17
Tuesday
May 2022

17
Tuesday
May 2022

വാർത്ത

വാണിമേലിൽ വ്യാപാരിയെ കസ്റ്റഡിയിലെടുക്കാനുള്ള പോലീസിന്റെ നീക്കം നാട്ടുകാർ തടഞ്ഞു.

20th of January 2022

വാണിമേൽ: ഭൂമിവാതുക്കലിലെ വ്യാപാരിയെ അകാരണമായി കസ്റ്റഡിയിൽ എടുക്കാനുള്ള  പൊലീസിന്റെ നീക്കം നാട്ടുകാർ തടഞ്ഞു.  താഴെ അങ്ങാടിയിൽ കച്ചവടം ചെയ്യുന്ന കോടിയൂറയിലെ തെറ്റത്ത് റഫീഖിനെയാണ് വളയം എസ് ഐ യുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത്. ഇന്നലെ രാവിലെ  കടയിൽ നിന്ന് റഫീഖ് കണക്ക് ശരിയാക്കുന്നതിനിടെ സ്ഥലത്ത്എത്തിയ വളയം എസ് ഐ യുടെ നേതൃത്വത്തിലുള്ള [പൊലീസുകാർ റഫീഖ് മാസ്ക്ക് ധരിച്ചില്ലെന്ന് പറഞ്ഞു ഫൈൻ എഴുതുകയായിരുന്നു. എന്നാൽ, ഫൈൻ കോടതിയിൽ അടക്കാമെന്ന് റഫീഖ് പറഞ്ഞതോടെ ക്ഷോഭിച്ച എസ് ഐ റഫീഖിനോട് അസഭ്യ ഭാഷയിൽ സംസാരിക്കു കയും വണ്ടിയിൽ കയറാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇത് കണ്ട വ്യാപാരികളും നാട്ടുകാരും എന്തിനാണ് റഫീഖിനെ കൊണ്ടു പോകുന്നതെന്ന് ചോദിച്ചതോടെ എസ് ഐ നട്ടുകാർക്കെതിരെയും തിരിഞ്ഞു. 
ഇതോടെ നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. നാട്ടുകാരുടെ ചെറുത്തു നിൽപിനു മുന്നിൽ പൊലീസിന്റെ ദൗത്യം പരാജയപ്പെടുകയായിരുന്നു. എന്നാൽ, ഉച്ചയോടെ വീണ്ടും റഫീഖിനെ തേടി കടയിൽ എത്തിയ സി ഐ യും സംഘവും കടക്കകത്ത് കയറി പരിശോധന നടത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ഈ സമയം കടയിലെ ജീവനക്കാരൻ ബാബുവാണ് കടയിൽ ഉണ്ടായിരുന്നത്. ഇദ്ദേഹത്തോടെ റഫീഖിനെ കുറിച്ച് ചോദിക്കുകയും തുടർന്ന് റഫീഖിന്റെ വീട്ടിൽ എത്തി പരിശോധന നടത്തുകയും ചെയ്തു. അകാരണമായി വ്യാപാരിയെ പീഡിപ്പിക്കുന്ന പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. 

Related UPdates