4
Saturday
December 2021

4
Saturday
December 2021

വാർത്ത

നാദാപുരത്ത് 4500 കുടുംബങ്ങൾക്ക് കുറ്റി കുരുമുളക് തൈ വിതരണം ചെയ്തു

25th of November 2021

നാദാപുരം : 2021-22 വർഷത്തെ ജനജീയാസൂത്രണ പദ്ധതിയിൽ കാർഷിക മേഖലയില്‍  ഉള്‍പ്പെടുത്തി നാദാപുരം ഗ്രാമ പഞ്ചായത്തിലെ 4500 കർഷകർക്ക് കുറ്റി കുരുമുളക് തൈ വിതരണം ചെയ്തു .
ഓരോ കർഷകനും ഒരു തൈ വീതമാണു നൽകിയത്. ഇരുപതാം വാർഡിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പഞ്ചായത്ത് തല വിതരണോദ്ഘാടനം നിർവ്വഹിച്ചു . വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു .
വാർഡ് മെമ്പർ സി ടി കെ സമീറ , വി എ അമ്മദ് ഹാജി , സി വി കുഞ്ഞമ്മദ് , വി എ റഹീം , കാസിം കുന്നുമ്മൽ , പി കെ അഷ്‌റഫ് , പി സിറാജ് എന്നിവർ സംബന്ധിച്ചു .

Related UPdates