29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

നാദാപുരത്ത് കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിൽ

17th of May 2022

നാദാപുരം: കഞ്ചാവ് വിൽപ്പന നടത്തിയ അതിഥി തൊഴിലാളിയെ പൊലീസ്  പിടികൂടി. പശ്ചിമബംഗാൾ മിഡ്‌നാപൂർ സ്വദേശി മിർ സിറാജുദീൻ (32) നെയാണ് ആവോലത്ത് വെച്ച് പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. നാദാപുരം ഡി.വൈ.എസ്.പി ടി.പി.ജേക്കബിന്റെ നേത്യത്വത്തിലുളള സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ആവോലത്തെ ഹോട്ടൽ ജീവനക്കാരനായ യുവാവ് ഹോട്ടൽ ജോലിക്കിടെ ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകുകയായിരുന്നു. പ്രതിയുടെ സുഹൃത്തിനെ ചുറ്റിപ്പറ്റി നടത്തിയ അന്യേഷണമാണ് വഴിതിരിവായത്. എസ്.ഐ.പ്രശാന്തി നോടൊപ്പം, വളളിൽ സതാനന്ദൻ, കെ.ലതീഷ്, അനിൽകുമാർ, സബീഷ് എന്നിവരാണ് പ്രത്യേക സ്ക്വാഡിൽ ഉണ്ടായിരുന്നത് . 

Related UPdates