരൻ സ്വാഗതവും വൈസ് ചെയർമാൻ രഞ്ജിവ് കുറുപ്പ് നന്ദിയും, എം ഐ സഭ മാനേജർ എം പി അബ്ദുൽ കരീം ആശംസയും പറഞ്ഞു.റെഡ് ക്രോസ് മാസ്റ്റർ ട്രെയിനർമാർ തരുൺ കുമാർ, ഗായത്രി ടി ജി , രതുൽ എൻ ആർ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
പാറാട് : ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി പ്ലസ്ടു ഉന്നത വിജയികളെ പി.ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ അനുമോദിച്ചു. കെ.പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഫുൾ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും കെ.പി മോഹനൻ എം.എൽ.എ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ലത അധ്യക്ഷത വഹിച്ചു. ഡോ.കെ.വി ശശിധരൻ ജ്യോതിസ് പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ മഹിജ എം, വി.പി ചാത്തു മാസ്റ്റർ, മാനേജ്മെന്റ് പ്രതിനിധി പി.കെ പ്രവീൺ, ഹെഡ് മിസ്ട്രസ്സ് ലീന വി.കെ, പി.ടി.എ പ്രസിഡണ്ട് ജ്യോതി ബാബു , മുൻ എച്ച്.എം അനിൽകുമാർ പി.സി.കെ, സ്റ്റാഫ് പ്രതിനിധി വത്സരാജ് മണലാട്ട് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം. ശ്രീജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ഷജിൽ കുമാർ നന്ദിയും പറഞ്ഞു.
വളയം : ഇവാൻ ചികിത്സാ ഫണ്ടിലേക്ക് സമ്പാദ്യ കുടുക്ക നൽകി മൂന്നാം ക്ലാസ് വിദ്യാർത്ഥി.ചെറുമോത്ത് എം എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷെസിൻ ആണ് ഇവാൻ ചികിത്സാ ഫണ്ടിലേക്ക് സമ്പാദ്യ കുടുക്ക നൽകി മാതൃകയായത്.സ്കൂളിൽ നിന്നും ഇവാൻ സഹായ നിധി സമാഹരണ വിവരം അറിയിച്ചപ്പോൾ ഷസിൻ തന്റെ സമ്പാദ്യക്കുടുക്കയുമായി സ്കൂളിൽ എത്തുകയായിരുന്നു. സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടിയ തുകയാണ് ചികിത്സാ ഫണ്ടിലേക്ക് നൽകിയത്. ഹെഡ് മാസ്റ്റർ പി വി ധർമ്മരാജൻ മാസ്റ്റർ, എസ് ആർ ജി കൺവീനർ പി കെ ഖാലിദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി പി കെ ജമീല ടീച്ചർ എന്നിവർ സംബന്ധിച്ചു. നെല്ലിയോട്ട് അസീസിന്റെയും സമീറയുടെയും മകനാണ് മുഹമ്മദ് ഷെസിൻ.
ആയഞ്ചേരി : പൊന്മേരി ബേങ്കിന്റെ നേതൃത്വത്തിൽ പുതുതായി ആരംഭിച്ച സഹകരണ നീതി മെഡിക്കൽ ലാബിൽ കുടുബശ്രീ അംഗങ്ങൾക്കും വ്യാപാരികൾക്കും പ്രത്യേക ഹെൽത്ത് പേക്കേജുകൾ തുടങ്ങി.ആയഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി ഡി എസ് വൈസ് ചെയർ പേഴ്സൺ ഷീമ തറമൽ അദ്ധ്യക്ഷത വഹിച്ചു. ബേങ്ക് സെക്രട്ടറി അനിൽ ആയഞ്ചേരി, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മൻസൂർ എടവലത്ത്, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി രാജീവൻ ,മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് പറമ്പത്ത് കുഞ്ഞിരാമൻ, ജി.കെ.കുഞ്ഞിക്കണ്ണൻ, കെ. ദാസൻ തുടങ്ങിയവർ പങ്കെടുത്തു. 17 വാർഡുകളിലെയും കുടുബശ്രീ എ ഡി എസ് അംഗങ്ങൾ പാക്കേജ് കാർഡ് ഏറ്റുവാങ്ങി. നാലായിരത്തോളം കുടുംബശ്രീ അംഗങ്ങൾക്കും ആയഞ്ചേരി ടൗണിലെ 500 ഓളം കച്ചവടക്കാർക്കും ഇതിന്റെ ഗുണം ലഭിക്കും.
നാദാപുരം : സംസ്ഥാന പാതയിൽ പിക്കപ്പ് ലോറി ഇടിച്ച് ഹോട്ടൽ തൊഴിലാളി മരിച്ചു. എടച്ചേരി തലായിലെ ഹോട്ടൽ തൊഴിലാളി പുറമേരി തെക്കയിൽ മുക്കിലെ
പാറ തുണ്ടിയിൽ സുരേന്ദ്രൻ (50) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴര യോടെ തലായിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗത്തിൽ വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു.
നാട്ടുകാർ ഉടൻ ഓർക്കാട്ടേരി ആശ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറി യിലേക്ക് മാറ്റി.
ഭാര്യ: സതി. മക്കളില്ല.
നാദാപുരം : സംസ്ഥാന പാതയിൽ പിക്കപ്പ് ലോറി ഇടിച്ച് ഹോട്ടൽ തൊഴിലാളി മരിച്ചു. എടച്ചേരി തലായിലെ ഹോട്ടൽ തൊഴിലാളി പുറമേരി തെക്കയിൽ മുക്കിലെ
പാറ തുണ്ടിയിൽ സുരേന്ദ്രൻ (50) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴര യോടെ തലായിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗത്തിൽ വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു.
നാട്ടുകാർ ഉടൻ ഓർക്കാട്ടേരി ആശ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറി യിലേക്ക് മാറ്റി.
ഭാര്യ: സതി. മക്കളില്ല.
ആയഞ്ചേരി: സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ചൈനയിൽ നിന്നും പോളിസ്റ്റർ രൂപത്തിലുള്ള ഇരുപത് കോടിയോളം ദേശീയ പതാക ഇറക്കുമതി ചെയ്യുന്ന തിലൂടെ ഫാസിസ്റ്റുകൾ കോടികൾ ലാഭം കൊയ്യുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ. ദേശീയ പതാകയോടുള്ള താൽപര്യ കുറവ് കൊണ്ടാണ് മെയ്ക്ക് ഇന്ത്യ മുദ്രാവാക്യം ഉരുവിടുന്ന പ്രധാനമന്ത്രി സ്വന്തം നാട്ടിലെ നെയ്ത്തു തൊഴിലാളികളെ മറന്ന് ഇറക്കുമതിക്ക് കുട പിടിക്കുന്നത്. ഖാദിയുടെ കുത്തക തകർത്ത് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ദേശീയ പതാകയിൽ സംഭവിക്കാനിടയുളള പിഴവിന്റെ ഉത്തരവാദിത്വം സംബന്ധിച്ച് കേന്ദ്ര ഭരണകൂടം മൗനത്തിലാണ്. ഭഗവത് ധ്വജം ദേശീയ പതാകയായി അംഗീകരിക്കണമെന്ന് പറഞ്ഞ ഗുരു ഗോൾവാൾ ക്കറിന്റെ ആശയഗതിക്കാർക്ക് ദേശീയ പതാക ഏത് രൂപത്തിൽ നിർമിക്കുന്നതിലും അനാഥമായി കിടക്കുന്നതിലും വേദനിക്കാത്തവരാണെന്നും ഇസ്മായിൽ പറഞ്ഞു. സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം ആയഞ്ചേരിയിലെമംഗലാട് നഫീസത്തുൽ മിസ് രിയ കാമ്പസിൽനിർവഹിച്ചു സംസാരിക്കുകയായിരുന്നു. ആയഞ്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് എം.കെ.മുഹമ്മദലി അദ്ധ്യക്ഷനായിരുന്നു.മുസ് ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി മൊയ്ദീൻ കോയ,ജില്ലാ ഭാരവാഹികളായ എം പി ഷാജഹാൻ, ഷാഹിർ കുട്ടമ്പൂർ, ഒ കെ ഫൈസൽ, വി അബ്ദുൽ ജലീൽ, ഷുഹൈബ് കുന്നത്ത്, സി.കെ.നാസർ, ഫാസിൽ നടേരി,മൻസൂർ എടവലത്ത്, കിളിയമ്മൽ കുഞ്ഞബ്ദുള്ള, സി എ നൗഫൽ, ഇ പി സലീം, എം എം മുഹമ്മദ്, യൂനുസ് രാമത്ത്, അക്കാരോൽ അബ്ദുല്ല, സലീം കടമേരി, പനയുള്ളതിൽ അമ്മദ് ഹാജി, ലത്തീഫ് ചുണ്ട എന്നിവർ പ്രസംഗിച്ചു
ഈസ റഹ്മാനി, മുഹമ്മദ്.സി, സലാം എൻ.കെ, റിയാസ്.ടി, ഇല്യാസ് മാങ്ങോട്, സൽമാൻ ആയഞ്ചേരി,അഫ്നാസ്മി ടിയേരി നേതൃത്വം നൽകി. ഹാരിസ് എടവത്ത് സ്വാഗതവും എം. ഹാരിസ് നന്ദിയും പറഞ്ഞു
വാണിമേൽ: പരപ്പുപാറയിൽ പ്രവർത്തിക്കുന്ന വാണിമേൽ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഭൂമി നഷ്ടപ്പെട്ടതായി കണ്ടെത്തി.
നേരത്തെ ഒരു ഏക്കർ ഭൂമിയുണ്ടായിരുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന് ഇപ്പോൾ 89 സെന്റ് ഭൂമി മാത്രമേ നിലവിലുള്ളൂ എന്നാണ് സർവേ റിപ്പോർട്ടിൽ പറയുന്നത്. അനധികൃത കയ്യേറ്റങ്ങൾ നടന്നെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊതു മുതൽ തട്ടിയെടുക്കിക്കുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തുണ്ട്. ഭൂമി നഷ്ട്ടപ്പെട്ടതിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് വാണിമേൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം മുസ്ലിം യൂത്ത് ലീഗ് ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രസിഡന്റ് ജാഫർ ദാരിമി, ജനറൽ സെക്രട്ടറി എം കെ നൗഷാദ് എന്നിവർ പറഞ്ഞു.
വാണിമേൽ : വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടുകയും അക്കാദമിക നേട്ടം കൈവരിക്കുകയും
ചെയ്ത പോതുകണ്ടി കുടുംബാംഗങ്ങളെ " പോതു കണ്ടി വാട്സാപ്പ് കൂട്ടായ്മ അനുമോദിച്ചു. ഡോ. പി. പി. സാലിഹ്, ഷഫീന. പി. വി, ഫാഇസ. സി. കെ, അൻസാർ ചെന്നാട്ട്, ഷാനു. പി. കെ, ലെസിൻ സഹ്വ, ഹാനിയ മറിയം, മുഹമ്മദ് റസാൻ, ഹിമ മറിയം, സയാൻ അഹ്മദ്, ഫൈസാൻ അസീസ്, സംന ഫാത്തിമ എന്നിവർക്കുള്ള ഉപഹാരങ്ങൾ മുതിർന്ന കുടുംബാംഗങ്ങൾ വിതരണം ചെയ്തു. റിട്ട. പോലീസ് അസിസ്റ്റന്റ് കമാണ്ടന്റ് അമ്മദ് ചെന്നാട്ട് അധ്യക്ഷനായി. നജീബ്. സി. പി, ഡോ. സാലിഹ്. പി. പി, എം. എ. വാണിമേൽ, അബ്ദുല്ല പുത്തൻ പുരയിൽ, ജമീല. ടി, ആലിക്കുട്ടി. പി. കെ., അബ്ദുല്ല. പി. കെ തുങ്ങിയവർ പ്രസംഗിച്ചു.
നാദാപുരം : ഒരേ സമയം ഒരു വാർഡിൽ 20 പ്രവൃത്തി ഏറ്റെടുത്തു നടത്തിയാൽ മതിയെന്ന കേന്ദ്ര സർക്കാർ തീരുമാനം തൊഴിലുറപ്പ് പദ്ധതിയെ തകർക്കുമെന്ന് എൻ.ആർ.ഇ ജി വർക്കേഴ്സ് യൂനിയൻ മേഖല പ്രസിഡണ്ട് പി. പ്രദീപൻ പറഞ്ഞു.
ഗ്രാമീണ മേഖലയിൽ ദാരിദ്ര്യം ലഘുകരിക്കുന്നതിന് വേണ്ടി ഒന്നാം യു.പി എ.സർക്കാറിൻ്റെ കാലത്താണ് തൊഴിലുറപ്പ് പദ്ധതി ആവിഷ്കരിച്ചതന്നും 100 തൊഴിൽ ദിനവും, 600 രൂപ കൂലിയും ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് ഉള്ള തൊഴിലും ഇല്ലാതാകുന്ന നയം കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത് ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം മുതൽ ഒരു പഞ്ചായത്തിൽ ഒര സമയം 20 പ്രവൃത്തി മാത്രമേ ഏറ്റെടുക്കാൻ പാടുള്ളൂ എന്നാണ് ഇപ്പോൾ നിർദേശിക്കപെട്ടിട്ടുള്ളത്. നാദാപുരത്ത് നടന്ന റാലിയിലും പ്രതിഷേധ സായാഹ്നത്തിലും നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. എൻ ആർ.ഇ ജി വർക്കേഴ്സ് യുനിയൻ നാദാപുരം മേഖലാ പ്രസിഡണ്ട് പി.കെ പ്രദീപൻ ഉദ്ഘാടനം ചെയ്തു.കെ.കെ അജിത അദ്ധ്യക്ഷത വഹിച്ചു. ഇ കെ ശോഭ സ്വാഗതം പറഞ്ഞു.
എടച്ചേരി:എടച്ചേരി ഗ്രാമപഞ്ചായത്തിൽ പോഷകബാല്യം പദ്ധതി ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡിലെ അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ പദ്മിനി ടീച്ചർ പദ്ധതി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ നിഷ അധ്യക്ഷം വഹിച്ചു . ഐ സി ഡി എസ് സൂപ്പർവൈസർ അമ്പിളി. പി പദ്ധതി വിശദീകരണം നടത്തി. അങ്കണവാടി വർക്കർ സ്വാഗതവും ഹെൽപർ നന്ദിയും പ്രകാശിപ്പിച്ചു.
എടച്ചേരി : ഇരിങ്ങണ്ണൂർ കച്ചേരിയിലെ ഋതു വിനായക് തന്റെ ആറാം ജന്മദിനത്തിൽ സമ്പാദ്യ കുടുക്കയിലെ നിക്ഷേപം മുഴുവൻ എസ്.എം.എ രോഗം ബാധിച്ച സിയ ഫാത്തിമയുടെ ചികിത്സ കമ്മറ്റിക്ക് കൈമാറി. ഒമ്പത് മാസം പ്രായമുള്ള ചോറോട് പഞ്ചായത്തിലെ സിയാ ഫാത്തിമയുടെ ചികിത്സക്ക് 18 കോടിയോളം രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി വീട് കയറി കലക്ഷൻ എടുക്കുന്നതിനിടയിലാണ് കച്ചേരി ശാന്ത നിവാസിലെ ഋതു വിനായക് എന്ന ആറ് വയസ്സ് കാരൻ ചികിത്സ നിധിയിലേക്ക് തന്റെ സമ്പാദ്യം കൈമാറിയത്. എടച്ചേരി നരിക്കുന്ന് യു.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് എടച്ചേരി ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ കൊയിലോത്ത് രാജൻ ഏറ്റുവാങ്ങി വി.കെ സുരേഷ് പങ്കെടുത്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന മിഥേഷ് അശ്വിനി ദമ്പതികളുടെ മകനാണ് ഋതു വിനായക് .
നാദാപുരം: കേരള മുസ്ലിം ജമാഅത്ത് നാദാപുരം സോൺ അംഘടിപ്പിച്ച ജാഗ്രത സംഗമം പ്രൗഢമായി. കേരള മുസ്ലിം ജമാഅത്തിന്റെ പോഷക സംഘടനകളായ എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ജെ.എം, എസ്.എം.എ സംഘടനകളുടെ സോൺ, ഡിവിഷൻ ഭാരവാഹികൾ സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
സോൺ പ്രസിഡന്റ് ചിയ്യൂർ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. ഇബ്രാഹീം സഖാഫി കുമ്മോളി ഉത്ഘാടനം ചെയ്തു. സംസ്ഥാന പ്രതിനിധികളായ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി കുറ്റ്യാടി, മുനീർ സഖാഫി ഓർക്കാട്ടേരി വിഷയാവതരണം നടത്തി. ചിയ്യൂർ മുഹമ്മദ് മുസ്ല്യാർ, മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഹുസൈൻ മാസ്റ്റർ കുന്നത്ത്, അമ്മദ് ഹാജി പുന്നോർത്ത്, അലിഹാജി ചെക്യാട്, ഇസ്മായിൽ മിസ്ബാഹി സെക്രട്ടറി നിസാർ ഫാളിലി, നൂറുള്ള സഖാഫി, കുഞ്ഞബ്ദുല്ല കടമേരി, ഒ.പി മൊയ്ദു ഫൈസി, ഇസ്മായിൽ സഖാഫി തിനൂർ സംബന്ധിച്ചു. നാസർ മാസ്റ്റർ പേരോട് സ്വാഗതവും, അബ്ദുല്ല കായക്കൊടി നന്ദിയും പറഞ്ഞു.
നാദാപുരം: കേരള മുസ്ലിം ജമാഅത്ത് നാദാപുരം സോൺ അംഘടിപ്പിച്ച ജാഗ്രത സംഗമം പ്രൗഢമായി. കേരള മുസ്ലിം ജമാഅത്തിന്റെ പോഷക സംഘടനകളായ എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ജെ.എം, എസ്.എം.എ സംഘടനകളുടെ സോൺ, ഡിവിഷൻ ഭാരവാഹികൾ സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
സോൺ പ്രസിഡന്റ് ചിയ്യൂർ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. ഇബ്രാഹീം സഖാഫി കുമ്മോളി ഉത്ഘാടനം ചെയ്തു. സംസ്ഥാന പ്രതിനിധികളായ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി കുറ്റ്യാടി, മുനീർ സഖാഫി ഓർക്കാട്ടേരി വിഷയാവതരണം നടത്തി. ചിയ്യൂർ മുഹമ്മദ് മുസ്ല്യാർ, മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഹുസൈൻ മാസ്റ്റർ കുന്നത്ത്, അമ്മദ് ഹാജി പുന്നോർത്ത്, അലിഹാജി ചെക്യാട്, ഇസ്മായിൽ മിസ്ബാഹി സെക്രട്ടറി നിസാർ ഫാളിലി, നൂറുള്ള സഖാഫി, കുഞ്ഞബ്ദുല്ല കടമേരി, ഒ.പി മൊയ്ദു ഫൈസി, ഇസ്മായിൽ സഖാഫി തിനൂർ സംബന്ധിച്ചു. നാസർ മാസ്റ്റർ പേരോട് സ്വാഗതവും, അബ്ദുല്ല കായക്കൊടി നന്ദിയും പറഞ്ഞു.
നാദാപുരം: ഹാപ്പി വില്ലേജ് കൈവരിക്കുന്നതിനായി നാദാപുരം ഗ്രാമപഞ്ചായത്ത് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി കൗമാര വിദ്യഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ചു. വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്നാണ് വനിതകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കുമായി ഹാപ്പി വില്ലേജ് പരിപാടിയുടെ ഭാഗമായി വിവിധ കർമ്മപദ്ധതികൾ ഗ്രാമ പഞ്ചായത്ത് തയ്യാറാക്കിയത്. ലഹരിക്കെതിരെ ബോധ വൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു കൊണ്ടാണ് കൗമാരക്കാർക്കുള്ള വിദ്യാഭ്യാസ പരിപാടിക്ക് തുടക്കം കുറിച്ചത്. വിദ്യാലയങ്ങളും കളിസ്ഥലങ്ങളും പിടിമുറുക്കുന്ന ലഹരി മാഫിയക്കെതിരെ നിയമപരമായി പ്രവർത്തിക്കാനുള്ള വളണ്ടിയർമാരെ പിന്നീട് തെരഞ്ഞെടുത്ത് പരിശീലനവും നൽകുന്നതാണ്. ഇതിൽ പഞ്ചായത്തിലെ യൂത്ത് ക്ലബ്ബുകളെയും സഹകരിപ്പിക്കും.
ക്ലാസ്സിന്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ജനീദ ഫിർദൗസ്, ഐ ഡി ഡി എസ് സൂപ്പർവൈസർ സി കെ ഗീത, റിട്ടയേഡ് എക്സൈസ് ഇൻസ്പെക്ടർ കരുണാകരൻ പ്രസംഗിച്ചു.
നരിപ്പറ്റ: സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാല വോളിബോൾ താരവും, വിമുക്തഭടനുമായ പൊന്തേന്റെ കീഴിൽ കൃഷ്ണദാസ് അനുസ്മരണം സംഘടിപ്പിച്ചു. നരിപ്പറ്റയുടെ സ്വന്തം ദാസേട്ടൻ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കവിയും ചിത്രകാരനുമായ രാജഗോപാൽ കാരപ്പറ്റ ഉദ്ഘാടനം ചെയ്തു. ഒരുനാട്ടിലെ ആബാലവൃദ്ധം ജനങ്ങളുടെയും ഹൃദയത്തിൽ കയറിപ്പറ്റാൻ കഴിയുക എന്നത് അപൂർവ്വം ചിലർക്ക് മാത്രം സാധിക്കുന്നതാണെന്ന് രാജഗോപാൽ കാരപ്പറ്റ പറഞ്ഞു. സൗമ്യമായ പെരുമാറ്റവും പ്രവർത്തനവും കൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹമേറ്റു വാങ്ങാൻ കഴിഞ്ഞതെന്നും രാജഗോപാൽ പറഞ്ഞു.
ഗ്രന്ഥശാല പ്രസിഡന്റ് അഖിലേന്ദ്രൻനരിപ്പറ്റ അധ്യക്ഷനായി. സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി. അനീഷ് ഒരപ്പിൽ ടി.പി വിശ്വനാഥൻ , പി. അരവിന്ദാക്ഷൻ, സി. പി. അബ്ദുൽഹമിദ്, കെ. പി. അന്ത്രു, ഒ വിനോദൻ,ടി. പി. വിനോദൻ, പ്രൊഫ. എൻ. രാജൻ, ബാബു മാനന്തവാടി, രജിൽ കാരപറമ്പൻ സംസാരിച്ചു.
കുറ്റ്യാടി : കായക്കൊടിയുടെ പൊതു മുഖമായിരുന്നു ഇന്ന് നിര്യാതനായ ഹാജി കെ.എ. പൊറോറ.
മുസ്ലിം ലീഗ് പ്രസ്താനത്തെ നെഞ്ചേറ്റിയ പൊറോറ കായക്കൊടി പഞ്ചായത്ത് മുസ് ലിം ലീഗിന്റെ നേതൃനിരയിൽ ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. സ്വതന്ത്ര കർഷക സംഘത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു. തൂവെള്ള വസ്ത്രം ധരിച്ച് മന്ദസ്മിതംതൂകി തന്റെ കർമമണ്ഡലത്തിൽ ജ്വലിച്ചു നിന്ന മഹാമനീഷി. ഒരു പുരുഷായുസ്സ് മുഴുവൻ നാടിനും സമൂഹത്തിനും വേണ്ടി സമർപ്പിച്ച അദ്ദേഹം കുറ്റ്യാടി മുസ്ലിം യതീംഖാനയുടെ സ്ഥാപകനേതാവും നിലവിലെ പ്രസിഡന്റുമാണ്.
പട്ടിണിയും പരിവട്ടവുമായ കാലത്ത് മാതാപിതാക്കൾ നഷ്ടപെടുന്ന ബാല്യങ്ങൾക്ക് കൈത്താങ്ങാവാൻ കുറ്റ്യാടിയിലെയും പരിസര പ്രദേശങ്ങളിലെയും സമാന മനസ്കർ ഒത്തുചേർന്ന് സ്ഥാപിച്ച യതീംഖാന ഇന്ന് കാണുന്ന രീതിയിൽ വളർന്നതിനു പിന്നിൽ കുഞ്ഞബ്ദുള്ള ഹാജിയെന്ന കെ എ പൊറോറയുടെ സ്വപ്നങ്ങളും ഇച്ചാശക്തിയും തന്നെയാണ്. തന്റെ ജീവിതം മുഴുവൻ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി സമർപ്പിച്ച പൊറോറ കഴിഞ്ഞ 30 വാർഷത്തോളമായി കായക്കൊടി AMUP സ്കൂളിന്റെ മാനേജറായും കായക്കൊടി ഹൈസ്കൂളിന്റെ മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ ആയും പ്രവർത്തിക്കുന്നു. കായക്കൊടി AMUP സ്കൂൾ ഇന്ന് കാണുന്ന സുന്ദരമായ ബിൽഡിങ്ങുകളും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിൽ അദ്ദേഹം കാണിച്ച താല്പര്യം പിഞ്ചുകുട്ടികളോട് അദ്ദേഹം കാണിച്ച വാത്സല്യത്തിന് ഉത്തമ ഉദാഹരണമാണ്.
ദീർഘാകാലം കായക്കൊടി ശാഖ മുസ്ലിം ലീഗ് പ്രസിഡന്റായും മുസ്ലിം റിലീഫ് കമ്മിറ്റിയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കായക്കൊടി പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മറ്റിയുടെ ട്രഷററായും പ്രവർത്തി ച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് ജില്ലാ സ്വതന്ത്ര കർഷക സംഗം ഭാരവാഹിയായും തന്റെ രാഷ്ട്രീയ ജീവിതം നയിച്ചു.
കായക്കൊടി ഗ്രാമപഞ്ചായത്ത് മെമ്പർ ആയും പ്രവർത്തിച്ചിട്ടുണ്ട്.
സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് എന്നും താങ്ങും തണലായും നിന്ന അദ്ദേഹം നിരവധിയാളു കൾക്ക് വീട് നിർമിച്ചു നൽകാൻ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മർഹൂം വി.കെ.കുഞ്ഞമ്മദ് മാസ്റ്ററോടൊപ്പം മുന്നിൽ നിന്ന അദ്ദേഹം ഒത്തിരി വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
അദ്ധേഹത്തിന്റെ വിയോഗം തീർത്ത നഷ്ടം നികത്താൻ ഇനിയുമേറെക്കാലം കാത്തിരിക്കേണ്ടി വരും.
നാദാപുരം: രണ്ടുദിവസമായി തിമിർത്തു പെയ്യുന്ന മഴയിൽ ഭീതിയുടെ മുൾമുനയിൽ നിൽക്കുകയാണ് വിലങ്ങാട് മലയോര വാസികൾ. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് ആശങ്കയോടെ ജീവിതം തള്ളിനീക്കുന്നത്. വിലങ്ങാടിന്റെ അതിർത്തി പ്രദേശമായ കണ്ണവം വനത്തിൽ ഇന്നലെ രാത്രി ചെറിയതോതിൽ ഉരുൾ പൊട്ടിയിരുന്നു. ഇതേ തുടർന്ന് വിലങ്ങാട് പുഴയിൽ ജലവിതാനം ഉയരുകയും പഴയ ഉരുട്ടി പാലം അടക്കുകയും ഗതാഗതം നിലക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയും ഇന്നുമായി നിലക്കാതെ പെയ്യുന്ന മഴ മലയോരത്ത് ഉരുൾപൊട്ടൽ സാധ്യത വർദ്ധിപ്പിക്കുകയാണ്. നേരത്തെ വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ ജീവഹാനി ഉൾപ്പെടെ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. ആ ഉരുൾപൊട്ടലിന്റെ നടുക്കത്തിൽ നിന്ന് നാട് ഇനിയും മുക്തമായിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും ഒരു ദുരന്തം താങ്ങാനുള്ള കരുത്ത് മലയോരവാസികൾക്ക് ഇല്ല. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന പല കുടുംബങ്ങളും ബന്ധ വീടുകളിലേക്ക് താമസം മാറ്റുകയാണ്. അതിനിടെ നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ അധികൃതർ പദ്ധതി തയ്യാറാക്കിയെങ്കിലും ഇത് ഇനിയും പ്രാവർത്തികമായിട്ടില്ല. വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചറുടെ നേതൃത്വത്തിൽ ഇന്നലെ മലയോരവാസികളെ സന്ദർശിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും എത്രയും പെട്ടെന്ന് മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്
നാദാപുരം : സത്യവും അസത്യവും വേർതിരിക്കുന്ന അതിർ വരമ്പുകൾ ചുരുങ്ങി ഇല്ലാതായി വരുന്ന കാലത്ത് മാധ്യമ പ്രവർത്തനം ഏറെ വെല്ലുവിളി നേരിടുക യാണെന്ന് മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ എസ് എ അജിംസ്. കല്ലിക്കണ്ടി എൻ എ എം കോളേജ് മലയാളം വിഭാഗവും ഐ ക്വു എ സിയും സംയുക്തമായി സംഘടിപ്പിച്ച സത്യാനന്തര കാലത്തെ മാധ്യമങ്ങൾ എന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.2010 ൽ ട്യൂണിഷിയിൽ ആരംഭിച്ച മുല്ലപ്പൂ വിപ്ലവത്തിന് ശേഷം ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത സൈദ്ധാന്തിക മേഖലയാണ് സത്യാനന്തര കാലം എന്നുള്ളത് ഏറെ പ്രധാന്യത്തോടെ മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.എം ഇ എഫ് ജനറൽ സെക്രട്ടറി പി പി എ ഹമീദ് ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ ടി മജീഷ് അധ്യക്ഷത വഹിച്ചു. ഡോ സി.വി അബ്ദുൽ ഗഫൂർ, അലി കെ, സമീർ പറമ്പത്ത്, ഡോ കെ എം മുഹമ്മദ് ഇസ്മായിൽ,ഡോ. ഹുസൈൻ സി , മുൻഫർ കാപ്പിൽ,
അഫ്നാസ് പി പ്രസംഗിച്ചു.
നാദാപുരം: കല്ലാച്ചി സി. കുമാരൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യ ത്തിൽ പുസ്തക ചർച്ച നടത്തി.എസ്.കെ പൊറ്റെക്കാട്ട് അവാർഡ് ലഭിച്ച അനു പാട്യംസിന്റെ നീലമലകളിലെ മായാകാഴ്ചകൾ എന്ന പുസ്തകത്തെ ക്കുറിച്ചുള്ള ചർച്ച കവി ശ്രീനി എടച്ചേരി ഉൽഘാടനം ചെയ്തു. എ.കെ പീതാംബരൻ മാസ്റ്റർ പുസ്തകം അവലോകനം നടത്തി. ഹേമചന്ദ്രൻ മാസ്റ്റർ , മോഹനൻ മാസ്റ്റർ, രാജൻ മാസ്റ്റർ കേളോത്ത്, ചാന്ദിനി കെ ടി.കെ.,സുമേഷ് കല്ലാച്ചി, എ.കെ.പി. കുഞ്ഞബ്ദുല്ല, വിമൽ കുമാർ കണ്ണങ്കൈ, ലിനീഷ് അരുവിക്കര എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി സുരേന്ദ്രൻ തൂണേരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് : പ്രസിഡണ്ട് സന്തോഷ് കക്കാട്ട് സ്വാഗതവും രഞ്ജിത്ത് നന്ദിയും പറഞ്ഞു.
നാദാപുരം: ജീവിതം കൊണ്ട് സമൂഹത്തിന് സൗഹാർദ്ദ സന്ദേശം പകർന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമ്മകൾ നിറഞ്ഞ സായാഹ്നം പ്രൗഢമായി. ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ നാദാപുരം ചാപ്റ്ററാണ് ശിഹാബ് തങ്ങളുടെ ഓർമ ദിനമായ ഇന്നലെ നാദാപുരത്ത് സ്മൃതി സംഗമം സംഘടിപ്പിച്ചത്. ഡീ പാരീസ് ഹാളിൽ നടന്ന പരിപാടി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എം കെ അഷ്റഫ് അധ്യക്ഷനായി. കൺവീനർ സി കെ നാസർ സ്വാഗതം പറഞ്ഞു. കോ ഓർഡിനേറ്റർ എം സി സുബൈർ അവാർഡ് പ്രഖ്യാപനം നടത്തി. യുവ പണ്ഡിതൻ അബ്ദുല്ല സലിം വാഫി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം ലീഗ് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, അബ്ദുല്ല വയലോളി, മുഹമ്മദ് ബംഗ്ലത്ത്, എം പി ജാഫർ മാസ്റ്റർ,
എം എച്ച് വള്ളുവങ്ങാട്, പി എ നൗഷാദ്, പി എ തലായി, റഷീദ് പയന്തോങ്ങ്, അബു ചിറക്കൽ, അഷ്റഫ് പൊയ്ക്കര, നസീർ വളയം, യുസുഫ് തുണ്ടിയിൽ, നവാസ് തൈക്കണ്ടി, ബഷീർ എടച്ചേരി, ഡോ. എം കെ മുനീർ, മുഹമ്മദലി തിനൂർ, അറഫാത്ത് വളയം പ്രസംഗിച്ചു. ഇഖ്ബാൽ നരിപ്പറ്റ, ഫസൽ നാദാപുരം, സജീർ വിലാതപുരം, ഷഹറാസ് ചെറുമോത്ത്, സി എച്ച് നജ്മാ ബീവി, അജു അമീർ ലക്ഷദ്വീപ് എന്നിവർ അനുസ്മരണ ഗാനങ്ങൾ ആലപിച്ചു.
നാദാപുരം: കനത്ത മഴയിൽ കണ്ണവം വനത്തിൽ ഉരുൾപൊട്ടി. ഇതേ തുടർന്ന് വിലങ്ങാട് ഭാഗത്ത് പുഴയിൽ ജലവിതാനം ഉയർന്നു ഉരുട്ടിയിലെ പഴയ പാലത്തിന് മുകളിൽ വെള്ളം കയറിയതോടെ പാലം അടച്ചു. ഇന്ന് കാലത്ത് മുതൽ തിമിർത്തു പെയ്യുന്ന മഴയെ തുടർന്നാണ് കണ്ണവം വനം മേഖലയിൽ ഉരുൾപൊട്ടിയത്.
വടകര: വർഷങ്ങളായി നിത്യവും രാവിലെ മുടങ്ങാതെ വടകര നാരായണ നഗറിൽ സൂര്യയോഗ നടത്തുന്ന സൂര്യയോഗ വടകര ചാപ്റ്റർ, കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാരം ലഭിച്ച പ്രൊഫ. കടത്തനാട്ട് നാരായണനെ ആദരിച്ചു. വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. സൂര്യയോഗ പരിശീലകൻ പടന്നയിൽ അരവിന്ദാക്ഷൻ പ്രശംസാ ഫലകം നൽകി. പറമ്പത്ത് രവീന്ദ്രൻ പൊന്നാട അണിയിച്ചു. കെ ഗായത്രി, എം കെ സരസ്വതി, പി സുരേഷ്, എം ആർ ഇന്ദിര,പിപി ചന്ദ്രി, കെ ശാന്ത തുടങ്ങിയവർ സംസാരിച്ചു.
നാദാപുരം : ആഗസ്ത് 9 ന് ക്വിറ്റിന്ത്യദിനത്തിൽ ഭരണഘടനയെ സംരക്ഷിക്കുക ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി എൽ.വൈ.ജെ.ഡി കണ്ണൂരിൽ നടത്തുന്ന യൂത്ത് അസംബ്ലി വിജയിപ്പിക്കാൻ നാദാപുരം മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന കമ്മറ്റിയംഗം വത്സരാജ് മണലാട്ട് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ടി.പ്രകാശൻ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി കെ.രജീഷ് , പ്രജീഷ് വള്ളിൽ , ടി.വാസു, ശ്രീജിത്ത് .പി ,പ്രകാശൻ .എൻ എന്നിവർ പ്രസംഗിച്ചു.
എടച്ചേരി : പ്രമുഖ സഹകാരിയും മുൻ എം എൽ എയുമായ ഇ വി കുമാരന്റെ സ്മരണാർത്ഥം എടച്ചേരി സർവ്വീസ് സഹകരണ ബേങ്ക് എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ വിതരണം ചെയ്തു. ബി.എസ്.സി ഫിസിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അശ്വിൻ ബി.ആർ, എം.ബി.ബി.എസ് കോഴിക്കോട് മെഡിക്കൽ കോളജ് ടോപ് സ്കോറർ റിയാ ഫാത്തിമ, എം.എസ്.സി സൈക്കോളജി റാങ്ക് ജേതാവ് ഷൈൻ ശ്രീനാഥ് എന്നിവർക്കും എം.എൽ.എ ഉപഹാരങ്ങൾ നൽകി. ബേങ്ക് പ്രസിഡന്റ് പി.കെ ബാലൻ അധ്യക്ഷത വഹിച്ചു. വി.പി കുഞ്ഞികൃഷ്ണൻ, വി. കുഞ്ഞിക്കണ്ണൻ സുരേഷ് ബാബു മണിയലത്ത് , ടി വി ഗോപാലൻ, ടി.കെ അമ്മത്, വത്സരാജ്
മണലാട്ട് , സി.സുരേന്ദ്രൻ, എം.കെ പ്രേംദാസ് , രാജീവ് വള്ളിൽ , ദിനേശൻ സി.കെ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി ഒ.പി നിധീഷ് സ്വാഗതവും വൈ.പ്രസിഡണ്ട് കെ.ടി.കെ കൃഷ്ണൻ നന്ദിയും പറഞ്ഞു.
മൊകേരി: പ്രമുഖ സി പി ഐ നേതാവും ഗോവ വിമോചന സമര നായകനുമായിരുന്ന പി കേളപ്പൻ നായർ ത്യാഗിവര്യനായ കമ്മ്യൂണിസ്റ്റായിരുന്നു എന്ന് സി എൻ ചന്ദ്രൻ പറഞ്ഞു. കേളപ്പൻ നായരുടെ മുപ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് മൊകേരിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി പി ഐ കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. സി.പി.ഐ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ജില്ലാ കമ്മറ്റി അംഗം കെ.പി.പവിത്രൻ , കവി ശ്രീനി എടച്ചേരി, എം.പി. കുഞ്ഞിരാമൻ പ്രസംഗിച്ചു. വി.വി.പ്രഭാകരൻ സ്വാഗതവും എ.സന്തോഷ് നന്ദിയും പറഞ്ഞു.
നാദാപുരം: ആഗസ്റ്റ് 15 ന് കോഴിക്കോട് കടപ്പുറത്ത് വച്ച് നടക്കുന്ന ഫ്രീഡം സ്ട്രീറ്റിൻ്റെ ഭാഗമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് നയിക്കുന്ന വടക്കൻ മേഖല ജാഥക്ക് കല്ലാച്ചിയിൽ സ്വീകരണം നൽകി. കൊരിച്ചൊരിയുന്ന മഴയത്തും നൂറുക്കണക്കിന് പ്രവർത്തകരാണ് ജാഥയെ സ്വീകരിക്കാനെത്തിയത്. സംസ്ഥാന പ്രസിഡൻറ് വി വസീഫ്, ട്രഷറർ എസ്.ആർ അരുൺ ബാബു, എം വിജിൻ എം.എൽ.എ, ആർ രാഹുൽ, എം.വി ഷിമ, മിനു സുകുമാരൻ, പി.സി ഷൈജു, എൽ.ജി ലിജീഷ്, ടി.കെ സുമേഷ്, പി രാഹുൽ രാജ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് എ.കെ ബിജിത്ത് അധ്യക്ഷനായി.
കുറ്റ്യാടി : നാല്പത്തിയൊന്നാമത് കോഴിക്കോട് ജില്ലാ ജൂഡോ ചാമ്പ്യൻ ഷിപ് സമാപിച്ചു. മത്സരത്തിൽ ഡ്രാഗൺ ജുഡോ ക്ലബ് കുറ്റ്യാടി ഫസ്റ്റ് റണ്ണറപ് നേടി.
അണ്ടർ 12 വിഭാഗത്തിൽ നടന്ന മത്സരത്തിൽ ഓവറോൾ കിരീടവും കരസ്ഥമാക്കി. ജില്ലയിലെ വിവിധ ക്ലബ്ബ്കളെയും പരാജയപ്പെടുത്തിയാണ് ഡ്രാഗൺ ജുഡോ ക്ലബ് കുറ്റ്യാടി ജേതാക്കളായത്.16 ഗോൾഡ് മെഡലുകളും 10 സിൽവർ മെഡലുകളും 16 ബ്രോൺസ് മെഡലുകളും നേടിയാണ് ഡ്രാഗൺ ക്ലബ്ബ് താരങ്ങളായത്.
ഏകദേശം 32 വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച ഈ ക്ലബ്ബിന്റെ പരിശീലകർ നസീർ, റഫീഖ്, അഷ്റഫ്, സുനീഷ്, യദു കൃഷ്ണ എന്നിവരാണ്.
വാണിമേൽ :വാണിമേൽ എം യു പി സ്കൂളിൽ ഈ അധ്യയന വർഷത്തെ കാർഷിക ക്ലബ്ബിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ സോയിൽ കൺസർവഷൻ ഓഫീസർ ടി പി ആയിഷ നിർവഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് എം കെ അഷ്റഫ് അധ്യക്ഷനായി. ഹെഡ് മാസ്റ്റർ സി വി അഷ്റഫ്, സ്കൂൾ വികസന സമിതി അംഗം എം കെ നൗഷാദ്, എസ് ആർ ജി കൺവീനർ വി എൻ ഷീജ, കാർഷിക ക്ലബ് കൺവീനർ ഒ ടി ഷെരീഫ് എന്നിവർ സംസാരിച്ചു. അമൽ സയാന കർഷക ഗാനം ആലപിച്ചു
ഇരിങ്ങണ്ണൂര്‍ :കേരള പ്രവാസി സംഘം ഇരിങ്ങണ്ണൂര്‍ മേഖല കമ്മിറ്റി സംഘടിപ്പിച്ച അനുമോദനസദസ്സും,കരിയര്‍ ഗൈഡന്‍സും പ്രവാസി സംഘം ജില്ലാ കമ്മിറ്റിയംഗവും,മുന്‍ ലോക കേരള സഭാംഗവുമായ കുഞ്ഞമ്മത് കൂരാച്ചുണ്ട് ഉദ്ഘാടനം ചെയ്തു. തുണേരി ബ്ളോക്ക് പഞ്ചായത്ത് മെംബര്‍ ടി.ജിമേഷ് മാസ്റ്ര്
കരിയര്‍ ഗൈഡന്‍സില്‍ മുഖ്യ പ്രഭാഷണം നടത്തി. മേഖല പ്രസിഡണ്ട് രമേശന് കുന്നുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ.എം ഇരിങണ്ണൂര്‍ ലോക്കല്‍ സെക്രട്ടരി ടി.അനില്‍ കുമാര്‍,കെ.കുഞ്ഞികണ്ണന്‍,തപസ്യ കുഞ്ഞിരാമന്,ടി.കെ.കണ്ണന്,മുരളി കൈതേരി,ടി.ജിമേഷ്,എന്‍.ഗോവിന്ദന്, കെ രാജൻ
അനീഷ് .എ എന്നിവര്‍ ആശംസകളർപ്പിച്ചു ഉന്നത വിജയി കൾക്ക് ചടങ്ങിൽ വച്ച് സ്നേഹോപഹാരം നല്കി.ഇ.സുകുമാരന്‍ സ്വാഗതവും അനീഷ്
അണിമംഗലം നന്ദിയും പറഞ്ഞു.
കുറ്റ്യാടി: വടകര താലൂക്ക് പ്രൈമറി കോ - ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റിക്ക് പച്ച തേങ്ങ സംഭരിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം.സൊസൈറ്റിയുടെ മുള്ളമ്പത്ത് കേന്ദ്രത്തില്‍ ആഗസ്റ്റ് 8 മുതല്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ നാളീകേര സംഭരണം നടത്തും.ഒരു കിലോ തേങ്ങയ്ക്ക് മുപ്പത്തിരണ്ട് രൂപ തോതില്‍ കൃഷിഭവനുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് സംഭരിക്കുന്നത്. ഇതിന് പുറമെ മായമില്ലാതെ മഞ്ഞള്‍ പൊടി, മുളക് പൊടി, അരിപ്പൊടി തുടങ്ങിയവ ആധുനീകരിച്ച നിര്‍മ്മാണശാലയില്‍ മായമില്ലാതെ പൊടിച്ചു വിപണിയില്‍ ഇറക്കും, ഇതിന്റെ ഭാഗമായി പുതിയ പ്ലാന്റ് ഉദ്ഘാടനം ആഗസ്റ്റ് 28ന് നിര്‍വഹിക്കും. സൊസൈറ്റിയുടെ ഗുണമേന്മയുള്ള ഉത്പന്നമായ കേരോദയം വെളിച്ചെണ്ണ മിതമായ നിരക്കിലാണ് മാര്‍ക്കറ്റില്‍ ലഭ്യമാകുന്നതെന്ന് സൊസൈറ്റി പ്രസിഡന്റ എ.കെ നാരായണി പറഞ്ഞു. വൈസ് പ്രസിഡന്റ് എന്‍. പി കണ്ണന്, സെക്രട്ടറി ശ്രീജിത്ത് കണ്ണോത്ത്, പി.ടി.കെ.ഷാജീവന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
നാദാപുരം : ടി ഐ എം സ്നേഹമുദ്രയുടെ നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങൾ മാതൃകയാകുന്നു. ടി ഐ എം ട്രെയിനിങ് കോളേജ് ഓഡിറ്റോറിയ ത്തിൽ നടന്ന ചടങ്ങിൽ എസ് എം എ രോഗം പിടിപെട്ട മുഹമ്മദ് ഇവാനുള്ള ചികിൽസാ ഫണ്ടിലേക്ക് രണ്ട് ലക്ഷം രൂപയും ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി
എൻ എസ് എസ് നിർമ്മിക്കുന്ന വീട് നിർമ്മാണ ഫണ്ടിലേക്ക് ബി എഡ് യുനിറ്റ് സ്വരൂപിച്ച ഒരു ലക്ഷം രൂപയും കൈമാറി.
ഇവാൻ ചികിൽസാ ഫണ്ടിലേക്കുള്ള തുക ടി ഐ എം പ്രസിഡണ്ട് കെ എം കുഞ്ഞബ്ദുല്ല ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരിക്കും വീട് നിർമ്മാണ ത്തിലേക്കുള്ള തുക വിദ്യാർത്ഥി പ്രതിനിധികളായ ദിജിൽ ദിനേശ്, ഫർസീന എന്നിവർ പ്രിൻസിപ്പാൾ സി കെ അബ്ദുൽ ഗഫൂറിനുമാണു കൈമാറിയത്. ഇവാൻ ഫണ്ടിലേക്ക് ടി ഐ എം സ്കൂളിലെ 2002 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ സ്വരൂപിച്ച നാൽപ്പതി നായിരം രൂപ ജസീറ നരിക്കാട്ടേരിയും കൈമാറി.
ചടങ്ങ് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉൽഘാടനം ചെയ്തു. സ്നേഹമുദ്ര ചെയർമ്മാൻ വി സി ഇക്ബാൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബംഗ്ലത്ത് അബ്ബാസ് കണേക്കൽ നദീർ ചാത്തോത്ത്, മുനീർ പ്രാച്ചേരി, നജ്മുദ്ദീൻ , കിരൺരാജ് എന്നിവർ പ്രസംഗിച്ചു.
നാദാപുരം: കുമ്മങ്കോട് ഇന്നലെ വൈകീട്ട് ഉണ്ടായ ഇടിമിന്നലിൽ രണ്ട് വീടുകൾക്ക് കനത്ത നാശം. മലോക്കണ്ടിയിൽ താമസിക്കും കണ്ണോത്ത് കുഞ്ഞാലിയുടെ വീട്ടിൽ വൈദ്യുതി മീറ്ററും സ്വിച്ച് ബോർഡും തകർന്നു. മീറ്ററും മറ്റും പൊട്ടി ത്തെറിച്ച് അയൽ വാസിയുടെ വീട്ടുമുറ്റത്ത് പതിച്ചു. വീട്ടുകാർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീട്ടുപറമ്പിലെ തെങ്ങുകൾക്കും മിന്നലേറ്റു.
ഖത്തർ കെഎംസിസി നേതാവ് പുളിയത്തുങ്കൽ മമ്മൂട്ടിയുടെ മകൻ ജംഷീറിന് വേണ്ടി പുതുതായി നിർമ്മിക്കുന്ന വീട്ടിലും ഇടിമിന്നൽ നാശം വിതച്ചു. ഈ വീട്ടിലും മീറ്ററും സ്വിച്ച് ബോർഡും പൊട്ടിത്തെറിച്ചിട്ടുണ്ട്.
നാദാപുരം: കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 41മത് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ, സീനിയർ വിവിധ വിഭാഗത്തിലായി 5 ഗോൾഡും 1 സിൽവറൂം 5 ബ്രൗൺസും നേടി വാണിമേലിലെ ബ്രദർസ് ജൂഡോ ക്ലബ്ബ് അംഗങ്ങൾ.
നഷാത്ത് അബ്ദുൽ അസീസ് (Below 73 - Cadet), മുഹമ്മദ് ഫിസാൻ(Above 60 - Cadet) മുഹമ്മദ് ഹുസൈൻ (Below 81- സീനിയർ), അബ്ദുൽ സിനാൻ (Below 90 - സീനിയർ), മുസൈർ വി കെ (Above 100 - ജൂനിയർ&സീനിയർ) എന്നിവരാണ് സ്വർണ മെഡൽ നേടിയത്. മുഹമ്മദ് തൻവീർ (Below 73 - ജൂനിയർ ) സിൽവർ മെഡലും, മുഹമ്മദ് തൻവീർ (Below 73 - സീനിയർ ), ഉനൈസ് മുഹമ്മദ് (Below 73 - Cadet), അൽത്താഫ് അൻവർ (Below 81 - Cadet), റബീഹ് എൻ (Below 45 - Cadet), മുഹമ്മദ് റിനാൻ (Below 50 - സബ് ജൂനിയർ) എന്നിവർ ബ്രൗൺസ് മെഡലും നേടി.
വർഷങ്ങളുടെ പാരമ്പര്യമുള്ള ബ്രദേഴ്സ് ക്ലബ്ബിൽ 2016 ലാണ് ജൂഡോ പരിശീലനം ആരംഭിച്ചത്. ഇതിനകം നിരവധി വിജയങ്ങൾ കൈവരിച്ചിട്ടുണ്ട്. താരങ്ങളുടെ കഠിന പ്രയത്നവും ചിട്ടയായ പരിശീലനവുമാണ് വിജയത്തിന്റെ പിന്നിലെന്ന് പരിശീലകനായ മാസ്റ്റർ ജംഷി പറഞ്ഞു.
വാണിമേൽ: എസ് എസ് എൽ സി- പ്ലസ് ടു, മദ്രസ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഖത്തർ താഴെ വെള്ളിയോട് പ്രവാസി ഫോറത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ചടങ്ങ് പാനൂർ സർക്കിൾ ഇൻസ്പെക്ടർ എം.പി ആസാദ് ഉദ്ഘാടനം ചെയ്തു. കല്ലിൽ അബ്ദുറഹിമാൻ അധ്യക്ഷനായി. സി.കെ മൊയ്തു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി..
ഖാസിം ദാരിമി, ഇബ്രാഹിം മുസ്ല്യാർ, കെ കെ കുഞ്ഞമ്മദ് മാസ്റ്റർ, എം കെ ഇസ്മായിൽ, ഫിറോസ് കെ.വി, അസീസ് എം.കെ, ഉനൈസ് വാഫി എന്നിവർ സംസാരിച്ചു. അജ്മൽ കെ.കെ സ്വാഗതവും ഇസ്മായിൽ സി.വി നന്ദിയും പറഞ്ഞു.
കുറ്റ്യാടി: യൂത്ത് കോൺഗ്രസ്സ് നേതാവായിരുന്ന പുന്ന നൗഷാദിന്റെ മൂന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരണം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്തു. പ്രസിഡന്റ് സിദ്ധാർത്ഥ് നരികൂട്ടും ചാൽ അധ്യക്ഷതവഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഇ എം അസ്ഹർ, പി കെ ഷമീർ, എ ൻ സാജിർ, സൂരജ് രവീന്ദ്രൻ , പി.ബബീഷ്, കെ വി സജീഷ് എന്നിവർ പ്രസംഗിച്ചു
കുറ്റ്യാടി: യൂത്ത് കോൺഗ്രസ്സ് നേതാവായിരുന്ന പുന്ന നൗഷാദിന്റെ മൂന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരണം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്തു. പ്രസിഡന്റ് സിദ്ധാർത്ഥ് നരികൂട്ടും ചാൽ അധ്യക്ഷതവഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഇ എം അസ്ഹർ, പി കെ ഷമീർ, എ ൻ സാജിർ, സൂരജ് രവീന്ദ്രൻ , പി.ബബീഷ്, കെ വി സജീഷ് എന്നിവർ പ്രസംഗിച്ചു
നരിപ്പറ്റ: കാലിക്കറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ഇന്ന് നടന്ന 41ആമത് കോഴിക്കോട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ സീനിയർ കാറ്റഗറി (90 കി.ഗ്രാം) യിൽ നരിപ്പറ്റ സ്വദേശി അബ്ദുൽ സിനാൻ മുറിച്ചാണ്ടി ഗോൾഡ് മെഡൽ നേടി.
പുളിയാവ് നാഷണൽ കോളജിൽ രണ്ടാം വർഷ ബി.എ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിയാണ്. നരിപ്പറ്റ മണ്ടോകണ്ടിയിലെ താഴെ മുറിച്ചാണ്ടി മമ്മുവിന്റെയും റൈഹാനത്തിന്റെയും മകനാണ്. നേരത്തെ റസ്ലിംഗ് മത്സരത്തിലും സിനാൻ വിജയം കൈവരിച്ചിരുന്നു.
കുറ്റ്യാടി: കോഴിക്കോട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 55 കേഡറ്റ് വിഭാഗത്തിൽ കുറ്റ്യാടി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിക്ക് സ്വർണ്ണ മെഡൽ. കുളങ്ങര താഴയിലെ പികെ മുഹമ്മദിന്റെയും സാഹിറയുടെയും മകൻ മുഹമ്മദ് സഫ്ഹാദാണ് ഈ നേട്ടം കൈവരിച്ചത്. കുറ്റ്യാടി ഫാൽക്കൺ നിന്നാണ് ഈ വിദ്യാർത്ഥി പരിശീലനം നേടിയത്.
പുറമേരി: ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ യുവജനങ്ങളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ എ.ഐ.വൈ.എഫ് രൂപീകരിച്ച ഭഗത് സിംഗ് യൂത്ത് ഫോഴ്സിൻ്റെ കോഴിക്കോട് ജില്ലാ ക്യാമ്പ് പുറമേരിയിൽ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് ഫോഴ്സ് ജില്ലാ ക്യാപ്റ്റൻ ധനേഷ് കാരയാട് അദ്ധ്യക്ഷത വഹിച്ചു.
ഇ.കെ വിജയൻ എം.എൽ.എ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, ജില്ലാ പ്രസിഡണ്ട് അഡ്വ: കെ.പി ബിനൂപ്, സി.പി.ഐ ജില്ലാ എക്സി: അംഗം പി.സുരേഷ് ബാബു, ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ.പി പവിത്രൻ, അഭിജിത്ത് കോറോത്ത്, യൂത്ത് ഫോഴ്സ് ജില്ലാ വൈസ് ക്യാപ്റ്റൻമാരായ അനുകൊമ്മേരി, എൻ നിംഷ, സംഘാടക സമിതി ഭാരവാഹികളായ പി.കെ ചന്ദ്രൻ, നികേഷ് പി.കെ പ്രസംഗിച്ചു.
ദുരന്തനിവാരണവും സാമൂഹിക പ്രതിബദ്ധതയും എന്ന വിഷയത്തിൽ ദിലീപ് കണ്ടോത്ത്, പെയിൻ ആൻ്റ് പാലിയേറ്റീവ് വിഷയത്തിൽ പി.അബ്ദുള്ള മാസ്റ്റർ എന്നിവർ ക്ലാസ്സുകൾ നയിച്ചു.
നാദാപുരം: കെ.പി.സി.സി മെമ്പറും നാദാപുരം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ആയിരുന്ന വാണിയൂർ അന്ത്രു അനുസ്മരണം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഫാസ്സിസം പടർന്നു പന്തലിച്ചതായും ഫാസ്സിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകാൻ കോൺഗ്രസ്സിന് മാത്രമേ സാധിക്കൂവെന്നും മുല്ലപ്പള്ളി പറഞ്ഞു. പിണറായിയും മോഡിയും ഫാസിസത്തിന്റെ വക്താക്കളാണെന്നും ജനാധിപത്യത്തെയും മതേതരത്വത്തെയും തകർക്കുന്ന കാര്യത്തിൽ ഇരുവരും കൈകോർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ സജീവൻ അധ്യക്ഷത വഹിച്ചു.
നാദാപുരം : വിദ്യാഭ്യാസ - സാമുഹിക - സാംസ്കാരിക രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന കക്കംവെള്ളി നന്മ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി , പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും പ്രമുഖ വ്യക്തിത്വങ്ങൾക്കുള്ള ആദരവും സംഘടിപ്പിച്ചു. നാദാപുരം പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം എ മമ്മു ഹാജി, കുഞ്ഞിരാമൻ മാഷ് , ഡോ: ആദിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നന്മ കൂട്ടായ്മ പ്രസിഡണ്ട് വി എ അമ്മദ് ഹാജി അധ്യക്ഷനായി. ചടങ്ങിൽ വിദ്യാഭ്യാസ സാംസ്കാരിക പ്രവൃത്തകരായ ദിനേശൻ മാഷ് , സലീന ടീച്ചർ , കുഞ്ഞിരാമൻ മാസ്റ്റർ , എം എ മമ്മുഹാജി, ഡോ: ആദിൽ , വി എ റഹിം കണ്ടിയിൽ അബ്ദു ഫിറോസ് എം എ എന്നിവർ പ്രസംഗിച്ചു.. സിറാജ് എം കെ സ്വാഗതവും കാസിം കുന്നുമ്മൽ നന്ദിയും പറഞ്ഞു..
കുറ്റ്യാടി :മസ്ജിദിനുള്ളില്‍ നിക്കാഹ് കർമത്തിന് സാക്ഷിയായി വധുവും. മഹർ വര വേദിയിൽ നിന്നു തന്നെ സ്വീകരിച്ച് ബഹ്ജ ദലീല. കുറ്റ്യാടിയിലാണ് സാധാരണയിൽ നിന്നും വ്യത്യസ്തമായ വിവാഹ ചടങ്ങ് നടന്നത്. പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന വിവാഹകർമത്തിലാണ് കുറ്റ്യാടി സ്വദേശി കെ.എസ്. ഉമ്മറിന്റെ മകൾ ബഹ്ജ ദലീല പങ്കെടുത്തത്. വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകൻ ഫഹദ് ഖാസിമാണ് ബഹ്ജയുടെ വരൻ. വീട്ടിൽ നിന്ന് ബന്ധുക്കൾക്കൊപ്പം എത്തിയ ബഹ്ജക്ക് പള്ളിക്കുള്ളിൽ തന്നെ ഇരിപ്പിടം നൽകി.
മഹർ വരനിൽനിന്ന് വേദിയിൽ വെച്ചുതന്നെ സ്വീകരിക്കുകയും ചെയ്തു. പണ്ഡിതരോട് ചോദിച്ച് അനുകൂല മറുപടി ലഭിച്ചതോടെ യാണ് വധുവിന് പ്രവേശനം നൽകിയതെന്ന് മഹല്ല് ജമാഅത്ത് ഭാരവാഹികൾ പറഞ്ഞു. നിക്കാഹിന് ഖതീബ് ഫൈസൽ പൈങ്ങോട്ടായി നേതൃത്വം നൽകി. കഴിഞ്ഞയാഴ്ച ഇതേ മഹല്ലിൽ നടന്ന ഇ.ജെ. അബ്ദുറഹീമിന്റെ മകൾ ഹാലയുടെ നിക്കാഹ് വേളയിൽ ഹാലയും മാതാവും വേദിയിലുണ്ടായിരുന്നു.
Bride and groom at the Nikah venue: A different view from Paleri Masjid
കുറ്റ്യാടി : പഠന രംഗത്ത് എ പ്ലസ് നേടി വിജയം വരിക്കുന്നവർ ജീവിതത്തിലും എ പ്ലസ് വിജയം നേടുന്നവരായി തീരുമ്പോഴേ വിദ്യാഭ്യാസം പൂർണ്ണതയിലെത്തുകയുള്ളൂവെന്നും അതിനായി കുട്ടികൾ മൂല്യബോധ മുള്ളവരായി മാറണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ആവശ്യപ്പെട്ടു. കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ വർഷം എസ് എസ് എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഈ വർഷത്തെ വിജയോത്സവം പദ്ധതിയുടെ ഉദ്ഘാടനവും അവർ നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സക്കീർ, എസ് എം സി ചെയർമാൻ റഫീഖ് വി.കെ , ഹെഡ് മാസ്റ്റർ രാജൻ തുണ്ടിയിൽ, അസീസ് കുനിയേൽ, ആബിദ, സുനിത പി.കെ, ഗിരീഷ് കുമാർ ടി,മധുസദനൻ സംസാരിച്ചു.
ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.
ഇരിങ്ങണ്ണൂർ: രോഗബാധിതനായ ഓട്ടോ തൊഴിലാളി കാട്ടിൽ രാമചന്ദ്രന്റെ ചികിൽസക്കു വേണ്ടി സ്വരൂപിച്ച തുക കൈമാറി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ കൂടത്താങ്കണ്ടി സുരേഷ് മാസ്റ്റർ ഫണ്ട് രാമചന്ദ്രനും കുടുംബത്തിനും കൈമാറി. ചികിത്സാ കമ്മറ്റി പ്രസിഡണ്ട് ആർ.ടി ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ട്രഷറർ പി.കെ കുഞ്ഞിരാമൻ കണക്ക് അവതരിപ്പിച്ചു. വാർഡ് മെമ്പർമാരായ ശ്രീജ പാലപ്പറമ്പത്ത്, കെ.പി സലീന ,ടി. അനിൽ കുമാർ, വത്സരാജ് മണലാട്ട്, സന്തോഷ് കക്കാട്ട്, പവിത്രൻ മരക്കുളത്തിൽ എന്നിവർ പ്രസംഗിച്ചു. ചികിത്സാ കമ്മറ്റി സെക്രട്ടറി കെ.കെ രജിത്ത് സ്വാഗതവും കെ. സന്തോഷ് നന്ദിയും പറഞ്ഞു.
കുറ്റ്യാടി: അടുക്കത്ത് പ്രദേശത്ത് നിന്നും ഉന്നത വിജയം നേടിയ പ്രതിഭകളെ നൂറുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കെ.ടി. സൂപ്പി മാസ്റ്റർ ചടങ്ങ് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. വി.മുബാറക് അധ്യക്ഷത വഹിച്ചു. പി.കെ. നവാസ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സി.വി. അഷ്റഫ്, എൻ.കെ.ഹമീദ്, വി.കെ.ജലീൽ എന്നിവർ പ്രസംഗിച്ചു. ചാർട്ടേർഡ് എക്കൗണ്ടൻറ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ടി.എം. മുഹമ്മദ് സനൂദ്, ബയോ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ: ടി.കെ.സുജൈൽ, അഖിലേന്ത്യാ പി.ജി. നീറ്റ് പരീക്ഷയിൽ വിജയം നേടിയ ഡോ:എം.എം. അബ്ദുൽ ബാസിത്ത് എന്നിവരേയാണ് അനുമോദിച്ചത്.
കുറ്റ്യാടി : പ്രശസ്ത ശിശുരോഗ വിദഗ്ധനും മോട്ടിവേറ്ററുമായ ഡോ. ഡി സച്ചിത്തി ന്റെ പ്രീ പ്രൈമറി മൊഡ്യൂൾ സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. കുറ്റ്യാടി എം ഐ യു പി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗമായ ടാഗോർ സ്കൂളിൽ വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണ് ഇപ്പോൾ സംസ്ഥാനത്തെ മറ്റു വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ഈ മുടിയുൾ സ്കൂൾ പിടിഎ കമ്മിറ്റി സംസ്ഥാന കരിക്കുലം കമ്മിറ്റിക്ക് സമർപ്പിക്കുന്ന ചടങ്ങ് ഏറെ പ്രൗഢമായി. മന്ത്രി അഹമ്മദ് ദേവർകോവിൽ പരിപാടി ഉദ്ഘാടനം ചെയ്തു. നാട്ടിൻപുറങ്ങളിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഇത്തരം പദ്ധതികൾ സംസ്ഥാനത്തെ മറ്റു വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കാൻ പിടിഎ കമ്മിറ്റി നടത്തുന്ന ശ്രമങ്ങൾ ആണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എംപി സക്കീർ അധ്യക്ഷനായി. മൊഡ്യൂളിനെ കുറിച്ച് അക്കാദമിക് ഡയറക്ടർ ജമാൽ കുറ്റ്യാടി സംസാരിച്ചു. സ്ഥാപനത്തെക്കുറിച്ച് ഹെഡ്മാസ്റ്റർ ഈ അഷറഫ് വിശദീകരിച്ചു. പ്രിൻസിപ്പൽ മേഴ്സി ജോസ് സ്വാഗതം പറഞ്ഞു.മാനേജ്മെന്റ് പ്രതിനിധി കെ പി അബ്ദുൽ മജീദ്, മദർ പി ടി എ പ്രസിഡന്റ് വിനിഷ ശശി, പിടിഎ ജോയിൻ സെക്രട്ടറി കെ കെ കുഞ്ഞമ്മദ് സ്റ്റാഫ് സെക്രട്ടറി എ മുഹമ്മദ് ശരീഫ്, എസ് എസ് ജി കൺവീനർ നാസർ തയ്യുള്ളതിൽ കോഡിനേറ്റർ വിജയ റാണി, എസ്.ആർ ജി കൺവീനർ വി ബാബു,എം ഷഫീഖ്, വി സി കുഞ്ഞബ്ദുള്ള, കെ സാദത്ത് സി റഫീഖ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു
നാദാപുരം : നാല് പതിറ്റാണ്ട് മുൻപ് നടന്ന ഭാഷാ സമരത്തിന്റെ ഓർമ്മകൾ അയവിറക്കി യൂത്ത്ലീഗ് പ്രവർത്തകർ നാടെങ്ങും വിവിധ പരിപാടികൾ നടത്തി. ശാഖാതലത്തിൽ പതാക ഉയർത്തലും അനുസ് മരണസംഗമവും ശുചീകരണ പ്രവർത്തനവുമാണ് നടത്തിയത്.
വാണിമേൽ വയൽ പീടികയിൽ മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്റഫ്
കൊറ്റാല പതാക ഉയർത്തി. വണ്ണത്താം കാപ്പിൽ വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി റസാഖ് പറമ്പത്ത് പതാക ഉയർത്തി. വാണിമേൽ താവോട്ട്മുക്കിൽ
സി. പി മൊയ്തു പതാക ഉയർത്തി. മുളിവയലിൽ സൂപ്പി ഹാജി പതാക ഉയർത്തി.
നരിപ്പറ്റ നമ്പ്യത്താം കുണ്ടിൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം അൻസാർ ഓറിയോൺ പതാക ഉയർത്തി. മീത്തൽ വയലിൽ വേങ്ങോറ ഇബ്രാഹിം പതാക ഉയർത്തി. തിനൂരിൽ എൻ. സൂപ്പിമാസ്റ്റർ പതാക ഉയർത്തി. നരിപ്പറ്റ തങ്ങൾ മുക്കിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി. പി തങ്ങൾ, താഴെ നരിപ്പറ്റയിൽ വാർഡ് മെമ്പർ സി. വി അസീസ് മാസ്റ്റർ, കണ്ടോത്ത് കുനിയിൽ പാലോൽ കുഞ്ഞമ്മദ് എന്നിവർ പതാക ഉയർത്തി. നരിക്കാട്ടേരി പറമ്പത്ത് പാലം, തൂണേരി, കോടഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലും അനുസ്മരണ പരിപാടി നടന്നു.
നാദാപുരം ഗ്രാമപഞ്ചായത്ത് കടലാസ് രഹിതമാക്കുന്നതിനും ഇ ഗവേർണസിലൂടെ പൊതു ജനങ്ങൾക്ക് ലഭ്യമാകുന്ന 213 സേവനങ്ങളെക്കുറിച്ച് ജന പ്രതിനിധികൾക്ക് അവബോധം ഉണ്ടാക്കുന്നതിനും വേണ്ടി വിവിധ സോഫ്റ്റ് വെയറുകളെ പരിചയപെടുത്തുന്നതിന് ജന പ്രതിനിധികൾക്ക് വേണ്ടി ഐ ടി ശില്പശാല സംഘടിപ്പിച്ചു ,പഞ്ചായത്ത് ഓഫീസിൽ വരാതെ തന്നെ പഞ്ചായത്തിൽ നിന്ന് നൽകുന്ന സേവനങ്ങൾ പൊതു ജനങ്ങൾക്ക് ലഭിക്കുന്ന ഐ എൽ ജി എം എസ് സോഫ്റ്റ്വെയർ പരിചയപ്പെടുത്തി ,ജനപ്രതിനിധികളുടെ ഉത്തരവാദിത്വം നിർവഹിക്കുന്ന രീതി എന്നിവ മനസ്സിലാക്കുന്നതിനും സിറ്റിസൺ പോർട്ടൽ പൊതു ജനങ്ങളിൽ എത്തിക്കുന്നതിനും വേണ്ടിയാണ് ജന പ്രതിനിധികൾക്കു ഐടി പാഠശാല സംഘടിപ്പിച്ചത് .രണ്ടാംഘട്ടത്തിൽ വാർഡുതല കൺവീനർമാർക്കും കുടുംബശ്രീ പ്രവർത്തകർക്കും സിറ്റിസൺ പോർട്ടൽ പരിചയപ്പെടുത്തി നാദാപുരം ഗ്രാമപഞ്ചായത്ത് ഇ ഗവർണേഴ്സ് പരിപാടി ത്വരിതപ്പെടുത്തുന്നതാണ് ,ശില്പശാല പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു,വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അദ്യക്ഷത വഹിച്ചു ,സ്ഥിരം സമിതി അദ്യക്ഷൻമാരായ സി കെ നാസർ ,എം സി സുബൈർ ,ജനീദ ഫിർദൗസ് ,മെമ്പർ പി പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദ് നന്ദിയും പറഞ്ഞു ,കുന്നുമ്മൽ ബ്ലോക്ക് ടി എ ,ഇ കെ സീന, കില ഫാക്കൽട്ടി കെ ഷാജി,ടെക്നിക്കൽഅസിസ്റ്റന്റ് എ പി ഷീമ ,എന്നിവർ ക്ലാസ് എടുത്തു
നാദാപുരം : മുസ്ലിംലീഗിനെ നേതാവും പൊതുപ്രവർത്തകനുമായ ഇടച്ചേരിയിലെ കളത്തിൽ ഇബ്രാഹിമിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ എടച്ചേരി കെട്ടുങ്ങൽ പള്ളി കബർസ്ഥാനിൽ മറവ് ചെയ്തു.നിഷ്കളങ്കനും നിസ്വാർത്ഥനുമായ ഇബ്രാഹിം എടച്ചേരിയിലെ മത സാമൂഹിക രാഷ്ട്രീയ മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു. എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു.
കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടേയും സ്നേഹ ഭജനമായിരുന്ന ഇബ്രാഹീം കുറച്ചു നാളുകളായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. നാട്ടിൽ എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അവിടെ ഓടിയെത്തി അത് കൈകാര്യം ചെയ്യുന്നതിൽ വലിയ മിടുക്കനായ ഇബ്രാഹിം നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു. മത സാമൂഹിക രംഗങ്ങളിലും ഇബ്രാഹിമിന്റെ സേവനം വിലപ്പെട്ടതായിരുന്നു. കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിൽ വച്ചാണ് ഇന്നലെ സന്ധ്യയോടെ മരണത്തിന് കീഴടങ്ങിയത്. ഇന്ന് രാവിലെ 10 മണിക്ക് കെട്ടുങ്ങൽ പള്ളിയിൽ നടന്ന മയ്യത്ത് നിസ്കാരത്തിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. ജനബാഹുല്യം കാരണം പലതവണകളായാണ് മയ്യത്ത് നിസ്കാരം നടന്നത്. പത്തരയോടെ കബറടക്കവും നടന്നു.
തുടർന്ന് നടന്ന അനുശോചന യോഗത്തിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സംസാരിച്ചു.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, മന്ത്രി അഹമ്മദ് ദേവർകോവിൽ, എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി. മുസ്ലിംലീഗിനെ നേതാക്കളായ അഹമ്മദ് പുന്നക്കൽ സൂപ്പി നരിക്കാട്ടേരി. എം കെ മൂസ മാസ്റ്റർ അബ്ദുള്ള വയലോളി മുഹമ്മദ് ബംഗളത്ത്, എംപി ജാഫർ മാസ്റ്റർ. ടി കെ അഹമ്മദ് മാസ്റ്റർ യു പി മൂസ മാസ്റ്റർ, കോൺഗ്രസ് നേതാക്കളായ മോഹനൻ പാറക്കടവ്, കെ പവിത്രൻ മാസ്റ്റർ, ടി കെ മോട്ടി തുടങ്ങിയവർ നിരവധി പേർ ആദരാഞ്ജലി അർപ്പി ക്കാൻ എത്തിയിരുന്നു.
കുറ്റ്യാടി: വട്ടോളിയിലും പരിസരങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായി. വ്യാഴാഴ്ച ഉച്ചയോടെ കരുവംകണ്ടി അബ്ദുറഹ്മാന് ഹാജിയുടെ വീട്ടില്‍ നിന്നും അഞ്ച് ആടുകളെ കൊല്ലുകയും നാലെണ്ണത്തിനെ ആക്രമിക്കുകയും ചെയ്തു.സമീപത്തെ വീടുകളില്‍ നിന്നും കോഴികളെ കൊന്നു തിന്നുകയും ചെയ്തതോടെ പ്രദേശ വാസികള്‍ ആശങ്കയിലാണ്. വീടുകളില്‍ നിന്നും ചെരുപ്പ് കടിച്ചു കൊണ്ടുപോവുകയും വരാന്തകളില്‍ കയറി കിടക്കുകയും ചെയ്യുന്നത് പതിവായതോടെ നാട്ടുകാര്‍ നായ ശല്യം കൊണ്ട് പൊറുതിമുട്ടുകയാണ്. നരിപ്പറ്റ പ്രദേശത്ത് കഴിഞ്ഞ ദിവസം രണ്ടു പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു.
കല്ലാച്ചി : കുമ്മങ്കോട് കൊയിലോത്ത് താമസിക്കും
പുത്തൻ പുരയിൽ ജാഫർ നിര്യാതനായി.
ഭാര്യ: ഹസീന
മക്കൾ : മുഹമ്മദ് ജാസിം,
ജസ്ന ഹസിൻ,ജുമാന ഹസിൻ,മുഹമ്മദ് ജുനൈദ്
മരുമകൻ : ജാസിം
പെരിങ്ങത്തൂർ: നാദാപുരം സ്വദേശിയായ വൃദ്ധൻ പെരിങ്ങത്തൂർ പുഴയിൽ ചാടി മരിച്ചു. നാദാപുരത്തെ ചേറ്റുവട്ടി ആണ്ടിയാണ് (85) മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് ആത്മഹത്യ ചെയ്തത്.നാട്ടുകാർ ചേർന്ന് കരക്കെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മകൻ ബാബു നാദാപുരം പോലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തുകയാണ്.
നാദാപുരം : നിഷ്കളങ്കനും നിസ്വാർത്ഥനുമായ പൊതുപ്രവർത്തകനായിരുന്നു ഇന്ന് നിര്യാതനായ എടച്ചേരിയിലെ കളത്തിൽ ഇബ്രാഹിം. എടച്ചേരിയിലെ പരേതരായ കളത്തിൽ അബ്ദുല്ല ഹാജിയുടെയും മറിയം ഹജ്ജുമ്മയുടെയും മകനായ ഇബ്റാഹീമിന് 56 വയസായിരുന്നു. എടച്ചേരിയിലെ മത സാമൂഹിക രാഷ്ട്രീയ മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു. നേരത്തെ മുസ്ലിം യൂത്ത് ലീഗിന്റെ നാദാപുരം നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട്, മുസ്ലിം ലീഗ് നിയോജകമണ്ഡലം വർക്കിംഗ് കമ്മിറ്റി അംഗം, യൂത്ത് ലീഗിന്റെ ജില്ലാ കൗൺസിലർ, കെട്ടുങ്ങൽ മഹല്ലു കമ്മിറ്റി മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടേയും സ്നേഹ ഭജനമായിരുന്ന ഇബ്രാഹീം കുറച്ചു നാളുകളായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. നാട്ടിൽ എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അവിടെ ഓടിയെത്തി അത് കൈകാര്യം ചെയ്യുന്നതിൽ വലിയ മിടുക്കൻ ആയിരുന്നു ഇബ്രാഹിം. അതുകൊണ്ടുതന്നെ ഈ പ്രദേശത്തെ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു വ്യക്തിയായി അദ്ദേഹം മാറുകയായിരുന്നു. മത സാമൂഹിക രംഗങ്ങളിലും ഇബ്രാഹിമിന്റെ സേവനം ഏറെ വിലപ്പെട്ട തായിരുന്നു. കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിൽ വച്ചാണ് ഇന്ന് സന്ധ്യയോടെ മരണപ്പെട്ടത്.
മൃതദേഹം രാത്രി 10 മണിയോടെ എടച്ചേരിയിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ 10 മണിക്കാണ്
കബറടക്കം. ഇബ്രാഹിമിന്റെ വിയോഗ വാർത്തയറിഞ്ഞ് മുസ്ലിം ലീഗ് നേതാക്കളും പ്രവർത്തകരും നാട്ടുകാരും എല്ലാം വസതിയിൽ എത്തി.
ഭാര്യ: ആയിശ പുളിയാവ്.
മക്കൾ : ദമർദാഷ് ,തസ്നീംദാനിഷ്, ദർശിത.
മരുമക്കൾ: നബീൽ മുയിപ്പോത്ത്, ഇസ്മായിൽ തിരുവള്ളൂർ.
സഹോദരങ്ങൾ: കാസിം, സക്കീന , പരേതരായ മുഹമ്മദ് ഹാജി, ഡോ: ഫൈസൽ.
നാദാപുരം: സ്വാതന്ത്യദിനത്തിൽ എ.ഐ.വൈ.എഫ് നാദാപുരത്ത് സംഘടിപ്പിക്കുന്ന മതേതര സംഗമം സി.പി.ഐ ദേശീയ എക്സി. അംഗം കെ.ഇ ഇസ്മയിൽ ഉദ്ഘാടനം ചെയ്യും. അജിത്ത് കൊളാടി മുഖ്യ പ്രഭാഷണം നടത്തും.
പരിപാടി വിജയിപ്പിക്കുന്നതിന് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ടി.കെ രാജൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി ബിനൂപ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, എം.ടി ബാലൻ, സി.കെ ബിജിത്ത് ലാൽ, വിമൽകുമാർ കണ്ണങ്കൈ, വൈശാഖ് കല്ലാച്ചി സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികളായി ഇ.കെ വിജയൻ എം.എൽ.എ, ടി.കെ രാജൻ (രക്ഷാധികാരികൾ), അഡ്വ. പി. ഗവാസ് (ചെയർമാൻ), ലിനീഷ് അരുവിക്ക (കൺവീനർ), എം.ടി ബാലൻ (ട്രഷറർ), അഭിജിത്ത് കോറോത്ത്, ടി സുഗതൻ, സി.എച്ച് ദിനേശൻ (വൈസ് ചെയർ.), പി.പി ശ്രീജിത്ത്, അശ്വിൻ മനോജ്, ഷീമ വള്ളിൽ (ജോ. കൺ.) എന്നിവരെ തെരഞ്ഞെടുത്തു.
ഓർക്കാട്ടേരി : വടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന ജനകീയനായ ഉസ്മാൻ ഡോക്ടർക്ക് യാത്രയയപ്പ് നൽകി. ഓർക്കാട്ടേരി സി.എച്ച്.സി യിൽ നിന്നുമാണ് ഡോ.ഉസ്മാൻ വിരമിക്കുന്നത്.മുൻ മന്ത്രി സി. കെ നാണു യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ അധ്യക്ഷത വഹിച്ചു.കോഴിക്കോട് ജില്ലാ കളക്ടർ ഡോ.നരസിംഹം ഹുഗാരി തേജ് ലോഹിത് റെഡ്ഢി ഉപഹാരസമർപ്പണം നടത്തി പി.രാജൻ, ഒ മഹേഷ്കുമാർ, ആർ. രാജഗോപാൽ, ഒ. കെ കുഞ്ഞബ്ദുള്ള, എ. കെ ബാബു, ടി. എൻ. കെ ശശീന്ദ്രൻ മാസ്റ്റർ, ഉസ്മാൻ പിണങ്ങോട്ട്, അഭിജിത്ത് കെ. പി, ബാബു പറമ്പത്ത്, ശശി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സന്തോഷ് കുമാർ സ്വാഗതവും ജോ. ബി. ഡി. ഒ ഹരികുമാർ നന്ദിയും പറഞ്ഞു.
നാദാപുരം: കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്കൂളിൽ കായിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള വിവിധ പദ്ധതികൾക്ക് രൂപം നൽകി. വിശാലമായ സ്കൂൾ ഗ്രൗണ്ട് നവീകരിച്ച് ഫുട്ബാൾ, ബാറ്റ്മിൻ്റൻ കോർട്ടുകൾ നിർമിക്കും. പുതുതായി നിലവിൽ വന്ന പി.ടി.എ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചുരുങ്ങിയ കാലയളവിൽ സ്കൂൾ മുറ്റത്ത് കോർട്ടുകൾ വരുന്നതോടെ കുട്ടികൾക്ക് പന്തുതട്ടാം. ആൺ കുട്ടികൾക്ക് കാൽപന്തു കളിയിലും, പെൺകുട്ടികൾക്ക് ബാറ്റ്മിൻ്റനിലും പരിശീലനം നൽകും. ടീമുകളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പി.ടി.എ കമ്മിറ്റി ജേഴ്സികൾ നൽകും. ഫുട്ബോൾ ടീം അംഗങ്ങളുടെ പ്രദർശന മത്സരവും നടന്നു.പരിപാടിയുടെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച സ്പോർട്സ് ഡേ മുൻ പ്രധാന അധ്യാപകനും ട്രൈനറുമായ ബഷീർ എടച്ചേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എസ്.എം അഷ്റഫ് അധ്യക്ഷനായി.പ്രധാന അധ്യാപിക എസ്.ഡി ദീപ്തി, അധ്യാപകരായ കെ.കെ.സി.ഹൻലലത്ത്, വി.ജംസീന, കെ.അർഷാദ്, സി.പി അബ്ദുൽറാഷിദ് പി.ടി.എ അംഗങ്ങളായ കെ.ടി.കെ മഹമൂദ്, കെ.വി.സി റഊഫ്, ഒതിയോത്ത് നാസർ സംസാരിച്ചു.
നാദാപുരം : പാലേരിയിലെ എസ് എം എ രോഗബാധിതനായ മുഹമ്മദ് ഇവാൻ ചികിത്സ ഫണ്ടിലേക്ക് നാദാപുരം കുടുംബശ്രീ പ്രവർത്തകർ 194595/- രൂപ സമാഹരിച്ചു നൽകി. ചെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ചികിത്സാ കമ്മിറ്റി വർക്കിംഗ് ചെയർമാൻ എസ് പി കുഞ്ഞഹമ്മദിനു കൈമാറി, ചടങ്ങിൽ വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് , സ്ഥിരംസമിതി ചെയർമാൻ സി കെ നാസർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി റീജ, സെക്രട്ടറി ടി പ്രേമാനന്ദൻ ,അക്കൗണ്ടന്റ് കെ സിനിഷ , മെമ്പർമാരായ പിപി ബാലകൃഷ്ണൻ, സുമയ്യ പാട്ടത്തിൽ ധനസമാഹരണ കമ്മിറ്റി മെമ്പർമാരായ കെ സി മൊയ്തു, മുഹമ്മദ്, അജ്മൽ എന്നിവർ സംബന്ധിച്ചു.
കല്ലാച്ചി : കല്ലാച്ചി ഹൈ സ്കൂളിലെ എസ് എസ് എൽ സി 1989 ബാച്ച് സംഘടിപ്പിച്ച കൂട്ടായ്മയിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കവിയും പ്രസംഗകനുമായ ശ്രീനി എടച്ചേരി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കുള്ള ഉപഹാരവും അദ്ദേഹം വിതരണം ചെയ്തു. പയ ന്തോടി പ്രദീപൻ,കെ. വിജയകുമാരി,സുധീർ. വി. പി, സജീവൻ പി. പി, അശോകൻ തണൽ, സുരേഷ്. കെ തുടങ്ങിയവർ സംസാരിച്ചു.
വളയം എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ ക്യാമ്പയിൻ സമാപന സമ്മേളനത്തിന്റെ ഭാഗമായി വളയം പഞ്ചായത്തിൽ നാളികേര ശേഖരണത്തിന് തുടക്കമായി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി ടി കെ കാദർ ഹാജി ഉദ്ഘാടനം ചെയ്തു.അൻസാർ പി ടി കെ, ഷംനാദ് കെ കെ സഫാദ് കെ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
എടച്ചേരി : വടകര ചോറോട് പഞ്ചായത്തിലെ സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച സിയ ഫാത്തിമ എന്ന ഒമ്പത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ചികിൽസക്ക് ഒരു കോടി രൂപ സമാഹരിച്ചു നൽകും. എടച്ചേരി പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും വ്യപാരി സംഘടന പ്രതിനിധികളും പങ്കെടുത്തു. പഞ്ചായത്ത് തല സംഘാടക സമിതി ഭാരവാഹികളായി എൻ. പത്മിനി ടീച്ചർ(ചെയർ പേഴ്സൺ)എം.രാജൻ, ആർ.ടി.ഉസ്മാൻ , സി. സുരേന്ദ്രൻ(വൈസ്. ചെയർമാൻമാർ ) ടി.വി.ഗോപാലൻ (കൺവീനർ), വത്സരാജ് മണലാട്ട് , കെ. പവിത്രൻ , ടി.ശിവപ്രസാദ് (ജോ.കൺവീനർമാർ ) ടി. അനിൽകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.ഇരിങ്ങണ്ണൂർ മേഖലയിലെ 8 വാർഡുകളുടെ നേതൃത്വത്തിൽ സംഘാടക സമിതി യോഗം എൽ.പി സ്കൂളിൽ ചേർന്നു. 17 വാർഡുകളിലും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ക്ലസ്റ്ററുകൾ രൂപീകരിച്ച് എല്ലാ വീടുകളും കയറി ഫണ്ട് സ്വരൂപിക്കാനും ആഗസ്ത് 31 ന് മുമ്പ് സംഖ്യ ചികിത്സാ സഹായ കമ്മിറ്റിയെ ഏൽപിക്കാനും തീരുമാനിച്ചു. വൈസ് പ്രസിഡന്റ് എം രാജൻ അധ്യക്ഷത വഹിച്ചു. കെ.പി സലീന, കെ.ബാലൻ, എം.കെ പ്രേമദാസ് , വത്സരാജ് മണലാട്ട് , ആർ.ടി ഉസ്മാൻ , സന്തോഷ് കക്കാട്ട് , സി.കെ ദാമു, കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു.
നരിപ്പറ്റ: കൈവേലിയിൽ പ്രവർത്തിക്കുന്ന നരിപ്പറ്റ ഗവ. ഐ.ടി.ഐ ക്യാമ്പസിൽ പുതുതായി സ്ഥാപിച്ച വാട്ടർ കൂളർ & പ്യൂരിഫയർ സംവിധാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളിയുടെ അധ്യക്ഷതയിൽ ഖത്തർ കെ.എം.സി.സി നേതാവ് ജാഫർ തയ്യിൽ ഉദ്ഘാടനം ചെയ്തു.സഫാരി സൈനുൽ ആബിദ് (നന്മ മൊകേരി, പാനൂർ) ആണ് കൂളർ സ്പോൺസർ ചെയ്തത്. ടി.ടി.ഐ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് രാജീവൻ, വൈസ് പ്രസിഡണ്ട് മജീദ് മാമ്പിലാൻ, മിമിക്രി കലാകാരൻ വിനീത് പുതുക്കുടി, പ്രിൻസിപ്പൽ രമേശൻ കെ.പി തുടങ്ങിയവർ സംബന്ധിച്ചു.വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സ്റ്റുഡൻറ്സ് ക്ലബ് ഉദ്ഘാടനവും ചടങ്ങിൽ വെച്ച് നടന്നു.
നാദാപുരം : അങ്ങാടിയിൽ നട്ടപാതിരാ നേരത്ത് യുവതി റോഡിലൂടെ നടക്കുന്ന ദൃശ്യം പോലീസ് സ്റ്റേഷനിലെ സി സി സി ടി വിയിൽ കണ്ടതോടെ പോലീസുകാർ യുവതിയെ പിടികൂടി ബന്ധുക്കൾക്ക് കൈമാറി. റോഡിലൂടെ യുവതി നടന്ന് പോകുന്ന ദൃശ്യങ്ങളാണ് സ്റ്റേഷനിലെ സിസിടിവി മോണിറ്ററി ലൂടെ ഡ്യുട്ടി പോലീസ് കണ്ടത്. തുടർന്ന് വിവരം കൺട്രോൾ റൂമിലും, പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടാ യിരുന്ന സംഘത്തിനും കൈമാറി. സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ യുവതിയെ കണ്ട സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയും ചെയ്തു. യുവതിയെ നാദാപുരം കസ്തൂരി ക്കുളം പെട്രോൾ പമ്പ് പരിസരത്ത് നിന്ന് പോലീസ് കണ്ടെത്തി. ഭർതൃ വീട്ടുകാരോട് പിണങ്ങി വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്നും സ്വന്തം വീട്ടിലേക്ക് പോകുകയാണെന്നും യുവതി പോലീസിനെ അറിയിച്ചു. യുവതിയുടെ വീട് അകലെയാണെന്ന് വ്യക്തമായതോടെ പോലീസ് യുവതിയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് വിവരങ്ങളറിയിച്ചു. നാദാപുരത്ത് എത്താൻ ആവശ്യപ്പെടുകയും ചെയ്തു. പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ ബന്ധുക്കൾക്ക് യുവതിയെ ഏൽപ്പിച്ചു
നാദാപുരം: ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രക്ഷോഭ ജാഥക്ക് നാദാപുരത്ത് സ്വീകരണം നൽകി. വിദ്യാഭ്യാസം അവകാശമാണ്; ഔദാര്യമല്ല, കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കുക, നാദാപുരം മണ്ഡലത്തിലെ ഹൈസ്കൂളുകൾ ഹയർ സെക്കന്റ്ഡറി സ്കൂളുകളാക്കി ഉയർത്തുക, നാദാപുരം ഗവണ്മെന്റ് കോളേജിൽ പുതിയ കോഴ്സുകൾ അനുവദിക്കുക, നാദാപുരം ഗവണ്മെന്റ് കോളേജിൽ പിജി കോഴ്സുകൾ അനുവദിക്കുക എന്നിങ്ങനെയുള്ള പ്രമേയങ്ങൾ മണ്ഡലത്തിൽ ജാഥ ക്യാപ്റ്റൻ മുനീബ് ഇലങ്കമൽ ഉന്നയിച്ചു.
ജില്ലയിലെ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കുക,
സർക്കാർ എയ്ഡഡ് മേഖലയിൽ ആവശ്യമായ കോളേജുകളും കോഴ്സുകളും അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ നടത്തിയത്.
സ്വീകരണ പരിപാടിയിൽ മണ്ഡലം ജില്ലാ വൈസ് പ്രസിഡന്റ് സജീർ ടിസി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വസീം ലത്തീഫ് പി.എച്ച് ഉദ്ഘാടനം ചെയ്തു. നസീം അടുക്കത്ത്, ഫാറൂഖ് മാസ്റ്റർ, ബുസൈറ കുറുങ്ങോട്ട്, അഫീഫ് അടുക്കത്ത്, റുഫൈദ് എന്നിവർ നേതൃത്വം നൽകി.
നാദാപുരം: രാഷ്ട്രിയ സാമൂഹ്യ രംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തിയ സോഷ്യലിസ്റ്റാണ് എം.കുഞ്ഞിരാമൻ മാസ്റ്ററെന്നും അദ്ദേഹത്തിന്റെ സ്മരണ പുതുക്കുന്നത് കൂടുതൽ ശക്തി പകരുന്നതാണന്നും കെ.പി.മോഹനൻ എം. എൽ .എ പറഞ്ഞു .പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ ജില്ലാ വൈസ് പ്രസിഡണ്ട് മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച എം.കുഞ്ഞിരാമൻ മാസ്റ്ററുടെ 12 മത് ചരമ വാർഷികത്തോടനുബന്ധിച്ച് എൽ.ജെ.ഡി നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം നാദാപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് പി.എം.നാണു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. എം. വേണുഗോപാലക്കുറുപ്പ്, എം .പി .വിജയൻ , ഇ.കെ.കുഞ്ഞിക്കണ്ണൻ, കെ.വി.നാസർ, വത്സരാജ് മണലാട്ട് എന്നിവർ സംസാരിച്ചു.
വാണിമേൽ : കരുകുളം ശ്രീ ചേലാലക്കാവ് ക്ഷേത്രത്തിൽ കർക്കടക വാവിന് ബലി സമർപ്പണത്തിന് നൂറ് കണക്കിന് ഭക്തജനങ്ങൾ എത്തി.കാലത്ത് 6മണി മുതൽ ആരംഭിച്ച ബലിതർപ്പണം ഉച്ച വരെ നീണ്ടു. ക്ഷേത്രം തന്ത്രി യുടെ മുഖ്യകാ ർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്നും കാലത്ത് മുതലേ ഭക്ത ജനങ്ങളുടെ ഒഴുക്കായിരുന്നു വരുന്നവർക്കെല്ലാം പ്രഭാത ഭക്ഷണവും ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു. മരണമടഞ്ഞു പോയ പിതൃ പരമ്പരയുടെ മോക്ഷത്തിനും ആത്മശാന്തിക്കും വേണ്ടിയാണ് കർക്കടക മാസത്തിലെ അമാവാസിനാളിൽ ഹിന്ദു മത വിശ്വാസികൾ ബലിതർപ്പണം നടത്തുന്നത്.
കുറ്റ്യാടി : ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കാവിലുംപാറ പഞ്ചായത്തില്‍ ഫലവൃക്ഷത്തൈ നടീല്‍കര്‍മ്മം നടത്തി.സ്വാതന്ത്ര്യ സമര സേനാനി എ.വി കഞ്ഞിരാമന്‍ നായരുടെ മകന് കെ.പി.രാജന് ആദ്യ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, മണലില്‍ രമേശന് ,കെ പി ശ്രീധരന്, അസിസ്റ്റന്റ് എന്‍ജിനീയര്‍.അജയ് തോമസ്, ലെനിഷ സുനില്‍ ദത്ത്, ശോഭ കൊരവില്‍ അസി.സെക്രട്ടറി പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു.
കുറ്റ്യാടി: ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിഷേധാർഹമാണന്ന് പഞ്ചായത്ത് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി സൂപ്പി നരിക്കാട്ടേരി അഭിപ്രായപ്പെട്ടു.
പദ്ധതി വിഹിതം വെട്ടിക്കുറച്ച സർക്കാർ നടപടിയിലും , ഭരണ സമിതിയുടെ കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് യു.ഡി എഫ് , വെൽഫെയർ പാർട്ടി അംഗങ്ങൾ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പളയാട്ട് ബഷീർ അദ്യക്ഷത വഹിച്ചു. സാധാരണക്കാരന്റെ ആശയ കേന്ദ്രമായ ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മരുന്നില്ല. സാംക്രമിക രോഗങ്ങൾ പെരുകുന്ന മഴക്കാലത്ത് അവശ്യ മരുന്നുകളുടെ അഭാവം ജനങ്ങളെയും ആരോഗ്യ പ്രവർത്തകരെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നു . കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് സ്ഥാപിച്ച തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തി ഉപയോഗം യോഗ്യമാക്കാത്തത് കാരണം മിക്ക അങ്ങാടികളും ഇരുട്ടിലാണ്. കൃഷിഭവനിലും വെറ്റിനറി ഹോസ്പിറ്റലിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ പൊതുജനങ്ങൾ പ്രയാസപ്പെടുന്ന അവസ്ഥയാണ്. പഞ്ചായത്തിലെ തെരുവ് നായ ശല്യം പരിഹരിക്കാൻ ഗ്രാമ പഞ്ചായത്ത് മുൻകൈ എടുക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
ഡി.സി.സി സെക്രട്ടറി ഇവി രാമചന്ദ്രൻ മാസ്റ്റർ , ഇബ്രാഹിം പുതുശ്ശേരി, ഇ എം സൂപ്പി , ടി.കെ റസാഖ് , ഹരീന്ദ്രൻ വാഴയിൽ , കെ എം ഇസ്മായിൽ, കെ.എം അഭിജിത്, മുബഷിറ കെ, വി.കെ ഗീത , ഫാത്വിമ പ്രസംഗിച്ചു.ഇ ടി സരീഷ് സ്വാഗതവും അബ്ദുള്ള സൽമാൻ നന്ദിയും പറഞ്ഞു.
കുറ്റ്യാടി: സി.പി.എമ്മിനും എൽ.ഡി.എഫ് സർക്കാരിനുമെതിരെ നടത്തുന്ന അപവാദ പ്രചരണം തുറന്ന് കാണിക്കുന്നതിനായി സി.പി.എം കുന്നുമ്മൽ ഏരിയ കമ്മിറ്റി നടത്തുന്ന പ്രചാരണ ജാഥ ആവേശോജ്വലമായി. ഒന്നാം ദിനം തൊട്ടിൽപ്പാലത്ത് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വിവിധയിടങ്ങളിൽ പര്യടനം പൂർത്തിയാക്കി കുറ്റിയാടിയിൽ സമാപിച്ചു. രണ്ടാം ദിനമായ ഇന്ന് കേളോത്ത്മുക്ക്, പെരുവയൽ, പള്ളിയത്ത്, തീക്കുനി, നടുപ്പൊയിൽ, മൊകേരി എന്നിവിടങ്ങളിൽ പര്യടനം നടത്തി കായക്കൊടിയിൽ സമാപിച്ചു. ജാഥാകേന്ദ്രങ്ങളിൽ ലീഡർ കെ.കെ മുഹമ്മദ്, എ.എം റഷീദ്, കെ.കെ സുരേഷ്, കെകൃഷ്ണൻ, എം.കെ ശശി, പി.സി ഷൈജു, പി.സുരേന്ദ്രൻ, സി.എൻ ബാലകൃഷ്ണൻ, എൻ.കെ ലീല, എ.റഷീദ് സംസാരിച്ചു.
നാദാപുരം : മദ്രാസ് ഐഐടിയിൽ നിന്ന് ബയോ കെമിസ്ട്രിയിൽ പി.എച്ച് ഡി നേടിയ കുമ്മങ്കോട് സൗത്ത് എം എൽ പി സ്കൂൾ പൂർവ വിദ്യാർത്ഥി കെ.മുഹ്സിനെ സ്കൂൽ സ്റ്റാഫ് & പിടിഎ അനുമോദിച്ചു. ഹെഡ് മാസ്റ്റർ എൻ കെ സുബൈർ ഉപഹാരം നൽകി. എംകെ മൊയ്ദു മാസ്റ്റർ, ഷബിന ടീച്ചർ, ഷമീന, നൗറിൻ, റഹീമ തുടങ്ങിയവർ സംബന്ധിച്ചു. കുമ്മങ്കോട് കൊയിയിലോത്ത് മമ്മൂട്ടിയുടെയും, ജമീലയുടെയും മകനാണ് മുഹ്സിൻ.
വളയം : എ ഐ വൈ എഫിന്റെ നേതൃത്വത്തിൽ അരുവിക്കരയിൽ വിജയോത്സവം നടത്തി. കിസാൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എം ബി ബി എസ് നേടിയ നയന ബി രാജ്, ബി.എസ്.സി കെമിസ്ട്രിയില്‍ ഉന്നത വിജയം നേടിയ അനുശ്രീ, എല്‍.എസ്.എസ്, എസ്.എസ്.എല്‍.സി- പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ എന്നിവരെ അനുമോദിച്ചു.എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു. നന്തു ബി രാജ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ടി.ബാലന്, വി.പി.ശശിധരന്, ലിനീഷ് അരുവിക്കര, വിമല്‍ കുമാര്‍ കണ്ണങ്കൈ, സി.പി ഐ. വളയം ലോക്കല്‍ സെക്രട്ടറി ശങ്കരന്, അശോകന് കെ രാംജിത്ത്, കെ.സുരേഷ് ചേലത്തോട്, അഭിന്‍ലാല്‍, വി.കെ. അതുല്‍ എന്നിവര്‍ പ്രസംഗിച്ചു.
കുറ്റ്യാടി: കുറ്റ്യാടി പോലീസ് സ്റ്റേഷന് സമീപത്തെ നടപാത കാട് മൂടി നശിക്കുന്നത് കാല്‍നടയാത്രികരെ ദുരിതത്തിലാക്കുന്നു. പാതയിലൂടെ നടന്ന് പോകാന്‍ കഴിയാത്ത വിധം കാട്ട് ചെടികള്‍ പടര്‍ന്ന് കയറിയതിനാല്‍ റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍. സമീപത്തെ പാതയോരത്ത് ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തിയിരിക്കുന്നതിനാല്‍ ഈ വഴിയും സഞ്ചരയോഗ്യമല്ല. നടപ്പാതയുടെ ഓരം ചേര്‍ന്ന ഭാഗത്തെ മേല്‍തട്ട് മണ്ണിടിഞ്ഞ് വീഴുന്നതും പ്രയാസമുണ്ടാവുകയാണ്. ഒരു വര്‍ഷം മുന്‍പ് കുറ്റ്യാടി ദുരന്തനിവാരണ സേന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പാതയോരത്തെ കാടുകള്‍ വെട്ടി തെളിച്ചിരുന്നു. എന്നാല്‍ പാത വീണ്ടും കാട് കയറി നശിക്കുകയാണ്.കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയില്‍ ആദ്യത്തെ ബസ് സ്റ്റോപ്പ് സ്ഥിതി ചെയ്യുന്നത് ഈ നടപ്പാതയോട് ചേര്‍ന്നാണ്. വിദ്യാര്‍ത്ഥികള്‍, ആശുപത്രികളിലേക്ക് പോകുന്നവര്‍ മറ്റ് ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ ദൂരസ്ഥലങ്ങളിലേക്ക് പോകാന്‍ ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് എത്താറുള്ളത്. പാതയോരത്ത് വാഹനങ്ങള്‍ നിറുത്തിയിരിക്കുന്നതിനാല് ബസ് ഉള്‍പെടെയുള്ള വാഹനങ്ങള്‍ക്ക് യാത്രക്കാരെ കയറ്റാന്‍ അസൗകര്യം ഉണ്ടാവുകയാണ്.കുറ്റ്യാടിയില്‍ ഒന്നിലധികം വാഹന പാര്‍ക്കിംങ്ങ് കേന്ദ്രങ്ങള്‍ ഉണ്ടായിട്ട് പോലും പ്രയാസമുണ്ടാക്കുന്ന വിധം വാഹനങ്ങള്‍ നിര്ത്തിയിട്ടുന്നത് തടയണമെന്നാണ് യാത്രക്കാര്‍ പറയുന്നത്. പൊലീസ് സ്റ്റേഷന്റെ സമീപത്ത് തന്നെയുള്ള വിഷയമായതിനാല്‍ ബന്ധപെട്ടവര്‍ ഉടന്‍ പ്രശ്നം പരിഹരിക്കുമെന്ന വിശ്വാസത്തിലാണ് ജനങ്ങള്‍.
കുറ്റ്യാടി : മുപ്പത്തി മൂന്ന് വർഷക്കാലം ഇന്ത്യയുടെ കാവൽ ഭടനായി സേവന മനുഷ്ഠിച്ച് വിരമിച്ച ഗോൾഡൻ ഫാൾക്കൺ കരാട്ടെ സീനിയർ ബ്ലാക്ക് ബെൽറ്റ്
സെൻസായ് ഹരിദാസനെ കുറ്റ്യാടി ഐ ജി എഫ് കെ അനുമോദിച്ചു. വ്യാപാര ഭവനിൽ നടന്ന പരിപാടിയിൽ കുറ്റ്യാടിയിലെ
ബ്ലാക്ക് ബെൽസും ഇൻസ്ട്രക്ടർമാരും പങ്കെടുത്തു.റഫീഖ് സെൻസായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം
പി കെ അഷ്റഫ് സെൻസായ്
ഉദ്ഘാടനം ചെയ്തു. നസീർ സെൻസായ് ചടങ്ങിൽ സ്വാഗതം പറഞ്ഞു.നവാസ്,
സുനീഷ്, ഷുഹൈബ്, നൗഷാദ്, ഫൈസൽ,
ഒ ടി അലി, ഫസൽ, എന്നിവർ ആശംസ യർപ്പിച്ചു സംസാരിച്ചു. യദൂ കൃഷ്ണ നന്ദി പറഞ്ഞു.
നാദാപുരം : രാജ്യത്ത് ജനങ്ങളുടെ ശബ്ദം പാർലിമെൻ്റിൽ പോലും അവതരിപ്പിക്കാൻ മോദി സർക്കാർ അനുവദിക്കുന്നില്ലെന്ന് എൽ ജെ ഡി സംസ്ഥാന വൈ: പ്രസിഡൻ്റ് അഡ്വ: എം കെ പ്രേംനാഥ് പറഞ്ഞു പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ജനതാദൾ മുൻ ജില്ലാ വൈ: പ്രസിഡൻ്റുമായ എം കുഞ്ഞിരാമൻ മാസ്റ്ററുടെ 12 മത് ചരമ വാർഷിക ദിനത്തിൽ നടത്തിയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നും അദ്ദേഹം. നാദാപുരത്തിൻ്റെ രാഷ്ട്രീയ കാരണവരും മാത്യകാരാഷ്ട്രീയ നേതാവും ആയിരുന്നു കുഞ്ഞിരാമൻ മാസ്റ്റർ എന്ന് അദ്ദേഹം പറഞ്ഞു.പുറമേരി കിസാൻസൊസൈറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഇ കെ സജിത്ത്കുമാർ അധ്യക്ഷത വഹിച്ചു, വത്സരാജ് മണലാട്ട്, കെ വി നാസർ, രവീന്ദ്രൻ പാച്ചാക്കര, കെ രജീഷ്, ടി കെ ബാലൻ, സുരേഷ് മരുതേരി ,വി പ്രജീഷ്, ഇ ടി കിരൺബാബു എന്നിവർ സംസാരിച്ചു.
കുറ്റ്യാടി: കർക്കിടക വാവ് ബലിതർപ്പണത്തിന് വേളം പെരുവയൽ ശ്രീ തലവഞ്ചേരി ശിവക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പിതൃതർപ്പണത്തിന് പ്രസിദ്ധിയാർജജിച്ച ക്ഷേത്രം കുറ്റ്യാടി പുഴയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. വർഷാവർഷം നിരവധി വിശ്വാസികളാണ് ഇവിടെ എത്തുന്നത്. പുഴക്കടവിലിറങ്ങി കുളിക്കുന്നതിന് സൗകര്യവും ഉണ്ട്. ബലി തർപ്പണത്തിന് ആവശ്യമായ സാധനങ്ങൾ വിശ്വാസികൾക്ക് ക്ഷേത്രത്തിൽ നിന്നും ലഭിക്കും. ശ്രേഷ്ഠാചാര സഭയിൽ നിന്നും പരിശീലനം സിദ്ധിച്ചവരാണ് പിതൃകർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നത്. 28 ന് വ്യാഴാഴ്ച രാവിലെ 7 മണി മുതൽ ബലിതർപ്പണം ആരംഭിക്കുന്നതാണെന്ന് കടമേരി ജ്യോതിർഗമയുടെ പ്രതിനിധികളായ ഡോ. ചെറുവാച്ചേരി രാധാകൃഷ്ണൻ , മോഹനൻ, നൊച്ചാട്ട്, ക്ഷേത്രം ഭാരവാഹികളായ പി.എം.രാജു, പി.എം ബാലകൃഷ്ണൻ, പി സുനിൽകുമാർ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. 9061235392, 9847645465 തുടങ്ങിയ ഫോൺ നമ്പറുകളിൽ ഭക്തജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.
കുറ്റ്യാടി: ഗവ.താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മുൻകൈയെടുത്ത് സംസ്ഥാന സർക്കാറിന് സമർപ്പിച്ച 40 കോടി രൂപ അടങ്കൽ ഉള്ള മാസ്റ്റർ പ്ലാനിന് ഭരണാനുമതി നൽകണമെന്ന് മരുതോങ്കരയിൽ നടന്ന സി.പി.ഐ കുറ്റിയാടി മണ്ഡലം സമ്മേളനം ആവശ്യപെട്ടു. ജില്ല സെക്രട്ടറി ടി.വി ബാലൻ ഉദ്ഘാടനം ചെയ്തു. ഇ.കെ വിജയൻ എം.എൽ.എ, ടി.കെ രാജൻ, പി.സുരഷ്ബാബു, പി ഗവാസ്, രജീന്ദ്രൻ കപ്പള്ളി, എം.പി കുഞ്ഞിരാമൻ, കെ.കെ മോഹൻദാസ്, രാജു തോട്ടുംചിറ, കെ.പി. നാണു, ടി.സുരേന്ദ്രൻ, കെ.ചന്ദ്ര മോഹനൻ, ഹരികൃഷ്ണ, എം സുനിൽകുമാർ സംസാരിച്ചു. റീനാ സുരേഷ്, പി.ഭാസ്കരൻ, പി.പി ശ്രീജിത്ത് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
നാദാപുരം: ഗ്രാമ പഞ്ചായത്തിൽ പ്രാദേശിക സാമ്പത്തിക വികസനം ഊട്ടിയുറപ്പിക്കുന്നതിനും സ്ത്രീകളെ തൊഴിൽ മുഖത്തേക്ക് കൈപിടിച്ചുയർത്തുന്ന തിനും പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നും 4% പലിശ നിരക്കിൽ രണ്ടരക്കോടി രൂപ അയൽക്കൂട്ട സംരംഭകർക്ക് പഞ്ചായത്ത് സി ഡി എസ് മുഖേന ലഭ്യമാക്കും. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും സംരംഭങ്ങൾ ആരംഭിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ GOT പരിശീലനം നൽകുന്നതാണ്. മൂന്നുവർഷംകൊണ്ട് വായ്പ തിരിച്ചടക്കുന്ന പദ്ധതി പ്രകാരം 52 യൂണിറ്റുകൾക്ക് ആണ് നാമ മാത്ര പലിശക്ക് വായ്പാ ലഭ്യമാവുന്നത്. സംരംഭം തുടങ്ങുന്നതിനായി ലോൺ എടുക്കുന്ന ഗ്രൂപ്പുകളുടെ യോഗം പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ സി.കെ നാസർ , സി കെ സുബൈർ , മെമ്പർമാരായ നിഷ മനോജ് , വി പി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് വനിതകൾക്ക് ആരംഭിക്കാൻ കഴിയുന്ന വിവിധ സംരംഭങ്ങളെ കുറിച്ച് സംസാരിച്ചു. തുണി സഞ്ചി നിർമ്മാണം , ബാഗ് നിർമ്മാണം, പേപ്പർ കവർ ഫയൽ നിർമ്മാണം , ഫുഡ് പ്രോസസിംഗ്, കോഴി ആട് പശു വളർത്തൽ , അച്ചാർ മസാല പൗഡർ നിർമാണം, ബ്യൂട്ടിപാർലർ മാനേജ്മെന്റ്, ഇവന്റ് മാനേജ്മെന്റ് തുടങ്ങിയ സംരംഭങ്ങളിൽ തലപര്യമുള്ളവർക്ക് പഞ്ചായത്തിൽ വെച്ച് തന്നെ പരിശീലനം നൽകുന്നതാണ് . മെമ്പർ സെക്രട്ടറി ടി പ്രേമാനന്ദൻ സംരംഭകത്വ ലോണിന്റെ ഘടനയെക്കുറിച്ച് സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ പി പി റീജ സ്വാഗതവും കുടുംബശ്രീ അക്കൗണ്ടന്റ് കെ സിനിഷ നന്ദിയും പറഞ്ഞു.
വാണിമേൽ: രാഷ്ട്ര ഭാഷയായ ഹിന്ദി അനായാസം കൈകാര്യം ചെയ്യാൻ പുതിയ തലമുറയെ പ്രാപ്തരാക്കാൻ വാണിമേൽ എം യു പി സ്കൂളിൽ സുരീലി ഹിന്ദി ഉത്സവ് പുതിയ അനുഭവമായി.പി.ടി.എ.പ്രസിഡണ്ട്. എം കെ.അഷ്റഫിന്റെ അധ്യക്ഷതയിൽ റിട്ട. ഹിന്ദി അധ്യാപകൻ ഒ.ടി.കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സി.വി.അഷ്റഫ് സ്വാഗതവും.
പി. സിനോജ് നന്ദിയും പറഞ്ഞു.
കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
പാറക്കടവ് : പാറക്കടവ് നാഷണൽ മീൻസ് കം മറിറ്റ്, നാഷണൽ ടാലൻറ് സെർച്ച് തുടങ്ങിയ സ്കൂൾ തല മത്സര പരീക്ഷകൾ, ഐ എ സ് , ഐ പി എസ് തുടങ്ങിയ സിവിൽ സർവീസ് പരീക്ഷകൾ, തുടങ്ങിയവയിൽ മികവ് പുലർത്തുന്നതിന് വിദ്യാർത്ഥികളെ സജ്ജമാക്കാൻ പ്രത്യേക പരിശീലനപദ്ധതി ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. വിദ്യാഭ്യാസ വിചക്ഷണനും സ്കൂൾ മാനേജറുമായ പ്രൊഫസർ പി മമ്മു പരിപാടിയുടെ ഭാഗമായി നടന്ന രക്ഷാകർത്ത സംഗമം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ അധ്യക്ഷനായിരുന്നു. പ്രമുഖ പരീക്ഷ പരിശീലകനും ഗ്രന്ഥകാരനുമായ സിവി കുഞ്ഞബ്ദുള്ള, മനഃശാസ്ത്ര വിദഗ്ധയും നാദാപുരം ഗവൺമെൻറ് കോളേജ് അധ്യാപകയുമായ റഹ്മ സുല്‍ത്താന എന്നിവർ പരിശീലനത്തിന് നേതൃത്തം നൽകി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി കെ ഖാലിദ്, കെവി സിയാദ്, അസ് ലം കളത്തിൽ, എസി അഷ്കർ കടോളി മഹ്മൂദ് , വി പി ഷീബ തുടങ്ങിയവർ പ്രസംഗിച്ചു .
നാദാപുരം : കല്ലാച്ചി-വളയം റോഡ് ടെൻഡർ ചെയ്ത് മൂന്ന് വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചും സ്ഥലം എം എൽ എ യുടെയും സർക്കാരിൻ്റെയും നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് കല്ലുമ്മൽ പത്താം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി. നാദാപുരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അബ്ദുല്ല വയലോളി ഉദ്ഘാടനം ചെയ്തു.വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് സമദ് ജാതിയേരി അധ്യക്ഷത വഹിച്ചു.വാർഡ് ലീഗ് ജനറൽ സെക്രട്ടറി എം ടി ഇബ്രാഹിം ഹാജി സ്വാഗതം പറഞ്ഞു.
മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അഹമ്മദ് കുറുവയിൽ, ടി ടി അമ്മദ്, ടി കെ സൂപ്പി മാസ്റ്റർ, എം കെ ഇബ്രാഹിംകുട്ടി, ഇബ്രാഹിം ചാരുമ്മൽ, എ പി ആലി കുട്ടി ഹാജി, പി കെ അഹമ്മദ് ബാഖവി, വി പി കുഞ്ഞമ്മദ്, അമ്മദ് കുട്ട്യാപ്പണ്ടി, പി പി കുഞ്ഞാലി തുടങ്ങിയവർ പ്രസംഗിച്ചു.
കായക്കൊടി : കാർഗിൽ വിജയ് ദിവസത്തിന്റെ ഭാഗമായി വ്യത്യസ്തയാർന്ന പരിപാടി സംഘടിപ്പിച്ച് മാതൃകയാവുകയാണ് ചങ്ങരംകുളം യു.പി സ്കൂൾ . ഐതിഹാസികമായ സൈനിക വിദ്യത്തിന്റെ 23 വിഷങ്ങൾ പിന്നീടുമ്പോൾ വിജയദിനത്തിന്റെ സ്മരണയുണർത്തി കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികർ ഉൾപ്പെടെ എട്ടോളം സൈനികരായിരുന്നു പരിപാടിയിൽ പങ്കെടുത്തത്. കാലിക്കറ്റ് സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയറിന്റെ പ്രവർത്തകനായ മേജർ കുഞ്ഞിരാമൻ സർ പരിപാടി ഉദ്ഘാടനം ചെയ്തു. മറ്റു പ്രവർത്തകരായ എച്ച് എം ടി കമൽ പ്രഭാകർ, എൻ ബി / സബ് സുനിൽകുമാർ , എച്ച് എ വി നൗഷാദ്, എച്ച് എ വി ഷാജുമോൻ, മൊയ്തു മുള്ളൻ കുന്ന്, പുനത്തിൽ അബ്ദുള്ള, തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. ദൃശ്യ.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ.പി.സുഭാഷ് അധ്യക്ഷത വഹിച്ചു. പി.പി. നിഖിൽ മോഡിറേറ്ററായും, അഞ്ജലി ജയൻ നന്ദിയും പ്രകാശിപ്പിച്ചു.
കുറ്റ്യാടി: ഉച്ചഭക്ഷണത്തിൻ്റെ
കുടിശ്ശിക ഉടൻ അനുവദിക്കുക ' ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കുക, മെഡി സെപ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കെ പി എസ് ടി എ
കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി.
വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട്
ഹാരിസ് കെ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡണ്ട്
മനോജ് കൈവേലി അധ്യക്ഷത വഹിച്ചു. ഷിജിത്ത് പി എം, ജമാൽ പി, വിജേഷ് വി .അനൂപ് കാരപ്പറ്റ ,ഡൊമനിക് എന്നിവർ
സംസാരിച്ചു. പി സാജിദ് സ്വാഗതവും ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.
കുറ്റ്യാടി : മരുതോങ്കര പഞ്ചായത്തിലെ ഒന്നാം വാർഡിലെ കള്ളാട് പ്രദേശത്തുള്ള യുവാക്കളാണ് തളർന്നു പോയ പശുവിനു രക്ഷകരായി എത്തിയത്. പ്രസവത്തോടെ പശു തളർന്നു പോയി. അതിനാൽ കുട്ടിക്ക് പാൽ കുടിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കള്ളാട് യുവ കൂട്ടായ്മയിലെ യുവാക്കൾ സ്ഥലത്തെത്തുകയും കൗ ലിഫ്റ്റിങ് ഡിവൈസ് ഉപയോഗിച്ച് പശുവിനെ സാവധാനം നേരെ നിർത്തി കുട്ടിക്ക് പാൽ കുടിക്കാനുള്ള അവസരം ഉണ്ടാക്കിയത്. കള്ളാട് കെ കെ മുഹമ്മദ് മാഷിന്റെ ഉടമസ്ഥതയിലുള്ള പശുവിനാണ് രക്ഷകരായി യുവാക്കൾ എത്തിയത്.
വടകര : കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ വടകര പൊലീസ് സ്റ്റേഷനിലെ എല്ലാ പൊലീസുകാരെയും സ്ഥലം മാറ്റി. 66 പൊലീസുകാരെയും സ്ഥലം മാറ്റി കൊണ്ടാണ് ഉത്തരവിറക്കിയത്. പൊലീസ് സ്റ്റേഷൻ വളപ്പിൽ ഒരാൾ കുഴഞ്ഞു വീണിട്ടും ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായി ല്ലെന്ന ഗുരുതര വീഴ്ച്ച ചൂണ്ടി കാണിച്ചാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നടപടിക്ക് ശുപാർശ ചെയ്തത്.
നേരത്തെ എസ് ഐ ഉൾപ്പെടെ മൂന്ന് പേരെ സസ്പെൻ്റ് ചെയ്തിരുന്നു. കസ്റ്റഡി മരണമാണെന്ന ആരോപണം ഉയർന്ന കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുക യാണ്. കസ്റ്റഡിയി ലെടുത്ത സജീവൻ സ്റ്റേഷനിൽനിന്ന് ഇറങ്ങിയ ഉടൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കോടതിമുഖേന പരിശോധനയ്ക്കായി നൽകിയിട്ടുണ്ട്. കേസിലെ നിർണായക തെളിവാണ് സി.സി.ടി.വി. ദൃശ്യങ്ങൾ. സജീവനെ പോലീസുകാർ സ്റ്റേഷനിൽവെച്ച് മർദിച്ചതായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മൊഴി നൽകിയിരുന്നു. നെഞ്ചുവേദന അനുഭവപ്പെടുന്നതായി പോലീസുകാരോട് പറഞ്ഞെങ്കിലും പോലീസ് ഗൗനിച്ചില്ലെന്നും പരാതിയുണ്ടായി. പിന്നീട് സജീവൻ കുഴഞ്ഞുവീണപ്പോൾ ആശുപത്രിയിലെത്തിക്കാൻ പോലീസ് വാഹനം വിട്ടുനൽകിയില്ലെന്നും 15 മിനിറ്റോളം സ്റ്റേഷൻവളപ്പിൽ കിടന്നുവെന്നുമാണ് മറ്റൊരു ആരോപണം.
കുറ്റ്യാടി: കുറ്റ്യാടി വിഷൻ ബിസിനസ് സ്കൂളിൽ ഈ വർഷത്തെ പ്രീ പ്രൈമറി ടി.ടി.സി ക്ലാസ്സ് തുടങ്ങി. പ്രശസ്ത ബാല സഹിത്യകാരനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ മുകുന്ദൻ പുലരി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ മുരളീധരൻ മാസ്റ്റർ അധ്യക്ഷനായി. ബിന്ദു ടീച്ചർ, അസ്ല ടീച്ചർ, നയീം മാസ്റ്റർ, മാനേജർ റിയാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
അവസാന സീറ്റിലേക്കുള്ള അഡ്മിഷൻ തുടരുന്നു. താല്പര്യമുള്ളവർ ബന്ധപ്പെടുക: 9526673737
ആയഞ്ചേരി: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതിയിൽ കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തി ഒ.പി ചികിത്സ ഉൾപ്പടെയുള്ള സൗകര്യമേർപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂനിയൻ ആയഞ്ചേരി യൂനിറ്റ് സ്പെഷൽ സമ്മേളനം ആവശ്യപ്പെട്ടു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം. ശ്രീലത ഉദ്ഘാടനം ചെയ്തു. വി.കെ. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഉന്നത വിജയികളെ പി. എം കുമാരൻ മാസ്റ്റർ ആദരിച്ചു. 75 പൂർത്തിയായ പെൻഷൻ അംഗങ്ങളെ എൻ.കെ. ബാലകൃഷ്ണൻ പൊന്നാട അണിയിച്ചു. സി.എച്ച്. മൊയ്തു, ടി. കൃഷ്ണൻ, ടി. അബ്ദുൾ ഹമീദ്, കമലാക്ഷി ടീച്ചർ, ടി.എൻ വിനോദൻ, പി.കെ.സഹദേവൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
നരിപ്പറ്റ: വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് 2 അഡ്വൈസ് ലഭിക്കുകയും പി.എസ്.സി ജില്ലാ അടിസ്ഥാനത്തിൽ നടത്തിയ എൽ.ജി.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുകയും ചെയ്ത മീത്തൽ വയൽ ശാഖാ യൂത്ത് ലീഗ് ജോ. സെക്രട്ടറി പി.പി മുഹമ്മദ് നിദാലിനെ ശാഖാ കമ്മിറ്റി അനുമോദിച്ചു. നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.എം ഹമീദ് ഉപഹാരം നൽകി. യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് യു.പി അർഷാദ് അധ്യക്ഷനായി. ബാസിത് ജെ.പി, നംഷിദ് എം.വി, വയിൽ അമ്മത്, ഡോ. നബീൽ പി.പി എന്നിവർ പങ്കെടുത്തു.
കൈവേലി: നരിപ്പറ്റ പഞ്ചായത്തിലെ നാളീകേര കർഷകരിൽ നിന്നും വിത്ത് തേങ്ങാ സംഭരിക്കാൻ കൃഷി വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും വിലതകർച്ചമൂലം പ്രതിസന്ധിയിലായ നാളീകേര കർഷകർക്ക് ആശ്വാസമായി താങ്ങ് വില നൽകി തേങ്ങ സംഭരണത്തിന് നരിപ്പറ്റ പഞ്ചായത്തിൽ ഒരു കേന്ദ്രം അനുവദിക്കണമെന്നും കർഷക സംഘം തിനൂർ മേഖല സമ്മേളനം അവിശ്യപ്പെട്ടു. കെ.പി.നാണു മാസ്റ്റർ നഗറിൽ കൈവേലി വച്ചു നടന്ന പരിപാടി കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ.കെ കണാരൻ അധ്യക്ഷനായി. സി.പി.അശോകൻ, സുധീഷ് എടോനി, ടി.പി.പവിത്രൻ, കെ.ടി.സോമൻ മാസ്റ്റർ, എൻ.കെ.കുഞ്ഞിക്കണ്ണൻ, കെ.പി.നന്ദൻ, പി.കെ.പ്രകാശൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ.ടി.സോമൻ മാസ്റ്റർ (സെക്രട്ടറി), എൻ.കെ.കണാരൻ (പ്രസിഡണ്ട്), കെ.പി. ബിനിജ (ട്രഷറർ).
വടകര: കോഴിയിറച്ചിയുടെ വില കുറഞ്ഞിട്ടും താലൂക്കിലെ ചില സ്ഥല ങ്ങളിൽ അമിതവില ഈടാക്കുന്നതായി പരാതി. ഇതേ തുടർന്ന് നടന്ന അന്വേഷണത്തിൽ പരാതി ശരിയാണെന്ന് തെളിഞ്ഞതായി താലൂക്ക് സപ്ലെ ഓഫീസർ അറിയിച്ചു. കുറുന്തോടി, മണിയൂർ, അഴിയൂർ, കോറോത്ത് റോഡ്, മുക്കാളി എന്നീ സ്ഥലങ്ങളിലാണ് അമിത വില ഈടാക്കുന്നതായി പരാതി ലഭിച്ചത്. വടകര താലൂക്കിൽ കോഴിയിറച്ചിക്ക് 130 രൂപയിൽ കൂടുതൽ ഈടാക്കരുതെന്നും കടകളിൽ വില. വിവരപട്ടിക സ്ഥാപിക്കുകയും, പഞ്ചായത്ത് ലൈസൻസ് , ഭക്ഷ്യ സുരക്ഷാ ലൈസൻസ് എന്നിവ ഉണ്ടായിരിക്കേണ്ടതുമാണെന്ന് സപ്ലെ ഓഫീസർ പറഞ്ഞു. കൂടുതൽ വില ഈടാക്കുന്നവർക്കെതിരെ നടപടി ഉണ്ടാകും
നാദാപുരം: കഴിഞ്ഞദിവസം വെള്ളക്കെട്ട് ഉണ്ടായി പൊതു ഡ്രൈനേജിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകി വന്നതിനെ തുടർന്ന് നാദാപുരം താലൂക്ക് ആശുപത്രിക്ക് സമീപത്തുള്ള ഡ്രെയിനേജിലെ സ്ലാബുകൾ നീക്കി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. റോഡിനു സമീപത്തുള്ള പതിനൊന്നോളം സ്ഥാപനങ്ങൾക്ക് മുമ്പിലുള്ള സ്ലാബുകളാണ് ജെസിബി വെച്ച് നീക്കംചെയ്ത് പരിശോധിച്ചത്. ഡ്രൈനേജിലേക്ക് മഴവെള്ളവും മാലിന്യവും എത്തുന്ന പൈപ്പുകൾ നീക്കം ചെയ്തു. ഡ്രൈനേജിലെ മാലിന്യം നീക്കം ചെയ്യുന്നതിന് പി.ഡബ്ല്യു.ഡിയോട് ആവശ്യപ്പെടുമെന്നും മലിനജലം ഒഴുക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാപനം അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. പരിശോധനയ്ക്ക് സെക്രട്ടറി ടി ഷാഹുൽഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ,താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.കെ പ്രീജിത്ത് എന്നിവർ നേതൃത്വം നൽകി. വരുംദിവസങ്ങളിൽ തുടർ പരിശോധനകൾ നടത്തും.
നാദാപുരം: നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമ്പൂർണ്ണ ശുചിത്വം ഉറപ്പുവരുത്തുവാൻ സ്ഥാപനമേധാവികളുടെ യോഗം തീരുമാനിച്ചു. സ്ഥാപന പരിസരങ്ങളിലും അവിടെ എത്തുന്നവരിലും സമ്പൂർണ്ണ ശുചിത്വം ഉറപ്പുവരുത്തുക, ജൈവ അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുക, കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുക, അജൈവമാലിന്യം ഹരിത കർമ്മ സേനക്ക് കൈമാറുക തുടങ്ങിയവയവ നടപ്പിലാക്കാൻ പദ്ധതികൾ ആവിഷ്കരിച്ചു. എല്ലാ സ്കൂളുകളിലും രണ്ട് യൂണിറ്റ് റിംഗ് കമ്പോസ്റ്റ് നൽകുന്നതിന് പഞ്ചായത്ത് പദ്ധതി വിഹിതം നീക്കിവെച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം, അനാരോഗ്യകരമായ മിഠായികളുടെ ഉപയോഗം എന്നിവക്കെതിരെ വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്താനും വിദ്യാർഥികളിൽ നിന്ന് ശുചിത്വ അംബാസിഡർമാരെ തെരഞ്ഞടുക്കാനും യോഗം തീരുമാനിച്ചു. ഏറ്റവും നല്ല ശുചിത്വ നിലവാരം കാത്തുസൂക്ഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ പഞ്ചായത്ത് ആദരിക്കും. യോഗം പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ സി.കെ നാസർ, എം.സി സുബൈർ, ജനീദ ഫിർദൗസ്, സെക്രട്ടറി ടി ഷാഹുൽ ഹമീദ്, മെംബർമാരായ പി.പി ബാലകൃഷ്ണൻ, കണേക്കൽ അബ്ബാസ്, മസ്ബൂബ അസീദ്, സുനിത എടവത്ത്കണ്ടി, നിഷാ മനോജ്, റോഷ്ന പിലാക്കാട്ട് ,സുമയ്യ പാട്ടത്തിൽ, സി.റ്റി.കെ സമീറ, വി അബ്ദുൽ ജലീൽ, കുഞ്ഞിരാമൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, അനസ് ബിച്ചു ,അബ്ദുൽ ഹക്കീം എന്നിവർ സംസാരിച്ചു.
നരിപ്പറ്റ: മുസ്ലിം യൂത്ത് ലീഗ് നരിപ്പറ്റ പഞ്ചായത്ത് ശനി, ഞായർ ദിവസങ്ങളിൽ പുൽപ്പള്ളി വടക്കനാട് വില്ലാസിൽ നടത്തിയ ദ്വിദിന ലീഡേഴ്സ് ക്യാമ്പ് നവ്യാനുഭവമായി. വിവിധ ശാഖകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 70 പ്രവർത്തകരാണ് ക്യാമ്പിൽ പങ്കെടുത്തത്. ലീഗ് ചരിത്രവും പഴമയുടെ പാരമ്പര്യവും പുതുമയുടെ ചടുലതയും ചർച്ച ചെയ്ത ക്യാമ്പ് പ്രതിനിധികളിൽ നവോന്മേഷം പകർന്നു. ക്യാമ്പ് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി.കെ റഈസ് അധ്യക്ഷനായി. സെക്രട്ടറി അൻസാർ ഓറിയോൺ സ്വാഗതം പറഞ്ഞു. വിവിധ സെഷനുകളിലായി റാഷിദ് ഗസാലി കൂളിവയൽ, കെ.സി ബിഷർ, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ടി മൊയ്തീൻ കോയ, ബംഗ്ലത്ത് മുഹമ്മദ്, ഹാരിസ് റഹ്മാനി തിനൂർ എന്നിവർ ക്ലാസെടുത്തു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.എം ഹമീദ്, വി അബ്ദുൽ ജലീൽ, ഷാഫി എടച്ചേരി, പാലോൽ കുഞ്ഞമ്മദ്, കെ.പി അൻവർ, ടി.വി ഖമറുദ്ധീൻ, വി.പി റഫീഖ്, സി.പി അമ്മദ്, മജീദ് പി.കെ, വി.കെ മുജീബ് തുടങ്ങിയവർ പങ്കെടുത്തു.
ക്യാമ്പ് കോർഡിനേറ്റർ അർഷിദ് നരിപ്പറ്റ, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ റംഷാദ് മുള്ളമ്പത്ത്, മുഹമ്മദലി തിനൂർ, അർഷാദ് ചെമ്പറ്റ, മുഹമ്മദ് പുതിയെടുത്ത്, ഹിദാഷ് ടി, അജ്മൽ നരിപ്പറ്റ, ടി.വി നജീബ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ശനിയാഴ്ച കാലത്ത് കണ്ടോത്തുകുനിയിൽ നിന്ന് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി ക്യാമ്പിലേക്കുള്ള വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.എം തങ്ങൾ, സെക്രട്ടറി കെ.എം ഹമീദ്, ടി മുഹമ്മദലി, പി.പി സലാം, സക്കീന ഹൈദർ, സി.പി കുഞ്ഞബ്ദുല്ല, ഫൈസൽ നരിപ്പറ്റ, ഷുഹൈബ് തുടങ്ങിയവർ പങ്കെടുത്തു.
നാദാപുരം: മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന നാദാപുരം എം ഇ ടി കോളജ് ക്യാമ്പസ് സൗന്ദര്യ വനവൽക്കരണ പരിപാടിക്ക് തുടക്കമായി. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.ഇ.ടി ചെയർമാൻ ഇ.പി അബൂബക്കർ ഹാജി അധ്യക്ഷനായി. വൈസ് ചെയർമാൻ സി പി എ സലാം റിപ്പോർട്ട് അവതരിപ്പിച്ചു.
എം ഇ ടി ജനറൽ സെക്രട്ടറി നരിക്കോൾ ഹമീദ് ഹാജി മന്ത്രിക്ക് ഉപഹാരം നൽകി.
മികച്ച കർഷകൻ സലീം മുറിച്ചാണ്ടിക്കുള്ള ഉപഹാരം മന്ത്രി നൽകി. ട്രസ്റ്റ് ഈവർഷം നടപ്പിലാക്കുന്ന
എജു മെറ്റ് പദ്ധതിയുടെ ലോഗോ പ്രകാശനം ഇ.കെ വിജയൻ എം.എൽ.എ നിർവഹിച്ചു.
മുഹമ്മദ് ഇവാൻ ചികിത്സാ ഫണ്ടിലേക്കുള്ള തുക പ്രവാസി വ്യാപാരി നങ്ങീൽകണ്ടി മുഹമ്മദ് ഹാജി, എൻ.എസ്.എസ് വളണ്ടിയർ ജാസിം ബിൻ ജലീൽ എന്നിവർ കൈമാറി. ക്ലീൻ എം.ഇ.ടി ക്യാമ്പസ് പ്രഖ്യാപനം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി വി എം നജ്മ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, ഗ്രാമ പഞ്ചായത് മെമ്പർ പി പി ബാലകൃഷ്ണൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ അഹമ്മദ് പുന്നക്കൽ, സി വി കുഞ്ഞികൃഷ്ണൻ, പി.പി ചാത്തു, കെ ടി കെ ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ, കെ.വി നാസർ, കെ ജി ലത്തീഫ്, കെ കെ ഉസ്മാൻ, അമ്മദ് ഹാജി പാലോള്ളതിൽ, സ്കൂൾ പ്രിൻസിപ്പൽ സജി മോൻ, സ്റ്റാഫ് സെക്രട്ടറി അശ്വതി, വിദ്യാർത്ഥി പ്രതിനിധി കളായ തോമസ് ജോയ്, ഐശ്വര്യ, അധ്യാപക പ്രതിനിധി ക്ഷീര സാഗർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നുസൈബത്ത് നിസാർ , പ്രിൻസിപ്പൽ പ്രൊഫ. പി പി അബ്ദുൽ മജീദ്, എം ഇ ടി സ്കൂൾ ചെയർമാൻ കരയത്ത് ഹമീദ് ഹാജി സംബന്ധിച്ചു.
നാദാപുരം : കല്ലാച്ചി ടൗണിലെ ഓട്ടോസ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷ നീക്കി വയ്ക്കുന്നതിനിടെ സമീപത്തെ കടയിലേക്ക് മറിയാനുള്ള ശ്രമം ഡ്രൈവർമാരുടെ ഇടപെടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. സ്റ്റാൻഡിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട ഓട്ടോറിക്ഷ നീക്കി വയ്ക്കുന്നതിനിടെയിലാണ് ടയറുകൾ തെന്നിമാറി റോഡിലേക്ക് മറിഞ്ഞുവീഴാൻ പാകത്തിൽനിന്നത്. ഇതു കണ്ട സമീപത്തെ ഡ്രൈവർമാരും നാട്ടുകാരും എത്തി ഓട്ടോ പിടിച്ചു നിർത്തുകയായിരുന്നു.
ഇതേ തുടർന്ന് വൻദുരന്തം ഒഴിവായി. കല്ലാച്ചിയിലെ വിംസ് റോഡിലാണ് ഈ സംഭവം.
തൂണേരി : തൂണേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ 14 വിദ്യാർത്ഥികളെ വാർഡ് കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു. ഡി സി സി സെക്രട്ടറി ആവോലം രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു .സുജിത പ്രമോദ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് വിനോദ് കുമാർ, ശ്രീധരൻ മാസ്റ്റർ, അജയൻ, ഇ.എൻ. സുരേന്ദ്രൻ, സജീവൻ കുറ്റിയിൽ എന്നിവർ സംസാരിച്ചു. കെ.മധുമോഹനൻ, സ്വാഗതം പറഞ്ഞു.
കുറ്റ്യാടി : രാജ്യത്തിന്റെ ഖജനാവിലേക്ക് കോടികൾ സംഭാവന ചെയ്യുന്ന പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുകയോ, പാട്ടത്തിന് നൽകുകയോ ചെയ്യുന്ന നരേന്ദ്ര മോഡി സർക്കാറിന്റെ സാമ്പത്തിക നയം ഭാവിയിൽ വിനാശകരമായിത്തീരുമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ പറഞ്ഞു. ഇന്ത്യയിലെ സാധാരണ ജനങ്ങൾ വിയർപ്പൊഴുക്കി കെട്ടിപ്പടുത്തതാണ് ഇന്ന് തലയുയർത്തി നിൽക്കുന്ന മിക്ക പൊതുമേഖല സ്ഥാപനങ്ങളും. സ്വകാര്യ ബേങ്കുകളും ഇൻഷുറൻസ് സ്ഥാപനങ്ങളും ദേശസാൽക്കരിക്കുന്നതിന് ഇന്ദിരാ ഗാന്ധിയുടെ കാലത്ത് എടുത്ത തീരുമാനത്തിന് രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മറന്ന് പിന്തുണ നൽകിയ പാർട്ടിയാണ് സി പി ഐ. സാമൂഹ്യ-സേവന മേഖലകളുടെ വികസനത്തിന് പൊതുമേഖലകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഗ്രാമീണ മേഖലയിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഫണ്ട് എൽ ഐ സി പോലുള്ള സ്ഥാപനങ്ങളുടെ ലാഭ വിഹിതമാണെന്നും ഇത്തരം സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുമ്പോൾ സാമൂഹ്യ-ക്ഷേമ പ്രവർത്തനങ്ങൾ നിലച്ചു പോകുന്ന സ്ഥിതി ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി പി ഐ കുറ്റ്യാടി മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വി വി പ്രഭാകരൻ മാസ്റ്റർ പതാക ഉയർത്തി. രാജു തോട്ടും ചിറ രക്തസാക്ഷി പ്രമേയവും ടി സുരേന്ദ്രൻ അനുശോചന പ്രമേയവും മണ്ഡലം സെക്രട്ടറി എം പി കുഞ്ഞിരാമൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. റീന സുരേഷ് (കൺവീനർ), പി ഭാസ്കരൻ ,പി പി ശ്രീജിത്ത് എന്നിവരടങ്ങിയ പ്രസീഡിയും എം പി കുഞ്ഞിരാമൻ (കൺവീനർ), കെ പി നാണു, ടി സുരേന്ദ്രൻ, രാജു തോട്ടും ചിറ, കെ കെ മോഹൻദാസ് എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയും കെ കെ സത്യനാരായൺ (കൺവീനർ), എം പി ദിവാകരൻ എന്നിവരടങ്ങിയ മിനുട്സ് കമ്മിറ്റിയും എസ് പി ആനന്ദ് (കൺവീനർ), ഹരികൃഷ്ണ സുരേഷ്, സുൽത്താൻ ബക്കർ എന്നിവരടങ്ങിയ ക്രഡൻഷ്യൽ കമ്മിറ്റിയുമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ എം എൽ എ, ജില്ലാ അസിസ്റന്റ് സെക്രട്ടറി ടി കെ രാജൻ മാസ്റ്റർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, അഡ്വ.പി ഗവാസ്, ജില്ലാ കൗൺസിൽ അംഗം കെ പി പവിത്രൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ കെ പി നാണു സ്വാഗതവും കെ ചന്ദ്ര മോഹനൻ നന്ദിയും പറഞ്ഞു.
നാദാപുരം : ഇയ്യങ്കോട്ട് പുഷ്പ ഗ്യാസിനു സമീപം മാണിക്കോത്ത് മുക്കിൽ വൈദ്യുതി വകുപ്പ് സ്ഥാപിച്ച ട്രാൻസ്ഫോർമർ വൻ അപകട നിലയിൽ. വളരെ ഇടുങ്ങിയ ഈ റോഡിൽ ദിവസേന നൂറുക്കണക്കിന് വിദ്യാർത്ഥികൾ വിവിധ സ്കൂളിലേക്ക് പോകുകയും മറ്റ് കാൽനട യാത്രക്കാരും സൈക്കിൾ യാത്രക്കാരും മറ്റും കടന്നു പോകുകയും ചെയ്യുന്ന റോഡിലാണ് ഇത് നില കൊള്ളുന്നത് .അബദ്ധത്തിൽ കയ്യൊന്നു നീട്ടിയാൽ ട്രാന്‍സ്ഫോര്‍മറില്‍ സ്പർശിച്ചു മരണം വരെ സംഭവിക്കുമെന്ന നിലയിലാണിതുള്ളത് . തൂങ്ങി നിൽക്കുന്ന ലൈനുകളും ഫ്യൂസുകളും വൻ അപകടം വരുത്തി വെക്കും. ഈ സാഹചര്യത്തിൽ ട്രാന്‍സ്ഫോർമറിന് രക്ഷാ കവചം സ്ഥാപിച്ചു ഭീഷണി ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടു വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ
കെ എസ് ഇ ബി നാദാപുരം അസിസ്റ്റന്റ് എഞ്ചിനീയർക്ക് പരാതി നൽകി .
കുറ്റ്യാടി : പ്ലാസ്റ്റിക് മാലിന്യങ്ങളും കാടുകളും നിറഞ്ഞ് കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ കിണർ നാശത്തിന്റെ വക്കിലായി. മഴക്കാലമായതോടെ കിണറിന്റെ മുക്കാൽ ഭാഗത്തോളം വെള്ളം പൊങ്ങിവന്നു. ഇതോടെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ഉയർന്നു പൊങ്ങി. കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡ് ഭാഗത്തെ ചില സ്ഥാപനങ്ങളിൽ വെള്ളമെടുക്കുന്നതും, വേനൽ കാലങ്ങളിൽ കുറ്റ്യാടിയിലും പരിസരപ്രദേശങ്ങളിലും വാഹനങ്ങളിൽ കുടിവെള്ളമെത്തുന്നതും ഈ കിണറിൽ നിന്നാണ്. സാമൂഹ്യ സാംസ്കാരിക സംഘടനകൾ ഇരുമ്പ് മറ കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് ആവശ്യമായ ശുചീകരണ പ്രവർത്തനം നടന്നിട്ടില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. എത്രയും പെട്ടന്ന് കിണറു ശുചീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുറ്റ്യാടി: അപകട ഘട്ടത്തിലും ദുരന്തമുഖത്തും ഓടിയെത്തി സേവനനിരതരരായ രാജ്യാന്തര സന്നദ്ധ സംഘമാണ് റെഡ്ക്രോസ് സൊസൈറ്റിയെന്നും പ്രളയ സമയത്തും കോവിഡ് കാലത്തും പ്രശംസനീയമായ ഇടപ്പെടലാണ് റെഡ് ക്രോസ് നടത്തിയതെന്നും ഇ.കെ.വിജയൻ എം.എൽ.എ. പറഞ്ഞു. കുറ്റ്യാടിയിൽ റെഡ്ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ എഫ്.എം.ആർ പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി പരിശീലനത്തിന് സന്നദ്ധരായ വളണ്ടിയർമാരെ അദ്ദേഹം അഭിനന്ദിച്ചു. റോഡ് അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, ജല ജാഗ്രത എന്നീ വിഷയങ്ങളിൽ ഇടപെടേണ്ട രീതികളെ കുറിച്ച് നടന്ന പരിശീലനത്തിൽ എഴുപത് വളണ്ടിയർമാർ പങ്കെടുത്തു. കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.ദീപു. റെഡ്ക്രോസ് സന്ദേശം നൽകി. രഞ്ജീ കുറുപ്പ് പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ ഹാഷിം നമ്പാട്ടിൽ, റെഡ് ക്രോസ് കുറ്റ്യാടി യൂണിറ്റ് ചെയർമാൻ സെഡ്. എ സൽമാൻ , എം.ഷഫീഖ്, ഹാഫിസ് വലിയ പറമ്പത്ത് എന്നിവർ സംസാരിച്ചു. നിരഞ്ജന വിശ്വനാഥ്, ആർ. അഥുൽ, തരുൺ കുമാർ , അലോക് നാഥ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.കുറ്റ്യാടി കേന്ദ്രമായി ദുരന്തമുഖത്ത് സേവനം ചെയ്യാൻ സന്നദ്ധരായ വളണ്ടിയർ ഗ്രൂപ്പ് സജ്ജമാക്കുക എന്നതാണ് പരിശീലന ലക്ഷ്യം.എസ്.ജെ.സജീവ് കുമാർ സ്വാഗതവും കെ.പി.സുരേഷ് നന്ദിയും പറഞ്ഞു.
വാണിമേൽ : കരുകുളം ശ്രീ ചേലാലക്കാവ് ക്ഷേത്രത്തിൽ കർക്കടക വാവിന് ബലി സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.ജൂലൈ 28 ന് കാലത്ത് 6മണി മുതൽ ഉച്ചക്ക് 12 മണി വരെ ക്ഷേത്രം തന്ത്രി യുടെ മുഖ്യകാ ർമികത്വത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ കർക്കിടക വാവു ബലി സമർപ്പണത്തിന്റ ഒരുക്കങ്ങൾ പൂർത്തികരിച്ചതായി സെക്രട്ടറി സുരേഷ് മരുതേരി അറിയിച്ചു.
കുറ്റ്യാടി: 'ഇസ്ലാം വിമോചനത്തിൻ്റെ പുതു ലോക ഭാവന' എന്ന പ്രമേയത്തിൽ എസ്.ഐ.ഒ കുറ്റ്യാടി ഏരിയ സമ്മേളനം 2022 സെപ്റ്റംബർ 11 ന് കുറ്റ്യാടിയിൽ നടക്കും. അടുക്കത്ത് റേഡിയൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി കുറ്റ്യാടി ഏരിയ പ്രസിഡൻ്റ് അഷ്റഫ് മാസ്റ്റർ സമ്മേളന പ്രഖ്യാപനം നിർവ്വഹിച്ചു. എസ്.ഐ.ഒ കുറ്റ്യാടി ഏരിയ പ്രസിഡൻ്റ് മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജില്ല ഓർഗനൈസിങ് സെക്രട്ടറി ഷഫാഖ് കക്കോടി മുഖ്യാതിഥിയായി. ലുഖ്മാൻ മാസ്റ്റർ, നബീൽ എം., മദീഹ അസ്ഹർ, ദാനിഷ് എ.കെ, നാജിദ് എം. എന്നിവർ പരുപാടിയിൽ സംബന്ധിച്ചു.
കുറ്റ്യാടി: എസ്.എം.എ. ബാധിച്ച പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സ ഫണ്ടിലേക്ക് കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന അഞ്ച് ലക്ഷത്തി നാൽപ്പതിനായിരത്തി തൊള്ളായിരത്തി ഒമ്പത് രൂപ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ക്ക് കൈമാറി. വടകരയിലെയും തലശ്ശേരിയിലെയും തെരുവുകളി ൽ നിന്നും ബക്കറ്റ് കലക്ഷൻ നടത്തിയാണ് ഇത്രയും തുക ശേഖരിച്ചത്.അമ്പേതോളം വരുന്ന ജനകീയ ദുരന്ത നിവാരണ സേനയുടെ വളണ്ടിയർമാർ അവരിൽ ഉദ്യോഗസ്ഥൻമാരുണ്ട്, ജന പ്രതിനിധികളുണ്ട് ,വലിയ ബിസ്നസുകാരുണ്ട്, രാഷ്ട്രീയ _ മത നേതാക്കൻമാരുണ്ട്, കൂലി തൊഴിലാളികളുണ്ട്, ഡ്രൈവർമാരുണ്ട് എല്ലാവരുമൊത്തുചേർന്ന് രണ്ടു ദിവസങ്ങളിലായിട്ടാണ് കലക്ഷൻ നടത്തിയത്. കൈയ്യിലേന്തിയ ബക്കറ്റിൽ പതിച്ച ഇവാന്റെ ചിത്രം ആരെയും അഭിമാനികളാക്കിയില്ല. പത്തും ഇരുപതും രൂപ കടകളിൽ നിന്നും യാത്രക്കാരിൽ നിന്നും സ്വരൂപിച്ചാണ് ഇത്രയും വലിയ തുക ശേഖരിച്ചത്. ബക്കറ്റിൽ വീഴുന്ന ചെറുതും വലുതുമായ സംഖ്യകൾ കൊണ്ട് ബക്കറ്റ് നിറക്കാൻ മത്സരിക്കുകയായിരുന്നു.ചെയർമാൻ ബഷീർ നരയങ്കോടൻ, കൺവീനർ ഇ.മുഹമ്മദ് ബഷീർ, തുടങ്ങി നിരവധി പേർ കലക്ഷന്‍ നേതൃത്വം നൽകി.ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ വാഹനങ്ങൾ വിട്ടു നൽകിയ മാന്യ ദേഹങ്ങളെ വിസ്മരിക്കാൻ കഴിയില്ല. ഇന്ധന ചിലവും പ്രിന്റിംങ്ങ് ചാർജ്ജുമല്ലാത്ത ഒരു രൂപ പോലും ചിലവിനത്തിൽ പെടുത്താതെയാണ് ഈ ഫണ്ട് ഇവാൻ മോന് വേണ്ടി കൈമാറിയത്. കൈമാറൽ ചടങ്ങിൽ ടി.പി.രാമകൃഷ്ണൻ എം.എൽ എ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി , ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, ചികിത്സ കമ്മറ്റി ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
വടകര : ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വരയാലിൽകണ്ടി അമൽരാജ് (21) ആണ് മരിച്ചത്.ആയഞ്ചേരി കടമേരി റോഡിൽ തെരുവിൻതാഴ ഭാഗത്തായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈക്കിന്റെ പിറകിൽ യാത്രചെയ്യവേ നിയന്ത്രണംവിട്ട് ബൈക്ക് മതിലിലിടിച്ച് തെറിച്ച് വീഴുകയായിരുന്നു. അച്ഛൻ: രാജീവൻ. അമ്മ: ശോഭ. സഹോദരി: കാശ്മീര.
നാദാപുരം : മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റിനു കീഴിൽ കല്ലാച്ചി പാലോഞ്ചാല കുന്നിൽ പ്രവർത്തിക്കുന്ന എം ഇ ടി കോളേജ് സൗന്ദര്യ വനവൽക്കരണ പദ്ധതിക്ക് നാളെ തുടക്കമാകും. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന കോളേജിന് സ്വന്തമായി ഉള്ള 13 ഏക്കറോളം വരുന്ന ഭൂമിയിലാണ് മരങ്ങൾ വച്ചു പിടിപ്പിച്ച് പരിസ്ഥിതി സൗഹൃദ ക്യാമ്പസാക്കി മാറ്റുന്നത്. പ്രീ പ്രൈമറി മുതൽ പി ജി കോഴ്സുകൾ വരെയുള്ള ഈ സ്ഥാപനം വടകര താലൂക്കിലെ ശ്രദ്ധേയമായ ഒരു ക്യാമ്പസാണ്. വിദ്യാർത്ഥികളുടെ ജീവിതം മാറുന്ന കാലത്തോടൊപ്പം പ്രകൃതിയോട് ഇണങ്ങിചേർന്ന കാമ്പസും, നൂതനവും ആധുനികവുമായ പഠന സൗകര്യങ്ങളും നടപ്പിലാക്കുക എന്നതാണ് എം ഇ ടി ലക്ഷ്യമിടുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് ഏർപ്പെടുത്തുന്ന പദ്ധതിക്കും ഈ അധ്യയന വർഷം തുടക്കമാവും. എജു മെറ്റ് എന്ന പേരിൽ നടപ്പിലാക്കുന്ന സ്കോളർഷിപ് പദ്ധതിയുടെ ഉദ്ഘാടനം ചടങ്ങിൽ ഇ കെ വിജയൻ എം എൽ എ നിർവഹിക്കും. നാദാപുരം ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി എം ഇ ടി ക്യാമ്പസും ക്ലീൻ ക്യാമ്പസ് ആക്കി മാറ്റുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലിയും നിർവഹിക്കും. എം ഇ ടി കോളേജിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ എം ഇ ടി ചെയർമാൻ എ പി അബൂബക്കർ ഹാജി വൈസ് ചെയർമാൻമാരായ സി പി സലാം, ഇ എം കുഞ്ഞമ്മദ്, സ്കൂൾ കമ്മിറ്റി ചെയർമാൻ കരയത്ത് ഹമീദ് ഹാജി എന്നിവർ പങ്കെടുത്തു
മരുതോങ്കര : നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ജനാധിപത്യപരമായ അവകാശങ്ങൾ പോലും നിഷേധിക്കുകയാണെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ആർ ശശി പറഞ്ഞു. വിലക്കയറ്റം ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങൾ പാർല് മെന്റിൽ ഉന്നയിക്കാനുള്ള അവകാശം ജനപ്രതിനിധികൾക്കു പോലും മോഡി ഭരണത്തിൽ നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി പി ഐ കുറ്റ്യാടി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി മരുതോങ്കരയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം സെക്രട്ടറി എം പി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഇ കെ വിജയൻ എം എൽ എ, പി സുരേഷ് ബാബു, അഡ്വ.പി ഗവാസ്, ജിതേഷ് കണ്ണപുരം,കെ പി പവിത്രൻ എന്നിവർ സംസാരിച്ചു. കെ കെ മോഹൻദാസ് സ്വാഗതവും റനിൽ വിൽസൺ നന്ദിയും പറഞ്ഞു.
കുറ്റ്യാടി : കുറ്റ്യാടി മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് നടപ്പാക്കുന്ന സ്മാർട്ട് കുറ്റ്യാടി പദ്ധതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി നിർ വഹിച്ചു. കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ. അദീല അബ്ദുള്ള ഐ എ എസ് മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
ചടങ്ങിൽ ഡോ. അനിൽ പി എം പ്രൊജക്റ്റ് ഏറ്റുവാങ്ങി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ലോഗോ പ്രകാശനം ചെയ്തു. സി മനോജ്കുമാർ ലോഗോ ഏറ്റുവാങ്ങി. സ്മാർട്ട് കുറ്റ്യാടി കൺവീനർ പി കെ അശോകൻ പദ്ധതിയുടെ റിപ്പോർട്ട് അവതരണം നടത്തി. സംഘാടക സമിതി ജനറൽ കൺവീനർ കെ കെ ദിനേശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കോഴിക്കോട് എൻ ഐ ടി ഡോ. കെ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് നടന്നു.
നാദാപുരം : കലാരംഗത്ത് മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന ഫസൽ നാദാപുരത്തിനുള്ള സ്നേഹാദരം (ഫസൽ നൈറ്റ് 2022 - 30) ഇന്നു വൈകുന്നേരം നാലു മണിക്ക് കല്ലാച്ചിയിൽ വളയം റോഡിലെ ഓത്തിയിൽ ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയുടെ ഭാഗമായുള്ള മാപ്പിളപ്പാട്ട് ആലാപനമത്സരം ഇന്ന് രാവിലെ ആരംഭിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖിലമര്യാട്ട് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ - ഓർഡിനേറ്റർ പി. കെ കുട്ടി ചെക്കിയാട് ആദ്യക്ഷത വഹിച്ചു. കൺവീനർ മുഷ്ത്താക്ക് തീക്കുനി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.എച് നജ്മ ബീവി, പാച്ചാകൂൽ അബു ഹാജി, ലത്തീഫ് കാക്കുനി, മഹറൂഫ് നാദാപുരം, കാസിം വാണിമേൽ, മഹമൂദ് വെള്ളിയോട്, രവി പൂളക്കൂൽ, നാസർ മേമി, തുടങ്ങിയവർ സംസാരി ച്ചു. തുടർന്ന് നാല് കേറ്റഗറികളിൽ നടക്കുന്ന മത്സരത്തിൽ അറുപതോളം മത്സരാർഥികൾ പങ്കെടുക്കുന്നുണ്ട്.
നരിപ്പറ്റ: പുൽപ്പള്ളി വടക്കനാട് വില്ലയിൽ വെച്ച് നടക്കുന്ന നരിപ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗ് ക്യാംപിലേക്കുള്ള വാഹനം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ റഈസ്, സെക്രട്ടറി അൻസാർ ഓറിയോൺ എന്നിവർ പതാക ഏറ്റുവാങ്ങി.
ടി.പി.എം തങ്ങൾ, കെ.എം ഹമീദ്, ടി മുഹമ്മദലി, പാലോൽ കുഞ്ഞമ്മദ്, പി.പി സലാം, സി.പി കുഞ്ഞബ്ദുല്ല, സക്കീന ഹൈദർ, കെ.പി അൻവർ, വി.കെ മുജീബ്, ഫൈസൽ നരിപ്പറ്റ, ഹാരിസ് റഹ്മാനി, അർഷിദ് നരിപ്പറ്റ, ശുഹൈബ്, പഞ്ചായത്ത് യൂത്ത്ലീഗ് ഭാരവാഹികളായ മുഹമ്മദലി തിനൂർ, മുഹമ്മദ് പുതിയെടുത്ത്, റംഷാദ് മുള്ളമ്പത്ത്, നജീബ് നരിപ്പറ്റ, അർഷാദ് ചെമ്പറ്റ, അജ്മൽ നരിപ്പറ്റ, ടി ഹിദാഷ് തുടങ്ങിയവർ പങ്കെടുത്തു.
ഇന്നും നാളെയുമായി നടക്കുന്ന ക്യാംപിൽ 75 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. വൈകീട്ട് നാല് മണിക്ക് ക്യാംപ് ആരംഭിക്കും. റാഷിദ് ഗസ്സാലി, ടി മൊയ്തീൻ കോയ, മുഹമ്മദ് ബംഗ്ലത്ത്, ഹാരിസ് റഹ്മാനി തിനൂർ, ഇസ്മായിൽ വയനാട്, മിസ്ഹബ് കീഴരിയൂർ തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകും.
ഇരിങ്ങണ്ണൂർ: ഓടകളിൽ ചളി നിറഞ്ഞ് വെള്ളം റോഡിലൂടെ ഒഴുകുന്നതിനും കടകളിലേക്കും യാത്രക്കാരുടെ ദേഹത്തും തെറിക്കുന്നതിനും പരിഹാരമായി. ഇത് സംബന്ധിച്ച വാർത്തകളും, പൊതുമരാമത്ത് മന്ത്രിക്ക് പരാതിയും നൽകിയതിനെ തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇരിങ്ങണ്ണൂർ ടൗണിലെ ഓടകളിലെ ചളിയും മണ്ണും സ്ലാബ് ഉയർത്തി നീക്കം ചെയ്തു. പൊതുമരാമത്ത് എ.ഇ ആഷിക് അഹമ്മദ്, ഓവർസിയർ രമ്യ എന്നിവരുടെ നേതൃത്വത്തിലാണ് തൊഴിലാളികൾ ഓടകളി ലെ മണ്ണ് നീക്കം ചെയ്തത്.ഇരിങ്ങണ്ണൂർ ടൗണിന്റെ പടിഞ്ഞാറ് ഭാഗത്ത് മഴക്കാലത്ത് ഓടകളിൽ ചളി നിറഞ്ഞ് മഴവെള്ളം ഒഴുകുന്നത് റോഡിലൂടെ ആയിരുന്നു ഇതിലെ വാഹനങ്ങൾ പോകുമ്പോൾ ചളി വെള്ളം യാത്രക്കാരുടെ ശരീരത്തിലും കടകൾക്കുള്ളിലും തെറിക്കുന്നത് നിത്യസംഭവമായിരുന്നു. ചളി വെള്ളം ശരീരത്തിൽ തെറിക്കാതിരിക്കാൻ ജീവൻ പണയം വെച്ചാണ് കാൽനട യാത്രക്കാർ ഇത് വഴി യാത്ര ചെയ്തിരുന്നത്. സമീപത്തെ വ്യാപാരികൾ ഇതേക്കുറിച്ച് പരാതി പറഞ്ഞിരുന്നു. ഇരു ഭാഗത്ത് നിന്നും വാഹനങ്ങൾ വരുമ്പോൾ സൈഡ് കൊടുക്കാൻ പോലും സൗകര്യമില്ലാതെ ഓവുപാലത്തിന് സമീപത്ത് ഗതാഗത തടസ്സവും നിത്യസംഭവമായിരുന്നു. ഇത് സംബന്ധിച്ച് പൊതു മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് പൊതുപ്രവർത്തകനായ വത്സരാജ് മണലാട്ട് പരാതി നൽകിയിരുന്നു. എഞ്ചിനിയർ ഉൾപ്പെടെ യുള്ള അധികാരികളുടെ ശ്രദ്ധയിൽ വാർഡ് മെമ്പർ കെ.പി സലീനയും ഇക്കാര്യം അറിയിച്ചിരുന്നു. സ്ലാബ് ഉയർത്തി മണ്ണ് നീക്കം ചെയ്തതിലൂടെ പ്രശ്നം പരിഹരിച്ചതിന്റെ ആശ്വാസത്തിലാണ് സമീപത്തെ കച്ചവടക്കാരും നാട്ടുകാരും.
കുറ്റ്യാടി : കുറ്റ്യാടി മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് നടപ്പാക്കുന്ന സ്മാർട്ട് കുറ്റ്യാടി പദ്ധതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ഇന്ന് നിർ വഹിക്കും. കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഡോ. അദീല അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് കോഴിക്കോട് എൻ ഐ ടി യിലെ ഡോ. കെ ചന്ദ്ര ശേഖരൻ മോട്ടിവേഷൻ ക്ലാസ്സ് നൽകും. ചടങ്ങിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും അനുമോദിക്കും.
വടകര : വാഹനാപകട വുമായി ബന്ധപ്പെട്ട്
വടകര പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങിയ ഉടൻ കുഴഞ്ഞുവീണുമരിച്ചു. കല്ലേരിയിലെ താഴെ കോലോത്ത് സജീവൻ (42) ആണ് മരിച്ചത്.
പോലീസ് സജീവനെ മർദിച്ചെന്നും കുഴഞ്ഞു വീണിട്ടും ആശുപത്രി യിലെത്തിക്കാൻ തയ്യാറായില്ലെന്നും ഒപ്പമുണ്ടായിരുന്നവർ ആരോപിച്ചു. പ്രാഥമിക അന്വേഷണത്തിൽ വടകര എസ്.ഐ. ഉൾപ്പെടെ മൂന്നുപേരെ ഡി.ഐ.ജി. രാഹുൽ ആർ. നായർ സസ്പെൻഡ് ചെയ്തു.
എസ്.ഐ. എം. നിജീഷ്, ജി.ഡി. ചാർജിലുണ്ടാ യിരുന്ന എ.എസ്.ഐ. അരുൺകുമാർ, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
വ്യാഴാഴ്ച രാത്രി 11.30-ഓടെ അടക്കാത്തെരുവിനു സമീപം സജീവനും സുഹൃത്തുക്കളായ കണ്ണാടിപ്പൊയിൽ ജുബൈർ, കുറ്റിയിൽ ഷംനാദ് എന്നിവരും സഞ്ചരിച്ച കാർ മറ്റൊരു കാറുമായി ഇടിച്ചിരുന്നു. ഇതേച്ചൊല്ലി തർക്കമുണ്ടായി. കസ്റ്റഡിയിലിരിക്കെ മരിച്ച സജീവന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷ ണ സംഘത്തിന് കൈമാറും
വിവരമറിഞ്ഞെത്തിയ എസ് ഐ എം. നിജീഷും സംഘവും 11.50ഓടെ ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ചെന്നാരോപിച്ച് എസ്.ഐ.യും ഒരു പോലീസുകാരനും മർദിച്ചെന്നാണ് സുഹൃത്ത് ജുബൈറിന്റെ മൊഴി.
ഈ സമയം നെഞ്ചുവേദനയുണ്ടെന്ന് സജീവൻ പറഞ്ഞെങ്കിലും പോലീസ് ഗൗരവത്തിലെടുത്തില്ല. മദ്യപിച്ച് ബഹളംവെച്ചതിന് കേസെടുത്തശേഷം ഇരുവരെയും 12.35-ഓടെ വിട്ടയച്ചു. സ്റ്റേഷനിൽനിന്ന് ഇറങ്ങി കുറച്ച് നടന്ന സജീവൻ വനിതാ സെൽ ഓഫീസിനുമുന്നിലാണ് കുഴഞ്ഞുവീണത്.
കുറ്റ്യാടി: പാലേരിയിലെ മുഹമ്മദ് ഇവാന്റെ ജീവൻ രക്ഷിക്കാൻ, ഐഡിയൽ കോളേജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസ് വിദ്യാർഥികൾ കോഴിക്കോട്ടെ നഗരവീഥികളിൽ, ഒരു ദിവസത്തെ വിശ്രമരഹിതമായ പ്രവർത്തനത്തിലൂടെ സ്വരൂപിച്ച രണ്ടു ലക്ഷത്തി ആറായിരം രൂപയുടെ സഹായ നിധി കോളേജ് മൈതാനത്ത് വെച്ച് നടന്ന ലളിതമായ ചടങ്ങിൽ വെച്ച് ഇവാൻ സഹായ സമിതി ചെയർമാനും, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീ ഉണ്ണി വേങ്ങേരിക്ക് കൈമാറി. വൈസ് പ്രിൻസിപ്പൾ നസീം അടുക്കത്ത് സ്വാഗതമാശംസിച്ച ചടങ്ങിൽ ഐഡിയൽ കോളേജ് മാനേജിങ്ങ് കമ്മിറ്റി ചെയർമാൻ റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എം അരവിന്ദാക്ഷൻ, 19-ാം വാർഡ് മെമ്പർ ഇ ടി സരീഷ്, കോളേജ് മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എം എം ജാഫർ , ഒ പി അനന്തൻ മാസ്റ്റർ, വിദ്യാർഥി പ്രതിനിധി മുനീഫ് എന്നിവർ സംസാരിച്ചു. ഐഡിയൽ കോളേജ് സ്റ്റാഫ് സെക്രട്ടറി ഷമിൽ ബാബു നന്ദി പറഞ്ഞു.
വടകര: വില്ല്യാപ്പള്ളി യു പി സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രവാസി വ്യവസായിയുമായ കോറോത്ത് സക്കീർ, സൗദ സക്കിർ എന്നിവരുടെ മകളായ ഡോ. മെഹറ സക്കീറിന്റെ വിവാഹത്തോടനുബന്ധിച്ച് വില്യാപ്പള്ളി യു.പി സ്കൂളിലെ കുട്ടികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകി. ഇദ്ദേഹം നാട്ടിലെ പൗരപ്രമുഖനും ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമാണ്. ഇദ്ദേഹത്തെ സ്കൂൾ പിടിഎ, മാനേജ്മെന്റ് എന്നിവർ അഭിനന്ദിച്ചു. പിടിഎ പ്രസിഡന്റ് പി കെ ശശി, വൈസ് പ്രസിഡന്റ് സുരേഷ് കടുങ്കാങ്കി,ഹെഡ്മാസ്റ്റർ ഇ രാജീവ്, മാനേജർ കുറുക്കാട്ട് കരുണാകരകുറുപ്പ്, കോറോത്ത് സക്കീർ, ഡോ. മെഹറ സക്കീർ, എന്നിവർ സന്നിഹിതരായിരുന്നു.
കുറ്റ്യാടി: സ്കൂളുകളില്‍ ഉച്ച ഭക്ഷണ പദ്ധതിക്കായി ചെവഴിച്ച തുക സര്‍ക്കാര്‍ എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് കെ.എസ്.ടി.യു കുന്നുമ്മല്‍ ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതിക്കായി അരിയല്ലാതെ മറ്റൊന്നും സര്‍ക്കാര്‍ ഇതേവരെ നല്‍കിയിട്ടില്ല. അതിനാല്‍ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം നല്കാന് രണ്ട് മാസത്തോളമായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച വിദ്യാലയങ്ങള്‍ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. പാചകത്തൊഴിലാളികള്‍ക്കും ജൂണിലെ പാചകക്കൂലി ലഭിച്ചിട്ടില്ല. ഉച്ച ഭക്ഷണ പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിക്കുന്ന തുക അപര്യാപ്തമായതിനാല്‍ അത് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.പി ശംസീര്‍ അധ്യക്ഷനായി. ടി.പി സാജിദ്, പി.വി നൗഷാദ്, എം.ഷഫീഖ്, എ.പി മുനീര്‍, എ.ശരീഫ്, സി.മുഹമ്മദ് ഫാസില്‍, സി.വി സാലിഹ്, ടി.കെ സുബൈര്‍ സംസാരിച്ചു.
വടയം : വടയം സൗത്ത് എൽ.പി.സ്കൂൾ സ്കൂൾതല ഉദ്ഘാടനം പ്രശസ്ത നാടൻ പാട്ട് കലാകാരനും അധ്യാപകനുമായ സജീവൻ ചെമ്മരത്തൂർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ജുഗുനു തെക്കയിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി.സി.തങ്കമണി സ്വാഗതം പറഞ്ഞു.മാനേജർ വിലങ്ങിൽ കുഞ്ഞിക്കേളു നമ്പ്യാർ, ചെരിച്ചിൽ മൊയ്ദു,സി.കെ.കുമാരൻ,കെ.വി.സത്യൻ തുടങ്ങിവർ സംസാരിച്ചു.കെ.സി.അഭിരാജ് നന്ദി പറഞ്ഞു.
എടച്ചേരി : എം.പി വീരേന്ദ്രകുമാർ സാമൂഹ്യ വിപത്തുകൾക്കെതിരെ ദീർഘവീക്ഷണത്തോടെ പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത നേതാവാണന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ ഭാസ്കരൻ പറഞ്ഞു. വീരേന്ദ്രകുമാറിന്റെ 86 മത് ജന്മദിനത്തോടനുബന്ധിച്ച് എൽ.ജെ.ഡി നാദാപുരം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എടച്ചേരി തുരുത്തിയിൽ നടന്ന കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതക്കെതിരെ ജീവിതകാലം മുഴുവൻ ശക്തമായി പ്രവർത്തിക്കുകയും പരിസ്ഥിതി ക്കും വെള്ളത്തിനും വായുവിനും വേണ്ടി ജീവിതാവസാനം വരെ പോരാടുകയും ചെയ്ത രാജ്യം കണ്ട എക്കാലത്തെയും വലിയ സോഷ്യലിസ്റ്റ് നേതാവായിരുന്നു വീരേന്ദ്രകുമാറെന്ന് എം.കെ ഭാസ്കരൻ പറഞ്ഞു. എൽ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡന്റ് പി.എം നാണു അധ്യക്ഷത വഹിച്ചു. യുവജനതാദൾ മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് , എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട് കെ.എം നാണു എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി എം.പി വിജയൻ സ്വാഗതമാശംസിച്ചു.
കുറ്റ്യാടി : വടകരയില്‍ പൊലിസ് കസ്റ്റഡിയില്‍ കല്ലേരി സ്വദേശിയായ സജീവന് എന്ന യുവാവ് മരിക്കാനിടയായ സംഭവം നിയമപാലകരുടെ ഗുരുതര വീഴ്ചയാണെന്നും മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും മുന്‍ എം.എല്‍.എ പറക്കല്‍ അബ്ദുല്ല ആവശ്യപ്പെട്ടു. ജനമൈത്രി എന്ന പേര് പൊലിസ് സ്റ്റേഷനുകളില്‍ ബോര്‍ഡ് സ്ഥാപിക്കാനുള്ളതായി മാത്രം മാറിയിരിക്കുന്നു. പൊതുജനങ്ങളോട് ക്രൂരമായി പെരുമാറുന്ന സംഭവങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാവുകയാണ്. ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് ഇത് വെളിപ്പെടുത്തുന്നത്. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടുന്നവര്‍ കൊലയാളികളായി മാറിയാല്‍ സാഹചര്യം എന്താവുമെന്ന് നാം ഗൗരവമായി ആലോചിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സജീവന് നേരെ ക്രൂരമായ മര്‍ദ്ദനമുണ്ടായി എന്ന വെളിപ്പെടുത്തലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും നടത്തിയത്. കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരെ നടപടി ശക്തമാക്കണമെന്നും സജീവന്റെ വിയോഗത്തില്‍ കുടുംബത്തിനുണ്ടായ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പാറക്കല്‍ അബ്ദുല്ല പറഞ്ഞു.
കുറ്റ്യാടി : കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ പ്രശസ്ത ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. പ്രദീപ് കുമാർ നാളെ കുറ്റ്യാടി മൈക്രോ ഹെൽത്ത് കെയറിൽ പരിശോധന നടത്തും. വൈകുന്നേരം 3 മണി മുതലാണ് പരിശോധന.
വടകര : വിലങ്ങാട് നിന്ന് കോഴിക്കോട് റൂട്ടിലോടുന്ന നാഷണൽ ബസ് കണ്ണൂക്കരയിൽ അപകടത്തിൽ പ്പെട്ടു ഒരാൾ മരിച്ചു.വടകരക്കും മാഹിക്കും ഇടയിലാണ് ബസ് പിക്കപ്പുമായി കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർ മലപ്പുറം അരീക്കാട് സ്വദേശി പൊട്ടൻചാലിൽ അബ്ദുള്ളയുടെ മകൻ ബഷീർ (45) മരിച്ചത്.ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം. രണ്ടാം സർവ്വീസ് കോഴിക്കോട് നിന്നു കണ്ണൂരിലേക്ക് പോകുന്നതിനിടെ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയടിക്കുകയായിരുന്നു.വാനിൻ്റെ കാബിനിൽ കുടുങ്ങിയ ഡ്രൈവർ ബഷീറിനെ ഏറെ പരിശ്രമിച്ച് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം താറുമാറായി. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ബസ് യാത്രക്കാരായ ചിലർക്ക് നിസാര പരിക്കുണ്ട്.
വടകര: കെ.കെ രമ എം.എൽ.എയ്ക്ക് വധ ഭീഷണിയുമായി കത്ത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് എം.എൽ.എ പൊലിസിൽ പരാതി നൽകി. എം.എം മണി പറഞ്ഞതിൽ എന്താണ് തെറ്റ്? നിനക്ക് ഒഞ്ചിയം രക്തസാക്ഷികളെ അറിയാമോ? ഇനിയും ഞങ്ങളുടെ പിണറായി വിജയനെ കുറ്റം പറഞ്ഞാൽ ഭരണം നഷ്ടമായാലും വേണ്ടില്ല ചിലത് ചെയ്യേണ്ടി വരും എന്നാണ് എടീ രമേ എന്ന് അഭിസംബോധന ചെയ്തു കൊണ്ടുള്ള കത്തിൽ ഉള്ളത്. കൂടാതെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.മുരളീധരനും കെ.സി വേണുഗോപാലിനും കത്തിൽ ഭീഷണിയുണ്ട്. പയ്യന്നൂരിൽ വരുമ്പോൾ കാണിച്ചു തരുമെന്നാണ് ഇവരോട് പറയുന്നത്.
കല്ലിക്കണ്ടി: സഹപാഠി യുടെ പിതാവിൻ്റെ
കിഡ്നിമാറ്റിവെക്കൽ ശസ്ത്രക്രിയ ക്കാവശ്യമായ തുക ഒരു മണിക്കൂർ കൊണ്ട് സമാഹരിച്ച് വിദ്യാർത്ഥികൾ മാതൃകയായി. കല്ലിക്കണ്ടി എൻ എ എം കോളജിലെ വിദ്യാർത്ഥി കളാണ് ധനം സമാഹരിച്ചു കൊണ്ട് ഏറെ പ്രശംസ പിടിച്ചുപറ്റിയത്.
കൈ കോർക്കാം കൈ പിടിച്ചുയർത്താം എന്ന പ്രമേയത്തിൽ കുട്ടികൾ കഴിഞ്ഞ ദിവസം പ്രചരണം നടത്തിയിരുന്നു. അതിൻ്റെ ഭാഗമായാണ് ഇന്നലെ കലക്ഷൻ നടന്നത്. കൊറോണ സമയത്ത് ഓൺലൈൻ ക്ലാസിൽ ഹാജരാവാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ക്ലാസ് അധ്യാപകൻ വിദ്യാർത്ഥിയെ വിളിച്ച് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് വിദ്യാർത്ഥിയുടെ പ്രശ്നങ്ങൾ അറിഞ്ഞത്. ജോലി ചെയ്താണ് ഓൺലൈൻ ക്ലാസിൽ വന്നത്. നിർധന കുടുംബത്തിലെ വിദ്യാർത്ഥിയുടെ പ്രയാസം സഹപാഠികളും കോളജ് മാനേജ്മെൻ്റിനെയും പ്രിൻസിപ്പാളിൻ്റെയും ശ്രദ്ധയിൽ പ്പെടുത്തുകയും ചെയിതിരുന്നു. പിന്നീട്
എം ഇ എഫ് ജനറൽ സിക്രട്ടറി പി പി എ ഹമീദ്
മുഖ്യാ രക്ഷാധികാരിയും കോളജ് പ്രിൻസിപ്പാൾ ഡോ ടി മജീഷ് ചെയർമാനായും ഡോ ഇ അശ്റഫ് കൺവീനറായും കമ്മിറ്റി രൂപികരിക്കുകയും ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
കോളജിലെ 700 ഓളം വരുന്ന വിദ്യാർത്ഥികളാണ് തുക നൽകിയത്. ഓരോ ക്ലാസിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള കലക്ഷനാണ് കുട്ടികൾ നടത്തിയത്. സമാഹരിച്ച മുഴുവൻ തുകയും മാനേജ്മെൻറ് കമ്മറ്റി ഭാരവാഹികളുടെ സാനിദ്ധ്യത്തിൽ പ്രിൻസിപ്പൾക്ക് കൈമാറി.
മാനേജ്മെൻറിൻ്റെ സഹായമായ ഒരു ലക്ഷം രൂപ പ്രസിഡൻ്റ് അടിയോട്ടിൽ അഹമ്മദ് ചടങ്ങിൽ വെച്ച് പ്രിൻസിപ്പളിനെ ഏല്പിച്ചു. കോളജിലെ മുഴുവൻ
ജീവനക്കാരും സാമ്പത്തിക സഹായം നൽകി.
വിദ്യാർത്ഥിയുടെ പേര് പരസ്യപ്പെടുത്താതിരിക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ചടങ്ങിൽ ഡോ.ടി മജീഷ് അധ്യക്ഷത വഹിച്ചു.
എം ഇ എഫ് പ്രസിഡൻറ് അടിയോട്ടിൽ അഹമ്മദ്, ജനറൽ സിക്രട്ടറി പി പി എ ഹമീദ്, സമീർ പറമ്പത്ത്, ഡോ ഇ അശ്റഫ്, അലി കുയ്യാലിൽ, കെ.എസ് മുസ്തഫ, ഡോ. എ.പി ഷമീർ, വിദ്യാർത്ഥി പ്രതിനിധികളായ വൈ എം അബ്ദുള്ള, സാബിത്ത് എം, അബ്ദുൽ അർഷിത് എന്നിവർ പ്രസംഗിച്ചു.
വടകര.: പോലീസ് കസ്റ്റഡിയിലെടുത്ത കസ്റ്റഡിയിലെടുത്ത ആൾ മരിച്ചു. കല്ലേരി സ്വദേശി സജീവനാണ് മരിച്ചത്. സ്റ്റേഷനിൽ എത്തിച്ച പ്പോൾ കുഴഞ്ഞു വീഴുക യായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടനെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതെ സമയം പൊലീസ് മർദ്ദനമാണ് മരണ കാരണമെന്ന് സജീവൻ്റെ സുഹൃത്തുക്കൾ പറയുന്നു. മദ്യപിച്ചെന്ന് പറഞ്ഞാണത്രെ
മർദ്ദിച്ചത്.എന്നാൽ പോലീസ് ഇത് േ നിഷേധിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ
നാദാപുരം: താലൂക്ക് ആശുപത്രിക്ക് സമീപം റോഡിലെ ഡ്രൈനേജിൽ ദിവസങ്ങളായി വെള്ളം കെട്ടി നിന്ന പ്രശ്നത്തിന് പരിഹാരമായി. ഓടയിലെ വെള്ളം കംവെള്ളി തോടിലേക്ക് ഒഴുകിപോകാതെ കെട്ടിനിന്നതും ഡ്രൈനേജിലേക്ക് മലിന ജലം ഒഴുക്കുന്നതും വലിയ പരാതിക്ക് ഇടയാക്കിയിരുന്നു. വടകര മുട്ടുങ്ങൽറോഡ് പരിഷ്കരണത്തോടനുബന്ധിച്ച് നിർമിച്ച ഓവുചാലിൽ ചളിയും മണ്ണും വന്ന് നിറഞ്ഞതായിരുന്നു വെള്ളക്കെട്ടിൻ കാരണം. കെ.ആർ.എഫ്.ബി അധികൃതരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ബന്ധപ്പെട്ടതിനെ തുടർന്ന് അധികൃതരെത്തി തടസ്സം നീക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗം സി.ടി.കെ സമീറ, ഹെൽത്ത് ഇൻസ്പെക്ടർ സതീഷ്ബാബു, ഹാരിസ് മാതോട്ടത്തിൽ, ഖാസിം കുന്നുമ്മൽ എന്നിവർ നേതൃത്വം നൽകി.
കുറ്റ്യാടി: 'ചൂഷണമുക്ത ആത്മീയത സൗഹൃദത്തിന്റെ രാഷ്ട്രീയം' പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കാംപയിനിന്റെ ഭാഗമായി കുറ്റ്യാടി മേഖല കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. കൊടക്കൽ ജുമാ മസ്ജിദ് പരിസരത്തു നിന്നാരംഭിച്ച പദയാത്ര തളീക്കര അങ്ങാടിയിൽ സമാപിച്ചു. വിവിധ ശാഖകളിൽ നിന്നായി നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് ശൈജൽ അഹമ്മദ് മേഖല പ്രസിഡന്റ് സാലിഹ് മാക്കൂലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.സി അജ്മൽ അശ്അരി, ടി.കെ ഹരീദ്, റഷീദ് റാഹിമി, കെ.പി ശൗക്കത്തലി, അഹമദ് ഫസൽ, വി.യാസർ, ശൗക്കത്ത് വടയം, നൂർ മുഹമ്മദ്, റഈസ് പാറക്കൽ, ആശിഖ് ദേവർകോവിൽ, അഖ്ദസ് വേളം നേതൃത്വം നൽകി.
കുറ്റ്യാടി: സി.ഐ.ടി.യു.ജില്ലാ സമ്മേളനം സെപ്റ്റംബർ 25, 26 തീയ്യതികളിൽ കുറ്റ്യാടിയിൽ വെച്ച് നടക്കും.സമ്മേളനം വിജയിപ്പിക്കുന്നതിനായി 201 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി. സ്വാഗതസംഘം രൂപീകരണ യോഗം സി.ഐ.ടി.യു.ജില്ലാ ജനററൽ സെക്രട്ടറി പി.കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കെ.കെ സുരേഷ് അധ്യക്ഷനായി. എ.എം.റഷീദ്, മാമ്പറ്റ ശ്രീധരൻ, വി.പി.കുഞ്ഞികൃഷ്ണൻ, കെ.കെ.മമ്മു, എൻ.കെ.രാമചന്ദ്രൻ , പി.സി.ഷൈജു, ടി.കെ.ബിജു തുടങ്ങിയവർ സംസാരിച്ചു.സമ്മേളനത്തിൻ്റെ ഭാഗമായി സെമിനാറുകൾ, കലാപരിപാടികൾ എന്നിവ നടക്കും.
ഭാരവാഹികൾ: എ.എം.റഷീദ് (ജന: കൺ) ടി.കെ.ബിജു, വി.നാണു, പി.സി.രവീന്ദ്രൻ (ജോ: കൺ) എം.കെ.ശശി ( ചെയ) ഒ.ടി.നഫീസ, എ.കെ.നാരായണി,കുന്നുമ്മൽ കണാരൻ (വൈ: ചെയ) സി.എൻ.ബാലകൃഷ്ണൻ (ഖജാ).
നാദാപുരം: ചാന്ദ്രദിനത്തിൻ്റെ ഭാഗമായി പാറക്കടവ് ഗവ.യു.പി.സ്കൂൾ സയൻസ് ക്ലബ്ബിലെ കുട്ടികൾ ചാന്ദ്രയാത്രയുടെ പുനരാവിഷ്കാരം നടത്തി. നീൽ ആംസ്ട്രോങ്ങായി ആറാം ക്ലാസിലെ മുഹമ്മദ് ലിയാനും എഡ്വിൻ ആൽഡ്രിനായി മുഹമ്മദ് നജാദും മൈക്കിൾ കോളിൻസായി മുഹമ്മദ് കെ യും വേഷപ്പകർച്ച നടത്തിയപ്പോൾ മറ്റ് കുട്ടികൾക്ക് വിസ്മയ ക്കാഴ്ചയായി.
തൊട്ടടുത്ത സ്കൂളുകളായ
ഉമ്മത്തൂർ എം.എൽ.പി, വേവം എൽ.പി ,ചെക്യാട് ഗവ.എൽ.പി എന്നീ വിദ്യാലയങ്ങളിൽ സ്കൂൾ ലീഡർ മുബഷിറിൻ്റെ നേതൃത്വത്തിൽ യാത്ര നടത്തി. ഹെഡ്മാസ്റ്റർ ടി.പി.അഹമ്മദ്, പി.ടി.എ പ്രസിഡണ്ട് ആമിർ കരകുളത്ത് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. സയൻസ് ക്ലബ്ബ് കൺവീനർ റീന.സി, വത്സൻ വി, സമദ്, ഗിരിജ എന്നിവർ നേതൃത്വം നൽകി.
നാദാപുരം : ഗാനരചനയിലും ആലാപനത്തിലും മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന ഫസൽ നാദാപുരത്തെ ആദരിക്കുന്നതിനോടനുബന്ധിച്ച് 23ന് ശനിയാഴ്ച ഫസൽ നൈറ്റ് നടക്കും. കല്ലാച്ചി വളയം റോഡിലെ ഓത്തിയിൽ ഓഡിറ്റോറി യത്തിൽ നടക്കുന്ന പരിപാടിയുടെ ഒരുക്ക ങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. രാവിലെ 10 മണിക്ക് മാപ്പിളപ്പാട്ട് ആലാപന മത്സരം നാല് കാറ്റഗറി കളിലായി നടക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മരിയാട്ട് ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കോ - ഓഡിനേറ്റർ പി. കെ കുട്ടി ചെക്യാട് അധ്യക്ഷത വഹിക്കും. കലാ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് വടകര താലൂക്കിലെ നേരത്തെ രജിസ്റ്റർ ചെയ്ത മത്സരാർത്ഥികൾ
മാറ്റുരക്കും. വൈകിട്ട് നാലുമണിക്ക് സ്നേഹാദരം പരിപാടി മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കരയത്ത് അസീസ് ഹാജി അധ്യക്ഷത വഹിക്കും.
കെ മുരളീധരൻ എം.പി മുഖ്യാതിഥിയാകും. ഡോക്ടർ എം. കെ മുനീർ എം.എൽ.എ ഫസലിനെ ആദരിക്കും. എം എൽ എ മാരായ ഇ. കെ വിജയൻ
കെ. പി കുഞ്ഞിമ്മദ്കുട്ടി നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. വി മുഹമ്മദലി എന്നിവർ ഉപഹാര സമർപ്പണം നടത്തും. സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ
സി.വി അഷ്റഫ് പൊന്നാട അണിയിക്കും. മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി സെക്രട്ടറി ഫൈസൽ എളേറ്റിൽ മുഖ്യപ്രഭാഷണവും,
കേരള മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡണ്ട് എം.കെ അഷ്റഫ് പ്രമേയ പ്രഭാഷണവും നടത്തും. രാഷ്ട്രീയ-സാമൂഹ്യ കലാരംഗത്തെ പ്രമുഖരായ അഹമ്മദ് പുന്നക്കൽ, വി.പി കുഞ്ഞികൃഷ്ണൻ,
കനേഷ് പൂനൂർ, സൂപ്പി നരിക്കാട്ടേരി ,സി. വി കുഞ്ഞികൃഷ്ണൻ, രജീന്ദ്രൻ കപ്പള്ളി,സി.എച്ച് മോഹനൻ,മുഹമ്മദ് ബംഗ്ലത്ത്, കെ.ജി ലത്തീഫ്, എരോത്ത് ഫൈസൽ, എം.പി സൂപ്പി, നാദാപുരം പോലീസ് ഇൻസ്പെക്ടർ ഇ.വി ഫായിസലി, വ്യാപാരി നേതാക്കളായ അബ്ബാസ് കണേക്കൽ, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ജനപ്രതിനിധി കളായ സി.കെ നാസർ, മസ്ബൂബ അസീദ്,
വി അബ്ദുൽ ജലീൽ, മാപ്പിള കലാ അക്കാദമി ജില്ലാ സെക്രട്ടറി നൗഷാദ് വടകര, കെ. പി മുഹമ്മദ്, നരിക്കോൾ ഹമീദ് ഹാജി എന്നിവർ പ്രസംഗിക്കും.
ജനറൽ കൺവീനർ കെ എം അബ്ദു റഹ്മാൻ സ്വാഗതവും ട്രഷറർ അറഫാത്ത് നരിപ്പറ്റ നന്ദിയും പറയും.
രാത്രി 7 മണിക്ക് മെഗാഷോ അരങ്ങേറും. സംഗീതവിരുന്ന് നൃത്തശില്പം, ദഫ് പ്രദർശനം തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്.
പ്രവേശനം പാസ് മുഖേന ആയിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ കരയത്ത് അസീസ് ഹാജി, ജനറൽ കൺവീനർ കെ എം അബ്ദു റഹ്മാൻ, വർക്കിംഗ് ചെയർമാൻ സി വി അഷ്റഫ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം കെ അഷ്റഫ്, കൺവീനർ മുഷ്താഖ് തീക്കുനി, കോ ഓർഡിനേറ്റർ പി കെ കുട്ടി ചെക്യാട്, ഭാരവാഹികളായ പാച്ചാക്കൂൽ അബുഹാജി, അറഫാത്ത് നരിപ്പറ്റ, കാസിം ഫോണോ, മഅറൂഫ് നാദാപുരം, പി ടി മഹ്മൂദ്, ഷൈമൺ എന്നിവർ പങ്കെടുത്തു.
നാദാപുരം :- പ്ലസ് ടു പരീക്ഷയിൽ ഡി പ്ലസ് ലഭിക്കാത്ത വിദ്യാർത്ഥികളെ ഉപരിപഠനത്തിന് അർഹരാക്കാനും സേ പരീക്ഷയ്ക്ക് സജ്ജരാക്കാനുമായി
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന 'യാനം' പദ്ധതിക്ക് തൂണേരി ബി. ആർ .സിയിൽ തുടക്കം. ബി പിസി: മനോജ് പി പി യുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ നജ്മ സിവിഎം ഉദ്ഘാടനം നിർവഹിച്ചു. ബി ആർ സി ട്രെയിനർ എ.കെ. സന്ധ്യ, കല്ലാച്ചിഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ സജീവൻ , സി ആർ സി കോർഡിനേറ്റർ രമ്യ ജാഫർ വാണിമേൽ, അനിൽകുമാർ സംസാരിച്ചു. ഇംഗ്ലീഷ് , കെമിസ്ട്രി ഫിസിക്സ് മാത്തമാറ്റിക്സ് വിഷയങ്ങളിൽ നാല് കേന്ദ്രങ്ങളിലായി പരിശീലനം നടക്കും.
നാദാപുരം: എസ് എം എ എന്ന രോഗം ബാധിച്ച് ചികിത്സയിലായ പാലേരിയിലെ മുഹമ്മദ് ഇവാന്റെ പുഞ്ചിരി നിലനിർത്താൻ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് നാദാപുരം ബ്രാഞ്ചിന്റെ മാനേജ്മെന്റും സ്റ്റാഫും കൈകോർക്കുന്നു. 22 ന് വെള്ളിയാഴ്ച ദിവസത്തെ മുഴുവൻ ലാഭവിഹിതവും സ്റ്റാഫിന്റെ അന്നത്തെ വേദനവും ഇവാന്റെ ചികിത്സ ചെലവിലേക്ക് മാറ്റിവെക്കുമെന്ന് മാനേജർ അറിയിച്ചു.
കുറ്റ്യാടി : എസ് എം എ രോഗം ബാധിച്ച പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് അവശതകൾ മറന്ന് അവർ പണം സമാഹരിച്ചു. കുറ്റ്യാടിക്കടുത്ത കടിയങ്ങാട് തണൽ കരുണ സ്കൂളിലെ ഭിന്നശേഷിക്കാരായ മക്കളും, അവിടെയുള്ള സ്റ്റാഫും, രക്ഷിതാക്കളുമാണ് ഇവാൻ ഫണ്ടിലേക്ക് പണം സംഭാവന ചെയ്ത് വേറിട്ട മാതൃക തീർത്തത്. കാരുണ്യ വഴിയിൽ നാടിനൊപ്പം കൈകോർത്ത തണലിലെ വിദ്യാർത്ഥികളെയും സ്റ്റാഫിനെയും ചികിത്സാ കമ്മിറ്റി ഭാരവാഹികൾ പ്രത്യേകം അഭിനന്ദിച്ചു. സ്റ്റാഫ് സെക്രട്ടറി ലീജ അശോക് ഫണ്ട് ചികിത്സാ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി
കുറ്റ്യാടി: ചെറിയകുമ്പളം അൽ മദ്റസത്തുൽ ഇസ്ലാമിയ വിദ്യാർത്ഥികളുടെ പാർലമെന്ററി തെരഞ്ഞെടുപ്പ് നടന്നു.
മത്സരത്തിൽ മദ്റസ ലീഡേഴ്സ് ആയി
മിൻഹാ ഷെറിൻ, ഫാദിൽ ഫൈസൽ എന്നിവരെയും, കലാ സാഹിത്യ സമാജം സെക്രട്ടറിമാരായി സൈബ ഫാത്തിമ, ഫാദിൽ അഹ്മദ് എന്നിവരെയും തെരെഞ്ഞെടുത്തു.
10 ഓളം പേരാണ് സ്ഥാനാർഥികളായി മത്സരിച്ചത്, തികച്ചും ജനാധിപത്യ രീതിയിൽ ആയിരുന്നു തിരെഞ്ഞെടുപ്പ് നടന്നത്. റിട്ടേണിഗ് ഓഫീസർ നസീം മാസ്റ്ററുടെ നിരീക്ഷണത്തിലാണ് ഇലക്ഷൻ നടന്നത്.
തുടർന്ന് മദ്റസ പ്രിൻസിപ്പൽ അജ്മൽ മാസ്റ്റർ കായക്കൊടി, സി സി ഹമീദ് മാസ്റ്റർ എന്നിവർ വിജയികളെ പ്രഖ്യപിച്ചു.
സ്റ്റാഫ് സെക്രട്ടറി താഹിറ സൽമാൻ, അധ്യാപികമാരായ ശരീഫ, ഷഹീന സൗദ, സുബൈദ ടീച്ചർമാർ നേതൃത്വം വഹിച്ചു.
നാദാപുരം: പെരുമുണ്ടശേരി വാഫി കോളജിൽ നവാഗത സംഗമവും പഠനാരംഭവും വിവിധ പരിപാടികളോടെ നടന്നു . മഹല്ല് പ്രസിഡൻ് എ കെ അന്ത്രു ഹാജി പതാക ഉയർത്തി. സിയാറത്തിന് മഹല്ല് ഖാസി ഇബ്രാഹിം മുസ്ലിയാർ നേതൃത്വം നൽകി. സി ഐ സി ജനറൽ സെക്രട്ടറി ഹഖീം ഫൈസി ആദൃശേരി മുഖ്യ പ്രഭാഷണം നടത്തി. മൂസ ഹാജി അധ്യക്ഷനായി. മുഹമ്മദ് മാടോത്ത് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം എ കെ സുബൈർ മാസ്റ്റർ, മജീദ് വാഫി കോടിയൂറ, അൽത്താഫ് വാഫി , സി കെ അബ്ദുല്ല ഹാജി, എം സി കെ അമ്മദ് ഹാജി, സുൽഫിക്കർ അലി, കാസിം ചിറയിൽ പ്രസംഗിച്ചു
തിരുവള്ളൂർ: തോടന്നൂർ ഉപജില്ലാ വിദ്യാരംഗം സാഹിത്യോൽസവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി കെ ആനന്ദ് കുമാർ അധ്യക്ഷനായി. കവി ശ്രീനി എടച്ചേരി മുഖ്യ പ്രഭാഷണം നടത്തി .
സ്ഥിരം സമിതി ചെയർ പേഴ്സൺ കെ വി ഷഹനാസ്, തോടന്നൂർ ബി പി സി: രാജീവൻ വളപ്പിൽ കുനി, എച്ച് എം ഫോറം കൺവീനർ ടി സുരേഷ് ബാബു, വിദ്യാ രംഗം വൈസ് ചെയർമാൻ കെ പി ശ്രീലത, ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ അജിത് കുമാർ എന്നിവർ സംസാരിച്ചു. കോ ഓർഡിനേറ്റർ ആർ എം ശശി സ്വാഗതവും ജില്ലാ പ്രതിനിധി എം സി ഉനൈസ് നന്ദിയും പറഞ്ഞു
കുറ്റ്യാടി :സ്പൈനൽ മാസ്കുലർ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട ഒന്നരവയസ്സുകാരൻ പാലേരിലെ മുഹമ്മദ് ഇവാൻ്റെ ചികിത്സാ ഫണ്ടിലേക്ക് കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വത്തിൽ വിവിധ സി യു സി കളിൽ നിന്ന് സമാഹരിച്ച തുക മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ചികിത്സാ സഹായകമ്മിറ്റി കോഡിനേറ്റർ സയ്യിദ് അലി തങ്ങൾക്ക് കൈമാറി. പി പി ആലിക്കുട്ടി, പി പി ദിനേശൻ, എൻ സി കുമാരൻ, ചാരുമ്മൽ കുഞ്ഞബ്ദുല്ല, ഇ എം അസ്ഹർ, കെ കെ ഷാജു, ടി എം നൗഷാദ്, ബാപ്പറ്റ അലി, യു കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
കുറ്റ്യാടി: കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിൻറെ മഴ യാത്രയോട് അനുബന്ധിച്ച് മഴ വര സംഘടിപ്പിച്ചു. 23 ശനിയാഴ്ച നടക്കുന്ന മഴയാത്രയ്ക്ക് മുന്നോടിയായി നടന്ന മഴ വര കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിൽ ചിത്രകാരൻ ശ്രീനി പാലേരി യോടൊപ്പം വിദ്യാർത്ഥികളായ വൈഗശ്രീ, റീമ സലീം, ഫിയ മെഹ്രിൻ എന്നിവരും ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസുകളിൽ മഴയെക്കുറിച്ചും പ്രകൃതിയെ കുറിച്ചും ഉള്ള ചിത്രങ്ങൾ വരച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം. മുൻ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ കെ സുരേഷ് കുമാർ അധ്യക്ഷനായി. സേവ് കോർഡിനേറ്റർമാരായ അബ്ദുള്ള സൽമാൻ, ഷൗക്കത്ത് അലി എരോത്ത്, വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ, മഴയാത്രയുടെ കൺവീനർ ഷഫീഖ് മുക്കത്ത്, സന്ധ്യ കരണ്ടോട്, കെ സുരേന്ദ്രൻ , വി.കെ. റഫീഖ് തുടങ്ങിയവർ സംസാരിച്ചു. മാപ്പിളപ്പാട്ട് ഗായകൻ എം എ ഗഫൂർ ഗാനം ആലപിച്ചു. 23 ശനിയാഴ്ച നടക്കുന്ന മഴയാത്ര പക്രംന്തളം ഹിൽബറ ഹോട്ടൽ സമീപത്ത് നിന്നും ആരംഭിച്ച് പൂതംപാറയിൽ സമാപിക്കും.
കല്ലാച്ചി: എസ്.എം.എ രോഗ ബാധിതനായ പാലേരിയിലെ ഇവാൻ മുഹമ്മദിന്റെ ചികിത്സാ ഫണ്ടിലേക്ക് പെരുവങ്കര വാട്സ് അപ്പ് ഗ്രൂപ്പ് സമാഹാരിച്ച സംഖ്യ കൈമാറി. ഗ്രൂപ്പ് അഡ്മിൻ സി.എച്ച് ഇസ്മായിൽ ചികിത്സാ സഹായകമ്മിറ്റി വൈ: ചെയർമാൻ എസ്.പി കുഞ്ഞമ്മത് വശം ഏൽപ്പിച്ചു.
നാദാപുരം: സബ്ജില്ലാതലത്തിൽ ചിത്രരചനയിൽ എൽ പി തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഉമർ മുക്താർ, എസ് എസ് എൽ സിക്ക് ഫുൾ എ പ്ലസ് നേടിയ പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സര വിജയികൾ എന്നിവരെ ചെറുമോത്ത് എം എൽ പി യിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു.
വളയം അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഹരിദാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കോറോത്ത് അഹമ്മദ് ഹാജി അധ്യക്ഷനായി. ഹെഡ് മാസ്റ്റർ ധർമ്മരാജൻ സ്വാഗതം പറഞ്ഞു മാനേജർ ഉമർ പുനത്തിൽ, മുൻ മാനേജർ അബൂബക്കർ ഹാജി, സി കെ ഉസ്മാൻ ഹാജി, പി കെ ഖാലിദ് മാസ്റ്റർ, ജമീല ടീച്ചർ, ഷക്കീല ടീച്ചർ, ജസീല ടീച്ചർ, ജസീർ ടി ടി, ഫിറോസ് എം ടി, അസീസ് ടി പി, ബഷീർ പി വി എന്നിവർ സംസാരിച്ചു.
പിടിഎ പ്രസിഡണ്ടായി കോറോത്ത് അഹമ്മദ് ഹാജി, എം പി ടി എ പ്രസിഡണ്ടായി സീനത്ത് പടിഞ്ഞാറേ വീട്ടിൽ, എസ്.എസ്. ജി ചെയർമാനായി സി കെ ഉസ്മാൻ ഹാജി എന്നിവരെ തിരഞ്ഞെ ടുത്തു.
നാദാപുരം : ടൗണിൽ മണിയറ ഫർണിച്ചറിനു സമീപമുള്ള, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും മലിനജലം പുറത്തേക്ക് ഒഴുക്കി വിട്ടതിനെ തുടർന്ന് കെട്ടിട ഉടമകൾക്കെതിരെ നാദാപുരം ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് കെട്ടിടത്തിലെ ഡ്രൈനേജ് സംവിധാനം തടസ്സപ്പെട്ടതിനെ തുടർന്ന് മലിനജലം പുറത്തേക്ക് ഒഴുകിയത് . ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്ക് പരാതി ലഭിക്കുകയും , തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥല പരിശോധന നടത്തുകയും കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു . താമസത്തിന് അനുമതിയില്ലാത്ത വാണിജ്യ കെട്ടിടത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ളത്. 48 മണിക്കൂറിനകം മാലിന്യ പ്രശ്നം പരിഹരിക്കാനും ഏഴു ദിവസത്തിനകം താമസക്കാരെ ഒഴിപ്പിക്കാനും നോട്ടീസ് നൽകി. മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് സമീപത്തെ കാറ്ററിംഗ് സ്ഥാപനത്തിന് നോട്ടീസ് നൽകി. നോട്ടീസ് നിർദ്ദേശങ്ങൾ പാലിക്കാത്ത പക്ഷം പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവരാണ് പരിശോധന നടത്തി നടപടി സ്വീകരിച്ചത്.
പഞ്ചായത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുഴുവൻ കെട്ടിടങ്ങളിലും 2 ആഴ്ച്ചക്കകം പരിശോധന നടത്തുമെന്നും, മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും, മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാതെയും, ശുചിത്വ നിലവാരമില്ലാതെയും പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു .
വാണിമേൽ: ഭൂമിവാതുക്കൽ എം എൽ പി സ്കൂളിൽ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബുകളുടെ പ്രവർത്തനം കുട്ടികൾക്ക് അവരുടെതായ അടയാളപ്പെടുത്തലിന് വഴിതുറക്കുകയാണെന്ന് സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ചരിത്രാധ്യാപകൻ അഷ്റഫ് പടയൻ പറഞ്ഞു. മുൻ ജീവ ശാസ്ത്ര അധ്യാപകൻ വി.പി കുഞ്ഞമ്മദ് ശാസ്ത്ര ക്ലബിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
പി.ടി എ പ്രസിഡണ്ട് അഹമദ് കുട്ടി മുളിവയൽ, ഹെഡ്മാസ്റ്റർ ടി.സി കുഞ്ഞബ്ദുല്ല. കെ.കെ മുഹമ്മദലി, ഒ. മുനീർസാമുഹ്യ ശാസ്ത്ര ക്ലബ് കൺവീനർ ഫായിസ സി.പി, സയൻസ് ക്ലബ് കൺവീനർ റാഷിദ സി.വി, അഷ്മില കെ.പി, വിദ്യാർഥികളായ അൻസിറ ഷഹർബാൻ എം.പി, ബഹ്ജ റസാൻ, ഫർഹാൻ എന്നിവർ സംസാരിച്ച.
വടകര: മടപ്പള്ളി കോളേജ് പൂർവ വിദ്യാർത്ഥി കെ.പി. പ്രമോദ് കുമാറിന്റെ സ്മരണക്കായുള്ള മികച്ച ഗണിത ശാസ്ത്ര വിദ്യാർത്ഥിക്കുള്ള അവാർഡ് കണ്ണൂക്കര അജീതിയിൽ എസ്. സാന്ദ്രക്ക്. അവാർഡ് ദാനം പൂർവ വിദ്യാർത്ഥി സംഘടന ഓർമയുടെ ആഭിമുഖ്യത്തിൽ പ്രമോദ് കുമാറിന്റെ ചരമ ദിനമായ ഓഗസ്റ്റ് 4ന് മടപ്പള്ളിയിൽ നടക്കും. ചടങ്ങിൽ മുൻ വനം-ഗതാഗത വകുപ്പ് മന്ത്രി സി. കെ. നാണു ക്യാഷ് അവാർഡും പ്രശംസാ പത്രവും മൊമെന്റോയും അവാർഡ് ജേതാവിന് നൽകും. ചരിത്രകാരൻ പി. ഹരീന്ദ്രനാഥ്,കോളേജ് പ്രിൻസിപ്പൽ ഒ. കെ. ഉദയകുമാർ, ഗണിത ശാസ്ത്ര വിഭാഗം മേധാവി രൂപ, മോട്ടിവേഷൻ ട്രെയിനർ ഹാരിസ്കുന്നത്ത് എന്നിവർ ചടങ്ങിൽ സംബന്ധിക്കുമെന്ന് അനുസ്മരണ സമിതി ഭാരവാഹികൾ അറിയിച്ചു
കക്കട്ടിൽ: മാരക രോഗമായ എസ്.എം.എ (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിച്ച പാലേരിയിലെ രണ്ട് വയസുകാരൻ മുഹമ്മദ് ഇവാൻ്റെ ചികിത്സയ്ക്കുള്ള ഫണ്ടിലേക്ക് കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാംഗോ ഹൈപ്പർ മാർക്കറ്റിലെ തൊഴിലാളികൾ മൂന്നു ലക്ഷത്തി നാൽപ്പത്തി ഒൻപതിനായിരം രൂപ സംഭാവന നൽകി.നരിപ്പറ്റ സ്വദേശി മുറിച്ചാണ്ടി റഫീഖ് മാനേജിംഗ് ഡയറക്ടറായ സ്ഥാപനത്തിലെ ജീവനക്കാരാണ് തുക സമാഹരിച്ചു കൈമാറിയത്. മാനേജർ പി.എം ജസീർ, പി.എം അഷ്റഫ് ചികിത്സാ കമ്മിറ്റി കോ ഓർഡിനേറ്റർ സയ്യിദലിക്ക് ചെക്ക് കൈമാറി.
തൂണേരി:എസ്.എസ്.എൽ.സി,
പ്ലസ് ടു ഉന്നത വിജയികളെയും
എൽ എസ് എസ്, യു എസ് എസ് നേടിയവരെയും അനുമോദിക്കുന്നതിന് എ.ഐ.വൈ.എഫ് നേതൃത്വത്തിൽ വെള്ളൂരിൽ വിജയോത്സവം-2022 സംഘടിപ്പിച്ചു. കവി ശ്രീനി എടച്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു. കെ രഖിൽ അദ്ധ്യക്ഷത വഹിച്ചു., എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, ജില്ലാ ജോ: സെക്രട്ടറി ധനേഷ് കാരയാട്, നാദാപുരം മണ്ഡലം സെക്രട്ടറി ലിനീഷ് അരുവിക്കര, സി.പി.ഐ തൂണേരി ലോക്കൽ സെക്രട്ടറി വിമൽ കുമാർ കണ്ണങ്കൈ, ബ്രാഞ്ച് സെക്രട്ടറി എം.ടി.കെ രജീഷ്, സുരേന്ദ്രൻ തൂണേരി, ഇ.അരവിന്ദൻ, ഷിബിൻ മുണ്ടക്കൽ, എം ലിദിൻ പ്രസംഗിച്ചു.
വടകര:സ്വത്വ രാഷ്ട്രീയം തുരുപ്പു ചൂട്ടാക്കി ഫാസിസ്റ്റ് വൽക്കരണത്തിനുള്ള സംഘ് പരിവാർ ശ്രമമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രകടമായതെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ അഭിപ്രായപ്പെട്ടു. സീതി സാഹിബ് അക്കാദമിയ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വടകര മേഖല പ്രഖ്യാപന കൺവൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആർ എസ് എസിന്റെ സർസംഘ് ചാലക് പദവിയിലേക്ക് പിന്നോക്ക വിഭാഗങ്ങളെ പരിഗണിക്കാത്തവർ ദുഷ്ടലാക്കോടെയാണ് ആലങ്കാരിക പദവികൾ വെച്ചു നീട്ടുന്നത്. പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തീകവുമായ വളർച്ച മുരടിപ്പിക്കുന്ന സമീപനമാണ് മോദി സർക്കാർ കൈകൊ ള്ളുന്നത്.കോടികൾ മുടക്കി ചരിത്ര വക്രീകരണത്തിന് കേന്ദ്ര ഭരണകൂടം ഒത്താശ ചെയ്യുമ്പോൾ യഥാർത്ഥ ചരിത്ര പഠനത്തിന് യുവതയെ പ്രാപ്തമാക്കാൻ സീതി സാഹിബിന്റെ നാമധേയത്തിലുള്ള പാഠശാലക്ക് കഴിയുമെന്നും ഇസ്മയിൽ പറഞ്ഞു.ജില്ലാ സെക്രട്ടറി എം പി ഷാജഹാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശുഐബ് കുന്നത്ത് സ്വാഗതവും ഒ കെ ഫൈസൽ നന്ദിയും പറഞ്ഞു.സംസ്ഥാന സമിതി അംഗം ടി ഡി കബീർ പദ്ധതി വിശദീകരണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എം സി വടകര,യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി മൊയ്തീൻ കോയ, ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റർ,ഹാരിസ് കൊത്തിക്കുടി, വി അബ്ദുൽ ജലീൽ, ഷാഹിർ കുട്ടമ്പൂർ, അഫ്നാസ് ചോറോട്, എ സനീദ്,അൻസീർ പനോളി, കെ കെ റിയാസ്, പി സി സിറാജ്, ശിഹാബ് കന്നാട്ടി, എം കെ സമീർ, ഇ ഹാരിസ്, മൻസൂർ എടവലത്ത്, സി എ നൗഫൽ, എൻ പി ഹംസ, മുനീർ ചോറോട്, എം എം മുഹമ്മദ്, ഇ പി സലീം, യൂനുസ് രാമത്ത്,കെ എം ഹംസ, എ.എഫ്.റിയാസ് മാസ്റ്റർ, പി അൻസാർ, സലീം മിലാസ് തുടങ്ങിയവർ പ്രസംഗിച്ചു.
നാദാപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാൻ ആഹ്വാനം ചെയ്തത പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ.എസ് ശബരിനാഥനെ അറസ്റ്റ് ചെയ്ത പൊലിസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നാദാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രിൻസ് ആന്റണി, ഫസൽ മാട്ടാൻ, ടി.പി ജസീർ, റിയാസ് ഇയ്യംകൊട്, ആരിഫ് പായന്തോങ്, അർജുൻ ശ്യാം വടക്കയിൽ, അഖിൽ നരിപറ്റ, എൻ.കെ അഭിഷേക്, അർജുൻ കായകോടി, ഹരിപ്രസാദ് നരിപറ്റ, കെ.കെ.എച്ച് നിസാർ തുടങ്ങിയവർ പങ്കടുത്തു..
കുറ്റ്യാടി: എസ്.എം.എ രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന ഒന്നര വയസുകാരൻ മുഹമ്മദ് ഇവാനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള പോരാട്ടത്തിൽ പങ്കാളികളായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും.വീടുകൾ തോറും കയറി ഇറങ്ങി തേങ്ങകൾ ശേഖരിച്ച് "തേങ്ങ ചലഞ്ചു '' മായി മുന്നേറ്റം നടത്തുകയാണ് കാവിലുംപാറ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ. കുറ്റ്യാടി തേങ്ങയുടെ പെരുമ കേട്ട കാവിലുംപാറയിലും ഇതര പ്രദേശങ്ങളിൽ നിന്നുമായി കോരിച്ചൊരിയുന്ന മഴയെ പോലും അവഗണിച്ച് തേങ്ങ ശേഖരിക്കുകയാണ് ഈ യുവാക്കൾ. പല സംഘങ്ങളായി മലയോര പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി "തെങ്ങിൽ കയറാൻ " അറിയുന്നവരെ കൂടി കൂട്ടിച്ചേർത്താണ് ശേഖരണം. വീടുകളിൽ നിന്നും ശേഖരിക്കുന്ന തേങ്ങൾ ഒന്നായി വിറ്റ് കിട്ടുന്ന സംഖ്യ ഇവാൻ ചികിത്സാ കമ്മിറ്റിക്ക് കൈമാറും.വീടുകളിൽ നിന്നും മറ്റാളുകളിൽ നിന്നും നല്ല പ്രതികരണമാണ് "തേങ്ങ "ചലഞ്ചിന് ലഭിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആകാശ് ചീത്തപ്പാട് പറഞ്ഞു.വരും ദിവസങ്ങളിൽ തേങ്ങ ശേഖരണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.എ.പി.അഭിനന്ത്, അനൻ്റോ മാത്യു, ജിതിൻ, സുനു, സനീഷ്, റോണി മാത്യു, നിഖിൽ രൂപ്, അശ്വൻ ദേവ് തുടങ്ങിയവരാണ് തേങ്ങ ചലഞ്ചിന് നേതൃത്വം നൽകുന്നത്.
നാദാപുരം: നാദാപുരം ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയും അധ്യാപക ശില്പശാലയും കവി സോമൻ കടലൂർ ഉദ്ഘടനം ചെയ്തു. മഹാകവി മോയൻകുട്ടി വൈദ്യർ സ്മാരക മാപ്പിളകലാ അക്കാദമിയിൽ വച്ചു നടന്ന ചടങ്ങിൽ എ.ഇ.ഒ എസ് വിനയരാജ് അധ്യക്ഷനായി. വിദ്യാരംഗം കോ - ഓർഡിനേറ്റർ ബിജു കാവിൽ ക്ലാസെടുത്തു. ഉപജില്ലാ വിദ്യാരംഗം കൺവീനർ ജി.കെ അശോകൻ, ബി.പി.സി തൂണേരി പി.പി മനോജ്, എച്ച്.എം ഫോറം കൺവീനർ സുമിത എന്നിവർ സംസാരിച്ചു.
നാദാപുരം : ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ നരിപ്പറ്റ പഞ്ചായത്തിലെ ജേതാക്കളെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അവാർഡ് നൽകി അനുമോദിച്ചു.നാദാപുരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി യോഗം ഉദ്ഘാടനം ചെയ്തു.തെക്കയിൽ മൊയതു ഹാജി അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി എം.പി ജാഫർ മാസ്റ്റർ, തിരുവട്ടേരി കുഞ്ഞമ്മദ് ഹാജി, കെ.എം ഹമീദ്, ജഅഫർ തയ്യിൽ, സി.പി.കുഞ്ഞബ്ദുല്ല ,മുഹമ്മത് കേളോത്ത്, സി.വി. അസീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
കുറ്റ്യാടി : എസ് എം എ ബാധിച്ച പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്കായി ഇന്നലെ കോഴിക്കോട് മഹാനഗരത്തിൽ ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 വരെ നടത്തിയ വിദ്യാർത്ഥികളുടെയും കോളേജ് അദ്ധ്യാപകരുടെയും കളക്ഷനിലൂടെ 204,308 രൂപ പിരിച്ചെടുത്തു. ഗൂഗിൾ പേ വഴി ഇതേ ദിവസം ലഭിച്ച 50,000 ലധികം രൂപയ്ക്ക് പുറമേയാണ് ഈ കളക്ഷൻ. ആദ്യ ഘട്ടത്തിൽ അര ലക്ഷത്തോളം രൂപ വിദ്യാർഥികൾ പിരിച്ചെടുത്ത് ഏൽപ്പിച്ചിരുന്നു. ഇവാൻ മോന്റെ കളക്ഷനുമായി ബന്ധപ്പെട്ട് കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ബസ് ജീവനക്കാരും സന്നദ്ധ പ്രവർത്തകരും രാഷ്ട്രീയ സംഘടനകളും നടത്തിയ ജനകീയ കളക്ഷനു ഒപ്പമാണ് കുറ്റ്യാടി ഐഡിയൽ കോളേജ് വിദ്യാർഥികളും കൈകോർത്തത്. അവർ കോഴിക്കോട് വരെയും തിരിച്ചും ഫുൾ ടിക്കറ്റ് എടുത്ത് യാത്ര ചെയ്തതിന്റെ വരുമാനവും ഇവാന്റെ ചികിൽസയ്ക്കു തന്നെ എത്തിച്ചേരും. ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന നൂറിലധികം വിദ്യാർഥികളാണ് ഇന്നലെ അണിചേർന്നു പ്രവർത്തിച്ചത്. പ്രിൻസിപ്പളും വൈസ് പ്രിൻസിപ്പളും സംഘത്തിനോടൊപ്പമുണ്ടായിരുന്നു.
വടകര: അനുദിനം ചൈതന്യം ക്ഷയിച്ച് വരുന്ന ഭൂമിയുടെ പുനരുദ്ധാരണത്തിന് പരിസ്ഥിതി പ്രവർത്തനവും പരിസ്ഥിതി ഗ്രന്ഥങ്ങളും അത്യാവശ്യമാണ് എന്ന് കേരള വനം വന്യജീവി ബോർഡ് അംഗം പ്രൊഫ. ശോഭീന്ദ്രൻ പറഞ്ഞു. വടയക്കണ്ടി നാരായണൻ രചിച്ച "സേവ്: പരിസ്ഥിതി പഠനത്തിന് ഒരാമുഖം" എന്ന ഗ്രന്ഥത്തെ ആധാരമാക്കി സംസ്കാര വേദി സംഘടിപ്പിച്ച പുസ്തക ചർച്ച ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കാര വേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ അധ്യക്ഷനായി. മുൻ വിദ്യാഭ്യാസ ഉപഡയറക്ടർ ഡോ. എ കെ അപ്പുക്കുട്ടൻ, ചങ്ങനാശ്ശേരി അസപ്ഷൻ കോളേജിലെ റിട്ടയേർഡ് പ്രൊഫസർ ഡോ. സുമ സിറിയക്, അയർലണ്ടിൽ നിന്നുള്ള രാജു കുന്നക്കാട്ട്, സ്വപ്ന കോട്ടക്കുഴി, പി എ നൗഷാദ്, നിർമ്മല ജോസഫ്, ബിജു നൈനാൻ, ഡോ. പയസ് കുര്യൻ, ഡോ. തെള്ളി മാത്യൂസ്, സുധാമണി തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ. ചാർലി കട്ടക്കയം മോഡറേറ്റർ ആയി. വടയക്കണ്ടി നാരായണൻ മറുപടി പ്രസംഗം നടത്തി. 2014 മുതൽ കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കിയ പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ അനുഭവക്കുറിപ്പുകൾ ആണ് അഞ്ചുവർഷം അതിൻറെ ജില്ലാ കോർഡിനേറ്റർ ആയ വടയക്കണ്ടി നാരായണൻ പുസ്തക ഭാഷ്യം ചമച്ചത്. പരിസ്ഥിതി വിദ്യാഭ്യാസത്തിന്, പരിസ്ഥിതി പ്രവർത്തകർക്ക്, അധ്യാപകർക്ക്, വിദ്യാർഥികൾക്ക് ഒരു കൈ പുസ്തകമായി ഉപയോഗിക്കാൻ കഴിയുന്ന ഗ്രന്ഥമാണ് ഇത്.
കുറ്റ്യാടി: സി എ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കുറ്റ്യാടി അടുക്കത്ത് സ്വദേശി മുഹമ്മദ് സനൂദിനെ അടുക്കത്ത് അൽഹിലാൽ ചാരിറ്റബിൾ ട്രസ്റ്റ് സമാഗമം വേദിയിൽ ഉപഹാരം നൽകി ആദരിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റി യിലെ ഡോ. കെ കെ കുഞ്ഞമ്മദ് ഉപഹാര സമർപ്പണം നടത്തി. ട്രസ്റ്റ് ചെയർമാൻ അബ്ദുൽ അസീസ് അരിക്കര അദ്ധ്യക്ഷത വഹിച്ചു. മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്റ് കെ.സജിത്ത് ' ഡോ. സെഡ്.എ ഷമിം, സമീർ ഓണിയിൽ, മേനിക്കണ്ടി അബ്ദുല്ല മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
നാദാപുരം : ഒരിടവേളക്ക് ശേഷം മലയോരത്ത് വീണ്ടും കാട്ടാന ശല്യം. കനത്ത മഴക്കിടയിൽ കർഷകരുടെ ജീവിത പ്രതീക്ഷയായ കൃഷിഭൂമി ചവിട്ടിമെതിച്ചതോടെ കർഷകർക്ക് കണ്ണീർമഴ. കുലച്ചു നിന്ന തെങ്ങു കളടക്കം പിഴുതെറിഞ്ഞ് കാട്ടാനകൾ താണ്ഡവമാടി. വളയം, ചെക്യാട് പഞ്ചായത്തിലെ മലയോര മേഖലയായ
കണ്ടിവാതുക്കലിലാണ് കാട്ടാനകളിറങ്ങി വീണ്ടും കൃഷി നശിപ്പിച്ചത്.
സി.പി. ചന്ദ്രൻ, മീത്തൽ സുരേന്ദ്രൻ, കേളപ്പൻ മാക്കൂൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. തെങ്ങ്, വാഴ, കുരുമുളക് വള്ളികൾ തുടങ്ങിയവ വ്യാപകമായി നശിപ്പിച്ചു. കണ്ണൂർ കണ്ണവം വനത്തിൽനിന്നാണ് ആനകൾ കൃഷിയിട ത്തിലിറങ്ങിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. കുട്ടിയാന ഉൾപ്പെടെയുള്ള ആനക്കൂട്ടം ആഴ്ചകളായി ഈ മേഖലയിൽ തമ്പടിച്ച് കാർഷികവിളകൾ നശിപ്പിക്കുന്നുണ്ട്.
വാണിമേൽ: ഒഴുക്കിൽപ്പെട്ട വിദ്യാർഥിയെ രക്ഷപ്പെടുത്തിയ യുവാവിനെ സ്കൂൾ പി.ടി.എ.യും അധ്യാപകരും വിദ്യാർഥികളും ചേർന്ന് അനുമോദിച്ചു. കോടിയൂറ വള്ളുകണ്ടി ശ്രീകേഷിനെയാണ് കോടിയൂറ എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചത്. കഴിഞ്ഞ ദിവസം സഹപാഠിയുടെ വീട്ടിലേക്കു പോയി തിരിച്ചുവരുന്നതിനിടയിൽകോടിയൂറ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി മലോകുന്നത്ത് മുഹമ്മദ് നാഷിദ് സ്കൂളിന് സമീപത്തെ തോട്ടിൽ കാൽ വഴുതിവീഴുക യായിരുന്നു. ഇതുവഴി ബൈക്കിൽ വരികയായിരുന്ന ശ്രീകേഷ് ഉടൻതന്നെ വെള്ളത്തിലേക്കിറങ്ങി വിദ്യാർഥിയെ രക്ഷപ്പെടുത്തി.
അനുമോദന ചടങ്ങിൽ സ്കൂൾ പി.ടി.എ. പ്രസിഡന്റ് റഷീദ് കോടിയൂറ ഉപഹാരം കൈമാറി. പ്രധാനാധ്യാപിക സി.പി. നസ്റത്ത്, അധ്യാപകരായ എസ്.ബി. വൈഭവ് ദേവ്, എൻ.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.
കുറ്റ്യാടി : പശുക്കടവ് മേഖലയിലെ മാവോവാദി സാന്നിധ്യത്തിൽ നിലപാട് വ്യക്തമാക്കി സി പി എം. മതതീവ്രവാദികൾക്കും കോർപ്പറേറ്റുകൾക്കും വേണ്ടി നിലകൊള്ളുന്ന വരാണ് മാവോവാദി കളെന്നും ഇവരെ ബഹുജനങ്ങളെ അണിനിരത്തി നേരിടുമെന്നും സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞു.
പശുക്കടവിൽ സി.പി.എം. സംഘടിപ്പിച്ച ജനകീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുള്ളൻകുന്ന് ലോക്കൽ സെക്രട്ടറി ടി.പി. കുമാരൻ അധ്യക്ഷനായി. കെ.കെ. സുരേഷ്, എ.എം. റഷീദ്, എം.കെ. ശശി, കെ. കൃഷ്ണൻ, പി.സി. ഷൈജു, സി.പി. ബാബുരാജ് എന്നിവർ സംസാരിച്ചു
നാദാപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചെക്യാട് ഗ്രാമപഞ്ചായത്ത് അനുമോദിച്ചു. പഞ്ചായത്ത് കോമ്പൗണ്ടിൽ നടന്ന ചടങ്ങ് പ്രസിഡന്റ് നസീമ കൊട്ടാരത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി കുമാരൻ അധ്യക്ഷനായി. സ്ഥിരം സമിതി ചെയർപേഴ്സൺ റംല കുട്ട്യാപ്പണ്ടി, ബ്ലോക്ക് മെംബർ എ.കെ ഉമേഷ്, പഞ്ചായത്ത് മെംബർമാരായ ഹാജറ ചെറൂണിയിൽ, മഫീദ സലീം, പി.കെ ഖാലിദ്, മോഹൻ ദാസ്, മൂസ, ബീജ, വി.കെ അബൂബക്കർ, അസി. സെക്രട്ടറി ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.
നാദാപുരം: എടച്ചേരി പഞ്ചായത്തിലെ കച്ചേരി ഫാമിലി ഹെൽത്ത് സെന്ററിലെ രൂക്ഷമായ മരുന്ന് ക്ഷാമം പരിഹരിക്കണമെന്ന് യൂത്ത് കോൺഗ്രസ് എടച്ചേരി മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു
എടച്ചേരി ഗ്രാമ പഞ്ചായത്തിലെ സാധാരണകാരുടെ ആശ്രയ കേന്ദ്രമായ ഫാമിലി ഹെൽത്ത് സെന്ററിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണം പഞ്ചായത്ത് ഫണ്ടിൽ നിന്നും ഫാമിലി ഹെൽത്ത് സെന്ററിൽ മരുന്ന് വാങ്ങിക്കാൻ അധിക തുക അനുവദിച്ചു ഫാമിലി ഹെൽത്ത് സെന്ററിലെ മരുന്ന് ക്ഷാമം പരിഹാരം കാണണമെന്ന് പ്രസിഡന്റ് അർജുൻ ശ്യാം വടക്കയിൽ പറഞ്ഞു.
നാദാപുരം: കുഞ്ഞുപ്രായത്തിൽ നോവൽ പരമ്പര എഴുതി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ പാറക്കടവിലെ ലൈബ അബ്ദുൽ ബാസിതിനെ ഉമ്മത്തൂർ സഖാഫതുൽ ഇസ്ലാം അക്കാഡമിക് കമ്മിറ്റി അനുമോദിച്ചു. അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി മമ്മു ഉപഹാരം നൽകി. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാര സമർപ്പണവും ചടങ്ങിൽ നടന്നു. കെ.കെ ഉസ്മാൻ, ടി.കെ ഖാലിദ്, കെ.സി റഷീദ്, എ.കെ ഉമേഷ്, ടി മൂസ, കൊത്തിക്കുടി കുഞ്ഞബ്ദുല്ല, ടി.എ സലാം, മുഹമ്മദ് പാറക്കടവ്, സി.എച്ച് ഹമീദ്, ടി.കെ ഇസ്മായിൽ, ചെറ്റക്കണ്ടി അഹമ്മദ്, തസ്നീം അബ്ദുൽ ബാസിത് എന്നിവർ സംസാരിച്ചു.
നാദാപുരം: കോൺഗ്രസ് നേതാവും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ഉമ്മത്തൂരിലെ ടി കെ ദാമോദരന്റെ മൂന്നാം ചരമ വാർഷികം ആചരിച്ചു. പുഷ്പാർച്ചനയും പായസ ദാനവും അനുസ്മരണ യോഗവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി മോഹനൻ പാറക്കടവ് അനുസ്മരണപ്രഭാഷണം നടത്തി. ടി രാജഗോപാലൻ മാസ്റ്റർ ആധ്യക്ഷത വഹിച്ചു. ടി ഗംഗാധരൻ, വി കെ രവീന്ദ്രൻ, ടി അനിൽ കുമാർ വി കെ അജി കുമാർ, എം പി കുഞ്ഞമ്മദ്,വി കെ സുമേഷ്, രാജേഷ് കിണറുള്ള, ഇസ്മായിൽ കല്ലിൽ എന്നിവർ സംസാരിച്ചു.
അരൂർ: സമദർശിനി കലാകായിക വേദി മലമൽ താഴെ ചാന്ദ്രദിനത്തോടനുബന്ധിച്ച് 'ചാന്ദ്രദിന സല്ലാപം' എന്ന പരിപാടി നടത്തി. പരിപാടിയിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം വി. കെ ചന്ദ്രൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ തേജ്വൽ വരച്ച വി. കെ ചന്ദ്രൻ മാസ്റ്ററുടെ ചിത്രം മാഷിന് കൈമാറി. സി.പി നിധീഷ്, എം. രജീഷ്,സി. പി രതീഷ് കെ. ടി.കെ ജിനീഷ് എന്നിവർ സംസാരിച്ചു.സമദർശിനി എല്ലാ ദിവസവും വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.
ആയഞ്ചേരി : സി പി ഐ ആയഞ്ചേരി മണ്ഡലം സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇന്നലെ രാവിലെ 10 മണിക്ക് വില്യാപള്ളി ഷോപ്പിംങ്ങ് കോപ്ലക്സ് ഹാളിൽ നടന്നു. മലയിൽ ദാമോദരൻ നഗറിൽ കെ കെ കുമാരൻ മാസ്റ്റർ പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു. സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കെ രവീന്ദ്രൻ, അഡ്വ : കെ പി ബിനൂപ്, എൻ എം വിമല എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. കോറോത്ത് ശ്രീധരൻ രക്ത സാക്ഷി പ്രമേയവും സി കെ ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രമേയങ്ങൾ ചന്ദ്രൻ പുതുക്കുടിയും ക്രിഡൻഷ്യൽ റിപ്പോർട്ട് സി കെ ബിജിത്ത് ലാലും പ്രവർത്തന റിപ്പോർട്ട് കെ പി പവിത്രനും അവതരിപ്പിച്ചു. ജില്ലാ അസി: സെക്രട്ടറി ടി കെ രാജൻ മാസ്റ്റർ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. രാഷ്ട്രീയ റിപ്പോർട്ടിൽ മേലും സംഘടനാ റിപ്പോർട്ടിൽമേലും നടത്തിയ ചർച്ചയിൽ 16 പേർ പങ്കെടുത്തു. പി പ്രശാന്ത് കുമാർ നന്ദി രേഖപ്പെടുത്തി. 15 അംഗമണ്ഡലം കമ്മിറ്റിയേയും സെക്രട്ടറിയായി കെ പി പവിത്രൻ മാസ്റ്ററേയും തിരഞ്ഞെടുത്തു. 20 ജില്ലാ സമ്മേളന പ്രതിനിധികളേയും സമ്മേളനം ഏക കണ്ഠമായി തിരഞ്ഞെടുത്തു. സാർവ ദേശീയ ഗാനാലാപനത്തോടെ സമ്മേളനം സമാപിച്ചു.
നാദാപുരം : അരൂർ യു.പി സ്കൂളിൽ ഔഷധക്കഞ്ഞി വിതരണം ആരംഭിച്ചു. കുളക്കുനി രാമത്ത് കുഞ്ഞിമാധവി അമ്മ സ്കൂൾ ലീഡറായ കേളോത്ത് അനസ്മിയയ് കർക്കിടക കഞ്ഞി നൽകി ഉദ്ഘാടനം ചെയ്തു. എൽ ആർ സജി ലാൽ അധ്യക്ഷത വഹിച്ചു. ടി.പി കുട്ടി ശങ്കരൻ,പി.കെ രാധാകൃഷ്ണൻ,
പി.കെ സതീശൻ,പി.കെ ഷിജിത്ത്, സി.എച്ച് പ്രശാന്ത് വി.ടി ലികേഷ് എന്നിവർ പ്രസംഗിച്ചു.
കുറ്റ്യാടി : നരിക്കൂട്ടും ചാലിൽ ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് ആഷിഖിനെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു. കുറ്റ്യാടി മണ്ഡലം ജനറൽ സെക്രട്ടറി പി പി ഫായിസ് ഉപഹാരം കൈമാറി. ടി കെ യാസർ, കുമാരൻ മാസ്റ്റർ, ടു കെ ജുനൈദ്, പി ടി അജാസ്, പി പി ആസിഫ്, വി പി അൻഷാദ് എന്നിവർ അനുമോദന പരിപാടിയിൽ പങ്കെടുത്തു
കുറ്റ്യാടി : ലോകത്ത് വാണിജ്യ ഭാഷയായി വളർന്നു വന്ന അറബി ഭാഷയെ കേരളത്തിൽ വ്യാപകമായി പ്രചാരത്തിലാക്കാൻ അറബി അധ്യാപകർ കഠിനപ്രയത്നം നടത്തണമെന്ന് കുന്നുമ്മൽ ബി.പി സി സുനിൽകുമാർ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ സ്കൂളുകളിലെ അറബി അധ്യാപകരുടെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. കുന്നുമ്മൽ ഉപജില്ലാ അറബിക് അക്കാഡമിക് കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലാ ഐ എം ഇ മുജീബുല്ലാഹ് അധ്യക്ഷത വഹിച്ചു. കെ വി അബ്ദുൽ ജൈസൽ യു കെ അബ്ദുൽ അസീസ് ലുഖ്മാൻ വി എം. സംസാരിച്ചു. ഏകദിന പരിശീലന പരിപാടിക്ക് ഐ എം ഇ മുജീബുല്ലാഹ് നേതൃത്വം നൽകി.
കുറ്റ്യാടി: തൊട്ടിൽപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിൽ മരുതോങ്കര പശുക്കടവിലെ വീട്ടിൽ കഴിഞ്ഞദിവസം രാത്രി എത്തിയ മാവോവാദി സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞു.
കർണ്ണാടക സർക്കാർ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ശ്രീമതി എന്ന ഉണ്ണിമായ, സുന്ദരി, ലത എന്നിവരെയാണ് കേരളാ പൊലീസ് തിരിച്ചറിഞ്ഞത്. കർണാടക സ്വദേശികളാണ് മൂന്നുപേരും. പുരുഷൻ ആരെന്ന് മനസ്സിലായിട്ടില്ല.
വെള്ളിയാഴ്ച രാത്രിയാണ് പശുക്കടവിൽ ഒറ്റപ്പെട്ടു കിടക്കുന്ന പൃക്കൻതോട് തായിപ്പുരയിടത്തിൽ ആൻഡ്രൂസിന്റെ വീട്ടിൽ സായുധരായ നാലംഗ സംഘമെത്തിയത്. പത്തുമിനിറ്റ് സമയം ഇവർ ഈ വീട്ടിലുണ്ടായിരുന്നു. കരുതൽമേഖലയുമായി ബന്ധപ്പെട്ട് ഇവിടം വിട്ടുപോകരുതെന്നും ആവശ്യമായ മുഴുവൻ സംരക്ഷണവും തങ്ങൾ തരുമെന്നുമാണ് സംഘം വീട്ടുകാരോട് പറഞ്ഞത്.
മലയാളത്തിലും കന്നഡയിലുമാണ് സംസാരിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. തുടർന്ന് കടന്തറപ്പുഴ കടന്ന് മാവട്ടം ഭാഗത്തേക്ക് പോയി. സംഭവത്തിൽ തൊട്ടിൽപ്പാലം പൊലീസ് കേസെടുത്തു. സ്ഥലത്തെത്തിയ നാദാപുരം ഡിവൈ.എസ്.പി: വി.വി. ലതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടുകാർക്ക് ഫോട്ടോ കാണിച്ചാണ് മൂന്നുപേരെ തിരിച്ചറിഞ്ഞത്.
പ്രദേശത്ത് തണ്ടർബോൾട്ട് സംഘം ഉൾപ്പെടെ തിരച്ചിൽ തുടരുന്നുണ്ട്. ജൂലായ് ഒന്നിന് പശുക്കടവ് അങ്ങാടിയിൽ കരുതൽമേഖല വിഷയത്തിൽ മാവോവാദി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സി.പി.ഐ. (മാവോയിസ്റ്റ്) ബാണാസുര ഏരിയാ കമ്മിറ്റിയുടെ പേരിലാണ് ആറ് പോസ്റ്ററുകൾ പതിച്ചത്.
മേപ്പയ്യൂർ: മേപ്പയ്യൂരിലെ വടക്കേടത്ത് കണ്ടിയിൽ ദീപക്കിന്റെ (36)മൃതദേഹം തിക്കോടി കോടിക്കൽ കടലിൽ കണ്ടെത്തി. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെക്ക് പോസ്റ്റ്മോർട്ടത്തിന്നയച്ചു. റിട്ട പോസ്റ്റ്മാൻ (ചെങ്ങോട്ട് കാവ് ) പരേതനായ ബാലകൃഷ്ണൻ നായരുടെ മകനാണ്. റിട്ട. റജിസ്ട്രാർ ഓഫീസ് (പേരാമ്പ്ര)ജീവനക്കാരി ശ്രീലതയാണ് അമ്മ . ദിവ്യ ബാബുരാജ് ( ഇരിങ്ങണ്ണൂർ ) സഹോദരിയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച ഉച്ചയോടെ മേപ്പയ്യൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.
തൊട്ടിൽപ്പാലം: സംസഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ കാവിലുംപാറ പഞ്ചായത്ത് യു ഡി എഫ് തൊട്ടിൽപ്പാലത്ത് സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് അഹമ്മദ് പുന്നക്കൽ ഉൽഘാടനം ചെയ്തു.കാവിലുംപാറ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി ജി സത്യനാഥ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് യു ഡി എഫ് കൺവീനർ കെ പി ശംസീർ മാസ്റ്റർ സ്വാഗതം പറഞ്ഞു.കെ പി അമ്മത്,ചീരമറ്റം തങ്കച്ചൻ,സൂപ്പി മണക്കര, വി പി സുരേഷ് ,ഒ ടി ഷാജി, വി എം അസീസ്, കെ പി സി മൊയ്തു,റോബിൻ ജോസഫ്,സി മുഹമ്മദ് ഫാസിൽ, സി കെ നാണു, പി കെ ബാബു, ജന പ്രതിനിധികളായ കെ പി നഷ്മ,നുസ്രത്ത് തെക്കേലക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.
നാദാപുരം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നാദാപുരം മേഖലാ സമ്മേളനം കക്കംവെളളിയിൽ എം.സി ജോസഫൈൻ നഗറിൽ ജില്ലാ സെക്രട്ടറി പുഷ്പജ ഉദ്ഘാടനം ചെയ്തു. ദൃശ്യ കാക്കാറ്റിൽ, കെ.കെ ശോഭ, പി.പി റീജ എന്നിവരടങ്ങിയ പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു. ശൈലജ, എൻ.കെ ജിൻസി എന്നിവർ പ്രമേയം അവതരിപ്പിച്ചു. കെ.ശ്യാമള, പ്രീത വെളളൂർ, കെ.എം ചന്ദ്രി, മോളി, എം.കെ വിരീഷ്, വി.കെ അനീഷ് സംസാരിച്ചു. ഭാരവാഹികളായി പി.പി റീജ (പ്രസിഡന്റ്), കെ.കെ ശോഭ, മോളി (വൈസ് പ്രസി.), ഇ.കെ ശോഭ (സെക്രട്ടറി), എൻ.കെ ജിൻസി, കെ.കെ അജിത (ജോ. സെക്ര.), ടി.ലീന (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
നാദാപുരം : കർഷക സംഘം അരൂർ മേഖല സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി. പി രഞ്ജിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. കൺവീനർ എം.ധനേഷ് സ്വാഗതം പറഞ്ഞു. രക്ത സാക്ഷി പ്രേമേയം പി. വി. രാജിയും, അനുശോചന പ്രമേയം തോലേരി രാജനും അവതരിപ്പിച്ചു. മേഖല സെക്രട്ടറി കൂടുത്താംകണ്ടി രവി വിവിധ സബ് കമ്മിറ്റികളുടെ പാനൽ അവതരിപ്പിച്ചു. സി. പി നിധീഷ്, എ. പി രഞ്ജിത്ത്, കെ. പി സൂര്യ, സോജേഷ്ലാൽ, എൻ. കെ സുധാകരൻ വി. കെ പ്രമോദ്, ആർ. പി മഹേഷ്, യു. കെ റീജ, കെ. വി സുജിത്ത് എന്നിവരടങ്ങുന്ന സബ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. സി. എച്ച് ബാലകൃഷ്ണൻ, കെ. പി ബാലൻ, ബിന്ദു പുതിയോട്ടിൽ, അശോകൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
നാദാപുരം: കല്ലാച്ചി-വളയം റോഡ് ടെൻഡർ ചെയ്ത് മൂന്ന് വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാ ത്തതിൽ പ്രതിഷേധിച്ച് കല്ലുമ്മൽ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം തുടങ്ങുന്നു. ആദ്യ ഘട്ടമായി ഈ മാസം 26ന് ബഹുജനങ്ങളെ അണിനിരത്തി സായാഹ്ന ധർണ്ണ സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് സമദ് ജാതിയേരി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി അഹമ്മദ് കുറുവയിൽ യോഗം ഉൽഘാടനം ചെയ്തു.വാർഡ് ജനറൽ സെക്രട്ടറി എം ടി ഇബ്രാഹിം ഹാജി സ്വാഗതം പറഞ്ഞു. വി പി ഹമീദ്, ടി ടി അമ്മദ്, എച്ച് പി അബൂബക്കർ, ജാഫർ ജാതിയേരി, വി പി കുഞ്ഞമ്മദ്, സി എച്ച് മുസ്ഥഫ, അമ്മദ് കുട്ട്യാപ്പണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.
നാദാപുരം: എസ് എം എ ബാധിച്ച പാലേരിയിലെ മുഹമ്മദ് ഇവാൻ്റെ ചികിൽസ നിധിയിലേക്ക് നാദാപുരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി 19 ലക്ഷം രൂപ നൽകി. ബലി പെരുന്നാൾ ദിനത്തിൽ വിവിധ പള്ളി കൾ കേന്ദ്രീകരിച്ചാണ് ഫണ്ട് സമാഹരിച്ചത്.
നാലു ലക്ഷത്തിൽ പരം രൂപ പിരിച്ച് നാദാപുരം പഞ്ചായത്ത് കമ്മിറ്റി ഒന്നാമതെത്തി. പിരിഞ്ഞു കിട്ടിയ തുക കല്ലാച്ചി ശിഹാബ് തങ്ങൾ സൗദത്തിൽ നടന്ന ചടങ്ങിൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി ചികിത്സാ കമ്മിറ്റി വർക്കിംഗ് ചെയർമാൻ എസ് പി കുഞ്ഞമ്മദിനു കൈമാറി. മണ്ഢലം ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ അധ്യക്ഷനായി.
എം പി ജാഫർ മാസ്റ്റർ, അഹമ്മദ് കുറുവയിൽ,എം പി സൂപ്പി, ഹമീദ് വലിയാണ്ടി, എ പി അബ്ദു റഹ്മാൻ, അസീസ് നരിക്കിലക്കണ്ടി ,പി ജൗഹർ സംസാരിച്ചു .മണ്ഡലം ട്രഷറർ അബ്ദുല്ല വയലോളി സ്വാഗതവും അസി. കോ ഓർഡിനേറ്റർ എം കെ അഷ്റഫ് നന്ദിയും
പറഞ്ഞു.
കുറ്റ്യാടി: ആറ് വർഷം മുമ്പ് എസ് ഡി പി ഐ തീവ്രവാദികളാൽ കൊല ചെയ്യപ്പെട്ട വേളം പുത്തലത്ത് യൂത്ത് ലീഗ് പ്രവർത്തകൻ നസീറുദ്ധീൻറ ഓർമ്മ ദിനത്തിൽ വേളം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചേരാപുരം വലിയ ജുമുഅത്ത് പള്ളിയിൽ സഹപ്രവർത്തകർ ഒരുമിച്ച് കൂടി. ഖബ്ർ സിയാറത്തിന് മിഖ്ദാദ് അഹ്സനി നേതൃത്വം നൽകി.ഇ പി സലീം, ടി.കെ റഫീഖ് മാസ്റ്റർ , ഫൈസൽ സി, നൗഷാദ് കാളിയത്ത് , റഫീഖ് ടി.എം, അജ്മൽ എം.പി, ഇല്യാസ് കെ.പി, പിതാവ് അസീസ് ഹാജി തുടങ്ങിയവർ പങ്കെടുത്തു.
ചോറോട് : സിൽവർ ലൈൻ പദ്ധതി കടന്നുപോകുന്ന ചോറോട് പെരുവനവയൽ ഭാഗത്ത് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ പന്ത്രണ്ടോളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലായി. പദ്ധതി പിൻവലിച്ച് സർക്കാർ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.സി. നിജിൻ അധ്യക്ഷത വഹിച്ചു. അശോകൻ. ഒ. കെ,ജയരാജൻ. കെ, പവിത്രൻ. കെ, സുരേഷ് ബാബു ആർ. കെ, സജീവൻ. പി. എം, സുരേഷ്. കെ. എം, വിജയൻ. ടി. കെ, വിനോദൻ. ടി. എം എന്നിവർ സംസാരിച്ചു.
ഇരിങ്ങണ്ണൂർ: വെള്ളം കോരുന്നതിനിടയിൽ കിണറ്റിൽ വീണ പാറോളിക്കണ്ടി സ്വദേശിയായ 21കാരിയായ യുവതിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. നാദാപുരം അഗ്നിരീക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷമേജ് വി കെ യുടെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ നിഗേഷ്, അജേഷ് ഡി, ലികേഷ് വി, മനോജ്. എം, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ലിനീഷ് കുമാർ എന്നിവർ റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് യുവതിയെ പരുക്കുകളൊന്നും കൂടാതെ സുരക്ഷിതമായി പുറത്തെത്തിച്ചു. കിണറ്റിൽ ഇറങ്ങിയ രണ്ടാൾക്കാരെയും നെറ്റിന്റെ സഹായത്തോടെ പുറത്തെടുത്തു.
ആയഞ്ചേരി : സി പി ഐ ആയഞ്ചേരി മണ്ഡലം സമ്മേളനത്തിന് ഉജ്വല തുടക്കമായി. പതാക - കൊടിമര-ബേനർ ജാഥകൾ വില്ല്യാപ്പള്ളിയിൽ സംഗമിച്ചു. ടി പി മൂസ നഗറിൽ മുതിർന്ന നേതാവ് കെ പി കൃഷ്ണൻ മാസ്റ്റർ പതാക ഉയർത്തി. വേളത്തെ എൻ കെ ശശീന്ദ്രന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് പി സുരേഷ് ബാബു ഏൽപ്പിച്ച പതാകയും വഹിച്ചുള്ള ജാഥയും, ചെമ്മരത്തൂരിലെ ടി എച്ച് പൊക്കന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും കെ കെ കുമാരൻ മാസ്റ്റർ ഏൽപ്പിച്ച കൊടിമരവും വഹിച്ചുള്ള ജാഥയും, മണിയൂരിലെ കോണിച്ചേരി കുഞ്ഞിരാമന്റെ സ്മൃതി മണ്ഡപത്തിൽ കൊണ്ടുവന്ന ബേനറും വഹിച്ചുള്ള ജാഥയും, അമരാവതിയിൽ സംഗമിച്ച് ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ നൂറു കണക്കിന് പാർട്ടി പ്രവർത്തകർ അണിനിരന്ന പ്രകടനം സമ്മേളന നഗരിയിൽ എത്തിച്ചേർന്നതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പതാക ജാഥയ്ക്ക് സി രാജീവനും കെ സത്യനും കൊടിമര ജാഥയ്ക്ക് ഒ കെ രവീന്ദ്രൻ മാസ്റ്ററും എം ടി രാജനും ബേനർ ജാഥയ്ക്ക് അഭിജിത്ത് കോറോത്തും പി സരളയും നേതൃത്വം നൽകി. പതാക മണ്ഡലം സെക്രട്ടറി കെ പി പവിത്രനും കൊടിമരം വി ബാലൻ മാസ്റ്ററും ബേനർ ചന്ദ്രൻ പുതുക്കുടിയും ഏറ്റുവാങ്ങി. തുടർന്ന് നടന്ന പൊതുസമ്മേളനം സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ഹൗസിംഗ് ബോർഡ് ചെയർമാനുമായ പി പി സുനീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ അധ്യക്ഷത വഹിച്ചു. പി സുരേഷ് ബാബു, ജിതേഷ് കണ്ണപുരം, അജയ് ആ വള, കെ കെ കുമാരൻ മാസ്റ്റർ, കോറോത്ത് ശ്രീധരൻ, ഒ കെ രവീന്ദ്രൻ മാസ്റ്റർ, ചന്ദ്രൻ പുതുക്കുടി, വി ബാലൻ മാസ്റ്റർ, എൻ എം രാജീവൻ, കേളോത്ത് സുനിൽ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 9 ന് വില്ല്യാപ്പള്ളി ഷോപ്പിംഗ് കോപ്ലക്സ് ഹാളിൽ ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്യും.
നാദാപുരം : കസ്തൂരികുളം പെട്രോൾ പമ്പിന് സമീപം ആരംഭിക്കുന്ന ആർക്കി ഫിക്സ് ഡിസൈനേഴ്സ് ആൻഡ് ബിൽഡേഴ്സിന്റെ ഉദ്ഘാടനം നാളെ ( ഞായർ ) രാവിലെ 11 മണിക്ക് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കും. ആർക്കിടെക്ച്ചറൽ പ്ലാൻ, സ്ട്രക്ച്ചറൽ ഡിസൈൻ, സൂപ്പർവിഷൻ, ഇന്റീരിയർ ഡിസൈൻ തുടങ്ങിയവ ഇവിടെ നിന്ന് ഉത്തരവാദിത്തത്തോടെ ചെയ്തു കൊടുക്കും. ഉദ്ഘാടന ചടങ്ങിൽ ജന പ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കുമെന്ന് ആർക്കിഫിക്സ് മാനേജിങ് ഡയറക്ടർ അമീർ അലി അറിയിച്ചു.
നരിപ്പറ്റ : നരിപ്പറ്റ പഞ്ചായത്തിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. എസ് എസ് എൽ സിയിൽ 43 പേരും പ്ലസ് ടുവിൽ 22 പേരും മുഴുവൻ വിഷയ ത്തിലും എ പ്ലസ് നേടി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ. ബീന അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ വി. നാണു , ടി.കെ. ഷീജ. ഷാജു ടോം, മെമ്പർമാരായ മിനി പി., അൽഫോൻസ റോബിൻ, ടി.ശശി, അജിത വി.ടി, അനുരാജ്, ലിബിയ, സക്കീന ഹൈദർ ,ടി. സുധീർ , സജിതാ സുധാകരൻ, സി.പി. കുഞ്ഞബ്ദുള്ള, ലേഖ കെ.കെ, കെ.പി. പുരുഷു മാസ്റ്റർ, കെ.പി.ശശി മാസ്റ്റർ, സുധീഷ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
കുറ്റ്യാടി:അധ്യാപകരുടെയും വിദ്യാഭ്യാസ മേഖലയിലെയും വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് കെ എസ് ടി യു കുന്നുമ്മൽ ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നൽകുന്ന അവകാശ പ്രത്രിക പ്രസിഡൻറ് കെ പി ശംസീർ എ ഇ ഒ ഇൻ ചാർജ് ഷമീറിന് സമർപ്പിച്ചു.
അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുക,മെഡിസെപിൽ പ്രധാന ആശുപ്രതികൾ ഉൾപ്പെടുത്തുകയും ഉൾപ്പെടുത്തിയ ആശുപത്രികളിലെ എല്ലാ ഡിപ്പാർട്മെന്റുകൾക്കും ഇൻഷുറൻസ് കവറേജ് ബാധകമാക്കുകയും ചെയ്യുക.പങ്കാളിത്ത പെൻഷൻ പദ്ധതി പൂർണമായി പിൻവലിക്കുക, എല്ലാ ജീവനക്കാർക്കും സ്റ്റാറ്റൂട്ടറി പെൻഷൻ ഏർപ്പെടുത്തുക.ആവശ്യമുള്ള ജില്ലകളിൽ കൂടുതൽ ഹയർസെക്കണ്ടറി ബാച്ചുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കെ എസ് ടി യു അവകാശ പത്രികയിലൂടെ ഉന്നയിക്കുന്നത്.റവന്യു ജില്ലാ വൈസ് പ്രസിഡൻറ് ടി കെ മുഹമ്മദ് റിയാസ്,ടി പി സാജിദ്,പി വി നൗഷാദ്,ടി നാസർ,ശിഹാബ് കന്നാട്ടി,എ മുഹമ്മദ് ഷരീഫ്,ടി എം താഹിർ,കെ പി ആർ അഫീഫ്,അനുപം ജെയിസ്സംബന്ധിച്ചു.
നാദാപുരം : റിട്ട. അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ അനു പാട്യംസിന്റെ നീലമലകളിലെ മായാകാഴ്ചകൾ എന്ന പുസ്തകത്തിന്റെ പ്രകാശന കർമം പൊതുമരാമത്ത് ടുറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. നാദാപുരം സി സി യു പി സ്കൂളിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി എ കെ ബാലൻ പുസ്തകം ഏറ്റുവാങ്ങി. ഇ കെ വിജയൻ എം എൽ എ അധ്യക്ഷനായി. മാധ്യമ പ്രവർത്തകൻ കുഞ്ഞിക്കണ്ണൻ വാണിമേൽ പുസ്തക പരിചയം നടത്തി. തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന, നാദാപുരം പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി ജിമേഷ്, കവി ശ്രീനി എടച്ചേരി, എഴുത്തുകാരൻ സജീവൻ മൊകേരി, പി പി ചാത്തു, കളത്തിൽ മൊയ്തു ഹാജി, നെല്ലേരി ബാലൻ, കെ പി ഇമ്പിച്ചി അഹമ്മദ്, ആവോലം രാധാ കൃഷ്ണൻ, കെ സുധീർ, പി കെ പ്രസീദ, ആർ ബാലകൃഷണൻ, രവി വെള്ളൂർ, പ്രഭാകരൻ അനാമിക തുടങ്ങിയവർ പങ്കെടുത്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ മധുമോഹനൻ സ്വാഗതം പറഞ്ഞു.
കുറ്റ്യാടി: എസ് എം എ ബാധിച്ച പാലേരിയിലെ മുഹമ്മദ് ഇവാൻ്റെ ചികിൽസക്കുള്ള 18 കോടി സമാഹരണ യജ്ഞത്തിൻ്റെ ഭാഗമായി തൊട്ടിൽപ്പാലത്ത് നിഴൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജനകീയ പണപ്പയറ്റ് തുടങ്ങി. ഇതോടൊപ്പം റോഡ് കലക്ഷനും നടന്ന് വരികയാണ്. കോരിച്ചൊരിയുന്ന മഴയത്തും നിഴലിന്റെ ഓരോ പ്രവർത്തകനും ആത്മാർത്ഥമായ പ്രവർത്തനത്തിലാണ്. പരിപാടിക്ക് കൊഴുപ്പേ കാൻ അനവധി കലാ കാരൻമാരെ അണി നിരത്തിയുള്ള കലാ വിരുന്നും നടക്കുന്നുണ്ട്. കാവിലുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ജി ജോർജ് ഉദ്ഘാടനം നിർവഹിച്ചു.
കടിയങ്ങാട് : ചങ്ങരോത്ത് എഫ് എച്ച് സി യിലെ മരുന്ന് ക്ഷാമം പരിഹരിക്കുക , ജെ പി എച്ച് എൻ ഒഴിവു നികത്തുക , ആരോഗ്യ വകുപ്പിന്റെ കുറ്റകരമായ അനാസ്ഥ അവസാനി പ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യു ഡി എഫ് വെൽഫെയർ പാർട്ടി സംയുക്താഭിമുഖ്യത്തിൽ ചങ്ങരോത്ത് എഫ് എച്ച് സി ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി യുഡിഎഫ് ജില്ലാ ചെയർമാൻ കെ ബാല നാരായണൻ ഉദ്ഘാടനം ചെയ്തു പാലയാട് ബഷീർ അധ്യക്ഷത വഹിച്ചു മെമ്പർമാരായ ഇ ടി സരീഷ് അബ്ദുല്ല സൽമാൻ കെഎം ഇസ്മയിൽ വി കെ ഗീത കെ മുബഷിറ എം കെ ഫാത്തിമ അഭിജിത്ത് കെ എം എന്നിവർ സംസാരിച്ചു.
തൂണേരി: തൂണേരി ഗ്രാമ പഞ്ചായത്തിൽ പെടുന്ന ഇരിങ്ങണ്ണൂർ ശ്രീമഹാശിവക്ഷേത്ര ചിറക്ക് സമീപം താമസിക്കുന്ന നന്ദാവനത്തിൽ ഇന്ദിരയുടെ വീടിന്റെ മതിലാണ് ഇടിഞ്ഞ് റോഡിലേക്ക് വീണത്. ഇന്നലെ രാത്രിയാണ് മതിലിടിഞ്ഞു റോഡിലേക്ക് വീണത് . മഹാ ശിവക്ഷേത്രത്തിലേക്കും പരിസരത്തെ എൽ.പി സ്കൂളിലേക്കും വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ യാത്ര ചെയ്യുന്ന വഴിയാണിത്.
നാദാപുരം : കർഷകസംഘം നാദാപുരം മേഖലാ സമ്മേളനം നാദാപുരം പുളിക്കുലിൽ കുനിച്ചോത്ത് കുമാരൻ നഗറിൽ ആരംഭിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.കെ ശിവദാസൻ റിപ്പാർട്ട് അവതരിപ്പിച്ചു. കെ.ടി.കെ ബാലകൃഷ്ണൻ, സി.പി മഹീന്ദ്രൻ, പി.പി റീജ എന്നിവരടങ്ങിയ പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു. എം.എം അശോകൻ, സി.എച് ബാലകൃഷ്ണൻ, എ.കെ രവീന്ദ്രൻ, ഇ പി അപ്പുണ്ണി, എന്നിവർ സംസാരിച്ചു. എം.കെ ചന്ദ്രൻ അനുശോചന പ്രമേയവും, ടി ലീന രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. എം.കെ വിനീഷ് സ്വാഗതം പറഞ്ഞു.
ഇരിങ്ങണ്ണൂർ : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വാർഡിലെ വിദ്യാർത്ഥികളെ മെമ്പർ ഉപഹാരം നൽകി അനുമോദിച്ചു.എടച്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ശ്രീജ പാലപ്പറമ്പത്താണ് തന്റെ വാർഡിലെ ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചത്.
നാദാപുരം : തൂണേരി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ആരോഗ്യമേളക്ക് വളയം ഗവ : ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. കനത്ത മഴക്കിടയിലും വർണശഭലമായ ഘോഷയാത്രയോടെയാണ് പരിപാടി ആരംഭിച്ചത്. ആരോഗ്യ മേളയുടെ ഉദ്ഘാടന ചടങ്ങിൽ സ്ഥലം എം പി കെ മുരളീധരനെ അവഗണിച്ചത് ആരോപിച്ച് യു ഡി എഫ് മേള ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ യു ഡി എഫിന്റെ ബഹിഷ്കരണ തീരുമാനം ഇന്നലെ രാത്രിയോടെ പുറത്ത് വന്ന സാഹചര്യത്തിൽ മേള കൂടുതൽ കൊഴുപ്പിക്കാൻ ഇടതു പക്ഷം തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്ന് എൽ ഡി എഫിന്റെ ഘടകകക്ഷി നേതാക്കളും പ്രവർത്തകരുമടക്കം തൂണേരി ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിൽ നിന്നും എൽ ഡി എഫ് ജന പ്രതിനിധികളും, പ്രധാന പ്രവർത്തകരും, കുടുംബശ്രീ അംഗങ്ങളും മേളയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇ കെ വിജയൻ എം എൽ എ മേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ അധ്യക്ഷയായി. വൈസ് പ്രസിഡന്റ്ടി.കെ അരവിന്ദാക്ഷൻ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ രജീന്ദ്രൻ കപ്പള്ളി, ബിന്ദു പുതിയോട്ടിൽ, വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ്, സി പി എം ഏരിയ സെക്രട്ടറി പി പി ചാത്തു തുടങ്ങിയവർ സംസാരിച്ചു.
കുറ്റ്യാടി : കുറ്റ്യാടി ഗ്രാമ പഞ്ചായത്തിൽ വികസന സ്തംഭനമെന്നാരോപിച്ച് യു ഡി എഫ് പ്രക്ഷോഭ പരിപാടികൾ തുടങ്ങി. തകർന്നു കിടക്കുന്ന ഗ്രാമീണ റോഡുകൾ സഞ്ചാര യോഗ്യമാക്കുക, ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് എത്രയും പെട്ടന്ന് തുറന്ന് പ്രവർത്തിക്കുക, ഊരത്തെ വെറ്റിനറി സബ് സെന്റർ പ്രവർത്തനമാരംഭിക്കുക, അടഞ്ഞു കിടക്കുന്ന ശിശു മന്ദിരങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുക, ടൗൺ വികസനം യാഥാർഥ്യമാക്കുക, തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുക, ബഡ്സ് റീ ഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യു ഡി എഫ് സമര പരിപാടികൾ ആരംഭിച്ചത്. ആദ്യഘട്ടമായി ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന ബഹുജന ധർണ്ണ യു ഡി എഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹ്മദ് പുന്നക്കൽ മുഖ്യപ്രഭാഷണം നടത്തി. ശ്രീജേഷ് ഊരത്ത്, വി കെ ഫൈസൽ, എസ് എസ് സജീവൻ, ഒ സി കരീം, കുമാരൻ മാസ്റ്റർ, സി കെ രാമചന്ദ്രൻ, ലത്തീഫ്, പി പി അലിക്കുട്ടി, എൻ വി വിജയൻ എന്നിവർ സംസാരിച്ചു
വടകര : എസ്.വി.ഫൗണ്ടേഷൻ അവാർഡ് ദാന ചടങ്ങിൻ്റെ സ്വാഗതസംഘം ഓഫീസ് മുൻ പി.എസ്.സി മെമ്പർ ടി.ടി ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.പ്രതിഭകളെ സംഘടനയുമായി ബന്ധപ്പെടുത്തി സർഗ്ഗാത്മകമായി മുസ്ലിം ലീഗ് പ്രസ്ഥാനത്തെയും പോഷക സംഘടനകളെയും നയിക്കാൻ എസ്.വി അബ്ദുല്ലയ്ക്ക് കഴിഞ്ഞുവെന്ന് ഇസ്മയിൽ പറഞ്ഞു. അത്തരം ആളുകളുടെ നൻമകൾ പുതു കാലത്തിലേക്ക് ചേർത്തു വെക്കാൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.കെ.കെ.മഹമൂദ് അദ്ധ്യക്ഷത വഹിച്ചു .എ.സി .വടകര ,ഇമ്പിച്ചി മമ്മു, എം.പി.അബ്ദുല്ല ഹാജി ,പി.സഫിയ ,ഷക്കീല ഈങ്ങോളി ,ബഷീർ അഹമ്മദ് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. കാരാളത്ത് പോക്കർ ഹാജി ഫണ്ട് ഉദ്ഘാടനം ചെയ്തു. എം.ടി അബ്ദുസ്സലാം സ്വാഗതവും ,സി.കെ.അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു
കുറ്റ്യാടി: എസ് എം എ ബാധിതരുടെ ചികിത്സാ ചിലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണ മെന്ന് നന്മ ചാരിറ്റബിൾ ട്രസ്റ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, എം പി, എം എൽ എ, എന്നിവർക്ക് നിവേദനം നൽകാനും കുറ്റ്യാടി നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ യോഗം തീരുമാനിച്ചു. ചെയർമാൻ കെ ബഷീർ അധ്യക്ഷത വഹിച്ചു. ഉബൈദ് വാഴയിൽ, കിണറ്റും കണ്ടി അമ്മദ് ജമാൽ കണ്ണോത്, സമീർ പൂവത്തിങ്കൽ പി പി മൊയ്തു, എ എസ് അബ്ബാസ് സി കെ ഹമീദ് എന്നിവർ സംസാരിച്ചു
നാദാപുരം: സപ്ലൈകോ ജീവനക്കാർ അവരുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എറണാകുളം റീജിയണൽ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.സി. ഐ. ടി. യു ജില്ലാ സെക്രട്ടറി പി. കെ മുകുന്ദൻ പരിപാടി ഉത്ഘാടനം ചെയ്തു.ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കുക, താൽക്കാലിക ജീവനക്കാരുടെയും
പാക്കിംങ് തൊഴിലാളികളുടെയും വേതനവും ജോലിയും സംരക്ഷിക്കുക, സപ്ലൈകോ തകർക്കാനുള്ള മാനേജ്മെന്റ് നീക്കം അവസാനിപ്പിക്കുക, ട്രാൻസ്ഫർ നിയമനത്തിന് മാനദണ്ഡം നടപ്പിലാക്കുക, സി.ഐ.ടി.യു തൊഴിലാളികളെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുന്ന നടപടി അവസാനിപ്പിക്കുക, ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കാനുള്ള ചീഫ് സെക്രട്ടറി നിർദ്ദേശം നടപ്പിലാക്കുക. ഈ ഒഴിവുകളിൽ സീനിയോറിറ്റി പ്രമോഷൻ നൽകുക, ഔട്ട് ലൈറ്റുകളിൽ
അവശ്യസാധനങ്ങൾ ലഭ്യമാക്കുക, മെഡിസെപ് സപ്ലൈകോ ജീവനക്കാർക്ക് അനുവദിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ സമരം നടത്തിയത്.
നാദാപുരം : കോഴിക്കോട് ജില്ലയിലെ തന്നെ എല്ലാ താലൂക്ക് ആശുപത്രികളിലും രോഗികളോ കൂട്ടിരിപ്പുകാരോ ഭക്ഷണം കഴിക്കാതെ കഷ്ട്ടപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് ഡി.വൈ.എഫ്.ഐ 'ഹൃദയപൂർവ്വം ' എന്ന പ്രഭാതഭക്ഷണ സംരംഭം ആരംഭിച്ചത്. ഹൃദപൂർവ്വം ഒന്നാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിപാടി ഡി. വൈ. എഫ്. ഐ പ്രസിഡന്റ് എൽ. ജി ലിജീഷ് ഉത്ഘാടനം ചെയ്തു. ഒരുവർഷമായി ഹൃദയപൂർവ്വം പ്രഭാതഭക്ഷണവുമായി സഹകരിക്കുന്ന എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു.
വടകര : വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്കിൽ അസിസ്റ്റൻറ് ഡയരക്ടർ, കൺകറന്റ് ഓഡിറ്ററായി സേവനമനുഷ്ടിച്ച് വടകര അസി.റജിസ്ട്രാർ ആയി സ്ഥാനമാറ്റം ലഭിച്ച സന്തോഷ് കുമാർ എം.ജി ക്ക് റൂറൽ ബേങ്ക് ഭരണ സമിതിയും ജീവനക്കാരും യാത്രയയപ്പ് നൽകി. പരിപാടിയിൽ ബേങ്ക് പ്രസിഡന്റ് എ.ടി. ശീധരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് സി.ഭാസ്ക്കരൻ മാസ്റ്റർ മുമന്റോ കൈമാറി. അസിസ്റ്റൻറ് ഡയറക്ടർ ഷിജു പി. ഡയറക്ടർമാരായ സി.കുമാരൻ, എ.കെ. ശ്രീധരൻ , പി.എം. ലീന, എം.സതി, ആലിസ് വിനോദ് , എം.സുനിൽകുമാർ , കെ.പി.സജിത്ത് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിപാടിയിൽ ബേങ്ക് സെക്രട്ടറി ടി.വി. ജിതേഷ് സ്വാഗതവും അസി.സെക്രട്ടറി വി.വി. പ്രേമ നന്ദിയും രേഖപ്പെടുത്തി.
കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ ആറാം വാർഡിലെ കായൽ വട്ടത്ത് ചെന്നായ കൂട്ടം ആടുകളെ കടിച്ചു കൊന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
പന്തമാക്കൽ ഉഷയുടെ രണ്ട് പ്രസവിച്ച ആടിനെയും കുട്ടികളെയും ഗർഭിണിയായ മറ്റൊരു ആടിനേയും കൊല്ലുകയായിരുന്നു. ഏകദേശം ഒരു ലക്ഷം രൂപയിലധികം നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു. തുടർന്ന് കാവിലുംപാറ ഗ്രാമ പഞ്ചായത്ത് അംഗം പുഷ്പ തോട്ടുംചിറ കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസുമായി ബന്ധപ്പെതിനെ തുടർന്ന് കാവിലുംപാറ വെറ്റിനറി ഡോക്ടർ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ തയ്യാറാക്കുകയായിരുന്നു. കാവിലുംപാറ മേഖലയിലെ വന്യമൃഗങ്ങളുടെശല്യം തടയുന്നതിന് അടിയന്തിര നടപടികൾ വേണമെന്ന് അഖിലേന്ത്യാ കിസാൻ സഭ ജില്ലാ വൈസ് പ്രസിഡണ്ട് രാജുതോട്ടുംചിറ അധികൃതരോടാവശ്യപ്പെട്ടു.
നാദാപുരം: മൂന്നു വർഷങ്ങൾക്ക് മുമ്പ് ചേലക്കാട് പള്ളി പരിസരത്ത് നടന്ന സംഘർഷത്തിൽ ഒന്നാം പ്രതിയായ യുവാവ് പിടിയിൽ. ചേലക്കാട്ടെ കൊറോള്ളതിൽ സി കെ മുനീറിനെ ( 31 ) യാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2019 ജനുവരി 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേലക്കാട് പ്രദേശത്തെ രണ്ടു കുടുംബങ്ങൾ തമ്മിൽ നിലനിൽക്കുന്ന തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
അക്രമത്തിൽ സാരമായി പരിക്കേറ്റ പുതിയെടുത്ത് അഫ്രീദിന്റെ പരാതിയിൽ പത്തു പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ ഒമ്പത് പേരും അറസ്റ്റിലായി. എന്നാൽ ഒന്നാം പ്രതിയായ മുനീർ അന്വേഷണം നടക്കുന്നതിനിടെ ഗൾഫിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാൾക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്നലെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാന താവളത്തിൽ വെച്ചാണ് മുനീറിനെ എയർ പോർട്ട് പൊലീസ് പിടികൂടി നാദാപുരം പൊലീസിന് കൈമാറിയത്.
ഇരിങ്ങണ്ണൂർ: കച്ചേരി ചാലോട് പാലത്തിന് സമീപത്തുനിന്നും കഞ്ചാവ് പിടികൂടിയ സംഭവം അതീവ ഗൗരവമുള്ളതാണന്നും മേഖലയിലെ പലഭാഗങ്ങളിലായിട്ടുള്ള ചെറുപ്പക്കാരെ ലക്ഷ്യമാക്കികൊണ്ട് പ്രവർത്തിക്കുന്ന ലഹരിമാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ മേഖല കമ്മറ്റി ആവശ്യപ്പെട്ടു.മാസങ്ങൾക്ക് മുൻപേ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ലഹരിമാഫിയകൾക്കെതിരെ പ്രതിഷേധം ഉയർന്നു വന്നിരുന്നു .എന്നാൽ ഈ വിഷയത്തെ വേണ്ടത്ര ജാഗ്രതയോടുകൂടി കൈകാര്യം ചെയ്യുന്നതിൽ അധികൃതർ കാണിച്ച അലംഭാവം ഇത്തരത്തിലുള്ള ലഹരിസംഘങ്ങൾ പ്രദേശത്ത് സജീവമാകുന്നതിന് കാരണമായി തീർന്നിട്ടുണ്ട്. സുലഭമായികൊണ്ടിരിക്കുന്ന കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉറവിടവും വിപണനവും ഉപയോഗവും നടത്തുന്ന ആളുകളെ കണ്ടെത്തി അവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും, ഇത്തരത്തിലുള്ള മാഫിയാ സംഘങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഡി.വൈ.എഫ്.ഐ ഇരിങ്ങണ്ണൂർ മേഖല കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.
നാദാപുരം: സി എ കരസ്ഥമാക്കിയ ഇയ്യംകോട് രണ്ടാം വാർഡിലെ കിഴക്കയിൽ അബ്ദുൽ അസീസിനെ വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ വീട്ടിൽ ചെന്ന് അനുമോദിച്ചു .
ഫാറൂഖ് കോളേജിൽ നിന്ന് ബിരുദമെടുത്ത അസീസ് സ്വ പ്രയത്നത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. കിഴക്കയിൽ അബൂബക്കർ ,ജമീല ദമ്പതികളുടെ മകനാണ്.
ഇയ്യംകോട് രണ്ടാം വാർഡ് കേന്ദ്രീകരിച്ചു കൊണ്ട് വിദ്യാഭ്യാസ രംഗത്തു കൂടുതൽ പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യത്തിൽ ഇഗ്നൈറ്റ് ഇയ്യംകോട് എന്ന പേരിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പ്രത്യേകം സംഘടന പ്രവർത്തിച്ചു വരുന്നുണ്ട് . അനുമോദന ചടങ്ങിൽ മാധ്യമ പ്രവർത്തകൻ
എം കെ അഷ്റഫ് മുഖ്യാതിഥിയായി.
മഠത്തിൽ അബ്ദുല്ല ഹാജി , ഷഹീർ മുറിച്ചാണ്ടി , കിഴക്കയിൽ അബ്ദുല്ല , പി കെ ഹാരിസ് ,പി വി മുഹമ്മദലി ഹാജി, ടാറ്റാ അബ്ദുറഹ്മാൻ , സലീം പൊയിൽ ,പറമ്പത്ത് അബു ഹാജി ,പി കെ റഫീഖ് ,പി കെ സമീർ ,
കെ എം സി അമ്മദ് ഹാജി , സഹദ് മണിയോത്ത് , ടി വി മുഹമ്മദ്, അൻവർ പറമ്പത്ത് ,ലത്തീഫ് കല്ലാടിന്റവിട , മഹമൂദ് മത്തത് ,സിയാദ് മുറിച്ചാണ്ടി , കാഷിഫ് കൊയിങ്കണ്ടി,ജുനൈദ് കിഴക്കയിൽ എന്നിവർ സംബന്ധിച്ചു .
നാദാപുരം: സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് 4 കിലോ കഞ്ചാവുമായി പിടിയിൽ. മലപ്പുറം എടവണ്ണ പത്തപ്പിരിയം തങ്കയത്തിൽ റിയാസ് ബാബു (42) വിനെയാണ് നാദാപുരം എക്സൈസ് സംഘം പിടികൂടിയത്. പെരിങ്ങത്തൂർ പാലത്തിനടുത്ത് കായപ്പനിച്ചി ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ച് വാഹന പരിശോധനക്കിടെയാണ് ബസിലെ പിൻസീറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. കാസർകോഡ് നിന്നും പാലക്കാട്ടേക്ക് വിൽപ്പനക്കായി കഞ്ചാവ് കൊണ്ട് വരികയായിരുന്നുവെന്ന് പ്രതി മൊഴി നൽകി. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ കോവിഡ് പരിശോധനക്ക് വിധേയമാക്കിയ പ്രതിയെ കോടതിയിൽ ഹാജരാക്കി. നാദാപുരം അസി.എക്സൈസ് ഇൻസ്പെക്ടർ കെ.വി.മുരളി, പ്രിവന്റീവ് ഓഫീസർ എ.കെ.ശ്രീജിത്ത്,സിവിൽ എക്സൈസ് ഓഫീസർമാരായ വി.സി.വിജയൻ, കെ.പി.സായിദാസ്, സി.എം.സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്.
നാദാപുരം: നാളെ വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന തൂണേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള യു ഡിഎഫ് ബഹിഷ്കരിക്കും. മേളയുടെ ഉദ്ഘാടന ചടങ്ങിൽ സ്ഥലം എം പി കെ മുരളീധരനെ പ്രോട്ടോകോൾ പ്രകാരം പരിഗണിക്കാത്തതിൽ പ്രതിഷേധിചാണ് നാദാപുരത്ത് ചേർന്ന യു ഡി എഫ് നിയോജക മണ്ഡലം ഉന്നതാധികാര സമിതി മേള ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. എം.പിയെ മേളയുടെ ഉദ്ഘാടകൻ ആക്കാതെ മുഖ്യാതിഥിയായി നോട്ടീസിൽ വെച്ചത് അപമാനിക്കുന്നതിന് തുല്യമാണ് . എൽ ഡി എഫ് ലെ എല്ലാ ഘടക കക്ഷി നേതാക്കളെയും പരിപാടിക്ക് ക്ഷണിച്ചപ്പോൾ യു ഡി എഫ് ലെ എല്ലാ കക്ഷികൾക്കും പ്രാതിനിധ്യമില്ല. . ജനപ്രതിനിധികൾക്ക് പുറമേ രാഷ്ട്രീ പാർട്ടീ പ്രതിനിധിയായി പലരെയും ഉൾപ്പെടുത്തി യെങ്കിലും കോൺഗ്രസ്സിന്റെ ഒരാളെ പോലും ഉൾപ്പെടുത്തിയിട്ടുമില്ല..
എല്ലാവരെയും ഒന്നിച്ച് കൊണ്ട്പോകേണ്ടതും പരമാവധി ജനപങ്കാളിത്തമുറപ്പിക്കേണ്ട തുമായ ആരോഗ്യ മേള പോലുള്ള പരിപാടി സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ നിലപാട് ശരിയല്ലെന്ന് യോഗം വിലയിരുത്തി. ചെയർമാൻ അഹമ്മദ് പുന്നക്കൽ അധ്യക്ഷനായി. സൂപ്പി നരിക്കാട്ടേരി , സി വി കുഞ്ഞികൃഷ്ണൻ,അഡ്വ എ സജീവ്ൻ, എൻ കെ മൂസ മാസ്റ്റർ, പി എം ജോർജ്ജ്, ചീരമറ്റം തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.
നാദാപുരം: ഇവാന് ചികിത്സാ നിധിയിലേക്ക് നാദാപുരം ഗവഃ യു.പി സ്കൂളിലെ കുട്ടികളും അധ്യാപകരും സമാഹരിച്ച ഒരുലക്ഷത്തി ആറായിരത്തി അഞ്ഞൂറ്റി അന്‍പത് രൂപ കൈമാറി .
കമ്മറ്റി ഭാരവാഹികളായ കെ.കെ അമ്മദ്ഹാജി, വി.കെ അബ്ദുള്‍ഹമീദ് എന്നിവര്‍ക്ക് ഹെഡ്മാസ്റ്റര് സി.എച്ച് പ്രദീപ്കുമാറാണ് തുക കൈമാറിയത്.
ചsങ്ങിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു
ഇരിങ്ങണ്ണൂര്‍: എ.എം റഷീദ് നയിച്ച സി.പി.എം നാദാപുരം ഏരിയ വാഹന പ്രചരണ ജാഥക്ക് ഇരിങ്ങണ്ണൂരിൽ സ്വീകരണം നൽകി. മുഖ്യമന്ത്രിക്കും,സര്‍ക്കാരിനുമെതിരെ ചില മാധ്യമങ്ങളും കോണ്‍ഗ്രസ്സ്-ബി.ജെ.പി വലതു പക്ഷവും നടത്തുന്ന കുപ്രചരണങ്ങൾക്കുമെതിരെയാണ്
സി.പി.ഐ.എം ജില്ലാ കമ്മറ്റിയംഗം എ.എം റഷീദിന്റെ നേതൃത്വത്തിൽ വാഹനപ്രചരണജാഥ നടത്തിയത്.കനത്ത മഴയിലും ഇരിങ്ങണ്ണൂരില്‍ നടന്ന സ്വീകരണത്തിൽ നിരവധി പേർ പങ്കെടുത്തു.24 ബ്രാഞ്ചുകളിലെയും സെക്രട്ടറിമാര്‍ ജാഥാ ലീഡറെ ഹാരാർപ്പണം ചെയ്തു.കെ.പി.കുമാരന് മാസ്ററര്,
സി.എച്ഛ്.മോഹനന്, കെ.പി പ്രദീഷ് , അഡ്വ പി രാഹുൽ രാജ് എന്നിവര്‍ സംസാരിച്ചു. ടി.കെ.അരവിന്ദാക്ഷന് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങണ്ണൂർ ലോക്കൽ സെക്രട്ടറി
ടി.അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.
വാണിമേൽ :എസ് എം എ ബാധിച്ച പാലേരിയിലെ മുഹമ്മദ് ഇവാൻ ചികിത്സ സഹായനിധിയിലേക്ക് വാണിമേൽ എം യു പി സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് 1,55000 രൂപ സമാഹരിച്ചു നൽകി. പി ടി എ പ്രസിഡണ്ട് എം കെ അഷ്റഫ്, ഹെഡ് മാസ്റ്റർ സി വി അഷ്റഫ് എന്നിവർ ചേർന്ന് തുക സഹായ സമിതി പ്രതിനിധികൾക്ക് കൈമാറി. താഹിറ സൽമാൻ, ശരീഫ ചെറിയ കുമ്പളം എന്നിവർ എറ്റു വാങ്ങി. സ്റ്റാഫ് സെക്രട്ടറി ടി പി സറീന, എസ് ആർ ജി കൺവീനർ വി എൻ ഷീജ, അധ്യാപകരായ കെ അബ്ദുൽ ലതീഫ്, ടി ശ്രീജിത്ത്, വി കെ സുബൈർ, സ്കൂൾ ലീഡർ അയ്മൻ അബ്ദുള്ള, ഡെപ്യൂട്ടി ലീഡർ മുഹമ്മദ് നാജിദ് എന്നിവർ സംബന്ധിച്ചു
വടകര: രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകരുന്ന കടലിൻ്റെ മക്കളോട് കേന്ദ്ര സംസ്ഥാന സംർക്കാരുകൾ വഞ്ചന തുടരുകയാണെന്നും മുഴുവൻ വള്ളങ്ങൾക്കും സബ്സിഡി നിരക്കിൽ മണ്ണെണ്ണ വിതരണം ചെയ്യാൻ സർക്കാർ തയ്യാറാവണമെന്നും എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി പറഞ്ഞു.മത്സ്യത്തൊഴിലാളികളോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെ എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി ചോമ്പാൽ ഹാർബറിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മണ്ണെണ്ണയുടെ വില കുറക്കുക,പെർമിറ്റ് ഫീസിൽ ഇളവ് വരുത്തുക,60 കഴിഞ്ഞ മത്സ്യത്തൊഴിലാളികൾക്ക് പതിനായിരം രൂപ പെൻഷൻ അനുവദിക്കുക, തൊഴിലാളികളെ കുടിയിറക്കുന്ന വികസന പദ്ധതികളിൽ നിന്ന് സർക്കാർ പിന്മാറുക ,ചോമ്പാൽ ഹാർബറിൽ ഡോക്ടർ സേവനം ലഭ്യമാക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം സെക്രട്ടറി ഷാജഹാൻ കെ വി പി സ്വാഗതവും അഴിയൂർ പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പറും എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡണ്ടുമായ സാലിം അഴിയൂർ വിശദീകരണ പ്രഭാഷണവും മണ്ഡലം ട്രഷറർ സബാദ് വി പി നന്ദി പറഞ്ഞു.അസീസ് വെള്ളോളി, ബഷീർ കെ കെ, സമദ് മാക്കൂർ, ഷെബീർ നാദാപുരം റോഡ്,നവാസ്കുന്നുമ്മക്കര, ഷറഫുദ്ധീൻ വടകര, അഷറഫ് ചോമ്പാല, സാഹിർ പുനത്തിൽ എന്നിവർ നേതൃത്വം നൽകി.
വാണിമേൽ : വെള്ളിയോട് പ്രദേശത്ത് ഇന്ന് ഉച്ചയ് ക്കുണ്ടായ ചുഴലിക്കാറ്റിൽ നിരവധി വീടുകളിൽ നാശ നഷ്ടമുണ്ടായി. വീടുകൾക്ക് കേട് പാട് സംഭവിക്കുകയും
കാർഷിക വിളകൾ നശിക്കുകയും ചെയ്തു. പ്രസിദ്ധമായ വെള്ളിയോട് ജുമുഅത്ത് പള്ളിയുടെ ഓടുകൾ കാറ്റിൽ പാറിപ്പോയി.വെള്ളിയോട്ടെ പള്ളിക്കണ്ടത്തിൽ അമ്മദിന്റെ വീടിന്റെ ഓടും പാറിപ്പോയി. പുറയങ്കോട് റഫീഖിന്റെ വീട്ടിനു മുകളിൽ മരം വീണ് വീടിന്റെ ഒരു ഭാഗം തകർന്നു. പള്ളിക്കണ്ട ത്തിൽ കുഞ്ഞാലി ഹാജി, പാലോളി മൊയ്തു, പാലോളി അലി മാസ്റ്റർ, പുറയങ്കോട്ട് റഫീഖ്, വയൽക്കുനി കുഞ്ഞബ്ദുള്ള, വയൽക്കുനി ഇബ്രാഹിം, പുത്തലത്ത് ആലി ഹാജി, പുത്തലത്ത് അലി, കന്നുകുളത്തെ പള്ളിപ്പറമ്പത്ത് ഷഫീഖ്, വയൽ അമ്മദ് കൂളിപൊയിൽ സിറാജ്,നിഷ ഹോട്ടൽ ഉടമ ബാലൻ എന്നിവരുടെ വീട്ടിലെ കാർഷിക വിളകൾ വ്യാപകമായി നശിച്ചിട്ടുണ്ട്. സമീപ പ്രദേശമായ കന്നുകുളം ഭാഗത്ത് ഇന്നലെ അർധ രാത്രിക്ക് ശേഷമുണ്ടായ കനത്ത കാറ്റിൽ റോഡി ലേക്ക് മരങ്ങൾ പൊട്ടി വീണതിനെ തുടർന്ന് ഇന്ന് രാവിലെ മണിക്കൂറുകളോളം ഗതാഗതം നിലച്ചിരുന്നു. നാട്ടുകാരും കെ എസ് ഇ ബി അധികൃതരും സ്ഥലത്തെത്തി മരങ്ങൾ മുറിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പുനഃ സ്ഥാപിച്ചത്. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചറുടെ നേതൃത്വത്തിൽ ജന പ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ നേതാക്കളും സ്ഥലം സന്ദർശിച്ചു.
നാദാപുരം : ഇന്ന് പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ വീടിനു നാശനഷ്ടം സംഭവിച്ചു. നരിക്കാട്ടേരി വി പി അബ്ദുള്ള ഹാജിയുടെ വീടിന് മുകളിലാണ് തെങ്ങു വീണത്.വീടിനുള്ളിൽ ഉണ്ടായിരുന്ന ആർക്കും പരിക്ക് സംഭവിച്ചിട്ടില്ല.
നാദാപുരം : ഇന്ന് പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ വീടിനു നാശനഷ്ടം സംഭവിച്ചു. നരിക്കാട്ടേരി വി പി അബ്ദുള്ള ഹാജിയുടെ വീടിന് മുകളിലാണ് തെങ്ങു വീണത്.വീടിനുള്ളിൽ ഉണ്ടായിരുന്ന ആർക്കും പരിക്ക് സംഭവിച്ചിട്ടില്ല.
വടകര : പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി അഗസ്റ്റ് 6 ന് കോഴിക്കോട് കടപ്പുറത്ത് വെച്ച് ജനമഹാസമ്മേളനം നടക്കുകയാണ്. സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വടകര എരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന നാട്ടൊരുമ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി വിദ്യാർത്ഥി സംഗമവും വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. പരിപാടി കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. പോപുലർ ഫ്രണ്ട് വടകര ഏരിയ പ്രസിഡൻ്റ് മുസ്തഫ അറക്കിലാട് അധ്യക്ഷത വഹിച്ചു. പ്രമുഖ മോട്ടിവേഷൻ സ്പീച്ചർ അസ്ലംപേരാമ്പ്ര ക്ലാസെടുത്തു.
കുറ്റ്യാടി: നിമിഷ നേരം ഒരു പ്രദേശത്തെയൊന്നാകെ മുള്‍മുനയില്‍ നിര്‍ത്തി അടിച്ചു വീശിയ അതിശക്തമായ കാറ്റില്‍ കനത്ത നാശനഷ്ടം. കാവിലുംപാറ പഞ്ചായത്തിലെ ആശ്വാസി, ബെല്‍മൗണ്ട്, തൊട്ടില്‍പ്പാലം പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റിന് സമാനമായ കാറ്റ് ആഞ്ഞടിച്ചത്. രണ്ട് വീടുകള്‍ പൂര്‍ണമായും മൂന്ന് വീടുകള്‍ ഭാഗികമായും തകര്‍ന്നു. വെദ്യുതി ബന്ധം താറുമാറാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. വ്യാപക കൃഷിനാശവും സംഭവിച്ചു. ഇന്നലെ രാവിലെ 8.45ഓടെയാണ് സംഭവം. ആശ്വാസി പടിക്കലക്കണ്ടി കുമാരന്, ബെല്‍മൗണ്ടിലെ തുണ്ടിക്കാട്ടില്‍ ശമീന എന്നിവരുടെ വീടുകള്‍ക്കാണ് കനത്ത നാശം നേരിട്ടത്. മരങ്ങള്‍ കടപുഴകി വീണ് ഇരു വീടുകളുടെയും മേല്‍ക്കൂര തകര്‍ന്നു. ശമീനയുടെ വീട്ടില്‍ നടയ്ക്കല്‍ അജയനും കുടുംബവും വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. സംഭവ സമയം ഇരുവീട്ടുകാരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പുഴക്കല്‍ ദേവി, കുനിയില്‍ നൗഷാദ്, കച്ചേരിത്തറ അശോകന്, ഉത്താര്‍കണ്ടി അജ്മല്‍ എന്നിവരുടെ വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണ് ഭാഗികമായ കേടുപാട് പറ്റി. ആയാടത്തില്‍ ശാന്ത, ഉപ്പാലക്കണ്ടി ഹമീദ്, അജ്മല്‍ ഉത്താര്‍കണ്ടി, കോയിറ്റിക്കണ്ടി അശോകന് എന്നിവരുടെ പറമ്പുകളിലെ നിരവധി മരങ്ങള്‍ കാറ്റില്‍ നിലംപൊത്തി. തെങ്ങ്, കവുങ്ങ്, തേക്ക്, റബ്ബര്‍ തുടങ്ങിയ മരങ്ങളാണ് കടപുഴകി വീണത്. നൂറുകണക്കിന് വാഴ, മരച്ചീനി തുടങ്ങിയ കാര്‍ഷിക വിളകളും തകര്‍ന്നടിഞ്ഞു. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിച്ചത്. മരം വീണ് ഉത്താര്‍കണ്ടി അജ്മല്‍, അശോകന് കച്ചേരിത്തറ എന്നിവരുടെ വീട്ടുമതിലും തകര്‍ന്നു. കാറ്റില്‍ മരങ്ങള്‍ വീണ് എട്ടോളം വൈദ്യുതത്തൂണുകളാണ് തകര്‍ന്നത്. ഇതേ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതിബന്ധം പൂര്‍ണമായും തടസപ്പെട്ടു. മരങ്ങള്‍ റോഡിലേക്ക് കടപുഴകി തൊട്ടില്‍പ്പാലം-കുണ്ടുതോട് റോഡില്‍ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ചുമാറ്റി രക്ഷാപ്രവര്‍ത്തനം നടത്തി. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോര്‍ജ്, അന്നമ്മ ജോര്‍ജ്, മെംബര്‍മാരായ സുരേഷ് മണലില്‍, ലെനിഷ സുനില്‍ദത്ത്, റവന്യൂ-കൃഷി വകുപ്പ് അധികൃതര്‍ എന്നിവര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി. നാല്‍പ്പത് സെക്കന്റ് നേരം മാത്രമാണ് കാറ്റടിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കാറ്റും മഴയും ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കുറ്റിയാടി ചുരം വഴി രാത്രി യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
എടച്ചേരി: എടച്ചേരി ചാലോട് പാലത്തിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്നും നാട്ടുകാർ കഞ്ചാവ് പൊതി കണ്ടെടുത്ത് പോലീസിൽ ഏൽപിച്ചു. പാലത്തിന് സമീപത്ത് ഏറെ നാളായി കഞ്ചാവ് വില്പന നടക്കുന്നതായി പ്രദേശത്തുകാർക്ക് സംശയമുണ്ടായിരുന്നു. അതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിനിടെയാണ് കടലാസിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് ലഭിച്ചത്. നേരത്തെ എടച്ചേരി ടൗൺ പരിസരത്തു വെച്ചും കഞ്ചാവ് വില്പന നടത്തുന്നതിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചിരുന്നു. വലിയ കേസൊന്നുമില്ലാതെ സ്റ്റേഷനിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു. ചാലോട് പാലത്തിന് സമീപം വെച്ച് ലഭിച്ചത് വളരെ ചെറിയ പൊതി കഞ്ചാവാണെന്നും കേസെടുക്കാൻ മാത്രമില്ലെന്നുമാണ് സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ അറിഞ്ഞത്. ലഹരിമാഫിയക്കെതിരെ പോലീസ് ജാഗ്രത പാലിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.
വളയം : ചെറുമോത്ത് എൽ പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഫ്ലവേഴ്സ് ടി വി ഫെയിം വിനീത് പുതുക്കുടി ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് കാരപറമ്പത്ത് കുഞ്ഞാലി അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് വിജിത.ജി സ്വാഗതം പറഞ്ഞു. പ്രസന്ന ടീച്ചർ പ്രദീപ് മാസ്റ്റർ ശ്രുതി ടീച്ചർ എന്നിവർ സംസാരിച്ചു.
വടകര: നടക്കുതാഴ സർവ്വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിൽ വടകര ഗവ.ആശുപത്രിക്ക് സമീപം സഹകരണ സർജിക്കൽ ഷോപ്പിന്റെ ഉദ്ഘാടനം വടകര നഗരസഭ ആരോഗ്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർപേഴ്സൺ എ പി പ്രജിത നിർവ്വഹിച്ചു. കൗൺസിലർ പി കെ സി അഫ്സൽ ആദ്യ വിൽപന നടത്തി. കൗൺസിലർ അജിത ചീരാം വീട്ടിൽ, യുനിറ്റ് ഇൻസ്പെക്ടർ ഒ എം ബിന്ദു, സി വത്സകുമാർ, ജയൻ കോറോത്ത് എന്നിവർ ആശംസ അർപ്പിച്ചു. ബേങ്ക് ഡയറക്ടർ ടി വി ഹരിദാസൻ സ്വാഗതവും, അസി.സെക്രട്ടറി ടി എം ഷൈജു നന്ദിയും പറഞ്ഞു.
നാദാപുരം: കല്ലാച്ചിയിൽ ഇന്ന് എട്ടരയോടെ വാഹന മിടിച്ച് മരിച്ചത് കല്ലാച്ചിയിലെ വ്യാപാരി.
എക്സൈഡ് ബാറ്ററി കട നടത്തുന്ന പാതിരിപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് അശോകനാണ് മരിച്ചത് . പതിവു പോലെ കട തുറക്കാൻ എത്തിയ ഇയാൾ റോഡരികിൽ കൂടി കടയുടെ ഭാഗത്തേക്ക് നടക്കുമ്പോൾ മീൻ കയറ്റി വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു . വാഹനത്തിൻ്റെ അമിത വേഗതയാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു .
നാദാപുരം : കല്ലാച്ചിക്കും കസ്തൂരികുളത്തിനും ഇടയിൽ സംസ്ഥാന പാതയിൽ പികപ്പ് വാൻ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.
പാതിരിപ്പറ്റ സ്വദേശി അശോകനാണ് മരിച്ചത്.
അൽപ്പ സമയം മുൻപാണ് അപകടം. റോഡരികിലൂടെ നടക്കുകയായിരുന്ന അശോകനെ മീൻ കയറ്റി വരികയായിരുന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു .
സാരമായിപരിക്കേറ്റ അശോകനെ നാദാപുരം ന്യൂക്ലിയസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാദാപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിരോധനത്തിന്റെ ഭാഗമായി നാദാപുരത്ത് സ്റ്റിക്കർ ക്യാമ്പയിൻ ആരംഭിച്ചു . ഇത്തരം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് 2022 ജൂലായ് ഒന്നു മുതൽ സമ്പൂർണ്ണ നിരോധനം സർക്കാർ ഏർപ്പെടുത്തി യിട്ടുണ്ട്. ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതിന്റെ മുന്നോടിയായുള്ള ബോധവൽക്കരണ പ്രവർത്തനത്തിന്റെ ഭാഗമായാണ് നാദാപുരം ഗ്രാമപഞ്ചായത്ത് സ്റ്റിക്കർ ക്യാമ്പയിന് തുടക്കമിട്ടത്. 'പ്ലാസ്റ്റിക്ക് ക്യാരി ബാഗു കൾ വിൽക്കുന്നതല്ല നൽകുന്നതല്ല ഉപയോഗിക്കുന്നതല്ല ' എന്ന് ആലേഖനം ചെയ്ത സ്റ്റിക്കറുകളാണ് വ്യാപാര സ്ഥാപനങ്ങളിലും വിവിധ ഓഫീസുകൾ ഉൾപ്പെടെ യുള്ള 2000 സ്ഥാപനങ്ങ ളിൽ ഹരിത കർമ്മ സേന അംഗങ്ങൾ പതിക്കുന്നത്. വ്യാപാരികളുടെ സഹകരണത്തോടെ സ്പോണസർഷിപ്പിലൂടെയാണ് സ്റ്റിക്കർ പ്രിന്റ് ചെയ്തത് .കല്ലാച്ചിയിൽ നടന്ന ചടങ്ങിൽ കടയിൽ സ്റ്റിക്കർ പതിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ സി കെ നാസർ , എം സി സുബൈർ , സെക്രട്ടറി ടി ഷാഹുൽഹമീദ് , അസിസ്റ്റൻറ് സെക്രട്ടറി ടി പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, ഹരിത കേരള മിഷൻ റിസോർസ് പേഴ്സൺ കെ കുഞ്ഞിരാമൻ , ഹരിത കർമ്മ സേനാംഗങ്ങളായ എൻ കെ രേവതി, കെ സി നിഷ ,വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ എം സി ദിനേശൻ, ടി കെ മൊയ്തൂട്ടി എന്നിവർ പങ്കെടുത്തു.
വടകര : അപൂർവമായി കൊണ്ടിരിക്കുന്ന മർമ ചികിത്സ ഔഷധചെടികൾ സംരക്ഷിക്കുന്നതിനുള്ള മാർമാണി തോപ്പ് പദ്ധതിക്ക് വടകര നഗരഭ രൂപം നൽകി.കളരി അഭ്യാസങ്ങൾക്കും ചികിത്സക്കും പേരു കേട്ട വടകരയിൽ മരുന്നുകൂട്ടുകൾക്കുള്ള ഔഷധചെടികൾ കിട്ടാതാകുന്നത് പരിഗണിച്ചാണ് ഇത്തരം ഒരു പദ്ധതി.ചുരുങ്ങിയത് 10 സെന്റ് സ്ഥലം നീക്കിവെക്കാനാകുന്ന ആർക്കും പദ്ധതിയുടെ ഭാഗമാകാം.ഒരു യൂണിറ്റ് തോപ്പ് ഒരുക്കുന്നതിന് തവണകളായി രണ്ടായിരം രൂപ തൊഴിലുറപ്പ് പദ്ധതിയിലൂടെ നൽകും.
പ്രാദേശിക ഉപയോഗത്തിന് പുറമെ ആയുർവേദ മരുന്ന് നിർമാതാക്കളുമായും ബന്ധപെട്ട് വിപണനം ഉറപ്പാക്കും.
പദ്ധതിയുടെ ആദ്യ പടിയായി നഗരസഭാ കൗൺസിലർമാർക്കും തൊഴിലുറപ്പ് മേറ്റുമാർക്കുമുള്ള ശിൽപശാല ടൗൺഹാളിൽ നടന്നു.
നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ കെ വനജ അധ്യക്ഷയായി.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ പി പ്രജിത, സിന്ധു പ്രേമൻ, കൗൺസിൽ പാർട്ടി ലീഡർമാരായ ടി.കെ.പ്രഭാകരൻ, പ്രതീശൻ.സി.വി, വി.കെ.അസീസ് മാസ്റ്റർ, സി.കെ.കരീം, അബ്ദുൾ ഹക്കിം, എന്നിവർ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളെ അധികരിച്ച് കളരി ഗുരുക്കൻമാരായ സുരേഷ് മാസ്റ്റർ, മുഹമ്മദ്, മധു എന്നിവരും, പദ്ധതി നിർവാഹണവുമായി ബന്ധപ്പെട്ട് നഗരസഭാ സെക്രട്ടറി എൻ. കെ ഹരീഷും വിശദീകരിച്ചു.
ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സജീവ് കുമാർ സ്വാഗതവും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വിജയി നന്ദിയും പറഞ്ഞു.
നാദാപുരം : പേരോട് എം.എൽ.പി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി എസ്. കെ.പൊറ്റക്കാട് അവാർഡ് ജേതാവ് അനു പാട്യംസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ മാനേജർ പി.ബി കുഞ്ഞമ്മദ് ഹാജി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. പി.ടി എ പ്രസിഡന്റ് കെ.എം നൗഷാദ് അധ്യക്ഷത വഹിച്ചു. മദർ പി.ടി. എ പ്രസിഡന്റ് ഹസീറ കെ.എം, മുൻ പി.ടി.എ പ്രസിഡന്റ് നാസർ കോറോത്ത്, നീർക്കരിമ്പിൽ ഉസ്മാൻ ഹാജി സ്റ്റാഫ് പ്രതിനിധി ദിവ്യ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ജീഷ്മ പി.പി സ്വാഗതവും ജൂബി കൃഷ്ണ എ.കെ നന്ദിയും രേഖപ്പെടുത്തി.
കുറ്റ്യാടി : പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സ ഫണ്ടിലേക്കുള്ള ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായി കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ ബസ്സുകൾ നടത്തുന്ന കാരുണ്യ യാത്രാ പദ്ധതി സജീവമാക്കാൻ കുറ്റ്യാടി ഐഡിയൽ കോളേജ് വിദ്യാർത്ഥികൾ രംഗത്ത്. അന്നേ ദിവസം ഫുൾ ടിക്കറ്റെടുത്ത് കുറ്റ്യാടിയിൽ നിന്നും കോഴിക്കോട്ടേക്കും തിരിച്ച് കുറ്റ്യാടിയിലേക്കും കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും യാത്ര നടത്തും. കോഴിക്കോടെത്തുന്ന യാത്രാ സംഘം 20 ഗ്രൂപ്പുകളായി തിരിഞ്ഞ് കോഴിക്കോട് നഗരത്തിലെ പ്രധാന ജനനിബിഡ പ്രദേശങ്ങളിൽ ഫണ്ട് ശേഖരണം നടത്തി ലഭിക്കുന്ന തുക ഇവാൻ ചികിത്സാ സമിതിക്ക് കൈമാറും. ഐഡിയൽ കോളേജിലെ വിദ്യാർത്ഥികൾ കഴിഞ്ഞ ആഴ്ച അരലക്ഷം രൂപയുടെ സഹായം ചികിത്സാ കമ്മിറ്റിക്ക് കൈമാറിയിരുന്നു. ഇവാൻ സേവ് ഡേ സംഘാടക സമിതി കൺവീനറായി നസീഫ് അലിയും ജോയിന്റ് കൺവീനറായി ഷഫ്ന ഒ വി യും പ്രവർത്തിക്കും. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, മറ്റു അധ്യാപകർ തുടങ്ങിയവർ സേവ് യാത്രയിൽ വിദ്യാർത്ഥികളെ അനുഗമിക്കും
കുറ്റ്യാടി: എസ്.എം.എ ബാധിച്ച മുഹമ്മദ് ഇവാൻ ചികിത്സാ സഹായ നിധിയിലേക്ക് സ്വർണാഭാരണം നൽകി വിദ്യാർഥിനി മാതൃകയായി. കായക്കൊടി കെ.പി.ഇ.എസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി സുഹ ഫാത്തിമയാണ് തന്റെ സ്വർണ കമ്മൽ ഊരി നൽകിയത്. ഇവാൻ ചികിത്സാ സഹായ നിധിയിൽ കൈകോർക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ നടന്ന ധനസമാഹരണത്തിലേക്ക് ഫാത്തിമ സുഹ തന്റെ കമ്മൽ ഊരി നൽകുകയായിരുന്നു. തനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ് ഈ സ്വർണാഭരണമെങ്കിലും ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനേക്കാൾ വലുതല്ല തന്റെ സ്വർണാഭരണമെന്ന് സുഹ പറഞ്ഞു. കായക്കൊടി സ്വദേശി പൊയിൽ ജൈസൽ-ഉമൈഫ ദമ്പതികളുടെ മകളാണ് സുഹഫാത്തിമ. സ്കൂളിൽ നടന്ന ചടങ്ങിൽ മാനേജർ വി.കെ അബ്ദുൽ നസീർ സ്വർണാഭരണം ഏറ്റുവാങ്ങി. പ്രധാനാധ്യാപിക ശ്രീജ പൊന്നമ്പത്ത് അധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് സൈനുദ്ദീൻ തെറ്റത്ത്, മാനേജിങ്ങ് കമ്മിറ്റി പ്രസിഡന്റ് കെ.കെ.സി കുഞ്ഞബ്ദുല്ല, പി.കെ നവാസ്, ഒ.പി അഷ്റഫ് സംസാരിച്ചു.
വടകര : യുഎഇ യിൽ നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന വടകര വലിയ വളപ്പിൽ നാരായണൻ വൈദ്യരുടെ മകൻ രജനീഷിന്റെ ഭാര്യ ആതിര രജനീഷ് കോവിഡ് കാലത്ത് യു എ ഇ യിൽ നടത്തിയ നഴ്സിംഗ് മേഖലയിലുള്ള പ്രവർത്തനത്തിന് യുഎഇ സർക്കാരിന്റെ ഗോൾഡൻ വിസ ലഭിച്ചു.അബുദാബി ആരോഗ്യവകുപ്പാണ് ഗോൾഡൻ വിസക്ക് ദുബായ് എമിഗ്രേഷൻ വകുപ്പിന് ശുപാർശ നൽകിയത്. പത്തു വർഷമാണ് ദുബായ് ഗോൾഡൻ വിസയുടെ കാലാവധി.വടകര കൂട്ടങ്ങാരം വെട്ടം പാലിയേറ്റീവ് ഹോം കെയർ നഴ്സ്,വെട്ടം ദുരന്തനിവാരണ ടീം അംഗം,ഫയർ സർവിസിന് കീഴിലുള്ള സിവിൽ ഡിഫെൻസ് വളണ്ടിയർ, കോവിഡ് തുടക്കം മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡ്യുട്ടി ചെയ്യാമെന്ന് സ്വയം എഴുതി നൽകി എല്ലാ മേഖലയിലും ആത്മാർത്ഥ സേവനം നൽകി വരുമ്പോഴാണ് അബുദാബി ഗവണ്മെന്റിന്റെ നഴ്സിംഗ് മേഖലയിൽ സന്നദ്ധ സേവനം ചെയ്യാനുള്ള ക്ഷണവുമായി യു എ ഇ എത്തിയത്. വടകര സഹകരണ ഹോസ്പിറ്റലിൽ നിന്നാണ് നഴ്സിംഗ് പഠനം പൂർത്തിയാക്കിയത്.കലാ സാംസ്കാരിക സേവന സന്നദ്ധ രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്.നേരത്തെ മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു.അച്ഛൻ : എരുമതടത്തിൽ സന്തോഷ്, അമ്മ :ഗീത, ഭർത്താവ് :രജനീഷ്, മകൾ :ഗയാലക്ഷ്മി
കുറ്റ്യാടി: വേളം പൂളക്കൂലിൽ ശക്തമായ കാറ്റിൽ മരം പൊട്ടി വീണു വൈദ്യുതി തൂൺ തകർന്നു. റോഡിൽ ഏറെനേരം ഗതാഗതം മുടങ്ങിയതിനാൽ ചേലക്കാട്ട് നിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റി. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചിരിക്കയാണ്.തൂൺ ഉടൻ മാറ്റി സ്ഥാപിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.
കുറ്റ്യാടി: ബെല്ല ഫര്‍ണിച്ചര്‍ വിപണനോത്സവം 2022ന്റെ ഭാഗമായി നടന്ന മാസാന്ത നറുക്കെടുപ്പില്‍ കുറ്റ്യാടി നിട്ടൂര്‍ സ്വദേശി പി കെ മുഹമ്മദ് സമ്മാനാര്‍ഹനായി. കുറ്റ്യാടി ബെല്ല ഷോറൂമില്‍ നടന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയും യൂനിറ്റ് പ്രസിഡന്റുമായ ഒ വി ലത്തീഫ് ആണ് നറുക്കെടുത്ത് വിജയിയെ പ്രഖ്യാപിച്ചത്. മാനേജിംഗ് പാർട്ണർമാരായ എം കെ ജലീല്‍, കെ എം ജലീല്‍ എന്നിവര്‍ സംസാരിച്ചു.
എല്ലാ മാസവും നടക്കുന്ന നറുക്കെടുപ്പില്‍ സോഫ സെറ്റിയാണ് സമ്മാനം നല്‍കുന്നത്. കേരളത്തിലെ മികച്ച ഫര്‍ണിച്ചര്‍ വിപണന ശൃംഖലയായ ബെല്ല ഷോറൂമുകളില്‍ നടന്നുവരുന്ന മെഗാ ഫര്‍ണിച്ചര്‍ വിപണനോത്സവത്തില്‍ മികച്ച ഓഫറുകളും അധിക വൗച്ചറുകളും പ്രത്യേക സമ്മാനങ്ങളും നല്‍കിവരുന്നുണ്ട്.
ഗുണമേന്മയുള്ള ഫര്‍ണിച്ചറുകള്‍ പ്രത്യേക വിലക്കിഴിവോടെ അത്തോളി, നടുവണ്ണൂര്‍, പേരാമ്പ്ര, കുറ്റ്യാടി ബെല്ല ഷോറൂമുകളില്‍ നിന്ന് സ്വന്തമാക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
731 731 6001.
കുറ്റ്യാടി: ആതുര സേവന മേഖലകളിൽ അനല്പമായ സംഭവനകളുമായി ഭിന്ന ശേഷിക്കാർക്ക് അഭയ കേന്ദ്രമായ കാക്കുനി യിലെ ദയ സെന്റർ ഫോർ ഹെൽത്ത് & റീഹാബിലിറ്റേഷൻ പത്താം വർഷത്തിലേക്ക്. പ്രയാസമനുഭവിക്കുന്നവർക്ക് വലിയ പ്രതീക്ഷയായ ഈ സ്ഥാപനം ശാരീരിക മാനസിക സംസാര വൈകല്യങ്ങൾ നേരിടുന്നവർക്ക് ആധുനിക സംവിധാനത്തോടെ നിരവധി ചികിത്സാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആവശ്യക്കാർ അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ദയയുടെ പ്രവർത്തന ങ്ങൾ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ഉത്തരാധുനിക സംവിധാനങ്ങളോടെ വൈവിധ്യങ്ങളായ പ്രവർത്തനങ്ങളുമായി ആതുര സാമൂഹ്യ , വിദ്യാഭ്യാസ , സേവന, മേഖലകളിൽ സജീവമാകുകയുമാണ് ലക്ഷ്യം. ദയ ട്രസ്റ്റ് പുതിയ ബിൽഡിംഗിലേക്ക് മാറുന്നതിന്റെ മുന്നോടിയായി നാളെ ( വെള്ളി) വൈകുന്നേരം 3 മണിക്ക് തുലാറ്റും നട മെഡോ വ്യുവിൽ പ്രവാസി മീറ്റ് നടക്കും. കെ മുരളീധരൻ എം പി, ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ, മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മമ്പാട് തുടങ്ങി പ്രമുഖർ സംബന്ധിക്കും. വടകര താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രവാസി കളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. തുടർ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചയും സംഗമത്തിന്റെ ലക്ഷ്യമാണെന്ന് ഭാരവാഹികൾ കുറ്റ്യാടിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കുറ്റ്യാടി: പാലേരിയിലെ ഒന്നര വയസുകാരൻ മുഹമ്മദ് ഇവാൻ്റെ ചികിത്സക്ക് നാടൊരുമിച്ച് നടത്തുന്ന ധന സമാഹരണത്തിൽ പങ്കാളിയായി കുറ്റ്യാടിയിലെ സാമൂഹ്യ പ്രവർത്തകൻ. ഇന്ന് ജനകീയ ദുരന്ത നിവാരണ സേന ട്രഷറർ കൂടിയായ കൈതക്കമണ്ണിൽ ബഷീറിന്റെയും സുബൈദ യുടെയും മകൻ മുഹമ്മദ് ഫാസിലിന്റെ കല്യാണ പന്തലിലാണ് ഇവാൻ മോന് വേണ്ടി ഫണ്ട് സമാഹരിക്കുന്നത്. വീട്ടു മുറ്റത്തെ പന്തലിൽ ഇവാൻ്റെ ചിരിക്കുന്ന മുഖമുള്ള പെട്ടി സ്ഥാപിച്ചാണ് ഈ വേറിട്ട മാതൃക. 18 കോടി രൂപ വേണം ഈ പൊന്നു മോന്റെ പുഞ്ചിരി നിലനിർത്താനെന്ന് മറ്റാരേക്കാളും അറിയുന്ന ബഷീർ തന്റെ വീട്ടിലെ കല്യാണ സമ്മാനങ്ങൾ ഈ പൊന്നുമോന് വേണ്ടിയാകട്ടെ എന്ന് തീരുമാനിച്ച് ഒരു നന്മ മനസിനെ കൂടി അടയാളപ്പെടുത്തുയാണ്.
കുറ്റ്യാടി: എസ് എം എ ബാധിച്ച പാലേരിയിൽ കല്ലുള്ളതിൽ ജാസ്മിൻ നൗഫൽ ദമ്പതികളുടെ ഏകമകൻ ഇവാൻ്റെ ചികിത്സക്കു വേണ്ടി ഫണ്ട് സമാഹരിക്കാൻ ജൂലൈ 18 തിങ്കളാഴ്ച കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ മുഴുവൻ ബസ്സുകളും സർവീസ് നടത്താൻ തീരുമാനിച്ചു. ജൂലൈ 18 ന് നടക്കുന്ന കാരുണ്യ യാത്രയുടെ ഭാഗമായി കുറ്റ്യാടി, പേരാമ്പ്ര ,നടുവണ്ണൂർ, ഉള്ളേരി കോഴിക്കോട് ബസ് സ്റ്റാൻ്റുകളിലും ഈ റൂട്ടിലെ മുഴുവൻ ടൗണുകളിലും ജനകീയ ഫണ്ട് കലക്ഷനും നടക്കും.
കുറ്റ്യാടിയിലെ ഒട്ടോകൾ മുഴുവൻ ജൂലൈ 18 ന് ഇവാന് വേണ്ടിയുള്ള കാരുണ്യ യാത്രയിൽ പങ്കാളിയാകും .ജില്ലയിലെ മറ്റ് ബസ് റൂട്ടുകളും ഒട്ടോ ടാക്സി സർവീസുകളും ഇവാനു വേണ്ടിയുള്ള കാരുണ്യ യാത്രയിൽ പങ്കാളിയാകണം. ജൂലൈ 18 ന് നടക്കുന്ന കാരുണ്യ യാത്രയിലും ഫണ്ട് സമാഹരണ യ്ക്ഞത്തിലും പങ്കാളികളാൻ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും ഇതോടെപ്പമുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് കാരുണ്യ യാത്ര കൺവീനർ റസാഖ് പലേരി അറിയിച്ചു.
ഫോൺ: 944646 1176, 90373 00739
ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂരും പരിസര പ്രദേശങ്ങളിലും നായ ശല്യം രൂക്ഷമാവുന്നു . കഴിഞ്ഞ ദിവസം ഇരിങ്ങണ്ണൂർ ടൗണിലെ ജീപ്പ് സ്റ്റാന്റിൽ വച്ച് വയോധികന് കടിയേറ്റിരുന്നു. ഇന്ന് രാവിലെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ സ്കൂൾ റോഡിന് സമീപം വച്ച് നായ പിന്നാലെ ഓടിയിരുന്നു പരിസരത്തെ വീടുകളിലും നായ എത്തിയതായി വീട്ടുകാർ പറഞ്ഞു. ഭ്രാന്തൻ നായ ആണന്നാണ് നാട്ടുകാർ സംശയിക്കുന്നത്. വിദ്യാർത്ഥികളും രക്ഷിതാക്കളും ഭീതിയോടെയാണ് കഴിയുന്നത്.
വാണിമേൽ : എസ് എം. എ ബാധിച്ച പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് സമ്പാദ്യ കുടുക്ക നൽകി വാണിമേൽ എം. യു.പി സ്കൂളിലെ രണ്ടു വിദ്യാർത്ഥികൾ മാതൃകയായി. അഞ്ച്. എ ക്ലാസിലെ നെല്ലിയുള്ള പറമ്പത്ത് ലുബ ഫൈസൽ, മൂന്ന് ഡി.ക്ലാസിലെ ഇല്ലത്ത് മുഹമ്മദ് ഹയാൻ എന്നീ വിദ്യാർത്ഥികളാണ് ഒരു വർഷത്തിലേറെയായി സ്വരൂ കൂട്ടിയ സമ്പാദ്യമത്രയും ചികിത്സാ ഫണ്ടിലേക്ക് നൽകിയത്. ലുബാ ഫൈസലിൽ നിന്ന് പി.ടി.എ പ്രസിഡണ്ട് എം.കെ അഷ്റഫും മുഹമ്മദ് ഹയാനിൽ നിന്ന് ക്ലാസ് ടീച്ചർ കുനിയിൽ റസിയയും കുടുക്കകൾ ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ സി.വി അഷ്റഫ്, അധ്യാപകരായ ടി.പി സറീന, ഫൈസൽ നരിപ്പറ്റ, എ.പി ലത്തീഫ്, കേളോത്ത് ലത്തീഫ്, കുന്നത്ത് അബ്ദുറഹിമാൻ, ടി പി സഫീറ തുടങ്ങിയവർ സംബന്ധിച്ചു.
തൂണേരി: തൂണേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേളയുടെ ഭാഗമായി തൂണേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ലോകവും കുട്ടികളും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവൽകരണ ക്ലാസ് നടത്തി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന അധ്യക്ഷത വഹിച്ചു. ആശംസകളർപ്പിച്ചു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ മാരായ ബിന്ദു പുതിയോട്ടിൽ രജീന്ദ്രൻ കപ്പള്ളി, എച്ച്.എസ് സജീവൻ എന്നിവർ സംസാരിച്ചു ശ്രീനാഥ് ശ്രീധർ ക്ലാസെടുത്തു. തൂണേരി ഗ്രാമപഞ