20
Thursday
January 2022

20
Thursday
January 2022

വാർത്ത

കേരളത്തെ അവഗണിച്ച് തകർക്കാമെന്നത് കേന്ദ്രത്തിന്റെ വ്യാമോഹം: സത്യൻ മൊകേരി

14th of January 2022

വളയം: പദ്ധതികളും പണവും നൽകാതെ  അവഗണിക്കാനുള്ള കേന്ദ്ര നീക്കത്തെ ഒറ്റക്കെട്ടായി കേരളം എതിർത്ത് തോൽപ്പിക്കുമെന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. സി.പി.ഐ നാദാപുരം മണ്ഡലം പ്രചരണ ജാഥ വളയം കല്ലുനിരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളയം ലോക്കൽ സെക്രട്ടറി സി.എച്ച് ശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കേരള വികസനത്തെ തടയാൻ കേന്ദ്രത്തിന് സഹായം നൽകുന്ന കോൺഗ്രസ്-ലീഗ് നിലപാട് പരിഹാസ്യമാണ്.
വികസന രംഗത്ത് കേരളത്തെ ഒറ്റ തിരിഞ്ഞ് അക്രമിച്ച് തകർക്കാമെന്നത് ബി.ജെ. പി യുടെ വ്യാമോഹമാണ് സത്യൻ മൊകേരി പറഞ്ഞു.

ജാഥാ ലീഡർ അഡ്വ. പി.ഗവാസ്, ഉപലീഡർ എം.ടി ബാലൻ, ഡയക്ടർ ശ്രീജിത്ത് മുടപ്പിലായി, വി.പി. ശശിധരൻ , ടി.ശ്രീധരൻ , ലിനീഷ് അരുവിക്കര, കളത്തിൽ സഹജൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ്  അംഗങ്ങളായ സി.കെ ബാലൻ, വി.പി.ശശിധരൻ , എ. ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ലിനീഷ് അരുവിക്കര, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് അശ്വിൻ മനോജ്, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ടി.ശ്രീധരൻ , കിസാൻ സഭ ജില്ലാ കമ്മറ്റി അംഗം ജലീൽ ചാലക്കണ്ടി, കേരള മഹിളാസംഘം മണ്ഡലം ജോ.സെക്രട്ടറി ഷീമ വളളിൽ എന്നിവർ ജാഥാംഗങ്ങളാണ്.
15 ന് രാവിലെ ചെക്യാട് പഞ്ചായത്തിലെ മഞ്ഞപള്ളിയിൽ നിന്നാരംഭിക്കുന്ന ജാഥ വളയം, ചുഴലി, വിലങ്ങാട്, വാണിമേൽ, കുമ്മങ്കോട്, നാദാപുരം, തൂണേരി, ഇരിങ്ങണ്ണൂർ, എടച്ചേരി, സ്വീകരണങ്ങൾക്കു ശേഷം വൈകുന്നേരം ആറ് മണിക്ക് വെളളൂരിൽ സമാപിക്കും.
വിവിധ കേന്ദ്രങ്ങളിൽ  ഇ.കെ. വിജയൻ MLA , ടി .കെ. രാജൻ മാസ്റ്റർ, രജീന്ദൻ കപ്പള്ളി എന്നിവർ പ്രസംഗിക്കും. ജനുവരി 17 തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് കല്ലാച്ചി പോസ്റ്റ് ഓഫീസിലേക്ക് നടക്കുന്ന മാർച്ചും ധർണ്ണയും സി.പി ഐ സംസ്ഥാന കൗൺസിൽ അംഗം ഇ.കെ വിജയൻ ഉദ്ഘാടനം ചെയ്യും.

Related UPdates