26
Friday
February 2021

26
Friday
February 2021

വാർത്ത

തെളിമയാർന്ന തൂണേരി: മൂന്നാംഘട്ട പ്രവർത്തനങ്ങൾ തുടങ്ങി

20th of January 2021

തൂണേരി:  ഗ്രാമപഞ്ചായത്ത് രണ്ടു ഘട്ടങ്ങളിലായി   വിജയകരമായി നടത്തിയ തെളിമയാർന്ന തൂണേരി പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിൻറെ ഭാഗമായി അജൈവ പാഴ് വസ്തുക്കൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി.  ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ പതിനഞ്ച് വാർഡുകളിൽ നിന്നും ശേഖരിച്ച അജൈവ പാഴ്വസ്തുക്കൾ ആണ്  കൈമാറിയത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധ സത്യന്റെ അധ്യക്ഷതയിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന ഫ്ലാഗ് ഓഫ് ചെയ്തു.  വൈസ് പ്രസിഡണ്ട് മധുമോഹൻ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, മെമ്പർമാരായ ടി എൻ രഞ്ജിത്ത്, രജില കിഴക്കുംകരമൽ . ഫൗസിയ സലീം എംസി , ലിഷ കുഞ്ഞിപ്പുരയിൽ, അസിസ്റ്റൻറ് സെക്രട്ടറി മീന ,   കുടുംബശ്രീ മിഷൻ മെന്റർ റീന പി കെ  എന്നിവർ സംസാരിച്ചു.

Related UPdates