17
Tuesday
May 2022

17
Tuesday
May 2022

വാർത്ത

നാദാപുരത്ത് വനിതാ ജന പ്രതിനിധിയെ ഭർതൃ സഹോദരൻ മർദ്ദിച്ചെന്ന് പരാതി.

14th of May 2022

നാദാപുരം: ഗ്രാമ പഞ്ചായത്ത് വനിതാ വാർഡ് മെമ്പർക്ക് നേരെ ഭർതൃ സഹോദരൻ്റെ  ആക്രമണം. മൂന്നാം വാർഡ് മെമ്പർ വി എ സി മസ്ബൂബ അസീദിനെയാണ് മർദിച്ചത്.  നാളെ നടക്കുന്ന തൻ്റെ സഹോദരൻ്റെ നിക്കാഹിന് സ്വന്തം വീട്ടിലേക്ക്  പോവാനായി  തൻ്റെ മക്കളെ  വിളിക്കാൻ പോയപ്പോൾ യാതൊരു പ്രകോപനവും ഇല്ലാതെ ഭർതൃ സഹോദരനായ ഫൗസിദ്  ആക്രമിച്ചുവെന്നാണ് പരാതി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം.കേട്ടാലറക്കുന്ന അസഭ്യ വർഷം നടത്തുകയും ചെയ്തത്രെ.  രാത്രി 7.30 ന് മസ്ബൂബ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി . തൻ്റെ വയറിലേക്കും കാലിനും ചവിട്ടിയതായും സ്കൂട്ടർ തള്ളിയിട്ടതായും മസ്ബുബ പറഞ്ഞു. 
ആക്രമണം നടക്കുന്ന സമയത്ത് ഭർത്താവ് അസീദ് വീട്ടിൽ ഉണ്ടായിരുന്നില്ല . 
ഭർത്താവിൻ്റെ സമ്മതത്തോടെയാണ് കുട്ടികളെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകാൻ ഒരുങ്ങിയത്. നേരത്തെ  ഭർത്താവു മായുള്ള ചില അഭിപ്രായ വ്യത്യാസം കഴിഞ്ഞ ദിവസം മധ്യസ്ഥതയിലൂടെ പരിഹരിച്ചിരുന്നു.
ഭർതൃ സഹോദരൻ മുമ്പും ഇത്തരം അതിക്രമങ്ങൾ നടത്തിയതായി മസ്ബൂബ പറഞ്ഞു. ജന പ്രതിനിധി യെ പൊതു മധ്യത്തിൽ അപമാനിച്ച സംഭവത്തിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമായിട്ടുണ്ട് .

Related UPdates