18
Monday
October 2021

18
Monday
October 2021

വാർത്ത

സ്വകാര്യ ബസ് ബൈക്കിലിടിച്ചു : യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്.

20th of September 2021

നാദാപുരം: സ്വകാര്യ ബസ് ഇടിച്ച  ബൈക്ക് യാത്രക്കാരൻ  രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നാദാപുരം ടൗണിൽ ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം. തലശ്ശേരി ഭാഗത്തു നിന്ന് എത്തിയ എ എൻ ബി എസ്  ബസ് ആണ് എതിരെ വരികയായിരുന്ന ബൈക്കിൽ  ഇടിച്ചത്. ബൈക്ക്  യാത്രികനായ പയന്തോങ്ങ് സ്വദേശി ബാലൻ  പെട്ടെന്നു തന്നെ ബൈക്ക് വെട്ടിച്ചതിനാൽ വലിയ അപകടത്തിൽ നിന്ന് ഒഴിവായി. ബൈക്കിൻ്റെ  മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്. സംഭവത്തിനുശേഷം 
ബസ് നിർത്താതെ സ്റ്റാൻഡിലേക്ക് എടുത്തത്   നാട്ടുകാരെ ക്ഷുഭിതരാക്കി.  ബസ് ഡ്രൈവറും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി.  തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. ബൈക്കിനുണ്ടായ നാശ നഷ്ടങ്ങൾ പരിഹരിക്കാൻ ബസ് ജീവനക്കാരോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Related UPdates