21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

യു ഡി എഫ് ധർണ്ണക്ക് നാദാപുരത്ത് അന്തിമ രൂപമായി

15th of September 2021

നാദാപുരം: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെ യു ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ധർണ്ണക്ക് സാദപുരം നിയോജക മണ്ഡലം നേതൃ സംഗമം അന്തിമ രൂപം നൽകി. 20ന് രാവിലെ 10 ന് നാദാപുരം ടൗണിൽ  കൊവിഡ് പ്രൊട്ടോകോൾ പാലിച്ചു നടക്കുന്ന ധർണയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരാണ് പങ്കെടുക്കുന്നത്. നാദാപുരം ലീഗ് ഹൗസിൽ നടന്ന നേതൃസംഗമത്തിൽ നിയോജക മണ്ഡലം ചെയർമാൻ അഹമ്മദ് പുന്നക്കൽ അധ്യക്ഷനായി. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ. എ സജീവൻ സ്വാഗതം പറഞ്ഞു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി എം ജോർജ്, എൻ.കെ മൂസ മാസ്റ്റർ, പി കെ ദാമു മാസ്റ്റർ,  എം പി ജാഫർ മാസ്റ്റർ, കെ സി ബാലകൃഷ്ണൻ, എം കെ അഷ്റഫ്, മാകൂൽ കേളപ്പൻ, ടി എം വി ഹമീദ്, കെ പി ഷംസീർ, സി എച്ച് ഹമീദ്, യു കെ വിനോദ് കുമാർ,  കെ ചന്ദ്രൻ മാസ്റ്റർ, ഫായിസ് ചെക്യാട്, എം ടി ഹരിദാസൻ, കളത്തിൽ കുഞ്ഞാലി മാസ്റ്റർ, ശ്രീധരൻ വാളക്കയം പ്രസംഗിച്ചു.

Related UPdates