26
Monday
October 2020

26
Monday
October 2020

വാർത്ത

പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് റിമാന്റിൽ

12th of September 2020

നാദാപുരം : പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് റിമാന്റിൽ . പയന്തോങ്ങ് കുറ്റ്യേരിമീത്തൽ അഭിൻരാജ് (20) നെയാണ് നാദാപുരം സി.ഐ. എൻ. സുനിൽകുമാർ അറസ്റ്റ് ചെയ്തത് നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 
14 ദിവസം  റിമാന്റിലാക്കി.
ഡ്രൈവറായ പ്രതി രണ്ടുവർഷമായി കുട്ടിയുമായി  അടുപ്പത്തിലായിരുന്നു.  കുട്ടിയുടെ വീട്ടിൽപോയി ശാരീരികമായി ഉപദ്രവിച്ചുവെന്നാണ്  വീട്ടുകാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

Related UPdates