18
Monday
October 2021

18
Monday
October 2021

വാർത്ത

നാദാപുരം മണ്ഡലം മുസ്ലിം ലീഗ് ശിൽപ്പശാല തുടങ്ങി

12th of October 2021

നാദാപുരം : നിയോജക മണ്ഡലം മുസ്ലിം ലീഗ് അവിഷ്ക്കരിച്ച സമഗ്രം 02  പദ്ധതിയുടെ ഭാഗമായി ഏകദിന ശില്പശാല തുടങ്ങി. മണ്ഡലത്തിലെ വിവിധ പഞ്ചായത്തു കളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രസംഗകരാണ് ശിൽപ്പശാലയിൽ പങ്കെടുത്തത് . ഡീ പാരീസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല ജില്ലാ പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് 
സൂപ്പി  നരിക്കട്ടെരി അധ്യക്ഷനായി . യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി . പി ശാദുലി , സി വി എം വാണിമേൽ , എൻ കെ മൂസ മാസ്റ്റർ , അബ്ദുല്ല വയലോളി , മുഹമ്മദ് ബംഗ്ലത്ത് എന്നിവർ പ്രസംഗിച്ചു.
അബൂട്ടി മാസ്റ്റർ ശിവപുരം , എം പി ജാഫർ മാസ്റ്റർ എന്നിവർ ക്ലസ്എടുത്തു . ടി കെ അഹമ്മദ് മാസ്റ്റർ, ടി കെ ഖാലിദ് മാസ്റ്റർ , അഹമ്മദ് കുറുവയിൽ, എം കെ മജീദ് സംബന്ധിച്ചു.

Related UPdates