25
Sunday
July 2021

25
Sunday
July 2021

വാർത്ത

പെട്രോൾ-ഡീസൽ വില വർധന: യൂത്ത് ലീഗ് സൈക്കിൾ റാലി നടത്തി

17th of June 2021

നാദാപുരം: സാധാരണക്കാരൻ്റെ ജീവിതം താറുമാറാക്കി കൊണ്ട് അനുദിനം വർധിക്കുന്ന പെട്രോൾ ഡീസൽ വില വർധനവിനെതിരെയും കേന്ദ്ര-കേരള സർക്കാരിൻ്റെ ജനദ്രോഹ നടപടിക്കെതിരെയും നാദാപുരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി മുതൽ നാദാപുരം വരെ സൈക്കിൾ റാലി നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി മുഹമ്മദലി ഉൽഘാടനം ചെയ്തു. റഫീഖ് കക്കംവെള്ളി, വി.അബ്ദുൾ ജലീൽ, വി.പി ഫൈസൽ, സി.പി. അജ്മൽ, ഷാക്കിർ എ.കെ, ഷഹീർ മുറിച്ചാണ്ടി, നൗഫൽ നരിക്കാട്ടേരി, ആസിഫ് കല്ലാച്ചി, ജാഫർ കല്ലാച്ചി, നിയാസ് വി.എ തുടങ്ങിയവർ നേതൃത്വം നൽകി.

Related UPdates