22
Tuesday
June 2021

22
Tuesday
June 2021

വാർത്ത

നിർധന വിദ്യാർത്ഥിക്ക് പൂർവ്വ വിദ്യാർത്ഥികളുടെ വക സ്മാർട്ട് ഫോൺ

10th of June 2021

വാണിമേൽ : ക്രസന്റ് ഹൈസ്കൂളിലെ നിർധന വിദ്യാർത്ഥിക്ക് പൂർവ്വ വിദ്യാർഥികൾ സ്മാർട്ട് ഫോൺ നൽകി. 2005 ബാച്ചിലെ  വിദ്യാർത്ഥികളാണ് സ്കൂളിൽ നടന്ന് വരുന്ന ഗാഡ്ജറ്റ് ചാലഞ്ചിൽ പങ്കാളികളായത്.  ബാച്ചിനെ പ്രതിനിധീകരിച്ച് ഒ.പി മുഹമ്മദ് , റിയാസ് ഓത്തിയിൽ, കെ.കെ അബ്ദുല്ല, സി.പി മുബീന, ഇസ്ഹാഖ് വാണിമേൽ എന്നിവർ സ്കൂളിൽ എത്തി ഹെഡ്മാസ്റ്റർ സികെ മൊയ്തുവിന് ഫോൺ കൈമാറി. അധ്യാപകരായ  ഹൈറുന്നിസ ,അഷ്റഫ് പടയൻ, റഷീദ് കോടിയുറ, ഹാജറ എന്നിവർ സംബന്ധിച്ചു. നേരത്തെ ഈ ബാച്ച്  മറ്റൊരു നിർധന വിദാർത്ഥിക്ക് ടെലിവിഷനും നൽകിയിരുന്നു. ഓൺലൈൻ ക്ളാസ് കേൾക്കാൻ സംവിധാനങ്ങളില്ലാത്ത മുഴുവൻ കുട്ടികൾക്കും ഗാഡ്ജറ്റ് ചാലഞ്ച് വഴി സഹായമെത്തിക്കാൻ സ്കൂളിൽ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

Related UPdates