20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

ഉച്ച ഭക്ഷണത്തിൽ കൂറയെന്ന്: എം ഇ ടി കാമ്പസിലെ കൊവിഡ് ചികിൽസാ കേന്ദ്രത്തിൽ ബഹളം

17th of September 2020

നാദാപുരം : കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നവർക്ക് വിതരണം ചെയ്ത ഉച്ച ഭക്ഷണത്തിൽ നിന്ന് കൂറയെ കിട്ടിയെന്ന് പറഞ്ഞ് ചികിത്സാ കേന്ദ്രത്തിൽ ബഹളം. ജില്ലാ ഭരണ കൂടത്തിന്റെ നിയന്ത്രണത്തിൽ നാദാപുരം എം ഇ ടി കാമ്പസിൽ സജ്ജീകരിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ ദിവസം രാത്രി  ഇവിടെ വൈദ്യുതി അപ്രത്യക്ഷമായത് ബഹളത്തിന് ഇടയാക്കിയിരുന്നു. ഇന്ന് ഉച്ചയോടെ രോഗികൾക്ക് വിതരണം ചെയ്ത ഊണിൽ നിന്ന് ഒരാൾക്ക്  കൂറയെ കിട്ടിയെന്നാണ് പറയുന്നത് . ഇതേ തുടർന്ന് രോഗികൾ ബഹളം വെക്കുകയായിരുന്നു. സെന്ററിലെ ഡോക്ടറും ആരോഗ്യ പ്രവർത്തകരും പരിശോധന നടത്തിയപ്പോൾ കൂറയെ കണ്ടെത്താനായില്ല. ഊണിന്റെ കൂടെ നൽകിയ മൽസ്യത്തിന്റെ തലയുടെ ഭാഗം കൂറയാണെന്ന് തെറ്റിദ്ധരിച്ചതാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു .

Related UPdates