18
Monday
October 2021

18
Monday
October 2021

വാർത്ത

ചേലക്കാട് - വില്ല്യാപ്പള്ളി - വടകര റോഡ്: സ്ഥലം വിട്ടു നൽകുന്നവർക്ക് നഷ്ട പരിഹാരം നൽകണമെന്ന് കർമ്മ സമിതി

21st of September 2021

നാദാപുരം: ചേലക്കാട് - വില്ല്യാപ്പള്ളി - വടകര റോഡ് വികസനം പരമാവധി പാരിസ്ഥിതിക - സാമൂഹിക ആഘാതം കുറക്കുന്ന തരത്തിൽ വീതി 10 മീറ്ററാക്കണമെന്നും ഇരകൾക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ചേലക്കാട് മേഖലാ തല കർമ്മ സമിതി നിലവിൽ വന്നു.
കുമ്മങ്കോട് കെ.കെ.സി. ഹൗസിൽ നടന്ന കൺവൻഷൻ  കെ.ടി.കെ.അശോകൻ
മാസ്റ്റർ ഉൽഘാടനം ചെയ്തു. കെ.കെ.രമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പി.ഷാജു സ്വാഗതം പറഞ്ഞു .
ഭാരവാഹികൾ :  അബ്ദുൾ ഹമീദ് (ചെയർ.), എം.പി.ബഷീർ (വൈ.ചെയർ.) പി. ഷാജു (കൺ.), ടി. മുരളീ ദാമോധരൻ (ജോ.കൺ.), കെ.കെ.സി സഫ്വാൻ (ട്രഷ.)

Related UPdates