29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

കണ്ടോത്ത്കുനിയിൽ നിന്ന് കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

22nd of June 2022

നാദാപുരം: സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി കാണാതായ പത്താം ക്ലാസുകാരനെ ഒടുവിൽ കണ്ടെത്തി. വട്ടോളി സംസ്കൃതം സ്കൂളിലെ വിദ്യാർത്ഥി കണ്ടോത്ത് കുനിയിലെ കല്ലിക്കുനി ഗഫൂറിൻ്റെ മകൻ അഫീഫ് (15) നെയാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ  അഫീഫിനെ കാണാത്തതിനെ തുടർന്ന് 
ബന്ധുക്കൾ കുറ്റ്യാടി പൊലീസിൽ പരാതി നൽകിയതനുസരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. അല്പസമയം മുമ്പാണ് കക്കട്ട് ടൗണിൽ വെച്ച് കുട്ടിയെ കണ്ടുകിട്ടിയത്. ഡ്രൈവറായ ഉപ്പ ഗഫൂർ ഹൈദ്രബാദിലായിരുന്നു. മകനെ കാണാതായതറിഞ്ഞ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചിരുന്നു. മകനെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും ഗഫൂർ നന്ദി പറഞ്ഞു.

Related UPdates