29
Wednesday
June 2022

29
Wednesday
June 2022

പ്രവാസം

മുഴുവൻ കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കി ഒമാൻ

22nd of May 2022

മസ്ക്കറ്റ്: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഒമാനിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാസ്ക് ധരിക്കൽ, അകലം പാലിക്കൽ, ആരാധനാലയങ്ങൾ, മാളുകൾ, പാർക്കുകൾ ബീച്ചുകൾ തുടങ്ങിയ ഇടങ്ങളിലെ കർശന നിയന്ത്രങ്ങളെല്ലാം ഇതോടെ അവസാനിച്ചിരിക്കുകയാണ്. 
സമ്പൂർണ്ണ ലോക് ഡൗൺ, എയർപ്പോർട്ട് അടച്ചിടൽ, സ്കൂളുകൾ അടച്ചിടൽ, വിദേശയാത്രാ നിരോധനം തുടങ്ങി കഴിഞ്ഞ രണ്ട് വർഷമായി അതീവ ജാഗ്രതയോടെ കർശനമായി നടപ്പിലാക്കിയ നിയന്ത്രണത്തിന്റെയും നിയന്ത്രണങ്ങളോട് ജനങ്ങളുടെ സഹകരണത്തിന്റെയും വിജയമാണ്  പുതിയ തീരുമാനം. 

ലോകമാകെ അഭിമുഖീകരിച്ച ഭീതിതമായ സാഹചര്യത്തിൽ നിന്നുള്ള സമ്പൂർണ മോചനം എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം പ്രയാണം നടത്താൻ ഒമാൻ ഭരണകൂടം നടത്തിയ തീവ്ര ശ്രമങ്ങളുടെ വിജയ പ്രാപ്തി കൂടിയാണ് നിയന്ത്രണം എടുത്തു കളഞ്ഞു എന്ന പുതിയ പ്രഖ്യാപനം

Related UPdates
newsletter

Subscribe to our email newsletter