29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

പാലിയേറ്റീവ് കൂട്ടയ്മകൾ സഹോദര്യ രാഷ്ടീയത്തിന് കരുത്ത് പകരും: ഹമീദ് വാണിയമ്പലം

14th of May 2022

കുറ്റ്യാടി: പാലിയേറ്റീവ് പ്രവർത്തനങ്ങളും ജന സേവന കൂട്ടായ്മകളും വിദ്വേഷ  പ്രചരണത്തിൻ്റെ പ്രതിസന്ധി കാലത്ത് സാഹോദര്യ രാഷ്ട്രീയത്തിന് കരുത്തു പകരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ചികിത്സാരംഗത്ത് സർക്കാറുകൾ കൂടുതൽ വിഹിതം ചിലവഴിച്ചില്ലങ്കിൽ ഏറ്റവും സാധാരണക്കാരായ ദരിദ്രരായിരിക്കും ഏറ്റവും  ദുരിതത്തിലേക്ക് എടുത്തെറിയപ്പെട്ടുക. എന്നും അദ്ദേഹം കൂട്ടിചേർത്തു.വെൽഫെയർ പാർട്ടി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി യുടെ കീഴിൽ പ്രവർത്തിക്കുന്ന വെൽഫെയർ പാലിയേറ്റീവിൻ്റെ മൂന്നാം വാർഷികാഘോഷം ഉൽഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം . പി കെ സി ഷൈജലിൻ്റെ പാവനസ്മരണക്ക് സമർപ്പിച്ച മെഡിക്കൽ വെയ്ക്കിളിൻ്റെ ചാവി  പിതാവ് പി.കെ സി അബ്ദുസ്സലാം ഹമീദ് വാണിയമ്പലത്തിന് കൈമാറി. 60 പാലിയേറ്റീവ് വളണ്ടിയർമാരുടെ പ്രഖ്യാപനം പി.പി അമ്മതിന് കാർഡ് കൈമാറി പി സി ഭാസ്കരൻ നിർവഹിച്ചു. റസാഖ് പലേരിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനപ്രതിനിധികളായ കെ എം അഭിജിത്ത് , എം കെ ഫാത്തിമ ,ജാനു മുഞ്ഞോറ, അബ്ദുല്ല സൽമാൻ , എന്നിവരും രാഷ്ട്രീയ നേതാക്കളായ പി.എസ്. പ്രവീൺ കുമാർ ,മുനീർ സി.എം ലബീബ് കായക്കൊടി ,പി.കെ ഇബ്രാഹിം വി എം മൊയ്തു, ചാലിൽ അശ്റഫ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പും ,തണൽ വടകരയുടെ നേത്യത്വത്തിൽ വ്യക്കരോഗ നിർണയവും ക്വിക്ക് ഹെൽത്ത് കെയർ ചെറിയ കുമ്പളത്തിൻ്റെ മേൽ നോട്ടത്തിൽ ആരോഗ്യ പരിശോധനകളും നടന്നു ഡോക്ടർ നസീം റിപ്പോർട്ട് അവതരിച്ചു. ഹോം കെയറിന് നേതൃത്വം നൽകുന്ന ഡോക്ടർ സലാഹുദ്ദീനെ പരിപടിയിൽ ആദരിച്ചു. പരിപാടിക്ക് എം കെ ഖാസിം സ്വാഗതവും വി.എം നൗഫൽ നന്ദിയും പറഞ്ഞു

Related UPdates