22
Tuesday
June 2021

22
Tuesday
June 2021

വാർത്ത

മോദി സർക്കാർ കോർപ്പറേറ്റുകൾക്ക് കീഴടങ്ങി: എം.കെ ഭാസ്കരൻ

9th of June 2021

നാദാപുരം: മോദി സർക്കാർ കോർപ്പറേറ്റുകൾക്ക് കീഴടങ്ങിയെന്നും വാഗ്ദാനങ്ങൾ പാലിക്കാതെ മഹാവ്യാധിയുടെ കാലത്തും സാധാരണ ജനങ്ങളെ ദ്രോഹിക്കുകയാണന്നും എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ ഭാസ്കരൻ പറഞ്ഞു.പെട്രോൾ, ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന തീവെട്ടി കൊള്ളക്കെതിരെ ലോക് താന്ത്രിക് യുവജനതാദൾ നാദാപുരം മണ്ഡലം കമ്മറ്റി കല്ലാച്ചി പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എൽ.വൈ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.എൽ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് പി.എം നാണു, ടി. പ്രകാശൻ, വി.കെ പവിത്രൻ, വള്ളിൽ പ്രജീഷ്,അശ്വിൻ എം.കെ, ശ്രീജിത്ത് പുറക്കാലുമ്മൽ, രഞ്ജിത്ത് വളയം എന്നിവർ പ്രസംഗിച്ചു.

Related UPdates