21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

നാദാപുരം ടൗണിൽ 50 ലക്ഷം രൂപ ചെലവിൽ കൈവരി നിർമാണം: പ്രവൃത്തി ഉദ്‌ഘാടനം ചെയ്തു

14th of September 2021

നാദാപുരം: പൊതുമരാമത്ത് വകുപ്പ് 50 ലക്ഷം രൂപ ചെലവിൽ നാദാപുരം ടൗണിൽ നിർമ്മിക്കുന്ന കൈവരിയുടെ പ്രവൃത്തി ഉദ്ഘാടനം ഇ.കെ. വിജയൻ എം.എൽ.എ. നിർവ്വഹിച്ചു.  ജംക്ഷൻ മുതൽ കല്ലാച്ചി ഭാഗത്താണ് ഇരു വശത്തുമായി കൈവരി നിർമ്മാണം. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എച്ച് നജ്മ ബീവി, പഞ്ചായത്ത് അംഗം കണേക്കൽ അബ്ബാസ്, സി.എച്ച് മോഹനൻ , എം.പി. സൂപ്പി, കെ.ടി. കെ.ചന്ദ്രൻ , നാസർ ഖജാന, കുരുമ്പയ്ത്ത് കുഞ്ഞബ്ദുള്ള, വി.കെ. സലീം, ഏരത്ത് ഇഖ്ബാൽ, പൊതുമരാമത്ത് എഞ്ചിനിയർ വിനോദ് എൻ , ഓവർസിയർ സുജിത്ത് കെ.ടി പങ്കെടുത്തു.

Related UPdates