14th of May 2022
നാദാപുരം: ചിക്കൻ അൽഫാമും ഹമൂസും കഴിച്ചതിനെ തുടർന്ന് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതിനാൽ സ്ഥാപനം ആരോഗ്യ വിഭാഗം അടപ്പിച്ചു.
കല്ലാച്ചി വളയം റോഡിലെ ഓത്തിയിൽ സ്പൈസി വില്ലേജ് റസ്റ്റോറന്റ് ആണ് അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയത്. അൽഫാമും ഹമൂസും കഴിക്കുകയും പിറ്റേദിവസം വയറിള ക്കവും ശർദ്ദിയും അനുഭവപ്പെടുകയും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇന്ന് നടത്തിയ പരിശോധ നയിൽ ഹോട്ടലിൽ ഉപയോഗിക്കുന്ന കുടിവെള്ളം ഗുണ നിലവാര പരിശോധന നടത്താതെ ഉപയോഗിക്കുന്നതായും ഹോട്ടൽ ജോലിയിലുള്ള ഇതര സംസ്ഥാനക്കാരായ ഇരുപതോളം ജോലിക്കാർക്ക് ആവശ്യമായ ഹെൽത്ത് കാർഡ് ഇല്ല എന്നും കണ്ടെത്തുകയായിരുന്നു. പഴകിയ പാൽ, വൃത്തിഹീനമായ രീതിയിൽ സൂക്ഷിച്ച ഐസ്ക്രീം, എന്നിവയും അടുക്കളയിലുള്ള മലിനജല ടാങ്ക് കുഴി നിറഞ്ഞു അടുക്കളയിൽ ദുർഗന്ധം വമിക്കുന്നതായും കണ്ടെത്തി.. പരിശോധനയ്ക്ക് നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്.കെ എന്നിവർ നേതൃത്വം നൽകി.
നാദാപുരം: കഞ്ചാവ് വിൽപ്പന നടത്തിയ അതിഥി തൊഴിലാളിയെ പൊലീസ് പിടികൂടി. പശ്ചിമബംഗാൾ മിഡ്നാപൂർ സ്വദേശി മിർ സിറാജുദീൻ (32) നെയാണ് ആവോലത്ത് വെച്ച് പ്രത്യേക സ്ക്വാഡ് പിടികൂടിയത്. നാദാപുരം ഡി.വൈ.എസ്.പി ടി.പി.ജേക്കബിന്റെ നേത്യത്വത്തിലുളള സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ആവോലത്തെ ഹോട്ടൽ ജീവനക്കാരനായ യുവാവ് ഹോട്ടൽ ജോലിക്കിടെ ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകുകയായിരുന്നു. പ്രതിയുടെ സുഹൃത്തിനെ ചുറ്റിപ്പറ്റി നടത്തിയ അന്യേഷണമാണ് വഴിതിരിവായത്. എസ്.ഐ.പ്രശാന്തി നോടൊപ്പം, വളളിൽ സതാനന്ദൻ, കെ.ലതീഷ്, അനിൽകുമാർ, സബീഷ് എന്നിവരാണ് പ്രത്യേക സ്ക്വാഡിൽ ഉണ്ടായിരുന്നത് .
നാദാപുരം: കുമ്മങ്കോട് പതിനാറാം വർഡിൽ തൊടുവയിൽ മുക്ക് - കുനിച്ചം വീട്ടിൽ താഴെ ആണിച്ചാൽ കല്ലിട്ട് മൂടി സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർത്ത് കെട്ടാനുള്ള ശ്രമം ഗ്രാമ പഞ്ചായത്ത് തടഞ്ഞു. തൊടുവയിൽ മുക്കിൽ നിന്ന് കുനിച്ചം വീട്ടിൽ താഴേക്ക് വരുന്ന കോൺക്രീറ്റ് റോഡ് അവസാനിക്കുന്ന ഭാഗത്തുള്ള ആണിച്ചാൽ കല്ലിട്ട് മൂടി സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർത്ത് പൊതു റോഡിൽ ആണിച്ചാൽ കീറാനുള്ള ശ്രമമാണ് ഗ്രാമ പഞ്ചായത്ത് അധികൃതർ തടഞ്ഞത്. കുനിച്ചംവീട്ടിൽ നൗഫലിന്റെ നേതൃത്വത്തിലാണ് അനധികൃത നിർമാണം. പരിശോധനക്കെത്തിയ പഞ്ചായത്ത് അധികൃതരോട് കയർത്തു കയറിയ സ്ഥല ഉടമ പണി നിർത്തില്ലെന്നും നിർമാണം തുടരുമെന്നും ഭീഷണി മുഴക്കി. തുടർന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശാഹുൽ ഹമീദ് നേരിട്ടെത്തിയാണ് നിർമാണം തടഞ്ഞത്. പൊതു റോഡിൽ പുതിയ ചാല് കീറി നിർമാണം നടത്തുന്നത് വഴി തടസ്സപ്പെടുത്താൻ വേണ്ടിയാണെന്ന് പരിസര വാസികൾ പറഞ്ഞു. ആണിച്ചാൽ കല്ലിട്ട് മൂടിയത് ഉടനെ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിർദ്ദേശം നൽകി.
നാദാപുരം: വളയം -- പാറക്കടവ് റോഡു പണി പാതി വഴിയിൽ മുടങ്ങിയിട്ട് മാസങ്ങൾ കഴിഞിട്ടും അധികൃതർ മൗനം പാലിക്കുന്നതിൽ കർമ്മ സമിതി ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. പുളിയാവു മുതൽ ചെക്യാട് വഴി പാറക്കടവിലേക്കുള്ള റോഡിലാണ് പണി നിലച്ചിരിക്കുന്നത്. ഈ റോഡിലൂടെയുള്ള യാത്ര ദുസ്സഹമായതോടെ ശക്തമായ സമരങ്ങൾ നടന്നിരുന്നു.
തോണിയിറക്കൽ സമരം, റോഡിൽ കുളിക്കൽ, തുടങ്ങിയ സമരമുറകൾക്കൊടുവിലാണ് പണി തുടങ്ങിയത്. എന്നാൽ ചെക്യാട് ബാങ്കിനു പരിസരത്തും മറ്റും ക്വാറി വെയിസ്റ്റും കരിങ്കല്ലുമിറക്കി റോഡ് ഉയർത്തുക മാത്രമാണ് കരാറു കാരൻ ചെയ്തത്. മാസങ്ങളായിട്ടും ടാറിങ്ങ് തുടങ്ങി യിട്ടില്ല. യാത്രക്കാർക്കും ചെക്യാട്ടെ കച്ചവടക്കാർക്കും ഇത് തീരാദുരിതം തീർത്തിരിക്കയാണ്. പാതയോരത്തെ താമസക്കാരും വളയം ഭാഗത്തേക്കും തിരിച്ചും കാൽനടയായി പോകുന്നവരുമെല്ലാം വലിയ പ്രയാസം നേരിടുകയാണ്. ഈ സാഹ ചര്യത്തിലാണ് വി കെ ഭാസ്ക്കരൻ ചെയർമാനും അഡ്വ. ഫായിസ് ചെക്യാട് കൺവീനറുമായി നാട്ടുകാർ കർമ്മ സമിതിക്ക് രൂപം നൽകിയത്. കണ്ണൂർ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് റോഡ് പണി കരാറെടുത്തത്. വളയം - കല്ലാച്ചി റോഡ് പണിയും ഇയാൾ തന്നെയാണ് കരാർ എടുത്തത്. എന്നാൽ, ഈ പ്രവർത്തിയും പാതി വഴിയിലാണ്.
അത് കൊണ്ട് തന്നെ മുഹമ്മദ് കുഞ്ഞിയെ മാറ്റി മറ്റൊരു കരാറുകാരനെ പണി ഏൽപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകും. പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കി നാട്ടുകാരുടെ ദുരിതം അകറ്റണമെന്ന് ആവശ്യപ്പെട്ട് പി ഡബ്ള്യു ഡി ഓഫീസിലേക്ക് മാർച്ച് നടത്തും.
കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ ചെക്യാട് നടന്ന പ്രതിഷേധ പ്രകടനത്തിന് വി കെ ഭാസ്ക്കരൻ, ഫായിസ് ചെക്യാട്, വി കെ സലീം, ടി കെ അബ്ദുറഹ്മാൻ, സുരേന്ദ്രൻ പൂക്കോത് തുടങ്ങിയവർ നേതൃത്വം നൽകി.
നാദാപുരം: ബഹ്റൈനിൽ നിന്ന് നാട്ടിലെത്തിയ യുവാവിന്റെ വീട്ടിൽ എത്തിയ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായി പരാതി. സംഘത്തിലെ നാലു പേരെ വളയം പൊലീസ് കസ്റ്റഡിയിലെടുത്തു. ചെക്യാട് ബാങ്കിന് സമീപം വട്ടച്ചാങ്കാവിൽ അമീറിന്റെ വീട്ടിലാണ് ഞായറാഴ്ച വൈകീട്ട് 25 പേരടങ്ങുന്ന സംഘം എത്തിയത്. അമീറിനൊപ്പം ബഹ്റൈനിൽ ജോലി ചെയ്യുന്ന പയ്യോളി സ്വദേശി ഫഹദ്, മുക്കാളി സ്വദേശി സമീർ എന്നിവരുമായി അമീർ നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവരുൾപ്പെടെയുള്ള സംഘം ചെക്യാട്ടെ വീട്ടിലെത്തിയത്. വിഷയത്തിൽ തീരുമാനമാകാതെ പോകില്ലെ ന്ന് പറഞ്ഞ സംഘത്തോട് നാട്ടുകാർ അനുനയത്തിൻറെ ഭാഷയിൽ സംസാരിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. വീട്ടിൽ വെച്ച് വാക്കേറ്റവും ബഹളവും നടന്നതോടെ വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടയിൽ സംഘത്തിൽ പെട്ട ചിലർ അമീറിനെയും സഹോദരി ഡോക്ടർ നജയെയും മർദിച്ചതായി പറയപ്പെടുന്നു. വളയം എസ് ഐയും സംഘവും വീട്ടിലെത്തി സംഘ തലവന്മാരായ നാലു പേരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.
കുറ്റ്യാടി : ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നും അവരിൽ നിന്നും തട്ടിയെടുത്ത സ്വർണ്ണവും പണവും തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുറ്റ്യാടി കുളങ്ങരതാഴയിൽ നടന്നുവരുന്ന അനിശ്ചിതകാല സമരം ഇന്ന് നൂറാം ദിവസം പിന്നിട്ടു. നൂറു ദിവസം പിന്നിട്ടിട്ടും വീര്യം ഒട്ടും ചോരാതെ സമരമുഖത്താണ് സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ. സർവ്വകക്ഷി രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിലുള്ള സമരസഹായ സമിതിയാണ് ഇപ്പോൾ സമരത്തിന് നേതൃത്വം നൽകുന്നത്. നൂറാം ദിവസത്തോടാനുബന്ധിച്ചു ഇന്നത്തെ സമരം കുറ്റ്യാടി ടൗണിലെ ഗോൾഡ് പാലസ് ജ്വല്ലറിക്ക് മുമ്പിലായിരുന്നു. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്ത സമരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പ്രസംഗിച്ചു. ഇരകൾക്കു പുറമേ ഡിവൈഎഫ്ഐയുടെ പ്രവർത്തകരും നേതാക്കന്മാരും ഇന്ന് സമരത്തിൽ പങ്കെടുത്തു. ആക്ഷൻ കമ്മിറ്റി കൺവീനർ സുബൈർ പി കുറ്റ്യാടി അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി മെമ്പർ എ എം റഷീദ്, കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, കായക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുഹമ്മദ് ബഷീർ, കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എൻ സി കുമാരൻ മാസ്റ്റർ, എസ് ടി യു ജില്ലാ കമ്മിറ്റി മെമ്പറും ആക്ഷൻ കമ്മിറ്റി നേതാവുമായ ഇ എ റഹ്മാൻ കരണ്ടോട് , ജിറാഷ് പേരാമ്പ്ര, സലാം മാപ്പിളാണ്ടി, മെഹബൂബ് പുഞ്ചൻ കണ്ടി, മുഹമ്മദലി വളയന്നൂർ, ഷമീമ ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞവർഷം ഓഗസ്റ്റ് 26 നാണ് കുറ്റ്യാടി,കല്ലാച്ചി പയ്യോളി എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ ഉള്ള ഗോൾഡ് പാലസ് ജ്വല്ലറി അടച്ചുപൂട്ടി ഉടമകൾ മുങ്ങിയത്. മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി അഞ്ഞൂറോളം പരാതികളാണ് ഉണ്ടായിരുന്നത്. 25 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്. വളരെ ബോധപൂർവ്വം നടത്തിയ ഒരു തട്ടിപ്പായിരുന്നു ഇതെന്നാണ് ഇരകൾ പറയുന്നത്. പോലീസ് പ്രതികളെ പലരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും മൂന്ന് ജ്വല്ലറികളിൽ നിന്നും കാണാതായി പോയ 20 കിലോയിലധികം സ്വർണ്ണം ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഉടമകളും മാനേജർമാരും സ്റ്റാഫുകളും കൂടി സ്വർണ്ണം കടയിൽ നിന്നും എടുത്തു മാറ്റുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളും രോഗികളും നിർധനരുമായ സ്ത്രീകൾ ഉൾപ്പെടെയുള്ള വളരെയധികം പാവപ്പെട്ട ആളുകളാണ് ഈ ജ്വല്ലറി തട്ടിപ്പിന് ഇരയായത്. മക്കളുടെ കല്യാണത്തിന് അഡ്വാൻസ് കൊടുത്തവർ പോലും 9 മാസം കഴിഞ്ഞിട്ടും ഈ തട്ടിപ്പിന് മുന്നിൽ പകച്ചു നിൽക്കുകയാണ്. അതേസമയം ജാമ്യത്തിലിറങ്ങിയ മുതലാളിമാരും മാനേജർമാരും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാതെ മാന്യന്മാരായി കറങ്ങി നടക്കുകയാണെന്നാണ് നിക്ഷേപകരുടെ ആക്ഷേപം. അതേസമയം മുതലാളിമാരെ ചർച്ചക്ക് എത്തിക്കുവാൻ സമരസഹായ സമിതി ശ്രമം ആരംഭിച്ചിട്ടുണ്ട്.
നരിപ്പറ്റ: നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്ത പരിശോധന നടത്തി. പഴകിയതും കാലാവധി കഴിഞ്ഞതുമായ പാനീയങ്ങളും ആഹാര പദാർത്ഥങ്ങളും പിടിച്ചെടുത്ത് നശിപ്പിക്കുകയും, വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്ത സ്ഥാപനങ്ങൾക്ക് ഇരുപത്തി ഒന്നായിരത്തി ഒരുനൂറ് രൂപ പിഴ ഈടാക്കുകയും ചെയ്തു. കൈവേലിയിലെ ഹോട്ടൽ റെഡ് ചില്ലീസ്, ഓറഞ്ച് കാറ്ററിംഗ്, ജനകീയ മത്സ്യ ബൂത്ത്, മലബാർ ചിക്കൻ സ്റ്റാൾ, ചാരുമ്മൽ സ്റ്റോഴ്സ്, പിലാക്കൂൽ എന്റർപ്രൈസസ്, മുള്ളമ്പത്ത് ടൗണിലെ ബേക്കറി നിർമ്മാണ ശാല, സൂര്യ സ്റ്റോഴ്സ് എന്നീ സ്ഥാപനങ്ങൾക്കാണ് പിഴയിട്ടത്.
മെഡിക്കൽ ഓഫീസർ ഡോ. ബി ഗ്രീഷ്മ പ്രിയ, അസി. സിക്രട്ടറി സി സന്തോഷ്, ഹെൽത്ത് ഇൻസ്പെക്ടർ വി സജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി സുബാഷ്, എൻ.എം ഷാജി, ക്ലാർക്കുമാരായ ഇ.ജി അനുരാധ, കെ.പി സന്തോഷ്, ഡ്രൈവർ ടി.പി ഷിജിൻ എന്നിവരടങ്ങിയ സ്ക്വാഡാണ് പരിശോധന നടത്തിയത്.
നാദാപുരം : വളയം ടൗണിനടുത്ത് തണൽ മരം കടപുഴകി വീണ് ഇലക്ട്രിക് ലൈൻ പൊട്ടി റോഡിലേക്ക് പതിച്ചു. സംഭവസമയത്ത് റോഡിൽ വാഹനങ്ങൾ ഇല്ലാത്തതും തൊട്ടടുത്തെ കട അടച്ചതും കാരണം വൻ അപകടം ഒഴിവായി.
രാത്രി 8.45ഓടെ ആണ് അപകടം. വളയം- പാറക്കടവ് റോഡിലാണ് 11 കെ വി ലൈൻ വലിച്ച രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു വീണത്. വൈദ്യുതിയുള്ള സമയത്തായിരുന്നു സംഭവം. സ്ഫോടന ശബ്ദം കേട്ടാണ് നാട്ടുകാർ സംഭവമറിയുന്നത് വളയം- പാറക്കടവ് റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചു. തൊട്ടടുത്ത വളയം അദ്വൈതാ ശ്രമത്തിൽ ആഘോഷ പരിപാടി നടക്കുന്ന തിനിടയിലാണ് സംഭവം.
ദുബൈ: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സി എച്ഛ് ചെയര്‍ ഫോര്‍ ഡവലപിംഗ് സൊസൈറ്റീസിന്റെ ഡോണര്‍ സംഘടനയായ ഗ്രെയിസ് എഡ്യുക്കേഷന്‍ അസോസിയേഷനില്‍ എ ക്ലാസ്സ് അംഗത്വം നേടി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറല്‍സെക്രട്ടറി കെ പി മുഹമ്മദ്. ദുബൈ, ദേര മുതീനയിലെ ബുര്‍ജ് നഹാര്‍ മാളില്‍ നടന്ന ചടങ്ങില്‍ ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എളേറ്റില്‍ ഇബ്രാഹിം, ഗ്രെയിസ് അസോസിയേറ്റ് അംഗവും ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്ററുമായ അശ്റഫ് തൂണേരി എന്നിവര്‍ ചേര്‍ന്ന് അംഗത്വം കൈമാറി. കെ.എം.സി സി നേതാക്കളും സി.എച്ഛ് സെന്റര്‍ ദുബൈ ചാപ്റ്റര്‍ ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു. മുസ്ലിം സമുദായത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന, ഗവേഷണത്തിനും പഠനത്തിനും പുസ്തക പ്രസാധനത്തിനും സാഹചര്യമൊരുക്കുന്ന, ഭാവിതലമുറക്ക് മുതല്‍ക്കൂട്ടാവുന്ന വലിയൊരു ബൗദ്ധിക ദൗത്യത്തിന്റെ ഭാഗമാണ് സി എച്ഛ് ചെയറിന്റേയും ഗ്രെയിസിന്റേയും പ്രവര്‍ത്തനങ്ങള്‍. സാമൂഹികപ്രസക്തിയുള്ള നിരവധി വിഷയങ്ങളില്‍ ഫെല്ലോഷിപ്പ്, പഠന ശിബിരങ്ങള്‍, സെമിനാറുകള്‍, ശില്‍പ്പശാലകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്ന ചെയറിന് കീഴില്‍ 400 വര്‍ഷത്തെ മാപ്പിള സമൂഹത്തിന്റെ ബൗദ്ധികവ്യാപാരങ്ങളലുടെ സമ്പുഷ്ഠ ശേഖരം ഡോക്യുമെന്റ് ചെയ്യുന്ന മാപ്പിള ഹെരിറ്റേജ് ലൈബ്രറി, ഡിജിറ്റൈസ് ആര്‍ക്കൈവ്സ്, അറബി മലയാള ശേഖരം, പുസ്തക ലൈബ്രറി, അറുപതിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഗ്രെയ്സ് ബുക്സ് എന്നിവ പ്രവര്‍ത്തിക്കുന്നു.
നാദാപുരം: വളയം കുറുവന്തേരിയിൽ നിന്ന് കാണാതായ കൊല്ലം സ്വദേശിനി ഇരുപത്തി യൊന്നുകാരി ശാരി വളയം പൊലീസ്റ്റേഷനിൽ എത്തി. ഭർത്താവിനെ വേണ്ടെന്നും കൊല്ലം മയ്യനാട് കൊട്ടിയം സ്വദേശി അനൂപിനൊപ്പം കഴിയാന്നാണ് ആഗ്രഹവെന്നും ശാരി പൊലീസിന് മൊഴി നൽകി.
കൊല്ലത്ത് നിന്നുള്ള അഭിഭാഷകനും അനൂപ് എന്ന യുവാവിൻ്റെ ബന്ധുവിനൊപ്പവുമാണ് ശാരി ഇന്ന് രാവിലെ വളയം പൊലീസ് സ്റ്റേഷനിൽ ഹാജരായത്. കുറവന്തേരി കുയ്യങ്ങാട്ടെ ലിജിത്തിൻ്റെ ഭാര്യയാണ്.
ശാരിയും ഭർത്താവിൻ്റെ ബന്ധുക്കളും തമ്മിൽ അൽപ നേരം വാക്കേറ്റം നടനു. പിന്നീട് പൊലീസ് ഇടപെട്ട് ശാന്തമാക്കി.
മൂന്നര വർഷം മുൻപായിരുന്നു വിവാഹം. യുവതിയുടെ ഭർത്താവ് ലിജിത്ത് ഗൾഫിലാണ്. ശാരിയുടെ ഗൾഫിലുള്ള ബന്ധുക്കൾ വഴിയായിരുന്നു വിവാഹം ഉറപ്പിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി പതിനൊന്നോടെ ഭർതൃവീട്ടിൽ ഉറങ്ങാൻ കിടന്ന ശാരിയെ ബുധനാഴ്ച്ച രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കണാതായത്.
കിടപ്പുമുറിയിൽ താലികൾപ്പെടെ ഭർതൃവീട്ടിൽ നിന്ന് നൽകിയ സ്വർണാഭരണങ്ങൾ അഴിച്ചു വെച്ചാണ് യുവതിപോയത്. രണ്ട് ജോഡി വസ്ത്രങ്ങളും ശാരിയുടെ വിദ്യാഭാസ സർട്ടിഫിക്കറ്റുകളും കൊണ്ടു പോയിരുന്നു.
യുവതിയെ വളയം കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
നാദാപുരം: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്ത് സൗജന്യമായി ജൈവവളം വിതരണം ചെയ്തു.
ജൈവകൃഷി പരിപാലനം ജൈവ വള നിർമ്മാണം, ജൈവ കീടനാശിനി നിർമ്മാണം എന്നിവക്ക് പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കർഷക കൂട്ടായ്മക്ക് പരിശീലനം നൽകിയിരുന്നു.കൂവക്കാട് ജനകീയ കൂട്ടായ്മ ഉത്പാദിപ്പിച്ച ട്രൈക്കോഡെർമ സമ്പൂഷ്ടീകരിച്ച ചാണകപ്പൊടിയാണ് പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് വിതരണം ചെയ്യുന്നത്.
സൗജന്യ വള വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അദ്ധ്യക്ഷനായി. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, കൃഷി ഓഫീസർ സജീറ സി ചത്തോത്ത് സെക്രട്ടറി ഷാഹുൽ ഹമീദ്, പി പി ബാലകൃഷ്ണൻ,അബ്ബാസ് കണേക്കൽ,വി അബ്ദുൽ ജലീൽ, ഹാരിസ് മാതോട്ടത്തിൽ,വി എം കുമാരൻ ഷാനിഷ, അശ്വതി, ബീന അണിയാരമ്മൽ എന്നിവർ പങ്കെടുത്തു.
നാദാപുരം : മൂന്ന് പതിറ്റാണ്ടിലധികം നാദാപുരം ഖാസിയായിരുന്ന നാദാപുരം ഖാസി മേനക്കോത്ത് അഹ്മദ് മൗലവിയുടെ ആണ്ടനുസ്മരണ സംഗമം നാദാപുരത്ത് നടന്നു. സമ്മേളനം എസ്.വൈ.എഫ് കേന്ദ്ര സമിതി ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എ നജീബ് മൗലവി, കെ കെ കുഞ്ഞാലി മുസ്ല്യാർ, അഹ്മദ് ബാഖവി അരൂർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
എസ് വൈ എഫ് മേഖലാ പ്രസിഡന്റ് തച്ചിലത്ത് മസ്ഊദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് കോയതങ്ങൾ, മുജീബ് വഹബി, സൂപ്പി നരിക്കാട്ടേരി, വി വി മുഹമ്മദലി, ജെ പി ഇസ്മാഈൽ മൗലവി, ഡോ. ഉവൈസ് ഫലാഹി, സംസാരിച്ചു.
സമ്മേളനത്തിൽ നാദാപുരം ഖാസിയായി ചുമതലയേറ്റ മേനക്കോത്ത് കുഞ്ഞബ്ദുല്ല മുസ്ലിയാരെ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി മൗലാനാ എ നജീബ് മൗലവി ആദരിച്ചു.
ഇരിങ്ങണ്ണൂർ : ഇരിങ്ങണ്ണൂർ പ്രദേശത്ത് കാറ്റിലും മഴയിലും രണ്ട് വീടുകൾ തകർന്ന് വീണു. എടച്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ മഞ്ഞോത്ത് മീത്തൽ ബീനയുടെ വീട് കാറ്റിലും മഴയിലും തകർന്നു വീഴുകയായിരുന്നു അമ്മക്ക് സുഖമില്ലാത്തതിനാൽ ബീനയും മക്കളും കടവത്തൂരിലെ വീട്ടിലായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മേൽക്കൂര യുടെ ഓടും മരങ്ങളും എല്ലാം തകർന്ന് അകത്തേക്ക് വീഴുകയായിരുന്നു. വീട്ടുസാധനങ്ങളടക്കം എല്ലാം നശിച്ച അവസ്ഥയിലാണ് ഏഴാം വാർഡിൽ കച്ചേരി സ്കൂളിനടുത്ത കൂമുള്ളി ജാനുവിന്റെ വീട് ഇന്ന് കാലത്ത് 7 മണിയോടെയാണ് തകർന്ന് വീണത്. ജാനുവും വീട്ടുകാരും ശബ്ദം കേട്ട് വീടിന് പുറത്തേക്ക് ഓടിയതിനാൽ ആളപായം ഒഴിവായി. ഓടിട്ട ഒറ്റ നില വീടാണ് പൂർണ്ണമായി തകർന്ന് വീണത്.
കുറ്റ്യാടി: പാലിയേറ്റീവ് പ്രവർത്തനങ്ങളും ജന സേവന കൂട്ടായ്മകളും വിദ്വേഷ പ്രചരണത്തിൻ്റെ പ്രതിസന്ധി കാലത്ത് സാഹോദര്യ രാഷ്ട്രീയത്തിന് കരുത്തു പകരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ചികിത്സാരംഗത്ത് സർക്കാറുകൾ കൂടുതൽ വിഹിതം ചിലവഴിച്ചില്ലങ്കിൽ ഏറ്റവും സാധാരണക്കാരായ ദരിദ്രരായിരിക്കും ഏറ്റവും ദുരിതത്തിലേക്ക് എടുത്തെറിയപ്പെട്ടുക. എന്നും അദ്ദേഹം കൂട്ടിചേർത്തു.വെൽഫെയർ പാർട്ടി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി യുടെ കീഴിൽ പ്രവർത്തിക്കുന്ന വെൽഫെയർ പാലിയേറ്റീവിൻ്റെ മൂന്നാം വാർഷികാഘോഷം ഉൽഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം . പി കെ സി ഷൈജലിൻ്റെ പാവനസ്മരണക്ക് സമർപ്പിച്ച മെഡിക്കൽ വെയ്ക്കിളിൻ്റെ ചാവി പിതാവ് പി.കെ സി അബ്ദുസ്സലാം ഹമീദ് വാണിയമ്പലത്തിന് കൈമാറി. 60 പാലിയേറ്റീവ് വളണ്ടിയർമാരുടെ പ്രഖ്യാപനം പി.പി അമ്മതിന് കാർഡ് കൈമാറി പി സി ഭാസ്കരൻ നിർവഹിച്ചു. റസാഖ് പലേരിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനപ്രതിനിധികളായ കെ എം അഭിജിത്ത് , എം കെ ഫാത്തിമ ,ജാനു മുഞ്ഞോറ, അബ്ദുല്ല സൽമാൻ , എന്നിവരും രാഷ്ട്രീയ നേതാക്കളായ പി.എസ്. പ്രവീൺ കുമാർ ,മുനീർ സി.എം ലബീബ് കായക്കൊടി ,പി.കെ ഇബ്രാഹിം വി എം മൊയ്തു, ചാലിൽ അശ്റഫ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പും ,തണൽ വടകരയുടെ നേത്യത്വത്തിൽ വ്യക്കരോഗ നിർണയവും ക്വിക്ക് ഹെൽത്ത് കെയർ ചെറിയ കുമ്പളത്തിൻ്റെ മേൽ നോട്ടത്തിൽ ആരോഗ്യ പരിശോധനകളും നടന്നു ഡോക്ടർ നസീം റിപ്പോർട്ട് അവതരിച്ചു. ഹോം കെയറിന് നേതൃത്വം നൽകുന്ന ഡോക്ടർ സലാഹുദ്ദീനെ പരിപടിയിൽ ആദരിച്ചു. പരിപാടിക്ക് എം കെ ഖാസിം സ്വാഗതവും വി.എം നൗഫൽ നന്ദിയും പറഞ്ഞു
വളയം: കല്ലാച്ചി -വളയം റോഡ് നിർമ്മാണ പ്രവർത്തി പൂർത്തീകരിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ കോൺട്രാക്ടറുടെ അനാസ്ഥയ്ക്കും രാഷ്ടീയ മുതലെടുപ്പ് നടത്താനുള്ള യു ഡി എഫ് - ബി ജെ പി ശ്രമത്തിനുമെതിരെ സി.പി.ഐ വളയം ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
സി.പി.ഐ വളയം ലോക്കൽ സെക്രട്ടറി സി.എച്ച് ശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു.
സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കാണ് നാദാപുരത്ത് സ്ഥലം എം.എൽ.എ ഇ.കെ. വിജയൻ നേതൃത്വം നൽകുന്നത് റോഡുകളും പാലങ്ങളും സ്കൂൾ - ആശുപത്രികെട്ടിടങ്ങളുമടക്കം ആയിരക്കണക്കിന് കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കുറഞ്ഞ കാലത്തിനിടയിൽ നടപ്പിൽ വരുത്തിയത്. കല്ലാച്ചി. -വളയം റോഡ് പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ നിരവധി യോഗങ്ങളും തുടർച്ചയായ ബന്ധപ്പെടലുകളും നടത്തിയിരുന്നു. മൂന്നാം റീച്ച് കരാർ എടുത്ത കോൺട്രാക്ടർ നിയമ വിരുദ്ധമായി പെരുമാറിയപ്പോൾ മന്ത്രിതല ഇടപൊലും സാധ്യമാക്കിയിട്ടുണ്ട്. പരിഹാരമായി കരാറുകാരനെ ഒഴിവാക്കി നിർത്താൻ തീരുമാനമായി. തുടർ നടപടികൾ വേഗത്തിലാക്കി പണി പെട്ടന്ന് തീർക്കാനുള്ള ഇടപെടൽ നടത്തും. എം.എൽ എയേയും പാർട്ടിയെയും അപമാനിക്കാനുള്ള ബി.ജെ.പി - യു.ഡി.എഫ് ശ്രമത്തെ ജനങ്ങൾ അവഞ്ജയോടെ തള്ളി കളയുമെന്നും നേതാക്കൾ പറഞ്ഞു.
മണ്ഡലം അസി. സെക്രട്ടറി എം.ടി ബാലൻ, വി.പി. ശശിധരൻ , ലിനീഷ് അരുവിക്കര, നിവേദ് ബാലകൃഷ്ണൻ , കെ. മനോജൻ പ്രസംഗിച്ചു.
നാദാപുരം കല്ലാച്ചിയിൽ സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ ഇറക്കാൻ വന്ന ലോറി റോഡരികിലെ ഓവുചാലിൽ കുടുങ്ങിയതിനെ തുടർന്ന് ഗതാഗതം മുടങ്ങി.
നാദാപുരം കുറ്റ്യാടി സംസ്ഥാന പാതയിൽ കല്ലാച്ചി പെട്രോൾ പമ്പിന് സമീപം റുബിയാൻ സൂപ്പർ മാർക്കറ്റിന്റെ മുമ്പിലാണ് ലോറി കുടുങ്ങിയത് .കുറ്റ്യാടി ഭാഗത്ത് നിന്ന് കടയിലേക്കുള്ള സാധനങ്ങളുമായി എത്തിയ ലോറി ലോഡ് ഇറക്കാനായി കടയിലേക്ക് കയറ്റുന്നതിനിടയിലാണ് ടയറുകൾ ഓവുചാലിലേക്ക് താഴ്ന്ന് പോയത് .തുടർന്ന് നാദാപുരം ഭാഗത്തു നിന്നും കുറ്റ്യാടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ റോഡിൽ കുടുക്കിയ തോടെ ഗതാഗത തടസ്സമു ണ്ടാവുകയായിരുന്നു. നാദാപുരം സർക്കിൾ ഇൻസ്പെക്ടർ ഈ വി ഫായിസ് അലിയുടെ നേതൃത്വത്തിൽ പോലീസുകാരും ഫയർഫോഴ്സും നാട്ടുകാരും ചേർന്നു ലോറി ഉയർത്താനുള്ള ശ്രമത്തിലാണ്.
നാദാപുരം: ഗ്രാമ പഞ്ചായത്ത് വനിതാ വാർഡ് മെമ്പർക്ക് നേരെ ഭർതൃ സഹോദരൻ്റെ ആക്രമണം. മൂന്നാം വാർഡ് മെമ്പർ വി എ സി മസ്ബൂബ അസീദിനെയാണ് മർദിച്ചത്. നാളെ നടക്കുന്ന തൻ്റെ സഹോദരൻ്റെ നിക്കാഹിന് സ്വന്തം വീട്ടിലേക്ക് പോവാനായി തൻ്റെ മക്കളെ വിളിക്കാൻ പോയപ്പോൾ യാതൊരു പ്രകോപനവും ഇല്ലാതെ ഭർതൃ സഹോദരനായ ഫൗസിദ് ആക്രമിച്ചുവെന്നാണ് പരാതി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം.കേട്ടാലറക്കുന്ന അസഭ്യ വർഷം നടത്തുകയും ചെയ്തത്രെ. രാത്രി 7.30 ന് മസ്ബൂബ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി . തൻ്റെ വയറിലേക്കും കാലിനും ചവിട്ടിയതായും സ്കൂട്ടർ തള്ളിയിട്ടതായും മസ്ബുബ പറഞ്ഞു.
ആക്രമണം നടക്കുന്ന സമയത്ത് ഭർത്താവ് അസീദ് വീട്ടിൽ ഉണ്ടായിരുന്നില്ല .
ഭർത്താവിൻ്റെ സമ്മതത്തോടെയാണ് കുട്ടികളെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകാൻ ഒരുങ്ങിയത്. നേരത്തെ ഭർത്താവു മായുള്ള ചില അഭിപ്രായ വ്യത്യാസം കഴിഞ്ഞ ദിവസം മധ്യസ്ഥതയിലൂടെ പരിഹരിച്ചിരുന്നു.
ഭർതൃ സഹോദരൻ മുമ്പും ഇത്തരം അതിക്രമങ്ങൾ നടത്തിയതായി മസ്ബൂബ പറഞ്ഞു. ജന പ്രതിനിധി യെ പൊതു മധ്യത്തിൽ അപമാനിച്ച സംഭവത്തിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമായിട്ടുണ്ട് .
നാദാപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ പുതിയ സാദ്ധ്യതകൾ ഉപയോഗപ്പടുത്തി നാദാപുരത്ത് ആരംഭിക്കുന്ന ഹൈ സ്കോർ ലേണിംഗ് സെന്റർ ഇന്ന് ( ശനി ) നാടിന് സമർപ്പിക്കും. ഉച്ചക്ക് 12 മണിക്ക് കെ മുരളിധരൻ എം പി ഉദ്ഘാടനം ചെയ്യും. കോവിഡ് കാലത്ത് ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ആരംഭിച്ച ഹൈ സ്കോർ എഡ്യു ആപ്പിന് വലിയ സ്വീകാര്യത ലഭിച്ച സാഹചര്യത്തിലാണ് ഓഫ് ലൈനായി തന്നെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ക്ളാസുകൾ ആരംഭിക്കുന്നത്. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ് ബാച്ചുകളിൽ മികച്ച ക്ളാസുകൾ നൽകുന്നതോടൊപ്പം മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾക്ക് കൂടി വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ഹൈ സ്കോർ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ വി സി ഇഖ്ബാൽ, ഭാരവാഹികളായ കെ കെ നവാസ്, അസീസ് നരിക്കിലക്കണ്ടി, ഫൈസൽ എന്നിവർ അറിയിച്ചു. നാദാപുരം ഗവ. ആശുപതിക്ക് സമീപം വിശാലമായ സൗകര്യങ്ങളോടെയാണ് സ്ഥാപനം പ്രവർത്തനം തുടങ്ങുന്നത്. ഉദ്ഘാടന ചടങ്ങിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, ബ്ലോക്ക് പ്രസിഡന്റ് കെ പി വനജ, മറ്റു ജന പ്രതിനിധികൾ, രാഷ്ട്രീയ- സാമൂഹ്യ- വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ എന്നിവർ പങ്കെടുക്കും.
വാണിമേൽ: ഭൂമിവാതുക്കൽ അങ്ങാടിയിൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധനക്ക് പിന്നാലെ ഭക്ഷ്യ സുരക്ഷാ വകുപ്പും മിന്നൽ പരിശോധന നടത്തി. നേരത്തെ നൽകിയ മുന്നറിയിപ്പ് അവഗണിച്ച ടൗണിലെ മൽസ്യ മാർക്കറ്റിന് 5000 രൂപ പിഴ ചുമത്തി. സമീപത്തെ മാംസ വിൽപ്പനക്കാരന് ശക്തമായ മുന്നറിയിപ്പ് നൽകി. അങ്ങാടിയിലെ ഹോട്ടൽ അടക്കം
വൃത്തി ഹിനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും നടപടിക്ക് വിധേയമായി.
നാദാപുരം : അന്താരാഷ്ട്ര നഴ്സ് ദിനത്തോടനുബന്ധിച്ചു നാദാപുരം നൂക്ലിയസ് ഹെൽത്ത് കെയറിൽ നഴ്സുമാരെ ആദരിച്ചു. നൂക്ലിയസ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ ടി പി സലാവുദ്ധീൻ ഉത്ഘാടനം ചെയ്തു . മെഡിക്കൽ സൂപ്രണ്ട് ഡോ മൻസൂർ പി എം ചടങ്ങിൽ അധ്യക്ഷനായി. ജനറൽ മാനേജർ നദീർ ടി സ്വാഗതവും പറഞ്ഞു .ഡോ എം കെ ഗീത,ഡോ സുബൈർ, ഡോ നസ്മിന, ദിവ്യ, നഴ്സുമാരായ മോളി,ബിയ രാഗിഷ അർഷാദ്, എന്നിവർ സംസാരിച്ചു.
വാണിമേൽ : ഗ്രാമ പഞ്ചായത്തിലെ ടൗണുകളിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളിൽ ആരോഗ്യ വകുപ്പ് മിന്നൽ പരിശോധന നടത്തി.
മെഡിക്കൽ ഓഫീസർ ഡോ: ജെബി മോൻ്റെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്.
19 കടകളിൽ നടത്തിയ പരിശോധനയിൽ ശുചിത്വ നിലവാരം കുറഞ്ഞ നാല് കsകൾക്കെതിരെ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ശുപാർശ ചെയ്തു. ചില സ്ഥാപനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പും നൽകി.പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ, ജൂനിയർ ഇൻസ്പെക്ടർ ബാബു, പഞ്ചായത്ത് ജീവനക്കാരൻ സിജു പീറ്റർ എന്നിവർ പങ്കെടുത്തു.
കുറ്റ്യാടി: റെയില്‍വെയിലെ ബാസ്ക്കറ്റ് ബോള്‍ താരം കെ സി ലിതാരയുടെ മരണത്തെ തുടര്‍ന്ന് നിരാലംബരായ കുടുംബത്തെ സഹായിക്കാന്‍ വീട് വെക്കാനെടുത്ത കട ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മുന്‍ എം എല്‍ എയും മുസ്ലീം ലീഗ് ജില്ലാ ട്രഷററുമായ പാറക്കല്‍ അബ്ദുല്ല ആവശ്യപ്പെട്ടു. ലിതാരയുടെ വരുമാനം പ്രതീക്ഷിച്ചാണ് വീട് വെക്കാന്‍ ബേങ്കില്‍ നിന്ന് വായ്പ എടുത്തത്. ലിതാരയുടെ ആത്മഹത്യയോടെ ആ കുടുംബം വരുമാന മാര്‍ഗ്ഗമില്ലാതെ പ്രയാസപ്പെടുകയാണ്. ബേങ്ക് തിരിച്ചടവ് ഇനി കഴിയാത്ത അവസ്ഥ യിലാണ്.അടിയന്തിരമായി ഇക്കാര്യത്തില്‍ തീരുമാന മെടുക്കണമെന്ന് പാറക്കല്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. അത് കുടുംബത്തിന് ഒരാശ്വാസമാകും. ലീതാരയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പാറക്കല്‍.
ഡി സി സി സെക്രട്ടരി പ്രമോദ് കക്കട്ടിലും ഒന്നിച്ചുണ്ടായിരുന്നു.
ലീതാരയുടെ മരണത്തിന് കാരണക്കാരന്‍ കോച്ചാണെന്ന് കുടുംബം ഉറച്ച് വിശ്വസിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിക്ക് സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കണമെന്നും പാറക്കല്‍ ആവശ്യപ്പെട്ടു.
നാദാപുരം: ബഹു മുഖ പ്രതിഭയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അരൂര്‍ പത്മനാഭന്റെ സ്മരണക്കായി സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കവിതാ പുരസ്കാരത്തിന് മധു ആലപ്പടമ്പ് അര്‍ഹനായി. 10,001 രൂപയും പ്രശസ്തി പത്രവുമാണ് നല്‍കുക.രാത്രി വണ്ടി എന്ന കവിതാ സമാഹരത്തിനാണ് അവാര്‍ഡ്. പി പി ശ്രീധരനുണ്ണി, മനയത്ത് അപ്പുണ്ണി, ആര്യാ ഗോപി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 28 ന് അരൂരില്‍ വെച്ച് നടക്കുന്ന അനുസ്മരണ പരിപാടിയില്‍ പി പി ശ്രീധരനുണ്ണി പുരസ്കാരം സമ്മാനിക്കും. പ്രഭാഷകനും എഴുത്തുകാരനുമായ അനൂപ് അനന്ദന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.
നാദാപുരം : വളയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് മരണപ്പെട്ട ബീഹാർ സ്വദേശി മാലിക്കിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്നലെ രാത്രി വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ 10.30 തോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകിട്ടോടെ സ്വദേശമായ ബീഹാറിലേക്ക് കൊണ്ടു പോകും. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് കല്ലാച്ചി വളയം റോഡിൽ ജാതിയേരിക്ക് സമീപം കുണ്ടൻ ച്ചാലിൽ വാടക വീട്ടിൽ താമസിക്കുന്ന മൂവർ സംഘം തമ്മിൽ ഏറ്റുമുട്ടിയത്. മദ്യലഹരിയിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം . സംഭവത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച മാലിക്കിന്റെ കൂടെ കഴിയുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിന്റെ ?കസ്റ്റടിയിലാണ് .
ഇരുപത്തി ഒന്നുകാരനായ ബീഹാർ സ്വദേശി ബേച്ചർ റിസിയാണ് ഇയാളെ കുത്തിയത്.
നാദാപുരം: വളയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് കുത്തേറ്റ് മരിച്ചയാൾ റോഡ് പണിക്ക് എത്തിയ അതിഥി തൊഴിലാളി.
വളയം - കല്ലാച്ചി റോഡ് പണിക്കായി എത്തിയ ബീഹാർ സ്വദേശി മാലിക് 44 ആണ് കൊല്ലപ്പെട്ടത്.
ഇയാളുടെ കൂടെ വാടക വീട്ടിൽ താമസിക്കുന്ന
രണ്ടുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ ജാതിയേരിയിൽ വെച്ച് വളയം പൊലീസ് പിടി കൂടുകയായിരുന്നു .
ഇവർ മദ്യ ലഹരിയിലാണ്.
മദ്യപിച്ച ശേഷം ഇവർ തമ്മിൽ ഉണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് നിഗമനം.
വളയത്തിന് സമീപം കുണ്ടംചാലിൽ വാടകവീട്ടിൽ വെച്ചാണ് സംഭവം .മാലികിൻ്റെ മൃത ദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
നാദാപുരം: വളയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി' ഒരാൾ കുത്തേറ്റ് മരിച്ചു .
രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ.
വളയം കല്ലാച്ചി റോഡിലെ കുണ്ടംചാലിൽ വാടകവീട്ടിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് ഏറ്റുമുട്ടിയത്.
കുത്തേറ്റ യുവാവിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാത്രി പത്തോടെയാണ് സംഭവം നടന്നത്.
നാദാപുരം : കഴിഞ്ഞദിവസം ചാലപ്പുറത്തെ കല്യാണവീട്ടിലെ ഷീട്ടുകളി ചോദ്യം ചെയ്തതിന്റെ പേരിൽ വീട്ടിൽ കയറി രണ്ടു പേരെ ആക്രമിച്ച പേരിൽ ഒരാൾ പൊലീസ് പിടിയിൽ മറ്റു രണ്ടു പ്രതികൾ ഓടിരക്ഷപ്പെട്ടു. ചാലപ്പുറത്തെ പാറോളി ഭാസ്ക്കരന്റെ വീട്ടിൽ ഇന്നലെ രാത്രി അതിക്രമിച്ചു കയറിയ സംഘമാണ് ആക്രമണം നടത്തിയത്. ഭാസ്ക്കരന്റെ ഭാര്യ റീന 54, മകൻ റീബേഷ് 36 എന്നിവർക്ക് പരിക്കേൽക്കുകയും ഇവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സമീപത്തെ ഒരു കല്യാണ വീട്ടിൽ ഷീട്ട് കളിക്കുന്നതിനിടെ വാക്കേറ്റമുണ്ടായത്. ഷീട്ടു കളിയിൽ ഏർപ്പെട്ട പ്രദീപൻ, പ്രദീഷ്, പ്രമീഷ് എന്നിവർക്കെതിരെയാണ് പോലീസിൽപരാതി നൽകിയത്. ഇവരിൽ ഒരാളാണ് പോലീസ് പിടിയിലായത്.
നാദാപുരം: തൂണേരി പഞ്ചായത്തിലെ ചാല പ്രത്ത് കല്യാണ വീട്ടിൽ വെച്ച് നടന്ന ശീട്ടുകളി ചോദ്യം ചെയ്ത സംഭവം സംഘർഷത്തിൽ കലാശിച്ചു. കഴിഞ്ഞ ദിവസം എറാഞ്ചേരി സജീവൻ്റെ സഹോദരീ പുത്രിയുടെ കല്യാണ വീട്ടിൽ ശീട്ടുകളിച്ച പ്രദീപും സംഘവുമാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു.
ഇന്നലെ രാത്രി പുളിയുള്ളതിൽ ഭാസ്കരൻ്റെ വീട്ടിൽ എത്തിയ അക്രമികൾ ഭാസ്കരൻ്റ രണ്ടു മക്കളെ മർദ്ദിക്കുകയായിരുന്നു. സമീപത്തെ മറ്റൊരു വീട്ടിലും കയറി അക്രമം നടത്തി. പരിക്കേറ്റ യുവാക്കൾ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ് .
ഇരിങ്ങണ്ണൂർ: യുവധാര ഇരിങ്ങണ്ണൂർ സൗത്ത് സംഘടിപ്പിച്ച അഖില കേരള വടം വലി മത്സരം രാത്രിയോടെ സമാപിച്ചു. ഒന്നാം സ്ഥാനം കവിത വേങ്ങാടും രണ്ടാം സ്ഥാനം ഗ്രാൻഡ് സ്റ്റാർ പുളിക്കലും നേടി മൂന്നാം സ്ഥാനം ഹായ് ഫ്രണ്ട്സ് കാലിക്കറ്റും നാലാം സ്ഥാനം ഫൈറ്റേഴ്സ് കാഞ്ഞിരങ്ങാടും നേടി. ഇ.കെ കുഞ്ഞിരാമൻ മെമ്മോറിയൽ വിന്നേർസ് ട്രോഫിയും കാഷ് അവാർഡും സി. പി .ഐ.എം ഇരിങ്ങണ്ണൂർ ലോക്കൽ സെക്രട്ടറി ടി. അനിൽകുമാർ കവിത വേങ്ങാട് ടീമിന് കൈമാറി. രണ്ടാം സ്ഥാനക്കാരായ ഗ്രാൻഡ് സ്റ്റാർ പുളിക്കൽ ടീമിന് ദിലീഷ് സ്മാരക റണ്ണേർസ് അപ് ട്രോഫിയും കാഷവാർഡും എടച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാജൻ കൈമാറി. ആവേശകരമായ മത്സരം കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് രാത്രി വൈകുവോളം കോമത്ത് ഗ്രൗണ്ടിൽ തടിച്ചു കൂടിയത്. ഐ.ആർ.ഇ അസോസിയേഷന്റെ നിയന്ത്രണത്തിലാണ് യുവധാര ഇരിങ്ങണ്ണൂർ സൗത്ത് നടത്തിയ വടം വലി മത്സരം നടന്നത്.
തൂണേരി : മുസ്ലിം ലീഗ് നേതാവും ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്
കമ്മിറ്റി ചെയർമാനുമായ വളപ്പിൽ കുഞ്ഞമ്മദിനെ മർദ്ദിച്ച സംഭവത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. ഖത്തർ കെഎംസിസി പ്രവർത്തകൻ
തൂണേരിയിലെ ടി ടി കെ ബഷീറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ യോഗം മേൽ കമ്മിറ്റിയോട് ശുപാർശ ചെയ്തു .
ഇന്നലെ രാവിലെയാണ് തൂണേരി പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം നടക്കുന്നതിനിടെ പി എച്ച് സി പരിസരത്ത് എത്തിയ ബഷീർ കുഞ്ഞമ്മദിനെ കയ്യേറ്റം ചെയ്തത്.
പൂർവ വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്ന് പറയപ്പെടുന്നു. മർദ്ദനത്തിൽ പരിക്കേറ്റ കുഞ്ഞമ്മദിനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നാദാപുരം: വളയം ചെക്കോറ്റ റോഡിൽ സ്റ്റീൽബോംബ് കണ്ടെതത്തി. പുനത്തിൽ ഉടുമ്പൻ കണ്ടിയിൽ പറമ്പിലാണ് ഇന്നലെ രാത്രി ഒരു സ്റ്റീൽ ബോംബ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് ബോംബ് കസ്റ്റഡിയിലെടുത്തു
നാദാപുരം: മുസ്ലിം ലീഗ് നേതാവും തൂണേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനുമായ വളപ്പിൽ കുഞ്ഞമ്മദിനെ കെ.എം.സി.സി പ്രവർത്തകൻ മർദ്ദിച്ചതായി പരാതി. ഖത്തർ കെ.എം.സി.സി പ്രവർത്തകൻ തൂണേരിയിലെ ടി.ടി.കെ ബഷീറിനെതിരെയാണ് പരാതി നൽകിയത്. ഇന്നലെ രാവിലെ തൂണേരി പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം നടക്കുന്നതിനിടെയാണ് അവിടെ എത്തിയ ബഷീർ കുഞ്ഞമ്മദിനെ കയ്യേറ്റം ചെയ്തത്. പൂർവ വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്ന് പറയപ്പെടുന്നു. മർദ്ദനത്തിൽ പരിക്കേറ്റ കുഞ്ഞമ്മദിനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എടച്ചേരി: എടച്ചേരി നോർത്തിൽ സി.പി.ഐ.എം എടച്ചേരി ലോക്കൽ കമ്മറ്റി മാവള്ളി സുരേഷിന് നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിന്റെ താക്കോൽ ദാനം ജില്ലാം കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്തംഗവുംമായ കൂടത്താങ്കണ്ടി സുരേഷ് മാസ്റ്റർ നിർവ്വഹിച്ചു. ചടങ്ങിൽ എടച്ചേരി ലോക്കൽ സിക്രട്ടറി ടി.വി.ഗോപാലൻ അധ്യക്ഷ വഹിച്ചു. നാദാപുരം ഏരിയ ആക്ടിംങ്ങ് സിക്രട്ടറി സി.എച്ച് മോഹനൻ , ഇ.വി. സ്വാമരക ട്രസ്റ്റ് ചെയർമാൻ വി.കുഞ്ഞിക്കണ്ണൻ , ഇ.വി. കല്യാണി , ബ്രാഞ്ച് സിക്രട്ടറിമാരായ പി.ടി.ബാബു, സി. വിനീത് എന്നിവർ സംസാരിച്ചു. നിർമ്മാണ കമ്മിറ്റി കൻവീനർ ടി.പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ ടി.കെ ബാലൻ സ്വാഗതവും, പാറക്കെട്ടിൽ ബാബു നന്ദിയും പറഞ്ഞു.
നാദാപുരം: കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണവുമായി ഡി വൈ എഫ് ഐ പ്രവർത്തകരെത്തി. അരൂർ മേഖലാ കമ്മറ്റിയാണ് 'ഹൃദയ പൂർവ്വം' എന്ന പേരിൽ മെഡിക്കൽ കോളേജിൽ പൊതിച്ചോറ് വിതരണം ചെയ്തത് . സി പി എം ലോക്കൽ സെക്രട്ടറി കെ.പി ബാലൻ ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി ശ്രീജേഷ്, അരൂർ മേഖലാ സെക്രട്ടറി സി.കെ ഷിജിൻ, പ്രസിഡന്റ് നിഥുൻ ലാൽ, ബ്ലോക്ക് കമ്മിറ്റി അംഗം കെ വിജിന എന്നിവർ നേതൃത്വം നൽകി.
തൂണേരി: പുതിയ ബാറുകൾ അനുവദിക്കുകയും, ബീവറേജുകൾ വർദ്ദിപ്പിക്കുകയും ചെയ്യുമ്പോൾ ,
യുവാക്കളും വിദ്യാർത്ഥികളും മയക്ക് മരുന്നും മറ്റ് ലഹരി പദാർത്ഥങ്ങളും ഉപയോഗിച്ച് ക്രിമിനൽ പശ്ചാത്തലത്തിലേക്ക് നീങ്ങുന്നതായി കാണുന്നതായും സർക്കാർ ഈ നയത്തിൽ നിന്നും പിൻമാറി കേരളഞ്ഞെ ലഹരിമുക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കെ.പി.എസ്.ടി.എ നാദാപുരം ഉപജില്ലാ കമ്മിറ്റി തൂണേരി ഇ.വി.യു.പി സ്കൂളിൽ വച്ച് നടത്തിയ വിരമിക്കുന്ന അധ്യാപകർക്ക് നൽകിയ യാത്രയയപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം. ഇ .പ്രകാശൻ ആധ്യക്ഷത വഹിച്ച യോഗത്തിൽ വി.എം. ബിജേഷ്, ഷാജു പി. കൃഷ്ണൻ , യു.കെ.വിനോദ് കുമാർ , പി.രഞ്ജിത്ത് കുമാർ, വി.സജീവൻ , പി രാജീവൻ , ടി.കെ.രമേശൻ , പി രാമചന്ദ്രൻ , ജി.മോഹനൻ , കെ. ബിമൽ , കെ.ശ്രീജ, കെ.സുമിത .കെ.ജമീല എന്നിവർ സംസാരിച്ചു.
കെ.പി.സ്.ടി എ കലാമത്സരത്തിൽ വിജയികളായവരെ അനുമോദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.
നാദാപുരം: കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെ 20 ന് പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടക്കുന്ന യു ഡി എഫ് സായാഹ്ന ധർണ്ണക്ക് നാദാപുരം മണ്ഡലത്തിൽ ഒരുക്കം തുടങ്ങി. മണ്ഡലത്തിലെ പത്ത് പഞ്ചായത്തു ആസ്ഥാനങ്ങളിലും ധർണ്ണ നടക്കും. ഇതിന് മുന്നോടിയായി 15 ന് മുൻപ് പഞ്ചായത്ത് യോഗങ്ങളും 17 ന് മുൻപ് വാർഡ് തല യോഗങ്ങളും ചേരും. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാൻ സ്ഥലം എം എൽ എയും ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ അഹമ്മദ് പുന്നക്കൽ അധ്യക്ഷനായി. മുൻ എം എൽ എ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ. എ സജീവൻ, സൂപ്പി നരിക്കാട്ടേരി, കെ പി രാജൻ, എൻ കെ മൂസ മാസ്റ്റർ, കോരങ്കോട്ട് മൊയ്തു, സി വി കുഞ്ഞി കൃഷ്ണൻ, അബ്ദുല്ല വയലോളി, മോഹനൻ പാറക്കടവ്, എം പി ജാഫർ തുടങ്ങിയവർ പ്രസംഗിച്ചു.
നാദാപുരം: പെരിങ്ങത്തൂർ ടൗൺ യൂത്ത് ലീഗ് സെക്രട്ടറി സി.എച്ച് നിസാറിനെ അക്രമിച്ച കേസിൽ നാല് സി.പി.എം.പ്രവർത്തകർ കല്ലാച്ചി കോടതിയിൽ കീഴടങ്ങി. പെരിങ്ങത്തൂർ സ്വദേശികളായ ചെറുപുല്ലൂക്കര സുരേഷ്ബാബു, പെരിങ്ങത്തൂർ ആറ്റുപുറത്ത് രമേശൻ, കുണ്ടുപുനത്തിൽ പ്രജിത്ത്, പുല്ലൂക്കര പടിഞ്ഞാറയിൽ രമിത്ത് എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു. 2015 ൽ കായപ്പനിച്ചിയിൽ വെച്ച് വധിക്കാൻ ശ്രമിച്ച കേസിലാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്. പ്രതികളെ പിടികൂടാൻ പൊലിസ് രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്.
ഇരിങ്ങണ്ണൂർ: യുവധാര ഇരിങ്ങണ്ണൂർ സൗത്ത് സംഘടിച്ച അഖില കേരള വടംവലി മത്സരം ഇരിങ്ങണ്ണൂർ സൗത്തിൽ ആരംഭിച്ചു. വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി.സതീദേവി വടം വലി മത്സരം ഉദ്ഘാടനം നിർവ്വഹിച്ചു. ഇ.കെ കുഞ്ഞിരാമൻ മെമ്മോറിയൽ വിന്നേർസ് ട്രോഫിക്കും ദിലീഷ് മെമ്മോറിയൽ റണ്ണേർസ് അപ് ട്രോഫിക്കും വേണ്ടിയാണ് മത്സരം കേരളത്തിലെ പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രവീൺ കോമത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ ടി. അനിൽ കുമാർ , അഡ്വ.പി.രാഹുൽ രാജ്, വത്സരാജ് മണലാട്ട് , എ.ഡാനിയ, കെ.ടി.കെ രാധ, എം.സുജാത കെ.ബാലൻ, എൻ.കെ മിഥുൻ, എം.ഗീത എൻ.രജീഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ഇരിങ്ങണ്ണൂർ: യുവധാര ഇരിങ്ങണ്ണൂർ സൗത്ത് സംഘടിച്ച അഖില കേരള വടംവലി മത്സരം ഇരിങ്ങണ്ണൂർ സൗത്തിൽ ആരംഭിച്ചു. വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി.സതീദേവി വടം വലി മത്സരം ഉദ്ഘാടനം നിർവ്വഹിച്ചു. ഇ.കെ കുഞ്ഞിരാമൻ മെമ്മോറിയൽ വിന്നേർസ് ട്രോഫിക്കും ദിലീഷ് മെമ്മോറിയൽ റണ്ണേർസ് അപ് ട്രോഫിക്കും വേണ്ടിയാണ് മത്സരം കേരളത്തിലെ പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രവീൺ കോമത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ ടി. അനിൽ കുമാർ , അഡ്വ.പി.രാഹുൽ രാജ്, വത്സരാജ് മണലാട്ട് , എ.ഡാനിയ, കെ.ടി.കെ രാധ, എം.സുജാത കെ.ബാലൻ, എൻ.കെ മിഥുൻ, എം.ഗീത എൻ.രജീഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
നാദാപുരം : സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അരൂര്‍ യു പി സ്കൂള്‍ പ്രധാന അധ്യാപിക കെ ജ്യോതി ലക്ഷ്മിക്കുള്ള യാത്രയയപ്പ് സമ്മേളനത്തിൽ മുതിര്‍ന്ന പത്ര പ്രവര്ത്തകന് ആദരം.
മംഗളം നാദാപുരം ലേഖകനും പത്ര പ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് വൈസ് പ്രസിഡൻറുമായ പി കെ രാധാകൃഷ്ണനെയാണ് ആദരിച്ചത്. ഇദ്ദേഹം സ്കൂളിലെ പൂർവ വിദ്യാർത്ഥികൂടിയാണ്.
ബാല സാഹിത്യകാരന് രാജു കാട്ടുപുനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് കരിക്കീറി നാണു അധ്യക്ഷത വഹിച്ചു. ഗായകന് കൗഷിക്ക് മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് അംഗങ്ങളായ
പി ശ്രീലത,വി ടി ഗംഗാധരന്,റീത്ത കണ്ടോത്ത്,കെ സജീവന്,ടി പി കുട്ടിശങ്കരന്,ടി കെ രാജന്, അഭിജിത്ത് കോറോത്ത്, ടി കെ രാഘവന്,കളത്തില്‍ ബാബു,എല്‍ ആര് സജിലാല്‍,കെ ടി അബ്ദുറഹിമാന്,പി കെ ജ്യോതികുമാര്‍,തോട്ടോളി പ്രേമന്,ശശി,പി സി സുജിന,പി കെ അനുപമ എന്നിവര്‍ പ്രസംഗിച്ചു.
കുറ്റ്യാടി: നിലവിൽ അന്താരാഷ്ട നിലവാരമുള്ള യൂണിവേഴ്സിറ്റികൾ കേരളത്തിൽ ഇല്ലെന്നും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല ലോകോത്തര നിലവാരത്തിലുയർത്താൻ അത്തരം യൂണിവേഴ്സിറ്റികൾ സ്ഥാപിക്കേണ്ടതുണ്ടെന്നും കെ.പി.കുഞ്ഞമ്മദ്ക്കുട്ടി എം.എൽ.എ. അഭിപ്രായപ്പെട്ടു. സീഗേറ്റ് അവധിക്കാല പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠശാലാ അനുഭവങ്ങളെ ജീവിതത്തോടു ചേർത്ത് നിർത്താനും കഴിവുകൾ സ്വയം തിരിച്ചറിയാനും ഇത്തരം ക്യാമ്പുകൾ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. സന്ധ്യ കരണ്ടോട്, സിറാജുദ്ദീൻ പറമ്പത്ത്, അശ്റഫ് കുമരനെല്ലൂർ |, പീറ്റർ പുൽപ്പള്ളി, ഡോ:സെഡ്. എ .ഷമീം, എന്നിവർ സംസാരിച്ചു. എൻ.ബഷീർ അദ്ധ്യക്ഷത വഹിച്ചു.
ക്യാമ്പ് ഡയരക്ടർ കെ.വി.അബ്ദുൽ മജീദ് സ്വാഗതവും കോ-ഓഡിനേറ്റർ ഒ.കെ. ഹാരിസ് നന്ദിയും പറഞ്ഞു.
നരിപ്പറ്റ: തിനൂർ പൂവുള്ളതിൽ പാർവതിയമ്മ മെമ്മോറിയൽ കൈരളി വായനശാല ആന്റ് ഗ്രന്ഥാലയം നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അധ്യക്ഷനായി. പി കുഞ്ഞികൃഷ്ണൻ നായർ, സി.കെ നാണു, പി റാം മനോഹർ സംസാരിച്ചു. വാർഡ് മെംബർ കെ ലേഖ സ്വാഗതവും നിജീഷ് തെക്കയിൽ നന്ദിയും പറഞ്ഞു.
തൂണേരി: ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സർക്കാർ നടപ്പിലാക്കുന്ന തെളിനീർ ഒഴുകും നവകേരളം പദ്ധതിയുടെ തൂണേരി പഞ്ചായത്ത് തല ഉദ്ഘാടനം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ മധു മോഹനൻ അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധ സത്യൻ മെമ്പർമാരായഫൗസിയ സലീം ടി എൻ രഞ്ജിത്ത്, കൃഷ്ണൻ കാനന്തേരി രവി കനവത്ത് തൊഴിലുറപ്പ് എൻജിനീയർ അനുശ്രീ എസ് ആർ തുടങ്ങിയവർ സംബന്ധിച്ചു. തൂണേരി ഗ്രാമപഞ്ചായത്തിലെ തോടുകളുടെ സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി 15 വാർഡുകളിലും പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ കർമ്മ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
നാദാപുരം: ഭക്ഷ്യവിഷ ബാധ തടയുന്നതിന്റെ ഭാഗമായി അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്കു ഗ്രാമപഞ്ചായത്ത് നടപടി. നാദാപുരം ലോക്കൽ പ്ലബിക് ഹെൽത്ത് അതോറിറ്റിയും ഗ്രാമപ്പഞ്ചായത്ത് അധികൃതരും ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്താൻ രാത്രികാല പരിശോധന നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ തട്ടുകടകൾ അനുവദിക്കില്ല. പാതയോരങ്ങൾ, വാഹനങ്ങൾ എന്നിവിടങ്ങളിൽ ഐസ്ക്രീം, ശീതളപാനീയങ്ങൾ, ഉപ്പിലിട്ട ഉത്പന്നങ്ങൾ എന്നിവ വിൽപ്പന നടത്തുന്നതിന് വിലക്കേർപ്പെടുത്തി. ഭക്ഷണസാധനങ്ങൾ കൈകാര്യംചെയ്യുന്ന സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത്കാർഡും നിർബന്ധമായും ഉണ്ടാകണമെന്നും സ്ഥാപനത്തിൽ ഉപയോഗിക്കുന്ന കുടിവെള്ളം അംഗീകൃതലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റി ഡോ. എം. ജമീല, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി എന്നിവർ അറിയിച്ചു. വിവിധതരം പകർച്ചവ്യാധികൾ ഉണ്ടാവുന്നതരത്തിലുളള പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരേയും സ്ഥാപനങ്ങൾക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
നാദാപുരം: പേരോട് കിണറ്റിൽ വീണ കാട്ടുപന്നിയെ വനം വകുപ്പിന്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നു. നെടിയാരോട്ടുമ്മൽ രാജന്റെ വീടിന് സമീപത്തെ കിണറിലാണ് ഇന്നലെ പുലർച്ചെ കാട്ടുപന്നി വീണത്. രാവിലെ രാജന്റെ മകൾ കിണറിൽ നിന്നു ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കാട്ടുപന്നിയെ കണ്ടത്. പറമ്പിലൂടെ ഓടുന്നതിതിനിടയിൽ കിണറിൽ വീണതാകാമെന്ന് കരുതുന്നു. വെള്ളമില്ലാത്ത കിണറിൽ പരാക്രമം കാണിച്ചതോടെ നാട്ടുകാർ പോലീസിലും വനം വകുപ്പിലും അറിയിച്ചു. തോക്ക് ലൈസൻസുള്ള കായക്കൊടി സ്വദേശി കയനാട്ടത്തിൽ അശോകൻ എത്തി പന്നിയെ വെടിവെച്ചുകൊല്ലുകയായിരുന്നു. രണ്ടു തവണ വെടിയുതിർത്തതോടെ പന്നി ചത്തു.
നാദാപുരം പഞ്ചായത്തിലെ ആവോലം, പേരോട്, ഈയ്യങ്കോട് മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കഴിഞ്ഞ മാസം മുമ്പ് നാദാപുരം ടൗൺ പരിസരത്ത് കാട്ടു പന്നി ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചിരുന്നു.
എടച്ചേരി: എടച്ചേരി സി.ഡി.എസിലെ എന്യൂമറേറ്റർമ്മാർക്കുള്ള ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. സി.ഡി.എസ് ചെയർ പേഴ്സൺ ബിന്ദു. വി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ടി.കെ മോട്ടി, ശ്രീജിത്ത് സി.പി എന്നിവർ ആശംസകൾ അർപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി അനൂപൻ സ്വാഗതവും ഉപസമിതി കൺവീനർ ഷൈമ എൻ. ടി നന്ദിയും പറഞ്ഞു. കില ആർ.പി ഗംഗധരൻമാസ്റ്റർ കമ്മ്യുണിറ്റി അബാസിഡർ വർഷ എന്നിവർ ക്ലാസ് എടുത്തു.
എടച്ചേരി: എടച്ചേരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി കയർ ഭൂവസ്ത്രം ഉപയോഗിച്ച് വയൽ വരമ്പുകൾ സംരക്ഷണ പ്രവൃത്തി ആരംഭിച്ചു. പതിനാലാം വാർഡിലെ കളിയാം വെള്ളിയിൽ വച്ച് ഉദ്ഘാടന ചടങ്ങ് നടന്നു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാജൻ അധ്യക്ഷത വഹിച്ചു പ്രവൃത്തിയുടെ വിശദീകരണം എ.ഇ ധന്യ നടത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു ആശംസകൾ അർപ്പിച്ചു കൊണ്ട് മെമ്പർ മാരായ ഷീമ വള്ളിൽ, ബാബു( മോട്ടി), മേറ്റ് മാരായ അജിത , സിന്ധു എന്നിവർ സംസാരിച്ചു വാർഡ് മെന്പർ എൻ.നിഷ സ്വാഗതമാശംസിച്ചു.ഈ പ്രവൃത്തിയിലൂടെ ഭൂമിയിലെ മണ്ണ് ഒലിപ്പ് തടയാനും ജലം ഒരളവ് വരെ ഭൂമിക്കടിയിലേക്ക് ഇറക്കാനും . ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ വേണ്ടി ഭൂമിയുടെ പ്രതലത്തിൽ ഒരു ആവരണമായി ഉപയോഗിക്കാൻ ഭൂവസ്ത്രം കൊണ്ട് കഴിയുന്നുണ്ടന്നും പ്രകൃതി സംരക്ഷണം കൂടെ ഈ പ്രവൃത്തി വഴി സാധിക്കുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പത്മിനി ടീച്ചർ പറഞ്ഞു.
നാദാപുരം: കുമ്മങ്കോട് അഹമ്മദ് മൂക്കിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ സ്വദേശിയായ അഫ്താബ് ഹുസൈൻ മൊല്ല (31)നെയാണ് ഇന്ന് വൈകിട്ടോടെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊൽക്കത്ത സൗത്ത് 24ൽ ബായിഷട്ട സ്വദേശിയായ ഇദ്ദേഹം നാദാപുരം മേഖലയിൽ കൂലിപ്പണി എടുക്കുകയായിരുന്നു. പെരുന്നാൾ ദിനത്തിൽ പനി ബാധിച്ചതിനെ തുടർന്ന് രണ്ട് ദിവസമായി വിശ്രമത്തിലായിരുന്നു. ഇന്ന് വൈകിട്ടോടെ ഭക്ഷണംനൽക്കാനെത്തിയ പ്രിതൃസഹോദരനാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാദാപുരം താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും.
പിതാവ്: പരേതനായ ജാവേദ് അലി മൊല്ല. ഭാര്യ: ജന്നത്ത്.
നരിപ്പറ്റ: നരിപ്പറ്റ കൊയ്യാലിൽ തേങ്ങാകൂടക്ക് തീപിടിച്ചു. ഇന്ന് വൈകിട്ട് ആണ് ചെരിഞ്ഞപറമ്പത്ത് അമ്മദിന്റെ വീടിനോട് ചേർന്നുള്ള കൂടക്ക് തീപിടിച്ചത്. പുക ഉയരുന്നത് കണ്ടെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനവുമായി മുന്നിട്ടിറങ്ങി. ചേലക്കാട് അഗ്നിരക്ഷാ നിലയത്തിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടയിലുണ്ടായിരുന്ന ആയിരക്കണക്കിന് തേങ്ങകൾ കത്തിനശിച്ചു.
തുണേരി : ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായ് പി.എം.എ.വൈ ഭവന നിർമ്മാണ പദ്ധതി പ്രകാരം പൂർത്തികരിച്ച വീടുകളുടെ താക്കോൽ ദാനവും പദ്ധതിയുമായ് ബന്ധപ്പെട്ട പുതിയ ഗുണഭോക്താക്കൾക്കുള്ള ബോധവൽക്കരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉൽഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ ഇന്ദിര, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പുതിയോട്ടിൽ, മെമ്പർമാരായ എ.കെ.ഉമേഷ്, എ.ഡാനിയ സെക്രട്ടറി ദേവിക രാജ്, ജോയൻ്റ് ബിഡിഒ സുചീന്ദ്രൻ ജി.ഇ.ഒ പി.കെ ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.
നാദാപുരം: വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ വാണിമേലിൽ മൂന്ന് വാളുകളുമായി കൊല്ലപ്പണിക്കാരൻ അറസ്റ്റിൽ. വാണിമേൽ പുഴമൂല തൂക്ക് പാലം സ്വദേശി കുനിയിൽ കുമാരനെയാണ് (52) വളയം എസ്ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐയുടെ നേതൃത്വത്തിൽ കുമാരന്റെ പണിശാലയിൽ ബുധനാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് പണി തീർത്ത് സൂക്ഷിച്ച നിലയിൽ വാളുകൾ കണ്ടെടുത്തത്. മൂർച്ചയേറിയ വാളുകൾ മരപ്പിടിയിലും ഇരുമ്പ് ചുറ്റ് പിടിയിലുമാണ് തീർത്തത്. ഇവക്കു 84 സെന്റി മീറ്റർ നീളവും ഒന്നേ മുക്കാൽ ഇഞ്ച് വീതിയുമുണ്ട്. നാദാപുരം ഡിവൈഎസ്പി ടി.പി.ജേക്കബ്, സിഐ എ.അജീഷ് എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.
നാദാപുരം: മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിളകലാ അക്കാദമി നാദാപുരം ഉപകേന്ദ്രത്തിൽ നടത്തിയ ഇശലിമ്പം പരിപാടി കേൾക്കാനെതിയത് നൂറുകണക്കിനാളുകൾ. പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക സദസ്സ് കേരളാ വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ ഉദ്ഘാടനം ചെയ്തു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അധ്യക്ഷനായി. അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. വൈദ്യരുടെ ജീവചരിത്രം എഴുതിയ കെ അബൂബക്കറിനെ ചടങ്ങിൽ ആദരിച്ചു. ഹൈദരലി പുലിക്കൂട്ടിൽ, ഫൈസൽ എളേറ്റിൽ, വി.സി ഇഖ്ബാൽ, സി.എച്ച് മോഹനൻ, മുഹമ്മദ് ബംഗ്ലത്ത്, സി.ടി.കെ സമീറ, അബ്ബാസ് കണേക്കൽ, കുരുമ്പിയത്ത് കുഞ്ഞബ്ദുല്ല, വി.കെ സലീം, എം കെ അഷ്റഫ്, നാസർ കുരുവമ്പത്ത്, സി.ടി.കെ ബാബു, കെ.ജി ലത്തീഫ്, അഡ്വ. എ സജീവൻ, ഹാരിസ് മാത്തോട്ടത്തിൽ, കോടോത്ത് അന്ത്രു, ജി.പി കുഞ്ഞബ്ദുല്ല, എ.പി ദിനേശൻ സംസാരിച്ചു.
നാദാപുരം: മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിളകലാ അക്കാദമി നാദാപുരം ഉപകേന്ദ്രത്തിൽ നടത്തിയ ഇശലിമ്പം സാംസ്കാരിക സദസ്സ് ആരംഭിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അധ്യക്ഷനായി. അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ബാസ് കണേക്കൽ സ്വാഗതം പറഞ്ഞു. കെ അബൂബക്കർ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.
7 മണിക്ക് കേരളാ വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി നടക്കുന്ന ഇശലിമ്പം ഗാന വിരുന്ന് രാത്രി 7.30ന് ആരംഭിക്കും.
നാദാപുരം: പെരുന്നാൾ രാവിൽ പടക്കം പൊട്ടിക്കുന്നതിനിടെ പേരോട് യുവാവിന് സാരമായ പരിക്ക് . പേരോട്ടെ പുന്നോളി വഹാബിൻ്റെ ( 30 ) വലതു കയ്യിലെ നാലു വിരലുകൾ നഷ്ടമായി. രാത്രി ഒമ്പതരയോടെ പോക്കറ്റ് റോഡിൽ വെച്ച് കൂട്ടമായി പടക്കം പൊട്ടിക്കുന്നതിനിടെ വലിയ ഗുണ്ടു പടക്കം കയിൽ നിന്ന് പൊട്ടി തെറിക്കുകയായിരുന്നു.
ചെറുവിരൽ ഒഴികെയുള്ള മറ്റു നാലു വിരലുകളാണ് മുറിഞു വീണത്. മൂന്ന് വിരലുകൾ സ്ഥലത്ത് വെച്ച് ലഭിച്ചിട്ടുണ്ട് . കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വഹാബിനെ കോയമ്പത്തൂരിലേക്ക് കൊണ്ടു പോകാനുള്ള ഒരുക്കത്തിലാണ്
നാദാപുരം: ജാതിയേരിയിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും ദീർഘകാലം സി.പിഐ (എം) ജാതിയേരി ബ്രാഞ്ച് മെംബറുമായിരുന്ന കെ.പി ശങ്കരൻ കിഴക്കെ പറമ്പത്ത് (95) നിര്യാതനായി.
ഭാര്യ: മൊട്ടംതറമൽ മാണി (വിലാതപുരം).
മക്കൾ: രാജൻ, ദേവി (റിട്ട. ട്രഷറി തലശ്ശേരി), രാധ (സി.പി.ഐ.എം കുഞ്ഞല്ലൂർ ബ്രാഞ്ച് മെംബർ) ലീല, കെ.പി രാജീവൻ (സി.പി.ഐ.എം ചെക്യാട് ലോക്കൽ കമ്മിറ്റി അംഗം, ചെക്യാട് സർവ്വീസ് സഹകരണ ബേങ്ക് കുറുവന്തേരി ബ്രാഞ്ച് മാനേജർ), രാജു.
മരുമക്കൾ: ചന്ദ്രി (കുനിങ്ങാട്), ഗണേശൻ (തലശ്ശേരി ), ഗോപാലൻ (കുനിങ്ങാട്), പരേതനായ മോഹനൻ(മരുതോങ്കര), ഗിരിജ (നരിപ്പറ്റ), ഷീജ (ചെക്യാട്).
നാദാപുരം: നാദാപുരം പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മുൻഷി അടിയോടി ട്രസ്റ്റ് വിദ്യാഭ്യാസ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന തൂണേരി ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 14 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. മുൻകാല പ്രഗത്ഭ മാധ്യമ പ്രവർത്തകരായ പി മമ്മു മുൻഷി, കെ ബാലൻ അടിയൊടി എന്നിവരുടെ നാമധേയത്തിൽ നാദാപുരത്തെ മാധ്യമപ്രവർത്തകർ കഴിഞ്ഞ വർഷമാണ് മുൻഷി - അടിയൊടി ട്രസ്റ്റ് (മാറ്റ്) രൂപം നൽകിയത്.
സ്കോളർഷിപ്പ് പ്രഖ്യാപനവും ഇഫ്താർ വിരുന്നും നാദാപുരം ഡി.വൈ.എസ്.പി ടി.പി ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് വത്സരാജ് മണലാട്ട് അധ്യക്ഷനായി. പത്രപ്രവർത്തക അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് എം.കെ അഷ്റഫ് പദ്ധതി വിശദീകരണം നടത്തി. ഡോ. ഉവൈസ് ഫലാഹി റമദാൻ സന്ദേശം നൽകി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി മുഹമ്മദലി, പി ഷാഹിന, ജനപ്രതിനിധികളായ സി.വി.എം നജ്മ, രജീന്ദ്രൻ കപ്പള്ളി, അഡ്വ. എ സജീവൻ, സി.എച്ച് നജ്മാ ബീവി, സി.കെ നാസർ, എം.കെ മജീദ് വാണിമേൽ,
വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ അഹമ്മദ് പുന്നക്കൽ, സി.വി കുഞ്ഞികൃഷ്ണൻ, വി.പി കുഞ്ഞികൃഷ്ണൻ, മുഹമ്മദ് ബംഗ്ലത്ത്, സാമൂഹ്യ സാംസ്കാരിക പ്രവർത്തകരായ എം.എ വാണിമേൽ, തായമ്പത്ത് കുഞ്ഞാലി, ചിറക്കൽ അബൂ, പൊയ്ക്കര അഷറഫ്, സത്യൻ നീലിമ, പി മുനീർ, ഷംസു ഇല്ലത്ത്, റയീസ്, പി.എ നൗഷാദ്, നസീർ കുനിയിൽ, മാധ്യമ പ്രവർത്തകരായ അരൂർ രാധാകൃഷ്ണൻ, കെ.കെ സുധീരൻ, ഇസ്മയിൽ വാണിമേൽ, മുഹമ്മദലി തിനൂർ, റാഷിദ് കുമ്മങ്കോട്, ഗഫൂർ വടകര സംസാരിച്ചു.
നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ഇഫ്താർ സംഗമം സൗഹൃദ വേദിയായി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും അടക്കം ഏകദേശം അഞ്ഞൂറോളം പേരാണ് ഇഫ്താർ സംഗമത്തിൽ പങ്കെടുത്തത്. കോഴിക്കോട് ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി അതിഥിയായി. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, സി.പി.എം നേതാവ് വി.പി കുഞ്ഞികൃഷ്ണൻ, ഡി.വൈ.എസ്.പി ടി.പി ജേക്കബ്, പൊലിസ് ഇൻസ്പെക്ടർ ഇ.വി ഫായിസലി, ജനപ്രതിനിധികളായ അഡ്വ. പി ഗവാസ്, സുരേഷ് കൂടത്താങ്കണ്ടി, സി.വി.എം നജ്മ, അഡ്വ. എ സജീവൻ, രജീന്ദ്രൻ കപ്പള്ളി, സി.എച്ച് നജ്മാ ബീവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി, വൈസ് പ്രസിഡന്റ് അഖിലാ മര്യാട്ട്, സ്ഥിരം സമിതി ചെയർമാന്മാരായ സി.കെ നാസർ, എം.സി സുബൈർ, ജനീദ ഫിർദൗസ് തുടങ്ങിയവർ പങ്കെടുത്തു.
കക്കട്ടിൽ: മണിയൂർ താഴക്കു സമീപം ഇറച്ചി കോഴിവാഹനത്തിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ യുവാവ് മരണപെട്ടു. മലപ്പുറം വാണിയമ്പലത്തെ മഞ്ഞരികുരിക്കൽ അജ്മൽ (22) ആണ് അപകടത്തിൽ പെട്ടത്. തിരൂരിൽ നിന്നും ഇറച്ചി കോഴികളെ കടകളിൽ വിതരണം ചെയ്തു തിരിച്ചു പോകുന്ന വഴിയിലാണ് വെള്ളിയാഴ്ച കാലത്ത് ഒൻപത് മണിക്കാണ് അപകടം സംഭവിച്ചത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി. പിതാവ് മഞ്ചേരി കുരിക്കൽ മൂസ്സ. മാതാവ് ഖദീജ, സഹോദരിമാർ: ആരിഫ, ആസിറ, അസ്ന , ജസ്ന.
ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന ബി.എൻ.അനിടീച്ചർ, കെ.സതീശൻ മാസ്റ്റർ, കെ.വി.ശ്രീജ ടീച്ചർ, ലാബ് അസിസ്റ്റന്റ് മാരായ എം.ബാബു, എൻ.കെ രാമദാസൻ എന്നിവർക്ക് പി ടി എ യാത്രയയപ്പ് നൽകി. എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീജ പാലപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ മുഖ്യ അതിഥിയായി പങ്കെടുത്തു. യാത്രയയപ്പ് യോഗത്തിൽ രമേഷ് ബാബു.എം.എൻ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ശശികുമാർ.പി.കെ, ഹെഡ്മിസ്ട്രസ്സ് സിന്ധു.കെ.എൻ, മാനേജ്മെന്റ് സൊസൈറ്റി പ്രസിഡണ്ട് രവീന്ദ്രൻ പാച്ചാക്കര , പി ടി എ പ്രസിഡണ്ട് രമേശൻ കുന്നുമ്മൽ, എ.ആർ. അജിത് കുമാർ, സി.പി.രാജൻ, അബ്ദുൾ മജീദ്.ആർ എന്നിവർ ആശംസകൾ നേർന്നു. രാജീവൻ എൻ.കെ.നന്ദി പറഞ്ഞു. യുവ ഗായിക മാനസ മനോജിനൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകി.
നാദാപുരം : ഖത്തറിലെ കുമ്മങ്കോട്ട്കാരുടെ കൂട്ടായ്മയായ ഖത്തർ- കുമ്മങ്കോട് സ്വാലാഹിയ്യയുടെ റംസാൻ - ഈദുൽ ഫിത്വർ റിലീഫ് ഫണ്ട് വിതരണത്തിന്റെ ഉദ്ഘാടനം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി നിർവഹിച്ചു. കൂട്ടായ്മ കോ-ഓർഡിനേറ്റർ. എസ്എം അഷ്റഫ് ഏറ്റു വാങ്ങി. നിസാർ മാസ്റ്റർ, ഖാസിം കോമത്ത് കണ്ടി, സുബൈർ വാണിയൂർ, ഫൈസൽ കേളോത്ത്, ഷിയാസ് കെ.കെ, സിദ്ധീഖ്, അഫ്സൽ കെ.കെ, നിസാർ ടി, ഇസ്മായിൽ ഇ.കെ, നൗഷാദ് കുമ്മങ്കോട്, ഇസ്മായിൽ ഇച്ചി, സഫറുള്ള, മുസ്തഫ, ലത്തീഫ് കെവിസി, എ.കെ ഇസ്മായിൽ, ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.
നരിപ്പറ്റ: കുവൈത്ത് കെ.എം.സി.സി. നാദാപുരം മണ്ഡലം കമ്മിറ്റി നൽകുന്ന ഭവന നിർമ്മാണ ഫണ്ട് കുവൈറ്റ് കെ.എം സി സി ജില്ലാ വൈ: പ്രസിഡന്റ് വി.ടി.കെ.മുഹമ്മത് നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് ജന:സെക്രട്ടറി കെ.എം ഹമീദിന് കൈമാറി.
മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.പി. ജഅഫർ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വി.ടി.കെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
തെക്കയിൽ മൊയ്തു ഹാജി, സി.പി.കുഞ്ഞബ്ദുല്ല, സി.വി. അസീസ് മാസ്റ്റർ, തിരുവട്ടേരി കുഞ്ഞമ്മത് ഹാജി, ടി.മുഹമ്മദലി, പാലോൽ കുഞ്ഞമ്മത്, അബൂബക്കർ നാദാപുരം, കൊടക്കാട്ട് ഇബ്രാഹിം, സിറാജ് കല്ലാച്ചി, യൂസുഫ് . കെ.വി, കെ.പി. സലാം, ബഷീർ . ടി.പി., അൻസാർ ഓറിയോൺ, ടി.പി. അമ്മത് ഹാജി, വി.കെ. മുജീബ്, ടി.വി. ഖമറുദ്ദീൻ
എന്നിവർ സംബന്ധിച്ചു. കെ.എം ഹമിദ് സ്വാഗതം പറഞ്ഞു.
നാദാപുരം: കേരളത്തെ കലാപഭൂമിയാക്കാനുള്ള വർഗീയ ശക്തികളുടെ പ്രവർത്തനങ്ങൾക്കെതിരെ സി.പി.ഐ എം നേതൃത്വത്തിൽ നടത്തിയ ബഹുജന റാലിയിലും, പൊതുസമ്മേളനവും നടത്തി. കല്ലാച്ചിയിൽ നടന്ന പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ലതിക ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി.പി ചാത്തു അദ്ധ്യക്ഷത വഹിച്ചു. ടി.പി ബിനീഷ്, കൂടത്താം കണ്ടി സുരേഷ്, കെ.പി വനജ , സി.എച്ച് മോഹനൻ, എ.മോഹൻദാസ് എന്നിവർ സംസാരിച്ചു.
നാദാപുരം: യു ഡി എഫ് നിയന്ത്രണത്തിലുള്ള പാറക്കടവ് സഹകരണ അർബൻ സൊസൈറ്റി പ്രസിഡന്റായി അഹമ്മദ് കുറുവയിൽ തെരഞ്ഞെടുക്കപ്പെട്ടു.
നാദാപുരം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയും ചെക്യാട് ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാനുമാണ്.
ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജാതിയേരി വാർഡിൽ കുറുവയിലിനെതിരെ
റബലായി മൽസരിച്ചു വിജയിച്ച പി കെ ഖാലിദ് ആയിരുന്നു സൊസൈറ്റി പ്രസിഡൻ്റ്. പാർട്ടിയിൽ ഇത് വിവാദമാവുകയും
ഖാലിദിനെ അവിശ്വാസത്തിലൂടെ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് പുറത്താക്കാനും പഞ്ചായത്ത് ലീഗ് കമ്മിറ്റി തീരുമാനിച്ചിരുന്നു . എന്നാൽ അവിശ്വാസ പ്രമേയം കൊണ്ടുവരും മുൻപ് ഖാലിദ് രാജി നൽകുകയായിരുന്നു .
തുടർന്ന് നടന്ന സൊസൈറ്റി ഡയറക്ടർ ബോർഡ് യോഗത്തിൽ ഐകകണ്ഡേനയാണ് അഹമ്മദിനെ പ്രസിഡൻ്റായി തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ് വി വി അച്യുതൻ മാസ്റ്ററാണ് അഹമ്മദിന്റെ പേര് നിർദ്ദേശിച്ചത്. ഡയറക്ടർ എ ആമിന ടീച്ചർ പിന്താങ്ങി. പതിനൊന്ന് അംഗ ഡയറക്ടർ ബോർഡിൽ ഒമ്പതു പേരാണ് യോഗത്തിൽ പങ്കെടുത്തത്. സ്ഥാനമൊഴിഞ്ഞ പ്രസിഡൻ്റ് ഖാലിദും മറ്റൊരംഗവും യോഗത്തിൽ ഹാജരായില്ല.
നാദാപുരം: ചേലക്കാട് ടൗണിൽ ബസ് തട്ടി കാൽനട യാത്രക്കാരന് ഗുരുതര പരിക്കേറ്റു. ചേലക്കാട് സ്വദേശിയായ കരുവാൻകണ്ടി അബ്ദുല്ല (70)നാണ് പരിക്കേറ്റത്. തൊട്ടിൽപാലം തലശേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് സീബ്ര ലൈൻ മുറിച്ചു കടക്കുകയായിരുന്ന അബ്ദുല്ലയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ വടകര സഹകരണ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
നാദാപുരം: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം സംഘടിപ്പിക്കുന്ന ഇശലിമ്പം പരിപാടി മെയ് 4ന് നാദാപുരം കക്കംവള്ളിയിൽ നടക്കും. സാംസ്കാരിക സംഗമം, സംഗീത വിരുന്ന് തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്. പരിപാടിയുടെ നടത്തിപ്പിനായി പഞ്ചായത്ത് മെമ്പർ അബ്ബാസ് കണേക്കൽ ചെയർമാനും, കുരുമ്പി യത്ത് കുഞ്ഞബ്ദുല്ല കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു.
യോഗത്തിൽ കുരുമ്പി യത്ത് കുഞ്ഞബ്ദുല്ല അധ്യക്ഷനായി . സി എച്ച് മോഹനൻ, കണേക്കൽ അബ്ബാസ്, എം കെ അഷ്റഫ് , എ പി ദിനേശൻ, സി രാഗേഷ് , കെ വി നാസർ തുടങ്ങിയവർ പ്രസംഗിച്ചു .
നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്തും സാക്ഷരതാ മിഷനും സംയുക്തമായി നടത്തിയ ഇഫ്താർ വിരുന്ന് സൗഹൃദവേദിയായി. നൂറുകണക്കിനാളുകൾ പങ്കെടുത്ത ചടങ്ങ് ബ്ലോക്ക് പ്രസിഡന്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ രജീന്ദ്രൻ കപ്പള്ളി, കെ.കെ ഇന്ദിര, ബിന്ദു പുതിയോട്ടിൽ, ജില്ലാ പഞ്ചായത്ത് മെംബർ സി.വി.എം നജ്മ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി ഷാഹിന, നസീമ കൊട്ടാരത്ത്, കെ.പി പ്രദീഷ് ബ്ലോക്ക് മെംബർമാരായ എ.കെ ഉമേഷ്, സുഹറ തണ്ടന്റവിട, സി.പി അംബുജം, ബി.ഡി.ഒ ദേവിക, മാധ്യമപ്രവർത്തകരായ എം.കെ അഷ്റഫ്, പി.കെ രാധാകൃഷ്ണൻ, മുഹമ്മദലി തിനൂർ, ടി.വി മമ്മു, സി രാഗേഷ് സംസാരിച്ചു.
നാദാപുരം: സഞ്ചാരസാഹിത്യത്തിനുള്ള എസ്.കെ പൊറ്റെക്കാട്ട് അവാർഡ് ലഭിച്ച അനു പാട്യംസിനെ ആവോലം കൂട്ടായ്മ അനുമോദിച്ചു.
അനുമോദന യോഗം കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വിദ്യാഭ്യാസ വിഭാഗം തലവൻ ഡോ.പി. കേളു ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.പി. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീനി എടച്ചേരി മുഖ്യപ്രഭാഷണം നടത്തി. തൂണേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. മധുമോഹനൻ, ആവോലം രാധാകൃഷ്ണൻ, കുട്ടങ്ങാത്ത് ഭാസ്കരൻ, കളത്തിൽ മൊയ്തു ഹാജി, കെ. ഹേമചന്ദ്രൻ, ഇ. മൂസ്സ, വി. രാജലക്ഷ്മി, കെ.സുധീർ, കെ.ബാലകൃഷ്ണൻ, സി. സരസ്വതി, വി.പി.വിജയൻ, കെ. പ്രദീപൻ എന്നിവർ പ്രസംഗിച്ചു.
നാദാപുരം: ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന ഒതയോത്ത് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചു. ഒന്നാം ഘട്ടം 15 ലക്ഷം രൂപ ചെലവിൽ നിമ്മിക്കുന്ന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് വി വി മുഹമ്മദലി നിർവ്വഹിച്ചു .
വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു.
മഠത്തിൽ അബ്ദുല്ല ഹാജി , പോക്കർ പെരുവങ്കണ്ടി , കണാരൻ ഒതയോത്ത് ,ആർ അമ്മദ് , അബ്ദുല്ല കിഴക്കയിൽ , പി കെ ഹാരിസ് , അബു കാപ്പറോട്ട് , സഹദ് മണിയോത്ത് , പി കെ റഫീഖ് , അഷറഫ് ചക്കാലക്കൽ , പി കെ ഷംസുദ്ധീൻ , സിദ്ധീഖ് മുറിച്ചാണ്ടി, പി കെ കുഞ്ഞബ്ദുള്ള, മഹമൂദ് മത്തത്തു , സി എം സഫീർ
എന്നിവർ സംസാരിച്ചു .
പെരുവങ്കണ്ടി അലീമ ഹജ്ജുമ്മ സൗജന്യമായി നൽകിയ സ്ഥലത്താണ് കിണർ നിർമ്മിക്കുന്നത്.
നാദാപുരം: ഗ്രാമപഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുന്ന വയോജനങ്ങൾക്ക് സൗജന്യ ഇൻസുലിൻ വിതരണ പദ്ധതിക്ക് നാദാപുരത്ത് തുടക്കമായി. പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷയായി. പഞ്ചായത്തിലെ അറുപത് വയസ്സ് കഴിഞ്ഞ ഇരുന്നൂറോളം പ്രമേഹ രോഗികൾക്കാണ് ഇതുപ്രകാരം ഇൻസുലിനും മരുന്നും സൗജന്യമായി ലഭിക്കുക. രോഗവും പ്രായവും കൂടുന്നതോടൊപ്പം കുത്തനെ ഉയരുന്ന ചികിത്സാ ബാധ്യതയും കൊണ്ട് പ്രയാസപ്പെടുന്ന വയോജനങ്ങളെ ചേർത്തു പിടിക്കുകയാണ് ഈ സ്വപ്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. മെഡിക്കൽ ഓഫിസർ ഡോ. ജമീല പദ്ധതി വിശദീകരിച്ചു. ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി പഞ്ചായത്ത് തലത്തിൽ ഡയബറ്റിക് ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. ക്ലബ്ബ് അംഗങ്ങൾക്ക് മാസം തോറും പ്രത്യേക ഒ.പി, ജീവിതശൈലീ രോഗപ്രതിരോധ മാർഗ്ഗങ്ങളെ സംബന്ധിച്ചുള്ള ബോധവൽക്കരണ ക്ലാസ് എന്നിവയും നടപ്പിലാക്കുന്നുണ്ട്.
സ്ഥിരം സമിതി അധ്യക്ഷരായ സി.കെ നാസർ, എം.സി സുബൈർ, ജനീദ ഫിർദൗസ്, വാർഡ് മെംബർ പി.പി ബാലകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി സംസാരിച്ചു.
നാദാപുരം: പെട്രോൾ, ഡീസൽ പാചക വാതക ഉല്പന്നങ്ങളുടെ വില വർധനവിനെതിരെയും കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. ടി.കെ രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി.പി കുഞ്ഞികൃഷ്ണൻ, പി.എം. നാണു, കരിമ്പിൽ ദിവാകരൻ, ബിജു കായക്കൊടി, കെ.ജി ലത്തീഫ്, വി.പി സുരേന്ദ്രൻ, സി.എച്ച് മോഹനൻ എന്നിവർ പ്രസംഗിച്ചു.
നാദാപുരം: കഴിഞ്ഞ ദിവസം വളയത്തു നിന്നു കാണാതായ 15 വയസുകാരനെ കോഴിക്കോട് കണ്ടെത്തി. വളയം ഗവ ഹയർ സെക്കൻ്ററി വിദ്യാർത്ഥി
നാമത്ത് നാസറിന്റെ മകൻ മുഹമ്മദ് ഷാദിനെയാണ് തിങ്കളാഴ്ച രാത്രി കാണാതായത്.
വീട്ടിൽ നിന്നു വിട്ട മുഹമ്മദ് ഷാദിൻ തിരുവനന്തപുരം വരെ പോയി തിരികെ കോഴിക്കോട് എത്തിയപ്പോഴാണ് പോലീസിന്റെ ശ്രദ്ധയിൽപെടുന്നത്.
വളയം പോലീസ് കുട്ടിയേയും കൊണ്ട് നാട്ടിലേക്ക് തിരിച്ചു.
പ്രമേയം പാസാക്കിയത് സി.പി.എം അംഗങ്ങളുടെ എതിർപ്പിനിടെ.
നാദാപുരം: നിർദിഷ്ട കണ്ണൂർ എയർപ്പോർട്ട് റോഡിലെ ബൈപ്പാസ് റോഡുകളുടെ അലൈൻമെന്റിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നു നാദാപുരം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗം ആവശ്യപ്പെട്ടു.
കൂടുതൽ ജനസാന്ദ്രത നിറഞ്ഞ പ്രദേശമാണ് നിർദിഷ്ട അലൈൻറ്മെൻറ്. ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കി മറ്റു മാർഗ്ഗങ്ങൾ ബന്ധപ്പെട്ടവർ കണ്ടെത്തണം .
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ ഭരണ സമിതി യോഗത്തിൽ
അവതരിപ്പിച്ച പ്രമേയം സി പി എം അംഗങ്ങളുടെ എതിര്‍പ്പോടെയാണ് യോഗം അംഗീകരിച്ചത് .
പ്രസിഡന്റ് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് അഖില മര്യാട്ട് , സ്ഥിരം സമിതി എം സി സുബൈർ , ജനീദ ഫിർദൗസ് , മെമ്പർമാരായ പി പി ബാലകൃഷ്ണൻ , എ കെ ബിജിത്ത് , വി അബ്ദുൽ ജലീൽ , എ കെ സുബൈർ മാസ്റ്റർ എന്നിവർ സംസാരിച്ചു .
നാദാപുരം: തൂണേരി കുന്നുമ്മൽ ബ്ലോക്ക് പരിധിയിൽ വരുന്ന കൃഷിഭവനുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് എൽ.ജെ.ഡി നാദാപുരം മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ഈ മേഖലകളിലെ നിരവധി കൃഷി ഭവനുകളിൽ കൃഷിഓഫീസർമാരുൾപ്പെടെയുള്ള ജീവനക്കാരുടെ അഭാവം കർഷകർക്ക് പ്രയാസം സൃഷ്ടിക്കുകയാണ് ഇതിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാവണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പെട്രോൾ, ഡീസൽ പാചക വാതക വില വർദ്ധനവിനെതിരെയുള്ള ഇടതുമുന്നണിയുടെ 21 ന്റെ പ്രതിഷേധ പരിപാടി വിജയിപ്പിക്കാനും തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട് പി.എം നാണു അധ്യക്ഷത വഹിച്ചു. എം.പി വിജയൻ മാസ്റ്റർ, വത്സരാജ് മണലാട്ട്, ഇ.കെ കുഞ്ഞിക്കണ്ണൻ, രവീന്ദ്രൻ പാച്ചാക്കര, കെ.നാരായണൻ, വി.കെ പവിത്രൻ, ടി.രാമകൃഷ്ണൻ, എം.പി നിർമല, കെ.സി വിനയകുമാർ എന്നിവർ പ്രസംഗിച്ചു.
വളയം: ഗവർമെൻ്റ് ഹയർ സെക്കൻ്ററി
സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ല. വളയം നാമത്ത് മീത്തൽ നാസറിന്റെ മകൻ മുഹമ്മദ് ഷാദിനെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്ത നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. .9048519949
നാദാപുരം : വിലങ്ങാട് പുഴയിൽ ഒഴുക്കിൽ പെട്ട് മരിച്ച ഹൃദിൻ്റെയും ആഷ്മിയുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. വിലങ്ങാട് സെൻ്റ് ഫെറോനാ ദേവാലയത്തിൽ ഇന്ന് ഉച്ചക്ക് ഒരു മണിയോടെ യാണ് അന്ത്യ കർമ്മങ്ങൾ നടന്നത്. ഈസ്റ്റർ ദിനമായ ഇന്ന് ആയിരങ്ങളാണ് കണ്ണീരൊഴുക്കി അന്ത്യ കർമ്മത്തിന് സാക്ഷികളായത്.
സഹോദരിമാരുടെ മക്കളാണ് ഹൃദിനും ആഷ്മിയും. കഴിഞ്ഞ ദിവസമാണ് ഈസ്റ്റർ ആഘോഷിക്കാൻ ബംഗളൂരുവിൽ നിന്ന് ഹൃദിൻ നാട്ടിൽ എത്തിയത്. ഇയാൾ സി എ ബിരുദ ധാരിയാണ്. ഹൃദിൻ്റെ മാതൃ സഹോദരിയുടെ മകളായ ആഷ്മി വിലങ്ങാട് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് . ഹൃദിൻ്റെ ഇളയ സഹോദരി ഹൃദ്യയും കുളിക്കാനിറങ്ങിയെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
മൃതദേഹങ്ങൾക്കരികെ വിങ്ങി പൊട്ടിയ ബന്ധുക്കളെ സമാധാനിപ്പിക്കാൻ
ജന പ്രതിനിധികളും നാട്ടുകാരും ഏറെ പാടുപെട്ടു. തൂണേരി ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ, വാണിമേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെൽമ രാജു തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
നാദാപുരം: ഇന്നലെ രാത്രിയുണ്ടായ കാറ്റിൽ വളയത്ത് വീട് തകർന്നു. ചെക്കോറ്റയിലെ കുളങ്ങരത്താഴ കുനി സന്തോഷിന്റെ വീടാണ് തകർന്നത്. സംഭവം നടക്കുമ്പോൾ സന്തോഷിന്റെ ഭാര്യയും രണ്ട് മക്കളും വീടിനകത്തുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽമഴയിൽ കുതിർന്ന ഓടുമേഞ്ഞ ഇരുനിലവീടിന്റെ മേൽക്കൂരയുടെ ഭാഗം തകർന്നുവീഴുകയായിരുന്നു. ഓടുംകഴുക്കോലും വീടിന്റെ മുകൾനിലയിലും താഴത്തെനിലയുടെ വരാന്തയിലും പതിച്ചനിലയിലാണ്. പഞ്ചായത്തധികൃതരും വില്ലേജ് അധികൃതരും വീട് സന്ദർശിച്ചു.
നാദാപുരം: സ്വകാര്യ ബസും കാറും തമ്മിൽ ഉരസിയത് സംഘർഷത്തിനിടയാക്കി .
വൈകീട്ട് അഞ്ചരയോടെ കല്ലാച്ചിയിൽ വെച്ചാണ് വടകര തൊട്ടിൽ പാലം റൂട്ടിൽ ഓടുന്ന ദേവത ബസ് കുമ്മങ്കോട് സ്വദേശിയുടെ കാറിൽ ഉരസിയത് . നിർത്താതെ പോയ ബസിനെ പിന്തുടർന്ന കാറുകാരൻ നാദാപുരം ബസ് സ്റ്റാൻ്റിൽ വെച്ച് ബസിനെ തടഞു നിർത്തുകയായിരുന്നു . തുടർന്ന് നാട്ടുകാരും കൂടിയതോടെ ടൗണിൽ ഏറെ നേരം വാക്കേറ്റവും സംഘർഷാവസ്ഥയും രൂപപ്പെട്ടു . നാദാപുരം പൊലീസും സ്ഥലത്ത് എത്തി.
മരിച്ച ഹൃഥിൻ സി എ ബിരുദധാരി; ആഷ്മി
ഒമ്പതാം ക്ലാസുകാരി
നാദാപുരം : വിലങ്ങാട് പുഴയിൽ ഒഴുക്കിൽ പെട്ട് മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു . കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ നിന്ന് പൊലീസ് ഇൻക്വസ്റ്റിന് ശേഷമാണ് വടകരയിലേക്ക് പോസ്റ്റ് മോർട്ടത്തിന് അയച്ചത്.
സഹോദരിമാരുടെ മക്കളായ ഹൃദിനും ആഷ്മിയുമാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് ഈസ്റ്റർ ആഘോഷിക്കാൻ ബംഗളൂരുവിൽ നിന്ന് ഹൃഥിൻ നാട്ടിൽ എത്തിയത്. ഇയാൾ
സി എ ബിരുദ ധാരിയാണ്.
ഹൃഥിൻ്റെ മാതൃസഹോദരിയുടെ മകളായ ആഷ്മി വിലങ്ങാട് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് .
ആഷ്ലിൻ്റ വീടിന് വിളിപ്പാടകലെയാണ് അപകടം സംഭവിച്ച പുഴ. ഹൃഥിൻ്റെ ഇളയ സഹോദരി ഹൃദ്യയും കുളിക്കാനിറങ്ങിയെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
നാദാപുരം: വിലങ്ങാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി സംഘം ഒഴുക്കിൽ പ്പെട്ട സംഭവത്തിൽ മരണം രണ്ടായി. അപകടത്തിൽപ്പെട്ട് അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടിയും മരിച്ചു.
വിലങ്ങാട് കൂവ്വത്തോട്ട് പേപ്പച്ചൻ്റെയും മെർലിൻൻ്റെയും മകൻ ഹൃഥിൻ (21) ആലപ്പാട് സാബുവിൻ്റെ മകൾ ആഷ്മി എന്നിവരാണ് മരിച്ചത്. ഹൃഥിന്റെ സഹോദരി രക്ഷപ്പെട്ടു.
നാദാപുരം: വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾ അപകടത്തിൽ പെട്ടു . ഒരാൾ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ് . ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം .വിലങ്ങാട് പമ്പ് ഹൗസിന് സമീപത്തെ പുഴയിൽ പരി സര വാസിയായ ഒരു കുട്ടിയും ഈസ്റ്റർ ആഘോഷിക്കാൻ ബന്ധു വീട്ടിൽ നിന്ന് എത്തിയ രണ്ടു കുട്ടികളുമാണ് കുളിക്കാൻ ഇറങ്ങിയത് . ഒരാൾ കയത്തിലേക്ക് താണ eപ്പാൾ രക്ഷപ്പെടുത്താനായി
മറ്റു രണ്ടു പേരും ശ്രമിക്കുകയായിരുന്നു .
എന്നാൽ മൂന്നു പേരും മുങ്ങിത്താഴുകയായിരുന്ന.ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ മൂവരെയും പുറത്ത് എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഒരാൾ മരിക്കുകയായിരുന്നു.
നാദാപുരം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത സംഭവത്തിൽ വളയം പൊലീസ് അന്വേഷണം ഊർജിതമാക്കി.
ചെക്യാട് കൊയമ്പ്രം പാലത്തിന് സമീപം ഇന്ന് പുലർച്ചെയാണ് സംഭവം. കൂത്തുപറമ്പ് മാലൂര്‍ സ്വദേശി സൈനികനായ മൂലയില്‍ ഷിനോജിന്റെ കാറിന് നേരെയാണ് അക്രമം ഉണ്ടായത്. ചെക്യാട് സഹോദരിയുടെ വീട്ടില്‍ വിഷു ആഘോഷിക്കാനായി എത്തിയതായിരുന്നു ഇദ്ദേഹം. വീട്ടുമുറ്റത്ത് ഐസ്ക്രീം ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇവ പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധിച്ചു.
സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട് .
നാദാപുരം: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു. വളയം ചെക്കോറ്റയിലെ ചേളിയ കേളോത്ത് വൈഷ്ണവിനാണ്
(20) സാരമായി പരിക്കേറ്റത്.
ചെക്കോറ്റയിലെ വീടിനടുത്ത് പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യിൽ നിന്ന് ഗുണ്ട് പടക്കം അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന്റെ വലത് കൈപ്പത്തിയാണ് തകർന്നത്. പരിക്കേറ്റ വൈഷ്ണവിനെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്.
വാണിമേൽ: വിലങ്ങാട് ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. ചക്കാലക്കല്‍ ജിജോ തോമസിനാണ് (33) വെട്ടേറ്റത്.
രാത്രിയോടെയായിരുന്നു സംഭവം. ഇദ്ദേഹത്തെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാദാപുരം: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപ കേന്ദ്ര ത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വിഷു കൂട്ട് വേറിട്ട അനുഭവമായി. പാടിയും പറഞ്ഞും പ്രദേശത്തെ കലാകാരൻമാർ ഒത്തു കൂടി നാടിന് സൗഹൃദ ത്തിൻ്റെ പുതിയ ശീലുകൾ സമ്മാനിക്കുകയായിരുന്നുമുൻ മന്ത്രി എ കെ ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. തൂണേരി ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ അധ്യക്ഷയായി. വി സി ഇഖ്ബാൽ, സി എച്ച് മോഹനൻ, മുഹമ്മദ് ബംഗ്ലത്ത്, പി പി ചാത്തു, അഡ്വ. എ സജീവൻ,
അബ്ബാസ് കണേക്കൽ, കുരുമ്പിയത്ത് കുഞ്ഞബ്ദുല്ല, എരോത്ത് ഫൈസൽ, കോടോത്ത് അന്ത്രു തുടങ്ങിയവർ സംസാരിച്ചു .
കക്കട്ടിൽ: നരിപ്പറ്റ പഞ്ചായത്തിലെ അഗതി ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും സി.ഡി.എസിന്റെയും ഭരണ സമിതിയുടെയും നേതൃത്വത്തിൽ വിഷുക്കോടി വിതരണം ചെയ്തു. പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ. ബീന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ വി. നാണു, ടി.കെ ഷീജ, പി. മിനി, വി.ടി. അജിത, എം.സജിന എന്നിവർ സംസാരിച്ചു.
നാദാപുരം: മൊഞ്ചിൽ മികവേറും നാദാപുര ത്തിന്റെ മണ്ണിൽ വസ്ത്ര വിസ്മയങ്ങളിൽ വൈവിധ്യം തീർക്കാൻ വി ബ്രൈഡ് എത്തുന്നു. മൈലാഞ്ചി ചുവപ്പിൻ മൊഞ്ചേറും പെരുന്നാളിൽ പുത്തനുടുപ്പിൽ മഴവില്ല് തീർക്കാൻ വൈവിധ്യമാർന്ന സെലെക്ഷനാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് കാലത്ത് 11.30ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിക്കും. ചടങ്ങിൽ പ്രമുഖർ സംബന്ധിക്കും
വാണിമേൽ: ഭൂമിവാതുക്കലിൽ ബേബി മാൾ ഇന്ന് തുറക്കും. മാമ്പിലാക്കൂൽ റോഡിലാണ് കുട്ടികളുടെ വിപുലമായ ശേഖര വുമായി ബേബി മാൾ പ്രവർത്തനം ആരംഭിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. ജനപ്രതിനിധികളും സാമൂഹ്യ-രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖരും പരിപാടിയിൽ സംബന്ധിക്കും.
സ്കൂൾ സ്റ്റേഷനറി ഫാൻസി ,ഗിഫ്റ്റ് ,ടോയ്സ് പെർഫ്യൂംസ് തുടങ്ങിയവയുടെ വിപുലമായ ശേഖരം ഇവിടെ ഒരുക്കിയതായി മാനേജിങ് പാർട്ണർമാർ അറിയിച്ചു.
നാദാപുരം: മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കല അക്കാദമി നാദാപുരം ഉപകേന്ദ്രം വിഷു ആഘോഷത്തിൻ്റെ ഭാഗമായി " വിഷു കൂട്ട് " സംഘടിപ്പിക്കുന്നു. നാളെ വൈകീട്ട് 4 മുതൽ 7വരെ പ്രദേശിക കലാകാരൻമാർ അണിനിരക്കുന്ന കോമഡി, മ്യൂസിക്ക് , മാജിക്ക് എന്നിവ അരങ്ങേറും. മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ അധ്യക്ഷയാവും.
നാദാപുരം: പുറമേരി പഞ്ചായത്ത് കുടുംബശ്രീ വിഷു വിപണന മേള ആരംഭിച്ചു. ജൈവപച്ചക്കറികള്‍ ഉള്‍പ്പെടെ പതിനേഴ് വാര്‍ഡുകളിലെ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ വിവിധ ഉത്പന്നങ്ങള്‍ മേളയില്‍ വിപണനത്തിനെത്തിച്ചു. പുറമരിയില് ആരംഭിച്ച മേള പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് സി.എം വിജയന് അദ്ധ്യക്ഷത വഹിച്ചു. ബീന കല്ലില്‍, കെ.എം വിജിഷ, എം.എം ഗീത ,cds ചെയർപേഴ്സൺ സ്വപ്ന,റീത്ത ചക്യത്ത്, കെ.അച്ചുതന്, സി.കെ മീന തുടങ്ങിയവര്‍ സംസാരിച്ചു.
നാദാപുരം: ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന റംസാൻ വിഷു ചന്തക്ക് നാദാപുരത്ത് തുടക്കമായി. ഗ്രാമ പഞ്ചായത്ത് കോംബൗണ്ടിൽ തുടക്കം കുറിച്ച ചന്ത ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു . വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു . കുടുംബശ്രീയുടെയും സംഘങ്ങളുടെയും ഉൽപ്പന്നങ്ങളാണ് വിപണനം നടത്തുന്നത് .
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ എം സി സുബൈർ , ജനീദ ഫിർദൗസ് , ഗ്മെമ്പർ കുഞ്ഞിരാമൻ, മറ്റ് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ , സി ഡി എസ് ചെയർ പേഴ്സൺ പി പി റീജ , സെക്രട്ടറി പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു .
നാദാപുരം: ഗ്രാമ പഞ്ചായത്തിൽ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ സ്ഥാനത്ത് നിന്ന് കോൺഗ്രസിലെ റീന കിണമ്പറേമ്മൽ രാജി വെച്ചതിനെ തുടർന്ന് പുതിയ ചെയർ പേഴ്സണായി മുസ്ലിം ലീഗിലെ ജനീദ ഫിർദൗസ് തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചംഗ സ്റ്റാൻ്റിംഗ് കമ്മിറ്റിയിൽ എതിരില്ലാതെയാണ് ജനീദ തെരഞ്ഞെടുക്കപ്പെട്ടത് .
ഇതോടെ
വികസനം, ക്ഷേമം, ആരോഗ്യ വിദ്യാഭ്യാസം എന്നീ മൂന്നു സ്റ്റാൻ്റിംഗ് കമ്മിറ്റികളും ലീഗ് പ്രതിനിധികൾ നയിക്കും. ധന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആണ്. ആശാ വർക്കറായ റീനക്ക് ഒരേ സമയം രണ്ടു പദവികളും വഹിക്കാൻ നിയമ പരമായി തടസം വന്നതിനെ തുടർന്നാണ് സ്ഥിരം സമിതി ചെയർ പേഴ്സൺ സ്ഥാനം ഒഴിവാക്കിയത് . ഈ സ്റ്റാൻ്റിംഗ് കമ്മിറ്റി വനിതാ സംവരണമാണ് . റീനക്ക് പുറമെ ജനീദ ഫിർദൗസും നിഷാ മനോജുമാണ് ഇതിലെ വനിതാ അംഗങ്ങൾ . മുസ്ലിം ലീഗിലെയും സി പി എമ്മിലെയും ഓരോ പുരുഷ അംഗങ്ങളും ഇതിൽ മെമ്പർമാരാണ്.
നാദാപുരം: വളയം കല്ലുനിര , കാലി കൊളുമ്പ് , എളമ്പ എന്നിവിടങ്ങളിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 800 ലിറ്റർ വാഷ് പിടികൂടി. എളമ്പയിലേക്കൊഴുകുന്ന തോടിന്റെ അരികിൽ വെച്ചാണ് പ്രിവന്റീവ് ഓഫിസർ ശ്രീജിത്ത് എ.കെ യും പാർട്ടിയും വാഷ് കണ്ടെടുത്തത്. കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. എക്സൈസ് ഓഫീസർമാരായ വിജയൻ വി.സി സായിദാസ് കെ.പി, ഡ്രൈവർ പ്രജീഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
നാദാപുരം: ഇരിങ്ങണ്ണൂർ കൈരളി മുക്ക് പരിസരത്ത് കാർ നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞു. യാത്രക്കാർ അൽഭുതകരമായാണ് രക്ഷപ്പട്ടത്. ഇന്നലെ വൈകുന്നേരം പുത്തൻ പുരയിൽ സുനിൽകുമാർ ഓടിച്ച സ്വിഫ്റ്റ് കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഭാഗ്യം കൊണ്ടാണ് സുനിൽ കുമാറും കാറിലുണ്ടായിരുന്ന രണ്ട് കുട്ടികളും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. നാദാപുരം പോലീസ് സംഭവ സ്ഥലത്തെത്തി.
നാദാപുരം: മഴയിലും, കാറ്റിലും നാദാപുരം പള്ളിക്കുണ്ടായ നാശ നഷ്ടങ്ങൾ പരിശോധിച്ച് പള്ളിയുടെ എല്ലാ അറ്റകുറ്റപ്പണികളും ഏറ്റെടുക്കാൻ പുരാവസ്തു വകുപ്പ് തയ്യാറാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ.
ഇന്ന് ഉച്ച തിരിഞ്ഞ് പള്ളി സന്ദർശിച്ച ശേഷമാണ് കമ്മിറ്റി ഭാരവാഹികളെ മന്ത്രി ഇക്കാര്യം അറിയിച്ചത്.
കിഴക്കെ മഠത്തിൽ അബ്ദുല്ല, വി എ മുഹമ്മദ് ഹാജി, കെ ജി അസീസ്, കുരുമ്പേത്ത് അബ്ദുല്ല, കെ ജി ലത്തീഫ്, കെ കെ ജാഫർ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.
നാദാപുരം: കല്ലാച്ചിയിൽ നിന്ന് തെരുവു നായയുടെ കടിയേറ്റ് മൂന്നു പേർക്ക് പരിക്ക്. ചേലക്കാട് സ്വദേശികളായ ഒരു കുട്ടിക്കും മധ്യവയസ്കനും വാണിമേൽ സ്വദേശിയായ യുവാവിനുമാണ് കടിയേറ്റത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പരിക്കേറ്റ മൂന്നു പേരെയും നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടെ കുത്തിവെപ്പിനുള്ള മരുന്ന് ഇല്ലാത്തതിനാൽ ഇവരെ തലശേരി ഗവ. ആശുപത്രി യിലേക്ക് കൊണ്ടു പോയി.
പെരിങ്ങത്തൂർ: ആക്രി സാധനങ്ങൾ മാറ്റുന്നതിനിടയിൽ ബോംബ് പൊട്ടി 14 വയസുകാരൻ്റെ കൈപ്പത്തി ചിതറി. പെരിങ്ങത്തൂരിലെ ഇതര സംസ്ഥാനക്കാരൻ്റെ 14 വയസുള്ള കുട്ടിയുടെ കൈപ്പത്തിയാണ് ചിതറിയത്. ആക്രികൾ കൈകാര്യം ചെയ്യുന്നതിനിടെയാണ് അപകടം എന്നാണ് പ്രാഥമിക സൂചന. ആദ്യം ചൊക്ലി മെഡിക്കൽ സെൻ്ററിലെത്തിച്ച കുട്ടിയെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീണ് പരിക്കു പറ്റിയെന്നാണ് ആശുപത്രിയിൽ പറഞ്ഞിരുന്നത്. സംഭവത്തിൽ ചൊക്ലി പോലീസ് അന്വേഷണം തുടങ്ങി.
നാദാപുരം: ഗ്രാമ പഞ്ചായത്തിൽ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ രാജിവെച്ചു. കോൺഗ്രസിലെ
റീന കിണമ്പറേമ്മലാണ് കഴിഞ്ഞ ദിവസം സെക്രട്ടറിക്ക് രാജി നൽകിയത്. ആശാ വർക്കറായ റീനക്ക്
ഒരേ സമയം രണ്ടു പദവികളും വഹിക്കാൻ നിയമ പരമായി തടസം വന്നതിനെ തുടർന്നാണ് സ്ഥിരം സമിതി ചെയർ പേഴ്സൺ സ്ഥാനം ഒഴിവാക്കാൻ റീന തീരുമാനിച്ചത്. ഈ സ്റ്റാൻ്റിംഗ് കമ്മിറ്റി വനിതാ സംവരണമാണ് . നിലവിൽ ഈ സ്റ്റാൻ്റിംഗ് കമ്മിറ്റിയിൽ റീനക്ക് പുറമെ മുസ്ലിം ലീഗിലെ ജനീദ ഫിർദൗസും സി പി എമ്മിലെ നിഷാ മനോജുമാണ് വനിതാ അംഗങ്ങൾ . മുസ്ലിം ലീഗിലെയും സി പി എമ്മിലെയും ഓരോ പുരുഷ അംഗങ്ങളും ഇതിൽ മെമ്പർമാരാണ്. ഈ അഞ്ചു പേർ ചേർന്നാണ് പുതിയ വനിതാ ചെയർ പേഴ്സണെ തെരഞ്ഞെടുക്കേണ്ടത്.
ജനീദയും നിഷയും തമ്മിലായിരിക്കും മൽസരം. യു ഡി എഫിലെ മൂന്ന് അംഗങ്ങൾ ഉള്ളതിനാൽ ജനീദ ഫിർദൗസ് ചെയർ പേഴ്സണാകുമെന്നാണ് കരുതുന്നത്. അതേ സമയം ഏതെങ്കിലും അംഗത്തിൻ്റെ വോട്ട് അസാധുവാകുകയോ മറ്റോ ചെയ്താൽ നറുക്കെടുപ്പിനും സാധ്യതയുണ്ട് .
വാണിമേൽ: ക്രസൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് നിർമിച്ച സ്നേഹ ഭവനത്തിൻ്റെ താക്കോൽ ദാനം കെ മുരളീധരൻ എം പി നിർവഹിച്ചു. സ്കൂളിൽ പഠിക്കുന്ന നിർധന വിദ്യാർത്ഥിനിയുടെ കുടുംബത്തിനാണ് പത്ത് ലക്ഷത്തിൽ പരം രൂപ ചിലവിൽ കോടിയൂറയിൽ വീട് നിർമിച്ചത്.
ചsങ്ങിൽ പ്രിൻസിപ്പൽ എൻ കെ മൂസ അധ്യക്ഷനായി . ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ മുഖ്യാതിഥിയായി. സ്കൂൾ മാനേജർ വി കെ കുഞ്ഞാലി, കമ്മറ്റി പ്രസിഡൻ്റ് സി കെ സുബൈർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റംഷിദ് ചേരനാണ്ടി , വി കെ മൂസ, കുഞ്ഞമ്മദ് ചേലക്കാടൻ, എം കെ മജീദ്, പി ടി എ പ്രസിഡൻ്റ് കല്ലിൽ മൊയ്തു, രാഷ്ട്രീയ പാർട്ടി നേതാക്കളായ അഷ്റഫ് കൊറ്റാല , ടി പ്രദീപ് കുമാർ, എം ടി ഹരിദാസൻ, എൻ എസ് എസ് റീജിനൽ പ്രോഗ്രാം കൺവീനർ മനോജ് കുമാർ കണിച്ചു കുളങ്ങര, ഹെഡ്മാസ്റ്റർ സി കെ മൊയ്തു സംസാരിച്ചു.
നാദാപുരം : കല്ലാച്ചി വളയം റോഡിന്റെ നവീകരണ പ്രവർത്തി എത്രയും പെട്ടെന്ന് പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് വളയം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഡ് ഉപരോധിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് വളയം പെട്രോൾപമ്പിന് സമീപത്തുനിന്ന് പ്രകടനമായി എത്തിയ യൂത്ത് ലീഗ് പ്രവർത്തകർ വളയം ടൗണിൽ റോഡ് ഉപരോധം നടത്തിയത്. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി എം വി അബ്ദുൽ ഹമീദ് സമരം ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി
ഇ ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി.
ടി ടി കെ ഖാദർ ഹാജി, കോറോത്ത് അഹമ്മദ് ഹാജി, പി പി സാദിഖ്, ഇ വി അറഫാത്ത് , നംഷീദ് കുനിയിൽ തുടങ്ങിയവർ പ്രസംഗിച്ചു
നാദാപുരം : കല്ലാച്ചി വളയം റോഡിന്റെ നവീകരണ പ്രവർത്തി എത്രയും പെട്ടെന്ന് പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് വളയം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഡ് ഉപരോധിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് വളയം പെട്രോൾപമ്പിന് സമീപത്തുനിന്ന് പ്രകടനമായി എത്തിയ യൂത്ത് ലീഗ് പ്രവർത്തകർ വളയം ടൗണിൽ റോഡ് ഉപരോധം നടത്തിയത്. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി എം വി അബ്ദുൽ ഹമീദ് സമരം ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി
ഇ ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി.
ടി ടി കെ ഖാദർ ഹാജി, കോറോത്ത് അഹമ്മദ് ഹാജി, പി പി സാദിഖ്, ഇ വി അറഫാത്ത് , നംഷീദ് കുനിയിൽ തുടങ്ങിയവർ പ്രസംഗിച്ചു
നാദാപുരം: മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ ആളുമാറി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലു പേര് നാദാപുരത്ത് അറസ്റ്റില്‍. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്തു. കുറ്റ്യാടി നിട്ടൂര്‍ തൊള്ളംപാറ രാഹുല്‍ (25), കക്കട്ട് കൈക്കണ്ടിയില്‍ പി.അശ്വന്ത് (22), പാലേരി ചെറിയ കുമ്പളം ഇടവലത്ത് ഇജാസ് (26), പുറമേരി കുളമുള്ളതില്‍ ജുനൈദ് (23) എന്നിവരെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.
മഞ്ചേരി മുള്ളമ്പാറ സ്വദേശി കുന്നത്താടി വീട്ടില്‍ മുഹമ്മദ് ഷമ്മാസിനെയും (23) സുഹൃത്തുക്കളായ രണ്ടു പേരെയുമാണ് അഞ്ചാം തിയതി ചൊവ്വാഴ്ച രാത്രി കക്കംവെള്ളി ശാദുലി റോഡ് പരിസരത്ത് നിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ടയര്‍ കടയിലെ ജീവനക്കാരായ ഈ മൂന്ന് പേരും ജോലി കഴിഞ്ഞ് താമസ സ്ഥലത്ത് എത്തിയപ്പോഴാണ് കെഎല്‍ 9 എഡി 1725 നമ്പര്‍ ഇന്നോവയിലെത്തിയ നാലംഗ സംഘം തടഞ്ഞു വെച്ച് ശരിയാക്കിത്തരാം എന്ന് പറഞ്ഞ് ബലമായി കാറില്‍ കയറ്റികൊണ്ടുപോയത്.
പുറമേരി ഭാഗത്തേക്ക് കൊണ്ടുപോയ ഇവരെ അര മണിക്കൂറിന് ശേഷം തിരികെ ക്വാര്‍ട്ടേഴ്സ് പരിസരത്ത് ഇറക്കി വിടുകയും ചെയ്തു. ഇതു സംബന്ധിച്ച് ഷമ്മാസ് നല്കിയ പരാതിയെ തുടര്‍ന്നു നാദാപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് തട്ടിക്കൊണ്ടുപോയ സംഘം പിടിയിലായത്. യുവാക്കളെ തട്ടിക്കൊണ്ടുപോയ കാര്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കാറില്‍ വെച്ച് ഷമ്മാസ് ഉള്‍പ്പെടെയുള്ളവരുടെ ഫോട്ടോ ഫോണില്‍ പകര്‍ത്തിയ സംഘം ആര്‍ക്കോ അയച്ചുകൊടുക്കുകയും ഇതിനുശേഷമാണ് യുവാക്കളെ വിട്ടയച്ചതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുറ്റ്യാടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാര്‍ പറശ്ശിനി കടവിലേക്ക് തീര്‍ഥാടനത്തിന് എന്ന് പറഞ്ഞ് നിട്ടൂര്‍ സ്വദേശി രാഹുല്‍ വാടകയ്ക്ക് എടുത്തതാണെന്ന് പോലീസ് പറഞ്ഞു.
മലപ്പുറം സ്വദേശികളായ യുവാക്കളെ ആളുമാറി തട്ടിക്കൊണ്ട് പോയതാണെന്നും അറസ്റ്റിലായ യുവാക്കള്‍ ക്വട്ടേഷന്‍, സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘമാണോ എന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് കുനിങ്ങാട് സ്വദേശിയായ യുവാവിനെയും സു
ഹൃത്തിനെയും മലപ്പുറം സ്വദേശികളായ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയിരുന്നു ഈ കേസില്‍ പ്രധാന പ്രതി ഒളിവിലാണ്. വിദേശത്ത് നിന്നു കോടികളുടെ സ്വര്‍ണം എത്തിച്ച് ഉടമസ്ഥര്‍ക്ക് നല്‍കാതെ മുങ്ങുന്ന സംഭവങ്ങള്‍ നാദാപുരം മേഖലയില്‍ അടുത്തിടെ ഉണ്ടായിരുന്നു. ഇവരെ തേടി മലപ്പുറം, കാസര്‍കോട്, കൊടുവള്ളി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ നാദാപുരം മേഖലയില്‍ എത്തി വീട്ടുകാരെ
ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിരുന്നു.
നാദാപുരം: രോഗിയായ പെൺകുട്ടിക്ക് ഇഞ്ചക്ഷൻ നൽകാൻ തയ്യാറാവാത്തത് ആശുപത്രിയിൽ വാക്കേറ്റത്തിനിടയാക്കി.
കല്ലാച്ചി വിംസ് ആശുപത്രിയിൽ ഇന്ന് രാത്രി 10 മണിക്കാണ് സംഭവം . മറ്റൊരു ഡോക്ടറെ കാണിച്ച ശീട്ടുമായി എത്തിയവർ
ഡ്യൂട്ടി ഡോക്ടറോട് ഇഞ്ചക്ഷൻ നൽകാൻ ആവശ്യപെടുകയായിരുന്നു. എന്നാൽ, കൃത്യമായി മനസിലാകാതെ ഇഞ്ചക്ഷൻ നൽകാൻ കഴിയില്ലെന്ന് കൊല്ലം സ്വദേശിയായ ഡോക്ടർ ഇവരോട് പറയുകയായിരുന്നു. തുടർന്ന് രോഗിയുടെ കൂടെ വന്നവർ ഡോക്ടറെയും ജീവനക്കാരെയും അസഭ്യം പറഞ്ഞു .തുടർന്ന് ബഹളവും വാക്കേറ്റവുമായി. ബഹളം കേട്ട് നാട്ടുകാർ കൂടി എത്തിയതോടെ ആശുപത്രി പരിസരം സംഘർഷ ഭരിതമായി.
നാദാപുരം കൺട്രോൾ റൂം എസ് ഐ : അശോകൻ്റെ നേതൃത്വത്തിൽ പൊലീസ് എത്തി ആശുപത്രി അധികൃതരിൽ നിന്ന് മൊഴിയെടുത്തു .
നാദാപുരം : നാദാപുരം പുളിക്കൂൽ പാലത്തിനു സമീപം പ്രവർത്തനമാരംഭിക്കുന്ന സൈത്തൂൻ ഗാർഡൻ & അഗ്രി ഫാമിന്റെ ഉദ്ഘാടനം നാളെ കാലത്ത് 9ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി നിർവഹിക്കും. ആദ്യവിപൽപന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെപി വനജ നടത്തും. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും. വിവിധ ഇനം ഫല വൃക്ഷങ്ങളുടെയും, ചെടികളുടെയും അപൂർവ ശേഖരമാണ് സൈത്തൂൻ ഒരുക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ജൈവ വളങ്ങളും ഇവിടെ ലഭ്യമാകും. കൂടാതെ ഗാർഡൻ സെറ്റിങ്ങ്, ഫല വുക്ഷതൈ തോട്ടം എന്നിവ ചെയ്ത് കൊടുക്കും.
നാദാപുരം: ഡൽഹിയിൽ നടക്കുന്ന പഞ്ചായത്തീരാജ് സെമിനാറിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി പങ്കെടുക്കും. അസാദി ക അമൃത് മഹോത്സവ് ന്റെ ഭാഗമായി കേന്ദ്രപഞ്ചായത്തീ രാജ് മന്ത്രാലയം ഏപ്രിൽ 11 മുതൽ 17 വരെ യാണ് ഡൽഹിയിൽ സുസ്ഥിര വികസന ദേശീയ സെമിനാർ നടത്തുന്നത്. കേരളത്തിലെ ഗ്രാമ പഞ്ചായത്ത് സ്ഥാപനങ്ങളിൽ നിന്നുള്ള ഏക പ്രതിനിധിയായി നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലിയെയാണ് തെരഞ്ഞെടുത്തത്.
നാദാപുരം: ജാമിഅ ഹാശിമിയ്യ എസ്.വൈ.എസ് റമദാൻ നിധി സമാഹരണത്തിന്റെ നിയോജക മണ്ഡലംതല ഉദ്ഘാടനം കോറോത്ത് അഹമ്മദ് ഹാജിയിൽ നിന്ന് സംഭാവന സ്വീകരിച്ച് നിയോജക മണ്ഡലം പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീൻ ജിഫ്രി നിർവഹിച്ചു.
ജാമിഅ ഹാശിമിയ്യ ശംസുൽ ഉലമ ശരീഅത്ത് കോളജിന്റെ ദൈനം ദിന ചിലവിലേക്കായി അൻപത് ലക്ഷം രൂപ സമാഹരിക്കുന്നതിനാണ് ഒരു മാസത്തെ നിധി സമാഹരണത്തിലൂടെ ലക്ഷ്യമിടുന്നത്. എസ്.വൈ.എസ് നിയോജക മണ്ഡലം കമ്മിറ്റി പഞ്ചായത്ത്, ശാഖാ, മഹല്ല് കമ്മിറ്റികൾ മുഖേനയാണ് ഫണ്ട് സമാഹരണം നടത്തുന്നത്. ചടങ്ങിൽ ഹാശിമിയ്യ പ്രസിഡന്റ് ടി.ടി.കെ ഖാദർ ഹാജി അധ്യക്ഷനായി. ടി.കെ മുസ്തഫ തങ്ങൾ, ഹംസ തങ്ങൾ പാലേരി, മുഹമ്മദലി തങ്ങൾ, അഹമ്മദ് പുന്നക്കൽ, പി.പി അഷ്റഫ് മൗലവി, ടി.എം.വി അബ്ദുൽ ഹമീദ്, എൻ.കെ ജമാൽ ഹാജി, അലി വാണിമേൽ, റാഷിദ് അശ്അരി, കെ.സി ജുബൈർ, നൗഫൽ കുമ്മങ്കോട്, സാദിഖ് റഹ്മാനി, അജ്മൽ പാറക്കടവ് സംസാരിച്ചു.
പാറക്കടവ്: ചെക്യാട് ഗ്രാമപഞ്ചായത്ത് താനക്കോട്ടൂർ രണ്ടാ വാർഡിൽ വലിയ പറമ്പത്ത് അബ്ദുള്ള ഹാജി സംഭാവന ചെയ്ത സ്ഥലത്ത് നിർമ്മിക്കുന്ന സ്മാർട്ട് അംഗൻവാടി കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തി പ്രസിഡണ്ട് നസീമ കൊട്ടാരം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് കെ.പി. കുമാരൻ അധ്യക്ഷനായി. അബ്ദുള്ള ഹാജിയിൽ നിന്നും സ്ഥല ത്തിന്റെ ആധാരം പഞ്ചായത്ത് സെക്രട്ടറി നിഷ ഏറ്റ് വാങ്ങി .സ്ഥലം സംഭാവന ചെയ്ത അബ്ദുളള ഹാജിയെ ഐ സി.ഡി.സി. സൂപ്പർവൈസർ നിഷ. പി.വി.ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളായ വസന്ത കരിന്ത്രയിൽ, അബൂബക്കർ മാസ്റ്റർ, കൺവീനർ ഉസ്മാൻ മാസ്റ്റർ, രൂപേഷ്, പാട്ടോൻ മഹമൂദ്, പി.വി അമ്മത്, പ്രജിന , രജില ചീനത്താത്ത്, ശോഭ സംസാരിച്ചു.
നാദാപുരം : സിപിഐ എം പാർട്ടി കോൺഗ്രസ്സ് പതാകജാഥയ്ക്ക് നാദാപുരത്ത് ഉജ്ജ്വല വരവേൽപ്പ്. കുറ്റ്യാടി -തലശ്ശേരി സംസ്ഥാന പാത ആവേശത്തേരിലേറി.
നാളെ മുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന സിപിഐ എം പാർടി കോൺഗ്രസിന് തുടക്കംകുറിച്ച് സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകജാഥക്കാണ് സ്വീകരണം ഒരുക്കിയത്.
സംസ്ഥാന സെക്രട്ടറി യറ്റംഗം എം സ്വരാജ് നയിക്കുന്ന ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി പുഷ്പവൃഷ്ടി നടത്തിയും പടക്കം പൊട്ടിച്ചും പ്രവർത്തകർ ജാഥയെ വരവേറ്റു. ചേലക്കാട് വെച്ച് ഏരിയാ സെക്രട്ടറി പി.പി ചത്തുവും വി.പി കുഞ്ഞികൃഷ്ണനും ജാഥാ ലീഡറെ ഹാരാപ്പണം നടത്തി. ജില്ലാ സെക്രട്ടറി പി .മോഹനൻ, സംസ്ഥാന കമ്മറ്റി അംഗം കെ.കെ ലതിക, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.കെ ദിനേശൻ, എം ഗിരീഷ് ,കെ.കെ മുഹമ്മദ്, കൂടത്താം കണ്ടി സുരേഷ് തുടങ്ങിയവർ ജാഥയിലുടനീളം പങ്കെടുത്തു.
നാദാപുരം: കല്ലാച്ചിയിൽ നിർത്തിയിട്ട വാഹനം പട്ടാപ്പകൽ മോഷണം പോയി. കല്ലാച്ചി കുളിർമ്മ ഫ്രൂട്സ് ആൻ്റ് കൂൾ ബാറിൻ്റെ മിനി വാനാണ് മോഷണം പോയത്. കോടതി റോഡിൽ നിർത്തിയിട്ടതായിരുന്നു .
ഉടമ നാദാപുരം പോലീസിൽ പരാതി നൽകി
നാദാപുരം: എസ്.കെ.എസ്.എസ്.എഫ് നാദാപുരം മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന അഞ്ചാമത് റമളാൻ പ്രഭാഷണം ആരംഭിച്ചു. നാദാപുരം ബസ് സ്റ്റാന്റിനു പിൻവശം യു.സി ടർഫ് ഗ്രൗണ്ടിന് സമീപം തയ്യാറാക്കിയ വാവാട് ഉസ്താദ് നഗറിൽ നടക്കുന്ന പരിപാടി ടി.കെ മുസ്തഫ തങ്ങൾ ചേലക്കാട് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല സലിം വാഫി പ്രഭാഷണം നടത്തി. മമ്മൂട്ടി പാത്തുംകര അധ്യക്ഷനായി. എസ്.പി.എം തങ്ങൾ, അസീസ് ഫൈസി കുയ്തേരി, ടി.കെ അബ്ബാസ് പേരോട്, സി അബ്ദുൽ ഹമീദ്, നൗഫൽ കുമ്മങ്കോട് സംസാരിച്ചു. ഇന്ന് കാലത്ത് 8ന് സയ്യിദ് മുബശിർ തങ്ങൾ ജമലുല്ലൈലി, ബുധനാഴ്ച സയ്യിദ് ശറഫുദ്ധീൻ ജിഫ്രി എന്നിവർ ഉദ്ഘാടനം ചെയ്യും. 7ന് നടക്കുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ദുആ സദസ്സും സമസ്ത ട്രഷറർ ചേലക്കാട് മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ, സയ്യിദ് സഫ്വാൻ തങ്ങൾ ഏഴിമല എന്നിവർ പങ്കെടുക്കും.
ഇരിങ്ങണ്ണൂർ: വെസ്റ്റ് എൽ.പി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന വി.കെ മോഹനൻ മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പത്മിനി ടീച്ചർ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗായകൻ വി.ടി.മുരളി മുഖ്യാതിഥി ആയിരുന്നു. ഹെഡ്മിസ്ട്രസ്സ് കെ. മീന സ്വാഗതമാശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാജൻ, മെമ്പർമാരായ പി.പി. ശ്രീജ, സി.പി ശ്രീജിത്ത് മുൻ ഹെഡ് മാസ്റ്റർ ടി.പി ഗോപി നാഥ്, രവീന്ദ്രൻ കാളാറത്ത് , മാനേജർ രാജീവൻ കരിപ്പാളി, പി.ടി.എ പ്രസിഡണ്ട് സഞ്ജയ് പുത്തലത്ത് , ആർ.ടി.ഉസ്മാൻ , വത്സരാജ് മണലാട്ട് , എം.പി ശ്രീധരൻ മാസ്റ്റർ, സന്തോഷ് കക്കാട്ട്,വി.പി പവിത്രൻ, എം.കെ രാജേന്ദൻ, പി.കെ കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. ആശാ വർക്കർ തങ്കമണി, ആർ.ആർ.ടി വളണ്ടിയർമാരായ സജീവൻ , ബജീഷ്, നിമീഷ്, സന്തോഷ് എന്നിവരെ ആദരിച്ചു. എൽ.എസ്.എസ് വിജയികൾക്ക് ക്യാഷ വാർഡും ഉപഹാരങ്ങളും മാനേജർ രാജീവൻ ടി.പി നൽകി. സ്കൂളിലെ മുഴുവൻ പെൺകുട്ടികളെയും ഉൾപ്പെടുത്തിയ സുകന്യ സമൃദ്ധി പദ്ധതിയുടെ പാസ്ബുക്ക് വിതരണം ഇ.കെ. വിജയൻ എം.എൽ.എയും എൻഡോവ്മെന്റ് വിതരണം എച്ച്. എം. മീന കെ യും വേദിയിൽ വച്ച് നടത്തി. വിരമിക്കുന്ന വി.കെ മോഹനൻ മാസ്റ്റർ മറുമൊഴി പ്രസംഗം നടത്തി സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.
നാദാപുരം: യുവകവിയും എഴുത്തുകാരനുമായ രമേശ് അയ്യങ്കിയുടെ കവിതാസമാഹാരമായ "ഉൾവനങ്ങൾ" പ്രശസ്ത നാടകകൃത്തും സംഗീതനാടക അവാർഡ് ജേതാവുമായ ചന്ദ്രശേഖരൻ തിക്കോടി പ്രകാശനം ചെയ്തു. കവിയുടെ അമ്മയായ ജാനു മണിയാല പുസ്തകം ഏറ്റുവാങ്ങി. കവിയും പ്രഭാഷകനുമായ ശ്രീനി എടച്ചേരി പുസ്തകപരിചയം നടത്തി. മുഖ്യ അതിഥിയായി തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ പങ്കെടുത്തു. വാസു വാണിമേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ടി ബാബു സ്വാഗതം ആശംസിച്ചു. മലർവാടി റെസിഡന്റ്സ് അസോസിയേഷന് വേണ്ടി ഷംസീർ ബാപ്പു , രമേശൻ തയ്യുള്ളതിൽ എന്നിവർ കവിയെ പൊന്നാടയണിയിച്ച് ആദരിച്ചു. വാർഡ് മെമ്പർ പി ശാരദ, എൻ പി ചന്ദ്രൻ മാസ്റ്റർ, ഒ സുധിലാൽ, പ്രേമൻ തണൽ, അജീഷ് ബാലകൃഷ്ണൻ, ചന്ദ്രൻ എ പി സി, അനന്ദൻ സാരംഗ്, നിധിൻ മുരളി, അനൂപ് കൃഷ്ണൻ, വിനീഷ് സി വി, വിനീഷ് പച്ചപ്പാലം എന്നിവർ സംസാരിച്ചു. മറുമൊഴിയായി രമേശ് അയ്യങ്കി സംസാരിക്കുകയും പ്രദീഷ് തയ്യുള്ളതിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
നാദാപുരം: കോട്ടേമ്പ്രം സുരക്ഷാ പെയിൻ ആന്റ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ ജീവിത ശൈലീ രോഗ പരിശോധനാ ക്യാംപ് നടത്തി. നാദാപുരം സോണൽ ചെയർമാൻ സി.എച്ച് മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.കെ കുഞ്ഞിരാമൻ അധ്യക്ഷനായി. വാർഡ് മെംബർ എം.കെ സുജാത, ശശി മീത്തൽ, പി.കെ ശ്രീജിത്ത്, വി.കെ രജനി സംസാരിച്ചു.
എടച്ചേരി: എടച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പറും ജനതാ ദൾ നേതാവുമായിരുന്ന ഇ.കെ ശശീന്ദ്രന്റെ പതിനഞ്ചാം ചരമവാർഷികം എൽ.ജെ.ഡി എടച്ചേരി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം എൽ.ജെ.ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ടി.കെ ബാലൻ അധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട് പി.എം നാണു, എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വത്സരാജ് മണലാട്ട് , കോമത്ത് ഭാസ്ക്കരൻ എന്നിവർ പ്രസംഗിച്ചു എൽ.ജെ.ഡി. മേഖലാ സെക്രട്ടറി കെ.രജീഷ് സ്വാഗതവും കെ രഗിൽ നന്ദിയും പറഞ്ഞു.എൽ.എസ്.എസ് പരീക്ഷയിൽ വിജയം കൈവരിച്ച ഈരായിന്റവിട ശിവനന്ദക്ക് എൽ.ജെ.ഡിയുടെ ഉപഹാരം മനയത്ത് ചന്ദ്രൻ കൈമാറി.
നാദാപുരം: എസ്.കെ.എസ്.എസ്.എഫ് നാദാപുരം മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന അഞ്ചാമത് റമളാൻ പ്രഭാഷണം നാളെ തുടങ്ങും. രാവിലെ 8 മണിക്ക് നാദാപുരം ബസ് സ്റ്റാന്റിനു പിൻവശം യു.സി ടർഫ് ഗ്രൗണ്ടിന് സമീപം തയ്യാറാക്കിയ വാവാട് ഉസ്താദ് നഗറിൽ നടക്കുന്ന പരിപാടി എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.പി.സി തങ്ങൾ ഉദ്ഘാടനം ചെയ്യും. 4,5,6,7 തിയ്യതികളിൽ അബ്ദുല്ല സലീം വാഫി പ്രഭാഷണം നടത്തും.
നാദാപുരം: കണ്ണൂർ എയർപ്പോർട്ട് റോഡ് വികസനത്തിന്റെ ഭാഗമായുള്ള അലൈന്മെന്റിൽ നിർദിഷ്ട കല്ലാച്ചി ബൈപ്പാസിനെതിരെ ജനകീയ പ്രതിഷേധം. ബൈപാസ് കടന്നുപോകുന്നത് തികച്ചും ജനവാസ കേന്ദ്രങ്ങളിൽ കൂടിയാണെന്നും മൂന്നു കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ബൈപ്പാസിന് വേണ്ടി മുപ്പത്തിലധികം വീടുകൾ പൂർണ്ണമായോ ഭാഗികമായോ നഷ്ട്ടപ്പെടുന്ന അവസ്ഥക്ക് ബദൽ മാർഗം കാണണമെന്നും സമര സമിതി ആവശ്യപ്പെട്ടു. കല്ലാച്ചി ചീറോത്തു മുക്കിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എം രഘുനാഥ് അധ്യക്ഷനായി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. അഹമ്മദ് പുന്നക്കൽ , സൂപ്പി നരിക്കാട്ടേരി , സി.വി കുഞ്ഞികൃഷ്ണൻ, എൻ.കെ മൂസ, എം.പി സൂപ്പി, അഡ്വ. എ സജീവൻ, പി.കെ ദാമു, മുഹമ്മദ് ബംഗ്ലത്ത്, വലിയാണ്ടി ഹമീദ്, സി.കെ നാസർ, അഖില മര്യാട്ട്, സി.പി സലാം, ഇ.കെ മുഹമ്മദലി, വി അബ്ദുൽ ജലീൽ, ഇ ഹാരിസ്, എം.സി സുബൈർ, പി വാസു, മസ്ബൂബ അസീദ്, ജനീദ ഫിർദൗസ്, വി.പി ഫൈസൽ എന്നിവർ സംസാരിച്ചു. അഡ്വ. കെ.എം രഘുനാഥ് ചെയർമാനും സി.കെ നാസർ കൺവീനറുമായി കർമസമിതിക്ക് രൂപം നൽകി.
കുറ്റ്യാടി: തൊട്ടില്‍പാലം മൂന്നാംകൈയില്‍ അമിത വേഗതയില്‍ വന്ന കാര്‍ ബൈക്കിന്റെ പിന്നിലിടിച്ച് ഒരാള്‍ മരിച്ചു. തൊട്ടില്‍പാലം കൂടലില്‍ സ്വദേശിനി കല്യാണി(64)യാണ് മരിച്ചത്. ഭർത്താവ് കരുണാകരൻ, തെക്കയിൽ പോക്കർ എന്നിവർക്കാണ് പരുക്കേറ്റത്. കാറിന്റെ മുന്നിൽ അതേ ദിശയിൽ കരുണാകരനും ഭാര്യയും സഞ്ചരിച്ച ബൈക്കിന് പിന്നിൽ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ബൈക്ക് തെറിച്ച് വീണ് റോഡരികിൽ മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്ന പോക്കർ എന്നയാർക്കും പരുക്കേറ്റു. പരുക്കേറ്റ രണ്ട് പേരും തൊട്ടിൽപ്പാലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിനിടയാക്കിയ കാറും കാറോടിച്ചയാളെയും തൊട്ടിൽപ്പാലം പോലീസ് കസ്റ്റഡിയിൽ എടുത്തു
നാദാപുരം: നിർദ്ദിഷ്ട കുറ്റ്യാടി - മട്ടന്നൂർ എയർപോർട്ട് റോഡ് വികസന പ്രവർത്തനത്തെ തുരങ്കം വെയ്ക്കാനുള്ള നീക്കത്തിനെതിരെ അണിനിരക്കണമെന്ന് എൽ.ഡി.എഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി പ്രസ്ഥാവനയിൽ പറഞ്ഞു. നാടിൻ്റെ വികസത്തിന് മുതൽകൂട്ടാവുന്ന സ്വപ്ന പദ്ധതിയാണിത്. ഗൾഫ് പ്രവാസികൾ ഏറെയുള്ള വടകര, കൊയിലാണ്ടി താലൂകകളിൽ ജനങ്ങൾ എളുപ്പത്തിലും വേഗത്തിനും മട്ടന്നൂർ എയർപോർട്ടിലേക്ക് എത്തിച്ചേരാൻ റോഡ് വികസനം ഉപകരിക്കും. പ്രാഥമികമായി 24 മീറ്റർ വീതിയുള്ള നാലുവരിപ്പാത അലൈൻമെന്റ് പഞ്ചായത്ത് പ്രസിഡന്റുമാർക്കും സർവ്വകക്ഷി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ നിർദ്ദേശം സമർപ്പിക്കണമെന്നും സർവ്വകക്ഷി യോഗത്തിൽ തീരുമാനമെടുത്തതാണ്. എന്നാൽ ഈ തീരുമാനം അട്ടിമറിച്ച് റോഡ് വികസനം തടസപ്പെടുത്തുന്നതിയായി യു.ഡി.എഫ് പരസ്യമായി രംഗത്ത് വരുന്ന കാഴ്ച്ചയാണ് കാണുന്നത്. ജനങ്ങൾക്ക് നഷ്ടങ്ങളില്ലാതെ അവരെയാകെ ബോധ്യപ്പെടുത്തി റോഡ് വികസനം മുന്നോട്ട് കൊണ്ടുപോകാനും യു.ഡി.എഫിൻ്റെ വികസന വിരുദ്ധ നിലപാടിനെതിരെയും പൊതുജനങ്ങൾ അണിനിരക്കണമെന്ന് എൽ.ഡി.എഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി കൺവീനർ പി.പി ചാത്തു ആവശ്യപ്പെട്ടു.
വടകര: പ്രവാസിയെ കാണാനില്ലെന്ന് പരാതി. മന്തരത്തൂർ പാറമ്മൽ പള്ളിക്കു സമീപത്തെ കുന്നുമ്മറക്കണ്ടിയിൽ, കെ. കെ. അബ്ദുൽ സലാമിനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്.
രാവിലെ വീട്ടിൽ നിന്നിറങ്ങിയ ഇയാളെ ഒമ്പതരയോടെ പ്രദേശവാസികൾ സമീപത്തെ ടൗണിൽ കണ്ടതായി പറയുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയതോടെയാണ് ബന്ധുക്കൾ തിരച്ചിൽ നടത്തിയത്. തുടർന്ന് വടകര പോലീസിൽ പരാതി നൽകി. വിദേശത്ത് ജോലി ചെയ്യുന്ന അബ്ദുൽസലാം മൂന്ന് മാസം മുൻപ് ബാപ്പയുടെ മരണാന്തര ചടങ്ങിൽ പങ്കെടുക്കാ നാണ് നാട്ടിലെത്തിയത്. ലീവ് കഴിഞ്ഞ് ദിവസങ്ങൾക്കു
ശേഷം മടങ്ങാനിരിക്കെയാണ് കാണാതായത്. ഭാര്യയും മൂന്നു മക്കളുമുണ്ട്. 58 കാരനായ അബ്ദുൽ സലാമിനെ കുറിച്ച് വിവരം ലഭിക്കുന്നവർ വടകര പോലീസിലോ 9846220489 എന്ന നമ്പറിലോ അറിയിക്കണം .
ഇരിങ്ങണ്ണൂർ. നവയുഗ കലാ കായിക സമിതി ഇരിങ്ങണ്ണൂർ എൽ.എസ്.എസ്, യു .എസ് .എസ് സംസ്കൃതം സ്കോളർഷിപ് വിജയികളെ യും അഞ്ചാം റാങ്കോടെ ജെ.എച്ച്.ഐ ആയി ഗവൺമെന്റ് സർവീസിൽ പ്രവേശിച്ച നിഖിൽ. എസ്സിനെയും അനുമോദിച്ചു. നവയുഗ നടത്തിയ രക്ത ദാന കേമ്പുമായി ബന്ധപ്പെട്ടു നടത്തിയ പോസ്റ്റർ രചനാമത്സര വിജയികൾക്കുള്ള സമ്മാനവും രക്തദാനം നടത്തിയവർക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്തു. അനുമോദന സദസ്സ് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കെ.ടി.കെ രാധ ഉദ്ഘാടനം ചെയ്തു. സജേഷ് കോമത്ത് അധ്യക്ഷത വഹിച്ചു.ആശംസകൾ അർപ്പിച്ചു ഗീത. ആർ സംസാരിച്ചു ജയേഷ് ടി.പി സ്വാഗതവും അമൽജിത്ത് കക്കുറയിൽ നന്ദിയും പറഞ്ഞു.
നാദാപുരം: ചെക്യാട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ജൽജീവൻ പദ്ധതി പ്രകാരം കുടി വെള്ളം എത്തിക്കുന്നതിന് 12.5 ലക്ഷം ലിറ്റർ ജല സംഭരണി സ്ഥാപിക്കലിന്റെയും പൈപ്പ് ഇടൽ പ്രവൃത്തിയുടെയും പഞ്ചയത്ത് തല ഉദ്ഘാടനം പ്രസിഡന്റ് നസീമ കൊട്ടാരത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി കുമാരൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ ഖാലിദ്, സി.എച്ച് സമീറ, റംല കുട്ട്യാപ്പണ്ടി, മെംബർമാരായ സുബൈർ പറേമ്മൽ, മഫീദ സലീം, പി.കെ ഖാലിദ്, വി.കെ അബൂബക്കർ, പി മൂസ്സ, മോഹൻദാസ്, ഷൈനി, ബീജ, മുൻ പ്രസിഡന്റുമാരായ എ ആമിന, അബ്ദുല്ല കുണ്ടുങ്കര, രാഷ്ട്രീയ സംസാകാരിക പ്രവർത്തകരായ സി.എച്ച് ഹമീദ്, മോഹനൻ പാറക്കടവ്, ഭാസ്കരൻ, അബ്ദുല്ല കരിന്ത്രംകോട്ട്, സലീം ചെക്യാട്, കെ കുമാരൻ, ഹസ്സൻ പിള്ളാണ്ടി, കെ.എം മൂസ്സ, പി കുഞ്ഞിഒണക്കൻ സംസാരിച്ചു.
നാദാപുരം: കല്ലാച്ചിയിൽ ബൈക്കുകൾ തമ്മിൽ
കൂട്ടിയിടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയവർ തമ്മിൽ അടിപിടി . ഇന്ന് രാത്രി പതിനൊന്ന് മണിയോടെ യാണ് കല്ലാച്ചി ടാക്സി സ്റ്റാൻ്റിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചത്.
പരിക്കേറ്റ് കല്ലാച്ചി വിംസ് ആശുപത്രിയിൽ എത്തിയവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിൽ കയ്യാങ്കളി നടക്കുകയുമായിരുന്നു .
നരിപ്പറ്റ പാതിരിപ്പറ്റ സ്വദേശികളും കല്ലാച്ചി സ്വദേശികളായ യുവാക്കളും തമ്മിലാണ് സംഘർഷം . നാദാപുരം പൊലീസ് സ്ഥലത്ത് എത്തി ഇരു കൂട്ടരെയും പിരിച്ചു വിട്ടു
നാദാപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച ലോണ്ടറി ആൻ്റ് ഡ്രൈ ക്ലീനിംഗ് ബ്രാൻഡായ ഫാബ്രികോ ഇനി നാദാപുരത്തും . നാദാപുരം തലശ്ശേരി റോഡിൽ മൊതാക്കര ജുമാമസ്ജിദ് പരിസരത്ത്
സി എം കെ കോംപ്ലക്സി ലാണ് ഫാബ്രികോ ലൈവ് ഡ്രൈക്ലീൻ സ്റ്റുഡിയോ നാളെ പ്രവർത്തന മാരംഭിക്കുന്നത്.
ഉച്ചക്ക് 12.30 ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. നാദാപുരം എം എൽ എ ഇ കെ വിജയൻ, കൂത്തുപറമ്പ് എം എൽ എ കെ പി മോഹനൻ,
മുൻ എം എൽ എ പാറക്കൽ അബ്ദുള്ള, നാദാപുരം പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി ,തൂണേരി പഞ്ചായത്ത് പ്രസിഡൻ്റ് പി ഷാഹിന, വൈസ് പ്രസിഡണ്ട് മധുമോഹൻ , ആർ എൽ ജെ പി കേരള സ്റ്റേറ്റ് പ്രസിഡണ്ട് എം മെഹബൂബ് എന്നിവർ പങ്കെടുക്കും. ലോകോത്തര നിലവാരത്തിലുള്ള ലോണ്ടറി സർവീസിൽ പുതിയ കാൽവെപ്പിന് തുടക്കം കുറിച്ച സ്ഥാപനമാണ് ഫാബ്രികോ.
ഇന്ത്യയിലാദ്യമായി വേൾഡ് ക്ലാസ് ലോണ്ടറി ബിസിനസ് ഒരു സി ആർ എം സോഫ്റ്റ് വെയറിൻ്റെ സഹായത്തോടെ ടോട്ടൽ ഫ്രാഞ്ചൈസി മാനേജ്മെൻ്റ്, കസ്റ്റമർ ട്രാക്കിംഗ് , പി ക്കപ്പ് ആൻ്റ് ഡലിവറി എന്നിവയെല്ലാം ഒരു മൊബൈൽ ആപ് വഴി സാധ്യമാക്കുന്ന സംരംഭമാണിത് .ലോണ്ടറി, സ്റ്റീം അയേണിങ്ങ്, ഷൂ ലോണ്ടറി, ബാഗ് ലോണ്ടറി, കർട്ടൻ ക്ലീനിംഗ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമായിരിക്കുമെന്ന് മാനേജിംഗ് പാർട്ണർമാർ അറിയിച്ചു .
പുറമേരി: ആയിരം പേരിൽ അഞ്ച് പേർക്ക് തൊഴിൽ പദ്ധതിയുമായി പുറമേരി പഞ്ചായത്ത് ബജറ്റ്. 30,82,70677 കോടി രൂപ വരവും 30,58, 2100 കോടി രൂപ ചിലവും 24,50,577 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ്. പ്രസിഡൻ്റ് സി എൻ വിജയൻ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി. ജ്യോതി ലക്ഷ്മി അധ്യക്ഷയായി. കെ എം വിജിഷ, ബീന കല്ലിൽ, എം.എം ഗീത സെക്രട്ടറി എൻ രാമചന്ദ്രൻ, കൂടത്താം കണ്ടി രവീന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഒളോർമാങ്ങ കൃഷി വികസനത്തിന് കാർഷിക നേഴ്സറി തുടങ്ങും. കാർഷിക വിപണന കേന്ദ്രത്തിന് പുറമേരി ടൗണിലും സൗകര്യം ഒരുക്കും. നെൽകൃഷി വ്യാപനത്തിന് ലാബർ ബാങ്ക് തുടങ്ങും. പഞ്ചായത്തിൽ കോഴിമുട്ട ഉൽപാദനം വർദ്ധിപ്പിക്കും. 25 കോഴികളും കൂടും നൽകും. അതിദാരിദ്രരെ സഹായിക്കും . വാതിൽപ്പടി സേവനത്തിന് വളണ്ടിയർ സേന രൂപീകരിക്കും. ക്ലീൻ പുറമേരിക്ക് കെട്ടിടം പണിയും ഒപ്പം ഗുഡ്സ് ഓട്ടോറിക്ഷ വാങ്ങിച്ച് നൽകും. ദുരന്ത നിവാരണ സേനയ്ക്ക് ഉപകരണങ്ങളും പരിശീലനവും നൽകും. വനിത പ്രോത്സാഹന പദ്ധതി രൂപീകരിക്കും. ഹോംനേഴ്സിംഗ് സേന കുടുംബശ്രീയുമായി ബന്ധപ്പെട്ട് രൂപീകരിക്കും. ആരോഗ്യ- ടെക്നിക്കൽ മേഖലയിൽ തൊഴിലവസരം ഉണ്ടാക്കാൻ പഞ്ചായത്തിൽ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കും. വിദ്യാഭ്യാസ മേഖലയിൽ വിജയരഥം പദ്ധതി രൂപീകരിക്കും. പെൺകുട്ടികൾക്ക് കരാട്ടെ - യോഗ പരിശീലനം നൽകും. ജിംനേഷ്യം ആരംഭിക്കും. പുന:രധിവാസത്തിന് ഐസലേഷൻ സെൻ്റർ തുടങ്ങും. കാൻസർ - കിഡ്നി മെഡിക്കൽ ക്യാമ്പ് നടത്തും. പഞ്ചായത്ത് ഓഫീസ് മിനി സിവിൽ സ്റ്റേഷൻ മാതൃകയിൽ പുന:ർ നിർമ്മിക്കും. ഗ്രാമീണ റോഡുകൾ വികസിപ്പിക്കും. നീന്ത പരിശീലനം ശാസത്രീയമായി നൽകും. അഞ്ചാം വാർഡിൽ എളയടത്ത് സൗജന്യമായി ലഭിച്ച കുളം ആധുനീക വൽക്കരിക്കും. മലയാട പൊയിൽ വ്യവസായ എസ്റ്റേറ്റ് നിർമ്മിക്കും. പുറമേരി പെരുമുണ്ടച്ചേരിയിലെ പൊതു ശ്മശാനത്തിൽ വൈദ്യുതി ശ്മശാനം നിർമ്മാണം ആരംഭിക്കും. അങ്കണവാടികൾക്കെല്ലാം കെട്ടിടം പണിയും. ടാക്സി സ്റ്റാൻ്റ് നിർമ്മിക്കും. ഉദയവർമ രാജ സാംസ്ക്കാരിക നിലയത്തിനായി സർക്കാറിൽ സമ്മർദ്ദം ചെലുത്തും.
നാദാപുരം: ടൗണിൽ ട്രാഫിക് നിയന്ത്രിക്കാൻ ഡിവൈഎസ്പി നേരിട്ടിറങ്ങി. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് നാദാപുരം അങ്ങാടിയിൽ ഡിവൈഎസ്പി ടി പി ജേക്കബ് നേരിട്ടെത്തി ഗതാഗതം നിയന്ത്രിച്ചത്. വൈകുന്നേര സമയങ്ങളിൽ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇന്ന് അഞ്ചരയോടെ ഡിവൈഎസ്പിയുടെ വാഹനം ടൗണിലൂടെ കടന്നുപോകുമ്പോൾ അങ്ങാടിയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ബസ്സ്റ്റാൻഡ് പരിസരത്ത് ഡിവൈഎസ്പിയുടെ വാഹനം പാർക്ക് ചെയ്തു അദ്ദേഹം വാഹനത്തിൽ നിന്ന് ഇറങ്ങി വന്നു ടൗണിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഏറെ നേരം പാടുപെട്ടു. നാദാപുരം സബ് ഇൻസ്പെക്ടർ
എ എൻ പ്രശാന്തും ഉടനെ സ്ഥലത്തെത്തി. തുടർന്ന് എസ് ഐ യെഗതാഗത നിയന്ത്രണത്തിന് ചുമതല ഏൽപ്പിച്ച ഡിവൈഎസ്പി മടങ്ങി.
പാറക്കടവ് : ഒട്ടേറെ നൂതന പദ്ധതികളുമായി ചെക്യാട് ഗ്രാമ പഞ്ചായത്ത് ബജറ്റ്. ക്ലീൻ ചെക്യാട്, എൽ ഇ ഡി നിർമ്മാണ യൂണിറ്റ് വഴി വനിതകൾക്ക് തൊഴിലവസരം, കുടിവെള്ളം, ശുചിത്വം എന്നീ മേഖലകൾക്ക് ഉന്നൽ നൽകിയ ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് കെ.പി കുമാരൻ അവതരിപ്പിച്ചു. 31.32 കോടിയുടെ ബഡ്ജറ്റിന് ചെക്യാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗീകാരം നൽകി. കൃഷി അനുബന്ധ മേഖല, മൃഗസംരക്ഷണം എന്നിവയ്ക്കായി 88.35 ലക്ഷം രൂപ, ആരോഗ്യ മേഖലയുടെ ശാക്തികരണത്തിനായി 30 ലക്ഷം ഭവന നിർമാണത്തിന് 1 കോടി എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്. പൊതുമരാത്ത് റോഡുകൾ, കെട്ടിടങ്ങൾ മറ്റ് അനുബന്ധ നിർമാണങ്ങൾക്കുമായി 3.80 കോടി രൂപ. കുടിവെളളം ശുചിത്വം, മാലിന്യ സംസ്കരണം, എന്നീ മേഖലകൾക്കായി 1.35 കോടി രൂപയും. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പദ്ധതികൾക്കായി 30 ലക്ഷം രൂപയും ഭിന്നശേഷിക്കാരെ സ്വയം തൊഴിലിന് പ്രാപ്തമാക്കുന്നതിനുളള പദ്ധതികൾ എന്നിവയും ബജറ്റിൽ വിഭാവനം ചെയ്യുന്നു.
2,98,970 തൊഴിൽ ദിനങ്ങൾ ലക്ഷ്യമിടുന്ന തൊഴിലുറപ്പ് പദ്ധതിക്കായി 14.5 കോടി പ്രവാസികളുടെ ക്ഷേമത്തിനായുള്ള പ്രവാസി ഭദ്രത പദ്ധതിക്ക് 10 ലക്ഷം രൂപ എന്നിങ്ങനെ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ ഖാലിദ്, സി എച്ച് സമീറ, റംല കുട്ടാപ്പണ്ടിയിൽ പഞ്ചായത്ത് അംഗങ്ങൾ സെക്രട്ടറി നിഷ പി വി. എന്നിവർ പങ്കെടുത്തു.
നാദാപുരം: പുരമേറിയിൽ കണ്ടെടുത്ത ബോംബുകൾ ഉഗ്രശേഷിയുള്ളത്. രണ്ട് പൈപ്പ് ബോംബുകളും ഒരു സ്റ്റീൽ ബോംബുകളുമാണ് കണ്ടെടുത്തത്. വിലാതപുരം റേഷൻ കടയ്ക്ക് സമീപം കിഴക്കയിൽ മീത്തൽ വാട്ടർ ടാങ്കിന് സമീപം ആളൊഴിഞ്ഞ പറമ്പിലാണ് ബോംബുകൾ കണ്ടെടുത്തത്. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം .നാദാപുരം പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയിഡ് .ബോംബുകൾക്ക് ഉഗ്രശേഷിയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവ ചേലക്കാട് കരിങ്കൽ ക്വാറിയിൽ നിർവ്വീര്യമാക്കി.
നാദാപുരം: വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത യുവാവിൻ്റെ മൃതദേഹം സംസ്കരിച്ചു. ജാതിയേരി കല്ലുമ്മൽ പൊൻ പറ്റ രത്നേഷിൻ്റെ മൃതദേഹമാണ് പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് നാലരയോടെ വീട്ടുവളപ്പിൽ സംസ്ക രിച്ചത്. മകൻ ചെയ്ത കടുംകൈ പ്രായമായ അമ്മ കല്യാണി അറിയുന്നത് മൃതദേഹം വീട്ടിൽ എത്തിയപ്പോഴാണ്. അമ്മയുടെയും മറ്റു ബന്ധുക്കളുടെയും നിലവിളി കേട്ട് നാട്ടുകാരും വിതുമ്പി. ഏപ്രിൽ നാലിന് വിവാഹം നിശ്ചയിച്ച ചെറിയ കുനിയിൽ കണ്ണൻ്റ മകൾ അശ്വതിയമായി രത്നേഷ് പ്രണയ ത്തിലായിരുന്നു.
താൻ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച യുവതിയെ മറ്റൊരു യുവാവുമായി വിവാഹമുറപ്പിച്ചതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു . കോണി ഉപയോഗിച്ച് ടെറസിൽ കയറിയ യുവാവ് മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയുടെ വാതിൽ കുത്തിത്തുറന്ന് റൂമിനുള്ളിലേക്ക്
കടക്കുകയും റൂമിന് തീയിടുകയും തന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. വീടിനുമുകളിൽ നിന്ന് തീ ആളി പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. രത്നേഷിന്റെ ദേഹമാസകലം പൊള്ളലേറ്റ് വീട്ടുമുറ്റത്ത് മരിച്ചുകിടന്ന നിലയി ലായിരുന്നു. വീട്ടുകാർക്കും പൊള്ളലേറ്റെങ്കിലും പരിക്ക് സാരമുള്ളതല്ല.
നാദാപുരം : മൂന്ന് പതിറ്റാണ്ടിലധികമായി മത - സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായി പ്രവർത്തിച്ച തൂണേരിയിലെ സലഫി മസ്ജിദിന്റെ പുനർനിർമാണം പൂർത്തിയായി. ആധുനിക സൗകര്യങ്ങളോടു കൂടി പുനർനിർമ്മിച്ച മസ്ജിദ് കെട്ടിടം മാർച്ച് 30 ബുധനാഴ്ച വൈകിട്ട് കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ.ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും.
ഉനൈസ് പാപ്പിനിശ്ശേരി, അംജദ് അൻസാരി, സി.കെ പോക്കർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ പറഞ്ഞു.
വാണിമേൽ: സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചതിനെ തുടർന്ന്
പണിമുടക്കിൻ്റെ രണ്ടാം ദിവസം ജോലിക്കെത്തിയ ജീവനക്കാരെ തടഞ്ഞു .
വാണിമേൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ രണ്ടു ജീവനക്കാരെയാണ് സമരക്കാർ തടഞത് . ഇതേ തുടർന്ന് ഏറെ നേരം വാക്കേറ്റം ഉണ്ടായി . വളയം പൊലീസ് സ്ഥലത്ത് എത്തി സമരക്കാരെ പിന്തിരിപ്പിക്കുകയും ജീവനക്കാരെ ജോലി ചെയ്യാൻ അനുവദിക്കുകയും ചെയ്തു
നാദാപുരം: വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലെത്തി യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ ജാതിയേരിയിലാണ് സംഭവം. കല്ലുമ്മൽ പൊൻപറ്റ രത്നേഷ് (42) ആണ് മരിച്ചത്.
ഏപ്രിൽ 4 ന് വിവാഹം നിശ്ചയിച്ച യുവതിയുമായി രത്നേഷ് പ്രണയ ത്തിലായിരുന്നുവത്രെ .
താൻ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച യുവതിയെ കണ്ണൂർ ജില്ലയിലെ മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. കോണി ഉപയോഗിച്ച് ടെറസിൽ കയറി മുകൾ നിലയിലെ കിടപ്പ് മുറിയുടെ വാതിൽ കുത്തിത്തുറന്ന് റൂമിന് തീ യിടുകയും തൻ്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.
വീടിന് മുകളിൽ നിന്ന് തീ ആളി പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. രത്നേഷ് ദേഹമാസകലം പൊള്ളലേറ്റ് വീട്ടുമുറ്റത്ത് മരിച്ച് കിടക്കുന്ന നില യിലായിരുന്നു. വീട്ടുകാർക്കും പൊള്ളലേറ്റെങ്കിലും. പരിക്ക് സാരമുള്ളതല്ല. ഇവരെ വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാദാപുരം ഡിവൈഎസ്പി ടി.പി.ജേക്കബ്, വളയം സിഐ: എ.അജിഷ് എന്നിവർ സ്ഥലത്തെത്തി.
രത്നേഷിന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
വാണിമേൽ: പത്ത് ദിവസം മുൻപ് വീടു വിട്ടിറങ്ങിയ യുവാവ് ഇനിയും തിരിച്ചെത്തിയില്ല. വാണിമേൽ പുതുക്കയം കൊടുവത്തിക്കുണ്ട് മുഹമ്മദലി 38 യെയാണ് കാണാതായത്.
ചെറിയ മാനസിക അസ്വാസ്ഥ്യമുള്ള ഇദ്ദേഹം മുൻപും വീട് വിട്ട് പോയിരുന്നു. പൊലീസ് അന്വേഷണത്തിലാണ് അന്ന് കണ്ടെത്തിയത്.
ഇദ്ദേഹവുമായി ബന്ധം വേർപ്പെടുത്തി ഭാര്യ അഞ്ചു വർഷം അവരുടെ വീട്ടിലേക്ക് പോയതാണ്. ഒരു മകനുണ്ട്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്ന വർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം.
നാദാപുരം: പേരോട് എം.എൽ.പി സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ രാജമല്ലിക, ദാമോദരൻ എന്നിവർക്കുള്ള യാത്രയയപ്പും സ്കൂളിന്റെ 94ആം വാർഷികവും ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന അധ്യക്ഷയായി. ഗോപി നാരായണൻ അനുമോദന പ്രഭാഷണം നടത്തി. പി.ബി കുഞ്ഞമ്മത് ഹാജി, നാസർ വടക്കേകണ്ടി, നാസർ കോറോത്ത്, പി.പി മനോജ്, പാലൊള്ളതിൽ കുഞ്ഞി മൂസ ഹാജി, കെ.പി കുഞ്ഞബ്ദുള്ള ഹാജി, ടി.കെ അബ്ബാസ്, സി അബ്ദുൽ ഹമീദ്, എൻ.കെ ഉസ്മാൻ, മുഹമ്മദ് പേരോട്, അമ്മത് ഹാജി കാഞ്ഞരമുള്ളതിൽ, കെ.എം ഹസീറ, പി.പി ജീഷ്മ, ഇ.കെ സാബിറ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും സുനിൽ കോട്ടേമ്പ്രം അവതരിപ്പിച്ച മിമിക്സും അരങ്ങേറി.
വളയം: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ജനതാ ദൾ മണ്ഡലം പ്രസിഡണ്ടും വളയം ഗവ.ഹൈസ്ക്കൂൾ അധ്യാപകനും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന കെ.പി കുഞ്ഞികൃഷ്ണ കുറുപ്പിന്റെ പന്ത്രണ്ടാം ചരമവാർഷികം എൽ.ജെ.ഡി. വളയം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കാലത്ത് പ്രഭാത ഭേരി , ശവകുടീരത്തിൽ പുഷ്പാർച്ചന, അനുസ്മരണം നടത്തി. അനുസ്മരണ യോഗം എൽ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട് പി.എം നാണു ഉദ്ഘാടനം ചെയ്തു. എം.കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. യുവജനത സംസ്ഥാന കമ്മറ്റിയംഗം വത്സരാജ് മണലാട്ട്, ടി.കെ രാഘവൻ അടിയോടി, മടാക്കൽ ബാബുരാജ്, രഞ്ജിത്ത് വളയം, കെ.കെ ദാമോദരൻ , വിനോദൻ . പി.പി, പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.
വളയം: പാവങ്ങളുടെ പ്രസ്ഥാനത്തിനെ പോറലേൽപ്പിക്കാൻ അനുവദിക്കാത്ത കമ്മ്യൂണിസ്റ്റ് ഇച്ഛാശക്തിയുടെ പ്രതീകമായിരുന്നു കരുവാങ്കണ്ടി കുമാരനെന്ന് സി പി ഐ എം നാദാപുരം ഏരിയാ സെക്രട്ടറി പി.പി ചാത്തു. ആത്മാർത്ഥതയും അസാമാന്യ ധീരതയും കൈമുതലായ വ്യക്തി യായിരുന്നു കുമാരനെന്നും ചാത്തു പറഞ്ഞു ' കുമാരൻ്റെ ഒന്നാം ചരമവാർഷിക ദിനാ ചരണത്തിൻ്റെ ഭാഗമായി നടന്ന അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ ടി. കണാരൻ അധ്യക്ഷനായി.
ശനിയാഴ്ച്ച മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു. തുടർന്ന് പ്രകടന മായെത്തിയ സി പി ഐ എം പ്രവർത്തകർ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗത്തിൽ എം.ദിവാകരൻ, കെ.എൻ ദാമു, കെ.വിനോദൻ, പി.പി അനിൽ, എം.പി വാസു, മണിയാല അശോകൻ എന്നിവർ സംസാരിച്ചു.
കെ കെ.ശ്രീജിത്ത് സ്വാഗതം പറഞ്ഞു.
എം.സി അശോകൻ, ഇ.കെ കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
നാദാപുരം: കെ.എസ്.എസ്.പി.യു. തൂണേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതു പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കല്ലാച്ചിയിൽ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് പി.കരുണാകരകുറുപ്പ്, പി. കെ.ദാമു, ടി.കെ.രാഘവൻ , കെ.രാജൻ, ടി.പീതാംബരൻ , വി.കെ.രവീന്ദ്രൻ ,എം.കെ.രാധ,വി.രാജലക്ഷ്മി, എം.വിജയകുമാർ , കെ. ഹേമചന്ദ്രൻ ,കെ.രമേശൻ , ടി.രവീന്ദ്രൻ ,എം.സുരേന്ദ്രൻ , പി.പി. കുഞ്ഞമ്മത് , എ.പി നാണു, ടി. രാജഗോപാലൻ, വാസു പുതിയോട്ടിൽ എന്നിവർ നേതൃത്വം നൽകി.
നാദാപുരം: മുസ്ലിം ലീഗ് നേതാവും മുൻ എം എൽ എ യുമായിരുന്ന പണാറത്ത് കുഞ്ഞി മുഹമ്മദ് സാഹിബിൻ്റെ പൊതുപ്രവർത്തനം പുതിയ തലമുറക്ക് മാതൃകയാണെന്ന് മുൻ മന്ത്രി ഡോ. എം കെ മുനീർ എം എൽ എ. നാട്ടിൽ സമാധാന അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിൽ പണാറത്ത് നടത്തിയ പ്രവർത്തനം ഇതര പാർട്ടിക്കാർ പോലും പ്രശംസിച്ചിട്ടുണ്ട്. തൻ്റെ പിതാവായ സി എച്ച് മുഹമ്മദ് കോയയുമായി അടുത്ത ബന്ധം പുലർ ത്തിയ പണാറത്ത് ചെറുപ്പം മുതൽ
തനിക്ക് ആവേശം പകർന്നിട്ടുണ്ടെന്നും
മുനീർ പറഞ്ഞു. നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഗമവും പണാറത്തിനുള്ള ആദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാദാപുരം അൽ ഹുദാ ഗ്രൗണ്ടിൽ
സജ്ജീകരിച്ച ശാദുലി സാഹിബ് നഗറിൽ നടന്ന പരിപാടിയിൽ മണ്ഡലം ലീഗ് പ്രസിഡൻ്റ് സൂപ്പി നരിക്കാട്ടേരി അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് സൂപ്പി നാരിക്കാട്ടേരി അധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ സ്വാഗതം പറഞ്ഞു. പണാറത്ത്: ഹരിതം ജീവിതം എന്ന ഡോക്യുമെന്ററി ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല പ്രകാശനം ചെയ്തു. പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്റർ ഫണ്ട് സമാഹരണത്തിൽ മികവു പുലർത്തിയ പഞ്ചായത്ത് - ശാഖാ കമ്മിറ്റികൾക്കും ചന്ദ്രിക കാമ്പയിൻ കാലയളവിൽ കൂടുതൽ വരിക്കാരെ ചേർത്ത പഞ്ചായത്ത് - ശാഖാ കമ്മിറ്റികൾക്കും പ്രത്യേക ഉപഹാരവും ക്യാഷ് അവാർഡുകളും ചടങ്ങിൽ സമ്മാനിച്ചു.
എം.സി വടകര മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി എം എ റസാഖ് മാസ്റ്റർ, വൈസ് പ്രസിഡൻ്റ് അഹ്മദ് പുന്നക്കൽ, സെക്രട്ടറി
സി പി എ അസീസ്, സംസ്ഥാന കമ്മിറ്റി അംഗം
സി കെ സുബൈർ, അബ്ദുല്ല വയലോളി, മുഹമ്മദ് ബംഗ്ലത്ത് , ടി കെ അഹമ്മദ് മാസ്റ്റർ, കെ പി അമ്മദ് ഹാജി, എം പി ജാഫർ മാസ്റ്റർ, അഹമ്മദ് കുറുവയിൽ, ടി കെ ഖാലിദ് മാസ്റ്റർ, ടി എം വി ഹമീദ്, എം കെ മജീദ്, എ ആമിന ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു
തൂണേരി: തൂണേരി ഗ്രാമപഞ്ചായത്തിലെ വെള്ളൂരിലെ ചോങ്ങാട്ട് താഴ കുനി ബിജു (36) ഇരു വൃക്കകളും തകരാറിലായി വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി ഉദാരമതികളുടെ സഹായം തേടുന്നു. ദീർഘനാളായി ചികിത്സയിൽ കഴിയുന്ന പെയിൻറിംഗ് തൊഴിലാളിയും നിർധന കുടുംബാംഗവുമായ ബിജുവിന് 40 ലക്ഷം രൂപ ചെലവ് വരുന്ന വൃക്ക മാറ്റിവെക്കൽ താങ്ങാനാവാത്തതാണ്. ഭാര്യയും രണ്ടര വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നതാണ് ബിജുവിന്റെ കുടുംബം.
ഇ കെ വിജയൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന, വാർഡ് മെമ്പർ കിഴക്കുംകരമൽ രജില എന്നിവർ രക്ഷാധികാരികളും പി പി സുരേഷ് കുമാർ ചെയർമാൻ, സി കെ സത്യൻ കൺവീനർ,പി കെ സി ഹമീദ് ഖജാൻജിയുമായി ചികിത്സ കമ്മിറ്റി രൂപീകരിച്ച് കനറാ ബാങ്ക് തൂണേരി ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
A/c No: 110042018953
IFSC code: CNRB0001423
Google Pay No : 9074624253
നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് 33 കോടിയുടെ ബഡ്ജറ്റ് അവതരിപ്പിച്ചു. 1.68 കോടി മുൻബാക്കിയും 32 കോടി വരവും 32.67 കോടി ചെലവും വരുന്ന ബഡ്ജറ്റ് ആണ് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അവതരിപ്പിച്ചത്.
തൊഴിലുറപ്പ് പദ്ധതിക്ക് 10 കോടി, ബസ് സ്റ്റാൻഡ് പുനർനിർമാണത്തിന് 3 കോടി, റോഡുകൾ നവീകരണത്തിന് 5 കോടി, കല്ലാച്ചി നാദാപുരം മൽസ്യ മർക്കറ്റുകളുടെ വികസനത്തിന് 1 കോടി, നീർത്തട പരിപാലന പദ്ധതിക്ക് 3 കോടി, അങ്കണവാദികൾക്ക് പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് 1 കോടി, സിമ്മിങ് പൂളും വിനോദ പാർക്കും നിർമിക്കുന്നതിന് 1 കോടി, ജൽ ജീവൻ മിഷന് 1 കോടി, ഓപ്പൺ ജിമ്മുകൾക്ക് 20 ലക്ഷം എന്നിങ്ങനെയാണ് പ്രധാന പദ്ധതികൾ.
ലൈഫ് ഉപഭോക്താക്കൾക്ക് മുഴുവൻ പേർക്കും വീട് ഉറപ്പ് വരുത്തുമെന്ന് പ്രസിഡന്റ് വി.വി മുഹമ്മദലി പ്രഖ്യാപിച്ചു.
നാദാപുരം: നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഗമവും ദീർഘകാലം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ടും മുൻ എം എൽ എയുമായിരുന്ന പണാറത്ത് കുഞ്ഞി മുഹമ്മദ് സാഹിബിന് ആദരവും മുസ്ലിം ലീഗ് സംഗമവും മാർച്ച് 25 വെള്ളിയാഴ്ച്ച നാദാപുരത്ത് നടക്കും . വൈകുന്നേരം നാലു മണിക്ക് അൽ
ഹുദാ സ്ക്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ശാദുലി സാഹിബ് നഗറിൽ നടക്കുന്ന പരിപാടി മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാ സെക്രട്ടറിയുമായ ഡോ: എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്യും. പണാറത്തിനെ ക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനം ജില്ലാ പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല നിർവ്വഹിക്കും.
മുൻ മന്ത്രി നാലകത്ത് സൂപ്പി, ജില്ലാ ജനറൽ സെക്രട്ടറി എം എ റസാഖ് മാസ്റ്റർ ,ട്രഷറർ പാറക്കൽ അബ്ദുള്ള, വൈസ് പ്രസിഡണ്ടുമാരായ അഹമ്മദ് പുന്നക്കൽ, പി അമ്മദ് മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗം എം സി വടകര തുടങ്ങിയവർ പ്രസംഗിക്കും.
കഴിഞ്ഞ റമദാനിൽ പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനു വേണ്ടി നടന്ന ഫണ്ട് സമാഹരണത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച പഞ്ചായത്തുകൾക്കും ഓരോ പഞ്ചായത്തിലും കൂടുതൽ തുക പിരിച്ച വാർഡ് - ശാഖ കമ്മിറ്റികൾക്കും ചടങ്ങിൽ
ഉപഹാരം നൽകും.
ചന്ദ്രിക പ്രചാരണ കാലയളവിൽ ഏറ്റവും കൂടുതൽ വരിക്കാരെ ചേർത്ത പഞ്ചായത്തിനും വാർഡിനും മസ്കത്ത് കെ എം സി സി യും ഫുജൈറ കെ എം സി സി യും ഏർപ്പെടുത്തിയ കേഷ് അവാർഡുകളും പരിപാടിയിൽ വച്ച് വിതരണം ചെയ്യും. വാർത്താ സമ്മേളന ത്തിൽസ്വാഗത സംഘം ചെയർമാൻ സൂപ്പി നരിക്കാട്ടേരി , ജനറൽ കൺവീനർ എൻ കെ മൂസ മാസ്റ്റർ ,പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സി പി സലാം, കൺവീനർ എം കെ അഷ്റഫ് എന്നിവർ പങ്കെടുത്തു.
നാദാപുരം: ബി.എസ്.എൻ.എൽ /ലാൻഡ് ലൈൻ / ഫൈബർ ബില്ല് കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ മേള മാർച്ച് മാസം 23 വരെ നാദാപുരം ടെലിഫോൺ എക്സ്ചേഞ്ചിൽ വെച്ച് നടക്കും. ഫ്രീ മൊബൈൽ സിം ആദ്യ റീ ചാർജിൽ ഡിസ്കൗണ്ടോടു കൂടി ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. ബില്ല് കുടിശ്ശിക കാരണം വിച്ഛേദിക്കപ്പെട്ട Landline/FTTH കണക്ഷനുകൾ ആകർഷകമായ ഇളവുകളോട് കൂടി പുനസ്ഥാപിക്കാൻ സുവർണാവസരവും, മേളയിൽ റീകണക്ട് ചെയുന്ന ഫൈബർ കണക്ഷനുകൾക്കൊപ്പംമൊബൈൽ SIM സൗജന്യമായി ലഭിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു . കൂടാതെ ആദ്യ ബില്ലിൽ 90% വരെ കിഴിവും Installation charge ലും ആകര്‍ഷകമായ കിഴിവ് ലഭിക്കുന്നു. Revenue റിക്കവറി വന്ന പഴയ ബില്ലുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ മേളയിൽ തീർപ്പാക്കാവുന്നതാണ്.പഴയ ലാൻഡ്ലൈൻ നമ്പർ മാറാതെ തന്നെ അതിവേഗ ഫൈബർ കണക്ഷൻ ആക്കി മാറ്റാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 0496-2553300 / 9400998907നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.
നാദാപുരം : ബസ് യാത്രക്കിടയിൽ വീട്ടമ്മയുടെ സ്വർണമാല നഷ്ടമായി. എടച്ചേരി സ്വദേശിനി നഫീസുവിന്റെ ഒന്നര പവൻ തൂക്കമുള്ള ആഭരണമാണ് നഷ്ടമായത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വടകര തൊട്ടിൽപ്പാലം റൂട്ടിലോടുന്ന സ്വകാര്യബസിൽ എടച്ചേരി യിൽ നിന്നും കയറിയ ഇവർ നാദാപുരത്ത് എത്തിയപ്പോഴാണ് കഴുത്തിലണിഞ്ഞ സ്വർണ്ണമാല കാണാതാവുന്നത്. തുടർന്ന് ഇവർ ബസ്സിൽ ഉള്ളവരെ കാര്യം ധരിപ്പിക്കുകയും യാത്രക്കാരുടെ ആവശ്യത്തെ തുടർന്ന് കല്ലാച്ചി മാർക്കറ്റ് റോഡിൽ ബസ് നിർത്തിയിട്ട് പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. നാദാപുരം പോലീസ് ഇൻസ്പെക്ടർ ഫായിസ് അലിയുടെ നേതൃത്വത്തിൽ വനിതാ പോലീസുകാരടക്കം സ്ഥലത്തെത്തി യാത്രക്കാരെ മുഴുവൻ പരിശോധനയ്ക്ക് വിധേയമാക്കി.
ഒരു മണിക്കൂറോളം പരിശോധിച്ചെങ്കിലും
മാല കണ്ടെത്താനായില്ല. തുടർന്ന് നഫീസു വിനേയും കൂടെയുള്ള മരുമകളെയും ഇവിടെ ഇറക്കി നിർത്തി ബസ് തൊട്ടിൽപ്പാലത്തേക്ക് വിടുകയായിരുന്നു.
നാദാപുരം: കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി ദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യത്തെ രക്ഷിക്കു , ജനങ്ങളെ രക്ഷിക്കു. എന്ന മുദ്രാവാക്യമുയർത്തി മാർച്ച് 28, 29 തിയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വർഗ്ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിച്ചു.
വളയത്ത് നടന്ന ഐക്യദാർഢ്യ സദസ്സ് സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.പി. ഗവാസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി സി.എച്ച് ശങ്കരൻ മാസ്റ്റർ അധ്യക്ഷനായി.. സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ വി.പി. ശശിധരൻ , എ.ഐ.ടി.യു.സി നാദാപുരം മണ്ഡലം പ്രസിഡന്റ് ടി. ശ്രീധരൻ , എ.ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ലിനീഷ് അരുവിക്കര,എ.ഐ എസ് എഫ് മണ്ഡലം പ്രസിഡന്റ് നിവേദ് ബാലകൃഷ്ണൻ. മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ കമ്മറ്റി അംഗം സുരേഷ് ചേല ത്തോട് , കെ.പി.ശശി, കെ. അശോകൻ എന്നിവർ പ്രസംഗിച്ചു.
എടച്ചേരി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ്
കിസാൻ സഭ ജില്ലാ ജോയൻ്റ് സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി ഉൽഘാടനം ചെയതു. ബി.കെ എം. യു മണ്ഡലം പ്രസിഡന്റ് കെ.പി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി സി. സുരേന്ദ്രൻ മാസ്റ്റർ, എ.ഐ ടി.യു.സി എടച്ചേരി പഞ്ചായത്ത് സെക്രട്ടറി താഴേക്കൽ രാജൻ, നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ കമ്മറ്റി അംഗം കെ.സി ലീല എന്നിവർ സംസാരിച്ചു.
തൂണേരിയിൽ സംഘടിപ്പിച്ച ബഹുജന സമര സദസ്സ്
എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു. എ.ഐ ടി.യു സി തൂണേരി പഞ്ചായത്ത് സെക്രട്ടറി എം.ടി കെ രജീഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി ടി.എം കുമാരൻ, മഹിളാസംഘം മണ്ഡലം പ്രസിഡന്റ് ഐ.വി ലീല, എ.ഐ.വൈ എഫ് മണ്ഡലം പ്രസിഡന്റ് വിമൽ കുമാർ കണ്ണങ്കൈ, സുരേന്ദ്രൻ തൂണേരി, സി.വി ബാലൻ പ്രസംഗിച്ചു.
വിലങ്ങാട് നടത്തിയ സമരസദസ്സ് കിസാൻ സഭാ ജില്ലാ കമ്മറ്റിയംഗം ജലീൽ ചാലക്കണ്ടി ഉൽഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി രാജു അലക്സ് അധ്യക്ഷനായി. ബി.കെ.എം.യു മണ്ഢലം സെക്രട്ടറി പി.കെ.ശശി ടി.കെ.കുമാരൻ, , ജോർജ്ജ്കിഴക്കേകര, എന്നിവർ പ്രസംഗിച്ചു.
വടകര: തണൽ നടത്തുന്ന ബിരിയാണി ചാലഞ്ചിന് ഒരുക്കങ്ങൾ പൂർത്തിയാവുന്നു. മാർച്ച് 20 മുതൽ 28 വരെ കേരളത്തിലെ തണൽ സെൻ്ററുകളുടെ കീഴിലാണ് ബിരിയാണി ചാലഞ്ച് നടക്കുന്നത്. നിലവിൽ കേരളമടക്കമുള്ള 11 സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിന് പുറമെ ഇന്ത്യൻ നഗരങ്ങളിലെ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം ലഭിക്കാനുള്ള സ്ഥിരം സംവിധാനം ഒരുക്കാനും കൂടിയാണ് ബിരിയാണി ചാലഞ്ച് നടത്തുന്നത്. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലെയും തെരുവുകളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് . ഭക്ഷണം കൊടുക്കുന്നതിലൂടെ തെരുവുമായി ബന്ധം സ്ഥാപിച്ച് തെരുവിൽ കഴിയുന്നവരെ കുടുംബത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ഒന്നാം ഘട്ട ലക്ഷ്യമായി കണക്കാക്കുന്നത് ,
രണ്ടാം ഘട്ടത്തിൽ തിരികെ പോകാൻ കുടുംബമില്ലാത്തവർക്കായി അതാത് നഗരങ്ങളിലെ ഗവൺമെൻ്റ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് താമസം , ഭക്ഷണം , ജോലി തുടങ്ങിയ ഏർപ്പാടുകൾ ചെയ്ത് തെരുവിലെ മനുഷ്യരെ മുഖ്യധാരയിലെത്തിക്കുവാനും തണൽ ഉദ്ദേശിക്കുന്നു.
അഗതിമന്ദിരങ്ങൾ സ്പെഷ്യൽ സകൂളുകൾ ,പാലിയേറ്റീവ് ഐപി ഒ പി യൂണിറ്റുകൾ ,ഡയാലിസിസ് കേന്ദ്രങ്ങൾ ,മാനസിക ആരോഗ്യ കേന്ദ്രങ്ങൾ , വില കുറച്ച് മരുന്ന് ലഭ്യമാക്കുന്ന ഫാർമസി ഔട്ട് ലെറ്റുകൾ , തളർന്നു പോയവർക്കുള്ള പുനരധിവാസ കേന്ദ്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾക്കുള്ള പ്രവർത്തന വിഭവ സമാഹരണവും ഇതോടൊപ്പം നടത്തും.
ഒരു ബിരിയാണിക്ക് നൂറ് രൂപയാണ് കണക്കാക്കുന്നെതെങ്കിലും പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സ്വരൂപിക്കാൻ വേണ്ടി "ഒരു ബിരിയാണി ഒരു മോഹവില "എന്ന രീതിയിലാണ് ഫണ്ട് സ്വീകരിക്കുന്നത്,
ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ നിന്നും വിരമിക്കുന്ന കെ.കുമാരൻ , ഇ. കാസിം എന്നീ അധ്യാപകർക്കുള്ള യാത്രയയപ്പും ഒമ്പത് എൽ.എസ്.എസ് വിജയികൾക്കുള്ള അനുമോദനവും നടത്തി. യാത്രയയപ്പ് സമ്മേളനം എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.പി സലീന അധ്യക്ഷത വഹിച്ചു. പ്രമുഖ ഗാനരചയിതാവ് ഇ.വി വത്സൻ മാസ്റ്റർ കെ.കുമാരൻ മാസ്റ്റർക്ക് ഉപഹാര സമർപ്പണവും എൽ.എസ്.എസ് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും നൽകി. പിഞ്ചു കൈകളിൽ അറിവിന്റെ പുസ്തകവിതരണം എന്ന പേരിൽ നഴ്സറി, എൽ.പി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കായി റിട്ടയർ ചെയ്യുന്ന കെ.കുമാരൻ മാസ്റ്റർ ഇരുന്നൂറോളം പുസ്തകങ്ങൾ നൽകി.കുമാരൻ മാസ്റ്റർ മറുമൊഴി പ്രസംഗവും ഗാനാലാപനവും നടത്തി. മധുമഴയിലെ ഗാനങ്ങൾ വത്സൻ മാസ്റ്റരും കുമാരൻ മാസ്റ്റരും ആലപിച്ചു.വാർഡ് മെമ്പർ സി.പി ശ്രീജിത്ത്,സ്കൂൾ മാനേജർ അഭിലാഷ്,പി.ടി.എ പ്രസിഡണ്ട് രാജീവൻ കാട്ടിൽ,കെ ബാലൻ, പി. പ്രമോദ് കുമാർ കെ ഭാസ്ക്കരൻ ,ഗംഗാധരൻ പാച്ചാക്കര,പ്രജീഷ് ടി.കെ , പി.കെ ഹരിദാസൻ, നാവത്ത് മനോജൻ, ഷീന നന്ദകുമാർ എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ പി.കെ ശ്രീജിത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിജി വത്സരാജ് നന്ദിയും പറഞ്ഞു.
നരിപ്പറ്റ: മലയോര ഹൈവേ മേഖലയുടെ വികസനത്തിന് കുതിപ്പേകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നരിപ്പറ്റ പഞ്ചായത്തിലെ മുടിക്കലിൽ മലയോര ഹൈവേയുടെ പ്രവർത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി
കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നിർമ്മിക്കുന്ന മലയോര ഹൈവേയുടെ പുല്ലുവായ് - തൊട്ടിൽപ്പാലം റോഡിന്റെയും വിലങ്ങാട് - കുളങ്ങരത്ത് റോഡിന്റെയും പ്രവൃത്തി ഉദ്ഘാടനമാണ് ചടങ്ങിൽ നിർവഹിച്ചത്. പരിപാടി ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി മുടിക്കൽ പാലത്തിൽനിന്നും ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെയാണ് മന്ത്രിയെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചത്.
ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായി. ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി, കാവിലുംപാറ പഞ്ചായത്ത് പ്രസിഡൻറ് പി ജി ജോർജ് മാസ്റ്റർ, നാദാപുരം പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി, കായക്കൊടി പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷിജിൽ, കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻറ് വി കെ റീത്ത, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി സുരേന്ദ്രൻ മാസ്റ്റർ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ, ടി ശശി, കെ കെ സുമേഷ്, വി എം ചന്ദ്രൻ, എം പി കുഞ്ഞിരാമൻ, ടിപിഎം തങ്ങൾ, വിപിൻ ചന്ദ്രൻ, ജോണി മുല്ലകുന്നേൽ, പിഎം നാണു, ആൻറണി ഈരൂരി, ബിജു കായക്കൊടി, കെ ജി ലത്തീഫ്, കരിമ്പിൽ വസന്ത, നാണു പറമ്പത്ത്, എൻ.പി സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
നാദാപുരം : തനത് വരുമാനം കുറവാണ ങ്കിലും തലയെടുപ്പോടെ സംസ്ഥാനത്തെ അഞ്ച് മികച്ച പഞ്ചായത്തുകളി ലൊന്നായി വീണ്ടും സ്വരാജ് ട്രോഫി സ്വന്തമാക്കിയ വളയം ഗ്രാമ പഞ്ചായത്തിന് കേരള പത്രപ്രവർത്തക അസോസിയേഷന്റെ അനുമോദനം . അസോസിയേഷൻ താലൂക്ക് സമ്മേളനത്തിലാണ് നാദാപുരം പ്രസ് ഫോറം ഏർപ്പെടുത്തിയ ഉപഹാരം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷിന് കൈമാറിയത്.
ഇ.കെ വിജയൻ എം എൽ എ യുടെയും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചടങിൽ താലൂക്ക് പ്രസിഡന്റ് എം.കെ അഷ്റഫ് അധ്യക്ഷനായി. നാദാപുരം പ്രസ് ഫോറം പ്രസിഡന്റ് വൽസരാജ് മണലാട്ട് , സെക്രട്ടറി മുഹമ്മദലി തിനൂർ, താലൂക്ക് വൈസ് പ്രസിഡൻ്റ് രാധാ കൃഷ്ണൻ അരൂർ, എക്സിക്യൂട്ടീവ് അംഗം ഇസ്മയിൽ വാണിമേൽ , വി.പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.കെ ശ്രീജിത് സ്വാഗതം പറഞ്ഞു.
നാദാപുരം: രാജ്യത്ത് പൗരന്റെ മൗലികാവകാശങ്ങൾ നിഷേധിക്കാനും ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ സംവിധാന ങ്ങളും നോക്കുകുത്തി യാക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്ന പുതിയ കാലത്ത് ഇതിനെതിരെ പ്രതികരിക്കുന്ന മാധ്യമങ്ങൾക്ക് കൂച്ചു വിലങ്ങിടാൻ ആസൂത്രിത നീക്കം നടക്കുന്നതായി മന്ത്രി അഹമ്മദ് ദേവർകോവിൽ. മാധ്യമപ്രവർത്തകരായി നാടിന്റെ സ്പന്ദനങ്ങൾ ജനങ്ങളിലെത്തിക്കാൻ പ്രവർത്തിക്കുന്നവരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ച് ഗവൺമെന്റിന് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാദാപുരത്ത് കേരളാ പത്ര പ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് എം.കെ അഷ്റഫ് അധ്യക്ഷനായി. ഇ.കെ വിജയൻ എം.എൽ.എ മുഖ്യാതിഥിയായി. സംസ്ഥാന സർക്കാറിൻ്റെ സ്വരാജ് ട്രോഫി നേടിയ വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ്, എസ്.കെ പൊറ്റക്കാട് അവാർഡ് നേടിയ അനു പാട്യംസ്, നന്മപുരം റെസിഡൻസ് അസോസിയേഷൻ ചെയർമാൻ കരയത്ത് അസീസ് ഹാജി എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി. മുതിർന്ന മാധ്യമപ്രവർത്തകരായ ബാലകൃഷ്ണൻ വെള്ളിക്കുളങ്ങര, രാധാകൃഷ്ണൻ അരൂർ, വി.പി രാധാകൃഷ്ണൻ, സൂപ്പി വാണിമേൽ, എം.എ വാണിമേൽ, മികച്ച ജേർണലിസം അധ്യാപകൻ ഇസ്മായിൽ വാണിമേൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ, വി.പി കുഞ്ഞികൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി, സി.വി കുഞ്ഞി കൃഷ്ണൻ, കെ ഹേമചന്ദ്രൻ, ബംഗ്ലത്ത് മുഹമ്മദ്, എൻ.കെ മൂസ, രജിന്ദ്രൻ കപ്പള്ളി, അഡ്വ. എ സജീവൻ, കെ.പി കുമാരൻ, കെ മധുമോഹനൻ, കെ.ജി ലത്തീഫ്, പി ശ്രീധരൻ നായർ, പി.കെ പ്രദീപൻ എന്നിവർ സംസാരിച്ചു. കെ.കെ ശ്രീജിത്ത് സ്വാഗതവും മുഹമ്മദലി തിനൂർ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കണ്ണൻ പന്താവൂർ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. കെ.കെ സുധീരൻ അധ്യക്ഷനായി. വത്സരാജ് മണലാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബിജു കക്കയം, സെക്രട്ടറി സിദ്ധീഖ് പന്നൂർ, ഹാഷിം വടകര, ശരണ്യ അനൂപ് പ്രസംഗിച്ചു. പ്രശസ്ത മജീഷ്യൻ മജീദ് മടവൂരിന്റ മാജിക് ഷോയും അരങ്ങേറി.
നാദാപുരം: പേരോട് എം.ഐ.എം. ഹയർ സെക്കന്ററി സ്ക്കുൾ ചിത്രകലാദ്ധ്യാപകൻ വി.പി അബ്ദുൾ ലത്തീഫ് സർവീസിൽ നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിനകത്തെ വിവിധ ജില്ലകളിലുള്ള 45 ഓളം ചിത്രകാരൻമാർ മാർച്ച് 22,23 തിയ്യതികളിൽ പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂളിൽ ക്യാമ്പ് ചെയ്ത് കൊണ്ട് ക്യാൻവാസിൽ മനോഹരങ്ങളായ ചിത്രങ്ങൾ വരക്കുന്നു.
ഇങ്ങനെ വരക്കുന്ന ചിത്രങ്ങൾ കലാ സ്നേഹിതർക്ക് നൽകുകയും ഇതിലൂടെ ലഭിക്കുന്ന മുഴുവൻ സംഖ്യയും ഭിന്നശേഷി വിദ്യാർത്ഥികൾ പഠിക്കുന്ന തണൽ എന്ന സ്ഥാപനത്തിന് കൈമാറുകയും ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ക്യാമ്പ് ഉദ്ഘാടനം മാർച്ച് 22 ന് വൈകുന്നേരം 4 മണിക്ക് ആർടിസ്റ്റ് മദനൻ നിർവഹിക്കും.
ചടങ്ങിൽ സർവീസിൽ നിന്നും വിരമിച്ച കലാകാരൻമാരെ ആദരിക്കുകയും ചെയ്യും.
സമാപനസമ്മേളനം 23 വൈകു: 4 ന് പ്രേംകുമാർ വടകര ഉൽപടെയുള്ള സമൂഹ്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.
ചിത്രകലയിൽ താൽപര്യമുള വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ഒരുക്കിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
നാദാപുരത്ത് നടന്ന പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ മൊയ്തു പറമ്പത്ത്, പ്രധാനാധ്യാപകൻ കുഞ്ഞബ്ദുല്ല മരുന്നോളി , മാനേജർ പി ബി കുഞ്ഞന്മദ് ഹാജി, ബംഗ്ലത്ത് മുഹമ്മദ്, വിപി അബുൾ ലത്തീഫ്, സി. അബദുൽ ഹമീദ്, ഇസ്മായിൽ വാണിമേൽ എന്നിവർ പങ്കെടുത്തു.
നാദാപുരം: കേരള പത്രപ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് സമ്മേളനം നാളെ (ശനി) നാദാപുരത്ത് നടക്കും. ഫെഡറൽ ബാങ്കിന് സമീപമുള്ള മൊയിലോത്ത് ഓഡിറ്റോറിയത്തിൽ ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് സലീം മൂഴിക്കൽ ഉദ്ഘാടനം ചെയ്യും. അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ നിർവഹിക്കും . ജില്ലാ പ്രസിഡണ്ട് ബിജു കക്കയം മുഖ്യ പ്രഭാഷണം നടത്തും. ജില്ല സെക്രട്ടറി സിദ്ദിഖ് പന്നൂർ റിട്ടേണിംഗ് ഓഫീസറാകും. തുടർന്ന് പുതിയ താലൂക്ക് ഭാരവാഹികളെ തെരഞ്ഞെടുക്കും.
മൂന്ന് മണിക്ക് പ്രശസ്ത മജീഷ്യൻ മജീദ് മടവൂരിന്റ മാജിക് ഷോ അരങ്ങേറും
3.30 ന് സാംസ്ക്കാരിക സദസ്സ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. ഇ കെ വിജയൻ എം എൽ എ മുഖ്യാതിഥി ആയിരിക്കും. സംസ്ഥാന സർക്കാറിൻ്റെ സ്വരാജ് ട്രോഫി നേടിയ വളയം ഗ്രാമ പഞ്ചായത്തിനും എസ് കെ പൊറ്റക്കാട് അവാർഡ് നേടിയ അനു പാട്യംസിനും ചടങ്ങിൽ ഉപഹാരം നൽകും. താലൂക്കിലെ മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിക്കും .
വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, വിദ്യാഭ്യാസ സാംസ് ക്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
കല്ലിക്കണ്ടി കോളജിൽ പി.എ റഹ്മാൻ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.
പാനൂർ: ഇന്നത്തെ തലമുറയിലെ വിദ്യാർഥികൾ ലോകത്താകമാനമുള്ള വിദ്യാർഥികളുമായാണ് മൽസരിക്കുന്നതെന്നും പഠനം സിലബസിലൊതുക്കാതെ ലോകം മുഴുവൻ വിജ്ഞാനം തേടി പോകാൻ വിദ്യാർത്ഥി സമൂഹം തയ്യാറാകണമെന്ന് മുൻ മന്ത്രി ഡോ.എം.കെ.മുനീർ പറഞ്ഞു. കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ പുതുതായി നിർമ്മിച്ച പി എ റഹ്മാൻ അക്കാദമിക് ബ്ലോക്കിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാത്രയയപ്പ് സമ്മേളനം മുൻ ലോകസഭ സെക്രട്ടറി ജനറൽ പി ഡി റ്റി ആചാരി ഉദ്ഘാടനം ചെയ്തു. മതേതരത്വത്തിൽ മാത്രമേ ഇന്ത്യക്ക് നിലനിൽപ്പുള്ളുവെന്നും ഭരണകൂടത്തിന് മതമില്ല എന്നും ഉറക്കെ പ്രഖ്യാപിക്കാൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എം ഇ എഫ് പ്രസിഡൻ്റ് അടിയോട്ടിൽ അഹമ്മദ് അധ്യക്ഷനായി. ഖത്തറിലെ റിയാദ് മെഡിക്കൽ സെൻ്ററിലെ ജീവനക്കാരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഇ. അഹമ്മദ് ധിഷണ സ് കോളർഷിപ്പിൻ്റെ ആദ്യ ചെക്ക് ഡോ.അബ്ദുൽ കലാം പി.ഡി.റ്റി ആചാര്യക്ക് കൈമാറി. 5 ലക്ഷം രൂപയാണ് ഈ വർഷം അർഹരായ വിദ്യാർത്ഥികൾക്ക് മാനേജ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുക.
നേരത്തെ കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്ത പവർ സ്റ്റേഷൻ, ഇൻഡോർ സ്റ്റേഡിയം, മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ഔട്ട്ഡോർ ഗ്രൗണ്ട് എന്നിവയ്ക്ക് ശേഷമാണ് ഈ വർഷം തന്നെ അക്കാഡമിക് ബ്ലോക്കും വിദ്യാർത്ഥികൾക്ക് തുറന്നു കൊടുക്കുന്നത്.
വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ.കെ.കെ.മുഹമ്മദ് കുട്ടിക്ക് ഡോ: എം.കെ.മുനീറും, ഡോ: എം.കെ. മധുസൂദനനും ഡോ: ജോയ് വർക്കിക്കും പി ഡി ടി ആചാര്യയും ഉപഹാരം കൈമാറി. ഐ എസ് ഒ സർട്ടിഫിക്കറ്റ് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് നസീമ ചാമാളി സമർപ്പിച്ചു. വിശിഷ്ടാതിഥികൾക്ക് എം.ഇ എഫ് വൈസ് പ്രസിഡന്റുമാരായ സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ. സൈനുൽ ആബിദീനും പാർക്കോ ഗ്രൂപ്പ് ചെയർമാൻ പി.പി.അബൂബക്കറും ഉപഹാരം നൽകി. എം ഇ എഫ് സിക്രട്ടറി പി. പി. എ ഹമീദ്, ഡോ: ടി. മജീഷ്, ടി. അബൂബക്കർ, സമീർ പറമ്പത്ത്, മുൻ പ്രിൻസിപ്പൽമാരായ പ്രൊഫ: എൻ, കുഞ്ഞമ്മത്, ഡോ.കെ.കെ. മുസ്തഫ, കമ്മറ്റി അംഗങ്ങളായ എൻ.എ.കരീം, ടി.പി. മുസ്തഫ, ആർ. അബ്ദുല്ല ഹാജി, കെ.പി. മൂസ, പി.മുഹമ്മദ് ഷാഫി, അലി കുയ്യാലി, ടി.എം. നാസർ, എം.സി സുബൈർ, യൂനിയൻ ചെയർമാൻ വൈ.എം മുഹമ്മദ് അബ്ദുല്ല സംസാരിച്ചു.
നാദാപുരം: കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ശരിവെച്ചു കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരെ എസ്.എസ്.എഫ് പ്രതിഷേധം നടത്തി. നാദാപുരത്ത് നടന്ന പ്രതിഷേധത്തിൽ റാഷിദ് റബ്ബാനി വെള്ളൂർ മുഖ്യ പ്രഭാഷണം നടത്തി. ഹിജാബ് ഇസ്ലാമിന്റെ അഭിവാജ്യ ഘടകമല്ലെന്ന കണ്ടെത്തൽ തികച്ചും ആശ്ചര്യവും അതിലേറെ വിഷമകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. സുറാഖത് നാദാപുരം, റഈസ് വാണിമേൽ, സജ്ജാദ് വളയം, ഹിശാം കുനിങ്ങാട്, അഫ്സൽ ഭൂമിവാതുക്കൽ നേതൃത്വം നൽകി.
പാനൂർ: കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ പുതുതായി നിർമ്മിച്ച പി എ റഹ്മാൻ അക്കാദമിക് ബ്ലോക്കിൻ്റെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും 18 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോളേജ് മുൻ ചെയർമാനായിരുന്ന പി എ റഹ്മാൻ്റെ നാമധേയ ത്തിലാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിർമ്മിച്ചത് .മൂന്ന് കോടി രൂപയാണ് ഇതിന് വേണ്ടി മനേജ്മെൻ്റ് ചിലവഴിച്ചത് .
കോളേജിലെ പ്രിൻസിപ്പൽ ഡോ.കെ കെ മുഹമ്മദ് കുട്ടി, ഫിസിക്കൽ എഡുക്കേഷൻ വകുപ്പ് മേധാവി ഡോ എം കെ മധുസൂദനൻ, ഹിസ്റ്ററി വിഭാഗം തലവൻ ഡോ. ജോയി വർക്കി എന്നിവരാണ് ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്നത്.
ഖത്തറിലെ റിയാദ് മെഡിക്കൽ സെൻ്ററിലെ ജീവനക്കാരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഇ അഹമ്മദ് ധിഷണ സ്കോളർഷിപ്പിൻ്റെ ഉദ്ഘാടനവും അന്നേ ദിവസം നടക്കും. 5 ലക്ഷം രൂപയാണ് ഈ വർഷം അർഹരായ വിദ്യാർത്ഥികൾക്ക് മാനേജ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുക. അക്കാദമിക് ബ്ലോക്കിൻ്റെയും സ്കോളർഷിപ്പ് വിതരണവും മുൻ മന്ത്രി എം.കെ മുനീർ എംഎൽഎ നിർവഹിക്കും.
യാത്രയയപ്പ് സമ്മേളനം മുൻ ലോകസഭ സെക്രട്ടറി ജനറൽ പി ഡി റ്റി ആചാരി ഉദ്ഘാടനം ചെയ്യും.
എം ഇ എഫ് പ്രസിഡൻ്റ് അടിയോട്ടിൽ അഹമ്മദ് അധ്യക്ഷത വഹിക്കും. പ്രമുഖ വ്യക്തികളും പരിപാടിയിൽ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ പി പി എ ഹമീദ്, സൈനുൽ ആബിദ്, ഡോ ടി മജീഷ്, ടി അബൂബക്കർ, സമീർ പറമ്പത്ത് എന്നിവർ പങ്കുടുത്തു.
നാദാപുരം: കക്കട്ടിൽ പുതുതായി പണിത ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാദാപുരം ബ്രാഞ്ച് ഹാൾ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ മുഖ്യാതിഥി ആയിരുന്നു. നാദാപുരം ബ്രാഞ്ച് പ്രഥമ പ്രസിഡന്റ്റും നാദാപുരത്തു 50 വർഷത്തിന് മുകളിൽ ആയി പ്രാക്ടീസ് ചെയ്യുന്ന ജനകീയനായ ഭരതൻ ഡോക്ടറെ ചടങ്ങിൽ ആദരിച്ചു. ബ്രാഞ്ച് പ്രസിഡന്റ് ഡോ. പ്രദോഷ് കുമാർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ കൺവീനർ ഡോ. അനീൻ. എൻ. കുട്ടി പ്രഭാഷണം നടത്തി, സെക്രട്ടറി ഡോ. മൻസൂർ പി. എം ഉദ്ഘാടന ചടങ്ങിൽ നന്ദി പറഞ്ഞു.
നാദാപുരം: വടകര കുറ്റ്യാടി സംസ്ഥാന പാതയിലെ അപകട സാധ്യതയേറിയ പുറമേരി സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾക്ക് റോഡിൽ സുരക്ഷയൊരുക്കുന്ന എൻ സി സി കാഡററുകൾക്ക് നാദാപുരം ട്രാഫിക് പോലീസിൻ്റെ നേതൃത്വത്തിൽ പ്രായോഗിക പരിശീലനം നൽകി.റോഡ് നവീകരണത്തിന് ശേഷം
വാഹനങ്ങൾ അപകടകരമായ രീതിയിൽ സഞ്ചരിക്കുന്ന പുറമേരി അങ്ങാടിയിൽ സ്കൂളിനോട് ചേർന്ന് പൊതുമരാമത്ത് വകുപ്പ് വേഗതാനിയന്ത്രണ സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ല.
ദിവസവും നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് നാദാപുരം പോലീസിൻ്റെ കീഴിൽ എൻ സി സി കാഡററുകളാണ് സുരക്ഷയൊരുക്കുന്നത്.
നാദാപുരം ട്രാഫിക് എസ് ഐ : സുരേഷ്, എ എസ് ഐ : ചന്ദ്രൻ എന്നിവർ പരിശീലനം നൽകി.
ഹെഡ്മിസ്ട്രസ് സുധാവർമ ,എൻ സി സി ഓഫീസർ മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു
കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിൽ ഇരകളായവർക്ക് നീതി ആവശ്യപ്പെട്ട് സർവ്വകക്ഷി സമരസഹായ സമിതിയുടെ നേതൃത്വത്തിൽ ബഹുജന റാലിയും സമര പ്രഖ്യാപന സമ്മേളനവും നടത്തി. കുറ്റ്യാടി മരുതോങ്കര റോഡിൽ നിന്നും ആരംഭിച്ച റാലിയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും, തട്ടിപ്പിനിരയായവരും അവരുടെ കുടുംബാംഗങ്ങളുമടക്കം നൂറുകണക്കിന് ആളുകൾ പങ്കാളികളായി. ആക്ഷൻ കമ്മിറ്റി നടത്തുന്ന സമര പരിപാടികൾ ഇന്ന് മുതൽ സമര സഹായസമിതി നേരിട്ട് ഏറ്റെടുക്കും. ഇതിൻ്റെ മുന്നോടിയായാണ് ഇന്നലെ ബഹുജന റാലിയും സമ്മേളനവും നടന്നത്. ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് പ്രക്ഷോഭം സമരസഹായ സമിതി ഏറ്റെടുക്കുന്നതോടെ സമരത്തിൻ്റെ രൂപവും ഭാവവും മാറുമെന്ന് കുളങ്ങരത്താഴയിൽ നടന്ന സർവ്വകക്ഷി സമര പ്രഖ്യാപന സമ്മേളനത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എ.യുമായ കെ.കെ ലതിക പറഞ്ഞു. സമരസഹായ സമിതി ചെയർമാൻ ശ്രീ ജേഷ് ഊരത്ത് അധ്യക്ഷനായി.കെ.പി.സി.സി.ജനറൽ സെക്രട്ടറി പി.എം.നിയാസ്, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻ്റ് സി.പി.എ.അസീസ്, സി.പി.എം.ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.കെ.ദിനേശൻ, എ.എം.റഷീദ്, എം.കെ.ശശി, സി.കെ.അബു, പി.കെ.സുരേഷ്, കെ.കെ.സുരേഷ് ,സൂപ്പി നരിക്കാട്ടേരി, എൻകെ മൂസ, ഇ.മുഹമ്മദ് ബഷീർ, സി.എം.യശോദ, പി.സി.ഷൈജു, കമ്പനി സുബൈർ തുടങ്ങിയവർ സംസാരിച്ചു.
നാദാപുരം: നാദാപുരം മുദാക്കര പള്ളിക്ക് മുൻവശത്തുള്ള സ്വകാര്യ ഭൂമി പ്രദേശത്തെ ചില സമരക്കാർ കയ്യേറിയതിനെതിരെ
ഭൂ ഉടമ പരാതി നൽകി. വർഷങ്ങളായി തങ്ങളുടെ വീട്ടിലേക്കുള്ള വഴി ആയാണ് ഈ ഭൂമി ഉപയോഗിച്ചിരുന്നത്. ആഴ്ചകൾക്ക് മുൻപാണ് വഴിയുടെ അവസാന ഭാഗം വിശാലമാക്കുകയും സ്വകാര്യ സ്ഥലത്ത് കയ്യേറൽ ആരംഭിക്കുകയും ചെയ്യുന്നത്. എന്നാൽ, ഇത് തന്റെ സ്വകാര്യ ഭൂമിയാണെന്നും മറിച്ചുള്ള വാദങ്ങൾ തെറ്റാണെന്നും രേഖകൾ സഹിതം സമർഥിക്കാൻ സാധിക്കുമെന്ന് ഭൂ ഉടമ പറയുന്നു.
രണ്ട് ദിവസങ്ങൾക്കു മുൻപാണ് നാട്ടുകാരിൽ ചിലരും പഞ്ചായത്തിലെ ചില അധികൃതരും ചേർന്ന് സ്ഥലത്തെ ഭൂ ഉടമയുടെ സ്ഥാപനവും അതോട് ചേർന്ന ഗേറ്റും നശിപ്പിക്കുന്നത്. ഒരു തെളിവുമില്ലാതെ തന്റെ സ്വകാര്യ ഭൂമിയിൽ ഒരു കൂട്ടമാളുകൾ നടത്തിയ അക്രമണം നിയമം കയ്യിലെടുക്കലാണെന്നും ഇതിനെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും നിലവിൽ ഭൂമിയിൽ മറ്റുള്ളവർ അതിക്രമിച്ച് കയറുന്നതിനു കോടതി സ്റ്റേ ലഭിച്ചിട്ടുണ്ടെന്നും ഭൂ ഉടമ പറഞ്ഞു.
നരിപ്പറ്റ: മദ്യ നിരോധന സമിതിയുടെ നേതൃത്വത്തിൽ നരിപ്പറ്റ എൽ.പി സ്കൂളിൽ വെച്ചു നടന്ന ലഹരി വിരുദ്ധ സംഗമo ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. പി.പി.ശങ്കരൻ അധ്യക്ഷനായി. മദ്യനിരോധന സമിതി സംസ്ഥാ പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ബീന, ബ്ലോക്ക് മെംബർ ടി.പി. വിശ്വനാഥൻ, ഗ്രാമ പഞ്ചായത്ത് മെംബർമാരായ ടി. സുധീർ, സി.വി അബ്ദുൽ അസീസ്, സജിത സുധാകരൻ, മുൻ ജനപ്രതിനിധികളായ ടി.പി പവിത്രൻ, അരവിന്ദാക്ഷൻ, ടി.പി മുത്തുകോയ തങ്ങൾ, ടി.പി ശങ്കരൻ, അഖിലേന്ദ്രൻ നരിപ്പറ്റ, നാസർ നരിപ്പറ്റ, ചാത്തു, ബിന്ദു എന്നിവർ സംസാരിച്ചു.
തൂണേരി: തൂണേരി ഗ്രാമപഞ്ചായത്ത് ഓഫീസ് ശിലാസ്ഥാപന ചടങ്ങിൽ നിന്ന് ബോധപൂർവ്വം എം.എൽ.എയെ ഒഴിവാക്കുകയും തൂണേരി ബ്ലോക്ക് പ്രസിഡണ്ടിനെ ആശംസാ പ്രാസംഗികയാക്കി അപമാനിക്കുകയും ചെയ്തുവെന്നാരോപിച്ച് എൽ.ഡി.എഫ് തൂണേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂണേരിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
സി.പി.ഐ.എം നാദാപുരം ഏരിയാ സെക്രട്ടറി പി.പി ചാത്തു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പരിപാടിയെ യു.ഡി.എഫ് വേദിയാക്കാനുളള ഏത് നീക്കത്തെയും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ സങ്കുചിത രാഷ്ട്രീയത്തിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനങ്ങളുടെയും പ്രതിഷേധം ഉയർന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി അധ്യക്ഷത വഹിച്ചു. സി.പി.ഐ നേതാവും തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ രജീന്ദ്രൻ കപ്പള്ളി, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നെല്ലിയേരി ബാലൻ, എൽ.ജെ.ഡി നേതാവ് പി.എം നാണു, സി.പി.ഐ.എം തൂണേരി ലോക്കൽ സെക്രട്ടറി കനവത്ത് രവി, ഐ.എൻ.എൽ നേതാവ് കെ.ജി ലത്തീഫ്, എൻ.സി.പി നേതാവ് ടി.രാമചന്ദ്രൻ മാസ്റ്റർ, ജെ.ഡി.എസ് നേതാവ് കോടോത്ത് അന്ത്രു, സി.പി.ഐ.എം വെള്ളൂർ ലോക്കൽ സെക്രട്ടറി സി.കെ അരവിന്ദാക്ഷൻ പ്രസംഗിച്ചു.
ഇരിങ്ങണ്ണൂർ : യുവതരംഗ് ആർട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബ് ഇരിങ്ങണ്ണൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന നൈറ്റ് വോളിബോൾ മേള ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. വിജയിച്ച യുവതരംഗ് ഇരിങ്ങണ്ണൂർ ടീം പടിഞ്ഞാറെക്കണ്ടി കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ വിന്നേർസ് ട്രോഫി കരസ്ഥമാക്കി , ചീരാങ്കണ്ടി കണാരൻ മാസ്റ്റർ മെമ്മോറിയൽ റണ്ണർ അപ്പ് ട്രോഫി പറവകൾ ഇരിങ്ങണ്ണൂർ ടീം നേടി. മത്സരങ്ങളിൽ വിവിധ ടീമുകൾക്ക് വേണ്ടി പ്രമുഖ താരങ്ങൾ അണിനിരന്നു. യുവതരംഗ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്. വിന്നേർസ് ട്രോഫി വിതരണം ടി. അനിൽ കുമാറും റണ്ണേർസ് അപ് ട്രോഫി ജില്ലാ റഫറീസ് ചെയർമാൻ വിജയനും നൽകി. ബെസ്റ്റ് സെറ്റർ, ബെസ്റ്റ് യൂനിവേഴ്സൽ, ബെസ്റ്റ് ഡിഫന്റർ എന്നിവർക്കുള്ള ട്രോഫികൾ കെ.പി ഹുസൈൻ,വി.പി. പ്രേമചന്ദ്രൻ , ഗോപിനാഥ് പുതുക്കുടി എന്നിവർ നൽകി. വിജയി കൾക്കുള്ള കാഷ വാർഡ് വി. ദീപാങ്കുരനും ജിതിൻ മോഹനനും വിതരണം ചെയ്തു.
നാദാപുരം: മയക്കുമരുന്ന് റാക്കറ്റിലെ മുഴുവൻ കണ്ണികളെയും അറസ്റ്റ് ചെയ്യണമെന്നും നാട്ടിലെ സ്വൈര്യവിഹാരത്തിന് തടസ്സം സൃഷ്ടിക്കുകയും വിദ്യാർഥികളെ ലക്ഷ്യം വെച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുനകയും ചെയ്യുന്ന ഇത്തരം ശക്തികളെ കുറിച്ച് പൊതുസമൂഹം നിതാന്ത ജാഗ്രത പുലർത്തണമെന്ന് എസ്.ഡി.പി.ഐ തൂണേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അസീസ്, ഇസ്മായിൽ, ഹകീം തുടങ്ങിയവർ സംസാരിച്ചു.
കുറ്റ്യാടി : ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായവർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ ആറു മാസത്തിലധികമായി സമരം ചെയ്യുന്ന ഇരകളെ സഹായിക്കാൻ രൂപീകരിച്ച സർവ്വകക്ഷി സമര സഹായ സമിതി യുടെ സമരപ്രഖ്യാപന റാലിയും പൊതുയോഗവും നാളെ (തിങ്കളാഴ്ച ) നടക്കും. റാലി വൈകിട്ട് നാലുമണിക്ക് കുറ്റ്യാടിയിൽ നിന്ന് ആരംഭിച്ച് കുളങ്ങരതാഴ പൊതുയോഗത്തോടെ സമാപിക്കും. പൊതുയോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രമുഖ നേതാക്കൾ പങ്കെടുക്കും. തുടർന്ന് മാർച്ച് പതിനഞ്ചാം തീയതി മുതൽ സമരത്തിന് സമരസഹായ സമിതി നേരിട്ട് നേതൃത്വം കൊടുക്കും.
2021 ഓഗസ്റ്റ് 26 നാണ് കുറ്റ്യാടി, പയ്യോളി, കല്ലാച്ചി എന്നിവിടങ്ങളിലെ ഗോൾഡ് പാലസ് ജ്വല്ലറി സ്ഥാപനങ്ങൾ അടച്ചുപൂട്ടി ഉടമകൾ മുങ്ങിയത്. നൂറുകണക്കിന് കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി കൊണ്ടാണ് ഈ സംഭവം നടന്നത്.നിക്ഷേപകരിൽ ബഹുഭൂരിഭാഗവും സാധാരണക്കാരാണ്. പ്രതികളിൽ ഏതാണ്ടെല്ലാവരും അറസ്റ്റിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തു. നിരവധി പാവങ്ങൾ ഉൾപ്പെടുന്ന ഈ ജ്വല്ലറി തട്ടിപ്പിൽ ഇരകളുടെ നിക്ഷേപം തിരിച്ചു കിട്ടാൻ വേണ്ടിയുള്ള ശ്രമങ്ങൾക്കായി നിക്ഷേപകർ ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു കൊണ്ട് പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ ആറുമാസത്തിലധികമായി ആക്ഷൻ കമ്മിറ്റി വിവിധ രീതിയിലുള്ള സമരപരിപാടികൾ നടത്തി കൊണ്ടിരിക്കുന്നു. ആക്ഷൻ കമ്മിറ്റിക്ക് പുറമേ വിവിധ രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും ഒറ്റയ്ക്കും കൂട്ടായും ഈ വിഷയത്തിൽ ഇടപെടുകയും സമരപരിപാടികൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിൽ ഉടമകളുമായി ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. പക്ഷെ ഉടമകളുടെ നിഷേധാത്മകമായ നിലപാടാണ് ചർച്ച പരാജയപ്പെടുത്തിയത്. തുടർന്ന് കഴിഞ്ഞ 36 ദിവസമായി കുളങ്ങര താഴയിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരപരിപാടികൾ ആരംഭിച്ചിരിക്കുകയാണ്. ഈ സമരത്തെ സഹായിക്കാൻ വേണ്ടിയാണ് സർവകക്ഷി രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടുന്ന ഒരു സമര സഹായ സമിതി രൂപീകരിച്ചിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ സമര സഹായ സമിതി ചെയർമാൻ ശ്രീജേഷ് ഊരത്ത്, കൺവീനർ റഷീദ് എ എം, സമര സഹായ സമിതി നേതാക്കളായ എം കെ ശശി, മുഹമ്മദ് ബഷീർ കരണ്ടോട്, ആക്ഷൻ കമ്മിറ്റി കൺവീനർ സുബൈർ പി കുറ്റ്യാടി എന്നിവർ പങ്കെടുത്തു.
കോട്ടേമ്പ്രം: വോള്ഗകലാകേന്ദ്രം 36ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചാലിൽ ബാലന്‍സ്മാരക വായനശാലയുമായി ചേര്‍ന്ന് തലശ്ശരി കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി. കോട്ടേമ്പ്രം വായനശാലയില്‍ നടന്ന ക്യാമ്പ് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു. എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജന്.എം അധ്യക്ഷത വഹിച്ചു . ബിനീഷ് .പി, ശശിമീത്തല് , സുകുമാരന്‍ .ഇ, ഷാജി .സി.എം എന്നിവര്‍ സംസാരിച്ചു .
രമേശന്‍കുന്നുമ്മല്‍ സ്വാഗതവും ഷിജില്‍ .ബി നന്ദിയും പറഞ്ഞു .
നിജേഷ് കുന്നിലോത്ത് , ലിനീഷ് .എം, റജുന്ചന്ദ്ര , സാരംഗ് .പി, അനഘ .ആര് എന്നിവര്‍ നേതൃത്വം നല്കി .
നാദാപുരം : പഴമയുടെ പ്രൗഢി തുടിക്കുന്ന നാദാപുരം ജുമുഅത്ത് പള്ളിയിൽ സ്ത്രീകൾക്കും പ്രവേശനം എന്ന രീതിയിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഈ പള്ളിയിൽ നേരത്തെയുള്ള അവസ്ഥക്ക് യാതൊരു മാറ്റവുമില്ലെന്നും ഒരു ദിവസത്തെ സ്ത്രീ സന്ദർശനം മാത്രമാണ് പള്ളി കമ്മിറ്റി ഒരുക്കിയിരിക്കുന്നതെന്നും അവർ പറഞ്ഞു.
പള്ളി സന്ദർശിക്കാൻ സ്ത്രീകൾക്ക് ഒരുദിവസം അവസരം നൽകുന്നതിന് പള്ളിയിൽ പ്രാർത്ഥനയ്ക്കും മറ്റും സ്ത്രീകൾക്ക് പ്രവേശനം ഉണ്ടാകുമെന്ന് വളച്ചൊടിക്കുന്നത് അപലപനീയവും പ്രതിഷേധാർഹവുമാണ്. ഇത്തരം പ്രചാരണം നടത്തുന്നവർക്കെതിരെ പള്ളി കമ്മിറ്റി നിയമ നടപടികൾ സ്വീകരി ക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
നാദാപുരം : യുവതരംഗ് ആർട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബ് ഇരിങ്ങണ്ണൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന നൈറ്റ് വോളിബോൾ മേള ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.പി സലീന, ശ്രീജ പാലപ്പറമ്പത്ത് എന്നിവർ ആശംസകളർപ്പിച്ചു. സംഘാടക സമിതി കൺവീനർ കെ.പി ഹുസൈൻ സ്വാഗതവും ചെയർമാൻ സഞ്ജയ് പുത്തലത്ത് അധ്യക്ഷതയും വഹിച്ചു. മാർച്ച് 11, 12, 13 ദിവസങ്ങളിൽ ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വച്ചാണ് വോളി മേള നടക്കുന്നത്. പടിഞ്ഞാറെക്കണ്ടി കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ വിന്നേർ സ് ട്രോഫിക്ക് വേണ്ടിയും , ചീരാങ്കണ്ടി കണാരൻ മാസ്റ്റർ മെമ്മോറിയൽ റണ്ണർ അപ്പ് ട്രോഫിക്കും വേണ്ടിയുള്ള മത്സരങ്ങളിൽ വിവിധ ടീമുകൾക്ക് വേണ്ടി പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്. വോളി മേളയിൽ വനിതകളുടെ പ്രദർശന മത്സരവും നടക്കുന്നുണ്ട്.
നാദാപുരം: ഓഫറുകളുടെ പെരുമഴയുമായി പാറക്കടവിൽ ഫാസ് സൂപ്പർ മാർക്കറ്റ് നാളെ തുറക്കുന്നു. അവശ്യ വസ്തുക്കളെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കി പ്രവർത്തന മാരംഭിക്കുന്ന ഫാസ് സൂപ്പർ മാർക്കറ്റ് ഞായറാഴ്ച രാവിലെ 8 മണിക്ക് പാണക്കാട് സയ്യിദ് ഹമീദ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും . പേരോട്ട് അബ്ദുറഹിമാൻ സഖാഫി, എം പി അബ്ദുള്ള ഹാജി, എന്നിവർ അതിഥികളായിരിക്കും .
പാറക്കടവിൽ പുത്തൻ ഷോപ്പിങ്ങ് അനുഭവം തീർത്താണ് ഫാസ് പ്രവർത്തനം ആരംഭിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് മെഗാ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. വീട്ടിലേക്കാവശ്യമായ എല്ലാ വിധ വസ്തുക്കളും ലഭ്യമാക്കുന്ന ഈ സൂപ്പർ മാർക്കറ്റ് വിലക്കുറവിലും ഗുണമേൻമയിലും മികച്ചു നിൽക്കുമെന്ന് മേനേജിങ്ങ് പാട്ണർമാർ പറഞ്ഞു.
തൂണേരി: ഗ്രാമ പഞ്ചായത്ത് ഓഫീസ് ശിലാസ്ഥാപന ചടങ്ങ് എൽ ഡി എഫ് ബഹിഷ്കരിച്ചു. നിയമസഭയിൽ സംസ്ഥാന ബഡ്ജറ്റ് അവതരിപ്പി ക്കുന്ന ദിവസം പരിപാടി സംഘടിപ്പിച്ച് ചടങ്ങിൽ നിന്ന് സ്ഥലം എം.എൽ.എ യെ ബോധപൂർവ്വം ഒഴിവാക്കി പരിപാടി യു.ഡി.എഫ് മേളയാക്കിയെന്നാണ് എൽ.ഡി.എഫ്
ആരോപണം .
ക്ഷണക്കത്തിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളോടൊപ്പം ആശംസാ പ്രസംഗകയാക്കി പ്രസിഡണ്ട് പദവിയെ അപമാനിച്ചെന്നും എൽ.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തി.
ഗ്രാമ പഞ്ചായത്ത് പരിപാടിയെ യു.ഡി.എഫിൻ്റെ സങ്കുചിതവും രാഷ്ട്രീയ അല്പത്തരത്തിൻ്റെയും വേദിയാക്കാനുള്ള ഭരണ സമിതിയുടെ തീരുമാന ത്തിനെതിരെ 14 ന് തൂണേരിയിൽ എൽ.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.
നാദാപുരം : തൂണേരി ഗ്രാമപഞ്ചായത്തിന് വേണ്ടി പുതുതായി നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം കെ മുരളീധരൻ എം പി നിർവഹിച്ചു. അത്യാ ധുനിക സൗകര്യങ്ങളോടു കൂടി രണ്ടു കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിൻ്റെ ഒന്നാംഘട്ട പ്രവർത്തി യാണ് ആരംഭിക്കുന്നത്.
ജീർണ അവസ്ഥയിലായ പഴയ ഓഫീസ് കെട്ടിടം കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് പൊളിച്ചു മാറ്റിയത്. നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നതോടെ ദീർഘ നാളത്തെ വികസന സ്വപ്നമാണ് സാക്ഷാത്കരിക്കുന്നത് . ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് പ്രവർത്തി ഏറ്റെടുത്തി രിക്കുന്നത്. ഒരുവർഷത്തിനകം പുതിയ ഓഫീസ് കെട്ടിടം പ്രവർത്തി പൂർത്തീകരിക്കാനാകും.
പഞ്ചായത്ത് പ്രസിഡൻ്റ് പി ഷാഹിന അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് കെ മധുമോഹൻ, സ്ഥിരം സമിതി അധ്യക്ഷരായ വളപ്പിൽ കുഞ്ഞമ്മദ്, റജുല നിടുമ്പ്രത്ത്, സുധാ സത്യൻ, മെംബർമാരായ ഫൗസിയ സലീം, കെ.കെ റഷീദ്, കെ.പി ലിഷ, റജുല കിഴക്കുംകര, സെക്രട്ടറി രാജശ്രീ, അഹമ്മദ് പുന്നക്കൽ, ആവോലം രാധാകൃഷ്ണൻ, പി.ബി കുഞ്ഞമ്മദ് ഹാജി, രവി വെള്ളൂർ,വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
നൂറ് ശതമാനം വിജയം കൈവരിച്ച പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ, നികുതി പിരിവിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ പഞ്ചായത്തിലെ ഉദ്യോഗസ്ഥർ, ഒൻപത് വർഷത്തെ സേവനത്തിന് ശേഷം സ്ഥലം മാറിപ്പോകുന്ന വെറ്റിനറി ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ പ്രീതി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
നാദാപുരം: പേരോട് വീട് കേന്ദ്രീകരിച്ച് വിൽപന നടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ലക്ഷങ്ങൾ വിലയുള്ള പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട വീട്ടുടമയെ കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ വീട്ടുടമ തട്ടാറത്ത് നൗഷാദിനേയാണ് നാദാപുരം ഡി വൈ എസ് പി : ടി പി ജേക്കബ്ബിന്റെ നേത്യത്വത്തിലുളള സംഘം കസ്റ്റഡിയിൽ എടുത്തത്.
നാദാപുരം: ഇന്ന് നിയമസഭയിൽ ധനകാര്യ മന്ത്രി അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിൽ കല്ലാച്ചി ടൗൺ നവീകരണത്തിന് 3 കോടി രൂപ അനുവദിച്ചു. നാദാപുരം മണ്ഡലത്തിലെ രണ്ട് പ്രവൃത്തികൾക്ക് 10 കോടി രൂപ അനുവദിച്ചതായി ഇ.കെ വിജയൻ എം.എൽ.എ അറിയിച്ചു.
കല്ലാച്ചി ടൗൺ നവീകരണത്തിന്- 3 കോടി രൂപ യും
മൊകേരി - ചങ്ങരംകുളം - കായക്കൊടി - പാലോളി - തൊട്ടിൽപ്പാലം റോഡ് - 7 കോടി രൂപയുമാണ് അനുവദിച്ചത്. കൂടാതെ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി പല പദ്ധതികൾക്കായി ടോക്കൺ ഫണ്ടുകളും അനുവദിച്ചിട്ടുണ്ട്.
പെരിങ്ങത്തൂർ: പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകൻ എം. സിദ്ധീഖിന്റെ 'ചവേലാട്ച്ചികൾ തച്ചുടച്ച മൗനങ്ങൾ' എന്ന കവിതാ സമാഹാരം ഇന്ന് പ്രകാശിതമാകും. ഇന്ന് (വെള്ളി) വൈകീട്ട് 3ന് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കൽപ്പറ്റ നാരായണൻ പുസ്തകം പ്രകാശനം ചെയ്യും. നോവലിസ്റ്റ് ഡോ. ടി.കെ അനിൽകുമാർ ഏറ്റുവാങ്ങും. ചടങ്ങ് പാനൂർ മുനിസിപ്പൽ ചെയർമാൻ വി നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. എം.എൻ കാരശ്ശേരി മുഖ്യാതിഥിയാകും.
നാദാപുരം: 35 വർഷത്തെ അധ്യാപന സേവനത്തിൽ നിന്നും വിരമിക്കുന്ന കുമ്മങ്കോട് ഈസ്റ്റ് എൽപിസ്കൂൾ പ്രധാന അധ്യാപകനും, വിദ്യാഭ്യാസ ട്രൈനറുമായ ബഷീർ എടച്ചേരിക്ക് യാത്രയയപ്പ് നൽകുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു.
മാർച്ച് 31ന് സ്കൂൾ കോംബൗണ്ടിൽ നടക്കുന്ന യാത്രയയപ്പ് സംഗമത്തിലും സാംസ്കാരിക സമ്മേളനത്തിലും പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്നും, വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുമെന്നും സ്വാഗതം സംഘം ഭാരവാഹികൾ അറിയിച്ചു.
ചെയർമാൻ കെ.കെ കുഞ്ഞബ്ദുള്ള ഹാജി,
വൈസ് ചെയർമാൻമാരായി
കെ.കെ രമേശ് ബാബു,
ആലക്കൽ മമ്മു, തയ്യിൽ അമ്മദ്, കെ.വി ഗോപാലൻ, കൺവീനർ സി.ആർ ഗഫൂർ, ജോയിൻ കൺവീനർമാരായി
ഹൻളലത് കെകെസി, ദീപ്തി ടീച്ചർ, ഷിബു പാലോറ, കെവിസി റൗഫ്, ട്രഷറർ പികെ ദാമു മാസ്റ്റർ,
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ. കെഎം രഘുനാഥ്, കൺവീനർ പി.കെ റാഷിദ്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ പിലാട്ടിയത്ത് മജീദ് ഹാജി, കൺവീനർ ഒ നിസാർ മാസ്റ്റർ എന്നിവരെയും രക്ഷാധികാരികളായി വാർഡ് മെമ്പർമാരായ റോഷ്ന പിലാക്കാട്ട്, സുമയ്യ പാട്ടത്തിൽ എന്നിവരെയും തെരെഞ്ഞെടുത്തു.
എടച്ചേരി: എടച്ചേരി നോർത്ത് യു. പി. സ്കൂൾ "അക്ഷരമധുരം" പ്രാദേശിക ലൈബ്രറി ഉദ്ഘാടനം ചെയ്തു. തുരുത്തിയിൽ നടന്ന പരിപാടി തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ചോമ്പാല എ ഇ ഒ എം. ആർ. വിജയൻ ആദ്യ ലൈബ്രറി പുസ്തകം വിതരണം ചെയ്തു.പ്രശസ്ത കവി ഗോപി നാരായണൻ മുഖ്യാതിഥിയായി. ഹെഡ് മാസ്റ്റർ കെ. പവിത്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു, വാർഡ് മെമ്പർ കോയിലോത്ത് രാജൻ അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡന്റ് ടി. സുധീർ, സ്റ്റാഫ് സെക്രട്ടറി വിനോദൻ മാസ്റ്റർ, കതിര് കലാ സംസ്കാരിക വേദിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ പി ശശി , സതീശൻ വി കെ, സി. പി സുരേഷ് മാസ്റ്റർ, റാഷിദ ടീച്ചർ, നിഷ വിജയൻ എന്നിവർ ആശംസകളർപ്പിച്ചു. ടി. സതി ടീച്ചർ നന്ദി പറഞ്ഞു.
വിദ്യാലയത്തിന്റെ സമീപപ്രദേശങ്ങളിലെ രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരെ വായനാലോകത്തേക്ക് കൈപിടിച്ചുയർത്തുക എന്നതാണ് അക്ഷരമധുരം പദ്ധതി ലക്ഷ്യം വെക്കുന്നത്. വിദ്യാലയത്തിന്റെ സമീപത്തുള്ള മറ്റു പ്രദേശങ്ങളിലും വരുന്ന 2 മാസക്കാലം കൊണ്ട് പ്രാദേശിക ലൈബ്രറി സജ്ജീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാലയം.
വട്ടോളി : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് 'ആയുഷ്ഗ്രാമം' കുന്നുമ്മൽ ബ്ലോക്കും വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി യൂണിറ്റും സംയുക്തമായി ധ്യാനപരിശീലനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. 'മനസ്സും ആരോഗ്യവും' എന്ന വിഷയത്തിൽ ഡോ. അരുൺ പി എസ് ആരോഗ്യ ബോധവൽക്കരണ ക്ലാസും വിദ്യാർത്ഥികൾക്കായി പരീക്ഷഭീതി അകറ്റി ആത്മാവിശ്വാസവും ഏകാഗ്രതയും കൈവരിക്കാനുപകരിക്കുന്ന 'Mindfulness meditation' ന് ഡോ.അപർണ ടി യും ,നേതൃത്വം നൽകി. അധ്യാപകരായ റിനീഷ് കുമാർ,അനൂപ് കുമാർ, രജീഷ് കുമാർ, മനോജ് കൈവേലി, നിധിൻ മുരളി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.300ഓളം വിദ്യാർത്ഥികൾ പ്രസ്തുതപരിപാടിയിൽ പങ്കാളികളായി.
നാദാപുരം: ഈ വര്‍ഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പേരോട് എം.എല്‍.പി സ്കൂള്‍ പ്രധാന അധ്യാപിക രാജമല്ലിക ടീച്ചറെ ലോക വനിതാ ദിനത്തില്‍ ആദരിച്ചു. നീണ്ട 36 വര്‍ഷത്തോളമായി പേരോട് എം.എല്‍.പി സ്കൂളില്‍ അധ്യാപനം നടത്തുന്ന ടീച്ചര്‍ നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. സ്കൂള്‍ മാനേജര്‍ പി.ബി കുഞ്ഞമ്മദ് ഹാജി പൊന്നാട അണിയിച്ചു. ചടങ്ങില്‍ പി.ബി കുഞ്ഞിമൂസ്സ ഹാജി, എന്‍.കെ ഉസ്മാന് ഹാജി, കെ.പി കുഞ്ഞബ്ദുള്ള ഹാജി, ദാമോദര്‍ മാസ്റ്റര്‍ സി.ഹമീദ് മാസ്റ്റര്‍, നാസര്‍ കോറോത്ത്, നാസര്‍ വി.കെ, നൌഷാദ് ടി.കെ, മുഹമ്മദ് പി.കെ, അസ്ലം എം.വി.കെ തുടങ്ങിയവര്‍ പങ്കെടുത്തു. ഈ മാസം ഇരുപത്തി ഏഴാം തീയതി സര്‍വ്വീസില്‍ നിന്ന് പിരിയുന്ന അധ്യാപകര്‍ക്ക് വിപുലമായ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിക്കും.
നാദാപുരം: മത - രാഷ്ട്രീയ - സാമൂഹ്യ - വിദ്യാഭ്യാസ മേഖലയിലെ നിറസാന്നിധ്യമായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളോടുള്ള ആദര സൂചകമായി നാളെ (തിങ്കൾ) കല്ലിക്കണ്ടി എൻ എ എം കോളേജിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. 19 -ന്) ശനിയാഴ്ച പകരം പ്രവൃത്തിദിവസം ആയിരിക്കും.
നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ലന്നും പ്രിൻസിപ്പാൾ അറിയിച്ചു.
¶ എം.കെ അഷ്റഫ്
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ നടുങ്ങി നാട്. അസുഖ ബാധിത നായി പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. ശിഹാബ് തങ്ങൾ. 18 വർഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷമാണ് ലീഗ് സംസ്ഥാന അധ്യക്ഷനായത്. കേരളത്തിലെ ഒരുപാട് മുസ്ലിം മഹല്ലുകളുടെ ഖാദിയായ ഇദ്ദേഹം ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്. പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ പൂക്കോയ തങ്ങള്‍) മര്‍യം എന്ന ചെറിഞ്ഞി ബീവിയുടെയും പുതന്മാനരില് മൂന്നാമനായി 1947 ജൂണ്‍ 15ന് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ ജനനം.
ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക പഠനം. പണക്കാട്ടെ ദേവധാര്‍ സ്കൂളില്‍ ഒന്നു മുതല്‍ നാലു വരെ പഠിച്ചു. തുടര്‍ന്ന് കോഴിക്കോട് മദ്റസത്തുല്‍ മുഹമ്മദിയ്യ(എം.എം ഹൈസ്കൂള്‍) സ്കൂളില്‍ ചേര്‍ന്നു. പത്തുവരെ അവിടെയായിരുന്നു പഠനം. എസ്.എസ്.എല്‍.സിക്കു ശേഷം മതപഠനത്തിനലേക്ക് തിരിഞ്ഞു. മലപ്പുറം തിരുന്നാവായക്കടുത്ത കോന്നല്ലൂര്‍ ദര്‍സിലാണ് ആദ്യം ചേര്‍ന്നത് . തുടര്‍ന്ന് പൊന്നാനി മഊനത്തില്‍ ഇസ്ലാമിലും അവിടെനിന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്കും പഠനം തുടര്‍ന്നു. 1972ല്‍ ആണ് ജാമിഅയില്‍ ചേര്‍ന്നത്.
1975 ഫൈസി ബിരുദം നേടി. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്, കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര് തുടങ്ങിയവരായിരുന്നു ഗുരുവര്യന്മാര്. ജാമിഅയിലെ പഠനത്തിനിടെ വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമ സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പൊതുപ്രവര്‍ത്തനത്തിന്റെയും സംഘടനാ പ്രവര്‍ത്തനത്തിന്റെയും തുടക്കം ഇതായിരുന്നു.
1973ല്‍ സുന്നി സ്റ്റുഡന്റ് ഫെഡറേഷന് രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായി ഹൈദരലി തങ്ങളെ തെരഞ്ഞെടുത്തു.
1977ല്‍ മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂരില് മഹല്ല് പള്ളി- മദ്റസ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ മരണത്തോടെയാണ് രാഷ്ട്രീയ, മത രംഗത്തേട് കൂടുതല്‍ സജീവമായി ഇടപെടുന്നത്.
സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും മരണപ്പെട്ടതോടെ അവരുടെ ഉത്തരവാദിത്വങ്ങള്‍ ഹൈദരലി തങ്ങള്‍ ഏറ്റെടുത്തു. 2008ല്‍ സമസ്ത മുശാവറ അംഗമായ തെരഞ്ഞെടുക്കപ്പെട്ട തങ്ങളെ 2010 ഒക്ടോബര്‍ രണ്ടിന് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 2009ലാണ് സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത്.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ 2009 ഓഗസ്റ്റ് ഒന്നിന് മരണപ്പെട്ടതോടെ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായും ഹൈദരലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ആയിരത്തിലധികം മഹല്ലുകളുടെ ഖാസി, പട്ടിക്കാട് ജാമിഅ നൂരിയ്യ അടക്കമുള്ള നൂറുകണക്കിന് മത-ഭൗതിക സ്ഥാപനങ്ങളുടെ പ്രസിഡന്റ്, അനാഥ അഗതി മന്ദിരങ്ങളുടെ അധ്യക്ഷന്‍, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങി ആത്മീയ, സാമൂഹ്യ, സാംസ്കാരിക, രംഗത്തെ നേതൃ ചുമതലകള്‍ വഹിച്ചു.
മാനവ സാഹോദര്യത്തിൻ്റെ ഉണർത്തുപാട്ടുമായി
മലയാളക്കരയിൽ പ്രഭ പരത്തിയ തങ്ങളുടെ വേർപാട് നാടിന് തീരാ ദുഖമായി. കൊയിലാണ്ടിയിലെ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളുടെ മകള്‍ സയ്യിദത്ത് ശരീഫ ഫാത്വിമ സുഹ്റയാണ് ഭാര്യ. സയ്യദ് നഈമലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സയ്യിദത്ത് സാജിദ, സയ്യിദത്ത് വാജിദ എന്നിവരാണ് മക്കൾ.
നാദാപുരം: മിസ്റ്റർ കേരള മത്സരത്തിൽ ഉന്നത വിജയം നേടിയ നാദാപുരത്തെ മിഷൻ ഫിറ്റ്നസ് ടീമിന് സ്വീകരണം നൽകി. നാദാപുരം മിഷൻ ഫിറ്റ്നസ് ഹാളിൽ നടന്ന ചടങ്ങ് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. നാദാപുരം പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ, വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ പത്ര പ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് പ്രസിഡണ്ട് എം കെ അഷ്റഫ് തുടങ്ങിയവർ ഉപഹാര സമർപ്പണം നടത്തി. സി പി നാസർ, ജെറീഷ് തുടങ്ങിയവർ സംബന്ധിച്ചു. ഗോൾഡ് മെഡൽ നേടിയ അഷറഫ് അമൽ , ഷിയാസ്, റിഷ വിംഗ് റ, മുഹമ്മദ് സി കെ. സിൽവർ മെഡൽ ജേതാക്കളായ അജീഷ് അഫ്നാസ്, റാദിൻ ബ്രൗൺ മെഡൽ ജേതാവായ ഷാഫി തുടങ്ങിയവരെയാണ് അനുമോദിച്ചത്.
വടകര: മുട്ടുങ്ങൽ കക്കാട്ടി ബീച്ചിൽ കളിച്ചു കൊണ്ടിരിക്കെ കടൽ ഭിത്തിയുടെ കല്ലുകൾക്കിടയിൽ അകപ്പെട്ട കുട്ടിയെ നാട്ടുകാരും പൊലീസും അഗ്നി ശമന സേനയും ചേർന്ന് രക്ഷപ്പെടുത്തി. ബീച്ചിനടുത്ത് താമസിക്കുന്ന ശിയാസ് എന്ന കുട്ടിയാണ് ഇന്ന് സന്ധ്യയോടെ അപകടത്തിൽപ്പെട്ടത്. കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കെ തെറിച്ചു വീണ പന്ത് എടുക്കാനുള്ള ശ്രമത്തിനിടയിലാണ് ശിയാസ് കല്ലുകൾക്കിടയിൽ കുടുങ്ങി പോയത്. തുടർന്ന് നാട്ടുകാർ ഏറെ ശ്രമിച്ചിട്ടും ശിയാ സിനെ പുറത്തെടുക്കാനായില്ല. തുടർന്ന് സ്ഥലത്ത് എത്തിയ ഫയർ റസ്ക്യു ടീം പൊലീസിൻ്റെയും നാട്ടുകാരുടെയും സഹായത്തോടെ ക്രയിൻ ഉപയോഗിച്ച് കല്ലുകൾ നീക്കിയ ശേഷം കുട്ടിയെ പുറത്ത് എടുക്കുകയായിരുന്നു
രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ കെ.കെ രമ എം.എൽ എ യും സംഭവ സ്ഥലത്തെത്തിയിരുന്നു.
വടകര: മുട്ടുങ്ങൽ കക്കാട്ടി ബീച്ചിൽ കളിച്ചു കൊണ്ടിരുന്ന കുട്ടി കടൽ ഭിത്തിയുടെ കല്ലുകൾക്കിടയിൽ അപകടത്തിൽപ്പെട്ടു. ബീച്ചിൽ കളിക്കുകയായിരുന്ന കുട്ടിയാണ് ഇന്ന് സന്ധ്യയോടെ അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടങ്ങി. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ കെ.കെ രമ എം.എൽ എ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
കക്കട്ടിൽ: നരിപ്പറ്റ പഞ്ചായത്തിലെ തരിപ്പ് മലയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം. പറമ്പിൽ നായയെ കൊന്നിട്ട നിലയിൽ കണ്ടെത്തി. വനംവകുപ്പ് അധികൃതർ പ്രദേശത്ത് പരിശോധന നടത്തി.
തൂണേരി: അംഗനവാടി വർക്കർ, ഹെൽപ്പർമാർക്കുള്ള എട്ട് ദിവസത്തെ പരിശീലന പരിപാടി ആരംഭിച്ചു.
തുണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ ദേവിക രാജ്, സി.ഡി.പി.ഒ മാരായ അഞ്ജന എം എസ്, ദീപ കെ, സുപ്പർവൈസർ നിഷ പി എന്നിവർ സംസാരിച്ചു.
നരിപ്പറ്റ: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് കറ്റ്യാടി താലൂക്ക് ആശുപത്രിയുടെ സഹകരത്തോടെ നരിപ്പറ്റ പഞ്ചായത്തിലെ വായാട് എസ്.ടി കോളനിയിൽ സംഘടിപ്പിച്ച ട്രൈബൽ മെഡിക്കൽ ക്യാംപ് ബ്ലോക്ക് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.
ജനറൽ മെഡിസിൻ വിഭാഗം ഡോ. നജീബ്, ജീവിത ശൈലി രോഗവിഭാഗം ഡോ. അമൽ ജ്യോതി, നേത്രരോഗ വിഭാഗം ഡോ. ഷഹനാസ് എന്നിവർ നേതൃത്വം നല്കി.
നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ സ്ഥിരം സമിതി അധ്യക്ഷരായ ലീബ സുനിൽ, എൻ.കെ ലീല, എ.പി കുഞ്ഞിരാമൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ബീന, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഷാജു ടോംപ്ലാക്കൽ, വാർഡ് മെംബർ അൽഫോൺസ, കൺവീനർ വിനീഷ് എബ്രഹാം, എസ്.ടി പ്രമോട്ടർ വിജയൻ എന്നിവർ സംസാരിച്ചു.
നാദാപുരം: വട്ടോളിയിലെ വിദ്യാർഥി തേജ്ദേവിൻ്റെ മരണത്തിന് കാരണക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംയുക്ത അധ്യാപക സമിതിയുടെ ആഭിമുഖ്യത്തിൽ നാദാപുരം ന്യൂക്ലിയസ് ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ റീത്ത അധ്യക്ഷയായിരുന്നു. രജീന്ദ്രൻ കപ്പള്ളി, സി സതീശൻ, മനോജൻ കൈവേലി, സി.പി കൃഷ്ണൻ, കെ.പി ഷംസീർ, ആർ.പി രമേശ്, എം.കെ അബ്ദുറഹ്മാൻ, കെ പി ദിനേശൻ, കെ.പി സുരേഷ്, കിരൺജിത്ത് സംസാരിച്ചു. പി.കെ ബാബു സ്വാഗതവും സാജിദ് നന്ദിയും പറഞ്ഞു.
നാദാപുരം: അഞ്ചു മാസം മുമ്പ് പിഞ്ചു മക്കളെ കിണറ്റിൽ എറിഞ്ഞു കൊന്ന യുവതിയും ജീവനൊടുക്കി. വാണിമേൽ പാലത്തിന് സമീപം നരിപ്പറ്റ പാണ്ടി തറേമ്മൽ സൂപ്പി യുടെയും സീനത്തിന്റെയും മകൾ സുബീന മുംതാസാണ് (40) മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് സ്വന്തം വീട്ടിനകത്ത് സുബീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 26 ന് അർധരാത്രിയാണ് ആവോലം സി.സി.യു.പി സ്കൂളിന് സമീപം ഭർതൃ വീട്ടിൽ വെച്ച് ഇവർ തന്റെ രണ്ടു മക്കളെ കിണറ്റിൽ എറിഞ്ഞു കൊന്നത്. കുട്ടികളെ എറിഞ്ഞ ശേഷം സുബീനയും കിണറ്റിൽ ചാടിയെങ്കിലും നാട്ടുകാർ രക്ഷപെടുത്തുക യായിരുന്നു. സുബീനയും സ്വന്തം മാതാവും തമ്മിലുള്ള പിണക്കമാണ് അവരെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഈ സംഭവത്തിനു ശേഷം സ്വന്തം വീട്ടിലായിരുന്നു സബീന താമസം.
സുബീനയുടെ പിതാവ് വാണിമേൽ സ്വദേശി സൂപ്പി ഖത്തറിൽ പ്രവാസിയാണ്. ഏക സഹോദരൻ ശബ്നാസ് വർഷങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ മരിച്ചിരുന്നു.
പേരോട് മഞ്ചാം പുറത്ത് റഫീഖാണ് സുബീനയുടെ ഭർത്താവ്. മൃതദേഹം പൊലീസ് ഇൻക്വസ്റ്റിന് ശേഷം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
നാദാപുരം: ഉക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ തിരികെ എത്തിക്കണമെന്നും ലോകരാജ്യങ്ങൾക്കിടയിൽ ശാന്തിയും സമാധാനവും പുലരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യു നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി കല്ലാച്ചിയിൽ ഐക്യദാർഢ്യ സദസ്സ് നടത്തി. എൻ.എസ്.യൂ.ഐ ദേശീയ കോർഡിനേറ്റർ ഡോ. ബാസിത്ത് വടക്കയിൽ ഉദ്ഘാടനം ചെയ്തു. എൻ.കെ അഭിഷേക് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അനസ് നങ്ങാണ്ടി മുഖ്യപ്രഭാഷണം നടത്തി. എൻ ശിശിര, അർജുൻ ശ്യാം വടക്കയിൽ, രോഹിത് പെരുവങ്കര, എം അർജുൻ തുടങ്ങിയവർ സംസാരിച്ചു.
വാണിമേൽ: വാണിമേൽ പരപ്പുപാറയിൽ ഡ്രൈവിങ് സ്കൂളിന്റെ രണ്ട് ബൈക്കുകൾ അഗ്നിക്കിരയാക്കി. ഇന്ന് വെകീട്ട് ആറ് മണിയോടെയാണ് സംഭവം. ഡ്രൈവിങ് സ്കൂളിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്തിന്റെ ഉടമ കുമാരനാണ് ബൈക്കുകൾക്ക് തീവെച്ചത്. നേരത്തെ ഇയാളും ഡ്രൈവിങ് സ്കൂൾ അധികൃതരുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിന്റെ വൈരാഗ്യമാണ് ബൈക്കുകൾ കത്തിക്കാൻ കാരണമെന്ന് പറയപ്പെടുന്നത്. വളയം ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ആയഞ്ചേരി: ലോകത്തിന്റെ വിവിധയിടങ്ങളിൽ യുദ്ധവും യുദ്ധസമാന ഭീതിയും നിലനിൽക്കുന്ന വർത്തമാന സാഹചര്യത്തിൽ സമാധാനത്തിന്റെ സന്ദേശം ഉയർത്തിപിടിച്ച് ഫോക്കസ് ആർട്സ് & സ്പോർട്സ് ക്ലബ് കൈതക്കുണ്ട് യുദ്ധവിരുദ്ധ ജ്വാല തീർത്തു. ഫോക്കസ് ക്ലബ് പ്രവർത്തകർ പ്ലക്കാർഡുകൾ കൈകളിലേന്തി മെഴുകുതിരി വെട്ടം തെളിയിച്ച് സമാധാനസന്ദേശം ഉയർത്തിപിടിച്ച് പരിപാടിയിൽ പങ്കാളികളായി.
ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ ശ്രീമഹാ ശിവ ക്ഷേത്രത്തിൽ മഹാശിവരാത്രി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വാദ്യമേളങ്ങളോടെയുള്ള വിശേഷാൽ പൂജകൾ കൾക്കും ദീപാരാധനക്കും ശേഷം ക്ഷേത്രം മാതൃ സമിതിയംഗങ്ങൾ ഹരിനാമകീർത്തനം ആലപിച്ചു. മേൽശാന്തി ശങ്കരനാരായണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രഭാഷണവും പ്രാദേശിക കലാകാരന്മാരുടെ നൃത്തനൃത്യങ്ങളും ഭക്തിഗാനസുധയും നടന്നു. കലാഞ്ജലി നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ നൃത്തം അവതരിപ്പിച്ചു.സന്തോഷ് ഇല്ലോളിൽ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. ട്രസ്റ്റി ബോർഡ് ചെയർമാൻ പി ബാലൻ അധ്യക്ഷത വഹിച്ചു. നവീകരണ കമ്മറ്റി പ്രസിഡണ്ട് വി.കെ മോഹനൻ മാസ്റ്റർ, ഭാരവാഹികളായ എം. ഹരീന്ദ്രൻ മാസ്റ്റർ,ഗോപിനാഥ് പുതുക്കുടി, മാതൃസമിതി പ്രസിഡണ്ട് പത്മിനി രാഘവൻ , സെക്രട്ടറി ഗീത ബാലൻ എന്നിവർ ആശംസകളർപ്പിച്ചു ക്ഷേത്ര നവീകരണ കമ്മറ്റി സെക്രട്ടറി വത്സരാജ് മണലാട്ട് സ്വാഗതവും ആഘോഷ കമ്മറ്റി ജോയന്റ് കൺവീനർ പി.കെ പ്രേമൻ നന്ദിയും പറഞ്ഞു. 25 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന മേൽശാന്തി പെരിങ്ങോട് കൃഷ്ണൻ നമ്പൂതിരിക്ക് യാത്രയയപ്പ് നൽകി ക്ഷേത്ര നവീകരണ കമ്മറ്റിയുടെ ഉപഹാരം പ്രസിഡണ്ടും ട്രസ്റ്റി ബോർഡ് ചെയർമാനും ചേർന്ന് നൽകി. പരിസര പ്രദേശങ്ങളിൽ നിന്നടക്കം നൂറ് കണക്കിന് ഭക്തജനങ്ങൾ ശിവരാത്രി വ്രതം അനുഷ്ഠിച്ച് ക്ഷേത്രത്തിൽ എത്തിയിരുന്നു. ചെറിയ കുട്ടികളടക്കം നിരവധി ഗായകർ പുലർച്ചെ വരെ ഭക്തി ഗാനങ്ങൾ ആലപിച്ചു.
നാദാപുരം: ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ഇയ്യംകോട് ഒതയോത്ത് ക്ഷേത്രത്തിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്തു. ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച റോഡ് പ്രസിഡന്റ് വി.വി മുഹമ്മദലി നാടിനു സമർപ്പിച്ചു. വാർഡ് മെമ്പറും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ അധ്യക്ഷത വഹിച്ചു . ചെണ്ട മേളകളുടെ അകമ്പടിയോടു കൂടിയാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ പരിപാടിയെ വരവേറ്റത്.
വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി , മഠത്തിൽ അബ്ദുല്ല, ഒതയോത്ത് കണാരൻ ,പി കെ റഫീഖ് , കോറോത്ത് അബ്ദുല്ല ഹാജി , പി കെ സമീർ , അബു കാപ്പരോട്ട് , കെ എം സി ഷഫീഖ് , മഠത്തിൽ റാഷിദ് , അസീസ് മാണിക്കോത്ത്, സിയാദ് മുറിച്ചാണ്ടി ,പി വി മുഹമ്മദലി ,സൂപ്പി മുറിച്ചാണ്ടി, പി കെ ഹമീദ്, പി കെ സുനിൽ യാസർ കോറോത്ത് , പോക്കർ പെരുവങ്കണ്ടി, സഹദ് മണിയോത്ത് , പി കെ സാദത്ത് ,ബാലൻ കുയ്യടത്തിൽ ,സി എം സഫീർ, ടി വി ഷാഹിദ് ,,കെ കെ ഹമീദ് കെ കെ കുഞ്ഞബ്ദുള്ള അജ്മൽ പാലോത്ത്, നാണു ടി, പി കെ കുഞ്ഞബ്ദുള്ള എന്നിവർ സംബന്ധിച്ചു.
നാദാപുരം: സംസ്ഥാന പാതയിൽ പുറമേരി ഹോമിയോ മുക്കിൽ ബസപകടം . ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് വടകര നിന്ന് കുറ്റ്യാടിക്ക് വരികയായിരുന്ന അനന്ദിനി ബസ് അപകടത്തിൽ പെട്ടത്. എതിരെ വന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ദിവ്യ മെറ്റൽസ് എന്ന കടയിൽ ഇടിച്ചാണ് നിന്നത് . ഇടിയുടെ ആഘാതത്തിൽ കട തകർന്നു . എന്നാൽ കടയിൽ ഉണ്ടായിരുന്ന തൊഴിലാളികൾ ഭാഗ്യത്തിന്ന് രക്ഷപ്പെട്ടു . ബസിലെ യാത്രക്കാരായ സ്ത്രീകൾ അടക്കം നിരവധി പേർക്ക് പരിക്കുണ്ട് .ബസ് ഡ്രൈവർക്കും ബൈക്ക് യാത്രികനും പരിക്കേറ്റു.
അഷ്ന മൊകേരി , വിനോദൻ കരിങ്ങാട് ,
രമേശൻ പുതുക്കയം, നിമ്യ, അമ്മങ്കണ്ടി, സജില,അമേഘ, അഖിൽ, ശശി എന്നിവർ നാദാപുരം താലൂക്ക് ആശുപത്രിയിലാണ് .
നാദാപുരം : ഇരിങ്ങണ്ണൂർ മർകസുൽ ഹുദാ വിദ്യാർത്ഥിയായ പാനൂർ മുത്താറി പീടിക സ്വദേശി മുനവവ്വിർ (17)നെ 26-02-2022 ശനി രാത്രി 11.30 മുതൽ കാണാതായി. പാന്റും കള്ളി ഷർട്ടുമാണ് ധരിച്ചത് എന്ന് പറയപ്പെടുന്നു.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ നാദാപുരം പൊലീസ് സ്റ്റേഷനിലോ, ബന്ധുക്കളെയോ അറിയിക്കണമെന്ന് കോളേജ് അധികൃതർ അറിയിച്ചു.
ഫോൺ നമ്പർ :
നാദാപുരം പോലീസ് സ്റ്റേഷൻ : 2550225
രക്ഷിതാവ് : 9778091618
കോളേജ് : 8606666412
വടകര : നഗരത്തില്‍ ഭീതി പരത്തി വീണ്ടും തീപ്പിടുത്തം. ടൗണിലെ ലവ്ലി ബേക്കറിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം. ഉടന്‍ ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യത്തിനാണ് തീ പിടിച്ചത്. അസി: സ്റ്റേഷന് ഓഫീസര്‍ രാജീവന് കെ ടി, ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍മാരായ റിജേഷ് കുമാര്‍, വിവേക് വി ടി, വിപിഎന്‍ എം, പ്രജിത്ത് നാരായണന്, ഹോം ഗാര്‍ഡ് രാജീവന് വിടി എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
നാദാപുരം: സ്ത്രീകൾക്കും കുട്ടികൾക്കും വിശ്രമിക്കാനും മറ്റും ആവശ്യത്തിലേക്കായി നാദാപുരം ഗ്രാമപഞ്ചായത്ത് കല്ലാച്ചിയിൽ അനുവദിച്ച ടെയ്ക് എ ബ്രെയ്ക്കിന് പ്രസിഡന്റ് വി വി മുഹമ്മദലി തറക്കല്ലിട്ടു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു. 16 ലക്ഷം രൂപ ചെലവില്‍ കല്ലാച്ചി പൈപ്പ് ലൈൻ റോഡിലാണ് നിർമ്മാണം നടത്തുന്നത് .
വാർഡ് മെമ്പർ ജനീദ ഫിർദൗസ് സ്വാഗതം പറഞ്ഞു . ഗ്രാമപഞ്ചായത്ത് മെമ്പർ പി.പി ബാലകൃഷ്ണൻ , കരീം കണ്ണോത്ത് , വി പി ഫൈസൽ, ഇ ഹാരിസ് , കുഞ്ഞാലി ഹാജി കണ്ണോത്ത് , അമ്മദ് വലിയാണ്ടി , നൗഷാദ് രയരോത്, ടി കെ അബ്ദുല്ല ഹാജി , റിയാസ് പൊതുകണ്ടി, മ്ഹ്മൂദ് മൊട്ടമ്മൽ, റഹീം കോറോത്, റഫീഖ് കോമത്ത്, അബ്ദുല്ല മാസ്റ്റർ കണ്ടോത്, പി കെ സമീർ എന്നിവർ പങ്കെടുത്തു.
കുറ്റ്യാടി : പക്രംന്തളം ചുരത്തിൽ ചൂരണി റോഡ് ആരംഭത്തിൽ യുവാവിനെ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത . പള്ളൂർ സ്വദേശിയും ഉല്ലാസ് ബാർ ഉടമയുമായ ഗണേഷന്റെ മകൻ ഇയാൾ അജയ് ഉല്ലാസിനെ (28)യാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്. മൃദദേഹത്തിന് അരികിൽ കണ്ട സ്കൂട്ടിയും കയ്യിൽ ധരിച്ച റിംഗുമാണ് മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത്. പെട്രോൾ ഒഴിച്ച് കത്തിച്ചതാണന്നും ആത്മഹത്യ ആണെന്നും സംശയിക്കുന്നു. തൊട്ടിൽപാലം സി ഐ : ജേക്കബ്, എസ് ഐ : രാധാകൃഷ്ണൻ എന്നിവരും നിന്ന് ഫോറർസിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി. മരിച്ച അജയ് അവിവാഹിതനാണ്. അമ്മ ശോഭ, സഹോദരങ്ങൾ: പ്രസൂൺ, അനുഷ .
തൂണേരി: ദേശീയ പെൻഷൻ പദ്ധതിയുടെ ഭാഗമായ പങ്കാളിത്ത പെൻഷൻ പദ്ധതി അവസാനിപ്പിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കണമെന്നും പെൻഷൻകാരുടെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ഉടൻ പ്രാവർത്തികമാക്കണമെന്നും പെൻഷൻ കുടിശ്ശികയും ക്ഷാമബത്ത കുടിശ്ശികയും ലഭിക്കാനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും കെ.എസ്.എസ്.പി.യു. തൂണേരി പഞ്ചായത്ത് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ കൂടത്താം കണ്ടി സുരേഷ് ഉദ്ഘാടനചെയ്തു. പ്രസിഡണ്ട് പി.കെ സുജാത അദ്ധ്യക്ഷത വഹിച്ചു.
75 വയസ് തികഞ്ഞ സർവ്വീസ് പെൻഷൻകാരെ ആദരിക്കുകയും നവാഗതരെ സ്വീകരിക്കുകയും ചെയ്തു. എം.പി സഹദേവൻ, പി.കെ.ദാമു,കെ. രാജൻ, എം. ശങ്കരൻ , ടി.പി.അബ്ദുള്ള, സി. സരസ്വതി, പി എം.ജാനു, കെ.ഹേമചന്ദ്രൻ , കെ.രവീന്ദ്രൻ , എം.ബാലരാജൻ എന്നിവർ പ്രസംഗിച്ചു.
തൂണേരി: ദേശീയ പെൻഷൻ പദ്ധതിയുടെ ഭാഗമായ പങ്കാളിത്ത പെൻഷൻ പദ്ധതി അവസാനിപ്പിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കണമെന്നും പെൻഷൻകാരുടെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ഉടൻ പ്രാവർത്തികമാക്കണമെന്നും പെൻഷൻ കുടിശ്ശികയും ക്ഷാമബത്ത കുടിശ്ശികയും ലഭിക്കാനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും കെ.എസ്.എസ്.പി.യു. തൂണേരി പഞ്ചായത്ത് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ കൂടത്താം കണ്ടി സുരേഷ് ഉദ്ഘാടനചെയ്തു. പ്രസിഡണ്ട് പി.കെ സുജാത അദ്ധ്യക്ഷത വഹിച്ചു.
75 വയസ് തികഞ്ഞ സർവ്വീസ് പെൻഷൻകാരെ ആദരിക്കുകയും നവാഗതരെ സ്വീകരിക്കുകയും ചെയ്തു. എം.പി സഹദേവൻ, പി.കെ.ദാമു,കെ. രാജൻ, എം. ശങ്കരൻ , ടി.പി.അബ്ദുള്ള, സി. സരസ്വതി, പി എം.ജാനു, കെ.ഹേമചന്ദ്രൻ , കെ.രവീന്ദ്രൻ , എം.ബാലരാജൻ എന്നിവർ പ്രസംഗിച്ചു.
വാണിമേൽ: സ്കൂൾ പഠനകാലത്ത് തങ്ങളെ വിനോദ യാത്രക്ക് കൊണ്ടുപോയ അധ്യാപകർക്ക് ഗുരു ദക്ഷിണയായി വിദ്യാർത്ഥികളുടെ വക വിനോദ യാത്ര. വാണിമേൽ ക്രസന്റ് ഹയർ സെക്കണ്ടറിയിലെ 1987 എസ് എസ് സി ബാച്ച് വിദ്യാർത്ഥികളാണ് തങ്ങളുടെ ഗുരുനാഥൻമാരോടൊപ്പം വിനോദ യാത്ര സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ ഏഴ്മണിക്ക് വാണിമേലിൽ നിന്ന് പുറപ്പെട്ട സംഘം വയനാട് ജില്ലയുടെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. മുപ്പത്തിയഞ്ച് വർഷം മുമ്പ് സ്കൂളിൽ നിന്നു പിരിഞ്ഞ വിദ്യാർത്ഥി കളാണ് തങ്ങളുടെ ഗുരുനാഥൻമാർക്കായി യാത്ര യൊരുക്കിയത്. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ടീച്ചർ, കോഴിക്കോട് ജില്ലാ റിട്ടയേഡ് ഡി ഡി ഇ കെ സുരേഷ് കുമാർ , ജില്ലാ സ്കൗട്ട് കമ്മീഷണർ പി.പി കുഞ്ഞമ്മദ് മാസ്റ്റർ, മുൻ ഹെഡ്മാസ്റ്റർ എൻ പി മജീദ് മാസ്റ്റ്ർ ഉൾപ്പെടെ പതിനഞ്ചോളം അധ്യാപകർ യാത്രയിൽ പങ്കെടുത്തു. ബാച്ച് വിദ്യാർത്ഥികളായ വി.പി ബഷീർ, സത്യൻ നീലിമ , സി.പി കുഞ്ഞബ്ദുല്ല, കെ.കെ മുഹമ്മദലി നേതൃത്വം നൽകി.
നാദാപുരം: യുക്രയ്ൻ ജനതക്കുമേൽ സർവ സന്നാഹവുമായി സംഹാര താണ്ഡവമാടുന്ന റഷ്യന്‍ ഭരണകൂട ഭീകരതക്ക് മുമ്പിൽ ചെറുത്ത് നിന്ന് നിലക്കാത്ത പോരാട്ടം നടത്തുന്ന പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നാദാപുരം ടൗണിൽ സോളിഡാരിറ്റി സ്ക്വയർ യുദ്ധ വിരുദ്ധ സംഗമം നടത്തി.യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മൊയ്ദീൻ കോയ ഉദ്ഘാടനം ചെയ്തു.ജനവാസ കേന്ദ്രങ്ങളിലടക്കം അക്രമം അഴിച്ചു വിട്ട് നൂറുക്കണക്കിന് സിവിലിയന്മാരെയാണ് റഷ്യ കൊന്നൊടുക്കുന്നത്. ആയിരങ്ങൾ പരിക്കേറ്റ് ചികിൽസയിലാണ്.ലോക രാഷ്ട്രങ്ങൾ ഒന്നായി അധിനിവേശം നിർത്താൻ ആവശ്യപ്പെട്ടിട്ടും തെല്ലും കൂസാതെ യു എന്നിൽ അവതരിപ്പിച്ച പ്രമേയത്തെ വീറ്റോ അധികാരം വെച്ച് പാസാക്കാതെ വീണ്ടും അക്രമത്തിന്റെ ശക്തി കൂട്ടിയ റഷ്യന്‍ നിലപാട് ലോക ജനതയോടുള്ള വെല്ലു വിളിയാണെന്ന് സോളിഡാരിറ്റി സർക്കിൾ ഉദ്ഘാടനം ചെയ്ത് മൊയ്ദീൻ കോയ പറഞ്ഞു.മണ്ഡലം വൈസ് പ്രസിഡന്റ് കെഎം ഹംസ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രെട്ടറി ഇ ഹാരിസ് സ്വാഗതം പറഞ്ഞു.മെഡിക്കൽ പഠനത്തിന് വെണ്ടി യാത്ര തിരിച്ച നിരവധി മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ യുദ്ധ മുഖത്ത് ഒറ്റപ്പെട്ടിരിക്കുകയാണ്.സ്വന്തം രാജ്യം പിടിക്കാനുള്ള വ്യഗ്രതയിൽ കിലോമീറ്ററുകൾ താണ്ടി അയല്‍ രാജ്യങ്ങളുടെ അതിർത്തിയിൽ പ്രവേശനവും കാത്തിരിക്കുന്ന വിദ്യാർത്ഥികളെ എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കാനുള്ള ഇടപെടൽ കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഹാരിസ് കൊത്തിക്കുടി, എ എഫ് റിയാസ്, ഒ മുനീർ, മുഹമ്മദ് പേരോട്, ത്വയ്യിബ് കുമ്മങ്കോട്, അൻസാർ ഓറിയോൺ, റഫീഖ് കക്കംവെള്ളി, വി പി ഫൈസൽ, സി ഫാസിൽ, കെ പി സുനീർ, നംഷിദ് കുനിയിൽ, ഇ വി അറഫാത്ത്, എം കെ നൗഷാദ്, സയ്യിദ് നിസാം പ്രസംഗിച്ചു.
നാദാപുരം: ചെക്യാട് ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായി ആരംഭിക്കുന്ന ജൽജീവൻ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നടന്നതായുള്ള പ്രചാരണം ശരിയല്ലെന്ന് പ്രസിഡൻ്റ് നസീമ കൊട്ടാരം പറഞ്ഞു. പുളിയാവ് പാലോറ ക്കുന്നിലാണ് ടാങ്ക് സ്ഥാപിക്കുന്നത്. പ്രവൃത്തി ഉൽഘാടനം അവിടെ വെച്ച് നടത്താനാണ് ഭരണസമിതി തീരുമാനിച്ചത്. എന്നാൽ ,
പദ്ധതി ഉൽഘാടനം ചെയ്തു എന്ന തരത്തിൽ പത്രങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ വാർത്തയാണ്. അങ്ങനെ നൽകിയത് ശരിയല്ല. ജനങ്ങൾക്കിടയിലുണ്ടായ തെറ്റിദ്ധാരണ തിരുത്താനാണ് ഈ കുറിപ്പെന്നും പ്രസിഡൻ്റ് വ്യക്തമാക്കി.
നാദാപുരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കൈത്താങ്ങ് പദ്ധതിയുടെ നാദാപുരം റെയ്ഞ്ച് തല ഉദ്ഘാടനം നാദാപുരം ഖാസി മേനക്കോത്ത് കുഞ്ഞബ്ദുല്ല മുസ്ലിയാർ ആദ്യ സംഭാവന റെയ്ഞ്ച് പ്രസിഡന്റ് സയ്യിദ് മുനവ്വിർ തങ്ങൾ ജമലുല്ലൈലിക്ക് നൽകി നിർവഹിച്ചു. ജനറൽ സെക്രട്ടറി ഹിള്ർ റഹ്മാനി എടച്ചേരി, ട്രഷറർ മുനീർ പുറമേരി, പരീക്ഷാ ബോർഡ് ചെയർമാൻ ഉസ്മാൻ മുസ്ലിയാർ, സാബിർ മുസ്ലിയാർ മേനക്കോത്ത് തുടങ്ങിയവർ പങ്കെടുത്തു.
നാദാപുരം: ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ വികസന സമിതി കൺവീനർ സ്ഥാനം സംബന്ധിച്ച് കോൺഗ്രസും ലീഗും തമ്മിൽ നില നിന്ന തർക്കം തീർന്നു . കൺവീനറായി മുസ്ലിം ലീഗിലെ കെ പി സുബൈറിനെ തെരഞ്ഞെടുത്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഖില മര്യാട്ടാണ് വാർഡ് മെമ്പർ.
ഇവർ കോൺഗ്രസ് ആയതിനാൽ വികസന സമിതി കൺവീനർ പദവിയും കോൺഗ്രസിന് ലഭിക്കണമെന്ന് അവർ ആവശ്യപ്പെട്ടു . എന്നാൽ ഈ വാർഡിൽ മൃഗീയ ഭൂരിപക്ഷമായ മുസ്ലിം ലീഗിന് കൺവീനർ സ്ഥാനം വേണമെന്ന് ലീഗ് നേതൃത്വവും ആവശ്യമുന്നയിച്ചു .
ഇതേ തുടർന്നാണ് തർക്കം ഉടലെടുത്തത്. യു ഡി എഫ് നേതൃത്വം പല തവണ ചർച്ചകൾ നടത്തിയിട്ടും പ്രശ്നം പരിഹരിക്കാനായില്ല .
കൺവീനർ ഇല്ലാത്തതിനാൽ വാർഡിലെ ഗ്രാമ സഭ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങൾ വലിയ റിസ്കായിരുന്നു .
ഈ സാഹചര്യത്തിലാണ് ഇന്ന് ചേർന്ന യോഗത്തിൽ കൺവീനർ പദവി ലീഗിന് നൽകാൻ തിരുമാനിച്ചത്.
വാണിമേൽ : ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് കഴിഞ്ഞ വർഷം പത്താംതരം പൂർത്തിയാക്കിയ രണ്ടു വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. സ്വതികൃഷ്ണയുടെ 'അതിരുമാവ് ' എന്ന കഥാ സമാഹാരവും ഫൈസാൻ അസീസിൻ്റെ ' ചില്ലകൾ ചൂണ്ടിയത്' എന്ന കവിതാ സമാഹാരവുമാണ് പ്രശസ്ത സാഹിത്യകാരൻ പി കെ പാറക്കടവ് പ്രകാശനം ചെയ്തത്. വ്യാപാര പ്രമുഖൻ ടി.സി അഹമ്മദ് ആദ്യ പ്രതി ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കല്ലിൽ മൊയ്തു അധ്യക്ഷനായി. കവി വിസി ഇഖ്ബാൽ, സ്കൂൾ മാനേജർ വി.കെ കുഞ്ഞാലി മാസ്റ്റർ, പ്രിൻസിപ്പൽ എൻ കെ മൂസ്സ, മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് കുണ്ടിൽ അമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി ആലിഹസൻ, സെക്രട്ടറി എം കെ അഷ്റഫ്, ഗ്രാമ പഞ്ചായത്ത് അംഗ ങ്ങളായ വി കെ മൂസ, എം കെ മജീദ്, കല്ലിൽ സൂപ്പി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സി കെ സുബൈർ, എം പി സൂപ്പി, മുൻ ഹെഡ്മാസ്റ്റർ പി പി കുഞ്ഞമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. ലൈബ്രേറി യൻ റഷീദ് കോടിയൂറ റിപ്പോർട്ട് അവതരിപ്പിച്ചു.
ഹെഡ് മാസ്റ്റർ സി കെ മൊയ്തു സ്വാഗതം പറഞ്ഞു. കവിതാ സമാഹരത്തിന് കവി എം.പി ജയപ്രകാശും കഥാ സമാഹാരത്തിന് കഥാകൃത്ത് വെള്ളിയോടനുമാണ് അവതാരിക എഴുതിയത്. രണ്ട് പുസ്തകത്തിന്റെയും എഡിറ്റിംഗ് നിർവ്വഹിച്ചത് യുവ കവയത്രി റുഹ് മഫാത്തിമയാണ്. വര നിർവ്വഹിച്ചത് ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂൾ എട്ടാംതരം വിദ്യാർത്ഥിനി സി.പി അംന ഷെറിനാണ്.
വാണിമേൽ: പണ്ഡിതനും പ്രഭാഷകനും കവിയുമായിരുന്ന മൂസാ വാണിമേലിനെ അനുസ്മരിക്കാൻ രാഷ്ട്രീയ സാമൂഹ്യ കലാ സാംസ്കാരിക പ്രവർത്തകർ ഒത്തു ചേർന്നു. അബ്ദുറഹ്മാൻ ഗുരുക്കൾ സ്മാരക പഠന കേന്ദ്രമാണ് അനുസ്മരണ സായാഹ്നം സംഘടിപ്പിച്ചത്. ഭൂമിവാതുക്കലിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ഉദ്ഘാടനം ചെയ്തു. പഠന കേന്ദ്രം ചെയർമാൻ കുന്നത്ത് മൊയ്തു മാസ്റ്റർ അധ്യക്ഷനായി. ജാഫർ വാണിമേൽ അനുസ്മരണ പ്രഭാഷണം നടത്തി.
വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ ആലപിച്ച ഗാനത്തിലൂടെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ പിഞ്ചു കുട്ടികൾ ഫാത്തിമ, മുഹമ്മദ്, നസ്രീൻ എന്നിവർക്കുള്ള ഉപഹാരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സമ്മാനിച്ചു. വൈദ്യർ മഹോത്സവ ജേതാവ് ദിയാ ശരീഫിന് മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫും, മുസാബഖ കലോത്സവ ജേതാവ് സി പി മുഹമ്മദ് ഹാദിക്ക് പി വി അമ്മദ് മാസ്റ്ററും ഉപഹാരം നൽകി. ഓൺലൈൻ മാപ്പിള പാട്ട് വിജയികൾക്ക് പഠന കേന്ദ്രം കൺവീനർ സി കെ കുഞ്ഞമ്മദ് മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോക്ടർ ലിയാഖത്തലി കളത്തിൽ, വി എം ഖാലിദ്, സി കെ അഷ്റഫ് , ശരീഫ് നരിപ്പറ്റ എന്നിവർ സംസാരിച്ചു.
നാദാപുരം: ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ ആനാണ്ടി മൊയ്തു ഹാജി റോഡ് പ്രസിഡൻ്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ വി.എ.സി മസ്ബൂബ അസീദ് അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് അഖില മര്യാട്ട്, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി.കെ നാസർ, വാർഡ് കൺവീനർ ജാഫർ തുണ്ടിയിൽ, ടി.വി.കെ ഇബ്രാഹിം, ആനാണ്ടി മറിയം ഹജ്ജുമ്മ, സി.വി ഇബ്രാഹിം, യൂസുഫ് തുണ്ടിയിൽ, അബ്ദുല്ല ആനാണ്ടി, പി.കെ സമീർ, എ മുഹമ്മദ്, എ ഫാരിസ്, എ നാസർ, അസീസ് ചീറോത്ത്, പി.കെ സാദത്ത്, സി.എച്ച് കണ്ണൻ, എം.ടി ഇബ്രാഹിം, ടി.പി മജീദ്, അന്ത്രു മത്തത്ത്, പി സതീശൻ തുടങ്ങിയവർ പങ്കെടുത്തു.
കുറ്റ്യാടി: ഗോൾഡ് പാലസ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 21 ദിവസമായി നടന്നു വരുന്ന സമരത്തിന് നേരെ കുളങ്ങര താഴയിൽ വെച്ച് ഉണ്ടായ ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച് കർമ സമിതി റോഡ് ഉപരോധിച്ചു. സമാധാനപരമായി പ്രതിഷേധം നടത്തിയിരുന്ന സ്ത്രീകൾക്ക് നേരെ ആക്രമണം നടത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഉപരോധം നടന്നത്. പ്രകടനത്തിൽ വണ്ടി കയറ്റാൻ ശ്രമിക്കുകയും അവിടെയുണ്ടായിരുന്ന സ്ത്രീകൾക്ക് നേരെ അസഭ്യം പറഞ്ഞുകൊണ്ട് മർദ്ദിക്കുകയും ചെയ്തെന്നാണ് ആരോപണം. ആക്രമണത്തെ തുടർന്ന് ആക്ഷൻ കമ്മിറ്റിയുടെയും സർവ്വകക്ഷി രാഷ്ട്രീയ നേതാക്കളുടെയും നേതൃത്വത്തിൽ കുളങ്ങരതാഴയിൽ പ്രതിഷേധ പ്രകടനം നടന്ന ശേഷമാണ് ആക്ഷൻ കമ്മിറ്റി പ്രവർത്തകർ കുളങ്ങരതാഴയിൽ പതിനഞ്ച് മിനിറ്റോളം റോഡ് ഉപരോധിച്ചത്.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാമെന്ന് കുറ്റ്യാടി
സി ഐ: ടി പി ഫർഷാദ് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു
തുടർന്ന് പ്രതിഷേധക്കാർ റോഡ് സൈഡിൽ ഇരുന്നുകൊണ്ട് മണിക്കൂറുകളോളം സമരം നടത്തി . രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ പ്രതിഷേധക്കാരെ സന്ദർശിക്കുകയും പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ, മുൻ എംഎൽഎ : കെ കെ ലതിക, കുറ്റ്യാടി എംഎൽഎ: കെ പി കുഞ്ഞമ്മദ് കുട്ടി, കോൺഗ്രസ് നേതാക്കളായ ശ്രീജേഷ് ഊരത്ത് പി കെ സുരേഷ്, അസ്ഹർ, മുസ്ലിം ലീഗ് നേതാക്കളായ അഹമ്മദ് പുന്നക്കൽ, ബഷീർ കുളങ്ങര താഴ, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡണ്ട് ഒ ടി നഫീസ, വൈസ് പ്രസിഡന്റ് മോഹൻ ദാസ്,കുന്നുമ്മൽ ബ്ലോക്ക് പ്രസിഡണ്ട് കെ പി ചന്ദ്രി എന്നിവർ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു . സമരത്തിനെത്തിയ സ്ത്രീകൾക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. സർവ്വ കക്ഷിയുടെ നേതൃത്വത്തിൽ ഞായറാഴ്ച കുളങ്ങരതാഴ പ്രതിഷേധ സംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കുറ്റ്യാടി : ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനെതിരെ ആക്ഷൻ കമ്മറ്റി നടത്തി വരുന്ന അനിശ്ചിതകാല സമരത്തിൽ പങ്കെടുത്ത സ്ത്രീകൾ അടക്കമുള്ളവരെ ആക്രമിച്ചതായി പരാതി.
ഇന്ന് ഉച്ച തിരിഞ് രണ്ടരയോടെയാണ് ആക്രമണം നടന്നത് .
സമര പന്തലിൽ നിന്ന് പ്രകടനമായി നീങ്ങിയ ഇരകളെ കുളങ്ങരത്താഴ വെച്ചാണ് ആക്രമിച്ചത്.
ബൈക്കിൽ എത്തിയ സംഘം സമരക്കാരുടെ ശരീരത്തിലേക്ക് ചവിട്ടുകയും കയ്യിൽ ഉണ്ടായിരുന്ന വടി കൊണ്ട് അടിക്കുകയും ചെയ്തെന്നാണ് പറയപ്പെടുന്നത്. ആക്രമണത്തിൽ പരിക്കേറ്റ മൊകേരി സ്വദേശി അഷീറ , ചെക്യാട് സ്വദേശി മുഹമ്മദ് എന്നിവർ കുറ്റ്യാടി ആശുപത്രിയിൽ ചികിൽസയിലാണ്.
ഗോൾഡ് പാലസ് ജ്വല്ലറി ഉടമകളും മാനേജർമാരും കൂടുതലായുള്ള കുളങ്ങര താഴയിൽ കെട്ടിയ സമര പന്തലിൽ സ്ത്രീകളും പ്രായമുള്ളവരും ഉൾപ്പടെ നൂറുകണക്കിനാളുകളാണ് ദിവസവും സമത്തിനെത്തുന്നത്. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാംസ്കാരിക നായകന്മാരും സമര പന്തലിലെത്തുന്നുണ്ട്. വിഷയം പരിഹരിക്കാൻ ശ്രമമുണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ ഒത്തുതീർപ്പി ലെത്താൻ കഴിഞ്ഞിട്ടില്ല. നിക്ഷേപകരുടെ പണം തിരിച്ചുനൽകാൻ നടപടി ഉടൻ സ്വീകരിച്ചില്ലെങ്കിൽ സമരത്തിന്റെ രൂപം മാറുമെന്ന് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ മുന്നറിയിപ്പ് നൽകിയിരുന്നു . ജ്വല്ലറിയിൽ നിന്നും സ്വർണം എടുത്തുകൊണ്ട് പോയവരെ സംരക്ഷിക്കുന്ന നിലപാടാണ് ഉടമകൾ സ്വീകരിക്കുന്നതെന്നു ആക്ഷൻ കമ്മറ്റി ആരോപിക്കുന്നു.
വാണിമേൽ: വെള്ളിയോട് ഗവ. സ്കൂളിന് സമീപം വെള്ളിയോട് പള്ളി വക റബർ തോട്ടത്തിൽ തീപ്പിടുത്തം. ഇന്ന് കാലത്ത് 11 മണിയോടു കൂടിയാണ് തീപിടിച്ചത്. നാദാപുരത്തു നിന്നും എത്തിയ അഗ്നിരക്ഷാസേന തീ അണച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സുജേഷ് കുമാർ, ഫയർ ഓഫീസർമാരായ സി.കെ ഷൈജേഷ്, അരുൺ പ്രസാദ്, ജിഷ്ണു, പ്രേംജിത്ത, വിജീഷ്, ശ്രീ ജിൽ, ഷിജു തുടങ്ങിയവർ പങ്കെടുത്തു. വളരെ പെട്ടെന്ന് തീ നിയന്ത്രണവിധേയമാക്കിയതിനാൽ റബർ തോട്ടത്തിലെ അടിക്കാടുകൾ കത്തിനശിച്ചതൊഴിച്ചാൽ കാര്യമായ നാശനഷ്ടമൊന്നുമുണ്ടായില്ല.
ഇരിങ്ങണ്ണൂർ: എസ് എസ് എൽ.സി.ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച 24 വിദ്യാർത്ഥികളെ മഹാത്മ കോളജ് ഇരിങ്ങണ്ണൂർ അനുമോദിച്ചു. ഉന്നതവിജയി കൾക്കുള്ള പുരസ്കാര ദാനം എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ടീച്ചർ നിർവ്വഹിച്ചു . സ്കൗട്ട്സ് ആന്റ് ഗൈഡ്സ് രാജ്യ പുരസ്കാർ വിജയി ഇ.യദുകൃഷ്ണൻ , ഇൻസ്പയർ അവാർഡ് നേടിയ ഗൗതം ദേവ് എന്നിവരെയും ഉപഹാരം നൽകി അനുമോദിച്ചു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ .ഡാനിയ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.പി. പ്രേമചന്ദ്രൻ , വത്സരാജ് മണലാട്ട് , രാജീവൻ കാട്ടിൽ, പി.ടി ബാബു, കെ.വി. ശ്രീധരൻ , നിമീഷ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് സോന കെ, വിസ്മയ കെ എന്നിവർ സംസാരിച്ചു.
നാദാപുരം: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് കോടതിയിൽ കീഴടങ്ങി. വയനാട് കോറോം മാന്തോണി അജ്നാസ്(22)ആണ് കോഴിക്കോട് പോക്സോ കോടതിയിൽ കീഴടങ്ങിയത്.
ഒന്നര വർഷം മുമ്പാണ് സംഭവം. കുനിങ്ങാട് സ്വദേശിയായ പതിനാറു കാരിയെയാണ് പ്രതി പരിചയപ്പെട്ടത്. പിന്നീട് സമൂഹ മാധ്യമങ്ങൾ വഴി കൂടുതൽ പരിചയം നടിച്ച് പീഡിപ്പിച്ചു വെന്നാണ് പരാതി.ആറ് മാസം മുമ്പാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോലീസ് കേസെടുത്ത തിനെ തുടർന്ന് പ്രതി ഏറെ കാലം ഒളിവിലായിരുന്നു.വയനാടിലും പരിസര പ്രദേശങ്ങളിലും പ്രതിക്കായി പോലീസ് അന്വേഷണം വ്യാപിച്ചുവെങ്കിലും
പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല.
കടമേരി: മഹല്ലുകള്‍ നവോത്ഥാനത്തിന്റെ അടിത്തറനിര്മിക്കുന്ന കേന്ദ്രങ്ങളാണെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. കടമേരി റഹ്മാനിയ്യയില്‍ നടന്ന മഹല്ല് സാരഥി സംഗമത്തില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. മത വിശ്വാസവും പാരമ്പര്യവും സംരക്ഷിച്ച് പുതിയ കാലത്തെ വെല്ലുവിളികളെ അതിജയിക്കാന്‍ വിശ്വാസികളെ പ്രാപ്തരാക്കി ഉമ്മത്തിന്റെ നല്ലമുന്നേറ്റത്തിന് കളമൊരുക്കേണ്ടത് മഹല്ലുകളാണ് എന്നും അതിനായി പരിശ്രമിക്കണമെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു. സംഗമത്തില്‍ കോളേജ് ജനറല്‍ സെക്രട്ടറി ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാര് അദ്ധ്യക്ഷനായി. കോളേജ് വര്‍ക്കിംഗ് പ്രസിഡന്റ് എസ് പി എം തങ്ങള്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. റഹ്മാനിയ്യ സി ഇ ഒ ഫരീദ് റഹ്മാനി കാളികാവ് പദ്ധതി വിശദീകരിച്ചു. മൂസല്‍ ബാഖവി മമ്പാട്, മുടിക്കോട് മുഹമ്മദ് മുസ്ലിയാര്, യൂസഫ് മുസ്ലിയാര്, സി എച്ച് മഹമൂദ് സഅദി, ബഷീര്‍ ഫൈസി ചീക്കോന്ന്, സയ്യിദ് ടി കെ മുസ്ഥഫ തങ്ങള്‍, കാട്ടില്‍ മൊയ്തു മാസ്റ്റര്‍, പി അമ്മദ് മാസ്റ്റര്‍, സൂപ്പിനരിക്കാട്ടേരി, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, മൂടാടി മൊയ്തു ഹാജി, നാളോങ്കണ്ടി അന്ത്രു മുസ്ലിയാര്, എസി മൊയ്തു ഹാജി, കുറ്റിയില്‍ പോക്കര് ഹാജി, പുത്തലത്ത് അമ്മദ്, എന്‍ കെ ജമാല്‍ ഹാജി, പി എ മമ്മൂട്ടി, മാണിക്കഞ്ചേരി മൊയ്തു മാസ്റ്റര്‍, ടി കെ ഹാരിസ് മാസ്റ്റര്‍, അബ്ദുല്ല കടമേരി, ഹാരിസ് മുറിച്ചാണ്ടി, മുടിയല്ലൂര്‍ അമ്മദ് ഹാജി, സി പി കുഞ്ഞബ്ദുല്ല മാസ്റ്റര്‍, കാരാളത്ത് പോക്കര് ഹാജി, റാഷിദ് വി എം കാക്കുനി, ചാലില്‍ മൊയ്തു ഹാജി, കുനിയേല്‍ ബഷീര്‍ ഹാജി, ബഷീര്‍ പൊറോറ തുടങ്ങിയവര്‍ സംബന്ധിച്ചു. സംഗമത്തിൽ വടകര താലൂക്കിലെ 123 ളം മഹല്ലിലെ പ്രസിഡന്റ് സെക്രട്ടറി ട്രഷറർ ഖാളിമാർ ഉൾപ്പെടെ 350 ളം പ്രതിനിധികൾ പങ്കെടുത്തു ചിറക്കല്‍ ഹമീദ് മുസ്ലിയാര് സ്വാഗതവും ഇബ്രാഹിം മുറിച്ചാണ്ടി നന്ദിയും പറഞ്ഞു.
നാദാപുരം: ചികിൽസ പിഴവ് കാരണം വിദ്ധ്യാർത്ഥി മരിക്കാനിടയാക്കിയ സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സായാഹ്ന ധർണ്ണ നടത്തി. ആശുപത്രിക്ക് മുന്നിൽ നടത്തിയ സാഹ്ന ധർണ്ണ യുവമോർച്ച സംസ്ഥാന സമതി അംഗം സിനൂപ് രാജ് കടമേരി ഉദ്ഘാടനം ചെയ്തു. കുറ്റക്കാരനായ ഡോക്ടർക്കെതിരെ നടപടി എടുക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.
ധർണയിൽ ബി ജെ പി സംസ്ഥാന സമതി അംഗം എം ടി ഗോപി നാഫ്, ജില്ല കമ്മറ്റി അംഗം പി മധു പ്രസാദ് , മണ്ഡലം പ്രസിഡന്റ് രജിത്ത് അരൂർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ജസിൽ രാജ് വളയം, അർജുൻ നാദാപുരം എന്നിൽ സംസാരിച്ചു.
നാദാപുരം: ഹിജാബ് വിവാദത്തിനു പിറകിലെ മതപരവും രാഷ്ട്രീയവുമായ തലങ്ങളെ ചർച്ച ചെയ്യാൻ മുസ്ലിം ഗേൾസ് ആൻ്റ് വിമെൺസ് മൂവ്മെൻ്റ് (എം.ജി.എം) നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമം നാദാപുരം പഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
ഹിജാബ് ധരിക്കണമെന്നാവശ്യപ്പെടാനുള്ള മുസ്ലിം പെണ്‍കുട്ടികളുടെ അവകാശത്തിനൊപ്പം തന്നെയാണ് മതേതരമനസുകള്‍ നിലകൊള്ളേണ്ടതെന്ന് എം.ജി.എം സംഗമം ആവശ്യപ്പെട്ടു.
ഷമീന കല്ലാച്ചി അധ്യക്ഷയായിരുന്നു.
വഖഫ് ബോർഡ് മുൻ മെമ്പറും കണ്ണൂർ കോർപറേഷൻ സ്ഥിരം സമിതിയധ്യക്ഷയുമായ
ഷമീമ ഇസ്ലാഹിയ മുഖ്യ പ്രഭാഷണം നടത്തി.
സി.കെ പോക്കർ, പി.സുരയ്യ, സി.വി.എം നജ്മ, അസ്ലം കളത്തിൽ, അഖില മര്യാട്ട് പങ്കെടുത്തു.
ഇരിങ്ങണ്ണൂർ: യുവതരംഗ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ഇരിങ്ങണ്ണൂരിന്റെ ആഭിമുഖ്യത്തിൽ ഓപൺ ഫ്ലഡ്ലൈറ്റ് വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെൻ്റ് മാർച്ച് 11,12,13 തീയ്യതികളിൽ ഇരിങ്ങണ്ണൂർ ഹയർസെക്കൻ്ററി സ്കൂൾ ഗ്രണ്ടിലാണ് നടത്തുന്നത്. ടൂർണ്ണമെന്റിന്റെ വിജയത്തിനായി രാഷ്ടീയ പാർട്ടി നേതാക്കൾ, സാമൂഹ്യ പ്രവർത്തകർ , ക്ലബ് പ്രവർത്തകർ , നാട്ടുകാർ എന്നിവരെ ചേർത്ത് സ്വഗതസംഘം രൂപികരിച്ചു . സ്വാഗത സംഘം രൂപീകരണ യോഗത്തിൽ ജിതിൻ മോഹനൻ അദ്ധ്യക്ഷത വഹിച്ചു ടി. അനിൽകുമാർ , ആർ.ടി ഉസ്മാൻ മാസ്റ്റർ , വത്സരാജ് മണലാട്ട്, സന്തോഷ് കക്കാട്ട് , എം.കെ പ്രേമദാസ് , വി.പി പവിത്രൻ, കെ.വി ശ്രീധരൻ, കെ.രാജൻ, ഗോപിനാഥ് പുതുക്കുടി, എം.കെ രാജേ ന്ദ്രൻ, രാജീവൻ കരിപ്പാളി , ടി ജിമേഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു സന്തോഷ് കുമാർ പി.പി സ്വാഗതവും കാട്ടിൽ അനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി . എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ടീച്ചർ ജനപ്രതിനിധികളായ എ.ഡാനിയ, ശ്രീജ പാലപ്പറമ്പത്ത്, സലീന കെ.പി, രാധ കെ.ടി.കെ എന്നിവർ രക്ഷാധികാരികളായി സ്വാഗത സംഘം രൂപീകരിച്ചു. സഞ്ജയ് പുത്തലത്ത് ചെയർമാനും ഹുസൈൻ ജനറൽ കൺവീനറുമായി കമ്മറ്റി രൂപീകരിച്ചു. സാമ്പത്തിക കമ്മറ്റി കൺവീനറായി കെ.രാജനെയും ട്രോഫി കമ്മറ്റി കൺവീനറായി സന്തോഷ് കക്കാട്ടിനെയും തിരഞ്ഞെടുത്തു.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ. 9072234540, 9946228977
എടച്ചേരി: എടച്ചേരി കൃഷിഭവനിൽ ദീർഘകാലം സേവനത്തിലുണ്ടായിരുന്ന പി.ടി.എസ്. ശാന്ത എ.കെ യ്ക്ക് കാർഷിക വികസന സമിതി അംഗങ്ങളും ജനപ്രതിനിധികളും ചേർന്ന് യാത്രയയപ്പ് നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാജൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ടീച്ചർ ശാന്തക്ക് ഉപഹാരം സമ്മാനിച്ചു. ജനപ്രതിനിധികളായ ഷീമ വളളിൽ, ടി.കെ മോട്ടി , എൻ നിഷ , സതി മാരാം വീട്ടിൽ, കാർഷിക വികസന സമിതി അംഗങ്ങളായ യു.പി മൂസ മാസ്റ്റർ , വൽസരാജ് മണലാട്ട്, സി.സുരേന്ദ്രൻ മാസ്റ്റർ, പൊയിൽ കുമാരൻ , ഇ വി കല്യാണി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ശാന്ത ഉപഹാരം സ്വീകരിച്ച് നന്ദി അറിയിച്ചു. യോഗത്തിൽ കൃഷിഓഫീസർ ശ്രീജ സ്വാഗതവും കൃഷി അസിസ്റ്റർറ് വിനീഷ നന്ദിയും പറഞ്ഞു.
നാദാപുരം: വിദ്യാഭ്യാസ രംഗത്തെ സമൂലമായ പ്രോത്സാഹനം ലക്ഷ്യമാക്കി നാദപുരം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നടപ്പിലാക്കുന്ന 'ഇഗ്നൈറ്റ് ഇയ്യങ്കോട്' വിദ്യാഭ്യാസ പ്രൊജക്ടിനു തുടക്കമായി. എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം, വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് മോട്ടിവേഷൻ, കലാ കായിക പരിശീലനം, കരിയർ ഗൈഡൻസ്, പ്രസംഗ പരിശീലന ക്ലാസ്സുകൾ, അനുമോദനങ്ങൾ തുടങ്ങിയവയാണ് പദ്ധതിയിൽ നടപ്പിലാക്കുന്നത്.
രണ്ടാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പദ്ധതി സ്ഥിരം സമിതി ചെയർമാൻ സി.കെ നാസർ ഉദ്ഘാടനം ചെയ്തു. ഷഹീർ മുറിച്ചാണ്ടി, പി.കെ ഹാരിസ്, സഹദ് മണിയോത്ത്, അജ്മൽ പാലോത്ത്, ഷാഹിദ് തൊടന്റവിട, എൻ.കെ സാലിഹ്, പി.കെ റഫീഖ്, ടി.വി മുഹമ്മദ്, റഫീഖ് പെരുവാങ്കണ്ടി എന്നിവർ പങ്കെടുത്തു.
എടച്ചേരി: എടച്ചേരി തണൽ ഈ വർഷം വിഭവ സമാഹരണത്തിനായി മാർച്ച് 27 ന് നടത്തുന്ന ബിരിയാണി ചലഞ്ച് വിജയിപ്പിക്കുന്നതിന് എടച്ചേരി കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ആലോചനാ യോഗത്തിൽ തീരുമാനമായി . തണൽ ചെയർമാൻ ഡോ. ഇദ്രിസ് ഉദ്ഘാടനം ചെയ്തു . പ്രദീപ് തൈക്കണ്ടി അധ്യക്ഷത വഹിച്ചു. എൻ നിഷ , വി.കുഞ്ഞിക്കണ്ണൻ,ഇല്യാസ് തരുവണ , ശ്രീധരൻ മാസ്റ്റർ , വത്സരാജ് മണലാട്ട് , പവിത്രൻ വി.പി എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാരും രാഷ്ട്രീയ പാർട്ടി നേതാക്കളും കുടുംബശ്രീ അംഗങ്ങളും തണൽ കമ്മറ്റിയംഗങ്ങളും പങ്കെടുത്തു. എടച്ചേരി പഞ്ചായത്തിലെ 17 വാർഡുകളിലും മെമ്പർമാരുടെ നേതൃത്വത്തിൽ യോഗങ്ങൾ വിളിച്ചു ചേർത്ത് തണൽ വിഭവ സമാഹരണ പ്രവർത്തനം ഊർജിതമാക്കാൻ തീരുമാനിച്ചു.
നാദാപുരം: ദിവസങ്ങൾക്ക് മുൻപ് മരണപ്പെട്ട മുസ്ലിം ലീഗ് നേതാവ് പി.ശാദുലി സാഹിബിന്റെ ഓർമ്മയ്ക്കായി ഖത്തർ കെ എം സി സി വാണിമേൽ പഞ്ചായത്ത് കമ്മിറ്റി കുടിവെള്ള പദ്ധതിയൊരുക്കുന്നു. വാണിമേൽ ഒന്നാം വാർഡിൽ പാറയുള്ള പറമ്പത്താണ് ശാദുലി സാഹിബ് സ്മാരക ഉറവ എന്ന പേരിൽ കുടിവെള്ള പദ്ധതി സജ്ജീകരിക്കുന്നത്.
25-ന് വെള്ളിയാഴ്ച്ച വൈകുന്നേരം നാലു മണിക്ക് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട്
വീ കെ കുഞ്ഞാലി മാസ്റ്ററുടെ സാനിധ്യത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ പദ്ധതി നാടിന് സമർപ്പിക്കുമെന്ന് കെ എം സി സി ഭാരവാഹികൾ അറിയിച്ചു.
നാദാപുരം: കുത്തിവെപ്പിനെ തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിക്കാനിടയായ സംഭവം ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണമാണെന്ന് ആരോപിച്ച് നാദാപുരം ന്യൂക്ലിയസ് ആശുപത്രിക്ക് മുന്നിൽ സർവ കക്ഷി സമരം തുടങ്ങി. കെ കെ ലതിക ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡണ്ട് വി കെ റീത്ത അധ്യക്ഷത വഹിച്ചു.
വി എം ചന്ദ്രൻ, കെ കെ സുരേഷ് , സി വി അഷ്റഫ്, വി വി പ്രഭാകരൻ, നീലിയോട്ട് നാണു, എം എം രാധാ കൃഷ്ണൻ, വി രാജൻ, ടി നാരായണൻ, സി പി ശശി, എം കെ അബ്ദുറഹ്മാൻ, വനജ എന്നിവർ പ്രസംഗിച്ചു .
നാദാപുരം: ഗ്രാമ പഞ്ചായത്തിലെ 22ാം വാർഡിലെ മൊട്ടേമ്മൽ മുക്ക് തോലന്റവിട റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നാട്ടുകാരുടെ 20 വർഷത്തേ ആവശ്യം ഇന്നലെ പൂവണിഞ്ഞു. ഇയ്യങ്കോട്- നാദാപുരം പ്രദേശത്തെ ബന്ധിപ്പിക്കുന്ന 3 കിലോ മീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പല ഭാഗങ്ങളിലും പണി നടന്നെങ്കിലും മൊട്ടേമ്മൽ മുക്ക് തോലോന്റവിട ഭാഗം ഒഴിഞ്ഞു തന്നെ കിടന്നിരുന്നു. 2021-22 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി 8.9 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഈ റോഡിന്റെ ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉൽഘാടനം ചെയ്തു. മെമ്പർ ജനീദ ഫിർദൗസ് അധ്യക്ഷം വഹിച്ചു.വൈസ് പ്രസിഡന്റ് അഖില മര്യാട്ട് സ്ഥിരം സമിതി അധ്യക്ഷൻ സി കെ നാസർ, വാർഡ് വികസന സമിതി കൺവീനർ കരീം കണ്ണോത്, വി.പി ഫൈസൽ, നൗഷാദ് മുണ്ടാടത്തിൽ, റഹീം കോറോത്ത്, കുഞ്ഞാലി ഹാജി കോമത്ത്, പി.കെ സമീർ, അബുല്ല ഹാജി മൊട്ടമ്മൽ, ഹാഷിം താളംകുന്നത്ത്, മൊട്ടമ്മൽ മഹമൂദ് എന്നിവർ പങ്കെടുത്തു.
നാദാപുരം: വർത്തമാന കാലത്ത് സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആത്മീയ മജ്ലിസുകൾ മാത്രമാണെന്നും അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നന്മയുടെ വീണ്ടെടുപ്പിന് മഹല്ല് ജമാഅത്ത് കമ്മിറ്റികൾ സജ്ജാരാവണമെന്നും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു.
കല്ലാച്ചി റെയ്ഞ്ചിലെ ജാതിയേരി കല്ലുമ്മൽ യൂണിറ്റ് എസ് വൈ എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മജ്ലിസുന്നൂർ ആത്മീയ സംഗമ സദസ്സ് ജാതിയേരി അൽ മദ്റസത്തുൽ ഇർശാദിയ്യയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും ക്യാഷ് അവർഡുകളും തങ്ങൾ വിതരണം ചെയ്തു.
സമസ്ത കേന്ദ്ര മുശാവറ അംഗം കൊയ്യോട് ഉമർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി.എ പി കുഞ്ഞാലി ഹാജി അദ്ധ്യക്ഷനായി.മജ്ലിസുന്നൂർ ആത്മീയ സംഗമത്തിന് അബ്ദുൽ സലാം ദാരിമി അടിവാരം നേതൃത്വം നൽകി.
സയ്യിദ് ശറഫുദ്ധീൻ ജിഫ്രി, എസ് പി എം തങ്ങൾ,സയ്യിദ് ആറ്റക്കോയ തങ്ങൾ, മഹല്ല് ഖാസി അഹമ്മദ് ബാഖവി കല്ലുമ്മൽ, അബ്ദുൽ റഷീദ് ദാരിമി വാളാട്,വി പി റഫീഖ്,കോറോത്ത് അമ്മത് ഹാജി,വയലോളി അബ്ദുല്ല,ആലിക്കുട്ടി ഹാജി,അസീസ് മുസ്ലിയാർ,സി എച്ച് മുഹമ്മദ് ഹാജി,വി പി അബൂബക്കർ ഹാജി,സി എച്ച് മുസ്തഫ,സലാം മുസ്ലിയാർ,എം കെ ഗഫൂർ,പി വി അമ്മദ് ഹാജി,എം ടി ഇബ്രാഹിം ഹാജി,സി എച്ച് മമ്മദ് ഹാജി,റഷീദ് നെല്ലിയോട്ട്,ഇസ്മായിൽ പൊയിൽ,കെ വി ഷഫീഖ്,എം ടി അബ്ദുറഹ്മാൻ,വി പി കുഞ്ഞമ്മദ് ഹാജി,കെ പി മുഹമ്മദ്,എ പി നൗഷാദ്,നിസാർ കൊയ്ലോത്ത്,ടി കെ റഫീഖ് സംസാരിച്ചു.
പാറക്കടവ്: പരിശീലനം പൂർത്തീകരിച്ച സ്റ്റുഡന്റ് പൊലിസ് കാഡറ്റുറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 44 കാഡറ്റുകളാണ് പരിശീലനം പൂർത്തീകരിച്ചത്. സീനിയർ അധ്യാപകൻ കെ.കെ കുഞ്ഞമ്മദ് സല്യൂട്ട് സ്വീകരിച്ചു. ഹെഡ് മാസ്റ്റർ കെ.കെ ഉസ്മാൻ , പ്രിൻസിപ്പൽ പി.ടി അബ്ദുറഹിമാൻ , വാർഡ് അംഗം ടി.കെ ഖാലിദ് , കെ കുഞ്ഞബ്ദുല്ല , പി അലി , കമ്മ്യൂണിറ്റി പൊലിസ് ഓഫീസർമാരായ പി.പി അബ്ദുൽ ഹമീദ് , പി.കെ സജീല , സിവിൽ പൊലിസ് ഉദ്യോഗസ്ഥന്മാരായ രംജിഷ് , ഷിബിന സംബന്ധിച്ചു.
നാദാപുരം: മൂന്ന് ദിവസമായി നാദാപുരത്ത് നടന്നുവരുന്ന കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ടും അരനൂറ്റാണ്ട് കാലം നാദാപുരം ജുമാമസ്ജിദ് മുദരിസ്സുമായിരുന്ന കീഴന ഓറുടെ 22 ാം ആണ്ടനുസ്മരണ പരിപാടികള്‍ സമാപിച്ചു . സമാപന സമ്മേളനം കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡണ്ട് കെ.കെ കുഞ്ഞാലി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസ്സന് സഖാഫ് തങ്ങള്‍ കൊടക്കൽ അധ്യക്ഷത വഹിച്ചു. നജീബ് മൗലവി, എം.സുലൈമാൻ മുസ്ല്യാർ , അഹ്മദ് ബാഖവി അരൂർ, മുജീബ് വഹബി നാദാപുരം എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പടിഞ്ഞാറയിൽ അബ്ദുറഹ്മാന് മുസ്ലിയാര്, അബ്ദുസ്സലാം മുസ്ലിയാര് മുഴക്കുന്ന്, , കീഴന സഈദ് മുസ്ലിയാർ, കക്കാട്ട് പോക്കർ മുസ്ലിയാര്, വി. വി മുഹമ്മദലി, ജെ. പി ഇസ്മായിൽ മൗലവി, മുഹമ്മദ് നൂറാനി മൗലവി ,എം. ടി കുഞ്ഞമ്മദ് മുസ്ലിയാര്, അഡ്വ: ഫാറൂഖ് ഇ മുഹമ്മദ്, അഹ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടേരി, വയലോളി അബ്ദുള്ള, ബംഗ്ലത്ത് മുഹമ്മദ്, എം. പി സൂപ്പി, വലിയാണ്ടി ഹമീദ്, പാലാമ്പറ്റ സൂപ്പി മുസ്ലിയാര്
എന്നിവര്‍ പങ്കെടുത്തു. ഡോ. ഉവൈസ് ഫലാഹി സ്വാഗതവും റഷീദ് കല്ലാച്ചി നന്ദിയും പറഞ്ഞു.
രാവിലെ നടന്ന ശംസുൽ ഉലമാ മൗലിദിന് സയ്യിദ് ആറ്റക്കോയ തങ്ങള്‍ ജാതിയേരി, സയ്യിദ് ശൗഖത്തലി തങ്ങള്‍ കൊടുവള്ളി, സയ്യിദ് യാസർ തങ്ങള്‍ പയന്തോങ്ങ് എന്നിവര്‍ നേതൃത്വം നല്കി.
ഉച്ചക്ക് നടന്ന 'മധുര സ്മരണ' സുന്നി യുവജന ഫെഡറേഷന് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അഷ്റഫ് ബാഖവി കാളികാവ് ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജാതിയേരി അധ്യക്ഷത വഹിച്ചു. യു ജഅഫറലി മുഈനി, നാസ്വിർ ഫലാഹി പുളിയാവ്, ആമിർ ബാഖവി ചേലക്കാട്, ജഅഫർ വഹബി നാദാപുരം, മസ്ഊദ് മൗലവി വാണിമേല്‍ എന്നിവര്‍ പ്രഭാഷണം നടത്തി. എടപ്പത്തൊടി മൊയ്തു മുസ്ലിയാര്, ഫള്ലുൽ ഹസ്സന് കൊളങ്ങരത്താഴ, കീഴന ഇസ്ഹാഖ് മുസ്ലിയാര്, ഹാരിസ് മാത്തോട്ടത്തിൽ, ടി. എച്ച് പോക്കർ, എൻ കെ മൂസ്സ മാസ്റ്റര്‍, ഇസ്മായിൽ ടി. കെ ചാലപ്പുറം, ഡോ. സുബൈര്‍ കെ. യു, ഒ. പി. അബ്ദുല്ല, കോറോത്ത് അബ്ദുല്ല, അബ്ദുല്ല വഹബി വല്ലപ്പുഴ, ഗഫൂര്‍ കാക്കുനി, ഹാമിദ് വേളം, യൂസുഫ് ഫലാഹി, സഈദ് ദാറാനി, അബൂബക്കര്‍ മാസ്റ്റര്‍ ചേലക്കാട്, കണാരണ്ടി സുബൈര്‍ മുസ്ലിയാര്, അസീസ് വഹബി, സലാം മുസ്ലിയാര് പേരാമ്പ്ര, റഹീം ഫൈസി, ആയങ്കി മുഹമ്മദ് മുസ്ലിയാര്, സാലിം ദാറാനി, മുഹമ്മദ് മൗലവി വാണിമേല്‍ എന്നിവര്‍ പങ്കെടുത്തു.
നാദാപുരം : അരനൂറ്റാണ്ട് കാലം നാദാപുരം ജുമാമസ്ജിദ് മുദരിസും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ടുമായിരുന്ന ശംസുൽ ഉലമാ കീഴന ഓറുടെ 22 ാം ആണ്ടനുസ്മരണം നാളെ സമാപിക്കും.
ഇന്ന് രാവിലെ നടന്ന 'സ്റ്റുഡന്റ് സമ്മിറ്റ് ' പാണക്കാട് സയ്യിദ് മുബശ്ശിർ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അനസ് തങ്ങള്‍ പയന്തോങ്ങ്, ജെ. എൻ. യു റിസർച്ച് സ്കോളര്‍ ഷംസീര്‍ കേളോത്ത്, ശബീർ റഹ്മാനി, ഡോ: ഉവൈസ് ഫലാഹി, ഇ. കുഞ്ഞബ്ദുല്ല മാസ്റ്റർ, ത്വയ്യിബ് കുമ്മങ്കോട്, മുജ്തബ ഫലാഹി, ഇല്ല്യാസ് പെരുവങ്കര എന്നിവർ പങ്കെടുത്തു .
വൈകുന്നേരം നടന്ന 'ലീഡേഴ്സ് ക്യാമ്പ് ' സയ്യിദ് ഹാഷിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. "ധർമ്മബോധം:നമുക്ക് ബാധ്യതയുണ്ട്" എന്ന വിഷയത്തില്‍ ബഷീർ വഹബി അടിമാലി സംസാരിച്ചു. ഇസ്മായിൽ മൗലവി ചേലക്കാട്,
ഫൈസല്‍ ബാഖവി പുളിയാവ്, പുതിയോട്ടിൽ അബ്ദുല്ല മുസ്ലിയാര്, അഹ് മദ് കുറുവയിൽ, കരയത്ത് ഹമീദ് ഹാജി, വരപ്രത്ത് കുഞ്ഞമ്മദ് ഹാജി, മഹമൂദ് തൊടുവയിൽ, അബൂബക്കര്‍ ഹാജി എടക്കലപ്പുറത്ത്, അബൂബക്കര്‍ ഹാജി കടോളി, മഹ് മൂദ് ഹാജി മൗവ്വഞ്ചേരി, ഹമീദ് ഇല്ലത്ത്, ഹമീദ് ബാഖവി, അഷ്റഫ് ഫലാഹി, സി. കെ ബഷീര്‍ മാസ്റ്റര്‍, കളത്തില്‍ മൊയ്തു ഹാജി, ഇസ്മായില്‍ എം. പി, പി. മുനീര്‍ മാസ്റ്റര്‍, യു. കെ റാഷിദ്, അബ്ദുറഹ്മാന് വയലോളി, ഇ. ഹാരിസ്, സി. കെ മഹ്മൂദ് ഹാജി എന്നിവര്‍ പങ്കെടുത്തു.
രാത്രി നടന്ന 'മില്ലത്ത് കോൺഫ്റൻസ് ' പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നാദാപുരം ഖാസി പി അഹ്മദ് മൗലവിയുടെ സ്മരണിക കിഴക്കേ മഠത്തില്‍ കുഞ്ഞബ്ദുല്ലക്ക് നൽകി മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു . '' മതം അഭിമാനമാണ് " എന്ന വിഷയത്തില്‍ മസ്ഊദ് മൗലവി, സി. കെ നാസർ എന്ന വിഷയത്തില്‍ സംസാരിച്ചു. എം. ടി കുഞ്ഞബ്ദുല്ല മുസ്ലിയാർ, കിഴക്കെ മഠത്തിൽ കുഞ്ഞബ്ദുല്ല, കണ്ണോത്ത് കുഞ്ഞാലി ഹാജി, കെ. പി അബ്ദുല്ല മുസ്ലിയാര്, എം. എച്ച് വെള്ളുവങ്ങാട്, കെ. പി മുഹമ്മദ് പേരോട്, അബ്ബാസ് കണേക്കൽ, എം. കെ സമീർ, കെ. പി. സി തങ്ങള്‍, എം. സി സുബൈര്‍, ഫൈസൽ കോമത്ത്, പുതിയോട്ടിൽ അമ്മദ് ഹാജി, ഹമീദ് ബാഖവി നരിക്കാട്ടേരി, മഹ്മൂദ് ആവുക്കൽ, എം. കെ അഷ്റഫ്, കോറോത്ത് സ്വാബിർ മാസ്റ്റര്‍, പി. എം. എ ചേലക്കാട്, എടോളി മമ്മു മുസ്ലിയാർ, ഷഫീഖ് പുളിയാവ്, സ്വാദിഖ് ഫലാഹി, നൗഫൽ ഫലാഹി എന്നിവര്‍ പങ്കെടുത്തു.
നാളെ രാവിലെ നടക്കുന്ന ശംസുൽ ഉലമാ മൗലിദിന് സയ്യിദ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ശൗഖത്തലി തങ്ങള്‍, സയ്യിദ് യാസർ തങ്ങള്‍ പയന്തോങ്ങ് എന്നിവര്‍ നേതൃത്വം നല്‍കും.
ഉച്ചക്ക് നടക്കുന്ന മധുര സ്മരണ മുയിപ്പോത്ത് അബ്ദുറഹ്മാന് മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. നാസ്വിർ ഫലാഹി പുളിയാവ്, ആമിർ ബാഖവി, യു ജഅഫറലി മുഈനി,മസ്ഊദ് മൗലവി, ജഅഫർ വഹബി എന്നിവര്‍ പ്രഭാഷണം നടത്തും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് കിടങ്ങഴി അബ്ദുറഹീം മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. എ. നജീബ് മൗലവി മുഖ്യപ്രഭാഷണം നടത്തും.
നാദാപുരം: 4.5 കിലോ കാഞ്ചഖവുമായി യുവാവ് പിടിയിലായി. മലപ്പുറം മേലാറ്റൂർ സ്വദേശി നൂറുദ്ധീൻ (21) നെയാണ് നാദാപുരം പോലീസ് പിടികൂടിയത്.
നാദാപുരം സംസ്ഥാന പാതയിൽ വാഹന പരിശോധനക്കിടെ സബ് ഇൻസ്പെക്ടർ ആർ.എൻ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.
നാദാപുരം: കുത്തിവെപ്പിനെ തുടർന്ന് പതിനൊന്നുകാരൻ മരിക്കാനിടയായ സംഭവത്തിൽ നാദാപുരം ന്യൂ ക്ലിയസ് ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാന രഹിതവും ദുരുപദിഷ്ടവുമാണെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുട്ടിയുടെ വിയോഗത്തിൽ അനുശോചനവും ദുഖവും രേഖപെടുത്തുന്നതോടൊപ്പം ഇതേ കുറിച്ചുള്ള ഏത് അന്വേഷണത്തെയും അസോസിയേഷൻ സ്വാഗതം ചെയ്യന്നു. ഇക്കാര്യം രാഷ്ട്രീയ പാർട്ടി നേതാക്കളെയും കുട്ടിയുടെ ബന്ധുക്കളെയും അറിയിച്ചതാണ്. എന്നാൽ ചില രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധം ഹോസ്പിറ്റലിനെതിരെ അക്രമമായി വരികയും ആശുപത്രിക്കു നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും പരിക്കേൽക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി. ആശുപത്രി പരിസരത്ത് ഭീകരാവസ്ഥ നില നിൽക്കുകയും ചെയ്തു. ആശുപത്രിക്കെതിരെ അക്രമം തുടർന്നാൽ കിളിനിക്കുകളും സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ അടച്ചിടും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. വാർത്താ സമ്മേളനത്തിൽ കേരളാ പാരാ മെഡിക്കൽസ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അരീക്കര അബ്ദുൽ അസീസ്, അബ്ദുറഷീദ് കല്ലാച്ചി, ദിലീപ് കല്ലാച്ചി, ജമാലുദ്ദീൻ ജയ്ഹിന്ദ്, ഡോക്ടർ ഇർഷാദ്, ഡോക്ടർ മൻസൂർ, ന്യുക്ലിയസ് ജനറൽ മാനേജർ ടി നദീർ എന്നിവർ പങ്കെടുത്തു.
നാദാപുരം: തേജ് ദേവിന്റെ മരണത്തിൽ ആരോപണ വിധേയമായവരെ ജോലിയിൽ നിന്ന് മാറ്റി നിർത്തണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കുന്നുമ്മൽ മേഖലാ കമ്മിറ്റി നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിലേക്ക് മാർച്ച് നടത്തി. ആശുപത്രി പരിസരത്ത് മാർച്ച് പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം യൂത്ത് ലീഗും യൂത്ത് കോൺഗ്രസും ആശുപത്രിയിലേക്ക് മാർച്ച് നടത്തിയിരുന്നു.
നാദാപുരം: 2021 - 22 വർഷത്തെ വസ്തു നികുതി പിരിവിൽ 100 ശതമാനം നേടി തൂണേരി ഗ്രാമപഞ്ചായത്ത്. 35.33 ലക്ഷം രൂപയുടെ നികുതി വരുമാനമാണ് പൂർണമായും പിരിച്ചെടുത്ത് സംസ്ഥാനത്ത് മൂന്നാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും നേടിയത്.
നികുതി പോർട്ടലിൽ പഞ്ചായത്തിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനമാണ് കാണിക്കുന്നത്, എന്നാൽ മൂന്നാം സ്ഥാനം എന്നാണ് അറിയിപ്പ് ലഭിച്ചത്.
അഭിമാന നേട്ടത്തിന് കാരണമായ നികുതി പിരിവ് യജ്ഞവുമായി സഹകരിച്ച നികുതി ദായകർക്കും ഉദ്യോഗസ്ഥർക്കും ഭരണസമിതി അംഗങ്ങൾക്കും പ്രസിഡന്റ് പി ഷാഹിന നന്ദിയും അഭിനന്ദനവും അറിയിച്ചു.
നാദാപുരം: വട്ടോളി ഹൈ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി തേജ് ദേവിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോക്ടർ ഒരാഴ്ചക്കാലം ആശുപത്രി ഒ പി യിൽ എത്തില്ല. വിദ്യാർത്ഥി മരണപ്പെട്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വരുന്നതിന് മുമ്പ് മരണത്തിൽ ആരോപണ വിധേയരായ ജീവനക്കാർ ആശുപത്രിൽ ജോലിയിൽ തുടരുന്നത് ചോദ്യം ചെയ്ത് ഇന്നലെ രാത്രി പത്ത് മണിക്ക് യൂത്ത് ലീഗ് നേതാക്കൾ ആശുപത്രിക്ക് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ശേഷം മാനേജ്മെന്റുമായി നടന്ന ചർച്ചയിൽ കേസ് അന്വേഷണം പൂർത്തിയാകും വരെ ഡോക്ടറെയും, നഴ്സിംഗ് സ്റ്റാഫിനെയും മാറ്റി നിർത്തണമെന്ന യൂത്ത് ലീഗ് നേതാക്കളുടെ ആവശ്യം അംഗീകരിക്കാൻ മാനേജ്മെന്റ് പ്രതിനിധികൾ തയ്യാറായില്ല. ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗുകാർ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു. ഇന്ന് ഡോക്ടർ ആശുപത്രിയിലെത്തിയാൽ ഡോക്ടറുടെ വാഹനം തടയുമെന്നും,ഒ പി ക്ക് മുമ്പിൽ പ്രതിഷേധം നടത്തുമെന്നും യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസിന്റെ പ്രഖ്യാപന ശേഷം ആശുപത്രി മാനേജ്മെന്റ് ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരിയുമായി അർദ്ധ രാത്രി നടത്തിയ ചർച്ചയെ തുടർന്ന് ഡോക്ടർ ഒരാഴ്ച്ച അവധിയിൽ പ്രവേശിക്കാമെന്ന് നേതൃത്വത്തിന് ഉറപ്പ് നൽകുകയായിരുന്നു. ആശുപത്രി മാനേജ്മെന്റും ലീഗ് നേതൃത്വവുമായി നടത്തിയ ചർച്ചയിൽ ഡോക്ടർ അവധിയിൽ പോകുമെന്ന ഉറപ്പിൽ യൂത്ത് ലീഗ് ഇന്ന് ആശുപത്രിയിൽ നടത്താൻ തീരുമാനിച്ച എല്ലാ സമരങ്ങളും മാറ്റി വെച്ചതായി മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് മീഡിയാ വിഷനോട് പറഞ്ഞു.
നാദാപുരം: ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നിർമ്മിക്കുന്ന നാദാപുരം ബൈപാസ്സ് റോഡിന്റെ വീതി കൂട്ടുന്നതിന് സ്വകാര്യ വ്യക്തികൾ വിട്ടു നൽകുന്ന സ്ഥലമളന്നു കുറ്റിയടിച്ചു.
നിലവിൽ നാലുമീറ്റർ വീതിയുള്ള നാദാപുരം പോസ്റ്റ് ഓഫീസ് ജംക്ഷൻ മുതൽ പൂച്ചാക്കൂൽ പള്ളി വരെയുള്ള ഭാഗമാണ് 19 ലക്ഷം രൂപ ചെലവിൽ 7 മീറ്റർ വീതിയിൽ ബൈപാസ്സായി നിർമ്മിക്കുന്നത്. ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ കന്നി ബജറ്റിലെ ബൈപാസ്പ്രഖ്യാപനം ഏറെ കയ്യടി നേടിയിരുന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി കുറ്റിയടിച്ചു. വില്ലേജ് ഓഫീസർ ഉമേഷ്, വാർഡ് വികസന സമിതി കൺവീനർ ഹാരിസ് മാതോട്ടത്തിൽ, റോഡ് വികസന സമിതി ഭാരവാഹികളായ ഒ. പി അബ്ദുല്ല, കരയത്ത് ഹമീദ് ഹാജി, റഫീഖ് ടി. കെ, കെ കെ നൗഫൽ, അന്ത്റു ഹാജി റൊട്ടാന, മൊയ്തുഹാജി കരിച്ചേരി, ഫൈസൽ പൂമാല, കുഞ്ഞാലി താവത്ത്, ഹാരിസ് താവത്ത്, അയിഷു പുതിയോട്ടിൽ, ജയേഷ് അങ്ങാടിപ്പുറത്ത്, കരീം വലിയ കണ്ണോത്ത് തുടങ്ങിയവർ സംബന്ധിച്ചു.
നാദാപുരം : ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ പെരുവങ്കര കാട്ടുമടത്താങ്കണ്ടി - കേളോത്ത് പാലം റോഡ് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ റീന കിണമ്പ്രേമ്മൽ അധ്യക്ഷത വഹിച്ചു.
വൈ.പ്രസിഡന്റ് അഖില മര്യാട്ട് , സി.കെ.നാസർ പ്രസംഗിച്ചു. ആയാടത്തിൽ അമ്മത് മുസ്ല്യാർ, പി.ഉമേഷ്, സി.എച്ച് ഇബ്രാഹിം, ഒ.പി. മുഹമ്മദ്, കേളോത്ത് മുസ്സഹാജി, എൻ.പി.ബാലൻ, വട്ടക്കണ്ടി മൊയ്തു ഹാജി, എം.പി മുഹമ്മദ്, മര്യാട്ട് കുഞ്ഞപ്പ, വി.കെ.കുഞ്ഞബ്ദുല്ല, ആയാടത്തിൽ റഫീഖ്, കിണമ്പ്ര ശശിരാജ്, പെരിങ്കൂളിൽ അന്ത്രു, മര്യാട്ട് കുഞ്ഞി കൃഷ്ണൻ മാസ്റ്റർ, കമ്പിളിൽ പോക്കർ, ചങ്ങരംകണ്ടി കുഞ്ഞി സൂപ്പി, വി.കെ റംഷാദ്,
തൊടുവയിൽ സജീർ, പി. അബ്ദു, വട്ടക്കണ്ടി സൽമാൻ, വി.കെ മുഹമ്മദ് സായിദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നാദാപുരം: വട്ടോളി സംസ്കൃതം ഹൈ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി തേജ് ദേവിന്റെ മരണത്തിന് ഉത്തരവാദി കളായ ഡോക്ടറെയും, നഴ്സിംഗ് സ്റ്റാഫിനെയും അന്വേഷണം പൂർത്തിയാകും വരെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് നാദാപുരം പഞ്ചായത്ത് യൂത്ത് ലീഗ് ന്യൂക്ലിയസ് ഹോസ്പിറ്റലിന് മുമ്പിൽ സമരം നടത്തി. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇ ഹാരിസ് ഉദ്ഘാടനം ചെയ്തു. പതിനൊന്ന് വയസ്സുകാരൻ ദാരുണമായി മരണപ്പെട്ടിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വരുന്നതിന് മുമ്പ് തന്നെ ആരോപണ വിധേയനായ ഡോക്ടർ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നത് നീതീകരിക്കാൻ കഴിയില്ലെന്നും പോലീസ് അന്വേഷണ റിപ്പോർട്ട് പുറത്ത് വരുന്നത് വരെയെങ്കിലും ഡോക്ടറും നഴ്സും തൽ സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
കുട്ടിയുടെ കുടുംബത്തിന് നീതി വാങ്ങിച്ചു നൽകും വരെ യൂത്ത് ലീഗ് സമര രംഗത്തുണ്ടാകുമെന്ന് മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് പറഞ്ഞു. സമരത്തിന് റഫീഖ് കക്കംവെള്ളി, വി പി ഫൈസൽ, സയ്യിദ് നിസാം, സി പി അജ്മൽ, വി വി ശംസു നേതൃത്വ നൽകി.
നാദാപുരം: പ്രമുഖ ഇസ്ലാമിക പണ്ഡിതനും സൂഫീ വര്യനുമായിരുന്ന ശംസുൽ ഉലമാ കീഴന ഓറുടെ ഇരുപത്തിരണ്ടാമത് ആണ്ടനുസ്മരണ സമ്മേളനം
നാദാപുരത്ത് തുടങ്ങി. നാദാപുരം വലിയ ജുമുഅത്ത് പള്ളി മഖാം സിയാറത്തോടെയാണ് മൂന്നു ദിവസം നീളുന്ന പരിപാടികൾ ആരംഭിച്ചത്. ഖാസി മേനക്കോത്ത് കുഞ്ഞബ്ദുല്ല മുസ്ലിയാർ സിയാറത്തിന് നേതൃത്വം നൽകി.
സൈതാലി തങ്ങൾ കുന്നോത്ത്, ഞാറ്റോത്ത് കുഞ്ഞബ്ദുള്ള മുസ്ലിയാർ, കുഞ്ഞാറ്റ തങ്ങൾ, അരയാവുള്ളതിൽ കുഞ്ഞബ്ദുല്ല മുസ്ലിയാർ, കെ സി അമ്മദ് മുസ്ലിയാർ, തയ്യുള്ളതിൽ ഇബ്രാഹീം മുസ്ലിയാർ, അമ്മദ് മുസ്ലിയാർ പുതുവാണ്ടി തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് സമ്മേളന നഗരിയിൽ നാദാപുരം മുദരിസ് കെ കെ കുഞ്ഞാലി മുസ്ലിയാർ പതാക ഉയർത്തി. സയ്യിദ് ഹസൻ സഖാഫ് കൊടക്കൽ, സൂപ്പി നരിക്കാട്ടേരി, പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, മുജീബ് വഹബി , അബ്ബാസ് കണെക്കൽ, സി കെ നാസർ, ഡോ. ഉവൈസ് ഫലാഹി, എൻ കെ കുഞ്ഞാലി മാസ്റ്റർ, കണ്ണോത്ത് കുഞ്ഞാലി ഹാജി, എ ടി അബ്ദുല്ല ഹാജി, ഇ കെ കുഞ്ഞമ്മദ് കുട്ടി, വി പി മൂസ ഹാജി, ടി വി കെ ഇബ്രാഹീം, മഠത്തിൽ അബ്ദുല്ല, ചിറക്കൽ റഹ്മത്ത്, വി എ പോക്കർ ഹാജി, പാറോളി കുഞ്ഞമ്മദ് ഹാജി തുടങ്ങിയവർ പങ്കെടുത്തു. ഉച്ച തിരിഞ്ഞു കടമേരി കീഴന ഓറുടെ ഖബറിടത്തിൽ നടന്ന സമൂഹ സിയാറത്തിന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അൽ ജലാലി അൽ ബുഖാരി രാമന്തളി നേതൃത്വം നൽകി. ദിക്ർ- ദുആ മജ്ലിസിന് സയ്യിദ് വി സി കെ തങ്ങൾ, കീഴായി പൂക്കോയ തങ്ങൾ, സയ്യിദ് ചെറിയ കോയ തങ്ങൾ, അബ്ദുറഹീം മൗലവി ഇയ്യാങ്കുടി, മാടോള്ളതിൽ അന്ത്രു മുസ്ലിയാർ നേതൃത്വം നൽകി.
നാദാപുരം: എഴുത്തുകാരനും സാംസ്ക്കാരിക - വിദ്യാഭ്യാസ പ്രവർത്തകനുമായ വി.സി ഇഖ്ബാലിൻ്റെ "വാക്കും പൊരുളും " എന്ന പുസ്തകം ചരിത്രകാരൻ പി ഹരീന്ദ്രനാഥ് ഡോ. കെ.പി സൂപ്പിക്ക് നൽകി പ്രകാശനം ചെയ്തു. നാദാപുരത്ത് മഹാകവി മോയികുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ഉപകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സി എച്ച് മോഹനൻ അധ്യക്ഷനായി. ബാലൻ തളിയിൽ പുസ്തകം പരിചയപ്പെടുത്തി. കെ.ടി സൂപ്പി, അർഷദ് ബത്തേരി എന്നിവർ സംസാരിച്ചു. വി.സി ഇഖ്ബാൽ മറുപടി പ്രസംഗം നടത്തി. കരുമ്പേത്ത് കുഞ്ഞബ്ദുല്ല സ്വാഗതം പറഞ്ഞു.
നാദാപുരം: കിണറ്റിൽ വീണ ആടിനെ അതി
സാഹസികമായി രക്ഷിച്ച് യുവാവ് മാതൃകയായി.
ചെക്കിയാട് പിലാക്കുൽ പള്ളി പരിസരത്തെ കളരിപറമ്പത്ത് ഇസ്മായിലിന്റെ വീട്ടിലെ കിണറ്റിൽ വീണ ആടിനെയാണ് പുത്തലത്ത് താമസിക്കും തറവട്ടത്ത് അബ്ദുള്ള കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തിയത്.
നാദാപുരം: പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ മുന്നൂറ്റംപറമ്പ് ക്ഷേത്രം നയിച്ചാംകണ്ടി മുക്ക് റോഡ് പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിത എടവത്ത് കണ്ടി അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഖില മര്യാട്ട് ,സ്ഥിരം സമിതി ചെയർമാൻ സി കെ നാസർ, പഞ്ചായത്ത് അംഗം പി പി ബാലകൃഷ്ണൻ, വാർഡ് കൺവീനർ കെ കെ അനിൽ എന്നിവർ സംസാരിച്ചു.
നാദാപുരം: ഇന്ത്യയുടെ ദേശീയ മൃഗമായ കടുവയുടെ ഏറ്റവും വലിയ ഛായാ ചിത്രം വരച്ച് ഇന്ത്യാ ബുക് ഓഫ് റെക്കോഡിലിടം നേടിയ നാദാപുരം സ്വദേശി പുതിയെടുത്ത് അരുണിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അനുമോദിച്ചു. 121.92 സെ.മി നീളവും 91.44 സെ.മി വീതിയുമുള്ള കാൻവാസിൽ ചിത്രം വരച്ചാണ് അരുൺ അംഗീകാരം നേടിയത്. 21 ആം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങിൽ തെരുവത്ത് അസീസ്, ഹാരിസ് മാതോട്ടത്തിൽ, പി സുധീഷ്, ടി.കെ റഫീഖ്, പി കണാരൻ, റഫീഖ് കൊയിലേരി തുടങ്ങിയവർ പങ്കെടുത്തു.
നാദാപുരം: തെരുവമ്പറമ്പ് ടൗണിൽ പൊതു ജന പങ്കാളിത്തത്തോടെ തെരുവ് വിളക്ക് സ്ഥാപിച്ചു. രാത്രി കാലങ്ങളിൽ തെരുവ് പട്ടി ശല്യം രൂക്ഷമായതോടെയാണ് യുവാക്കൾ മുന്നിട്ടിറങ്ങി ഇരുപതിനായിരം രൂപ ചിലവിൽ എൽ ഇ ഡി ലൈറ്റ് സ്ഥാപിച്ചത്. രാത്രി കാലങ്ങളിൽ കൂരിരുട്ടിൽ ഒറ്റപ്പെട്ട് പോകുന്നവർക്ക് തെരുവ് വിളക്ക് സ്ഥാപിച്ചതിലൂടെ ഏറെ ആശ്വാസം ലഭിക്കുന്നുണ്ടെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നാദാപുരം മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇ ഹാരിസ് നിർവ്വഹിച്ചു. കെ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ടി എം റിയാസ്, എം കെ റാഷിദ്, വി പി ഷഫീഖ്, സി കെ റിയാസ്, ഷംനാസ് അപ്പാച്ചു സംബന്ധിച്ചു.
നാദാപുരം: മികച്ച ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിക്ക് കോഴിക്കോട് ജില്ലയിൽ വളയം ഗ്രാമ പഞ്ചായത്ത് അർഹമായി.
തുടർച്ചയായ രണ്ടാം തവണയാണ് വളയത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. നികുതി പിരിവിലും മറ്റും ഏറെ മുന്നിൽ നിൽക്കുകയും മലയോര മേഖലയിലെ വികസന സംരംഭങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും ചെയ്തതിനുള്ള അംഗീകാരമാണ് ഈ അവാർഡെന്ന് പ്രസിഡന്റ് കെ പി പ്രതീഷ് പറഞ്ഞു.
നാദാപുരം : അക്രമരാഷ്ട്രീയത്തിനും ഗുണ്ടാവിളയാട്ടത്തിനും അറുതിവരുത്താനായി സി പി ഐ എം കൊലക്കത്തി താഴെവെക്കണമെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിലെ വിവാഹവേദികളിലെ ബോംബേറും കൊലയും സി പി എം പഠിപ്പിച്ച അക്രമ രാഷ്ട്രീയത്തിന്റെ ഉത്പന്നമാണ്. മലബാർ മേഖല യിലെ രാഷ്ട്രീയ സംഘട്ടനങ്ങൾക്ക് അറുതി വരുത്താൻ സിപിഐഎം നേതൃത്വം മാത്രം തീരുമാനം എടുത്താൽ മതി.
കൊലപാതക രാഷ്ട്രീയ ത്തിന് നേതൃത്വം കൊടുക്കുകയും കുറ്റവാളികൾക്ക് പരിരക്ഷയും ചെയ്യുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം ആണ് സിപിഐഎം .അതിന് കൂട്ടുനിൽക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു.
ശരത് ലാൽ-കൃപേഷ് രക്ത സാക്ഷിത്വ ദിനാചാരണത്തോട നുബന്ധിച്ച് നാദാപുരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കല്ലാച്ചിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ടി. രാജേഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ. കെ.എം രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. വിവി റിനീഷ്, അഖില മര്യാട്ട്, റിയാസ് ഇയ്യംങ്കോട്, രൂപേഷ് കിഴക്കേടത്ത്, രോഹിത് പെരുവങ്കര, അർജുൻ ശ്യാം തുടങ്ങിയവർ പ്രസംഗിച്ചു.
വടകര: രക്തബാങ്ക് ഇല്ലാത്ത ആശുപത്രികളിൽ അനധികൃത രക്തദാനത്തിന് നിർബന്ധിക്കുന്നത് ഒഴിവാക്കണമെന്നും അംഗീകൃത രക്തബാങ്കുകളിൽ മാത്രം രക്തദാനം നടത്തണമെന്നും ബ്ലഡ് ഡോണേഴ്സ് കേരള വടകര താലൂക്ക് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. 2022-23 വർഷത്തേക്കുള്ള പുതിയ ബി.ഡി. കെ താലൂക്ക് കമ്മറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. വി.എസ് ഹസ്സൻ പ്രസിഡണ്ടും മുഹമ്മദ് കബീർ ജനറൽ സെക്രട്ടറിയും മുദസ്സിർ കോട്ടക്കൽ ട്രഷറർ, മുഹമ്മദ് ചിയ്യൂർ , സനൂപ് പി വൈസ് പ്രസിഡന്റ് മാർ, മുനീബ്കറ്റോടി , അശ്വതി കൈവേലി ജോ.സെക്രട്ടറിമാർ, അൻസാർ ചേരാപുരം , വത്സരാജ് മണലാട്ട് (രക്ഷാധികാരികൾ), ഇന്ദ്രജ് ഒളവിലം ക്യാംപസ് വിങ്ങ് കോഡിനേറ്റർ, മുഹമ്മദ് ബാസിൽ എക്സിക്യുട്ടീവ് ഹെഡ് , അഷിൻ മീഡിയ വിങ്ങ് കോഡിനേറ്റർ, അമൽ രാജ് എൻ.എസ് കോട്ടപ്പള്ളി , നിധിൻ മുരളി, ഷിഫാന, മുഹമ്മദ് റാദിൻ എന്നിവർ എക്സിക്യുട്ടീവ് മെമ്പർമാരായുള്ള കമ്മറ്റിയാണ് തിരഞ്ഞെടുത്തത് . ജനറൽ ബോഡി യോഗത്തിൽ വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു അൻസാർ ചേരാപുരം , ബിജീഷ് ഒഞ്ചിയം, ജിതേഷ് മേമുണ്ട , മുഹമ്മദ് കബീർ , ഹസ്സൻ വി.എസ്. എന്നിവർ പ്രസംഗിച്ചു. രക്തദാനത്തിനും സാമൂഹ്യ സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും താല്പര്യമുള്ളവരെ കണ്ടെത്തി ബി.ഡി.കെ യുടെ പ്രവർത്തനങ്ങൾ വടകര താലൂക്കിൽ ഊർജിതമാക്കാൻ യോഗത്തിൽ തീരുമാനിച്ചു.
വടകര: മണിയൂര്‍ പഞ്ചായത്തിലെ ചെരണ്ടത്തൂരില്‍ ബോംബ് സ്ഫോടനത്തില്‍ യുവാവിന്റെ കൈ പത്തി തകര്‍ന്നു. ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിനാണ് (26) ഗുരുതരമായി പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. ഇയാള്‍ ബി.ജെ.പി പ്രവര്‍ത്തകനാണെന്നു പോലീസ് അറിയിച്ചു. ഇയാളുടെ വീടിന്റെ ടെറസിലാണ് സ്ഫോടനമുണ്ടായത്. ബോംബ് നിര്‍മാണത്തിനിടെയാണ് സംഭവമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്തു നിന്ന് പടക്കങ്ങളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. പടക്കങ്ങള്‍ അഴിച്ച് വെടിമരുന്ന് ശേഖരിച്ചതാണെന്നാണ് പോലിസ് കരുതുന്നത്. വടകര പോലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. സാരമായി പരിക്കേറ്റ ഹരിപ്രസാദിനെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
നാദാപുരം : പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപ ചിലവിൽ പുനർ നിർമിച്ച കുമ്മങ്കോട് നരന്തയിൽ റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി നിർവഹിച്ചു.
വാർഡ് മെമ്പർ സുമയ്യ പാട്ടത്തിൽ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ, മുഹമ്മദ് ബംഗ്ലത്ത്, ആയിഷ ഗഫൂർ, ആലക്കൽ മമ്മു, ഇ.സി ഇബ്രാഹിം, കോരങ്കണ്ടി കുഞ്ഞബ്ദുള്ള ഹാജി, തയ്യിൽ അമ്മദ്, ചിറക്കൽ റഹ്മത്തുള്ള, ചിറക്കൽ അബു, എൻ അബുബക്കർ, അയ്യൂബ് കോട്ടാല, സി ആർ ഗഫൂർ, കെ കെ മമ്മുഹാജി, വിപി അബ്ദുറഹ്മാൻ, വി എ മഹമൂദ്, ജാഫർ തുണ്ടിയിൽ, എ കെ ഇബ്രാഹിം, എം കെ അമ്മദ്, സി കെ അബ്ദുള്ള, കെ സി റഊഫ്, സി അജ്മൽ തുടങ്ങിയവർ സംബന്ധിച്ചു.
നാദാപുരം: പ്രമുഖ ഇസ്ലാമിക പണ്ഡിതനും സൂഫീ വര്യനുമായിരുന്ന കീഴന ഓറുടെ ഇരുപത്തി രണ്ടാമത് ആണ്ടനുസ്മരണ സമ്മേളനം വെള്ളിഴായ്ച നാദാപുരത്ത് ആരംഭിക്കും. മൂന്നു ദിവസം നീളുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വെള്ളി രാവിലെ 9. 30 ന് നാദാപുരം മഖാം സിയാറത്തിന് ഖാസി മേനക്കോത്ത് കുഞ്ഞബ്ദുള്ള മുസ്ലിയാർ നേതൃത്വം നൽകും. 10 .20 ന് നാദാപുരം മുദരിസ് കെ കെ കുഞ്ഞാലി മുസ്ലിയാർ പതാക ഉയർത്തും. ഉച്ച തിരിഞ്ഞു രണ്ടു മണിക്ക് കടമേരി മസാറിൽ നടക്കുന്ന സമൂഹ സിയാറത്തിന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അൽ ജലാലി അൽ ബുഖാരി നേതൃത്വം നൽകും. രാത്രി 7 മണിക്ക് നാദാപുരം ജുമാ മസ്ജിദിൽ ദിക്ർ- ദുആ മജ്ലിസ് നടക്കും. ശനിയാഴ്ച രാവിലെ പത്തിന് സ്റ്റുഡന്റസ് സമ്മിറ്റ് പാണക്കാട് സയ്യിദ് മുബഷിർ ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് ലീഡേഴ്സ് അസംബ്ലി സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ കൊയിലാണ്ടി ഉദ്ഘാടനം ചെയ്യും,. രാത്രി ഏഴിന് മില്ലത്ത് കോൺഫ റൻസ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. നാദാപുരം ഖാസി പി അഹമ്മദ് മൗലവി സ്മരണിക പ്രകാശനവും അദ്ദേഹം നിർവഹിക്കും. ഞായറാഴ്ച രാവിലെ പത്തിന് പൂച്ചാക്കൂൽ മജ്ലിസിൽ മൗലിദ് പാരായണം നടക്കും.
11 മണിക്ക് മധുര സ്മരണ മുയിപ്പോത്ത് അബ്ദുറഹ്മാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് കേരള സംസ്ഥാന ജം ഇയ്യത്തുൽ ഉലമാ പ്രസിഡന്റ് കിടങ്ങഴി അബ്ദുറഹീം മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. കെ കെ കുഞ്ഞാലി മുസ്ലിയാർ, അഹമ്മദ് ബാഖവി അരൂർ, മുജീബ് വഹബി എന്നിവർ പ്രസംഗിക്കും.
എ നജീബ് ,മൗലവി മുഖ്യ പ്രഭാഷണം നടത്തും.
നാദാപുരം പ്രസ് ഫോറം ഓഫിസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ഭാരവാഹികളായ സയ്യിദ് ഹസൻ സഖാഫ് കൊടക്കൽ, എൻ കെ കുഞ്ഞാലി മാസ്റ്റർ,
കണ്ണോത്ത് കുഞ്ഞാലി ഹാജി, ഡോ. ഉവൈസ് ഫലാഹി, കെ യു ഇസ്ഹാഖ് ഫലാഹി എന്നിവർ പങ്കെടുത്തു.
വാണിമേൽ: ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച മൂന്ന് റോഡുകൾ ഇ.കെ. വിജയൻ എം.എൽ.എ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ പി.സുരയ്യ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പരപ്പുപാറ - പാലോറ കുന്ന് റോഡ് - 10 ലക്ഷം - വെള്ള പൊക്ക ഫണ്ട് പീറ്റയുള്ള പറമ്പ് - ചേരനാണ്ടിറോഡ് - 10 ലക്ഷം - വെള്ള പൊക്ക ഫണ്ട് വെള്ളിയോട് എൽ.പി.സ്ക്കൂൾ - നിര വ് റോഡ് - 10 ലക്ഷം - മുഖ്യമന്ത്രി ഗ്രാമീണ റോഡ് പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, ബ്ലോക്ക്പഞ്ചായ മെംമ്പർ സുഹറ, തണ്ടാന്റെ വിട പഞ്ചായത്ത് അംഗങ്ങളായ എം.കെ മജീദ് ഫാത്തിമ കണ്ടിയിൽ, റംഷിദ് ചേരനാണ്ടി, എം.കെ. ബാലൻ, ടി. പ്രദീപൻ, അഷറഫ് കൊറ്റാല, ജലീൽ ചാല കണ്ടി, കെ.പി രാജൻ, ടി.പി. കുമാരൻ പങ്കെടുത്തു.
നാദാപുരം: മൊകേരിയിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. തൊട്ടിൽ പാലം ചീളിയാട് സ്വദേശി വേണുവിൻ്റെ മകൾ ശരണ്യ (25) യാണ് മൊകേരിയിൽ വെച്ച് അറസ്റ്റിലായത്. നാദാപുരം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ യുവതിയെ കസ്റ്റഡിയിൽ എടുത്തത് . ഇവരിൽ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങിക്കുന്നയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ശരണ്യയെ കുറിച്ച് വിവരം കിട്ടിയത്. തുടർന്ന് ഇയാൾ മുഖേന യുവതിയെ മൊകേരിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മൊകേരി നിർമല ടാക്കീസിന് സമീപം ബസിൽ വന്നിറങ്ങിയ യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരിൽ നിന്ന് ഒരു ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
വിവരം അറിഞ് സ്ഥലത്ത് വൻ ജനക്കൂട്ടം എത്തി.
എസ് ഐ : സമീർ , സി പി ഒ മാരായ ലതീഷ്, സബിഷ്, അനിൽ കുമാർ എന്നിവർ പങ്കാളികളായി
നാദാപുരം: കഫക്കെട്ടിനു സ്വകാര്യ ആശുപത്രിയിൽ കുത്തിവെപ്പ് എടുത്ത തിനെ തുടർന്ന് മരണപ്പെട്ട വട്ടോളി പടിക്കൽക്കണ്ടി രജീഷിന്റെയും ലിഗിന്യ യുടെയും മകൻ തേജ് ദേവിൻ്റെ മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് മൂന്നു മണിയോടെ വീട്ടിലെത്തിയ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. വട്ടോളി സംസ്കൃതം ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന തേജ് ദേവിൻ്റെ ചേതനയറ്റ ശരീരം കണ്ട് സഹപാഠി കളും അധ്യാപകരും വിങ്ങിപ്പൊട്ടി. പൊന്നു മോൻ്റെ മൃത ദേഹത്തിൽ അന്ത്യ ചുംബനം അർപ്പിച്ച് മാതാ പിതാക്കളും സഹോദരനും വാവിട്ടു കരഞ്ഞപ്പോൾ ആർക്കും നിയന്ത്രിക്കാനായില്ല. നാട്ടുകാരും ജന പ്രതിനിധികളുമെല്ലാം കണ്ണ് തുടക്കുകയായിരുന്നു.
സംസ്കാരത്തിന് ശേഷം നടന്ന സർവ കക്ഷി അനുശോചന യോഗത്തിൽ വിവിധ പാർട്ടി നേതാക്കളും ജന പ്രതിനിധികളും വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തകരും സംസാരിച്ചു. തിങ്കളാഴ്ച കഫക്കെട്ടിനെ തുടർന്ന് നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി എത്തിയ തേജ് ദേവിന് ഇവിടെനിന്ന് കുത്തിവെപ്പ് നൽകിയിരുന്നു. അസ്വസ്ഥതകൾ പ്രകടമായതിനെ തുടർന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാദാപുരം: മാസങ്ങളായുള്ള നാട്ടുകാരുടെ കാത്തിരിപ്പിനും പ്രക്ഷോഭങ്ങൾക്കുമൊടുവിൽ വിഷ്ണുമംഗലം ബണ്ട് നവീകരണ പ്രവൃത്തി തുടങ്ങി. രാവിലെ 10.30ന് ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ, ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്ത്, ജില്ലാ പഞ്ചായത്ത് മെംബർ സി.വി.എം നജ്മ, ബ്ലോക്ക് മെംബർമാർ, ഗ്രാമപഞ്ചായത്ത് മെംബർമാർ തുടങ്ങി ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.
ബണ്ടിനകത്തുള്ള ചെളി നീക്കുന്നതിന് ജല സേചന വകുപ്പ് അനുവദിച്ച ഒരു കോടി രൂപയുടെ നവീകരണ പ്രവൃത്തിയാണ് ഇന്ന് ആരംഭിച്ചത്.
നാദാപുരം: മാലിന്യ സംസ്ക്കരണത്തിന് പഞ്ചായത്ത് നിർദ്ദേശങ്ങൾ പാലിക്കാത്ത വാണിജ്യ സ്ഥാപനങ്ങളിലും വീടുകളിലും പഞ്ചായത്ത് അധികൃതർ പരിശോധന ആരംഭിച്ചു. ഹരിത കർമസേനയ്ക്ക് അജൈവ മാലിന്യങ്ങൾ നൽകാതെ പറമ്പിൽ കൂട്ടിയിട്ട് കത്തിച്ച സ്വകാര്യ വ്യക്തിക്ക് 2000 രൂപ പിഴ ചുമത്തി. മാലിന്യങ്ങൾ കത്തിച്ച വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ഉൾപ്പെടെ കത്തിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. ഗ്രാമപഞ്ചായത്തിൽ ഹരിത കർമസേന മുഖേനയുള്ള മാലിന്യ ശേഖരണം പൂർണതയിലേക്ക് എത്തി. കല്ലാച്ചിയിലെ വാണിജ്യ സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ നീക്കം ആരംഭിച്ചു. നാദാപുരം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ അടുത്ത ദിവസം നീക്കം ചെയ്യും. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, വി.എൻ.കെ സുനിൽകുമാർ, എം.ടി പ്രജിത്ത്, കെ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. മാലിന്യ സംസ്കരണത്തിന് പഞ്ചായത്തുമായി സഹകരിക്കാത്ത വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന നടത്തുന്നതിന് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ടെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ഇ അരുൺ കുമാർ അറിയിച്ചു.
നരിപ്പറ്റ: മണ്ണൊലിപ്പ് തടയുന്നതിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നരിപ്പറ്റ പഞ്ചായത്തിൽ കയർ ഭൂവസ്ത്രം വിരിക്കൽ ആരംഭിച്ചു.
പഞ്ചായത്ത് തല ഉദ്ഘാടനം പന്ത്രണ്ടാം വാർഡിലെ മണ്യൂർ ചോലങ്ങാട്ട് താഴ തോടിന് കയർ ഭൂവസ്ത്രം വിരിച്ചു കൊണ്ട് പ്രസിഡൻറ് ബാബു കാട്ടാളി നിർവഹിച്ചു. വാർഡ് മെമ്പർ ടി. സുധീർ അധ്യക്ഷനായി. എം. സജിന, സി.എച്ച് രാജൻ, പ്രേംജിത്ത് എന്നിവർ സംസാരിച്ചു.
പാറക്കടവ്: ചെക്യാട് ഗ്രാമ പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവില്‍ പുനര്‍നിര്‍മ്മാണം നടത്തിയ ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂൾ റോഡ് ഇ. കെ. വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം അദ്ധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാൻ ടി. കെ. ഖാലിദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ എ. കെ ഉമേഷ്, പഞ്ചായത്ത് മെമ്പർ വി. കെ. അബൂബക്കർ മാസ്റ്റർ, അഹമ്മദ് പുന്നക്കൽ, വി. കെ. ഭാസ്കരൻ, സി.എച്ച് ഹമീദ് മാസ്റ്റർ,, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി. പി. നിഷ, കെ. കെ ഉസ്മാൻ മാസ്റ്റര്‍, പി. കുഞ്ഞബ്ദുള്ള, ടി. അനിൽ കുമാർ, പതിയായി അഷ്റഫ് മാസ്റ്റർ, ടി. എ. സലാം,വി. കെ. അബ്ദുല്ല,, ചാലിയന്റവിട ചന്ദ്രൻ, ടി. പി. യൂസഫ്, കാഞ്ഞാൽ അബ്ദുറഹിമാൻ,വി. കെ. പൊക്കിണൻ, പതിയായി അമ്മദ് ഹാജി, പാവറ്റ ഉസ്മാൻ, അഹമ്മദ് പടിക്കലക്കണ്ടി, ചോറയിൽ കുഞ്ഞിരാമൻ, ചേടിയാലയിൽ അഹമ്മദ്, സി. കെ. ഗിരീഷ്, പി. എം. മനോജൻ തുടങ്ങിയവർ സംസാരിച്ചു. . വാർഡ് വികസന സമിതി കൺവീനർ അബ്ദുല്ല വല്ലൻ കണ്ടത്തിൽ നന്ദി പറഞ്ഞു.
നാദാപുരം: സബ് രജിസ്ട്രാർ ട്രാഫീസ് നാളെ മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. കെട്ടിടത്തിൻ്റെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടെങ്കിലും വാടക കെട്ടിടത്തിൽ തന്നെയായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. നാളെ രാവിലെ പത്തിന് ഇ കെ വിജയൻ എം എൽ എ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് ഓഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങുന്നത് .
നാദാപുരം: വിഷ്ണു മംഗലം ബണ്ട് നവീകരണ പ്രവൃത്തി നാളെ തുടങ്ങും. രാവിലെ 10.30 ന് ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നാദാപുരം, ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും. 1 കോടി രൂപയാണ് നവീകരണത്തിനായി അനുവദിച്ചത്.
നരിപ്പറ്റ: സർവ മേഖലകളിലും പ്രതിഭ തെളിയിച്ച നേതാവും മാതൃകാ വ്യക്തിത്വവുമായിരുന്നു അന്തരിച്ച മുസ്ലിം ലീഗ് നേതാവ് പി ശാദുലിയെന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സൂപ്പി നാരിക്കാട്ടേരി പറഞ്ഞു. നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിക്ക് ഊർജവും കരുത്തും നൽകിയ നേതാവാണ് ശദുലിയെന്ന് യോഗം അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് ടി.പി.എം തങ്ങൾ അധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ്, സെക്രട്ടറി എം.പി ജാഫർ, ബഷീർ ഫൈസി ചീക്കോന്ന്, കെ.എം ഹമീദ്, ടി മുഹമ്മദലി, പാലോൽ കുഞ്ഞമ്മദ്, ഇ.കെ ഇബ്രാഹിം, അൻസാർ ഓറിയോൺ, അറഫാത്ത് മുറിച്ചാണ്ടി, സി.പി കുഞ്ഞമ്മദ്, തെക്കയിൽ മൊയ്തു ഹാജി, ടി.വി കുഞ്ഞമ്മദ് ഹാജി, സി.വി അസീസ്, സഹദ് പാലോൽ പങ്കെടുത്തു.
അരൂർ: മൂന്ന് ദിവസമായി പ്രതിഷ്ഠാ ദിനത്തിൻ്റെ ഭാഗമായി അരുർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്നു വന്ന ഉത്സവം സമാപിച്ചു.കമേറ നിറക്കൽ, അക്ഷരശ്ലോക സദസ് ,ആദ്യാത്മിമിക പ്രഭാഷണം ഭജന, നിർദ്ധന രോഗിക്ക് മരുന്ന്, കട്ടിൽ വിതരണം, അഖണ്ഡനാമജപം, ഉൾപ്പെടെയുള്ളവ വിവിധ ദിവസങ്ങളിലായി നടന്നു. തുറന്ന് അഭിഷേകത്തോടെയായിരുന്നു ഇന്നലെ തുടക്കം.തുടർന്ന് മലർ നിവേദ്യം,ശ്രൂഭൂത ബലി, മഹാഗണപതിഹോമം, ബിംബ ശുദ്ധികലശപൂജ, 25 കലശപൂജ,കല ശാഭിഷേക പൂജ, ഭജന, വിഷ്ണു സഹസ്രനാമാർച്ചന, കടമേരി ഉണ്ണികൃഷ്ണ മാരാരുടെ നേതൃത്വത്തിലുള്ള തായമ്പക ന്നിവക്ക്ശേഷം അത്താഴ പൂജയോടെയാണ് സമാപിച്ചത്.
അരൂർ: മൂന്ന് ദിവസമായി പ്രതിഷ്ഠാ ദിനത്തിൻ്റെ ഭാഗമായി അരുർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്നു വന്ന ഉത്സവം സമാപിച്ചു.കമേറ നിറക്കൽ, അക്ഷരശ്ലോക സദസ് ,ആദ്യാത്മിമിക പ്രഭാഷണം ഭജന, നിർദ്ധന രോഗിക്ക് മരുന്ന്, കട്ടിൽ വിതരണം, അഖണ്ഡനാമജപം, ഉൾപ്പെടെയുള്ളവ വിവിധ ദിവസങ്ങളിലായി നടന്നു. തുറന്ന് അഭിഷേകത്തോടെയായിരുന്നു ഇന്നലെ തുടക്കം.തുടർന്ന് മലർ നിവേദ്യം,ശ്രൂഭൂത ബലി, മഹാഗണപതിഹോമം, ബിംബ ശുദ്ധികലശപൂജ, 25 കലശപൂജ,കല ശാഭിഷേക പൂജ, ഭജന, വിഷ്ണു സഹസ്രനാമാർച്ചന, കടമേരി ഉണ്ണികൃഷ്ണ മാരാരുടെ നേതൃത്വത്തിലുള്ള തായമ്പക ന്നിവക്ക്ശേഷം അത്താഴ പൂജയോടെയാണ് സമാപിച്ചത്.
നാദാപുരം: സമുദായവും പാർട്ടിയും പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിൽ നിശ്ചയ ദാർഡ്യത്തോടെ അത് തരണം ചെയ്യാൻ മുനിൽ നിന്ന് പ്രവർത്തിച്ച നേതാവായിരുന്നു പി ശാദുലിയെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി.
നാദാപുരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം. പ്രസിഡൻ്റ് എം കെ സമീർ അധ്യക്ഷനായി. അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, സി വി എം വാണിമേൽ, സി കെ സുബൈർ, എൻ കെ മൂസ, മുഹമ്മദ് ബംഗ്ലത്ത്,
വി വി മുഹമ്മദലി, എം പി ജാഫർ, അഹമ്മദ് കുറുവയിൽ, വലിയാണ്ടി ഹമീദ്, ഹാരിസ് കൊത്തിക്കുടി, വി അബ്ദുൽ ജലീൽ, ബപ്പൻകുട്ടി നടുവണ്ണൂർ പ്രസംഗിച്ചു. ഉവൈസ് ഫലാഹി പ്രാർത്ഥന നടത്തി. ഇ ഹാരിസ് സ്വാഗതവും എ എഫ് റിയാസ് നന്ദിയും പറഞ്ഞു.
നാദാപുരം: കല്ലാച്ചി ടൗൺ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഉപയോഗത്തിനും വിൽപ്പനക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ കല്ലാച്ചി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് എൽ.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു.
സ്വഗതസംഘം ചെയർമാൻ ടി രാഘവൻ സ്വാഗതം പറഞ്ഞു. കെ അശ്വന്ത് അനുശോചന പ്രമേയവും ലിഖിത രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.
സി.എച്ച് രജീഷ്, ആദർശ്, വിദ്യാ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മേഖല സെക്രട്ടറി എ.കെ ബിജിത്ത് പ്രവർത്തന റിപ്പോർട്ടും ബ്ലോക്ക് ജോ: സെക്രട്ടറി എൻ.കെ മിഥുൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ടി അഭിഷ്, പി രാഹുൽ രാജ്, ശ്രീമേഷ്, ശരത്ത്, പി താജുദ്ധീൻ, രജീഷ് എന്നിവർ സംസാരിച്ചു.
നാദാപുരം : ചാർട്ടഡ് എകൗണ്ടന്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ചീറോത്ത് മുക്കിലെ മലയന്റവിട മുഹമ്മദ് ജിൻഷാദിനെ ആദരിച്ചു. ഇരുപത്തിരണ്ടാം വാർഡ് മെമ്പർ ജനീദ ഫിർദൗസ് ഉപഹാരം നൽകി. വാർഡ് കൺവീനർ കരീം കണ്ണോത്ത്, വി പി ഫൈസൽ, സാലി പുതുശ്ശേരി,സമീർ പികെ, അബ്ദുല്ലഹാജി മൊട്ടമ്മൽ, ഹാഷിം താളം കുന്നത്ത്, മഹമൂദ് മൊട്ടമ്മൽ, റിയാസ് പോതുകണ്ടി, ഫൈസൽ താളം കുന്നത്ത്, സമീറ പുത്തൻ പുരയിൽ, കുഞ്ഞാലി പുത്തൻ പുരയിൽ, സാജിദ് മലയന്റവിട, നാസർ മലയന്റവിട തുടങ്ങിയവർ സംബന്ധിച്ചു
നാദാപുരം: സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാത്ത കല്ലാച്ചി മലയിൽ ലക്ഷം വീട് അംഗനവാടിയിലെ 25 ഒാളം കുട്ടികളുടെ സ്വപ്നം പൂവണിയുന്നു. മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ വി കുമാരനും ചാലിൽ രാജീവനും ചേർന്ന് നൽകിയ 4 സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന അംഗനവാടിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി കുറ്റിയടിച്ചു.
ഗ്രാമ - ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.
ചടങ്ങിൽ മെമ്പർ പി പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു . വി കുമാരൻ, കെ ബാലൻ, ഷൈമ എന്നിവർ സംസാരിച്ചു.
നാദാപുരം: അരക്ഷര ശ്ലോക സദസില്‍ രണ്ടാം ക്ലാസുകാരിയുടെ പ്രകടനം ശ്രദ്ധേയമായി. അരൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവത്തിന്റെ ഭാഗമായി നടന്ന അക്ഷര ശ്ലോക സദസാണ് ശ്രദ്ധേയമായത്. വടകര അക്ഷര ശ്ലോക കലാ പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന സദസിലാണ് രണ്ടാം ക്ലാസുകാരി രേവതി തിളങ്ങിയത്. ഓരോ ശ്ലോകവും അക്ഷര ശ്ലോക സദസിന് ഗാംഭീര്യമേറി. തൊട്ട് മൂുമ്പ് ചൊല്ലിയ ആളുടെ ശ്ലോകത്തിലെ മൂന്നാം വരിയിലെ ആദ്യ അക്ഷരത്തില്‍ തുടങ്ങേണ്ട വരികള്‍ ഒരു സെക്കന്റ് വൈകാതെ രേവതി ചൊല്ലുന്നുണ്ടായിരുന്നു. അക്ഷര ശ്ലോക സദസില്‍ പയറ്റി തെളിഞ്ഞ പ്രമുഖരുടെ വേദിയിലാണ് രേവതി തിളങ്ങിയത്.
എല്ലാ ശ്ലോകവും ഈ കൊച്ചു മിടുക്കി സ്വായത്തമാക്കി എന്നത് ഉറപ്പാക്കുന്നതായിരുന്നു പ്രകടനം. മേപ്പയില്‍ ഈ സ്റ്റ്എസ് ബി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ രേവതി ആതിരയില്‍ രതീഷ്,സന്ധ്യ ദമ്പതികളുടെ മകളാണ്. മുത്തഛന്റെ കൂടെയാണ് രേവതി എത്തിയത്.
രേവതിയെ ക്ഷേത്ര മാതൃ സമിിത ആദരിച്ചു. ഹൈ ടെക് വിഡ് ഇന്റസ്ട്രീസിന്രെ പ്രത്യേത സമ്മാനവും നല്കി.
നാദാപുരം: കച്ചേരിയിലെ പാറക്കുളങ്ങൾ അപകടകരമായ സാഹചര്യത്തിൽ വിഷയത്തിൽ ജില്ലാ ഭരണകൂടവും റവന്യൂ അധികാരികളും ഇടപെടണമെന്ന് കെ മുരളിധരൻ എംപി. സംരക്ഷണഭിത്തിയോ വേലിക്കളോ ഇല്ലാത്ത ജലശയങ്ങളിൽ അപകടം പതിയിരിക്കുകയാണ്. ഇനിയൊരു ജീവൻ ഈ അപകട ക്കയത്തിൽ പൊലിയരുത് എന്ന കഴിഞ്ഞ ദിവസം മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെ നിലവിളി ഭരണകൂടം മുഖവിലക്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മറ്റൊരു കുട്ടിയെ രക്ഷിക്കുന്നതിനിടക്ക് കച്ചേരിയിലെ പറകുളത്തിൽ വീണ് മരിച്ച വിദ്യാർത്ഥിയുടെ വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി സെക്രട്ടറി മോഹൻ പാറക്കടവ്, മണ്ഡലം പ്രസിഡന്റ് എംകെ പ്രേമദാസ്, കെ രമേശൻ മാസ്റ്റർ, അർജുൻ ശ്യാം വടക്കയിൽ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
നാദാപുരം: കച്ചേരിയിലെ പാറക്കുളങ്ങൾ അപകടകരമായ സാഹചര്യത്തിൽ വിഷയത്തിൽ ജില്ലാ ഭരണകൂടവും റവന്യൂ അധികാരികളും ഇടപെടണമെന്ന് കെ മുരളിധരൻ എംപി. സംരക്ഷണഭിത്തിയോ വേലിക്കളോ ഇല്ലാത്ത ജലശയങ്ങളിൽ അപകടം പതിയിരിക്കുകയാണ്. ഇനിയൊരു ജീവൻ ഈ അപകട ക്കയത്തിൽ പൊലിയരുത് എന്ന കഴിഞ്ഞ ദിവസം മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെ നിലവിളി ഭരണകൂടം മുഖവിലക്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മറ്റൊരു കുട്ടിയെ രക്ഷിക്കുന്നതിനിടക്ക് കച്ചേരിയിലെ പറകുളത്തിൽ വീണ് മരിച്ച വിദ്യാർത്ഥിയുടെ വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി സെക്രട്ടറി മോഹൻ പാറക്കടവ്, മണ്ഡലം പ്രസിഡന്റ് എംകെ പ്രേമദാസ്, കെ രമേശൻ മാസ്റ്റർ, അർജുൻ ശ്യാം വടക്കയിൽ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
നാദാപുരം: നരിക്കാട്ടേരി പന്ത്രണ്ടാം വാർഡിൽ 8.5 ലക്ഷം രൂപ ചെലവിൽ റീ ടാറിംഗ് പൂർത്തിയാക്കായ മഠത്തി കണ്ടി താഴ - പുളിയച്ചേരി റോഡിന്റെ ഉദ്ഘാടനം നാട്ടുകാർ ആഘോഷമാക്കി. കുട്ടികളും
സ്ത്രീകളും ഉൾപെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ എ. കെ. സുബൈർ മാസ്റ്റർ അധ്യക്ഷനായി.
വൈസ് പ്രസിഡണ്ട് അഖില മര്യാട്ട്, സ്ഥിരം സമിതി ചെയർമാൻ സി.കെ .നാസർ, ബ്ലോക്ക് മെമ്പർ സജീവൻ വക്കീൽ , വാർഡ് കൺവീനർ ടി. ഷംസീർ മാസ്റ്റർ ,ടി സാലിം മാസ്റ്റർ, കെ.മുഹമ്മദ് മാസ്റ്റർ, സി.കെ.അബ്ദുള്ള ഹാജി, കെ.കെ. അഷ്റഫ്, കെ.ടി.കെ മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
നാട്ടുകാർ കേക്ക് മുറിച്ച് സന്തോഷം പങ്കു വെച്ചു.
വാണിമേൽ: കേവലം ഒരു രാഷ്ട്രീയക്കാരൻ മാത്രമല്ല, ധിഷണയും ആർജവവും ഒത്തിണങ്ങിയ പ്രതിഭാശാലിയായ നേതാവായിരുന്നു പി ശാദുലി സാഹിബെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം സി വി എം വാണിമേൽ പറഞ്ഞു.
വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സീതി സാഹിബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മ രണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ലീഗ് പ്രസിഡൻറ് വി കെ കുഞ്ഞാലി മാസ്റ്റർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സി കെ സുബൈർ അനുസ്മരണ പ്രഭാഷണം നടത്തി. എൻ കെ മൂസ മാസ്റ്റർ, എം കെ മജീദ്, അഷ്റഫ് കൊറ്റാല, വി കെ മൂസ മാസ്റ്റർ, കെ വി കുഞ്ഞമ്മദ് മാസ്റ്റർ പ്രസംഗിച്ചു.
കോഴിക്കോട് : വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ (78) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്.
ഭാരത് വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെന്റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ് ചെയർമാൻ, കേരള മർക്കന്റയിൽ ബാങ്ക് ചെയർമാൻ ഷോപ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമ നിധി ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1944 ഡിസംബർ 25 ന് കോഴിക്കോട് കൂടാരപ്പുരയിൽ ടി.കെ മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തൈ മകനായി ജനിച്ചു. ഹിദായത്തുൽ ഇസ്ലാം എൽ.പി. സ്കൂൾ, മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞ് വ്യാപാരമേഖലയിലേക്ക് കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്സ് ഉടമയായിരുന്നു.
1980ൽ മലബാർ ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറിയായാണ് സംഘടനപ്രവർത്തനത്തിന് തുടക്കം. 1984ൽ വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡന്റ് ആയി. 1985ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി. കേരളത്തിൽ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ അനിഷേധ്യ നേതാവാണ് ടി. നസിറുദ്ദീൻ.
നാദാപുരം : യുവകലാസാഹിതി നാദാപുരം മണ്ഡലം കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് കുരുവട്ടൂർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരുടേയും കലാകാരൻ മാരുടേയും സ്വതന്ത്രാവിഷ്ക്കാരത്തിന് നേരെയുള്ള കടന്നുകയറ്റം ജനാധിപത്യ സാംസ്കാരിക ബോധത്തിന് ചേർന്നതല്ലെന്നും ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യുവകലാസാഹിതി ജില്ലാ വൈസ് പ്രസിഡണ്ട് ഡോ.ശശികുമാർ പുറമേരി മുഖ്യപ്രഭാഷണം നടത്തി. സി. സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു അഡ്വ.പി. ഗവാസ്, എം.ടി ബാലൻ, ശ്രീജിത്ത് മുടപ്പിലായി എന്നിവർ സംസാരിച്ചു. സന്തോഷ് കക്കാട്ട് സ്വാഗതവും സുരേന്ദ്രൻ തൂണേരി നന്ദിയും പറഞ്ഞു.
മണ്ഡലം കമ്മിറ്റി ഭാരവാഹികളായി സന്തോഷ് കക്കാട്ട് (പ്രസിഡണ്ട് ), ചന്ദ്രൻ സൂര്യശില, ഷീജ വത്സരാജ് (വൈസ് പ്രസിഡണ്ടുമാർ), സുരേന്ദ്രൻ തൂണേരി (സെക്രട്ടറി), ലിനീഷ് അരുവിക്കര, ടി. സുഗതൻ (ജോ.സെക്രട്ടറിമാർ ) , സി. സുരേന്ദ്രൻ മാസ്റ്റർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ഫെബ്രുവരി 24 ന് പ്രശസ്ത കവി പി.ഭാസ്ക്കരൻ അനുസ്മരണത്തിന്റെ ഭാഗമായി യു.പി., ഹൈസ്കൂൾ വിദ്യാർഥികൾക്ക് കവിതാലാപന മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചു.
നാദാപുരം: കർണാടകയിൽ ഹിജാബ് ധരിച്ചെത്തിയതിന്റെ പേരിൽ വിദ്യാർഥിനികളുടെ വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ ഉമ്മത്തൂർ എസ്.ഐ വിമൻസ് കോളജ് വിദ്യാർഥികളും സഖഫാത്തുൽ ഇസ്ലാം അറബിക് കോളേജ് വിദ്യാർഥികളും സംഘടിത പ്രതിഷേധ റാലി നടത്തി. കോളജ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച റാലി പാറക്കടവ് അങ്ങാടിയിൽ സമാപിച്ചു. പി.പി നിഷാന ഷെറിൻ, എം.ടി തേജ , എം അജ്മിന, ഇ.ടി അമയ, ഇ നന്ദന, കെ ഷബീബ, കെ ഷെഫ, കെ മുഹ്സിന, പി തമീമ, സി ഫിദ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.
നാദാപുരം: പി.എം എ വൈ ജി പദ്ധതി പ്രകാരം തുണേരി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച വീടുകളിൽ പ്രവൃത്തി പൂർത്തികരിച്ച വീടുകളുടെ താക്കോൽദാനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ പ്രസിഡണ്ട് കെ.പി വനജ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ രജീന്ദ്രൻ കപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഈ പദ്ധതിപ്രകാരം 95 കുടുംബങ്ങൾക്കാണ് വീട് അനുവദിച്ചത് പണി പൂർത്തികരിച്ച 28 വീടുകളുടെ താക്കോൽദാനമാണ് നടന്നത് മറ്റു വീടുകളുടെ പണി വിവിധ പ്രവർത്തന ഘട്ടങ്ങളിലാണ്.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ആർ.ദേവിക രാജ് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ.കെ. ഇന്ദിര, ബിന്ദു പുതിയോട്ടിൽ, മെമ്പർമാരായ അഡ്വ.സജീവൻ , എ കെ.ഉമേഷ് , എ.ഡാനിയ, നജ്മ യാസിർ ജോയ്ൻറ് ബി.ഡി.ഒ പി.വി സുചീന്ദ്രൻ എന്നിവർ സംസാരിച്ചു.
നാദാപുരം: അയൽകൂട്ടങ്ങളെ ശുചിത്വ പദവിയിലെത്തിക്കാൻ വീടുകളിൽ ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് നാദാപുരം ഗ്രാമ പഞ്ചായത്ത് രംഗത്ത്. ആദ്യ ഘട്ടത്തിൽ രണ്ടായിരം വീടുകളിൽ റിംഗ് കമ്പോസ്റ്റ് സ്ഥാപിക്കുകയും ഘട്ടം ഘട്ടമായി എല്ലാ വീട്ടിലും മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങളുണ്ടാക്കലാണ് ഗ്രാമ പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്.
റിംഗ് കമ്പോസ്റ്റ് ഗുണഭോക്താക്കളെ ഗ്രാമ സഭ മുഖേന തെരഞ്ഞെടുത്തു കഴിഞ്ഞു. 25 സെന്റിൽ കുറവ് ഭൂമിയുള്ളവർക്ക് മുൻഗണന നൽകിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. ഗുണഭൊക്തൃ വിഹിതമായി 10 ശതമാനം തുകയുമടക്കണം. ഇത്തരം വീടുകളിൽ ശുചിത്വ അംബാസിഡർ മാരും ഹരിത കർമ്മസേന വളണ്ടിയർ മാരും സന്ദർശനം നടത്തി മാർക്കിടും. അജൈവ മാലിന്യങ്ങൾ സൂക്ഷിച്ച് ഹരിത കർമ്മ സേനക് ക് നൽകുകയും വേണം. അജൈവ മാലിന്യങ്ങൾ സൂക്ഷിച്ച് ഹരിത കർമ്മസേനക്ക് നൽകുന്ന വീട്ടുകാർക്ക് മുൻഗണന നൽകി പദ്ധതി തുടരുമെന്നും ബയോ ഗ്യാസ് പ്ലാന്റുൾപ്പെടെ സ്ഥാപിക്കാൻ വീട്ടുകാർ മുന്നോട്ട് വന്നാൽ അവർക്കും സബ്സിഡി നിരക്കിൽ അതിനുള്ള സൗകര്യം നൽകുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പറഞ്ഞു.
ഹരിത കർമ്മ സേനക്ക് അജൈവ മാലിന്യങ്ങൾ നൽകാത്ത വീടുകളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധനയുണ്ടാകും. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ചില വീടുകളിലും സ്ഥിരം പ്ലാസ്റ്റിക് കത്തിക്കുന്നതായി പരാതി ലഭിക്കുന്നുണ്ടന്നും റിംഗ് കമ്പോസ്റ്റ് വിതരണത്തിലുൾപ്പെടെ ശുചിത്വ അംബാസിഡർ മാരായ കുട്ടിപ്പട്ടാളത്തിന്റെ സഹായമുണ്ടന്നും വിതരണ ഏജൻസിക്ക് ഗുണഭൊക്താക്കളുടെ വീട് കാണിച്ചു കൊടുത്തും വീടുകളിൽ റിംഗ് കമ്പോസ്റ്റ് സ്ഥാപിക്കുന്നത് വിശദീകരിച്ചും ശുചിത്വ അംബാസിഡർ മാർ സജീവമാണന്നും പ്രസിഡണ്ട് അറിയിച്ചു.
പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷം വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി കെ നാസർ, എം സി സുബൈർ, റീന കിണമ്പറേമ്മൽ, ഹാരിസ് മാത്തോട്ടത്തിൽ, തെരുവത്ത് അസീസ്, ടി കെ റഫീഖ് തുടങ്ങിയവർ സംബന്ധിച്ചു.
ഇരിങ്ങണ്ണൂർ: നവയുഗ കലാ-കായിക സമിതി ഇരിങ്ങണ്ണൂർ കോടിയേരി മലബാർ കാൻസർ സെൻറർ ബ്ലഡ്ബാങ്ക് തലശ്ശേരിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10 മണി മുതൽ ഉച്ചവരെ നടത്തിയ ക്യാമ്പിൽ സ്ത്രീകളുൾപ്പെടെ നിരവധി പേർ രക്തം നൽകി.രക്തദാനവുമായി ബന്ധപ്പെട്ടു കുട്ടികൾക്കും രക്ഷിതാക്കൾക്കും പോസ്റ്റർ രചനാ മത്സരവും നടത്തി.രക്തദാന ക്യാമ്പ് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു എടച്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ കെ.ടി.കെ രാധ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ ഡാനിയ, ബി.ഡി.കെ താലൂക്ക് വൈസ്. പ്രസിഡണ്ട് വത്സരാജ് മണലാട്ട് , ബ്ലഡ് ബാങ്ക് കൗൺസിലർ ഇഷ്റത്ത്, അരുൺ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. അമൽജിത്ത്.എൻ.എ സ്വാഗതവും ബിനീഷ് .ബി നന്ദിയും പറഞ്ഞു. ബ്ലഡ് ബാങ്ക് ടെക്നിക്കൽ സൂപ്ര വൈസർ സജീഷ് വി.എം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. നവയുഗ ട്രഷറർ പ്രവീഷ് കെ ഏറ്റുവാങ്ങി. നവനീത് എൻ.എ, ജിജിൻ.എം, പ്രണവ് ആർ, മനോജ് ടി.പി, സുഗീഷ് ടി.പി, അഭിജിത്ത് .എം ,അശ്വന്ത് ടി.പി ,അഭിനന്ദ് കെ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
നാദാപുരം: സ്വർണം പൊട്ടിക്കൽ ഇടപാടുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ യുവാക്കളെ പൊലിസ് കണ്ടെത്തി. നാദാപുരം കക്കംവെള്ളിയിലെ പുതിയോട്ടിൽ താഴേക്കുനി ഷബീർ, കുനിങ്ങാട് സ്വദേശി ഷഫീഖ് എന്നീ യുവാക്കളെയാണ് കഴിഞ്ഞ ദിവസം കാണാതായതായത്. ഇവർ ഒരു മാസം മുമ്പ് മലപ്പുറം സ്വദേശി ഗൾഫിൽ നിന്ന് കൊടുത്തയച്ച സ്വർണം പൊട്ടിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ മുങ്ങിയെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് സ്വർണം എൽപ്പിച്ചവർ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ ഇവരെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയതായി പൊലിസിൽ പരാതി നൽകുകയായിരുന്നു. ഇതേതുടർന്ന് നാദാപുരം പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകുന്നതിന് സഹായിച്ച ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തു.
നാദാപുരം: കഴിഞ്ഞ ബുധനാഴ്ച നിര്യാതനായ മുസ്ലിം ലീഗ് നേതാവ് പി ശാദുലി സാഹിബിൻ്റെ ഓർമയിൽ രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ കല്ലാച്ചി ശിഹാബ് തങ്ങൾ സൗധത്തിൽ ഒത്തു ചേർന്നു. നാദാപുരം ചന്ദ്രിക റീഡേഴ്സ് ക്ലബ്ബാണ് സ്മൃതി സായാഹ്നം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.
ശാദുലി സാഹിബിന്റെ രാഷ്ട്രീയവും മത സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളും ഓർത്തെടുത്ത പരിപാടി ഏറെ വികാര നിർഭരമായിരുന്നു. മുതിർന്ന മാധ്യമ പ്രവർത്തകൻ ടി പി ചെറൂപ്പ ഉദ്ഘാടനം ചെയ്തു. സംശുദ്ധമായ രാഷ്ട്രീയ പ്രവർത്തനത്തോടെ'പ്പം മത സാമൂഹിക സാംസ്കാരിക രംഗങ്ങളിലെല്ലാം നിറശോഭ പരത്തിയ നേതാവായിരുന്നു ശാദുലിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
ചന്ദ്രിക റീഡേഴ്സ് ക്ലബ് ചെയർമാൻ എം കെ അഷ്റഫ് അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, സംസ്ഥാന കമ്മിറ്റി അംഗം സി വി എം വാണിമേൽ, മാധ്യമ പ്രവർത്തകരായ കെ കെ ശ്രീജിത്ത്, ഇസ്മായിൽ വാണിമേൽ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ഹമീദ് വലിയാണ്ടി, കെ കെ നവാസ്, അഹമ്മദ് കുറുവയിൽ, ഇ ഹാരിസ്, സി കെ ജമീല, ഹാരിസ് കയ്യാല, കെ വി അർഷാദ്, വി വി കെ ജാതിയേരി, ഇ കെ കരണ്ടോട്, റംല കുട്ട്യാപ്പാണ്ടി, മസ്ബൂബ അസീദ്, അർശിന നരിപ്പറ്റ, അയിഷാ ഗഫൂർ, ചാരുമ്മൽ ഇബ്രാഹിം, നിസാർ എടത്തിൽ, ഇ വി അറഫാത്ത് പ്രസംഗിച്ചു. ട്രഷറർ യു കെ റാഷിദ് സ്വാഗതവും കോ ഓർഡിനേറ്റർ ടി കെ അബ്ബാസ് നന്ദിയും പറഞ്ഞു.
നാദാപുരം: കച്ചേരി പാറക്കുളത്തിൽ മുങ്ങി മരിച്ച പതിനാലുകാരൻ്റെ ദാരുണ മരണം നാടിന് നൊമ്പരമായി .
ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അദ്വൈത് സുഹൃത്തുക്കളെ രക്ഷിക്കാനാണ് കുളത്തിലിറങ്ങിയത്.
എന്നാൽ സമീപത്തെ പറമ്പിൽ ആട് മേക്കാൻ എത്തിയ ആൾ കുളത്തിലേക്ക് ചാടി ആദ്യം വീണ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി. വൈകുന്നേരം 4.30 നായിരുന്നു സംഭവം അപ്പോഴേക്കും അദ്വൈത് കുളത്തിലെ ആഴത്തിൽ മുങ്ങുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിൽ രാത്രി 7 10 നാണ് അദ്വൈതിൻ്റെ മൃതദേഹം പുറത്തെടുക്കുന്നത്.
ഇരിങ്ങണ്ണൂർ അങ്ങാടിയിലെ ഗുഡ്സ് ഓട്ടോ ഡ്രൈവർ കുറുമാഞ്ഞിയിൽ സന്തോഷിൻ്റെ മകനാണ്.
മാതാവ് : സനില
സഹോദരി: അഷിമ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി.
മൃതദേഹം വടകര ഗവ.ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു.
നാദാപുരം: എടച്ചേരിയിൽ പാറക്കുളത്തിൽ മീൻ പിടിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട മൂന്നു വിദ്യാർത്ഥികളിൽ രണ്ടു പേർ രക്ഷപ്പെട്ടു. 14 കാരനായ മൂന്നാമൻ മരണപ്പെട്ടു. കച്ചേരിയിലെ കുറുമാഞ്ഞിയിൽ സന്തോഷിന്റെ മകനാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അദ്വൈത്.
രണ്ട് വിദ്യാർത്ഥികളെ രക്ഷിച്ചത് സമീപത്തെ പറമ്പിൽ ആടുമേക്കാൻ എത്തിയയാളാണ്.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. കച്ചേരിയിലെ ആഴമേറിയ പാറക്കുളത്തിൽ നിറയെ വെള്ളമുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ഏറെ നേരം തിരച്ചിൽ നടത്തി. ഒടുവിലാണ് ഓക്സിജൻ ഘടിപ്പിച്ച ഉപകരണ ങ്ങളുമായി പേരാമ്പ്രയിൽ നിന്നെത്തിയ ഫയർ ആൻ്റ് റസ്ക്യൂ ടീം തിരച്ചിൽ നടത്തിയത്.
നാദാപുരം : മതേതരത്വമാണ് ഇന്ത്യ, ഭീകരതയാണ് ആർ.എസ്. എസ്.എന്ന മുദ്രവാക്യമുയർത്തി എസ്.ഡി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റി ഫിബ്രവരി 7,8 തിയ്യതികളിലായി നടത്തുന്ന മണ്ഡലം തല വാഹന പ്രചാരണ അടുക്കത് ജില്ലാ വൈ. പ്രസിഡന്റ് വാഹിദ് ചെറുവറ്റ ഉദ്ഘാടനം ചെയ്തു കൊണ്ട് ജാഥ ക്യാപ്റ്റൻ സി.കെ അബ്ദുൽ റഹീം മാസ്റ്റർക്ക് പതാക കൈമാറി. ജാഥ കൊർഡിനേറ്റർ വി.ബഷീർ ചീകോന്ന്, അസീസ് വാണിമേൽ, സി.വി അഷ്റഫ് തുടങിയവർ നേതൃത്വം നൽകി.
തൊട്ടിൽപാലം, ദേവർകോവിൽ, തളീക്കര, കായക്കോടി, നരിപറ്റ, പുതുക്കയം, വെള്ളിയോട് തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങളിൽ അഡ്വ.ഇ.കെ മുഹമ്മദലി, ഒ ഹമീദലി, പിടി കുട്ട്യാലി, വി ബഷീർ എന്നിവർ സംസാരിച്ചു. ഭൂമിവാതുക്കലിൽ നടന്ന സമാപന പൊതു സമ്മേളനത്തിൽ ജില്ല വൈ.പ്രസിഡന്റ് അബ്ദുൽ ജലീൽ സഖാഫി പ്രഭാഷണം നടത്തി.
നാദാപുരം: തൂണേരി വേറ്റുമ്മലിലെ കുന്നത്ത് പൊയിൽ കുമാരൻ (66) നിര്യാതനായി. പരേതരായ കുന്നത്ത് പൊയിൽ കണ്ണൻ്റെയും പൊക്കി യുടെയും മകനാണ്. കെ.എസ്.ഇ.ബി കരാർ ജീവനക്കാരനായിരുന്നു.
ഭാര്യ: ലീല.
മക്കൾ: മനോജൻ, മഹേഷ്.
സഹോദരങ്ങൾ: കെ.പി ഗോപാലൻ [ ജനതാദൾ എസ് മണ്ഡലം പ്രസിഡണ്ട്], മാണി, പരേതരായ ചാത്തു, കുഞ്ഞിരാമൻ.
വാണിമേൽ: ഗ്രാമ പഞ്ചായത്തിലെ അടുപ്പിൽ ആദിവാസി കോളനിയിലെ ആദിവാദി കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുന്നതിനു വേണ്ടി കണ്ടെത്തിയ ഭൂമി രജിട്രേഷന്റെ മുന്നോടിയായി നറക്കെടുപ്പ് നടത്തി. ആറ് കോടി അൻപത് ലക്ഷം രൂപയാണ് 12 ഏക്കർ സ്ഥലം വാങ്ങി വീട് വെയ്ക്കുന്നതിനു വേണ്ടി റവന്യൂ വകുപ്പ് ദുരന്ത നിവാരണ ഫണ്ടിൽ നിന്നും അനുവദിച്ചത്. നിലവിലത്തെ കോളനിയുടെ ഏകദേശം അഞ്ഞൂറ് മീറ്റർ അകലെയാണ് പുതിയ സ്ഥലം. 2019 ലെ പ്രളയത്തിൽ ഉരുൾ പൊട്ടൽ ഉണ്ടായതിനെ തുടർന്ന് ശാസ്ത്രജൻ മാരുൾപ്പെടെ യുള്ള സംഘം സ്ഥലത്തെത്തി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കോളനി നിവാസികളെ പുന:രധിവസിപ്പിക്കാൻ
നടപടിയെടുത്തത്. കോളനിയിലെ സാംസ്കാരികനിലയത്തിൽ നടന്ന ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ , വടകര ആർ.ഡി.ഒ. ബിജു.സി. തഹസിൽദാർ ആഷിഖ് തോട്ടോ ൻ , ജില്ലാ പട്ടികജാതി ഓഫീസർ സെയിദ് നെയിം, പേരാമ്പ്ര ട്രൈബൽ ഓഫീസർ സലീഷ് എസ്. അഡീഷണൽ തഹസിൽദാർ സുധീർ വി.കെ., വാർഡ് മെംമ്പർ ശാരദ , ഊര് മുപ്പനും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മായ ഒ.സി. ജയൻ , പ്രമോട്ടർമാർ , പങ്കെടുത്തു. രജി ട്രേഷൻ നടപടി അടിയന്തിരമായി പൂർത്തീകരിച്ച് പുതിയ വീടുകൾ നിർമ്മിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു.
കുറ്റ്യാടി : കോവിഡ് നിയന്ത്രണങ്ങൾ കാരണം താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഗോൾഡ് പാലസ് ജ്വല്ലറി ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരം പുനരാരംഭിച്ചു. ജ്വല്ലറിയുടെ പ്രധാന ഉടമകളിലൊരാളായ ഹമീദ് സി കെയുടെ ചെറിയ കുമ്പളത്തെ വീട്ടിനു മുന്നിലാണ് ഇന്ന് സമരം നടന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടന്ന സമരത്തിൽ സ്ത്രീകളടക്കം നിരവധി ആളുകൾ പങ്കെടുത്തു. വരാൻ പോവുന്ന ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് ആക്ഷൻ കമ്മറ്റി അറിയിച്ചു. എല്ലാ ജ്വല്ലറി ഉടമകളുടെയും സ്വർണം ജ്വല്ലറിയിൽ നിന്ന് എടുത്തുകൊണ്ടുപോയ മാനേജർമാരുടെയും ജീവനക്കാരുടെയും വീട്ടിനു മുന്നിൽ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജ്വല്ലറി തട്ടിപ്പ് നടന്നിട്ട് ആറ് മാസം കഴിഞ്ഞിട്ടും പ്രശ്ന പരിഹാരം നടക്കാത്തത്തിൽ നിരാശരാണ് നിക്ഷേപകർ. നഷ്ടപ്പെട്ട പണവും സ്വർണവും തിരിച്ചു കിട്ടുന്നത് വരെ സന്ധിയില്ലാ സമരം തുടരുമെന്ന് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. ചെയർമാൻ ജിറാഷ് പി, ജനറൽ കൺവീനർ സുബൈർ കുറ്റ്യാടി, സലാം മപ്പിളാണ്ടി, മഹബുബ് പി കെ, മൂസ ഹാജി വാണിമേൽ, ഇ എ റഹ്മാൻ കരണ്ടോട്, നൗഫൽ എന്നിവർ നേതൃത്വം നൽകി
നാദാപുരം: പുളിയാവ് ഗവ: എൽ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും യുവ വ്യാവസായിയുമായ പുളിയച്ചേരി അസീസ് സ്കൂളിലേക്ക് പ്രിന്റർ സംഭാവനയായി നൽകി. പി ടി എ യുടെയും സ്കൂൾ സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ നടന്നു വരുന്ന നവീകരണ പ്രവർത്തനങ്ങൾക്ക് ഈയൊരു സംഭാവന പുത്തനുണർവ്വ് നൽകുമെന്ന് ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു. സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സന്തോഷം രേഖപ്പെടുത്തിയ അസീസ്, തുടർന്നു എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്താണ് മടങ്ങിയത്.
നാദാപുരം: മുസ്ലിം ലീഗ് നേതാവും ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം അറബിക് കോളജിലെ പൂര്‍വ്വ അധ്യാപകനുമായ പി ശാദുലിയെ കോളജ് കമ്മിറ്റി അനുസ്മരിച്ചു. പ്രൊഫ. പി മമ്മു ഉദ്ഘാടനം ചെയതു. അഹമ്മദ് പുന്നക്കല്‍ അധ്യക്ഷനായി. മഹല്ല് ഖാസി ഇസ്മായിൽ വാഫി പ്രാർത്ഥന നിർവ്വഹിച്ചു. ടി.കെ ഖാലിദ്, ആര്.പി ഹസ്സന്, ടി.എ സലാം, വി.സി അസീസ്, എം.പി ഖാദര്‍ ഹാജി, കെ.കെ കുഞ്ഞബ്ദുല്ല, പതിയായി അഷ്റഫ് സംസാരിച്ചു.
കുറ്റ്യാടി: കുറ്റ്യാടിയിൽ അഗ്നിബാധ. വടകര റോഡിലെ ഫാൻസി കടക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഇതേതുടർന്ന് ടൗണിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമത്തിലാണ്.
നാദാപുരം: സംശുദ്ധവും സർഗാത്മകവുമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ പൊതു പ്രവർത്തകർക്ക് മാതൃക കാണിച്ച നേതാവാണ് പി ശാദുലി സാഹിബെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി പറഞ്ഞു.
നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച ശാദുലി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം പി സൂപ്പി അധ്യക്ഷനായി. എൻ അഹമ്മദ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. അഹമ്മദ് പുന്നക്കൽ, സി.വി.എം വാണിമേൽ, സൂപ്പി നരിക്കാട്ടേരി, എൻ കെ മൂസ, മുഹമ്മദ് ബംഗ്ലത്ത്, എം പി ജാഫർ, വി വി മുഹമ്മദലി, കെ.കെ നവാസ്, ഡോ. ഉവൈസ് ഫലാഹി, നസീർ വളയം, ഹമീദ് വലിയാണ്ടി, നരിക്കോൾ അബ്ദുല്ല തുടങ്ങിയവർ പ്രസംഗിച്ചു.
നാദാപുരം: വാണിമേല്‍ പഞ്ചായത്തിലെ മാടാഞ്ചേരി, പന്നിയേരി, കുറ്റല്ലൂര്‍ കോളനികളിലെ റോഡ് നിര്‍മാണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് പരാതി ഉയർന്നിരിക്കെ ഇത് പരിശോധിക്കാന്‍ സംയുക്ത സമിതിയെ നിയോഗിച്ചു .
തദ്ദേശ സ്വയംഭരണ വകുപ്പിലെയും നിര്‍വ്വഹണ ഏജന്‍സിയായ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂറിലെയും എന്‍ജിനീയര്‍മാരടങ്ങുന്ന സമിതിയെ ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡിയാണ് നിയോഗിച്ചത്. ഇന്നലെ കലക്ടറേറ്റില്‍ നടന്ന ജില്ലാതല മോണിറ്ററിങ് സമിതിയിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.
യോഗത്തിനുശേഷം കോളനികളിലെ പ്രമോട്ടര്‍മാര്‍, വാര്‍ഡ് മെമ്പര്‍, കോളനിവാസികളുടെ പ്രതിനിധി എന്നിവരടങ്ങുന്ന സംഘം ജില്ലാ കലക്ടറെ നേരില്‍ കണ്ട് പരാതി ബോധിപ്പിച്ചു.
റോഡ് നിര്‍മാണത്തെ കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ത്തന്നെ ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍ തുടങ്ങിയവരടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ച് പ്രവൃത്തി വിലയിരുത്തിയിരുന്നു.
അപാകത തോന്നിയതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ എന്‍ജിനീയര്‍മാരെ വിളിച്ചു വരുത്തി മേല്‍നോട്ട പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തുകയും ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
ഇതുവരെ നടന്ന പ്രവൃത്തിയുടെ ഗുണനിലവാര പരിശോധനാ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ സംയുക്ത സമിതിയോട് ആവശ്യപ്പെട്ടതായി കലക്ടര്‍ അറിയിച്ചു.
ശേഷിക്കുന്ന പ്രവൃത്തിയുടെ മേല്‍നോട്ടത്തിന്
അസിസ്റ്റന്റ് എന്‍ജിനീയറെ നിയോഗിക്കാന്‍ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റോഡ് പ്രവൃത്തി വേഗത്തിലാക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു. ഇനം തിരിച്ച് പരിശോധിച്ച ശേഷമേ ബില്ല് പാസ്സാക്കാവൂ എന്നും നിര്‍ദ്ദേശിച്ചു.
നാദാപുരം: ഗ്രാമ പഞ്ചായത്തിൽ 45 ലക്ഷം രൂപ ചെലവിൽ പ്രവൃത്തി പൂർത്തീകരിച്ച അഞ്ച് റോഡുകൾ ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കെ.കെ ബാലകൃഷ്ണൻ നമ്പ്യാർ റോഡ്, കല്ലാച്ചി ഗവ. ഹൈസ്കൂൾ റോഡ്, കവാത്തുമ്മൽ - പുറയനാട്ട് സ്കൂൾ, അനന്തോത്ത് മുക്ക് - കരയത്ത് മുക്ക് റോഡ്, ഗവ. യു.പി സ്കൂൾ - പാത്തുംകര റോഡ്, പുത്തലത്ത് മുക്ക് - തൂണേരി അതിർത്തി റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങുകളിൽ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, സ്ഥിരം സമിതി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, ജില്ലാ പഞ്ചായത്ത് അംഗം സി.വി.എം നജ്മ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സി.കെ നാസർ, എ. ദിലീപ് കുമാർ, കണേക്കൽ അബ്ബാസ്, നിഷ മനോജ് പങ്കെടുത്തു.
നാദാപുരം: കഴിഞ ദിവസം നിര്യാതനായ മുസ്ലിം ലീഗ് നേതാവ് പി ശാദുലി സാഹിബിൻ്റെ സ്മരണകൾ അയവിറക്കി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇന്ന് വൈകീട്ട് നാലരയോടെ ശാദുലിയുടെ വീട്ടിൽ എത്തിയ അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും പ്രാർത്ഥനയിൽ പങ്കാളിയാവുകയും ചെയ്തു. തുടർന്ന്
നാദാപുരം മണ്ഡലം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിലാണ് കുഞ്ഞാലിക്കുട്ടി ഒളിമങ്ങാത്ത ഓർമകൾ പങ്കുവെച്ചത്.
വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തന രംഗത്ത് തൻ്റെ സീനിയറായിരുന്ന ശാദുലിയുമായി തനിക്കുള്ള വ്യക്തി ബന്ധം അദ്ദേഹം വരച്ചു കാട്ടി.
മണ്ഡലം ലീഗ് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ, സി വി എം വാണിമേൽ, സി എച്ച് ഇബ്രാഹിം കുട്ടി, സി കെ സുബൈർ, എൻ കെ മൂസ, വയലോളി അബ്ദുല്ല, മുഹമ്മദ് ബംഗ്ലത്ത്, കെ കെ നവാസ്, എം പി ജാഫർ, നസീർ വളയം , ഇബ്രാഹിം മുറിച്ചാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.
നാദാപുരം: ഇന്നലെ നിര്യാതനായ പി ശാദുലിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. തങ്ങളുടെ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് നാദാപുരത്തേക്ക് ഒഴുകിയെത്തിയത്. മയ്യിത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തിൽ നാദാപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
അനുശോചന യോഗത്തിൽ ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷനായി. കുറുക്കോളി മൊയ്തീൻ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. സൂപ്പി നരിക്കാട്ടേരി സ്വാഗതം പറഞ്ഞു. വി.വി മുഹമ്മദലി അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ, വി.പി കുഞ്ഞികൃഷ്ണൻ, പി.കെ ഫിറോസ്, യു രാജീവൻ, അഡ്വ. പി ഗവാസ്, സി.വി കുഞ്ഞികൃഷ്ണൻ, അഡ്വ. എ സജീവൻ, സി.വി.എം വാണിമേൽ, സി.കെ സുബൈർ, സി.എച്ച് മോഹനൻ, കോടോത്ത് അന്ത്രു, ടി ശാക്കിർ, അഹമ്മദ് പുന്നക്കൽ തുടങ്ങിയവർ സംസാരിച്ചു.
നാദാപുരം: മുസ്ലിം ലീഗ് പ്രവർത്തകർക്ക് എന്നും ആവേശവും ആത്മധൈര്യവും നൽകിയ ആത്മാർത്ഥതയുള്ള നേതാവായിരുന്നു അന്തരിച്ച പി ശാദുലി എന്ന് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം അനുസ്മരിച്ചു. നാദാപുരത്തെ പരേതന്റെ വസതി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ മുതൽ നാദാപുരം ശാദുലി റോഡിലുള്ള വസതിയിൽ ഇന്നലെ മുതൽ നിലക്കാത്ത ജനപ്രവാഹമാണ്. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ജനാസ സന്ദർശിച്ചു.
എം.കെ മുനീർ, പാറക്കൽ അബ്ദുല്ല, എസ്.പി.എം തങ്ങൾ, പൊട്ടൻകണ്ടി അബ്ദുറഹ്മാൻ, പ്രൊഫ. പി മമ്മു, മനയത്ത് ചന്ദ്രൻ, അഹമ്മദ് പുന്നക്കൽ, എം.സി വടകര, ഐ മൂസ തുടങ്ങിയവർ വീട്ടിലെത്തി.
നാദാപുരം: ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമായ പി ശാദുലി സാഹിബിന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ (വ്യാഴം) ഉച്ചക്ക് 12 മണി വരെ നാദാപുരത്തും കല്ലാച്ചിയിലും കടകൾ അടച്ചു ഹർത്താൽ ആചരിക്കും.
മൃതദേഹം രാവിലെ 11 മണിക്ക് നാദാപുരം ജുമഅത്ത് പള്ളിയിൽ ഖബർസ്ഥാനിൽ ഖബറടക്കും. മയ്യിത്ത് നിസ്കാരത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും.
നാദാപുരം : പണ്ഡിത കുടുംബത്തിൽ ജനിച്ചു വളർന്ന് ഒരു നാടിൻറെ രാഷ്ട്രീയ-സാമൂഹിക -രാഷ്ട്രീയ രംഗങ്ങളിൽ പക്വമായി നേതൃത്വം നൽകിയ പ്രതിഭയായിരുന്നു അന്തരിച്ച പി ശാദുലി സാഹിബ്. പ്രമുഖ കർമ്മ ശാസ്ത്ര പണ്ഡിതനായിരുന്ന എ.സി കലന്തൻ മുസ്ലിയാരുടെ മകനായി 1950 ജൂൺ നാലിന് നാദാപുരത്ത് ജനിച്ച ശാദുലി സാഹിബ് ജീവിതത്തിൽ ആദർശ വിശുദ്ധിയും മത ചട്ടയും കൊണ്ടു നടന്ന ജനകീയനായ നേതാവായിരുന്നു.
നാദാപുരം ഗവ: യു.പി സ്കൂൾ, പുറമേരി ഹൈസ്കൂൾ, മടപ്പളളി ഗവ: കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. പിതാവിന്റെ കൂടെ നാദാപുരം ദർസിലും പഠനം നടത്തി. നാദാപുരം ടി.ഐ.എം ഗവ: ഹൈസ്കൂൾ, എം. വൈ.എം യതീംഖാന, എം.ഇ.റ്റി കോളജ്, എൻ.ഐ മദ്രസ കുമ്മങ്കോട്, എസ്.എസ് മദസ ഈസ്റ്റ് കുമ്മങ്കോട്, ഇസ്ലാമിക് സ്റ്റഡി സെന്റർ കക്കംവെളളി എന്നിവയുടെ സ്ഥാപക ഭാരവാഹിയായിരുന്നു. കക്കംവെളളി ഐ.എസ്.സിയുടെ ചെയർമാൻ , മുസ്ലിം ലീഗ്
സംസ്ഥാന പ്രവർത്തക സമിതി അംഗം, കോഴിക്കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് , സ്വതന്ത്ര കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ആത്മാവിന്റെ ഉള്ളറകളിലൂടെ ഒരു ആത്മീയസഞ്ചാരം, അണയാത്ത ദീപങ്ങൾ, ഇരുലോകവിജയം ഉള്ളറിവിലൂടെ തുടങ്ങിയക് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ചന്ദ്രിക പ്രസിദ്ധീകരണങ്ങളിലും സ്വതന്ത്ര കർഷകനിലും വ്യത്യസ്ത ആനുകാലികങ്ങളിലും അദ്ദേഹത്തിൻറെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1976
മുതൽ 78 വരെ സംസ്ഥാന എം.എസ്.എഫ് പ്രസിഡണ്ടായിരുന്നു, 1979 മുതൽ നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം, 1980-ൽ കേരള ഗ്രന്ഥശാലാസംഘം ഡയറക്ടർ, 1989 മുതൽ പഞ്ചായത്ത് പ്രസിഡണ്ട്, 1993 മുതൽ 97 വരെ കേരള സ്റ്റേറ്റ് വേർഹൗസിംഗ് കോർപറേഷൻ ചെയർമാൻ, 2000 മുതൽ 2005 വരെ ഷൊർണ്ണൂർ മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാൻ, ഈ കാലയളവിൽ തന്നെ കേരള സ്റ്റേറ്റ് പിന്നാക്ക സമുദായ വികസന കോർപറേഷൻ ഡയറക്ടർ, 2011 മുതൽ 2014 വരെ സിൽക്ക് ഡയറക്ടർ എന്നീ
സ്ഥാനങ്ങൾ വഹിക്കുകയുണ്ടായി.
ഭാര്യ സഫിയാ ശാദുലി 1995 ൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രഥമ വനിതാ പ്രസിഡണ്ടായിരുന്നു.
മക്കൾ: പി മുനീർ (അധ്യാപകൻ), അബ്ദുൽ കരീം (യു.എ. ഇ), അഷ്റഫ് (ഖത്തർ), സാബിറ, സാജിദ, സൗദ, സഫീറ (അധ്യാപിക).
മരുമക്കൾ: ശഹർസാദ, ഫസീല, ഷമീമ, ബി അബ്ദുൽ ഗഫൂർ ഹാജി (യു.എ.ഇ), കെ.പി ബഷീർ (യു.എ.ഇ), അബ്ദുറഹ്മാൻ വെള്ളോളി, ഹരീഫ് (അധ്യാപകൻ).
സഹോദരങ്ങൾ: ടി.വി.എ റഹീം മൗലവി, പി.എ റസാഖ് ഹാജി, റാബിയ, പരേതരായ പി മമ്മു, പി കുഞ്ഞബ്ദുല്ല മൗലവി, ഖദീജ, ആയിശ, ഹലീമ.
ഖബറടക്കം നാളെ കാലത്ത് 11ന് നാദാപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നാദാപുരം: മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും നാദാപുരം ഗ്രാമപഞ്ചായത്ത് മുൻപ്രസിഡണ്ടുമായ പി ശാദുലി (72) നിര്യതനായി. അൽപസമയം മുമ്പാണ് നിര്യാതനായത്. വാർധക്യ സഹജമായ ക്ഷീണം കാരണം വീട്ടിൽ വിശ്രമത്തിലായിരുന്നു.
ഭാര്യ: സഫിയാ ശാദുലി (നാദാപുരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്).
മക്കൾ: പി മുനീർ (അധ്യാപകൻ), അബ്ദുൽ കരീം (യു.എ. ഇ), അഷ്റഫ് (ഖത്തർ), സാബിറ, സാജിദ, സൗദ, സഫീറ (അധ്യാപിക).
മരുമക്കൾ: ശഹർസാദ, ഫസീല, ഷമീമ, ബി അബ്ദുൽ ഗഫൂർ ഹാജി (യു.എ.ഇ), കെ.പി ബഷീർ (യു.എ.ഇ), അബ്ദുറഹ്മാൻ വെള്ളോളി, ഹരീഫ് (അധ്യാപകൻ).
സഹോദരങ്ങൾ: ടി.വി.എ റഹീം മൗലവി, പി.എ റസാഖ് ഹാജി, റാബിയ, പരേതരായ പി മമ്മു, പി കുഞ്ഞബ്ദുല്ല മൗലവി, ഖദീജ, ആയിശ, ഹലീമ.
ഖബറടക്കം നാളെ കാലത്ത് 11ന് നാദാപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നാദാപുരം: രണ്ടു വർഷം മുൻപ് പ്രളയത്തിൽ തകർന്ന നരിപ്പറ്റ - വാണിമേൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാക്വായി പാലം പുനർ നിർമാണ പ്രവൃത്തി ത്വരിത ഗതിയിലാക്കാൻ ഇ .കെ.വിജയൻ എം എൽ എ യുടെ നേതൃത്വത്തിൽ നരിപ്പറ്റയിൽ ചേർന്ന യോഗത്തിൽ ധാരണയായി.
അനുബന്ധ റോഡുകളുടെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടു നൽകാൻ നരിപ്പറ്റയിലെ സ്ഥലമുടമകൾ തയ്യാറാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കാട്ടാളി ബാബു യോഗത്തിൽ അറിയിച്ചു. സമ്മതപത്രം 5 ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സമർപ്പിക്കും .
വാണിമേലിൽ സ്ഥലമുടമകളുടെ പ്രത്യേക യോഗം 7 ന് ചേരും. വാണിമേലിലെ ഭൂഉടമകൾ കൂടി കനിഞ്ഞാൽ മാത്രമെ അനുബന്ധ റോഡ് എട്ടു മീറ്റർ വീതിയിൽ നിർമിക്കാൻ സാധിക്കുകയുള്ളൂവെന്ന് എം എൽ എ പറഞ്ഞു.
വാണിമേൽ പഞ്ചായത്ത് പ്രസി.പി.സുരയ്യ ടീച്ചർ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.കെ.മൂസ്സ , ടി.പി. പവിത്രൻ , എം. പി. ജാഫർ , ടി പ്രദീപ് കുമാർ , ടി.പി.എം. തങ്ങൾ , പി.അരവിന്ദൻ, ചാലക്കണ്ടി ജലീൽ, യു കെ അഷ്റഫ്, അഷ്റഫ് കൊറ്റാല ,
ടി.മുഹമ്മദലി , സി.കെ. നാണു , ചാത്തു, ജനപ്രതിനിധികളായ എം.കെ.മജീദ് , കെ.ലേഖ, സി.പി കുഞ്ഞബ്ദുല്ല , സി.വി.അസീസ് എന്നിവർ പ്രസംഗിച്ചു.
വാണിമേൽ: വിലങ്ങാടിനടുത്ത
കുറ്റലൂർ പന്നിയേരി റോഡ് നിർമാണ പ്രവൃത്തിയിൽ ക്രമക്കേട് നടന്നെന്ന പരാതി അന്വേഷിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞു. ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസർ അടക്കമുള്ളവരെയാണ് രണ്ടു മണിക്കൂറോളം തടഞ്ഞുവെച്ചത്. സംസ്ഥാന സർക്കാറിൻ്റെ സമഗ്രം പദ്ധതിയുടെ ഭാഗമായി പട്ടികവർഗ്ഗ വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന റോഡിൻ്റെ പണിയിൽ വലിയ ക്രമക്കേട് നടന്നതായി കോളനി വാസികൾ പരാതി നൽകിയിരുന്നു. റോഡ് പണിയുടെ തുടക്കത്തിൽ തന്നെ ആരോപണം ഉയർന്നെങ്കിലും ഉദ്യോഗസ്ഥർ ഇത് ഗൗരവത്തിൽ എടുത്തില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഇന്ന് രാവിലെ 11 മണിയോടെ സ്ഥലത്ത് എത്തിയ ടി ഡി ഒ അടക്കമുള്ള ഉദ്യോഗസ്ഥരെ സ്ത്രീകൾ ഉൾപ്പെടെയുള്ള കോളനി വാസികൾ തടഞ്ഞു വെക്കുകയായിരുന്നു. ഇതിനിടയിൽ സ്ഥലത്ത് എത്തിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ നാട്ടുകാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ വഴങ്ങിയില്ല.
വാണിമേൽ: കളിച്ചും ചിരിച്ചും കുസൃതി കാട്ടിയും വീടകത്ത് സന്തോഷം വിതറിയ ഒന്നര വയസുകാരൻ റിയാൽ ഇനി കണ്ണീരോർമ്മ. മരണത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നാടും നാട്ടുകാരും . മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകീട്ട് നാല് മണിയോടെ കരുകുളത്ത് വീട്ടിലെത്തിച്ച മൃതദേഹം കണ്ട് ബന്ധുക്കളും നാട്ടുകാരും തേങ്ങി. വികാര നിർഭരമായ രംഗങ്ങൾക്കൊടുവിൽ റിയാലിന് വീട്ട് വളപ്പിൽ അന്ത്യ നിദ്ര. ഇന്നലെ ഉച്ചക്ക് സംസ്ഥാന പാതയിൽ വട്ടോളിയിൽ ഓട്ടോറിക്ഷ ലോറിയുടെ പിന്നിലിടിച്ച് പരിക്കേറ്റ റിയാൽ രാത്രിയാണ് വിട പറഞ്ഞത്. അമ്മയുൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ഇവർ അപകട നില തരണം ചെയ്തു. വാണിമേൽ കരുകുളത്തെ മരുതോല പൊയിൽ പ്രദീപന്റെ മകനാണ് റിയാൽ . കുറ്റ്യാടി ഭാഗത്തുനിന്ന് നാദാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ വട്ടോളിക്കടുത്ത പാതയോരത്ത് നിർത്തിയിട്ട ലോറിയിൽ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ റിയാലിനെയും അമ്മ രജിഷ (26), ഭർത്താവിന്റെ അമ്മ ജാനു (60), ഒട്ടോറിക്ഷ ഡ്രൈവർ ഷൈനു (42) എന്നിവരെയും കുറ്റ്യാടി ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ യ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു .
രാത്രി ഒമ്പതുമണി യോടെയാണ് റിയാൽ മരണത്തിന് കീഴടങ്ങിയത്. താമരശ്ശേരിയിലെ വീട്ടിൽ പോയി തിരിച്ചു വരികയായിരുന്നു ഇവർ.
നാദാപുരം: നാടൊരുമിച്ചു പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടും അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ വിധി തട്ടിയെടുത്തു. ഉമ്മത്തൂരിലെ കരിയാടൻ കുന്നുമ്മൽ ലിബീഷിൻ്റെ
മകൻ വിഹാനാണ് മരണപ്പെട്ടത്. കരൾ മാറ്റി വെച്ചാൽ മാത്രമെ കുട്ടിയുടെ ജീവൻ രക്ഷിക്കാനാവുകയുള്ളൂ എന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടതിനാൽ നാട്ടുകാർ സഹായ സമിതി രൂപീകരിച്ച് ഫണ്ട് സമാഹരിച്ചിരുന്നു. ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം ചെയർ പേഴ്സണും ടി വി ഷിജിൽ കൺവീനറും ബ്ലോക്ക് പഞ്ചായത്ത് അംഗം എ കെ ഉമേഷ് ട്രഷററുമായ ചികിൽസാ കമ്മിറ്റി പത്തു ലക്ഷത്തിലേറെ രൂപ സമാഹരിച്ച് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇന്ന് കാലത്താണ് വിഹാൻ മരണപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചത്. മൃതദേഹം ഇന്ന് രാത്രിയോടെ വീട്ടു വളപ്പിൽ സംസ്കരിക്കും .
നാദാപുരം : നാദാപുരം ഗ്രാമ പഞ്ചായത്ത്
2021-22 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് കോഴി വിതരണം ചെയ്തു . മുട്ടഗ്രാമം പദ്ധതി എന്ന പേരിൽ 1700 കുടുംബങ്ങൾക്ക് അഞ്ചു വീതം കൊഴി കുഞ്ഞുങ്ങളെയാണ് വിതരണം നടത്തിയത് .
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി വിതരണോത്ഘാടനം നിർവ്വഹിച്ചു .
വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു . വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
സി കെ നാസർ സ്വാഗതം പറഞ്ഞു .
സ്ഥിരം സമിതി ചെയര്‍പേഴ്സൺമാരായ എം സി സുബൈർ, റീന കിണാമ്പറേമ്മൽ, വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ , ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ,വെറ്റിനറി അസിസ്റ്റന്റ് സുരേഷ് എന്നിവർ പങ്കെടുത്തു.
നാദാപുരം : എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ എം.എം മൻസൂറിനെ നാദാപുരം പൊലിമ ഫേസ്ബുക് കൂട്ടായ്മ അനുമോദിച്ചു.
വേവം കണ്ണാട്ടുങ്ങൽ മൊയ്തുഹാജിയുടെ മകനാണ് മൻസൂർ.
എം.എ ഹമീദ് കക്കംവെള്ളി ഉപഹാരം കൈമാറി. റാഷിദ് കുമ്മങ്കോട്, നൗഫല്‍ പി അബ്ദുല്ല, സമീര്‍ ടി കക്കട്ടില്‍, റാഷിദ് വളയം തുടങ്ങിയവർ സംബന്ധിച്ചു.
നാദാപുരം : എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ എം.എം മൻസൂറിനെ നാദാപുരം പൊലിമ ഫേസ്ബുക് കൂട്ടായ്മ അനുമോദിച്ചു.
വേവം കണ്ണാട്ടുങ്ങൽ മൊയ്തുഹാജിയുടെ മകനാണ് മൻസൂർ.
എം.എ ഹമീദ് കക്കംവെള്ളി ഉപഹാരം കൈമാറി. റാഷിദ് കുമ്മങ്കോട്, നൗഫല്‍ പി അബ്ദുല്ല, സമീര്‍ ടി കക്കട്ടില്‍, റാഷിദ് വളയം തുടങ്ങിയവർ സംബന്ധിച്ചു.
വാണിമേല്‍: ഭൂമിവാതുക്കല്‍ മിശ്കാത്തുല്‍ ഹുദാ ജുമാമസ്ജിദ് മഹല്ലിന്റെ 2022-2024 വര്‍ഷത്തെ സാരഥികളെ തെരഞ്ഞെടുത്തു. മാധ്യമ പ്രവര്ത്തകന് സി.വി.എം. വാണിമേല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. മഹല്ലുകളില്‍ നിരീശ്വരവാദികളും മതതീവ്രവാദ ചിന്താഗതിക്കാരും നുഴഞ്ഞുകയറുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആമുഖ പ്രഭാഷണത്തില്‍ അദ്ധേഹം പറഞ്ഞു.
പുതിയ ഭാരവാഹികൾ:
പ്രസി: കെ.പി.എ.റഹ്മാന്.
വൈ.പ്രസി: പാലക്കൂല്‍ പോക്കര് ഹാജി, കിണറുള്ള പറമ്പത്ത് മമ്മൂട്ടി.
ജന.സെക്രട്ടറി : കെ.സി.അബ്ദുല്ലക്കുട്ടി നിസാമി
ജോ: സെക്ര: നാരായണന് കണ്ടി പോക്കര്, വാണിയം വീട്ടില്‍ അലി.
ട്രഷറര്‍ : തെക്കത്ത് കണ്ടി കുഞ്ഞമ്മദ് ഹാജി.
അംഗങ്ങള്‍: സി.വി.കുഞ്ഞാലി, ഒ. മുനീര്‍, പീടികക്കണ്ടി കുഞ്ഞബ്ദുല്ല, പീറ്റയുള്ള പറമ്പത്ത് ലത്തീഫ്, കോഴിക്കോടന്‍ കണ്ടി മുനീര്‍, കെ.പി. അമ്മദ്, ഫൈസല്‍ മാക്കൂല്‍, നൗഷാദ് സിദ്ധീഖ് നടുത്തറേമ്മല്‍, സിദ്ധീഖ് പാലോറ , ജമാല്‍ ചള്ളയില്‍, അനസ് തയ്യുള്ളതില്‍.
കക്കട്ടിൽ: സംസ്ഥാന പാതയിൽ ഓട്ടോ ലോറിയുടെ പിറകിലിടിച്ച് കൈ കുഞ്ഞ് റിയാൻ (ഒന്നര വയസ്സ്) മരിച്ചു. പ്രദീപ് റിജിഷ ദമ്പതികളുടെ മകനാണ്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കുറ്റ്യാടി ഭാഗത്തു നിന്ന് നാദാപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ വട്ടോളിക്കടുത്ത പാതയോരത്ത് നിർത്തിയിട്ട ലോറിയിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാദത്തിൽ പരിക്കേറ്റ യാത്രക്കാരായ വാണിമേൽ കരുവളപ്പിലെ മരുതോല പൊയിൽ ജാനു (60) മകന്റെ ഭാര്യ റിജിഷ (26) ഒട്ടോറിക്ഷ ഡ്രൈവർ ഷൈനു (42) എന്നിവരെ കുറ്റ്യാടി ഗവ: ആശുപത്രയിൽ നിന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കുറ്റ്യാടി പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
നാദാപുരം: മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നാദാപുരത്ത് പ്രതിഷേധ കൂട്ടായ്മ നടത്ത. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡൻ്റ് മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു.
ഇ സിദ്ധീഖ് അധ്യക്ഷനായി. കേരള പത്ര പ്രവർത്തക അസോസിയേഷൻ താലൂക്ക് പ്രസിഡൻ്റ് എം.കെ അഷ്റഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ. എ സജീവൻ, ആർ.കെ ഹമീദ്, ടി.കെ മുഹമ്മദ് അസ്ലം സംസാരിച്ചു.
നാദാപുരം: രാജ്യം 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്റ ഭാഗമായി ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്ക്കാരം നേടിയ വളയം പഞ്ചായത്തിലെ വേങ്ങോല്‍ മനോജന് - പ്രേമ ദമ്പതികളുടെ മകൾ വി മയൂഖയ്ക്ക് സി പി ഐ എമ്മിൻ്റെ ആദരം. മയൂഖയ്ക്ക് നാദാപുര ഏരിയാ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി പി പി ചാത്തു കൈമാറി. ഏരിയാ കമ്മറ്റി അംഗം എം കുഞ്ഞിരാമൻ അധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറി ടി കണാരൻ, കെ കെ ശ്രീജിത്, സുഭാഷ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എം ദിവാകരൻ സ്വാഗതം പറഞ്ഞു.
2020 ഓഗസ്റ്റ് നാലിന് വൈകിട്ട് ചെക്യാട് ചെറുവരത്താഴ തോട്ടിൽ കുളിക്കാനെത്തിയ ചേച്ചിയ്ക്കൊപ്പം എത്തിയതായിരുന്നു മൂന്നു വയസുകാരൻ മുഹമ്മദ്. ചേച്ചിയും കൂട്ടുകാരും കുളിക്കുന്നത് കരയിൽ നോക്കിനിന്ന മുഹമ്മദ് അബദ്ധത്തിൽ തോട്ടിൽ വീണു. വെള്ളത്തിൽ മുങ്ങിത്താണ മുഹമ്മദിനെ രക്ഷിച്ചത് മയൂഖ എന്ന പത്ത് വയസുകാരിയായിരുന്നു. മറ്റ് കുട്ടികൾ ഭയന്ന് നിലവിളിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് മയൂഖ ജീവൻപോലും നോക്കാതെ മുഹമ്മദിനെ രക്ഷിക്കാനായി ചാടിയിറങ്ങിയത്. അയൽ വീട്ടിലെ വേങ്ങോല്‍ മൂസ്സ - സക്കീന ദമ്പതികളുടെ ഇളയ മകനായ മുഹമ്മദിനെയാണ് മയൂഖ രക്ഷിച്ചത്. വളയം ഗവ.ഹയർ സെക്കണ്ടറിയിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
വടകര: മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നിലപാട് ജനാധിപത്യ വിരുദ്ധവുംപ്രതിക്ഷധർഹവുമാണെന്ന് കേരള പത്ര പ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ലോകം ഭരിച്ചിരുന്ന ഏകാധിപതികൾ എക്കാലവും അവർക്ക് മെരുങ്ങാത്ത മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും ക്രൂശിച്ചിരുന്നു. ഇപ്പോൾ
മോദി സർക്കാരും ഇതിൽനിന്നും വിഭിന്നമല്ലെന്ന് മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞതോടെ ബോധ്യമായതായി
അസോസിയേഷൻ വിലയിരുത്തി.
പ്രസിഡൻ്റ് എം.കെ അഷ്റഫ് അധ്യക്ഷനായി. സെക്രട്ടറി ഹാഷിം വടകര, ഭാരവാഹികളായ രഘു നാഥ് കുറ്റ്യാടി, കെ കെ സുധീരൻ, ബാബുരാജ് ഒഞ്ചിയം, കെ കെ ശ്രീജിത്ത്, വൽസരാജ് മണലാട്ട് എന്നിവർ പ്രസംഗിച്ചു.
അരൂര്‍ : ഏറെ കലമായി കൃഷ് നശിപ്പിക്കുന്ന കാട്ടു പന്നിക്കൂട്ടങ്ങളിലൊന്നിനെ അരൂരില്‍ വെടി വെച്ചു കൊന്നു. ഇന്നലെ പട്ടാപ്പകല്‍ കൃഷി നശിപ്പിക്കുകയായിരുന്ന കാട്ടു പന്നിക്കൂട്ടത്തിലെ ഒരു പന്നിയെയാണ് വെടി വെച്ചു കൊന്നത്. നടേമ്മല്‍ മലയാടപ്പൊയിലിന് താഴെ പന്നി കൃഷി നശിപ്പിക്കുന്നത് പരിസരവാസികളാണ് കണ്ടത്. ഉടനെ വിവരം പുറമേരി പഞ്ചായത്തില്‍ പന്നി യെ വെടിവെച്ചു കൊല്ലാന്‍ അധികാരം നല്കിയ നിടുമണ്ണൂരിലെ കായനാട്ടില് അശോകനെ വിവരമറിയിക്കുകയായിരുന്നു. കോഴിത്തറമല് പ്രദീപന്, കെ കെ സ്നിഷിന്ലാല് എന്നിവരുടെനേതൃത്വത്തില്‍ സഹായത്തിന് ഒട്ടേറെ പേരെത്തി. 60 കിലോ തൂക്കംവരുന്ന പന്നിയുടെ ജഡം വനപാലകരെത്തി കൊണ്ടു പോയി. ആദ്യാമായാണ് കൃഷി നശീകരണത്തിനിറങ്ങിയ പന്നിയെ വെടി വെച്ചു കൊല്ലുന്നത്.
പന്നികള്‍ സംഘടിതമനായെത്തി കൃഷി നശിപ്പിച്ചു വരുകയാണ്. ഏക്കര്‍ കണക്കില്‍ പറമ്പിലെ കൃഷി ഇതിനകം നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സി പി ഐ നേതാവ് രജീന്ദ്രന്‍ കപ്പള്ളിയുടെ കൃഷി മാത്രമല്ല ചെടിച്ചട്ടി പോലും നശിപ്പിച്ചിരുന്നു. അതിനടുത്തായാണ് ഇന്നലെ വീണ്ടും നശീകരണ പ്രവര്‍ത്തനത്തിനെത്തിയത്. കഴിഞ്ഞ ദിവസം പുലര്‍കാല സവാരിക്കിറങ്ങിയ മൂന്ന് വീട്ടമ്മമാരെ അക്രമിക്കാനൊരുങ്ങിയ പന്നിക്കൂട്ടങ്ങളില്‍ നിന്ന് അത്ഭുതകരമായാണ് അവര്‍ രക്ഷപ്പെട്ടത്. അരൂരില്‍ പെറ്റു പെരുകി നൂറ് കണരക്കിന് പന്നികള്‍ വിഹരിക്കുന്നതായി കര്ഷകന് പ്രദീപന് പറഞ്ഞു. പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതിലക്ഷ്മി വിവരമറിഞ്ഞ് സ്ഥലത്തെത്തി.
വാണിമേൽ: പെണ്ണുകാണൽ ചടങ്ങുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരമായി. ഇന്ന് രാവിലെ നടന്ന മധ്യസ്ഥ ചർച്ചയിലാണ് വിഷയം ഒത്തു തീർന്നത്. വാണിമേൽ ഭൂമിവാതുക്കൽ അങ്ങാടിക്കടുത്താണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് സ്ത്രീകളടങ്ങുന്ന സംഘം പെണ്ണുകാണാനായി യുവതിയുടെ വീട്ടിലെത്തിയത്. വിലാതപുരത്തു
നിന്നുള്ള യുവാവിന്റെ ബന്ധുക്കളായ ഇവർ
ബിരുദവിദ്യാര്‍ഥിയായ യുവതിയുമായി റൂമിനുള്ളില്‍ കതകടച്ച് ഒരു മണിക്കൂറി ലധികം സംസാരിച്ചത്രെ.
യുവാവിന് ഖത്തറില്‍ ജോലിയായതിനാല്‍ രണ്ടുദിവസം മുമ്പ് ഇയാള്‍ സഹോദരനും സഹോദരിയ്ക്കുമൊപ്പം വീട്ടിലെത്തി പെണ്‍കുട്ടിയെ കണ്ടിരുന്നു. ഇവര്‍ക്ക് പെണ്ണിനെ ഇഷ്ടമായതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ വീട്ടിലെത്തിയത്.
ഒന്നുകൂടി ബന്ധത്തെ കുറിച്ച് ആലോചി ക്കണമെന്ന് ഇവർ പറഞ്ഞതോടെയാണ് രംഗം വഷളായത്. ഈ സാഹചര്യത്തില്‍ മകളുടെ അവസ്ഥയും കൂടി കണ്ടതോടെ ഗൃഹനാഥന് സംഘത്തിലുള്ളവര്‍ക്കെതിരേ രംഗത്തെത്തി. ആരെയും പുറത്തുവിടില്ലെന്ന് പറഞ്ഞ് വീടിന്റെ ഗേറ്റ് അടയ്ക്കുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ഇടപെടുകയും ഇവരുടെ അഭിപ്രായം പരിഗണിച്ച് സ്തീകളെ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന രണ്ടു പുരുഷന്മാരെ രണ്ടു മണിക്കൂറോളം ഗൃഹനാഥന് വീട്ടില്‍ ബന്ദിയാക്കി. ഇതേ തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇന്ന് മധ്യസ്ഥ ചർച്ച നടത്തുകയായിരുന്നു.
യുവതിയുടെ വീട്ടുകാരോട് പരസ്യമായി മാപ്പു പറയാമെന്നും നഷ്ട പരിഹാരം നൽകാമെന്നും യുവാവിൻ്റെ വീട്ടുകാർ സമ്മതിച്ചതായാണ് വിവരം.
തൂണേരി: തൂണേരി പഞ്ചായത്ത് യൂത്ത് ലീഗിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ ക്രിക്കറ്റ് ടൂർണമെൻ്റിന് പേരോട് മുഹമ്മദ് അസ്ലം മെമ്മോറിയൽ ഗ്രൗണ്ടിൽ തുടക്കമായി. യൂത്ത് ലീഗ് സംസ്ഥാന സിക്രട്ടറി സി.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.ഗ്രീൻ ചാനൽ വാട്ട്സ് അപ് ഗ്രൂപ്പ് സ്പോൺസർ ചെയ്തിരിക്കുന്ന ടൂർണമെൻ്റിൽ പഞ്ചായത്തിലെ 10 ശാഖകളിലെ ക്രിക്കറ്റ് ടീമുകൾ തമ്മിലാണ് മത്സരം.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് എൻ.ടി.കെ ഹമീദ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് എം.കെ സമീർ ,ടി.കെ അബ്ബാസ്,സി ഹമീദ് മാസ്റ്റർ, മുഹമ്മദ് പേരോട്, ഫിർദൗസ് നാളൂർ, കെ.പി റിയാസ് ,ഹമീദ് പി കെ .സി, മബ്റൂഖ് എൻ.സി, റാഷിദ് പെരുവലത്ത്, അജ്മൽ ആവോലം എന്നിവർ സംബന്ധിച്ചു.
നാദാപുരം: കല്ലാച്ചിക്കടുത്ത പയന്തോങ്ങിൽ സ്റ്റീല്‍ ബോംബ് കണ്ടെത്തി. പയന്തോങ്ങ് വരിക്കോളി റോഡില്‍ ഇറിഗേഷന്‍ കനാലിലാണ് ബോംബ് കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് സഞ്ചിയില്‍ പൊതിഞ്ഞ നിലയിലായിരുന്ന ബോംബ് ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് കസ്റ്റഡിയിൽ എടുത്തത്.
നാദാപുരം എസ് ഐ ആര്.എന പ്രശാന്തും സംഘവും സ്ഥലത്ത് പരിശോധന നടത്തി.
നാദാപുരം: രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ഛായാചിത്രങ്ങൾ വരച്ച് ജനകീയ ശ്രദ്ധ നേടിയ വാണിമേലിലെ സത്യൻ നീലിമ കുട്ടികൾക്ക് വേണ്ടി കർണാടകയിൽ തയ്യാറാക്കിയ പുസ്തകത്തിലും ഇടം പിടിച്ചു. ഉടുപ്പി ജില്ലയിലെ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി പ്രസിദ്ധീകരിച്ച ഗാന്ധിജിയെ കുറിച്ചുള്ള പുസ്തകത്തിലാണ് ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻ്ററി സ്കൂൾ ചിത്രകലാ അധ്യാപകൻ സത്യൻ നീലിമയെ കുറിച്ച് വിശദമായ കുറിപ്പ് നൽകിയിട്ടുള്ളത്.
പീപ്പിൾസ് സയൻസ് മൂവ്മെൻറ് സംസ്ഥാന നേതാവായ ഉദയ് ഗാവോങ്കർ ആണ് പുസ്തകം എഴുതിയത്. പൊതുജനങ്ങളിൽ, പ്രത്യേകിച്ച് കുട്ടികളിൽ മഹാത്മാഗാന്ധിയെ കുറിച്ച് അവബോധമുണ്ടാക്കാൻ സത്യൻ ചെയ്ത സേവനങ്ങളെ പുസ്തകത്തിൽ ഏറെ പ്രകീർത്തിച്ചിട്ടുണ്ട്.
രണ്ടുവർഷങ്ങൾക്ക് മുമ്പ് ചിത്രകലാ മത്സരങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളിൽ സന്ദർശനം നടത്തിയപ്പോഴാണ് പല വിദ്യാലയങ്ങളിലും ഗാന്ധിജിയുടെ ചിത്രം പോലുമില്ലെന്ന് സത്യൻ നീലിമ മനസ്സിലാക്കുന്നത്. ഗാന്ധിജിയുടെ ചിത്രം പോലും കാണാൻ കഴിയാത്ത കുട്ടികൾക്ക് അദ്ദേഹത്തിൻ്റെ ആദർശങ്ങളും ജീവിതവും എങ്ങനെ മനസ്സിലാക്കാൻ പറ്റുമെന്ന സന്ദേഹത്തിൽ നിന്നാണ് എല്ലാ വിദ്യാലയങ്ങൾക്കും ഗാന്ധിജിയുടെ ചിത്രങ്ങൾ വരച്ച് നൽകാൻ സത്യൻ തീരുമാനിച്ചത്. ആ വർഷം തന്നെ ഏകദേശം നാൽപ്പതോളം ചിത്രങ്ങൾ അദ്ദേഹം ചുറ്റുമുള്ള സ്കൂളുകൾക്ക് നൽകി. അടുത്ത വർഷം കാരശ്ശേരി സഹകരണ ബാങ്ക് സത്യന്റെ ശ്രമത്തിന് ധനസഹായം വാഗ്ദാനം ചെയ്തു. തുടർന്ന് പോലീസ് സ്റ്റേഷൻ പോലെയുള്ള പൊതു ഇടങ്ങളിലും ഗാന്ധിജിയുടെ ചിത്രങ്ങൾ നൽകാൻ തുടങ്ങി.
മഹാത്മാഗാന്ധിയുടെ മാത്രമല്ല, നെഹ്റു, ഇ.എം.എസ്, ശിഹാബ് തങ്ങൾ തുടങ്ങി നിരവധി പേരുടെ ഛായാചിത്രങ്ങളും മാർബിൾ ചിത്രങ്ങളും സത്യൻ തയ്യാറാക്കിയിട്ടുണ്ട്. നല്ലൊരു ശിൽപി കൂടിയായ സത്യൻ ,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കാൻ ശിൽപ വിൽപന നടത്തിയത് ഏവരുടേയും പ്രശംസ നേടിയിരുന്നു. സത്യൻ തയ്യാറാക്കിയ രവീന്ദ്രനാഥ ടാഗോറിൻ്റെ പ്രതിമ കഴിഞ്ഞ മാസമാണ് മൊകേരി ഗവർമെൻ്റ് കോളേജിൽ സ്ഥാപിച്ചത്.
''മക്കലിഗാഗി മഹാത്മാ '' - (കുട്ടികൾക്കുള്ള മഹാത്മാ ) എന്ന - മഹാത്മാഗാന്ധിയുടെ ജീവിതത്തെയും പോരാട്ടങ്ങളെയും കുറിച്ചുള്ള സത്യനെ പറ്റി വ്യാഖ്യാനിക്കുന്ന ഈകന്നഡ പുസ്തകം ഇതിനകം ഏറെ പ്രചാരം നേടിയിട്ടുണ്ട്.
വിശ്വസനീയമായ ചില ഗവേഷണങ്ങളുടെയും ആർക്കൈവൽ സ്രോതസ്സുകളുടെയും അടിസ്ഥാനത്തിലാണ് ഇതിലെ 51 കഥകൾ തയ്യാറാക്കിയതെന്ന് പ്രസാധകർ അവകാശപ്പെടുന്നു.
നാദാപുരം: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവാൻ ഡി വൈ എഫ് ഐ കല്ലാച്ചി മേഖല കമ്മിറ്റിയുടെ യൂത്ത് ബ്രിഗേഡ് ആംബുലൻസ് നാടിന് സമർപ്പിച്ചു.
കല്ലാച്ചി ഗവ. യു പി സ്കൂൾ നടന്ന ചടങ്ങിൽ ഡി വൈ എഫ് ഐ സംസ്ഥാന ജോ. സെക്രട്ടറി വി വസീഫ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. സി എച്ച് രജീഷ് അധ്യക്ഷനായി. സി പി ഐ എം ജില്ല കമ്മിറ്റി അംഗം വി പി കുഞ്ഞികൃഷ്ണൻ, ഡിവൈഎഫ്ഐ ജില്ല ട്രഷറർ പി സി ഷൈജു, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ പി കുമാരൻ, കെ ശ്യാമള ,ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ടി അഭീഷ്, പ്രസിഡൻ്റ് അഡ്വ. പി രാഹുൽ രാജ്, പി താജുദ്ദീൻ, എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി എ കെ ബിജിത്ത് സ്വാഗതവും വി പി ഷഹറാസ് നന്ദിയും പറഞ്ഞു.
വാണിമേൽ: സ്കൂട്ടറിൽ മദ്യം കടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ. വാണിമേൽ പരപ്പുപാറേമ്മൽ കുമാരൻ്റെ മകൻ ഷാജഹാനെ 40 യാണ് 9 ലിറ്റർ മദ്യവുമായി വടകര എക്സൈസ് റെയിഞ്ചു പാർട്ടി അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച കെ എൽ 18 Z: 5142 നമ്പർ സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. വടകരയിൽ നിന്നും വാങ്ങിയ മര്യവുമായി നാദാപുരം ഭാഗത്തേക്ക് സ്കൂട്ടറിൽ പോകവേ വടകര ഗവ. ആശുപത്രി പരിസരത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിപിൻകുമാറിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനക്കിടെയാണ് അറസ്റ്റ്. പ്രിവന്റീവ് ഓഫീസർ സോമസുന്ദർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീർ, നിഖിൽ, വിനീത്, മുസ്ബിൻ എന്നിവർ പങ്കെടുത്തു.
വാണിമേൽ: ജില്ലാ ശുചിത്വ മിഷൻ 8 ലക്ഷം രൂപ ചിലവിൽ ഭൂമിവാതുക്കൽ ടാക്സി സ്റ്റാൻ്റ് പരിസരത്ത് നിർമിക്കുന്ന വിശ്രമ കേന്ദ്രത്തിനെതിരെ സ്കൂൾ അധികൃതർ രംഗത്ത് വന്നതിനെ തുടർന്ന് ഇന്ന് നടന്ന അനുരജ്ഞന ചർച്ച ഫലം കണ്ടില്ല.
ഭൂമിവാതുക്കൽ എം എൽ പി സ്കൂളിന് പിറക് വശത്തായി പൊതു ശൗചാലയം ഉൾപ്പെടെ വിശ്രമ കേന്ദ്രം നിർമിച്ചാൽ അത് കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന പി ടി എ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തുകയും നിർമാണ പ്രവർത്തനത്തിനെതിരെ നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ചെയ്തിരുന്നു .ഇതേ തുടർന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി ചേർന്ന് വിഷയം രമ്യമായി പരിഹരിക്കാൻ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.
സമിതി അംഗങ്ങളായ സി വി എം വാണിമേൽ, എൻ കെ മൂസ മാസ്റ്റർ, സി കെ സുബൈർ, അഷ്റഫ് കൊറ്റാല, കുണ്ടിൽ അമ്മദ് ഹാജി എന്നിവർ സ്കൂൾ അധികൃതരുമായി ചർച്ച നടത്തുകയായിരുന്നു. സ്കൂൾ അധ്യാപകരും പി ടി എ കമ്മിറ്റി അംഗങ്ങളുമായാണ് ചർച്ച നടന്നത്. സ്കൂൾ പരിസരത്ത് വിശ്രമ കേന്ദ്രം അനുവദിക്കില്ലെന്ന നിലപാടിൽ യാതൊരു മാറ്റവും ഇല്ലെന്നായിരുന്നു സ്കൂൾ അധികൃതരുടെ വിശദീകരണം. രണ്ടര മണിക്കൂർ നീണ്ട
ചർച്ചയിൽ ആരോഗ്യ വകുപ്പിൻ്റെയും വിദ്യാഭ്യാസ വകുപ്പിൻ്റെയും അഭിപ്രായം തേടിയ ശേഷം നിർമാണ പ്രവൃത്തി നടത്താമെന്ന ധാരണ ഉണ്ടാക്കിയെങ്കിലും ഇതും അംഗീകരിക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ല.
നാദാപുരം: ദേശീയ മൃഗമായ കടുവയുടെ ഏറ്റവും വലിയ ചാർക്കോൾ ചിത്രം വരച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ കക്കം വെള്ളിയിലെ അരുൺകുമാറിന് സഹ പ്രവർത്തകരുടെ അനുമോദനം. കല്ലാച്ചി ഓറിയോൺ പ്രിൻ്റിംഗ് വില്ലേജിൽ ഗ്രാഫിക് ഡിസൈനറായിരുന്ന അരുൺ കുമാറിനെ ഓറിയോൺ മാനേജ്മെൻ്റും സ്റ്റാഫും ചേർന്നാണ് അനുമോദിച്ചത്.
കേരള പത്ര പ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് പ്രസിഡണ്ട് എം കെ അഷ്റഫ് ഉപഹാരം നൽകി. അൻസാർ ഓറിയോൺ അധ്യക്ഷനായി.
വിഷ്ണു വിലങ്ങാട്, നിയാസ് കുയ്തേരി, അനസ് വാഫി തുടങ്ങിയവർ സംബന്ധിച്ചു.
നാദാപുരം: വികസന പദ്ധതികൾ നടപ്പിലാക്കുന്ന കാര്യത്തിൽ വിവേചനം കാണിക്കുന്ന തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു ഡി എഫ് രംഗത്ത്. സി പി എം നേതൃത്വം നൽകുന്ന ഭരണ കക്ഷി യു ഡി എഫ് ഭരിക്കുന്ന ഗ്രാമ പഞ്ചായത്തുകളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണ മെന്ന് ബ്ലോക്ക് പരിധിയിലെ യു ഡി എഫ് ജന പ്രതിനിധി സംഗമം ആവശ്യപ്പെട്ടു. ഈ വിഷയം ഗൗരവത്തിൽ കാണുമെന്നും വേണ്ടി വന്നാൽ പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. തൊഴിലുറപ്പ് പദ്ധതിയിൽ ലേബർ വർക്ക് ആനുപാതികമായി ചെയ്തിട്ടും മെറ്റിരിയൽ വർക്കിന് മസ്റ്റർ റോൾ നൽകുന്നില്ല. എന്നാൽ ഇടതു പക്ഷം ഭരിക്കുന്ന ഗ്രാമ പഞ്ചായത്തുകൾക്ക് മസ്റ്റർ റോൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച്
31 ന് മുമ്പ് നടത്തിയ മെറ്റിരിയൽ പ്രവൃത്തികളുടെ ചിലവ് ഈ വർഷമാണ് നൽകിയതെന്ന കാരണം പറഞ്ഞാണ് 2020- 21 വര്‍ഷം അനുവദിക്കേണ്ട മെറ്റേരിയൽ പ്രവൃത്തികളുടെ മസ്റ്റർ റോൾ നിഷേധിക്കുന്നത്. ഇത് നിരന്തരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ ചൂണ്ടിക്കാട്ടിയിട്ടും ഈ വിഷയത്തിൽ ചർച്ച നടത്താൻ പോലും ബ്ലോക്ക് പ്രസിഡന്റ് തയ്യാറായിട്ടില്ല. ഭരണ സമിതിയിലെ ചില ഇടതു അംഗങ്ങൾ യു ഡി എഫ് ജന പ്രതിനിധികളെ ബോധപൂർവം അവഗണിക്കുന്നതിന് ശ്രമിക്കുന്നുണ്ട്. വിഷ്ണുമംഗലം ബണ്ട് നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എം എൽ എ വിളിച്ചു ചേർത്ത യോഗത്തിൽ യു ഡി എഫ് ജന പ്രതിനിധികളെ തഴഞ്ഞതും അപലഅപനീയമാണെന്ന് യോഗം വിലയിരുത്തി.
പ്രധാൻ മന്ത്രി കൃഷി സൻജയേ യോജന പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്തിലെ പ്രവൃത്തികൾ സംബന്ധിച്ച് ബന്ധപ്പെട്ട ഏജൻസികൾ ആവശ്യപ്പെട്ട പ്രകാരം ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് കൃത്യസമയത്ത് നൽകിയ നിർദ്ദേശങ്ങൾ തൂണേരി ബ്ലോക് പഞ്ചായത്ത് ഭരണ സമിതിയിലെ ചില അംഗങ്ങൾ ഇടപെട്ട് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. നാദാപുരം ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ അഹമ്മദ് പുന്നക്കൽ അധ്യക്ഷനായി. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ, ഡി സി സി സെക്രട്ടറി മോഹനൻ പാറക്കടവ്, ജില്ലാ പഞ്ചായത്ത് അംഗം സി വി എം നജ്മ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി വി മുഹമ്മദലി, പി ഷാഹിന, നസീമ കൊട്ടാരം, പി സുരയ്യ ടീച്ചർ, വൈസ് പ്രസിഡന്റുമാരായ അഖില മര്യാട്ട്, കെ മധുമോഹനൻ, കെ പി കുമാരൻ, സെൽമാ രാജു,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ കെ ഉമേഷ്, സി എച്ച് നജ്മാ ബീവി, ടി സുഹ്റ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നസീമ വളയം, പി പി സിനില, ശരീഫ എടച്ചേരി എന്നിവർ പ്രസംഗിച്ചു. മണ്ഡലം കൺവീനർ അഡ്വ. എ സജീവൻ സ്വാഗതവും മീഡിയാ കോ ഓർഡിനേറ്റർ എം കെ അഷ്റഫ് നന്ദിയും പറഞ്ഞു.
നാദാപുരം: ഖത്തറിൽ യുവതി ഷോക്കേറ്റ് മരിച്ച വാർത്തയുടെ കമൻ്റ് ബോക്സിൽ വർഗീയ പരാമർശം. നരിപ്പറ്റ തിനൂരിലെ മുഹമ്മദ് സഹീറിൻ്റെ ഭാര്യ വാണിമേൽ ചെന്നാട്ട് ലഫ്സിനയുടെ മരണ വാർത്ത വന്ന മനോരമ ഓൺലൈനിൻ്റെ കമൻ്റ് ബോക്സിലാണ് അരുൺ കൃഷ്ണൻ എന്ന വ്യക്തി വർഗീയ വിഷം ചീറ്റിയത്. 'ഒരു കാലത്ത് നാദാപുരത്തെ ഹൈന്ദവ ഗ്യഹം കയ്യേറി ഹിന്ദുക്കളെ ഓടിച്ചു വിട്ട കറാച്ചി കുടുംബത്തിലെ അംഗമാണ്. പോകുമ്പോൾ നാല് കറാച്ചികളെ ഉണ്ടാക്കിയിട്ടാണ് പോയത്. കുളിക്കുന്നതിന് മുൻപ് മറ്റവൻ മുക്കാൽ വടി വെള്ളത്തിലിട്ട് ടെസ്റ്റ് ചെയ്തിരുന്നെങ്കിൽ' എന്ന കമൻ്റാണ് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയത്. അരുൺ കൃഷ്ണൻ ആരെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
നാദാപുരം: : ഖത്തറിൽ കഴിഞ്ഞ ദിവസം ഷോക്കേറ് മരിച്ച വാണിമേൽ കോപ്പനാങ്കണ്ടി ചെന്നാട്ട് ലഫ്സിനക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
രാവിലെ 6 മണിക്ക് കണ്ണൂർ ഏർപ്പോർട്ടിൽ എത്തിയ മൃതദേഹം എട്ടരയോടെ നരിപ്പറ്റ തിനൂരിലെ ഭർതൃവീട്ടിൽ എത്തി. യുവതിയുടെ ചേതനയറ്റ ശരീരത്തിൽ തൻ്റെ പ്രിയതമൻ സഹീറും പിഞ്ചു മക്കളും മുത്തം നൽകിയപ്പോൾ കണ്ടു നിന്ന ബന്ധുക്കൾക്കും നാട്ടുകാർക്കും തേങ്ങൽ അടക്കാനായില്ല. പിതാവ് സുബൈറിനെയും മാതാവ് ഖമർ ലൈലയെയും ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. ആർക്കും ആരെയും സമാധാനിപ്പിക്കാൻ കഴിയാതെ മുഖത്തോട് മുഖം നോക്കി.
മയ്യിത്ത് എത്തുന്നതിന് മണിക്കൂറുകൾ മുൻപ് തന്നെ നൂറുക്കണക്കി നാളുകളാണ് മണ്ടോക്കണ്ടിയിലെ വീട്ടിൽ എത്തിയത്.
10 മിനുട്ട് മാത്രം വിട്ടിൽ വെച്ച മൃതദേഹം അടുത്ത ബന്ധുക്കളെ കാണിച്ച ശേഷം പള്ളിയിലേക്ക് എടുത്തു. മണ്ടോക്കണ്ടി പള്ളിയിൽ നടന്ന ജനാസ നിസ്കാരത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ദോഹയിൽ താമസ സ്ഥലത്ത് കുളിമുറിയിലാണ് 28 കാരിയായ യുവതി ഷോക്കേറ്റ് മരിച്ചത്. ഇലക്ട്രിക്ക് ഹീറ്ററിൽ നിന്ന് വൈദ്യുതി പുറത്തേക്ക് പ്രവഹിച്ചതാണ് അപകട കാരണമെന്ന് പറയുന്നു.
ഭർത്താവ് മീത്തലെ പീടികയിൽ സഹീർ ദോഹയിൽ ബിസിനസ് നടത്തുകയാണ്.
ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
ഏറെ സമയമായിട്ടും ലഫ് സിന കുളിമുറിയിൽ നിന്ന് പുറത്തു വരാത്തതിനെ തുടർന്ന് വാതിൽ തുറന്നപ്പോൾ മരിച്ചുകിടക്കുന്നതാണ് കണ്ടത്. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി പെട്ടെന്ന് തന്നെ നാട്ടിൽ എത്തിക്കുന്നതിൽ ഖത്തർ കെ എം സി സി നേതാക്കൾ നടത്തിയ പ്രവർത്തനം ഏറെ പ്രശംസനീയമായി.
വാണിമേൽ: ഖത്തറിൽ ഷോക്കേറ് മരിച്ച വാണിമേൽ കോപ്പനാങ്കണ്ടി ചെന്നാട്ട് ലഫ്സിനയുടെ മൃതദേഹം ഇന്ന് കാലത്ത് 9 മണിക്ക് ഖബറടക്കും. രാവിലെ കണ്ണൂർ ഏർപ്പോർട്ടിൽ എത്തിയ മൃതദേഹം ഭർതൃവീടായ നരിപ്പറ്റ തിനൂരിൽ എത്തിച്ച് മണ്ടൊക്കണ്ടി ജുമാമസ്ജിദ് ഖർസ്ഥാനിൽ മറവ് ചെയ്യും.
ദോഹയിൽ താമസ സ്ഥലത്ത് കുളിമുറിയിലാണ് 28 കാരിയായ യുവതി ഷോക്കേറ്റ് മരിച്ചത്. ഇലക്ട്രിക്ക് ഹീറ്ററിൽ നിന്ന് വൈദ്യുതി പുറത്തേക്ക് പ്രവഹിച്ചതാണ് അപകട കാരണമെന്ന് പറയുന്നു. ഭർത്താവ് മീത്തലെ പീടികയിൽ സഹീർ ദോഹയിൽ ബിസിനസ് നടത്തുകയാണ്.
നാദാപുരം: മരണാന്തരം മൃതദേഹം മെഡിക്കൽ കോളജ് വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുനൽകി ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാതൃകയായി. ഡി.വൈ.എഫ്.ഐ കല്ലാച്ചി മേഖലാ സമ്മേളനത്തോടനുബന്ധിച്ചാണ് 12 പ്രവർത്തകരുടെ സമ്മതപത്രം ജില്ലാ സെക്രട്ടറി വി വസീഫ് മെഡിക്കൽ കോളജ് അനാട്ടമി വിഭാഗം മേധാവി പ്രൊഫ. ആശക്ക് കൈമാറിയത്. മേഖല സെക്രട്ടറി എ.കെ ബിജിത്ത്, പ്രസിഡൻ്റ് സി.എച്ച് രജീഷ്, ട്രഷറർ അശ്വന്ത്, കമ്മറ്റി അംഗങ്ങളായ സി വിഷ്ണു, വിശാഖ്, പ്രിജിൽ, ജയലേഷ്, ജിതിൻ, സി.കെ നിധിൻ, എസ്.എഫ്.ഐ ഏരിയ കമ്മറ്റി അംഗങ്ങളായ ജൂലിയ, അശ്വനി രാജീവ് എന്നിവരാണ് തങ്ങളുടെ ശരീരം മരണാനന്തരം വിട്ടുനൽകാൻ സമ്മതം നൽകിയത്.
എടച്ചേരി: കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എടച്ചേരി കൃഷി ഭവന് തെങ്ങ്കൃഷി ബോധവല്‍ക്കരണ സെമിനാർ നടത്തി. എടച്ചേരി കമ്മൃൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് അംഗം കൂടത്താംകണ്ടി സുരേഷ് മാസ്ററര് സെമിനാർ ഉദ്ഘാടനം ചെയ്തു.എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പത്മിനി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.
പദ്ധതിയെ സംബദ്ധിച്ച് തൂണേരി കൃഷി അസി. ഡയരക്ടര്‍ സുമാറാണി വിശദീകരിച്ചു. തെങ്ങുകളെ ബാധിക്കുന്ന കീടങ്ങളെ പ്രതിരോധിച്ച് ഉൽപാദനം വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നേരത്തെ കേരഗ്രാമം പദ്ധതിയില്‍ ഉൾപ്പെടുത്തി വളവും, ഇടവിള കൃഷിക്കായി വിത്തുകളും വിതരണം ചെയ്തിരുന്നു. ജനപ്രതിനിധികളായ ടി.കെ അരവിന്ദാക്ഷന്, രാജന് കൊയിലോത്ത്, ശ്രീജ പാലപ്പറമ്പത്ത്, എ. ഡാനിയ എന്നിവര്‍ ആശംസകളർപ്പിച്ച് സംസാരിച്ചു.
ഔണ് ലൈനില്‍ നടത്തിയ ബാധവല്‍ക്കരണ ക്ളാസിന് ഡോ.സി.തബാന്‍, ഡോ.പി.എസ്സ് പ്രതിഭ എന്നിവര്‍ നേതൃത്വം നല്കി. എടച്ചേരി കൃഷി ഓഫീസര്‍ പി. ശ്രീജ സ്വാഗതവും ആര്.കെ ആതിര നന്ദിയും പറഞ്ഞു.
വളയം: ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ വളയം വേങ്ങോൽ മനോജൻ്റെയും പ്രേമയുടേയും മകളായ മയൂഖയെ കെ.മുരളീധരൻ എം.പി വീട്ടിലെത്തി അനുമോദിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ സി.വി കുഞ്ഞികൃഷ്ണൻ, കെ.ചന്ദ്രൻ മാസ്റ്റർ, വാർഡ് മെമ്പർ സിനില, ആർ പി. സൂപ്പി, പടിക്കൽ അബദുല്ല, രവീന്ദ്രൻ പി.പി എന്നിവർ സന്നിഹിതരായി.
തോട്ടിൽ വീണ മൂന്ന് വയസ്സുകാരൻ മുഹമ്മദിനെ രക്ഷപ്പെടുത്തിയതിനാണ് മയൂഖയ്ക്ക് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.
വാണിമേൽ: ഖത്തറിൽ ഷോക്കേറ് മരിച്ച വാണിമേൽ കോപ്പനാങ്കണ്ടി ചെന്നാട്ട് ലഫ്സിനയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.
രാവിലെ 6 മണിക്ക് കണ്ണൂർ ഏർപ്പോർട്ടിൽ എത്തുന്ന മൃതദേഹം ഭർതൃവീടായ നരിപ്പറ്റ തിനൂരിലേക്ക് കൊണ്ടു പോകും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായതായി ഖത്തർ കെ എം സി സി ഭാരവാഹികൾ അറിയിച്ചു.
പിഞ്ചു മക്കളുടെ മാതാവായ ലഫ്സിന യുടെ ദാരുണ മരണത്തിൽബന്ധുക്കളും നാട്ടുകാരും തേങ്ങുകയാണ്. ദോഹയിൽ താമസ സ്ഥലത്ത് കുളിമുറിയിലാണ് 28 കാരിയായ യുവതി ഷോക്കേറ്റ് മരിച്ചത്. ഇലക്ട്രിക്ക് ഹീറ്ററിൽ നിന്ന് വൈദ്യുതി പുറത്തേക്ക് പ്രവഹിച്ചതാണ് അപകട കാരണമെന്ന് പറയുന്നു.
ഭർത്താവ് മീത്തലെ പീടികയിൽ സഹീർ ദോഹയിൽ ബിസിനസ് നടത്തുകയാണ്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഏറെ സമയമായിട്ടും ലഫ് സിന കുളിമുറിയിൽ നിന്ന് പുറത്തു വരാത്തതിനെ തുടർന്ന് വാതിൽ തുറന്നപ്പോൾ മരിച്ചു കിടക്കുന്നതാണ് കണ്ടത് .
നരിപ്പറ്റ: മുള്ളമ്പത്ത് പയ്യെകണ്ടി ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ട ജെ.സി.ബിക്ക് തീപിടിച്ചു. കെ.കെ ബിൽഡേഴ്സ് കൺസ്ട്രക്ഷൻ കീഴിലുള്ള ജെസിബിക്കാണ് ഇന്ന് പുലർച്ചെ 3.30 ഓടെ തീ പിടിച്ചത്. വിവരമറിഞ്ഞ് നാദാപുരം അനി രക്ഷാ നിലയത്തിലെ സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീ അണച്ചു. ജെ.സി.ബി ഭാഗികമായി കത്തിനശിച്ചു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാമദാസൻ വി വി യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അജേഷ് ഡി, പ്രബീഷ് കുമാർ കെ കെ, ജിഷ്ണു ആർ, ബിനീഷ് കെ, അരുൺ പ്രസാദ് വികെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് ഡ്രൈവർ ജയ്സൽ പികെ, ജയേഷ് എം എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.
നാദാപുരം: രുചിയുടെ മാന്ത്രിക സ്പർശ്ശവുമായി വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചുവരുന്ന ‘യമ്മി ഫ്രൈഡ് ചിക്കൻ ‘ ഇനി നാദാപുരത്തും. നാദാപുരം തലശ്ശേരി റോഡിൽ മുതാകര ജുമാമസ്ജിദ് പരിസരത്ത് ആരംഭിച്ച ‘യമ്മി ഫ്രൈഡ് ചിക്കൻ ‘ പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന, വൈസ് പ്രസിഡന്റ് കെ മധുമോഹനൻ, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി, സി.വി.എം വാണിമേൽ, അഹ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, ആവോലം രാധാകൃഷ്ണൻ, എൻ.കെ മൂസ മാസ്റ്റർ, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, സി.കെ നാസർ, സുധാ സത്യൻ, മാനേജിംഗ് പാർട്ണർമാരായ അഫ്നാസ് ചോറോട്, മുഹ്സിൻ വളപ്പിൽ, ഷമീർ പാഴൂർ, അൻസാർ ഓറിയോൺ എന്നിവർ പങ്കെടുത്തു.
ഇരിങ്ങണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ക്ഷേത്രോത്സവങ്ങൾ ചടങ്ങുകൾ മാത്രമായി നടത്താൻ ഇരിങ്ങണ്ണൂരിൽ ചേർന്ന പഞ്ചായത്തധികൃതരുടെയും, ക്ഷേത്ര കമ്മറ്റി ഭാരവാഹികളുടെയും, പോലീസധികാരികളുടെയും യോഗത്തിൽ തീരുമാനമായി. എടച്ചേരി ഗ്രാമപഞ്ചായത്തിലെ ഇരിങ്ങണ്ണൂര്‍ കച്ചേരി കോട്ടേമ്പ്രം തുരുത്തി പ്രദേശങ്ങളിലെ ക്ഷേത്രോത്സവങ്ങൾ ചടങ്ങുകൾ മാത്രമായി നടത്താൻ എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പത്മിനി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു യോഗത്തിൽ വൈസ് പ്രസിഡണ്ട് എം രാജൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജൻ കൊയിലോത്ത് ചെയർ പേർസൻ ശ്രീജ പാല പറമ്പത്ത് മെമ്പർമാരായ കെപി സലീന , കെ ടി കെ രാധ, സി പി ശ്രീജിത്ത് നാദാപുരം പോലീസ് സബ് ഇൻസ്പെക്ടർ മോഹനൻ എം കെ, ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ വി.കെ മോഹനൻ മാസ്റ്റർ, വത്സരാജ് മണലാട്ട്, പി.ബാലൻ, ബാലകൃഷ്ണൻ കോട്ടേമ്പ്രം, പ്രമോദ് കെടഞ്ഞോത്ത് എന്നിവർ സംസാരിച്ചു.
ഇരിങ്ങണ്ണൂർ: വിവര സാങ്കേതിക വിദ്യയുടെ കളിക്കളമായി ലോകം മാറുമ്പോൾ മൊബൈൽ ഫോണുകൾ കച്ചേരി പ്രദേശത്തുകാർക്ക് വെറും ഒരു കാഴ്ച്ച വസ്തു മാത്രമായിരുന്നു, സ്ക്കൂളുകൾ, ബാങ്ക്, കുടുംബാരോഗ്യ കേന്ദ്രം വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്ന ഈ പ്രദേശത്തെ ഉദ്യോഗസ്ഥരും വിദ്ധ്യാർഥികളും നാട്ടുകാരും എല്ലാം മൊബൈൽ സിഗ്നലുകൾ ലഭിക്കാത്തതു കാരണം ബുദ്ധിമുട്ടിലായിരുന്നു ഓൺലൈൻ ക്ലാസ്സിൻ്റെ കാലത്ത് ഇവിടെയുള്ള കുട്ടികൾ ബന്ധുവീടുകളിൽ കഴിഞ്ഞാണ് പഠിച്ചിരുന്നത്. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടു നടന്ന ഉദ്ഘാടന പരിപാടിയിൽ ഈ നാടിൻ്റെ അഭിമാനമായി വളർന്നു വരുന്ന സിനിമാ ബാലതാരമായ കുട്ടിതെന്നൽ ടവർ ഉദ്ഘാടനം നിർവ്വഹിച്ചു ടവർ കമ്മറ്റി കൺവീനർ കുന്നിലോത്ത് ദിനീഷ് സ്വാഗതം പറഞ്ഞു ടവർ കമ്മറ്റി ചെയർമാൻ സുരേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു രഞ്ജിത്ത് നന്ദി പ്രകാശിപ്പിച്ചു കുട്ടി തെന്നലിനുള്ള ഉപഹാരം ഉണിക്കിനാണ്ടി കൃഷ്ണനും, വാരക്കണ്ടത്തിൽ രാജനും നൽകി.
വാണിമേൽ: വർഷങ്ങളായി തകർന്ന് കിടക്കുന്ന വാണിമേൽ പാക്കോയി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ജനകീയ കമ്മിറ്റി രൂപീകരിച്ചു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി നാട്ടുകാർ ഒന്നടങ്കം സമരത്തിന് ഇറങ്ങുകയാണ്. വാണിമേൽ നരിപ്പറ്റ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. റോഡും പാക്കോയി പാലവും തകർന്നിട്ട് വർഷങ്ങളായി. മാറി മാറിവരുന്ന കാലാവസ്ഥ വ്യതിയാന ങ്ങൾക്കനുസരിച്ച് ചളിയും പൊടിയും നിറഞ്ഞ് കാൽ നട യാത്ര പോലും അസാധ്യമായിരി
ക്കുകയാണ്. പല തവണ ആവശ്യപ്പെട്ടിട്ടും യാതൊരു പരിഹാരവും കാണാതെ ഗത്യന്തര മില്ലാതെയാണ് നാട്ടുകാർ സമരമുഖത്ത് ഇറങ്ങാൻ നിർബന്ധിതരായതെന്ന് കർമ സമിതി ഭാരവാഹികൾ പറഞ്ഞു. ആദ്യ ഘട്ടമായി ഭൂമിവാതുക്കൽ അങ്ങാടിയിൽ പാക്കോയി റോഡ് പ്രവേശന കവാടത്തിൽ വെള്ളിയാഴ്ച രാവിലെ 10ന് ഉപരോധം നടക്കും. പവിത്രൻ അധ്യക്ഷനായ യോഗത്തിൽ കുനിയിൽ ഉസ്മാൻ, ടി പി ആലിമാസ്റ്റർ പ്രസംഗിച്ചു.
കുനിയിൽ ഉസ്മാൻ ചെയർമാനും സമീർ ഇരുമ്പന്റവിട കൺവീനറുമായാണ് കർമ്മസമിതി രൂപീകരിച്ചത്.
നാദാപുരം: ദേശീയ മൃഗമായ കടുവയുടെ ഏറ്റവും വലിയ ചാർക്കോൾ ചിത്രം വരച്ച് നാദാപുരം സ്വദേശി അരുൺകുമാർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. നാലടി ഉയരവും മൂന്ന് അടി വീതിയുമുള്ള ചാർക്കോൾ ചിത്രമാണ് കക്കംവെള്ളിയിലെ പുതിയെടുത്ത് അരുൺകുമാർ വരച്ചത്. ചെമ്പരത്തി കമ്പ് കൊണ്ട് സ്വന്തമായി നിർമിച്ച ചാർക്കോൾ ആണ് വരയ്ക്കായി ഉപയോഗിച്ചത്. ഇരുപത് വർഷത്തോളമായി ചിത്ര രചനയിലും പെയിന്റിംഗിലും സജീവമാണ് അരുൺകുമാർ. നാദാപുരത്ത് ഐൻ ഡിസൈൻ എന്ന പേരിൽ ഡിസൈനിംഗ് സ്ഥാപനം നടത്തുകയാണ് ഇദ്ദേഹം. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചത് കലാജീവിതത്തിന് ഊർജ്ജമാകുമെന്ന പ്രതീക്ഷയാണ് അരുൺകുമാറിനുള്ളത്.
കുറ്റ്യാടി: കടയിൽ അതിക്രമിച്ചെത്തിയ സംഘം ജീവനക്കാരനുൾപ്പെടെ മൂന്ന്പേരെ മർദ്ദിച്ചതായി പരാതി. കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ പ്രവർത്തിക്കുന്ന ഡി പ്ലേ ജന്റ്സ് കടയിലാണ് ഇന്നലെ രാത്രി പത്തരയോടെ ആക്രമണമുണ്ടായത്. സംഭവത്തിൽ മർദ്ദനമേറ്റ ജീവനക്കാരൻ അടുക്കത്ത് കെ.കെ മുഹമ്മദ്, സാധനം വാങ്ങാനെത്തിയ നാഫി, നാജിഫ് എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുക്കത്ത് ഭാഗത്ത് നിന്നു മുഖം മൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയാണ് ആക്രമിച്ചതെന്ന് പരുക്കേറ്റവർ പറഞ്ഞു. കുറ്റ്യാടി പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
നാദാപുരം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ ഭിന്നശേഷിക്കാർക്ക് റിസർവേഷൻ നൽകണമെന്ന സർക്കാർ തീരുമാനത്തിലെ അവ്യക്തത നീക്കണമെന്ന് നാദാപുരം ഉപജില്ലാ എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ കൺവൻഷൻ ആവശ്യപ്പെട്ടു. നാദാപുരം ഡി പാരീസ് ഓഡിറ്റിയത്തിൽ നടന്ന കൺവൻഷൻ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് എം.പി മൂസ ഹാജി അധ്യക്ഷനായി. ടി രാമചന്ദ്രൻ, അഹമ്മദ് പുന്നക്കൽ, മുഹമ്മദ് ബംഗ്ലത്ത്, വയലോളി അബ്ദുല്ല, സി.കെ നാസർ, ടി.പി രാജീവൻ, പി.എം സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
നാദാപുരം ഉപജില്ലാ ഭാരവാഹികളായി മുഹമ്മദ് ബംഗ്ലത്ത് ( പ്രസിഡന്റ് ), പി മൂസ ഹാജി, എ മോഹനൻ (വൈസ് പ്രസി.), ടി.പി രാജീവൻ (ജനറൽ സെക്രട്ടറി), സി.കെ നാസർ, പി അഭിലാഷ് (സെക്ര.), പൈക്കാട്ട് അമ്മദ് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
നാദാപുരം: വളയം കല്ലുനിരക്കടുത്ത്
വൻ തീപ്പിടുത്തം. ആയിരത്തിലധികം റബർ ഷീറ്റുകൾ കത്തിനശിച്ചു. കല്ലുനിരക്കടുത്ത് കൂടലായിയാണ് സംഭവം. എകരം പറമ്പത്ത് ഹരിദാസൻ്റെ യും മണിക്കുന്നുമ്മൽ കണാരൻ്റെയും ഉടമസ്തതയിലുള്ള പറമ്പിലാണ് അഗ്നിബാധ.
റബർ സൂക്ഷിച്ച ഷെഡ് പൂർണമായും കത്തിനശിച്ചിട്ടുണ്ട്. ഇന്ന് രാത്രി ഒൻപതോടെയാണ് സംഭവം. നാട്ടുകാരും ചേലക്കാട് നിന്നെത്തിയ ഫയർ ഫോഴ്സും ചേർന്നാണ് തീയണച്ചത്.
അരൂർ: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ച് ബൂത്ത് പ്രസിഡന്റിന്റെ വീട്ടിലെറിഞ്ഞതായി പരാതി. അരൂര്‍ കോട്ട് മുക്കില്‍ മനോരമ ന്യൂസ് മേക്കര്‍ പുരസ്കാരം നേടിയ കെ പി സി സി പ്രസിഡന്റ് കെ സുധാകരന് അഭിവാദ്യമര്‍പ്പിച്ച് കോട്ട് മുക്കില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് രണ്ട് ദിവസം മുമ്പ് ബൂത്ത് പ്രസിഡന്റ് കെ ടി സുനിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചത്. ഇന്നലെ രാവിലെയാണ് സുധാകരന്റെ ഫോട്ടോ അടക്കമുള്ള ഫ്ളക്സ് ബോര്‍ഡ് കോട്ട് മുക്കില്‍ നിന്ന് അര കിലോ മീറ്ററോളം ദൂരെയുള്ള സുനിയുടെ വീടിന്റെ നടവഴിയില്‍ കൊണ്ടിട്ട നിലയില്‍ കണ്ടത്. വിവരമറിഞ്ഞ നാദാപുരത്ത് നിന്ന് കനത്ത പോലീസ് സംഘമെത്തി. അസഹിഷ്ണുതയാണ് ഇതിന് പിന്നെലെന്നും ഇത്തരം സാമൂഹ്യ വിരുദ്ധ ശക്തികളെ തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. പ്രതിഷേധ യോഗം ഡി സി സി മെമ്പര്‍ കെ സജീവന് ഉദ്ഘാടനം ചെയ്തു. എന്‍ പി രാജന് അധ്യക്ഷത വഹിച്ചു. കെ ടി സുനി,എം കെ ശശി എന്നിവര്‍ പ്രസംഗിച്ചു.
കെ പി സി സി നിര്‍വ്വാഹക സമിതി അംഗം വി എം ചന്ദ്രന്, ഡി സി സി സെക്രട്ടരി പ്രമോദ് കക്കട്ടില്‍,ബ്ലോക്ക് പ്രസിഡന്റ് മരക്കാട്ടേരി ദാമോദരന്‍,പുറമേരി മണ്ഡലം പ്രസിന്റ് പി അജിത്ത് എന്നിവര്‍ സംഭവത്തില്‍ പ്രതിഷേധിച്ചു.
നാദാപുരം: ചേലക്കാട് വേദകൃഷ്ണ വൈദ്യശാലയിൽ തീപ്പിടുത്തം. വൈദ്യശാല പ്രവർത്തിക്കുന്ന ആയുർവേദ വൈദ്യൻ കെ ജയപ്രകാശ് ബാബുവിന്റെ വീട്ടിലാണ് വൈകിട്ട് 7 മണിയോടെ തീപ്പിടുത്തം ഉണ്ടായത്. വീട് ഭാഗികമായി കത്തിനശിച്ചു. സ്ഥലത്തെത്തിയ നാദാപുരം യൂണിറ്റിലെ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് തീ അണച്ചു.
നാദാപുരം: താലൂക്ക് ആശുപത്രിയിൽ സന്നദ്ധ കൂട്ടായ്മയായ സിഎച് ഷിഫാസെന്റർ 7 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചു നൽകിയ എമർജൻസി കെയർ യൂണിറ്റ് ഉപകരണങ്ങളെല്ലാം എടുത്തു മാറ്റി മുലയൂട്ടൽ കേന്ദ്രമാക്കി മാറ്റിയ ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധം. ശിഫാ സെന്റർ ഭാരവാഹികൾ തൂണേരി ബ്ലോക്ക് പ്രെസിഡന്റിനും ഹോസ്പിറ്റൽ സുപ്രണ്ടിനും പരാതി നൽകി. അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഉറപ്പ് നൽകി. കടോളി അബൂബക്കർ ഹാജി, അസീസ് ഹാജി തെരുവത്ത് എൻ.കെ ജമാൽ ഹാജി , അബ്ബാസ് കണേക്കൽ , ഹാരിസ് മാതോട്ടത്തിൽ എന്നിവർ സംബന്ധിച്ചു .
നാദാപുരം: രുചിയുടെ മാന്ത്രിക സ്പർശ്ശവുമായി വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചുവരുന്ന ‘യമ്മി ഫ്രൈഡ് ചിക്കൻ' ഇനി നാദാപുരത്തും . നാദാപുരം തലശ്ശേരി റോഡിൽ മുതാകര ജുമാമസ്ജിദ് പരിസരത്ത് പുതുതായി ആരംഭിക്കുന്ന ‘യമ്മി ഫ്രൈഡ് ചിക്കൻ ‘ നാളെ വൈകുന്നേരം 3 മണിക്ക് പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക നേതാക്കളും വ്യാപാര സംഘടനാ നേതാക്കളും സംബന്ധിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രവചന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഫോട്ടോയിൽ എത്ര ഫ്രൈഡ് ചിക്കൻപീസ് ഉണ്ടെന്ന് കൃത്യമായി പ്രവചിക്കുന്നവരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത് അവർക്ക് ആകർഷകമായ സമ്മാനം നൽകുമെന്ന് മാനേജിംഗ് പാർട്ണറുമാരായ അഫ്നാസ് ചോറോട്, മുഹ്സിൻ വളപ്പിൽ, അൻസാർ ഓറിയോൺ എന്നിവർ പറഞ്ഞു.
ഫ്രീ ഹോം ഡെലിവറി സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിലും തുടർന്നും നാട്ടുകാരുടെ സഹകരണം മാനേജ്മെന്റ് അഭ്യർത്ഥിച്ചു.
നാദാപുരം: കല്ലാച്ചി പാലാഞ്ചോല കുന്നിൽ പ്രവർത്തിക്കുന്ന എം ഇ ടി ആർട്സ് ആൻ്റ് സയൻസ് കോളജിൽ പി ജി കെമിസ്ട്രി , ബോട്ടണി ലാബുകൾ തുറന്നു. കെ മുരളീധരൻ എം പി ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ ഇ പി അബൂബക്കർ ഹാജി അധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി, വാർഡ് മെമ്പർ പി പി ബാല കൃഷ്ണൻ, എച്ച് ഒ ഡി: ശ്രീനിവാസൻ, പ്രിൻസിപ്പൽ മജീദ് , ട്രസ്റ്റ് ഭാരവാഹികളായ സി കെ ഇബ്രാഹിം, നരിക്കോൾ ഹമീദ് ഹാജി, വാഴയിൽ അഷ്റഫ് ഹാജി, ഓർമ റഫീഖ് , നാസർ മാസ്റ്റർ നന്തോത്ത്, പി അബു ഹാജി , യൂനുസ് ഹസൻ തുടങ്ങിയവർ സംബന്ധിച്ചു.