29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

യു ഡി എഫ് സായാഹ്ന ധർണ്ണ: നാദാപുരത്ത് ഒരുക്കം തുടങ്ങി.

9th of May 2022

നാദാപുരം: കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെ 20 ന് പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടക്കുന്ന യു ഡി എഫ് സായാഹ്ന ധർണ്ണക്ക് നാദാപുരം മണ്ഡലത്തിൽ ഒരുക്കം തുടങ്ങി. മണ്ഡലത്തിലെ പത്ത് പഞ്ചായത്തു ആസ്ഥാനങ്ങളിലും ധർണ്ണ നടക്കും. ഇതിന് മുന്നോടിയായി  15 ന് മുൻപ് പഞ്ചായത്ത്  യോഗങ്ങളും 17 ന് മുൻപ് വാർഡ് തല യോഗങ്ങളും ചേരും. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാൻ സ്ഥലം എം എൽ എയും ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ അഹമ്മദ് പുന്നക്കൽ അധ്യക്ഷനായി. മുൻ എം എൽ എ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ. എ സജീവൻ, സൂപ്പി നരിക്കാട്ടേരി, കെ പി രാജൻ, എൻ കെ മൂസ മാസ്റ്റർ, കോരങ്കോട്ട് മൊയ്തു, സി വി കുഞ്ഞി കൃഷ്ണൻ, അബ്ദുല്ല വയലോളി, മോഹനൻ പാറക്കടവ്, എം പി ജാഫർ തുടങ്ങിയവർ പ്രസംഗിച്ചു.

Related UPdates