21st of February 2021
നാദാപുരം: പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിനെതിരെ സി.പി.ഐ.എം നേതൃത്വത്തിൽ അടുപ്പു കൂട്ടൽ സമരം നടത്തി പ്രതിഷേധിച്ചു. കുമ്മങ്കോട് നടന്ന പരിപാടി സി.എച്ച് മോഹനൻ ഉദ്ഘാടനം ചെയ്തു. പി.കെ പ്രദീപൻ അധ്യക്ഷനായി. ടി. കണാരൻ , കെ.വി ഗോപാലൻ, എം.കെ വിനീഷ് എന്നിവർ സംസാരിച്ചു.
നാദാപുരം: തീ പൊള്ളിമരിച്ച റീനക്കും മകന് സ്റ്റഫിനുമാണ് കടവത്തൂരിലെ ഒലാച്ചി വീട്ടിൽ ഒരേ സ്ഥലത്ത് അന്ത്യ വിശ്രമമൊരുക്കിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി വെൻ്റിലേറ്ററിൽ കഴിയുകയായിരുന്ന റീന ഇന്നലെ ഉച്ചയോടെയും സ്റ്റഫിൻ വൈകിട്ടുമാണ് മരണപ്പെട്ടത്. കായലോട്ട് താഴെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം കടവത്തൂരിലെ റീനയുടെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെയാണ് കായലോട്ട് താഴെ കീറിയപറമ്പത്ത് കുടുംബത്തിലെ നാല് പേർക്ക് പൊള്ളലേറ്റത്. ബുധനാഴ്ച വൈകിട്ടോടെ ഗൃഹനാഥൻ രാജുവിന്റെയും മകൻ സ്റ്റാലിഷിന്റെയും മൃതദേഹം സംസ്കരിച്ചതിന് പിന്നാലെയാണ് മറ്റു രണ്ട് പേർ കൂടി മരണത്തിന് കീഴടങ്ങിയത്.
കുടുംബ വഴക്കിനെ തുടർന്ന് ഗൃഹനാഥനായ രാജു ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ചു തീക്കൊളുത്തിയ ശേഷം സ്വയം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ നാല് പേരുടെയും ആരോഗ്യ സ്ഥിതി മോശമായതിനാൽ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല.
നാദാപുരം: പ്രമുഖ ഇസ്ലാമിക പണ്ഡിതനും സൂഫിവര്യനും ആയിരുന്ന കീഴന ഓറുടെ 21ആം ആണ്ടനുസ്മരണ പരിപാടികൾക്ക് നാദാപുരത്ത് തുടക്കമായി. ഇന്ന് രാവിലെ നാദാപുരം ജുമാ മസ്ജിദിൽ നടന്ന സമൂഹ സിയാറത്തിനു ശേഷം പൂച്ചാക്കൂൽ അങ്കണത്തിൽ നാദാപുരം മുദരിസ് കെ കെ കുഞ്ഞാലി മുസ്ലിയാർ പതാക ഉയർത്തി. പ്രമുഖ പണ്ഡിതന്മാരും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു . ജുമുഅക്ക് ശേഷം കടമേരിയിലെ ഖബറിടത്തിൽ സമൂഹ സിയാറത്ത് നടക്കും. സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ രാമന്തളി സിയാറത്തിന് നേതൃത്വം നൽകും രാത്രി നാദാപുരം ജുമുഅത്ത് പള്ളിയിൽ ദിക്റ് ദുആ മജ്ലിസും നടക്കും
നാദാപുരം : ചെക്യാട് പഞ്ചായത്തിലെ കായലോട്ട് താഴെ അരൂണ്ടയിൽ ദുരൂഹ സാഹചര്യത്തിൽ തീ പൊള്ളലേറ്റ കുടുംബത്തിലെ അവശേഷിക്കുന്ന ഇളയ മകൻ സ്റ്റഫിനും മരണത്തിന് കീഴടങ്ങി. വീട്ടമ്മ റീന (40), ഇളയ മകൻ സ്റ്റഫിൻ (15) എന്നിവരാണ് ഇന്ന് മരിച്ചത്. കൊളവല്ലൂർ ഹൈസ്കൂളിലെ ഒമ്പതാം തരം വിദ്യാർഥിയാണ് സ്റ്റഫിൻ.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി വെൻ്റിലേറ്ററിൽ കഴിയുകയായിരുന്ന റീന ഇന്നലെ ഉച്ചയോടെയും സ്റ്റഫിൻ വൈകിട്ടുമാണ് മരണപ്പെട്ടത്.
ബുധനാഴ്ച വൈകിട്ടോടെ ഗൃഹനാഥൻ രാജുവിന്റെയും മകൻ സ്റ്റാലിഷിന്റെയും മൃതദേഹം സംസ്കരിച്ചതിന് പിന്നാലെയാണ് മറ്റു രണ്ട് പേർ കൂടി മരണത്തിന് കീഴടങ്ങിയത്.
ചൊവ്വാഴ്ച പുലർച്ചെയാണ് കായലോട്ട് താഴെ കീറിയപറമ്പത്ത് കുടുംബത്തിലെ നാല് പേർക്ക് പൊള്ളലേറ്റത്. കുടുംബ വഴക്കിനെ തുടർന്ന് ഗൃഹനാഥനായ രാജു ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ചു തീക്കൊളുത്തിയ ശേഷം സ്വയം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
നാദാപുരം :കായലോട്ട് താഴെ അരൂണ്ടയിൽ ഉണ്ടായ ദുരന്തത്തിൽ വീട്ടമ്മ റീനയും മരിച്ചു. ഇതോടെ മരണം മൂന്നായി.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി വെൻ്റിലേറ്ററിൽ കഴിയുകയായിരുന്ന റീന.
ഇന്നലെ വൈകിട്ടോടെ ഗൃഹനാഥൻ രാജുവിന്റെയും മകൻ സ്റ്റാലിഷിന്റെയും മൃതദേഹം സംസ്കരിച്ചതിന് പിന്നാലെയാണ് റീനയും മരണത്തിന് കീഴടക്കിയത്.
കുടുംബത്തിൽ അവശേഷിക്കുന്ന ഇളയ മകനും മരണത്തോട് മല്ലടിക്കുകയാണ്. ചെക്യാട് കായലോട്ട് താഴെ കീറിയപറമ്പത്ത് രാജു ചൊവ്വാഴ്ച ഉച്ചയ്ക്കും മകൻ സ്റ്റാലിഷ് ബുധനാഴ്ച പുലർച്ചെയോടെയുമാണ് മരിച്ചത്.
◾ മരണപ്പെട്ട പ്രവാസികള്‍ക്കു വേണ്ടി എന്തു ചെയ്തെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കണം
കോഴിക്കോട്: കോവിഡ് ടെസ്റ്റിന്റെ പേരില്‍ പ്രവാസികളെ പീഡിപ്പിക്കുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കെ.എം.സി.സി. 72 മണിക്കൂര്‍ സാധുതയുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് യാത്രക്കാര്‍ വിമാനത്താവളങ്ങളിലെത്തുന്നത്. തുടര്‍ന്ന് നാലോ അഞ്ചോ മണിക്കൂര്‍ യാത്ര ചെയ്താല്‍ പോലും വിമാനമിറങ്ങുമ്പോള്‍ വീണ്ടും പണം മുടക്കി ടെസ്റ്റ് ചെയ്യുകയെന്നത് അനാവശ്യമാണ്. ക്വാറന്റൈന് കാലാവധി കഴിഞ്ഞ ശേഷം വീണ്ടും ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണെന്ന് ഉറപ്പാക്കണം. ഇതോടെ ഒരു യാത്രക്ക് പ്രവാസികള്‍ 3 ടെസ്റ്റുകള്‍ക്കു വേണ്ടി പതിനായിരത്തോളം രൂപ മുടക്കേണ്ടി വരികയാണ്. അഞ്ച് അംഗങ്ങളുള്ള കുടുംബത്തിന് ടെസ്റ്റിനു വേണ്ടി മാത്രം 50,000 രൂപ മുടക്കേണ്ടി വരും. ഗള്‍ഫ് രാജ്യങ്ങളില്‍ ടെസ്റ്റിന് ആറായിരത്തില്പരം രൂപ ചെലവുണ്ട്.
ഇന്ത്യയിലെ പല വിമാനത്താവളങ്ങളിലും സൗജന്യ ടെസ്റ്റ് നല്‍കുന്നുണ്ട്. 500 രൂപയ്ക്കു ടെസ്റ്റ് നല്കുന്ന വിമാനത്താവളങ്ങളുമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ടെസ്റ്റ് സൗജന്യമാക്കണമെന്നും കെ.എം.സി.സി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദുബൈ കെ.എം.സിസി പ്രസിഡന്റ് ഇബ്രാഹീം എളേറ്റില്‍ സഊദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഖാദര്‍ ചെങ്കള, കുവൈത്ത് കെ.എംസി.സി പ്രസിഡന്റ് ശറഫു കണ്ണേത്ത് ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഒകെ ഇബ്രാഹീം , ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് പേരോട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നിരവധി പേരാണ് തൊഴില്‍ നഷ്ടമായും ബിസിനസ് തകര്‍ന്നും നാട്ടിലേക്ക് തിരിക്കുന്നത്. ഇവരില്‍ പലര്‍ക്കും സന്നദ്ധ സംഘടനകള്‍ ടിക്കറ്റെടുത്ത് നല്‍കുന്നുണ്ട്. അത്തരക്കാരില്‍ നിന്നു പോലും കേവിഡ് ടെസ്റ്റിന്റെ പേരില്‍ പണം പിടുങ്ങാനാണ് സര്‍ക്കാര്‍ അവസരമൊരുക്കുന്നത്. സംസ്ഥാന സര്‍ക്കാറും ഇക്കാര്യത്തില്‍ ഉത്തരവാദിത്തം കാണിക്കണം. പ്രളയ കാലത്ത് കോടികളാണ് ഗള്‍ഫില്‍ നിന്നും പിരിച്ചു കൊണ്ടു വന്നത്. എന്നാല്‍ പ്രവാസികളുടെ കാര്യം വരുമ്പോള്‍ കേരള സര്‍ക്കാര്‍ മുഖം തിരിക്കുകയാണ്. പെന്ഷന് ഇനത്തില്‍ അന്യ സംസ്ഥാന പ്രവാസി 100 രൂപ അടയ്ക്കേണ്ടി വരുമ്പോള്‍ ഗള്‍ഫിലുള്ളവര്‍ പ്രതിമാസം 350 രൂപയാണ് അടയ്ക്കേണ്ടി വരുന്നത്. ഒരു വര്‍ഷത്തിനിടെ ആയിരത്തോളം മലയാളികള്‍ വിദേശത്ത് മരണപ്പെട്ടു. അവര്‍ക്ക് ഒരു രൂപ പോലും നല്കാന് സര്‍ക്കാര്‍ തയ്യാറായല്ല. കോവിഡ് കാലത്ത് ഗള്‍ഫില്‍ മരണപ്പെട്ട മലയാളികളുടെ കുടുംബത്തിന് എന്തുനല്‍കിയെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കെ.എം.സി.സി നേതാക്കള്‍ ആവശ്യപ്പെട്ടു.
നാദാപുരം: കേരള പ്രദേശ് സ്കൂള്‍ ടീച്ചേര്‍സ് അസോസിയേഷന് (കെ.പി.എസ്.ടി.എ) നാദാപുരം ഉപജില്ല സമ്മേളനവും ഓഫീസ് ഉദ്ഘാടനവും നാളെ (വ്യാഴം) നാദാപുരത്ത് നടക്കും. സമ്മേളനം രാവിലെ 10 മണിക്ക് നാദാപുരം ഗവ. യു പി സ്കൂളിൽ കെ.പി.എസ്. ടി.എ സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്യും.
ഓഫീസ് ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. വിദ്യാഭ്യാസ സമ്മേളനം
കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ കെ.പ്രവീണ്‍ കുമാർ ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനത്തില്‍ റവന്യൂ ജില്ല പ്രസിഡന്റ് സജീവന് കുഞ്ഞോത്ത് ഉപഹാര സമര്‍പ്പണം നടത്തും. ഉപജില്ല പ്രസിഡന്റ് കെ മാധവന് അധ്യക്ഷത വഹിക്കും. അഡ്വ എ സജീവന്, പി രാമചന്ദ്രന്, പി രഞ്ജിത്ത് കുമാര്‍, ടി അജിത്ത് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
നാദാപുരം : ചെക്യാട് അരുണ്ടയിൽ പൊള്ളലേറ്റ് ഗുരുതരാസ്ഥയിൽ കഴിയുകയായിരുന്ന കുടുംബത്തിലെ മൂന്നു പേരിൽ മൂത്ത മകൻ സ്റ്റാലിഷ് 17 മരിച്ചു.
അച്ഛൻ രാജു ഇന്നലെ മരിച്ചിരുന്നു. അമ്മ റീന, മറ്റൊരു മകൻ സ്റ്റെഫിൻ എന്നിവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
ജീവൻ രക്ഷിക്കാമെന്ന് ഡോക്ടർമാർക്ക് അല്പമെങ്കിലും പ്രതീക്ഷയുണ്ടായിരുന്ന സ്റ്റാലിഷും വിടവാങ്ങിയത് നാടിന് വലിയ നൊമ്പരമായി . കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ചെക്യാട് കായലോട്ട് താഴ കീറിയപറമ്പത്ത് ഗൃഹനാഥന്റെ മരണത്തിനും ഭാര്യയ്ക്കും മക്കൾക്കും തീപ്പൊള്ളലേറ്റ സംഭവത്തിനും ഇടയാക്കിയത് കുടുംബവഴക്കെന്ന് പോലീസും നാട്ടുകാരും പറയുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
നാദാപുരം: വിഷ്ണുമംഗലം പുഴക്ക് കുറുകെ അശാസ്ത്രീയമായി നിർമ്മിച്ച ബണ്ട് കാരണം ദുരിതബാധിതരുടെ പ്രയാസങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചേര്‍ന്ന യോഗത്തിൽ കെ.കെ.അൻവർ അദ്ധ്യക്ഷതവഹിച്ചു. കോട്ക്കണ്ടി മൊയ്തു, എം.കെ സമീർ, ബാലൻ പെരുവങ്കര, വിനോദൻ മാസ്റ്റർ സംസാരിച്ചു. കാലങ്ങളിലുണ്ടാകുന്ന വെള്ള പൊക്കവും വേനൽകാലത്തുണ്ടാകുന്ന ജലക്ഷാമവും പരിഹരിക്കാൻ നടപടികൾ ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
ബണ്ടിന് നടുവിൽ ഷട്ടർ സ്ഥാപിക്കുക, ബണ്ട് പ്രദേശത്തെ മണ്ണും ചളിയും നീക്കുക, ഇരു കരകളും ഭിത്തി കെട്ടി സംരക്ഷിക്കുക, വേനൽകാലത്ത് പമ്പ് ഹൗസിന്റെ പ്രവർത്തനം നിർത്തിവെക്കുക, കൈതോടുകളുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് പ്രത്യക്ഷ സമര രംഗത്ത് ഇറങ്ങാൻ യോഗം തീരുമാനിച്ചു.
കോഡിനേറ്റർമാരായി കോട്കണ്ടി മൊയ്തു, ബാലൻ പെരുവങ്കര, കെ.കെ.അൻവർ,സ്നേഹ നാണു എന്നിവരെ തിരഞ്ഞെടുത്തു.
ഇരിങ്ങണ്ണൂർ: എം.എൽ.എ. ആസ്തിവികസന ഫണ്ടിൽ നിന്നും അൻപത് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച എടച്ചേരി കുടുംബാരോഗ്യ കേന്ദ്രം ഒ.പി. ബ്ലോക്കിന്റെ ഉൽഘാടനം ഇ.കെ. വിജയൻ എം.എൽ.എ. നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി അദ്ധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പ്രസിഡന്റ് കെ.പി. വനജ, വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ, ജില്ലാ പഞ്ചായത്ത് അംഗം കൂടത്താം കണ്ടി സുരേഷ്, ആരോഗ്യ സാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീജ പാല പറമ്പത്ത്, ബ്ലോക്ക് മെംമ്പർ എ.ഡാനിയ, രാധ കെ.ടി.കെ., ടി. അനിൽകുമാർ , എം.പി.ശ്രീധരൻ , ആർ.ടി.ഉസ്മാൻ . സി.കെ.ബാലൻ, വൽസരാജ് മണലാട്ട് ,വി .പി പവിത്രൻ മെഡിക്കൽ ഓഫീസർ ആദർശ് എന്നിവർ സംസാരിച്ചു. സ്ഥലം മാറി പോകുന്ന ഡോക്ടർ ഷിൻ ജു അപാലയ്ക്കും, ഹെൽത്ത് ഇൻസ്പക്ടർ എ.സജീവൻ, നന്ദകുമാർ, കീർത്തി എന്നിവർക്കും ചടങ്ങിൽ വച്ച് യാത്രയയപ്പ് നൽകി.
വാണിമേൽ: കുടുംബാരോഗ്യ കേന്ദ്രത്തിന് ബാണ്യേക്കാർ ഗ്രൂപ്പ് കൂട്ടായ്മയിൽ സുമനസ്സുകളുടെ സഹകരണത്തോടെ നിർമ്മിച്ച പ്രവേശന കമാനത്തിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ഇ.കെ വിജയന് എം.എല്‍.എ നിർവ്വഹിച്ചു. വി.ചന്ദ്രബാബു, അഷ്റഫ് കൊറ്റാല, ശിവറാം, ടി.പ്രദീപ്കുമാർ ആശംസകളർപ്പിച്ചു.
എൻ.പി.ചന്ദ്രൻമാസ്റ്റർ പ്രൊജക്ട് അവലോകനം നടത്തി. സുരേഷ് സുബ്രമണ്യം സ്വാഗതവും, സി.കെ മൊയ്തു മാസ്റ്റർ നന്ദിയും പറഞ്ഞു.
നാദാപുരം: ചെക്യാട് – വളയം പഞ്ചായത്തുകളുടെ അതിർത്തിയായ അരൂണ്ടയിൽ ഒരു കുടുംബത്തിലെ പൊള്ളലേറ്റ ഗൃഹനാഥൻ കീറിയപറമ്പത്ത് രാജു (50) മരണപ്പെട്ടു. ഭാര്യ റീന, മക്കളായ സ്റ്റാലിഷ് (17), സ്റ്റഫിൻ (15) എന്നിവർ ഗുരുതരാവസ്ഥയിലാണ്. വീടിനകത്ത് തീ പടർന്ന നിലയിലാണ് .
കുടുംബ പ്രശ്നങ്ങൾ കാരണം തീ കൊളുത്തി മരിക്കാൻ ശ്രമിച്ചതാണെന്ന് അയൽവാസികൾ പറയുന്നു. എന്നാൽ ഇന്ധന നിറച്ച കുപ്പികളോ മറ്റോ കാണാത്തത് ദുരൂഹത ഉയർത്തുന്നുണ്ട്. രാജു കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ട പ്രവാസിയാണ് . അച്ഛൻ്റെ മരണത്തെ തുടർന്ന് നാട്ടിലെത്തിയതായിരുന്നു. ഇന്ന് പുലർച്ചെ രണ്ടര മണിയോടെ വീട്ടിൽ നിന്ന് കൂട്ട നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ നാല് പേരെയും തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. നില ഗുരുതരമായതിനാൽ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്ഥലത്ത് നാദാപുരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലിസും ഫോറൻസിക്ക് വിദഗ്ധരും പരിശോധന നടത്തി.
നാദാപുരം: ചെക്യാട് – വളയം പഞ്ചായത്തുകളുടെ അതിർത്തിയായ അരൂണ്ടയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ. പൂങ്കുളം – കായലോട്ട് താഴെ റോഡിലെ റേഷൻ കടക്ക് സമീപത്തെ കീറിയ പറമ്പത്ത് രാജുവും ഭാര്യ റീനയും മക്കളും അടങ്ങുന്ന കുടുംബമാണ് ഗുരുതരാവസ്ഥയിലായത്. വീടിനകത്ത് തീ പടർന്ന നിലയിലാണ് .
തീ കൊളുത്തി മരിക്കാൻ ശ്രമിച്ചതാണെന്ന് കരുതുന്നു. രാജു
കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ട പ്രവാസിയാണ് . അച്ഛൻ്റെ മരണത്തെ തുടർന്ന് നാട്ടിലെത്തിയതായിരുന്നു. ഇന്ന് പുലർച്ചെ രണ്ടര മണിയോടെ വീട്ടിൽ നിന്ന് കൂട്ട നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ നാല് പേരെയും തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. നില ഗുരുതരമായതിനാൽ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്ഥലത്ത് നാദാപുരം ഫയർഫോഴ്സ് സംഘം എത്തിയിട്ടുണ്ട്.പൊള്ളലേറ്റ രാജുവിൻ്റെ മൂത്ത മകൻ ഇന്നലെ രാത്രി പത്ത് മണി വരെ പ്രദേശത്തെ ഒരു വിവാഹ വീട്ടിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
കുറ്റ്യാടി: മാതൃഭൂമി ന്യൂസ് ചാനൽ റിപ്പോർട്ടറും, പ്രസ് ഫോറം പ്രവർത്തക സമിതി അംഗവുമായ ആർ.കെ സുഗുണൻ്റെ വാഹനം ഇരുട്ടിൻ്റെ മറവിൽ തകർത്തവരെ പിടികൂടണമെന്ന് കുറ്റ്യാടി പ്രസ് ഫോറം ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രസ് ഫോറം പ്രതിഷേധം രേഖപ്പെടുത്തി. മാധ്യമ പ്രവർത്തകർക്കു നേരെയുള്ള അക്രമണങ്ങൾക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും പ്രസ് ഫോറം പൊലീസ് അധികാരികളോടാ വശ്യപ്പെട്ടു.
പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത്
ജന:സെക്രട്ടറി പി.എം അഷ്റഫ് സംസാരിച്ചു.
നാദാപുരം: ഗ്രാമ പഞ്ചായത്ത് എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച 'ഈസി എക്സാം ' ഇന്ററാക്ടിവ് ട്രൈനിംഗ് ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷം വഹിച്ചു.പ്രമുഖ വിദ്യാഭ്യാസ പരിശീലകൻ സമീർ ഓണിയിൽ ക്യാമ്പിന് നേതൃത്വം നൽകി. സ്ഥിരം സമിതി ചെയർമാൻമാരായ സി കെ നാസർ, എം സി സുബൈർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരായ എ കെ സുബൈർ മാസ്റ്റർ, ജനീദ ഫിർദൗസ്, സമീറ സി ടി കെ, സുമയ്യ പാട്ടത്തിൽ, അബ്ബാസ് കണേക്കൽ, എ കെ ബിജിത്ത് സംബന്ധിച്ചു.
നാദാപുരം: കുടിവെള്ളത്തിനു ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശങ്ങളിൽ പൈപ്പ് ലൈൻ കുടിവെള്ളം എത്തിച്ചു കൊടുക്കുന്ന ജലജീവൻ പദ്ധതിക്ക് നാദാപുരം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി . ആവശ്യമായ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം .ഇതിനു ആവശ്യമായ മുഴുവൻ ഫണ്ടും പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട് .
ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഇയ്യംകോട് പ്രദേശത്താണ് ആദ്യമായി കുടിവെള്ളം എത്തിച്ചത് .
മുഴുവൻ കണക്ഷനുമുള്ള ടെണ്ടർ നടപടി സ്വീകരിച്ചു വരികയാണ് .
പദ്ധതിയുടെ പഞ്ചായത്ത് തല ഉത്ഘാടനം രണ്ടാം വാർഡിലെ പെരുവാങ്കണ്ടി മുക്കിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവ്വഹിച്ചു .
വികസന സ്ഥിരം സമിതി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി ചെയർമാൻ എം സി സുബൈർ , ഗ്രാമ പഞ്ചായത്ത് മെമ്പർ പി വാസു , വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി , കോടുകണ്ടി മൊയ്തു, മഠത്തിൽ അബ്ദുല്ല , ആർ അമ്മദ് എന്നിവർ സംസാരിച്ചു .
നാദാപുരം: ശാസ്ത്ര സാങ്കേതിക വിദ്യ വികാസം പ്രാപിച്ച പുതിയ കാലത്ത്
മതപ്രബോധന രംഗത്ത് നൂതന സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന്
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. നാദാപുരത്ത് എസ്.വൈ.എസ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്നേഹാദരം പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം പൊന്നാനി എന്നറിയപ്പടുന്ന നാദാപുരം ഒട്ടേറെ പണ്ഡിത മഹത്തുക്കൾക്ക് ജന്മം നൽകിയ നാടാണെന്നും പൂർവ സൂരികളുടെ മാർഗം പിൻപറ്റി മുന്നേറുകയാണ് കാലിക പ്രശ്നങ്ങൾക്ക് പരിഹാരമെന്നും തങ്ങൾ വ്യക്തമാക്കി. ജാമിഅ ഹാശിമിയ്യയിൽ നടന്ന പരിപാടിയിൽ സ്വാഗത സംഘം ചെയർമാൻ സയ്യിദ് ഷറഫുദ്ദീൻ ജിഫ്രി അധ്യക്ഷനായി. സമസ്ത ട്രഷറർ ചേലക്കാട് മുഹമ്മദ് മുസ്ലിയാർ, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.പി.സി തങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സമസ്ത സെക്രട്ടറി കൊയ്യോട് ഉമർ മുസ്ലിയാർ, ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസർ ഫൈസി കൂടത്തായി, മുസ്തഫ അശ്റഫി കക്കുപ്പടി എന്നിവർ പ്രഭാഷണം നടത്തി.
സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ, എസ്.പി.എം തങ്ങൾ, ടി.കെ മുസ്തഫ തങ്ങൾ, ടി.ടി.കെ ഖാദർ ഹാജി, അബ്ദുറസാഖ് ബുസ്താനി, സി.എച്ച് മഹ്മൂദ് സഅദി, ബഷീർ ഫൈസി ചീക്കോന്ന്, ടി.വി.സി അബ്ദുസമദ് ഫൈസി, ബഷീർ ബാഖവി കീഴ്ശ്ശേരി, യുസുഫ് ബാഖവി കൊടുവള്ളി, അഹമ്മദ് പുന്നക്കൽ, സി.വി.എം വാണിമേൽ , വി.വി മുഹമ്മദലി, സൂപ്പി നരിക്കാട്ടേരി, പി.പി അഷ്റഫ് മൗലവി, ടി.എം.വി അബ്ദുൽ ഹമീദ്, അഹ്മദ് ബാഖവി ജാതിയേരി, കോറോത്ത് അഹമദ് ഹാജി, സി. അബ്ദുൽ ഹമീദ് ദാരിമി, എൻ.കെ ജമാൽ ഹാജി, കെ. കുഞ്ഞബ്ദുല്ല, പി.കെ റഈസ് തുടങ്ങിയവർ പങ്കെടുത്തു.
വാണിമേൽ; സംസ്ഥാന സർക്കാരിന്റെ ഫോക്ലോർ അവാർഡിന് വാണിമേൽ സ്വദേശി കുന്നത്ത് മൊയ്തു മാസ്റ്റർ അർഹനായി.
മാപ്പിളപ്പാട്ട് രചയിതാവും അറബി കവിയുമായ മൊയ്തു മാസ്റ്റർ കഴിഞ്ഞ നാലു പതിറ്റാണ്ടായി കലാ രംഗത്ത് പ്രവർത്തിച്ചു വരികയാണ്. ഓരോ കാലത്തെയും സാമൂഹ്യ പ്രശ്നങ്ങളും സംഭവങ്ങളുമാണ് തന്റെ തൂലികയിൽ വിരിഞ്ഞത് . ലത്തൂർ ഭൂകമ്പം, കണ്ണൂരിന്റെ കണ്ണീർ, അൻപത് പിന്നിട്ട ഇന്ത്യ, അഖണ്ഡ ഭാരതം, അസ്നയുടെ വിലാപം,ഇറാഖ്, ഗുജറാത്ത് കലാപം, കമലാ സുരയ്യ, സ്ത്രീ പീഡനം, മഹാത്മാ ഗാന്ധി, പ്രളയം പഠിപ്പിച്ച പാഠം, പ്രളയത്തിൽ അകപ്പെട്ട കുരുന്നിന്റെ വിലാപം തുടങ്ങിയ അറബി കവിതകൾ ഏറെ മനോഹരമായാണ് ചിട്ടപ്പെടുത്തിയത്.
ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ നിന്നെത്തിയ മത്സരാത്ഥികൾ ആലപിച്ചത് മൊയ്തു മാസ്ററുടെ രചനകളായിരുന്നു. അറബി കവിതകൾക്ക് പുറമെ സംഭാഷണങ്ങളും, കഥാ പ്രസംഗങ്ങളും. ദഫ് മുട്ടിലും, അറബനയിലും ചൊല്ലുന്ന അറബി ബൈത്തുകളുമൊക്കെ തന്റെ തൂലികയിൽ വിരിഞ്ഞിട്ടുണ്ട്. മാപ്പിളപ്പാട്ടുകളും, ഒപ്പന പാട്ടുകളും ഒട്ടനവധിയാണ്. വാണിമേൽ ദാറുൽ ഹുദാ അറബിക് കോളേജിലും പിന്നീട് വാഴക്കാട് ദാറുൽ ഉലൂമിലും പഠനം പൂർത്തിയാക്കിയ ഇദ്ദേഹം വാണിമേൽ ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ് വിരമിച്ചത്. മുസ്ലിം ലീഗ് പ്രവർത്തകൻ കൂടിയായ മൊയ്തു മാസ്റ്റർ നിരവധി രാഷ്ട്രീയ ഗാനങ്ങളും എഴുതിയിട്ടുണ്ട്. പതിനഞ്ചു വർഷകാലം അറബി പാഠ പുസ്തക നിർമാണ സമിതിയിൽ അംഗമായ ഇദ്ദേഹം, ഇപ്പോൾ സമസ്തയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന അൽ ബിർറ് പ്രീ പ്രൈമറി സ്കൂളിന്റെ അക്കാദമിക് ഫാക്കൽറ്റിയാണ്.
നാദാപുരം: കഴിഞ ദിവസം എടച്ചേരിയിൽ നടന്ന യു ഡി എഫ് ജാഥയെ ആക്രമിച്ച കേസിൽ സി പി എം പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിലും യു ഡി എഫ് പ്രവർത്തകരെ കള്ള കേസിൽ കുടുക്കിയതിലും പ്രതിഷേധിച്ച് എടച്ചേരി പൊലീസ് സ്റ്റേഷനിലേക്ക് യു ഡി എഫ് മാർച്ച് നടത്തി. ഇന്ന് രാവിലെ പത്തരക്ക് പുതിയങ്ങാടി ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ചിൽ നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
പൊലീസ് സ്റ്റേഷന്റെ ഏതാനും വാര അകലെ മാർച്ച് പൊലീസ് തടഞു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് സമരക്കാർ മുദ്രാവാക്യം മുഴക്കി. കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ടി കെ അഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഹമ്മദ് പുന്നക്കൽ, കോട്ടയിൽ രാധാകൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി, എൻ കെ മൂസ മാസ്റ്റർ, പി കെ ദാമു മാസ്റ്റർ, മോഹനൻ പാറക്കടവ്, എം.കെ.സമീർ, ഇ ഹാരിസ്, കെ പവിത്രൻ , യു.പി മൂസ മാസ്റ്റർ, ചുണ്ടയിൽ മുഹമ്മദ്, എം കെ പ്രേംദാസ്, ഷാഫി തറമ്മൽ പ്രസംഗിച്ചു.
കടമേരി : കടമേരി റഹ്മാനിയ്യ അറബിക് കോളേജ് കാമ്പസില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് കുറ്റിയാടി എം എല്‍ എ പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നിര്‍മിച്ച പ്ലാന്റിലൂടെ കാമ്പസിലെ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും ഉപയോഗ ജലം ശുദ്ധീകരിക്കാനും മാലിന്യം സംസ്കരിക്കാനും സാധ്യമാവും. ശുചീകരിച്ച് പുറത്ത് വരുന്ന വെള്ളം പാഴാക്കാതെ വിപുലമായ രൂപത്തില്‍ കാമ്പസില്‍ നടക്കുന്ന ജൈവകൃഷിക്കായി ഉപയോഗപ്പെടുത്തുകാണ്. ചടങ്ങില്‍ എസ് പി എം തങ്ങള്‍ അദ്ധ്യക്ഷനായി. കാട്ടില്‍ മൊയ്തു മാസ്റ്റര്‍, പി അമ്മദ് മാസ്റ്റര്‍, സി എച്ച മഹമൂദ് സഅദി, ചിറക്കല്‍ ഹമീദ് മുസ്ലിയാര്, നാളോംകണ്ടി അന്ത്രു മുസ്ലിയാര്, ഇബ്രാഹിം മുറിച്ചാണ്ടി, എന്‍ കെ ജമാല്‍ ഹാജി, പുത്തത്ത് അമ്മദ്, ടി കെ ഹാരിസ് മാസ്റ്റര്‍, വെള്ളിലാട്ട് അഷ്റഫ്, പി എ മമ്മൂട്ടി, റഫീഖ് ഹാജി എടച്ചേരി, കുറ്റീക്കണ്ടി ഇബ്രാഹിം ഹാജി, സി കെ മൊയ്തു ഹാജി, അബ്ദുല്ല കടമേരി, മുടിയല്ലൂര്‍ അമ്മദ് ഹാജി, സി പി കുഞ്ഞബ്ദുല്ല മസ്റ്റര്‍, എം കെ കുഞ്ഞബ്ദുല്ല മുസ്ലിയാര്, ഫൈസല്‍ കായക്കണ്ടി, ഹാരിസ് മുറിച്ചാണ്ടി, മുഹമ്മദ് മാടോത്ത്, കുറ്റിയില്‍ അസീസ്, നുപ്പറ്റ അബ്ദുല്ല ഹാജി, അലി ഫൈസി മരുന്നൂര്, ഫരീദ് റഹ്മാനി കാളികാവ്, വളപ്പില്‍ അബ്ദുല്ല ഹാജി, പി പി റഷീദ്, മന്‍സൂര്‍ എടവത്ത് എന്നിവര്‍ സംബന്ധിച്ചു.
നാദാപുരം: പുറമേരി പഞ്ചായത്തിലെ അരൂര്‍ എളയിടത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ ഇന്നോവ നാദാപുരം പൊലിസ് കസ്റ്റഡിയിലെടുത്തു. ഉപേക്ഷിച്ച നിലയിലാണ് ഇന്നോവ കണ്ടെത്തിയത്. പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയില്‍ അജ്നാസിനെയാണ് (30) നമ്പര്‍ പ്ലേറ്റില്ലാത്ത ഇന്നോവ കാറിലെത്തിയ സംഘം റാഞ്ചിയത്. ഇന്നലെ അർധരാത്രിക്ക് ശേഷം 12.30 ഓടെയാണ് സംഭവം.അരൂര്‍ എളയിടത്ത് സുഹൃത്തുക്കളോടൊപ്പം വോളിബോള്‍ മത്സരം കാണാനെത്തിയതായിരുന്നു അജ്നാസ്. മത്സരം കഴിഞ്ഞ് മടങ്ങുമ്പോഴാണ് തട്ടിക്കൊണ്ടുപോയത്. അജ്നാസിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് മര്‍ദനമേറ്റു.
സംഭവത്തിൽ വോളിബോൾ മേളയുടെ സംഘാടകനായ അൻസാർ എന്ന യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ വീട് വളഞ്ഞാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ സുഹൃത്തും സി.പി.എം അനുഭാവിയുമായ നൗഷീറിന് സംഭവത്തിൽ പങ്കുണ്ടെന്നാണ് പൊലിസ് നിഗമനം. ഗൾഫിൽ നിന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടിലെ പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പറയപ്പെടുന്നു.
നാദാപുരം : തൂണേരിയിൽ പ്രവാസി വ്യവസായി എം.ടി.കെ. അഹമ്മദിനെ തട്ടിക്കൊണ്ടുപോയ കേസിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ച രണ്ടുപേർ മുൻപ് രജിസ്റ്റർ ചെയ്ത കേസിൽ അറസി. മുടവന്തേരി ചന്ദ്രോത്ത് മുഹമ്മദ് (36) അനുജൻ ഇല്ല്യാസ് (26) എന്നിവരെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. 2014-ൽ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി സ്ത്രീയെ ആക്രമിച്ച കേസിലാണ് മുഹമ്മദ് അറസ്റ്റിലായത്.
2018-ൽ പറമ്പിൽ അതിക്രമിച്ച് കയറി കൃഷിനശിപ്പിച്ച കേസിലാണ് ഇല്ല്യാസിനെ അറസ്റ്റ് ചെയ്തത്. പ്രവാസി വ്യാപാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ആറുപേരെ പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. കോഴിക്കോട്, പയ്യോളി, കണ്ണൂർ സ്വദേശികളെ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. മലപ്പുറം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ വൈകാതെ പിടികൂടാൻ സാധിക്കുമെന്ന് പോലീസ് പറയുന്നു.
നാദാപുരം: കിഫ്ബി ഫണ്ടിൽ നിന്ന് 41 കോടി ചെലവിൽ നിർമാണം പൂർത്തീകരിച്ച നാദാപുരം - മുട്ടുങ്ങൽ റോഡിന്റെ ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു. ഇ കെ വിജയൻ എം എൽ എ അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുല്ല എം എൽ എ , സി കെ നാണു എം എൽ എ എന്നിവർ മുഖ്യാതിഥികളായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, മുൻ പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി, ജില്ലാ പഞ്ചായത്ത് അംഗം സി വി എം നജ്മ, വാർഡ് മെമ്പർ കണേക്കൽ അബ്ബാസ് , എക്സി. എഞ്ചിനീയർ എ പി എം അഷ്റഫ്, എം ടി ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു.
നാദാപുരം: സിദ്ധാശ്രമം ആയുർവേദ മരുന്നുകൾ ഇനി നാദാപുരത്ത് ലഭിക്കും . സിദ്ധസമാജം ശിവാനന്ദ വിജയം ഔഷധശാലയുടെ 2 1മത് ശാഖ നാദാപുരത്ത് ഉദ് ഘാടനം ചെയ്തു.
സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തെ സ്കൈ ലൈൻ സെൻററിലാണ് ഔഷധശാല പ്രവർത്തിക്കുന്നത്.
വടകര സിദ്ധ സമാജം ജനറൽ പ്രസിഡണ്ട് എസ് സവ്യസാചി ഉദ്ഘാടനം ചെയ്തു.
ബ്രഹ്മശ്രീ വി കെ ആനന്ദ്
( ബാംഗ്ലൂർ ) ന് മരുന്ന് നൽകി ആദ്യ വിൽപന നിർവ്വഹിച്ചു. എസ് ജയ പ്രകാശ് ( ജനറൽ ട്രഷറർ ), എസ് സനന്ദൻ ( ജനറൽ പ്രതിനിധി ) , എസ് അരുണ ഗിരി നാഥൻ ( ജനറൽ കാര്യ ദർശി) ,
എസ് അരവിന്ദാക്ഷൻ ( മിനുട്ട് എഡിറ്റർ), എസ് സനാതനൻ ( മാനേജർ ) എന്നിവർ നേതൃത്യം നൽകി.
70 വർഷത്തോളം ഔഷധ മേഖലയിൽ പ്രവർത്തിക്കുന്ന സിദ്ധസമാജത്തിൻ്റെ 21 മത് ശാഖയാണ് നാദാപുരത്ത് പ്രവർത്തനമാരംഭിക്കുന്നത്.നൂറു കണക്കിന് വ്യത്യസ്മായ ഔഷധ കൂട്ടുകളുമായി പതിറ്റാണ്ടുകളായി ആയിരകണക്കിന് പേർക്ക് ആശ്വാസമായി മാറിയ സിദ്ധസമാജത്തിൻ്റെ ഔഷധശാല നാദാപുരത്തിന് അനുഗ്രഹമായി മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക -
8547 9586 51
8943 009191
നാദാപുരം: നാദാപുരം മേഖലയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകല്‍. പുറമേരി പഞ്ചായത്തിലെ അരൂര്‍ എളയിടത്ത് യുവാവിനെ അജ്ഞാതസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി. പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയില്‍ അജ്നാസിനെയാണ് (30) നമ്പര്‍ പ്ലേറ്റില്ലാത്ത ഇന്നോവ കാറിലെത്തിയ സംഘം റാഞ്ചിയത്. ഇന്നലെ അർധരാത്രിക്ക് ശേഷം 12.30 ഓടെയാണ് സംഭവം.
അരൂര്‍ എളയിടത്ത് സുഹൃത്തുക്കളോടൊപ്പം വോളിബോള്‍ മത്സരം കാണാനെത്തിയതായിരുന്നു അജ്നാസ്. മത്സരം കഴിഞ്ഞ് മടങ്ങുമ്പോഴാണ് തട്ടിക്കൊണ്ടുപോയത്. അജ്നാസിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് മര്‍ദനമേറ്റു. നാദാപുരം പോലീസ് കേസെടുത്ത് ഊര്‍ജിതാന്വേഷണം ആരംഭിച്ചു
ഒരാഴ്ചക്കിടയില്‍ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ 13നാണ് തൂണേരി മുടവന്തേരിയില്‍ പ്രവാസി വ്യവസായി എം.ടി.കെ.അഹമ്മദിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസത്തിനു ശേഷം രാമനാട്ടുകരക്കടുത്ത് ഉപേക്ഷിച്ച് അക്രമികള്‍ കടന്നുകളയുകയായിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടല്‍മാറും മുമ്പാണ് വീണ്ടുമൊരു തട്ടിക്കൊണ്ടുപോകല്‍.
നാദപുരം: എടച്ചേരിയിൽ യു.ഡി.എഫ് പ്രതിേഷേധ ജാഥക്കു നേരെ സി.പി.എം ആക്രമണം. പരുക്കേറ്റ നാലുപേരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണ്ഡലം കോൺഗ്രസ് സെക്രട്ടറി പൊയിലിൽ അനീഷ് (45), ലീഗ് പ്രവർത്തകരായ പുതുയോട്ടിൽ ബഷീർ, (45),കൊളക്കാട്ട് സമീർ(38) കമ്മോളി അബൂബക്കർ(40)
എന്നിവരാണ് നാദാപുരം ആശുപത്രിയിലുള്ളത്.
എടച്ചേരിയിൽ ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച തെരുവ് വിളക്കുകൾ അഴിച്ചു മാറ്റിയതിൽ പ്രതിേഷേധം നിലനിൽക്കുകയാണ്. യു.ഡി.എഫ് മെമ്പർമാരുടെ വാർഡുകളിൽ സ്ഥാപിച്ച വിളക്കുകൾ വൈദ്യുതി ജീവനക്കാരുടെ സഹായത്തോടെ അഴിച്ചു മാറ്റിയതായി യുഡിഎഫ് നേതാക്കൾ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വൈകിട്ട് യുഡിഎഫ് നടത്തിയ പ്രതിേഷേധ പ്രകടനത്തിനിടയിൽ സിപിഎം പ്രവർത്തകരും പ്രകടനമായെത്തി
ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ ടൗണിൽ റോഡ് ഉപരോധിച്ചു.
പരുക്കേറ്റവര യു.ഡി.എഫ് നേതാക്കളായ അഹ്മദ് പുന്നക്കൽ,മോഹനൻ പാറക്കടവ്, വി.വി മുഹമ്മദലി, എന്നിവർ സന്ദർശിച്ചു.
നാദാപുരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ ശൈഖുനാ ചേലക്കാട് മുഹമ്മദ് മുസ്ല്യാർ, സുന്നി യുവജന സംഘം ജില്ലാ
പ്രസിഡന്റ് സയ്യിദ് ടി.പി.സി തങ്ങൾ എന്നിവർക്ക് നിയോജക മണ്ഡലം എസ്.വൈ.എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൽകുന്ന സ്നേഹാദരവിനോടനുബന്ധിച്ച് നാദാപുരത്ത് നടക്കുന്ന വിവിധ പരിപാടികൾ ശനിയാഴ്ച പൊതുസമ്മേളനത്തോടെ
സമാപിക്കും. പരിപാടിയോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഇസ്ലാമിക പ്രഭാഷണം , പണ്ഡിത സംഗമം, ഖുത്വബ സംഗമം, മജ്ലിസുന്നൂർ ആത്മീയ സദസ്സ് ,സ്നേഹവിരുന്ന് തുടങ്ങിയ വിവിധ സെഷനുകൾ നടന്നു. ഇസ്ലാമിക പ്രഭാഷണത്തിന് മുസ്തഫ ഹുദവി ആക്കോട്, ഖലീൽ ഹുദവി കാസർഗോഡ്, ഷൗക്കത്തലി വെള്ളമുണ്ട തുടങ്ങിയവർ നേതൃത്വം നൽകി.
നാളെ നാദാപുരം ഹാശിമിയ്യ ക്യാമ്പസിൽ നടക്കുന്ന സ്നേഹാദരസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി കൊയ്യോട് ഉമർ മുസ്ല്യാർ,
ഓണമ്പിള്ളി മുഹമ്മദ് ഫൈസി, നാസർ ഫൈസി കൂടത്തായി, മുസ്തഫ അഷ്റഫി കക്കുപ്പടി തുടങ്ങിയവർ പ്രഭാഷണം നടത്തും.
വാർത്താ സമ്മേളനത്തിൽ ചെയർമാൻ സയ്യിദ് ശറഫുദ്ദീൻ ജിഫ്രി 'ഭാരവാഹികളായ
ടി.കെ മുസ്തഫ തങ്ങൾ, പി.പി അഷ്റഫ് മൗലവി, ടി.ടി.കെ ഖാദർ ഹാജി, കോറോത്ത് അഹമ്മദ് ഹാജി, ടി.എം.വി അബ്ദുൽ
ഹമീദ്, സി. ഹമീദ് ദാരിമി, എൻ.കെ ജമാൽ ഹാജി, കെ. കുഞ്ഞബ്ദുല്ല, പി.എ മമ്മൂട്ടി,, റഈസ് നരിപ്പറ്റ, മീഡിയ കമ്മിറ്റി ചെയർമാൻ
എം കെ അഷ്റഫ്, കൺവീനർ മുഹമ്മദലി തിനൂർ എന്നിവർ പങ്കെടുത്തു.
നാദാപുരം: ഇടതുപക്ഷ മുന്നണി സംസ്ഥാന കൺവീനർ എ. വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലയിലെ വികസന മുന്നേറ്റ യാത്രക്ക് കല്ലാച്ചിയിൽ വൻ സ്വീകരണം. ഇന്ന് ഉച്ചയോടെ കല്ലാച്ചിയിൽ എത്തിചേർന്ന ജാഥയെ ഇ കെ വിജയൻ എം.എൽ.എയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും സ്വീകരിച്ചു. തുറന്ന വാഹനത്തിൽ കല്ലാച്ചി സ്വീകരണ കേന്ദ്രത്തിലേക്കാനയിച്ചു. രാവിലെ മുതൽ തന്നെ ആയിരകണക്കിന് പ്രവർത്തകരാണ് സ്വീകരണ സ്ഥലത്ത് എത്തിചേർന്നത്. ഇ കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.പി. ചാത്തു സ്വാഗതമാശംസിച്ചു. പി.ടി ജോസ്, കെ ലോഹ്യ എന്നിവർ പ്രസംഗിച്ചു. ജാഥാംഗങ്ങളായ കെ.പി രാജേന്ദ്രൻ, അഡ്വ.പി.സതീദേവി, കെ.പി മോഹനൻ, യു ബാബു ഗോപിനാഥ്, ജോസ് ചെമ്പേരി, കാസിം ഇരിക്കൂർ, എ.ജെ ജോസഫ്, സി.എൻ ചന്ദ്രൻ, പി.മോഹനൻ മാസ്റ്റർ, കെ.പി കുഞ്ഞമ്മദ് കുട്ടി, മനയത്ത് ചന്ദ്രൻ, ഇ.പി ദാമോദരൻ മാസ്റ്റർ, അഡ്വ. മുഹമ്മദ് റിയാസ്, വി.പി കുഞ്ഞികൃഷ്ണൻ, കെ.കെ ലതിക തുടങ്ങി നിരവധി നേതാക്കൾ സ്വീകരണ പരിപാടിയിൽ സംബന്ധിച്ചു. നാദാപുരം മണ്ഡലത്തിൽ ഇ.കെ വിജയൻ എം.എൽ.എ നടത്തിയ വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള സപ്ലിമെൻ്റ് പി. മോഹനൻ മാസ്റ്റർക്ക് നൽകി എ. വിജയരാഘവൻ പ്രകാശനം ചെയ്തു.
നാദാപുരം: പണ്ഡിതന്മാർ പ്രവാചക സന്ദേശങ്ങളുടെ പ്രചാരകരാണെന്നും സമൂഹത്തെ നേർവഴിക്ക് നയിക്കേണ്ട ഉത്തരവാദിത്തം നിറവേറ്റുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും സമസ്ത ട്രഷറർ ചേലക്കാട് മുഹമ്മദ് മുസ്ലിയാർ പറഞ്ഞു. സമസ്ത നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉലമ - ഖുത്വബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി പ്രഗത്ഭരായ പണ്ഡിതന്മാരുടെ ജന്മം കൊണ്ടും കർമ്മം കൊണ്ടും അനുഗ്രഹീതമായ നാദാപുരത്ത് സമസ്തയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാദാപുരം ജാമിഅ ഹാശിമിയ്യയിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ബഷീർ ഫൈസി ചീക്കോന്ന് അധ്യക്ഷനായി. ഹസൻ സഖാഫി പൂക്കോട്ടൂർ വിഷയാവതരണം നടത്തി. മെമ്പർഷിപ്പ് വിതരണം സയ്യിദ് ടി.പി.സി തങ്ങൾ ഉദ്ഘാടനം ചെയ്തു. ആർ.വി കുട്ടിഹസൻ ദാരിമി, സയ്യിദ് ശറഫുദ്ധീൻ ജിഫ്രി, സി.എച്ച് മഹ്മൂദ് സഅദി, ടി.വി.സി അബ്ദുസമദ് ഫൈസി, ടി.ടി.കെ ഖാദർ ഹാജി, സി. അബ്ദുൽ ഹമീദ് ദാരിമി, പി.പി അഷ്റഫ് മൗലവി, അസീസ് ഫൈസി കുയ്തേരി, ടി.എം.വി അബ്ദുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.
നാദാപുരം: നിയമസഭ തെരഞ്ഞെടുപ്പിന് കർമ്മ പദ്ധതികൾ ആവിഷ്കരിക്കാൻ നാദാപുരത്ത് യു ഡി.എഫ് യുവജന വിദ്യാർത്ഥി സംഗമം നടത്തി. കെ.പി.സി.സി.ജന.സെക്രട്ടറി അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. അഹമ്മദ് പുന്നക്കൽ ,സി.വി. കുഞ്ഞികൃഷ്ണൻ , സൂപ്പി നരിക്കാട്ടേരി , അഡ്വ.കെ എം രഘുനാഥ് , എം പി. ജാഫർ , ആവോലം രാധാകൃഷ്ണൻ , പി.കെ ദാമു , ഇ ഹാരിസ് , പ്രിൻസ് ആൻ്റണി, ഹാരിസ് കൊത്തിക്കുടി, അനസ് നങ്ങാണ്ടി , മുഹമ്മദ് പേരോട് , അഖിൽ നരിപ്പറ്റ , മുഹ്സിൻ വളപ്പിൽ എന്നിവർ പ്രസംഗിച്ചു.
എം കെ സമീർ ചെയർമാനും പ്രിൻസ് ആൻ്റണി ജന.കൺവീനറും ഇ ഹാരിസ്, അഖിൽ നരിപ്പറ്റ എന്നിവർ കൺവീനർമാരുമായി നിയോജക മണ്ഡലം തല കമ്മറ്റി നിലവിൽ വന്നു . 25 നകം പത്തു പഞ്ചായത്തിലും കമ്മറ്റികൾ നിലവിൽ വരും . നിയോജക മണ്ഡലത്തിലെ 188 ബൂത്തുകളും കേന്ദ്രീകരിച്ച് പ്രത്യേക പ്രചാരണ പരിപാടികൾ യോഗം ആവിഷ്കരിച്ചു.
നാദാപുരം: ചേലക്കാട് സീവോക്ക് പാലിയേറ്റീവ് തയ്യാറാക്കിയ ബ്ലഡ് ഡയറക്ടറിയുടെ പ്രകാശനം ടി കെ മുസ്തഫ തങ്ങൾക്ക് ആദ്യ കോപ്പി നൽകി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവ്വഹിച്ചു.
വി ടി കെ മുഹമ്മദ് അധ്യക്ഷം വഹിച്ചു.ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി എച്ച് നജ്മ ബീവി,കെ വി അബ്ദുല്ല, മുഹമ്മദ് നന്തോത്ത് , ടി കെ മൊയ്തു, പി.കെ. അബൂബക്കർ മാസ്റ്റർ, കെ സി വാസു, കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, അഡ്വ വി കെ ലത്തീഫ് പ്രസംഗിച്ചു. നിസാർ എടത്തിൽ സ്വാഗതവും അജ്മൽ വി പി നന്ദിയും പറഞ്ഞു.
ചേലക്കാട് പ്രദേശത്തെ മുന്നൂറോളം പേരുടെ രക്ത ഗ്രൂപ്പ് വിവരങ്ങളും കോൺടാക്ട് നമ്പറും ഉൾകൊള്ളുന്ന ഡയരക്ടറി പ്രദേശത്തെ മുഴുവൻ വീടുകളിലും സൗജന്യമായി വിതരണം ചെയ്യും. രക്തഗ്രൂപ്പുകൾ പരസ്പരം അറിയാനും അതുവഴി രക്ത ലഭ്യത വേഗത്തിലാക്കാനും ഡയറക്ടറി സഹായകവും.
നാദാപുരം: രജിസ്ട്രേഷൻ വകുപ്പ് കിഫ്ബി മുഖേന ഒരു കോടി ഏഴ് ലക്ഷം രൂപ ചെലവിൽ നാദാപുരം രജി ട്രാഫീസിന് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം മന്ത്രി . ജി.സുധാകരൻ ഓൺലൈനിൽ നിർവ്വഹിച്ചു. ഇ.കെ. വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പ്രസിഡന്റ കെ.പി. വനജ, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, അബ്ബാസ് കണേക്കൽ, ഇൻസ്പെക്ടർ ജനറൽ രജിടേഷൻ കെ.സി മധു , രജിട്രാൾ രാജീവൻ പി.എം, പി.പി. ചാത്തു. സൂപ്പി നരിക്കാട്ടേരി, എ. സജീവൻ , എം.ടി. ബാലൻ, കെ.ടി.കെ. ചന്ദ്രൻ , പി.എം. നാണു. .കരിമ്പിൽ ദിവാകരൻ, കെ.ജി ലത്തീഫ്, കുരുമ്പിയത്ത് കുഞ്ഞബ്ദുള്ള, മനോജ് കെ. , വി.കെ. സലിം പ്രസംഗിച്ചു.
നാദാപുരം: പെട്രോളിയം, പാചക വാതക വില വർധനക്കെതിരെ എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന മനുസരിച്ച് ഇരിങ്ങണ്ണൂർ ടൗണിൽ അടുപ്പ് കൂട്ടി കട്ടൻ ചായ വിതരണം ചെയ്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.ഇരിങ്ങണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് വത്സരാജ് മണലാട്ട് ഉദ്ഘാടനം ചെയ്തു പി.കെ അശോകൻ അധ്യക്ഷത വഹിച്ചു.രവീന്ദ്രൻ പാച്ചാക്കര, വള്ളിൽ പവിത്രൻ, ടി. പ്രകാശൻ, എം.പി നിർമല, ഗംഗാധരൻ പാച്ചാക്കര, കെ.നാരായണൻ എന്നിവർ പ്രസംഗിച്ചു. കെ.രതീഷ്, ഗോപാലൻ പി.പി, ദാമോദരൻ.സി, ആറ്റുപുറത്ത് നാണു, ടി. മനോജ്, ടി.പി വാസു എന്നിവർ നേതൃത്വം നൽകി.
കുറ്റ്യാടി: നിട്ടുരിൽ പൊലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ബ്രാഞ്ച് സെക്രട്ടറി ആമ്പാത്ത് അശോകൻ ഉൾപ്പടെ ഏഴ് പേരാണ് കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇവർ പൊലീസിനെ ആക്രമിച്ചത്.
നാദാപുരം: കഴിഞ്ഞ സാമ്പത്തിക വർഷത്തെ മികച്ച പ്രവർത്തന ങ്ങൾക്ക് സർക്കാർ നൽകുന്ന പുരസ്കാരത്തിന് കോഴിക്കോട് ജില്ലയിൽ വളയം ഗ്രാമപഞ്ചായത്ത് അർഹമായി. സ്വരാജ് ട്രോഫിയും പത്ത് ലക്ഷം രൂപയും അടങ്ങുന്ന പുരസ്കാരം 19ന് തിരുവനന്തപുരത്ത് നടക്കുന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് ഏറ്റുവാങ്ങും. 2019- 20 സാമ്പത്തിക വർഷത്തിലെ നികുതിപിരിവ് 100% പൂർത്തീകരിക്കാനും സർക്കാറിന് ലഭിക്കുന്ന വിവിധ ഗ്രാൻഡുകൾ സമയബന്ധിതമായി ചെലവഴിക്കാനും വളയം ഗ്രാമപഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. പെൻഷൻ, പെർമിറ്റ്, ലൈസൻസ് തുടങ്ങിയ സേവനങ്ങളും കൃത്യമായി പൂർത്തീകരിച്ചി ട്ടുണ്ടെന്ന് പ്രസിഡണ്ട് പറഞ്ഞു. മാതൃകാ പ്രൊജക്ടുകൾ നടപ്പിലാക്കിയതോടൊപ്പം മികച്ച സേവനങ്ങൾ നൽകിയ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഭരണ സമിതി അഭിനന്ദിച്ചു.
നാദാപുരം: വളയം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ഇ കെ വിജയൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പ്രവേശന കവാടം, ചുറ്റുമതിൽ, ഗ്യാലറി എന്നിവയുടെ പ്രവർത്തി ഉദ്ഘാടനം നാളെ നടക്കും. വൈകിട്ട് 3ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഇ കെ വിജയൻ എം എൽ എ യാണ് പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് അധ്യക്ഷത വഹിക്കും. ജന പ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും സംബന്ധിക്കുമെന്ന്
പി ടി എ പ്രസിഡണ്ട് എം ദിവാകരൻ, പ്രിൻസിപ്പൽ ഇ കെ ജ്യോതി, ഹെഡ് മാസ്റ്റർ എ കെ രാമ കൃഷ്ണൻ എന്നിവർ അറിയിച്ചു.
നാദാപുരം: തെരുവമ്പറമ്പിൽ വീട്ടിൽ കയറി ആക്രമണം. മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ കുഞ്ഞിപറമ്പത്ത് ആഷിഫ് 23, സഹോദരി അൻസിറ 30 എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇന്ന് രാത്രി എട്ടരയോടെ ഒരു സംഘം വീട്ടിൽ അതിക്രമിച്ചു കടന്ന് ആഷിഫിനെ വലിച്ചിറക്കി മർദിക്കുകയായിരുന്നു.
ഇത് തടയാൻ ചെന്ന സഹോദരിയെയും ആക്രമിച്ച് പരിക്കേൽപിച്ചു.
ഇരുവരും നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സി പി എം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് എന്നിവർ പറഞ്ഞു
നാദാപുരം: പൊതുമരാമത്ത് വകുപ്പ് നാദാപുരം - പുളിക്കൂൽ -കുമ്മങ്കോട് റോഡിന് മൂന്ന് കോടി രൂപ അനുവദിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു. രണ്ട് കിലോമീറ്റർ റോഡ് ആധുനിക രീതിയിലാണ് നവീകരിക്കുക. എം.എൽ.എ. മന്ത്രി ജി.സുധാകരന് നൽക്കിയ നിവേദനത്തെ തുടർനാണ് ഫണ്ട് അനുവദിച്ചത്. ടെന്റർ നടപടി പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.
നാദാപുരം: കഴിഞ്ഞ ദിവസം തട്ടികൊണ്ടുപോയ അഹമ്മദിനെ ക്വട്ടേഷൻ സംഘം ഇറക്കി വിട്ടത് രാമനാട്ടുകരയിൽ. കൈകാലുകൾ ബന്ധിച്ചു കണ്ണു കെട്ടിയ ശേഷം രാമനാട്ടുകരയിൽ എത്തിച്ചു ഇറക്കിവിടുകയായിരുന്നു. അവിടുന്ന് കോഴിക്കോടേക്കും തുടർന്ന് വടകരയിലേക്കും ബസിലാണ് എത്തിയത്.
നാദാപുരം: ക്യട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ പ്രവാസി വ്യവസായിയും തൂണേരി മുടവന്തേരി സ്വദേശിയുമായ ഖത്തറിലെ സൾഫർ കെമിക്കൽ കമ്പനി ഉടമ എം.ടി.കെ. അഹമ്മദിനെ കണ്ടെത്തി. തട്ടിക്കൊണ്ടു പോയ സംഘം ഇന്ന് വൈകുന്നേരത്തോടെ അഹമ്മദിനെ വടകരയില്‍ കൊണ്ട് വന്ന് ഇറക്കി വിടുകയായിരുന്നുവെന്ന് ഖത്തറിലുള്ള സഹോദരന് അഷ്റഫ് അറിയിച്ചു. തുടർന്ന് വടകരയിൽ നിന്ന് അദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്നു.
ശനിയാഴ്ച രാവിലെ 5.20 ഓടെയാണ് മുടവന്തേരിയിലെ വീട്ടില്‍ നിന്ന് പള്ളിയിലേക്ക് പോകുന്ന വഴിയില്‍ സ്കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി അഹമ്മദിനെ ബലമായി കാറില്‍ പിടിച്ചു കയറ്റി തട്ടിക്കൊണ്ടുപോയത്. പോലിസ് ഇതുമായി ബന്ധപ്പെട്ട് ഏതാനും പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റിഡിയിലെടുത്തിരുന്നു. അന്വേഷണം ഊര്‍ജിതമാകുന്നതിനിടെയാണ് പ്രതികള്‍ തന്നെ അഹമ്മദിനെ മോചിപ്പിച്ചത്. സംഭവം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
അഹമ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇന്ന് നാദാപുരത്ത് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചിരുന്നു.
കെ മുരളീധരന് എം പി അഹമ്മദിന്റെ വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
നാദാപുരം: ക്യട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ പ്രവാസി വ്യവസായിയും തൂണേരി മുടവന്തേരി സ്വദേശിയുമായ ഖത്തറിലെ സൾഫർ കെമിക്കൽ കമ്പനി ഉടമ എം.ടി.കെ. അഹമ്മദിനെ കണ്ടെത്തി. തട്ടിക്കൊണ്ടു പോയ സംഘം ഇന്ന് വൈകുന്നേരത്തോടെ അഹമ്മദിനെ വടകരയില്‍ കൊണ്ട് വന്ന് ഇറക്കി വിടുകയായിരുന്നുവെന്ന് ഖത്തറിലുള്ള സഹോദരന് അഷ്റഫ് അറിയിച്ചു. തുടർന്ന് വടകരയിൽ നിന്ന് അദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്നു.
ശനിയാഴ്ച രാവിലെ 5.20 ഓടെയാണ് മുടവന്തേരിയിലെ വീട്ടില്‍ നിന്ന് പള്ളിയിലേക്ക് പോകുന്ന വഴിയില്‍ സ്കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി അഹമ്മദിനെ ബലമായി കാറില്‍ പിടിച്ചു കയറ്റി തട്ടിക്കൊണ്ടുപോയത്. പോലിസ് ഇതുമായി ബന്ധപ്പെട്ട് ഏതാനും പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റിഡിയിലെടുത്തിരുന്നു. അന്വേഷണം ഊര്‍ജിതമാകുന്നതിനിടെയാണ് പ്രതികള്‍ തന്നെ അഹമ്മദിനെ മോചിപ്പിച്ചത്. സംഭവം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
അഹമ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇന്ന് നാദാപുരത്ത് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചിരുന്നു.
കെ മുരളീധരന് എം പി അഹമ്മദിന്റെ വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
നാദാപുരം: കഴിഞ്ഞ ദിവസം ഒരു സംഘം തട്ടിക്കൊണ്ട് പോയ പ്രവാസി വ്യവസായി എം.ടി.കെ അഹമ്മദിന്റെ വീട് കെ. മുരളീധരൻ എം.പി സന്ദർശിച്ചു. ബന്ധുക്കളെ ആശ്വസിപ്പിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തു. അഹമ്മദിനെ കണ്ടെത്താത്തത് പോലീസിന്റെ വീഴ്ചയാണെന്നും വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിയെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചു.
നാദാപുരം : രൂക്ഷമായ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാന്‍ നാദാപുരത്ത് മിനി ബൈപാസ് നിര്‍മ്മിക്കാന്‍ കാല് കോടി രൂപ നീക്കിവച്ചു. ഇയ്യങ്കോട് പുഴയോരത്തും നാദാപുരം താലൂക്ക് ആസ്പത്രി പരിസരത്തും കളി സ്ഥലവും പാര്‍ക്കും നിര്‍മ്മിക്കും. 31 കോടി രൂപ വരവും 30 കോടി രൂപ ചിലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിന് പഞ്ചായത്ത് ഭരണ സമിതി യോഗം അംഗീകാരം നല്കി. ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലിയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ബഡ്ജറ്റ് അവതരിപ്പിച്ചു.
പഞ്ചായത്ത് ഹൈടെക് റോഡുകള്‍ നിര്‍മിക്കാന്‍ ഏഴ് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ പരിശീലനത്തിനും റഫറന്‍സ് ലൈബ്രറിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനും പാലോംചോല മലയില്‍ കാര്‍ഷിക നഴ്സറിയും പരിശീലന ഗവേഷണ കേന്ദ്രവും ആരംഭിക്കുന്നതിനും 25 ലക്ഷം രൂപ വീതം അനുവദിച്ചു. കല്ലാച്ചി നാദാപുരം മത്സ്യ മാര്‍ക്കറ്റുകള്‍ ആധുനിക വല്ക്കരിക്കാന് 50 ലക്ഷം രൂപ അനുവദിച്ചു. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പ്ലാസ്റ്റിക് പൊതു ഉല്‍പ്പന്ന നിര്‍മ്മാണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് ഒരു ലക്ഷം രൂപ വീതം സബ്സിഡി നല്‍കും.
എസ് സി വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍, ടാബ് എന്നിവ സൗജന്യമായി വിതരണം ചെയ്യും.
പ്രവാസികള്‍ക്കും പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ പരിശീലന കേന്ദ്രത്തിന് 10 ലക്ഷം രൂപ വകയിരുത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സി കെ നാസര്‍, എം സി സുബൈര്‍, റീന കിണമ്പ്രേമ്മൽ , പി പി ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം പി രജുലാൽ സ്വാഗതവും അസി. സെക്രട്ടറി ടി പ്രേമാനന്ദന് നന്ദിയും പറഞ്ഞു.
നാദാപുരം: മന്ത്രി ഇ. ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉൽഘാടനം നിർവ്വഹിച്ച സംസ്ഥാന പട്ടയമേളയുടെ ഭാഗമായുള്ള വടകര ലാന്റ് ട്രിബ്യൂണൽ പരിധിയിലെ പട്ടയ വിതരണം നാദാപുരം പഞ്ചായത്ത് ഹാളിൽ ഇ.കെ. വിജയൻ എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. 2019 ഡിസംബർ മാസത്തിലാണ് മിനി സിവിൽ സ്റ്റേഷനിൽ ലാന്റ് ട്രിബ്യൂണൽ ഓഫീസ് ആരംഭിച്ചത്.ഇതുവരെ അഞ്ഞൂറ്റി അറുപത്തിനാല് പട്ടയങ്ങൾ നൽകി. കൊയിലാണ്ടി,വടകര താലൂക്കുകളാണ് ഓഫീസ് പരിധി. അഴിയൂരിലെസരിത രത്നത്തിന് ആദ്യ പട്ടയം കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മരിയാട്ട്, ബ്ലോക്ക് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി , പി.പി. ബാലകൃഷ്ണൻ. പി.പി. ചാത്തു. , എം.പി. സൂപ്പി, എം.ടി. ബാലൻ, കെ.ടി.കെ. ചന്ദ്രൻ , പി.എം നാണു : കരിമ്പിൽ ദിവാരൻ ,കെ.ജി ലത്തീഫ് സംസാരിച്ചു. ലാന്റ് ട്രീ ബ്യൂണൽ ഹെഡ് മിനി സ്റ്റീരിയൽ ഓഫീസർ രമേശൻ.വി. സ്വാഗതവും. റവന്യൂ ഇൻ പെക്ടർ ഷൈമ എം. നന്ദിയും പറഞ്ഞു.
നാദാപുരം: കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ കാറിലെത്തിയ സംഘം തട്ടി കൊണ്ടു പോയ തൂണേരി മുടവന്തേരി സ്വദേശി എം ടി കെ അഹമ്മദിനെ കണ്ടെത്താൻ കഴിയാത്ത പൊലിസ് നടപടിയിൽ പ്രതിഷേധിച്ച് നാദാപുരം പൊലിസ് സ്റ്റേഷന് മുന്നിൽ ജനകീയ സമരം തുടങ്ങി.
ജന പ്രതിനിധികളും നാട്ടുകാരും അഹമ്മദിന്റെ കുടുംബവും സമരത്തിൽ പങ്കാളികളായി. തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിന അധ്യക്ഷയായി. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ അഹമ്മദ് പുനക്കൽ ഉദ്ഘാടനം ചെയ്തു.
നാദാപുരം:കെ.എസ്.എസ്. പി. യൂണിയൻ അംഗങ്ങളായ ജനപ്രതിനിധികളെ തൂണേരി ബ്ലോക്ക് കെ.എസ്.എസ്.പി.യു. അനുമോദിച്ചു. നാദാപുരം ബി.ആർ.സി.ഹാളിൽ ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി.രാഘവൻ യോഗം ഉദ്ഘാടനംചെയ്തു.
പ്രസിഡണ്ട് കെ.ചന്തു അദ്ധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് യൂണിയൻ അംഗങ്ങളായ വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി, ജില്ലാ പഞ്ചായത്ത് മെമ്പർ കൂടത്താംകണ്ടി സുരേഷ്, തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.മധുമോഹനൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കൂടത്താം കണ്ടി രവീന്ദ്രൻ, കല്ലിൽ സൂപ്പി, വി.കെ. മൂസ്സ, വി.പി.സുധാകരൻ, എം.കെ.അശോകൻ, വി.പി.ശശിധരൻ എന്നിവരെയാണ് യോഗം അനുമോദിച്ചത്. എടത്തിൽ ദാമോദരൻ ഉപഹാരങ്ങൾ നൽകി.
എം.പി.സഹദേവൻ, പി.കെ.ദാമു, എം.കെ.രാധ, ടി.കെ.രാഘവൻ, വി.രാജലക്ഷ്മി, പി.വി.വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
നാദാപുരം: പ്രവാസി വ്യാപാരി തൂണേരിയിലെ എം ടി കെ അഹമ്മദിനെ തട്ടി കൊണ്ടു പോയ കേസിൽ അന്വേഷണം ഊർജിതം. റൂറൽ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ക്വട്ടേഷൻ സംഘത്തിലെ മൂന്നു പേർ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഇവരെ രഹസ്യ കേന്ദ്രത്തിൽ വെച്ച് പൊലീസ് ചോദ്യം ചെയ്യുക യാണെന്നും സൂചനയുണ്ട്.
നാദാപുരം: കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായ ആവോലം, ഇയ്യങ്കോട് പ്രദേശത്ത് നിന്ന് ഫോറെസ്റ്റ് സംഘമെത്തി പരിശോധന നടത്തി. രോഗം ബാധിച്ചത്തിനെ തുടർന്ന് അവശ നിലയിലായ ഒരു പന്നിയെയാണ് പിടികൂടാനായത്.
എന്നാൽ ഈ മേഖലയിൽ ഏറെകലമായി വ്യാപകമായ കൃഷി നാശമാണനുഭവപ്പെടുന്നതിനെ തുടർന്ന് പ്രദേശവാസികൾ സിസിടിവി ക്യാമറകകളടക്കം സ്ഥാപിച്ച് നിരീക്ഷം നടത്തിയത്തോടെയാണ് പന്നികളാണ് അക്രമത്തിന് പിന്നിലെന്നത് ബോധ്യമായത്.
പ്രദേശവാസിയും മുസ്ലിം ലീഗ് നേതാവുമായ വലിയാണ്ടി ഹമീദ് ഫോറസ്റ്റിൽ വിവരമനുസരിച്ചതിനെ തുടർന്നാണ് ഫോറസ്റ്റ് സംഘം ഇന്ന് പരിശോധനക്ക് എത്തിയത്. പ്രദേശ വാസികളിൽ നിന്നും വിവരങ്ങൾ സംഘം ശേഖരിച്ചു.
നാദാപുരം: വടകരക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന വിഷ്ണു മംഗലം ബണ്ടിന് ഷട്ടർ ഘടിപ്പിക്കാൻ എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു.
മഴക്കാലത്ത് ഷട്ടർ ഉയർത്തുകയും വേനൽ കാലത്ത് ഘടിപ്പിക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ മഴക്കാലത്ത് തുറന്ന ഷട്ടർ ഘടിപ്പിക്കാൻ ഉദ്യോഗസ്ഥരും തൊഴിലാളികളും ഇന്ന് ഒൻപത് മണിയോടെയാണ് എത്തിയത്. വിവരമറിഞ്ഞ് ചെറുമോത്ത് പ്രദേശ വാസികളും പുഴ സംരക്ഷണ സമിതി ഭാരവാഹികളും എത്തി തടയുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗം എൻ നസീമയുടെ നേതൃത്വത്തിലാണ് സമരക്കാർ എത്തിയത്.
വളയം പൊലീസ് സ്ഥലത്ത് എത്തി ചർച്ച നടത്തുകയും സംഘം ഷട്ടർ ഘടിപ്പിക്കാതെ മടങ്ങുകയും ചെയ്തു.
നാദാപുരം: ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ പുതുതായി നിർമ്മിച്ച പുതിയോട്ടിൽ – പുത്തൻപുരയിൽ റോഡ് പ്രസിഡൻ്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ വി.എ.സി മസ്ബൂബ അസീദ് അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് അഖില മര്യാട്ട്, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി.കെ നാസർ, വലിയാണ്ടി ഹമീദ്, ടി.വി.കെ ഇബ്രാഹിം, സി.വി ഇബ്രാഹിം, മൊയ്തു കോടികണ്ടി, ഹമീദ് ഇല്ലത്ത്, ആസിഫ് പുത്തലത്ത്, പി.പി ഇസ്മായിൽ, പി. ജാഫർ, പി.പി റിയാസ്, ജാഫർ തുണ്ടിയിൽ, ഫവാസ്, പി. സഹീം തുടങ്ങിയവർ പങ്കെടുത്തു.
നാദാപുരം: തൂണേരിയിൽ പ്രവാസി വ്യവസായി എം.ടി.കെ അഹമ്മദിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലിസ് നിസംഗത പാലിക്കുന്നെന്ന് ആരോപിച്ചു നാട്ടുകാർ റോഡ് ഉപരോധിച്ചു. നാദാപുരം പൊലിസ് സ്റ്റേഷന് മുന്നിൽ ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് പൊതുജനങ്ങൾ സംസ്ഥാന പാത ഉപരോധിച്ചത്.
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. പ്രവീൺകുമാർ, കെ.എസ്.യു കെ. അഭിജിത്ത്, യു.ഡി.എഫ് മണ്ഡലം ചെയർമാൻ അഹമ്മദ് പുന്നക്കൽ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി മുഹമ്മദലി, പി. ഷാഹിന, ബ്ലോക്ക് മെംബർമാരായ അഡ്വ. എ. സജീവൻ, എ.കെ ഉമേഷ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ ബംഗ്ലത്ത് മുഹമ്മദ്, മോഹനൻ പാറക്കടവ്, വി.പി കുഞ്ഞമ്മദ് ഹാജി, വലിയാണ്ടി ഹമീദ്, വളപ്പിൽ കുഞ്ഞമ്മദ് തുടങ്ങിയവർ സ്റ്റേഷനിലെത്തി പോലീസുമായി ചർച്ച നടത്തി.
ആദ്യഘട്ടത്തിൽ കേവലം മാൻ മിസ്സിങ് കേസ് മാത്രമാണ് ഫയൽ ചെയ്തത് ജനപ്രതിനിധികൾ പൊലിസുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് കിഡ്നാപ്പിംഗ് കേസ് രജിസ്റ്റർ ചെയ്തത്. പോലീസിന്റെ ഭാഗത്തു നിന്നുള്ള നിരുത്തരവാദിത്ത സമീപനമാണെന്നും ഗുണ്ടകൾക്ക് ഒത്താശ ചെയ്യാതെ അഹമ്മദിനെ മോചിപ്പിക്കാനുള്ള നടപടി കൈകൊള്ളണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ദുബായില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് എന്ന് വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അറിയില്ല. ഈ സാഹചര്യത്തില്‍ ആരും ദുബായില്‍ എത്തരുതെന്ന് വിവിധ സംഘടനകള്‍ അറിയിച്ചു
35 മലയാളികള്‍ ആണ് ഇന്നലെ ദുബായില്‍ എത്തിയത്
ദുബായില്‍ കൊവിഡ് കൂടിവരുകയാണ്
1400 ഓളം പേർ ദുബായിൽ ഇപ്പോള്‍ കുടുങ്ങിയിട്ടുണ്ട്.
കൊവിഡ് ശക്തമായ സാഹചര്യത്തിലായിരുന്നു കുവൈറ്റിലേക്കും സൗദിയിലേക്കും ഉള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിയത്. പിന്നീട് ഈ രണ്ട് രാജ്യങ്ങളിലേക്കുമുള്ള യാത്ര ദുബായ് വഴിയായിരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങളായി ദുബായിലും കൊവിഡ് കേസുകള്‍ കൂടിവരുകയാണ്. കുവൈറ്റ്, സൗദി എന്നീ രാജ്യങ്ങള്‍ ദുബായില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തലാക്കി. ഇതോടെ സൗദിയിലേക്കും കുവൈറ്റിലേക്കും പോകാന്‍ എത്തിയ നിരവധി പ്രവാസികള്‍ യുഎഇയില്‍ കുടുങ്ങി.
ദുബായിലെത്തി നിരവധി പേര് കുടുങ്ങിയെങ്കിലും ഇപ്പോഴും ആളുകള്‍ അങ്ങോട്ട് എത്തി കൊണ്ടിരിക്കുകയാണ്. മറ്റു രാജ്യങ്ങളിലേക്ക് ദുബായില്‍ നിന്നും വിമാന സര്‍വീസുകള്‍ തുടങ്ങാതെ ആരും ഇനി ദുബായില്‍ എത്തരുതെന്നാണ് കോൺസുലേറ്റ് അധികൃതരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം പ്രവാസി സംഘടനകള്‍ അറിയിച്ചു. ഇന്നലെ മാത്രം 35 മലയാളികള്‍ ആണ് ദുബായില്‍ എത്തിയത്. മറ്റു രാജ്യങ്ങളിലേക്ക് എന്ന് വിമാന സര്‍വീസുകള്‍ തുടങ്ങും എന്ന് വ്യക്തതയില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ദുബായില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പെട്ടെന്ന് പോകാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി പറഞ്ഞു.
ഐപിഎഫ്, കെഎംസിസി, ഷാർജ ഇന്ത്യൻ അസോസിയേഷൻ, മർക്കസ് തുടങ്ങിയവ സംഘടനകളുടെ ഭാരവാഹികളുമായി വിഷയം ഡോ. അമൻപുരി ചര്‍ച്ച ചെയ്തു. പലരും വലിയ തുക നല്‍കിയാണ് ദുബായിലെത്തി ക്വാറന്റീനിൽ കഴിയുന്നത്. കൊവിഡ് ശക്തമാകുന്ന സാഹചര്യത്തില്‍ ഇത് വലിയ അപകടം ആണ്. മറ്റു രാജ്യങ്ങളിലേക്ക് പോകാന്‍ വേണ്ടി ആരും ദുബായില്‍ ഈ സമയത്ത് വരരുത്. 1400 ഓളം പേർ ഇങ്ങനെ ഇരുരാജ്യങ്ങളിലേക്കും പോകാനായി എത്തി ദുബായിൽ കുടുങ്ങിയിട്ടുണ്ട്. ഇവരുടെ കാര്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ദുബായില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കാനും അവരുടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനും ഉടന്‍ ശ്രമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വളയം: വളയം ഐ.ടി.ഐ കെട്ടിടത്തിന് ശിലാസ്ഥാപനം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിക്കും. ചടങ്ങിൽ ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിക്കും. വളയം ഗ്രാമപഞ്ചായത്ത് നൽകിയ സ്ഥലത്ത് എട്ടു കോടി 33 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. നേരത്തെ മന്ത്രി ടി.പി രാമകൃഷ്ണൻ നേരിട്ടെത്തി ശിലാസ്ഥാപന കർമ്മം നിർവഹിക്കും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പരിപാടിയുടെ സമയം ഉച്ചയ്ക്ക് 2.30 ആക്കുകയും മന്ത്രി ഓൺലൈനിൽ ശിലാസ്ഥാപനം നിർവഹിക്കാൻ അറിയിക്കുകയുമായിരുന്നു. മന്ത്രിയുടെ ഓൺലൈൻ പ്രസംഗം വീക്ഷിക്കാൻ വളയം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രത്യേകം വേദി ഒരുക്കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രദീഷ് പറഞ്ഞു.
നാദാപുരം: തൂണേരിയില്‍ ഇന്ന് രാവിലെ ഗൃഹനാഥനെ കാറിലെത്തി തട്ടിക്കൊണ്ട് പോയത് ക്വട്ടേഷൻ സംഘമാണെന്ന് സൂചന. മുടവന്തേരി സ്വദേശി മേക്കര താഴെ കുനി എം ടി കെ അഹമ്മദ് (53) നെയാണ് ഇന്ന് പുലര്‍ച്ചെ പള്ളിയില്‍ നിസ്ക്കാരത്തിന് പോവുമ്പോള്‍ സ്കൂട്ടി തടഞ്ഞ് നിര്‍ത്തി ബലമായി കാറില്‍ പിടിച്ചു കയറ്റിയത്. ബന്ധുക്കളുടെ പരാതിയിൽ നാദാപുരം പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണ ത്തിൽ സംഘത്തെ കുറിച്ച് ഏതാണ്ട് സൂചന ലഭിച്ചെന്നാണ് വിവരം.
സി ഐ യുടെ ഫോൺ നമ്പറിൽ വിളിച്ച് ഒരു കോടി തന്നാൽ അഹമ്മദിനെ വിട്ടയക്കാം എന്നാണ് ഇവർ പറഞ്ഞത്. അഹമ്മദിന്റെ ഗൾഫിലുള്ള കമ്പനിയുടെ പാർട്ണറായ പയ്യോളി സ്വദേശിയായ നിസാറിനെ
കമ്പനിയിൽ നിന്ന് ഒഴിവാക്കിയിരുന്നുവത്രെ.
ഇദ്ദേഹമാണ് തട്ടി കൊണ്ടു പോകലിന് പിന്നിലെന്ന് കരുതുന്നു. നാദാപുരം പൊലീസ് പയ്യോളിയിലേക്ക് തിരിച്ചിട്ടുണ്ട്.
നാദാപുരം: തൂണേരിയില്‍ ഗ്യഹനാഥനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി. മുടവന്തേരി സ്വദേശി മേക്കര താഴെ കുനി
എം ടി കെ അഹമ്മദ് (53) നെയാണ് തട്ടിക്കൊണ്ട് പോയത്. ഇന്ന് പുലര്‍ച്ചെ 5.20 ഓടെ പള്ളിയില്‍ നിസ്ക്കാരത്തിന് പോവുമ്പോള്‍ സ്കൂട്ടി തടഞ്ഞ് നിര്‍ത്തി ബലമായി കാറില്‍ പിടിച്ചു കയറ്റുകയായിരുന്നു. സംഘം ആരെന്ന് വ്യക്തമല്ല. മാതൃസഹോദരന്റെ പരാതി പ്രകാരം നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
നാദാപുരം: യുവജനക്ഷേമ ബോർഡിന് കീഴിൽ കല്ലാച്ചിയിൽ നടത്തിയ സ്പീക്ക് യങ് വേദിയിലേക്ക് യൂത്ത് ലീഗ് മാർച്ച് നടത്തി. മുഖ്യമന്ത്രി ഓൺലൈനായി സംസാരിക്കവെയാണ് നാദാപുരം മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. പെട്രോൾ പമ്പ് പരിസരത്ത് പൊലിസ് പ്രകടനം തടഞ്ഞതോടെ പ്രവർത്തകർ സംസ്ഥാന പാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിൻവാതിൽ നിയമനം നടത്തി കേരളത്തിലെ യുവാക്കളെ വഞ്ചിക്കുന്ന മുഖ്യമന്ത്രി യുവാക്കളോട് സംസാരിക്കുന്നത് പ്രഹസനമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മണ്ഡലം പ്രസിഡന്റ് എം.കെ സമീർ, സെക്രട്ടറി ഇ. ഹാരിസ്, എം.സി സുബൈർ, വി. അബ്ദുൽ ജലീൽ, ഒ. മുനീർ, സി.പി അജ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.
നാദാപുരം: പട്ടികജാതി വകുപ്പ് 5 കോടി രൂപ ചെലവിൽ തൂണേരിയിൽ നിർമ്മിക്കുന്ന ഐ.ടി.ഐയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവ്വഹിച്ചു. മന്ത്രി എ.കെ.ബാലൻ അധ്യക്ഷനായി. മന്ത്രി തോമസ് ഐസക്ക്, ഇ.കെ വിജയൻ എം.എൽ എ , ബ്ലോക്ക് പ്രസിഡന്റ് കെ.പി വനജ, ബ്ലോക്ക് മെംമ്പർമാരായ ടി. ജിമേഷ്, എ.കെ. ഉമേഷ്, ടി.എൻ രഞ്ജിത്ത്, നെല്ലേരി ബാലൻ, ടി. സുരേന്ദ്രൻ, ജില്ലാ പട്ടികജാതി ഓഫിസർ കെ.പി ഷാജി, ഉത്തര മേഖല ട്രെയിനിങ്ങ് ഇൻസ്പെക്ടർ എ. ബാബുരാജ്, കനവത്ത് രവി, ശ്രീജിത്ത് മുടപ്പിലായി, രവി വെള്ളൂർ, എം.എൻ രവി , കെ.പി സുധീഷ് സംസാരിച്ചു. 20 ലക്ഷം രൂപ ചെലവിൽ നിലവിലുള്ള ഐ.ടി.ഐ യിലേക്കുള്ള റോഡിന്റെ ഉൽഘാടനം മന്ത്രി എ.കെ ബാലൻ നിർവ്വഹിച്ചു. രണ്ട് പ്രവൃത്തിയുടെയും ഫലകം ബ്ലോക്ക് പ്രസിഡന്റ് കെ.പി വനജ അനാഛാദനം നിർവ്വഹിച്ചു.
കക്കട്ടിൽ: സംസ്ഥാന പാതയിൽ കുളങ്ങരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്ക്. ഇവരെ നാദാപുരം ഗവ: താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമിത വേഗതയിൽ വന്ന ബൈക്ക് ഇന്നോവാ കാറിലിടിച്ചാണ് അപകടമുണ്ടായത്.
നാദാപുരം: ഇ.കെ വിജയൻ എം.എൽ.എ. ആസ്തിവികസന ഫണ്ടിൽ നിന്ന് 5 കോടി രൂപയും ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് 1 കോടി 65 ലക്ഷം രൂപയും ചെലവഴിച്ച് നിർമ്മിച്ച നാദാപുരം ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളെജിന്റെ കെട്ടിടം ഉൽഘാടനവും , പത്ത് കോടി ചെലവിൽ നിർമ്മിക്കുന്ന പുതിയ ബ്ലോക്ക് പ്രവൃത്തി ഉൽഘാടനവും ഈ മാസം16 ന് ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവ്വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ അദ്ധ്യക്ഷത വഹിക്കും. കോളെജ് ഓഡിറ്റോറിയത്തിൽ നടന്ന
സ്വാഗതംഘം രൂപീകരണ യോഗത്തിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. വിജയൻ എം.എൽ.എ. . വൈസ് പ്രസിഡന്റ അഖില മര്യാട്ട്, തൂണേരി ബ്ലോക്ക് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, പഞ്ചായത്ത് അംഗങ്ങളായ വി.പി. കുഞ്ഞിരാമൻ, റീന, പി.പി. ബാലകൃഷ്ണൻ അണിയാരേമ്മൽ , കോളെജ് പ്രിൻസിപ്പൽ എൻ.വി. സനിത്ത്, പി.പി. ചാത്തു, സൂപ്പി നരിക്കാട്ടേരി, എം ടി ബാലൻ , സി.പി സലാം എന്നിവർ പങ്കെടുത്തു. വിവി മുഹമ്മദലി ചെയർമാനും , എൻ.വി. സനിത്ത് കൺവീനറുമായി സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു.
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ മാപ്പിള കലകൾക്ക് വലിയ സ്ഥാനമെന്ന് മന്ത്രി.
നാദാപുരം: കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ മാപ്പിള കലകൾക്ക് വലിയ സ്ഥാനമാണുള്ളതെന്ന് സാംസ്കാരിക വകുപ്പു മന്ത്രി എ.കെ ബാലൻ. നാദാപുരത്ത് മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഉപകേന്ദ്രത്തിന് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി, അക്കാദമി സെക്രട്ടറി റസാഖ് പയമ്പറോട്ട് , ജന പ്രതിനിധികളായ രജീന്ദ്രൻ കപ്പള്ളി, സി.ടി.കെ സമീറ, അബ്ബാസ് കണേക്കൽ, രാഷ്ട്രീയ പാർട്ടി നേതാക്കളായ സൂപ്പി നരിക്കാട്ടേരി, ടി. കണാരൻ, കെ.ടി.കെ ചന്ദ്രൻ, കെ.വി നാസർ, മുഹമ്മദ് ബംഗ്ലത്ത്, കരിമ്പിൽ ദിവാകരൻ, എം.പി സൂപി, പി.എം നാണു, അക്കാദമി ജോ. സെക്രട്ടറി ഫൈസൽ എളേറ്റിൽ, ഉപകേന്ദ്രം ചെയർമാൻ വി.സി ഇക്ബാൽ, കൺവീനർ സി.എച്ച് മോഹനൻ, മണ്ടോടി ബഷീർ, കുറുമ്പിയേത്ത് കുഞ്ഞബ്ദുല്ല, എം.കെ അഷ്റഫ് പ്രസംഗിച്ചു.
നാദാപുരം: തെരുവംപറമ്പിൽ ചേരിക്കമ്പനിയിൽ തീപിടിച്ചു. ഇന്ന് പതിനൊന്ന് മണിയോടെ തീപടർന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ ഫയർ ഫോഴ്സിൽ അറിയിക്കുകയായിരുന്നു. ചേലക്കാട് നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം തീ അണക്കാനുള്ള നടപടികൾ ചെയ്തു.
© നിഷാദ് ഫുജൈറ
അബുദാബി: യാത്രാ നിരോധനം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും പോവേണ്ട ഇന്ത്യക്കാര്‍ യുഎഇയിലേക്ക് വരരുതെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി പ്രവാസികളോട് അഭ്യര്‍ഥിച്ചു. നിലവിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ദുബൈ വഴിയും അബുദാബി വഴിയും ട്രാന്‍സിറ്റ് യാത്രക്കാരായി ഇന്ത്യക്കാര്‍ക്ക് ഇരു രാജ്യങ്ങളിലേക്കും പോകാനാവില്ല. ഇത്തരമൊരു സാഹചര്യത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍ നീങ്ങുന്നതുവരെ സൗദിയിലേക്കും കുവൈത്തിലേക്കുമുള്ള പ്രവാസികള്‍ യുഎഇയിലേക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും എംബസി ട്വിറ്ററിലൂടെ അറിയിച്ചു.
2020 ഡിസംബര്‍ മുതല്‍ സൗദിയിലേക്ക് പോകുന്നതിനായി യുഎഇയിലെത്തി കുടുങ്ങിക്കിടക്കുന്നത് 600ലേറെ ഇന്ത്യക്കാരാണ്. ഇവര്‍ക്ക് കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (കെഎംസിസി) പോലുള്ള സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് താമസവും ഭക്ഷണവും ഒരുക്കിയിരിക്കുന്നത്. ഇങ്ങനെ യുഎഇയില്‍ കുടുങ്ങിയവരോട് ഇന്ത്യയിലേക്ക് തന്നെ തിരിച്ചുപോവാനും സൗദിയും കുവൈത്തും യാത്രാ നിരോധനം നീക്കിയതിനു ശേഷം മാത്രം തുടര്‍ യാത്ര പ്ലാന്‍ ചെയ്യാനുമാണ് എംബസി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. കാരണം ഇത്രയും പേര്‍ക്ക് സന്നദ്ധ സംഘടനകളുടെ ചെലവില്‍ അധികകാലം യുഎഇയില്‍ തുടരാന്‍ പ്രയാസമാണെന്നും എംബസി വ്യക്തമാക്കി.
ഏതു രാജ്യത്തേക്ക് യാത്ര തിരിക്കുമ്പോഴും അവിടത്തെ കൊവിഡ് നിയന്ത്രണങ്ങളെ കുറിച്ച് നല്ല പോലെ മനസ്സിലാക്കണമെന്നും ഇങ്ങനെ യാത്രതിരിക്കുന്നവരുടെ പക്കല്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍ ആവശ്യമായ ചെലവുകള്‍ ഉണ്ടായിരിക്കണമെന്നും എംബസി സന്ദേശത്തില്‍ അറിയിച്ചു.
തൂണേരി: പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് എം എസ് എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം നടത്തിയ കളക്ടറേറ്റ് മാർച്ചുകളിൽ നടന്ന സംഘർഷത്തിലും പോലീസ് മർദ്ദനത്തിലും പ്രതിഷേധിച്ചു എം എസ് എഫ് തൂണേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
ജില്ല എം എസ് എഫ് വൈസ് പ്രസിഡന്റ് മുഹമ്മദ് പേരോട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹ്സിൻ വളപ്പിൽ, അജ്മൽ പി കെ,അൻസബ് ,ഫറാസ് പി കെ, എന്നിവർ നേതൃത്വം നല്കി.
അഫ്സൽ സ്വാഗതവും സഫീർ നന്ദിയും പറഞ്ഞു.
ഫോക്കസ് ആർട്സ് & സ്പോർട്സ് ക്ലബ്, കൈതക്കുണ്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കായിക പരിശീലന ക്യാമ്പിന് ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. മുൻകൂട്ടി രെജിസ്റ്റർ ചെയ്ത അറുപതോളം കായിക വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ വെച്ച് പരീശീലനം ലഭിക്കും. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനംചെയ്തു.ക്ലബ്ബ് പ്രസിഡന്റ് ആസിഫ് പൂവ്വള്ളതിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പറും കായിക അധ്യാപകനുമായ അഷ്റഫ് വെള്ളിലാട്ട് വിദ്യാർത്ഥികൾക് പരിശീലന നിർദ്ദേശങ്ങൾ നൽകി. മഹമൂദ് മുച്ചിലോട്ടുമ്മൽ, വി പി റാഷിദ്, ഹാരിസ് എം, റഷീദ് സി സി, സിറാജ് കുളമുള്ളതിൽ, ഫൈസൽ കുറ്റിയിൽ എന്നിവർ സംസാരിച്ചു, ഫവാസ് കുന്നോത്, അജ്മൽ കോട്ടോള്ളത്തിൽ എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു. വരും ദിവസങ്ങളിൽ കേരളത്തിലെ പ്രഗത്ഭരായ കായിക പരിശീലകർ ക്യാമ്പ് അംഗങ്ങൾക്ക് പരീശീലനം നൽകും .ജെനറൽ സെക്രെട്ടറി ജിയാദ് ടി പി സ്വാഗതവും ഹസീബ് എം നന്ദി പറഞ്ഞു.
നാദാപുരം; കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ഭാവികേരളത്തിനായ് യുവാക്കളുടെ നിർദേശങ്ങൾ സമാഹരിക്കുന്നതിന് സമൂഹത്തിലെ വിവിധമേഖലകളിൽ നിന്നുള്ള വിദഗ്ദരെ പങ്കെടുപ്പിച്ചു കൊണ്ട് 12ന് നാദാപുരത്ത് യൂത്ത് മീറ്റ് നടത്തും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് കെ.പി വനജ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി മുഹമ്മദലി,
പി. സുരയ്യ ടീച്ചർ, നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്ഥിരം സമിതി ചെയർമാൻ സികെ നാസർ, മെമ്പർ എ .കെ ബിജിത്ത്,യുവജനരാഷ്ട്രീയ പാർട്ടി പ്രതിനിധികളായ
ഇ. ഹാരിസ്, അഡ്വ. പി രാഹുൽ രാജ്, അനസ് നങ്ങാണ്ടി തുടങ്ങിയവർ സംസാരിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ചെയർമാനും വാണിമേൽ ഗ്രാമപഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ നജ്മു സാഖിബ് ജനറൽ കൺവീനറുമായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.
നാദാപുരം: തുണേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജനപ്രതിധികൾക്ക് പരിശീലനം നൽകി. കല്ലാച്ചി കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു.
നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അധ്യക്ഷനായി. തൊഴിലുറപ്പ് പദ്ധതി ജെ.പി.സി മുഹമ്മദ് ജാ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി പ്രദീഷ് (വളയം ), പി. സുരയ്യ (വാണിമേൽ), അഡ്വ. ജ്യോതി ലക്ഷ്മി (പുറമേരി ) ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ രജീന്ദ്രൻ കപ്പള്ളി, കെ.കെ ഇന്ദിര, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ.പി കുമാരൻ, അഖില മര്യാട്ട് ജോയൻ്റ് ബി.ഡി.ഒ ജി. സ്വപന എന്നിവർ സംസാരിച്ചു.
നാദാപുരം : മുസ്ലിം ലീഗ് നടത്തിയ വിദ്യാഭ്യാസ വിപ്ലവ പ്രവർത്തങ്ങളാണ് കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ അന്തസ്സുള്ള മുന്നേറ്റത്തിന് അടിത്തറപാകിയതെന്നും ഇക്കാര്യത്തിൽ എം എസ് എഫ് ന്റെ സംഭാവന ചരിത്രപരമാണെന്നും
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി മുഹമ്മദലി പ്രസ്താവിച്ചു. കല്ലാച്ചിയിൽ എം.എസ്.എഫ് സഘടിപ്പിച്ച മണ്ഡലം നേതാക്കൾക്കുള്ള സ്വീകരണ സമ്മേളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാദാപുരം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ മുഖ്യപ്രഭാഷണം നടത്തി. ഫവാസ് തുണ്ടിയിൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം എം എസ് എഫ് പ്രസിഡന്റ് മുഹ്സിൻ വളപ്പിൽ ജനറൽ സെക്രട്ടറി ത്വയ്യിബ് കുമ്മങ്കോട്, വിവി.പി ഫൈസൽ മാസ്റ്റർ, ജാഫർ തുണ്ടിയിൽ, സൈഫ് എ.വി, റഫ്നിസ്, ഇല്ലത്ത് ഹമീദ്, നാസർ അത്തന്റവിട, പറമ്പത്ത് നാസർ സംസാരിച്ചു.
ഷിനാസ് എം.കെ സ്വാഗതവും അൽത്താഫ് എം.കെ നന്ദിയും പറഞ്ഞു.
വാണിമേൽ: പെട്രോൾ പമ്പിന് സമീപം പുതുതായി ആരംഭിക്കുന്ന മലബാർ ഭാരത് ഗ്യാസ് ഇന്ന് ( തിങ്കൾ ) ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4 ന് എൽ പി ജി കൊച്ചി പ്ലാൻറ് ടെറിട്ടറി മാനേജർ വി ആർ രാജീവ് ഉദ്ഘാടന കർമ്മം നിർവഹിക്കും. അരക്കണ്ടി സൂപ്പിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ആദ്യ വിൽപന നിർവഹിക്കും . ബി പി സി എൽ : ഏരിയാ സെയിൽസ് ഓഫീസർ
പവൻ, ജില്ലാ പഞ്ചായത്ത് അംഗം സി വി എം നജ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹ്റ തണ്ടാന്റെ വിട, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൽമ രാജു എന്നിവർ ആശംസകൾ അർപ്പിക്കുമെന്ന് മാനേജിംഗ് പാർട്ണർ മാരായ ഡോ. പി ഷമീം,
സരീർ അഹമ്മദ് എന്നിവർ അറിയിച്ചു.
വാണിമേൽ: ജില്ലാ സീനിയർ വോളിബോൾ ടൂർണമെന്റിന്റെ സോണൽ മത്സരത്തിൽ ബ്രദേഴ്സ് വാണിമേൽ ചാമ്പ്യന്മാരായി. നിരവധി ടീമുകൾ പങ്കെടുത്ത വോളി മേളയിലാണ് ബ്രദേഴ്സ് കിരീടം ചൂടിയത്. വിന്നേഴ്സ് നാദാപുരം റണ്ണേഴ്സ് അപ്പായി.
നാദാപുരം: കെ.പി.എസ്.ടി.എ അരൂർ ബ്രാഞ്ച് കമ്മിറ്റി സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യാത്രയയപ്പ് നൽകി. കെ.പി.എസ്. ടി.യു മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ ദാമു മാസ്റ്റർ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് കെ. ജ്യോതിലക്ഷ്മിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ റവന്യുജില്ലാ ട്രഷറർ പി.സോമൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഏ.വി ശശീന്ദ്രൻ, പി.ശിവദാസൻ, ഉപജില്ലാ സെക്രട്ടറി ബിജേഷ് വി.എം, ബ്രാഞ്ച് സെക്രട്ടറി അനൂപ് പി.എസ്. ഉപജില്ലാ കമ്മിറ്റി അംഗം രജീന്ദ്രനാഥ് എം.കെ എന്നിവർ ആശംസാ പ്രസംഗം നടത്തി. വിരമിക്കുന്ന അധ്യാപകരായ പ്രേമൻ തോട്ടോളി, ബാബു താനക്കണ്ടി, പി.കെ. ജ്യോതികുമാർ എന്നിവരുടെ മറുപടി പ്രസംഗവും നടത്തി.
നാദാപുരം: ക്ലീൻ നദാപുരത്തിന്റെ ഭാഗമായി കർശന നിയമനടപടിക്കൊരുങ്ങി ഗ്രാമപഞ്ചായത്ത് അധികൃതർ. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, വാഹനങ്ങളിൽ ഉൾപ്പെടെയുള്ള തെരുവ് കച്ചവടങ്ങൾ, നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെ ഉപയോഗം, ഫൂട്പാത്ത് കയ്യേറ്റം, റോഡിലും പൊതു സ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കൽ എന്നിവക്കെതിരെയാണ് നടപടി. ക്ലീൻ നാദാപുരം പദ്ധതിയുടെ ഭാഗമായി നാദാപുരം കല്ലാച്ചി ടൗണുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ ശുചീകരണം നടത്തിയിരുന്നു. നാലു ലോഡ് മാലിന്യങ്ങൾ ഇത്തരത്തിൽ നീക്കം ചെയ്തു സംസ്കരണ യൂണിറ്റുകളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ അതാത് സ്ഥാപനങ്ങൾ തന്നെ സൂക്ഷിച്ച് ഹരിതകർമ്മ സേന പ്രവർത്തകർക്ക് കൈമാറണമെന്നാണ് നിർദ്ദേശം. കല്ലാച്ചി, നാദാപുരം ടൗണുകളിൽ വാഹനങ്ങളിൽ ഉൾപ്പെടെയുള്ള തെരുവ് കച്ചവടങ്ങൾ നിരോധിച്ചു. ജീവനക്കാരുടെടെ ഹെൽത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ , കഫ്റ്റേരിയകൾ ,തട്ടുകടകൾ മുതലായവ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ചതിന് കഴിഞ്ഞദിവസം വിവിധ സ്ഥാപനങ്ങൾക്ക് 4000 രൂപ പിഴ ചുമത്തിയിരുന്നു. തുടർദിവസങ്ങളിലും രാത്രികാല പരിശോധന ഉൾപ്പെടെ കർശന നടപടികൾ നടത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി എം.പി രജുലാൽ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു എന്നിവർ അറിയിച്ചു.
നാദാപുരം:ജനങ്ങൾക്ക് സേവനം എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്സംസ്ഥാന വൈദ്യൂതി വകുപ്പ് നടപ്പിലാക്കുന്ന ഓൺലൈൻ പദ്ധതിയായ " സേവനം ഉപഭോക്താവിന്റെ വാതിൽ പടിയിലേക്ക് " ന്റെ നാദാപുരം മണ്ഡലം തല ഉൽഘാടനം ഇ.കെ. വിജയൻ എം.എൽ.എ. നാദാപുരം പഞ്ചായത്ത് ഹാളിൽ വെച്ച് നിർവ്വഹിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. തുണേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷൻ , ബ്ലോക്ക് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, വാണിമേൽ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ എം.കെ.മജീദ്, പഞ്ചായത്ത് അംഗം പി.പി. ബാലകൃഷ്ണൻ , എക്സിക്യൂട്ടിവ് എജിനിയർ ബിജോയ് എൻ.എൽ., എ എക്സി. സുരേഷ് .,എ.ഇ. പി.ടി.ശ്രീനാഥ് . സൂപ്പി നരിക്കാട്ടേരി , പി.കെ.ദാമു . എം.ടി ബാലൻ , കെ.ജി ലത്തീഫ്, കരിമ്പിൽ ദിവാകരൻ സംസാരിച്ചു. പദ്ധതിയുടെ സംസ്ഥാന തല ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവ്വഹിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിച്ചു.
നാദാപുരം: പാചകവാതകത്തിനും, പെട്രോളിയം ഉല്പന്നങ്ങൾക്കും തുടർച്ചയായി വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി നാദാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ സായാഹ്ന ധർണ്ണ നടത്തി. ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.പി.എം നാണു അധ്യക്ഷത വഹിച്ചു വി പി കുഞ്ഞികൃഷ്ണൻ, പി.പി.ചാത്തു, അഡ്വ.പി.ഗവാസ്, ബിജു കായക്കൊടി, കെ.ജി അസീസ്, എം.പി വിജയൻ, പി.കെ രാഘവൻ, ബേബി മൂക്കൻതോട്ടം എന്നിവർ പ്രസംഗിച്ചു.
നാദാപുരം : തലപ്പത്ത് പ്രൊഫസ്സറും ഡോക്ടറും നാഥനില്ലാത്ത 42 സർക്കാർ കോളേജുകൾ എന്ന പ്രമേയത്തിൽ എം എസ് എഫ് സംസ്ഥന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടക്കുന്ന എം എസ് എഫ് പ്രധിഷേധ വലയം പരിപാടി നാദാപുരം ഗവൺമെന്റ് കോളേജിൽ വെച്ച് നടന്നു. ആറ് വർഷങ്ങൾക്ക് മുമ്പ് യു ഡി എഫ് സർക്കാർ അനുവദിച്ച നാദാപുരം ഗവർമെന്റ് കോളേജിന് ഇപ്പൊഴും സ്വന്തമായി കെട്ടിടമോ സ്ഥിരമായി പ്രിൻസിപ്പളോ ഇല്ലാത്ത അവസ്ഥയാണ്. ഇത് കേരളം ഭരിക്കുന്ന ഇടത് സർക്കാരിന്റെയും നാദാപുരം എം എൽ എ യുടെയും പൂർണ്ണ പരാജയമാണെന്നും വിദ്യാർത്ഥി സമൂഹത്തോട് ചെയ്യുന്ന വഞ്ചനയാണെന്നും എം എസ് എഫ് ആരോപിച്ചു. വാണിമേലിലെ വയൽപീടികയിൽ സ്ഥിതി ചെയ്യുന്ന താത്കാലിക കോളേജിൽ വെച്ച് നടന്ന പരിപാടി ജില്ലാ എം എസ് എഫ് വൈസ് പ്രസിഡന്റ് മുഹമ്മദ് പേരോട് ഉൽഘാടനം ചെയ്തു. ജില്ലാ സെക്രെട്ടറി ഷാഫി തറമ്മൽ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് മുഹ്സിൻ വളപ്പിൽ അധ്യക്ഷത വഹിച്ചു. സാലിഹ് തറമ്മൽ, റാഷിക് ചങ്ങരംകുളം, അറഫാത്ത് മുറിച്ചാണ്ടി, നജ്മു സാഖിബ്, ഫാസിൽ പി വി , സഫ്വാൻ, ഷാനിദ്, ഹകീം എന്നിവർ സംസാരിച്ചു. ആഷിക് സ്വാഗതവും സയാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു.
തൂണേരി: തൂണേരി കൃഷിഭവനിലെ കൃഷി ഓഫീസർ കെ.എൻ ഇബ്രാഹിം നമ്മെ വിട്ടുപിരിഞ്ഞ വിവരം വേറെ നടുക്കത്തോടെ കൂടിയാണ് അറിയാൻ സാധിച്ചതെന്നും കേവലം ഒരു ഉദ്യോഗസ്ഥൻ എന്നതിലുപരിയായി വ്യക്തി ബന്ധം പുലർത്തിയ ഒരു വ്യക്തിയായിരുന്നു അദ്ദേഹമെന്നും തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിന അനുസ്മരിച്ചു. ഗ്രാമപഞ്ചായത്ത് കാർഷിക മേഖലയിൽ അടുത്ത കാലത്ത് നടത്തിയ മുന്നേറ്റത്തിൽ വലിയ പങ്കുവഹിക്കാൻ അദ്ദേഹം സാധിച്ചിട്ടുണ്ട്. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ , ആനുകൂല്യങ്ങൾ കൃത്യ സമയത്ത് കർഷകരിലേക്ക് എത്തിക്കാൻ അദ്ദേഹം കാണിച്ച ശുഷ്കാന്തി എടുത്തുപറയേണ്ടതാണ്. പഞ്ചായത്തിന് വലിയ നഷ്ടമാണ് അദ്ദേഹത്തിൻറെ ദേഹവിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കാളിയാവുകയും ചെയ്യുന്നുവെന്ന് അനുസ്മരണ കുറിപ്പിൽ പ്രസിഡന്റ് പറഞ്ഞു.
പെരിങ്ങത്തൂർ: ഇന്ത്യയുടെ വിശ്വപൗരനായി ഉയര്‍ന്ന മുസ്ലിം ലീഗ് ദേശീയ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഇ അഹ്മദ് സാഹിബിന്റെ ഓര്‍മ്മക്കായി ദാഹജലമെത്തിക്കുന്ന പദ്ധതിയുമായി ഖത്തര്‍ കെ എം സി സി സി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി രംഗത്ത്.പാനൂര്‍ നഗരസഭയിലെ പതിനേഴാം വാര്‍ഡ് പുല്ലൂക്കര കല്ലറമുക്ക് ലക്ഷം വീട് കോളനിയിലെ നിരവധി കുടുംബങ്ങൾക്കാണ് ഈ പദ്ധതി വഴി കുടിവെള്ളമെത്തുക. കിണര്‍ കുഴിച്ച് പ്രത്യേക ടാങ്ക് സജ്ജീകരിച്ച് ഓരോ വീടുകളിലേക്കും വെള്ളമെത്തിക്കുന്ന പദ്ധതിക്ക് 10 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനാവശ്യമായ ഭൂമി ഖത്തറിലെ പ്രമുഖ വ്യവസായിയും കെ എം സി സി നേതാവുമായ കല്ലുംപുറം മുസ്തഫ കഴിഞ്ഞ ദിവസം സൗജന്യമായി നല്കി. അഹ്മദ് സാഹിബ് ഓര്‍മ്മദിനത്തിൽ സ്ഥലം കൈമാറിയതോടെ കുടിവെള്ളപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
കാരുണ്യ സേവന രംഗത്ത് വേറിട്ട ഇടപെടല്‍ നടത്തിയിരുന്ന, കഷ്ടത അനുഭവിക്കുന്നവര്‍ക്ക് അത്താണിയായി പ്രവര്‍ത്തിച്ച ഇ. അഹ്മദ് സാഹിബ് മന്ത്രി പദവിയിലിരുന്നും അല്ലാതേയും പ്രവാസികളുടെ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെട്ട് പരിഹാരം കണ്ടെത്തിയിരുന്നു. കെ എം സി സിയുടെ വിവിധ ഘടകങ്ങളോടു ഇ അഹമദ് സാഹിബ് പുലര്‍ത്തിയ ആത്മബന്ധം അഭേദ്യമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന കുടിവെള്ള പദ്ധതിയെന്നത് ഏറെ അഭിമാനകരമാണെന്ന് ഖത്തര്‍ കൂത്തുപറമ്പ് മണ്ഡലം കെ എം സി സി ഭാരവാഹികള്‍ പറഞ്ഞു. വിദേശ ഇന്ത്യക്കാരുടെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച അഹ്മ്ദ് സാഹിബിനെ ക്രിയാത്മകമായി അനുസ്മരിക്കുകയെന്നതാണ് തങ്ങള്‍ വേര്‍പാടിന്റെ നാലാം വര്‍ഷത്തില്‍ ലക്ഷ്യമിട്ടതെന്ന് കൂത്തുപറമ്പ് മണ്ഡലം കെ എം സി സി അറിയിച്ചു.
ശിഹാബ് തങ്ങളുടെ പേരില്‍ പാവപ്പെട്ടവര്‍ക്ക് വീട് നല്കുന്ന പദ്ധതിയായ ബൈത്തുര്‍റഹ്മ കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതു പോലെ അഹ്മദ് സാഹിബിന്റെ പേരിലുള്ല കുടിവെള്ള പദ്ധതി കേരളം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പി കെ അബ്ദുര്‍റഹീം, ജനറല്‍ സെക്രട്ടറി അസീസ് കക്കാട്ട് എന്നിവര്‍ പറഞ്ഞു
വടകര: കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കുക , തൊഴിൽ നിയമങ്ങളെ ലേബർ കോഡുകളാക്കി മാറ്റിയ നടപടി റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ വടകര ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി.
വി.കെ. വിനു സ്വാഗതം പറഞ്ഞു. പി. എം. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. എച്ച് എം എസ് ജില്ലാസിക്രട്ടറി കെ.കെ. കൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
വേണു കക്കട്ടിൽ , വിനോദൻ ചെറിയത്ത് , എ.കെ.ബാലൻ , വി.ആർ. രമേഷ് എന്നിവർ പ്രസംഗിച്ചു. പി.കെ.അശോകൻ ,.സി. കുമാരൻ ,ടി പി.രാജൻ എന്നിവർ നേതൃത്വം നൽകി.
നാദാപുരം: മാധ്യമ പ്രവർത്തകനും, എൽ.ജെ.ഡി നേതാവുമായിരുന്ന ഒ.കെ തൂണേരിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. സോഷ്യലിസ്റ്റ് വിദ്യാർത്ഥി സംഘടനയായ ഐ.എസ്.ഒ നേതാവും, പടയണി ന്യൂസ് എഡിറ്ററും, സഹകാരിയും, ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ ഭരണ സമിതിയംഗവുമായിരുന്നു അദ്ദേഹം .പുഷ്പാർച്ചനക്ക് എൽ.ജെ.ഡി ദേശീയ സമിതിയംഗം മുൻ മന്ത്രി കെ.പി മോഹനൻ, മണ്ഡലം പ്രസിഡണ്ട് പി.എം നാണു, യുവജനതാദൾ സംസ്ഥാന കമ്മറ്റിയംഗം വത്സരാജ് മണലാട്ട്, ജില്ലാ സെക്രട്ടറി കെ.രജീഷ്, എൽ.ജെ.ഡി തൂണേരി പഞ്ചായത്ത് ഭാരവാഹികളായ എം.ബാൽരാജ്, ടി.രാമകൃഷ്ണൻ, കെ.എസ്.ടി.സി സംസ്ഥാന പ്രസിഡണ്ട് ഹരീഷ് കടവത്തൂർ എന്നിവർ നേതൃത്വം നൽകി. പാർട്ടി പ്രവർത്തകരും ബന്ധുക്കളും പങ്കെടുത്തു.
നാദാപുരം : മുസ്ലിംലീഗിന്റെ രാഷ്ട്രീയവും ദർശനങ്ങളും പുതുതലമുറയിലേക്കെത്തിക്കുന്ന ചുവട് 2021 ന്റെ ലോഗോ പ്രകാശനം ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷൻ പി ശാദുലി നിർവഹിച്ചു.
പുതു തലമുറ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന സാമൂഹിക മുന്നേറ്റങ്ങൾക് തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു .
ഫെബ്രുവരി 2 മുതൽ 27 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ കാലയളവിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ എം.എസ്.എഫ് ഉപാധ്യക്ഷൻ മുഹമ്മദ് പേരോട്, മുഹ്സിൻ വളപ്പിൽ, ത്വയ്യിബ് കുമ്മങ്കോട്, റാഷിക് കായക്കൊടി, അറഫാത് നരിപ്പറ്റ, സഫീർ വടക്കയിൽ, ഫവാസ് തുണ്ടിയിൽ തുടങ്ങിയവർ പങ്കെടുത്തു.
നാദാപുരം:ആറ് വർഷങ്ങൾക്ക് മുമ്പ് യു ഡി എഫ് സർക്കാർ അനുവദിച്ച നാദാപുരം ഗവർമ്മെന്റ് കോളേജിന് ഇപ്പൊഴും സ്വന്തമായി കെട്ടിടം ഇല്ലാത്തത് കേരളം ഭരിക്കുന്ന ഇടത് സർക്കാരിന്റെ പൂർണ്ണ പരാജയമാണ് എന്ന് ജില്ലാ മുസ്ലിം ഉപാധ്യക്ഷൻ അഹമ്മദ് പുന്നക്കൽ പ്രസ്താവിച്ചു.കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് കേരള ചരിത്രത്തിലാദ്യമായി രണ്ടായി വിഭചിച്ചിട്ടും സർവ്വ മേഖലകളിലും പരാജയമാണെന്നും ഇത് വിദ്യാർത്ഥി സമൂഹത്തോട് ചെയ്യുന്ന വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.ഫെബ്രുവരി 26 ന് കോഴിക്കോട് വെച്ച് നടക്കുന്ന സ്റ്റുഡന്റ്സ് വാറിന്റെ പ്രചരണാർത്ഥം എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന സമര ചുമര് എന്ന പരിപാടിയുടെ നാദാപുരം നിയോജക മണ്ഡലം തല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ലാച്ചി ടൗണിൽ ചീറോത്ത് മുക്ക് ശാഖയിൽ വെച്ച് നടന്ന പരിപാടിയിൽ നിയോജക മണ്ഡലം എം എസ് എഫ് പ്രസിഡന്റ് മുഹ്സിൻ വളപ്പിൽ അധ്യക്ഷത വഹിച്ചു ജില്ലാ ഉപാധ്യക്ഷൻ മുഹമ്മദ് പേരോട്,റാഷിക് കായക്കൊടി ,അറഫാത് മുറിച്ചാണ്ടി ,റാബിത് പയന്തോങ്, സഫീർ വടക്കയിൽ, വസീം, ഫവാസ് തുടങ്ങിയവർ പങ്കെടുത്തു.ത്വയ്യിബ് കുമ്മങ്കോട് സ്വാഗതവും മശ്ഹൂർ തങ്ങൾ നന്ദിയും പറഞ്ഞു.
വടകര: കീറ ചാക്കുകൾ പുതച്ച് തണുപ്പിനെയും, മഞ്ഞിനെയും നേരിടുന്നവർക്ക് പുത്തൻ പുതപ്പുകളുമായി ബ്ലഡ് ഡോണേർസ് കേരള കോഴിക്കോട് വടകരയുടെ പ്രവർത്തകർ തുടർച്ചയായ നാലാം വർഷവും ടൗണിലെത്തി സ്നേഹ പുതപ്പുകൾ നൽകി. വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ സന്തോഷ് കുമാർ സ്നേഹപുതപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. റെയിൽവേ സ്റ്റേഷൻ, എടോടി, ബസ് സ്റ്റാൻ്റ്, ലിങ്ക് റോഡ് പരിസരങ്ങൾ, ഗവ.ആശുപത്രി പരിസരം, എന്നിവിടങ്ങളിലെ വയോധികരായ നിരവധി പേർക്ക്പുതിയ പുതപ്പുകൾ വിതരണം ചെയ്തു. രക്തദാന പ്രവർത്തനങ്ങൾ കൂടാതെ സ്നേഹസദ്യ, സ്നേഹ കിറ്റ് വിതരണം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളും ബി.ഡി.കെ വടകരയുടെ പ്രവർത്തകർ നടത്തിവരുന്നുണ്ട് ബി.ഡി.കെ വടകര താലൂക്ക് ഭാരവാഹികളും കോഡിനേറ്റർമാരുമായ അൻസാർ ചേരാപുരം, വത്സരാജ് മണലാട്ട്, ഹസ്സൻ തോടന്നൂർ, ജിതേഷ് മേമുണ്ട,മുദസ്സിർ, മുനീബ്, മുഹമ്മദ്, ബാസിൽ എന്നിവർ സ്നേഹപുതപ്പ് വിതരണത്തിന് നേതൃത്വം നൽകി.
വാണിമേൽ; നാട്ടിലെ സാമൂഹ്യ- സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്ന് വ്യക്തിത്വം അടയാളപ്പെടുത്തിയവർ എല്ലാ കാലത്തും സ്മരിക്കപ്പെടുമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ. ആത്മാർത്ഥതയുള്ള പൊതു പ്രവർത്തകർക്ക് സമൂഹം വലിയ അംഗീകാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. വാണിമേൽ ക്രസൻറ് ഹയർ സെക്കൻഡറി സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായിരുന്ന കുന്നുമ്മൽ അബ്ദുല്ല ഹാജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു തങ്ങൾ. സ്കൂൾ മാനേജിംഗ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡണ്ട് കുണ്ടിൽ അമ്മദ് ഹാജി അധ്യക്ഷനായി.
മാധ്യമ പ്രവർത്തകൻ സി വി എം വാണിമേൽ മുഖ്യ പ്രഭാഷണം നടത്തി. ദീർഘകാലം സ്കൂളിൽ പ്രധാനാധ്യാപകനായിരുന്ന ടി കുഞ്ഞബ്ദുല്ല മാസ്റ്റർക്ക് കുന്നുമ്മൽ സ്മാരക പുരസ്കാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ സമ്മാനിച്ചു. മാനേജർ വി കെ കുഞ്ഞാലി മാസ്റ്റർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. റഫീഖ് സകരിയ ഫൈസി, എൻ കെ മൂസ മാസ്റ്റർ, സി വി എം നജ്മ, കെ കെ നവാസ്, എം കെ മജീദ്, സുഹ്റ തണ്ടാന്റവിട, അഷ്റഫ് കൊറ്റാല, ഇ ഹാരിസ്, വി കെ മൂസ മാസ്റ്റർ, ടി പി അബ്ദുൽ കരീം മാസ്റ്റർ, കെ പി ശിഹാബ്, സുബൈർ തോട്ടക്കാട് എന്നിവർ പ്രസംഗിച്ചു. നജ്മു സാഖിബ് അനുസ്മരണ ഗീതം ആലപിച്ചു. ജനറൽ സെക്രട്ടറി ടി ആലി ഹസൻ സ്വാഗതവും, പ്രോഗ്രാം കൺവീനർ എം കെ അഷ്റഫ് നന്ദിയും പറഞ്ഞു.
ഇരിങ്ങണ്ണൂർ: പത്ത് ലക്ഷം രൂപ പ്രളയ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചെറുകുളം - എടവംകേരി ലക്ഷം വീട് റോഡ് നാദാപുരം എം.എൽ.എ ഇ.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.
എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പത്മിനി ടീച്ചർ അദ്ധ്യക്ഷയായി. തൂണേരി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ, മെംബർ എ.ഡാനിയ,വാർഡ് മെംബർമാരായ എൻ.നിഷ, ശ്രീജ പാലപ്പറമ്പത്ത്, ശ്രീജിത്ത് സി.പി , സലീന.കെ.പി, എം.രാജൻ, കൊയിലോത്ത് രാജൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ.ടി ഉസ്മാൻ മാസ്റ്റർ, ടി.പ്രകാശ്, പ്രേമദാസ് എം കെ, ടി.പി.പുരുഷു , സി.കെ ബാലൻ , വത്സരാജ് മണലാട്ട് എന്നിവർ സംസാരിച്ചു. ഒന്നാം വാർഡ് മെംബർ സി.പി.ശ്രജിത്ത് സ്വാഗതവും, ടി.പി.രാജൻ നന്ദിയും പറഞ്ഞു.
വാണിമേൽ: വിലങ്ങാട് ഉടുമ്പിറങ്ങി മലയിൽ വൻ അഗ്നിബാധ . ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. വളരെപ്പെട്ടന്ന് ആളി പ്പടർന്ന തീ നാട്ടുകാർ എറെ പണിപ്പെട്ടാണ് അണച്ചത്. വാണിമേൽ സ്വദേശി കുഞ്ഞബ്ദുല്ല, വിലങ്ങാട് സ്വദേശി ജെയിംസ് എന്നിവരുടെ കൃഷിയിടങ്ങളിലെ വിളകൾ കത്തിനശിച്ചു. തീപ്പിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.
നാദാപുരം: അരൂരില്‍ പേപ്പട്ടി ശല്യം രൂക്ഷമായി. രണ്ട് പേര്‍ക്ക് കടിയേറ്റു. വളര്‍ത്തു മൃഗങ്ങള്‍ക്കും കടിയേറ്റിട്ടുണ്ട്. തോലേരി അശോകന്റെ ഭാര്യ അനിത(30), നേഷണല്‍ ഇന്റര്‍ ലോക്ക് സ്ഥാപനത്തിലെ തൊഴിലാളി ബീഹാര്‍ സ്വദേശി നഗിന് റിഷി(45)എന്നിവര്‍ക്കാണ് കടിയേറ്റത്.ഇരുവരേയും കുത്തിവെപ്പിന് വിധേയരാക്കി. സാരമായി പരുക്ക് പറ്റിയ നഗിന് റിഷിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലുമ്പുറത്ത് വളര്‍ത്ത് മൃഗങ്ങള്‍ക്കും കടിയേറ്റു. കുളമുള്ളതില്‍ മലമല് കൃഷ്ണന് കൃഷ്ണന്റെ രണ്ട് ആടുകള്‍ക്ക് സാരമായ പരുക്കുണ്ട്. കണ്ണിനും മുഖത്തുമാണ് കടിയേറ്റത്. മറ്റ് പലരുടേയും വളര്‍ത്തു മൃഗങ്ങള്‍ക്ക് കടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്.
നാദാപുരം : മുട്ടുങ്ങൽ - നാദാപുരം റോഡ് നവീകരണത്തിന്റെ ഭാഗമായി നാദാപുരം കക്കംവെള്ളിയിലെ കനാൽ സൈഫൺ ആശാസ്ത്രീയമായി പുതുക്കി നിർമ്മിക്കുന്നത് അപകട ഭീഷണിയുയർത്തിയതോടെ
ജന പ്രതിനിധികളുടെ ഇടപെടൽ. റോഡ് നവീകരണത്തിൻ്റ ഭാഗമായി സ്വകാര്യ വ്യക്തികൾ പൊന്നും വിലയുള്ള സ്ഥലങ്ങൾ വിട്ടുനൽകിയപ്പോൾ സർക്കാരിൻ്റെ അധീനതയിലുള്ള സ്ഥലം വിട്ടു നൽകാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇന്ന് പ്രവൃത്തി തടഞ്ഞിരുന്നു. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി, തൂണേരി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന എന്നിവർ രാവിലെ തന്നെ സ്ഥലത്തെത്തി അധികൃതരുമായി ബന്ധപ്പെട്ടു. പിന്നീട് സ്ഥലം എം. എൽ. എ ഇ.കെ വിജയനും സ്ഥലത്തെത്തി.
കുറ്റമറ്റ രീതിയിൽ രീതിയിൽ പുനർനിർമാണം നടത്തിയാൽ മതിയെന്ന് അവശ്യപ്പെട്ടതിനെ തിടർന്ന് പണി നിർത്തിവെക്കുകയായിരുന്നു.
കക്കംവെള്ളി പെട്രോൾ പമ്പിനു മുൻവശത്താണ്
ജലസേചനവകുപ്പിന്റെ കനാൽ ഭാഗം റോഡിലേക്ക് തള്ളിയ നിലയിൽ നിർമ്മിച്ചത്.
ചാലപ്പുറം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് സംസ്ഥാന പാതയിലേക്ക് ഇറങ്ങാനും ഇവിടെ വളരെ പ്രയാസമാണ്. റോഡിലേക്ക് കനാൽ തള്ളിനിൽക്കുന്നത് കാരണം ഇവിടെ
ഗതാഗതകുരുക്കും പതിവാണ്. ആശാസ്ത്രീയ നിർമാണത്തിനെതിരെ ജന രോഷമുയരുന്ന സാഹചര്യത്തിലാണ് ജന പ്രതിനിധികൾ വിഷയത്തിൽ ഇടപെട്ടത്.
നാദാപുരം: കേരളത്തിന്റ സാമുദായിക സൗഹാർദ്ദം തകർത് വംശീയതയുടെ രാഷ്ട്രീയം പ്രചരിപ്പിച്ച് അധികാരം നിലനിർത്താനുള്ള സിപിഎം ശ്രമത്തെ കേരളീയ സമൂഹം തള്ളിക്കളയണമെന്ന് വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ടി കെ മാധവൻ. ഇടതുപക്ഷത്തിന്റെ പാരമ്പരൃങ്ങളെ വലിച്ചെറിഞ്ഞു കേവല അധികാര രാഷ്ട്രീയത്തിന് വേണ്ടി എന്തും പ്രവർത്തിക്കുമെന്നതിന്റെ തെളിവാണ് സിപിഎം സെക്രട്ടറി നടത്തുന്ന വർഗീയ പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു . വംശീയതക്കെതിരെ സാമൂഹിക നീതിയുടെ രാഷ്ട്രീയം' എന്ന പ്രമേയത്തിൽ വെൽഫെയർ പാർട്ടി നാദാപുരം മണ്ഡലം വാഹന പ്രചരണ ജാഥ മുള്ളൻകുന്നിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാഥ ക്യപ്റ്റൻ ഷഫീഖ് പരപ്പുമ്മലിന് പതാക കൈമാറി. ജില്ല കമ്മിറ്റി അംഗം അമീൻ മുയിപ്പോത്ത് മുഖ്യപ്രഭാഷണം നടത്തി. വൈസ് ക്യപ്റ്റൻ ഇ കെ നാണു, മണ്ഡലം വൈസ്പ്രസിഡന്റ് സി .വി ഹമീദ്, സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഫാറൂഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു. എം എ വാണിമേൽ, ടി കെ മമ്മു, ബഷീർ ഇ വി, കെ പി നാരായണൻ, മുജീബ് ഒ, ബാസിം അടുക്കത്, സജീർ എടച്ചേരി തുടങ്ങിയർവിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. നാദാപുരത്ത് നടന്ന സമാപന സമ്മേളനം ജില്ലാ കമ്മറ്റി അംഗം അമീൻ മുയിപ്പോത്ത് ഉത്ഘാടനം ചെയ്തു.
സാദിഖ് ചെന്നാടൻ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽഹമീദ് കളത്തിൽ അധ്യക്ഷത വഹിച്ചു
പുറമേരി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുറമേരി പഞ്ചായത്തില്‍ നിയന്ത്രണം ഏർപ്പെടുത്താൻ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.ഹോട്ടല്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ രാത്രി 7 മണിവരെയായി നിജപ്പെടുത്തും. കല്ല്യാണം, ഗൃഹപ്രവേശം , പണപ്പയറ്റ് എന്നീ പരിപാടികള്‍ രാത്രി 8 മണിവരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രം നടത്തേണ്ടതാണ്.
നിയന്ത്രണങ്ങളുടെ ഭാഗമായുള്ള നോട്ടീസ് വിതരണം, അനൌണ്സ്മെന്റ് എന്നിവ നടത്തും.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ജ്യോതി ലക്ഷ്മി അദ്ധ്യക്ഷയായി. നിലവിലെ ആര്.ആര്.ടി മാരെ പുന: സംഘടിപ്പിക്കുവാനും കല്ല്യാണം, ഗൃഹപ്രവേശം, മരണവീട് എന്നിവിടങ്ങളിലെ ചടങ്ങുകള്‍ക്ക് പോലീസ്, ഹെല്‍ത്ത് വിഭാഗത്തിന്റെ അനുമതിയോടുകൂടി പരമാവധി 100 പേരെ പങ്കെടുപ്പിച്ച് കൊണ്ട് മാത്രം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കല്ല്യാണം, ഗൃഹപ്രവേശം തുടങ്ങിയവ പരമാവധി രണ്ട് ദിവസം മാത്രമായി ചടങ്ങ് നടത്തേണ്ടതാണെന്നും യോഗം തീരുമാനിച്ചു . മേല്‍ നിയന്ത്രണങ്ങള്‍ ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണെന്ന് പ്രസിഡന്റ് പറഞ്ഞു. യോഗത്തില്‍ വൈസ് പ്രസിഡന്റ് സി.എം വിജയന്, ബിന്ദു പുതിയോട്ടില്‍, കെ.എം വിജിഷ, ബീന കല്ലില്‍, മെഡിക്കല്‍ ഓഫീസര്‍ പ്രദോഷ് കുമാര്‍, എസ്.ഐ പി.എം സുനില്‍ കുമാര്‍, കെ.അച്ചുതന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ടി.കെ ബാലകൃഷ്ണന്, കെ.പി ബാലന്, പി ദാമോദരന്‍, ടി.കെ പ്രഭാകരന്, വ്യാവാരി വ്യവസായി പ്രതിനിധികള്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നാദാപുരം: പൊതുമരാമത്ത് വകുപ്പ് ഒരു കോടി രൂപ അനുവദിച്ച കല്ലാച്ചി മിനി ബൈപാസ് എട്ടു മീറ്റർ വീതിയിൽ വികസിപ്പിക്കാൻ തീരുമാനം.
നിലവിൽ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയിൽ 11 ലക്ഷം രൂപ ചെലവിൽ ടെന്റർ ചെയ്ത പ്രവൃത്തി അടിയന്തിരമായി നടത്തും. ഫെബ്രുവരി 6 - ന് സ്ഥലം അളന്ന് തിട്ടപ്പെടുത്തി ഉടമകൾ സമ്മത പത്രം കൈമാറുന്നതിനും ധാരണയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ചെയർമാനും ,കെ എം മോഹനൻ കൺവീനറുമായി ജനകീയ കമ്മറ്റി രൂപീകരിച്ചു. പഞ്ചായത്ത് ഓഫീസിൽ ചേർന്ന ജന പ്രതിനിധി കളുടെയും നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. ഇ.കെ. വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, ബ്ലോക്ക് സാന്റിങ്ങ് കമ്മറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി . പഞ്ചായത്ത് സാന്റിങ്ങ് കമ്മറ്റി ചെയർമാൻ സി.കെ. നാസർ, പഞ്ചായത്തംഗം നിഷ മനോജ്, സി.വി കുഞ്ഞികൃഷ്ണൻ , സി.കെ റീന എന്നിവർ സംസാരിച്ചു.
നാദാപുരം : കർഷക പോരാട്ടത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കെ.എസ് കെ.ടി യുവിന്റെ നേതൃത്വത്തിൽ
കർഷകത്തൊഴിലാളികൾ കുമ്മങ്കോട് ടൗണിൽ മനുഷ്യച്ചങ്ങല തീർത്തു. കെ.എസ് കെ.ടിയു ജില്ലാ സെക്രട്ടറി കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. സി.എച് മോഹനൻ . ടി. കണാരൻ , പി.കെ കൃഷ്ണൻ , ടി.ബാബു, എം.വിനോദൻ ,എം.കെ വിനീഷ്, കെ.ടി.കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എ.കെ അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ടി. ദിനീഷ് പ്രതിജ്ഞ ചൊല്ലി. ടി.സതീശൻ സ്വാഗതവും, വി.കെ സുരേഷ് നന്ദിയും പറഞ്ഞു
നാദാപുരം: നൂക്ലിയസ് ഹെൽത്ത് കെയർ നാദാപുരം അണിയിച്ചൊരുക്കിയ "മലയാള മണ്ണിൻ്റെ മാലാഖമാർ" എന്ന വീഡിയോ ആൽബം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി പ്രകാശനം ചെയ്തു. നിപ്പക്കെതിരെ പൊരുതുന്നതിനിടയിൽ മരണപ്പെട്ട സിസ്റ്റർ ലിനിയുടെ ഭര്‍ത്താവ് സജീഷ് ഏറ്റുവാങ്ങി. . ചടങ്ങിൽ ന്യുക്ലിയസ് മാനേജിംഗ് ഡയറക്ടർ ഡോ:ടി പി സലാവുദ്ദീൻ അധ്യക്ഷതവഹിച്ചു . ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ബാസ് കണെക്കൽ ഉപഹാര സമർപ്പണം നടത്തി. ഡോ:മൻസൂർ പി എം, ഡോ:സുബൈർ, ഡോ:വിബിൻ തോമസ് എന്നിവർ സംസാരിച്ചു. നൂക്ലിയസ് ജനറൽ മാനേജർ നദീർ.ടി സ്വാഗതഗവും അസിസ്റ്റന്റ് മാനേജർ സിറോഷ് നന്ദിയും പറഞ്ഞു. ഗാനരചയിതാവും സംഗീത സംവിധായ കനുമായ ഫസല്‍ നാദാപുരമാണ് വീഡിയോ ആൽബത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്
വടകര: ഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സി.ഐ.ടി.യു വടകര ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച " തൊഴിലാളി കൂട്ടായ്മ " കർഷകസംഘം ജില്ലാ പ്രസിഡണ്ട് കെ.പി.കുഞ്ഞമ്മത് കുട്ടി ഉദ്ഘാടനം ചെയ്തു.
എ. കെ .ബാലൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് സി.ഭാസ്കരൻ ,പി.സി .സുരേഷ് ,വേണു കക്കട്ടിൽ എന്നിവർ പ്രസംഗിച്ചു. വി.കെ. വിനു സ്വാഗതം പറഞ്ഞു.
വടകര: സംസ്ഥാനത്തെ വിവിധ വകുപ്പ് മന്ത്രിമാർ പങ്കെടുക്കുന്ന അദാലത്ത് ഫിബ്രവരി 2ന് ചൊവ്വാഴ്ച രാവിലെ മുതൽ വടകര ടൗൺ ഹാളിൽ നടക്കും. ഇനിയും തീർപ്പാകാത്ത ജനങ്ങളുടെ വിവിധ വിഷയങ്ങളിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും നേരിട്ട് പരിശോധന നടത്തി പരിഹാരം കാണുന്നതിന് വേണ്ടിയാണ് അദാലത്ത്.
തീർപ്പ് കല്പിക്കാൻ പറ്റുന്ന എല്ലാ അപേക്ഷകൾക്കും പരിഹാരം നിർദ്ദേശിക്കും.
ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർ ചൊവ്വാഴ്ച രാവിലെ വെള്ളക്കട ലാസിൽ എഴുതിയ അപേക്ഷയുമായി വടകര ടൗൺ ഹാളിൽ എത്തിയാൽ മതിയാകും.
വളയം: ഗ്രാമപഞ്ചായത്തിൽ കോവിഡ് രോഗികൾ വർദ്ധിച്ച സാഹചര്യത്തിൽ വളയത്ത് കടകൾ രാത്രി ഏഴു മണിക്ക് അടക്കാൻ തീരുമാനം .ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികൾ ആരോഗ്യ വകുപ്പ് , പൊലീസ്, രാഷ്ട്രീയ പാർട്ടി പ്രതിധികൾ, വ്യാപാരികൾ എന്നിവരുടെ യോഗത്തിലാണ്
തീരുമാനം. ഹോട്ടലുകളും മെഡിക്കൽ ഷോപ്പുകളും 9 മണി വരെ പ്രവർത്തിപ്പിക്കാം. എന്നാൽ രാത്രി 7 മണിക്ക് ശേഷം ഹോട്ടലുകളിൽ പാർസൽ മാത്രമെ പാടുള്ളൂ. കല്യാണം
പൊതു പരിപാടികൾ ഉൾപ്പടെ കോവിഡ്
മാനദണ്ഡം പാലിച്ചേ നടത്താവു എന്നും
തീരുമാനമായി.
ഹെൽത്ത്,പൊലീസ്
എന്നീ ഡിപ്പാർട്മെൻ്റു കളിൽനിന്നും മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണം. കല്യാണവീടുകളിൽ ഭക്ഷണ വിതരണത്തിനും മറ്റും സാമുഹിക അകലം പാലിക്കണം .രാത്രികാല പരിശോധന പൊലീസ് കർശനമാക്കും. വാർഡ് തലത്തിൽ ആർ.ആർ.ടി പ്രവർത്തനം കാര്യക്ഷമമാക്കും.
യോഗത്തിൽ എം.കെ അശോകൻ, കെ.വിനോദൻ, എം.ദിവാകരൻ,
പി.കെ ശങ്കരൻ, കെ.ടി കുഞ്ഞിക്കണ്ണൻ, സി.വി കുഞ്ഞബ്ദുല്ല, സി.എച്ച് ശങ്കരൻ, ഒ.പ്രേമൻ, സി.ബാലൻ, തയ്യിൽ ശ്രീധരൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്
ഉദ്യോഗസ്ഥർ പങ്കെടുത്തു.
നാദാപുരം: സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ ആദ്യത്തെ ഉപ കേന്ദ്രത്തിന് നാദാപുരത്ത് സ്വന്തം കെട്ടിടമായി. നാദാപുരം ഗവൺമെന്റ് ആശുപത്രിക്ക് സമീപം ജനകീയ കമ്മിറ്റി വിലക്ക് വാങ്ങിയ പതിനെട്ട് സെന്റ് സ്ഥലത്ത് ബഹുനില കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി
ഇക്കഴിഞ്ഞ സപ്റ്റംബറിലാണ് ആരംഭിച്ചത്. ഒന്നാം നിലയുടെ പണിയാണ് ഇപ്പോൾ പൂർത്തീകരിച്ചത്. അടുത്ത മാസം 10 ന് വൈകീട്ട് 5 മണിക്ക് മന്ത്രി എ കെ ബാലൻ കെട്ടിടം നാടിന് സമർപ്പിക്കും.
സ്വാഗത സംഘം രൂപീകരണ യോഗം നാദാപുരം റസ്റ്റ് ഹൗസിൽ
ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഉപകേന്ദ്രം ചെയർമാൻ വി സി ഇക്ബാൽ അധ്യക്ഷനായി. അക്കാദമി സെക്രട്ടറി റസാഖ് പയമ്പറോട്ട് പരിപാടികൾ വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി,ജില്ലാ പഞ്ചായത്ത് അംഗം സി വി എം നജ്മ, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ രജീന്ദ്രൻ കപ്പള്ളി, സി കെ നാസർ, എം സി സുബൈർ, ബ്ലോക്ക് മെമ്പർ സി എച്ച് നജ്മാ ബീവി, പഞ്ചായത്ത് മെമ്പർ അബ്ബാസ്കണെക്കൽ, രാഷ്ട്രീയ പാർട്ടി നേതാക്കളായ മുഹമ്മദ് ബംഗ്ലത്ത്, എം പി സൂപ്പി, ടി കണാരൻ, അഡ്വ. എ സജീവൻ, പി കെ ദാമു മാസ്റ്റർ, വലിയാണ്ടി ഹമീദ്, കെ ജി അസീസ്, വി കെ സലിം,
എം കെ അഷ്റഫ്, കുന്നത്ത് മൊയ്തു മാസ്റ്റർ, കുരുമ്പത്ത് കുഞ്ഞബ്ദുല്ല, ഇ സിദ്ധീഖ്, ഏരത്ത് ഇഖ്ബാൽ, എരോത്ത് ഫൈസൽ,
അനു പാട്യംസ് തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ചെയർമാനും വി സി ഇഖ്ബാൽ വർക്കിംഗ് ചെയർമാനും, സി എച്ച് മോഹനൻ ജനറൽ കൺവീനറും കുരുമ്പത്ത് കുഞ്ഞബ്ദുള്ള ട്രഷററുമായി സ്വാഗത സംഘത്തിന് രുപം നൽകി.
നാദാപുരം: ക്ഷാമാശ്വാസ കുടിശ്ശിക നാലു ഗഡു ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസ്സിയേഷൻ നാദാപുരം നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഡൽഹിയിലെ കർഷക സമരത്തിന് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കെ പി സി സി നിർവ്വാഹക സമിതി അംഗം
സി വി കുഞ്ഞി കൃഷ്ണൻ ഉൽഘാടനം ചെയ്തു
അഡ്വ. എ.സജീവൻ,കെ പി ദാമോദരൻ: വി കെ ബാലാമണി, ടി വത്സലകുമാരി, ടി വി പുഷ്പജ, ഒ.അരവിന്ദൻ ,പ്രസംഗിച്ചു. സംഘടനയിൽ ഉയർന്ന പദവി അലങ്കരിക്കുന്ന സി വി കുഞ്ഞികൃഷ്ണനെ ചടങ്ങിൽ ആദരിച്ചു.
ഭാരവാഹികൾ : ഒ.രവീന്ദ്രൻ (പ്രസി.) വി.പി. സൂപ്പി ( സെക്ര. ), സി പവിത്രൻ ട്രഷ. ) കെ പി ദാമോദരൻ, കെ പി പത്മനാഭൻ ( ജില്ലാ കൗൺസിലർമാർ ) .
നരിപ്പറ്റ: സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല, നരിപ്പറ്റ പി.എസ്.സി പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികൾക്കായി പരിശീലനം തുടങ്ങി. എസ്.എസ്.എസ്.എൽ.സി.യോഗ്യതയുള്ള വിവിധ തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷയ്ക്കുള്ള തീവ്രപരിശീലനമാണ് ആരംഭിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു.അഖിലേന്ദ്രൻ നരിപ്പറ്റ അധ്യക്ഷനായി.അനീഷ്.ഒ, രജിൽ കാര പറമ്പൻ, വി.കെ.ആദർശ് സംസാരിച്ചു. വിപിൻദാസ് പരിശീലനത്തിന് നേതൃത്വം നൽകി.
നാദാപുരം: ഗവ: താലൂക്ക് ആശുപത്രിയിൽ സജീകരിക്കുന്ന ഇ-ഹെൽത്ത് പദ്ധതിയുടെ പ്രവൃത്തി ഉൽഘാടനം ഇ.കെ. വിജയൻ എം.എൽ.എ. നിർവ്വഹിച്ചു. എം.എൽ. എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവിലാണ് പദ്ധതി ആരംഭിക്കുന്നത്. ചടങ്ങിൽ, ബ്ലോക്ക് പ്രസിഡന്റ് കെ.പി. വനജ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷൻ. സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ പി.ബിന്ദു, രജീന്ദ്രൻ കപ്പള്ളി, കെ.കെ. ഇന്ദിര, ബ്ലോക്ക് മെമ്പർ സി എച്ച് നജ്മ ബീവി , ഇ-ഹെൽത്ത് ജില്ലാ കോർഡിനേറ്റർ ഡോ. പി.പി. പ്രമോദ് കുമാർ , ഡോ. എം ജമീല, സൂപ്പി നരിക്കാട്ടേരി, സി.എച്ച്. മോഹനൻ , എം.ടി. ബാലൻ, കെ.ടി.കെ. ചന്ദ്രൻ , കരിമ്പിൽ ദിവാകരൻ, പി.എം. നാണു. കരിമ്പിൽ വസന്ത , കെ.ജീ ലത്തീഫ്, എം.ടി. മജീഷ് പങ്കെടുത്തു.
പുറമേരി: തിമിരം ബാധിച്ചു കണ്ണിന് കാഴ്ച നഷ്ട്പ്പെട്ടിട്ടും അന്ധതയെ തോൽപ്പിച്ച് സോഷ്യോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും, മറ്റ് പ്രഫഷണൽ കോഴ്സുകളും പൂർത്തീകരിച്ച് ഹയർ സെക്കണ്ടറി അദ്ധ്യാപകനായി പി എസ് സി വഴി നിയമനം ലഭിച്ച പുറമേരിയിലെ ജൗഹർ എടക്കുടിയെ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി അനുമോദിച്ചു. ജൗഹറിന്റെ വീട്ടിൽ എത്തിയാണ് യൂത്ത് ലീഗ് ഭാരവാഹികൾ അനുമോദിച്ചത്. വി പി കുഞ്ഞമ്മദ് മാസ്റ്റർ ഉപഹാരം സമർപ്പിച്ചു, കെ മുഹമ്മദ് സാലി, മുഹമ്മദ് പുറമേരി, ആർ കെ റഫീഖ്, ഷംസു മഠത്തിൽ, നജീബ് വി പി, ഷക്കീൽ വി പി, അമീർ കെ പി, അൻസാർ മഞ്ഞിരോളി, റഫീഖ്, സുഫൈദ്, ഇർഷാദ് തുടങ്ങിയവർ സന്നിഹിതരായി.
നാദാപുരം: തൂണേരി ഗ്രാമ പഞ്ചായത്ത് ഓഫീസിലെ തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിൽ അതിക്രമിച്ചു കടന്ന് ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും മസ്റ്റർ റോൾ തട്ടിപ്പറിക്കുകയും ചെയ്ത സംഭവത്തിൽ 3 സി പി എമ്മുകാർക്കെതിരെ കേസ്. മുൻ ലോക്കൽ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് അംഗവുമായ ഇ കെ രാജൻ, ഒന്നാം വാർഡിൽ തൊഴിലുറപ്പ് മേറ്റായിരുന്ന പുനത്തിൽ ഷൈജ, തൊഴിലാളി റീന എന്നിവർക്കെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 21 നാണ് സംഭവം. പഞ്ചായത്ത് സെക്രട്ടറി അന്ന് തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു.
നാദാപുരം: സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിലെ ഹരിതപ്രോട്ടോക്കോൾ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് ജില്ലാ ശുചിത്വമിഷന്റെ പരിശോധനയിൽ കുന്നുമ്മൽ പഞ്ചായത്ത് ഒന്നാം സ്ഥാനവും നാദാപുരം പഞ്ചായത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നൂറിൽ നൂറ് മാർക്ക് നേടി എ ഗ്രേഡോടെ ചേമഞ്ചേരി പഞ്ചായത്തിനൊപ്പമാണ് കുന്നുമ്മൽ ഒന്നാം സ്ഥാനം പങ്കിട്ടത്. നൂറിൽ 99 മാർക്ക് നേടിയാണ് നാദാപുരം എ ഗ്രേഡോടെ രണ്ടാം സ്ഥാനത്തെത്തിയത്.
സമ്പൂർണ്ണ പ്ലാസ്റ്റിക്ക് നിരോധനം നടപ്പിലാക്കിയാണ് കുന്നുമ്മൽ ഈ നേട്ടം കൈവരിച്ചത്. കൂടാതെ പഞ്ചായത്ത് ഓഫീസിൽ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും നിർമ്മിച്ചു. പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് വി. കെ റീത്ത ഹരിത ഓഫീസ് പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. വൈസ് പ്രസിഡണ്ട് വി. വിജിലേഷ് അദ്ധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ വി. പി രാജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു സി. പി സജിത, സി. പി ശശി, വനജ ഒതയോത്ത്, രതീഷ്, ഷിബിൻ, നവ്യ , റിൻസി, ഷിനു, മുരളി കുളങ്ങരത്ത്, എം. കെ. സന്തോഷ് എന്നിവർ സംസാരിച്ചു. പി കെ പത്മനാഭൻ നന്ദി പറഞ്ഞു.
ഓഫിസിലും പരിസരത്തുമുള്ള മാലിന്യങ്ങൾ വേർതിരിച്ച് സംഭരിക്കാനും സംസ്കരിക്കാനും നാദാപുരം ഗ്രാമപഞ്ചായത്ത് പുതിയ ഭരണസമിതി ഇതിനകം നടപടികളെടുത്തിട്ടുണ്ട്. പഞ്ചായത്ത് സെക്രടറി എം.പി രജുലാലിന്റെ നേതൃത്വത്തിലാണ് ഹരിതപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ജില്ലാ ശുചിത്വ മിഷൻ നൽകുന്ന സർട്ടിഫിക്കറ്റ് ഇ.കെ വിജയൻ എം.എൽ.എ പ്രസിഡന്റ് വി.വി മുഹമ്മദലിക്ക് കൈമാറി. ചടങ്ങിൽ വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഹരിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്തിന്റെ പരിശോധനയിൽ ശുചിത്വ ഓഫിസുകളായി തെരഞ്ഞെടുക്കപ്പെട്ട നാദാപുരം മുൻസിഫ് കോടതി, കല്ലാച്ചി ഗവ. യു.പി സ്കൂൾ, കല്ലാച്ചി സബ് ട്രഷറി, നാദാപുരം എ.ഇ.ഒ ഓഫിസ്, നാദാപുരം സി.ഡി.എസ് ഓഫിസ്, കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എന്നീ സ്ഥാപന മേധാവികൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സർട്ടിഫിക്കറ്റുകൾ നൽകി. സ്ഥിരം സമിതി ചെയർമാന്മാരായ സി.കെ നസർ, എം.സി സുബൈർ, റീന കിണമ്പ്രെമ്മൽ, സെക്രട്ടറി എം പി രജുലാൽ, അസി. സെക്രട്ടറി ടി. പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു.
തൂണേരി: ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പ്രസിഡണ്ട് പി ഷാഹിന. തൊഴിലുറപ്പ് മേറ്റിൻ്റെ കാലാവധി 15 ദിവസമായിരിക്കെ ഭരണസമിതിയുടെ തീരുമാനപ്രകാരം 15 വാർഡിലെയും മേറ്റുമാരെ മാറ്റിയിട്ടുണ്ട്. എന്നാൽ ഈ തീരുമാനം അംഗീകരിക്കാത്ത ഒന്നാം വാർഡിലെ മേറ്റ് പുനത്തിൽ ഷൈജ വാർഡ് മെമ്പർക്കെതിരെ വ്യാജപ്രചരണം നടത്തുകയാണ്. പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മാസ്റ്ററോൾ മനപ്പൂർവ്വം വൈകിപ്പിച്ചത് ഷൈജ യുടെ ഇടപെടലിന്റെ ഭാഗമായാണ്. മറ്റ് വാർഡുകളിലെ മെമ്പർമാർ പുതിയ മേറ്റ് മാരുടെ ലിസ്റ്റ് ഗ്രാമപഞ്ചായത്തിൽ ഏൽപ്പിച്ചിരുന്നു.
ഭരണസമിതി തീരുമാനം അവഗണിച്ചുകൊണ്ട് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന രീതിയിൽ ജനപ്രതിനിധികൾ അടക്കമുള്ളവർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി രേഖകൾ പിടിച്ചുവാങ്ങിയത് അപലപനീയമാണ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ബലമായി പിടിച്ചുവാങ്ങിയ മാസ്റ്ററോൾ റദ്ദ് ചെയ്യുന്നതിന് വേണ്ട നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രസിഡണ്ട് പറഞ്ഞു .
ഇരിങ്ങണ്ണൂർ ചെറുകുളത്ത് കയനോളി പള്ളിക്ക് സമീപം ഞാലിൽ താമസിക്കും മമ്മള്ളി മൂസ്സ മാസ്റ്റർ(69) നിര്യാതനായി.
ഭാര്യ: കുഞ്ഞിപ്പാത്തു.
മക്കൾ: അസ്ലം, മുഹമ്മദ്.
മരുമക്കൾ: ഹൈറുന്നിസ പട്ടർവീട്ടിൽ (പുല്ലൂക്കര), ഖദീജ ചൊക്ലി.
നാദാപുരം: കർഷക സംഘം നാദാപുരം പഞ്ചായത്ത് കമ്മറ്റി ഡൽഹിയിൽ സമരം നടത്തുന്ന കർഷകർ ക്കെതിരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് നാദാപുരം ടൗണിൽ പ്രതിഷേധ വലയം തീർത്തു.
കർഷക സംഘം മണ്ഡലം സെക്രട്ടറി പി.മുനീർ മാസ്റ്റർ, പഞ്ചായത്ത് കർഷക സംഘം പ്രസിഡണ്ട് കെ.കെ. കുഞ്ഞമ്മദ് കുട്ടി, പൈക്കാട്ട് അമ്മദ് മാസ്റ്റർ, റഫീഖ് ടി.കെ, റഫീഖ് കക്കം വെള്ളി, ലത്തീഫ് മാസ്റ്റർ, മോമത്ത് മുഹമ്മദ് തങ്ങൾ, അസീസ് വരിക്കോളി തുടങ്ങിയവർ പങ്കെടുത്തു.
തൂണേരി : ഹരിതകേരളം മിഷന്റെ ഭാഗമായുള്ള ഹരിത ഓഫീസ് നേട്ടം കൈവരിച്ച് തൂണേരി ഗ്രാമപഞ്ചായത്ത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്ന ഓഫീസുകളെയാണ് ഇത്തരത്തില്‍ ഹരിത ഓഫീസുകളായി തിരഞ്ഞെടുത്തത്. പഞ്ചായത്ത് ഓഫീസ് കൂടാതെ പതിനൊന്ന് ഘടകസ്ഥാപനങ്ങളും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. തൂണേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഈ സ്ഥാപനങ്ങള്‍ക്കുള്ള സാക്ഷ്യപത്രം പ്രസിഡണ്ട് പി.ഷാഹിന കൈമാറി. കൂടാതെ ക്ലീന്‍ കേരളയുടെ ഭാഗമായി നടന്ന പ്ലാസ്റ്റിക് നിര്‍മ്മാര്‍ജന പദ്ധതിയുടെ ഫണ്ട് ഹരിത കര്‍മ്മ സേന പ്രസിഡണ്ട്, സെക്രട്ടറി എന്നിവര്‍ക്ക് കൈമാറി. ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ റജുല നിടുമ്പ്രത്ത്, സുധ സത്യന് വാര് മെമ്പര്‍ കൃഷ്ണന് കാനന്തേരി, രജില കിഴക്കും കരമ്മല് സെക്രട്ടറി മോഹന്‍രാജ് വി.പി, വി.ഇ.ഒ മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
നാദാപുരം: നാദാപുരം പഞ്ചായത്ത് പത്തൊമ്പതാം വാർഡിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി. കോൺഗ്രീറ്റ് പൂർത്തിയാക്കിയ കിടക്ക തലയണ റോഡ് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ അത്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയന്മാരായ സികെ നാസർ, എംസി സുബൈർ, ഗ്രാമ പഞ്ചായത്ത് അംഗം പി.പി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
കുറ്റ്യാടി: പ്രസ്സ് ഫോറം ഭാരവാഹിയും, ചന്ദ്രിക ദിനപത്രം റിപ്പോർട്ടറും, മുസ്ലിം ലീഗിൻ്റെ സമുന്നത നേതാവുമായ ഏ.പി.മൊയ്തു മാസ്റ്ററെ കുറ്റ്യാടി പ്രസ്സ് ഫോറം അനുസ്മരിച്ചു. വ്യാപാര ഭവനിൽ ചേർന്ന അനുസ്മരണ യോഗത്തിൽ പി.എം അഷ്റഫ് സ്വാഗതം പറഞ്ഞു.ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. സി.വി.മൊയ്തു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.സി.കെ. അബു, സി.പി.രഘുനാഥ്, കെ.മുകുന്ദൻ, പി.സി.രാജൻ, അർജുനൻ ,ടി.സി.അജ്മൽ, മുഹമ്മദലി, ഷക്കീർ , ഷമീർ പൂമുഖം ,ആർ കെ സുഗുണൻ,എന്നിവർ സംസാരിച്ചു. റസാക്ക് പാലേരി അനുശോചന പ്രമേയം അവതരിപ്പിച്ചു.
നാദാപുരം: ആസന്നമായ നിയമ സഭാ തെരഞ്ഞെടുപ്പിന് പാർട്ടി അണികളെ സജ്ജരാക്കാനുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്താനായി നിയോജക മണ്ഡലം മുസ്ലിം ലീഗ് നേതൃ ക്യാമ്പ് തുടങ്ങി. പേരോട് എം ഐ എം ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ജില്ലാ വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി
എൻ കെ മൂസ മാസ്റ്റർ സ്വാഗതം പറഞ്ഞു.
അബ്ദുല്ല വയലോളി, മുഹമ്മദ് ബംഗ്ലത്ത്, ടി കെ അഹമ്മദ് മാസ്റ്റർ, വി പി കുഞ്ഞബ്ദുല്ല, ടി എം വി ഹമീദ്, അഹമ്മദ് കുറുവയിൽ, എം കെ മജീദ്, ടി കെ ഖാലിദ്, കെ കെ നവാസ് പ്രസംഗിച്ചു.
നാദാപുരം: വർദ്ധിച്ചുവരുന്ന ഗാർഹിക വൈദ്യുത ഉപഭോഗം കുറയ്ക്കുന്നതിന് നാദാപുരം ഗ്രാമപഞ്ചായത്തിൽ ഫിലമെന്റ് രഹിത പദ്ധതി ആരംഭിച്ചു. കെ.എസ്.ഇ.ബിയുടെ സഹകരണത്തൊടെ ഓരോ വീട്ടിലും 20 എൽ.ഇ.ഡി ബൾബുകൾ സൗജന്യ നിരക്കിൽ വിതരണം ചെയ്യുന്നതാണ് പദ്ധതി. പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും സൗജന്യമായി ബൾബ് നൽകിക്കൊണ്ട് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് അധ്യക്ഷയായി. കെ.എസ്.ഇ.ബി നാദാപുരം സബ് ഡിവിഷൻ അസി. എക്സി. എഞ്ചിനീയർ കെ.കെ മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു.
സ്ഥിരം സമിതി ചെയർമാന്മാരായ സി.കെ നാസർ, എം.സി സുബൈർ, റീന കിണമ്പ്രെമ്മൽ, പി.പി ബാലകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.പി സൂപ്പി, സി.വി കുഞ്ഞികൃഷ്ണൻ, തയ്യിൽ ചാത്തു, പി. ചാത്തു, കെ.ടി.കെ ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ, ടി. രാജീവൻ, ബിവീഷ് കുമാർ, രവീന്ദ്രൻ, എം. പ്രേമൻ, പി.ടി ശ്രീനാഥ് സംസാരിച്ചു.
നാദാപുരം: നരിക്കാട്ടേരി ശാഖാ മുസ്ലിം യൂത്ത് ലീഗ് സമ്മേളനം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, വാർഡ് മെമ്പർ എ കെ സുബൈർ മാസ്റ്റർ എന്നിവർക്ക് സ്വീകരണം നൽകി. വി ഷംസീർ മാസ്റ്റർ അധ്യക്ഷനായി.
മുഹമ്മദ് ബംഗ്ലത്ത്, എം പി സൂപ്പി, സുബൈർ ചേലക്കാട്, വലിയാണ്ടി ഹമീദ്, സി കെ നാസർ, വി അബ്ദുൽ ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു. സാലിം തങ്ങൾ സ്വാഗതവും സുഹൈൽ നന്ദിയും പറഞ്ഞു.
നാദാപുരം: കെ.പി.എസ്.ടി.എ ഗുരുസ്പർശം പരിപാടിയുടെ ഭാഗമായി നല്കി വരുന്ന കുട്ടികൾക്കുള്ള പഠനോപകരണ കിറ്റ് തൂണേരി ബി.ആർ.സി പരിധിയിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വിതരണം ചെയ്തു.
വടകര വിദ്യാഭ്യാസ ജില്ല പ്രസിഡന്റ്
പി .രഞ്ജിത് കുമാർ. ബി.പി.സി.മനോജ് കുമാറിന് കൈമാറി. കെ.പി.മൊയ്തു അധ്യക്ഷനായി. ബ്രാഞ്ച് പ്രസിഡന്റ് ഇ.പ്രകാശൻ., സബ്ബ് ജില്ല വൈസ് പ്രസി.പി. കെ. മിനി, റംല ടീച്ചർ സുജിത്ത് എന്നിവർ പ്രസംഗിച്ചു.
കുറ്റ്യാടി: പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് ഫെബ്രുവരി 4 ന് തൊട്ടിൽ പാലത്ത് സ്വീകരണം നൽകും.
പരിപാടി ഉജ്വല വിജയമാക്കുന്നതിന്റെ ഭാഗമായി നടന്ന പ്രവർത്തക സംഗമം പൈക്കളങ്ങാടി മദ്റസാ പരിസരത്ത് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം ചെയർമാൻ അഹമ്മദ് പുന്നക്കൽ അധ്യക്ഷനായി. സൂപ്പി നരിക്കാട്ടേരി, സി വി കുഞ്ഞികൃഷ്ണൻ, കെ പി രാജൻ, അബ്ദുല്ല വയലോളി, പി കെ ഹബീബ്, പി എം ജോർജ്, അഡ്വ. എ സജീവൻ, കോരങ്കോട്ട് മൊയ്തു, കെ പി
അമ്മദ്, മോഹനൻ പാറക്കടവ്, അഹമ്മദ് കുറുവയിൽ, പി കെ ദാമു മാസ്റ്റർ, ടി എം വി ഹമീദ്, , നസീർ വളയം, എം കെ അഷ്റഫ്, ഫായിസ് ചെക്യാട്, മണക്കര സൂപ്പി, കോടികണ്ടി മൊയ്തു, കെ സി ബാല കൃഷ്ണൻ, സി എച്ച് സെയ്തലവി തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘത്തിന് രൂപം നൽകി.
വാണിമേൽ: ഗ്രാമ പഞ്ചായത്തിലെ
ഏയ്യാറ്റിൽ താഴെ മുളിവയൽ റോഡിന്റെ പ്രവൃത്തി ഉൽഘാടനം പ്രസിഡണ്ട് പി സുരയ്യ നിർവ്വഹിച്ചു. വാർഡ് മെമ്പർ വി.കെ മൂസ്സ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുഫീദ റാഷിദ് കെ.ടി.കെ, പഞ്ചായത്ത് മെമ്പർ എം.കെ മജീദ്, റോഡ് നിർമ്മാണ കമ്മിറ്റി ചെയർമാൻ യൂനുസ് മുളിവയൽ, കൺവീനർ റിയാസ് ടി വി, പൊയിൽ കണ്ടി മമ്മു, റാഷിദ് കെ.ടി.കെ, അഹ്മദ് കുട്ടി വി.പി, റജ്നാസ് കൊമ്മോടൻകണ്ടി, റഊഫ് , അമ്മദ് ഹാജി ചാമ, കുഞ്ഞാലി സി.പി, അനസ് കെ.പി സംബന്ധിച്ചു.
വാണിമേൽ : ക്വാറി മാഫിയയിൽ നിന്ന് ചിറ്റാരി മല സംരക്ഷിക്കാൻ ഡി വൈ എഫ് ഐ പ്രതിക്ഷേധ ജ്വാല തെളിഞ്ഞു. ഇന്ന് സായം സന്ധ്യയോടെയാണ് നൂറുക്കണക്കിന് പ്രവർത്തകർ ജ്വാല തെളിയിച്ചത്.
അജിത് സി പിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് എൽ ജി ലിജേഷ് ഉത്ഘാടനം ചെയ്തു. പി കെ ബാലകൃഷ്ണൻ, എൻ പി വാസു, ടി അഭീഷ് , രാഹുൽ രാജ് തുടങ്ങിയവർ സംസാരിച്ചു.
വാണിമേൽ: ഇന്നലെ രാവിലെ കാണാതായ വിദ്യാർത്ഥിയെ ബാംഗ്ലൂരിൽ കണ്ടെത്തി. കുയ്തേരി സ്വദേശി മുഹ്സിനെയാന്ന് കണ്ടെത്തിയത്. ഇന്നലെ രാവിലെ വീട്ടിൽ നിന്നിറങ്ങിയ മുഹ്സിൻ രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുകയും സോഷ്യൽ മീഡിയ വഴി വിദ്യാർത്ഥിയുടെ ഫോട്ടോ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്ന് രാത്രിയോടെ ബാംഗ്ലൂരിൽ കണ്ടതായി വിവരം ലഭിച്ചത്.
വാണിമേൽ : ക്രസന്റ് ഹൈസ്കൂൾ 2001 എസ്എസ്എൽസി ബാച്ച് രണ്ടു പതിറ്റാണ്ട് പിന്നിടുന്നതിൻ്റെ ഭാഗമായി ഖത്തറിൽ ഒത്തുചേർന്നു. ദോഹയിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ആ പഴയ കളികൂട്ടുകാർ ഗതകാല സ്മരണകൾ അയവിറക്കിയ സായാഹ്നം നവ്യാനുഭവമായി. നാടിൻറെ വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ വിവിധ പദ്ധതികൾ നടപ്പിലാക്കാനുള്ള തീരുമാനവുമായാണ് ഇവർ പിരിഞ്ഞത്.
ഇല്യാസ് കേളോത്ത് അധ്യക്ഷത വഹിച്ചു. ഹാരിസ് പുത്തൻ പീടികയിൽ ഉദ്ഘാടനം നിർവഹിച്ചു. പി കെ ഷാനവാസ്, എ കെ സമീർ, സി വി ഷുഹൈബ്, മുഹമ്മദ് നിരത്തുമ്മൽ, ഷഫീഖ് പുതുശേരി , നൗഷിർ വാൻ , സമീർ അലി
എന്നിവർ സംസാരിച്ചു.
നാദാപുരം : വോളി കുമ്മങ്കോട് സംഘടിപ്പിച്ച കുമ്മങ്കോട് പ്രീമിയർ ലീഗ് ഫുട്ബോൾ മേള നാദാപുരം പാസോസ് ടർഫ് ഫീൽഡിൽ
നാദാപുരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റും, വോളീബോൾ താരവുമായ റഫീഖ് കക്കംവെള്ളി ഉദ്ഘാടനം ചെയ്തു. എട്ട് ടീമുകളിലായി
അറുപതോളം പേരാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.
പികെ റാഷിദ്, നയീം ഇല്ലത്ത്,
ഉനൈസ് സി.കെ, റംഷിദ് കെ.കെ, അഫ്സൽ കെ.കെ, ഹാരിസ് തറവീട്ടിൽ, ഹാരിസ് ഇല്ലത്ത്, നവാസ് കുനിയിൽ, റിയാസ് ബംഗ്ലത്ത്, ഷഹീർ മത്തത്ത്, ഖാലിദ് ടി.വി, ഉനൈസ് ഇല്ലത്ത്, സാബിർ കെ.കെ തുടങ്ങിയവർ നേതൃത്വം നൽകി.
നാദാപുരം: പെരുവൻകര- ജാതിയേരി പാലത്തിന്റെ കൈവരികൾ സാമൂഹിക ദ്രോഹികൾ മുറിച്ചു മാറ്റിയതായി പരാതി, കഴിഞ്ഞദിവസം രാത്രി വൈകിയ സമയത്ത് പാലത്തിന്മേൽ അപരിചിതരായ രണ്ടു പേരെ കണ്ടെന്നും നാട്ടുകാരെ കണ്ടതോടെ ഇവർ ഭയന്ന് ഓടിയെന്നും പ്രദേശവാസികൾ പറയുന്നു. പാലം അപകടനിലയിലാണ്. നാട്ടുകാർക്ക് തന്നെ ഭീഷണിയായ ഈ സാമൂഹിക ദ്രോഹികളെ കണ്ടെത്തണമെന്ന് നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് ആവശ്യപ്പെട്ടു
നാദാപുരം: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നാദാപുരം നിയോജക മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരത്ത് സായാഹ്ന ധർണ്ണ നടത്തി. പാറക്കൽ അബ്ദുല്ല എം എൽ എ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ അഹമ്മദ് പുന്നക്കൽ അധ്യക്ഷനായി. കെ പി സി സി നിർവാഹക സമിതി അംഗം സി വി കുഞ്ഞികൃഷ്ണൻ, മണ്ഡലം ലീഗ് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി പി എം ജോർജ്, ഡി സി സി ഭാരവാഹികളായ പി കെ ഹബീബ്, മോഹനൻ പാറക്കടവ്, ആവോലം രാധാകൃഷ്ണൻ, മണ്ഡലം ലീഗ് ഭാരവാഹികളായ മുഹമ്മദ് ബംഗ്ലത്ത്, ടി എം വി ഹമീദ്, അഹമ്മദ് കുറുവയിൽ, എം പി സൂപ്പി തുടങ്ങിയവർ പ്രസംഗിച്ചു.
കൺവീനർ അഡ്വ. എ സജീവൻ സ്വാഗതം പറഞ്ഞു. പി കെ ദാമു , എം കെ അഷ്റഫ്, വി വി റിനീഷ്, അഷ്റഫ് പൊയ്ക്കര, കോടികണ്ടി മൊയ്തു, വലിയാണ്ടി ഹമീദ്, നസീർ വളയം, സി കെ നാസർ തുടങ്ങിയവർ നേതൃത്വം നൽകി.
നാദാപുരം: എടച്ചേരി പഞ്ചായത്തിലെ കായപ്പനച്ചി ഒന്നാം ബൂത്തിൽ യു ഡി എഫ് അനുകൂല വോട്ടുകൾ പട്ടികയിൽ ചേർത്തില്ലെന്ന യു ഡി എഫ് നേതാക്കളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബി എൽ ഒയും സി പി എം ലോക്കൽ സെക്രട്ടറിയുമായ ടി അനിൽകുമാർ പറഞ്ഞു.
താൻ ക്വാറൻറയിനിൽ കഴിയുന്ന സമയത്ത് ബൂത്തുകൾ ഏതെന്ന് മനസിലാകാത്ത ചില അപേക്ഷകൾ യഥാ സമയം സമർപിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം ശരിയാണ്. അതിൽ എല്ലാ മുന്നണികളുടെയും വോട്ടുകൾ ഉണ്ടെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും മറിച്ചുള്ള പ്രചാരണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നാദാപുരം: നിയോജക മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇടതു മുന്നണി ശ്രമം നടത്തുകയാണെന്ന് നിയോജക മണ്ഡലം യു ഡി എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സി പി എം പ്രാദേശിക നേതാക്കൾ അടക്കമുള്ളവരെയാണ് പലയിടത്തും ബി എൽ ഒ മാരായി നിയമിച്ചിരിക്കുന്നത്. ഇവരെ ഉപയോഗപ്പെടുത്തിയാണ് ഇടത് വിരുദ്ധ വോട്ടുകൾ പട്ടികയിൽ ചേർക്കാതിരിക്കാൻ ശ്രമിക്കുന്നത്.
എടച്ചേരി പഞ്ചായത്തിലെ കായപ്പനച്ചി ഒന്നാം ബൂത്തിൽ അർഹരായ 27 യു ഡി എഫ് അനുകൂലികളുടെ വോട്ടുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. സി പി എം ലോക്കൽ സെക്രട്ടറിയും ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനുമായ ടി അനിൽകുമാറാണ് ഇവിടെ ബി എൽ ഒ ആയി പ്രവർത്തിക്കുന്നത്. ഇദ്ദേഹത്തിന്റെ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യ ധ്വംസനവുമാണ്.
രാജ്യ ദ്രോഹപരാമായ ഈ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളൿടർക്കും പരാതി നൽകിയിട്ടുണ്ട്. വേണ്ടി വന്നാൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും യു ഡി എഫ് നേതാക്കൾ പറഞ്ഞു. നാദാപുരം പ്രസ് ഫോറം ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ നിയോജക മണ്ഡലം ചെയർമാൻ അഹമ്മദ് പുന്നക്കൽ, കൺവീനർ അഡ്വ. എ സജീവൻ, തെരഞ്ഞെടുപ്പ് സബ് കമ്മിറ്റി ചെയർമാൻ
സൂപ്പി നരിക്കാട്ടേരി, കൺവീനർ പി കെ ദാമുമാസ്റ്റർ എന്നിവർ പങ്കെടുത്തു.
തൂണേരി: തൊഴിലുറപ്പ് മേറ്റിനെ മാറ്റിയതിനെ ചൊല്ലി തൂണേരി പഞ്ചായത്തിൽ വാക്കേറ്റം. കഴിഞ്ഞ ഭരണ സമിതി യോഗത്തിൽ പഞ്ചായത്തിലെ മുഴുവൻ മേറ്റുമാരെയും മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒന്നാം വാർഡിലെ മേറ്റിനെ മാറ്റിയത് സി.പി.എം നേതാക്കൾ ചോദ്യം ചെയ്യുകയായിരുന്നു. ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയ സംഘം തൊഴിലുറപ്പ് അസി.എഞ്ചിനീയർ അനുശ്രീ, ഓവർസിയർ വിദ്യ എന്നിവർക്കെതിരെ തട്ടിക്കയറിയെന്നും കയ്യേറ്റം ചെയ്തതായുമാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി പോലീസിൽ പരാതി നൽകി.
അതേസമയം, രാഷ്ട്രീയ വൈരാഗ്യം മൂലമാണ് മേറ്റിനെ നീക്കം ചെയ്തതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ജീവനക്കാരെ കയ്യേറ്റം ചെയ്തെന്നത് വാസ്തവ വിരുദ്ധമാണെന്നും സി.പി.എം പറയുന്നു.
നാദാപുരം: ഗ്രാമപഞ്ചയാത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പത്തൊമ്പതാം വാർഡിലെ കസ്തൂരിക്കുളം - ചിറയ്ക്കൽ മുക്ക് റോഡ് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മാര്യാട്ട്, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി.കെ നാസർ, വാർഡ് മെംബർ കണേക്കൽ അബ്ബാസ് തുടങ്ങിയവർ പങ്കെടുത്തു.
നാദാപുരം: ഗ്രാമ പഞ്ചായത്തിൽ അടുത്ത അഞ്ചു വർഷക്കാലത്തെ തൊഴിലുറപ്പ് പ്രവർത്തികളുടെ രൂപരേഖ കണ്ടെത്തി ആവശ്യമായ നിർദ്ദേശങ്ങൾ നല്‍കുന്നതിന്നു വേണ്ടി തെരെഞ്ഞെടുക്കപ്പെട്ട വാർഡ് തല എന്യുമറേറ്റര്‍മാർക്കുള്ള ശ്ലിപശാല നടത്തി. ഓരോ വാർഡിൽ നിന്നും 5 പേരാണ് ശില്പശാലയിൽ പങ്കെടുത്തത്.
പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു . വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി ചെയർ പേഴ്സൺമാരായ റീന കിണംബറേമ്മൽ , എം സി സുബൈർ , അസിസ്റ്റന്റ് സെക്രട്ടരി പ്രേമാനന്തൻ , തൊഴിലുറപ്പ് ഉദ്യോഗസ്തന്മരയ മുഹമ്മദ് , പ്രജിത്ത് , ഷംനാദ് എന്നിവർ സംസാരിച്ചു.
കല്ലാച്ചി: കേന്ദ്ര സർക്കാറിന്റെ തൊഴിലാളി ദ്രോഹ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കണമെന്ന ആഹ്വാനവുമായി സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് മാമ്പറ്റ ശ്രീധരൻ നയിക്കുന്ന പ്രചരണ ജാഥയ്ക്ക് കല്ലാച്ചിയിൽ സ്വീകരണം നൽകി. എ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പി.പി.പ്രേമ, വി.പി കുഞ്ഞികൃഷ്ണൻ , സന്തോഷ് എന്നിവർ സംസാരിച്ചു കെ.വി ഗോപാലൻസ്വാഗതം പറഞ്ഞു.
തൂണേരി: ഗ്രാമപഞ്ചായത്ത് രണ്ടു ഘട്ടങ്ങളിലായി വിജയകരമായി നടത്തിയ തെളിമയാർന്ന തൂണേരി പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിൻറെ ഭാഗമായി അജൈവ പാഴ് വസ്തുക്കൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ പതിനഞ്ച് വാർഡുകളിൽ നിന്നും ശേഖരിച്ച അജൈവ പാഴ്വസ്തുക്കൾ ആണ് കൈമാറിയത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധ സത്യന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡണ്ട് മധുമോഹൻ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, മെമ്പർമാരായ ടി എൻ രഞ്ജിത്ത്, രജില കിഴക്കുംകരമൽ . ഫൗസിയ സലീം എംസി , ലിഷ കുഞ്ഞിപ്പുരയിൽ, അസിസ്റ്റൻറ് സെക്രട്ടറി മീന , കുടുംബശ്രീ മിഷൻ മെന്റർ റീന പി കെ എന്നിവർ സംസാരിച്ചു.
വടകര: തിരുവള്ളൂരിൽ പ്രവർത്തിക്കുന്ന ആയുര്‍ദര്‍ശന്‍ ചികിത്സാലയം കേന്ദ്രീകരിച്ച് 'അമ്മയും കുഞ്ഞും' ചികിത്സാ പദ്ധതി.പ്രസവാനന്തരം അമ്മയുടെയും കുഞ്ഞിന്റെയും പരിചരണം എങ്ങിനെ എന്ന ആശങ്കക്ക് പരിഹാരമായുള്ള പദ്ധതി 22 ന് ആരംഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിചയ സമ്പന്നരായ ആയമാരെ കിട്ടുന്നില്ലെന്ന ആശങ്കയുമായി എത്തുന്ന കുടുംബാംഗങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് പുതിയ പദ്ധതിക്ക് തയ്യാറെടുക്കുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്.വി.ആര്യമിത്ര പറഞ്ഞു.
ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ച ചികിത്സാ രീതികള്‍ അവലംബിച്ച് പരിശീലനം സിദ്ധിച്ച മെഡിക്കല്‍ ടീം ചികിത്സാലയത്തില്‍ വരുന്നവര്‍ക്കും 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരുടെ സൗകര്യാര്‍ഥം വീട്ടിലെത്തിയും പരിചരണം നല്‍കും.
കുറ്റ്യാടി: കായക്കൊടി ഗ്രാമ പഞ്ചായത്തിൽ
സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ തെരഞ്ഞെടുപ്പിൽ ലീഗ് മെമ്പർ വിട്ടു നിന്നത് മണ്ഡലം നേതാവിന്റെ ഇടപെടലിനെ തുടർന്നാണെന്ന് ബോധ്യമായതോടെ പഞ്ചായത്ത് ലീഗ് ഭാരവാഹികൾ രാജി വെച്ചു. ഇന്നലെ നടന്ന വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ തെരഞ്ഞെടുപ്പിൽ
യു ഡി എഫ് മത്സരിപ്പിക്കാൻ തീരുമാനിച്ചയാൾക്ക് വോട്ട് ചെയ്യണമെന്ന പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി തീരുമാനത്തിന് വിരുദ്ധമായി മെമ്പർ എം.ടി. കുഞ്ഞബ്ദുല്ല വിട്ടു നിൽക്കുകയായി രുന്നു. മണ്ഡലം വൈസ് പ്രസിഡണ്ട് വി.പി. കുഞ്ഞബ്ദുല്ല മാസ്റ്ററുടെ നിർദ്ദേശ പ്രകാരമാണ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നതെന്ന് സോഷ്യൽ മീഡിയയിലൂടെ മെമ്പർ വെളിപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ്
പഞ്ചായത്ത് ലീഗ് കമ്മറ്റി ഒന്നടങ്കം രാജിവെക്കാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. സ്ഥാനാർത്ഥി നിർണയം മുതൽ ലീഗിൽ ഉടലെടുത്ത പ്രശ്നങ്ങളാണ് പഞ്ചായത്ത് ഭരണം
വരെ നഷ്ടപ്പെടാൻ കാരണമായത്.
മൂന്നു വട്ടം മത്സരിച്ചവർ വീണ്ടും മത്സരിക്കരുതെന്ന സംസ്ഥാന കമ്മറ്റിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മുൻനിര നേതാക്കളെ വെട്ടിനിരത്തി അപ്രസക്തരായവരെ സ്ഥാനാർത്ഥികളാക്കി മത്സരിപ്പിക്കുന്നതിൽ
ഈ മണ്ഡലം നേതാവിൻ്റെ ഇടപെടലുകൾ നേതൃത്വത്തിന് തന്നെ ബോധ്യമായതാണ്. മണ്ഡലം പാർലമെൻ്ററി ബോർഡിൻ്റെ നിർദ്ദേശം പോലും അവഗണിച്ചു കൊണ്ടാണ് ഇയാൾ സ്ഥാനാർത്ഥി നിർണയത്തിൽ പ്രവർത്തിച്ചതത്രെ . ഇദ്ധേഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രചരണമാണ് നടക്കുന്നത്.
നാദാപുരം: 'ഹരിത സമൃദ്ധമാക്കാം നാടും വീടും' എന്ന സന്ദേശത്തോടെ നാദാപുരം ഗ്രാമ പഞ്ചായത് നടത്തിയ ശില്പശാല ശ്രദ്ധേയമായി. പഞ്ചായത്തിലെ സർക്കാർ സ്ഥാപനങ്ങളും സ്കൂളൂകളും ഹരിത ഓഡിറ്റിനു വിധേയമാക്കി ഹരിത സ്ഥാപനങ്ങളാക്കുന്നതിൻ്റെ മുന്നോടിയായാണ് ശില്പശാല സംഘടിപ്പിച്ചത്. ജനുവരി 26 ആവുമ്പോഴേക്കും പഞ്ചായത്തിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളും പ്രകൃതി സൗഹൃദമാക്കുകയാണ് ലക്ഷ്യം എന്ന് പ്രസിഡണ്ട് വി.വി.മുഹമ്മദലി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്ഥാപന മേധാവികൾക്കും, ഹരിതസേന അംഗങ്ങൾക്കും, അങ്കണവാടി പ്രവർത്തകർക്കും ഹരിത ഗ്രാമത്തിൻ്റെ ആവശ്യകതയെപ്പറ്റി ഹരിതകേരള മിഷൻ ജില്ലാ കോ ഓഡിനേറ്റർ പ്രകാശ് - പി. മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിൻ്റെ 10000 ഓഫീസുകൾ ജനു.26നു ഗ്രീൻ ഓഫീസാക്കി മാറ്റും എന്ന പ്രഖ്യപനത്തിനു പിന്നാലെയാണ് നാദാപുരം പഞ്ചായത്തും ഈ പദ്ധതി ഏറ്റെടുത്തത്. പഞ്ചായത്ത് പ്രദേശത്തെ തരം തിരിച്ച മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് നൽകാനും ധാരണയായി. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ സി.കെ.നാസർ, റീനകിണ ബ്രേമ്മൽ, എം.സി സുബൈർ മിഷൻ കോഡിനേറ്റർമാരായ കുഞ്ഞിരാമൻ, ജയൻ പൂക്കാട്, സി.ഡി.എസ് ചെയർപേഴ്സൺ റീജ പി.പി എന്നിവർ സംസാരിച്ചു. ചടങ്ങിനു സെക്രട്ടറി എം.പി.രജുലാൽ സ്വാഗതവും, അസി.സെക്രട്ടറി ടി.പ്രേമാനന്ദൻ നന്ദിയും പറഞ്ഞു
വടകര: ബി.ഡി.കെ കോഴിക്കോട് വടകരയുടെ നാലാം വാർഷികം സമുചിതമായി ആഘോഷിച്ചു. വാർഷികാഘോഷത്തോടനുബന്ധിച്ച് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾ നടത്തി. ഒന്നാം ദിവസം കോഴിക്കോട് കോട്ടപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ രക്തദാന ക്യാമ്പ് നടത്തി. രണ്ടാം ദിനത്തിൽ വയനാട്ടിലേക്ക് ബി.ഡി.കെ ജില്ലാ കോഡിനേറ്ററും മോട്ടിവേറ്ററുമായ ഫാത്തിമ അസ് ല യോടൊപ്പം യാത്ര ചെയ്തു ക്യാമ്പയിൻ നടത്തി , ബി.ഡി.കെ വടകരയുടെ വാർഷികാഘോഷത്തിൻ്റെ സമാപനമായി വടകര ടൗണിൽ രക്ത ദാന സന്ദേശവുമായി ബി.ഡി.കെ ടീമംഗങ്ങൾ സ്നേഹ സന്ദേശ റാലി നടത്തുകയും വടകര പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് രക്തദാന സന്ദേശമുള്ള കുറിപ്പുകളുള്ള ഹൈഡ്രജൻ ബലൂണുകൾ ആകാശത്തേക്ക് പറത്തുകയും ചെയ്തു. ബി.ഡി.കെ വടകര താലൂക്ക് പ്രസിഡണ്ട് അൻസാർ ചേരാപുരത്തിൻ്റെ അധ്യക്ഷതയിൽ വത്സരാജ് മണലാട്ട് ഹൈഡ്രജൻ ബലൂൺ പറത്തി നാലാം വാർഷികം സമാപന പരിപാടി ഉദ്ഘാടനം ചെയ്തു.ബി ഡി കെ വടകര താലൂക്ക് കമ്മറ്റി ഭാരവാഹികളും കോഡിനേറ്റർമാരുമായ ബിജീഷ് ഒഞ്ചിയം, കബീർ, ഹസ്സൻ തോടന്നൂർ, അമൽജിത്ത് എൻ.എസ്, ശ്യാംജിത്ത്, ഫായിസ്, മുനീബ്, ശിൽപ, അനസ്, സനൂപ് തുടങ്ങിയവർ നേതൃത്വം നൽകി. രക്തദാന പ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യ രംഗത്തും നിരവധി പ്രവർത്തനങ്ങൾ നാല് വർഷങ്ങളായി ബി.ഡി.കെ വടകര നടത്തിയിട്ടുണ്ട് സ്നേഹപുതപ്പ്, സ്നേഹസദ്യ, സ്നേഹ കിറ്റ് വിതരണം, കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം, ഭിന്നശേഷി ക്കാർക്കൊപ്പം ക്രിസ്ത്മസ് പുതുവത്സര ആഘോഷം എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തിയിട്ടുണ്ട്.
നാദാപുരം: ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ആധുനിക രീതിയിലുള്ള ലാബ് നിർമ്മിക്കുന്നതിന് ആരോഗ്യ വകുപ് 50 ലക്ഷം രൂപ അനുവദിച്ചതായി ഇ .കെ.വിജയൻ എം.എൽ.എ. അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർക്ക് നൽക്കിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്. ടെന്റർ നടപടി പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കും. ആശുപത്രിയിൽ ഇ. ഹെൽത്ത് പദ്ധതിക്ക് എം.എൽ.എ. ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപയുടെ പ്രവൃത്തി ടെന്റർ നടപടി പൂർത്തിയാക്കി. ഗവൺമെന്റ ഏജൻസിയായ കെൽട്രോൺ ആണ് പ്രവൃത്തി നടത്തുന്നത്.
നാദാപുരം: ചെക്യാട് പഞ്ചായത്ത് രണ്ടാം വാർഡിലെ ഗ്രാമസേവാ കേന്ദ്രം പഞ്ചായത്ത് പ്രസിഡൻറ് നസീമ കൊട്ടാരത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.പി കുമാരൻ അധ്യക്ഷനായി.
അക്ഷയ കേന്ദ്രത്തിൽ നിന്ന് ലഭ്യമാകുന്ന എല്ലാ ഓൺലൈൻ സേവനങ്ങളും ഈ കേന്ദ്രത്തിൽ ലഭ്യമാകുന്നതാണ്. വൈകുന്നേരങ്ങളിൽ വാർഡ് മെമ്പർ ഓഫീസിൽ ക്യാമ്പ് ചെയ്യും.
വടകര: അഴിയൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപം വാടക വീട്ടില്‍ നിന്ന് ആയിരം പാക്കറ്റ് പാന്‍മസാലയുമായി ഹോട്ടലുടമയെ അറസ്റ്റ് ചെയ്തു. പൂഴിത്തല ചില്ലി പറമ്പത്ത് ഷിബു (42) ആണ് ചോമ്പാല പോലീസ് പിടിയിലായത്. ഹാന്‍സ്, കൂള്‍ ലിപ്പ് തുടങ്ങിയ നിരോധിത പുകയില ഉല്പന്നങ്ങളാണ് ഇവിടെ നിന്നും പിടികൂടിയത്.
വാടക വീടും പൂഴിത്തലയിലെ ഹോട്ടലും കേന്ദ്രീകരിച്ച് പാന്‍മസാല വില്‍ക്കുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്കും പുകയില ഉല്പന്നങ്ങള് നല്‍കാറുണ്ട്. പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് പാന്‍മസാലയുമായി ഇയാള്‍ പിടിയിലായത്.
കല്ലാച്ചി : പെട്രോൾ പമ്പിന് സമീപം കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വൻ ദുരന്തം ഒഴിവായി. ഇന്ന് രാത്രി 10.45 നാണ് സംഭവം.
സംസ്ഥാന പാതയിലൂടെ അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് തൂണിൽ ഇടിച്ചു നിൽക്കുകയായിരുന്നു. കാറിന്റെ മുൻ ഭാഗം തകർന്നു. പോസ്റ്റിനും കേടുപാട് സംഭവിച്ചു. എന്നാൽ ആളപായമില്ല.
വാണിമേൽ; നിയന്ത്രണം വിട്ട് ചീറിപ്പാഞ്ഞു വന്ന കാർ റോഡരികിലെ മതിലിൽ ഇടിച്ചു നിന്നത് വലിയ ദുരന്തം ഒഴിവാക്കി. ഇന്ന് വൈകീട്ട് വാണിമേൽ നിരത്തുമ്മൽ പീടികയിലാണ് സംഭവം. വൈകുന്നേരങ്ങളിൽ ധാരാളം ആളുകൾ കൂടി നിൽക്കുന്ന ചായക്കടക്ക് സമീപമുള്ള സ്ഥലത്തേക്കാണ് കാർ പാഞ്ഞ് കയറിയത്. എന്നാൽ സംഭവ സമയത്ത് അവിടെ ആളുകൾ ഇല്ലാത്തത് ഭാഗ്യമായി. ആളപായമില്ലെങ്കിലും കാറിനും നിർത്തിയിട്ടിരുന്ന ബൈക്കിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്
നാദാപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയുടെ വിജയത്തിനായി നാദാപുരം നിയോജക മണ്ഡലത്തിൽ വൻ ഒരുക്കം. ഫെബ്രുവരി 5 ന് തൊട്ടിൽപാലത്ത് ജാഥക്ക് ഉജ്വല സ്വീകരണം നൽകാൻ പരിപാടികൾ ആവിഷ്ക്കരിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജന വിരുദ്ധ നയങ്ങൾ ക്കെതിരെ 23 ന് നാദാപുരത്ത് സായാഹ്ന ധർണ്ണ നടത്തും. നാദാപുരം ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ ചെയർമാൻ അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ . പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. സൂപ്പി നരിക്കാട്ടേരി, സി വി കുഞ്ഞികൃഷ്ണൻ, കെ പി രാജൻ, അബ്ദുല്ല വയലോളി, പി കെ ഹബീബ്, ആവോലം രാധാകൃഷ്ണൻ, പി എം ജോർജ്, അഡ്വ. എ സജീവൻ, കോരങ്കോട്ട് മൊയ്തു തുടങ്ങിയവർ പ്രസംഗിച്ചു.
കക്കട്ടിൽ: നരിപ്പറ്റ ഗാലക്സി ആർട്സ് & സ്പോർട്സ് ക്ലബ് നമ്പ്യത്താംകുണ്ട് സംഘടിപ്പിച്ച ആമദ് മാസ്റ്റർ സ്മാരക നാലാമത് ഫ്ളാഡ്ലൈറ്റ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെൻ്റ് ചീക്കോന്ന് എം.എൽ.പി.സ്ക്കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു.
എം.പി. ജാഫർ മാസ്റ്റർ അധ്യക്ഷത വഹിച്ചു, ടി.വി.കുഞ്ഞമ്മദ് ഹാജി, എൻ.കെ.മൊയ്തു, സജീർ കെ.പി, കെ. കുഞ്ഞാബ്ദുള്ള, കാസിം വി.കെ, അർഷാദ് ചെമ്പറ്റ എന്നിവർ പ്രസംഗിച്ചു..
പ്രാദേശിക മത്സരത്തിൽ ഗാലക്സി നമ്പ്യത്താംകുണ്ട് ജേതാക്കളായി ടീം ഫോർ റണ്ണേഴ്സ് അപ്പിനും ഗാലക്സി തന്നെ അർഹമായി രണ്ടാം ദിവസം നടന്ന ജില്ലാതല മത്സരത്തിൽ കെ.എം.എസ്.യു നാദാപുരം ടീം ഒന്നാം സ്ഥാനം നേടി. ഗാലക്സി നമ്പിയാത്താംകുണ്ട് രണ്ടാം സ്ഥാനവും നേടി. ട്രോപ്പികൾ വിതരണം കമറുദ്ധീൻ ടി.വി അൻസാർ ഓറിയോൺ ഹൈദർ കെ.പി, സാബിത് എന്നിവർ വിതരണം ചെയ്തു.
പാറക്കടവ് : ചെക്യാട് ഗ്രാമപഞ്ചായത്ത് ഉമ്മത്തൂർ 14-ാം വാർഡ് വികസന സമിതിയുടെ വിദ്യാഭ്യാസ പദ്ധതിയായ വിജയപഥത്തിൻ്റെ സമർപ്പണവും സ്കോളർഷിപ്പ് വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്ത് നിർവ്വഹിച്ചു. വാർഡ് മെമ്പറും ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനുമായ ടി.കെ.ഖാലിദ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള വികസന സമിതിയാണ് ഇങ്ങിനെ യൊരു പദ്ധതിക്ക് രൂപം നല്‍കിയത്. സാമ്പത്തിക പ്രയാസം കാരണം വിദ്യാഭ്യാസം തുടരാൻ പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതാണ് വിജയപഥം. യോഗത്തിൽ അഹമ്മദ് പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു .പ്രൊ:പി.മമ്മു സാഹിബ് യോഗം ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.പി.കുമാരൻ ,പഞ്ചായത്ത് സെക്രട്ടറി ടി.പി.മുസ്തഫ ,ബ്ലോക്ക് മെമ്പർ ഉമേഷ് എ.കെ,സി.എഛ് ഹമീദ് മാസ്റ്റർ , ആർ.പി.ഹസൻ , ടി.എ.സലാം , നവാസ് ടി.കെ, അനിൽകുമാർ, സുനിൽ ടി, ലിനീഷ് പി., റിയാസ് സി.കെ., കുഞ്ഞബ്ദുല്ല പി എന്നിവർ ആശംസകളർപ്പിച്ചു. മെമ്പർ ടി.കെ ഖാലിദ് മാസ്റ്റർ സ്വാഗതവും വികസന സമിതി കൺവീനർ അബ്ദുല്ല വല്ലൻ കണ്ടത്തിൽ നന്ദിയും പറഞ്ഞു.
കച്ചേരി : കച്ചേരി പൊതുജന വായനശാലയുടെ മുൻ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനും ആയിരുന്ന വടക്കയിൽ ഇബ്രാഹിം ഹാജിയുടെ നാലാമത് അനുസ്മരണം തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ സതി മാരാം വീട്ടിൽ അധ്യക്ഷയായി, കെ.കെ കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി,
യു. കുമാരൻ മാസ്റ്റർ, എം. പി. ശ്രീധരൻ മാസ്റ്റർ, കെ പി രമേശൻ, രാധ തടത്തിൽ,പ്രദീപ് കേളോത്ത്, ടി കെ അമൽരാജ് എന്നിവർ സംസാരിച്ചു
നാദാപുരം: ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിഗ്രാമം പദ്ധതി ആരംഭിച്ചു .ദാരിദ്ര്യ ലഘൂകരണ ത്തിന്റെ ഭാഗമായി പഞ്ചായത്തിലെ 500 കുടുംബങ്ങൾക്ക് അഞ്ചു വീതം കോഴികളെ സൗജന്യമായി നൽകുന്ന പദ്ധതിയാണിത് .
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി വിതരണോദ്ഘാടനം നിർവ്വഹിച്ചു . വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു .
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം സി സുബൈർ, വെറ്റിനറി ഡോക്ടർ ശില്പരാജ് , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ
കണേക്കൽ അബ്ബാസ് , നിഷ മനോജ് , എ കെ സുബൈർ മാസ്റ്റർ എന്നിവർ സംസാരിച്ചു .
നാദാപുരം: ഏഴ് വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നാദാപുരം ഗവ. കോളജിന്റെ ദുരവസ്ഥ തുറന്നു കാട്ടി യൂത്ത് ലീഗ് നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു.
നാദാപുരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇ ഹാരിസാണ് പോസ്റ്റിട്ടത്.
പോസ്റ്റ് ഇങ്ങിനെ
2014 ൽ ഉമ്മൻ ചാണ്ടി സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പികെ അബ്ദുറബ്ബ് അനുവദിച്ച ഗവ.കോളേജാണ് നാദാപുരം കോളേജ്. ഗവണ്മെന്റ് കോളേജ് ഇല്ലാത്ത നിയോജക മണ്ഡലങ്ങളിൽ കോളേജ് അനുവദിച്ച് വിപ്ലവകരമായ വിദ്യാഭ്യാസ മുന്നേറ്റമാണ് യു ഡി എഫ് നടത്തിയത്. കേവലം വാഗ്ദാനം മാത്രമായിരുന്നില്ല, പ്രഖ്യാപിച്ചത് ഉടനടി നടപ്പിൽ വരുത്തുകയും ചെയ്തു.
നാദാപുരം കോളേജിന് ആവശ്യമായ 5 ഏക്കർ ഭൂമി കല്ലാച്ചിക്കടുത്ത് തെരുവമ്പറമ്പിൽ കണ്ടെത്തി. 2.5 ഏക്കർ സ്ഥലം ഉടമ സൗജന്യമായും ബാക്കി 2.5 ഏക്കർ വാങ്ങാൻ ആവശ്യമായ പണം നാദാപുരക്കാർ പിരിവ് നടത്തി കണ്ടെത്തുകയും ചെയ്തു.
വർഷം 7 കഴിഞ്ഞു. കോളേജ് ഇന്നും വാടക കെട്ടിടത്തിൽ തന്നെ. ആദ്യം നിരത്തുമ്മൽ പീടികയിൽ,പിന്നെ വയൽ പീടിക ദാറുൽ ഹുദാ മദ്റസ കെട്ടിടത്തിൽ.5 കോഴ്സുകൾ അനുവദിച്ചിട്ടും വാടക കെട്ടിടത്തിൽ ഞെരുങ്ങിയും ക്ലാസ്സ് ലീവ് കൊടുത്തും പ്രാക്ടിക്കൽ ക്ലാസ്സിന് മടപ്പള്ളി കോളേജിൽ പോയും പരീക്ഷ മറ്റ് സ്ഥലങ്ങളിൽ നിന്ന് എഴുതിയും കോളേജ് മുന്നോട്ട് പോയി.നൂറു കണക്കിന് കുട്ടികൾക്ക് ക്യാമ്പസ് ജീവിതം 1 നഷ്ടമായി.അടിസ്ഥാന സൗകര്യം ലഭിച്ചില്ല.വിദ്യാർത്ഥിനികൾ പോലും പ്രാഥമിക ആവശ്യങ്ങൾക്ക് അടുത്തുള്ള വീടുകൾ ആശ്രയിക്കേണ്ടി വന്നു. അങ്ങനെ ദുരന്തങ്ങൾ മാത്രം നിറഞ്ഞ 7 വർഷം.ഒരു എസ്എഫ്ഐ വിദ്യാർഥിക്ക് പോലും സന്തോഷത്തോടെ ഓർമ്മിക്കാൻ ഇഷ്ടമില്ലാത്ത 7 വർഷങ്ങൾ.
സമരങ്ങൾ ഒരുപാട് നടന്നു. തെരുവ് ക്ലാസ്സ്, പാല് കാച്ചൽ, ക്ലാസ്സ് ബഹിഷ്കരണം, പ്രകടനം അങ്ങിനെ എത്രയെത്ര പോരാട്ടങ്ങൾ.എം എസ് എഫ് , കെ എസ് യു, കോളേജ് യൂണിയൻ നേതൃത്വം നൽകിയവർ ഒരുപാട്.ഓരോ സമരവും അവസാനിപ്പിക്കാൻ സ്ഥലം എം എൽ എ യുടെ മോഹന വാഗ്ദാനങ്ങൾ.ഊരാളുങ്കൽ ആണ് പണി, ലേറ്റ് ആയി വന്താലും ലേറ്റസ്റ്റാ വരുവെ. അങ്ങനെ.. അങ്ങനെ..ഓരോ വർഷവും കോളേജ് മാറുമെന്ന് വാടക കെട്ടിട ഉടമകളോട് പറഞ്ഞ് പറ്റിച്ച കഥ വേറെയും. ഇതാ നിയമസഭ ഇലക്ഷൻ വരുന്നു. കണ്ണിൽ പൊടിയിടാൻ ഒരു കെട്ടിടം ചിലപ്പോൾ ഉദ്ഘാടനം ചെയ്തേക്കാം.
നിലവിൽ ഇവിടെയുള്ള 5 കോഴ്സുകൾക്ക് വേണ്ടത് 15 ക്ലാസ്സ് റൂം.
ഫിസിക്സ് ലാബ്, കെമിസ്ട്രി ലാബ്,
സൈക്കോളജി ലാബ്,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി,ഓരോ ഡിപ്പാർട്ട്മെന്റിനും ഒരോ സ്റ്റാഫ് റൂം.
എങ്കിൽ വരാൻ പോകുന്ന കെട്ടിടത്തിൽ ആകെ 9 ക്ലാസ്സ് റൂം.
അപ്പോൾ പിന്നെയും കഥ തുടരും.വാടക കെട്ടിടത്തിലെ കഥ.ഉച്ചക്ക് ലീവ് കൊടുത്തും ഞെരുങ്ങിയും തീരുന്ന കുട്ടികളുടെ കഥ.
ഇത് അവിടെ പഠിക്കുന്ന കുട്ടികളുടെ മാത്രം ആവശ്യമല്ല.സ്ഥലം വാങ്ങാൻ നാണയത്തുട്ടുകൾ നൽകിയ നിങ്ങളുടെ കൂടെയാണ്. ഇത് വരെ പഠിച്ച് ഇറങ്ങിയ കുട്ടികളുടെ കൂടെ ആവശ്യമാണ്. മണ്ഡലത്തിലെ ഓരോ വ്യക്തിയുടെയും പ്രതിഷേധം ഉയരണം.രാഷ്ട്രീയ പാർട്ടികൾ മൗനം വെടിയണം.ബത്തക്ക വാങ്ങാൻ പോയ എസ്എഫ്ഐ, ഇത് വരെ സമരം നടത്തിയ എം എസ് എഫ്,കെ എസ് യു അങ്ങനെയുളളവർ ഇനിയും പോരാടണം.
നാദാപുരം മണ്ഡലം 40 വർഷമായി എൽ ഡി എഫാണ് പ്രതിനിധീകരിക്കുന്നത്.
വികസനം നമ്മുടെ സ്വപ്നമല്ല. അവകാശമാണ്.
നാദാപുരം: മുൻ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവും കാട്ടാമ്പള്ളി, മുതുകാട് സമര നായകനുമായ പി.ആർ.കുറുപ്പിൻ്റെ ഇരുപതാമത് ചരമ വാർഷിക ദിനം എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങണ്ണൂരിൽ നടത്തി. കാലത്ത് ഛായാചിത്രത്തിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണ പരിപാടിയിലും എൽ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് പി.എം നാണു, പഞ്ചായത്ത് പ്രസിഡണ്ട് വത്സരാജ് മണലാട്ട്, മറ്റു നേതാക്കളായ പി.കെ അശോകൻ, വള്ളിൽ പവിത്രൻ, രവീന്ദ്രൻ പാച്ചാക്കര, കെ.നാരായണൻ, ടി. പ്രകാശൻ, ശ്രീജിത്ത് പുറക്കാലുമ്മൽ ,രതീഷ് കാട്ടിൽ എന്നിവർ നേതൃത്വം നൽകി.
എടച്ചേരി: സോഷ്യലിസ്റ്റ് നേതാവും മുൻ മന്ത്രിയും മായ പി ആർ കുറുപ്പിനെ എൽ ജെ ഡി എടച്ചേരി മേഖലാ കമ്മറ്റി അനുസ്മരിച്ചും ടി കെ ബാലൻ അദ്യക്ഷത വഹിച്ചും എൽ വൈ ജെ ഡി സംസ്ഥാന ജന: സിക്രട്ടറി ഇ കെ സജിത്ത് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി കെ രജീഷ്, കെ ഭാസ്കരൻ ,അമൽ കോമത്ത്, പൊയിൽ നാണു, അഖിൽ കുമാർ കെ എന്നിവർ സംസാരിച്ചും
വാണിമേൽ: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തിയ എട്ടു ലീഗ് പ്രവർത്തകരെ പാർട്ടിയിൽ നിന്ന് സസ്പെൻറ് ചെയ്തു.
പതിനാലാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥി കെ ബാലകൃഷ്ണനെ തോൽപിച്ച വിമത സ്ഥാനാർത്ഥി ചേലക്കാടൻ കുഞ്ഞമ്മദിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച വാർഡ് ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ക്കെതിരെയാണ് നടപടി.
പൊന്നാണ്ടി മൂസ, കുന്നിയുള്ള പറമ്പത്ത് അമ്മദ് ഹാജി, മരുതേരിക്കണ്ടി കുഞ്ഞബ്ദുല്ല. നായിക്കരിമ്പിൽ കുഞ്ഞബ്ദുല്ല, പുത്തൻ പുരയിൽ ഷംസു , നായിക്കരിമ്പിൽ മായൻകുട്ടി ഹാജി, കളത്തിൽ അബ്ദുറഹീം, പി പി കുഞ്ഞബ്ദുല്ല പുഴമൂല എന്നിവരെയാണ് പഞ്ചായത്ത് കമ്മിറ്റിയുടെ ശുപാർശ പ്രകാരം സംസ്ഥാന കമ്മിറ്റി അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്.
നാദാപുരം : സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക, കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കുക, മരവിപ്പിച്ച ആനുകൂല്യങ്ങൾ
തിരികെ നൽകുക, പിൻവാതിൽ നിയമന ങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എൻ.ജി.ഒ അസോസിയേഷൻ നാദാപുരം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി മിനി സിവിൽ സ്റ്റേഷനു മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ സിജു. കെ.നായർ ഉദ്ഘാടനം ചെയ്തു. ശമ്പളപരിഷ്കരണം അനിശ്ചിതമായി നീണ്ടുപോകുന്ന അവസരത്തിൽ ജീവനക്കാർക്ക് ഇടക്കാലാശ്വാസം അനുവദിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ബ്രാഞ്ച് പ്രസിഡന്റ് സുനിൽകുമാർ വി.പി അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി സുരേഷ് ബാബു വി.എം. ജില്ലാ കമ്മിറ്റി അംഗങ്ങളായ ജൂബേഷ് . ടി.,രാധാകൃഷ്ണൻ.എം,
സിദ്ധിഖ്.എം.വി , സുനിൽകുമാർ വി.എം., പ്രജീഷ് എൻ പി എന്നിവർ സംസാരിച്ചു. മോഹൻദാസ് , ശ്രീജിത്ത് , പ്രദീപൻ എന്നിവർ നേതൃത്വം നൽകി.
നാദാപുരം: നാദാപുരം പാലിയേറ്റീവിൻ്റെ പാലിയേറ്റീവ് ദിനാചരണം നവ്യാനുഭവമായി. പാലിയേറ്റീവ് ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങ് നാദാപുരം പ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാണിമേലിലെ കിഴക്കയിൽ കുടുംബത്തിൻ്റെ നേതൃത്വത്തിൽ ഓക്സിജൻ കോൺസൺട്രേറ്റർ, പൾസ് ഓക്സീമീറ്റർ തുടങ്ങിയ ഉപകരണങ്ങൾ യോഗത്തിൽ കുടുംബാംഗം ഡോ: കെ.പി സൂപ്പി കൈമാറി. മൈക്ക് സെറ്റ് ആവോലത്തെ കെ.ദി ജിൻ രാജ്, ഡോ: ശ്വേത, പി.ഉഷ എന്നിവരും കൈമാറി.
തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഷാഹിന, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ, ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡണ്ടുമാരായ അഖില മര്യാട്ട്, കെ പി കുമാരൻ, മധുമോഹനൻ, പാലിയേറ്റീവ് പ്രവർത്തകരായ ഡോ: കെ.പി സൂപ്പി,സി.കെ ഖാസിം, എ.ആമിന ടീച്ചർ, ജഅ ഫർ വാണിമേൽ ആശംസകളർപ്പിച്ചു.പാലിയേറ്റീവ് ചെയർമാൻ കെ. ഹേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.കൺവീനർ എ.റഹിം സ്വാഗതവും സി.കെ ജമീല നന്ദിയും പറഞ്ഞു.
നാദാപുരം ടൗണിൽ പാലിയേറ്റീവ് റാലിയും നടന്നു. അഷ്റഫ് ,വി പി പോക്കർ ,പി.അബ്ദുല്ല, പോക്കു ഹാജി, സുധാ റാണി, ഫാത്തിമ കെ.ജെ, സി.ടി.കെ നാസർ, വി.എ റഹിം നേതൃത്വം നൽകി.
നാദാപുരം: ഏതാനും റോഡുകളും പരമ്പരാഗത മരാമത്ത് റോഡുകളുടെ പരിഷ്കരണ പ്രവൃത്തികളും മാറ്റി നിർത്തി യാൽ നാദാപുരം നിയോജക മണ്ഡലത്തേ പൂർണ്ണമായും അവഗണിച്ചു കൊണ്ടുള്ള ബജറ്റ് ആണ് ധനമന്ത്രി ഡോ: തോമസ് ഐസക് ഇന്ന് അവതരിപ്പിച്ചത്
മണ്ഡലത്തിലെ കാർഷിക മേഖലയെ പരിപോഷിപ്പിക്കാനും . തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള കാർഷികാധിഷ്ടിത വ്യവസായങ്ങൾ ആരംഭിക്കണമെന്ന നിരന്തര ആവശ്യം ഒരിക്കൽ കൂടി നിരാകരിച്ച് കൊണ്ടാണ് ഈ ബജറ്റ് പുറത്ത് വന്നത്. പ്രവാസി മേഖല എന്ന നിലയ്ക്ക് പ്രവാസി സമൂഹത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന പദ്ധതികളോ പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്ന ഈ മേഖലയേ പ്രകൃതി ദുരന്തങ്ങളിൽ നിന്നും ശാശ്വതമായി സംരക്ഷിക്കാനുള്ള സമഗ്രമായ പദ്ധതികളൊന്നും ഈ ബജറ്റിൽ ഇല്ല എന്നത് നിരാശാജനകമാണ്. നാദാപുരത്തിന്റെ ന്യായമാതാൽപര്യങ്ങൾ നേടിയെക്കുന്നതിൽ സ്ഥലം എം.എൽ എ ഒരിക്കൽ കൂടി പരാജയപ്പെട്ടിരിക്കുന്നുവെന്ന് പുന്നക്കൽ പറഞ്ഞു.
നാദാപുരം: സൗജന്യമായി വിതരണം ചെയ്യുന്ന കോവിഡ് വാക്സിൻ നാളെ മുതൽ നാദാപുരം ഗവ. ആശുപത്രിയിൽ വച്ച് നൽകും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത സർക്കാർ ജീവനാക്കാർ ക്കാണ് ആദ്യ ഘട്ടം വാക്സിൻ നൽകുന്നത്. നൂറ് പേർക്ക് നാളെ നൽകും. രാവിലെ പത്ത് മണി മുതൽ നാല് മണി വരെ ആയിരിക്കും വാക്സിൻ വിതരണം ചെയ്യുക .ഇതിനായി ഡോക്ടർ , നേഴ്സുമാർ, അടക്കം 8 ജീവനക്കാർ ഉണ്ടാകും. വാക്സിൻ നൽകാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു
നാദാപുരം : മണ്ഡലത്തിൽ 10.5 കോടിയുടെ പ്രവൃത്തികൾക്ക് അനുമതി ലഭിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു.
പാറക്കടവ് - പുളിയാവ് - ജാതിയേരി റോഡ് - 6 കോടിയും, പാറക്കടവ് ടൗൺ - കടവത്തൂർ റോഡ് - 3.5 കോടിയും, കല്ലാച്ചി മിനി ബൈപാസ് - 1 കോടിയുമാണ് അനുവദിച്ചത്.
ഇതിന് പുറമെ ഒലിപ്പിൽ - ആ വടിമുക്ക് റോഡ്, കുനിങ്ങാട് - പുറമേരി -വേറ്റുമ്മൽ റോഡ്, ചേലക്കാട് - നരിക്കാട്ടേരി റോഡ്, മൊകേരി - കായക്കൊടി - പാലോളി തൊട്ടിൽപ്പാലം റോഡ്, മൂട്ടുങ്ങൽ - പ്രക്രന്തളം റോഡ് മുണ്ടക്കുറ്റി പാലം, പൂതം പാറ - ചൂരണി റോഡ്, മാഹി പുഴയ്ക്ക് കുറുക്കെ ഇയ്യങ്കോട് പുതിയ ആർ.സി.ബി നിർമ്മാണം, വിലങ്ങാട് ടൗൺ പാലം, വില്ലാപ്പള്ളി - എടച്ചേരി - ഇരിങ്ങണ്ണൂർ റോഡ്, പയന്തോങ്ങ് - ചിയ്യൂർ റോഡ്, മൂന്നാം കൈ - കരിങ്ങാട് - കൈവേലി റോഡ്
ചവറ മുഴിപാലം, അരുണ്ട - ഒറ്റത്താണി പാലം, മുള്ളൻ കുന്ന് - ചെമ്പനോട റോഡ് നാദാപുരം ഗവ: താലൂക്ക് ആശുപത്രി വിപുലീകരണം എന്നിവ
ടോക്കൺ സംഖ്യ അനുവദിച്ച് ബഡ്ജറ്റിൽ ഇടം നേടിയ പ്രധാന പ്രവൃത്തികളാണ്.
നാദാപുരം: കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഭർതൃ ഗൃഹത്തിന്റെ വരാന്തയിൽ കുത്തിയിരിപ്പ് സമരം നടത്തുന്ന യുവതിയും മക്കളും വീട്ടിനകത്ത് പ്രവേശിച്ചു. വാണിമേൽ വെള്ളിയോട്ടെ വലിയ പറമ്പത്ത് ഷഫീനയും രണ്ടു മക്കളുമാണ് പേരോട്ടെ ഭർതൃ ഗൃഹത്തിൽ സമരം നടത്തുന്നത്. ഭർതൃ വീട്ടുകാർ താക്കോൽ നൽകാത്തതിനാൽ
ഇവർ ബുധനാഴ്ച വരാന്തയിലാണ് കഴിച്ചു കൂട്ടിയത്. ഇന്നലെ രാവിലെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ട സാഹചര്യത്തിൽ യുവതിയുടെ ബന്ധുക്കൾ ജില്ല കലക്ടറെ ഫോണിൽ ബന്ധപ്പെടുകയും കലക്ടറുടെ നിർദ്ദേശ പ്രകാരം നാദാപുരം
സി ഐ : എൻ സുനിൽ കുമാർ സ്ഥലത്ത് എത്തി
ഇരു കൂട്ടരെയും ചർച്ചക്ക് വിളിക്കുകയുമുണ്ടായി. ഇന്നലെ വൈകീട്ട് പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ തീരുമാനമാകാത്തതിനാൽ യുവതിയും മക്കളും വീണ്ടും ഭർതൃ ഗൃഹത്തിലെ വരാന്തയിൽ തന്നെ ഇരിക്കുകയായിരുന്നു. ഇന്നലെ രാത്രി യുവതിയുടെ ബാഗിൽ നിന്ന് ലഭിച്ച താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് ഇവർ അകത്ത് പ്രവേശിക്കുകയാണുണ്ടായത്.
നാദാപുരം : പുറമേരി പഞ്ചായത്തിലെ അരൂരില്‍ യുവതി കുഞ്ഞുമായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടപടി ഇല്ലാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മറ്റി പ്രക്ഷോഭത്തിലേക്ക്. നടക്ക് മീത്തല്‍ കല്ലുള്ളകണ്ടിയില് പവിത്രന്റെ മകള്‍ അശ്വനിയാണ് , ഒന്നര വയസുള്ള പെണ്‍കുട്ടിയുമായി മരിച്ചത്. കഴിഞ്ഞ മാസം 18ന് ഏതോ ഇന്ധനം ശരീരത്തിലൊഴിച്ച് തീ വെക്കുകയായിരുന്നു.
അശ്വിനി അന്ന് തന്നെ മരിക്കുകയും കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയുമായിരുന്നു. . ചീത്തപ്പാട് ചെറുവേരി ബിനീഷും യുവതിയും 2017 മമെയ് നാലിനാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം ഭര്‍ത്താവ് ശാരീരികമായും ഭര്‍തൃ ബന്ധുക്കള്‍ മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് ആക്ഷന്‍ കമ്മറ്റി ആരോപിച്ചു. ഭര്‍തൃവീട്ടുകാരുടെ മോശമായ പെരുമാറ്റം കാരണം പലപ്പോഴും യുവതി സ്വന്തം വീട്ടിലായിരുന്നെന്നും കമ്മറ്റി ആരോപിച്ചു. പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം പി ശ്രീലത, വിവിധ പാര്‍ട്ടി പ്രതിനിധികളായ കെ പി ബാലന്, മനോജ് അരൂര്‍, എം വിജയന്, കൈതയില്‍ ഹമീദ്, ടി രവീന്ദ്രന്, ഇ പി രാജീവന്, ഷാജി വട്ടോളി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതി ലക്ഷ്മി ചെയര്‍പെഴ്സണും , കെ പി ബാലന് കണ്‍വീനറുമായി സമിതി രൂപീകരിച്ചു.
എടച്ചേരി: എൽ ഡി എഫ് ഭരിക്കുന്ന എടച്ചേരി ഗ്രാമ പഞ്ചായത്തിൽ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ സ്ഥാനത്തേക്ക് ഇടതു മുന്നണിയിലെ ഘടക കക്ഷികൾ തമ്മിൽ മൽസരം. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയിലാണ് രൽസരം നടന്നത്. സി പി എമ്മിലെ ഒരംഗവും, മുസ്ലിം ലീഗ്, സി പി ഐ, എൽ ജെ ഡി എന്നീ പാർട്ടികളിലെ ഓരോ അംഗങ്ങളുമടക്കം 4 പേരാണ് ഈ സ്റ്റാന്റിംഗ് കമ്മിറ്റിയിലുള്ളത്.
ഇന്ന് ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ
സി പി ഐ പ്രതിനിധിയായ ഷീമ വള്ളിലും എൽ ജെ ഡി പ്രതിനിധി ശ്രീജ പാലപ്പറമ്പത്തും തമ്മിലാണ് മത്സരം നടന്നത്. ഷീമക്ക് അവരുടെ ഒരു വോട്ട് മാത്രമാണ് ലഭിച്ചത്.
ശ്രീജക്ക് ഒരു സി പി എം പ്രതിനിധിയുടെയും ലീഗ് പ്രതിനിധിയുടെയും വോട്ട് ലഭിച്ചതോടെ ഇവർ ചെയർ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.
സി പി എമ്മിലെ നിഷ എൻ വികസന കാര്യ ചെയർപേഴ്സണും കൊയിലോത്ത് രാജൻ ക്ഷേമകാര്യ ചെയർമാനുമാണ്.
ഈ സ്റ്റാന്റിംഗ് കമ്മിറ്റികളിൽ മൽസരം ഉണ്ടായിരുന്നില്ല .
നാദാപുരം: നാദാപുരം: ഭർതൃ വീട്ടിൽ പ്രവേശിപ്പിക്കുന്നില്ലെന്ന പരാതിയിൽ പേരോട്ട് യുവതിയും മക്കളും വീട്ടു വരാന്തയിൽ നടത്തുന്ന കുത്തിയിരിപ്പ് സമരവുമായി ബന്ധപ്പെട്ട് നടന്ന അനുരഞ്ജന ചർച്ച പരാജയപ്പെട്ടു. യുവതിയും കുട്ടികളും സമരം തുടരും. ഇന്ന് രാവിലെ ഭർത്താവിന്റെ ബന്ധുക്കൾ സമര സ്ഥലത്ത് എത്തി യുവതിയോടും വീട്ടു വരാന്തയിൽ നിന്ന് മക്കളോടും ഒഴിയണമെന്നാവശ്യപ്പെട്ടത് സംഘർഷ സാധ്യത ഉണ്ടാക്കിയതോടെയാണ് പൊലിസ് സ്ഥലത്തെത്തി പ്രശ്നത്തിൽ ഇടപെട്ടത്. തുടർന്ന് വൈകീട്ട് നടന്ന ചർച്ചയിൽ പൊലിസ് നിർദേശം ഇരുകൂട്ടരും അംഗീകരിക്കാതായതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു.
നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരെ തെരഞ്ഞെടുത്തു.
വികസനം, ആരോഗ്യം എന്നിവ സി പി എമ്മിനും ക്ഷേമം സി പി ഐക്കുമാണ്. വികസന കാര്യ ചെയർ പേഴ്സണായി ഇന്ദിര കെ കെ, ക്ഷേമ കാര്യ ചെയർമാനായി രജീന്ദ്രൻ കപ്പള്ളി, ആരോഗ്യ വിദ്യാഭ്യാസ ചെയർ പേഴ്സണായി ബിന്ദു പുതിയോട്ടിൽ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
നാദാപുരം: ഭർതൃ വീട്ടിൽ പ്രവേശിപ്പിക്കുന്നില്ലെന്ന പരാതിയിൽ പേരോട്ട് യുവതിയും മക്കളും വീട്ടു വരാന്തയിൽ നടത്തുന്ന കുത്തിയിരിപ്പ് സമരവുമായി ബന്ധപ്പെട്ട് അനുരഞ്ജനത്തിന് കളമൊരുങ്ങുന്നു. നാദാപുരം സി.ഐ എൻ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് ഇരു കൂട്ടരുമായി ചർച്ച നടത്തും. ഇന്ന് രാവിലെ ഭർത്താവിന്റെ ബന്ധുക്കൾ സമര സ്ഥലത്ത് എത്തി യുവതിയോടും വീട്ടു വരാന്തയിൽ നിന്ന് മക്കളോടും ഒഴിയണമെന്നാവശ്യപ്പെട്ടത് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാക്കി. ഇതേ തുടർന്നാണ് പൊലിസ് സ്ഥലത്തെത്തി പ്രശ്നത്തിൽ ഇടപെട്ടത്.
തൂണേരി: ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ പദവികൾ എല്ലാം യു ഡി എഫിന്.
മുസ്ലിം ലീഗിലെ റജുല നിടുമ്പ്രത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണായും വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു.
ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കോൺഗ്രസിലെ
സുധ സത്യനാണ്.
വാണിമേൽ: പഠനത്തിൻ്റെയും ചിന്തയുടേയും വിദ്യാർത്ഥി കാലഘട്ടം വികല ചിന്തകളുടെ വിളനിലമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുജാഹിദ് സ്റ്റുഡൻറ്സ് മൂവ് മെൻ്റ് (എം.എസ്.എം) വാണിമേലിൽ സംഘടിപ്പിച്ച നിശാ പഠന ക്യാംപ് ആവശ്യപ്പെട്ടു. ലഹരിയുടേയും അശ്ലീല ലൈംഗികതയുടേയും മാധ്യമമായി മാറാതെ, സാമൂഹിക പരിവർത്തനത്തിൻ്റെ ചാലകശക്തിയായി വിദ്യാർത്ഥികൾ മാറണമെന്ന് കേമ്പ് ആവശ്യപ്പെട്ടു.
കെ.എൻ.എം. നാദാപുരം മണ്ഡലം ജനറൽ സിക്രട്ടറി അസ്ലം കളത്തിൽ ഉദ്ഘാടനം ചെയ്തു. ഹാഫിസ് പി കെ അധ്യക്ഷനായിരുന്നു. ''സൂരക്ഷിത കൗമാരം, കരുത്തുറ്റ കാവൽ' എന്ന ക്യാംപയിനിൻ്റെ ശാഖാതല ഉദ്ഘാടനം എം എസ്.എം ജില്ലാ സിക്രട്ടറി മുഹമ്മദ് പി.വി നിർവ്വഹിച്ചു. ടി.എം.എ നാസർ മുഖ്യ പ്രഭാഷണം നടത്തി. സുഹൈൽ കടമേരി, മുബാറക്ക് എൻ, ജുനൈദ് ടി എന്നിവർ പ്രസംഗിച്ചു. ഉമൈദ് എം.വി സ്വാഗതവും ഷുറൂഫ് നസൽ നന്ദിയും പറഞ്ഞു.
നാദാപുരം: വാണിമേൽ സ്വദേശിയായ യുവതിയും മക്കളും പേരോട്ടെ ഭർതൃ വീട്ടിൽ ഇന്ന് രാവിലെ തുടങ്ങിയ കുത്തിയിരിപ്പ് സമരം തുടരുന്നു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിനയുടെ നേതൃത്വത്തിൽ മധ്യസ്ഥ ശ്രമം നടന്നെങ്കിലും യുവതിയുടെ ബന്ധുക്കൾ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് അറിയിച്ചതോടെ ദൗത്യം പരാജയപ്പെടുകയായിരുന്നു. കുറച്ചു കാലമായി അകന്നു നിൽക്കുന്ന ഭർത്താവ് കിഴക്കേ പറമ്പത്ത് ഷാഫിയുടെ വീട്ടിലാണ് വാണിമേലിലെ വലിയ പറമ്പത്ത് ഷഫീനയും മക്കളായ സിയ ഫാത്തിമ, മുഹമ്മദ് ഷിനാസ് എന്നിവരും കുത്തിയിരിപ്പ് സമരം നടത്തുന്നത്. വിവരമറിഞ്ഞ് നാദാപുരം പൊലിസും മാധ്യമപ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. വീടിന്റെ താക്കോൽ ഷാഫിയുടെ പിതാവ് കുഞ്ഞബ്ദുല്ല ഹാജി നൽകാൻ വിസമ്മതിച്ചതോടെയാണ് യുവതിയും മക്കളും വീട്ടു വരാന്തയിൽ കുത്തിയിരിപ്പ് തുടങ്ങിയത്. ഒരു മണിക്കൂറിനകം സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിന യുവതിയുമായും ബന്ധുക്കളുമായും സംസാരിക്കുകയും പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാൻ ശ്രമം നടത്തുകയും ചെയ്തു. തുടർന്ന് ഷാഫിയുടെ വീട്ടുകാരുമായി സംസാരിച്ച ഷാഹിന നാളെ അനുരജ്ഞന ചർച്ച നടത്താമെന്നു അറിയിച്ചെങ്കിലും യുവതിയും ബന്ധുക്കളും ഇന്ന് തന്നെ പരിഹാരം കാണണമെന്ന അഭിപ്രായത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് അനുരജ്ഞന നീക്കം പാളിയത്.
എടച്ചേരി: എടച്ചേരി,തൂണേരി ,പുറമേരി പഞ്ചായത്തുകളിലുടെ കടന്ന് പോകുന്ന അയ്യപ്പൻകാവ് പുഴ സംരംക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എൽ ജെ ഡി എടച്ചേരി മേഖലാ കമ്മറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്ന് പഞ്ചായത്തുകളിലെ അതിർത്തി പ്രദേശങ്ങളിലൂടെ കടന്ന് പോകുന്ന പുഴ പൂർണ്ണമായും ഒഴുക്ക് നിലച്ചിരിക്കുകയാണ് പുഴയുടെ ഇരുവശങ്ങളും തകർന്നത് കാരണം ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ് കൂടാതെ കൈതോല കൊണ്ട് ഇരുവശങ്ങളും മൂടപ്പെട്ടിരിക്കുന്നു ഇതു കൊണ്ട് തന്നെ മൂന്ന് പഞ്ചായത്തുകളിൽ ഉള്ള 5 ഓളം പാടശേഖരങ്ങളിൽ വെള്ളകെട്ട് കാരണം നെൽകൃഷി ചെയ്യാനും സാധിക്കുന്നില്ല പുഴ മണ്ണ് നീക്കി കൈ തോല വെട്ടിമാറ്റിയാൽ നെൽകൃഷിക്കും അതുപോലെ പച്ചക്കറി കൃഷിക്കും ഏറെ ഗുണകരമാകുമെന്നും ഇക്കാര്യത്തിൽ അധികൃതരുടെ സജീവ ഇടപെടൽ ഉണ്ടാവണമെന്നും എൽ.ജെ.ഡി എടച്ചേരി മേഖലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു .മേഖലാ കമ്മറ്റി പ്രസിഡൻ്റ് ടി കെ ബാലൻ അധ്യക്ഷത വഹിച്ചു.എൽ വൈ ജെ ഡി സംസ്ഥാന ജന: സിക്രട്ടറി ഇ കെ സജിത്ത് കുമാർ, ജില്ലാ സിക്രട്ടറി കെ രജീഷ്, കെ ഭാസ്കരൻ, അമൽകോമത്ത്, പ്രജീഷ് വി , വി പി അശോകൻ ,രഖിൽ കെ എന്നിവർ സംസാരിച്ചു. പ്രസ്തുത ആവശ്യം ഉന്നയിച്ച് കൊണ്ട് എൽ വൈ ജെ ഡി സംസ്ഥാന സിക്രട്ടറിഇ കെ സജിത്ത് കുമർ കഴിഞ്ഞ വർഷം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷണൻകുട്ടിക്ക് നിവേദനം നൽകിയിരുന്നു.
തൂണേരി: ഇടതുപക്ഷ സർക്കാറിന്റെ വിദ്യാർഥി വിരുദ്ധ നടപടിക്കെതിരെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന "വീഴ്ചകളുടെ വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധം തീർക്കുന്ന വിദ്യാർഥിത്വം" എന്ന പ്രമേയത്തിൽ 'സ്റ്റുഡന്റ്സ് വാർ' എന്ന പരിപാടിയുടെ ഒരുക്കങ്ങൾ തൂണേരി പഞ്ചായത്തിലെ ആവോലത്ത് തുടങ്ങി.
എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പേരോട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മുഹ്സിൻ വളപ്പിൽ, അഫ്സൽ വേറ്റുമ്മൽ, അജ്മൽ ടി, അനസ് പീറ്റയിൽ, റാഫത് തുടങ്ങിയവർ സംബന്ധിച്ചു.
നാദാപുരം: ഭർത്താവ് അകറ്റി നിർത്തിയ യുവതിയും മക്കളും ഭർതൃ വീട്ടിൽ സമരം തുടങ്ങി.
പേരോട് തട്ടാറത്ത് പള്ളിക്ക് സമീപം
കിഴക്കെ പറമ്പത്ത് ഷാഫിയുടെ വീട്ടിലാണ്
വാണിമേൽ വലിയ പറമ്പത്ത് സഫീന, മക്കളായ സിയാഫാത്തിമ 9 , മുഹമ്മദ് ഷിനാസ് 6 എന്നിവർ ഇന്ന് രാവിലെ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
2010 ഏപ്രിൽ മാസം വിവാഹിതരായ ഇവർ തമ്മിൽ അടുത്ത കാലത്താണ് അകൽച്ച തുടങ്ങിയത്. പുതിയ വീട്ടിലേക്ക് മാറിത്താമസിച്ച ശേഷം ഷാഫി ഷഫീനയെയും മക്കളെയും ഒമാനിലേക്ക് കൊണ്ടു പോയിരുന്നു.
പിന്നീട് ഇവരെ നാട്ടിലേക്ക് തിരിച്ചയച്ച ഷാഫി ഇവരോട് വാണിമേലിലെ സ്വന്തം വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ട ത്രെ. പിന്നീട് ഷഫീനയും മക്കളുമായി ഷാഫി അകന്നു നിൽക്കുകയായിരുന്നു എന്നാണ് പറയുന്നത്. എന്നാൽ, കഴിഞ ദിവസം ഷാഫി ടെലിഫോൺ ചെയ്തപ്പോൾ ഷഫീന യോടും മക്കളോടും പേരോട്ടെ വീട്ടിലേക്ക് പോകാൻ പറഞ്ഞത്രെ. ഇത് പ്രകാരം ഇന്ന്
രാവിലെ മാതാപിതാക്കളുമൊത്ത് പേരോട്ടെ വീട്ടിൽ വന്ന ഷഫീനക്ക് വീടിന്റെ താക്കോൽ നൽകാൻ ഷാഫിയുടെ വീട്ടുകാർ തയ്യാറായില്ല. ഇതേ തുടർന്നാണ് ഷഫീന മക്കളുമൊത്ത് വീട്ടു വരാന്തയിൽ കുത്തിയിരിപ്പ് തുടങിയത്.
അതേ സമയം വീട് ഷാഫിയുടെ ഉടമസ്ഥതയിൽ അല്ലെന്നും തന്റെ പേരിലാണെന്നും ഷാഫിയുടെ പിതാവ്
കുഞ്ഞബ്ദുല്ല ഹാജി പറയുന്നു. കോടതിയിൽ കേസ് നിലവിലുള്ളതിനാൽ അതിന്റെ വിധിവന്ന ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നാദാപുരം: ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട നാദാപുരം അർബൺ ബാങ്ക് ഡയരക്ടർ മാർക്കും ജീവനക്കാരനും ഭരണ സമിതി സ്വീകരണം നൽകി. നാദാപുരം സ്ഥിരം സ്ഥിതി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എം.സി.സുബൈർ, നാദാപുരം പഞ്ചായത്ത് മെമ്പർ പി.വാസു, വാണിമേൽ പഞ്ചായത്ത് മെമ്പർ വി.കെ. മൂസ്സ എന്നിവർക്കാണ് സ്വീകരണം നൽകിയത്.
ചടങ്ങിൽ ബാങ്ക് ചെയർമാൻ ബംഗ്ലത്ത് മുഹമ്മദ് അധ്യക്ഷനായി. സൂപ്പി നരിക്കാട്ടേരി, വയലോളി അബ്ദുല്ല, എം.പി. സൂപ്പി,
കോടികണ്ടി മൊയ്തു, കെ.എൻ.അബ്ദുൽ റഷീദ്, ഇസ്മായിൽ വാണിമേൽ, ശ്രീജിത്ത് അരൂർ ,ശ്രീവിദ്യ തുടങ്ങിയവർ സംസാരിച്ചു
തൂണേരി: ദേശിയ യുവജന ദിനത്തിന്റെ ഭാഗമായി തൂണേരി ഗ്രാമപഞ്ചായത്തിലെ വിവിധ യൂത്ത് ക്ലബുകളുടെ സഹകരണത്തോടെ തൂണേരി പ്രാഥമിക ആരോഗ്യകേന്ദ്രവും പരിസരവും ശുചീകരിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന ഉദ്ഘാടനം ചെയ്തു. മെമ്പർ മാരായ സുധ സത്യൻ, കിഴക്കുംകരമൽ രജില, കെ കൃഷ്ണൻ, ടി.എൻ രഞ്ജിത്ത്, ലിഷ കെ, അജിത വിപി,നിയാസ് പികെ , ഫസൽ മാട്ടാൻ, ഹരിശങ്കർ എം, റിയാസ് എ.പി തുടങ്ങിയവർ നേതൃത്വം നൽകി..
കുറ്റ്യാടി: അപ്രതീക്ഷിതമായി പെയ്ത മഴയിൽ കുറ്റ്യാടി നിയോജക മണ്ഡല ത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാപക നെൽ കൃഷി നാശം സംഭവിച്ച വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പാറക്കൽ അബ്ദുള്ള എം.എൽ.എ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാറിന് നിവേദനം നൽകി. വേളം ഗ്രാമ പഞ്ചായത്തിലെ പെരുവയൽ, ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ആയഞ്ചേരി, കടമേരി, മണിയൂർ ഗ്രാമ പഞ്ചായത്തിലെ ചെരണ്ടത്തൂർ ചിറ, തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിലെ വടക്കയിൽ താഴ, തോടന്നൂർ നോർത്ത്, കമ്പളോട്ട് താഴ എന്നീ പാടശേഖര സമിതിയുടെ കീഴിലുള്ള ഹെക്ടർ കണക്കിന് നെൽ കൃഷിക്കാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. കോവിഡ് മഹാമാരി ഏൽപ്പിച്ച കനത്ത ആഘാതത്തിൽ നിന്നും കരകയറുന്ന തിനായി കടം വാങ്ങിയും ബാങ്ക് ലോൺ എടുത്തും വിത്തിറക്കിയ പാവപ്പെട്ട കർഷകർക്ക് ആവശ്യമായ നഷ്ട പരിഹാരം ഏറ്റവും വേഗത്തിൽ ലഭ്യമാക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. കുറ്റ്യാടി മേഖലയിൽ പൊടുന്നനെ ഉണ്ടായ വലിയ കൃഷി നാശത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാനും എം എൽ എ ആവശ്യപ്പെട്ടു.
വാണിമേൽ: ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി ഫാത്തിമ കണ്ടിയിലിനെയും , ക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി മുഫീദ റാഷിദ് കെ ടി കെ യെയും തിരഞ്ഞെടുത്തു .
ഇരുവരും മുസ്ലിം ലീഗ് അംഗങ്ങളാണ്. ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ പദവി സി പി എം പ്രതിനിധി ചന്ദ്രബാബുവിന് ലഭിച്ചു.
നാദാപുരം: ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരെ തെരഞ്ഞെടുത്തു. മുസ്ലിം ലീഗിലെ സി കെ നാസർ വികസന കാര്യ ചെയർമാനും എം സി സുബൈർ ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാനുമാണ്. കോൺഗ്രസിലെ റീന കിണമ്പറേമ്മലിനാണ് ക്ഷേമ കാര്യം.
കുറ്റ്യാടി: കായക്കൊടി ഗ്രാമ പഞ്ചായത്തിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് നറുക്കെടുപ്പ് വേണ്ടി വരും.
സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ സി പി എം പ്രതിനിധിയുടെ വോട്ട് അസാധുവായതിനെ തുടർന്നാണിത്. ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസം എന്നീ സ്റ്റാന്റിംഗ് കമ്മിറ്റികളിൽ ഇടതു പക്ഷം പ്രാതിനിധ്യം ഉറപ്പിച്ചതിനാൽ ഇതിന്റെ ചെയർമാൻമാർ എൽ ഡി എഫ് ആയിരിക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ വികസന കാര്യത്തിൽ രണ്ടു എൽ ഡി എഫ് അംഗങ്ങളും ഒരു യു ഡി എഫ് അംഗവും ഒരു സ്വതന്ത്ര അംഗവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സ്വതന്ത്ര അംഗം യു ഡി എഫ് അനുകൂല നിലപാട് സ്വീകരിക്കുന്നതോടെ ചെയർമാൻ സ്ഥാനത്ത് ഇരു വിഭാഗത്തിനും തുല്യ വോട്ട് ലഭിക്കും. ഈ സാഹചര്യത്തിൽ നറുക്കെടുപ്പിലൂടെ ചെയർമാനെ തീരുമാനിക്കും. നാളെയാണ് ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളിലും ഇവിടെ നറുക്കെടുപ്പായിരുന്നു.
പ്രസിഡണ്ട് സ്ഥാനം സി പി എമ്മിന് ലഭിച്ചെങ്കിലും വൈസ് പ്രസിഡണ്ട് കോൺഗ്രസിനാണ്.
നാദാപുരം: യുവജന ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യൂത്ത് റൈഡിന് ആവേശോജ്വലമായ തുടക്കം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലിയുടെ നേതൃത്വത്തിൽ ചേലക്കാട് നിന്ന് ആരംഭിച്ച കൂട്ടയോട്ടം നാദാപുരത്ത് സമാപിക്കും. ഭരണസമിതി അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ട വളന്റിയര്‍മാരുമാണ് പങ്കെടുക്കുന്നത്. ശശികുമാർ പുറമേരി സമാപന സന്ദേശം നൽകും.
കുറ്റ്യാടി: ആലക്കാട് എം.എൽ.പി സ്കൂൾ , കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി 2019-2020 അധ്യയന വർഷത്തിൽ സംഘടിപ്പിച്ച നടീൽ ഉത്സവത്തിന്റെ വിളവെടുപ്പ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രി കെ.പി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ചേന വീടുകളിലേക്ക് നൽകിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കുട്ടിക്കൂട്ടം ചേനകൃഷി കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചുവെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മേഖലയിൽ ബ്ലോക്ക് പഞ്ചായത്ത് ഇനിയും പദ്ധതികൾ ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. പി.ടി.എ പ്രസിഡണ്ട് റഷീദ്. പി.കെ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എ.വി.നാസറുദ്ദീൻ സ്വാഗതം പറഞ്ഞു. എം.പി.ടി.എ ചെയർപേർസണ്‍ സായ്ലക്ഷ്മി, സാജിദ് പെരുമ്പറേമ്മൽ, റഷീദ ടീച്ചർ, പ്രസീത.ജി.എസ്, ദിവ്യ.കെ.ദിവാകരൻ, അൻസബ്.എം, ഫാത്തിമ.എം, ജസീല.ഇ, ഫാത്തിമത്തുൽ നാജിഹ, ഫത്വാൻ അനസ്, അനസ് കെ.പി, സഹറ ഫാത്തിമ, മാജിദ്, ആമിന സയാൻ എന്നിവർ പങ്കെടുത്തു.
നാദാപുരം: മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ ഇന്ന് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
വാണിമേൽ പഞ്ചായത്തിൽ പതിനാറ് പേർക്കാണ് പോസിറ്റീവായത്. നരിപ്പറ്റയിൽ പത്ത് പേർക്കും എടച്ചേരിയിൽ എട്ടു പേർക്കും ഇന്ന് പോസിറ്റീവായി. പുറമേരിയിലും ചെക്യാട്ടും ഓരോരുത്തർക്ക് വീതം ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വാണിമേൽ: വാദീനൂർ ഇസ്ലാമിക് സെൻററിന് കീഴിൽ പ്രവർത്തിക്കുന്ന വാദിനൂർ വഫിയ്യ കോളേജിന് വേണ്ടി നിർമ്മിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നിർവഹിച്ചു. ചടങ്ങിൽ സി ഐ സി കോഡിനേറ്റർ ഹക്കീം ഫൈസി ആദൃശ്ശേരി മുഖ്യപ്രഭാഷണം നടത്തി. സമസ്ത ട്രഷറർ ചേലക്കാട് മുഹമ്മദ് മുസ്ലിയാർ പ്രാർഥന നിർവഹിച്ചു. കോളജ് പ്രിൻസിപ്പാൾ സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ തെറ്റത്ത് അമ്മദ് മുസ്ലിയാർ സ്വാഗതവും കെ.കെ. മുനീർ നന്ദിയും പറഞ്ഞു. എസ് പി എം തങ്ങൾ, അഹമദ് ബാഖവി, അസിസ് ഫൈസി, അഹമ്മദ് പുന്നക്കൽ, സിവിഎം വാണിമേൽ, ടി.എം.വി ഹമീദ്, കൊറ്റാല അഷ്റഫ്, ചേലക്കാടൻ കുഞ്ഞമ്മദ്, പി പി അഷ്റഫ് മൗലവി, ജലീൽ വാഫി അസ്ഹരി, സി കെ പി അലി മൗലവി, സി പി കുഞ്ഞമ്മദ് മാസ്റ്റർ, സിദ്ദീഖ് വെളളിയോട് , കെ.സി. മുഹമ്മദലി, ഒ.മുനീർ മാസ്റ്റർ, സി.വി അഷ്റഫ് മാസ്റ്റർ, ജാഫർ ദാരിമി, ടി.സി അന്ത്രു ഹാജി, നടുക്കണ്ടി മൊയ്തു, റഷീദ് കോടിയുറ പങ്കെടുത്തു
എടച്ചേരി: ഡൽഹിയിലെ കർഷകസമരത്തിൽ പങ്കെടുക്കുന്ന കർഷക സംഘം നാദാപുരം ഏരിയ കമ്മറ്റി പ്രതിനിധികൾക്ക് എൽ.ഡി.എഫ് നേതാക്കൾ എടച്ചേരിയിൽ യാത്രയയപ്പ് നൽകി അനുമോദിച്ചു. എടച്ചേരിയിൽ നടന്ന പരിപാടിയിലാണ് ടി.കെ ബാലൻ ചാലിൽ, അതുൽ രാജ് എന്നിവരെ അനുമോദിച്ചത്. പി.കെ ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ, വി. കുഞ്ഞിക്കണ്ണൻ, വത്സരാജ് മണലാട്ട്, വി.രാജീവ്, ടി.കെ ബാലൻ, എം.എം അശോകൻ, കെ.നാണു എന്നിവർ സംസാരിച്ചു. വി.കുഞ്ഞിക്കണ്ണൻ സമരസഖാക്കളെ ഷാളണിയിച്ചു അഭിവാദ്യം ചെയ്തു.
ഇരിങ്ങണ്ണൂർ:ഇരിങ്ങണ്ണൂർ മേഖലയിലെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ, തിറ, എന്നിവ പൂർണമായും ഒഴിവാക്കി ക്ഷേത്ര ചടങ്ങുകൾ പൂജാകർമങ്ങൾ മാത്രമായി നടത്താനും വാദ്യമേളങ്ങളില്ലാതെയും, ജനങ്ങൾ കൂടി ചേരുന്നത് ഒഴിവാക്കാനും നാദാപുരം പോലീസും എടച്ചേരി ഗ്രാമ പഞ്ചായത്തും സംയുക്തമായി വിളിച്ച യോഗത്തിൽ തീരുമാനിച്ചു. കോവിഡ് നാട്ടുമ്പുറങ്ങളിൽ പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം തീരുമാനങ്ങളെടുത്തത്. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ അധ്യക്ഷത വഹിച്ചു.സി.ഐ എൻ സുനിൽ കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ഇരിങ്ങണ്ണൂർ പ്രദേശത്തെ ക്ഷേത്രഭാരവാഹികളുടെ യോഗമാണ് ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ ചേർന്ന് ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിവാക്കാൻ തീരുമാനിച്ചത്. ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷേത്രം , പുതിയോട്ടിൽ ശ്രീഭഗവതി ക്ഷേത്രം , വേങ്ങേരി ശ്രീ ഭഗവതി ക്ഷേത്രം , മരക്കുളത്തിൽ ശ്രീ ഭഗവതി ക്ഷേത്രം , മൊയിലോള്ളതിൽ ക്ഷേത്രം , കൈതേരി മഠം, എടവലത്ത് ക്ഷേത്രം എന്നീ ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ച് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. രാജൻ, വാർഡ് മെമ്പർമാരായ കെ.ടി.കെ രാധ, ശ്രീജിത്ത് സി.പി. എന്നിവർ സംസാരിച്ചു. പി.ബാലൻ, വി.കെ മോഹനൻ മാസ്റ്റർ, രവീന്ദ്രൻ വണ്ണത്താ ങ്കണ്ടിയിൽ, പ്രമോദ് കെ . കുഞ്ഞിക്കൃഷ്ണൻ നായർ മൊയിലോള്ളതിൽ എന്നിവർ സംബന്ധിച്ചു.രാജീവൻ കെ സ്വാഗതം പറഞ്ഞു.
നാദാപുരം: ചെക്യാട് ഗ്രാമ പഞ്ചായത്തിൽ വികസനം, ക്ഷേമം, ആരോഗ്യ വിദ്യാഭ്യാസം എന്നീ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ചെയർമാൻ സ്ഥാനം മുസ്ലിം ലീഗിന്. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സണായി സി എച്ച് സമീറയും , ക്ഷേമ കാര്യ ചെയർമാനായി ടി കെ ഖാലിദ് മാസ്റ്ററും, ആരോഗ്യ വിദ്യാഭ്യാസ ചെയർ പേഴ്സണായി
കെ പി റംലയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
നാദാപുരം: കഴിഞ്ഞ ദിവസം പുളിയാവ് നാഷണൽ കോളേജിൽ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ പരിപാടിയെ കുറിച്ച് വിവാദം. മുസ്ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തിലുള്ള കോളേജിൽ പാർട്ടി നടപടിക്ക് വിധേയനായ മുൻ കെ എം സി സി നേതാവ് ലീഗ് ജനപ്രതിനിധിക്ക് ഉപഹാരം സമർപിച്ചതാണ് വിവാദമായത്. ലീഗ് അണികൾക്കിടയിൽ ഇത് അമർഷമുണ്ടാക്കിയിട്ടുണ്ടലീഗിൻ്റെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വലിയ ചർച്ചയായി ഈ വിഷയം ഉയർന്ന് വന്നിട്ടുണ്ട്.
ഇരിങ്ങണ്ണൂർ: എടച്ചേരി പഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ യു.പി, വിഭാഗം, പെൺകുട്ടികൾക്കായി വായന മത്സരം നടത്തി. കച്ചേരി പൊതുജന വായനശാല & ഗ്രന്ഥാലയത്തിൽ നടന്ന പരിപാടിക്ക് കെ കെ കുഞ്ഞിരാമൻ മാസ്റ്റർ, അമൽരാജ് ടി കെ . ഷീബ ഇ കെ, പ്രദീപൻ കെ, ആഷിക് കെ കെ , അജിത ടീച്ചർ, ഷൈനി ടീച്ചർ ഷിബി എം, പ്രവീൺ നേതൃത്വം നൽകി.
നാദാപുരം: ജയിച്ചു വന്ന വാർഡിൽ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം നടത്തി വാർഡ് മെമ്പർ. നാദാപുരം ടൗണിന്റെ ഭാഗം ഉൾപ്പെടുന്ന പത്തൊൻപതാം വാർഡ് മെമ്പർ അബ്ബാസ് കണേക്കലാണ് ഇന്ന് രാവിലെ മുതൽ
ശുചീകരണ പ്രവർത്തനത്തിന് ഇറങ്ങിയത്. നൻമപുരം റസിഡൻസ് അസോസിയേഷൻ പ്രവർത്തകരുടെ സഹകരണത്തോടെ നടന്ന ഒന്നാം ഘട്ട പ്രവർത്തനം പുളിക്കൂൽ റോഡിലായിരുന്നു.
തേങ്ങോത്ത് സൂപ്പി, ചേനത്ത് സിറാജ്, നൗഷാദ് ഇകെ, നൗഫൽ തങ്ങൾ, ഫൈസൽ ചങ്ങനോത്ത്, ഷഹബാസ് പിപി, സിറാജ് ചങ്ങനോത്ത്, ജാബിർ തങ്ങൾ എരഞ്ഞിക്കൽ , സലീം ജികെ എന്നിവർ പങ്കാളികളായി.
എടച്ചേരി:കേന്ദ്ര സർക്കാരിൻ്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ ഡൽഹിയിൽ ഒരു മാസത്തിലേറെയായി സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഡ്യവുമായി എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എടച്ചേരി ടൗണിൽ പ്രതിഷേധ സമരജ്വാലയും പ്രകടനവും നടത്തി. യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.കെ സജിത്കുമാർ ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.ടി.കെ ബാലൻ, കെ രജീഷ്, കെ.എം നാണു, പി.കെ അശോകൻ, പാച്ചാക്കര രവീന്ദ്രൻ, ടി.പ്രകാശൻ, ശ്രീജ പാലപ്പറമ്പത്ത്, കെ.വി ചാത്തു എന്നിവർ നേതൃത്വം നൽകി.
നാദാപുരം: ത്രിതല പഞ്ചായത്ത് അംഗങ്ങൾക്ക് പുളിയാവ് നാഷണൽ കോളജിൽ സ്വീകരണം നൽകി.
കോളജ് മാനേജിംഗ് കമ്മിറ്റിയാണ് പ്രൗഡമായ ചടങ്ങ് ഒരുക്കിയത്.
സി കെ നാണു എം എൽ എ ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ അബ്ദുല്ല വയലോളി അധ്യക്ഷനായി.
പാനൂർ നഗരസഭാ ചെയർമാൻ
വി നാസർ മാസ്റ്റർ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
കെ പി വനജ, വൈസ് പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷൻ,
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി വി എം നജ്മ , സുരേഷ് കൂടത്താംകണ്ടി,
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ പി പ്രതീഷ്, നസീമ ചാമാളി, പി.ഷാഹിന, പി സുരയ്യ, വൈസ് പ്രസിഡണ്ടുമാരായ അഖില മര്യാട്ട്, കെ മധു മോഹനൻ, തുടങ്ങിയവർ ഉപഹാരം ഏറ്റുവാങ്ങി.
അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, പ്രൊഫ. പി മമ്മു, കുഞ്ഞബ്ദുല്ല മരുന്നോളി തുടങ്ങിയവർ പ്രസംഗിച്ചു.
നാദാപുരം; തെരഞ്ഞെടുപ്പ് ദിവസം തെരുവംപറമ്പിലുണ്ടായ സംഘർ ഷവുമായി ബന്ധപ്പെട്ട് ജയിലിലായ എട്ടു യൂത്ത് ലീഗുകാർ മോചിതരായി. നാദാപുരം മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി
ഇ ഹാരിസ് , പ്രവർത്തകരായ റിയാസ് ഈന്തുള്ളതിൽ, വാണിയം വീട്ടിൽ മുഹമ്മദ് ഷഫീഖ് , താഴെ കവുങ്ങു ള്ളതിൽ മുഹമ്മദ് , താഴെ പുതിയോട്ടിൽ അബ്ദുൽ ലത്തീഫ്, കിഴക്കേ പറമ്പത്ത് റഈസ് ,
കുഞ്ഞി പറമ്പത്ത് ആഷിഫ്, പൂലാറോത്ത്റാഷിദ് എന്നിവർക്കാണ് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്ന ഇവർ ഇന്ന് നാലരയോടെയാണ് ജയിൽ മോചിതരായത്.
ഹാരിസ് ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും പ്രതി ചേർത്ത് പോലീസ് വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്.
ആറ് പേരെ പിറ്റേ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.
ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റ് എന്ന നിലക്ക് വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയ ഹാരിസിനെ
അവിടെ വെച്ചാണ് അറസ്റ്റ് ചെയ്തത്.
വാണിമേൽ:പഞ്ചായത്തിലെ വനിതാ ജന പ്രതിനിധികൾക്ക് വനിതാ ലീഗ് പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ, ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി.എം. നജ്മ,ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹ്റ തണ്ടാൻ്റവിട , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഫാത്തിമ കണ്ടിയിൽ, മുഫീദ റാഷിദ് എന്നിവർക്കാണ് നൽകിയത്. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് വി.കെ.കുഞ്ഞാലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഷ്റഫ് കൊറ്റാല, വി.കെ.മൂസ മാസ്റ്റർ, എം.പി. സൂപ്പി, കല്ലിൽ സൂപ്പി എന്നിവർ ആശംസകൾ അർപ്പിച്ചു. വനിതാ ലീഗ് മണ്ഡലം പ്രസിഡൻ്റ് കുണ്ടിൽ സൈനബ അധ്യക്ഷത വഹിച്ചു.വി.കെ.സാബിറ ടീച്ചർ സ്വാഗതവും ജമീല കാപ്പാട്ട് നന്ദിയും പറഞ്ഞു.
കല്ലാച്ചി : കേന്ദ്ര ഗവ. ശാസ്ത്ര സാങ്കേതിക വകുപ്പ് നൽകുന്ന ഇൻസ്പയർ അവാർഡ് കല്ലാച്ചി ഗവ.യു.പി സ്കൂളിന്. 7ാം തരം വിദ്യാർഥിനി അനുലക്ഷ്മി യാണ് അവാർഡിന് അർഹയായത്. അനുലക്ഷ്മിക്കുള്ള പി.ടി.എ യുടെ ഉപഹാര സമർപ്പണം പ്രസിഡണ്ട് നിഷാ മനോജ് നിർവ്വഹിച്ചു. അനുമോദന യോഗത്തിൽ ബ്ലോക്ക് മെമ്പർ അഡ്വ. എ സജീവൻ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം സി സുബൈർ, ദിലിപ് കുമാർ , വി.പി. സജി വൻ ., ഹെഡ് മാസ്റ്റർ എൻ സജീവൻ , ബാബു കൂമുള്ളി, ശ്രീജ ശ്രീധരൻ , രാജേഷ് സി.കെ, രാധിക ശ്രീജിത്, മണ്ടോടി മുഹമ്മദലി എന്നിവർ സംസാരിച്ചു.
നാദാപുരം; തെരഞ്ഞെടുപ്പ് ദിവസം തെരുവം പറമ്പിലുണ്ടായ സംഘർഷവുമായി ബന്ധധപ്പെട്ട് ജയിലിൽ കഴിയുന്ന എട്ടു യൂത്ത് ലീഗുകാർക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിൽ മോചിതരായില്ല. നാദാപുരം മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇ ഹാരിസ് , പ്രവർത്തകരായ റിയാസ് ഈന്തുള്ളതിൽ, വാണിയം വീട്ടിൽ മുഹമ്മദ് ഷഫീഖ് , താഴെ കവുങ്ങു ള്ളതിൽ മുഹമ്മദ് , താഴെ പുതിയോട്ടിൽ അബ്ദുൽ ലത്തീഫ്, കിഴക്കേ പറമ്പത്ത് റഈസ് ,
കുഞ്ഞി പറമ്പത്ത് ആഷിഫ്, പൂലാറോത്ത്റാഷിദ് എന്നിവർക്കാണ് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യമനുവദിച്ചു കൊണ്ടുള്ള ഉത്തരവ് കല്ലാച്ചി മജിസ്ട്രേറ്റ് കോടതിയിൽ എത്താൻ വൈകിയതിനാൽ ഇന്ന് ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല.കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്ന എട്ടു പേരും നാളെ പുറത്തിറങ്ങും.
നാദാപുരം : നാടിന്റെ ഡിജിറ്റൽ ഭൂപടമാകുന്ന ''ആൾ" അപ്ലിക്കേഷന്റെ വിവര ശേഖരണം നാദാപുരത്ത് തുടങ്ങി. ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം കല്ലാച്ചിയിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവ്വഹിച്ചു. ജീവിതത്തിന്റെ നാനാ തലങ്ങളിൽ പൊതുജനങ്ങളുമായി ബന്ധപ്പെടുന്നവരേയാണ് ആപ്ലിക്കേഷനിൽ ആദ്യഘട്ടം രജിസ്റ്റർ ചെയ്യിക്കുന്നത്. "എല്ലാമുണ്ട് എല്ലാവരുമുണ്ട് '' എന്നതാണ് ആൾ ആപ്പ് ഉറപ്പ് വരുത്തുന്നത്. എല്ലാ സേവനങ്ങളും പൊതു പ്രവർത്തകരെ ബന്ധപ്പെടാനുള്ള സൗകര്യങ്ങളും ആപ്ലിക്കേഷനിൽ ഉണ്ട്.
നാദാപുരം പഞ്ചായത്തിലെ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും രജിസ്ട്രേഷൻ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് വി വി മുഹമ്മദലി നിർവ്വഹിച്ചു.
സെക്രട്ടറി റെജുലാൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി പി ബാലകൃഷ്ണൻ, നിഷ മനോജ്,വി പി കുഞ്ഞിരാമൻ,സുബൈർ ചേലക്കാട്, ദിലീപ് കുമാർ, റീന തുടങ്ങിയവർ ആശംസകൾ നേർന്നു.
ആൾ ആപ്പ് പ്രതിനിധികളായ കെ കെ ശ്രീജിത്ത്, സി ടി അനൂപ്, നിതിൻ രാജ്, അഖിൽ തൂണേരി, അരുൺ എം ടി, അനുശ്രീ കെ കെ, അർഷ കെ പി, അജന്യ കെ കെ, ആതിര കെ, സൂര്യ ടി കെ, അരുൺ, അഭിജിത്ത് എന്നിവർ സംസാരിച്ചു.
നാദാപുരം: കഴിഞ്ഞ 22 ദിവസമായി ജയിലിൽ കഴിയുന്ന നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി
ഇ ഹാരിസടക്കം 7 പേർക്ക് ജാമ്യം. കേരള ഹൈക്കോടതിയാണ് അൽപ സമയം മുൻപ് ജാമ്യം നൽകിയത്.
തെരഞ്ഞെടുപ്പ് ദിവസം തെരുവൻ പറമ്പിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ മൂന്നാം പ്രതിയായ ഹാരിസിനെ ഡിസംബർ 16ന് പുറമേരി വോട്ടെണ്ണൽ കേന്ദ്രത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇതേ കേസിൽ ഒന്നാം പ്രതിയായ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ എം രഘുനാഥും രണ്ടാം പ്രതിയായ കെ ടി കെ അശോകനും മുൻകൂർ ജാമ്യം നേടിയിരുന്നു.
കക്കട്ടിൽ: നാദാപുരം - കുറ്റ്യാടി സംസ്ഥാന പാത യിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ നരിപ്പറ്റ പഞ്ചായത്ത് ഓഫീസ് ജീവനക്കാരന് സാരമായ പരിക്കേറ്റു. കുളങ്ങരത്ത് ഡിവൈഡറിന് സമീപത്തുവെച്ച് ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു.ഇതേ പാതയിൽ മുൻപും നിരവധി അപകടങ്ങളിൽ 17 ഓളം പേർ മരിച്ചിട്ടുണ്ട്.
പാത അപകടരഹിതമാക്കാൻ അധികൃതർ ശ്രമിച്ചുവെങ്കിലും വിജയം കണ്ടെത്തിയില്ല എന്നതാണ് ഇടയ്ക്കിക്കിടെയുള്ള അപകടങ്ങൾ സൂചിപ്പിക്കുന്നത്, പാതയോരത്ത് വാഹനങ്ങൾ നിർത്തിയിടുന്നതഅപകട കാരണമാവുന്നുണ്ട്.
കക്കട്ടിൽ, കുളങ്ങരത്ത്, നരിപ്പറ്റ റോഡ്, അമ്പലകുളങ്ങര, വട്ടോളി എന്നിവിടങ്ങളിലാണ് അപകടങ്ങൾ ഏറേയും.വട്ടോളി നാഷനൽ ഹയർ സെക്കൻ്ററി സ്കൂളിലെ രണ്ട് പിഞ്ചുകുട്ടികൾ കാറിടിച്ച് മരിച്ചതും ഈ പാതയിലാണ്. അപകടരഹിത പാതയെന്ന നാട്ടുകാരുടെ ആവശ്യത്തിനു പരിഹാരമുണ്ടായിട്ടില്ല. റോഡിന് ഇരുവശവും കാൽനട യാത്രക്കാർക്ക് സൗകര്യമില്ലന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും നടപടികൾ കൈക്കൊള്ളാതെയാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. വട്ടോളിയിൽ റോഡിന് ഇരുവശവും ഫുട്്പാത്ത് നിർമ്മിച്ച് കൈൈവരി കെട്ടിയിറ്റുുണ്ട്. നരിപ്പറ്റ റോഡ്, തീക്കുനി ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ തിരക്കേറിയ സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നിടത്തും വാഹന അപകടങ്ങൾ പതിവാണ്.
അമിത വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് വേഗനിയന്ത്രണ സംവിധാനങ്ങളില്ലാത്തതും, വീതി കുറഞ്ഞ റോഡായതുമാണ് അപകടങ്ങൾ കൂടാൻ കാരണം. സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നിടത്ത് തന്നെ തീക്കുനി, നരിപ്പറ്റ റോഡുകൾക്ക് സമീപത്തു ബസ് സ്റ്റോപ്പുകൾ ഉള്ളതും അപകടം വർധിക്കാൻ കാരണമാണ്. വേഗ നിയന്ത്രണ സംവിധാനങ്ങൾ അപകടങ്ങൾ വരുമ്പോൾ മാത്രം സ്ഥാപിക്കുകയും പിന്നീട് എടുത്തുകളയുകയും ചെയ്യുന്നതായി ആക്ഷേപമുണ്ട്. എയർപോർട്ട് റോഡായി ഉയർത്തിയതോടെയാണ് ഇവിടെ അപകടം കൂടിയത്. ആവശ്യത്തിന് വീതി കൂട്ടാതെ പണി തീർത്തതാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു.
സംസ്ഥാന പാതയോരത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇവരുടെ സുരക്ഷ മുൻനിർത്തി യെങ്കിലും വേഗനിയന്ത്രണ സംവിധാനമൊരുക്കണമെന്ന് നാട്ടുകാർ പറയുന്നു.
നാദാപുരം: പാമ്പാടി നെഹ്റു കോളേജിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട വളയത്തെ ജിഷ്ണു പ്രണോയിയുടെ നാലാമത് ചരമവാർഷിക ദിനം സിപി എം കല്ലുനിര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. എ കെ രവീന്ദ്രൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി പി ചാത്തു, ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ്, കെ പി പ്രദീഷ്, എൻ പി കണ്ണൻ, അഡ്വ. രാഹുൽ രാജ്, പി പി കുമാരൻ, വി പി ശശിധരൻ എന്നിവർ സംസാരിച്ചു. വളയം പഞ്ചായത്തിലെ എൽ.ഡി.എഫ് സാരഥികൾക്ക് പരിപാടിയിൽ സ്വീകരണം നൽകി.
പൂവ്വം വയലിലെ വീട്ടുമുറ്റത്ത് ചേർന്ന അനുസ്മരണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ എം സുമതി, വി കെ രവി, എം ദേവി, രാഷ്ട്രീയ പാർടി പ്രതിനിധികളായ എ കെ രവീന്ദ്രൻ, കെ ചന്ദ്രൻ, കെ ടി കുഞ്ഞിക്കണ്ണൻ, പി പി കുമാരൻ, അശോകൻ എന്നിവർ സംസാരിച്ചു. പി കെ വിനോദൻ സ്വാഗതം പറഞ്ഞു.
കക്കട്ടിൽ: നാഷണൽ യൂത്ത് പാർലിമെൻ്റ് ഫെസ്റ്റീവലിൽ കേരളത്തിൻ്റെ പ്രതിനിധികളിൽ ഒരാളായി പങ്കെടുക്കുന്നതിനുള്ള അവസരം ലഭിച്ച സന്തോഷത്തിലാണ് കക്കട്ടിൽ കുളങ്ങരത്ത് സ്വദേശിനി ചേണികണ്ടി അബ്ദുൾ അസീസിൻ്റെ മകൾ ഫൈസ അബ്ദുൾ അസീസ്. കേന്ദ്ര യുവജന കാര്യ- കായിക മന്ത്രാലയം, നെഹ്റു യുവകേന്ദ്ര, നാഷനൽ സർവ്വീസ് സ്കീം എന്നിവയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാന തല യൂത്ത് പാർലിമെൻ്റിൽ പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതിനെ തുടർന്നാണ് ഫൈസ അബ്ദുൾ അസീസിന് ഈ അവസരം കൈവന്നിരിക്കുന്നത്. 12,13 തീയ്യതികളിൽ പാർലിമെൻ്റ് സെൻട്രൽ ഹാളിൽ നടക്കുന്ന നാഷണൽ യൂത്ത് പാർലിമെൻ്റ് ഫെസ്റ്റിവലിൽ കേരളത്തിൽ നിന്നും പങ്കെടുക്കുന്ന മൂന്നു പേരിൽ ഒരാളാണ് ഫൈസ. ദേശീയ യുവജന ദിനമായ ജനുവരി 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് യൂത്ത് പാർലിമെൻ്റ് ഉദ്ഘാടനം ചെയ്യുന്നത്. പത്തനംതിട്ട ജില്ലയിലെ എസ്.മുംതാസ്, കോട്ടയം ജില്ലയിലെ അർച്ചന പ്രകാശ് എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചത്. ഫൈസ അബ്ദുൾ അസീസ് ബി.എസ്.സി.സൈക്കോളജി ബിരുദധാരിയാണ്. ഹസീനയാണ് മാതാവ്.
പാറാട്: അസുഖത്തെ തുടർന്ന് ചികിത്സയിലുള്ള പി ആർ എം കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾക്ക് പി ആർ എം കൊളവല്ലൂർ ഹയർസെക്കൻഡറി വിഭാഗം അധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ, മാനേജ്മെന്റ്, പി.ടി.എ തുടങ്ങിയവരുടെ സഹകരണത്തോടെ ധനസഹായം ശേഖരിച്ചു നൽകി. സാമ്പത്തിക മായി പ്രയാസമനുഭവിക്കുന്ന രോഗികളായ രക്ഷിതാക്കളെ സഹായിക്കാനാണ് ഫണ്ട് സ്വരൂപിക്കാൻ സ്കൂൾ അധികൃതർ രംഗത്തിറങ്ങിയത്. പ്രിൻസിപ്പൽ എം ശ്രീജ, സ്റ്റാഫ് സെക്രട്ടറി മനോജ് കുമാർ പി.കെ, പി.ടി.എ പ്രസിഡന്റ് ജ്യോതിബാബു , അധ്യാപകരായ ജോഷി ജോർജ് കെ.ടി, സുമേഷ് പി.എസ്, എസ്.കെ ചിത്രാംഗദൻ ,ഡോ.രൂപ ടി.എം, സഫറിക് സഹദ്, റസാഖ് പി.വി എന്നിവർ വിദ്യാർത്ഥിയുടെ വീട്ടിലെത്തിയാണ് ചികിത്സ സഹായമായി രണ്ടു ലക്ഷത്തി ഏഴായിരം രൂപ കൈമാറിയത്.
നാദാപുരം: മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പ്രവൃത്തികൾക്ക് 3 കോടി 80 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു. ടെന്റർ നടപടി പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിക്കും.
1 - വില്ലാപ്പള്ളി - എടച്ചേരി - ഇരിങ്ങണ്ണൂർ റോഡ് - 28ലക്ഷം
2- ചേലക്കാട് - വില്യാപ്പള്ളി - വടകര റോഡ് - 35 ലക്ഷം
3 - മൊകേരി - കായക്കൊടി - പാലോളി - തൊട്ടിൽപ്പാലം റോഡ് - 17 ലക്ഷം
4 - മൂന്നാം കൈ - കരിങ്ങാട് - കൈവേലി റോഡ് - 60 ലക്ഷം
5 - ആ വടിമുക്ക് - മുടവന്തേരി റോഡ് - 8 ലക്ഷം
6- കുമ്പളച്ചോല -കമ്മായി - വാളൂക്ക് റോഡ് - 22 ലക്ഷം
7 - കക്കട്ടിൽ - കൈവേലി റോഡ് - 3 ലക്ഷം
8 - വിലങ്ങാട് - പാനോം -പുല്ല് വായ് റോഡ് - 5 ലക്ഷം
9 - മുള്ളൻ കുന്ന് - കുണ്ടുതോട് - പി.ടി. ചാക്കോ റോഡ് - 50 ലക്ഷം
10 - കല്ലാച്ചി-വാണിയൂർ റോഡ് - 10 ലക്ഷം
11- ചാത്തൻ ക്കോട്ട് നട - മുറ്റത്ത പ്ലാവ് - പശു ക്കടവ് റോഡ് - 23 ലക്ഷം
12- ട്രാൻ ഫോമർ മുക്ക് - നമ്പ്യാത്തൻ കുണ്ട് റോഡ് - 17 ലക്ഷം
13 പുറമേരി -വേറ്റുമ്മൽ റോഡ് - 50 ലക്ഷം
14 പുറമേരി - തുരുത്തി മുക്ക് റോഡ് - 6 ലക്ഷം
15 - കച്ചേരി - വെള്ളൂർ - കോട്ടേമ്പ്രം റോഡ് - 5 ലക്ഷം
16- കായപ്പനച്ചി കുന്നു ചിറ- പുതിയങ്ങാടി റോഡ് - 8 ലക്ഷം
17- നാദാപുരം - പുളിക്കൂൽ - കുമ്മങ്കോട് റോഡ് -7 ലക്ഷം
18- പയന്തോങ്ങ് -ചിയ്യൂർ - നരിപ്പറ്റ റോഡ് - 3 ലക്ഷം
19- പാറക്കടവ് - പുളിയാവ് - ജാതിയേരി റോഡ് - 22 ലക്ഷം
20- തൊട്ടിൽപ്പാലം കുണ്ടുതോട് റോഡ് - 7 ലക്ഷം
വടകര: ലോകനാർ കാവിലെ സപ്ലൈകോ ഗോഡൗണിൽ ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ വൻ തീപിടുത്തം ഭക്ഷ്യധാന്യ കിറ്റ് കൾ ഓയിലുകൾ വെളിച്ചെണ്ണ തുടങ്ങിയ ഉൾപ്പെടെ ടെ കത്തിനശിച്ചു ഷോർട്ട് സർക്യൂട്ടാണ് ആണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം ഇതുവഴി സുപ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാരാണ് നിന്നും പുക ഉയരുന്നത് കണ്ടത് അത് ഉടൻ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ അടക്കം നാല് യൂണിറ്റുകൾ സ്ഥലത്തെത്തി എത്തി വടകര നാദാപുരം പേരാമ്പ്ര കൊയിലാണ്ടി പ്രദേശങ്ങളിൽ യൂണിറ്റുകൾ ആണ് ഇവിടെ എത്തിയത് ഏറെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാരുടെയും പ്രദേശവാസികളെയും സഹകരണത്തോടെ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കാ കഴിഞ്ഞു. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നുതായി സപ്ലൈകോ ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ തീ പടരാതിരിക്കാൻ നാട്ടുകാരും ഫയർഫോഴ്സും മുകളിലെ ഭക്ഷ്യധാന്യ കിറ്റുകൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. തീയണച്ചതോട് പുക കാരണം ഗോഡൗണിന് ഉള്ളിലേക്ക് കടക്കാൻ കഴിയാത്ത അവസ്ഥ ആയതിനാൽ ഗോഡൗണിലെ സിംഗ് മേൽക്കൂര നാട്ടുകാരും ഫയർഫോഴ്സും മാറ്റി.
നാദാപുരം: ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലിക്ക് കല്ലാച്ചി ചീറോത്ത് മുക്കിൽ ഏർപ്പെടുത്തിയ സ്വീകരണ സമ്മേളനം
ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്തു. ആനാണ്ടി അബ്ദുല്ല അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുല്ല അനുമോദന പ്രസംഗം നടത്തി. തറക്കണ്ടി പോക്കർ ഹാജി ഉപഹാര സമർപ്പണം നടത്തി. റഷീദ് വെങ്ങളം,
കെ പി എം സലീം മാസ്റ്റർ, സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, എം പി സൂപ്പി, കെ കെ നവാസ്, സാലി പുതുശേരി പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം സി സുബൈർ, അബ്ബാസ് കണേക്കൽ, ജനീദ ഫിർദൗസ്, മസ്ബൂബ അസീദ് സംബന്ധിച്ചു.
നവാസ് പാലേരി ഗാനം ആലപിച്ചു. സി കെ നാസർ സ്വാഗതവും, ടി വി കെ ഇബ്രാഹിം നന്ദിയും പറഞ്ഞു.
കക്കട്ടിൽ: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ സമിതിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കുള്ള സ്വീകരണവും, ഹയർ സെക്കൻററി തുല്യതാ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. മുൻ എം എൽ എ ശ്രീമതി കെ. കെ ലതിക ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സിക്രട്ടറി പ്രജുകമാർ അദ്ധ്യക്ഷത വഹിച്ചു. കെ.സി.രാജീവൻ സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ചന്ദ്രി, വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സി.എം യശോദ, സി.വി നജ്മ ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാരായ നയീമ (വേളo), ഒ.പി ഷിജിൽ ( കായക്കൊടി ), നഫീസ ടീച്ചർ (കറ്റ്യാടി), ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഗീതാ രാജൻ, വിശ്വൻ മാസ്റ്റർ, കുഞ്ഞിക്കണ്ണൻ, മുജീബ് റഹ്മാൻ, പഠിതാക്കളിൽ നിന്ന് ജനപ്രതിനിധികളായ കെ.വി തങ്കമണി ക്രാവിലുംപാറ) മിനി ( നരിപ്പറ്റ) നോഡൽ പ്രേരക് നിഷ എന്നിവർ സംസാരിച്ചു. നോഡൽ പ്രേരക് കെ. കെ. ദീപ നന്ദി പറഞ്ഞു.
നാദാപുരം: ചെക്യാട് ചോയി തോട്ടിൽ മുങ്ങിത്താഴുകയായിരുന്ന നാലു വയസ്സുകാരൻ്റെ ജീവൻ രക്ഷിച്ച അശ്വിൻ കൃഷ്ണയെ കെ എസ് യു ആദരിച്ചു. സമീപവാസിയായ കുറ്റിവയലിൽ അബൂബക്കറുടെ മകളുടെ കല്യാണ ദിവസം കുട്ടികളോടൊത്ത് കുളിയ്ക്കാൻ തോട്ടിലേക്ക് പോയ ചാത്തോത്ത് നംഷീദിൻന്റെ മകൻ അജ്മലിനെയാണ് അശ്വിൻ കൃഷ്ണ രക്ഷിച്ചത്. കൂടെയുണ്ടായിരുന്ന പെൺകുട്ടി ശബ്ദമുണ്ടാക്കുന്നത് കേട്ട് ഓടി വന്ന അശ്വിൻ ഒന്നും നോക്കാതെ വെള്ളത്തിലേക്ക് ചാടി കയത്തിൽ മുങ്ങുകയായിരുന്ന അജ്മലിനെ രക്ഷിക്കുകയായിരുന്നു.
കെ എസ് യു മണ്ഡലം സെക്രട്ടറി കൂടിയായ അശ്വിൻ കൃഷ്ണയെ നിയോജക മണ്ഡലം പ്രസിഡണ്ട് എൻ കെ അഭിഷേക് ഷാളണിയിച്ചു. ഭാരവാഹികളായ ശുഹൈല്‍ മേച്ചിക്കാട്ട്, അബ്ദുള്ള മുണ്ടോളി, എം ഹരിശങ്കർ, മുഹമ്മദ് പി പി ,നബീൽ പി പിഎന്നിവര്‍ സംബന്ധിച്ചു.
ഇരിങ്ങണ്ണൂർ: ഇടതുപക്ഷ മുന്നണി വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കുമെന്നും പിണറായി സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ വൻ വിജയമെന്നും ഇ.കെ വിജയൻ എം.എൽ.എ അഭിപ്രായപ്പെട്ടു. എടച്ചേരി പഞ്ചായത്തിൽ നിന്നും വിജയിച്ച എൽ.ഡി.എഫ് ജനപ്രതിനിധികൾക്കും ഇരിങ്ങണ്ണൂർ സ്വദേശിയായ വടകര മുൻസിപ്പൽ ചെയർപേഴ്സൻ കെ.പി ബിന്ദു, ജില്ലാ പഞ്ചായത്തംഗം കൂടത്താങ്കണ്ടി സുരേഷ്, തൂണേരി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ ,മെമ്പർ എ.ഡാനിയ എന്നിവർക്കും എൽ.ഡി.എഫ് ഇരിങ്ങണ്ണൂർ മേഖലാ കമ്മറ്റി നൽകിയ സ്വീകരണ സമ്മേളനം ഇരിങ്ങണ്ണൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് ഇരിങ്ങണ്ണൂർ മേഖലാ പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. സി.പി.എം നാദാപുരം ഏരിയാ സെക്രട്ടറി പി.പി ചാത്തു ,എൽ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് പി.എം നാണു, വടകര മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദു, ജില്ലാ പഞ്ചായത്തംഗം കൂടത്താങ്കണ്ടി സുരേഷ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ, വൈസ് പ്രസിഡണ്ട് എം.രാജൻ, ബ്ലോക്ക് മെമ്പർ എ.ഡാനിയ എന്നിവർ പ്രസംഗിച്ചു.എൽ.ഡി.എഫ് ഇരിങ്ങണ്ണൂർ മേഖലാ സെക്രട്ടറി ടി. അനിൽകുമാർ സ്വാഗതവും പഞ്ചായത്ത് മെമ്പർ ടി.കെ ഷിബിൻ നന്ദിയും പറഞ്ഞു. കായപ്പനച്ചി ചെറുകുളത്ത് നിന്നും ആരംഭിച്ച ജനപ്രതിനിധികളെ ആനയിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇരിങ്ങണ്ണൂരിലേക്ക് നടത്തിയ സ്വീകരണ ഘോഷയാത്രയിൽ യുവാക്കളും യുവതികളുമുൾപ്പെടെ നൂറ് കണക്കിന് പ്രവർത്തകർ ആവേശപൂർവ്വം പങ്കെടുത്തു.
നാദാപുരം: നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി
ഇ ഹാരിസിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ച ത്തേക്ക് മാറ്റി. ഹൈക്കോടതി രണ്ടു തവണ മാറ്റി വെച്ചതിനാൽ ഇന്ന് ജാമ്യം ലഭിക്കുമെന്ന് കരുതിയെങ്കിലും വീണ്ടും മാറ്റിവെക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് ദിവസം തെരുവൻ പറമ്പിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ മൂന്നാം പ്രതിയായ ഹാരിസിനെ ഡിസംബർ 16ന് പുറമേരി വോട്ടെണ്ണൽ കേന്ദ്രത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇതേ കേസിൽ ഒന്നാം പ്രതിയായ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ എം രഘുനാഥും രണ്ടാം പ്രതിയായ കെ ടി കെ അശോകനും മുൻകൂർ ജാമ്യം നേടിയിരുന്നു.
ഹാരിസിന് പുറമേ ആറ് പേർ കൂടി റിമാന്റിൽ കഴിയുകയാണ്.
നാദാപുരം: ഇന്ന് രാത്രി ദുബായിലേക്ക് പോകേണ്ട യുവാവിന് ഗൾഫ് യാത്ര മുടങ്ങിയതിന് പുറമെ വിമാന ടിക്കറ്റിന്റെ പണവും നഷ്ടമായി.
ചേലക്കാട് സ്വദേശി മൂരിപ്പറമ്പത്ത് മുഹമ്മദ് ഹിശാമിനാണ് കോവിഡ് പോസിറ്റീവായതിനാൽ യാത്ര മുടങ്ങിയത്.
ആദ്യമായി ദുബായിലേക്ക് പോവുന്ന ഇദ്ദേഹം രണ്ട് ദിവസം മുമ്പ് നാദാപുരത്തെ സ്വകാര്യ ക്ലിനിക്കിൽ ആർ ടി പി സി ആർ ടെസ്റ്റിന് വിധേയ നായിരുന്നു . ഇതിന്റെ പരിശോധന ഫലം ഇന്നലെ വൈകീട്ട് ക്ലിനിക്കിൽ എത്തിയെങ്കിലും ഇവർ മറച്ചു വെച്ചു എന്നാണ് യുവാവ് പറയുന്നത്.
ഇന്ന് രാവിലെ മാത്രമാണ് ഇയാൾ കോവിഡ് പോസിറ്റീവ് ആണെന്ന് മനസ്സിലാവുന്നത് . അത്കൊണ്ട് തന്നെ വിമാന ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ ഇദ്ദേഹത്തിന് സാധിച്ചില്ല .ഫലം വന്ന സമയത്ത് തന്നെ ഇദ്ദേഹത്തെ വിവരം അറിയിച്ചിരുന്നെങ്കിൽ സാമ്പത്തിക നഷ്ടം ഒഴിവാക്കാമായിരുന്നു എന്നാണ് മുഹമ്മദ് ഹിഷാം പറയുന്നത് . അതെസമയം ആരോഗ്യ വകുപ്പിനെയും പോലീസ് ഉദ്യോഗസ്ഥരെയും ഹിശാമിന്റെ പരിശോധന ഫലം പോസിറ്റീവ് ആണെന്ന വിവരം ഇന്നലെ വൈകീട്ട് തന്നെ അറിയിച്ചതായി ക്ലിനിക് മാനേജർ പറഞ്ഞു . എന്നാൽ സ്വകാര്യ ക്ലിനിക്കിൽ നിന്ന് നടത്തിയ പരിശോധന യുടെ ഫലം അവർ തന്നെയാണ് പാർട്ടിയെ അറിയിക്കണ്ടതെന്നും ആരോഗ്യ വകുപ്പ് ഇക്കാര്യത്തിൽ കുറ്റക്കാരല്ലെന്നുമാണ് ഹെൽത്ത് ഇൻസ്പെക്ടർ നൽകുന്ന വിശദീകരണം .
തൂണേരി: വെള്ളൂരിൽ നടന്ന അണ്ടർ 19 ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു വിവ വെള്ളൂർ ജേതാക്കളും.
ലീ യുനൈറ്റഡ് പെരിങ്ങത്തൂർ റണ്ണേഴ്സ് അപ്പുമായി. ജേതാക്കൾക്ക് 5001രൂപയും ട്രോഫിയും റണ്ണേഴ്സ് അപ്പിന് 2001രൂപയും ട്രോഫി യും തൂണേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെപിസി തങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ബാസ് കണക്കൽ, ഇസ്മായിൽ റുബിയാൻ, ഫസൽ മാട്ടാൻ ,എ പി സിറാജ്, റിയാസ് എപി തുടങ്ങിയവർ സംബന്ധിച്ചു.
നാദാപുരം: ചെക്യാട് കുടുംബരോഗ്യ കേന്ദ്രത്തിൽ നാളെ ( ചൊവ്വ ) രാവിലെ 9.30 മുതൽ കോവിഡ് പരിശോധന നടക്കും.
ആന്റിജൻ ടെസ്റ്റും ആർ ടി പി സി ആർ ടെസ്റ്റും ഉണ്ടായിരിക്കും.
പരിശോധനക്ക് വരുന്നവർ ആരോഗ്യ പ്രവർത്തകർക്ക് നേരത്തെ പേര് നല്‍കേണ്ടതാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്ത്, മെഡിക്കൽ ഓഫീസർ ഡോ. അനിൽ കുമാർ എന്നിവർ അറിയിച്ചു.
പാറക്കടവ്: ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സ്റ്റുഡൻ്റ് പൊലിസ് കാഡറ്റ് പദ്ധതിയിൽ പരിശീലനം ലഭിച്ച് പടിയിറങ്ങിയ കാഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു.
സംസ്ഥാന തലത്തിൽ രൂപീകൃതമായ സ്റ്റുഡൻ്റ് വളണ്ടിയർ കോർപ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംഗമം ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്ത് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി.കെ മുഹമ്മദ് അധ്യക്ഷനായി. എസ്.പി.സി ജില്ലാ അസി. നോഡൽ ഓഫീസർ സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രൈസ് ചാരിറ്റി ലോഗോ പ്രകാശനവും പ്രഖ്യാപനവും വാർഡ് അംഗം ടി.കെ ഖാലിദ് മാസ്റ്റർ നിർവ്വഹിച്ചു. സബ് ഇൻസ്പെക്ടർ സുധീർ കുമാർ , പി.ടി.എ പ്രസിഡൻ്റ് സി.കെ അൻവർ , കമ്മ്യൂണിറ്റി പൊലിസ് ഓഫീസർമാരായ പി.പി അബ്ദുൽ ഹമീദ് , പി.കെ സജില , എസ് .സി.പി.ഒ ഷാനി , കെ രഞ്ജിനി , യു.സി അബ്ദുൽ വാഹിദ് , എ സുരേന്ദ്രൻ , കെ.പി നിഹാൽ , ബി.കെ അഭിനവ് , ഒ ഫായിസ് , ദാന ബശീർ , സഫ പർവീൻ സംസാരിച്ചു.
വാണിമേൽ: കുടുംബത്തിലെ മതിർന്ന മരുമകൾ പി സുരയ്യ ടീച്ചർ വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി സ്ഥാനമേറ്റപ്പോൾ സന്തോഷം പങ്കിടാൻ പണിക്കറവീട്ടിലെ മർഹും അന്ത്രു കണ്ണോത്ത് ഖദീജ ദമ്പതികളുടെ എട്ട് മക്കളും അവരുടെ കുടുംബാങ്ങങ്ങളും കൂടിയപ്പോൾ സ്വീകരണം ഹൃദ്യമായി.വി മൊയ്തു മാസ്റ്റർ അദ്ധ്യക്ഷത നിർവ്വഹിച്ച പരിപാടി തൂണേരി ബ്ലോക്ക് പഞ്ചായത്ത് മൂൻ മെമ്പർ തെങ്ങലക്കണ്ടി അബ്ദുള്ള ഉത്ഘാടനം ചെയ്തു. മുസ്ലിം യൂത്ത്ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി സി കെ സുബൈർ ഉപഹാരസമർപ്പണവും നാസർ മൗലവി ഉത്ബോധന ഭാഷണവും നടത്തി.പി വി അമ്മദ് മാസ്റ്റർ, പി വി സൂപ്പി, റഫീഖ് വില്ല്യാപ്പള്ളി, നൗഫൽ മൊട്ടേമ്മൽ, മുജീബ്, സഹീർ വി കെ, ജൗഹർ പി വി, ശഫീന അഫ്സൽ കുറ്റ്യാടി, അനീസ് ടി കെ,എന്നിവർ ആശംസകൾ നേർന്ന പരിപാടിക്ക് ഫാസിൽ പി വി നന്ദി പറഞ്ഞു.
നാദാപുരം: ഡൽഹിയിൽ കേന്ദ്ര കർഷകവിരുദ്ധ നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എൽ.ജെ.ഡി നാദാപുരം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൂണേരിയിൽ സായാഹ്ന ധർണ്ണ നടത്തി. ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.എം നാണു അധ്യക്ഷത വഹിച്ചു. എം. വേണുഗോപാല കുറുപ്പ്, വത്സരാജ് മണലാട്ട്, കെ. നാരായണൻ, ഇ.കെ കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു. എം.പി വിജയൻ മാസ്റ്റർ സ്വാഗതവും ടി.രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
നാദാപുരം: നാദാപുരം ലേബർ കോൺട്രാക്ട് സൊസൈറ്റി ജനറൽ ബോഡി മീറ്റിങ്ങിൽ കോൺഗ്രസും ലീഗും തമ്മിൽ മത്സരം. 11 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിൽ 8 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. എന്നാൽ കോൺഗ്രസിലെ ഭിന്നത മൂലം മൂന്ന് അംഗങ്ങളുള്ള ലീഗിലെ ഒ.സി ജയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇത് തെരഞ്ഞെടുപ്പിന് ശേഷം നാദാപുരത്തെ ഓഫിസിനു സമീപം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റതിനിടയായി. കോൺഗ്രസിലെ ഒരു വിഭാഗം കാലുവാരിയെന്നാരോപിച്ചായിരുന്നു ഇരു വിഭാഗവും തമ്മിൽ ഓഫിസ് പരിസരത്ത് വാക്കേറ്റമുണ്ടായത്. നാദാപുരം പൊലിസ് സ്ഥലത്തെത്തി ഇരു വിഭാഗത്തെയും പറഞ്ഞുവിട്ടു. പ്രസിഡന്റായി ഒ.സി ജയൻ വാണിമേലിനെയും വൈസ് പ്രസിഡന്റായി ആയിഷ നാദാപുരത്തിനെയും തെരഞ്ഞെടുത്തു.
നാദാപുരം: എൻ.ജി.ഒ. അസോസിയേഷൻ മുൻ ജില്ലാ പ്രസിഡണ്ടും, സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ജില്ലാ ചെയർമാനും, യുനൈറ്റഡ് ടീച്ചേഴ്സ് ആൻറ് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ ചെയർമാനുമായിരുന്ന എൻ.പി ബാലകൃഷ്ണനെ അനുസ്മരിച്ചു. എൻ.ജി.ഒ. അസോസിയേഷൻ നാദാപുരം ബ്രാഞ്ച് കമ്മിറ്റി നടത്തിയ അനുസ്മരണം കെ.പി.സി.സി സെക്രട്ടറി വി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏറ്റെടുക്കുന്ന പദവികളോട് നീതി പുലർത്തുകയും സംഘടനാ പ്രവർത്തനത്തിൻ്റെ നല്ല ശൈലി പുതുതലമുറക്ക് പകർന്ന് നൽകുകയും ചെയ്ത അപൂർവ്വ വ്യക്തിത്വമായിരുന്നു എൻ.പി.ബാലകൃഷ്ണനെന്ന് അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡണ്ട് വി.പി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.പ്രദീപൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശശികുമാർ കാവാട്ട്, ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.സന്തോഷ് കുമാർ , കെ.ദിനേശൻ, നേതാക്കളായ ഒ.സൂരജ്, ടി ജൂബേഷ്, എം.പി നന്ദകുമാർ, വി.എൻ.കെ സുനിൽകുമാർ, എം.പി പ്രജീഷ്, എം.വി.സിദ്ദീഖ് എന്നിവർ സംസാരിച്ചു.
തൂണേരി: വെള്ളൂരിൽ വിവ ആർട്സ് & സ്പോർട്സ് ക്ലബ് നടത്തിയ അണ്ടർ 19 ഫുട്ബോൾ ടൂർണമെന്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന ഉദ്ഘാടനം ചെയ്തു.. വാർഡ് മെമ്പർ രജില കിഴക്കുംകരമൽ അധ്യക്ഷത വഹിച്ചു.
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി സുരേഷ് കുമാർ, എം കെ സമീർ, വി കെ രജീഷ്, ഫസൽ മാട്ടാൻ, സിറാജ് എ.പി, ആശിർ വി പി, റിയാസ് എപി, റാഷിദ് നാമത്ത് തുടങ്ങിയവർ സംസാരിച്ചു.
നാദാപുരം: ആദിവാസി കോളനികളിലെ നിർമാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട യോഗത്തിൽ ജില്ലാ കലക്ടർ രോഷാ കുലനായി. ഇന്ന് കാലത്ത് പന്നിയേരി സാംസ്കാരിക നിലയത്തിൽ എം എൽ എ യുടെയും ജന പ്രതിനിധി കളുടെയും സാന്നിധ്യത്തിൽ ചേർന്ന
അവലോകന യോഗത്തിലാണ് കലക്ടർ പൊട്ടിത്തെറിച്ചത്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് കളക്ടർ സാംബശിവ റാവു , ഇ കെ വിജയൻ എം എൽ എ , തൂണേരി ബ്ലോക്ക് പ്രസിഡന്റ് വനജ , വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് സുരയ്യ ടീച്ചർ ,ട്രൈബൽ ഡെവലപ്മന്റ് ഓഫീസർ മുഹമ്മദ് നഈം തുടങ്ങിയവർ പന്നിയേരി ആദിവാസി കോളനിയിൽ എത്തിയത് .
അവിടെ സാംസ്കാരിക നിലയത്തിൽ കോളനി വാസികളുമായി ചർച്ച നടത്തി .വിലങ്ങാട് വിവിധ കോളനികളിലെ നിർമ്മാണ പ്രവർത്തനങ്ങൾ , കുടിവെള്ള പദ്ധതികൾ തുടങ്ങിയവയ്ക്കായി സർക്കാർ പത്ത് കോടി രൂപയോളം അനുവദിച്ചിരുന്നു .
ഇതിന്റെ പ്രവർത്തി ഏറ്റെടുത്തത് എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന എഫ് ഐ ടി എന്ന ഏജൻസിയാണ് .
എഫ്ഐ ടിയുടെ പ്രതിനിധികളും യോഗത്തിന് എത്തിയിരുന്നു . നിർമ്മാണ പ്രവർത്തി മന്ദഗതിയിലായതിനെ തുടർന്ന് എഫ് ഐ ടി ഉദ്യോഗസ്ഥരെ കളക്ടർ രൂക്ഷ ഭാഷയിൽ വിമർശിക്കുകയും ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു .
തൂണേരി: ബ്ലോക്ക്, ഗ്രാമ പഞ്ചായത്തിലേക്ക് ജയിച്ച എൽ.ഡി.എഫ് അംഗങ്ങൾക്കും ജില്ലാ പഞ്ചായത്ത് എടച്ചേരി ഡിവിഷനിൽ നിന്നും വിജയിച്ച കൂടത്താം കണ്ടി സുരേഷിനും സ്വീകരണവും റാലിയും നടത്തി. ബ്ലോക്ക് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി തൂണേരി ടൗണിൽ സമാപിച്ചു. സ്വീകരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.എം നാണു അധ്യക്ഷത വഹിച്ചു. പി.പി ചാത്തു, എം.ടി ബാലൻ, എം.പി വിജയൻ, നെല്യേരി ബാലൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ, വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ, ജില്ലാ പഞ്ചായത്തംഗം കൂടത്താങ്കണ്ടി സുരേഷ്, രജീന്ദ്രൻ കപ്പള്ളി, ടി.ജിമേഷ് , ഇ.കെ രാജൻ എന്നിവർ പ്രസംഗിച്ചു.
വാണിമേൽ: കൊവിഡ് നിയന്ത്രണങ്ങളോടെ വിദ്യാലയങ്ങൾ തുറന്ന ദിവസം തന്നെ വിദ്യാർത്ഥികൾക്ക് മാസ്ക് വിതരണം ചെയ്ത് വാർഡ് മെമ്പർ മാതൃകയായി.
വാണിമേൽ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ വി കെ മൂസ മാസ്റ്ററാണ്
ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മാസ്കുമായി എത്തിയത്.
സ്കൂളിൽ നടന്ന ചടങ്ങിൽ
പ്രിൻസിപ്പൽ എൻ കെ മൂസ മാസ്റ്റർ ഏറ്റുവാങ്ങി.
ഹെഡ്മാസ്റ്റർ ടി പി അബ്ദുൽ കരീം, മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എം കെ അഷ്റഫ്, അധ്യാപകരായ പി ഷൗക്കത്തലി, ഒ സുധി ലാൽ, ഷസ്നിയ തുടങ്ങിയവർ സംബന്ധിച്ചു.
നാദാപുരം : ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് നടത്തിയ പുതു വർഷാഘോഷം വേറിട്ട അനുഭവമായി. പരസ്പരം പരിചയപ്പെട്ട ശേഷം ഭാവി വികസന പ്രവർനങ്ങളും ചർച്ച ചെയ്തു.കേന്ദ്ര- സംസ്ഥാന ഫണ്ടുകളും തനത് ഫണ്ടുകളും ഉപയോഗിച്ച് വരും നാളുകളിലെ വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോവാമെന്ന് പ്രസിഡണ്ട് വി.വി. മുഹമ്മദലിയും സെക്രട്ടറി എം.പി രജുലാലും പറഞ്ഞു . പഞ്ചായത്തിലെ ജനങ്ങൾക്ക് നൽകിയ പുതുവത്സര സന്ദേശത്തിലാണ് ഇവർ നയം വ്യക്തമാക്കിയത്.
നാദാപുരം: വിവിധയിനം കേക്കുകൾ നിർമിച്ച സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ യുവതി അന്തേവാസി കൾക്ക് ന്യൂ ഇയർ കേക്കുകളുമായി എടച്ചേരി തണലിൽ എത്തി. ഇരിങ്ങണ്ണൂരിലെ പാലപ്പറമ്പത്ത് സുവൈബത്തുൽ അസ്ലമിയയാണ്
മക്കളായ അയന, അമൽ എന്നിവർക്കൊപ്പം തണലിലെത്തി കേക്കുകൾ കൈമാറിയത്.
എം.എസ് സി ബയോ കെമിസ്ട്രിയിൽ റാങ്ക്
ജേതാവായ ഈ ഇരുപത്തിയഞ്ചുകാരി
കൊവിഡ് തീർത്ത ലോക് ഡൗൺ കാലത്ത് നിർമിച്ച വ്യത്യസ്തയിനം കേക്കുകൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആഘോഷവേളകളിൽ മധുരം നിറക്കുന്ന ഈ യുവതി തണലിലെ അന്തേവാസികൾക്കും മധുരം നൽകാൻ ആഗ്രഹിച്ചിരുന്നു.
ഇന്നലെ വൈകീട്ട് മുഴുവൻ അന്തേവാസികൾക്കും നൽകാനുള്ള കേക്കുകളുമായി തണലിൽ എത്തി
അഡ്മിനിസ്ട്രേറ്റർ രാജന് കൈമാറുകയായിരുന്നു.
ചെക്യാട്: ഗ്രാമപഞ്ചായത്ത് ജാതിയേരി വാർഡിൽ നിന്നും തെരഞ്ഞെടു ക്കപ്പെട്ട പി.കെ.ഖാലിദ് മാസ്റ്റർ പുതുവർഷ സമ്മാനമായി വാർഡിലെ കുട്ടികൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു.വാർഡിലെ വിവിധ ഭാഗങ്ങളിൽ ക്ലബുകൾ രൂപീകരിച്ച് പരിശീലനം ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
വാണിമേൽ: ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പുതുവർഷ ദിനത്തിൽ മൂന്ന് റോഡുകളുടെ ഉദ്ഘാടന ത്തോടെ പുതിയ ഭരണസമിതിയുട വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മഹാമാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത കുറ്റിയിൽ - പടിഞ്ഞാറക്കണ്ടി റോഡ്, നാലുകണ്ടത്തിൽ - കാപ്പ് റോഡ്, കുറ്റിയിൽ - കുന്നിയുള്ളതിൽ റോഡ് എന്നിവയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ നിർവ്വഹിച്ചു.
വാർഡ് മെമ്പർ കണ്ടിയിൽ ഫാത്തിമ അദ്ധ്യക്ഷം വഹിച്ചു..
ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹ്റ തണ്ടന്റവിട , അഷ്റഫ് കൊറ്റാല, കെ.ടി. അമ്മത് മാസ്റ്റർ കെ.ബാലകൃഷ്ണ ൻ . കണ്ടിയിൽ മുഹമ്മദ്, കെ. രാജൻ, ഷീഖത്ത് കെ.കെ . മമ്മു കളത്തിൽ . നിസാർ
കെ , അബ്ദുല്ലഹാജി കുറ്റിയിൽ മുത്തലിബ് എൻ.കെ തുടങ്ങിയവർ പ്രസംഗിച്ചു.
തൂണേരി: ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ തൂണേരി വില്ലേജ് ഓഫീസില്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ള സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി നല്കിയ വാട്ടര്‍ പ്യൂരിഫയര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഷാഹിന വില്ലേജ് ഓഫീസര്‍ കെ.നന്ദകുമാറിന് കൈമാറി. ചടങ്ങല്‍ എം.കെ സമീര്‍, സി.കെ ബഷീര്‍, എ.കെ.ടി കുഞ്ഞമ്മദ്, സി.ഹമീദ് മാസ്റ്റര്‍, സാലിഹ് കെ.യു, എന്‍.കെ ഉസ്മാന്, മുഹമ്മദ് പേരോട്, ഫിര്‍ദൌസ് നാളൂര്‍, സലാം തൂണേരി, അഫ്സല് വേറ്റുമ്മല്‍, ഇല്യാസ് കൊയിലോത്ത്, നജീബ് മാസ്റ്റര്‍ ജീവനക്കാരായ രജീഷ്, വീണ തുടങ്ങിയവര്‍ സംബന്ധിച്ചു.
നാദാപുരം: തുണേരി ഗ്രാമ പഞ്ചായത്തിൽ പ്രസിഡണ്ട് അരങ്ങേറ്റം കുറിച്ചത് റോഡ് ഉദ്ഘാടനത്തോടെ .
വെള്ളുർ നോർത്ത് പതിനൊന്നാം വാർഡിൽ മഹാത്മ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച പറക്കുന്നത്ത് മുക്ക് - കാട്ടുമഠത്തിൽ റോഡാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന ഉത്ഘാടനം ചെയ്തത് . വാർഡ് മെമ്പർ കിഴക്കുംകരമൽ രജില അധ്യക്ഷയായി . പി പി സുരേഷ് കുമാർ, വി കെ രജീഷ്., കെ എം അബൂബക്കർ ഹാജി, ഫസൽ മാട്ടാൻ , പി കെ സി ഹമീദ്, റഹീം പറക്കുന്നത്, നൗഷാദ്
എം പി .എന്നിവർ സംബന്ധിച്ചു.
വടകര: കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്ക' ണമെന്നും ഇലക്ട്രിസിറ്റി നിയമങ്ങൾ ഉൾപ്പെടെ യുളള കരിനിയമങ്ങൾ
റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കൊടും ശൈത്യത്തേയും കേന്ദ്ര സർക്കാരിൻ്റെ മർദ്ദന സംവിധാനങ്ങളേയും നേരിട്ട് ഒരു മാസത്തിലേറെയായി രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷക സമരത്തിന് അഭിവാദ്യം ചെയ്ത് സി.ഐ ടി യു വടകര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ വടകര ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തി മാർച്ച് കർഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് സി.ഭാസ്ക്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ടി.പി.ഗോപാലൻ, വേണു കക്കട്ടിൽ സംസാരിച്ചു. എ.കെ.ബാലൻ അധ്യക്ഷനായിരുന്നു. വി.കെ. വിനു സ്വാഗതം പറഞ്ഞു.
എടച്ചേരി : ഇടതു മുന്നണി മെമ്പർ മാർക്കും പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ, വൈസ് പ്രസിഡണ്ട് എം രാജൻ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ, ബ്ലോക്ക് മെമ്പർ എ ഡാനിയ മറ്റ് ഇടതു മുന്നണി പഞ്ചായത്ത് മെമ്പർമാർ എന്നിവർക്കും എൽ.ഡി.എഫ് എടച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എടച്ചേരിയിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം വി.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സി.സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ടി.കെ രാജൻ മാസ്റ്റർ, വത്സരാജ് മണലാട്ട്, പി.കെ ബാലൻ മാസ്റ്റർ, വി.കുഞ്ഞിക്കണ്ണൻ, ടി.കെ അരവിന്ദാക്ഷൻ, എൻ പത്മിനി ടീച്ചർ ,എം രാജൻ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി ജനറൽ കൺവീനർ വി.രാജീവ് സ്വാഗതമാശംസിച്ചു എടച്ചേരി ടൗണിൽ ജനപ്രതിനിധികളെ ആനയിച്ചുകൊണ്ട് എൽ.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനവും നടത്തി.
വാണിമേൽ: നാളെ നടക്കുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവരുടെ സത്യ പ്രതിജ്ഞാ ചടങ്ങിന് വാണിമേലിൽ നിയന്ത്രണം ഏർപ്പെടുത്തി. പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിയന്ത്രണം.
രാവിലെ പത്തരക്ക് പ്രസിഡണ്ടിന്റെയും ഉച്ച തിരിഞ്ഞ് വൈസ് പ്രസിഡണ്ടിന്റെയും സത്യ പ്രതിജ്ഞയാണ് നടക്കുക.
ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും മാത്രമാണ് പങ്കെടുക്കുക.
നാദാപുരം: ചെക്യാട് പഞ്ചായത്തിൽ മുസ്ലിം ലീഗ് പാർലമെന്ററി ബോർഡ് ഏകകണ്ഠമായി തീരുമാനിച്ച നസീമ കൊട്ടാരത്തിന് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് മുഴുവൻ യു ഡി എഫ് അംഗങ്ങൾക്കും വിപ്പ് നൽകി. ലീഗ് - കോൺഗ്രസ് അംഗങ്ങൾക്ക് അതാത് പാർട്ടി സെക്രട്ടറിമാരാണ് വിപ്പ് നൽകിയത്. വൈസ് പ്രസിഡണ്ടായി കോൺഗ്രസിലെ കെ പി കുമാരനും വോട്ട് ചെയ്യാൻ വിപ്പിൽ നിർദ്ദേശമുണ്ട്.
ഇന്നലെ ചെക്യാട് പഞ്ചായത്ത് കമ്മിറ്റി വിളിച്ചുചേർത്ത പുതിയ മെമ്പർമാരുടെ യോഗം മുന്നംഗങ്ങൾ ബഹിഷ്കരിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി സി എച്ച് ഹമീദ് പറഞ്ഞു. വേവം, പുളിയാവ്, ചെക്യാട് വാർഡുകളിലെ അംഗങ്ങൾ യോഗത്തിൽനിന്നും വിട്ടുനിന്നെന്നായിരുന്നു വാർത്ത. എന്നാൽ ഇവർ ഉൾപ്പെടെ എല്ലാ യു ഡി എഫ് അംഗങ്ങളും വിപ്പ് ഒപ്പിട്ടു വാങ്ങിയതായും അദ്ദേഹം അറിയിച്ചു.
ഉമ്മത്തൂർ പതിനഞ്ചാം വാർഡിൽനിന്നും വിജയിച്ച നസീമ കൊട്ടാരത്തെ പ്രസിഡന്റായി ലീഗ് പഞ്ചായത്ത് നേതൃത്വം ദിവസങ്ങൾക്ക് മുമ്പാണ് പ്രഖാപിച്ചത്. ആദ്യത്തെ 4 വർഷമാണ് നസീമ പ്രസിഡണ്ടാവുക. വേവം വാർഡിൽനിന്നും വിജയിച്ച സി.എച്ച്. സമീറയ്ക്ക് അവസാനത്തെ ഒരു വർഷം പ്രസിഡണ്ട് സ്ഥാനം നൽകാനും തീരുമാനിച്ചിരുന്നു.
15 അംഗ ഭരണ സമിതിയിൽ ഏഴംഗങ്ങൾ മുസ്ലിം ലീഗിനും 3 പേർ കോൺഗ്രസിനുമുണ്ട്. രണ്ട് അംഗങ്ങൾ വിമതരാണ്. 3 അംഗങ്ങളാണ്
സി പി എമ്മിനുള്ളത്.
നാദാപുരം: യു ഡി എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള നാദാപുരം ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസിലെ അഖില മര്യാട്ട് വൈസ് പ്രസിഡണ്ടാകും. ഇന്നലെ ചേർന്ന പാർട്ടി നേതൃ യോഗത്തിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.
ബിരുദാനന്തര ബിരുദ ധാരിയായ അഖില പയന്തോങ്ങിലെ ഹൈടെക് ആർട്സ് ആന്റ് സയൻസ് കോളജിൽ അധ്യാപികയാണ്. തെരുവം പറമ്പ് ഏഴാം വാർഡിൽ നിന്ന് 277 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മികച്ച സംഘാടകയും പ്രഭാഷകയുമായ ഇവർ ആദ്യമായാണ് ജനപ്രതിനിധിയാകുന്നത്.
നാദാപുരം: കായക്കൊടി ഗ്രാമ പഞ്ചായത്ത് ഇത്തവണ ആര് ഭരിക്കുമെന്ന് തീരുമാനിക്കാൻ നറുക്കെടുപ്പ് വേണ്ടി വരും.
16 അംഗ ഭരണ സമിതിയിൽ 8 പേർ
എൽ ഡി എഫും 7 പേർ യു ഡി എഫുമാണ്.
ഒരംഗം യു ഡി എഫിനെതിരെ റബലായി മൽസരിച്ചു വിജയിച്ചതാണ്. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് കുമ്പളങ്കണ്ടി അഹമ്മദാണ് റബലായി മൽസരിച്ചു ജയിച്ചത്.
30 ന് നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഇദ്ദേഹം യു ഡി എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യും. ഈ സാഹ ചര്യത്തിൽ യു ഡി എഫിനും എൽ ഡി എഫിനും 8 വീതം വോട്ടുകൾ ലഭിക്കും. തുടർന്ന് നറുക്കെടുപ്പിലൂടെ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കും.
തൂണേരി: ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫിലെ പ്രസിഡന്റ് പദവിയെ ചൊല്ലി നിലനിന്ന അവ്യക്തതക്ക് വിരാമം. ആദ്യത്തെ മൂന്നു വർഷം മുസ്ലിം ലീഗിലെ പി. ഷാഹിന പ്രസിഡണ്ടാകും. അവസാനത്തെ രണ്ടു വർഷം കോൺഗ്രസ്സിനാണ് പ്രസിഡണ്ട് സ്ഥാനം. ലിഷ കുഞ്ഞിപ്പുരയിൽ പ്രസിഡണ്ടായേക്കുമെന്നാണ് സൂചന. ആദ്യത്തെ രണ്ട് കൊല്ലം കോൺഗ്രസ്സിലെ മധുമോഹനൻ വൈസ് പ്രസിഡണ്ടാകും. അവസാനത്തെ മൂന്നു വർഷം മുസ്ലിം ലീഗിലെ വളപ്പിൽ കുഞ്ഞമ്മത് മാസ്റ്ററും വൈസ് പ്രസിഡണ്ടാകും. അഞ്ചു വർഷവും രണ്ട് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം മുസ്ലിം ലീഗിനും ഒരു ചെയർമാൻ സ്ഥാനം കോൺഗ്രസിനും നൽകും. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പഞ്ചായത്ത് തലത്തിൽ ടൈപ്.ഡി.എഫ് നടത്തിയ ചർച്ച തീരുമാനമാവാതെ പിരിഞ്ഞതിനെ തുടർന്ന് ഇന്ന് ഉച്ചതിരിഞ്ഞു നാദാപുരം ലീഗ് ഹൗസിൽ മണ്ഡലം നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
നാദാപുരം : ചേലക്കാട് ഒമ്പതാം വാർഡിൽ മുസ്ലിം ലീഗ് സജ്ജമാക്കിയ സ്വീകരണ വേദിക്ക് നേരെയും, പാറോള്ളതിൽ നിസാറിന്റെ വീട്ടു മുറ്റത്തും അർദ്ധരാത്രി ബോംബേറ്.
ഗ്രാമ പഞ്ചായത്ത് നിയുക്ത പ്രസിഡന്റ് വിവി മുഹമ്മദലിക്കും, വാർഡ് മെമ്പർ എംസി സുബൈറിനും ഇന്ന് വൈകിട്ട് വാർഡ് കമ്മിറ്റി നൽകുന്ന സ്വീകരണത്തിന് സജ്ജമാക്കിയ വേദിക്ക് നേരെയാണ് ബോംബേറ് നടന്നത്. എന്നാൽ ആദ്യം റിബൽ സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിച്ച നിസാറിന്റെ വീട്ടുമുറ്റത്താണ് ബോംബേറ് നടന്നത്. സംഭവസ്ഥലത്ത് നിന്ന് ശംസുദ്ധീൻ എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചേലക്കാട് ഒമ്പതാം വാർഡിൽ മുസ്ലിം ലീഗ് വിമത സ്ഥാനാർത്ഥി പരാജയപ്പെട്ടിരുന്നു.
ചേലക്കാട് ബോധപൂർവ്വം സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുറ്റക്കാർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും ഒമ്പതാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി നേതാക്കൾ ആവശ്യപ്പെട്ടു.
നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി കെ പി വനജയെയും വൈസ് പ്രസിഡണ്ടായി ടി കെ അരവിന്ദാക്ഷനെയും
ഇടതു മുന്നണി തീരുമാനിച്ചു. ഇരുവരും സി പി എമ്മുകാരാണ്. വനജ നേരത്തെ പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു.
അരവിന്ദാക്ഷൻ കഴിഞ്ഞ തവണ എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു.
സി പി ഐ ജില്ലാ കമ്മിറ്റി അംഗം രജീന്ദ്രൻ കപ്പള്ളിക്ക് വൈസ് പ്രസിഡണ്ട് സ്ഥാനം നൽകണമെന്ന് സി പി ഐ ആവശ്യപ്പെട്ടെങ്കിലും
ഫലം കണ്ടില്ല.
വാണിമേൽ: ഗ്രാമ പഞ്ചായത്തിന്റെ ഭരണ സാരഥ്യം വനിതകൾ കയ്യടക്കും. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, രണ്ടു സ്ഥിരം സമിതി ചെയർപേഴ്സൺ സ്ഥാനങ്ങളിൽ വനിതകളാണ്.
പ്രസിഡണ്ട് വനിതാ സംവരണമായതിനാൽ
മുസ്ലിം ലീഗിലെ പി സുരയ്യയെ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
വൈസ് പ്രസിഡണ്ട് കോൺഗ്രസിനാണ്. കോൺഗ്രസിൽ നിന്ന് ജയിച്ച ഏക അംഗം സൽമാ രാജുവിനെ പാർട്ടി വൈസ് പ്രസിഡണ്ടായി പ്രഖ്യാപിച്ചു. വികസന കാര്യം, ക്ഷേമ കാര്യം എന്നീ രണ്ടു പ്രധാന സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ചെയർ പേഴ്സൺ സ്ഥാനം വനിതകൾക്ക് സംവരണം ചെയ്യപ്പെട്ടതാണ്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മാത്രമാണ് പുരുഷന് ലഭിക്കുക. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും വനിതയാണ്.
നാദാപുരം: യു.ഡി.എഫ് ഇരിങ്ങണ്ണൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടച്ചേരി പഞ്ചായത്ത് മെമ്പർമാർക്കു സ്വികരണവും വിജയഘോഷ റാലിയും നടത്തി. ഇരിങ്ങണ്ണൂരിൽ നടന്ന പരിപാടി
ഡി.സി.സി ജനറൽ സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.ആർ.ടി ഉസ്മാൻമാസ്റ്റർ അധ്യക്ഷത വഹിച്ചു .
ആവോലം രാധാകൃഷ്ണൻ,
അഡ്വ. ശ്രീജിത്ത് കാഞ്ഞാൽ,യു പി മൂസ മാസ്റ്റർ ,ചുണ്ടയിൽ മുഹമ്മദ്, വാർഡ് മെമ്പർ കെപി.സലീന എം.കെ പ്രേമദാസ്എന്നിവർ സംസാരിച്ചു.
വളയം: ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണർ മണ്ണെണ്ണ ഒഴിച്ച് മലിനമാക്കിയതായി പരാതി. വളയം കല്ലുനിര പയ്യേരിക്കാവിലെ കടയോട് ചേർന്ന കിണറാണ് സാമൂഹിക വിരുദ്ധർ മലിനമാക്കിയത്.
ഇന്നലെ രാവിലെ ഹോട്ടലിലേക്ക് വെള്ളമെടുത്തപ്പോൾ നിറവത്യാസവും മണവും ഉണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധന യിലാണ് കിണറ്റിൽ മണ്ണെണ്ണ കലർത്തിയത് ശ്രദ്ധയിൽപ്പെട്ടത്.
കട നടത്തിപ്പുകാർ സംഭവം കെട്ടിട ഉടമയെ അറിയിക്കുകയായിരുന്നു.
ഉടമ കുറുവന്തേരി സ്വദേശി കുഞ്ഞിക്കണ്ണൻ വളയം പോലീസിൽ പരാതി നൽകി.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
നാദാപുരം: ഡൽഹിയിൽ കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ ബില്ലിനെതിരെ മാസങ്ങളായി പ്രതിഷേധിക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണയർപ്പിച്ച് ലോക്താന്ത്രിക് യുവജനതാദൾ നാദാപുരത്ത് പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു. യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.കെ സജിത്കുമാർ സമരപരിപാടി ഉദ്ഘാടനം ചെയ്തു. നാദാപുരം മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.രജീഷ്, കെ.വി നാസർ, ടി.പ്രകാശൻ, വി.കെ പവിത്രൻ, വള്ളിൽ പവിത്രൻ, അമൽ കോമത്ത് എന്നിവർ പ്രസംഗിച്ചു.കുത്തക മുതലാളികളായ അംബാനിക്കും അദാനിക്കും വേണ്ടി കാർഷികമേഖല തീരെഴുതി കൊടുക്കുകയും കർഷകരെ പട്ടിണിയിലേക്ക് നയിക്കുകയുമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും ഇതിനെതിരെ പൊതു സമൂഹം ഉണരണമെന്നും കേന്ദ്രനയങ്ങൾക്കെതിരെ പ്രതിഷേധിക്കണമെന്നും യുവജനതാദൾ സംസ്ഥാന ജ.സെക്രട്ടറി ഇ.കെ സജിത്കുമാർ ആവശ്യപ്പെട്ടു. നാദാപുരം ടൗണിൽ നടത്തിയ പന്തം കൊളുത്തി പ്രകടനത്തിന് രജിത്ത് എം.പി, അഖിൽ.കെ, വി.പി അശോകൻ, അഭിജിത്ത് മഞ്ഞോത്ത് ,കെ .സി കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
തുണേരി : കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ടചങ്കല്ല ഉള്ളത് ഇരട്ടമുഖമാണ് ഉള്ളതെന്ന് കെ മുരളീധരൻ എംപി. പഞ്ചായത്ത് ഇലക്ഷനിൽ തൂണേരിയിൽ നടന്ന ജനവിധി പോലെയായിരിക്കും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലാകമാനം ഉണ്ടാകാൻ പോകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു തൂണേരി ഗ്രാമപഞ്ചായത്ത് മൂന്നാംതവണയും ഭരണം നേടിയ യുഡിഎഫ് മെമ്പർമാർക്ക് ഉള്ള അനുമോദന വിജയാരവം പരിപാടിയിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം, - പാറക്കൽ അബ്ദുല്ല എംഎൽഎ മുഖ്യ അതിഥി ആയിരുന്നു
സി കെ ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു അഡ്വക്കേറ്റ് കെ പ്രവീൺകുമാർ
സൂപ്പി നരിക്കാട്ടേരി ,ബംഗ്ലത്ത് മുഹമ്മദ്
ആവോലം രാധാകൃഷ്ണൻ,
കെ പി സി തങ്ങൾ, സി വി കുഞ്ഞികൃഷ്ണൻ
പി രാമചന്ദ്രൻ മാസ്റ്റർ, യു കെ വിനോദ് കുമാർ വരപ്പുറത്ത് കുഞ്ഞമ്മദ് ഹാജി എ കെ ടി കുഞ്ഞമ്മദ് , സി ഹമീദ് മാസ്റ്റർ, അശോകൻ തൂണേരി എംകെ സമീർ , വി കെ രജീഷ് എന്നിവർ സംസാരിച്ചു
പേരോട് നിന്ന് ആരംഭിച്ച വിജയാരവം റാലി ബാന്റ് വാദ്യങ്ങളുടെയും DJ താളങ്ങളുടെയും അകമ്പടിയോട് തൂണേരി സമാപിച്ചു -
മെമ്പർമാരായ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, ലിഷാ കുഞ്ഞിപ്പുരയിൽ റഷീദ് കാഞ്ഞിരക്കണ്ടിയിൽ ,പി ശാഹിന ,കെ മധു മോഹനൻ ,സുധ സത്യൻ, രജില കിഴക്കും തറമ്മൽ ,റജുല നിടുമ്പ്രത്ത് ,ഫൗസിയ എൻ സി, ഉമേഷ് എന്നിവർ മറുപടി പ്രസംഗം നടത്തി.
നാദാപുരം: ഇരിങ്ങണ്ണൂർ കച്ചേരി പൊതുജന വായനശാല &ഗ്രന്ഥാലയം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. 6 ഹൗസ് കമ്മിറ്റികളിലായി നടന്നപരിപാടി നാട്ടുകാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൊവിഡ് മാനദണ്ഡം പാലിച്ച് ജനപ്രതിനിധികളടക്കം പരിപാടിയിൽ പങ്കെടുത്തു. ക്രിസ്മസ് അപ്പൂപ്പന്മാർ പരിപാടിക്ക് മികവേകി. വിവിധ കലാ പരിപാടികളും അരങ്ങേറി.
കോഴിക്കോട്: ബ്ലഡ് ഡോണർസ് കേരള കോഴിക്കോട് ജില്ലാ കമ്മിറ്റി 2020-2021 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഓണ്‍ലൈന്‍ മീറ്റിംഗിലൂടെ ആണ് സംഘടന പുന സംഘടിപ്പിച്ചത്. 37 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും പ്രസിഡന്റായി അർഷദ് സാലിം, ജനറൽ സെക്രട്ടറിയായി സിറാജ് തവന്നൂർ ട്രഷററായി ഷമീർ കോവൂരിനേയും തിരഞ്ഞെടുത്തു .2019 -20 കാലവർഷത്തിൽ ബ്ലഡ് ഡോണർസ് കേരള സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 182 രക്ത ദാന ക്യാമ്പ്കൾ സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽ തന്നെ നിരവധി ഹോസ്പിറ്റലുകളിൽ അംഗീകൃതമല്ലാത്ത രീതിയിൽ രക്തം ശേഖരിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.അതിനെതിരെ ശക്തമായ ബോധവത്കരണ നടപടിയുമായി മുന്നോട്ട് പോവാനും പ്രൈവറ്റ് ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കുകൾ രക്തത്തിന്റെ പ്രോസസിംങ്ങ് ചാർജുകൾ പല ഹോസ്പിറ്റലുകളും പല രീതിയിൽ ആണ് ഈടാക്കുന്നത്.അതു ഏകീകരിച്ചു ഒറ്റ നിരക്കിലേക്ക്കൊണ്ട് വരാനുള്ള ശ്രമങ്ങൾ നടത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .കോവിഡ് എന്ന മഹമാരിയുടെ പശ്ചാത്തലത്തിൽ രക്തത്തിന്റെ ദൗർലഭ്യം കൂടിവരുന്ന സാഹചര്യത്തിൽ സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ ,റെസിഡൻസ് അസോസിയേഷൻകൾ, ക്ലബ്ബുകൾ തുടങ്ങിയവർ രക്തദാനത്തിന് പ്രാധാന്യം നൽകികൊണ്ട് മെഡിക്കൽ കോളേജ് കേന്ദ്രികരിച്ചു കൂടുതൽ രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കാൻ മുന്നോട്ട് വരണമെന്നും സംഘടന ആവശ്യപ്പെട്ടു.ബി.ഡി.കെ സംസ്ഥാന പ്രസിഡണ്ട് വിനോദ് ഭാസ്കർ ജനറൽ ബോഡി യോഗം ഔപചാരികമായിമായി ഉദ്ഘാടനം ചെയ്തു. അർഷാദ് സലിം അധ്യക്ഷത വഹിച്ചു.
രക്തദാന ക്യാമ്പുകൾ ചെയ്യാൻ താല്പര്യമുള്ള സന്നദ്ധ സംഘടനകൾ, ക്ലബ്കൾ ബന്ധപ്പെടുക
+91 99461 38525
+91 99959 58182
നാദാപുരം: പുളിക്കൂൽ മഠത്തിൽ കോമ്പി പോക്കർ ഹാജി (90) നിര്യാതനായി.
നാദാപുരം ജുമാമസ്ജിദ് മുതവല്ലി അംഗമാണ്.
ഭാര്യ: മറിയം ഹജ്ജുമ്മ
മക്കൾ : മമ്മൂട്ടി, കുഞ്ഞാലി, ഷൌക്കത്ത്, നിസാർ, ബിയ്യാത്തു, മാമി, ആയിഷ, പാത്തൂട്ടി, സീനത്ത്, നസീമ, റസീന, സലീന,
മരുമക്കൾ: കുഞ്ഞാലി കക്കംവെള്ളി, കുഞ്ഞമ്മദ് കുട്ടി നാദാപുരം, മമ്മു നാദാപുരം, അബൂബക്കർ കക്കംവെള്ളി, ഇസ്മായിൽ നാദാപുരം, അഷ്റഫ് ചേലക്കാട്, നാസർ നാദാപുരം, അസീസ് ഇയ്യങ്കോട്, റംല, ഫർസാന, നസീറ, ഷാനിബ.
ഖബറടക്കം നാദാപുരം ജുമാമസ്ജിദിൽ
നാദാപുരം : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണപ്പെട്ട നാദാപുരത്തെ ജ്വല്ലറി ജീവനക്കാരൻ പ്രിയേഷിന് നാട് കണ്ണീരോടെ വിട നൽകി. നാദാപുരം ഫാഷൻ ജ്വല്ലറി ഉടമ തൂണേരിയിലെ പരേതനായ ടി ടി കെ മുകുന്ദന്റെ മകനാണ് പ്രിയേഷ്. പത്തു ദിവസം മുൻപാണ് കടയടച്ച് ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ മൊതാക്കര പള്ളി പരിസരത്ത് വെച്ച് പ്രിയേഷ് അപകടത്തിൽ പെട്ടത്. സഹോദരൻ പ്രവിലേഷും കൂടെയുണ്ടായിരുന്നു.
പൂച്ച കുറുകെ ഓടിയതാണ് അപകട കാരണമെന്ന് പറയുന്നു.
റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും
ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ
ചികിൽസക്ക് ശേഷം കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലെ ഭാര്യ വീട്ടിൽ എത്തിയ പ്രിയേഷിന് ഇന്ന് പുലർച്ചെ അപസ്മാരം ഉണ്ടാവുക യായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വ്യാപാരി യൂത്ത് വിംഗ് ഭാരവാഹി കൂടിയായ പ്രിയേഷ് നാദാപുരത്തെ വ്യാപാരികൾക്കും നാട്ടുകാർക്കും ഏറെ പ്രിയങ്കരനായിരുന്നു.
അതു കൊണ്ടു തന്നെ പ്രിയേഷിന്റെ ആകസ്മിക വേർപാട് നാടിനെ തീരാ ദു:ഖത്തിലാഴ്ത്തി. നാദാപുരത്ത് കടകൾ അടച്ചു ഹർത്താൽ ആചരിച്ചു. 'പ്രിയേഷിന്റെ ഭാര്യ ശഖിന കോമഡി ആർട്ടിസ്റ്റാണ്. രണ്ട് സഹോദരിമാരാണുള്ളത്.
നാദാപുരം; വളയം പഞ്ചായത്തിലെ ചുഴലിയിൽ അമ്മയും മകളും താമസിക്കുന്ന വീടിനോട് ചേർന്ന പറമ്പ് കയ്യേറി വഴി വെട്ടിയതായി പരാതി. വള്ള്യാട് താമസിക്കുന്ന ചിറയിൽ ശങ്കരന്റെ മകൾ വസന്തയാണ് വളയം പൊലീസിൽ പരാതി നൽകിയത്. വസന്തയും ബിരുദ വിദ്യാർത്ഥിനി യായ മകൾ രജിഷയും മാത്രം താമസിക്കുന്ന വീടിനോട് ചേർന്ന പറമ്പാണ് ബുധനാഴ്ച അർധരാത്രി പരിസര വാസികളായ ചിലർ കുത്തിക്കീറി വഴി വെട്ടിയതത്രെ. വീടിനു നേരെ കല്ലെറിഞ്ഞതായും പറയുന്നു. ഉറങ്ങി കിടക്കുകയായിരുന്ന വീട്ടുകാർ ശബ്ദം കേട്ട് ഞെട്ടി ഉണർന്നപ്പോൾ ചിലർ ഓടി മറയുന്നതാണ് കണ്ടത്. കല്ലുള്ള പറമ്പത്ത് ഗോപാലകൃഷ്ണൻ, അർജുൻ കൃഷ്ണ, ടി പി അനീഷ്, പി പി ചന്ദ്രൻ, ദാമു,രവി എന്നിവർ ക്കെതിരെ വസന്ത വളയം പൊലീസിൽപരാതി നൽകി. ഏത് നിമിഷവും ഇവർ തങ്ങളെ ആക്രമിക്കുമെന്ന് ഭയമുള്ളതിനാൽ പോലീസ് സംരക്ഷണം നൽകണമെന്നും പരാതിയിൽ പറയുന്നു. നേരത്തെ ഈ സ്ഥലം കയ്യേറി വഴി വെട്ടാനുള്ള നീക്കം നടന്നിരുന്നു. ഇത് സംബന്ധിച്ച് നാദാപുരം മുൻസിഫ് കോടതിയിൽ കേസ് നിലവിലുണ്ട്.
നാദാപുരം: ചെക്യാട് ഗ്രാമ പഞ്ചായത്തിൽ അടുത്ത നാലു വർഷം കൊട്ടാരത്ത് നസീമ പ്രസിഡണ്ടാകും.
അവസാനത്തെ ഒരു വർഷം സി എച്ച് സമീറക്ക് പ്രസിഡണ്ട് സ്ഥാനം നൽകും. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത്
മുസ്ലിം ലീഗ് പാർലമെന്ററി ബോർഡ് യോഗത്തിലാണ് തീരുമാനം. താനക്കോട്ടൂർ വാർഡിൽ സൗഹൃദ മൽസരത്തിൽ ലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയ
കോൺഗ്രസിലെ പി കുമാരനായിരിക്കും വൈസ് പ്രസിഡണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.
നാദാപുരം: വളയം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.വി കണ്ണൻ മാസ്റ്റർ (60) നിര്യാതനായി. കോവിഡ് രോഗ ബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചേ ഒരു മണിയോടെയാണ് മരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
കുറുവന്തേരി യു പി സ്കൂളിലെ റിട്ട. അധ്യാപകനായ ഇദ്ദേഹം വളയം സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റായിരുന്നു.
കർഷക തൊഴിലാളി യൂണിയൻ നാദാപുരം ഏരിയാ വൈസ് പ്രസിഡന്റ്, സി പി എം വളയം ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: രാധ (റിട്ട. പ്രധാനാധ്യാപിക താനക്കോട്ടൂർ യു.പി സ്ക്കൂൾ)
മക്കൾ: ഡോ. അഖില, അരുൺ ( കോടിയേരി – മലബാർ കേൻസർ സെൻ്റർ ജീവനക്കാരൻ) ഡോ. അമ്പിളി.
മരുമക്കൾ: പ്രജിലേഷ് കെ.സി (വാണിമേൽ ),
നവിത ( എല്ലാങ്കോട് – പാനൂർ) നിധിൻ ( പാലത്തായി)
സഹോദരങ്ങൾ: കുമാരൻ, ജാനു, ബാലൻ ,നാണു.
നാദാപുരം: മത കാര്യങ്ങളിൽ അഭിപ്രായം പറയാൻ പിണറായിക്കും മാർക്സിസ്റ്റ് പാർട്ടിക്കും യാതൊരു അവകാശവും ഇല്ലെന്ന് കെ എം ഷാജി എം എൽ എ . കുമ്മങ്കോട് സി പി എം - എസ് ഡി പി ഐ സ്ഥാനാർത്ഥിക്കെതിരെ മികച്ച വിജയം നേടിയ മുസ്ലിം ലീഗിലെ സുമയ്യ പാട്ടത്തിലിന് യു ഡി എഫ് ഏർപ്പെടുത്തിയ സ്വീകരണ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വന്തം ചിഹ്നം തീവ്രവാദികൾക്ക് പണയപ്പെടുത്തിയ മാർക്സിസ്റ്റ് പാർട്ടിയെ ജനം കയ്യൊഴിഞ്ഞതിന്റെ തെളിവാണ് കുമ്മങ്കോട്
അടക്കമുള്ള സ്ഥലങ്ങളിൽ യു ഡി എഫിന് ലഭിച്ച മികച്ച വിജയമെന്നും ഷാജി വ്യക്തമാക്കി.
മണ്ഡലം ലീഗ് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ഇ സി ഇബ്റാഹിം ഹാജി അധ്യക്ഷനായി. അബ്ദുല്ല വയലോളി, മുഹമ്മദ് ബംഗ്ലത്ത്, വി വി മുഹമ്മദലി, അഡ്വ. എ സജീവൻ, സി കെ നാസർ, എ കെ സുബൈർ, ഉവൈസ് ഫലാഹി, ചിറക്കൽ റഹ്മത്തുള്ള, സി.കെ ഉനൈസ്, പി കെ റാഷിദ് പ്രസംഗിച്ചു. വോട്ടർമാർക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ഘോഷയാത്രയും നടന്നു.
നാദാപുരം: ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ കൊട്ടാരത്ത് നസീമയെ പാർലമെന്ററി ബോർഡ് തീരുമാനിച്ചു .
ഇത് മൂന്നാം തവണയാണ് നസീമ ഗ്രാമ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ തവണ സ്ഥിരം സമിതി ചെയർ പേഴ്സണായിരുന്നു.
ഇത്തവണ ഉമ്മത്തൂർ പതിനഞ്ചാം വാർഡിൽ നിന്ന് മികച്ച ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മുസ്ലിം ലീഗ് നേതാവായിരുന്ന പരേതനായ കൊട്ടാരം മമ്മുവിന്റെ മകളും പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡണ്ട് തൈക്കണ്ടി റഷീദിന്റെ ഭാര്യയുമായ നസീമ വനിതാ ലീഗ് മണ്ഡലം കമ്മിറ്റി അംഗമാണ്.
വാണിമേൽ: ഗ്രാമ പഞ്ചായത്തിനെ നയിക്കാൻ വനിതകൾ. മുസ്ലിം ലീഗിലെ പി സുരയ്യ ടീച്ചറെ പ്രസിഡണ്ടായി പ്രഖ്യാപിച്ചതിന് പിന്നാലെ വൈസ് പ്രസിഡണ്ടായി കോൺഗ്രസിലെ ഏക അംഗം സൽമ രാജു വിനെയും പാർട്ടി പ്രഖ്യാപിച്ചു. വിലങ്ങാട് പത്താം വാർഡിൽ നിന്ന് 8 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവർ വിജയിച്ചത്. കഴിഞ്ഞ തവണ സി പി എം വിജയിച്ച ഈ വാർഡ് ഇത്തവണ കോൺഗ്രസ് തിരിച്ചു പിടിക്കുകയായിരുന്നു. 16 വാർഡുകളിൽ മുസ്ലിം ലീഗിന് എട്ട് അംഗങ്ങളുണ്ട്. കോൺഗ്രസിന് ഒന്നും എൽ ഡി എഫിന് ആറും അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്.
വാണിമേൽ; ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി പി. സുരയ്യ ടീച്ചറെ പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃ യോഗം തീരുമാനിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ പരേതനായ പി തറുവൈ ഹാജിയുടെ മകൾ കൂടിയായ സുരയ്യ ടീച്ചർ പതിനാറാം വാർഡിൽ നിന്നാണ് മികച്ച ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ക്രസന്റ് ഹൈ സ്കൂളിൽ നിന്ന് വിരമിച്ച സുരയ്യ ടീച്ചർ വനിതാ ലീഗ് നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറിയാണ്. നേരത്തെ എം ജി എം ജില്ലാ ഭാരവാഹിയായിരുന്നു.സംഘാടകയും പ്രഭാഷകയുമാണ്. 2000 - 2015 കാലഘട്ടത്തിൽ ഗ്രാമ പഞ്ചായത്ത് അംഗമായും 2010 ൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
പിതാവ് തറുവൈ ഹാജി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായ സമയത്ത് നാട്ടിൽ ഒട്ടേറെ വികസന പ്രവർത്തനം നടത്തിയിരുന്നു. ഈ വഴിയിൽ തന്നെ മുന്നേറുമെന്നും നാടിൻറെ വികസന കാര്യത്തിൽ കൂടുതൽ ജാഗ്രതയോടെ മുന്നേറുമെന്നും സുരയ്യ ടീച്ചർ പറഞ്ഞു.
വാണിമേൽ: കഴിഞ്ഞ പ്രളയത്തിൽ തകർന്നു പോയ വിലങ്ങാട് ഉരുട്ടിപ്പാലം 3.20 കോടി ചെലവിൽ പുതുക്കി പണിയാൻ ടെന്റർ നടപടി പൂൂർത്തിയായതായി ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു. 45 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമ്മിക്കുന്നത്. തകർന്ന പാലത്തിന് പകരം കഴിഞ്ഞ വർഷം 12 ലക്ഷം രൂപ ചെലവിൽ താൽക്കാലിക പാലം നിർമിച്ചിരുന്നു. മലയോര ഹൈവേ കടന്നുപോകുന്ന വഴിയിലെ പാലം തകർന്നതിനെ തുടർന്ന് എം.എൽ.എ. മന്ത്രിക്ക് നിവേദനം നൽകുകയും പാലം പ്രത്യേകം ടെന്റർ ചെയ്യാൻ അനുമതി ലഭിക്കുകയുമായിരുന്നു. വിലങ്ങാട് പുല്ലുവായിൽ നിന്ന് തുടങ്ങി നരിപ്പറ്റ കായക്കൊടി വഴി തൊട്ടിൽപ്പാലം വരെയുള്ള മലയോര ഹൈവേയുടെ ഒന്നാ ഘട്ടം 12 മീറ്റർ വീതിയിൽ ആധുനിക രീതിയിൽ 28 കിലോമീറ്റർ റോഡ് 89 കോടി ചെലവിലാണ് നിർമ്മിക്കുന്നത്. ഇതിന് സാങ്കേതിക അനുമതി ലഭിച്ചതായും എം എൽ എ പറഞ്ഞു.
വാണിമേൽ; ഗ്രാമ പഞ്ചായത്ത് ഓഫീസിലെ രണ്ടു ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് പഞ്ചായത്ത് ഓഫിസിൽ പൊതു ജനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.
ഇന്ന് രാവിലെ നടന്ന ആന്റിജൻ പരിശോധന യിലാണ് പഞ്ചായത്ത് ജീവനക്കാർ അടക്കം 11 പേർക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന സത്യ പ്രതിജ്ഞാ ചടങ്ങിൽ സജീവമായി ഉണ്ടായിരുന്ന ജീവമനക്കാർക്ക് കോവിഡ് പോസിറ്റിവ് ആയതോടെ ഇവരുമായി സമ്പർക്കം പുലർത്തിയവരും ആശങ്കയിലാണ്.
നാദാപുരം: ജാതിയേരി ഖദീജ മസ്ജിദ് പ്രസിഡണ്ടും പൗരപ്രമുഖനും മുൻ പ്രവാസിയുമായ പുത്തൻപുരയിൽ പോക്കർ ഹാജി (85)നിര്യാതനായി .
മക്കൾ: ഇഖ്ബാൽ, അബ്ദുല്ല, ഹാരിസ്, മുനീർ സക്കീന, സഹീറ.
മരുമക്കൾ: വി വി അബൂബക്കർ ഹാജി, അബ്ദുല്ല കുറ്റിയിൽ കുമ്മങ്കോട്, സക്കീന ബിയ്യാട്ടിൽ നാദാപുരം, സൗദ പാലാമ്പറ്റ, ടി വി കെ ഷഹർബാൻ, കല്ലാച്ചി.
സഹോദരൻമാർ: പാത്തു പെരുവണ്ണൂർ, അയിശു കുനിയിൽ കായക്കോടി, പരേതനായ വേരോടൻവീട്ടിൽ മമ്മു, കുഞ്ഞാമി, കദീശ.
ജാതിയേരി ടൗൺ വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി വി കെ ജാതിയേരി സഹോദര പുത്രനാണ്.
നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡണ്ടും, വൈസ് പ്രസിഡണ്ടും സി പി എം പ്രതിനിധികൾ തന്നെ
യെന്ന് ഏതാണ്ട് ഉറപ്പായി.
പുറമേരി ഡിവിഷനിൽ നിന്ന് വിജയിച്ച കെ പി വനജയെ പ്രസിഡണ്ടും
എടച്ചേരിയിൽ നിന്ന് വിജയിച്ച ടി കെ അരവിന്ദാക്ഷനെ വൈസ് പ്രസിഡണ്ടുമാക്കുമെന്ന് അറിയുന്നു. സി പി ഐ യുടെ മുൻ മണ്ഡലം സെക്രട്ടറി കല്ലാച്ചി ഡിവിഷനിൽ നിന്ന് വിജയിച്ച രജീന്ദ്രൻ കപ്പള്ളിക്ക് വൈസ് പ്രസിഡണ്ട് സ്ഥാനം നൽകണമെന്ന് അവർ ആവശ്യം ഉന്നയിച്ചെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നാണ് സൂചന.
നാദാപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ
സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി വളയത്ത് കോൺഗ്രസിൽ പോര് മുറുകി. വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തിയ കോണ്ഗ്രസ്സുകാർ ജനകീയ മുന്നണി രൂപികരിച്ചു പ്രവര്‍ത്തിക്കാൻ തീരുമാനിച്ചു.
ഒന്നാം വാര്‍ഡിലാണ് ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് എതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിച്ചത്. ഔദ്യോഗിക സ്ഥാനാര്‍ഥി പി.പി സിനിലയ്ക്ക് എതിരെ മൽസരിച്ച വിമത സ്ഥാനാര്‍ഥി അശ്വനി പിതാവ് രവീന്ദ്രന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കെ.വി സുകുമാരന്‍ എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
60 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു.
എന്നാല്‍ 300 ൽ പരം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് എത്താന്‍ അശ്വനിക്ക് കഴിഞ്ഞു .
പ്രദേശത്ത് ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനും ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് നടത്താനുമാണ് വിമതരുടെ തീരുമാനം.
ജനകീയ കൂട്ടായ്മയുടെ യോഗം ബീമുള്ളകണ്ടി അമ്മദിൻ്റെ വീട്ടിൽ ചേർന്നു. വിമത സ്ഥാനാർത്ഥി അശ്വനി പി.പി യുടെ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ സമഗ്രാന്വേഷണം നടത്താൻ പോലീസിനോടാവശ്യപ്പെട്ടു.
ഉസ്മാൻ ഹാജി, രവി പി പി, സുബൈർ ഇ കെ, അരവിന്ദൻ മാണിക്കോത്ത്, റഷാദ് കെ കെ, ദിപേഷ് പി, സലീം പുതിയെടുത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
നാദാപുരം: ചെക്യാട് പഞ്ചായത്തില്‍ രണ്ടാം വാർഡിൽ നിന്ന് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാർഥി കെ.പി കുമാരന് ഗ്രാമപഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞില്ല. വാർഡിലെ ആഹ്ളാദ പരിപാടികൾ കഴിഞ്ഞെത്തുമ്പോഴേക്ക് സത്യപ്രതിജ്ഞ ചടങ്ങുകൾ അവസാനിച്ചതാണ് കാരണം. ഈ അവസ്ഥയിൽ എന്തുചെയ്യണമെന്നറിയാതെ അംഗങ്ങളും ഉദ്യോഗസ്ഥരും കുഴങ്ങിയെങ്കിലും ബോർഡ് മീറ്റിങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കാമെന്ന് അധികൃതർ അറിയിക്കുകയും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.. മുസ്ലിം ലീഗും കോൺഗ്രസും നേർക്കുനേർ മത്സരം നടന്ന വാർഡിലാണ് കുമാരൻ ജയിച്ചത്.
നാദാപുരം: ഗ്രാമ പഞ്ചായത്ത് നിയുക്ത പ്രസിഡണ്ട് വി വി മുഹമ്മദലി ഇന്നത്തെ സത്യ പ്രതിജ്ഞാ ചടങ്ങിന് മുൻപായി മുൻ എം എൽ എ പണാറത്ത് കുഞ്ഞി മുഹമ്മദിന്റെ അനുഗ്രഹം തേടി. പ്രായാധിക്യത്തെ തുടർന്ന് എടച്ചേരിയിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന പണാറത്ത് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ മുഹമ്മദലിക്ക് ഒട്ടേറെ ഉപദേശ നിർദ്ദേശങ്ങൾ നൽകി. ലീഗ് നേതാക്കളായ എം പി സൂപ്പി, വലിയാണ്ടി ഹമീദ്, എൻ കെ ജമാൽ ഹാജി എന്നിവരും ഒപ്പമുണ്ടായിരുന്നു.
നാദാപുരം: മേഖലയിലെ അഞ്ചു പഞ്ചായത്തുകൾ ഇനി വനിതകൾ നയിക്കും. യു ഡി എഫിന് മുൻതൂക്കമുള്ള തൂണേരി, ചെക്യാട്, വാണിമേൽ പഞ്ചായത്തുകളിൽ മുസ്ലിം ലീഗിലെ വനിതകൾ പ്രസിഡണ്ടാകും. തൂണേരി യിൽ കഴിഞ്ഞ ഭരണ സമിതിയിൽ സ്ഥിരം സമിതി അധ്യക്ഷയായ
പി ഷാഹിനയാണ് പ്രസിഡണ്ടാവുക.
ചെക്യാട് കഴിഞ്ഞ ഭരണ സമിതിയിൽ സ്ഥിരം സമിതി ചെയർ പേഴ്സണായ കൊട്ടാരത്ത് നസീമയെയാണ് പരിഗണിക്കുന്നത്.
എന്നാൽ, കഴിഞ്ഞ തവണ മെമ്പറായ സി എച്ച് സമീറ യുടെ പേരും ഉയർന്ന് വന്നിട്ടുണ്ട്. വാണിമേലിൽ
മുൻ മെമ്പർ കൂടിയായ
പി സുരയ്യ ടീച്ചറാണ് പ്രസിഡണ്ടാവുക. പുറമേരി പഞ്ചായത്തിൽ സി പി എമ്മിലെ അഡ്വ . ജ്യോതി ലക്ഷ്മി പ്രസിഡണ്ടാകും. കണ്ണൂരിൽ നിന്ന് പുറമേരി നടേമ്മലിൽ മരു മകളായി എത്തിയ ഇവർ വടകര ബാറിലെ അഭിഭാഷക കൂടിയാണ്. എടച്ചേരിയിൽ സി പി എമ്മിലെ പത്മിനിയാണ് പ്രസിഡറാവുക.
നാദാപുരം ഗ്രാമ പഞ്ചായത്തിൽ മുസ്ലിം ലീഗിലെ വി വി മുഹമ്മദലി യും വളയത്ത് സി പി എമ്മിലെ കെ പി പ്രതീഷും പ്രസിഡണ്ട് പദം അലങ്കരിക്കും
നാദാപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ചെക്യാട് പഞ്ചായത്തിൽ
റിബൽ സ്ഥാനാർത്ഥി കൾക്ക് വേണ്ടി പ്രവർത്തിച്ച കെ എം സി സി നേതാക്കൾ അടക്കം 4 പേർക്ക് സസ്പെൻഷൻ. ഖത്തർ കെ എം സി സി നേതാവ് സി സി ജാതിയേരി, അബൂദാബി കെ എം സി സി മണ്ഡലം ജനറൽ സെക്രട്ടറി എ.ആർ.കെ അബൂബക്കർ, പ്രാദേശിക ലീഗ് നേതാക്കളായ ഒ.വി നാസർ, ബി.പി ഫിർദൗസ് എന്നിവരെയാണ് മുസ്ലിംലീഗിൽനിന്ന് സസ്പെന്റ് ചെയ്തത്.
മുസ്ലിം ലീഗ് പ്രഖ്യാപിച്ച ഔദ്യോഗിക സ്ഥാനാർത്ഥികൾ ക്കെതിരെ വിവിധ വാർഡുകളിൽ റിബലുകളെ രംഗത്തിറക്കിയെന്ന കുറ്റത്തിനാണ് പാർട്ടി നടപടി. ചെക്യാട്ടെ രണ്ടു വാർഡുകളിൽ ലീഗ് റബലുകളാണ് ജയിച്ചത്.
സ്ഥാനാർത്ഥികളെ നേരത്തെ തന്നെ സസ്പെന്റ് ചെയ്തിരുന്നു.
റിബലുകൾ ജയിച്ചാലും പാർട്ടിയിൽ വേണ്ടെന്ന് സംസ്ഥാന നേതാക്കൾ വ്യക്തമാക്കിയിരുന്നു.
ഇത് അന്വർത്ഥമാക്കും വിധമാണ് ഇപ്പോൾ നടപടി സ്വീകരിച്ചത് .
നാദാപുരം; വികസന വിപ്ലവത്തിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ നാദാപുരം ഗ്രാമ പഞ്ചായത്തിനെ അടുത്ത അഞ്ചു വർഷക്കാലം വി വി മുഹമ്മദലി നയിക്കും. ഇരുപത്തി ഒന്നാം വാർഡിൽ നിന്ന് വലിയ ഭൂരിപക്ഷത്തിന് വിജയിച്ച മുഹമ്മദലി പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറിയും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമാണ്. ഇന്ന് രാവിലെ നാദാപുരത്ത് ചേർന്ന പഞ്ചായത്ത് മുസ്ലിം ലീഗ്
നേതൃ യോഗത്തിലാണ് തീരുമാനമെടുത്തത്.
കഴിഞ തവണ മൂന്നാം വാർഡിൽ മെമ്പറായ മുഹമ്മദലി ഒട്ടനേകം വികസന പ്രവർത്തനം നടത്തി മാതൃക സൃഷ്ടിച്ചിരുന്നു.
നാദാപുരം: മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസിനെ വോട്ടെണ്ണൽ കേന്ദ്രത്തിൽ വെച്ച് അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് നാദാപുരത്ത് പ്രതിഷേധ സായാഹ്നം നടത്തി. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നുറുക്കണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു.
സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം.കെ സമീർ അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ, മണ്ഡലം പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി വി മുഹമ്മദലി, ജില്ലാ ജനറൽ സെക്രട്ടറി കെ കെ നവാസ്, മുസ്ലിം ലീഗ് നേതാക്കളായ എൻ .കെ മൂസ മാസ്റ്റർ, അബ്ദുല്ല വയലോളി, മുഹമ്മദ് ബംഗ്ലത്ത്, എം പി ജാഫർ മാസ്റ്റർ, അഹമ്മദ് കുറുവയിൽ, എം കെ മജീദ്, എൻ കെ ഇബ്രാഹിം, അഷ്റഫ് പൊയ്ക്കര, കെ എം ഹംസ തുടങ്ങിയവർ പ്രസംഗിച്ചു.
നാദാപുരം: പുറമേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ നടക്ക് മിത്തൽ കോൺഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. കുറുക്കണ്ടി രവീന്ദ്രൻ (58) തറ മൽതാഴ കനി വാസുദേവൻ (48) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ നാദാപുരം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒരു സംഘം സി പി എമ്മുകാർ വീട്ടിൽ കയറി ആക്രമിച്ചെന്നാണ് ഇവരുടെ പരാതി. രവീന്ദ്രൻ്റെ വീടിൻ്റെ ജനൽ ഗ്ലാസ് തകർത്തതായും സ്കൂട്ടർ കേടുവരുത്തിയതായും പരാതിപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. നാദാപുരത്ത് നിന്ന് പോലീസ് സ്ഥലത്തെത്തി. ഈ വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥി വിജയിച്ചതിലെ വിരോധമാണ് അക്രമത്തിന് കാരണമെന്ന് യു.ഡി എഫ് നേതാക്കൾ പറഞ്ഞു.
ചെക്യാട്: ഗ്രാമപഞ്ചായത്ത് ജാതിയേരി വാർഡ് 9ൽ മത്സരിച്ചു വിജയിച്ച സ്ഥാനാർത്ഥിക്കെതിരെ ലീഗ് പരാതി നൽകി. ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രകടനത്തിൽ മുസ്ലിം ലീഗ് പതാകയും മുസ്ലിം ലീഗ് നാമം ഉന്നയിച്ച് കൊണ്ടുള്ള മുദ്രാവാക്യവും മുഴക്കി പാർട്ടിയെ അപമാന പ്പെടുത്തിയെന്നാണ് പരാതി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത് വഴി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സ്വതന്ത്ര സ്ഥാനാർത്ഥി പി.കെ ഖാലിദ് മാസ്റ്ററെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയാണ് പരാതി നൽകിയത്.
കക്കട്ടിൽ: സംസ്ഥാന പാതയിൽ ബോംബെറിഞ്ഞു പരിഭ്രാന്തി പരത്തി. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് കുളങ്ങരത്ത് റോഡരികിൽ അഞ്ജാത സംഘം ബോംബെറിഞ്ഞത്. സമാധാനന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്താണ് ബോംബേറ് നടത്തിയത്.സമീപത്തെ ഇടവഴിയിൽ നിന്നുമാണ് ഏറുണ്ടായതെന്ന് സമീപവാസികൾ പറഞ്ഞു.
വളയം: ചെറുമോത്ത് പള്ളി മുക്കിൽ ഉഗ്ര ശേഷിയുള്ള സ്ഫോടനം.
രാത്രി 10 മണിക്കും 10 15 നുമായി രണ്ടു തവണ സ്ഫോടനമുണ്ടായി. നിരോധാജ്ഞയുടെ അറിയിപ്പുമായി പൊലീസ് വാഹനം കടന്നു പോയ ഉടനെയായിരുന്നു സ്ഫോടനം. സ്ഫോടക വസ്തു റോഡിൽ എറിഞ്ഞതാണെന്ന് കരുതുന്നു. നാട്ടുകാർ പരിഭ്രാന്തരായിട്ടുണ്ട്.
നാദാപുരം: നാളെയും മറ്റന്നാളും നാദാപുരം, വളയം പൊലീസ് സ്റ്റേഷൻ പരിധിയിൽ വിജയാഹ്ലാദ പ്രകടനങ്ങൾ പൂർണമായി നിരോധിച്ചു. നിരോധാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ വിജയിച്ച സ്ഥാനാർത്ഥിക്കൊപ്പം 20 പേർ മാത്രം പങ്കെടുക്കുന്ന പ്രകടനം നടത്താമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ നാദാപുരം മേഖലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇതും അനുവദിക്കേണ്ടതില്ലെന്നു തീരുമാനിച്ചതായി സി ഐ : എൻ സുനിൽ കുമാർ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിന് 500 മീറ്റർ ചുറ്റളവിൽ ആളുകൾ പ്രവേശി ക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
നാദാപുരം: പേരാമ്പ്ര, വടകര, വളയം, നാദാപുരം, കുറ്റിയാടി പോലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള കോഴിക്കോട് റൂറൽ ജില്ലാ പരിധിയിൽ ഇന്ന് വൈകീട്ട് 6 മണി മുതൽ 17-12-20 വൈകീട്ട് 6 വരെ 2 ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിന് 500 മീറ്റർ പരിധിയിൽ കൂട്ടം കൂടാൻ പാടില്ല. വിജയിക്കുന്ന സ്ഥാനാർഥികൾക്ക് 20 പേരെ പങ്കെടുപ്പിച്ച് വാർഡുകളിൽ ആഹ്ലാദ പ്രകടനം അനുവദിക്കും.
നാദാപുരം; തദ്ദേശ തെരഞ്ഞെടുപ്പിൽ നാദാപുരം മേഖലയിൽ യു ഡി എഫ് മുന്നേറ്റം നടത്തുമെന്ന് മീഡിയാ വിഷൻ നടത്തിയ അഭിപ്രായ സർവേ വ്യക്തമാക്കുന്നു. വിമത സ്ഥാനാർത്ഥികൾ ഒരിടത്തും ജയിക്കാൻ ഇടയില്ലെന്നും പോളിങ്ങിന് ശേഷം നടത്തിയ സർവേ വിലയിരുത്തി.
നാദാപുരം ഗ്രാമ പഞ്ചായത്തിൽ ആകെയുള്ള 22 വാർഡുകളിൽ 17 സീറ്റുകൾ യു ഡി എഫ് നേടുമെന്നാണ് സൂചന. കഴിഞ്ഞ തവണ 16 വാർഡുകളിലാണ് യു ഡി എഫ് ജയിച്ചത്. ഈ വാർഡുകൾ നില നിർത്തുന്നതോടൊപ്പം കഴിഞ്ഞ തവണ ഒരു വോട്ടിനു തോറ്റ ഇയ്യങ്കോട് രണ്ടാം വാർഡും യു ഡി എഫിന് ലഭിക്കും. എസ് ഡി പി ഐ , സി പി എം പിന്തുണയിൽ സ്ഥാനാർത്ഥി മത്സരിച്ച കുമ്മങ്കോട് പതിനേഴാം വാർഡിലും യു ഡി എഫ് സ്ഥാനാർഥി നേരിയ വോട്ടിനു വിജയിക്കുമെന്നാണ് സൂചന. വാശിയേറിയ മത്സരം നടന്ന ചേലക്കാട് ഒൻപതാം വാർഡിൽ വിമത സ്ഥാനാർഥി നേരിയ വോട്ടിനു പരാജയപ്പെടുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
വളയം പഞ്ചായത്തിൽ ആകെയുള്ള പതിനാറു വാർഡുകളിൽ ഏഴിൽ യു ഡി എഫ് ജയിക്കുമെന്നാണ് കണക്ക്. കഴിഞ്ഞ തവണ ആറു വാർഡുകളിലാണ് യു ഡി എഫ് ജയിച്ചത്. ഇത്തവണ മണിയാല വാർഡ് കൂടി ലഭിച്ചേക്കും.
ചെക്യാട് ഗ്രാമ പഞ്ചായത്തിൽ ആകെയുള്ള പതിനഞ്ചു വാർഡുകളിൽ ഒരെണ്ണം മാത്രമേ എൽ ഡി എഫിന് ലഭിക്കൂ എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വാശിയേറിയ മത്സരം നടന്ന ജാതിയേരി ഒൻപതാം വാർഡിൽ യു ഡി എഫ് സ്ഥാനാർഥി വിജയിക്കുമെന്നും അഭിപ്രായ സർവേ വ്യക്തമാക്കുന്നു.
തൂണേരി ഗ്രാമ പഞ്ചായത്തിൽ ആകെയുള്ള 15 വാർഡുകളിൽ 9ൽ യു ഡി എഫ് വിജയിക്കുമെന്ന് വോട്ടർമാർ അഭിപ്രായപ്പെടുന്നു. വാണിമേലിൽ ആകെയുള്ള പതിനാറു വാർഡുകളിൽ 10 വാർഡുകൾ യു ഡി എഫ് നേടും. ഇവിടെ വാശിയേറിയ മത്സരം നടന്ന പതിനാലാം വാർഡിൽ വിമത സ്ഥാനാർഥി തോൽക്കുമെന്നും സർവേ പറയുന്നു. പുറമേരിയിൽ ആകെയുള്ള 17 വാർഡുകളിൽ യു ഡി എഫിന് ഏഴു സീറ്റുകൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
നാദാപുരം: ചേലക്കാട് ഒമ്പതാം വാർഡിൽ ഇരട്ട വോട്ടിനെ ചൊല്ലി വാക്കേറ്റം. രണ്ടാം നമ്പർ ബൂത്തിൽ ഒരാൾക്ക് ഇരട്ട വോട്ട് ശ്രദ്ധയിൽ പെട്ടതോടെയാണ് ഇരു വിഭാഗവും തമ്മിൽ വാക്കേറ്റം ഉണ്ടായത്. ആളുകൾ കൂട്ടം കൂടിയതോടെ നാദാപുരം പോലീസ് സ്ഥലത്തെത്തി വിരട്ടിയോടിച്ചു.
നാദാപുരം: തെരുവം പറമ്പിൽ മുമ്പുണ്ടായ സംഘർഷത്തിൽ യു.ഡി. എഫ് സ്ഥാനർഥിക്കും സി.ഐക്കും പരിക്ക്. നാദാപുരം ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി നജ്മ ബീവി, സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽ കുമാർ എന്നിവർക്കും കടയിലെ ഒരു ജീവനക്കാരനുമാണ് പരിക്കേറ്റത്. കൂടാതെ എസ്.ഐ ശ്രീജേഷിനും മൂന്ന് പോലീസുകാർക്കും പരിക്കേറ്റു.
കല്ലേറിൽ രണ്ട് പോലീസ് ജീപ്പുകളുടെ ചില്ല് തകർന്നു. വിവരമറിഞ്ഞ് ഇ.കെ വിജയൻ എം.എൽ.എ, ഡി. വൈ.എസ്.പി കെ.കെ സജീവ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സൂപ്പി നരിക്കട്ടെരി, എൻ.കെ മൂസ മാസ്റ്റർ, സി.എച്ച് മോഹനൻ, പി.പി ചാത്തു, കെ.കെ നവാസ്, രജീന്ദ്രൻ കപ്പള്ളി, കെ.എം രഘുനാഥ് തുടങ്ങിയവർ സ്ഥലത്തെത്തി രംഗം ശാന്തമാക്കി.
നാദാപുരം: തെരുവംപറമ്പ് ബൂത്തിന് സമീപം ആളുകൾ കൂട്ടം കൂടിയത് സംഘർഷത്തിനിടയാക്കി. പോലിസ് ടൗണിലെ കടകൾ അടപ്പിക്കാൻ ശ്രമിച്ചത് നാട്ടുകാർ ചോദ്യം ചെയ്തു. ഇതോടെ ആളുകളെ പിരിച്ചു വിടാൻ പോലിസ് ടിയർ ഗ്യാസ് പ്രയോഗിക്കുകയായിരുന്നു.
നാദാപുരം: ഗ്രാമപഞ്ചായത്ത് 9ാം വാർഡിലെ ചേലക്കാട് എൽപി സ്കൂളിൽ കനത്ത പോളിംഗ് രേഖപെടുത്തുന്നു. സ്ത്രീകളടക്കം വോട്ടു ചെയ്യാൻ സ്കൂളിൽ നീണ്ട നിര തന്നെ എത്തിയിട്ടുണ്ട്.
സുഡിഎഫ് സ്ഥാനാർത്ഥിയായി ഇവിടെ എം സി സുബൈറും റിബൽ സ്ഥാനാർത്ഥിയായി പി കെ ഹമീദുമാണ് മത്സരിക്കുന്നത്. കൂടാതെ ഇടതുപക്ഷ സ്ഥാനാർത്ഥിയും രംഗത്തുണ്ട്.
വാണിമേൽ: ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡായ നിറത്തുമ്മൽ പീടിക ബൂത്തിൽ വോട്ടിങ് യന്ത്രം തകരാറിലായി. വോട്ടെടുപ്പ് തുടങ്ങാൻ രണ്ട് മണിക്കൂർ വൈകി.
നാദാപുരം: ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ ചിയ്യൂർ എൽ.പി സ്കൂളിൽ വോട്ടിങ് യന്ത്രം തകരാറിലായി. വോട്ടെടുപ്പ് തുടങ്ങാൻ 45 മിനുട്ട് വൈകി.
ചെക്യാട്: പുളിയാവ് ഗവ.
എൽ പി സ്കൂളിലെ ബൂത്തിൽ പോളിംഗിനിടെ വൈദ്യുതി മുടങ്ങിയത് കാരണം അൽപ നേരം വോട്ടെടുപ്പ് മുടങ്ങി. ബ്രേക്കർ ഡൗൺ ആയതായിരുന്നു പ്രശ്നം.
എന്നാൽ ബ്രേക്കർ ഘടിപ്പിച്ച ഓഫീസ് മുറി പൂട്ടിയിട്ടത് വിനയായി.
പോളിംഗ് ഉദ്യോഗസ്ഥർ പൂട്ട് പൊളിച്ച് അകത്ത് കടന്ന് ബ്രേക്കർ ശരിയാക്കിയ ശേഷം പോളിംഗ് പുനരാരംഭിച്ചു
നരിപ്പറ്റ: വോട്ടെടുപ്പ് തുടങ്ങി രണ്ട് മണിക്കൂർ പിന്നിട്ടിട്ടും നരിപ്പറ്റ പഞ്ചായത്തിൽ പോളിങ് മന്ദഗതിയിൽ. പ്രധാന പോളിങ് സ്റ്റേഷനുകളിൽ ഒട്ടുമിക്ക ഇടത്തും ആളൊഴിഞ്ഞ നിലയിലാണ്. കൈവേലി, മുള്ളമ്പത്ത്, ട്രാൻസ്ഫോർമർ മുക്ക്, തിനൂർ, ചീക്കോന്ന് എന്നീ പ്രധാന പോളിങ് സ്റ്റേഷനുകളിൽ തിരക്ക് വളരെ കുറവാണ്.
നാദാപുരം : വളയത്ത് പരീക്ഷണ വോട്ടിങ്ങിനു ഇടയില്‍ വോട്ടിംഗ് യന്ത്രം തകരാറിലായി.
6 മണിയോടെ ആരഭിച്ച മോക്ക് പോളിംഗിനിടയില്‍ വളയം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിൽ പെട്ട വളയം എം എല്‍ പി സ്കൂളിലെ ഒരു ബൂത്തിലാണ് വോട്ടിംഗ് യന്ത്രം തകരാറിലായത് .
രണ്ട് ബൂത്തുകള്‍ ആണ് ഇവിടെ പ്രവത്തിക്കുന്നത്.
സ്ഥാനാർത്ഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ പരസ്യമായി നടത്തിയ വോട്ടിങ്ങിനിടയില്‍ ആണ് യന്ത്രം തകരാറില്‍ ആയത്. ബി ജെ പി പ്രധിനിധി വിരലമര്‍ ത്തിയപ്പോല് താമര ചിഹ്ന്നത്തിലെ ബട്ടണ്‍ തകരാറിലാകുകയായിരുന്നു .പോളിംഗ് ഉധ്യോഗസ്ഥർ തന്നെ പിന്നീട 20 മിന്ട്ടിനകം തകരാറു പരിഹരിച്ച ശേഷം പോളിംഗ് ആരംഭിക്കുകയായിരുന്നു
നാദാപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിംഗ് തുടങ്ങി. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്.വിവിധ സ്ഥലങ്ങളിൽ രാവിലെ തന്നെ സ്ത്രീകളടക്കമുള്ള വോട്ടർമാരുടെ നീണ്ട നിരയായിരുന്നു.
നാദാപുരം: ചെക്യാട് ഗ്രാമ പഞ്ചായത്തിലെ ജാതിയേരി ഒൻപതാം വാർഡിൽ വിജയ പ്രതീക്ഷയിലാണ് യു ഡി എഫ്. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി അഹമ്മദ് കുറുവയിൽ മൽസരിക്കുന്ന ഈ വാർഡിൽ വിജയം ഉറപ്പിച്ച് UDF പ്രവർത്തകർ. ഇവിടെ UDF -LDF തമ്മിലാണ് മത്സരം നടക്കുന്നത്. വിമത സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്ത് തള്ളപ്പെടുമെന്ന് യുഡിഎഫ് കൺവീനർ നസീർ കുനിയിൽ അറിയിച്ചു.
ജാതിയേരി മുസ്ലിം ലീഗിൻ്റെ ഉറച്ച മണ്ണാണ്. അതിൽ വിള്ളൽ വീഴ്ത്താൻ ഇവിടുത്തെ ജനങ്ങൾ അനുവദിക്കില്ല. പ്രചരണത്തിൻ്റെ അവസാനഘട്ടങ്ങളിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, പി കെ ഫിറോസ്, പാറക്കൽ അബ്ദുല്ല MLA എന്നിവരുടെ സന്ദർശനം പ്രവർത്തകരിൽ ഏറെ ആവേശഭരിതമാക്കി.കുറുവയിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നതാണ് വാർഡിലെ പൊതു സംസാരം
നാദാപുരം : പുറമേരി ഗ്രാമ പഞ്ചായത്ത് പദ്ധതി വിഹിതം ഉപയോഗിച്ച് സാക്ഷ്യം എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ച് ഇടതു മുന്നണി ഇലക്ഷൻ പ്രചരണം നടത്തിയെന്ന് പരാതി. ഇത് ചട്ടങ്ങളുടെ ലംഘനമാന്നെന്ന് ആരോപിച്ച് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ചോർന്നൊലിക്കുന്ന കോളനികളും, കാൽനടയാത്ര പോലും സാധ്യമാകാത്ത റോഡുകളും ചർച്ചയാകുമ്പോൾ കണ്ടില്ല എന്നാണ് ഭരണസമിതിയും, പ്രസിഡണ്ടും ജനങ്ങളോട് മറുപടി പറഞ്ഞിരുന്നതത്രെ. എന്നാൽ പരിമിതമായ ഫണ്ട് മാത്രമുള്ള പഞ്ചായത്ത് ഒന്നരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സാക്ഷ്യം പ്രസിദ്ധീകരിച്ചത് ഭരണസമിതിയുടെ അവസാന യോഗത്തിൽ പഞ്ചായത്തിലെ വികസന പരിപാടികൾ പുസ്തകമായി അച്ചടിക്കാൻ നിർദ്ദേശം വന്നപ്പോൾ യു.ഡി.എഫ് അംഗങ്ങൾ ചോദ്യം ചെയ്തതിനെ തുടർന്ന് ഉപേക്ഷിച്ചതായിരുന്നു എന്നാൽ ഇതൊന്നും ഗൗനിക്കാതെ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പ്രസിദ്ധീകരിച്ച
32 പേജുള്ള പുസ്തകത്തിൽ പഞ്ചായത്തിന്റെ ഔദ്യോഗിക എംബ്ലമോ പ്രസാധകരുടെ പേരോ ഇല്ല എന്നതും പരാതിയിൽ ചൂണ്ടിക്കാട്ടി. സമീപ പഞ്ചായത്തുകൾ ഇത്തരം വികസന രേഖകൾ സന്നദ്ധസംഘടനകളുടെ സഹായത്തോടെ പൊതുഫണ്ട് ഉപയോഗിക്കാതെയാണ് പ്രസിദ്ധീകരിച്ചത്. സിപിഎമ്മിന്റെ പാർട്ടി പ്രചാരണ പ്രസിദ്ധീകരണ മായാണ് സാക്ഷ്യം പുറമേരിയിൽ ഉപയോഗിക്കുന്നത്. ഇത് അഴിമതിയും തെരഞ്ഞെടുപ്പ് ചട്ട ലംഘന വുമാണെന്ന് യു.ഡി.എഫ് നേതൃത്വം ആരോപിച്ചു. ഈ പ്രസിദ്ധീക രണത്തിൽ വിശദീകരിക്കുന്ന പദ്ധതികളും പ്രവർത്തനങ്ങളും വസ്തുതാ വിരുദ്ധമാണെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു. പാവങ്ങളുടെ നികുതിപ്പണം കൊണ്ട് പാർട്ടി പ്രചരണം നടത്തുന്നത് ഹീനവും ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്ത നടപടിയുമാണ് . 2018 സാമ്പത്തിക വർഷം പദ്ധതി വിജയത്തിന്റെ 54 ശതമാനം ചെലവഴിക്കാതെ നഷ്ടപ്പെടുത്തിയ പഞ്ചായത്ത് ഭരണസമിതിയുടെ സമീപനം പരിഹാസ്യമാണെന്നും ചെയർമാൻ
മരക്കാട്ടേരി ദാമോദരൻ,
കൻവീനർ കെ.മുഹമ്മദ് സാലി
എന്നിവർ വ്യക്തമാക്കി.
നാദാപുരം : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വാർഡു തലത്തിൽ മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ വികസന ചർച്ച ശ്രദ്ധേയമായി.
കക്ഷി രാഷ്ട്രീയത്തിനതീതമായി നടന്ന ചർച്ച ഫ്രൻസ് ഫോറം തണ്ണീർ പന്തലിന്റെ ആഭിമുഖ്യത്തിലാണ് നടന്നത്. നാടിന്റെ വികസന കാര്യത്തിൽ സ്ഥാനാർത്ഥികൾ ഒരേ കാഴ്ചപ്പാടാണ് പ്രകടിപ്പിച്ചത്.ആയഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി അശ്റഫ് വെള്ളിലാട്ട്, എൽ.ഡി.എഫ് സ്ഥാനാർഥി ടി.പി. കുഞ്ഞബ്ദുല്ല, നാലാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി ശ്രീജിലാൽ മാസ്റ്റർ, കാക്കോറേമ്മൽ, എം കെ നാണു, പറമ്പത്ത് രവീന്ദ്രൻ,
ഹാരിസ് മാസ്റ്റർ മുച്ചിലോട്ടുമ്മൽ, രമേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സുബൈർ മാസ്റ്റർ മോഡറേറ്ററായി. ലത്തീഫ് പറമ്പത്ത്, സഈദ് ടി.കെ തുടങ്ങിയവർ നേതൃത്വം നൽകി.
നാദാപുരം: തൂണേരി പഞ്ചായത്തിൽ പ്രശ്ന ബാധിത ബൂത്തുകൾ നിർണയിച്ചത് വിവാദത്തിൽ. നേരത്തെ പ്രശ്നമുണ്ടായ വെള്ളൂർ പ്രദേശത്തെ ബൂത്തുകൾ പ്രശ്ന ബാധിത ബൂത്തിൽ ഉൾ പെടുത്താത്തതിൽ
യു ഡി എഫ് നേതൃത്വം പ്രതിഷേധം രേഖപ്പെടുത്തി. മുൻപ് യാതൊരു പ്രശ്നവും ഉണ്ടാവാത്ത പ്രദേശങ്ങൾ പ്രശ്ന ബാധിത ബൂത്തുകളാക്കിയപ്പോൾ നിർഭയം വോട്ട് ചെയ്യാനുള്ള പ്രയാസം നേരിടുന്ന പ്രദേശം എന്ന നിലക്ക് 9,10 വാർഡുകൾ ഉൾപ്പെടുന്ന വെള്ളൂരിലെ ബൂത്തുകൾ പരിഗണിക്കാത്തത് വോട്ടർമാരിൽ ആശങ്കയും ഭയവും ഉണ്ടാക്കിയതായി
യു ഡി എഫ് നേതാക്കൾ പറഞ്ഞു .
നാദാപുരം: ഗ്രാമ പഞ്ചായത്തിൽ ഐക്യ ജനാധിപത്യ മുന്നണി പ്രകടന പത്രിക പുറത്തിറക്കി. കുടിവെള്ളം, വയോജന ക്ഷേമം, പാർപ്പിടം, കാർഷിക അഭിവൃദ്ധി തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പത്രിക വിഭാവനം ചെയ്യുന്നുണ്ട്.
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ പ്രവീൺ കുമാർ പ്രകാശന കർമ്മം നിർവഹിച്ചു. പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ എം പി സൂപ്പി അധ്യക്ഷത വഹിച്ചു. സി പി സലാം സ്വാഗതം പറഞ്ഞു. സൂപ്പി നിക്കാട്ടേരി, സി.വി കുഞ്ഞി കൃഷ്ണൻ, മുഹമ്മദ് ബംഗ്ലത്ത്, അഡ്വ .എ സജീവൻ, വി വി മുഹമ്മദലി, പി കെ ദാമു മാസ്റ്റർ, വലിയാണ്ടി ഹമീദ്, കെ എം രഘുനാഥ്, എൻ കെ ജമാൽ ഹാജി, കെ പി സുധീഷ് കുമാർ, എൻ കെ ഇബ്രാഹിം, അഷ്റഫ് പൊയ്ക്കര തുടങ്ങിയവർ സംബന്ധിച്ചു.
നാദാപുരം: നാദാപുരം പൊലിസ് സ്റ്റേഷൻ പരിധിയിൽ നാളെ കൊട്ടിക്കലാശം ഇല്ല. പകരം ഇന്ന് രാത്രി ഒമ്പത് മണി വരെ പ്രചാരണം അനുവദിക്കും. നാദാപുരം സി.ഐ എൻ. സുനിൽ കുമാർ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. നാളെ വാഹനങ്ങൾ ഉപയോഗിച്ചുള്ള പ്രചാരണം അനുവദിക്കുകയില്ല. തെരഞ്ഞെടുപ്പ് ഭംഗിയായി നടത്താൻ രാഷ്ട്രീയ പാർട്ടികൾ ഒറ്റകെട്ടായി പരിശ്രമിക്കും.
നാദാപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചേലക്കാട് ടൗണിൽ സംഘർഷം. യു.ഡി.എഫ് സ്ഥാനാർഥിയുടെ പൊതുയോഗം നടക്കുന്നതിനിടെ ലീഗ് റിബൽ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം അലോസരം സൃഷ്ടിച്ചത് യു.ഡി. എഫ് പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് സംഘർഷം ഉടലെടുത്തത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി ലാത്തി ചാർജ് നടത്തി.
നാദാപുരം: പൊതുജനാരോഗ്യം അപകടത്തിലാക്കുന്ന സങ്കര വൈദ്യം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയത്തിനെതിരെ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ കേരളത്തിലെ മോഡേൺ മെഡിസിൻ ഡോക്ടർമാർ ഡിസംബർ 11 വെള്ളിയാഴ്ച രാവിലെ ആറു മണി മുതൽ വൈകിട്ട് ആറ് മണി വരെ ഓ പി ബഹിഷ്കരിക്കുമെന്ന് ഐ.എം.എ നാദാപുരം മേഖല ഭാരവാഹികൾ അറിയിച്ചു. *മുൻകൂട്ടി നിശ്ചയിച്ച എമർജൻസി അല്ലാത്ത ശസ്ത്രക്രിയകളും അന്നേ ദിവസം ഉണ്ടായിരിക്കുന്നതല്ല.
പൊതുജനങ്ങളുടെ ആരോഗ്യത്തിന് നേർക്കുള്ള കേന്ദ്ര സർക്കാരിൻ്റെ കടന്നു കയറ്റം മനസ്സിലാക്കി, അതിനെതിരെയുള്ള ഞങ്ങളുടെ സമരത്തോട് സഹകരിക്കണമെന്നും അത്യാഹിത ആവശ്യങ്ങൾക്ക് മാത്രമായി ആശുപത്രി സന്ദർശനം ചുരുക്കണമെന്നും ഇവർ അഭ്യർത്ഥിച്ചു.
അത്യാഹിതം വിഭാഗവും കോവിഡ് ചികിത്സയും തടസ്സം കൂടാതെ നടക്കും.
KGMCTA, KGIMOA, KGMOA, KPMCTA തുടങ്ങി സർകാർ/സ്വകാര്യ മേഖലയിൽ ഉള്ള എല്ലാ ഡോക്ടർമാരും ഈ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
എടച്ചേരി: കേരള സർക്കാരിൻ്റെയും എടച്ചേരി പഞ്ചായത്തിൻ്റെയും വികസന പ്രവർത്തനങ്ങളെ വിശദീകരിച്ച് പഞ്ചായത്തിൽ വികസന ജാഥ നടത്തി വി.പി കുഞ്ഞികൃഷ്ണൻ ഉൽഘാടനം ചെയ്തു ജാഥ ലീഡർ വി.രാജീവ് , ടി കെ അരവിന്ദാക്ഷൻ, വി കുഞ്ഞിക്കണ്ണൻ ,സി സൂരേന്ദ്രൻ, ഇ കെ സജിത്ത് കുമാർ, കെ ഹരീന്ദ്രൻ , വത്സരാജ് മണലാട്ട് സന്തോഷ് കക്കാട്ട് എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. ഇടതു മുന്നണിയുടെ വാർഡ് ബ്ലോക്ക് സ്ഥാനാർത്ഥികളും സ്വീകരണ യോഗങ്ങളിൽ സംബന്ധിച്ചു. സമാപനസമ്മേളനത്തിൽ ഇ.കെ വിജയൻ എം.എൽ.എ, സി.പി രാജൻ, കെ.പി ഗോപാലൻ, ഗംഗാധരൻ പാച്ചാക്കര , സി.പി രാജൻ എന്നിവർ സംസാരിച്ചു. ജാഥ രാവിലെ ചെട്ട്യാം വീട് കോളനിൽ നിന്ന് ആരംഭിച്ച് വൈകീട്ട് ഇരിങ്ങണ്ണൂരിൽ സമാപിച്ചു.
നരിപ്പറ്റ: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ പോസ്റ്ററുകൾ നശിപ്പിക്കുന്നതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് നരിപ്പറ്റ ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന മുഴുവൻ സ്ഥാനാർഥികളും ചേർന്ന് റാലി നടത്തി. കൈവേലിയിൽ പഞ്ചായത്ത് ഓഫിസ് പരിസരത്തു നിന്നാരംഭിച്ച റാലി കണ്ടോത്തുകുനിയിൽ സമാപിച്ചു. കെ.പി.സി.സി സെക്രട്ടറി വി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഒരു മുന്നണിയുടെ മാത്രം ബോർഡുകൾ തെരഞ്ഞുപിടിച്ചു നശിപ്പിക്കുന്ന സ്വഭാവം ജനാധിപത്യ മര്യാദക്ക് നിരക്കാത്തതാണെന്നും പരാജയഭീതി പൂണ്ടയാളുകളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ടി. മുഹമ്മദലി അധ്യക്ഷനായി. കൺവീനർ സി.കെ നാണു, മുസ്ലിം ലീഗ് സെക്രട്ടറി കെ.എം ഹമീദ്, എം. കുഞ്ഞിക്കണ്ണൻ അരവിന്ദാക്ഷൻ മാസ്റ്റർ സംസാരിച്ചു. ബ്ലോക്ക് ഡിവിഷൻ സ്ഥാനർഥികളായ വിശ്വൻ മാസ്റ്റർ, പി.പി മൊയ്തു, പഞ്ചായത്തിലെ വിവിധ വാർഡുകളിലെ സ്ഥാനാർഥികൾ പങ്കെടുത്തു.
നാദാപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നാട്ടിലാകെ യു ഡി എഫിന് അനുകൂല തരംഗം അലയടിക്കുമെന്ന കാര്യം തീർച്ചയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. കേരളത്തിൽ വികസനമാകെ മുരടിക്കുകയും കള്ളക്കടത്തും അഴിമതിയും സർക്കാറിന്റെ മുഖ മുദ്രയായി മാറുകയും ചെയ്ത കാലത്താണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇടതു ഭരണത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ ശക്തമായ ജന വികാരം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും തങ്ങൾ പറഞ്ഞു. നാദാപുരം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ
തെരഞ്ഞെടുപ്പ് പര്യടന പരിപാടിയിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം.
ഇരിങ്ങണ്ണൂർ, മുടവന്തേരി, ചാലപ്രം, നാദാപുരം, പുളിക്കൂൽ, ഇയ്യങ്കോട്, കല്ലാച്ചി, ജാതിയേരി, വാണിമേൽ, തെരുവം പറമ്പ്, ചേലക്കാട്, തളീക്കര എന്നീ കേന്ദ്രങ്ങളിൽ നടന്ന കുടുംബ സംഗമങ്ങളിൽ തങ്ങൾ പ്രസംഗിച്ചു. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, സംസ്ഥാന സമിതി അംഗം സി വി എം വാണിമേൽ, മണ്ഡലം പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി, ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ, ട്രഷറർ വയലോളി അബ്ദുല്ല, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി വി മുഹമ്മദലി, ജില്ലാ ജനറൽ സെക്രട്ടറി കെ കെ നവാസ്, മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ്, മണ്ഡലം ലീഗ് കമ്മിറ്റി അംഗം എം കെ അഷ്റഫ് എന്നിവർ തങ്ങളെ അനുഗമിച്ചു. വിവിധ കേന്ദ്രങ്ങളിൽ യു ഡി എഫ് നേതാക്കളായ സി വി കുഞ്ഞികൃഷ്ണൻ, ആർ ടി ഉസ്മാൻ മാസ്റ്റർ, മോഹനൻ പാറക്കടവ്, സി കെ ബഷീർ മാസ്റ്റർ, എം പി സൂപ്പി, വലിയാണ്ടി ഹമീദ്, ടി വി കെ ഇബ്രാഹിം, മഠത്തിൽ അബ്ദുല്ല ഹാജി, എം കെ സഫീറ, ആഷിഖ് ചെലവൂർ, അബൂട്ടി മാസ്റ്റർ ശിവപുരം, ടി എം വി ഹമീദ്, എസ്. പി. എം തങ്ങൾ, സി എച്ച് ഹമീദ്, മരുന്നൊളി കുഞ്ഞബ്ദുള്ള, യു കെ റാഷിദ്, അഷ്റഫ് കൊറ്റാല, ഇ കുഞ്ഞാലി, എൻ കെ ജമാൽ ഹാജി, വി ടി കെ മുഹമ്മദ്, കെ കെ ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥികളായ സി വി എം നജ്മ, എം പി ജാഫർ മാസ്റ്റർ, മറ്റു സ്ഥാനാർത്ഥികളായ എം കെ സമീർ, അഡ്വ. കെ എം രഘുനാഥ്, സി എച്ച് നജ്മാ ബീവി, സുഹ്റ തണ്ടാന്റവിട, നജ്മാ യാസർ, വളപ്പിൽ കുഞ്ഞമ്മദ്, ഷാഫി തറേമ്മൽ, റജുല നിടുമ്പ്രത്ത്, അബ്ബാസ് കണെക്കൽ, മസ്ബൂബ അസിദ്, സി കെ നാസർ, അഹമ്മദ് കുറുവയിൽ, കെ ബാലകൃഷ്ണൻ, റംഷിദ് ചേരനാണ്ടി, അഖില മര്യാട്ട്, എം സി സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.
നാദാപുരം: നാടെങ്ങും തെരെഞ്ഞെടുപ്പ് ആവേശത്തിൽ അലിയുമ്പോൾ കുമ്മങ്കോട്ടെ ചാത്തോത്ത് ബഷീറിന്റെ വീടും തെരഞ്ഞെടുപ്പ് ചൂടിലാണ്. സ്വന്തം വീട് ഇലക്ഷൻ കഴിയുന്നത് വരെ പാർട്ടി ആപ്പീസാക്കി വിട്ടുനൽകിയിരിക്കുകയാണ്
കുമ്മങ്കോട്ടെ മുസ്ലിം ലീഗ് പ്രവർത്തകനായ ബഷീർ.
പഴയ കാലത്തെ അറിയപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു പിതാവ് പരേതനായ ചാത്തോത്ത് കുഞ്ഞബ്ദുള്ള. എം.എസ്.എഫിലൂടെയാണ് ബഷീർ മസ്ലിം ലീഗ് പ്രവർത്തനത്തിൽ സജീവമായത്.
വിവിധ ഇലക്ഷനുകളിൽ യു.ഡി. എഫ് സാരഥികളെ വിജയിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ബഷീർ ഈ ഇലക്ഷനിലും മുഴു സമയ സ്കോട് പ്രവർത്തനത്തിലാണ്
നാദാപുരം പഞ്ചായത്തിലെ കുമ്മങ്കോട് പതിനാറാം വാർഡാണ് ബഷീറിന്റെ തട്ടകം.
നാദാപുരം; സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ അഞ്ചു പ്രാദേശിക നേതാക്കളെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ചെക്യാട് മണ്ഡലം പ്രസിഡണ്ടായിരുന്ന എൻ കെ കുഞ്ഞിക്കേളു , ഇയാളുടെ ഭാര്യയും റിബൽ സ്ഥാനാർത്ഥിയുമായ കെ ചന്ദ്രിക ടീച്ചർ, വളയം പഞ്ചായത്തിലെ റിബൽ സ്ഥാനാർഥി പി പി അശ്വിനി, ഇവരുടെ സഹായികളും പ്രാദേശിക ഭാരവാഹികളുമായ കെ വി സുകുമാരൻ,
പി പി രവീന്ദ്രൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തതെന്ന് ബ്ലോക്ക് പ്രസിഡണ്ട് അഡ്വ.
എ സജീവൻ അറിയിച്ചു.
നാദാപുരം: തെരഞ്ഞെെടുപ്പിന് മുന്നോടിയായി വ്യാജമദ്യ വിതരണം തടയുന്നതിന്റെ ഭാഗമായി നാദാപുരം എക്സൈസ് റെയ്ഞ്ച് പാർട്ടി വളയം, ചുഴലി ഭാഗങ്ങളിൽ റെയ്ഡ് നടത്തി. വെള്ളിയോട് ദേശത്ത് പാലോള്ളകുന്നിനു താഴെ മുതുകുറ്റി പുഴക്കരയിൽ വെച്ച് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 590 ലിറ്റർ വാഷ് കണ്ടെത്തി. പ്രതിയെ കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് .
55(ജി) പ്രകാരം അബ്കാരി കേസ് റജിസ്റ്റർ ചെയ്തു. നാദാപുരം എക്സൈസ് പ്രിവന്റീവ് ഓഫിസർ സി.പി ചന്ദ്രന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർ കെ. ഷാജി, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.പി സായിദാസ്, കെ.കെ രാജേഷ് കുമാർ, രാഹുൽ ആക്കിലേരി, അനൂപ് മയങ്ങിയിൽ, എം. അരുൺ, ഡ്രൈവർ പുഷ്പരാജൻ എന്നിവർ പങ്കെടുത്തു.
വടകര: ലോക രക്തദാന ദിനത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് രക്ത ദാതാക്കളെ എത്തിച്ച് ബി.ഡി.കെ വടകര.സന്നദ്ധ രക്തദാനത്തിന് സ്നേഹ വാഹിനിയുമായി ബ്ലഡ് ഡോണേർസ് കേരള കോഴിക്കോട് വടകരയുടെ നേതൃത്വത്തിലാണ് ഒരു ബസ്സിൽ ദാതാക്കളെ എത്തിച്ചത്.സി.കെ നാണു എം.എൽ.എ രക്തദാതാക്കളുമായി പുറപ്പെട്ട ബസ്സ് ഫ്ലാഗ് ഓഫ് ചെയ്തു. രക്തദാന രംഗത്തും, ജീവ കാരുണ്യ പ്രവർത്തനങ്ങളിലും ബ്ലഡ് ഡോണേർസ് കേരള വടകരയുടെ പ്രവർത്തനം മാതൃകാപരമാണന്നും പ്രശംസനീയമാണന്നും സി.കെ നാണു എം.എൽ.എ അഭിപ്രായപ്പെട്ടു.മെഡിക്കൽ കോളജിലേക്കുള്ള സ്നേഹ വാഹിനി ബസ്സ് ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മെഡിക്കൽ കോളജ് കൂടാതെ കോടിയേരി മലബാർ കാൻസർ സെൻ്ററിലും, വടകര ഗവ.ആശുപത്രിയിലേക്കും എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ബി.ഡി.കെ വടകരയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. ബി.ഡി.കെ വടകര താലൂക്ക് കമ്മറ്റി ഭാരവാഹികളും കോഡിനേറ്റർമാരുമായ .അൻസാർ ചേരാപുരം, വത്സരാജ് മണലാട്ട്, ബിജീഷ് ഒഞ്ചിയം, ഹസ്സൻ തോടന്നൂർ, മുദസ്സിർ, മുനീബ്, അമൽ എടച്ചേരി, ഫാഹിസ്, സനൂപ് എന്നിവർ നേതൃത്വം നൽകി.
നാദാപുരം : ഇടതു പക്ഷം പ്രഖ്യാപിച്ച സ്വതന്ത്ര സ്ഥാനാർത്ഥിക്ക് എസ്ഡിപിഐയും പിന്തുണ പ്രഖ്യാപിച്ചതോടെ വിവാദമായ കുമ്മങ്കോട് പതിനേഴാം വാർഡിൽ
രാഷ്ട്രീയപ്പോര് മുറുകി.
സ്വതന്ത്ര സ്ഥാനാർത്ഥി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ നൽകിയതെന്നും,
മത നിരപേക്ഷ നിലപാട് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് പതിനേഴാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയെ
എൽ.ഡി.എഫ് നേതാക്കൾ പ്രഖ്യാപിച്ചതെന്നുമാണ് സിപിഎം നേതാവ് സി എച് മോഹനന്റെ പക്ഷം. എസ്.ഡി.പിഐയുമായി യാതൊരു ബന്ധവുമില്ലെന്നും
ലീഗിലെ ഒരു വിഭാഗമാളുകളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് എൽഡീഎഫ് പ്രഖ്യാപിച്ച സ്വതന്ത്ര സ്ഥാനാർഥിക്ക് എസ്ഡിപിഐ പിന്തുണ നൽകുന്നു എന്ന തരത്തിലുള്ള വീഡിയോ അർദ്ധരാത്രി എസ്.ഡി.പി.ഐ
പുറത്ത് വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ തങ്ങളോട് രേഖാമൂലം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്വതന്ത്ര സ്ഥാനാർഥിക്ക്. എസ്ഡിപിഐ പിന്തുണ നൽകിയത് എന്ന് എസ്ഡിപിഐ മണ്ഡലം സെക്രട്ടറി തീർച്ചിലോത്ത് അയ്യൂബ് വ്യക്തമാക്കി. ഇതോടെ കുമ്മങ്കോട് രാഷ്ട്രീയ വിവാദം ചൂടുപിടിക്കുകയാണ്.
എസ്.ഡി.പി.ഐയുടെയും എൽഡിഎഫിന്റെയും അവിഹിത കൂട്ട് കെട്ടിന്റെ നാറുന്ന കഥകളാണ് കുമ്മങ്കോട് നിന്ന് പുറത്ത് വരുന്നതെന്നും, മുസ്ലിം ലീഗാണ് ഇതിന് പിന്നിലെന്ന് പറഞ്ഞ് ഇടത് പക്ഷവും, എസ്ഡിപി ഐയും നാടകം കളിക്കുകയാണെന്നും യുഡീഎഫ് നേതാക്കൾ പറഞ്ഞു.
ഇടത് പക്ഷവും, എസ്ഡിപിഐയും ഓരേ സ്ഥാനാർഥിക്ക് പിന്തുണ നൽകുന്നതിൽ ഇരു വിഭാഗത്തിലെ അണികളിലും കടുത്ത അമർഷമുണ്ട്.
എൽഡിഎഫ് ബോർഡുകളും ബാനറുകളും ഇറങ്ങിയെങ്കിലും എസ്ഡിപിഐ യുടെ പ്രചരണ ബാനറുകൾ ഇതുവരെ പ്രത്യക്ഷപെട്ടിട്ടില്ല.
ടി.വി മുഹ്സിനയാണ് ഇവിടെ എൽ.ഡി.എഫ്, എസ്.ഡി.പി.ഐ പിന്തുണയിൽ മാത്സരിക്കുന്നത്.
മുസ്ലിം ലീഗിലെ സുമയ്യ പാട്ടത്തിലാണ് യു.ഡീ.എഫ് സ്ഥാനാർത്ഥി
വാണിമേൽ: തദ്ദേശ തെരെഞ്ഞെടുപ്പിൽ വിവിധ തലങ്ങളിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പ് വരുത്തുക വഴി വികസന പ്രവർത്തനങ്ങളിൽ സ്ത്രീകൾക്കും സജീവ പങ്കാളിത്തം വഹിക്കാനുള്ള സാഹചര്യമാണുള്ളതെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന സിക്രട്ടറി സന്ധ്യ കരണ്ടോട് പറഞ്ഞു. വാണിമേൽ ചേലമുക്കിൽ യു ഡി എഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കളത്തിൽ ബഷീർ മൂസ അധ്യക്ഷത വഹിച്ചു. എം.കെ അഷ്റഫ്, അഷ്റഫ് കൊറ്റാല, ഒ.ടി കുഞ്ഞമ്മദ് മാസ്റ്റർ, അസ്ലം കളത്തിൽ, കെ രാജൻ, സ്ഥാനാർത്ഥികളായ ഫാത്വിമ, സുഹ്റ തുടങ്ങിയവർ പ്രസംഗിച്ചു. കണ്ടിയിൽ മുഹമ്മദ് സ്വാഗതവും എൻ.കെ രജീഷ് ലാൽ നന്ദിയും പറഞ്ഞു
നാദാപുരം: കുടിവെള്ള വിതരണ പൈപ്പ് പൊട്ടി സംസ്ഥാന പാത തകർന്നു. നാദാപുരം തലശേരി റോഡിൽ കഴിഞ്ഞ ദിവസം രാത്രിയാണ് റോഡിനടിയിലൂടെ കടന്നുപോകുന്ന രണ്ടു പൈപ്പുകൾ പൊട്ടിയത്. റോഡ് തുളച്ചു കയറി വെള്ളം പരന്നൊഴുകാൻ തുടങ്ങിയതോടെ നാട്ടുകാർ ജല അതോറിട്ടി അധികൃതരെ വിവരം അറിയിച്ചു. ഇതേ തുടർന്ന് അധികൃതർ സ്ഥലത്ത് എത്തി ലൈൻ ഓഫ് ചെയ്യുകയും പൈപ്പ് നന്നാക്കുകയും ചെയ്തു. അപ്പോഴേക്കും റോഡ് തകർന്ന് മധ്യത്തിൽ വലിയ കുഴി രൂപപ്പെടുകയായിരുന്നു. ഇതോടെ ഈ റൂട്ടിൽ വാഹന ഗതാഗതവും ഭാഗികമായി മുടങ്ങി. നേരത്തെ നാദാപുരം താലൂക്ക് ആശുപത്രി പരിസരത്തും സംസ്ഥാന പാതയിൽ പൈപ്പ് പൊട്ടി റോഡ് തകർന്നിരുന്നു. ഗുണനിലവാരമില്ലാത്ത പൈപ്പിട്ടതാണ് ഇതിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
വാണിമേൽ: മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ഡിവൈഎസ്.പി വി എം അബ്ദുൽ വഹാബിന് ജന്മനാട്ടിൽ സ്വീകരണം നൽകി. വാണിമേൽ കുളപ്പറമ്പ് ബാലവാടി റസിഡൻസ് ടീമിൻ്റെ ആഭിമുഖ്യത്തിൽ നടന്ന യോഗം ടി.കെ മജീദ് ഉദ്ഘാടനം ചെയ്തു. കെ ടി കുഞ്ഞമ്മദ് ഹാജി പൊന്നാടയണിയിച്ചു. ചടങ്ങിൽ കേരളാ പൊലീസിൽ ജോലി കിട്ടിയ ഒ.പി മുജീബിനെ അനുമോദിച്ചു. എം.പി മുഹമ്മദലി അധ്യക്ഷത വഹിച്ചു . ടി.കെ അലി , ഇ പി മുഹമ്മദലി ,ഒ.പി മൊയ്തു ഫൈസി, ഫാത്തിമ ടി.കെ ,റംഷാദ് ടി.കെ , അസ്ലിയ കെ.ടി ,മുഹമ്മദ് ഒ.പി , യാസീൻ കെ.കെ , ലത്തീഫ് ഒ.പി, മുസ് ഫിറ മുനസ്സ, മുജീബ് ഒ.പി , ജലീൽ ഒ.പി ഖാലിദ് വി എം തുടങ്ങിയവർ സംസാരിച്ചു.
വടകര: ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിൽ യു ഡി എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായി.
കെ മുരളീധരന് നാളെ വടകരയില്‍ പ്രചാരണത്തിന് എത്തുന്നതോടെ യു.ഡി.എഫ് ക്യാമ്പ് സജീവമാകുമെന്നാണ് നേതൃത്വം കരുതുന്നത്. വടകരയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചതിന് ശേഷം മാത്രമേ മണ്ഡലത്തില്‍ പ്രചാരണത്തിനുള്ളൂവെന്ന് മുരളീധരന് നേരത്തെ പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും ഇടപെട്ടതിനെ തുടർന്നാന്ന് മുരളീധരൻ എത്തുന്നത്.
ആര്‍എംപിയുമായുള്ള അടവ് നയ രാഷ്ട്രീയത്തിന്റെ ഭാഗമായി ജനകീയ മുന്നണി സംവിധാനത്തിലാണ് വടകര മേഖലയിലെ ത്രിതല പഞ്ചായത്തുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.
കല്ലാമല ഡിവിഷനില്‍ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയായി
സി സുഗതനാണ് പത്രിക നല്‍കിയത്. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി കെ പി ജയകുമാറും പത്രിക നല്‍കിയതോടെ യാണ് വിവാദങ്ങളുടെ തുടക്കം. ജയകുമാറിന് കോണ്‍ഗ്രസ് നേതൃത്വം കൈപത്തി ചിഹ്നം അനുവദിച്ചതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായി. വടകര മേഖലയില്‍ ജനകീയ മുന്നണി സംവിധാനം തകരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. കെപിസിസി പ്രസിസണ്ടിന്റെ വാര്‍ഡിലുണ്ടായ മുന്നണി തകര്‍ച്ചക്കെതിരെ കോണ്‍ഗ്രസ്സില്‍ എതിര്‍പ്പ് ഉയര്‍ന്ന് വന്നു. കെപിസിസി പ്രസിഡന്റിനെതിരെ
കെ മുരളീധരന് ഉള്‍പ്പെടെയുള്ളവര്‍
പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തി.
വടകരയില്‍ പ്രചാരണത്തില്ലെന്ന് വ്യക്തമാക്കിയ കെ മുരളീധരന് വട്ടിയൂര്‍കാവില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു.
നാദാപുരം: നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ യു ഡി എഫ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മൽസരിക്കുന്ന മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു.
നാദാപുരം പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പത്രിക നൽകിയ പി കെ ഹമീദ്, ചെക്യാട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ റിബൽ സ്ഥാനാർത്ഥികളായ പി കെ ഖാലിദ് മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, വാണിമേലിൽ പതിനാലാം വാർഡിൽ മൽസരിക്കുന്ന ചേലക്കാടൻ കുഞ്ഞമ്മദ്, കായക്കൊടി പഞ്ചായത്തിൽ മൽസരിക്കുന്ന കുമ്പളങ്കണ്ടി അഹമ്മദ്, മരുതോങ്കരയിലെ ഒന്നാം വാർഡിൽ പത്രിക നൽകിയ കെ പി റംല എന്നിവർക്കെതിരെയാണ് നടപടി. ഇത് സംബന്ധിച്ച സംസ്ഥാന കമ്മിറ്റിയുടെ അറിയിപ്പ് ഇന്ന് പാർട്ടി മുഖപത്രം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ദിവസം മണ്ഡലം കമ്മിറ്റിയുടെ ശുപാർശ കത്ത് ജില്ലാ കമ്മിറ്റിക്ക് അയച്ചിരുന്നു . ഇതേ തുടർന്നാണ് നടപടി. റിബലുകളെ സഹായിക്കുന്ന പാർട്ടിയുടെ ഉത്തരവാദപ്പെട്ട ഭാരവാഹികൾക്കെതിരെയും നടപടി ഉണ്ടാകും.
നാദാപുരം: നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ യു ഡി എഫ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മൽസരിക്കുന്ന മുസ്ലിം ലീഗ് പ്രാദേശിക നേതാക്കൾക്കെതിരെ അച്ചടക്ക നടപടി.
നാദാപുരം പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പത്രിക നൽകിയ പി കെ ഹമീദ്, ചെക്യാട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ റിബൽ സ്ഥാനാർത്ഥികളായ പി കെ ഖാലിദ് മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, വാണിമേലിൽ പതിനാലാം വാർഡിൽ മൽസരിക്കുന്ന ചേലക്കാടൻ കുഞ്ഞമ്മദ്,
കായക്കൊടി പഞ്ചായത്തിൽ മൽസരിക്കുന്ന കുമ്പളങ്കണ്ടി അഹമ്മദ്, മരുതോങ്കരയിലെ ഒന്നാം വാർഡിൽ പത്രിക നൽകിയ കെ പി റംല എന്നിവർക്കെതിരെയാണ് നടപടി. ഇത് സംബന്ധിച്ച ശുപാർശ കത്ത് മണ്ഡലം ജില്ലാ കമ്മിറ്റിക്ക് അയച്ചു. റിബലുകളുടെ സഹായിക്കുന്ന പാർട്ടിയുടെ ഉത്തരവാദപ്പെട്ട ഭാരവാഹികൾക്കെതിരെയും നടപടി ഉണ്ടാകും.
നാദാപുരം : നാളെ നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് വിവിധ സംഘടനകൾ രംഗത്ത്.
കെ.എസ്.എസ്.പി.യു. തൂണേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂണേരിയിൽ നടന്ന ധർണ പ്രസിഡണ്ട് പി.കെ. സുജാതയുടെ അധ്യക്ഷതയിൽ എം.ശങ്കരൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി കെ.ഹേമചന്ദ്രൻ , ബാലരാജ് എന്നിവർ പ്രസംഗിച്ചു.
വാണിമേലിൽ ഐക്യ ട്രേഡ് യൂനിയൻ പന്തം കൊളുത്തി പ്രകടനം നടത്തി. നാദാപുരം, വളയം എന്നിവിടങ്ങളിലും പ്രകടനം നടന്നു.
നാദാപുരം : നാടിന്റെ ഐക്യവും ജനാധിപത്യ മതേതരത്വ മൂല്യങ്ങളും സംരക്ഷിക്കാൻ അവസരവാദപരമായ തെരെഞ്ഞെടുപ്പ് ബാന്ധവങ്ങളെ പരാജയപ്പെടുത്തണമെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി.ശാദുലി. നാദാപുരം പഞ്ചായത്ത് പതിനേഴാം വാർഡിലുൾപ്പെടെ സി.പി.എം എസ്.ഡി.പി.ഐയുമായി ഉണ്ടാക്കിയ കൂട്ടുകെട്ടുകളെ ഉദ്ദേശിച്ച് കൊണ്ടാണ് ശാദുലി ഇപ്രകാരം പറഞ്ഞത്. വിഭാഗീയ ശക്തികളുമായി കൈകോർക്കുന്ന സി.പി.എം നിലപാട് ലജ്ജകരമാണെന്നും, ഈ ഗൂഡാലോചനയും അവിശുദ്ധ കൂട്ട് കെട്ടും തകർക്കുവാൻ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വോട്ട് നൽകി വിജയിപ്പിക്കണമെന്നും ശാദുലി പറഞ്ഞു.
നാദാപുരം: ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലും ബ്ലോക്ക് ഡിവിഷനുകളിലും മൽസരിക്കുന്ന മുഴുവൻ സ്ഥാനാർത്ഥികളുടെയും സംഗമം കല്ലാച്ചി കമ്യൂണിറ്റി ഹാളിൽ പൊലീസ് സബ് ഇൻസ്പെക്ടർ പി എം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വരണാധികാരിയും
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ വിനയ രാജ് അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി എം പി രജുലാൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ക്ലാസെടുത്തു. അസി. സെക്രട്ടറി പ്രേമാനന്ദൻ സ്വാഗതവും, ജൂനിയർ സൂപ്രണ്ട് അനൂപ് പി നന്ദിയും പറഞ്ഞു.
നാദാപുരം: കോഴിക്കോട് ജില്ലാ പഞ്ചായത്ത് നാദാപുരം ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി സി വി എം നജ്മയുടെ തെരഞ്ഞെടുപ്പ് പ്രചരണ കൺവൻഷൻ ആവേശകരമായി. നാദാപുരം ലീഗ് ഹൗസിൽ നടന്ന കൺവൻഷനിൽ ഡിവിഷൻ പരിധിയിലെ യു ഡി എഫ് നേതാക്കളും പ്രവർത്തകരും പങ്കാളികളായി. കേരള ലോക്കൽ ബോഡി മെമ്പേഴ്സ് ലീഗ് സംസ്ഥാന പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. എ സജീവൻ സ്വാഗതം പറഞ്ഞു. സി വി കുഞ്ഞികൃഷ്ണൻ, സി വി എം വാണിമേൽ, പി കെ ദാമു മാസ്റ്റർ, എൻ കെ മൂസ മാസ്റ്റർ, അഡ്വ. കെ എം രഘുനാഥ്, കെ കെ നവാസ്, കോടോത്ത് അന്ത്രു, കളത്തിൽ ഹമീദ്, കെ പി സി തങ്ങൾ, ടി എം വി ഹമീദ്, ഇ ഹാരിസ്, അഖില മാര്യാട്ട്, പി കെ ശങ്കരൻ തുടങ്ങിയവർ സംസാരിച്ചു. സി വി കുഞ്ഞി കൃഷ്ണൻ ചെയർമാനും എൻ കെ മൂസ മാസ്റ്റർ കൺവീനറും അബ്ദുല്ല വയലോളി ട്രഷററുമായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
വാണിമേൽ: പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട അഞ്ച് പേരെ രക്ഷപ്പെടുത്തിയ വിദ്യാർത്ഥികൾക്ക് ജന്മ നാടിന്റെ സ്നേഹാദരം. വാണിമേൽ വണ്ണത്താങ്കാപ്പിലെ വയലിൽ ശാമിൽ, പടിക്കലക്കണ്ടി മുഹൈമിൽ എന്നിവരെയാണ് പൗരാവലി ആദരിച്ചത്.കഴിഞ്ഞ ദിവസം വെള്ളിയോട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ ഒരു കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമാണ് ഒഴുക്കിൽ പെട്ടത്. യാദൃശ്ചികമായി അവിടെ എത്തിയ വിദ്യാർത്ഥികൾ പുഴയിൽ എടുത്തു ചാടി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.
വണ്ണത്താങ്കാപ്പിൽ നടന്ന ചടങ്ങിൽ
വി കെ ജഅഫർ ആദ്ധ്യക്ഷത വഹിച്ചു.
മാധ്യമ പ്രവർത്തകൻ സി.വി എം വാണിമേൽ ഉപഹാരം നൽകി. അശ്റഫ് കൊററാല ഉൽഘാടനം ചെയ്തു,, എം.എ വാണിമേൽ, കുന്നത്ത് മൊയ്തു മാസ്റ്റർ, സി.വി.മൊയ്തീൻ ഹാജി,
കെ. ഹുസയിൻ മാസ്റ്റർ, ടി കെ.അലി, കൊററാല മൂസ്സ, സി.വി.എം നജ്മ, ,കാപ്പാട്ട് ജമീല എന്നിവർ സംസാരിച്ചു. ഒന്തത്ത് റഷീദ് സ്വാഗതവും
സഅദ് വി.പി.നന്ദിയും പറഞ്ഞു.
നാദാപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കുമ്മങ്കോട് പതിനേഴാം വാർഡിൽ എൽ.ഡി.എഫിനും എസ്.ഡി. പിഐക്കും ഓരേ സ്ഥാനാർത്ഥി.
എൽഡിഎഫ് സ്വതന്ത്രയായി മത്സരിക്കുന്ന
ടി വി മുഹ്സിനക്കാണ് എസ്.ഡി.പി.ഐയും പിന്തുണ പ്രഖ്യാപിച്ചത്.
മുസ്ലിംലീഗിലെ സുമയ്യ യൂസഫാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.
നാദാപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ
വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും കാഴ്ചപ്പാടുകൾ അവതരിപ്പിച്ച നാദാപുരം മേഖലയിലെ ആദ്യ ചർച്ചാ വേദി ശ്രദ്ധേയമായി.
നാദാപുരം പ്രസ്ഫോറമാണ് ഇലക്ഷൻ ഡിബേറ്റ് സംഘടിപ്പിച്ചത്.
രണ്ടു സെഷനുകളായാണ് പരിപാടി നടന്നത്. ആദ്യ സെഷനിൽ ജില്ലാ പഞ്ചായത്ത് നാദാപുരം ഡിവിഷൻ സ്ഥാനാർത്ഥികളായ
സി വി എം നജ്മ ( യു ഡി എഫ് ), ആര്യ കൃഷ്ണ ( എൽ ഡി എഫ് ), സുനിത എരഞ്ഞിക്കൽ ( ബി ജെ പി ) എന്നിവർ സംബന്ധിച്ചു. മാതൃഭൂമി ലേഖകൻ ഇസ്മയിൽ വാണിമേൽ മോഡറേറ്ററായി.
പത്ര പ്രവർത്തക അസോസിയേഷൻ താലൂക്ക് പ്രസിഡണ്ട്
എം.കെ അഷ്റഫ്
ആമുഖ ഭാഷണം നടത്തി.
രണ്ടാം സെഷനിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ. സിദ്ദീഖ് മോഡറേറ്ററായി.
അസോസിയേഷൻ താലൂക്ക് സെക്രട്ടറി
കെ കെ ശ്രീജിത്ത്
ആമുഖ ഭാഷണം നടത്തി.
അഹമ്മദ് പുന്നക്കൽ ( യു ഡി എഫ് ), എ മോഹൻ ദാസ് ( എൽ ഡി എഫ് ), പി മധു പ്രസാദ് ( ബി ജെ പി ), സാദിഖ് ചെന്നാട്ട് ( വെൽഫയർ പാർട്ടി ), നാസർ മാസ്റ്റർ പേരോട് ( എസ് ഡി പി ഐ ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
നാദാപുരം: യു ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ 'ജനകീയ മുന്നണിയുടെ ബാനറിൽ മൽസരിക്കാൻ തീരുമാനിച്ച മുസ്ലിം ലീഗ് മുൻ മണ്ഡലം സെക്രട്ടറി മണ്ടോടി ബഷീർ പിൻമാറി.
ഏതാനും സമയം മുൻപാണ് അദ്ദേഹം
പത്രിക പിൻവലിച്ചത്.
ഡമ്മി സ്ഥാനാർത്ഥി മധുമ്മൽ അഷ്റഫും പത്രിക പിൻവലിച്ചിട്ടുണ്ട്.
നാദാപുരം ഗ്രാമ പഞ്ചായത്തിലെ നരിക്കാട്ടേരി വാർഡിലാണ് ബഷീർ പത്രിക നൽകിയത്. മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി എ കെ സുബൈറാണ് ഇവിടെ
യു ഡി എഫ് സ്ഥാനാർത്ഥി.
നേരത്തെ ചേലക്കാട് വാർഡിൽ
യു ഡി എഫ് സ്ഥാനാർത്ഥിയായി ബഷീറിന്റെ പേര് ലീഗ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ വാർഡിലെ ഒരു വിഭാഗം പ്രവർത്തകർ ബഷീറിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കില്ലെന്ന് അറിയിച്ചതോടെ ഇവിടെ പഞ്ചായത്ത് ലീഗ് സെക്രട്ടറി എം സി സുബൈറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് മണ്ടോടി ബഷീർ തന്റെ സ്വന്തം വാർഡായ നരിക്കാട്ടേരിയിൽ മൽസരിക്കാൻ തീരുമാനിച്ചത്. ഇടതു പക്ഷ മുന്നണിയുടെ പിന്തുണയോടെ ജനകീയ മുന്നണി സ്ഥാനാർത്ഥിയായി ബഷീർ രംഗത്ത് വന്ന സാഹചര്യത്തിൽ മുസ്ലിം ലീഗ് മണ്ഡലം നേതൃ യോഗം ചേർന്ന് ബഷീറിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയായിരുന്നു.
പെട്ടെന്നുണ്ടായ ഒരു മാനസിക പ്രയാസത്താലാണ് താൻ ഇങ്ങിനെയൊരു തീരുമാനമെടുത്തതെന്നും
തന്റെ നിലപാടിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും ബഷീർ മീഡിയ വിഷനോട് പറഞ്ഞു. ഈ വിഷയത്തിൽ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും ക്ഷമ ചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വാണിമേൽ ; പുഴയിൽ കുളിക്കാനി റങ്ങിയ അഞ്ച് പേർ മുങ്ങിത്താഴുന്നത് കണ്ട് പുഴയിൽ എടുത്ത് ചാടി അഞ്ച് പേരെയും രക്ഷപ്പെടുത്തി വിദ്യാർത്ഥികൾ മാതൃകയായി.
വാണിമേൽ സി.സി.മുക്കിലെ പടിക്കലകണ്ടി അമ്മതിൻ്റെ മകൻ മുഹൈമിൻ 15 ,വയലിൽ മൊയ്തു വിൻ്റെ മകൻ ഷാമിൽ 14 എന്നിവരാണ് നാടിന് അഭിമാനമായി മാറിയത്. വെള്ളിയോട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ
ഫുട് ബാൾ സെലക്ഷൻ കഴിഞ്ഞു
സമീപത്തെ പുഴയിൽ കൈകാലുകൾ കഴുകാൻ പോയ സമയത്താണ്
പരപ്പുപാറയിലെ കൂട്ടാക്കിച്ചാലിൽ സുരേന്ദ്രൻ്റെ മകൾ ബിൻഷി 22, സഹോദരിയുടെ മക്കളായ സജിത 36, ആഷിലി 23, അഥുൻ 15, സിഥുൻ 13 എന്നിവർ പുഴയിൽ മുങ്ങിത്താഴുന്നത് കണ്ടത്. ഉടൻ ഇരുവരും പുഴയിൽ എടുത്തു ചാടി ഇവരെ രക്ഷപ്പെടു ത്തുകയായിരുന്നു
നാദാപുരം: കേരളത്തിലെ ഇടതു ഭരണത്തിന്റെ കൊള്ളരുതായ്മ
മറച്ചു വെക്കാനാണ് യു.ഡി.എഫ് നേതാക്കളെ കള്ള കേസിൽ
കുടുക്കി പീഡിപ്പിക്കുന്നതെന്നും പിണറായി സർക്കാറിനെതിരായ വിധിയെഴുത്തായി തദ്ദേശ തെരഞ്ഞെടുപ്പ് മാറുമെന്ന് കെ.എം ഷാജി എം.എൽ.എ.
തൂണേരി ബ്ലോക്ക് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ സമീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ ചാലപ്പുറം ലീഗ് ഹൗസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാജി.
സി.കെ ബഷീർ അധ്യക്ഷനായി.
മുഹമ്മദ് ബംഗ്ലത്ത്, കെ.പി.സി തങ്ങൾ, യു.കെ വിനോദ് കുമാർ, ഇ. ഹാരിസ്,
വി.കെ രജീഷ്, എ.കെ.ടി കുഞ്ഞമ്മദ്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി എം.പി ജാഫർ മാസ്റ്റർ, ചാലപ്പുറം വാർഡ് സ്ഥാനാർത്ഥി റജുല നിടുമ്പത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
നാദാപുരം: ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ചേലക്കാട് നടന്ന ബഹുജന കൺവൻഷൻ കെ.എം ഷാജി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് ലീഗ് പ്രസിഡന്റ് കെ.വി അബ്ദുല്ല അധ്യക്ഷനായി. സി.വി.എം വാണിമേൽ, അബ്ദുല്ല വയലോളി, മുഹമ്മദ് ബംഗ്ലത്ത്, സി.വി കുഞ്ഞി കൃഷ്ണൻ, എം.പി സൂപ്പി, കെ.കെ നവാസ്, വി.വി മുഹമ്മദലി, എം.കെ അഷ്റഫ്, ഇ. ഹാരിസ്, വലിയാണ്ടി ഹമീദ്, ഹസൻ ചാലിൽ, എൻ.കെ ജമാൽ ഹാജി, നരിക്കോൾ അബ്ദുല്ല, അഷ്റഫ് പറമ്പത്ത്, നിസാർ എടത്തിൽ, കെ.കെ ബഷീർ, മുസ്തഫ കുന്നുമ്മൽ, വി. മൊയ്തു, ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി സി.വി.എം നജ്മ, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി അഡ്വ. എ. സജീവൻ, ഒൻപതാം വാർഡ് സ്ഥാനാർത്ഥി എം.സി സുബൈർ, മറ്റു വാർഡ് സ്ഥാനാർത്ഥികളായ എ.കെ സുബൈർ മാസ്റ്റർ, കെ.ടി രവീന്ദ്രൻ
പി.കെ നിഷ എന്നിവർ സംസാരിച്ചു.
നാദാപുരം: എൽ.ജെ.ഡിയുടെ പങ്കാളിത്തം എൽ.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്നും വികസനവും ജനക്ഷേമവുമാണ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൻ്റെ മുദ്രാവാക്യമെന്നും എൽ.ജെ.ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ അഭിപ്രായപ്പെട്ടു. എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹിളാ ജനതാദൾ നേതാവും മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സണുമായ കെ.പത്മാവതി ടീച്ചറുടെ പതിനഞ്ചാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്ത് ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനക്ക് മനയത്ത് ചന്ദ്രൻ ഉൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുത്തു.എൽ.ജെ.ഡി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് പി.എം നാണു, സെക്രട്ടറി എം.പി വിജയൻ, രവീന്ദ്രൻ പാച്ചാക്കര, കെ.നാരായണൻ, ടി. പ്രകാശൻ, വള്ളിൽ പവിത്രൻ, പി.കെ അശോകൻ എന്നിവർ സംസാരിച്ചു.
നാദാപുരം: റിബലുകളായി മത്സരിക്കുന്ന സ്ഥാനാർഥികൾക്കെതിരെ കടുത്ത നടപടിയെടുക്കാൻ ഇന്ന് ചേർന്ന മുസ്ലിം ലീഗ് മണ്ഡലം പാർലിമെന്ററി ബോർഡ് യോഗത്തിൽ തീരുമാനിച്ചു. യു ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ 'ജനകീയ മുന്നണിയുടെ ബാനറിൽ മൽസരിക്കാൻ തീരുമാനിച്ച മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി മണ്ടോടി ബഷീറിനെ മണ്ഡലം ഭാരവാഹി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. ജാതിയേരിയിൽ മണ്ഡലം നേതാക്കൾക്കെതിരെ പ്രകടനം വിളിച്ചതിനെ കുറിച്ച് അന്വേഷിക്കാൻ കെ.കെ നവാസിനെ ചുമതലപ്പെടുത്തി.
വിവിധ പഞ്ചായത്തുകളിൽ റിബലുകളായി മത്സരിക്കുന്ന മുസ്ലിം ലീഗ് ഭാരവാഹികൾ നാമനിർദേശ പത്രിക പിൻവലിക്കാൻ തയ്യാറാകാത്ത പക്ഷം അവസാന തിയ്യതിക്ക് ശേഷം അവരവർ വഹിക്കുന്ന എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യും.
നാദാപുരം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ റിബലുകൾ രംഗപ്രവേശനം ചെയ്തതോടെയാണ് പാർലിമെന്ററി ബോർഡ് യോഗം ചേർന്നത്. യോഗത്തിൽ അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, എൻ.കെ മൂസ, കെ.കെ നവാസ് തുടങ്ങിയവർ പങ്കെടുത്തു.
വടകര: കഴിഞ്ഞ മാസം വടകര സ്വദേശിയായ യുവാവിനെ മൈസൂരിൽ വച്ച് തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് പണം അപഹരിച്ച സംഘം പോലീസ് പിടിയിൽ. വടകരയിലേക്ക് വരാനായി മൈസൂർ ബസ് സ്റ്റാന്റിൽ രാത്രി ബസ് കാത്തു നിൽക്കുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മൈസൂരിലെ ലോഡ്ജിൽ തടങ്കലിൽ പാർപ്പിച്ച് പണം തട്ടുകയായിരുന്നു. മൈസൂരിൽ താമസക്കാരായ പാലക്കാടു സ്വദേശി സമീർ, കണ്ണൂർ സ്വദേശി അഷ്റഫ്, വിരാജ്പേട്ട താമസിക്കുന്ന കണ്ണൂർ സ്വദേശി ഉനൈസ് എന്നിവരാണ് വടകര പോലീസിന്റെ പിടിയിലായത്.
യുവാവിനെ ലോഡ്ജിൽ 3 ദിവസം തടവിൽ പാർപ്പിച്ച ശേഷം പണം തന്നില്ലെങ്കിൽ പോക്സോ കേസിൽ പ്രതിയാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയും പണം കൊള്ളയടിക്കാൻ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ കൈയ്യിൽ പണമില്ലെന്ന് മനസിലാക്കിയ പ്രതികൾ യുവാവിന്റെ സഹോദരനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവാവിനെ വിട്ടയക്കാൻ 50000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പണം കൈക്കലാക്കിയ ശേഷം പ്രതികൾ യുവാവിനെ വിട്ടയച്ചു. ഇൻസ്പെക്ടർ വിനോദ് പി യുടെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ മനീഷ്, എസ് ഐ അമ്മദ്, എ എസ് ഐ ഗിരീഷ് കെ പി, സി പി ഓ ഷിരാജ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
മൈസൂരിലെ ലോഡ്ജിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും പ്രതികളുടെ ബാങ്ക് എക്കൗണ്ട് കേന്ദ്രീകരിച്ചും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ഇരുപത് ദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞത്
നാദാപുരം: യു ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ 'ജനകീയ മുന്നണിയുടെ ബാനറിൽ മൽസരിക്കാൻ തീരുമാനിച്ച മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി മണ്ടോടി ബഷീർ പിൻമാറുമെന്ന് സൂചന. അദ്ദേഹത്തെ അനു നയിപ്പിക്കാൻ മണ്ഡലം ലീഗ് കമ്മിറ്റി ശ്രമം തുടങ്ങി.
മണ്ഡലം - പഞ്ചായത്ത് പാർലമെന്ററി ബോർഡ് അംഗങ്ങൾ ഇന്ന് വൈകീട്ട് ബഷീറുമായി ചർച്ച നടത്തും. നാദാപുരം ഗ്രാമ പഞ്ചായത്തിലെ നരിക്കാട്ടേരി വാർഡിലാണ് ബഷീർ പത്രിക നൽകിയത്. മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി എ കെ സുബൈറാണ് ഇവിടെ
യു ഡി എഫ് സ്ഥാനാർത്ഥി. നേരത്തെ ചേലക്കാട് വാർഡിൽ
യു ഡി എഫ് സ്ഥാനാർത്ഥിയായി ബഷീറിന്റെ പേര് ലീഗ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ വാർഡിലെ ഒരു വിഭാഗം പ്രവർത്തകർ ബഷീറിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കില്ലെന്ന് അറിയിച്ചതോടെ ഇവിടെ പഞ്ചായത്ത് ലീഗ് സെക്രട്ടറി എം സി സുബൈറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് മണ്ടോടി ബഷീർ തന്റെ സ്വന്തം വാർഡായ നരിക്കാട്ടേരിയിൽ പത്രിക നൽകിയത്.
നാദാപുരം :ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ
മുസ്ലിം ലീഗ് നേതാവ് ഇടതു പിന്തുണയോടെ മൽസരിക്കും.
മണ്ഡലം ലീഗ് സെക്രട്ടറി മണ്ടോടി ബഷീറാണ് പാർട്ടി സ്ഥാനം രാജിവെച്ച് ഇടതു പിന്തുണയിൽ പത്രിക നൽകിയത്. സ്വന്തം വാർഡായ നരിക്കാട്ടേരിയിലാണ് അദ്ദേഹം മൽസരിക്കുന്നത്. ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ എ കെ സുബൈർ മാസ്റ്ററാണ്.
കഴിഞ്ഞ ദിവസം ലീഗ് തീരുമാനിച്ച സ്ഥാനാർത്ഥീ കളിൽ ചേലക്കാട് വാർഡിൽ ബഷീറിനെയാണ് പ്രഖ്യാപിച്ചിരുന്നത്. ഇത് പ്രകാരം ഈ വാർഡിലെ വീടുകളിൽ കയറി ബഷീർ അനുഗ്രഹം തേടുകയും ചെയ്തു. എന്നാൽ, ചേലക്കാട് വാർഡിൽ ബഷീറിനെ നിർത്തിയാൽ പ്രശ്നമാണെന്ന് ഒരു വിഭാഗം പ്രവർത്തകർ നേതൃത്വത്തെ അറിയിച്ചു. ഇതോടെ , ബഷീറിനോട് തൽക്കാലം മാറി നിൽക്കാൻ ആവശ്യപ്പെടുകയും ഇവിടെ എം സി സുബൈറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു.
നാദാപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പിറമേരി പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
വാർഡും സ്ഥാനാർത്ഥികളും:
വാർഡ് 1. ജലജ മുതുവാട്ട് (INC)
2. സമീറ കൂട്ടായി (IUML)
3. ബീന കല്ലിൽ (INC)
4. സുനീറ നെരോത്ത് (IUML)
5. വിശ്വമ്പരൻ (INC)
6. അലിമത്ത് എൻ കെ (IUML)
7. പി ശ്രീലത (INC)
8. എ പി മുനീർ മാസ്റ്റർ(IUML)
9. പ്രബിത എം എം (INC )
10. നിഷിജ പ്രകാശ് (INC)
11. റീത്ത കണ്ടോത് (INC)
12. പി.ടി.കെ പ്രവീൺ (INC)
13. രജീഷ് ഇ ടി കെ (INC)
14. തൊടുവയിൽ കുഞ്ഞിക്കണ്ണൻ (INC)
15. കെ. എം സമീർ മാസ്റ്റർ (IUML)
16. ഷംസു മഠത്തിൽ (IUML)
17. ഷീബ നിടുമ്പ്രക്കണ്ടി (INC)
വാണിമേൽ: മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിൽ വാണിമേലിലെ ഭൂമിവാതുക്കൽ പതിനാലാം വാർഡിൽ കോൺഗ്രസിലെ കെ ബാല കൃഷ്ണൻ യു ഡി എഫ് സ്ഥാനാർത്ഥിയായി. ഇത്തവണ മുസ്ലിം ലീഗ് കോൺഗ്രസിന് വിട്ടു നൽകിയ ഈ വാർഡിൽ എം കെ കുഞ്ഞബ്ദുല്ല, കെ പി മൊയ്തു ഹാജി, അനസ് നങ്ങാണ്ടി എന്നിവരുടെ പേരുകളും പരിഗണയിലുണ്ടായിരുന്നുഇതിൽ മൊയ്തു ഹാജിയെ മൽസരിപ്പിക്കാൻ ഇന്നലെ ഏകദേശ ധാരണയായിൽ എത്തിയിരുന്നെങ്കിലും ഇന്ന് വീണ്ടും തർക്കമായതോടെ വിഷയം ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് വിടുകയായിരുന്നു. ഇന്ന് ഉച്ച മുതൽ രാത്രി വരെ ഡി സി സി ഓഫീസിൽ കെ പി സി സി , ഡി സി സി ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് കെ ബാല കൃഷ്ണനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് .
നാദാപുരം: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
വാർഡ് 2 - CK. നാസർ
3 -മസ്ബൂബ ഇബ്രാഹിം
9 - മണ്ടോടി ബഷീർ മാസ്റ്റർ
12 - സുബൈർ മാസ്റ്റർ
15 - വി. അബ്ദുൽ ജലീൽ
16 - ആയിഷ ഗഫൂർ
17 - സുമയ്യ യൂസുഫ്
19 - അബ്ബാസ് കണേക്കൽ
20 - സമീറ സി.ടി.കെ
21 - വി.വി മുഹമ്മദ് അലി
22 - ജനീദ ഫിർദോസ്
വാണിമേൽ: ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് വാണിമേൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കണ്ടിയിൽ ഫാത്തിമ ( വാർഡ് 1 ),
റസാഖ് പറമ്പത്ത് ( വാർഡ് 2 ) , കല്ലിൽ സൂപ്പി ( വാർഡ് 3 ), വി കെ മൂസ മാസ്റ്റർ ( വാർഡ് 4 ), മുഫീദ റാഷിദ് കെ ടി കെ, ( വാർഡ് 5 ), സിദ്ദീഖ് വെള്ളിയോട് ( വാർഡ് 6 ), റംഷിദ് ടി പി ചേരനാണ്ടി ( വാർഡ് 13 ), എം കെ മജീദ് ( വാർഡ് 15 ), പി സുരയ്യ ടീച്ചർ ( വാർഡ് 16 ) എന്നിവരാണ് സ്ഥാനാർത്ഥികൾ.
നാദാപുരം: ചെക്യാട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ടി.കെ.ഖാലിദ് മാസ്റ്റർ - ഉമ്മത്തൂർ 14,
നസീമ കൊട്ടാരം - ഉമ്മത്തൂർ 15, ഹാജറ ചെറൂണി - പാറക്കടവ്, ഹംസ കോമത്ത് - താനക്കോട്ടൂർ, സി.എച്ച്. സമീറ - വേവം, താഹിറ ഖാലിദ് - കല്ലുമ്മൽ, മുഫീദ സലീം - ചെക്യാട്, അഹമ്മദ് കുറുവയിൽ - ജാതിയേരി, സുബൈർ - പുളിയാവ് എന്നിവരാണ് സ്ഥാനാർഥികൾ.
നാദാപുരം: ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർഡ് 1. വാസു പുതിയ പറമ്പത്ത്, 4. എൻ.പി ബാലൻ (സ്വത:), 5. വി.വി റിനീഷ്, 6. റീന കിണപ്രേമൽ, 7. അഖില മര്യാട്ട്, 8. രവീന്ദ്രൻ ടി.കെ, 10. പ്രേമി തയ്യുള്ളതിൽ, 11. നിഷ പോലേരി താഴേക്കുനി, 13. സജില നിരവത്ത് (സ്വത:), 14. ഷാഹിന കുന്നത്ത്, 18. ഭാസ്കരൻ കുനിച്ചോത്ത്( സ്വത: ) എന്നിവരാണ് സ്ഥാനാർഥികൾ.
നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്തിൽ മുസ്ലിം ലീഗ് മൽസരിക്കുന്ന അഞ്ച് ഡിവിഷനുകളിൽ സ്ഥാനാർത്ഥികളായി.
നാദാപുരത്ത് സി എച്ച് നജ്മാ ബീവി ,
തൂണേരിയിൽ എം കെ സമീർ, പാറക്കടവിൽ എ കെ ഉമേഷ്, വാണിമേലിൽ സീനത്ത് സുബൈർ സി.കെ, അരൂരിൽ ജഹീറാ അസ്ലം എന്നിവരാണ് മൽസരിക്കുന്നത്.
തൂണേരി: ഗ്രാമ പഞ്ചായത്തിൽ യു ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
വാർഡ് 1 വളപ്പിൽ കുഞ്ഞമ്മദ്,
2 ലിഷ അശോകൻ
3 റഷീദ് കാഞ്ഞിര,
4 പി ഷാഹിന
5 മധു മോഹനൻ
6 സുധ സത്യൻ കെ കെ
7 ചാലിൽ പത്മ കുമാർ
8 സി കെ ലത
9 രജീഷ് വി കെ
10 ഷൈന കെ കെ
11 രജിത കെ കെ
12 രജുല നിടുമ്പ്രത്ത്
13 അബ്ദുല്ല കണ്ണങ്കൈ
14 സുനിൽ പി
15 എൻ സി ഫൗസിയ എന്നിവരാണ് സ്ഥാനാർത്ഥികൾ.
വളയം: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാർഡും സ്ഥാനാർത്ഥികളും:
1 വണ്ണാർകണ്ടി ഷിജിന പി
2 വരയാൽ കെ വിനോദൻ
3 കല്ലുനിര സി എച്ച് റീജ
4 പുഞ്ച വി കെ രവി
5 ചുഴലി കെ കെ വിജേഷ്
6 നീലാണ്ട് കെ പി പ്രദീഷ്
7 ചാലിയാട്ട് പൊയിൽ എം സുമതി
8 നിരവ് എംദേവി
9 കുറ്റിക്കാട് എം കെ അശോകൻ മാസ്റ്റർ
10 തീക്കുനി യു കെ വത്സൻ
II ഓണപ്പറമ്പ് ഒ പി സുമിത്ര
12 ചെറുമോത്ത് കെ കെ റീജ
14 ചെക്കോറ്റ നിഷ പി ടി (എല്ലാം സി പി ഐ എം)
13 മണിയാല വിപി ശശിധരൻ മാസ്റ്റർ (സി പി ഐ).
നരിപ്പറ്റ: പഞ്ചായത്തിലെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നാലാം വാർഡിൽ എൻ.പി.മുഹമ്മദ്, അഞ്ചാം വാർഡിൽ അർഷിന നജീബ്, 11-ാം വാർഡിൽ സകീന ഹൈദർ, 14-ാം വാർഡിൽ സി.വി അസീസ് മാസ്റ്റർ, 16-ാം വാർഡിൽ സി.പി കുഞ്ഞബ്ദുല്ല എന്നിവരും കുന്നുമ്മൽ ബ്ലോക് മുളളമ്പത്ത് ഡിവിഷനിൽ പി.പി മൊയ്തുവും മത്സരിക്കും.
വളയം: ഗ്രാമ പഞ്ചായ ത്തിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന നാല് വാർഡുകളിലെ സ്ഥാനാർത്ഥികളെ മുസ്ലിം ലീഗ് പഞ്ചായത്ത് പാർലമെന്ററി ബോർഡ് പ്രഖ്യാപിച്ചു.
വാർഡ് 10 തീക്കുനി സി.പി സുശാന്ത്, വളയം
(സ്വതന്ത്രൻ) വാർഡ് 11 ഓണപ്പറമ്പ എൻ റൈഹാനത്ത്
വാർഡ് 12 ചെറുമോത്ത് നസീമ നാരോന്റവിട..
വാർഡ് 13 മണിയാല
നസീർ വളയം എന്നിവരാണ് സ്ഥാനാർത്ഥികൾ.
നാദാപുരം: 2021 ലെ ഹജ്ജ് യാത്രക്ക് കരിപ്പൂരിൽ നിന്നും വിമാന യാത്രാ സൗകര്യം ഏർപ്പെടുത്തണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ശാഖാ മെമ്പേഴ്സ് മീറ്റ് ആവശ്യപ്പെട്ടു.
രാജ്യത്തെ 16 ഹജ്ജ് ഹൗസുകളിൽ രണ്ടാം സ്ഥാനത്തുള്ള കരിപ്പൂർ ഹജ്ജ് ഹൗസിനെ നോക്കുകുത്തിയാക്കി സ്വകാര്യ മേഖലയിലെ വിമാനത്താവളങ്ങളെ സഹായിക്കുന്ന സർക്കാർ നയം തിരുത്തണം.
ഭൂരിപക്ഷം യാത്രക്കാരുടെയും സൗകര്യങ്ങൾ കൂടി പരിഗണിച്ച് സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്നും മീറ്റ് ആവശ്യപ്പെട്ടു.
നിർഭയ ജീവിതം, സുരക്ഷിത സമൂഹം എന്ന പ്രമേയത്തിൽ 2021 ഏപ്രിലിൽ നടക്കുന്ന ഓൺലൈൻ സമ്മേളനത്തിന്റെ മുന്നോടിയായാണ് മെമ്പേഴ്സ് മീറ്റ് നടത്തിയത്. ഡിസംബർ 6 നാണ് പ്രഖ്യാപന സമ്മേളനം.
നാദാപുരം മണ്ഡലത്തിലെ തൂണേരി, നാദാപുരം, വാണിമേൽ, കുറ്റ്യാടി. എന്നീ ശാഖകളിലാണ് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മീറ്റ് നടത്തിയത്. പ്രമുഖ ക്വുർആൻ പണ്ഡിതൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ മീറ്റ് ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുൽ ലത്തീഫ് മദനി അദ്ധ്യക്ഷ്യം വഹിച്ചു. ഹുസൈൻ സലഫി, ടി. കെ അശ്റഫ്, ഹാരിസ് ഇബ്നു സലീം, സി പി സലീം, കെ. താജുദ്ദീൻ സ്വലാഹി, അർഷദ് അൽ ഹികമി എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി ഡോ: അബ്ദുൽ റസാഖ് ആലക്കൽ സ്വാഗതവും മണ്ഡലം പ്രസിഡന്റ് മൊയ്ദു കൊടിയുറ നന്ദിയും പറഞ്ഞു.
നാദാപുരം: പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട ഇയ്യങ്കോട് വിവേകാനന്ദ സ്കൂൾ കോമ്പൗണ്ടിൽ നിന്ന് 4
നാല് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. തെരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടെ ഭാഗമായി ഇന്നലെ നാദാപുരം പൊലീസ് നടത്തിയ പരിശോധന യിലാണ് ബോംബുകൾ ലഭിച്ചത്. മൂന്ന് എണ്ണം ദ്രവിച്ച നിലയിലാണ്. കസ്റ്റഡിയിലെടുത്ത ബോംബുകൾ പിന്നീട് നിർവീര്യമാക്കി.
സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഒന്നാം വാർഡ് യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു.
നാദാപുരം : കേരള പത്രപ്രവർത്തക അസോസിയേഷന് കീഴിൽ നാദാപുരത്ത്
പ്രസ് ഫോറം ഓഫീസ് തുറന്നു. ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രാദേശിക പത്രപ്രവർത്തകരാണ് മാധ്യമ മേഖലയുടെ ജീവ നാഡിയെന്ന് അദ്ദേഹം പറഞ്ഞു. താലൂക്ക് പ്രസിഡൻ്റ് എം.കെ അശറഫ് അധ്യക്ഷനായി. സി.വി.എം വാണിമേൽ, വി.പി കുഞ്ഞികൃഷ്ണൻ, സി.എച്ച് മോഹൻ, വൽസരാജ് മണലാട്ട്, ബാലകൃഷ്ണൻ വെള്ളികുളങ്ങര,
സി.ടി അനൂപ്, ശരണ്യ അനൂപ്, മുഹമ്മദലി തിനൂർ, ലത്തിഫ് കടമേരി, ശിവൻ ഏറാമല എന്നിവർ സംസാരിച്ചു. കെ.കെ ശ്രീജിത് സ്വാഗതവും റാഷിദ് കുമ്മങ്കോട് നന്ദിയും പറഞ്ഞു.
വാണിമേൽ: വെള്ളിയോട് ഖത്തർ കൂട്ടായ്മ സംഘടിപ്പിച്ച ഓൺലൈൻ മീലാദ് ഫെസ്റ്റിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദന സംഗമം മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മിറ്റി സെക്രട്ടറി പി പി അമ്മദ് അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ സി ജയൻ ഉപഹാര സമർപ്പണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സിദ്ദീഖ് വെള്ളിയോട് മുഖ്യ പ്രഭാഷണം നടത്തി. പി ടി മഹ്മൂദ്, കെ പി മഅറുഫ്, പി മുജീബ്, വി പി മുസ്തഫ, പി റഫീഖ് എന്നിവർ സംസാരിച്ചു.
നാദാപുരം: കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്ന നാദാപുരം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾക്ക് ജീവനക്കാർ യാത്രയയപ്പ് നൽകി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് എം കെ സഫീറക്ക് സെക്രട്ടറി എം പി രജുലാൽ ഉപഹാരം നൽകി. വൈസ് പ്രസിഡണ്ട് സി വി കുഞ്ഞി കൃഷ്ണൻ, സ്ഥിരം സമിതി ചെയർമാൻമാരായ മുഹമ്മദ് ബംഗ്ലത്ത് , ടി കെ സുബൈദ, ബീന അണിയാരീമ്മൽ, അസി. സെക്രട്ടറി കെ പ്രേമൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ പ്രസംഗിച്ചു.
നാദാപുരം: മദ്രസാ കെട്ടിടത്തിന്റെ നവീകരണത്തിന് പഞ്ചായത്ത് അംഗം ഒരു മാസത്തെ ഓണറേറിയം സംഭാവന നല്കി. ഡി സി സി മെമ്പറും പുറമേരി ഗ്രാമ പഞ്ചായത്ത് അംഗവുമായ കെ സജീവനാണ് കല്ലുമ്പുറം ദാറുസലാം മദ്രസക്ക് ഒരു മാസത്തെ ഓണറേറിയം നല്‍കിയത്. മദ്രസാ കമ്മറ്റി വൈസ് പ്രസിഡന്ര് പാറോള്ളതില്‍ അബ്ദുല്ല ഏറ്റുവാങ്ങി. മദ്രസാ കമ്മറ്റി സെക്രട്ടരി ടി പി സൂപ്പി,വി പി ചന്ദ്രന്,
വി പി ഭാസ്കരന്,ടി പി നാസര്‍,വി പി ശരത്,ടി പി മുര്‍ഷിദ് എന്നിവര്‍ സംബന്ധിച്ചു. നേരത്തെ ഇയാൾ വലിയകുളങ്ങര ക്ഷേത്രത്തിലേക്കും ഒരു മാസത്തെ ഓണറേറിയം നല്‍കിയിരുന്നു.
നാദാപുരം: മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി ശാദുലി രചിച്ച ഓർമക്കുറിപ്പുകൾ എന്ന പുസ്തകം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ,പി കെ കുഞ്ഞാലിക്കുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. കൊടപ്പനക്കൽ വസതിയിൽ നടന്ന ചടങ്ങിൽ അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. സൂപ്പി നരിക്കാട്ടേരി സ്വാഗതം പറഞ്ഞു. കുറുക്കോളി മൊയ്തീൻ, യു എ നസീർ, എൻ കെ മൂസ മാസ്റ്റർ, മുഹമ്മദ് ബംഗ്ലത്ത്, അബ്ദുല്ല വയലോളി, വി വി മുഹമ്മദലി, എം കെ അഷ്റഫ്, നസീർ വളയം, എം കെ സമീർ, ബഷീർ എടച്ചേരി, എൻ ടി കെ ഹമീദ്, പി ആസിഫ് സംബന്ധിച്ചു.
നാദാപുരം: ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പണി പൂർത്തിയാക്കിയ രണ്ടു റോഡുകൾ തുറന്ന
മീത്തൽ മുക്ക് ചീരാമ്പത്ത് റോഡിന്റെയും, വണ്ണത്താങ്കണ്ടി--ചാത്തോത്ത് മുക്ക് പെരുവങ്കര പള്ളി റോഡിന്റെയും ഉത്ഘാടനം പ്രസിഡന്റ് എം കെ സഫീറ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വാസു എരഞ്ഞിക്കൽ, കെ.എം രഘു നാഥ് തുടങ്ങിയവർ സംബന്ധിച്ചു.
നാദാപുരം: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി ,കർഷക വിരുദ്ധ നയങ്ങൾക്കെതിരെ എസ് ടി യു ദേശീയ കമ്മറ്റി പ്രഖ്യാപിച്ച അതിജീവന സമരം വിവിധ കേന്ദ്രങ്ങളിൽ നടന്നു. നാദാപുരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സമരം മണ്ഡലം വൈസ് പ്രസിഡണ്ട് ഇ കെ കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: മുസ്തഫ കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് ചീളി, ജമാൽ പുളിക്കൂൽ, ,ജപ്തി അബൂബക്കർ ,ജാഫർ തുണ്ടിയിൽ ,ബഷീർ ചരളിൽ, മുനീർ കെ ടി കെ, ,ഗഫൂർ ചരളിൽ സംബന്ധിച്ചു.
കല്ലാച്ചി ടൗൺ കമ്മിറ്റി സംഘടിപ്പിച്ച സമരം മണ്ഡലം സെക്രട്ടറി യൂസുഫ് തുണ്ടിയിൽ ഉൽഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി പി.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. ബഷീർ ഏക്കോത്ത്, ലത്തീഫ് വി.പി, നസീർ കെ.കെ, ബഷീർ കുറുക്കമ്പത്ത്, ബഷീർ കെ.പി സംബന്ധിച്ചു. വാണിമേൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമരം നിർമ്മാണ തൊഴിലാളി യൂനിയൻ സംസ്ഥാന സിക്രട്ടരി മൊയ്തു നടുക്കണ്ടി ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് മൂസ പൊടുപ്പിൽ അദ്ധ്യക്ഷത വഹിച്ചു. മീത്തൽ മൊയ്തു, സലാം കെ പി , റഷീദ് കെ.എൻ, വി.പി അബ്ദുല്ല, അശ്റഫ് കുയ്യലത്ത് പ്രസംഗിച്ചു.
വളയം പഞ്ചായത്ത് എസ്.ടി.യു സംഘടിപ്പിച്ച പ്രതിഷേധ സമരം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ടി.എം.വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ഹസൻ അധ്യക്ഷത വഹിച്ചു. കുഞ്ഞമ്മദ് നാമത്ത്,,ഇ. വി അറഫാത്ത്, ഇ.കെ സഅദ്, ഷംനാദ് പി ടി കെ. പ്രസംഗിച്ചു.
നാദാപുരം: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി ,കർഷക വിരുദ്ധ നയങ്ങൾക്കെതിരെ എസ് ടി യു ദേശീയ കമ്മറ്റി പ്രഖ്യാപിച്ച അതിജീവന സമരം വിവിധ കേന്ദ്രങ്ങളിൽ നടന്നു. നാദാപുരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സമരം മണ്ഡലം വൈസ് പ്രസിഡണ്ട് ഇ കെ കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: മുസ്തഫ കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് ചീളി, ജമാൽ പുളിക്കൂൽ, ,ജപ്തി അബൂബക്കർ ,ജാഫർ തുണ്ടിയിൽ ,ബഷീർ ചരളിൽ, മുനീർ കെ ടി കെ, ,ഗഫൂർ ചരളിൽ സംബന്ധിച്ചു.
കല്ലാച്ചി ടൗൺ കമ്മിറ്റി സംഘടിപ്പിച്ച സമരം മണ്ഡലം സെക്രട്ടറി യൂസുഫ് തുണ്ടിയിൽ ഉൽഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി പി.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. ബഷീർ ഏക്കോത്ത്, ലത്തീഫ് വി.പി, നസീർ കെ.കെ, ബഷീർ കുറുക്കമ്പത്ത്, ബഷീർ കെ.പി സംബന്ധിച്ചു. വാണിമേൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമരം നിർമ്മാണ തൊഴിലാളി യൂനിയൻ സംസ്ഥാന സിക്രട്ടരി മൊയ്തു നടുക്കണ്ടി ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് മൂസ പൊടുപ്പിൽ അദ്ധ്യക്ഷത വഹിച്ചു. മീത്തൽ മൊയ്തു, സലാം കെ പി , റഷീദ് കെ.എൻ, വി.പി അബ്ദുല്ല, അശ്റഫ് കുയ്യലത്ത് പ്രസംഗിച്ചു.
വളയം പഞ്ചായത്ത് എസ്.ടി.യു സംഘടിപ്പിച്ച പ്രതിഷേധ സമരം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ടി.എം.വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ഹസൻ അധ്യക്ഷത വഹിച്ചു. കുഞ്ഞമ്മദ് നാമത്ത്,,ഇ. വി അറഫാത്ത്, ഇ.കെ സഅദ്, ഷംനാദ് പി ടി കെ. പ്രസംഗിച്ചു.
തൂണേരി; ഗ്രാമപഞ്ചായത്ത് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന് തുമ്പോളി അലീമയുടെ ഓർമ്മക്കായി കുടുംബം വാഹനം സംഭാവന ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി.സി തങ്ങൾ പി എസ് സി മെഡിക്കൽ ഓഫീസർ ഡോക്ടർ അബ്ദുൽ സലാമിന് വാഹനത്തിൻറെ ചാവി കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു രയരോത്ത് അധ്യക്ഷയായി. സ്ഥിരം സമിതി ചെയർ പേഴ്സൺമാരായ ഷാഹിന പി ,കെ, ചന്ദ്രിക, സുജിത പ്രമോദ്. മെമ്പർമാരായ പി പി സുരേഷ് കുമാർ .സനീഷ് കിഴക്കയിൽ , അനിത എൻ പി . ബീന പാലേരി, നിർമ്മല പി , ഗ്രാമപഞ്ചായത്ത് സെക്രട്ടറി മോഹൻരാജ് , രജീഷ് വി കെ എന്നിവർ സംബന്ധിച്ചു.
പാറക്കടവ്: ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ചെക്യാട് പി.എച്ച്.സി. കുംടുംബാരോഗ്യ കേന്ദമായി ഉയർത്തിയതിന്റെ പ്രഖ്യാപനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ഓൺലൈനിൽ നിർവ്വഹിച്ചു. ഇ.കെ. വിജയൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതോടെ മൂന്ന് ഡോക്ടർമാർ , നേഴ്സ് എന്നിവരുടെ സേവനവും ലാബ് സൗകര്യവും ലഭ്യമാകും.
ഒ. പി രാവിലെ 9 മണി മുതൽ വൈകുന്നേര 6 മണി വരെ പ്രവർത്തിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തൊടുവയിൽ മഹമൂദ്, ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. രാജൻ ഖോബ്ര ഐ.എ.എസ്, ഡോ. ആർ.എൽ. സരിത, വൈസ് പ്രസിഡന്റ് സി.എച്ച്. സഫിയ, മഹമൂദ് എടവലത്ത്, അഹമ്മദ് കുറുവയിൽ നസീമ കൊട്ടാരം, എ. ആമിന ടീച്ചർ, വി.പി. റീന, സി.കെ. ജമീല സംസാരിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ചെലവിൽ പി.എച്ച്.സിക്ക് പുതിയ ബ്ലോക്ക് നിർമ്മിച്ചിട്ടുണ്ട്.
വാണിമേൽ: ഗ്രാമ പഞ്ചായത്ത്
പതിനാലാം വാർഡിൽ വിവിധ പദ്ധതികളിൽ പൂർത്തിയാക്കിയ 9 റോഡുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.സി. ജയൻ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.കെ.മജീദ്, അശ്റഫ് കൊറ്റാല, വാർഡ് കൺവീനർ മൂസ്സ പൊന്നാണ്ടി, കെ.വി.കുഞ്ഞമ്മദ് മാസ്റ്റർ, വി.കെ.കുഞ്ഞബ്ദുല്ല മുൻഷി, അമ്മദ് കർങ്ങാർ , കാസിം പി, പി.പി. അമ്മത് മാസ്റ്റർ, ഹമീദ് വി.പി, കുഞ്ഞമ്മദ് ചേലക്കാടൻ, സുബൈർ എം.കെ, കുഞ്ഞമ്മദ് മാസ്റ്റർ സി.പി., സൂപ്പി ഹാജി ഇ , അമ്മത് ഇരുന്നലാട്, സിദ്ദീഖ് നടുത്തറ തുടങ്ങിയവർ സംബന്ധിച്ചു.
നാദാപുരം ,കല്ലാച്ചി ടൗണുകളിൽ എയർ കണ്ടീഷണറുകൾ പ്രവർത്തിപ്പിച്ച ബാങ്കുകൾ ,ജ്വല്ലറികൾ ,ടെക്സ്റ്റൈലുകൾ ,ബാർബർ ഷോപ്പുകൾ എന്നിവയ്ക്കെതിരെ നടപടികൾ ആരംഭിച്ചു .30 സ്ഥാപനങ്ങളിൽ പരിശോധന നടത്തി .11 സ്ഥാപനങ്ങൾക്കെതിരെ നടപടി എടുത്തു .ഇത്തരം സ്ഥാപനങ്ങളിൽ എയർകണ്ടീഷണറുകൾ പ്രവർത്തിപ്പിക്കരുത് എന്ന് പഞ്ചായത്ത് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ മേൽ സ്ഥാപന മേധാവികളുടെ പേര് വിവരം അപ് ലോഡ് ചെയ്ത് പിഴ ഈടാക്കും .ലംഘനം വീണ്ടും തുടരുന്ന പക്ഷം സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും .കോവിഡ് പോസിറ്റീവ് ആയ ഒരു രോഗിയുമായി പ്രവർത്തിച്ച ചേലക്കാടുള്ള മരമില്ല് അടച്ച് പൂട്ടാൻ നിർദ്ദേശം നൽകി .വിലക്ക് ലംഘിച്ച് കഴിഞ്ഞ ദിവസം കല്ലാച്ചിയിൽ പ്രവർത്തിച്ച മൽസ്യ ബൂത്തിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്യുന്നതിന് ഉത്തരവായി . പരിശോധനയിൽ കോവിഡ് സെക്ടറൽ മജിസ്ട്രേറ്റ് അനുപമ സുഗതൻ ,സെക്രട്ടറി എം.പി രജുലാൽ ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,കോവിഡ് ചുമതലയുള്ള അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു .വരും ദിവസങ്ങളിലും കർശന പരിശോധന തുടരുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു .
നാദാപുരം: മലബാർ ദേവസ്വം നിയമ പരിഷ്ക്കരണ ബിൽ ഉടൻ നിയമമാക്കുക, ശമ്പള കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മലബാർ ദേവസ്വം എംപ്ലോയീസ് യൂനിയൻ സി.ഐ.ടി.യു നടത്തുന്ന ധർണ്ണാ സമരത്തിൻ്റെ ഭാഗമായി നാദാപുരം ഏരിയാ കമ്മിറ്റി ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷേത്ര പരിസരത്ത് ധർണ്ണ നടത്തി. ടി.സുധീഷിൻ്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ടി.ജിമേഷ് ഉദ്ഘാടനം ചെയ്തു. കെ.ശ്രീകുമാർ സ്വാഗതവും ബാലകൃഷ്ണൻ തൂണേരി നന്ദിയും പറഞ്ഞു.
നാദാപുരം: റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാൽ ഡയാലിസിസിന് പോകാനാവാതെ പ്രയാസപ്പെടുകയാണ് വൃക്ക രോഗിയായ കിഴക്കിയേടത്ത് ചാലിൽ അച്ചുതൻ. നാദാപുരം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ താഴെ വള്ള്യാട്ട് ക്ഷേത്രം റോഡിൽ താമസക്കാരനായ അച്ചുതൻ വാർധക്യ സഹജമായ അസുഖത്തോടൊപ്പം വൃക്കരോഗവും ബാധിച്ച് വീട്ടിൽ ചികിത്സയിൽ കഴിയുകയാണ്. ഡയാലിസിസിനു ഡോക്ടർമാർ നിർദ്ദേശിച്ചുവെങ്കിലും വീട്ടിൽ നിന്നും വാഹനത്തിൽ പുറത്ത് പോകാനാവാത്ത സാഹചര്യമാണ് ഈ റോഡിൻ്റെത്. ഏകദേശം 250 മീറ്റർ ഭാഗം കോൺക്രീറ്റ് ചെയ്യുകയോ താർ ചെയ്യുകയോ ആണെങ്കിൽ മാത്രമേ ഒന്നിടവിട്ട ദിവസങ്ങളിലെ ഡയാലിസിസ് ചെയ്യാനാവൂ. നിലവിൽ മരുന്ന് കഴിച്ച് മുന്നോട്ടു പോവുന്ന ഇദ്ദേഹത്തിന് എത്ര നാൾ ഇത് തുടരാനാകുമെന്ന ആശങ്കയിലാണ് കുടുംബം. പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെംബർ ഉൾപ്പെടെയുള്ളവർക്ക് നാട്ടുകാർ നിവേദനം നൽകിയിട്ടുണ്ട്.
ചെക്യാട് : ജാതിയേരി വാർഡിൽ എട്ട് റോഡു കളുടെ പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് തൊടുവയിൽ മഹമൂദ് നിർവ്വഹിച്ചു. വാർഡ് മെമ്പർ താഹിറ ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. ജാതിയേരി പെരുവം വീട്ടിൽ മുക്ക് റോഡ്, നടുക്കണ്ടിമുക്ക് റോഡ്, പടിഞ്ഞാറവീട്ടിൽ മുക്ക് റോഡ്, മാന്താറ്റിൽ താഴറോഡ് ,കല്ലു വീട്ടിൽ മുക്ക് റോഡ്, ഇല്ലത്ത് മുക്ക് റോഡ്, വേരോടൻ വീട്ടിൽ കണിയാക്കണ്ടി മുക്ക് റോഡ്, അംഗനവാടി റോഡ് എന്നിവയുടെ പ്രവൃത്തികളാണ് ആരംഭിച്ചത്.
ചടങ്ങിൽ ഇ.കുഞ്ഞബ്ദുല്ല മാസ്റ്റർ ,പി.കെ.ഖാലിദ് മാസ്റ്റർ, കെ.വി.അർഷാദ്, പി.വി.മൊയ്തൂട്ടി, ഹാരിസ് ജാതിയേരി, കെ.വി. കുഞ്ഞാലി, എ.പി.അഷ്റഫ് എന്നിവർ സംബന്ധിച്ചു.
വാണിമേൽ: ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിരത്തുമ്മൽ പീടികയിൽ നിർമ്മിക്കുന്ന ആരോഗ്യ ഉപകേന്ദ്രത്തിന്റെ ശിലാസ്ഥാപനം പ്രസിഡണ്ട് ഒ.സി. ജയൻ നിർവ്വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കൊറ്റാല അദ്ധ്യക്ഷത വഹിച്ചു.
വാതുക്കൽക്കണ്ടി അമ്മത് ഹാജി സാജന്യമായി നൽകിയ സ്ഥലത്താണ് കെട്ടിടം പണിയുന്നത്.
വികസന കാര്യ ചെയർമാൻ എം.കെ.മജീദ്, വാർഡ് കൺവീനർ കെ.ടി. അമ്മത് മാസ്റ്റർ, ഒ.പി.കുഞ്ഞമ്മദ് മാസ്റ്റർ, കെ. ബാലകൃഷ്ണൻ, കണ്ടിയിൽ മുഹമ്മദ്, കളത്തിൽ അസ്ലം , എൻ. ബാലർ, തയ്യുള്ളതിൽ സുബൈർ, എൻ.കൃഷ്ണൻ , കുറ്റിയിൽ അമ്മത്, പി.പി. ആലിഹസ്സൻ, കെ മൂസ്സ തുടങ്ങിയവർ സംബന്ധിച്ചു.
വാണിമേൽ : മെഡിക്കൽ പ്രവേശന പരീക്ഷയിൽ റാങ്ക് നേടിയ വാണിമേലിലെ ടി കെ മുഹമ്മദ് ജസീമിനെ എസ് വൈ എസ് അനുമോദിച്ചു.
സി വി എം വാണിമേൽ സ്റ്റതസ് കോപ് സമ്മാനിച്ചു. സി വി അഷ്റഫ് മാസ്റ്റർ അദ്ധ്യക്ഷനായി . ഒന്തത്ത് അന്ത്രു ഹാജി, മുല്ലേന്റവിട മൂസ, റഹീം കൊറ്റാല, മശ്ഹൂദ് നമ്പൂടിക്കണ്ടി, മുഹമ്മദ് വി കെ എന്നിവർ ആശംസകൾ നേർന്നു
നാദാപുരം: അന്യം നിന്നു പോകുന്ന വടകര പശു സംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള ഗോശാല വളയം ഗ്രാമ പഞ്ചായത്തിലെ ചുഴലി മഞ്ഞചേരിയിൽ ഇ.കെ. വിജയൻ എം.എൽ. എ. ഉദ്ഘാടനം ചെയ്തു. മൃഗ സംരക്ഷണ വകുപ്പ് അഞ്ച് ലക്ഷം രൂപ ചെലവിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ പത്ത് പശു, രണ്ട് കാള എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഗോശാലയിലുള്ളത് . ഔഷധ മൂല്യമുള്ള നാടൻ പശുവിന്റെ പാൽ, മൂത്രം, ചാണകം എന്നിവയുടെ വിപണനം , ബീജം സംരക്ഷിച്ച് പ്രത്യൂൽപാദനം വർദ്ധിപ്പിക്കൽ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. വടകര താലൂക്കാണ് പദ്ധതി പ്രദേശം. ചടങ്ങിൽ വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സുമതി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം റീജ വി.പി., ഡോക്ടർമാരായ ഗിരീഷ് കുമാർ പി , ജയപ്രകാശ് പി. എം.ടി. ബാലൻ, കെ.കെ. കുമാരൻ , പ്രകാശൻ . പി .പി , വി.പി.ശശിധരൻ സംസാരിച്ചു.
നാദാപുരം : ചെക്യാട് ഗ്രാമപഞ്ചായത്ത് ജാതിയേരി ടൗൺ വാർഡിൽ നിർമ്മിച്ച ഹൈടെക് അംഗൻവാടി കെട്ടിടം പ്രസിഡൻറ് തൊടുവയിൽ മഹമൂദ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ താഹിറ ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.ടി.ടി.കെ.അമ്മദ് ഹാജി, ഇ.കുഞ്ഞബ്ദുല്ല മാസ്റ്റർ, സി.സി. ജാതിയേരി,പി.കെ.ഖാലിദ് മാസ്റ്റർ, വട്ടക്കണ്ടി സൂപ്പി ഹാജി, വി.വി.കെ. ജാതിയേരി, ടി.അബ്ദുൽ ലത്തീഫ് മാസ്റ്റർ, സി.എച്ച് ഇബ്രാഹിം, ചന്ദ്രി ടി.ടി.എന്നിവർ സംബന്ധിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് ടി .ടി.കെ.അമ്മദ് ഹാജി സൗജന്യമായി നൽകിയ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് ഹൈടെക് അംഗൻവാടി നിർമ്മിച്ചത്.
നാദാപുരം : ഇന്ദിരാഗാന്ധിയുടെ മുപ്പത്തിയാറാം രക്തസാക്ഷിദിനം നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. വാർഡുകളിൽ പുഷ്പാർച്ചനകൾ, പ്രഭാതഭേരി എന്നിവ സംഘടിപ്പിച്ചു .
കല്ലാച്ചിയിൽ നടന്ന ചടങ്ങിൽ പ്രവർത്തകർ ദേശരക്ഷാ പ്രതിജ്ഞ എടുത്തു . മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. കെ. എം രഘുനാഥ് പ്രതിജ്ഞാവാചകം ചൊല്ലി ക്കൊടുത്തു. കെ ടി കെ അശോകൻ, വി.വി. റിനീഷ്, കെ എം അഷ്റഫ്, പ്രജിത്ത് മീത്തൽ, ഒ .പി .ഭാസ്കരൻ മാസ്റ്റർ , ഉമേഷ് .പി, സി. കെ കുഞ്ഞാലി എന്നിവർ നേതൃത്വം നൽകി.
നാദാപുരം: "എന്റെ റബ്ബേ" എന്ന ആൽബത്തിലൂടെ ജന ഹൃദയങ്ങൾ കീഴടക്കി മാപ്പിളപ്പാട്ട് ലോകത്ത് ഉദിച്ചുയർന്ന പി.കെ.കുട്ടി ചെക്യാടിനെ പിലാക്കൂൽ വാട്സ് ആപ്പ് ഗ്രൂപ്പ് ആദരിച്ചു. നെല്ലിക്കപോക്കർ അധ്യക്ഷത വഹിച്ചു.
സലീം ചെക്യാട്, ടി.കെ. അബ്ദുറഹിമാൻ, ഇബ്രാഹീംകുട്ടി.കെ.കെ, മൊയ്തു .കെ.പി, അബ്ദുള്ള.ടി, അമ്മദ് മഞ്ചേരി, യൂനുസ്.കെ, അമ്മദ്.കെ.കെ, ഷുഹൈബ് കെ.പി, നൗഫൽ കെ.പി, നാസർ ഹാജി മഞ്ചേരിഎന്നിവർ സംസാരിച്ചു.
നാദാപുരം: ചെക്യാട് ഗ്രാമ പഞ്ചായത്തിലെ പുങ്കുളത്ത് ബാംബു കോർപ്പറേഷൻ യുണിറ്റിന് കീഴിൽ ചന്ദനത്തിരി നിർമ്മാണ കേന്ദ്രം നാളെ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ ഉൽഘാടനം നിർവ്വഹിക്കും. ഓൺലൈനിൽ
നടക്കുന്ന ചടങ്ങിൽ
ഇ.കെ. വിജയൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സി.എച്ച്. ബാലകൃഷ്ണൻ , തൊടുവയിൽ മുഹമ്മദ് , കോർപ്പറേഷൻ ചെയർമാൻ: കെ.ജെ.ജേക്കബ്,
എം.ഡി: എ.എം. അബ്ദുൾ റഷീദ് പങ്കെടുക്കും.
ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തു കൊണ്ടിരുന്ന ചന്ദനത്തിരി ക്ക് എക്സൈസ് ഡ്യൂട്ടി വർദ്ധിപ്പിച്ചതിനെ തുടർന്ന് ഇറക്കുമതി നിർത്തിയിരുന്നു. ഇതേ തുടർന്നാണ് ചെറുകിട വനിതാ സംരംഭമായി യൂണിറ്റ് ആരംഭിക്കുന്നത്. ദിവസം ഒരു ടൺ ഉല്പാദനമാണ് പ്രതീക്ഷിക്കുന്നത്.
25 ലക്ഷം രൂപയാണ് മുടക്ക് മുതൽ .
നാദാപുരം: ഭർത്താവുമൊന്നിച്ച് മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിന്റെ ടയർ പൊട്ടിയതിനെ തുടന്നുണ്ടായ അപകടത്തിൽ മരിച്ച അടുക്കത്ത് വടക്കയിൽ മഹ്മൂദിന്റെ ഭാര്യ കായക്കൊടിയിലെ കുറ്റിക്കാട്ടിൽ സുലൈഖ ( 50 )യുടെ ഖബറടക്കം ഇന്ന് ഉച്ചക്ക് ശേഷം കായക്കൊടി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും. വടകര ജില്ലാ ആശുപത്രിയിൽ കോവിഡ് പരിശോധനക്ക് ശേഷം പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിക്കും. തുടർന്ന് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. ഏവർക്കും പ്രിയങ്കരിയായ വീട്ടമ്മയുടെ ദാരുണാന്ത്യം നാട്ടുകാർക്കും വീട്ടുകാർക്കും തീരാ ദുഖമായി. ഇന്നലെ അഞ്ചരയോടെ നാദാപുരം തലശേരി റോഡിൽ ചേറ്റു കെട്ടിയിലാണ് അപകടം. ഓടികൊണ്ടിരിക്കെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുലൈഖ റോഡിലേക്ക് തെറിച്ചു വീഴുകയും പിന്നാലെ എത്തിയ ടിപ്പർ ലോറി ഇവരുടെ ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഭർത്താവ് മഹ്മൂദും റോഡിലേക്ക് വീണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ സുലൈഖയെ വടകര ആശുപത്രി യിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരണപ്പെട്ടത്.
മക്കൾ: സുമയ്യ, സുനൈന, സുഫൈറ,
സുഹൈൽ ( മംഗലൂരു ).
മരുമക്കൾ: ജലീൽ അടുക്കത്ത് ( ഖത്തർ ) , നിസാർ എടച്ചേരി, റാഷിദ് പാലേരി പാറക്കടവ്.
സഹോദരങ്ങൾ: അബ്ദുൽ കരീം, സാജിദ്, നഫീസ.
നാദാപുരം: ദമ്പതികൾ സഞ്ചരിച്ച ബൈക്കിന്റെ ടയർ പൊട്ടിയതിനെ തുടന്നുണ്ടായ അപകടത്തിൽ ഭാര്യ മരിച്ചു. ഭർത്താവ് രക്ഷപ്പെട്ടു. അടുക്കത്ത് സ്വദേശി മഹ്മൂദിന്റെ ഭാര്യ സുലൈഖയാണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെ നാദാപുരം തലശേരി റോഡിൽ ചേറ്റു കെട്ടിയിലാണ് അപകടം. ടയർ പൊട്ടിയതോടെ
നിയത്രണം വിട്ട ബൈക്കിൽ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പിന്നാലെ എത്തിയ ടിപ്പർ ലോറി ഇവരുടെ ദേഹത്ത് കയറിയിറങ്ങിയതായി പറയുന്നു. ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മധ്യേ മരണപ്പെടുകയായിരുന്നു.
നാദാപുരം: ഗ്രാമ പഞ്ചായത്തിൽ 44 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നാദാപുരം ഗ്രാമപ്പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി .
ഇന്ന് ചേർന്ന അടിയന്തിര
ആർ ആർ ടി യോഗത്തിലാണ് തീരുമാനം. .വ്യാപാര സ്ഥാപനങ്ങൾ വൈകിട്ട് 5 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. ഹോട്ടലുകളിൽ 7 മണി വരെ പാർസൽ മാത്രം നൽകാം. നിലവിൽ അടഞ്ഞുകിടക്കുന്ന മത്സ്യവിൽപ്പന കേന്ദ്രങ്ങളിൽ തൽസ്ഥിതി തുടരും .നിർദ്ദേശം ലംലിച്ച് തുറന്ന് പ്രവർത്തിച്ച കല്ലാച്ചിയിലെ മൽസ്യ ബൂത്തിൻ്റെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും. നാളെ മുതൽ കടകളിൽ പരിശോധന കർശനമാക്കും .പഞ്ചായത്ത് പ്രദേശത്ത് വാഹനങ്ങളിലും വഴിയോരങ്ങളിലും മൽസ്യവിൽപ്പന നിരോധിച്ചു .സ്ഥാപനങ്ങളിൽ എയർ കണ്ടീഷൻ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദ് ചെയ്യും .പ്രസിഡണ്ട് എം കെ സഫീറ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സി വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ,ബംഗ്ളത്ത് മുഹമ്മദ് ,ബീന അണിയാരീമ്മൽ ,കോവിഡ് സെക്ടറൽ മജിസ്ട്രേറ്റ് അനുപമ, സെക്രട്ടറി രജുലാൽ ,ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് ബാബു എന്നിവർ പങ്കെടുത്തു .
വാണിമേൽ: പരപ്പുപാറ പി എച്ച് സി യുടെ നേതൃത്വത്തിൽ നാളെ പരപ്പുപാറ കമ്മ്യുണിറ്റി ഹാളിൽ കോവിഡ് പരിശോധന (RTPCR) നടത്തുന്നു. കഴിഞ്ഞ ദിവസം പോസിറ്റീവായ വരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും, തൊണ്ടവേദന, ചുമ, ശ്വാസതടസം, പനി,
മണവും രുചിയും അറിയാതിരിക്കൽ എന്നീ ലക്ഷണങ്ങൾ ഉള്ളവരും നിർബന്ധമായും പരിശോധന നടത്തേണ്ടതാണ്. പരപ്പുപാറ കുടുംബംരോഗ്യകേന്ദ്രവുമായോ, വാർഡ് മെമ്പർ/ ആർ ആർ ടി വളണ്ടിയർ വശമോ പേര് നൽകി രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
നിലവിൽ 75 പേർക്ക് മാത്രമാണ് ടെസ്റ്റ് നടത്തുന്നതിന് അനുമതി ലഭിച്ചിരിക്കുന്നത്.
പരിശോധനക്ക് വരുന്നവർ രാവിലെ 10 മണിക്ക് മുൻപായി എത്തേണ്ടതാണെന്നും 11.30 വരെ മാത്രമെ രജിസ്ട്രേഷൻ ഉണ്ടായിരിക്കുകയുള്ളു എന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
വാണിമേൽ: പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം
ഇന്ന് മുതൽ രാത്രി 7 വരെയാക്കി. നിലവിൽ
രാവിലെ 7 മുതൽ വൈകീട്ട് 5 വരെയായിരുന്നു കടകൾ തുറക്കാൻ അനുമതിയുണ്ടായിരുന്നത്
ഈ സാഹചര്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റി കഴിഞ്ഞ ദിവസം ചേർന്ന് സമര പരിപാടികൾ നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തന സമയം രാത്രി 7 മണി വരെയാക്കി അധികൃതർ ഉത്തരവ് ഇറക്കിയത്.
ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കൽ രാത്രി 07 വരേയും പാർസൽ സൗകര്യം 09 വരേയും ആയിരിക്കും.
നാദാപുരം പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡിൽ ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി
പതിനാറ് റോഡുകൾ
നാടിനു സമർപ്പിച്ചു.
പഞ്ചായത്ത് പദ്ധതി വിഹിതം,തൊഴിലുറപ്പ് പദ്ധതി,വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി എന്നീ ഫണ്ടുകൾ ഉപയോഗപ്പെടുത്തിയാണ് ഇത്രയും റോഡുകൾ യാഥാർഥ്യമാക്കിയത്.
തൊഴിലുറപ്പ്മേഖലയിലാണ് കൂടുതൽ പ്രവൃത്തി നടത്താൻ കഴിഞ്ഞത്.
മൊട്ടംതറേമ്മൽ പുതുശ്ശേരി മീത്തൽ റോഡ്,എടോത്ത് താഴെ റോഡ് ,തയ്യിൽ നാമത്ത് താഴെ റോഡ്,തയ്യുള്ളതിൽ പുത്തൻപുരയിൽ റോഡ്,
തായ്ലാണ്ടിതോലോന്റവിട റോഡ്,
പെട്രോൾ പമ്പ്പുതുശ്ശേരി മുക്ക് റോഡ്,വലിയാണ്ടി റോഡ്,
കണ്ണച്ചാണ്ടിറോഡ്,നാമത്ത് താഴെ റോഡ്, പുതുശ്ശേരി താഴെ റോഡ്, കോമത്ത് താഴെ റോഡ്,
കണ്ടോത്ത് താഴെ ഫുട്പാത്ത്,വണ്ണാങ്കണ്ടി റോഡ്,
തയ്യുള്ളതിൽ മൊട്ടേമ്മൽ റോഡ്,
പുളിഞ്ഞോളി താഴെ റോഡ്,പോതുകണ്ടി താഴെറോഡ്,എന്നിവയുടെ ഉത്ഘാടനമാണ് നിർവ്വഹിക്കപ്പെട്ടത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉത്ഘാടനം ചെയ്തു .
വാർഡ് മെമ്പർ സി കെ നാസർ അധ്യക്ഷത വഹിച്ചു . വലിയാണ്ടി ഹമീദ്,പി.ഫൈസൽ , കണ്ണോത്ത് കുഞ്ഞാലി ഹാജി , ഇസ്മായിൽ പുന്നോത്തങ്കണ്ടി , കോമത്ത് ഫൈസൽ , അഷ്റഫ് പൊയിക്കര , നടുക്കണ്ടിഅബ്ദുല്ല,വലിയാണ്ടിസുബൈർ,പി.കെ.സമീർ,
കോമത്ത് പോക്കർ ഹാജി,വസീംമലെന്റവിട,കോമത്ത്താഴെകുനിഅസീസ് എന്നിവർ സംസാരിച്ചു.
നാദാപുരം: 35 വർഷത്തെ സ്തുത്യർഹ സേവനം അവസാനിപ്പിച്ച് കച്ചേരി പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ പുനത്തിൽ നാണു പടിയിറങ്ങി. കച്ചേരി പൊതുജന വായനശാലയിൽ പൗരാവലി നൽകിയ യാത്രയയപ്പ് ചടങ്ങിൽ വാർഡ് മെമ്പർ തടത്തിൽ രാധ അധ്യക്ഷത വഹിച്ചു. എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ടി കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. കെ.കെ. കുഞ്ഞിരാമൻ മാസ്റ്റർ, യൂ.കുമാരൻ മാസ്റ്റർ,എം പി.ശ്രീധരൻ മാസ്റ്റർ, എ എം സുരേഷ്, രഞ്ജിത്ത് കുമാർ,രാജീവൻ മാസ്റ്റർ, കെ.പി.രമേശൻ തുടങ്ങിയവർ സംസാരിച്ചു.
നാദാപുരം ഗ്രാമപഞ്ചായത്ത് വികസന ഫണ്ടിൽനിന്നും തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നടപ്പുവർഷം പൂർത്തീകരിച്ച 45 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച 13 റോഡുകൾ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സഫീറ മൂന്നാം കുനി റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ അഡ്വ.കെ. എം. രഘുനാഥ് അധ്യക്ഷത വഹിച്ചു .
സി ആർ ഗഫൂർ, വെള്ളാരി ഗോപാലൻ, പൈക്കാട്ട് അമ്മദ് മാസ്റ്റർ ,ഷാജു പുതിയോട്ടിൽ ,ഹസ്സൻചാലിൽ ,ചന്ദ്രൻ കുറ്റിയിൽ, സി.കെ.ബഷീർ, കെ.കെ.സി.ജാഫർ, വിജേഷ് മലോക്കണ്ടി,എന്നിവർ വിവിധ ചടങ്ങുകളിൽ സംസാരിച്ചു,
നാദാപുരം: കുമ്മങ്കോട് പതിനേഴാം വാർഡിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപ അനുവദിച്ച ഇല്ലത്ത് മുക്ക് - നരന്തയിൽ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം കെ മുരളീധരൻ എം.പി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എംകെ സഫീറ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മുഹമ്മദ് ബംഗ്ലത്ത് സ്വാഗതം പറഞ്ഞു.
സിവി കുഞ്ഞി കൃഷ്ണൻ, എംപി സൂപ്പി, അഡ്വ. കേഎം രഘുനാഥ്, ഇസി ഇബ്രാഹിം, കോരങ്കണ്ടി കുഞ്ഞബ്ദുള്ള, ചിറക്കൽ റഹ്മത്തുള്ള, ചിറക്കൽ അബു, സി. ആർ ഗഫൂർ, പി.കെ അബ്ദുള്ള ഹാജി, പാദാരത്ത് അബ്ദുള്ള സംബന്ധിച്ചു.
നാദാപുരം: മണ്ഡലത്തിൽ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് റവന്യൂ വകുപ്പ് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്നും 2 കോടി 30 ലക്ഷം രൂപ അനുവദിച്ചു .
ഇ.കെ. വിജയൻ എം.എൽ.എ. വകുപ്പ് മന്ത്രി ഇ.ചന്ദശേഖരന് നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്.
കായക്കൊടി - പരപ്പുമ്മൽ - വലിയ പൊയിൽ - കുരു വൻ തൊടി തറ - കണയക്കോട് റോഡ് - 10 ലക്ഷം, കുറുങ്ങോട്ട് മുക്ക് - ഒതേനാണ്ടി താഴ റോഡ്-5 ലക്ഷം, കുമ്പളച്ചോല - കമ്മായി തരിപ്പ റോഡ് - 10 ലക്ഷം, താഴേക്കണ്ടി - പാറേമ്മൽ റോഡ് - 10 ലക്ഷം, കളരിച്ചാൽ - കാപ്പ് റോഡ് - 10 ലക്ഷം,സെന്റർ മുക്ക് - എക്കൽ റോഡ് - 10 ലക്ഷം, മുള്ളൻ കുന്ന് - ചവറ മുഴി റോഡ് - 10 ലക്ഷം, ചീരാ മ്പത്ത് മുക്ക് - പാണ്ട പീടിക റോഡ് - 10 ലക്ഷം, താനി മുക്ക് - കല്ലു നിര - കായലോട്ട് താഴ റോഡ് - 10 ലക്ഷം, താഴേ പുനത്തിൽ മുക്ക് - പറപ്പട്ടോളി പാലം റോഡ് - 10 ലക്ഷം, പുതിയേടത്ത് മുക്ക് - പാലോക്കരമുക്ക് റോഡ് - 10 ലക്ഷം, പുതുക്കുട്ടി മുക്ക് - പരത്തി കണ്ടി റോഡ് - 10 ലക്ഷം'
കനവത്ത് മുക്ക് - പരത്തി കണ്ടി റോഡ് - 5 ലക്ഷം, വളയം - തീക്കുനി റോഡ് - 10 ലക്ഷം, കിഴക്കേ പറമ്പ് മുക്ക് - പരദേവത ക്ഷേത്രം റോഡ് - 10 ലക്ഷം,
മുതുകുറ്റി കാവ് - നിടും പറമ്പ് റോഡ് - 10 ലക്ഷം, പുഴങ്ങലേരി - എലിക്കുന്ന് റോഡ് - 10 ലക്ഷം, ചാത്തോത്ത് - തട്ടാന്റെ വിട കോടി കണ്ടി റോഡ് - 10 ലക്ഷം, മുണ്ടക്കുറ്റി - ചേലക്കാട് ടൗൺ റോഡ് - 10 ലക്ഷം, പൂശാരി മുക്ക് - ചിയ്യൂർ റോഡ് - 10 ലക്ഷം,
വട്ടിപ്പന തേൻ പാറ - കുരിശു പാററോഡ് - 10 ലക്ഷം, ആശ്വസി - വട്ട കൈത റോഡ്-5 ലക്ഷം, ആശ്വസി - മൂന്നാം കൈറോ ഡ്-5 ലക്ഷം, കൂടൽ അംഗൻവാടി റോഡ് - 10 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്.
ടെന്റർ നടപടി പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.
നാദാപുരം: ദിവസങ്ങൾക്ക് മുൻപ് കോൺഗ്രസിൽ നിന്ന് രാജിവെച്ച പ്രവാസി കോൺഗ്രസ് നേതാവ്
ചിയൂരിലെ ബി എം സുപ്പി ഹാജിയെ പാർട്ടിയിൽ തിരിച്ചു കൊണ്ടുവരാൻ നീക്കം തുടങ്ങി. പ്രാദേശിക നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു രാജി. കെ.പി.സി.സി ജനറൽ സെക്രട്ടറി
അഡ്വ: കെ പ്രവീൺ കുമാർ ഇന്ന് രാവിലെ സൂപ്പി ഹാജിയുമായി കൂടിക്കാഴ്ച നടത്തി.
തന്റെ അനുഭവം വിവരിച്ച
സൂപ്പി ഹാജിയോട് രാജി പിൻവലിച്ച് പാർട്ടിയിൽ തിരികെ വരാനും സംഘടനാ രംഗത്ത് സജീവമാകാനും പ്രവീൺ കുമാർ അഭ്യർത്ഥിച്ചു.
കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി മോഹനൻ പാറക്കടവ്, ബ്ലോക്ക് പ്രസിഡന്റ് അഡ്വ: എ സജീവൻ, നാദാപുരം മണ്ഡലം പ്രസിഡന്റ് അഡ്വ: കെഎം രഘുനാഥ്, ബ്ലോക് സെക്രട്ടറിമാരായ മൊയ്തു കോടികണ്ടി, കെ.ടി.കെ അശോകൻ, മണ്ഡലം സെക്രട്ടറി കെഎം അഷ്റഫ്, വാർഡ് പ്രസിഡന്റ് മുഹമ്മദ്, എം കൃഷ്ണൻ എന്നിവരും സംബന്ധിച്ചു.
വാണിമേൽ: കേരള ഗ്രാമീണ ബേങ്ക് വാണിമേൽ ബ്രാഞ്ചിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇടപാടുകൾ നിർത്തിവെച്ച് ബാങ്ക് അടച്ചിടാൻ തീരുമാനിച്ചതായി
മാനേജർ അറിയിച്ചു .
വാണിമേൽ: മുഖ്യ മന്ത്രിയുടെ പൊലീസ് മെഡലിന് വാണിമേൽ സ്വദേശിയായ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി : വി എം അബ്ദുൽ വഹാബ് അർഹനായി. പൊലീസ് ഡിപ്പാർട്ട് മെൻറിൽ സത്യസന്ധനായ ഓഫീസർ എന്ന ഖ്യാതി നേടിയ ഇദ്ദേഹം കണ്ണൂർ ജില്ലയിലെ എടക്കാട് എസ് ഐ ആയാണ് സർവീസിൽ പ്രവേശിച്ചത്.
പിന്നീട് പയ്യന്നൂരിലും , പാനൂരിലും സി ഐ : ആയി സേവനമനുഷ്ഠിച്ചു.
വിജിലൻസിൽ സി ഐ ആയും ഡി വൈ എസ് പിയായും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി യാണ്. മികച്ച വോളിബോൾ താരമായ ഇദ്ദേഹം വാണിമേലിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും സജീവമാണ്.
തൂണേരി: ഗ്രാമപഞ്ചായത്തിലെ വെള്ളൂർ നോർത്ത് പതിനൊന്നാം വാർഡിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റിംഗ് പ്രവൃത്തി പൂർത്തീകരിച്ച വെള്ളച്ചാലിൽ - മനിന്റെവിട റോഡ് പ്രസിഡണ്ട് കെ പി സി തങ്ങൾ ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ പി പി സുരേഷ് കുമാർ , വികസന സമിതി കൺവീനർ രജീഷ് വി കെ , ഹമീദ് പി കെ സി , ഫസൽ മാട്ടാൻ , രാജൻ പയേരി, സമീർ പാനോളി , വി കെ ഗോപാലൻ, സുകുമാരൻ കൊച്ചേന്റെവിട, കുഞ്ഞമ്മദ് കുട്ടി ഹാജി വിസി തുടങ്ങിയവർ സംബന്ധിച്ചു.
നാദാപുരം: ഗ്രാമ പഞ്ചായത്തിലെ പത്തൊൻപതാം വാർഡിൽ 2019- 2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പരിഷ്കരണ പ്രവൃത്തി നടത്തുന്ന ചിറക്കൽ മുക്ക് കസ്തൂരികുളം റോഡിൻ്റെ പ്രവൃ