29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

കുമ്മങ്കോട്ട് ആണിച്ചാൽ കല്ലിട്ട് മൂടാനുള്ള ശ്രമം ഗ്രാമപഞ്ചായത്ത്‌ തടഞ്ഞു

17th of May 2022

നാദാപുരം:  കുമ്മങ്കോട് പതിനാറാം വർഡിൽ തൊടുവയിൽ മുക്ക് - കുനിച്ചം വീട്ടിൽ താഴെ  ആണിച്ചാൽ കല്ലിട്ട് മൂടി സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർത്ത് കെട്ടാനുള്ള ശ്രമം ഗ്രാമ പഞ്ചായത്ത്‌ തടഞ്ഞു. തൊടുവയിൽ മുക്കിൽ നിന്ന് കുനിച്ചം വീട്ടിൽ താഴേക്ക് വരുന്ന കോൺക്രീറ്റ് റോഡ് അവസാനിക്കുന്ന ഭാഗത്തുള്ള ആണിച്ചാൽ കല്ലിട്ട് മൂടി  സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർത്ത് പൊതു റോഡിൽ ആണിച്ചാൽ കീറാനുള്ള ശ്രമമാണ് ഗ്രാമ പഞ്ചായത്ത് അധികൃതർ തടഞ്ഞത്. കുനിച്ചംവീട്ടിൽ നൗഫലിന്റെ നേതൃത്വത്തിലാണ്  അനധികൃത നിർമാണം. പരിശോധനക്കെത്തിയ പഞ്ചായത്ത് അധികൃതരോട് കയർത്തു കയറിയ സ്ഥല ഉടമ പണി നിർത്തില്ലെന്നും നിർമാണം തുടരുമെന്നും ഭീഷണി മുഴക്കി. തുടർന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശാഹുൽ ഹമീദ് നേരിട്ടെത്തിയാണ്  നിർമാണം തടഞ്ഞത്.  പൊതു റോഡിൽ പുതിയ ചാല് കീറി നിർമാണം നടത്തുന്നത്  വഴി തടസ്സപ്പെടുത്താൻ  വേണ്ടിയാണെന്ന്‌ പരിസര വാസികൾ പറഞ്ഞു. ആണിച്ചാൽ കല്ലിട്ട് മൂടിയത് ഉടനെ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി  നിർദ്ദേശം നൽകി.

Related UPdates