15
Saturday
August 2020

15
Saturday
August 2020

വിദ്യാഭ്യാസം

ധർമ്മ ച്യുതിക്കെതിരെ കർമ്മ നിരതരാവുക : വി വി മുഹമ്മദലി

2nd of October 2019

നാദാപുരം : സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ധാർമിക അപചയ ത്തിനെതിെര കർമ്മനിരതരാവാൻ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി വി മുഹമ്മദലി . പുതിയ തലമുറക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പരസ്പര സ്നേഹവും വിശ്വാസവും വീണ്ടെടുക്കാൻ ക്രിയാത്മക പദ്ധതികൾ ആവിഷ്കരിക്കുകയാണ് വിദ്യാർത്ഥി സംഘടനകൾ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കല്ലാച്ചി ശിഹാബ് തങ്ങൾ സൗധത്തിൽ എം എസ് എഫ് വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകിയ തുണ്ടിയിൽ ജാഫറിനുള്ള ഉപഹാരം മുഹമ്മദലി സമ്മാനിച്ചു . റാഹിൽ തുണ്ടിയിൽ അധ്യക്ഷത വഹിച്ചു . ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ കൺവീനർ എം കെ അഷ്റഫ് മുഖ്യാതിഥിയായി . വി സി അബ്ദുല്ല ക്ലാസെടുത്തു .വസീം മലയന്റവിട , ഫായിസ് തൈക്കണ്ടി, വി. പി ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു 

Related UPdates
newsletter

Subscribe to our email newsletter