18
Thursday
August 2022

18
Thursday
August 2022

വാർത്ത

ഗുജറാത്ത് പൊലീസ് നടപടി; നാദാപുരത്ത് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി

28th of June 2022

നാദാപുരം: നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെ തുറങ്കിലടച്ച് ഇല്ലാത്തക്കാനാവില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് മുൻ ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ പറഞ്ഞു. ടീസ്റ്റ സെതൽവാദ്, ആർ ബി ശ്രീകുമാർ എന്നിവരെ ജയിലിലടച്ച ഗുജറാത്ത് പോലീസ് നടപടിക്കെതിരെ യൂത്ത് ലീഗ് കമ്മിറ്റി സംഘടിപിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ വംശഹത്യയെ വിസ്മൃതിയിലേക്ക് പോകാൻ അനുവദിക്കാതെ ഇരകൾക്ക് വേണ്ടി സമരം തുടർന്നവരെ തുറുങ്കിലടച്ചത് കൊണ്ട് ഈ പോരാട്ടം അവസാനിക്കില്ലന്നും അന്യായമായ ഇത്തരം നടപടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ശബ്ദമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
എം.കെ സമീർ അധ്യക്ഷത വഹിച്ചു. ഇ ഹാരിസ് സ്വാഗതവും കെ എം ഹംസ നന്ദിയും പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ്‌ ഹാരിസ് കൊത്തിക്കുടി, സെക്രട്ടറി വി അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. മണ്ഡലം ഭരവഹികളായ   അജ്മൽ തങ്ങൾസ്, ഒ മുനീർ  റാസിഖ് ചങ്ങരംകുളം,റഫീഖ് നാദാപുരം, ജൈസൽ അടുക്കത്ത്, നിസാം തങ്ങൾ, കെ പി റിയാസ് എന്നിവർ നേതൃത്വം നൽകി.

Related UPdates