29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

പ്രകൃതി കൃഷി പദ്ധതി: നാദാപുരം പഞ്ചായത്ത് സൗജന്യമായി ജൈവ വളം വിതരണം ചെയ്തു

15th of May 2022

നാദാപുരം: ഭാരതീയ പ്രകൃതി കൃഷി  പദ്ധതിയുടെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്ത്‌ സൗജന്യമായി  ജൈവവളം വിതരണം ചെയ്തു.
ജൈവകൃഷി പരിപാലനം ജൈവ വള നിർമ്മാണം, ജൈവ കീടനാശിനി നിർമ്മാണം   എന്നിവക്ക്‌ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കർഷക കൂട്ടായ്മക്ക്‌ പരിശീലനം നൽകിയിരുന്നു.കൂവക്കാട് ജനകീയ കൂട്ടായ്മ ഉത്പാദിപ്പിച്ച ട്രൈക്കോഡെർമ സമ്പൂഷ്‌ടീകരിച്ച ചാണകപ്പൊടിയാണ് പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് വിതരണം ചെയ്യുന്നത്.
സൗജന്യ വള വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അദ്ധ്യക്ഷനായി. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം സി  സുബൈർ, കൃഷി ഓഫീസർ സജീറ സി ചത്തോത്ത് സെക്രട്ടറി ഷാഹുൽ ഹമീദ്, പി പി ബാലകൃഷ്ണൻ,അബ്ബാസ് കണേക്കൽ,വി അബ്ദുൽ ജലീൽ, ഹാരിസ് മാതോട്ടത്തിൽ,വി എം കുമാരൻ ഷാനിഷ, അശ്വതി, ബീന അണിയാരമ്മൽ എന്നിവർ പങ്കെടുത്തു.

Related UPdates