22
Tuesday
June 2021

22
Tuesday
June 2021

വാർത്ത

കോവിഡ് രോഗികളുടെ എണ്ണത്തിൽ ആശങ്കയൊഴിയാതെ നാദാപുരം

6th of May 2021

നാദാപുരം: നാദാപുരത്ത് ഇന്ന് 200 നു മുകളിൽ പുതിയ രോഗികളെ സ്ഥിരീകരിച്ചു. അതിൽതന്നെ കൂടുതൽ പേരും സമ്പർക്കം വഴി രോഗബാധിതരായവരാണ്. കൂടുതൽ കണക്കുകൾ ഇങ്ങനെ : 

വിദേശത്ത് നിന്ന് എത്തിയവരിൽ ഒരു ചെക്കിയാട് സ്വദേശിക്കാണ് ഇന്ന് കോവിഡ് പോസിറ്റീവ് ആയത്. 

നാദാപുരത്ത് ഉറവിടം വ്യക്തമല്ലാത്ത 40 പോസിറ്റീവ് കേസുകളാണ് ഇന്നുള്ളത്.   അതിൽ ചെക്യാട് - 4, എടച്ചേരി - 3, നാദാപുരം - 13, പുറമേരി - 4, തൂണേരി - 11, വളയം - 1, വാണിമേല്‍ - 4 എന്ന നിലയിലാണ് സ്ഥിരീകരിച്ചത്. 

സമ്പര്‍ക്കം വഴി  181 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചു. ചെക്കിയാട് - 23, എടച്ചേരി - 18, നാദാപുരം - 40, പുറമേരി - 27, തൂണേരി - 17, വളയം - 38, വാണിമേല്‍ - 13 തുടങ്ങിയവയാണ് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍.

Related UPdates